Friday 16 October 2020

ഉമറുബ്നു അബ്ദുൽ അസീസ് (റ)



ഒരു സ്വപ്നം

ചരിത്രത്തിൽ തെളിമയോടെ മനസുകളിൽ സ്നേഹബഹുമാനങ്ങൾക്ക് പാത്രീഭൂതമായി വിരാജിക്കുന്ന മദീന പട്ടണം 

ലോകത്തിന് വെളിച്ചമേകാൻ വന്ന ശാന്തിദൂതന്റെ പാദാരവിന്തങ്ങളാൽ പുളകിതമായ മണ്ണ് 

ഇസ്ലാമിക ചരിത്രത്തിലെ സുപധാന സംഭവ വികാസങ്ങൾക്ക് സാക്ഷിയായ നാട്

ലോകത്തിന്റെ നായകൻ അന്ത്യവിശ്രമം കൊള്ളുന്ന റൗളാഷരീഫ് ഉൾക്കൊള്ളുന്ന മസ്ജിദുന്നബവിക്കരികിലെ അമീറുൽ മുഹ്മിനീന്റെ കുടിൽ അന്ധകാരത്തിന്റെ കരിമ്പടം പുതച്ച് ലോകം മുഴുവൻ ഗാഢനിദ്രയിലാണ് 

പെട്ടെന്ന് രണ്ടാം ഖലീഫയായ ഉമർ (റ) ഞെട്ടിയുണർന്നു ആരോ തന്റെ ചെവിയിൽ രഹസ്യം പറയുന്നതുപോലെയാണ് അദ്ദേഹത്തിനു തോന്നിയത്

നിന്റെ സന്താന പരമ്പരയിൽ ഒരു മഹാനുഭാവൻ ഉദയം ചെയ്യും 

അവന്റെ മുഖത്ത് ഒരു മുറിവുപറ്റിയ അടയാളമുണ്ടായിരിക്കും അക്രമവും അനീതിയും കൊടികുത്തിവാഴുന്ന രാജ്യത്ത് അവൻ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കും

പിന്നീട് ഖലീഫക്ക് ഉറക്കം വന്നതേയില്ല

പ്രജകളുടെ ക്ഷേമമന്വേഷിച്ചുകൊണ്ടുള്ള പതിവ് ഊരുചുറ്റലിലും അദ്ദേഹത്തിന്റെ മനസ് ആ സ്വപ്നത്തിന്റെ പ്രകമ്പനത്തിൽ ഇളകി മറിയുകയായിരുന്നു പിറ്റേന്ന് തന്റെ അടുത്ത കൂട്ടുകാരോടെല്ലാം അദ്ദേഹം സ്വപ്നത്തിന്റെ കഥ വിവരിച്ചു പതുക്കെ അവരെല്ലാം 

അതു മറന്നു   


പാതിരാത്രിയിലും പ്രജകൾക്കിടയിൽ

തന്റെ പ്രജകളുടെ ക്ഷേമാഐശ്വര്യങ്ങളറിയാൻ ഇരുട്ടു മൂടിക്കിടക്കുന്ന വഴിയിലൂടെ വേഷപ്രച്ഛന്നനായി നടക്കുകയായിരുന്നു അമീറുൽ മുഹ്മിനീൻ ഉമറുബ്നുൽ ഖത്താബ്  (റ) ഒരു കൊച്ചു കൂരയിൽ നിന്നും കിനിഞ്ഞൊഴുകിവരുന്ന വെളിച്ചവും സംസാരവും അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചു അവ്യക്തമായ ആ സംഭാഷണം വ്യക്തമാകാൻ വേണ്ടി അദ്ദേഹം ആ കൂരക്കരികിലേക്ക് നീങ്ങിനിന്ന് കാതോർത്തു 

എന്താ നോക്കി നിൽക്കുന്നത് ആ പാലിൽ വെള്ളമൊഴിക്കാനല്ലെ നിന്നോട് പറഞ്ഞത് അൽപ്പം മുഴക്കമുള്ള ആ ശബ്ദം മുതിർന്ന ഒരു സ്ത്രീയുടേതാണ്  

പാലിൽ വെള്ളം ചേർക്കരുതെന്ന ഖലീഫയുടെ ഉത്തരവ് നിങ്ങളറിഞ്ഞില്ലെ 

ആ പാലിൽ നിറച്ചുവെച്ച വെള്ളം ഒഴിക്കാനാ നിന്നോട് പറഞ്ഞത് ഖലീഫയൊന്നുമില്ലല്ലോ ഇവിടെ കുറച്ചൊരു ഭീഷണിയുടെ സ്വരത്തിലായിരുന്നു മുതിർന്ന സ്ത്രീയുടെ ആജ്ഞ 

ഖലീഫ ഇതു കാണുന്നില്ലെങ്കിലും അദ്ദേഹത്തെയും നമ്മളെയെല്ലാവരെയും പടച്ചു പരിപാലിച്ചുപോരുന്ന അല്ലാഹു ഇതു കാണുന്നുണ്ടല്ലോ അവനെ ധിക്കരിക്കാൻ എനിക്കാവില്ല 

ആ ബാലികയുടെ വാക്കുകൾ മറഞ്ഞുനിന്ന മദീനയുടെ നായകന്റെ ഹൃദയത്തെ ഉലച്ചുകളഞ്ഞു ആ പെൺകുട്ടിയുടെ അചഞ്ചലമായ ദൈവവിശ്വാസത്തിൽ അദ്ദേഹത്തിനു വല്ലാത്ത ബഹുമാനം തോന്നി തിരിച്ചുനടക്കുമ്പോൾ ആ മനസു മുഴുവൻ ആ ബാലികയുടെ ഭക്തി തുളുമ്പുന്ന വചസുകളായിരുന്നു 

പിറ്റേന്ന് ആ കുടുംബത്തിന്റെ അവസ്ഥയറിയാനായി അദ്ദേഹം ഭൃത്യനെ പറഞ്ഞയച്ചു സത്യസന്ധയായ ആ ബാലികക്ക് ബാപ്പയില്ലെന്നും ഉമ്മയോടൊപ്പമാണ് ആ കുടിലിൽ കഴിയുന്നതെന്നും ചെറിയ തോതിലുള്ള പാൽക്കച്ചവടംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പ്രയാസപ്പെടുന്ന പാവങ്ങളാണ് അവരെന്നും അന്വേഷണത്തിൽ മനസ്സിലായി   

നമസ്കാരശേഷം അവിടെ കൂടിനിന്നവരെ ഒരുമിച്ചുകൂട്ടി ഉമർ  (റ) ഇപ്രകാരം പറഞ്ഞു നമ്മുടെ ഈ മരുഭൂമിയിൽ സത്യസന്ധതയുടെയും ദൈവഭക്തിയുടെയും തെളിനീരുറവയായി ഒരു മഹിളാമണിയെ ഇന്നലെ ഞാൻ കണ്ടു ഞാനവളെ എന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നു 

സദസ്സിലാർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല നേരെമറിച്ച് പൂർണമായ യോജിപ്പാണുതാനും അനന്തരം തന്റെ അരുമമകനായ ആസ്വിമിനെ വിളിച്ചു വരുത്തി ഇങ്ങനെ പറഞ്ഞു 

നിനക്ക് ഞാൻ സൽസ്വഭാവിയും സത്യസന്ധയുമായ ഒരു പെൺകുട്ടിയെ കാണിച്ചു തരും നീ അവളെ വിവാഹം കഴിക്കൂ അവളിലൂടെ സൽസന്താനങ്ങളെ നിനക്ക് ലഭിച്ചേക്കാം ആസ്വിം (റ)നും എതിരഭിപ്രായമുണ്ടായിരുന്നില്ല 

അങ്ങനെ സമൂഹത്തിന്റെ പുറമ്പോക്കിൽ ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ആ പെൺകുട്ടി വിശാലമായ ഇസ്ലാമിക നാഗരികതയുടെ അനിഷേധ്യ അമരക്കാരന്റെ മരുമകളായി കാലം കഴിഞ്ഞുപോയി വസന്തങ്ങളും ഗ്രീഷ്മങ്ങളും വരികയും വിടപറയുകയും ചെയ്തു ആ ദമ്പതികൾക്കിടയിലേക്ക് ഒരു പെൺകുഞ്ഞ് പിറന്നു വീണു പ്രഥമ സന്താനത്തിന് അവർ ലൈല എന്നു പേരിട്ടു 

വീരശൂരനായും പണ്ഡിതവരേണ്യനായും ഖുർആൻ മുസ്ഹാഫ് രൂപത്തിൽ തയ്യാറാക്കാൻ അബൂബക്കർ  (റ)വിനെ പ്രേരിപ്പിച്ച വ്യക്തിയായും സർവ്വോപരി പരിശുദ്ധ റസൂലിന്റെ അടുത്ത സ്നേഹിതനായും ഒട്ടേറെ ഖുർആൻ വചനങ്ങൾ തന്നെ അവതരിപ്പിക്കപ്പെടാൻ കാരണക്കാരനായുമൊക്കെ ഇസ്ലാമിക ചരിത്രത്തിൽ വിരാചിക്കുന്ന രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്താബിന്റെ വീട്ടിൽ മതചിട്ടയോടെ ആ കുട്ടി വളർന്നു   ...


അപഭ്രംശങ്ങൾ

ശാന്തതയോടെ ഒഴിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ലോകം പ്രതിസന്ധികളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും തെന്നിനീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത് 

ഊരിപ്പിടിച്ച വാളുമായി ശത്രുക്കൾക്കു നേരെ സധൈര്യം പാഞ്ഞടുത്ത വിശ്വാസികൾ പരസ്പരം പോരടിക്കുന്ന നടുക്കുന്ന കാഴ്ചകൾക്ക് ലോകം സാക്ഷിയായി ജമൽ സിഫ്ഫീൻ  യുദ്ധങ്ങൾ വിശ്വാസികൾക്കിടയിൽ വലിയ വേദനയുണ്ടാക്കി 

ഖവാരിജുകളുടെ വാൾപ്പിടിയിൽ നാലാം ഖലീഫയും പരിശുദ്ധ റസൂലിന്റെ ജാമാതാവും ദീനിന്റെ പുലിക്കുട്ടിയുമായ അലി(റ) രക്തസാക്ഷിയായി മുമ്പോട്ടുള്ള പ്രയാണവീഥിയിൽ കാലം ചരിത്രത്തിന്റെ ചുവരുകളിൽ വേദനാജനകമായ പലതും ചോരകൊണ്ടെഴുതി വെച്ചു ഉമവിയ്യ ഭരണകൂടത്തിന്റെ തുടക്കം അതുവരെ മതത്തിനന്യമായ പല അനാചാരങ്ങളുടെയും ആരംഭമായിരുന്നു ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം ' പ്രവാചകനുറങ്ങുന്ന മദീനയിൽ നിന്നും ഡമസ്കസിലേക്ക് മാറ്റപ്പെട്ടു ഖിലാഫത്തിന്റെ പരിശുദ്ധ ചിഹ്നങ്ങൾക്കു പകരം രാജാവാഴ്ചയുടെ അടയാളങ്ങൾ കടന്നുകൂടി ഭരണാധികാരിക്ക് ഇരിക്കാൻ സിംഹാസനം പണികഴിക്കപ്പെട്ടു മുആവിയയുടെ മരണശേഷം അധികാരത്തിലെത്തിയ യസീദിന്റെ ക്രൂരതകളാൽ മുസ്ലിം ലോകം മരവിച്ചുനിന്നു ഇസ്ലാമിക മൂല്യങ്ങളും അനുഷ്ഠാനുങ്ങളും തകിടം മറിഞ്ഞു തന്റെ പിതാമഹൻ ലോകത്തിനു മാതൃകയാക്കി വിട്ടേച്ചുപോയ സമുദായ നേതൃത്വത്തിന്റെ അപഭ്രംശം പേരക്കുട്ടിയായ ഹൂസയിൻ (റ) വിന് നോക്കിനിൽക്കാൻ കഴിഞ്ഞില്ല വിശുദ്ധയുദ്ധത്തിന്റെ ശംഖുനാദം മുഴക്കിക്കൊണ്ട് വെറും എൺപത് അനുചരൻമാരുമൊത്ത് അദ്ദേഹം ഇറാഖിലെ കൂഫയിലേക്ക് പുറപ്പെട്ടു 

കൂഫയുടെ ഇരുപത്തഞ്ചു മൈൽ വടക്ക് കർബലയിലെത്തിയ അദ്ദേഹത്തെയും സഹപ്രവർത്തകരെയും ഉമറുബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള കൂഫ ഗവർണർ ഇബ്നു സിയാദിന്റെ നാലായിരത്തോളം അശ്വഭടന്മാർ വളഞ്ഞു സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ സംഘത്തെ പത്തുദിവസത്തോളം പച്ചവെള്ളംപോലും കൊടുക്കാതെ ആ കിരാതർ ഉപരോധിച്ചു പ്രപഞ്ചത്തിന് മുഴുവൻ അനുഗ്രഹവുമായി വന്ന പ്രവാചകന്റെ പേരക്കുട്ടി ദാഹജലം കിട്ടാതെ നിൽക്കുന്നത് കണ്ട് അണ്ഡകടാഹം മുഴുക്കെ അന്ന് കണ്ണീർ വാർത്തിരിക്കാം ഹിജ്റ വർഷം 61മുഹർറം 10ന് കർബലയെ അല്ല ലോകത്തിനെത്തന്നെ കണ്ണീരിലാഴ്ത്തി യുഫ്രട്ടീസിന്റെ കരയിൽ ഹുസൈൻ  (റ)വിനെയും സംഘത്തെയും ക്രൂരമായി കൊലചെയ്തു ലോകാവസാനം വരെയുള്ള ഇസ്ലാമിക വിപ്ലവത്തിന് ഊർജ്ജം പകരാനുള്ള തീകുണ്ഡമായി മാറുകയായിരുന്നു രക്തസാക്ഷിത്വത്തിലൂടെ ഹുസൈൻ  (റ) ചെയ്തത് 

ഈ ദാരുണസംഭവം പുണ്യ റസൂലിന്റെ ജന്മനാട്ടുകാരെ രോഷാകുലരാക്കി അവർ യസീദിന്റെ ഗവർണറെ ആട്ടിപ്പായിച്ചു മദീനക്കാർ അബ്ദുല്ലാഹിബ്നു ഹൻളലയെയും വിവരമറിഞ്ഞ് യസീദ് പട്ടാളക്കാരെ അയച്ച് മക്ക കിഴ്പെടുത്തി ഹിജ്റ 64ൽ മക്ക ഉപരോധിച്ചെങ്കിലും യസീദിന്റെ മരണവാർയറിഞ്ഞ് പട്ടാളക്കാർ പിൻവലിഞ്ഞു 

യസീദിന്റെ പിൻഗാമിയായി പുത്രൻ മുആവിയ ഭരണമേറ്റെടുത്തെങ്കിലും രോഗയായതിനാൽ അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞു പിന്നീട് തൽസ്ഥാനത്തു വന്നത് മർവാനുബ്നുൽ ഹകമാണ് അദ്ദേഹത്തിന്റെ വിയോഗശേഷം മൂത്തമകൻ അബ്ദുൽ മാലിക് ഭരണാധികാരിയായി 

ജനങ്ങൾക്കു വേണ്ടി ജീവിച്ച ഖുലഫാഉറാഷിദുകളിൽ നിന്നു വ്യത്യസ്ഥമായി പൊതുമുതൽ ധൂർത്തടിക്കുന്ന സുഖിയാൻമാരായി ഇക്കാലത്തിനിടക്ക് ഭരണാധിപൻമാർ മാറ്റപ്പെട്ടുകഴിഞ്ഞിരുന്നു ഇസ്ലാമിന്റെ സവിശേഷമായ മിതത്വവും ലാളിത്യവും ഖബറടക്കപ്പെട്ടു ആഢംഭരവും ധൂർത്തും അരങ്ങുതകർത്തു 

സർവ്വോപരി ഇഹലോക പ്രേമികളായി ഭരണാധികാരികൾ മാറി നൃത്തശാലകളും മറ്റ് ആവശ്യത്തിനുള്ള വഴികളും ഡമസ്കസിന്റെ തെരുവീഥികളിൽ മുളച്ചുപൊന്തി സകാത്ത് സകാത്ത് സമ്പ്രദായം നിലച്ചു കുതിച്ചുയർന്നു കൊണ്ടിരുന്ന നികുതി ഭാരം താങ്ങാനാവാതെ ജനം വല്ലാതെ വിഷമിച്ചു പൊതുമുതൽ ഭരണാധികാരികളും ആശ്രിതരും കയ്യടിക്കിവെച്ചു എതിർക്കാൻ ശ്രമിച്ചവരെയെല്ലാം മർദ്ദിച്ചൊതുക്കി....                                                                                                            

അബ്ദുൽ മാലിക്കിന്റെ ഭരണകാലത്ത് ഈജിപ്തിലെ ഗവർണറായി അദ്ദേഹം നിശ്ചയിച്ചത് സഹോദരൻ അബ്ദുൽ അസീസിനെയായിരുന്നു മദീനയിൽ തമസിച്ചപ്പോൾ കിട്ടിയ പരിശുദ്ധമായ അന്തരീക്ഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉന്നതമായ മതമൂല്യങ്ങൾ പ്രകാശം പരത്തി സമ്പന്നതക്കിടയിലും ദാനവും മറ്റു മൂല്യങ്ങളും അദ്ദേഹം കൈവെടിഞ്ഞില്ല 

സ്വന്തം സ്വഭാവ വൈശിഷ്ട്യം പോലെ പവിത്രമായ ഒരു മഹിളാരത്നത്തെയാണ് ഭാര്യയായി അദ്ദേഹത്തിന് ലഭിച്ചത് ചേരേണ്ടതു മാത്രമേ ചേരൂ എന്ന ആപ്തവാക്യംപോലെ എല്ലംകൊണ്ടും പൂരകമായൊരു ബന്ധം രണ്ടാം ഖലീഫ ഉമർ  (റ)വിന്റെ പൗത്രി ലൈല അതേ പാൽക്കാരിപ്പെണ്ണിന്റെ മകൾ അവരുടെ കല്യാണം ആഘോഷങ്ങൾ അധികമില്ലാതെ നടന്നു നാനൂറുദിനാറാണ് അബ്ദുൽ അസീസ് മഹറായി നൽകിയത് 

കാറ്റും കോളുമില്ലാതെ ശാന്തമായി ഇവരുടെ ദാമ്പത്യമാകുന്ന കപ്പൽ മുമ്പോട്ടു നീങ്ങി താമിസിയാതെ അവർക്കിടയിലേക്ക് ഒരാൺകുഞ്ഞു പിറന്നു വീണു  (ഹിജ്റ 61ക്രിസ്തുവർഷം 682ൽ) പിതാമഹന്റെ പേര് തന്നെ കുട്ടിക്ക് വിളിച്ചു ഉമർ  (റ), (ഖർബല സംഭവം നടന്ന വർഷവും ഇതുതന്നെയാണ് വിവാഹശേഷമാണ് അദ്ദേഹം ഈജ്പ്തിലെ ഗവർണറാവുന്നത്.


