Thursday 15 October 2020

മിഖ്ദാദുബ്നു അല്‍ അസ്വദ് (റ)

 

തിരുനബി  (സ്വ) യുടെ സ്വഹാബി പ്രമുഖരിൽ പ്രധാനിയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ഏഴുപേരിൽ ഒരാളുമായിരുന്നു മിഖ്ദാദു ബിൻ അൽ അസ്വദ് (റ). 

മക്കക്കാരനല്ലായിരുന്നിട്ടു പോലും ഇസ്ലാമിൻറെ ശൈശവ ദശയിൽ തന്നെ അതിനെ പുൽകാൻ ഭാഗ്യം ലഭിക്കുകയും മരണം വരെ ദീനിനുവേണ്ടി സ്തുത്യർഹമായ സേവനമർപ്പിക്കുകയും ചെയ്ത മിഖ്ദാദ് (റ) വിൻറെ വിശുദ്ധജീവിതം വിശ്വാസി സമൂഹത്തിന് എന്നും ആവേശവും മാതൃകയുമാണ്. തിരുനബി  (സ്വ) യുടെ സ്വഹാബി പ്രമുഖരിൽ പ്രധാനിയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ഏഴുപേരിൽ ഒരാളുമായിരുന്നു മിഖ്ദാദു ബിൻ അൽ അസ്വദ് (റ). മക്കക്കാരനല്ലായിരുന്നിട്ടു പോലും ഇസ്ലാമിൻറെ ശൈശവ ദശയിൽ തന്നെ അതിനെ പുൽകാൻ ഭാഗ്യം ലഭിക്കുകയും മരണം വരെ ദീനിനുവേണ്ടി സ്തുത്യർഹമായ സേവനമർപ്പിക്കുകയും ചെയ്ത മിഖ്ദാദ് (റ) വിൻറെ വിശുദ്ധജീവിതം വിശ്വാസി സമൂഹത്തിന് എന്നും ആവേശവും മാതൃകയുമാണ്.

ഹളർമൗത്തിലെ സാധാരണക്കാരനായ അംറ് എന്നവരുടെ പുത്രനായിട്ടാണ് മിഖ്ദാദ് (റ) ജനിച്ചത്. യുവത്വകാലത്ത് സമപ്രായക്കാരനുമായുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് തൻറെ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം മക്കയിലേക്ക് നാടുവിടുകയായിരുന്നു. തുടർന്ന് മക്കയിലെ ഖുറൈശി പ്രമുഖനായ അസ്വദിൻറെ ദത്തുപുത്രനായി തീർന്ന അദ്ദേഹം ഇബ്നുൽ അസ്വദ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

മക്കയിൽ ഇസ്ലാമിൻറെ പ്രഭ പരക്കാൻ തുടങ്ങിയ കാലത്തു തന്നെ ദീൻസ്വീകരിച്ചതിനാൽ ഖുറൈശികളിൽ നിന്നും ഒരുപാട് മർദ്ദനങ്ങളും പീഢനങ്ങളും മിഖ്ദാദ് (റ)ന് ഏറ്റു വാങ്ങേണ്ടിവന്നു. ഒരു വേള ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതായപ്പോൾ അദ്ദേഹം അബ്സീനിയയിലേക്കു പാലായനം ചെയ്തു. കാലങ്ങൾക്ക് ശേഷം മദീനയിൽ ഇസ്ലാം സുരക്ഷിതമായപ്പോൾ അബ്സീനിയയിലെ തൻറെ സഹമുസ്ലിം അഭയാർത്ഥികൾക്കൊപ്പം  അദ്ദേഹവും മദീനയിലേക്കുവന്നു.


