Wednesday 18 August 2021

ഇസ്ലാമും ലൈംഗികതയും



ഇസ്ലാം സമഗ്രവും സമ്പൂർണ്ണവും ശാസ്ത്രീയവുമാണ് മനുഷ്യന്റെ മാനസികവും ശാരീരികവും അദ്ധ്യാത്മികവുമായ സകല കാര്യങ്ങളും അത് കൈകാര്യം ചെയ്യുന്നുണ്ട് അവയുടെ വിജയത്തിനും വളർച്ചയ്ക്കും വേണ്ട നിർദ്ദേശങ്ങൾ ഇസ്ലാം നമുക്ക് സമർപ്പിച്ചിരിക്കുന്നു മാനവന്റെ ഇഹപരവിജയമാണ് അതിന്റെ ആത്യന്തികലക്ഷ്യം എന്നാൽ ഏതെങ്കിലും ഒന്നിൽ മാത്രം പരിമിതമല്ല അത് മാനസികവും ആത്മീയവുമായ വികാസത്തോടൊപ്പം ശാരീരിക സുഖവും അതിന്റെ മുഖ്യ അജണ്ട തന്നെയാണ് ശാരീരിക സുഖങ്ങളെ പൂർണ്ണമായി ത്യജിച്ച് ആത്മീയതയിൽ മാത്രം തളച്ചിട്ട് പീഡിപ്പിക്കുകയെന്നത് ഇസ്ലാമിന്റെ രീതി ശാസ്ത്രമല്ല മറിച്ച് ശരീരത്തിന്റെ  ന്യായമായ ആവശ്യങ്ങളെ പൂർത്തീകരിക്കണം അതോടൊപ്പം തന്നെ അവയെ ആത്മീയതയിലധിഷ്ഠിതമാക്കിത്തീർക്കുകയും വേണം ഇങ്ങനെ വ്യത്യസ്ത കാഴ്ചപ്പാടാണ് ഇസ്ലാമിനുള്ളത് മനുഷ്യന് അനിവാര്യമായ മുഴുവൻ ആവശ്യങ്ങളെയും അത് തിരിച്ചറിഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ഇസ്ലാം തികച്ചും ഒരു പ്രകൃതി മതം തന്നെ 

ലൈംഗികത മനുഷ്യന്റെ ഒഴിച്ചു കൂടാനാവാത്ത ഒരാവശ്യമാണ് മാനവൻ ഉദയം കൊണ്ടത് മുതൽക്കുള്ളതാണത് ആദ്യപിതാവ് ആദമി (അ) ന്റെ കാര്യം തന്നെ എടുക്കുക സ്വർഗ്ഗീയ ലോകത്ത് ഏകാന്തവാസം നയിക്കുകയായിരുന്നല്ലോ പ്രവാചകൻ (അ) അവിടെ സുഖവാസം നയിച്ചപ്പോഴും എന്തോ ഒന്നിന്റെ കുറവ് ആദമിന് അനുഭവപ്പെട്ടു അത് അദ്ദേഹത്തിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തി എന്തായിരുന്നു അസ്വസ്ഥതയുടെ കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനിർവ്വചനീയമായിരുന്നു അത് പക്ഷേ, എല്ലാം അറിയുന്നവനാണല്ലോ കരുണാമയനായ അല്ലാഹു അവൻ ആദമിന് അദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്ന് തന്നെ ഹവ്വ (റ) യെ സൃഷ്ടിച്ചു നൽകി ഹവ്വ (റ) യെ കണ്ടതും പ്രേമപാരവശ്യത്തോടെ ആദം ഹവ്വ ബീവിയെ സ്പർശിക്കാൻ മുന്നോട്ടണഞ്ഞു 

എന്നാൽ ആദം (അ) നെ അല്ലാഹു തടഞ്ഞു പിന്നീട് മഹർ നൽകി ഹവ്വയെ ആദമിന് ഇണയാക്കിക്കൊടുക്കുകയായിരുന്നു ലൈംഗികത മനുഷ്യന്റെ പ്രകൃതിപരമായ ഒരാവശ്യമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം മനുഷ്യന്ന് ഇണയെ സൃഷ്ടിക്കപ്പെട്ടതിന്റെ സാംഗത്യം വിശദീകരിച്ചുകൊണ്ട് ഖുർആൻ പറയുന്നു: 'നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്കവൻ ഇണകളെ സൃഷ്ടിച്ചു തന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്നു മനസ്സമാധാനം കൈവരിക്കുന്നതിന് അവൻ നിങ്ങൾ തമ്മിൽ സ്നേഹബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു നിശ്ചയമായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ' (30:21)  

ഇണയോടും ലൈംഗികതയോടുമുള്ള മനുഷ്യന്റെ അഭിനിവേശത്തെ മറ്റൊരു സൂക്തം അടയാളപ്പെടുത്തുന്നത് കാണുക: 'സ്ത്രീകൾ, സന്താനങ്ങൾ, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കുമ്പാരങ്ങൾ, മേത്തരം കുതിരകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ തുടങ്ങിയവയോടുള്ള ഇഷ്ടം മനുഷ്യർക്കും അലങ്കാരമാക്കപ്പെട്ടിരിക്കുന്നു' ആലുഇംറാൻ 14) '