കുട്ടിക്കാലം

ഈജ്പ്തിലെ പ്രകൃതി രമണീയമായ ഫുൽവാൻ പ്രദേശത്തെ ഗവർണറുടെ അരമന പതിനായിരം ദിനാർ കൊടുത്തു കോപ്റ്റുകളിൽ നിന്നു വാങ്ങിയ സ്ഥലത്താണ് അദ്ദേഹം ആ ചെറുപട്ടണവും കൊട്ടാരവും പണി കഴിപ്പിച്ചത് 

ബംഗ്ലാവിന്റെ കൂടെത്തന്നെ ആയിരക്കണക്കിനാളുകൾക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനുള്ള ഭോജനശാലയും അദ്ദേഹം പണികഴിപ്പിച്ചിരുന്നു ദിവസേന അന്നത്തിനായി നൂറുകണക്കിനാളുകൾ ഇവിടെ എത്തുമായിരുന്നു 

അല്ലലും അലട്ടലുമില്ലാതെ അരമനയിൽ ഉമർ വളർന്നു വില കൂടിയ വസ്ത്രങ്ങൾ അണിയുന്നതിൽ പ്രത്യേകം താത്പര്യം കാണിച്ചിരുന്നുവെങ്കിലും സൽസ്വഭാവവും നല്ല ശീലങ്ങളും ആ കുട്ടിയിൽ സമ്മേളിച്ചിരുന്നു ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കാനും ആ ബാലൻ ശുഷ്കാന്തി കാണിച്ചു തന്റെയടുത്തുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അപരന് കൊടുക്കാൻ അശേഷം മടിയുണ്ടായിരുന്നില്ല ആ കൊച്ചു പയ്യന് 

കൂട്ടുകരോടൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കൊച്ചു ഉമർ കളിയുടെ മൂർദ്ധന്യത്തിൽ അനേകം കുതിരകളെ പൂട്ടിയ ലായത്തിലേക്ക് ഓടിച്ചെന്ന് ഉമർ ഒരു കുതിരയെ തൊട്ടുതലോടി ആ മിണ്ടാപ്രാണിക്ക് അത് രസിച്ചില്ല ഉമറിന്റെ മുഖത്ത് അശ്വം ചെറുതായി ഒന്നു കടിച്ചു രക്തം ധാരധാരയായി ഒഴുകി കുട്ടി അത്യുച്ചത്തിൽ നിലവിളിക്കാനും വീട്ടുകാരെല്ലാവരും പാഞ്ഞെത്തി ചോരയൊലിപ്പിച്ചു നിൽക്കുന്ന  അരുമമകനെ പിതാവ് വാരിയെടുത്തു ഉടൻ വൈദ്യരെ വരുത്തി മുറിവ് മരുന്നുവെച്ച് കെട്ടി വിതുമ്പിക്കൊണ്ട്  തന്റെ മകന്റെ തലയിൽ കൈവെച്ച് അബ്ദുൽ അസീസ് മൊഴിഞ്ഞു 

മഹാനായ നിന്റെ പിതാവ് രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്താബ് പറഞ്ഞതായി ഞാൻ മറ്റുള്ളവർ പറയുന്നതു കേട്ടിട്ടുണ്ട് ഉമവിയ്യ സന്തതികളിലെ മുഖത്ത് അടയാളമുള്ളവൻ നീയായിരുന്നെങ്കിൽ 

അതുകണ്ടു നിന്നവരുടെ ഓർമ്മകൾ പിറകോട്ട് പോയി ഉമർ  (റ) പറഞ്ഞ കാര്യം അന്നുമുതലേ നാട്ടുകാർക്കിടയിലെല്ലാം ചർച്ചയായിരുന്നു..                                                                                    

മദീനയിലേക്ക് 

നാട്ടിലെങ്ങും ഉമവി ഭരണകൂടത്തിന്റെ കീഴിൽ അനാചാരങ്ങളും അധർമ്മങ്ങളും  നടമാടിക്കൊണ്ടിരിക്കുമ്പോഴും പുണ്യ നബി  (സ:അ) നിദ്രകൊള്ളുന്ന മദീന ശാന്തമായിരുന്നു 

പരിശുദ്ധ റസൂൽ  (സ:അ) നോടുള്ള അദമ്യമായ അനുഗ്രഹത്താൽ തന്നെ യസ്രിബിലേക്ക് പറഞ്ഞയക്കാൻ ഉമർ (റ) മാതാപിതാക്കളോടാവശ്യപ്പെട്ടു അവർക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ പിതാമഹന്റെ കുടുംബക്കാരും അവിടെ ഉണ്ടല്ലോ 

ആ പുണ്യ നഗരത്തിലെ ജീവിതത്തിനിടയിൽ കൂടുതലായി ഇസ്ലാമിക ചര്യകളും രീതികളും അദ്ദേഹത്തിൽ വല്ലാതെ സ്വാധീനം ചെലുത്തി പിതാവ് അബ്ദുൽ അസീസും മതനിഷ്ഠയിൽ കണിശത പുലർത്തിയ വ്യക്തിയായിരുന്നല്ലോ ? 

ഒരുദിവസം ജമാഅത്ത് നിസ്കാര സമയത്ത് ഉമർ  (റ) പള്ളിയിലെത്തിയില്ല അധ്യാപകൻ സ്വാലിഹ്ബ്നു കൈസാൻ  കാരണമന്വേഷിച്ചപ്പോൾ സത്യസന്ധനായ ആ വിദ്യാർത്ഥി വളച്ചുകെട്ടില്ലാതെ മൊഴിഞ്ഞു മുടി ചീകിവെക്കാൻ വേണ്ടി അൽപ്പം സമയം അധികമെടുത്തതുകൊണ്ടാണ് സമൃദ്ധമായ കേശത്തിന്റെ ഉടമയായിരുന്നു ഉമർ അധ്യാപകൻ അബ്ദുൽ അസീസിനെ വിവരമറിയിച്ചു അദ്ദേഹം ഈജിപ്തിൽ നിന്നും ഒരാളെ മദീനയിലേക്കയച്ചു പക്ഷേ അയാളും അധ്യാപകനും ഇബ്നു അബ്ദിൽ അസീസിനെ കാണുന്നത് മുടി പിറ്റേ ഛേദിച്ച നിലയിലായിരുന്നു 

ചരിത്രത്തിൽ വെള്ളിനക്ഷത്രമായി പ്രോജ്ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വങ്ങളായ അബ്ദുല്ലാഹിബ്നു ഉമർ (റ) ,അനസ്  (റ), അബ്ദുല്ലാഹിബ്നു സൈബൈർ (റ) തുടങ്ങിയ മഹാരഥൻമാരുടെ ശിഷ്യനാവാൻ ഉമറിന് കഴിഞ്ഞു ഭക്തിയിലും പഠനത്തിലും ആ ബാലൻ കാണിച്ച ശുഷ്കാന്തിയെപ്പറ്റി ഗുരുനാഥനായ സ്വാലിഹ്ബ്നു കൈസാൻ പറയുന്നത് നോക്കുക 

ഉമറിനേക്കാൾ അല്ലാഹുവിന് അകതാരിൽ ഇത്രയും സ്ഥാനം കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല 

മറ്റൊരു അധ്യാപകൻ ഇങ്ങനെ പറഞ്ഞു ഉമറിനെ എന്തെങ്കിലും പഠിപ്പിക്കാൻ ചെന്നാൽ അദ്ദേഹത്തിൽ നിന്നും ഞങ്ങൾ എന്തെങ്കിലും പഠിച്ച് മടങ്ങലാണ് പതിവ് 

ചെറുപ്രായത്തിൽത്തന്നെ അഗാധമായ ബുദ്ധിശക്തിയും നിരീക്ഷണ പാടവവും കൊണ്ട് സമ്പന്നമായിരുന്നു കൊച്ചു ഉമർ ഉന്നത വ്യക്തിത്വങ്ങളോടൊത്തുള്ള ജ്ഞാനസമ്പാദനവും സമ്പർക്കവും വൈകാതെ ഉമർ (റ) വിനെ നല്ലൊരു പണ്ഡിതനാക്കി ഉമർ (റ)ന്റെ ദൈവഭക്തിയും പരലോക വിചാരണയെക്കുറിച്ചുള്ള ഭയവും വെളിവാക്കുന്ന ഒരു സംഭവം മാതാവ് തന്നെ പറയുന്നത് ശ്രദ്ധിക്കുക 


ഒരിക്കൽ ഉമർ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഞാൻ ഓടിച്ചെന്നത് എന്നെക്കണ്ടിട്ടും അവൻ നിർത്താതെ കരച്ചിലോടു കരച്ചിൽ 

എന്താമോനെ നീ വല്ലതും കണ്ട് പേടിച്ചോ അല്ലെങ്കിൽ വീഴുകയോ മറ്റോ ചെയ്തോ ഇഴജന്തുക്കൾ വേദനിപ്പിച്ചോ വിഷമത്തോടെ ഞാൻ ചോദിച്ചിട്ടും അവൻ കരയുക തന്നെയായിരുന്നു 

ഒടുവിൽ എന്നെ കെട്ടിപ്പിടിച്ചുകൊണ്ടവൻ പറഞ്ഞു 

ഉമ്മാ എത്ര നിസ്സാരമാണ് ഈ ജീവിതം അല്പം ജീവിച്ച് ദുൻയാവിനോട് ഒരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങുമ്പോഴായിരുക്കും ഭരണത്തിന്റെ മാലാഖ നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവാൻ വന്നിട്ടുണ്ടാവുക ആ ഭയാനകതയെപ്പറ്റി ചിന്തിച്ചപ്പോൾ ഞാൻ വല്ലാതെ ഭയപ്പെട്ടുപോയി ഉമ്മാ അതിന്റെ ഗൗരവമാണ് ഏറെ കരയിച്ചത്

പഠനശേഷം അദ്ദേഹം പിതൃവ്യൻ അബ്ദുൽ മലിക്കിനെ സന്ദർശിക്കാനായി സിറിയയിലേക്ക് പോയി ഖലീഫയുടെ മക്കളായ വലീദ്,സുലൈമാൻ, യസീദ്, രണ്ടാമൻ ,ഹീഷാം എന്നിവരോടൊപ്പമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതം യുവാവായ സമയത്തും വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നത് അദ്ദേഹത്തിന് ഹരമായിരുന്നു അതൊക്കെ അണിഞ്ഞുനിന്നാൽ അദ്ദേഹത്തിന്റെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു ആരു കണ്ടാലും ഒന്നു നോക്കിപ്പോകുമാറ് പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു ഉമർ..


വിവാഹം

വിസ്തൃതവും വിശാലവുമായ ഉമവീഖിലാഫത്തിന്റെ അനിഷേധ്യനായ അമരക്കാരനായിരുന്നു അബ്ദുൽ മാലിക്ക് പ്രാദേശിക ഭാഷ ഉപയോഗിക്കുന്ന രീതി നിർത്തലാക്കി ഇസ്ലാമിക രാഷ്ട്രത്തിൽ മുഴുവനായി അറബി ഭാഷ നിർബന്ധമാക്കിയതും അറബി ലിപി പരിഷ്കരിച്ചതും രാജ്യം മുഴുവൻ ഏകീകൃത നാണയം നടപ്പിൽ വരുത്തിയതും ബൈത്തുൽ മുഖദ്ദസിന് മനോഹരമായ താഴികക്കുടം നിർമ്മിച്ചതും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു 

ഒരുദിവസം വല്ലാത്ത ഉത്കണ്ഡയോടെ കൊട്ടാരത്തിലെ പുൽത്തകടിയിൽ ഉലാത്തുകയാണ് പ്രശ്നം മറ്റൊന്നുമല്ല പുത്രി ഫാത്തിമക്ക് വിവാഹപ്രായമായിരിക്കുന്നു ദീനീ നിഷ്ഠയിലും സൗന്ദര്യത്തിലും മികച്ച് നിൽക്കുന്ന അവർക്ക് അനുയോജ്യനായൊരു വരെ കണ്ടുപിടിക്കണം പലരേയും പലവഴിക്കുമായി തിരഞ്ഞു ഒരാളെയും ഖലീഫക്ക് ഇഷ്ടപ്പെടുന്നില്ല ഒടുവിൽ ആ അന്വേഷണം ചെന്നുനിന്നത് സഹോദരപുത്രനായ ഉമറർ (റ)ൽ തന്നെയായിരുന്നു 

താൻ തേടിക്കൊണ്ടിരുന്ന സർവ്വഗുണകങ്ങളും സമ്മേളിച്ച ഒരു വ്യക്തിത്വം അടുത്തുതന്നെയുണ്ടായിട്ടും കണ്ടെത്താൻ വൈകിയപ്പോയതിൽ അദ്ദേഹം പശ്ചാത്തപിച്ചു സ്വന്തം സന്താനങ്ങളെക്കാൾ അബ്ദുൽ മാലിക്ക് ഉമർ  (റ)വിനെ സ്നേഹിച്ചിരുന്നു അദ്ദേഹത്തിന്റെ കഴിവിലും പാണ്ഡിത്യത്തിലും അങ്ങേയറ്റം മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു ആ യുവമിഥുനങ്ങളുടെ മംഗല്യം രാജകീയ പ്രൗഡിയോടെ നടത്തപ്പെട്ടു 

അനന്തരം അബ്ദുൽ മാലിക്ക് അദ്ദേഹത്തെ ഖനാസ്വിറയിലെ ഗവർണറായി നിയമിച്ചു കുറച്ചു മാസങ്ങൾക്കുശേഷം ഖലീഫയുടെ വിയോഗം വരെ മാത്രമേ ഈ പദവി നിലനിന്നുള്ളൂ ഇരുപത്തിയൊന്ന് വർഷവും ഒന്നരമാസവും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണം നിർവഹിച്ച അബ്ദുൽ മാലിക്ക് ഹിജ്റ വർഷം എൺപത്തി ആറിലാണ് ഇഹലോകവാസം വെടിയുന്നത്


വീണ്ടും മദീനയിലേക്ക്

ഹിജ്റ വർഷം 87 റബീഉൽ അവ്വലിലാണ് ഉമറുബ്നു അബ്ദുൽ അസീസ് രണ്ടാമതായി നബി (സ:അ) യുടെ നാട്ടിലെത്തുന്നത് വിജ്ഞാനം നുകരാനും ഉമ്മയുടെ ബന്ധുക്കളെ സർന്ദർശിക്കാമൊക്കെയാണ് പ്രഥമയാത്രയെങ്കിൽ ഗവർണറായിട്ടായിരുന്നു രണ്ടാമത്തെ വരവ് 

ഖലീഫയായ വലീദുബുനു അബ്ദിൽ മാലിക്കിന്റെ നിയന്ത്രണത്തിലായിരുന്നു ഭരണം നടത്തിയിരുന്നതെങ്കിലും തന്റെ മുൻഗാമിയായ ഗവർണർ ഇസ്മാഈൽ മഗ്സൂസിയെപ്പോലെ മർദ്ദക ഭരണമല്ല ഉമർ  (റ) ആഗ്രഹിച്ചത് സ്നേഹവും സമാധാനവും ശാന്തിയും കളിയാടിയിരുന്ന ഒരു ജനതയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം 

പ്രവാചകാദ്ധ്യാപനങ്ങളുടെ വെളിച്ചം പിൻതലമുറകൾക്ക് നൽകിയിരുന്ന പണ്ഡിത സൂര്യതേജസ്സുകളെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ടുള്ള തീരുമാനങ്ങളെടുത്തുകൊണ്ടാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത് ഭരണമേറ്റെടുത്ത ഉടനെ ഉവൈദില്ലാഹിബ്നു ഉത്ത്ബ (റ) ആബൂബക്കറ്ബ്നു അബ്ദുറഹിമാൻ  (റ) അബൂബക്കറിബ്നു ഖൈസമ (റ) ഖാസിമ്ബ്നു മുഹമ്മദ്ബ്നു അബൂബക്കർ  (റ) സുലൈമാനുബ്നു യസാർ (റ) ഖാരി ജത്ബ്നു സൈദ്ബ്നു സാബിത്(റ) ഖാസിമ്ബ്നു മുഹമ്മദ്ബ്നു ഹംസ  (റ) സാലിമ്ബ്നു അബ്ദുല്ല  (റ) അബ്ദുല്ലാഹി ആമിറുബ്നു റബീഹ (റ) തുടങ്ങിയ വളരെ പ്രധാനപ്പെട്ട പണ്ഡിതശ്രേഷ്ഠരോട് ആലോചിച്ചശേഷമേ അദ്ദേഹം തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നുള്ളൂ തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പിഴവുകൾ വരികയാണെങ്കിൽ സദയം നിങ്ങൾ തിരുത്തണമെന്ന് ഇടക്കിടെ അവരെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു 

ഇതേപോലെ മദീനയിലുണ്ടായിരുന്ന കവികളെയും സാഹിത്യകാരൻമാരെയും അദ്ദേഹം ബഹുമാനിച്ചിരുന്നു ഖുർആൻ ഭംഗിയായി പാരായണം ചെയ്യുന്നവർക്ക് പ്രത്യേകം പാരിതോഷികങ്ങൾ നൽകുന്നതും പതിവായിരുന്നു 

ആരാധാനകളിൽ പിതാവിനെപ്പോലെ വളരെ ശുഷ്കാന്തി പുലർത്തിയ ആളായിരുന്നു ഉമർ  (റ) മണിക്കൂറോളം അദ്ദേഹം പ്രവാചകന്റെ  (സ:അ) പള്ളിയിൽ ധ്യാനനിമഗ്നനായി കഴിഞ്ഞു കൂടുമായിരുന്നു 

അനസ്  (റ) ഒരിക്കൽ പറയുകയുണ്ടായി അദ്ദേഹത്തിന്റെ പിന്നിലല്ലാതെ റസൂൽ  (സ:അ) ന്റേതിനു തുല്യമായ നിസ്കാരം ഞാൻ നിർവ്വഹിച്ചിട്ടുണ്ടായിരുന്നില്ല..


ഭരണപ്രവർത്തനങ്ങൾ

മദീനയിൽ റോഡുകളും അനേകം സൗജന്യ ഭോജനശാലകളും അദ്ദേഹം പണികഴിപ്പിച്ചു ഗവർണറായിരിക്കുമ്പോൾ അദ്ദേഹം ചെയ്ത ഏറ്റവും വലിയ വികസന പ്രവർത്തനം ഖലീഫയുടെ അഭിലാഷ പ്രകാരമുള്ള മസ്ജിദുന്നബവി വിപുലീകരണമായിരുന്നു മുൻഗവർണർമാർ ഇങ്ങനെയൊരു പദ്ധതിക്ക് മുതിർന്നെങ്കിലും പ്രവാചക പത്നിമാരുടെ വീടുകളും മറ്റും നശിക്കുമെന്ന കാരണം പറഞ്ഞ് മദീനക്കാർ സമ്മതിച്ചിരുന്നില്ല പരാക്രമങ്ങൾകൊണ്ടാണ് അവർ അധികാരമുറപ്പിച്ചുനിർത്തിയതെങ്കിൽ ഉന്നതമായ സ്വഭാവഗുണത്താലും മൂല്യങ്ങൾ കൊണ്ടുമാണ് ഉമർ  (റ) ഭരണം നടത്തിയിരുന്നത് 

അതുകൊണ്ടുതന്നെയാണ് ഇസ്ലാമിക ചരിത്രത്തിലെ തങ്കലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടേണ്ട പല സംഭവങ്ങൾക്കും മൂകസാക്ഷിയായി നിലകൊണ്ട മസ്ജിദുന്നബവി പുനർനിർമ്മാണത്തിന് ജനങ്ങൾ വലിയ തോതിൽ എതിര്നിൽക്കാഞ്ഞത്

കാലങ്ങളിൽ ഏറ്റവും ഉത്തമമായ പ്രവാചകന്റെ കാലം ഇട്ടേച്ചുപോയ ചരിതശേഷിപ്പുകൾ അൽപ്പമെങ്കിലും മാഞ്ഞുപോവുന്നത് ഇഷ്ടപ്പെടാത്ത കുറെയാളുകൾ എതിർപ്പുകളുമായി വന്നെങ്കിലും ഉമർ (റ)അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി വർഷംതോറും അധികരിച്ചുവരുന്ന സർന്ദർശകർക്ക് മസ്ജിദിന്റെ സൗകര്യക്കുറവുമൂലം വിഷമതമകളുണ്ടാവരുതെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ                                       

ഒരത്ഭുതസംഭവം 

മസ്ജിദുന്നബവിയുടെ വിപുലീകരണ പ്രവർത്തനത്തിനിടയിൽ റൗളയുടെ താഴെയുള്ള ഭാഗം കിളച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജോലിക്കാരിലൊരാളാണ് ഒരു കാൽപ്പാദം കാണുന്നത് കഫൻ പുടവയൊക്കെ ദ്രവിച്ചുപോയിരന്നെങ്കിലും ആ പാദത്തിന് ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു 

കണ്ടുനിന്നവരെല്ലാം പരിഭ്രാന്തരായി അല്ലാഹുവെ ആരുടേതായിരിക്കും ഈപാദപങ്കജം മുകളിൽ നിദ്രയിലാണ്ട ലോകത്തിന്റെ നായകന്റേതായിരിക്കുമോ ? അറിയാതെയാണെങ്കിലും എന്തപരാധമാണ് ഞങ്ങൾ കാണിച്ചത്?  ജോലിക്കാർക്കും മനഃപ്രയാസം സംഭവസ്ഥലത്തു തന്നെയുണ്ടായിരുന്ന ഗവർണർ ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ) പലരോടായി നിജസ്ഥിതി സ്ഥിതീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സന്ദേഹം മാത്രം ബാക്കിയായി 

ആളുകളെല്ലാം ഇതികർത്തവ്യമൂഢരായി നിൽക്കുമ്പോഴാണ് പരിശുദ്ധ റസൂലിന്റെ സന്തതസഹചാരിയും വയോധികനുമായ ഉർവ്വത്തുബ്നു സുബൈർ കടന്നുവരുന്നത് 

വന്നപാടെ അദ്ദേഹം ആ പാദങ്ങൾ സശ്രയം വീക്ഷിച്ചു ഒരു നിമിഷം ഓർമ്മകളിൽ ഊളിയിട്ടുകൊണ്ടയാൾ ഇപ്രകാരം പറഞ്ഞു നിങ്ങൾ ഭയപ്പെട്ടതുപോലെ ഇത് നബി കരീം  (സ:)യുടെ പരിശുദ്ധ പാദമല്ല മറിച്ച് അവരുടെ അടുത്ത കൂട്ടുകാരനും രണ്ടാം ഖലീഫയുമായ ഉമറുൽ ഫാറൂഖി(റ) ന്റേതാണ് അതുകേട്ട ശേഷമാണ് എല്ലാവർക്കും ശ്വാസം നേരെ വീണത് ഭക്തി ബഹുമാനത്തോടെ പ്രസ്തുത അവയവം മണ്ണിനടിയിലാക്കി ഗവർണർ ഒരു നിമിഷം വികാരധീരനായി തന്റെ പിതാമഹന്റെ കാൽപ്പാദം ദുൻയാവിലും ആഖിറത്തിലും ഔന്നത്യം നൽകി രാജാധിരാജന്റെ പ്രീതിക്കു പാത്രമായവർ ദീർഘനേരം റൗളയിൽ മറപെട്ടുകിടക്കുന്ന മഹാരാഥൻമാർക്കായി അദ്ദേഹം പ്രാർഥിച്ചു

സ്വഹീഹുൽ ബുഖാരി തന്നെ ഉദ്ധരിച്ച ഈ സംഭവം മരണശേഷവും മഹാത്മാക്കളുടെ ഭൗതിക ശരീരം നശിക്കുകയില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് നമുക്ക് കാണിച്ചുതരുന്നത്...