മിഖ്ദാദ് (റ) വിവാഹിതനാവുന്നു  

ഒരിക്കൽ മിഖ്ദാദ് (റ) തിരുനബി (സ്വ)യുടെ സ്വഹാബികളിൽ  പ്രമുഖനും ധനികനുമായ അബ്ദുറഹ്മാനു ബ്നു ഔഫ് (റ) വും ഒന്നിച്ചൊരിടത്തിരിക്കുകയായിരുന്നു. തദവസരം ഇബ്നു  ഔഫ് (റ) മിഖ്ദാദ് (റ) വിനോടായി ചോദിച്ചു; ‘നീ എന്തു കൊണ്ട് വിവാഹം കഴിക്കുന്നില്ല….? “നിൻറെ സഹോദരിയെ എന്തുകൊണ്ട് നീ എനിക്ക് വിവാഹം കഴിപ്പിച്ചുതരുന്നില്ല……?  ‘മിഖ്ദാദ് (റ) പ്രതികരിച്ചു.

തൻറെ സഹോദരിയെ വിവാഹം അന്വേഷിച്ചത് പക്ഷേ ഇബ്നു ഔഫ് (റ) വിന് അത്രരസിച്ചില്ല. അതിലുള്ള നീരസം അദ്ദേഹം മിഖ്ദാദ് (റ) വിനോട് തുറന്നുപ്രകടിപ്പിക്കുകതന്നെ ചെയ്തു. തന്നെപോലുള്ള കുബേരൻമാരുടെ സഹോദരിമാർക്ക് നിന്നെപോലുള്ള പാവങ്ങൾ യോജിക്കില്ലെന്നായിരുന്നു ഇബ്നുഔഫ് (റ) വിൻറെ പ്രതികരണം. ‘പാവപ്പെട്ടവൻറെയോ…പണക്കാരൻറെയോ…ഉയർന്നവൻറെയോ… താഴ്ന്നവൻറെയോ…ഇടയിൽ ഇസ്ലാം ഒരിക്കലും  വിവേചനം കൽപ്പിക്കുന്നില്ല… چ പെടുന്നനെ മിഖ്ദാദ് (റ) തുറന്നടിച്ചു.

തൻറെ വിവാഹന്യേഷത്തോട് ഇബ്നു ഔഫ് (റ) എന്തു കൊണ്ടാണ് വിമുഖത കാണിക്കുന്നതെന്ന ചിന്ത മിഖ്ദാദ് (റ) വിനെ പിടികൂടി. അവസാനം അദ്ദേഹം നേരെ തിരുസന്നുധിയിൽ ചെന്ന് ഇബ്നു ഔഫ് (റ) വുമായുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം തിരുനബി (സ്വ) മിഖ്ദാദ് (റ) വിനോടായി പറഞ്ഞു:’ നിനക്ക് യോജിച്ച വേരെ ഒരാളെ ഞാൻ കണ്ടെത്തിത്തരാം…’ മിഖ്ദാദ് (റ) ന് ആശ്വാസമായി. താമസിയാതെ മിഖ്ദാദും നബി (സ്വ) യുടെ അമ്മാവൻറെ മകളായ ‘ദിഹിബ’ തമ്മിലുള്ള വിവാഹം നടന്നു.  നബി(സ്വ) യുടെ മാതൃസഹോദരൻറെ മകളെ വിവാഹം ചെയ്‌തതോടെ മിഖ്‌ദാദ്‌ ്‌(റ)വിന്‌ സമൂഹത്തിൽ വലിയ ആദരവ് ലഭിക്കുകയും ചെയ്‌തു.

