Wednesday 7 October 2020

കയ്യുറയും കാലുറയും ധരിച്ചു നമസ്കാരം

 

കയ്യുറയും കാലുറയും ധരിച്ച് നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ? 


കൈയുറയും കാലുറയും ധരിച്ചാലും നമസ്കാരം സാധുവാകും. എങ്കിലും അത് സുന്നത്തിനു വിരുദ്ധമാണ്. കാരണം, കൈകളിലും കാലുകളിലും മറയില്ലാതെ തുറന്നിടൽ സുന്നത്താണ്. സുജൂദിൽ മുൻകൈകളും കാൽപാദത്തിന്റെ വിരലുകളുടെ പള്ളയുമെല്ലാം ആവരണമില്ലാതെ നഗ്നമായിത്തന്നെ നിലത്തു വയ്ക്കൽ സുന്നത്തുണ്ട്. തക്ബീറത്തുൽ ഇഹ്റാമിന്റെ വേളയിൽ കൈകൾ ചുമലിനു നേരെ ഉയർ ത്തുമ്പോളും കെ മറയ്ക്കാതിരിക്കൽ സുന്നത്താണ്. കൈയിലും കാലിലും ഉറ ധരിക്കുന്നത് ഇത്തരം സുന്നത്തുകൾക്കെല്ലാം വിരുദ്ധമാണല്ലോ. തുഹ്ഫ: ശർവാനി സഹിതം 2-72, 2-18 എന്നിവ നോക്കുക.

നജീബുസ്താദ് മമ്പാട് , പ്രശ്നോത്തരം : 4/171 

No comments:

Post a Comment