വേദനയോടെ മടക്കയാത്ര

മർദ്ദക ഭരണത്തിന്റെ പ്രതിരൂപമായിരുന്നു ഇറാഖിലെ ഗവർണറായ ഹജ്ജാജ്ബ്നു യൂസുഫ് ഉമവീ ഭരണകുടത്തിനെതിരെ ഉയരുന്ന ചെറുചലനങ്ങൾപോലും വാളുകളാൽ നിശ്ചലമാക്കുന്നതിൽ വളരെ മുമ്പനായിരുന്നു അദ്ദേഹം 

ഇറാഖിൽ ഭരണമേറ്റെടുക്കാനെതിയപ്പോൾത്തന്നെ അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ സാരാശം തന്നെ അതിന് തെളിവാണ് എന്റെ വാളിന്റെ രക്തദാഹം തീർക്കാൻ പറ്റിയ വിധമുള്ള കുറെ തലകൾ ഞാനിവിടെ കാണുന്നു താമസിയാതെ അതു സംഭവിച്ചിരിക്കും 

ഹജ്ജാജിന്റെ കൊടുംക്രൂരതകൾക്ക് മെസപ്പൊട്ടേമിയൻ മണ്ണ് വല്ലാതെ ചുവപ്പിച്ചു മരണസമയത്ത് ഖലീഫയായിരുന്ന അബ്ദുൽ മാലിക്ക് പോലും ഈ ക്രൂരതകൾക്ക് ഞാനും റബ്ബിനോട് സമാധാനം പറയേണ്ടിവരുമല്ലോ എന്നാലോചിച്ച് കരഞ്ഞുപോയിട്ടുണ്ട് 

ഹജ്ജാജ്ബ്നു യൂസഫിനോട് മദീനയിൽ വരരുതെന്നും ജനങ്ങൾക്ക് അദ്ദേഹത്തിന്റെ സന്ദർശനം ഇഷ്ടമാകില്ലെന്നും കാണിച്ച് ഖലീഫ വലീദിന് ഉമർ  (റ) കത്തെഴുതിയിരുന്നു ഇതറിഞ്ഞ ഹജ്ജാജിന് അദ്ദേഹത്തോട് വല്ലാത്ത പക തോന്നി ഖലീഫക്കു മുമ്പിൽ ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കി മദീന ഗവർണർക്കെതിരെ സംശയത്തിന്റെ മുകുളങ്ങൾ മുളപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു ഇതിന്റെയൊക്കെ  അന്ത്യമെന്നോണം വലീദ് ഉമർ  (റ)വിനെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു സ്ഥാനമാനങ്ങളേക്കാൾ അസത്യത്തിനും അധർമ്മത്തിനുമെതിരെയുള്ള പോരാട്ടത്തിനാണ് ഉമർ  (റ) പ്രാധാന്യം കൽപ്പിച്ചത് ആദർശം ബലികഴിച്ച് അനീതിക്കെതിരെ രാജിയാകാൻ ഉമറുബ്നുൽ ഖത്താബിന്റെ ചോര സിരകളിലോടുന്ന അദ്ദേഹത്തിന് കഴിയുമായിരുന്നില്ല 

എങ്കിലും സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിനേക്കാൾ അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിച്ചത് രോമാഞ്ചജകമായ ചരിത്രം ചാഞ്ഞുറങ്ങുന്ന പരിശുദ്ധ മദീനയോടുള്ള വേർപാടായിരുന്നു അത്രയേറെ ഇഷ്ടപ്പെട്ടുപോയിരുന്നു അദ്ദേഹം നബിയുടെ പട്ടണത്തെ...

അദ്ദേഹം ഭരണം നടത്തിയിരുന്ന കാലയളവിൽ മക്കയിൽ ഭീകരമായ ജലക്ഷാമം അനുഭവപ്പെട്ടു ജനങ്ങളെല്ലാം മക്കയിലെയും ത്വാഇഫിലെയും ഗവർണർ സ്ഥാനം വഹിച്ചിരുന്ന ഉമറുബ്നുൽ അബ്ദിൽ അസീസിനോട് സങ്കടം പറഞ്ഞു മഴ കിട്ടിയില്ലെങ്കിൽ ജനങ്ങൾ ദാഹിച്ച് മരിക്കും 

ഉമർ (റ) ജനങ്ങളെ മുഴുവനായും വിശാലമായൊരു മരുഭൂമിയിൽ ഒരുമിച്ചുകൂട്ടി ആകാശത്തേക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തിനായി അവരെല്ലാം കൈകൾ ഉയർത്തി നായകന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി അർത്ഥനയുടെ പരിസമാപ്തിക്കു മുമ്പു തന്നെ ആകാശം കറുത്തിരുണ്ടു അതൊരു ഘോരമായ പേമാരിയായി ഭൂമിയുടെ മാറിടത്തെ പുളംകൊള്ളിച്ചു മക്കയിൽ ഖാലിദുബ്നു അബ്ദില്ലാഹിൽ ഖിസ്രിയെയും മദീനയിൽ ഉസമാനുബ്നു ഹയ്യാനൽ മുർറിയെയും നിയമിച്ചതിനെതിരെ ചെറിയ തോതിലെങ്കിലും ജനരോഷമുയർന്നത് മേൽപ്പറഞ്ഞ കാരണങ്ങളെല്ലാം കൊണ്ടുതന്നെയായിരുന്നു ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ആ ഭരണാധികാരി തന്റെ പ്രിയപ്പെട്ട നഗരത്തോട് പകൽസമയം വിടപറയാനുള്ള വൈഷമ്യം കാരണം രാത്രിയിലാണ് സിറിയയിലെ സുവൈദാഹ് എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് തിരിച്ചത് 

ഗവർണർ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ സങ്കടമോ പ്രയാസമോ അല്ല തലയിൽ നിന്നും ഒരു ഭാരമൊഴിഞ്ഞ സമാധാനമായിരുന്നു ഉമർ  (റ)വിന് വീട്ടിൽ അധികസമയം ചടഞ്ഞുകൂടിയിരിക്കാൻ ആ കർമ്മയോഗിക്ക് കഴിയുമായിരുന്നില്ല  

റോമക്കാരുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന മുസ്ലിം പടയാളികളുടെ കൂട്ടത്തിൽ ചേർന്നു രാജകുടുംബത്തിലെ അംഗം, ഗവർണർ പദവി അലങ്കരിച്ച വ്യക്തിത്വം തങ്ങളോടൊപ്പം സാധാരണ പട്ടാളക്കാരനായി യുദ്ധം ചെയ്യുന്നത് പലരിലും അത്ഭുതമുളവാക്കി.                                          


ഭരണാധിപന്റെ വേർപാട്

ഞങ്ങൾ ഒരൊറ്റ ബൈഅത്തിലൂടെയാണ് നിങ്ങൾക്കും സുലൈമാനും അനുസരണ പ്രതിജ്ഞ നൽകിയത് എന്നിട്ടും നിങ്ങൾ സ്വന്തം മകനെ കാലശേഷം വളഞ്ഞ വഴിയിൽ സിംഹാസനത്തിൽ അവരോധിക്കാൻ ശ്രമിക്കുന്നോ? ഉമറുബ്നുൽ അബ്ദുൽ അസീസ്(റ)ന്റെ ചോദ്യം ചാട്ടുളിയെന്നോണം ഖലീഫയുടെ മനസകത്തിൽ ചെന്നു തറച്ചു ഇബ്നു അബ്ദുൽ അസീസിന്റെ നയപരമായ ഇടപെടൽ മൂലം ബൈഅത്തിനു വിപരീതമായെടുത്ത തീരുമാനത്തെ അദ്ദേഹത്തിനു തിരുത്തേണ്ടിവന്നു 

തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സധൈര്യം വിളിച്ചുപറയുക എന്നത് ഉമർ  (റ)വിന്റെ ശീലങ്ങളിൽപെട്ടതായിരുന്നു ഡമസ്കസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പാവപ്പെട്ട ജനങ്ങൾക്കും വളരെ ആശ്വാസം പകരുന്നതായിരുന്നു 

ഇറാഖിന്റെ രക്തം മതിയാവോളം ഊറ്റിക്കുടിച്ച ഹജ്ജാജ്ബ്നു യൂസുഫിന്റെയും ഈജിപ്ത് ഗവർണർ ഖുറത്ത്ബ്നു ശരീക്കിന്റെയും വിയോഗം വലീദുബുനു അബ്ദിൽ മാലക്കിനെ വല്ലാതെ ദുഃഖത്തിലാഴ്ത്തി അവരുടെ വാളുകളാണ് തന്റെ സാമ്രജ്യത്തിനെതിരെ ഉയരുന്ന ജനരോഷത്തെ ചെറുത്തുനിന്നതെന്ന ധാരണയിലായിരുന്ന ഖലീഫക്ക് ഈ വിയോഗം താങ്ങാൻ പറ്റാത്തതായിരുന്നു 

ഗവർണർമാരുടെ വിയോഗത്തിൽ ചേർന്ന അനുശോചനയോഗത്തിൽ വികാര നിർഭരമായ പ്രസംഗമാണ് വലീദ് നടത്തിയത് ഒരു ഘട്ടത്തിൽ അല്ലാഹുവാണെ അവർക്ക് വേണ്ടി ഞാൻ മഹ്ശറയിൽ ശുപാർശ ചെയ്യും എന്നുവരെ പറഞ്ഞു 

ഈ വിടുവായത്തങ്ങൾ കേട്ടപ്പോൾ എന്തൊക്കെയോ പറയണമെന്നു തോന്നിയെങ്കിലും അദ്ദേഹം കോപമടക്കിപ്പിടിച്ചു അവസാനം ആളുകൾ വലീദിന് ചുറ്റും കൂടി ദുഃഖം രേഖപ്പെടുത്തിയപ്പോഴും അദ്ദേഹം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റില്ല തിന്മകളോട് രാജിയാകാൻ ആ മഹാമനീഷിക്ക് ഒരിക്കലും കഴിയുമായിരുന്നില്ല 

കുറച്ചു നാളുകൾക്കുശേഷം ഫലസ്തീൻ സന്ദർശനവേളയിൽ രോഗം ബാധിക്കുകയും അവിടെവെച്ച് തന്നെ അദ്ദേഹം മരണമടയുകയും ചെയ്തു ഹിജ്റ 96 ജമാദുൽ ആഖിർ 15നായിരുന്നു ഇത്  (എഡി 715 ഫിബ്രവരി 15) പത്ത് വർഷക്കാലം വിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ സാരഥ്യം നിർവഹിച്ച അദ്ദേഹത്തിന്റെ കാലത്താണ് വിഖ്യാതമായ ഡമസ്കസ് പള്ളി പണിതത് 

രാജകീയ സുഖാഡംബരങ്ങളിൽ നിന്നും ഖബറിന്റെ ഏകാന്തതയിലേക്കുള്ള രാജാവിന്റെ യാത്രക്ക് സമയമായി ഐഹികമായ വിശാലതയിൽ നിന്നും പാരത്രിക ലോകത്തിന്റെ ഇടുക്കത്തിലേക്ക് തോഴിമാരും പരിചാരകൻമാരുമില്ലാതെ ഭാര്യയും മക്കളുമില്ലാതെ ഭൗതിക ശരീരം ഖബറിലേക്കിറക്കിവെച്ചത് ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ)ആയിരുന്നു ഭാര്യസഹോദരന്റെ വിയോഗത്തിന്റെ നിനവുകളാൽ ആ മഹാനുഭാവന്റെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ കുഴിമാടത്തിലേക്കിറ്റിവീണു.

         

മുസ്ലിംകളുടെ നേതൃത്വം പുതിയ കരങ്ങളിലേക്ക്

പ്രിയപ്പെട്ട കൊച്ചനുജാ ഭരണകാര്യത്തിൽ എനിക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ നൽകിയാലും ഖലീഫ വലീദുബുനു അബ്ദുൽ മാലാക്കിന്റെ കാലശേഷം അധികാരമേറ്റ സുലൈമാൻ ഉമർ (റ)വിനോട് പറഞ്ഞു

ആഖിറത്തിന്റെ വിശാലതയും ഐഹിക ജീവിതത്തിന്റെ നശ്വരതയും ഇടക്കിടെ അമീറിനെ ഓർമ്മപ്പെടുത്താൻ അദ്ദേഹം മുൻപന്തിയിൽത്തന്നെയുണ്ടായിരുന്നു ഭരണാധികാരിയെന്ന നിലയിൽ സുലൈമാന്റെ കോപാഗ്നി കെടുത്താനുള്ള സ്വർഗ്ഗീയ ജലധാരയായും അഹങ്കാരത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനായും അദ്ദേഹം വർത്തിച്ചു

ഹിജ്റയിൽ ഖലീഫ സുലൈമാനുബ്നു അബ്ദുൽ മാലിക്കിനോടൊപ്പം പരിശുദ്ധ ഹജ്ജ് യാത്രക്ക് ഉമർ (റ) യും ഉണ്ടായിരുന്നു ആദ്യമവർ മദീനയിലേക്കാണ് പോയത് സന്ദർശനവേളയിൽ ധാരാളം ധനവും സമ്മാനങ്ങളും നൽകിയാൽ പൊതുജനം ഉമവി ഭരണകൂടത്തിന്റെ സകല തിന്മകളോടും രാജിയാവുമെന്ന വിശ്വാസത്തിന്റെ നിരർത്ഥകത ഉമർ (റ) ഖലീഫയുടെ മുമ്പിൽ തുറന്നുകാണിച്ചു പിന്നീടവർ മക്കയിലേക്ക് യാത്ര തിരിച്ചു അവിടുത്തെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല ഭരണകൂടത്തിന്റെ അക്രമങ്ങളും അനീതിയും അവരിൽ വല്ലാത്ത രീതിയിൽ അമർഷവും മടുപ്പും ജനിപ്പിച്ചിരിക്കുന്നു ഒരു മാറ്റം അനിവാര്യമാണെന്ന് കാലം കട്ടായമായിപ്പറയുന്നപോലെ

കഅബയുടെ ഓരങ്ങളിലും ഹറം ശരീഫിന്റെ അകത്തളങ്ങളിലും ജനസംസാരം ഒന്നുമാത്രം പ്രാർത്ഥനയും മറ്റൊന്നായിരുന്നില്ല അറഫമൈതാനിയിൽ തിരിച്ചറിവിന്റെ ദിനത്തിൽ തടിച്ചുകൂടിയ ജനസഞ്ചായത്തെ നോക്കി ഉമർ (റ)ഖലീഫയോടായി ഇങ്ങനെ പറഞ്ഞു ഓ സുലൈമാൻ ഇക്കാണുന്ന ജനങ്ങളെല്ലാം അങ്ങയുടെ പ്രജകളാണ് നാളെ ഇവരോരോരുത്തരെക്കുറിച്ചും താങ്കളോട് ചോദ്യം ചെയ്യപ്പെടുന്നതാണ് കേട്ടുനിന്ന സുലൈമാന്റെ ഹൃദയതലങ്ങളിൽ മിന്നൽപ്പിണരുകൾ പാഞ്ഞു പടച്ചവനേ നാളെ ആരും കൂട്ടിനില്ലാത്ത വിധിനിർണയദിനത്തിൽ തലക്കുമുകളിൽ അഗ്നികുണ്ഠമായി കത്തിജ്വലിക്കുന്ന അർക്കനുകീഴെ എരിപൊരികൊണ്ടു നിൽക്കേണ്ടിവരുന്ന ഭീകരദിനത്തിൽ ഇവരെല്ലാം തനിക്കെതിരെ വാദികളായി വന്നാൽ അതോർത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞു

ഹജ്ജിൽ വിരമിക്കുന്നതിനുമുമ്പെ ആകാശം മേഘാവൃതമായി ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോടെ ശക്തമായ മഴപെയ്തു ഭയാക്രാന്തമായ ഒരസ്ഥ സുലൈമാനെ വേട്ടയാടി അമീറുൽ മുഹ്മിനീൻ ദൈവികാനുഗ്രഹമായ പേമാരി കാണുമ്പോൾ എന്തിനാണങ്ങ് അസ്വസ്ഥനാവുന്നത് നേരെമറിച്ച് അവന്റെ കഠിനകഠോരമായ ശിക്ഷയാണിറങ്ങിയതെങ്കിലോ ഉമർ (റ) വിന്റെ സന്ദർഭോജിതമായ ഇടപെടലുകളും കുറിക്കുകൊള്ളുന്ന സംസാരങ്ങളും സുലൈമാനെ ഭരണകാര്യത്തിൽ കുറച്ചെങ്കിലും സൂക്ഷ്മതയുള്ളവനാക്കിത്തീർത്തു


നായകസ്ഥാനത്തേക്ക്

മൂത്ത പുത്രനെയായിരുന്നു സുലൈമാൻ പിൻഗാമിയായി നിശ്ചയിച്ചിരുന്നത് പക്ഷേ അലംഘനീയമായ വിധി മകൻ അയ്യൂബിന്റെ ജീവനപഹിരിച്ചു ഭൂമിയിൽ മനുഷ്യൻ പലതും തീരുമാനിക്കുന്നു അല്ലാഹുവിന്റെ മുമ്പിൽ അവന്റെ കാര്യങ്ങൾ ആദ്യമേ തീരുമാനിക്കപ്പെട്ടതറിയാതെ 

അയ്യൂബിനെക്കൂടാതെ തീരെ ചെറിയ കുട്ടികളെ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ സച്ചരിതരായ പൂർവീകരുടെ നന്മകകളെ മടക്കിക്കൊണ്ടുവരുന്ന ഒരാളെ ഭരാണാധികാരിയായി കണ്ടെത്താൻ കഴിഞ്ഞാൽ ഖബ്റിലും മഹ്ശറയിലും താങ്കൾക്കത് വലിയ പുണ്യങ്ങൾ ലഭിക്കാനുള്ള കാരണമായി ഭവിക്കുമെന്ന ദീർഘവീക്ഷണവും പാണ്ഡിത്യവും നേതൃഗുണവുമൊത്തിണങ്ങിയ റജാഹുബ്നുൽ ഹയാത്തിന്റെ വാചകം സുലൈമാന്റെ ഹൃദയത്തിൽ എവിടെയോ തറച്ചു സച്ചരിതരായ പിൻഗാമി എന്ന വിശേഷണം അദ്ദേഹം തെളിഞ്ഞുകണ്ടത് പിതൃസഹോദരപുത്രൻ ഉമറുബ്നുൽ അബ്ദുൽ അസീസിലായിരുന്നു കാരണം രാജകൊട്ടാരത്തിന്റെ സുഖലോലുപതയിലും പാരത്രിക ജീവിതത്തിന്റെ ഭയാനാകതയെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ഉമറിനേക്കാൾ സൂക്ഷ്മതയുള്ള വ്യക്തിത്വം മറ്റാര് ? 

പക്ഷേ ഉമർ (റ)വിനെ സംബന്ധിച്ചിടത്തോളം അധികാരം വളരെ ഭാരമുള്ള വിഷയമായിരുന്നു അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറയണമെന്ന ബോധ്യം ഖലീഫയാകുന്നതിൽ അദ്ദേഹത്തെ വിലക്കിക്കൊണ്ടിരുന്നു വിശാലമായ ഇസ്ലാമിക രാഷ്ട്രത്തിൽ ഒരു പാലത്തിനിടയിൽ കാല് കുടുങ്ങിപ്പോയ ആട്ടിൻ കുട്ടിയുടെ കാര്യം പോലും സർവ്വശക്തൻ തന്നോട് ചോദിക്കുമല്ലോ എന്നോർത്ത് വിലപിച്ച വിപ്ലവനായകൻ ഉമറുബ്നുൽ ഖത്താബിന്റെ പൗത്രനാണല്ലോ അപ്പോൾ അങ്ങനെയല്ലേ വരും 

അതുകൊണ്ട് തന്നെ ഈ ആവശ്യം പറഞ്ഞപ്പോൾ പ്രതിലോമകരമായാണ് ഉമർ  (റ) പ്രതികരിച്ചത് ഏറെ നേരത്തെ നിർബന്ധത്തിനും മുസ്ലിം ലോകത്തിന്റെ സമകാലികാവസ്ഥയുമൊക്കെ നന്നായറിയുന്ന വ്യക്തിത്വമാണെങ്കിലും റജാഇന്റെ അതരണത്തിൽ അദ്ദേഹം വികാര തരളിതനായി ഒരുവേള ഇസ്ലാമിക ലോകത്തിന്റെ ദൈന്യതയാർന്ന മുഖം അദ്ദേഹത്തിന്റെ മനോമുകുരത്തിൽ തെളിഞ്ഞു ഈ വൈഷമ്യത്തിൽ നിന്നും അവരെ രക്ഷിക്കാൻ തന്നാലാവുന്നത് ചെയ്യാനുള്ള അവസരമാണ് കൈവരാൻ പോകുന്നതെങ്കിലും ആ മഹാന്റെ മനസ്സിൽ വലിയ തോതിലുള്ള ചലനങ്ങളൊന്നും സൃഷ്ടിക്കപ്പെട്ടില്ല 

മറ്റുപലരുടെയും പേരുകൾ പറഞ്ഞ് സ്ഥാനത്തുനിന്നും ഒഴിവാകുവാനാണ് അദ്ദേഹത്തിന്റെ മനസ് വെമ്പിയത് താങ്കളെയല്ലാതെ ഞാനീ ഭാരം മറ്റാരെയും ഏൽപ്പിക്കുകയില്ല സ്വീകരിച്ചില്ലെങ്കിൽ നാളെ മുഹമ്മദിന്റെ സമുദായത്തെ യത്തീമാക്കിയത്തിന് നിങ്ങൾ സമാധാനം പറയേണ്ടി വരും സുലൈമാന്റെ ഈ വാക്കുകൾ ഉമർ  (റ)വിനെ അസ്വസ്ഥനാക്കി 

ഒരുഭാഗത്ത് അധികാരം കൈക്കലാക്കാനായി ഖലീഫ കണ്ണടയുന്നതും കാത്തിരിക്കുന്ന സഹോദരൻമാർ മറുഭാഗത്താവട്ടെ സ്വർണത്താലത്തിൽ സിംഹാസനം മുമ്പിൽ കൊണ്ടുപോയി വെച്ചു കൊടുത്തിട്ടും ദൈവഭയത്താൽ സ്വീകരിക്കാൻ മടിച്ചുനിൽക്കുന്ന പിതൃസഹോദര പുത്രൻ.


പരസ്യമാക്കാത്ത മരണമൊഴി

സഹോദരൻ ഖലീഫയാകാൻ കാത്തിരിക്കുമ്പോൾ എങ്ങനെ പിതൃസഹോദരപുത്രനെ പിൻഗാമിയായി അവരോധിക്കും ഖലീഫ സുലൈമാനുബ്നു അബ്ദുൽ മാലിക്കിനെ വല്ലാതെ അലട്ടിയ പ്രതിസന്ധിയായിരുന്നു അത് റജാഉം ഖലീഫയും വളരെ സമയം ആലോചനാ നിമഗ്നരായി അവസാനം സുലൈമാനാണ് ഒരു ഉപായം മുമ്പോട്ടുവെച്ചത് ഉമറിനുശേഷം ഖലീഫയായി യസീദ് രണ്ടാനെ നിശ്ചയിച്ചു കൊണ്ട് ഒരു നിയമനപത്രം തയ്യാറാക്കുക അതീവരഹസ്യമായി അവർ അത് കടലാസിൽ പകർത്തി 

മുസ്ലിമീങ്ങളുടെ നായകനായ സുലൈമാനുബ്നു അബ്ദുൽ മാലിക്ക് ഉമറുബ്നുൽ അബ്ദുൽ അസീസിനെഴുതി വെക്കുന്ന നിയമന പത്രം എല്ലാ മുസ്ലിംകളോടുംകൂടി ഞാനിതാ പ്രഖ്യാപിക്കുന്നു എനിക്ക് ശേഷം ഖലീഫയായി നിങ്ങൾക്കേവർക്കും പ്രിയങ്കരനായ ഉമറുബ്നുൽ അബ്ദുൽ അസീസിനെ ഞാനിതാ തിരഞ്ഞെടുത്തിരിക്കുന്നു അദ്ദേഹത്തിന്റെ മരണശേഷം തൽസ്ഥാനത്ത് യസീദബ്നു അബ്ദുൽ മാലിക് സ്ഥാനമേറ്റെടുക്കുന്നതായിരിക്കും നിങ്ങളെല്ലാം ഉമറിനെ (റ)അനുസരിക്കണം അല്ലാഹുവിനെ ഭയപ്പെടാൻ ഒരിക്കൽ കൂടി നിങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് സ്വന്തം സുലൈമാനുബ്നു അബ്ദുൽ മാലിക്ക് പിന്നീട് അത് ഭദ്രമായി സീൽ വെച്ച് കരാറിൽപ്പറഞ്ഞിരിക്കുന്ന വ്യക്തിക്കുവേണ്ടി കുടുംബക്കാരെക്കൊണ്ടും ഗോത്ര നായകരെക്കൊണ്ടും ബൈഅത്ത് ചെയ്യിച്ചു 

പ്രതിശ്രുത ഭരാണാധികാരിയുടെ പേര് പലരും ചോദിച്ചെങ്കിലും സുലൈമാൻ വിട്ടുപറഞ്ഞില്ല ഉമർ  (റ) യും പല സന്ദർഭങ്ങളിലും റജാഇനോട് ആരാണെന്ന് വെളിപ്പെടുത്താൻ പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല തന്നെ സ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ടാവുമെന്ന് തന്നെ അദ്ദേഹം ഉറപ്പിച്ചു 

ഏറെ ദിവസം പിന്നിടും മുമ്പെ മുപ്പത്തിരണ്ടു മാസത്തെ അധികാര ജീവിതത്തോട് വിടചൊല്ലി സുലൈമാൻ സർവ്വശക്തന്റെ വിളിക്കുത്തരം നൽകി മരണത്തിലേക്ക് യാത്രയായി പട്ടാമേധാവി കഹ്ബുബ്നു ഹാമിദിൽ അസിയോട് അടുത്ത ബന്ധുക്കളെയും നേതാക്കളെയും ഒരിക്കൽ കൂടി ഒരുമിച്ചുകൂട്ടാൻ റജാഹ് ആവശ്യപ്പെട്ടു ഒരിക്കൽ കൂടി അവരോട് ബൈഅത്ത് ചെയ്യാനാവശ്യപ്പെട്ടു അതിനുശേഷം നിയമന പത്രവുമായി മിമ്പറിലേക്ക് കയറി                                        


സത്യവിശ്വാസികളുടെ നായകൻ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ സുലൈമാനുബ്നു അബ്ദുൽ മാലിക്കിന്റെ മകൻ കരാർ രക്ഷാധികാരവും രാജാധികാരവും അല്ലാഹുവിന്ന് അവകാശപ്പെട്ടതാണ് 

പ്രവാചകനുശേഷം ശ്രേഷ്ഠരായവർ ഖുലഫാഉറാശിദൂകളിൽപ്പെട്ട നാലുപേരത്രെ അവർക്ക് ശേഷം നന്മ ആരിലാണ് കുള്ളുന്നതെന്ന് അല്ലാഹുവിനെ അറിയൂ 

എനിക്ക് ശേഷം ഭരണനേതൃത്വം ഞാൻ പിതൃവ്യപുത്രനായ ഉമറുബ്നുൽ അബ്ദുൽ അസീസിനെ ഏൽപ്പിക്കുന്നു അദ്ദേഹത്തിന്റെ വിയോഗാനന്തരം യസീദുബ്നു അബ്ദുൽ മാലിക്കിനെയും 

ഖലീഫയുടെ മരണം ഔദ്യോഗികമായി അറിയിച്ച ശേഷം നിയമനപത്രം ഉച്ചത്തിൽ വായിച്ചു ജനങ്ങൾ ഇളകിമറിഞ്ഞു അന്തരീക്ഷത്തിൽ തക്ബീർ ധ്വനികൾ പ്രകമ്പനം കൊണ്ടു സുലൈമാന്റെ സഹൗദരൻമാരുടെ മുഖങ്ങൾ മ്ലാനമായിരുന്നെങ്കിലും കത്തിന്റെ അവസാനഭാഗം അവർക്ക് തെല്ല് ആശ്വാസം നൽകി റജാഹ് ആവശ്യപ്പെട്ടതനുസരിച്ച് ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ)ജനങ്ങളെ അഭിസംബോധന ചെയ്യുവാനായി പ്രസംഗപീഠത്തിൽ എഴുന്നേറ്റുനിന്നു എന്റെ ആവശ്യം പരിഗണിച്ചോ മുസ്ലിംകളോട് കൂടിയാലോചിച്ചോ അല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത് അതിനാൽ നിങ്ങൾ നൽകിയ അനുസരണ പ്രതിജ്ഞയുടെ ബാധ്യതയിൽ നിന്നും ഞാനിതാ ഒഴിവാകുന്നു  നിങ്ങൾക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുത്തുകൊള്ളുക 

സദസ്സ് ഒരുനിമിഷം സ്തബദമായി സൂചി വീണാൽ കേൾക്കുന്ന നിശബ്ദത പെട്ടെന്ന് സദസ്സിൽ നിന്നോരാൾ എഴുന്നേറ്റ് അദ്ദേഹത്തെ ബൈഅത്ത് ചെയ്തു തുടർന്ന് അവിടെ കൂടിനിന്നവരെല്ലാം അതാവർത്തിച്ചു 

അനന്തരം ഉമർ  (റ) നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു വിജ്ഞാനദായകവും വികാരഭരിതവുമുള്ള വാക്പ്രവാഹം 

സുഹൃത്തുക്കളെ ഞാൻ അല്ലാഹുവിനെ അനുസരിക്കുന്ന കാലത്തോളം നിങ്ങളെന്നെ അനുസരിക്കുക ഞാൻ റബ്ബിനോട് ധിക്കാരം കാണിച്ചാൽ എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങൾക്കില്ല തിന്മക്കെതിരെയുള്ള ധർമ്മസമരത്തിൽ എന്റെ പിന്നിൽ നിങ്ങൾ അണിനിരന്നാലും സർവ്വസ്തുതിയും അല്ലാഹുവിന്ന് 

സ്ഥാനാരോഹണത്തിനുശേഷം ഉമർ  (റ)സുലൈമാന്റെ വീട്ടിലേക്കു പോയി മയ്യിത്ത് മറവുചെയ്യാനുള്ള കൃത്യങ്ങൾ മുഴുകി ദാബിഖിലെ കുന്നിൻ പുറത്താണ് അദ്ദേഹത്തെ മറവുചെയ്തത് 

അതിമനോഹരമായ പുരുഷ്യതേജസ് ഇളം ചുവപ്പ് കലർന്ന വെളുപ്പ് നിറം പുരിക രോമങ്ങളോടുകൂടിയ കറുത്ത നേത്രങ്ങൾ വീതിയുള്ള നെറ്റിത്തടം മിനിസമുള്ള കവിൾത്തടവും നീങ്ങിയ താടിരോമങ്ങളും നേരിയ തിളങ്ങുന്ന പല്ലുകൾ രണ്ടു ചുമലുകൾക്കിടയിൽ പ്രവാചകത്വത്തിന്റെ മുദ്ര പ്രകാശനമായി നിലകൊള്ളുന്നു 

ഹേ ഉമർ  ആ വിളിയുടെ മനോഹാരിത അദ്ദേഹത്തിന്റെ ഉടലാകെ പുളകംകൊള്ളിച്ചു അത്രയും മനോഹരമായ ശബ്ദം ഇക്കാലത്തിനിടയ്ക്ക് കേട്ടിട്ടേ ഉണ്ടായിരുന്നില്ല 

ഭവ്യതയോടെ നമ്രശിരസ്കനായി ബഹുമാനത്താൽ കാലുകൾ വിറപൂണ്ട് നിൽക്കുകയായിരുന്ന ഇബ്നു അബ്ദുൽ അസീസിനെ നോക്കി അദ്ദേഹം ഇപ്രകാരം പറഞ്ഞു 

ഉമറേ നിനക്ക് രാജ്യഭാരം ലഭിക്കുന്ന മാത്രയിൽ എന്റെ വിശിഷ്ടാനുചരൻമാരുടെ മാതൃക നീ പിൻപറ്റണം 

ആരാണ് അവർ വിക്കിവിക്കികൊണ്ട് ഉമർ  (റ)ചോദിച്ചു അബൂബക്കർ  (റ)ഉമറും(റ) ഞെട്ടിയുണർന്ന അദ്ദേഹത്തിനു താൻ കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി 

പിശാചിന് എന്റെ രൂപം സ്വീകരിക്കാൻ കഴിയില്ലെന്നും എന്നെ കിനാവ് കണ്ടാൽ അത് ഞാൻ തന്നെ ആയിരിക്കുമെന്ന പ്രവാചക പുംഗവന്റെ വചസുകൾ അദ്ദേഹത്തിന്റെ കാതിൽ മുഴങ്ങി..


അനിവാര്യമായ മാറ്റങ്ങൾ

ഭരണസാരഥ്യമേറ്റ ഉടനെ മർദകരും അനീതിയുടെ കാവൽക്കാരുമായ അധികാരികളെ മാറ്റുക എന്ന കർത്തവ്യമാണ് ഉമർ  (റ) ആദ്യം നിർവ്വഹിച്ചത് പ്രവിശ്യകളിൽ ഗവർണർമാരെ നിയമിക്കുമ്പോൾ സ്ഥല വാസികളുടെ അഭിപ്രായംകൂടി അദ്ദേഹം കണക്കിലെടുത്തിരുന്നു പല ഉന്നത സ്ഥലങ്ങളിൽനിന്നും പിരിച്ചുവിട്ടവരിൽ ഉമവി വംശത്തിലെ പ്രമുഖരുണ്ടായിരുന്നു ആദർശത്തിനുമുമ്പിൽ കുടുംബ ബന്ധമോ മറ്റെന്തെങ്കിലുമോ അദ്ദേഹം പരിഗണിച്ചതേയില്ല ഉന്നതസ്ഥാനീയർക്ക് എന്ത് മ്ലേച്ചതകളും ചെയ്തുകൂട്ടാമെന്ന ദുഷിച്ച വ്യവസ്ഥിതിയുടെ അടിവേരറുക്കുകയായിരുന്നു ആ മഹാമനീഷി ചെയ്ത മറ്റൊരു സത്വൃത്തി 

ഉദ്യോഗസ്ഥൻമാർക്ക് അഴിമതി നടത്താനുള്ള സർവ്വ പഴുതുകളും അടച്ചു മിണ്ടാപ്രാണികളുടെ പുറത്ത് അമിതമായി ഭാരം കയറ്റിവെക്കുന്നതുപോലും വലക്കി മനുഷ്യത്വത്തിന്റെ മകുടോദാഹരണമായി മാറുകയായിരുന്നു ആ മഹാമനീഷി 

ഭരണ നേതൃത്വമേറ്റെടുത്ത ശേഷം മുസ്ലിം ലോകത്തിന്റെ ദയനീയാവസ്ഥ ലോലഹൃദയനായ ഖലീഫയുടെ കരളലയിപ്പിച്ചുകളഞ്ഞു ഉസാമത്തുബ്നു സൈദിന്റെ ക്രൂരകൃത്യങ്ങളാൽ പൊറുതിമുട്ടിയ ഈജിപ്തുകാർ ജീവിതഭാരംകൊണ്ട് നട്ടെല്ലൊടിഞ്ഞ പാവങ്ങളായ ആഫ്രിക്കക്കാർ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകൾ മാത്രം പറയാറുള്ള മക്ക മദീന നിവാസികൾ എല്ലാത്തിനും സമൂലമായ മാറ്റങ്ങൾ അടിവേരിൽ നിന്നു തുടങ്ങണമെന്ന് അദ്ദേഹത്തിന്നറിയാമായിരുന്നു 

ഉമർ  (റ)വിന്റെ അധികാരാരോഹണത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇസ്ലാമിക രാജ്യത്ത് വളരെ ദരിദ്രരായവർ മാത്രമേ പയറുപുഴുങ്ങിയത് കഴിച്ചിരുന്നുള്ളൂ അടിസ്ഥാന വർഗ്ഗത്തിന്റെ ആഹാരമേ താനും കഴിക്കൂ എന്ന് ശപഥമെടുത്ത് ഖലീഫയും തന്റെ ഭക്ഷണം പയറുമാത്രമാക്കി ആഡംഭരത്തിൽ അരമനയിൽജീവിച്ച ഉമർ  (റ)വിന്റെ മക്കൾക്ക് ഈ ഭക്ഷണരീതിയുമായി പൊരുത്തപ്പെട്ടുപോകാനായില്ല അവർ പല ദിവസങ്ങളിലും കുട്ടിത്തത്തിന്റെ നിഷ്കളങ്കതയിൽ പിതാവിനെ പ്രതിഷേധമറിയിച്ചുകൊണ്ടിരുന്നു 

എന്നാൽ വളരെ വികാരതീവ്രമായി കണ്ണീരു ചാലിട്ടൊഴുക്കിക്കൊണ്ട് തന്റെ സന്താനങ്ങളെ ചാരത്തിരുത്തി അദ്ദേഹം പറഞ്ഞു പൊന്നുമക്കളെ നിങ്ങളുടെ പിതാവിനെ പരലോകത്ത് ഒന്നുമല്ലാത്തവനാക്കി നരകാഗ്നിയിൽ തള്ളിവിട്ട് സുഖകരമായ ജീവിതം ആഗ്രഹിക്കുകയാണോ നിങ്ങൾ?  