ഒരു സുന്ദരിയോടൊത്ത് രണ്ട് മണിക്കൂർ ഇരുന്നാൽ രണ്ട് മിനിട്ട് ആയിട്ടേ നിങ്ങൾക്ക് തോന്നുകയുള്ളൂ എന്നാൽ ചൂടുള്ള അടുപ്പിൽ രണ്ട് മിനുട്ട് ഇരുന്നാൽ രണ്ട് മണിക്കൂറായി തോന്നും' എന്ന ഐൻസ്റ്റീന്റെ വചനങ്ങളിലും സ്ത്രീയോടുള്ള മനുഷ്യന്റെ ഈ അഭിനിവേശം കാണാം 'മനുഷ്യന്റെ ഉപബോധമനസ്സിന്റെ ഏറ്റവും ശക്തവും നിഗൂഢവുമായ ശക്തിവിശേഷണമാണ് ലൈംഗികോർജ്ജമെന്ന് ' ഫ്രോയിഡ് നിരീക്ഷിച്ചിട്ടുണ്ട് 

എന്നാൽ മനുഷ്യരിൽ മാത്രമാണോ ലൈംഗികത കുടി കൊള്ളുന്നത്? മനുഷ്യന് മാത്രമാണോ അല്ലാഹു ഇണകളെ സൃഷ്ടിച്ചു നൽകിയിരിക്കുന്നത്? ഒരിക്കലുമല്ല ലൈംഗികത എല്ലാ ജീവജാലങ്ങളിലും നിലനിൽക്കുന്നുണ്ട് ഇതിന് വേണ്ടി എല്ലാറ്റിലും അവൻ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു ജീവജാലങ്ങളിലും സചേതന വസ്തുക്കളിലും എന്ന് മാത്രമല്ല, അചേതന വസ്തുക്കളിൽ വരെ ഇണകളുണ്ടത്രെ 

ലോക പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ ഡോ: സാലിം അലിയുടെ ഒരു നിരീക്ഷണം ശ്രദ്ധിക്കുക തന്റെ കൊച്ചു നാളുകളിലെ അനുഭവമാണ് വിവരിക്കുന്നത്  'വീട്ടിലെ തൊഴുത്തിൽ കുരുവികളുടെ ഒരു വലിയ കോളനി തന്നെ താമസമാക്കിയിട്ടുണ്ടായിരുന്നു അവയിൽ പലതും സാലിമിന്റെ തോക്കിനിരയായി അങ്ങനെയിരിക്കെ പെൺകുരുവികളിലൊന്ന് ചുവരിലെ ദ്വാരത്തിൽ മുട്ടയിട്ട് അടയിരിക്കുന്നതായി സാലിം നിരീക്ഷിച്ചു പുറത്ത് തന്നെയുള്ള ഒരാണിയിൽ എപ്പോഴും ഒരാൺകുരുവി കാവലിരിപ്പുണ്ടാവും ഒരു ദിവസം സാലിം അതിനെ വെടിവെച്ചിട്ടു എന്നാൽ അധിക സമയം കഴിയും മുമ്പ് പെൺകുരുവി മറ്റൊരാണിനെ സമ്പാദിച്ച് അതേ സ്ഥലത്ത് കാവലിരുത്തി സാലിം അതിനെയും വെടിവെച്ചു കൊന്നു പകരം പുതിയൊരു ആൺകുരുവി ഹാജറായി ഇങ്ങനെ തുടർച്ചയായി എട്ട് ആൺകുരുവികളെ സാലിം കൊന്നുവെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഭർത്താവിനെ സമ്പാദിച്ച് അവനെ കൂട്ടിന് കാവലായി നിർത്തുകയാണുണ്ടായത് (ശാസ്ത്ര കേരളം, ഒക്ടോബർ 1996 പേജ് 7) 

നെഗറ്റീവ്- പോസിറ്റീവ് പ്രോട്ടോണുകളുടെ സംയുക്തമായ ആറ്റം (അണു) വരെയുള്ള വസ്തുക്കളും ഇണകളായി നിലകൊള്ളുന്നുവെന്ന് ശാസ്ത്രം പറയുന്നു പരമാണുവിനുള്ളിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ട മുപ്പതിലധികം കണികകളും ഇങ്ങനെ ജോഡികളാണത്രെ പ്രപഞ്ച പദാർത്ഥങ്ങളിലഖിലവും ഉണ്ടായത് നൂറിൽ പരം വരുന്ന മൂല വസ്തുക്കളുടെ (പരമാണുക്കളുടെ) സംയോജനഫലമായിട്ടാണ് 'പരാഗണം വഹിക്കുന്ന കാറ്റുകളെ നാം അയച്ചു ' (ഹിജ്ർ 22) എന്ന് ഖുർആൻ പറയുന്നുണ്ട് 

കാറ്റ് വൃക്ഷങ്ങളിലും ഫലങ്ങളിലും പരാഗണം നടത്തുന്നുവെന്ന് ശാസ്ത്രം ഈ സൂക്തം പഠിച്ച ഓറിയന്റ ലിസ്റ്റ് പറഞ്ഞു: 'കാറ്റ് ഫലങ്ങളിലും വൃക്ഷങ്ങളിലും പരാഗണം നടത്തുന്നുവെന്ന യാഥാർത്ഥ്യം യൂറോപ്യൻ മനസ്സിലാക്കുന്നതിന് പതിമൂന്ന് നൂറ്റാണ്ട് മുമ്പേ ഒട്ടകക്കാർ (അറബികൾ) മനസ്സിലാക്കിയിരുന്നു  നമുക്ക് അത്ഭുതം തോന്നിയേക്കാം നമ്മുടെ ലളിതമായ ബുദ്ധിവിചാരങ്ങളിൽ അവ ഒതുങ്ങാതിരിക്കുകയും ചെയ്തേക്കാം എന്നാൽ വിശുദ്ധ ഖുർആൻ ഈ സത്യം പലയിടത്തും വിളിച്ചു പറയുന്നുണ്ട് ചില സൂക്തങ്ങൾ കാണുക 

'സകല വസ്തുക്കളിൽ നിന്നും നാം ഈ രണ്ടു ഇണകളെ സൃഷ്ടിച്ചിരിക്കുന്നു നിങ്ങൾ ആലോചിച്ചു ഗ്രഹിക്കുന്നതിനുവേണ്ടി ' (51:49) 

