Thursday 19 August 2021

മുത്തഅല്ലിമിന്റെ അദബുകൾ

 



1) ഇൽമ് തേടൽ കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം ഉദ്ധേശിക്കുക.സ്ഥാനമാനങ്ങൾ ലക്ഷ്യം വക്കരുത്.

2) ദുസ്വഭാവങ്ങളിൽ നിന്ന് മനസ്സിനെ ശുദ്ധമാക്കുക

3) മുഴുവൻ സമയവും ഇൽമ് പഠിക്കുന്നതിൽ കൃത്യനിഷ്ഠത ഉണ്ടാവുക.

4) ഇൽമ് നേടുന്നതിൽ അല്ലാതെ ഒരു സമയവും പാഴാക്കരുത്.

5) പ്രായത്തിലും,തറവാടിലും തന്നേക്കാൾ താഴ്ന്നവരിൽ നിന്നും ഇൽമ് പഠിക്കുന്നതിൽ അഹങ്കരിക്കാതിരിക്കുക.

6) അറിയാത്ത കാര്യം ചോദിച്ചു പഠിക്കുന്നതിൽ ലജ്ജിക്കാതിരിക്കുക.

7) ഉസ്താദുമാരെ ബഹുമാനിക്കുക( അവരേ കാണുമ്പോൾ അദബോടെ എഴുന്നേറ്റു നിൽക്കുക,അവരുടെ ഹള്റത്തിൽ ചിരിക്കാതിരിക്കുക)

8) പഠനം തുടങ്ങുന്നത് ബിസ്മി,ഹംദ്,സ്വലാത്ത്,മുസന്നിഫിനും,ഉസ്താദിനും വേണ്ടി ദുആ എന്നിവ കൊണ്ടാവുക.

 مـتـفـرد 


No comments:

Post a Comment