ആ വാക്കുകൾ മക്കളുടെ ഹൃദയത്തിൽ വല്ലാത്ത പ്രകമ്പനമാണുണ്ടാക്കിയത്


ആർഭാടത്തിൽ നിന്നും മിതത്വത്തിലേക്ക്
 
ഉത്തരവദിത്വത്തിന്റെ ഭാരം മൂലം താണുപോയ ശിരസുമായി ഉമർ  (റ ) വേപഥു പൂണ്ടു നിൽക്കുമ്പോൾ ഉമവി ഭരണകൂടത്തിന്റെ പ്രൗഡിയും പ്രസരിപ്പും വിളിച്ചറിയിക്കാനായി ആർഭാടങ്ങളൊരുക്കുകയായിരുന്നു പരിചാരകവൃന്ദം 

വിലപിടിപ്പുള്ള വെളുത്ത കുതിരയെ പൂട്ടിയ വണ്ടിയും കൊടിയോരണങ്ങളും കലാപ്രകടനങ്ങളുമൊക്കെ അവർസംഘടിപ്പിച്ചിരുന്നു തന്റെ കോവൻ കഴുതയെ കൊണ്ടുവരാൻ പറഞ്ഞുകൊണ്ട് അദ്ദേഹം ഈ സന്നാഹങ്ങളെല്ലാം നിരാകരിച്ചു അശ്വങ്ങളെ അങ്ങാടിയിൽകൊണ്ടുപോയി വിറ്റ് തുക പൊതുമുതലിൽ ലയിപ്പിക്കാനും ഉത്തരവായി 

ഖലീഫ നടന്നുപോകുന്ന വഴികളിൽ വിരിക്കാറുള്ള വിലകൂടിയ പരവതാനികളും അദ്ദേഹം വേണ്ടെന്നു വെച്ചു അതുപോലെ മുൻ ഖലീഫയുടെ വസ്തുക്കളെല്ലാം നിയമപരമായി അദ്ദേഹത്തിനുള്ളതാണെങ്കിലും അതെല്ലാം ബൈത്തുൽ മാലിൽ ലയിപ്പിച്ചു  

അദ്ദേഹത്തിന്റെ കൈവശമുള്ള വിലകൂടിയ വസ്തുക്കൾ മുഴുവൻ രാജ്യത്തിന്റെ സ്വത്തിൽ ലയിപ്പിച്ചു 

പിതാക്കാൻമാരുടെ മാതൃക നിരാകരിച്ച് പിതാമഹൻ ഫാറൂഖിന്റെ മഹിത മാതൃക പുനഃസ്ഥാപിക്കാനുള്ള വെമ്പലായിരുന്നു അദ്ദേഹത്തിന് പ്രവാചകൻ  (സ:അ) വിട്ടേച്ചുപോയ മഹോന്നതമായ ഇസ്ലാമിക പാരമ്പര്യത്തെ തകർത്ത് പേരിൽ വിശ്വാസികളുടെ നായകന്മാരായിരിക്കുകയും പ്രവൃത്തിയിൽ റോമാ ചക്രവർത്തിമാരുടെ ചര്യകൾ പിൻപറ്റുകയും ചെയ്യുന്നവരിൽ നിന്നും യഥാർത്ഥ ഇസ്ലാമിക സംസ്കാരത്തിന്റെ ഉയർത്തെഴുന്നേൽപ്പാണ് ലോകത്തിന് ദർശിക്കാനായത് 

ഒരിക്കൽ പ്രിയപുത്രൻ ആയിരം ദിർഹം കൊടുത്ത് ഒരു മോതിരം വാങ്ങിയെന്നറിഞ്ഞപ്പോൾ അദ്ദേഹം കോപാകുലനായി വിധി നിർണയ ദിവസത്തെ നീ മറന്നുവോ എന്നു ചോദിച്ചുകൊണ്ട് പ്രസ്തുത മോതിരം വിറ്റ് പണം ദാരിദ്രന്മാർക്ക് നൽകാൻ കൽപിച്ചു കൊട്ടാരം കീഴടക്കിയിരുന്ന അതിസുന്ദരികളായ പരിചാരികമാരെയും പാട്ടുകാരികളെയും സ്വഗൃഹങ്ങളിലേക്ക് പറഞ്ഞയച്ചു മറ്റൊരിക്കൽ തന്റെ പ്രിയപത്നി ഫാത്തിമയുടെ വിലകൂടിയ വസ്തുക്കളും വസ്ത്രങ്ങളും ആഭരണങ്ങളും പൊതുമുതലിൽ ലയിപ്പിച്ചു ഉമർ  (റ)എല്ലാ തീരുമാനങ്ങളും പൂർണ പിന്തുണയാണ് മഹതിയുടെ ഭാഗത്തുനിണ്ടായത് 

സിന്ധ് മുതൽ ഫ്രാൻസ് വരെ പ്രഖ്യാപിച്ചു കിടക്കുന്ന വിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ അധിപനായിട്ടും ഒരു കൊച്ചു കൂടിലിലാണ് ഉമർ  (റ)താമസിച്ചത് ഒരു വേലക്കാരൻ പോലും ഫാത്തിമ  (റ)വിന് ഉണ്ടായിരുന്നില്ല 

ഒരിക്കൽ ഒരു സ്നേഹിതൻ ഖലീഫയെ കാണാനെത്തി സംഭാഷമധ്യേ തന്റെ ഭരണത്തിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ സുഹൃത്തിനോടാവശ്യപ്പെട്ടു വളരെ വിഷമത്തോടെ അദ്ദേഹം പറഞ്ഞു ഇസ്ലാമിക രാഷ്ട്രത്തിലെ ജനങ്ങളുടെ അവസ്ഥ കാണുമ്പോൾ എനിക്കേറെ സന്തോഷം തോന്നുന്നു കാരണം അവർക്കിന്ന് നടുവൊടിക്കുന്ന നികുതി ഭാരമില്ല നീതി നീഷേധിക്കപ്പെടുന്നില്ല പക്ഷേ താങ്കളുടെ അവസ്ഥ കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു 

മറ്റൊരിക്കൽ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത ആപ്പിൾ വിതരണം ചെയ്യുന്നതിനിടയിൽ ഒരു ആപ്പിൾ കൊച്ചുമകന്റെ കയ്യിൽ കണ്ടപ്പോൾ അദ്ദേഹത്തിന് സഹിക്കാനായില്ല അത് അവന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചുകൊണ്ടദ്ദേഹം വികാരധീരനായി ഇങ്ങനെ പറഞ്ഞു  

ഞാനുമെന്റെ കുടുംബവും നരകാവകാശിയായിപ്പോകുന്നതിനെ ഞാൻ ഭയപ്പെടുന്നു 

രാജകുടുംബാംഗങ്ങൾക്ക് അന്യായമായി ലഭിച്ചുപോന്നിരുന്ന പല ആപുകൂല്യങ്ങളും അദ്ദേഹം എടുത്തു കളഞ്ഞു പൊതുമുതൽ കുടുംബത്തിലേക്കൊഴുകിയുന്ന മ്ലേച്ഛതക്ക് അദ്ദേഹം അന്ത്യംകുറിച്ചു ഈ പ്രവൃത്തികൾ ബന്ധുക്കൾക്കിടയിൽ അദ്ദേഹത്തോട് വെറുപ്പുണ്ടാക്കുന്ന അവസ്ഥയിലെത്തിച്ചു 

പക്ഷേ ധർമ്മപരിപാലത്തിന് അത്തരം വിദ്വേഷങ്ങളൊന്നും അദ്ദേഹം ഗൗരവമായെടുത്തേയില്ല സാധാരണക്കാരെ ഖലീഫക്കെതിരെ നിരത്താൻ ഗൂഡശ്രമങ്ങൾ ആവിഷ്കരിച്ചെങ്കിലും ഒന്നും വിജയിച്ചില്ല 

മറ്റൊരിക്കൽ യാത്രക്കിടയിൽ വെച്ച് ഒരാൾ ഒരു വിശിഷ്ട ഭോജ്യം അദ്ദേഹത്തിന് കുടിക്കാൻ കൊടുത്തു അതു നിരാകരിച്ചു കൊണ്ട് ഖലീഫ ഇപ്രകാരം പറഞ്ഞു സാധാരക്കാരന് അപ്രാപ്യമായ ആഹാരപാന്യങ്ങൾ ഞാൻ ഭക്ഷിക്കുകയില്ല 

വർഷത്തിൽ നാൽപ്പതിനായിരം ദിനാർ ചെലവഴിച്ചിരുന്ന ഉമർ  (റ) അത് നാനൂറു ദിനാറാക്കി ചുരുക്കി രാജ്യം സമ്പന്നമായപ്പോഴും ദരിദ്രരായ മനുഷ്യരെപ്പോലെ റൊട്ടിയും എണ്ണയും കഴിച്ച് അദ്ദേഹം മാതൃകയായി സ്വന്തത്തിൽ നിന്നു തുടങ്ങാത്ത വിപ്ലവങ്ങൾ മുഴുവനും ചാപിള്ളകളായ പരിണമിക്കു എന്ന് ആ ത്യാഗിവര്യന് ഉത്തമബോധ്യമുണ്ടായിരുന്നു 

മറ്റൊരിക്കൽ തണുപ്പുള്ള രാത്രി ഭൃത്യനോട് അല്പം ചൂടുവെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു ചൂടാക്കിയ വിറക് പൊതുഖജനാവിൽ നിന്നെടുത്തതാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് നിയന്ത്രിക്കാനായില്ല അയാളെ തെറ്റ് ബോധ്യപ്പെടുത്തി വിറകിന്റെ പണം ഖജനാവിലേക്കടക്കാൻ കൽപ്പന കൊടുത്തു 

ഒരിക്കൽ ഹിംസ് ദേശക്കാരനായ ഒരുമുസ്ലിം തന്റെ സ്വത്ത് അന്യായമായി വലീദിന്റെ പുത്രൻ അബ്ബാസ് കൈവശപ്പെടുത്തിയെന്ന പരാതിയുമായി ഉമർ  (റ) വിന്റെ അരികിലെത്തി അബ്ബാസിനെ വിളിച്ചു ചോദ്യം ചെയ്ത ഖലീഫ തെറ്റു കണ്ടെത്തിയപ്പോൾ സ്വത്ത് തിരിച്ചേൽപ്പിക്കാൻ ഉത്തരവിട്ടു നീതിയും നിയമവും നടപ്പിൽ വരുത്തുന്നതിൽ ബന്ധങ്ങൾക്ക് അദ്ദേഹം ഒരു പ്രാധാന്യവും അശേഷം കൽപ്പിച്ചിരുന്നതേയില്ല


പിതാവിന്റെ പുത്രൻ

ഉമർ  (റ)വിന് പ്രചോദനവും ഉപദേശനിർദ്ദശങ്ങളും നൽകാൻ പുത്രനായ അബ്ദുൽ മാലിക്ക് മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നു ഭരണമേറ്റെടുത്ത ദിവസം സഹോദരന്റെ ജനാസസംസ്കാത്തിനായി 

ഉറക്കമൊഴിക്കേണ്ടിവന്നതുമൂലം രാവിലെ അല്പമുറങ്ങാൻ വേണ്ടി വട്ടം കൂട്ടുകയായിരുന്നു ഖലീഫ ഇതു കണ്ട മകൻ ബാപ്പാ നിങ്ങളെന്താ പോവുകയാണോ അതെ മകനെ ളുഹറ് വരെ ഒന്ന് വിശ്രമിച്ച് ജോലിയിൽ മുഴുകാം ബാപ്പ ളുഹറ് വരെ ജീവിച്ചിരിക്കുമെന്ന് താങ്കൾക്കെന്താണുറപ്പ് പതിനേഴ് വയസ്സുള്ള മകന്റെ സംസാരം ഉമർ (റ)വിനെ അത്ഭുതപ്പെടുത്തി സ്തബ്ദനാക്കി 

മറ്റൊരിക്കൽ പൊതുമുതലിൽ വന്നുചേർന്ന സ്വത്തുക്കൾ മക്കൾക്ക് നൽകാൻ ചിലർ ഉപദേശിച്ചെങ്കിലും ഉമർ  (റ)അംഗീകരിച്ചില്ല വിവരമറിഞ്ഞ അബ്ദുൽ മാലിക്ക് നീചൻമാരായ ഉപദേശകൻമാരെത്തൊട്ട് കരുതിയിരിക്കാൻ പിതാവിനോടരുളി ഉമറുബ്നുൽ അബ്ദുൽ അസീസിന്റെ ജീവിതത്തിൽ പ്രകാശം പരത്തുമാറ് ചരിത്രത്തിൽ പ്രോജ്ജ്വലമായി നിലകൊണ്ട പ്രിയപുത്രൻ സൃഷ്ടാവിന്റെ അലംഘനീയമായ വിധിക്കു വിധേയനായി തന്റെ പത്തൊമ്പതാം വയസിൽ ഇഹലോകവാസം വെടിഞ്ഞു 

അമീറുൽ മുഹ്മിനീന് താങ്ങാൻ പറ്റാവുന്നതിൽ അധികമായിരുന്നു മകന്റെ മരണം ജനാസ കുളിപ്പിക്കുമ്പോഴും അദ്ദേഹം സ്വയം നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു വികാരവാനായി അദ്ദേഹം മണിക്കൂറുകളോളം മകന്റെ കുഴിമാടത്തിനു മുമ്പിൽ പ്രാർത്ഥനാ നിരതരനായി 

അബ്ദുൽ മാലിക്കിനെക്കൂടാതെ അബ്ദുൽ അസീസ്, അബ്ദുല്ലാ, ഇബ്രാഹിം, രഹ്ഖൂബ്, മൂസാ ,വലീദ്, ബക്കർ,വലീദ് ആസ്വിം, യസീദ് , സബാൻ എന്നീ പന്ത്രണ്ടു പുത്രൻമാരും ആമീന ,ഉമ്മു അമ്മാർ ,ഉമ്മു അബ്ദില്ല എന്നീ പുത്രിമാരുമാണ് ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ) ഫാത്വിമ  (റ) ദമ്പതികൾക്കുണ്ടായിരുന്നു 

പൊതുമുതലിന്റെ ദുരുപയോഗം വളരെ സൂക്ഷ്മതയോടെ നോക്കിക്കണ്ട നീതിമാനായ ഭരണാധികാരിയായിരുന്നു ഉമർ  (റ) മറ്റുള്ളവർക്ക് വളരെ നിസ്സാരമായി തോന്നുന്ന കാര്യങ്ങൾ പോലും രാജ്യതാത്പര്യം സംരക്ഷിക്കുന്ന ഖലീഫയെന്നനിലയിൽ ഉമർ  (റ )വിന്ന് വളരെ വലുതായിരുന്നു 

അബ്ദുൽ മാലിക്കിന്റ മരണശേഷം പ്രവശ്യയിലെ ഒരു ഗവർണർ കൈകാലിട്ടടിക്കുമ്പോഴും ആ ചരിത്ര നായകൻ ശ്രദ്ധിച്ചത് രാജ്യത്തിനുപകാരപ്പെടേണ്ട കടലസും മഷിയും അധി സമയവുമല്ലേ അയാൾ തന്നെ സാന്ത്വനിപ്പിക്കാൻ ചിലവാക്കിയത് എന്നായിരുന്നു 
ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയശേഷമേ അദ്ദേഹത്തിന് സമാധാനമായുള്ളൂ .


ലാളിത്യം

അനന്തരമായി ലഭിച്ച സ്വത്തുക്കളിൽ പലതും അതിന്റെ യഥാർത്ഥ അവകാശികൾക്ക് തന്നെ നൽകാൻ അദ്ദേഹം വളരെയധികം സൂക്ഷ്മത പുലർത്തി 

അവസാനം അവശേഷിച്ചത് അല്പം കൃഷിസ്ഥലം മാത്രമായിരുന്നു അതിൽ നിന്നു ലഭിക്കുന്നതോ വളരെ തുച്ഛമായ വരുമാനം വർഷംതോറും ഇരുനൂറു ദിനാർ പൊതുഖജനാവിൽ നിന്നും വളരെ ചെറിയ പണം മാത്രമേ എടുത്തിട്ടുള്ളൂ നാൽപ്പതിനായിരം ദിനാറായിരുന്നു ഖലീഫയാകുന്നതിന്റെ മുൻപ് അദ്ദേഹത്തിന്റെ വാർഷിക ചിലവ് ആയിരം ദിനാറിലധികമുള്ള വസ്ത്രങ്ങളായിരുന്നു അദ്ദേഹം ധരിച്ചിരുന്നത് പക്ഷേ ഭരണഭാരം തലയിൽ വന്നു വീണതോടെ അദ്ദേഹത്തിന്റെ ജീവിതമാകെ  കീഴിമേൽ മറിയുന്നതാണ് ലോകം കണ്ടത് 

അഞ്ചു ദിർഹം മാത്രം വിലയുള്ള വസ്ത്രം മാത്രം ഉപയോഗിച്ചു ശീലിച്ചു പലപ്പോഴും ഒരു ജോഡി വസ്ത്രം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ സുഗന്ധം ഒരു ലഹരിയായിരുന്ന പൂർവ്വകാലത്തിൽ നിന്നും അമ്പേ വ്യത്യസ്തമായി അതിനെ വെറുക്കാൻ ശീലിച്ചു 

വിലകൂടിയ അത്തറുകൾ ഹദിയ്യയായി കിട്ടിയിട്ടും അതുപയോഗിച്ചില്ല സാധാരണക്കാരന് അപ്രാപ്യമായതൊന്നും തനിക്കാവശ്യമില്ല എന്ന തത്വശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ച് ജനങ്ങൾക്കുവേണ്ടി അവരെക്കാൾ താഴ്ന്ന രീതിയിൽ ജീവിച്ചുകാണിതന്നു ആ കർമ്മയോഗി പൊതുമുതൽ ധൂർത്തടിക്കാനുള്ള കുറുക്കുവഴിയായി ജനസേവനത്തെ നോക്കിക്കാണുന്ന ആധുനിക ഭരണാധികാരികൾ ഒരാവർത്തി അദ്ദേഹത്തിന്റെ ജീവിതച്ചീന്തുകൾ വായിച്ചു ജീവിതത്തിൽ പകർത്തിയിരുന്നെങ്കിൽ എന്നാശിച്ചുപോവുകയാണ്.