'എല്ലാ പഴങ്ങളിൽ നിന്നും ഇണകളായി ഓരോ ജോഡിയെ അവൻ ഉണ്ടാക്കി '(13:13) 

'ഭൂമി ഉത്പാദിപ്പിക്കുന്നതിൽ നിന്നും അവരുടെ സ്വന്തം വർഗ്ഗത്തിൽ  നിന്നും അവർക്കറിയാത്തതിൽ നിന്നും എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ പരിദ്ധൻ' (36:36)' 

അവൻ തന്നെയാണ് ആൺ പെൺ എന്നീ രണ്ട് ഇണകളെ സൃഷ്ടിച്ചത് ഒരു ശുക്ലാണുവിൽ നിന്ന് അത് സ്രവിക്കപ്പെടുമ്പോൾ ' (53:45) 

'അങ്ങനെ അവൻ അതിൽ നിന്ന് ആൺ, പെൺ എന്നീ ഇണകളെ ഉണ്ടാക്കി' (75:39) 

'എല്ലാറ്റിലും അവൻ ഇണകളെ സൃഷ്ടിച്ചു ' (43:12) 

അപ്പോൾ ലൈംഗികത നിഷേധിക്കപ്പെടാനാവാത്ത ഒന്ന് തന്നെയാണ് എന്നാൽ ഈ ലൈംഗികാഭിനിവേശം എങ്ങനെയെങ്കിലും ശമിപ്പിക്കുന്നത് പ്രകൃതിക്ക് അനുയോജ്യവുമല്ല അത് അപകടകരമാണ് ഇസ്ലാം ഉദ്ദേശിക്കുന്ന ലൈംഗികതയ്ക്ക് മഹത്തായ ചില ലക്ഷ്യങ്ങളുണ്ട് അത്തരം ലക്ഷ്യങ്ങളില്ലാത്തവയെ ഇസ്ലാം അംഗീകരിക്കുന്നുമില്ല 

അതുകൊണ്ടുതന്നെ അതു വിശുദ്ധമാവണമെന്നതിൽ ഇസ്ലാമിന് നിർബന്ധമുണ്ട് മനുഷ്യന്റെ വികാര വിക്ഷുബ്ധതയ്ക്ക് ശമനം വരുത്തുക എന്നത് തന്നെയാണതിന്റെ പ്രഥമലക്ഷ്യം നടേ പറഞ്ഞ ആദം നബി (അ) യുടെ സംഭവത്തിൽ നിന്ന് ഈ പരിശുദ്ധി നമുക്ക് ബോധ്യപ്പെടും ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ് വളരെ പരിമിതമാണ് അവൻ വിടപറയുന്നതോടെ മനുഷ്യവംശം ഇല്ലാതായിക്കൂടാ അപ്പോൾ സന്താനോദ്പാദനം വഴി മനുഷ്യപരമ്പര നിലനിർത്തുക എന്നതും അതിന്റെ ഒരു ലക്ഷ്യമാണ് ഖുർആൻ ഇതിന് അടിവരയിടുന്നുണ്ട്: 'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്ന് തന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക ' (നിസാഅ് 1) 

ഹൈന്ദവ  വിശ്വാസ പ്രകാരം കുടുംബജീവിതത്തിന്റെ മൂന്നാമത്തെ ലക്ഷ്യമാണ് രതി മനുസ്മൃതിയുടെ ഉപജ്ഞാതാവ് മനുവും, വത്സ്യായനനും കുടുംബത്തിന്റെ പ്രധാധലക്ഷ്യങ്ങളിലൊന്നായി ലൈംഗിക സംതൃപ്തിയെ കണ്ടിട്ടുണ്ട് 

കുടുംബത്തിന്റെ ധർമ്മങ്ങളെക്കുറിച്ച് സാമൂഹിക ശാസ്ത്രജ്ഞർക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത് എങ്കിലും രതിയും പ്രത്യുൽപാദനവും അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട് പ്രത്യുൽപാദനം, പരിപാലനം, സ്ഥാനമേകൽ, സാമൂഹികരണം എന്നിങ്ങനെയാണ് കിങ്ങ്സ് ലി ഡേവിസ് ( Kingsley Davis)  പ്രധാന കുടുംബ ധർമ്മമായി വിവരിക്കുന്നത് മാക് ഐവർ (Mac Iver) ഈ ധർമ്മങ്ങളെ 'ആവശ്യവും ആവേശ്യേതരവും' എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട് ലൈംഗിക സംതൃപ്തി, കുട്ടികളുടെ ഉദ്പാദനം എന്നിവയാണ് ആവശ്യമായ ചുമതലകൾ എന്നാണദ്ദേഹത്തിന്റെ പക്ഷം 

മനുഷ്യനെ സംസ്ക്കരിക്കുക, സാമൂഹിക ക്രമത്തിന് താളഭംഗം സംഭവിക്കാതെ നോക്കുക എന്നിവയും ലൈംഗികതയുടെ ഉദാത്ത ലക്ഷ്യങ്ങളാണ് വികാര ശമനത്തിന് ആർക്കും ഇണകളില്ലെന്ന് കരുതുക നമ്മുടെ സാമൂഹികാന്തരീക്ഷം  അപ്പോൾ എങ്ങനെയായിരിക്കും? ഇണകളുള്ളവർക്ക് തന്നെ മാർഗ്ഗഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത് അങ്ങനെ വന്നാൽ ഇവിടെ യാതൊരു നിയന്ത്രണവുമുണ്ടാവില്ല ആർക്കും ആരെയും കയറിപ്പിടിക്കാം ബലാൽക്കാരം നടത്താം കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമൊക്കെ വർദ്ധിച്ച ഒരു വേതാള നഗരം അതായിരിക്കും അനന്തര ദുരന്തം ലൈംഗിക പരിശുദ്ധി നിലനിർത്തേണ്ടത് അനിവാര്യമാകുന്നുണ്ടിവിടെ 

സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തെ ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അതിന് പ്രതിഫലവും ഇസ്ലാം വാഗ്ദാനം ചെയ്തു പുണ്യകരമായ ഒരു പ്രവൃത്തിയായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത് മേൽസ്ഥിതി ഇവിടെ ഉണ്ടായിക്കൂടാ അതാണ് ഇസ്ലാമിന്റെ ഉത്തമ താത്പര്യം ഒരിക്കൽ ഒരു സംഘം ആളുകൾ നബി തങ്ങളുടെ സന്നിധിയിൽ വന്നു നിത്യവൃത്തിക്കുപോലും വകയില്ലാത്ത പാവങ്ങളായിരുന്നു അവർ 'അല്ലാഹുവിന്റെ തിരുദൂതരേ, സമ്പന്നർ പ്രതിഫലങ്ങളുമായി കടന്നു കളയുന്നു അവർ ഞങ്ങളെപ്പോലെ നിസ്കരിക്കുന്നു നോമ്പനുഷ്ഠിക്കുന്നു പുറമെ മിച്ചം വരുന്ന ധനത്തിൽ നിന്ന് ദാനം നൽകുന്നു ' അവർ പരാതിപ്പെട്ടു പ്രവാചകൻ പ്രതികരിച്ചു: 'അതിനെന്താണ്? നിങ്ങൾക്കും ദാനധർമ്മത്തിന് ധാരാളം അവസരങ്ങൾ അല്ലാഹു തന്നിട്ടുണ്ടല്ലോ? ഓരോ തസ്ബീഹും ദാനമല്ലേ? ഓരോ തഹ് ലീലും ധർമ്മം തന്നെയല്ലേ? തിന്മ വിരോധിക്കലും നന്മ കല്പിക്കലും സ്വദഖയാകുന്നു നിങ്ങൾ ഭാര്യയുമായി ഇണചേരുന്നതു പോലും സ്വദഖയാകുന്നു' 

'ഞങ്ങൾ കാമം തീർക്കുന്നതിനും പ്രതിഫലമുണ്ടെന്നാണോ പറയുന്നത്?' അവർ അതിശയപ്പെട്ടു നബി തങ്ങൾ ചോദിച്ചു: 'നിങ്ങൾ നിഷിദ്ധമായ രൂപത്തിലാണ് അത് തീർക്കുന്നതെങ്കിൽ നിങ്ങൾക്ക് ശിക്ഷയില്ലേ?' അവർ പറഞ്ഞു: 'അതെ, ഉണ്ടാകും' നബി (സ) പറഞ്ഞു: എങ്കിൽ അനുവദിക്കപ്പെട്ട മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിന് പ്രതിഫലവും ലഭിക്കും ' (മുസ്ലിം) 

സെക്സ് ഇന്ന് ഏറെ സർവ്വത്രികമായിരിക്കുന്നു അനുവദിക്കപ്പെട്ടതിന്റെ പരിധിയിൽ നിന്നവ പുറത്തു ചാടുന്നു മുസ്ലിംകൾ പോലും ഇസ്ലാമിന്റെ നിർദ്ദേശങ്ങളെ നിശ്ശേഷം നിരാകരിക്കുന്നു അത്കൊണ്ട് തന്നെ ഇസ്ലാം നിർദ്ദേശിച്ച ശുദ്ധലൈംഗികബന്ധം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തിലാണ് മനുഷ്യൻ സംതൃപ്തി കണ്ടെത്തേണ്ടത് 

എന്നാൽ അതിന് പകരം അവിഹിതമായത് തേടി അലയുകയാണ് പലരും അനന്തരഫലമോ? ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു ഓരോ മണിക്കൂറിലും നമ്മുടെ രാജ്യത്ത് രണ്ടു സ്ത്രീകൾ വീതം ബലാത്സംഗത്തിനിരയാകുന്നുണ്ട് നാഷണൽ ക്രൈം ബ്യൂറോ ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത് 2007 ൽ 20,737 ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു തൊട്ടുമുൻവർഷത്തിന്റെ 7.2 ശതമാനം വർദ്ധനയാണിതെന്ന് റിപ്പോർട്ട് പറയുന്നു ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമെന്ന് വിളിക്കാവുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് അവിടെ നിന്നത്രെ ഇതിന്റെ 14.5 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതായത് 3010 എണ്ണം മറ്റു സംസ്ഥാനങ്ങളും മോശമല്ലാത്ത സ്ഥിതിയിൽ തൊട്ടുപിറകിലുണ്ട് പതിനെട്ടിനും മുപ്പതിനുമിടയിൽ പ്രായമുള്ള യുവതികളാണ് ഇരകളിൽ ഏറെയും 617 പേർ പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ് 

വളരുന്ന തലമുറയും ഇത്തരം കേസുകളിൽ നിന്ന് മുക്തരല്ല ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനത്തിൽ വിദ്യാർത്ഥികൾ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ഞെട്ടലുളവാക്കുന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത് പഠനത്തിന് വിധേയരായവരിൽ 69.8 ശതമാനം പേരും ആദ്യതവണ ലൈംഗികബന്ധത്തിലേർപ്പെട്ടത് പതിനെട്ടു വയസ്സിന് മുമ്പായിരുന്നുവത്രെ അതിൽ തന്നെ 41.35 ശതമാനം പേർ 16 വയസ്സിന് മുമ്പു തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുവെന്നാണ് കണക്ക്

