Monday 19 October 2020

ജുമുഅക്ക് പന്ത്രണ്ടു പേർ

 

ജുമുഅക്ക് നാൽപ്പത് പേർ വന്നില്ലെങ്കിൽ എന്തു ചെയ്യും ?


ളുഹ്ർ നിസ്കരിക്കണം. അതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.(തുഹ്ഫ:, നിഹായ : , ഫത്ഹുൽ മുഈൻ)


നാൽപ്പത് പേർ ഇല്ലെങ്കിൽ ജുമുഅ: നിസ്കരിക്കാൻ ശാഫിഈ മദ്ഹബുകാർക്ക് പഴുതുണ്ടോ?

ഉണ്ട് , ഇമാം ശാഫിഈ (റ)വിൻ്റെ ഖദീമായ ഒരു അഭിപ്രായപ്രകാരം നാലു പേർ മതി. (തർശീഹ് )

പന്ത്രണ്ടു പേർ എന്നത് ഇമാം ശാഫിഈ (റ)വിൻ്റെ തന്നെ ഖദീമായ മറ്റൊരു വീക്ഷണമാണ്. ഇക്കര്യം ഇമാം സയ്യിദുൽ ബക് രി (റ) വ്യക്തമാക്കിയിട്ടുണ്ട്.


ഹനഫി മദ്ഹബിലും നാലു പേർ മതിയെന്നാണ്. എന്നാൽ നാം ശാഫിഈ മദ്ഹബുകാർ ഹനഫീ മദ്ഹബ് അനുകരിക്കുന്നതി (തഖ്ലീദ്) നേക്കാൾ നല്ലത് ഇമാം ശാഫിഈ (റ)വിൻ്റെ ഖദീമായ വീക്ഷണം സ്വീകരിക്കലാണന്നന്നു ഇമാമുകൾ വിവരിച്ചിട്ടുണ്ട്.


ان للشافعي قولين قديمين في العدد أحدهما أقلهم أربعة حكاه عنه صاحب التلخيص وحكاه شرح المهذب. اختاره من أصحابه المزني كما نقله الأذرعي في القوت وكفى به سلفا في ترجيحه فإنه من كبار أصحاب الشافعي ورواة كتبه الجديدة وقد رجحه أيضا أبو بكر بن المنذر في الاشراف كما نقله النووي في شرح المهذب, ثاني القولين اثنا عشر: هل يجوز تقليد أحد هذين القولين. الجواب نعم فإنه قول الإمام نصره بعض أصحابه ورجحه...  تقليد أحد هذين القولين أولى من تقليد أبي حنيفة:  هامش اعانة الطالبين لمؤلفه


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment