Wednesday 18 August 2021

ആലിമിന്റെ സദസ്സിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന 7 ഗുണങ്ങൾ




 1).മുതഅല്ലിമിനുള്ള ശ്രേഷ്ഠത അയാൾക്കു സിദ്ധമാകും.

2).ആലിമിന്റെ ഹള്റത്തിൽ ഇരിക്കുന്ന സമയമത്രയും പാപങ്ങളേ തൊട്ട് അവൻ തടയപ്പെട്ടവനാകും.

3). ആലിമിന്റെ സമീപത്ത് പോകുവാൻ ഭവനത്തിൽ നിന്ന് അവൻ പുറപ്പെട്ടാൽ الله-വിന്റെ  റഹ്മത് അവന്റെ മേൽ വർഷിക്കും.

4).വിജ്ഞനായ ഗുരുവിനു മേൽ കാരുണ്യവർഷം ഉണ്ടാകുമ്പോൾ അദ്ദേഹത്തിന്റെ ബറകതിനാൽ ആ റഹ്മത് അവനും ലഭിക്കും. 

5). ആലിമിനെ ശ്രദ്ധയോടെ കേൾക്കുന്ന സമയമത്രയും നൻമകൾ എഴുതപ്പെടും.

6).അവനും ഒപ്പമുണ്ടായിരിക്കെ മുതഅല്ലിമീങ്ങളെ മാലാഖമാർ  ചിറകുകൾ കൊണ്ട് പൊതിയും.

7). വിജ്ഞാന സദസ്സിലേക്കുള്ള അയാളുടെ യാത്രയിൽ കാൽപാദങ്ങൾ ഉയർത്തുക, താഴ്ത്തുക,എന്നതിനു സമാനമായി പാപങ്ങൾക്കു പ്രായശ്ചിത്തവും പദവികളിൽ ഉന്നതിയും നന്മകൾക്കു വർദ്ധനവും ലഭിക്കും. 


ഇതു ആലിമിൽ നിന്ന് ഒന്നും ഹിഫ്ളാക്കാത്തവന് കിട്ടുന്ന നന്മകളാണ്. അങ്ങനെയെങ്കിൽ വേണ്ടവിധം അറിവു പഠിക്കുന്നവനു കിട്ടുന്ന നേട്ടങ്ങൾ ഇതിലുമെത്രയോ ഇരട്ടികളായിരിക്കും. 

  اعانة الطالبين: ١٥/١ 


No comments:

Post a Comment