Wednesday 7 October 2020

നിസ്ക്കാര ശേഷം സ്വലാത്ത്

 

നിസ്ക്കാരാനന്തരം ദിക്റും പ്രാർത്ഥനയും കഴിഞ്ഞതിനു ശേഷം സ്വലാത്തു ചൊല്ലൽ സുന്നത്തുണ്ടോ?ചില സ്ഥലങ്ങളിൽ മൂന്നുവട്ടം സ്വലാത്ത് ഉച്ചത്തിൽ ചൊല്ലുന്നു.സുന്നത്തില്ലെങ്കിൽ ഇതു നമുക്ക് നിർത്താൻ പറ്റുമോ?


നമസ്ക്കാരത്തിനു ശേഷം പ്രാർത്ഥനയുടെ സ്വലാത്തല്ലാതെ പ്രത്യകം മൂന്നുവട്ടം സ്വലാത്തു ചൊല്ലൽ സുന്നത്തൊന്നുമില്ല.എന്നു വച്ച് സ്വലാത്തു ചൊല്ലുന്നവരെ തടയാനൊക്കുമോ? എന്നാൽ ഉച്ചത്തിൽ ചൊല്ലുന്നതു മസ്ബൂഖായി നമസ്ക്കരിക്കുന്നവർക്കും മറ്റും ശല്യമാണെങ്കിൽ അതു തടയുകയും ചെയ്യാം.

നജീബുസ്താദ് (പ്രശ്നോത്തരം ഭാഗം 3, പേജ്: 79)

No comments:

Post a Comment