മാന്യതയുടെ പ്രതിബിംബങ്ങൾ പോലും ഇത്തരം നാറ്റക്കേസുകളിലകപ്പെട്ട് കൊണ്ടിരിക്കുന്നു താരലോകത്ത് നിന്നുള്ള വാർത്തകളാകട്ടെ ഒട്ടും ശുഭകരമല്ല രാഷ്ട്രീയ സാമൂഹിക മേഖലകളും തഥൈവ ഹോളിവുഡ് ചക്രവർത്തി അമിതാഭ്ബച്ചന്റെ പുത്രൻ അഭിഷേക് ബച്ചനും ഐശ്വര്യറായിയും തമ്മിലുള്ള അവിഹിതബന്ധം ഏറെ വാർത്തയായതാണ് കാണാനറയ്ക്കുന്ന പ്രവൃത്തികളാണ് സമൂഹമദ്ധ്യെ പലരും ചെയ്തു കൊണ്ടിരിക്കുന്നത് അതും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ബ്രിട്ടീഷ് ഹോളിവുഡ് റിച്ചാർഡ് ഗ്രീറും ശിൽപാഷെട്ടിയും പരസ്യമായി ചുംബിച്ചതും പാക്കിസ്ഥാൻ മന്ത്രി നി പാരീസിൽ പരിശീലകനെ ചുംബിച്ചതും പുതുമയില്ലാതെയാണ് ജനം വീക്ഷിച്ചത് 

അത്പോലെ മുൻ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി, അമേരിക്കൻ മുൻപ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങിയവരൊക്കെ നടത്തിയ ലൈംഗിക വേഴ്ചകൾ വാർത്തയല്ലാതായി ഒന്നും വാർത്തയല്ലാതാവുമ്പോഴാണ് കൂടുതൽ തിക്ത ഫലങ്ങൾ പുറത്തു വരുന്നത് ലോകത്ത് ജാരസന്തതികൾ വർദ്ധിച്ചുകൊണ്ടിരിക്കയാണിന്ന് തന്തയെ തേടി കുഞ്ഞുങ്ങൾ അലയേണ്ട ഗതികേടാണിന്ന് വന്ന് ചേർന്നിരിക്കുന്നത് 1955- ലെ ബെസ്റ്റ് സെല്ലറായ 'ഫാദർലെസ്സ് അമേരിക്ക ' (അച്ഛനില്ലാത്ത അമേരിക്ക) എന്ന ഗ്രന്ഥത്തിൽ ഡേവിഡ് ബ്ലാങ്കൺ ഹോൺ പറയുന്നത് അമേരിക്കയിൽ പിറക്കുന്ന നാൽപ്പതു ശതമാനം കുട്ടികൾക്കും അച്ഛനില്ലാ എന്നാണ് അഥവാ അവർക്ക് അച്ഛനാരാണെന്നറിയില്ലെന്ന് ബ്ലഡി ബൂസ്റ്റാർഡ് പറയുന്നത് എ.ഡി 2000 മാവുമ്പോഴേക്ക് ഇത് അൻപത് ശതമാനമായി മാറുമെന്നാണ് ഈ ഗ്രന്ഥം വായിച്ച് മുൻ അമേരിക്കൻ ജോർജ്ജ് ബുഷ് പറഞ്ഞുവത്രെ' അമേരിക്കയിൽ ബോംബ് വീണിരിക്കുന്നുവെന്ന് ' (കുരുശുവരയ്ക്കുന്ന ഗ്രാമം) 

കേരളീയ സംസ്കാരവും ഇന്ന് ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു അവിശുദ്ധ ലൈംഗികതയുടെ ആഴക്കയത്തിൽ 'ദൈവത്തിന്റെ സ്വന്തം നാടും' മുങ്ങുകയാണ് നമ്മുടെ നാടിന്റെ സംസ്കാരം അത്രമേൽ മലീമസമായിരിക്കുന്നു വിശ്വസാഹിത്യകാരി കമലാ സുരയ്യയുടെ വാക്കുകളിൽ നിന്ന് കേരളീയരുടെ യഥാർത്ഥ സാംസ്കാരിക ജീർണ്ണത നമുക്ക് വായിച്ചെടുക്കാനാവും അത് കാണുക: 'മറ്റുള്ളവരുടെ അമ്മമാർക്ക് തെറിക്കത്തുകൾ എഴുതുന്നത് കേരളീയ സംസ്കാരമാണോ? 

അർധ രാത്രിക്ക് ഫോൺ വിളിച്ച് വൃദ്ധകൾക്ക് നിദ്രാഭംഗം വരുത്തിവെക്കുന്നത് സംസ്കാരമാണോ? യൂറോപ്യൻ സംസ്കാരത്തെ പറ്റിയും അമേരിക്കൻ സംസ്കാരത്തെപറ്റിയും പരമപുഛത്തോടെ സംസാരിക്കുന്ന കേരളീയർ അജ്ഞതകൊണ്ടു മാത്രം നുണകൾ പറയുകയാണ് അവർ സംസ്കാര മഹിമയിൽ നമ്മെ കവച്ചു വെച്ചിരിക്കുന്നു നാമാണ് സുന്ദരിയായ പെണ്ണിനെ വിൽപ്പനച്ചരക്കാക്കി മാറ്റുന്നത് ബസ്സിലും തിയേറ്ററിലും വെച്ച് അവളുടെ പൃഷ്ഠത്തെ നുള്ളി നോവിക്കുന്നത് നാം തന്നെയാണ് പ്രശസ്തരായ സ്ത്രീകളോട് ലൈംഗികാഭ്യർത്ഥനകൾ നടത്തുന്നത് പെൻഷൻ പറ്റിപിരിഞ്ഞ സർക്കാർ ഉദ്യോഗസ്ഥരാണ് ടീച്ചർമാരായ ഭാര്യമാർ വീടു വിട്ടാൽ വൃദ്ധന്മാർ കസേരകളിൽ കാലുയർത്തി ചുരുണ്ടുകൂടി സെക്സ് സംസാരിച്ചു തുടങ്ങുന്നു ഇതല്ലേ കേരളീയ സംസ്കാരം?' (സസ്നേഹം സുറയ്യ, പേജ് 40) 

