Saturday 31 July 2021

കാലത്തിന്റെ തിരിച്ചടി

 

أن رجلاً من الأولين كان يأكل وبين يديه دجاجة مشوية، فجاءه سائل فرده خائباً، وكان الرجل مترفاً فوقع بينه وبين امرأته فرقة، وذهب ماله، وتزوجت امرأته، فبينما الزوج الثاني يأكل وبين يديه دجاجة مشوية جاءه سائل فقال لامرأته: ناوليه الدجاجة، فناولته، ونظرت إليه فإذا هو زوجها الأول، فأخبرته بالقصة، فقال الزوج الثاني: أنا والله ذلك المسكين الأول الذي خيبني، فحول الله نعمته وأهله إلي لقلة شكره. (وفيات الأعيان:٦/١٠٨)

പണ്ടൊരിക്കൽ  ഒരു ധനാഡ്യനായ ഒരാള്‍ പൊരിച്ച കോഴി  കഴിക്കുകയായിരുന്നു. അപ്പോൾ  ഒരു യാചകൻ സഹായമഭ്യർത്ഥിച്ച് അവിടെ വന്നു. പക്ഷേ അയാള്‍ യാചകനെ നിരാശപ്പെടുത്തി മടക്കി അയച്ചു. അമിതമായ ആർഭാഡ ജീവിതം നയിക്കുന്ന അയാളുടെയും ഭാര്യയുടേയും ഇടയില്‍ ഒരു ഘട്ടത്തില്‍ പിണക്കം വന്ന് അവർ തമ്മില്‍ പിരിഞ്ഞു. അയാളുടെ സമ്പത്ത് മുഴുവനും നഷ്ടപ്പെട്ടു. ഭാര്യ മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയായിരുന്നു. ഒരു ദിവസം രണ്ടാം ഭർത്താവ് പൊരിച്ച കോഴി ഭക്ഷിച്ച് കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഒരു യാചകൻ വന്നു. അയാള്‍ ഭാര്യയോട് പൊരിച്ച കോഴിയിൽ നിന്ന് അൽപം യാചകന് കൊടുക്കാൻ പറഞ്ഞു. ഭാര്യ യാചകനെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ അത് തന്റെ ആദ്യ ഭർത്താവായിരുന്നു. അവൾ നടന്ന സംഭവങ്ങളൊക്കെ തന്റെ ഇപ്പോഴത്തെ ഭർത്താവിനോട് വിവരിച്ചു കൊടുത്തു. അപ്പോൾ  ഭർത്താവ് പറഞ്ഞു : ഞാനാണ് ആദ്യം നിങ്ങളെ സമീപിച്ച യാചകൻ. നന്ദികേട് കാണിച്ചത് കൊണ്ട് നിങ്ങള്‍ക്കുണ്ടായിരുന്ന  നിഅ്മത്തുകളും ഭാര്യയും  അല്ലാഹു എന്നിലേക്ക് മാറ്റിത്തന്നു.*_ (വഫായാതുൽ അഅ് യാൻ:6/108)



മുഹമ്മദ് ശാഹിദ് സഖാഫി


No comments:

Post a Comment