ബാങ്ക് മുഴക്കിയാൽ ജോലി നിർത്തിവെച്ച് നിസ്കാരത്തിൽ പങ്ക്ചേരുക അതിൽ വീഴ്ച വരുത്തുന്നവർ മറ്റുള്ള കാര്യത്തിലും ന്യൂനതയുള്ളവനായിരിക്കുമെന്നായിരുന്നു ഉമർ  (റ)വിന്റെ കാഴ്ചപ്പാട് 
ഒരുദിവസം പ്രാർത്ഥനാശേഷം പൊട്ടിപ്പൊട്ടക്കരയുന്ന പ്രാണനാഥനെ നോക്കി പ്രിയപത്നി ഫാത്തിമ (റ)കാര്യം തിരക്കി കണ്ണീരോടെത്തന്നെ അദ്ദേഹം മറുമൊഴിയോതി 

പ്രിയ ഫാത്തിമാ ഈ സമുദായത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്റെ തലയിലാണ് അവരെക്കുറിച്ചൊക്കെ ഞാൻ ചോദ്യം ചെയ്യപ്പെടും പടച്ചവനേ പുണ്യനബി(സ:അ)യെങ്ങാനും എനിക്കെതിരിൽ നിൽക്കുമോ എന്ന സന്ദേഹത്താൽ പൊട്ടിക്കരഞ്ഞതാണ് ഞാൻ 

ഒരു വെള്ളിയാഴ്ച ജുമുഅഃ ഖുതുബയുടെ സമയമായിട്ടും അമീറുൽ മുഹ്മീനിനെ കാണുന്നില്ല ജനങ്ങളെല്ലാം സന്ദേഹത്തോടെ അദ്ദേഹത്തെയും കാത്തിരിപ്പാണ് കുറച്ചുനേരം കഴിഞ്ഞപ്പോഴതാ അമീറുൽ മുഹ്മിനീൻ ഓടിക്കിതിച്ചുവരുന്നു കഴുകിയിട്ട വസ്ത്രം ഉണങ്ങാത്തിനാലാണ് താമസിച്ചതെന്നും ഇതല്ലാതെ വേറെ വസ്ത്രങ്ങളില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ സദസ് ശോകമൂകമായി 

ആയിരം ദീനാറിലധികം വില വരുന്ന മനോഹര വസ്ത്രങ്ങളണിഞ്ഞിരുന്ന ഉമർ (റ)താ അധികാരരോഹണത്തിനുശഷം പരുപരുത്ത ഒറ്റ വസ്ത്രംകൊണ്ട് ജീവിക്കുന്നു പരിശുദ്ധ റസൂലിന്റെ കാലഘട്ടങ്ങളിൽ നാലു വിശ്വാസികളുടെ നായകന്മാരുടെ ജീവിതഗഥകളിൽ കേട്ടറിഞ്ഞ ലാളിത്യം വീണ്ടും സ്വജീവിതത്തിലൂടെ പുനരവതരിപ്പിക്കുകയായിരുന്നു ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ) 

ഇസ്ലാം മനസ്സകത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ എത്ര ഔന്ന്യത്യത്തിലെത്തിയാലും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാവുന്ന ലാളിത്യം കണ്ട് ലോകം കോരിത്തെരിച്ചുപോയ ദിനരാത്രങ്ങളായിരുന്നു അത് ലോകത്തെ കീഴ്മേൽ മറിച്ച ചരിത്രത്തെ ചെഞ്ചായമണിയിച്ച സ്നേഹം കൊണ്ട് സാമ്രാജ്യങ്ങൾ തീർത്ത പല രജാക്കന്മാരുടെയും  ജീവിതകഥകൾ നാം കേട്ടിട്ടുണ്ടാവും അവർ കാലത്തിനു നൽകിയ സംഭാവനകൾ നാം എണ്ണിയെണ്ണിപ്പഠിച്ചിട്ടുണ്ടാവും 

പക്ഷേ അവരുടെയൊക്കെ സ്വകാര്യ ജീവിതം പരിചാരികകളും മറ്റുമൊക്കെയായി വളരെ ആർഭാഡമാണെന്നു നമുക്കു കണ്ടെത്താൻ കഴിയും പക്ഷേ ചരിത്രത്തിന്റെ ഉത്തുംഗ ഗിരിശൃംഗങ്ങളിൽ വിരാചിക്കുമ്പോഴും കോവർ കഴുതയുടെ പുറത്ത് സഞ്ചരിച്ച് സാധാരണക്കാരന്റെ ഭക്ഷണം കഴിച്ച് വിശാലമായ രാജ്യത്തിന്റെ ഭരണം നീതിയോടെ നിർവ്വഹിച്ചവരെ  ഇസ്ലാമിക ചരിത്രം ചികഞ്ഞാലെ നമുക്ക് കണ്ടെത്താൻ കഴിയൂ.


നീതിയുടെ നായകൻ

ഉമർ  (റ)വിന്റെ നിർവ്വഹണത്തിലൂന്നിയ ഭരണം ഏറ്റവുമധികം അലോസരപ്പെടുത്തിയത് പാവങ്ങളെ പറ്റിച്ച് അവിഹിത മാർഗ്ഗത്തലൂടെ തടിച്ചു കൊഴുത്തവർക്കായിരുന്നു 

സർക്കാരിന്റെ ധനം ഖലീഫയുടെ ആജ്ഞാനുവർത്തികൾക്കും കുടുംബത്തിനും എന്ന മുൻഗാമികളുടെ രീതി അദ്ദേഹം തിരുത്തി എഴുതി 
സ്വന്തം കുടുംബക്കാർ അന്യായമായി അടക്കിവെച്ചിരുന്ന സ്വത്തുമുഴുവൻ ഖജനാവിൽ ലയിപ്പിച്ചു അനർഹമായ സമ്പാദ്യം കൊണ്ട് സുഖലോലുപതയിൽ കഴിഞ്ഞിരുന്ന അവരെ സംബന്ധിച്ചിടത്തോളം വലിയ അഘാതമായിരുന്നു അത് 

ക്രമേണ ക്രമേണ ഉമർ  (റ)വിന്റെ ഭരണം അവർക്കൊക്കെയും ശല്യമായി തുടങ്ങി കാലാകാലങ്ങളായി കയ്യടിക്കിവെച്ചിരുന്നത് നഷ്ടപ്പെടുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ വിഷമമുള്ളതായിരുന്നു ഇക്കാര്യത്തിൽ തങ്ങളുടെ പ്രതിഷേധമറിയിക്കാനായി അവർ ഒത്തുകൂടി 
ദീർഘമായ ചർച്ചകൾക്കും വാക്ക് പയറ്റിനും ശേഷം അവർ ഒരു തീരുമാനത്തിലെത്തി ഇക്കാര്യങ്ങൾ ഗൗരവപരമായി ഉണർത്തുന്നതിനുവേണ്ടി ഉമർ (റ)വിന്റെ പിതൃസഹോദരി ഫാത്തിമയെ അദ്ദേഹത്തിന്റെയടുക്കലേക്ക് അയക്കാൻ തീരുമാനമായി 

തന്റെ വീട്ടിലെത്തിയ പിതൃസഹോദരിയെ ഖലീഫ ഹാർദ്ദവമായി സ്വീകരിച്ചു കുശലാന്വേഷണങ്ങൾക്കു ശേഷം അവർ ആഗമനോദ്ദേശ്യം വ്യക്തമാക്കി 
കുടുംബത്തോട് നീ കാണിച്ച അനീതി അവസാനിപ്പിക്കണം അവരുടെയടുക്കൽ നിന്നും പിടിച്ചെടുത്തതു മുഴുവൻ തിരുച്ചുകൊടുക്കണം മുൻഗാമികളാരും ചെയ്യാത്ത കടുംകയ്യാണ് നീ ചെയ്തിരിക്കുന്നത് 

ഖലീഫ ശാന്തനായി പറഞ്ഞു അമ്മായി - ഞാനെന്ത് അനീതിയാണ് അവരോട് കാണിച്ചത് അന്യായമായി അവർ കൈവശപ്പെടുത്തിയത് തിരിച്ചുവാങ്ങിക്കുകയല്ലെ ചെയ്തിട്ടുള്ളൂ അതല്ലാതെ എന്തവകാശമാണ് ഞാനവർക്ക് നിഷേധിച്ചത് മുൻ ഭരണാധികാരികളെപ്പോലെ പാവപ്പെട്ട ജനങ്ങളുടെ മുതൽ അർഹമായി കുടുംബക്കാർക്ക് കൊടുക്കാൻ ഞാൻ തയ്യാറല്ല അല്ലാഹുവിനെയും അന്ത്യദിനത്തിനെയും മറന്നുകൊണ്ടുള്ള ഒരു നടപടിക്കും ഞാൻ തയ്യാറല്ല നിങ്ങളെല്ലാവരും എന്നെ വെറുത്താലും 
ഉമർ  (റ)വിന്റെ മുമ്പിൽ തന്റെ വാദഗതികളൊന്നും വിലപ്പോവില്ല എന്നു മനസ്സിലാക്കിയ ആ സ്ത്രീ ക്ഷണത്തിൽ സ്ഥലം വിട്ടു 

അന്യായമായി പാവങ്ങളുടെ സ്വത്തുക്കൾ അധികാരത്തിന്റെ ബലത്തിൽ കവർന്നെടുത്തയാളായിരുന്നു വലീദിന്റെ മകനായ റൗഹ് മുൻ ഖലീഫമാരുടെ തണലിൽ അതിക്രമങ്ങൾ കാണിച്ചിരുന്ന അയാളെപ്പറ്റി ഉമറുബ്നുൽ അബ്ദുൽ അസീസിന്റെയടുക്കൽ പരാതിവന്നു അന്വേഷിച്ചപ്പോൾ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം അപഹരിച്ചതു മുഴുവൻ യഥാർത്ഥ അവകാശികൾക്കു കൊടുക്കാൻ കൽപ്പിച്ചു ഈ സംഭവത്തിൽ ദേഷ്യമടക്കാനാവാതെ റൗഹ് പരാതിക്കാരിലൊരാളെ മർദിച്ചു അയാൾ ആവലാതിയുമായി ഖലീഫക്കരികിലെത്തി തന്റെ കൽപ്പനക്ക് റൗഹ് ഇനിയെന്തിങ്കിലും കാണിച്ചാൽ തല വെട്ടിക്കൊള്ളാനായിരുന്നു ആജ്ഞ.



ദരിദ്രൻ 

ഒരിക്കൽ പ്രിയപത്നി ഫാത്തിമ  (റ) വിനോട് ഉമർ  (റ)ഇപ്രകാരം പറഞ്ഞു 
പ്രയേ നിന്റെ കയ്യിൽ പണമുണ്ടെങ്കിൽ ഒരു ദിർഹം എനിക്ക് തരൂ അൽപം മുന്തിരി വാങ്ങിത്തിന്നാൽ കൊള്ളാമെന്നുണ്ട് 

ഫാത്തിമ  (റ)വിസ്മയഭരിതയായി സുഭിക്ഷതയിൽ ആറാടുന്ന സക്കാത്ത് നൽകാൻ അവകാശികളില്ലാത്ത നാടു ഭരക്കുന്ന ഖലീഫയുടെ കയ്യിൽ ഒരു ദിർഹം പോലുമില്ലെന്നോ? 

പ്രിയപ്രാണേശ്വരി ചിന്തിക്കുന്നതെന്താണെന്ന് മനസ്സിലാക്കായ ഉമർ രണ്ടാമൻ സ്നേഹത്തോടെ മൊഴിഞ്ഞു 

ഫാത്തിമാ നാളെ ചുട്ടുപഴുത്ത നരകാഗ്നിയിൽ ബന്ധിതമാവുന്നതിനേക്കാൾ എത്രയോ ഭേദമല്ലേ ഈ ദരിദ്രം 

ഒരിക്കൽ റോമാചക്രവർത്തി ഒരു മുസ്ലിം പട്ടാളക്കാരനെ തടവിലാക്കി ഭീഷണിപ്പെടുത്തി മതംമാറ്റം നടത്താനായിരുന്നു അയാളുടെ പദ്ധതി പരിശുദ്ധമായ ഇസ്ലാമിനോട് വിടപറഞ്ഞ് തങ്ങളുടെ മതത്തിൽ ചേർന്നില്ലെങ്കിൽ ഇഞ്ചിഞ്ചായി കൊല്ലുമെന്നയാൾ പട്ടാളക്കാരനോട് പറഞ്ഞു വിവരമറിഞ്ഞ ഖലീഫ ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ) റോമാചക്രവർത്തിക്കെഴുതി 

ഉടൻ എന്റെ പട്ടാളക്കാരനെ വിട്ടയച്ചില്ലെങ്കിൽ ഞാൻ ഒരു സൈന്യത്തെ അങ്ങോട്ടയക്കുന്നതാണ് അതിന്റെ ഒരറ്റം താങ്കളുടെ അടുത്തും മറ്റേ അറ്റം ഇവിടെയുമായിരിക്കും 

കത്തുവായിച്ച ചക്രവർത്തി ഭയപരവശനായി എന്നു പറയേണ്ടതില്ലല്ലോ ഖലീഫ വെറും വാക്കു പറയുന്നയാളല്ലെന്നും അതുപോലെ പ്രവർത്തിക്കുമെന്നും അദ്ദേഹത്തിന്നറിയാമായിരുന്നു വളരെ പെട്ടെന്ന് തന്നെ ആ മുസ്ലിം യോദ്ദാവിനെ വിട്ടയച്ചു  


വിജ്ഞാന വിസ്ഫോടനം 

ആജ്ഞാതയാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഉറച്ചുവിശ്വസിച്ച പരിഷ്കർത്താവായിരുന്നു ഉമർ  (റ) ചൈനയിൽ പോയെങ്കിലും വിദ്യ നേനടമെന്ന പരിശുദ്ധ നബിയുടെ വചനമൃതമായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം രാജ്യത്തിന്റെ പലഭാഗത്തുമുള്ള വിദ്യാർത്ഥികളെ സഹായിക്കാൻ പ്രവിശ്യാ ഗവർണർമാരിൽ ആ യതിവര്യൻ ശക്തമായ സമ്മർദ്ദം തന്നെ ചെലുത്തിയിരുന്നു 

വിജ്ഞാന വ്യാപനത്തിനായി ജീവിതം സമർപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരെ ആദരിക്കുകയും സാമ്പത്തികമായി സഹായിക്കാനും അദ്ദേഹം മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു ഇതു കൂടാതെ പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്താൻ രാജ്യം മുഴുവൻ ഗുരുവര്യന്മാരെ നിയോഗിക്കുകയും ചെയ്തു 

ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു സാധ്യമെങ്കിൽ നിങ്ങളൊരു പണ്ഡിതനാവുക അല്ലെങ്കിൽ ഒരു വിദ്യാർത്ഥിയാവുക അതിനും കഴിയുന്നില്ലെങ്കിൽ പണ്ഡിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാകുക ഒരിക്കലും അറിവിനെ വെറുക്കുന്നവനാകരുത് 
ഗണിതശാസ്ത്രം വൈദ്യശാസ്ത്രം ജോതിശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങി പല മേഘലകളിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇസ്ലാമിക രാഷ്ട്രം വൻമുന്നേറ്റങ്ങൾ നടത്തിയതായും ചരിത്രം നമ്മോടു പറയുന്നു 

രാജ്യനിവാസികളായ മറ്റു മതസ്ഥരോടും നാലു ഖലീഫ ശ്രേഷ്ഠന്മാരും സ്വീകരിച്ച സൗഹാർദത്തിന്റെ നിലപാടുകളാണ് ഉമർ  (റ)യും സ്വീകരിച്ചത് മറ്റു ഉമവി ഭരണകർത്താക്കളും സാധാരണക്കാരെപ്പോലെത്തന്നെ അമുസ്ലിംകളെയും പീഡിപ്പിച്ചിരുന്നെങ്കിൽ അതിൽനിന്നും അമ്പേ വ്യത്യസ്ഥനായിരുന്നു 

അദ്ദേഹം സാമ്പത്തിക പ്രയാസമുള്ള അന്യമതസ്ഥരെയും പുരോഹിതന്മാരെയുമൊക്കെ നികുതിയിൽ നിന്നൊഴിവാക്കി ഇവരുടെ ആരാധനാലയങ്ങൾക്കും സ്ഥാനങ്ങൾക്കുമുണ്ടായിരുന്ന നികുതികൾ നിർത്തലാക്കി പൊതു ഖജനാവിൽ നിന്നും അവർക്കും വിഹിതങ്ങൾ നൽകാൻ നടപടിയെടുത്തു 

സൈപ്രസിലെ ദിമ്മികളിൽ അബ്ദുൽ മാലിക്ക് ഏർപ്പെടുത്തിയിരുന്ന നാണയനികുതി പാടെ ഇല്ലാതാക്കി ഇത്തരം സഹിഷണുതാപരവും മനുഷ്ത്വവുമായ നിയമങ്ങൾ നടപ്പാക്കിയതുകൊണ്ടാകാം ഉമർ (റ)വിന്റെ കാലത്ത് ധാരാളം അന്യമതസ്ദർ ഇസ്ലാമിലേക്ക് കടന്നുവന്നു ഖുറാസാനിൽ നാലായിരത്തിലധികം പേരാണ് ഇങ്ങനെ മതത്തിലേക്ക് കടന്നുവന്നത് റോമാസാമ്രാജ്യത്തിലെ പല പ്രമുഖരും ഉമർ (റ)വിന്റെ കത്തുമുഖേനയുള്ള പ്രബോധനത്തിൽ സത്യവിശ്വാസികളായി.


മതസൗഹാർദം 

നിഷ്പക്ഷവും നീതിയുക്തവും മാനവിക മൂല്യങ്ങളുൾക്കൊള്ളുന്നതും ഉന്നതമായ മൂല്യങ്ങളുടെ സംഗമവുമായ ഇസ്ലാമിക ചിന്താധരകൾ പ്രവർത്തികമാക്കുമ്പോൾ അത് മസസകങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലമാണ് ഇവിടെ നാം തെളിഞ്ഞുകാണുന്നത് ഉമർ (റ)വിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമെന്തെന്നു ചോദിച്ചാൽ ഇസ്ലാമിലേക്ക് ധാരാളം സഹോദരങ്ങൾ ഒഴുകിയെത്തി എന്നതാണ് 

മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമില്ല എന്ന ദൈവികവചനത്തെ സാംശീകരിച്ച് മത ദർശനങ്ങൾ ജീവിതത്തിൽ പകർത്തി മഹത്തായ മാർഗ്ഗദീപമാവുകയായിരുന്നു ഉമർ  (റ) പ്രലോഭനങ്ങളും പ്രകോപനങ്ങളും കൊണ്ട് ലോകചരിത്രത്തിലങ്ങോളമിങ്ങോളം ഭരണാധികാരികൾ മതത്തിലേക്ക് ആളെക്കൂട്ടാൻ മിനക്കെട്ടപ്പോൾ അതിൽനിന്നും പാടെ  വ്യത്യസ്തമായി യഥാർത്ഥ മതമൂല്യങ്ങളുയർത്തിപ്പിടിച്ചുള്ള ജീവിതവും ഭരണനിർവ്വഹണവും കണ്ട് സ്വമേധയാ ഇസ്ലാം എന്ന സത്യപാന്ഥാവിന്റെ അനുയായികളായിത്തീരുകയായിരുന്നു അവർ 

ഒരവസരത്തിൽ ഒരു കുട്ട നിറയെ സമ്മാനങ്ങളുമായി ഖലീഫയെ ഒരാൾ കാണാൻ വന്നു പക്ഷേ യാതൊരു മയവുമില്ലാതെ ഞാൻ അതു സ്വീകരിക്കുകയില്ലെന്നും തിരിച്ചു കൊണ്ടുപോകണമെന്നും ഉമർ  (റ) ശഠിച്ചു 
പക്ഷേ ആഗതന് അതിഷ്ടമായില്ല ഇത്രയും ദൂരം താണ്ടി താൻ കൊണ്ടുവന്ന വസ്തുക്കൾ സ്വീകരിക്കാതിരിക്കുന്നത് ഖലീഫ തന്നെ അവഗണിക്കുകയാണെന്ന വിചാരത്താൽ അയാൾ പുണ്യറസൂൽ (സ:അ) സമ്മാനങ്ങൾ സ്വീകരിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു ജീവിതത്തിൽ വളരെയധികം കണിശതയും സൂക്ഷ്മതയും പുലർത്തുന്ന ഉമർ രണ്ടാമന്റെ മറുപടി ആഗതനെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു 
തീരുമേനിക്കത് സമ്മാനമായിരുന്നു പക്ഷേ എനിക്കിത് കൈക്കൂലിയാണ്.


