Wednesday 18 August 2021

ഇൽമ് പഠിക്കുന്നവർ ശ്രെദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

 

🌀അദബോടു കൂടെ ഇൽമ് പഠിക്കുക.മാതാപിതാക്കൾ, ഉസ്താദുമാർ,മുതിർന്നവർ,സഹപാഠികൾ,എല്ലാവരോടും തികഞ്ഞ അനുസരണവും, അദബും പാലിക്കുക.അതിലൂടെ റബ്ബിന്റെ പൊരുത്തം നേടലാണ് ലക്ഷ്യം കപടമായ പ്രകടനമല്ല.അതായത് അവരേ കാണുമ്പോഴും,അല്ലാത്തപ്പോഴും അദബുള്ളവനാകുക എല്ലാ കണ്ണിനും മീതെ കാണുന്ന റബ്ബിന്റെ മുമ്പിലാണ് നാം അദബുള്ളവരാകേണ്ടത്."

പഠിക്കുന്ന കിതാബ് വൃത്തിയായി സൂക്ഷിക്കുക.കിതാബിനോടുള്ള അദബ് പൂർണ്ണമായും പാലിക്കുക.അപ്രകാരം മറ്റുള്ളതും."


🌀ഹൃദയത്തെ സംശുദ്ധമാക്കുക."ദുഷിച്ച ചിന്തകളിൽ വ്യക്തിത്വം നശിപ്പിക്കാതെ നല്ലചിന്തകൾക്കും,ഹൃദയവിശാലതക്കും,മഅ് രിഫത്തിനും റബ്ബിനോടു ദുആ ചെയ്യുക"


🌀നിയ്യത്ത് നന്നാക്കുക."സ്ഥാനനേട്ടങ്ങളോ,പ്രശസ്തിയോ,ഭൗതിക താൽപര്യമോ ഇൽമ് കൊണ്ട് ലക്ഷ്യമാക്കാകിരിക്കുക.റബ്ബിന്റെ തൃപ്തിയും, ദീനിന്റെ നിലനിൽപ്പും കാംക്ഷിക്കുക"


🌀ആഗ്രഹത്തിൽ ഒതുങ്ങാതെ ഇൽമ് നേടാൻ കാരണങ്ങളെ തേടുക.

"ഇൽമ് നേടാൻ ഉഹ്റവിയ്യായ ആലിമിനേയും,നീണ്ട  കാലയളവും, ആത്മാർത്ഥമായ അധ്വാനവും ആവിശ്യമാണ്. ആഗ്രഹിച്ചാൽ മാത്രം കാര്യമില്ല.കാരണം ഒരു കുട്ടിയും ആലിമായി ജനിച്ചിട്ടില്ല.രാപ്പകലുകളുടെ അധ്വാനമാണ് അതിന് നിദാനം.


🌀 ന്യൂനതകൾ ഇല്ലാതെ ഫർളുകൾ വീട്ടുക.

ഫർളാണ് പ്രധാനം (നിസ്കാരം,റമളാൻ നോമ്പ്)

നിസ്കാരം ഇല്ലാത്തവന്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.അത് ദുർമരണത്തിന് കാരണമാണ്.തിരു നബി ﷺ വഫാത്തിൻ നേരവും ഉമ്മത്തിനോട് വസിയ്യത്ത് ചെയ്തത് നിസ്കാരമാണ്.അവ്വലു വഖ്തിൽ ഉന്മേഷ മനസ്സോടെ നിസ്കാരം നിലനിർത്താൻ ശ്രമിക്കണം മറ്റു ഫർളുകളേ പോലെ."


🌀 മാതാപിതാക്കളോടുള്ള കടമകളിൽ വീഴ്ച്ച വരുത്തരുത്.

അത്തരം ആളുകളുടെ ഫർളും സുന്നത്തുമായ ഒരു കർമ്മവും സ്വീകരിക്കപ്പെടുകയില്ല. 

ഉമ്മയേക്കാൾ ഭാര്യക്കു സ്ഥാനം നൽകിയവന് അല്ലാഹുവിന്റെ ശാപമുണ്ട്. 

ഉമ്മയേ, ഉപ്പയേ ബുദ്ധിമുട്ടാക്കുന്നവന് അല്ലാഹു അങ്ങനെയുള്ള മക്കളെ നൽകും.