സുപ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ ജാക്കിസ് സ്റ്റേൺ ബർഗ് 1967 ൽ എഴുതിയ 'സെക്സ്വാലിസ്- 95 (Sexualis-95) എന്ന വിഖ്യാത കൃതിയിൽ ഇന്നിന്റെ ലോകത്തെക്കുറിച്ചുള്ള ചില മുന്നറിയിപ്പുകൾ കാണാം 'ലോകം ഒരു വലിയ കിടപ്പറയായി പരിണമിക്കുകയും മനുഷ്യൻ പുകവലിക്കുന്ന ഉദാസീനതയോടെ പരസ്യമായി ലൈംഗിക വേഴ്ചയിലേർപ്പെടുകയും ചെയ്യും' എന്നാണദ്ദേഹം നിരീക്ഷിച്ചത് ഇന്നത്തെ അവസ്ഥ അത് ഏറെക്കുറെ ശരിവെക്കുന്നുണ്ട് 

ലോകത്ത് വരാൻ പോകുന്ന പുതിയ ഈ ദുഷ്പ്രവണതകളെ ഇസ്ലാം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് അതും പതിനാലാം നുറ്റാണ്ടുകൾക്കപ്പുറം മാത്രമല്ല പ്രസ്തുത സാഹചര്യങ്ങളെ നേരിടാനുള്ള യുക്തമായ മാർഗങ്ങളും ഇസ്ലാം നിർദ്ദേശിച്ചു ഇണകൾ തമ്മിലുള്ള വേഴ്ചയെയും പ്രേമസല്ലാപങ്ങളെയും അത് പ്രോത്സാഹിപ്പിച്ചത് ഇതിന്റെ ഭാഗമാണ് ലൈംഗികതൃഷ്ണ തണുപ്പിക്കാൻ ഇസ്ലാം മുന്നോട്ട് വെക്കുന്ന 'പരിശുദ്ധ മാർഗം ' ഉപയോഗപ്പെടുത്തുകയാണ് ആകെയുള്ള പരിഹാരമാർഗം 


വിവാഹം ലൈംഗിക പരിശുദ്ധിയുടെ ഏക മാർഗ്ഗം

ലൈംഗിക സുഖഭോഗങ്ങൾ മനുഷ്യന്റെ ആഗ്രഹമാണ് അടങ്ങാത്ത ലൈംഗിക വികാരം അടിച്ചൊതുക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നില്ല അതിനാൽ തന്നെ അത് ആവോളം ആസ്വദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട് അതിന് ഇസ്ലാം നിശ്ചയിച്ച ഏകമാർഗ്ഗം വിവാഹം മാത്രമാണ് പരിശുദ്ധമായ ലൈംഗികത സാധ്യമാകുന്നത് വിവാഹത്തിലൂടെയാണ് അനുവദനീയമായ രീതിയിൽ ഒരാൾക്ക് തന്റെ ഇണയോട് എങ്ങനെ വേണമെങ്കിലും രതിലീലകളിലേർപ്പെടാം അവളുടെ മാദകത്വം വേണ്ടുവോളം ഊറ്റിക്കുടിക്കാം ഒന്നായ് ചേർന്ന് ഇരുവർക്കും ഒഴികി നടക്കാം പ്രണയലോകത്തെ താരരാജാക്കന്മാരായി വിലസാം അതുകൊണ്ടുതന്നെ വിവാഹത്തെ ഇസ്ലാം നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് പുണ്യപ്രവാചകൻ (സ) അതിന്റെ മഹത്വം മാനവകുലത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട് 'ഒരാൾ വിവാഹിതനായാൽ അവൻ ഇസ്ലാമിന്റെ പകുതി സ്വന്തമാക്കി മറ്റേ പകുതിയിൽ  അല്ലാഹുവിനെ ഭയക്കട്ടെ ' (ഹദീസ്) 

മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: 'മൂന്നു പേർക്ക് അല്ലാഹുവിന്റെ സഹായം സുനിശ്ചിതമാണ് സ്വതന്ത്ര പത്രം എഴുതി അതു വീട്ടാൻ യത്നിക്കുന്ന അടിമ, ചാരിത്ര്യശുദ്ധി ലക്ഷ്യമാക്കി വിവാഹിതനാകുന്നയാൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പടപൊരുതുന്നവൻ' (തുർമുദി, നസാഈ) 

