Wednesday 18 August 2021

കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ശീലിപ്പിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇമാം ഗസ്സാലി (റ) പറയുന്നു

 


1-വലത് കൈ കൊണ്ട് കഴിക്കുവാനും ബിസ്മി ചൊല്ലി തുടങ്ങാനും ശീലിപ്പിക്കുക.

2- തൊട്ടടുത്ത ഭാഗത്തു നിന്ന് കഴിക്കുക.

3- മറ്റുള്ളവർ തുടങ്ങുന്നതിന് മുമ്പ് തുടങ്ങാതിരിക്കുക.

4-ഭക്ഷണത്തിലേക്കും,കഴിക്കുന്നവരിലേക്കും കണ്ണ് നട്ട് നോക്കാതിരിക്കുക.

5- വേഗത്തിൽ കഴിക്കാതിരിക്കുക .

6- നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക.

7- വസ്ത്രത്തിലും കൈയ്യിലും പുരളുന്നത് സൂക്ഷിക്കുക.

8-  ചിലപ്പോഴെങ്കിലും കറിയില്ലാതെ ഭക്ഷിപ്പിക്കുക.

9- പെരും തീറ്റ മോശമാണെന്ന് ബോധ്യപ്പെടുത്തുക. തീറ്റവീരന്മാരെ മൃഗത്തോട് ഉപമപ്പെടുത്തുക.കുറച്ച് തിന്നുന്ന കുട്ടിയെ പുകഴ്ത്തിപ്പറയുക.

10-മറ്റുള്ളവർക്ക് കൊടുക്കാൻ താൽപര്യപ്പെടുത്തുക

11-ലളിതമായ ഏതു ഭക്ഷണവും കഴിക്കാൻ പാകപ്പെടുത്തുക.

(ഇഹ്യാ ഉലൂമുദ്ദീൻ )


ഈ കാര്യങ്ങൾ അവരെ ശീലിപ്പിക്കുമ്പോൾ വളരെ സ്നേഹത്തോടെയും പ്രോത്സാഹനത്തോടെയുമാകണം. തിരുസുന്നത്തുകൾ വെറുപ്പോടെ ചെയ്യുന്ന അവസ്ഥയുണ്ടാകരുത്.

No comments:

Post a Comment