അദാബ് ദുനിയാവിൽ നിന്നു  മരിക്കും മുമ്പ് റബ്ബ് അവന് നൽകും.

ആയുസ്സ് ചുരുക്കപ്പെടും. 



🌀ഇൽമിനേയും, അനുബന്ധ കാര്യങ്ങളേയും ആദരിക്കുക.ബഹുമാനിക്കുക.

ആയിരം തവണ കേട്ട ഇൽമ് ആദ്യം കേൾക്കുന്ന സമയം നൽകിയ ആദരവ് പോലെ പിന്നീട് കേൾക്കുമ്പോൾ നൽകിയില്ലാ എന്നാൽ ആ വ്യക്തി ഇൽമിന് അർഹനല്ല.ഇൽമ് കേൾക്കുമ്പോഴോ,പഠിക്കുമ്പോഴോ,അതിന്റെ സദസ്സിനോടോ നീരസം പ്രകടമാക്കരുത്.അപ്രകാരം  ഇൽമിന്റെ അഹ് ലുകാരോടും, ഇൽമ് എഴുതപ്പെട്ടതിനോടും


🌀 തെമ്മാടിത്തരം ഉപേക്ഷിക്കുക.

അത് മുതഅല്ലിമിനെയും,ഹിഫ്ളാക്കിയ ഇൽമിനേയും സാരമായി ബാധിക്കും.ഇൽമിന്റെ വിപത്ത് മറവിയാണ്.
ഇൽമ് അല്ലാഹുവിന്റെ നൂറാണ് അത് ഫിസ്ഖിന്റെ മേൽ നിലനിൽക്കുകയില്ല.സംസാരം,വസ്ത്രധാരണം,പെരുമാറ്റം അത് മുതഅല്ലിമിന് അനുയോജ്യമാം വിധമാവുക.തെമ്മാടികളോട് സദൃശ്യമാകരുത്.


🌀ഇൽമിനു വേണ്ടി സമ്പത്ത് ചിലവഴിക്കുക. 

"ജിബ്രിൽ(عم)മുത്തു നബിക്ക്   ﷺ പറഞ്ഞു കൊടുത്ത സ്വദഖയുടെ 5 ഖിസ്മിൽ പറയുന്നു; മുതഅല്ലിമിന് നൽകുന്ന ഒരു ദിർഹം 1ലക്ഷം ഇരട്ടി പ്രതിഫലമാണ് "
 

🌀ആലിമീങ്ങളോട് അദബോടെ അടുപ്പം നേടുക.

തന്നേക്കാൾ ഇൽമുള്ളവരേ ബഹുമാനിക്കുക പ്രവൃത്തിയിലും, പെരുമാറ്റത്തിലും ,അവരുടെ സദസ്സിലും."

ഹിഫ്ള് പഠിക്കുന്ന കുട്ടികൾ,ദറസിലെ കുട്ടികൾ അവർ റബ്ബ് തിരഞ്ഞെടുത്തവരാണ്. വയോ വൃദ്ധനാണെങ്കിലും അവരോട് അദബോടെ പെരുമാറൽ ബാധ്യതയാണ്. 

കാരണം ഒരു മജ്ലിസിൽ ഓരേ ഒരു ഇരിപ്പിടം ബാക്കി ആവുകയും അവിടെ വൃദ്ധനും,പ്രായം കുറഞ്ഞ ഇൽമുള്ള വ്യക്തിയും ഹാളിറാവുകയും ചെയ്താൽ അവിടെ മുൻഗണന നൽകേണ്ടത് പ്രായം കുറഞ്ഞ ഇൽമുള്ള വ്യക്തിക്കാണ്. "

തസവ്വുഫ് മുഴുവനും അദബാണ്.വിനയമുള്ളവനേ അദബ് ഉണ്ടാവുകയുള്ളു.അദബ് കേട് നന്മകൾ തടയപ്പെടാനും ആഖിബത് മോശമാവാനും കാരണമാണ് "

മൂസാ നബിക്ക്(عم) അല്ലാഹു പറഞ്ഞു കൊടുത്ത 5 സ്വാലിഹായ അമലുകളിൽ 5ാമത് ഇൽമുള്ളവരെ ആദരിക്കുക.

No comments:

Post a Comment