Monday 26 October 2020

ഖുർആനിലെ ജീവികൾ

 


ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?

നായ 

ഭൂമിയിലെ ആദ്യ കൊലപാതകം നടത്തിയ ആദമിന്റെ മകന്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കെ അത് എങ്ങിനെ സംസ്കരിക്കണമെന്ന് പഠിപ്പിക്കാന്‍ അല്ലാഹു ഒരു പക്ഷിയെ നിയോഗിച്ചു. ഏതാണ് ആ പക്ഷി.?

കാക്ക 

ആ ഒരു പ്രാണി സംസാരിച്ചതിനെ കുറിച്ച് ഖുർആനിൽ വന്നിട്ടുണ്ട് ആ പ്രാണി ഏതാണ്? 

ഉറുമ്പ് 

"എല്ലാ ജന്തുവര്‍ഗത്തില്‍നിന്നും ഈരണ്ടു ഇണകളെ അതില്‍ കയറ്റുക. നിന്റെ കുടുംബത്തെയും. നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായവരെയൊഴികെ. വിശ്വസിച്ചവരെയും കയറ്റുക." 

പ്രളയത്തില്‍ നിന്ന് രക്ഷനേടാനായി ഇത് ഏത്  പ്രവാചകനോട്  അവരെ കപ്പലിൽ കയറ്റുവാനുള്ള  നിർദ്ദേശം ആണ്? (11:40)

നൂഹ് (അ)

സ്വാലിഹ്(അ) പാറയിൽ നിന്നും കൊണ്ട് വന്ന ജീവി ഏത്? 

ഒട്ടകം (🐪)

വീടുകളില്‍വെച്ച് ഏറ്റവും  ദുര്‍ബ്ബലമായത് എന്ന് ഖുർആൻ വിശേഷിപ്പിച്ചത് ഏത് ജീവിയുടെ വീടാണ്?

എട്ടുകാലി 

മൂസ (അ) തന്‍റെ വടി താഴെയിട്ടപ്പോൾ  പ്രത്യക്ഷമായ ജീവി?

പാമ്പ് (🐍)

ഒരു വന്യജീവിയുടെ പേരിലുള്ള അധ്യായം?

ആന (🐘) സൂറത്ത് ഫീൽ 

മൂസാ നബി(അ) വേദഗ്രന്ഥത്തിനായി ജനതയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. വേദഗ്രന്ഥവുമായി തിരിച്ചെത്തിയപ്പോൾ തന്റെ ജനത ആരെ ആരാധിക്കുന്നതായാണ് കാണാൻ ഇടയായത് ?

(വി:ഖു  2:51to54)

പശു കുട്ടി 

കഅ്ബ തകര്‍ക്കാന്‍ തയ്യാറെടുത്ത അബ്‌റഹത്തിന്റെ സൈന്യത്തെ അള്ളാഹു തുരത്തിയത് ഏത് പക്ഷികളെ കൊണ്ട്? 

അബാബീൽ 

സുലൈമാൻ നബി(അ)യുടെ അടുത്ത് സബഇലെ വാര്‍ത്തകളുമായി വന്ന പക്ഷി ഏത്? 

ഹുദ് ഹുദ് (മരം കൊത്തി)

അല്ലാഹുവിന് പുറമെ  രക്ഷാധികാരികളെ സ്വീകരിച്ചവരുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നത് ഏത് ജീവിയോടാണ്(വി:ഖു : 29:41)

എട്ടുകാലി 

അള്ളാഹുവിന്റെ ദൃഷ്ടാന്തം അറിഞ്ഞിട്ടും അതിൽ നിന്നും ഒഴിഞ്ഞ് മാറിയവനെ അള്ളാഹു ഉപമിക്കുന്നത് ഏത് ജീവിയോട്? (സൂറത്ത് അഅറാഫ്: 176)

നായ 

സൂറത്ത് ഗാശിയഃ യിൽ ഒരു മൃഗത്തിന്റെ സൃഷ്ടിപ്പിനെ പറ്റി ചിന്തിക്കാൻ അള്ളാഹു പ്രേരിപ്പിക്കുന്നത് കാണാം. ഏതാണ് ആ മൃഗം?

ഒട്ടകം 

ഇസ്മായിൽ(അ) ന് പകരമായി അറുത്ത മൃഗം? 