നീതി പുലർന്ന നാളുകൾ 

ഒരു ദിവസം ഈജിപ്തിലെ ഫുൽവാൻ സ്വദേശി ഖലീഫക്കരികിൽ ഒരു പരാതിയുമായി വന്നു ഉമർ രണ്ടാമന്റെ പിതാവ് ഗവർണറായിരിക്കെ അന്യായമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുകിട്ടണമെന്നായിരുന്നു അയാളുടെ ആവശ്യം 

പ്രശ്നം ന്യായാധിപന്റെ മുമ്പിലെത്തി ഇരുവിഭാഗത്തിന്റെയും വാദമുഖങ്ങൾക്ക് ശേഷം അദ്ദേഹം വാദിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു പ്രസ്തുത സ്ഥലം അയാൾക്ക് വിട്ടുകൊടുക്കാനും ജഡ്ജിയെ ഹാർദവാമയിഅനുമോദിക്കാനും ഉമർ  (റ)മടി കാണിച്ചില്ല 

ഉമർ (റ)വിന്റെ ഭരണകാലത്തെ നീതിബോധത്തിന്റെ ഉത്തമ ഉദാഹരമായിരുന്നു ഈ സംഭവം ഖലീഫയുടെ ഇംഗിതമായിരുന്നു അക്കാലത്ത് ന്യായവും നീതിയും നിർണയിച്ചിരുന്നത് അധികാരവർഗ്ഗത്തിനുമുമ്പിൽ ഓച്ചാനിച്ചും പാവപ്പെട്ടവന്റെ മുമ്പിൽ സംഹാരരുദ്രയായും നിറഞ്ഞാടിയ നീതി ദേവതയെ നിഷ്പക്ഷയുടെ ഉത്തരശൃംഗങ്ങളിൽ കുടിയിരുത്തുകയായിരുന്നു ഉമർ  (റ)ചെയ്തത് 

മുൻകാല ഭരണാധികാരികളുടെ അനീതിക്കും അതിക്രമങ്ങൾക്കും സാധാരണക്കാർക്ക് നീതിലഭിച്ചതും ഉമർ  (റ)വിന്റെ കാലത്താണ് നീതി നടപ്പിൽവരുത്തുമ്പോൾ സൂക്ഷ്മത പാലിക്കാനും സുപ്രധാനമായ കേസുകളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിക്കനും വസ്തുതകൾ മനസ്സിലാക്കാൻ വേഷപ്രച്ഛന്നരായി സഞ്ചരിക്കാനും രഹസ്യാന്വേഷണം നടത്താനും ന്യായധിപന്മാരെ നിരന്തരം ഉപദേശിച്ചുപോന്നു 

ആശയസംപുഷ്ടതകൊണ്ടും ആലങ്കാരികഭംഗി കൊണ്ടും സർവ്വോപരി ദൈവഭയത്താലും സമ്പന്നമാണ് ഉമർ രണ്ടാമൻ തന്റെ കീഴുദ്യോഗസ്ഥർക്ക് അയച്ച കത്തുകൾ 

ഭരണമേറ്റെടുത്ത് ആദ്യമായി അദ്ദേഹം കത്തെഴുതിയത് ഈജ്പ്തിലെ കരം പിരിവുകാരൻ ഉസ്മത്ത്ബ്നു സൈദിനായിരുന്നു ക്രൂരത ഒരു വിനോദമാക്കി മാറ്റിയ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും പിരിച്ചുവിട്ടുകൊണ്ടും സർവ്വകണക്കുകളുമായി ഖലീഫയെ വന്നു കാണാനുമായിരുന്നു കത്തിന്റെ ഉള്ളടക്കം മുൻഭരാണധികാരികളുടെ അധികാരക്കൊതിക്കും ഐഹികസുഖാഡംഭരങ്ങളോടുമൊട്ടി നിന്ന ഉദ്യോഗസ്ഥന്മാരിൽ പ്രധാനികളെ പിരിച്ചുവിട്ടുകൊണ്ടുള്ളതായിരുന്നു ആദ്യം തയ്യാറാക്കിയ സന്ദേശങ്ങൾ 

ഒരിക്കൽ കൂഫാ ഗവർണർക്ക് അദ്ദേഹം ഇങ്ങനെ എഴുതി 
താങ്കളെ ഞാൻ വലിയൊരു സൂക്ഷിപ്പിന്റെ കാര്യത്തിലാണ് പങ്കാളിയാക്കയിരിക്കുന്നത് അതിനാൽ സൃഷ്ടാവിന്റെ എന്തെങ്കിലും അവകാശം പാഴാക്കിയാൽ അവന്ന് താങ്കളെ പിടികൂടാൻ ഒരു പ്രയാസവുമില്ലതന്നെ അപ്പോൾ അവനിൽ നിന്ന് താങ്കളെ രക്ഷിക്കാൻ ആർക്കും സാധിക്കില്ല 

മറ്റൊരിക്കൽ അദ്ദേഹം കൂട്ടുകാരനെഴുതി ,എന്നെപ്പോലെ ഭരണനേതൃത്വം നൽകി പരീക്ഷിക്കപ്പെടുന്നവരാണ് അല്ലാഹുവിനെ ആദരിക്കാനും ഭയപ്പെടാനും ഏറ്റവും അർഹൻ അവനെ ധിക്കരിക്കന്നുവെങ്കിൽ എന്നെക്കാൾ കഠിനമായ ശിക്ഷക്കുവിധേയമാകുന്നവർ അവന്റെയടുക്കൽ വേറെ ഉണ്ടാവുകയില്ല ദൈവകാരുണ്യം തുണച്ചില്ലെങ്കിൽ ഞാൻ വഹിക്കുന്ന സ്ഥാനം തന്നെ എന്നെ നശിപ്പിക്കും

ഖുറാസാൻ ഗവർണർക്കായി അയച്ച കത്തിൽ ഇങ്ങനെ കുറിച്ചിട്ടു 
അറിവും കർമ്മവും ചങ്ങാതിമാരാണ് അതിനാൽ ദൈവത്തെ അറിയുന്നവനും അവനുവേണ്ടി പണിയെടുക്കുന്നവനും ആയിത്തീരുക പഠിച്ചിട്ടും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവർക്ക് തങ്ങളുടെ അറിവുകൾ അനർത്ഥങ്ങളാണ് വരുത്തിവെക്കുക 

ഇസ്ലാമിന്റെ സൗന്ദര്യത്തെ പൂർണമായും ആഗ്രഹിച്ചുകൊണ്ട് ഇതര രാജ്യത്തെ പ്രമുഖ നേതാക്കൾക്കായി ഉമർ  (റ)എഴുതിയകത്തുകളും പ്രസിദ്ധങ്ങളാണ് ഇതിന്റെ ഫലമെന്നോണം അനേകം പേർ ഇസ്ലാമിലേക്ക് കടന്നുവന്നിട്ടുണ്ട് അദ്ദേഹത്തിന്റെ കത്തുകൾ ചിലരുടെ ജീവിതം മാറ്റിമറിച്ചു മറ്റു ചിലർ പ്രതിഷേധം രേഖപ്പെടുത്തി വഹിച്ചിരുന്ന സ്ഥാനങ്ങൾ രാജിവെച്ചു വേറെ ചിലരെ ഖലീഫ തന്നെ ഇടപെട്ട് രാജിവെപ്പിച്ചു .



മനുഷ്യ സ്നേഹി

കോൺസ്റ്റാൻഡിനോപ്പിൾ ഉപരോധിച്ച് വിജയത്തിന്റെ വക്കിലെത്തിയതായിരുന്നു മുസ്ലിം പടയാളികൾ പക്ഷേ പെട്ടെന്ന് കാലാവസ്ഥ മാറി ശത്രുവിന്റെ അപ്രതീക്ഷിത പ്രതിരോധത്തിൽ മുസ്ലിംകൾ മരണത്തിലേക്ക് നിങ്ങിക്കൊണ്ടിരുന്നു പക്ഷേ ഖലീഫയായ സുലൈമാൻ അവരോട് പോരാടാൻ കൽപ്പിച്ച് അവിടെത്തന്നെ നിർത്തുകയാണുണ്ടാത് 

പകർച്ചവ്യാധികളും മറ്റും കൊണ്ട് പരീക്ഷരായ അവർ സ്വന്തം വാഹനങ്ങളായ മൃഗങ്ങളെപ്പോലും അറുത്തുതിന്നേണ്ട ഗതികേടിലായിരുന്നു സാധാരണ പട്ടാളക്കാരന്റെ ഇത്തരം പ്രയാസങ്ങളുണ്ടോ സാമ്രാജ്യ വിസ്തൃതി മാത്രം മുന്നിൽക്കാണുന്ന ഭരണാധിപന്മാർ മനസ്സിലാക്കുന്നു അവരുടെ ഇച്ഛകൾക്കു മുമ്പിൽ മനുഷ്യജീവനു പുല്ലുവിലയായിരുന്നല്ലോ 

കാലം മാറി ,കാറ്റ് മാറി  വീശി ഭരണസാരഥ്യമേറ്റെടുത്ത ഉടൻ ഉമർ  (റ)ചെയ്തത് മസ്മലയുടെ നേതൃത്വത്തിലുള്ള ആ സൈന്യവ്യൂഹത്തെ തിരിച്ചു വിളിക്കുകയായിരുന്നു അവരുടെ മടക്കയാത്രക്കായി ഭക്ഷണവും വാഹനങ്ങളും അയച്ചുകൊടുക്കാനും ആ മനുഷ്യസ്നേഹി മറന്നില്ല 

ഈജിപ്തി ഗവർണർക്ക് : ഫതതൂനത്തു സൗദത്ത് എന്ന ഒരു സ്ത്രീയുടെ കത്ത് എനിക്കു ലഭിച്ചിട്ടുണ്ട് അവരുടെ വീടിന്റെ മതിലിന് ഉയരം കുറവായതിനാൽ കോഴികളെയും മറ്റും കള്ളൻമാരും മറ്റു ജീവികളും പിടിച്ചുകൊണ്ടുപോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട് ആയതിനാൽ അതിന് വേണ്ട നടപടികൾ പെട്ടെന്ന് സ്വീകരിക്കണമെന്ന് ഉണർത്തുന്നു അതിനുശേഷം ആ സ്ത്രീക്കു ഒരു കത്തെഴുതി ഉമർ (റ) ഏതാനും ദിവസത്തിനുള്ളിൽ താങ്കളുടെ ആവശ്യം സർക്കാർ നിവർത്തിച്ചു തരുമെന്ന് കാണിച്ച് അതേ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധത്തിൽ ജനങ്ങളോടൊട്ടി നിന്ന് ജനകീയ ഭരണാധികാരിയാവുകയായിരുന്നു ഉമർ  രണ്ടാമൻ.


ഭരണനേട്ടങ്ങൾ

നാലു ഖലീഫമാരുടെ വിയോഗത്തിനുശേഷം കാലത്തിന്റെ ഇടനാഴിയിൽ വീണുപോയ ഇസ്ലാമിക ഭരണത്തെ അതിന്റെ യഥാർത്ഥ തനിമയിലും പരിശുദ്ധിയിലും തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഉമർ രണ്ടാമൻ എന്ന അപരനാമധേയത്തിലറിയപ്പെടുന്ന ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ) കൈവരിച്ച ഏറ്റവും വലിയ ഭരണ നേട്ടം 

റോമാ സാമ്രാജ്യത്തിന്റെ മുഴുവൻ മ്ലേച്ഛതകളും മതത്തിന്റെ മുഖത്ത് കാർക്കിച്ചുതുപ്പുന്നത്പോലെ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും നർഗ്ഗളിപ്പിച്ച മുൻഗാമികളുടെ ചെയ്തികളെ തിരുത്തി ചരിത്രത്തിന്റെ തെളിമയിലെക്ക് നടന്നുകയറിയ അനുപമ വ്യക്തിത്വമാണ് ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ) ഉമവിയ്യ ഭരണാധികാരികളിലധികപേരും ആ ചരിത്രത്തിന്റെ ഇരുളിൽ മറഞ്ഞിരിക്കുമ്പോൾ മഹാമനീഷികൾ അദ്ദേഹത്തെ അഞ്ചാം ഖലീഫയായാണ് അവരോധിച്ചത് 

നാട് ആഭ്യന്തര കാലുഷ്യത്തിൽ ഉഴറി നടന്നപ്പോഴും അയൽരാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽകൊണ്ട യുദ്ധക്കൊതിയന്മാരാണ് മുൻഗാമികളെങ്കിൽ ഖവാരിജുകളടക്കമുള്ള പ്രതിലോമകാരികളെപ്പോലും തന്മയത്തോടെ തന്റെ കുടക്കീഴിൽ നിർത്തി ആഭ്യന്തര ഐക്യവും സഹകരണവും സാർത്ഥകമാക്കുകയായിരുന്നു ഉമർ  (റ) 

ജനോപകാരപ്രദമായ നടപടികൾ സ്വീകരിക്കുമ്പോൾ സ്വാർത്ഥത തെല്ലും കടന്നുവന്നിരുന്നില്ല നീതിയുടെ വിഷയം വരുമ്പോൾ കുടുംബമോ മറ്റു ബന്ധങ്ങളോ വിലങ്ങുതടിയാവുകയും ചെയ്തില്ല 

സ്വന്തത്തിൽ നിന്നു തുടങ്ങാത്ത വിപ്ലവങ്ങളൊക്കെയും ചാപിള്ളകളായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ സ്ഥാനം കണ്ടെത്തുമെന്ന ഉത്തമബോധ്യത്തോടെയായിരുന്നു അധികാരമേറ്റെടുത്തശേഷമുള്ള അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും 

ഐഹിക ജീവിതത്തിന്റെ വർണാഭയിൽ നിന്നും പാരത്രിലോകത്തിന്റെ ഇട്ടകത്തിലേക്കുള്ള തിരിച്ചു നടത്തമാണ് പിന്നീട് ചരിത്രം അദ്ദേഹത്തിൽ ദർശിച്ചത് ആയിരം ദിർഹമിന്റെ മിനുമിനുത്ത വസ്ത്രത്തിനുപോലും പോരായ്മകൾ പരതിയിരുന്ന അദ്ദേഹം അഞ്ചു ദിർഹത്തിന്റെ പരുപരുത്ത തുണികളിലേക്ക് തിരിച്ചുപോയി 

സഹാബാക്കളുടെ മഹിത ചരിതങ്ങളുടെ പുനരാവർത്തനംപോലെ ഒറ്റജോഡി വസ്ത്രങ്ങൾ കൊണ്ടും തന്റെ നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാർ കഴിക്കുന്ന അന്നത്തിലേക്കും മടങ്ങി 

ഒരു നാടിന്റെ നിർമാണാത്മകവും പുരോഗമനവുമായ വളർച്ചക്ക് നിദാനമായ പാവങ്ങളെ അവഗണിക്കാതെ അവർക്കായി ഭരണം നടത്തുകയായിരുന്നു ആ യതിവര്യൻ 

ആർക്കെങ്കിലും വല്ല അവകാശങ്ങളും ലഭിക്കാനുണ്ടെങ്കിൽ അവർ ഖലീഫയെ സമീപിക്കുക എന്നതായിരുന്നു ഭരണമെറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ വിളംബരം മുൻ ഉമവിയ്യ ഭരണാധികാരികൾ അന്യായമായി പിടിച്ചെടുത്ത സ്വത്തുക്കളെല്ലാം ആ മഹാ മനീഷി അവകാശികൾക്ക് തിരിച്ചു നൽകി 

പൊതുമുതൽ സ്വന്താവശ്യത്തിന് വിനിയോഗിക്കാതെ തനിക്കുള്ളതുകൂടി അതിൽ ലയിപ്പിച്ച അപൂർവ്വതയും ഉമർ രണ്ടാമന്റെ ഭരണത്തിൽ നമുക്ക് കണ്ടുമുട്ടാനാവും രാജകീയമായ എല്ലാ ആഢംബരവസ്തുക്കളും അദ്ദേഹം വർജിച്ചു പണ്ഡിത ശ്രേഷ്ഠന്മാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുകയും വിജ്ഞാന സമ്പാദനത്തിനെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തു അറിവുള്ളവരുമായി കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന രീതി പ്രാവർത്തികമാക്കുകയും ചെയ്തു 

അന്യമതസ്ഥർക്കായി എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചു ഓരോ പ്രവിശ്യയിലെയും വരുമാനം അവിടത്തെ ആവശ്യം കഴിഞ്ഞ് ബാക്കിയുണ്ടെങ്കിൽ മാത്രം കേന്ദ്രത്തിൽ അടച്ചാൽ മതിയെന്ന നിയമം കൊണ്ടുവന്നു ഇനി ഒരു പ്രദേശത്തെ ആദായം അവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മതിയായതല്ലെങ്കിൽ കേന്ദ്രത്തിൽ നിന്നും കൊടുക്കുന്ന രീതിയും നിലവിൽ വരുത്തി അഭയമില്ലാത്തവർക്ക് വീടും, വികലാംഗർക്ക് ഭൃത്യന്മാരെയും അദ്ദേഹം അനുവദിച്ചു വീഥികൾ വളരെയധികം വിപുലീകരിക്കുകയും ദീർഘയാത്രക്കാർക്ക് വേണ്ടി സത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു 

സ്പെയിനിൽ വളരെ വ്യവസ്ഥാപിതമായി ജനസംഖ്യാ നിർണയം നടത്തിയതും അവിടത്തെ കൃഷിയിടങ്ങളുടെ കണക്കുകൾ ശേഖരിച്ചതും ഉമർ  (റ)വിന്റെ കാലത്തുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനവധി സ്ഥാപിക്കപ്പെട്ടു സർവ്വോപരി ഭാരിച്ച നികുതികളുടെ നുകത്തിൽ നിന്നും ജനതക്ക് മോചനം നൽകി 

തന്റെ കീഴുദ്യോഗസ്ഥരെ ശ്രദ്ധിച്ചും ശാസിച്ചും ശിക്ഷിച്ചും അദ്ദേഹം സത്യപാന്ഥാവിലേക്ക് നയിച്ചു അവരറിയാതെ അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു നാവുകൾ കെട്ടപ്പെട്ട നീതിപീഢത്തെ സ്വതന്ത്രമാക്കി ഖലീഫക്കെതിരെ പോലും വിധികൾ പുറപൂപ്പെടുവിക്കാൻ തക്കവണ്ണം അവയുടെ പരിശുദ്ധി നിലനിർത്തി ചുരുക്കത്തിൽ നാടെങ്ങും നന്മയുടെ നാളം പ്രകാശമാനമാക്കിയിരുന്നു 

എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൃഷിക്കാർക്ക് വിളവിറക്കാൻ ധനസഹായങ്ങൾ തുടങ്ങി ഒട്ടേറെ നടപടികൾ അദ്ദേഹത്തെ ചരിത്രത്തിൽ തുല്യതയില്ലാത്ത ഭരണാധികാരിയാക്കുന്നു 

ധനികൾ ധനം കുന്നുകൂടി വെക്കുന്ന ഏർപ്പാടും പൊതുസ്വത്തിന്റെ പിടിച്ചുപറിയും സർവ്വോപരി അഴിമതിയും പാടെ വിപാടനം ചെയ്യപ്പെട്ടപ്പോൾ രാജ്യം വൻ കുതിച്ചുചാട്ടമാണ് നടത്തിയതെന്ന് പറയാതെ വയ്യ സക്കാത്തിന് അവകാശികളില്ലാത്തത്ര സുഭിക്ഷത അദ്ദേഹം ജനതക്ക് പകർന്ന് നൽകി ഒരു ചരിത്രകാരന്റെ വാക്കുകളിലേക്ക് ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ)രണ്ട് വർഷവും അഞ്ചുമാസവും നടത്തിയ ഭരണത്തിൽ സക്കാത്ത് നൽകാൻ അവകാശികളെ തിരഞ്ഞുപോകേണ്ട അവസ്ഥയുണ്ടാക്കി 

പിൻതലമുറക്കായി ഹദീസുകൾ വ്യവസ്ഥാപിതമായി രേഖപ്പെടുത്തി വെച്ചതിനും നമ്മൾ കടപ്പെടുന്നത് ഇബ്നുസുലൈമാൻ (റ)വിനോടാണ് നിയമ വ്യവസ്ഥകളിൽ നൂതന ആവിഷ്കാരങ്ങൾ നടത്തിയതും മതസൗഹാർദ്ദത്തിന്റെ മഹിതമാതൃകകൾ നമുക്ക് കാണിച്ചുതന്നതും ഈ അമൂല്യ ജ്യോതിസ് തന്നെയാണ് 

മനുഷ്യരെപ്പോലെത്തന്നെ ഇതര ജീവജാലങ്ങളുടെ കാര്യത്തിലും നീതി പുലർത്തിയ വ്യക്തത്വമാണ് ഉമർ  (റ) ഒരു മിണ്ടാപ്രാണിയുടെ കാര്യത്തിൽ പോലും നാളെ രാജാധിരാജനായ റബ്ബുൽ ഇസ്സത്തിന്റെ മുമ്പിൽ സമാധാനം പറയണമല്ലോ എന്ന വിചാരത്താൽ പൊട്ടിക്കരഞ്ഞ ഉമറുബ്നുൽ ഖത്താബിന്റെ പൗത്രന് എങ്ങനെ അനീതിയോട് രാജിയാവാൻ കഴിയും 

ഒരിക്കൽ ഈജിപ്തിലെ ഗവർണർക്ക് അദ്ദേഹം ഇങ്ങനെ എഴുതി അവിടെ മൃഗങ്ങളുടെ പുറത്ത് വലിയ തോതിൽ ഭാരം കയറ്റിവെക്കുന്നതായി ഞാനറിഞ്ഞു സർക്കാർ നിശ്ചയിച്ചതിലധികം കനമുള്ള വസ്തുക്കൾ കയറ്റി മിണ്ടാപ്രാണികളെ പീഡിപ്പിക്കുന്നതായി ഞാൻ അറിയാനിടവരരുത്.