തിരുനബി (സ്വ) യും മിഖ്‌ദാദ് (റ) വും

മിഖ്ദാദ് (റ)  വിൻറെ നിഷ്കളങ്കതയും ദീ നിയായ കാര്യങ്ങളിലുള്ള അത്യുത്സാഹവും തിരുനബി (സ്വ) യുടെ ഹൃദയത്തിൽ അദ്ദേഹത്തിന് വലിയ സ്ഥാനം നേടിക്കൊടുത്തു. തൻറെ അമ്മാവൻറെ മകളെ അദ്ദേഹത്തിന് വിവാഹം കഴിപ്പിച്ചു കൊടുത്തതു പോലും മിഖ്ദാദ് (റ) നോട് നബി(സ്വ)ക്കുണ്ടായിരുന്ന ആ വലിയ ആത്മബന്ധം കൊണ്ടുതന്നെയായിരുന്നു. അല്ലാഹുവിനാൽ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് തിരുനബി (സ്വ) അറിയിപ്പു ലഭിച്ച നാലു സ്വഹാബികളിൽ ഒരാൾകൂടിയായിരുന്നു അദ്ദേഹം.

താരതമ്യേന നീളമുള്ള ശരീരുപ്രകൃതിയുള്ള വ്യക്തിയും ആരോഗ്യദൃഢഗാർത്തനുമായിരുന്നു മിഖ്‌ദാദ്‌ (റ). ധീരനായ പോരാളിയും സമർത്ഥനായ കുതിരസവാരിക്കാരനുമായിരുന്നു. തനിക്ക്‌ അല്ലാഹു നൽകിയ കഴിവുകൾ പൂർണ്ണമായും ദൈവമാർഗ്ഗത്തിൽ സമർപ്പിക്കാൻ ജീവിതത്തിലുടനീളം അദ്ദേഹം ബദ്ധ ശ്രദ്ധനായി.

ബദർയുദ്ധം ആഗതമായ സമയത്ത് തിരുനബി(സ്വ) തൻറെ അനുചരډാരോട് യുദ്ധത്തിനു വേണ്ടി തയ്യാറാവാനും അതിനുവേണ്ട സഹായ സഹകരണങ്ങൾ നൽകുവാനും അഭ്യർത്തിച്ചു. മദീനയിൽ തിരുനബി (സ്വ)വിളിച്ചുകൂട്ടിയ ആ സദസ്സിൽ വെച്ച് സ്വഹാബികളെല്ലാം യുദ്ധത്തിനു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും ഉറപ്പു നൽകി.

ഉടൻ ആ സദസ്സിലുണ്ടായിരുന്ന മിഖ്ദാദ് (റ) എഴുനേറ്റുനിന്നുകൊണ്ട് പറഞ്ഞു: ‘ അല്ലാഹുവാണെ സത്യം……! നബിയെ അങ്ങ് ലോകത്തിൻറെ ഏത് ഭാഗത്തായാലും ഞങ്ങൾ നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും … അങ്ങ് ഉയർത്തിപ്പിടിക്കുന്ന പതാകക്കുകീഴിൽ അണിനിരന്ന് ദീനിനുവേണ്ടി പോരാടുകയും ചെയ്യും….’ മിഖ്ദാദ് (റ) വിൻറെ ആർജ്ജവത്തോടെയുള്ള പ്രഖ്യാപനം നബി(സ്വ) ക്ക് ഇഷ്ടപ്പെടുകയും  തിരുദൂദർ(സ്വ) അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. കുതിര സവാരിയിൽ പ്രാഗത്ഭ്യം തെളിയിച്ച മിഖ്ദാദ് (റ) ബദർ യുദ്ധത്തിൽ തൻറെ റോൾ വളരെ ഭംഗിയായി നിർവ്വഹിച്ചു. വിശുദ്ധ ദീനിൻറെ പ്രതിരോധത്തിന് വേണ്ടി നടന്ന മറ്റു യുദ്ധങ്ങളിലും ആ ധീര വ്യക്തിത്വം സ്തുത്യാർഹമായ പോരാട്ടം തന്നെ കാഴ്ച്ച വെച്ചു.