ആട് 

യൂസുഫ്(അ) നെ ആര് ഭക്ഷിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ  സഹോദരങ്ങൾ പിതാവിനോട് പറഞ്ഞത്?

ചെന്നായ 

തൗഹീദിനെക്കുറിച്ചുള്ള പ്രവാചകന്റെ പ്രബോധനങ്ങളിൽ നിന്നും  ഓടിഒളിക്കുന്നവരെ എന്തിനെ കണ്ട് പേടിച്ചു ഓടുന്ന കാട്ടുകഴുതകളോടാണ് ഖുര്‍ആന്‍ ഉപമിച്ചത്. (മുദ്ദസിർ: 49-51)

സിംഹത്തെ 

തൗറാത്ത് നല്‍കപ്പെടുകയും എന്നിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ ഗ്രന്ഥം ചുമക്കുന്ന എന്തിനെ പോലെയാണ് (ജുമുഅ 5)

കഴുത 

മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക". ഇത് ഏത് ജീവിക്ക് ലഭിച്ച അള്ളാഹുവിന്റെ വഹ്‌യ് ആണ്?

തേനീച്ച 

യൂനുസ് നബി (അ) ഏത് ജീവിയുടെ വയറ്റിൽ ആണ് അകപ്പെട്ടത്? 

മത്സ്യം 

സൂറത്ത് അമ്പിയാഅ് - ഇൽ വഴി തെറ്റി വന്ന ആട്ടിൻ കൂട്ടം മറ്റൊരു കൂട്ടരുടെ കൃഷിയിടത്തിൽ കയറി വിള തിന്ന് നഷ്ടം സംഭവിച്ച സംഭവം പ്രതിപാതിക്കുന്നുണ്ട്. ഈ പ്രശ്നത്തിന് തീർപ്പ് കല്പിച്ച പ്രവാചകൻമാർ ആരെല്ലാം?

ദാവൂദ്(അ), സുലൈമാൻ(അ)

രണ്ടു ബലികളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അതില്‍ ഒന്നാമത്തെ ബലി ഇബ്രാഹിം നബി ആടിനെ ബലി നൽകിയതു ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ  ബലി മറ്റൊരു പ്രവാചകനുമായി ബന്ധപ്പെട്ടതാണ്. ഈ സംഭവത്തിലെ മൃഗം ഏത്?

(ബഖറ :67)

പശു 

സാബത്ത് ‌നാളില്‍  അതിക്രമം കാണിച്ചവരെ അള്ളാഹു ഏത് ജീവികളാക്കി മാറ്റി?   (ബഖറ : 65)

കുരങ്ങുകൾ 

കാലികൾ എന്നർത്ഥമുള്ള സൂറത്ത് ഏത്? 

അൽ അൻആം 

"ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്".

ഇത് ഏത് സൂറത്തിലാണ് പ്രതിപാതിക്കപ്പെട്ടിട്ടുള്ളത്?

അൽ മാഇദ 

അള്ളാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും -------- നെ പോലും  സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല.( ഹജ്ജ് :73)

ഈച്ച 

വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ച് പരീക്ഷിച്ചത് ധിക്കാരിയായ ഏത് ഭരണാധികാരിയുടെ ജനതയെ  ആണ്? (7:133)

ഫിർഔൻ 

നിശ്ചയമായും, ഏതൊന്നിനെയും ഉപമയാ(ക്കി കാണി)ക്കുവാന്‍ അള്ളാഹു ലജ്ജിക്കുകയില്ല;- (അത് ) ഒരു കൊതുവാകട്ടെ, അതിന്‍റെ മീതെയുള്ളതാവട്ടെ. എന്നാല്‍ വിശ്വസിച്ചവരാകട്ടെ, അത് തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാണെന്ന് അവര്‍ക്കറിയുന്നതാണ്.

ഇത് പ്രതിപാതിക്കപ്പെട്ടത് ഏത് സൂറത്തിൽ ആണ്? 

അൽ ബഖറ 

അള്ളാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത്‌ ഏതു സമുദായത്തിലാണ്?  

സമൂദ്

മനുഷ്യർ, ജിന്നുകൾ, പക്ഷികൾ തുടങ്ങിയവ ഏത്  പ്രവാചകന്റെ സൈന്യത്തിൽ ഉൾപ്പെട്ടവരായിരുന്നു? 

സുലൈമാൻ നബി(അ)

സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?

