Thursday 15 October 2020

ഒരാൾ വുളൂഅ് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെയാണ് വാങ്ക് വിളിയും അവസാനിച്ചതെങ്കിൽ അദ്ദേഹം ഏതു ദിക്റിനെയാണ് മുന്തിക്കേണ്ടത്

 

വുളൂഇന്റെ ദിക്റാണ്ആദ്യം ചൊല്ലേണ്ടതെന്ന് ഇമാംബുൽഖീനി(റ) ഫത്‌വ നൽകിയിട്ടുണ്ട്.അവൻ നിർവഹിച്ച ഇബാദത്ത് എന്ന പരിഗണന നൽകുന്നത് കൊണ്ടാണ്. ശേഷം വാങ്കിന്റെ ദിക്റ് ചൊല്ലുക.   എന്നാൽ.ഇമാം ബുൽഖീനി(റ) വിശദീകരിച്ചുകൊണ്ട് പറഞ്ഞു. ഏറ്റവും നല്ലത് വുളൂഇന്റെ ദിക്റിൽ നിന്ന് രണ്ട് ശഹാദത്തുകലിമ മാത്രം ആദ്യം ചൊല്ലി. പിന്നെ വാങ്കിന്റെ ദുആ ചൊല്ലുക. പിന്നീട് വളൂഇന്റെ ദിക്റ് പരിപൂർണ്ണമായി ചൊല്ലുക. ഈ രൂപത്തിൽ ചെയ്യലാണ് കൂടുതൽ നല്ലതെന്ന് ബുൽഖീനി(റ) പറഞ്ഞു. വാങ്കിന്റെ ദുആ നബി തങ്ങളുമായി ബന്ധപ്പെട്ടതാണ് അതുകൊണ്ട് വാങ്കിന്റെ ദുആ മുന്തിക്കണം

No comments:

Post a Comment