ഈജിപ്തിലെ പടയോട്ടം തിരുദൂദർ (സ്വ) യുടെ വഫാത്തിനു ശേഷമുള്ള പടയോട്ടങ്ങളിലും മിഖ്ദാദ് (റ) വളരെ സജീവമായി പങ്കെടുത്തു. ഉമർ (റ) വിൻറെ കാലത്ത് ഈജിപ്ത് പിടിച്ചടക്കിയ അംറുബ്നുൽ ആസ്വ്(റ) കുറച്ചുകൂടി സൈനികരെ ആവ്ശ്യപ്പെട്ടു കൊണ്ട് ഖലീഫയായ ഉമർ(റ) കത്തെഴുതി. കത്തുകിട്ടിയ ഉടൻ തന്നെ ഉമർ(റ) നാല് ബറ്റാലിയനുകളിലായി  നാലായിരം സൈനികരെ ഈജിപ്തിലേക്കു പറഞ്ഞയച്ചു. അതിലൊരു ബറ്റാലിയൻറെ ജനറൽ മിഖ്ദാദ് (റ) വായിരുന്നു. താൻ അയച്ച നാല് ബറ്റാലിയനുകളിലെ ജനറൽമാരെ കുറിച്ചും ഉമർ (റ) അഭിപ്രായ പ്രകടനം നടത്തിക്കൊണ്ട് അംറുബ്നുൽ ആസ്വിന് എഴുതി : ‘ഓരോന്നിലും ആയിരം പേർ ഉൾക്കൊന്ന നാല് ബറ്റാലിയൻ സൈനികരെ ഞാൻ അയച്ചിട്ടുണ്ട്. അതിൽ ഓരോ ബറ്റാലിയനും സമർത്ഥരായ ജനറൽമാരുടെ കീഴിലാണ്. അവർ സുബൈറു ബ്നുൽ അവ്വാമും, മിഖ്ദാദ് ബ്നുൽ അസ്വദും , ഉബാദ്ത്ത് ബ്നു സാബിത്തും, മുസ്ലിമ ബിൻ മുഖല്ലദുമാണ്. നിങ്ങളുടെ ആവിശ്യങ്ങൾക്കുള്ള പന്ത്രണ്ടായിരം സൈനികരെ  ഞാൻ ഇതിനകം തന്നെ അയച്ചു തന്നിട്ടുണ്ട്’ അങ്ങനെ  മിഖ്ദാദ് (റ)വിൻറെ ബറ്റാലിയൻ അടങ്ങുന്ന സൈന്യം ഈജിപ്തിലെത്തുകയും  അവിടം മുഴുവൻ ഇസ്ലാമിൻറെ കുടക്കീഴിലാക്കുന്നതിൽ അവർ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.

വഫാത്ത് 70 വയസ്സുണ്ടായിരുന്ന മിഖ്ദാദ് (റ) അവസാന കാല ജീവിതം വളരെ ശാന്തമായിരുന്നു. എങ്കിലും വയസ്സുകാലത്തും അർപ്പിതമനസ്സോടെ ദീനിനു വേണ്ടി സേവനം ചെയ്യുന്നതിൽ അദ്ദേഹം ഉത്സാഹം കാണിച്ചു. മുത്ത് നബി (സ്വ)യുടെ അടുത്ത അനുയായി ആയിരുന്നതിനാൽ ഖുർആനിലും ഹദീസിലും അഘാത പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സായാഹ്നങ്ങളിലും മറ്റും അത് ജനങ്ങൾക്ക് പകർന്നു കൊടുക്കാൻ സമയം കണ്ടെത്തിയിരുന്നു. ഹിജ്റ 33-ൽ ആ മഹാനായ സ്വഹാബീ വര്യൻ മദീനയിൽ ദിവംഗതനായി. അവിടെ തന്നെ മറമാടുകയും ചെയ്തു. അല്ലാഹു മഹാനവർക്കൊപ്പം നമ്മെയും അവൻറെ സുഖലോക സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ- ആമീൻ



കെ.കെ സിദ്ദീഖ് വേളം

https://ahlussunnaonline.com/

No comments:

Post a Comment