ഖുദാർ 

”ഭൂമിയിലുള്ള ഏതൊരു ജീവിയും  രണ്ടു ചിറകുകളില്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില ------- മാത്രമാകുന്നു.”( 6:38)

സമൂഹം 

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

എന്ന് രണ്ടു പ്രാവശ്യം വന്നിട്ടുള്ളത്  ഒരു ജീവിയുടെ  പേരിലുള്ള സൂറത്തിൽ ആണ്. ഏതാണ് ആ സൂറത്ത്?

സൂറത്ത് നംല് 

لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

മത്സ്യ വയറ്റിൽ അകപ്പെട്ട യൂനുസ് നബിയുടെ ഈ പ്രാർത്ഥന ഏത് സൂറത്തിലാണ്? 

സൂറത്ത് അമ്പിയാഅ്

ഓടുന്നവ എന്നർത്ഥം വരുന്ന സൂറത്ത് ഏത്?

സൂറത്ത് ആദിയാത്ത്

സുലൈമാൻ നബിയുടെ മരണം ജിന്നുകൾക്ക് ബോധ്യമായത് അദ്ദേഹത്തിന്റ ഊന്നു വടി തിന്നു കൊണ്ടിരുന്ന ചിതലുകൾ വഴി അദ്ദേഹം നിലം പതിച്ചപ്പോൾ ആണ്. ഏത് സൂറത്തിലാണ് ഈ സംഭവം വിവരിക്കുന്നത് 

സൂറത്ത് സബഅ്

അള്ളാഹു എല്ലാ ജീവജാലങ്ങളെയും എന്തിൽ നിന്ന് സൃഷ്ടിച്ചു? (24:45)

വെള്ളം 

"ഏറ്റവും വെറുപ്പുളവാക്കുന്ന ശബ്ദം" എന്ന് വി.ഖുർആൻ വിശേഷിപ്പിച്ചത്‌? (ലുഖ്മാൻ :19)

കഴുതയുടെ ശബ്ദം

മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെ ആണെന്ന് അള്ളാഹുവിനോട് പറഞ്ഞ ഒരു പ്രവാചകനോട്  അള്ളാഹു കല്പിച്ചു :"എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ തുണ്ടം ഓരോ മലയിലും വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ പറന്നെത്തും". ഏത് പ്രവാചകനോടാണ് കല്പിച്ചത്? 

(2:260)

ഇബ്രാഹിം (അ)

ഒട്ടകം സൂചിയുടെ ദ്വാരത്തിൽ പ്രവേശിക്കുന്നത് വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല ആര്? (7:40)

സത്യ നിഷേധികൾ 

സൂറത്ത് ബഖറയിൽ മരിച്ചവരെ ജീവിപ്പിക്കുന്നതിന് 2 ഉദാഹരണം കാണിക്കുന്നുണ്ട് അവയുമായി ബന്ധപ്പെട്ട ജീവികൾ  ഏതെല്ലാം? 

പശു : ഒരാൾ കൊല്ലപ്പെട്ടപ്പോൾ കുറ്റം തെളിയിക്കാൻ കൊല്ലപ്പെട്ട വ്യക്തിയെ ജീവിപ്പിച്ച സംഭവം (ബഖറ : 67 to 73)

പക്ഷി (ബഖറ: 260)

ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ മനുഷ്യർ ഏത് പോലെ ആകും എന്നാണ് സൂറത്ത് ഖാരിഅയിൽ പറയുന്നത്? (101:4)

പാറ്റ 

ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ മനുഷ്യർ ഏത് പോലെ ആകും എന്നാണ് സൂറത്ത് ഖമറിൽ പറയുന്നത്? (54:7)

വെട്ടുകിളി 

എട്ടുകാലി എന്നർത്ഥമുള്ള അധ്യായം? 

സൂറത്ത്  അൻ കബൂത്ത്  

സൂറത്തുൽ ആദിയാത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവി ? സൂറത്തുൽ അൻഫാൽ (60 ) ആം ആയത്തിലും സൂചിപ്പിക്കുന്നുണ്ട്

കുതിര

സൂറത്തുൽ അമ്പിയാഇൽ സൂചിപ്പിച്ച ഒരു മൃഗം (78) - സൂറത്ത് സ്വാദ് (23,24) ഇലും പറയപ്പെടുന്നുണ്ട്

ആട്


No comments:

Post a Comment