Wednesday 21 October 2020

തലപ്പാവിൻ്റെ മഹാത്മ്യം

 

നിസ്കാരത്തിൽ തലപ്പാവ് അണിയൽ പ്രത്യേകം  സുന്നത്തുണ്ട്. 

തലപ്പാവ് ധരിക്കാതെയുള്ള നിസ്കാരത്തേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം തലപ്പാവ് അണിഞ്ഞ നിസ്കാരത്തിനുണ്ട്.

ഇതു മുത്തു നബി(സ്വ) പഠിപ്പിച്ചതാണ്.

صلاة بعِمامة خير من سبعين صلاة بغير عمامة


(മിർഖാത്ത് ,ഫതാവൽ കുബ്റ: 1/169)


തലപ്പാവ് ധരിക്കാതെയുള്ളള്ള ജുമുഅ: യേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം തലപ്പാവ് ധരിച്ച ജുമുഅക്കുണ്ട്. (മിർഖാത്ത്)

 جمعة بعمامة تعدل سبعين جمعة ( مرقاة


ഭംഗി ഉദ്ദേശിച്ചു കൊണ്ട് നിസ്കാരത്തിൻ്റെ പുറത്തും തലപ്പാവ് അണിയൽ സുന്നത്തുണ്ട് (തുഹ്ഫ: 3/36

തലപ്പാവിൻ്റെ പുണ്യം തല മറയ്ക്കുക എന്ന പുണ്യത്തിൽ കവിഞ്ഞുള്ളതാണ്. 

തലപ്പാവ് ധരിച്ച പുണ്യം തൊപ്പി ധരിച്ചാൽ ലഭിക്കുകയില്ല.


ഇമാം ഇബ്നു ഹജർ(റ) പറയുന്നു:

ونحو القلنسوة لا تحصل فضيلة العمامة


തൊപ്പി പോലെയുള്ളത് കൊണ്ട് തലപ്പാവിൻ്റെ പുണ്യം ലഭിക്കില്ല.(ഫതാവൽ കുബ്റ: 1/169)

തലപ്പാവ് കെട്ടുന്ന പവർ തലപ്പാവിനു മാത്രമുള്ളതാണ്. അതു തൊപ്പി കൊണ്ട് ലഭിക്കില്ല.

തലപ്പാവണിഞ്ഞു നിസ്കരിക്കാനും ഭംഗിയാവാനും നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ.


എം.എ.ജലീൽ സഖാഫി പുല്ലാര 

No comments:

Post a Comment