സ്വന്തം ഘാതകന് മാപ്പുകൊടുത്തു

പതിറ്റാണ്ടുകളായി പാരതന്ത്ര്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നരകത്തിൽ കഴിഞ്ഞുകൂടിയിരുന്ന ജനതയെ സ്വാതന്ത്ര്യത്തിന്റെ നന്മയുടെ നീതിയുടെ ശുദ്ധവായു ശ്വസിപ്പിച്ച ആ മഹാവ്യക്തിത്വത്തെ വിഷംകൊടുത്തു കൊല്ലാൻ നിയോഗിക്കപ്പെട്ട പരിചാരകാ നിന്നെക്കാൾ ഭാഗ്യഹീനൻ മറ്റാരാണ് ഭൂമുഖത്തുള്ളത് പണത്തോടുള്ള അത്യാർത്തിയിൽ മനുഷ്യൻ ചെയ്തുകൂടിയ ക്രൂരതകൾ ചരിത്രത്തിലങ്ങളോളമിങ്ങോളം നിറഞ്ഞുനിൽക്കുന്നുണ്ട് എന്നാൽ ഈ രംഗം കാണാനാവാതെ അന്നു കാലംപോലും കണ്ണടച്ചുനിന്നിട്ടുണ്ടാവാം 

വിഷം അകത്തുചെന്നതോടെ അദ്ദേഹം രോഗബാധിതനായി ഭിഷഗ്വരൻ അത് സ്ഥിതീകരിച്ചു രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് തര്യപ്പെടുത്തുകയും ചെയ്തു ഏതെങ്കിലും സമയം ഭക്ഷണം കഴിക്കുമ്പോൾ താങ്കൾക്ക് എന്തെങ്കിലും തോന്നിയോ എന്നു ചോദിച്ചപ്പോൾ ഖലീഫക്ക് എല്ലാം ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞു വയറ്റിലെത്തിയപ്പോൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞതായി അദ്ദേഹം വൈദ്യനോട് പറഞ്ഞു പ്രസ്തുത വേലക്കാരനെ അടുത്ത് വിളിച്ച് അമീറുൽ മുഹ്മിനീൽ ചോദ്യം ചെയ്തു അയാൾ കുറ്റം ഏറ്റു പറഞ്ഞു 

വിസ്തൃതവും വിശാലവുമായ ഇസ്ലാമിക രാഷ്ട്രത്തിൽ നന്മയുടെ നറുപൂക്കളുമായി ഉമർബ്നുൽ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള ഖിലാഫത്ത് ഇരുപത്തി ഒമ്പത് മാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു അദ്ദേഹത്തിന് മുപ്പത്തി ഒമ്പത് വയസും 

നേരിന്റെ നാമ്പുകൾ പൊട്ടിമുളക്കുന്നതിൽ വളരെയധികം ഖിന്നരായിരുന്നു ഖലീഫയുടെ കുടുംബക്കാർ എന്നത് നാം മുമ്പെ സൂചിപ്പിച്ചതാണല്ലോ തങ്ങളുടെ അധികാരങ്ങളും അന്യായമായിക്കിട്ടിയ സ്വത്തുക്കളുമെല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലപ്പുറമായിരുന്നു 

ഇതുകൂടാതെ പാരമ്പര്യരീതിയെ അവഗണിച്ച് പിൻഗാമിയെ കണ്ടെത്താൻ ജനാധിപത്യരീതി അവലംബിക്കാൻ ശ്രമിച്ചതും അധികാര മോഹികളായവരിൽ തെല്ലൊന്നുമല്ല അലോസരം സൃഷ്ടിച്ചത് ഇതിന്റെയെല്ലാം അനന്തഫലമെന്നോണം അമീറുൽ മുഹ്മിനീനെതിരെ ശക്തമായൊരു ഗൂഢാലോചന രൂപപ്പെട്ടു അവർ അദ്ദേഹത്തിന്റെ ഭൃത്യനിൽ സ്വാധീനം ചെലുത്തി ആയിരം ദിർഹത്തിനു വേണ്ടി ചരിത്രത്തിൽ വീണ്ടുമൊരു ജൂതാസ് ജനിച്ചുവീണു 

തന്റെ തലയും ഉടലും വേർപെടുന്നത് ഭാവനയിൽ കണ്ട് സമയം തള്ളിനീക്കുകയായിരുന്നു ഭൃത്യൻ രാജ്യത്തെ  പരമാധികാരിയെ വധിക്കാൻ ശ്രമിച്ച തനിക്ക് അതിൽ കുറഞ്ഞെന്ത് ശിക്ഷ വിധിക്കാൻ പക്ഷേ ചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് ഒരുപക്ഷേ ആധുനികമനുഷ്യന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാകുന്ന തരത്തിൽ ആ മനുഷ്യനെ വെറുതെ വിടുകയാണ് അദ്ദേഹം ചെയ്തത് 

വളരെ ശാന്തമായി ഖലീഫ മൊഴിഞ്ഞു സുഹൃത്തെ നിങ്ങൾ ഇവിടെ നിന്നും ഇരു ചെവിയറിയാതെ രക്ഷപ്പെട്ടുകൊള്ളുക ആരെങ്കിലും താങ്കളെക്കണ്ടാൽ അപകടമാണ് സ്വന്തം ഘാതകന് മാപ്പുകൊടുത്ത് രക്ഷപ്പെടാനനുവദിച്ച ഭരാണാധികാരിയുടെ മാനസികവലിപ്പം കണ്ട് ആ ഭൃത്യന്റെ ഹൃദയം നുറുങ്ങിപ്പോയിട്ടുണ്ടാകും വെറും ആയിരം ദിർഹത്തിനുവേണ്ടി താൻ ചെയ്ത പാതകം ജീവിതാവസാനം വരെ അയാളെ പിന്തുടർന്നിട്ടുണ്ടാകണം 

ജനങ്ങൾക്ക് വേണ്ടി ഭരിക്കുകയും അവരെക്കാൾ താഴ്ന്ന നിലയിൽ ജീവിക്കുകയും അവസാനം മരണത്തിലേക്ക് തന്നെ തള്ളിയിടാൻ കാരണക്കാരനായ കൊലയാളിക്ക് മാപ്പരുളുകയും ചെയ്ത മനുഷ്യത്വത്തിന്റെ മകുടോദാഹരണം ചരിത്രത്തിൽ വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ് 
മരണത്തെയും പ്രതീക്ഷിച്ച് ബൈജാനിലുള്ള തന്റെ വസതിയിൽ ഇരുപതു ദിവസത്തോളമാണ് അദ്ദേഹം കിടന്നത് ഈ ദിവസങ്ങളത്രയും ഒറ്റ ജോഡി വസ്ത്രം കൊണ്ടാണ് ആ മഹാമനീഷി ദിനരാത്രങ്ങൾ തള്ളിനീക്കിയത് 

വിപുലവും വിശാലവും സാമ്പത്തിക കാര്യത്തിൽ സ്വയം പര്യാപ്തവും ദാരിദ്രനിർമാർജ്ജനത്തിൽ ലോകത്തിനും മാതൃകയാവുകയും ചെയ്ത ഒരു രാഷ്ട്രനായകനാണ് ഒറ്റ ജോഡി വസ്ത്രത്താൽ ജീവിതം തള്ളിനീക്കുമ്പോഴാണ് അറിയാതെ ആശ്ചര്യപ്പെട്ടുപോവുക 

അന്യമതസ്ഥർക്കുപോലും ആ മഹാമനീഷിയുടെ ജീവന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയും താത്പര്യവും ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തെ പരിചരിക്കാനായി റോമൻ ബിഷപ്പ് ഭിഷഗ്വരനെ അയച്ചുകൊടുത്ത സംഭവം മനസ്സിലാക്കിത്തരുന്നത് മരണംവരെക്കും അദ്ദേഹം ഖലീഫയെ ശുശ്രൂഷിച്ച് അരികിൽ തന്നെ ഉണ്ടായിരുന്നു 

രോഗാവസ്ഥയിൽ തനിക്ക് ഖബറൊരുക്കാൻ വേണ്ടി ഒരു ക്രിസ്ത്യാനിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്തിൽ താത്പര്യം കാണിച്ചുകൊണ്ട് ഉമർ  (റ)ആളെ അയച്ചു രാജ്യം ഭരിക്കുന്ന നായകനോട് പണം വാകുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു കാരണം പൊതുജനത്തിനും രാഷ്ട്രത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു പക്ഷേ രക്തസാക്ഷിപോലുമായ ഒരുന്നത വ്യക്തിത്വത്തിന് അന്ത്യവിശ്രമസ്ഥലമൊരുക്കാൻ കഴിയുന്നത് മഹത്തായ ഭാഗ്യമായി അയാൾ കരുതി പക്ഷേ ഖലീഫ അയാളുടെ സൗജന്യം വാങ്ങാൻ സന്നദ്ധനായിരുന്നില്ല നിർബന്ധിച്ച് അയാളോട് വിലകൊടുത്തു വാങ്ങാൻ ഉത്തരവിടുകയാണ് ചെയ്തത് .


മരണകിടക്കയിൽ  മക്കൾക്ക് കൊടുത്ത ഉപദേശം

മരണദൂതന്റെ വരവും പ്രതീക്ഷിച്ച് പ്രാർഥനാ നിർഭരമായി യാത്രക്കൊരുങ്ങി നിൽക്കുന്ന ഉമറുബ്നുൽ അബ്ദുൽ അസീസിന്റെ യടുത്തുണ്ടായിരുന്നവരിൽ ചിലർ കുട്ടികൾക്ക് വേണ്ടി എന്താണ് നീക്കിവെച്ചിരിക്കുന്നത് എന്നന്വേഷിച്ചു സാധാരണ ഭരണാധിപൻമാർ വസിയ്യത്തിലൂടെയാണ് പിൻഗാമികൾക്ക് പദവികളും മറ്റു വസ്തുക്കളുമൊക്കെ നൽകിയിരുന്നത് പക്ഷേ ഉമർ  (റ)വിന്റെ മറുപടി അമ്പേവ്യത്യസ്തമായിരുന്നു അല്ലെങ്കിലും ഐഹിക ജീവിതത്തിൽ നിന്നും അമ്പേ വഴിമാറിനടന്ന ആ മഹാവ്യക്തിത്വത്തിൽ നിന്നും മറിച്ചുള്ള ഒരു സമീപനം പ്രതീക്ഷിക്കുന്നത് തന്നെ തെറ്റല്ലേ 

എന്റെ സംരക്ഷകൻ സൃഷ്ടാവായ അല്ലാഹുവാണ് രാജാധിരാജനായ അവൻ തന്നെ അവരെയും നോക്കിക്കൊള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി അനന്തരം ആകാശത്തേക്ക് കൈകളുയർത്തി ഏറെ നേരം പ്രാർത്ഥിച്ചു പടച്ചവനേ എന്റെ മക്കൾക്ക് തുണയാകണേ അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു 

പ്രമുഖ ചരിത്രകാരന്മാരൊന്നടങ്കം എഴുതിയത് ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ)വഫാത്താകുമ്പോൾ കൈയിലുണ്ടായിരുന്ന സമ്പാദ്യം 21ദിനാർ മാത്രമാണെന്നാണ് മയ്യിത്ത് സംസ്കരണ ചിലവും കഴിച്ചുള്ള ബാക്കി പണം പതിനൊന്നു മക്കളും വീതിച്ചെടുത്തു ഖലീഫയുടെ സ്വത്തിൽ പത്തുലക്ഷവും പതിനഞ്ചുലക്ഷവുമൊക്കെ പിതൃസ്വത്തായി പിൻതലമുറക്ക് കിട്ടിയ കാലഘട്ടണതെന്നോർക്കണം അതും സക്കാത്ത് വാങ്ങാൻ പോലും അവകാശികളില്ലാതെ അതിസമ്പന്നമായൊരു രാജ്യത്തിന്റെ നായകൻ മരിക്കുമ്പോൾ ധനത്തിനുവേണ്ടി മാത്രം വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെച്ച് നരകാവകാശിയാകുക എന്ന വിഡ്ഢിത്തത്തിനു പകരം ദാരിദ്രത്തെ പുൽകി സ്വർഗ്ഗം തിരഞ്ഞെടുക്കാൻ വെമ്പുകയായിരുന്നു അദ്ദേഹത്തിന്റെ ഉള്ളടക്കം 
മക്കളെയും ഭാര്യയെയുമൊക്കെ അടുത്തുവിളിച്ച് ദുൻയാവിന്റെ നശ്വരതയും ആഖിറത്തിന്റെ വിശാലതയും വിളിച്ചറിയിക്കുന്ന ഉപദേശങ്ങൾ നൽകി ഉപദേശങ്ങളും തക്കീതുകളുമടങ്ങുന്ന ഒരു കത്ത് തന്റെ പിൻഗാമിക്കായി എഴുതിവെച്ചു 

ഹിജ്റ 101 റജബ് മാസം 25 വെള്ളിയാഴ്ച അണ്ഡകടാഹം മുഴക്കെ അന്ന് ശോകമൂകമായിരുന്നു വേപഥുവിലായിരുന്നു മരണത്തിന്റെ മാലാഖയും ദൈവകൽപ്പന അക്ഷരംപ്രതി സാർത്ഥകമാക്കുക എന്ന കർത്തവ്യമാണ് മലക്കുകളിൽ നിക്ഷിപ്തമായിരിക്കുന്നതെങ്കിലും ആ പരിശുദ്ധവും പവിത്രവുമായ ജീവിതത്തെ ഊതിക്കെടുത്തുക എന്നത് വളരെ വേദനാജനകമായിരുന്നു 

മക്കയും മദീനയും ഉൾപ്പെടുന്ന വിസ്തൃതമായ പ്രദേശത്തെ പുൽക്കൊടിപോലും വരാനിരിക്കുന്ന ദുരന്തത്തെയോർത്ത് കണ്ണുനീർ വാർത്തിട്ടുണ്ടാവും രോഗബാധിതനായതുമുതൽ ഖലീഫയുടെ ആയുരാരോഗ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ഒരു ജനത മുഴുവൻ കണ്ണീരോടെ അവർ നായകനു വേണ്ടി കൈകളുയർത്തി സൃഷ്ടാവിനോടർത്ഥിച്ചുകൊണ്ടിരുന്നു പക്ഷേ തടുക്കാനും തിരുത്താനുമാകാത്ത സൃഷ്ടാവിന്റെ വിധി നിർണയത്തിനു സമയമായി സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ആ അജയ്യനായ നായകൻ ദൈവവിളിക്കുത്തരം നൽകി കണ്ണുകൾ എന്നെന്നേക്കുമായി അടച്ചു ഇന്നാലില്ലാഹി......

രണ്ടുവർഷവും അഞ്ചുമാസവും നാലുദിവസവും മാത്രം നീണ്ടുനിന്ന നീതിപൂത്തുലഞ്ഞ നന്മകൾ മനം നിറഞ്ഞാടിയ ഒരു ഭരണക്രമത്തിനാണ് അന്ന് തിരശ്ശീല വീണത് കണ്ണീർത്തുള്ളികൾ ധാരധാരയായി താടി രോമങ്ങളിലൂടെ ഒഴിക്കൊണ്ട് ഭൗതിശരീരം അവസാനമയൊന്ന് കാണാൻ വീട്ടിലേക്കൊരു ഒഴുക്കായിരുന്നു ഒരു മനുഷ്യമഹാസാഗരത്തിന്റെ ...
നന്മയെ പരിണയിച്ച നീതിയെ സ്നേഹിച്ച സത്യം പുലരണന്നാഗ്രഹിച്ച ജനകോടികൾ നിരാശയിലായിരുന്നു 

ഇത്തരം ഖലീഫമാർ അപൂർവ്വമായെ കാലത്തിന്റെ കറക്കത്തിനിടയിൽ ചരിത്രത്തിന്റെ നവ ജ്യോതിസിലേക്ക് അവരോധിതമായിട്ടുള്ളൂ ഉമർ  (റ)കൊളുത്തിവെച്ച വിളക്കുമായി മുന്നോട്ടുപോകാൻ പിൻഗാമിക്കു കഴിയുമാറാകട്ടെ എന്നു പ്രാർത്ഥിക്കാൻ മാത്രമേ ആ പാവങ്ങൾക്കാവുമായിരുന്നുള്ളൂ അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും വാൾമുനകളിൽ ജീവിതം ഹോമിച്ചു തീർത്തുകൊണ്ടിരുന്ന ഒരു ജനതയെ ഉത്തമകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്റെ വസന്തത്തിലേക്ക് തിരിച്ചുകൊണ്ടുപോയ പുണ്യാത്മാവിന്റെ വിയോഗം ഇസ്ലാമിക ലോകത്ത് തന്നെ വൻ നഷ്ടമാണുണ്ടാക്കിയത് 

ഇസ്ലാമിക ലോകത്തിന്റെ അന്നത്തെ മുഖ്യ ശത്രുവായ റോമാ ചക്രവർത്തി ലൂയി മൂന്നാമൻ പോലും ആ ദീപം പൊലിഞ്ഞുവെന്നറിഞ്ഞപ്പോൾ കൊച്ചുകുട്ടികളെപ്പോലെ വാവിട്ടു കരഞ്ഞുവെന്ന് ചരിത്രം വിളിച്ചുപറയുമ്പോൾ യഥാർത്ഥമായ ഇസ്ലാമിക മൂല്യങ്ങൾ മുറുകെപ്പിടിച്ച് ലോകത്തിന്റെ ഹൃദയത്തിനുള്ളിലേക്ക് ഉമർ  (റ) നടന്നുകയറിയതെന്ന് നാം തിരിച്ചറയുന്നു 

1300 വർഷത്തിലധികം കഴിഞ്ഞിരിക്കുന്നു ഉമർ രണ്ടാമൻ എന്ന അപരനാമധേയത്തിലറിയപ്പെട്ട ഒന്നാം നൂറ്റാണ്ടിന്റെ നവോത്ഥാന നായകൻ ഉമറുബ്നുൽ അബ്ദുൽ അസീസ്  (റ)നമ്മെ വിട്ടുപിരിഞ്ഞിട്ട് ചരിത്രത്തിന്റെ ഏടുകളിൽ പലതും തുന്നിച്ചേർത്ത് കാലമാകുന്ന തേര് മുമ്പോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ് 

വസന്തങ്ങൾ മാറി ഗ്രീഷ്മവും ശരത്കാലവും നമ്മെ തഴുകിത്തലോടി കടന്നുപോയി പലപല ദശാസന്ധികളിൽ അധികാരിവർഗ്ഗത്തിന്റെ അഹന്തയുടെ ചാട്ടവാറേറ്റ് പുളയുന്ന പാവങ്ങളെ നാം കണ്ടുമുട്ടുന്നു അവരുടെ ഭയന്നുവിറച്ച ആർത്തനാദങ്ങൾ കാതുകളിൽ ഇടിമുഴക്കം പോലെ വന്നലക്കുമ്പോൾ അറിയാതെ നാം കൊതിച്ചു പോകുന്നു മറ്റൊരു ഉമർ  (റ)വിന്റെ വരവിനായി 

വാൾത്തലപ്പുകൊണ്ട് ചരിത്രം രചിച്ചവർ,ഭരണം നടത്തിയവർ ചരിത്രത്തിൽ അനവധിയാണ് പക്ഷേ നേരും നന്മയും സ്നേഹവും കൊണ്ട് ജനഹൃദയങ്ങളിൽ രാജാക്കന്മാരായി വാണരുളുന്നവർ അമ്പേ വിരളം
കാലങ്ങളെത്ര കഴിഞ്ഞാലും ഉമറുബ്നുൽ ഖത്താബിന്റെ പോലെത്തന്നെ അദ്ദേഹത്തിന്റെ പൗത്രന്റെ ചരിത്രങ്ങളും കൈമാറി കൈമാറി പറഞ്ഞുകൊണ്ടേയിരിക്കും കാരണം ലോകാവസാനം വരെയുള്ള ജനതതികൾക്ക് മഹത്തായ മാർഗ്ഗദർശനമുണ്ടതിൽ....
 

No comments:

Post a Comment