ഒരിക്കൽ നബി (സ) യുടെ വീട്ടിലേക്ക് മൂന്ന് പേർ കടന്നുവന്നു തിരുനബി (സ) യുടെ ഭാര്യമാരോട് അവിടുത്തെ ആരാധനാരീതികൾ ആരായുകയായിരുന്നു ഉദ്ദേശ്യം നബി (സ) യുടെ പത്നിമാർ അവിടുത്തെ ആരാധനാരീതികൾ അവർക്ക് വിവരിച്ചു കൊടുത്തു സശ്രദ്ധം അവ ശ്രവിച്ച സംഘം സ്തബ്ധരായി എന്നിട്ടിങ്ങനെ പറഞ്ഞു: 'നബിയെവിടെ നമ്മളെവിടെ? പാപങ്ങളിൽ നിന്ന് പാടെ മുക്തനാണല്ലോ തിരുദൂതർ? എന്നിട്ടും ഇത്രയധികം ആരാധനയിൽ മുഴുകുന്നു' 'ഞാൻ ഇനി രാത്രി മുഴുവൻ നിസ്കരിക്കും' - ഒരാൾ ഉറപ്പിച്ചു രണ്ടാമൻ പറഞ്ഞു: 'ഞാൻ ഇനി എന്നും നോമ്പ് തന്നെ ' 'ഞാൻ സ്ത്രീകളെ വെടിയാൻ പോകുന്നു, ഇനി പെണ്ണ് കെട്ടില്ല' മൂന്നാമന്റെ തീരുമാനം പെട്ടെന്ന് തിരുനബി  അവിടെയെത്തി അവിടുന്ന് അവരെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു: 'നിങ്ങൾ എന്തൊക്കെയോ പ്രതിജ്ഞകൾ എടുത്തതായി അറിഞ്ഞു അറിയുക അല്ലാഹുവാണേ, നിങ്ങളുടെ കൂട്ടത്തിൽ കൂടുതൽ ഭയഭക്തി എനിക്കാണ് പക്ഷേ, ഞാൻ നോമ്പു നോൽക്കുന്നു നിസ്കരിക്കുന്നു ഉറങ്ങുന്നു വിവാഹം കഴിക്കുന്നു എന്റെ ഈ ചര്യ ഒഴിവാക്കുന്നവൻ എന്റെ കൂട്ടത്തിൽ പെടില്ല ' (ബുഖാരി) 

വിവാഹം പരിശുദ്ധിയാണ് സമ്മാനിക്കുന്നത് അതിനാൽ അതിനെ ഒഴിച്ചു നിർത്തുന്നത് ഭൂഷണമല്ല അത് ബുദ്ധിപരമല്ലെന്നാണ് ഇസ്ലാമിന്റെ പക്ഷം നബി തങ്ങളുടെ ചര്യയാണല്ലോ വിവാഹം അവിടുത്തെ ചര്യപിൻപറ്റൽ വിശ്വാസികളുടെ ബാധ്യതയാണ് 

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: 'നിങ്ങൾ വിവാഹിതനാവുക വിവാഹിതനായിരിക്കെ ഒരു ദിവസം തള്ളി നീക്കുന്നത് അവിവാഹിതനായി ഒരു വർഷം ആരാധന ചെയ്യുന്നതിനേക്കാൾ ഉത്തമമാകുന്നു' നമ്മുടെ മുൻഗാമികളുടെ കാര്യം നോക്കൂ വിവാഹത്തിന്റെ മഹത്വം നന്നായി ഉൾക്കൊണ്ടവരായിരുന്നു അവർ അത് പ്രധാനം ചെയ്യുന്ന പരിശുദ്ധിയിലും സംരക്ഷണത്തിലും അവർ ഉറച്ചു വിശ്വസിച്ചു ഭാര്യ മരിച്ചതിന്റെ രണ്ടാമത്തെ ദിവസം അഹ്മദുബ്നു ഹമ്പൽ (റ) പുതിയ പെണ്ണ് കെട്ടി 'സഹധർമ്മിണിയില്ലാതെ അന്തിയുറങ്ങുന്നത് ഞാൻ വെറുക്കുന്നു' എന്നാണദ്ദേഹം പറഞ്ഞത് പ്രമുഖ സ്വഹാബി ഇബ്നു മസ്ഊദ് (റ) പറഞ്ഞതിങ്ങനെയാണ്: 'എന്റെ ആയുസ്സിൽ നിന്ന് പത്തു ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നതെങ്കിലും ഞാൻ ഒരു പെൺതുണയില്ലാതെ ഒറ്റനാളും ജീവിക്കില്ല അവിവാഹിതനായി പടച്ചവനെ കണ്ടുമുട്ടാൻ എനിക്കൊട്ടും താൽപര്യമില്ല' 

മനസ്സിന്റെ സന്തുലിതാവസ്ഥക്ക് വിവാഹം അനിവാര്യമാണ് പിരിമുറുക്കങ്ങളുടെ അസ്വസ്ഥതകൾ ദുരീകരിക്കുന്നതിനും അത്യാവശ്യം തന്നെ അരുതായ്മകളുടെ അരുപറ്റാതിരിക്കാൻ അതേറെ ഗുണം ചെയ്യും ഈ വസ്തുതക്ക് പ്രവാചകൻ (സ) അടിവരയിടുന്നത് കാണുക: 

'യുവ സമൂഹമേ, നിങ്ങൾ വിവാഹത്തിന് സാധിക്കുന്നവർ വിവാഹിതരാവുക അത് കണ്ണിനെ താഴ്ത്തിക്കളയുന്നതും ജനനേന്ദ്രിയത്തെ സുരക്ഷിതമാക്കുന്നതുമാണ് വിവാഹത്തിനു കഴിയാത്തവൻ വ്രതമെടുത്തുകൊള്ളട്ടെ നോമ്പ് തികഞ്ഞ കവചമാകുന്നു ' (ബുഖാരി, മുസ്ലിം)

'ഈ ലോകം സർവ്വത്ര സുഖദായകമാകുന്നു ഇവിടുത്തെ ഉത്തമ സുഖോപരി നല്ല ഭാര്യയാണ് ' എന്ന തിരുവചനം പെണ്ണില്ലാത്ത ജീവിതത്തിന്റെ അർത്ഥമില്ലായ്മ ശരിക്ക് ബോധ്യപ്പെടുത്തുന്നുണ്ട് അത് അനുവദനീയവും പരിശുദ്ധവുമായിരിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു ആദം (അ) മുതലുള്ള പഴയ ശരീഅത്തുകളിൽ പെട്ടതാണ് വിവാഹം സ്വർഗത്തിൽ വരെ നിലനിൽക്കുന്നതുമാണത്


വിവാഹം നിബന്ധനകളും നിർദേശങ്ങളും

അവിശുദ്ധ ബന്ധങ്ങൾക്ക് തടയിടപ്പെടണം അതിനാണ് ഇസ്ലാം വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നാൽ വിവാഹം ഏതെങ്കിലും നിലയ്ക്കുള്ള കൂട്ടിക്കൊടുപ്പുകളാവരുത് വിവാഹത്തിൽ ചില നിശ്ചിത നിബന്ധനകൾ പാലിച്ചിരിക്കണം എങ്കിലേ അത് ശറഇൽ അംഗീകരിക്കപ്പെട്ട വിവാഹമാവുകയുള്ളൂ പല സമൂഹങ്ങൾക്കിടയിൽ പലവിധത്തിലാണ് വിവാഹം നടത്തപ്പെടുന്നത് എല്ലാറ്റിനും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടികളുണ്ട് യഥാർത്ഥത്തിൽ അവയൊന്നും വിവാഹത്തിന്റെ മഹത്വങ്ങൾ ഉൾക്കൊള്ളുന്നില്ല ചില കാട്ടിക്കൂട്ടലുകൾ എന്നതിനപ്പുറം അംഗീകരിക്കപ്പെടാനാവാത്തതാണവ അവയിൽ മിക്കവയ്ക്കും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിൻബലമാണുള്ളത് 

എന്നാൽ ഇസ്ലാമിലെ വിവാഹം ലളിതവും സുദൃഢവുമാണ് ജീവിതാവസാനം വരെ പരസ്പര തൃപ്തിയോടെ ഒന്നിച്ചു ജീവിക്കുമെന്ന കരാറാണത് കേവലം കൂട്ടിക്കൊടുപ്പിന്റെ നിലവാരത്തിലേക്ക് അതൊരിക്കലും തരം താഴുന്നില്ല വധുവരന്മാരുടെ ഇഷ്ടാനിഷ്ടങ്ങളെ തുടക്കം മുതൽ തന്നെ ഇസ്ലാം പരിഗണിക്കുന്നുണ്ട് കാരണം വിവാഹം സന്തോഷപ്രദമാണ് അതൊരിക്കലും സന്താപമായി പരിണമിക്കരുത് വിവാഹത്തിലൂടെ ആരും അടിമത്വവും പേറരുത് സ്വർഗീയാരാങ്ങളിലേക്കുള്ള ഒരു തരം പ്രവേശനമാകണം വിവാഹം അതാരെയും ഒരിക്കലും നരകക്കുണ്ടിൽ തളച്ചിടരുത് 

വിവാഹം (ഇൻകാഹ്) അല്ലെങ്കിൽ ഇണയാക്കൽ (തസ് വീജ്) എന്ന പദംകൊണ്ട് സംയോഗത്തെ അനുവദനീയമാക്കലിനെ ഉൾക്കൊള്ളുന്ന ഒരു ഉടമ്പടിയാണ് ശറഇൽ നിക്കാഹ് വിവാഹത്തിന് അഞ്ച് ഘടകങ്ങളാണുള്ളത് വരൻ, വധു, വധുവിന്റെ രക്ഷിതാവ് (വലിയ്യ്), പദം (ഈജാബ്, ഖബൂൽ), രണ്ടു സാക്ഷികൾ എന്നിവയാണവ ഇവയിൽ വീഴ്ച വരുന്നത് വിവാഹത്തിന്റെ സാധുതയെ ബാധിക്കും മേൽ പറയപ്പെട്ട ഓരോ ഘടകത്തിനും ചിലയോഗ്യതകൾ ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട് 

നബി (സ) പറഞ്ഞു: 'ദീനും സ്വഭാവവും സംതൃപ്തനായ ഒരുത്തൻ വിവാഹാന്വേഷണവുമായി വന്നാൽ നിങ്ങൾ അവന് വിവാഹം ചെയ്തു കൊടുക്കുക ' (തുർമുദി) 

നിശ്ചയിക്കപ്പെട്ട ആളാവുക, അവന് കീഴിൽ പ്രതിശ്രുത വധുവിന് മഹ്റമത്തായ (വിവാഹബന്ധം നിഷിദ്ധമായ) ഭാര്യ ഇല്ലാതിരിക്കുക, പ്രതിശ്രുത വധുവിനെ കൂടാതെ നാലുഭാര്യമാർ നിലവിൽ ഇല്ലാതിരിക്കുക എന്നിവ വരന്റെ കാര്യത്തിൽ പരിഗണിക്കേണ്ട നിബന്ധകളാണ് വിവാഹത്തിന്റെ അർത്ഥ പൂർണ്ണതയ്ക്ക് അനിവാര്യമാണല്ലോ അവ 

ഇക്കാര്യത്തിൽ വധുവിനും ചില നിബന്ധകളുണ്ട് മറ്റൊരു നിക്കാഹിൽ നിന്നും ഒഴിവായിരിക്കൽ, നിർണ്ണയിക്കപ്പെട്ടവളാകൽ, വധുവരന്മാർക്കിടയിൽ വിവാഹനിഷിദ്ധത ഇല്ലാതിരിക്കൽ എന്നിവയാണവ അതുപോലെ 'വിവാഹം ചെയ്തു കൊടുത്തു ' എന്ന പദം വധുവിന്റെ വലിയ്യിൽ നിന്നുണ്ടായിരിക്കണം വരൻ പ്രസ്തുത കാര്യത്തെ ഖബൂൽ (സ്വീകരിക്കൽ) ചെയ്യുന്ന വചനവും തഥൈവ ഇത്കൊണ്ടൊന്നും തൃപ്തിപ്പെടാതെ സാക്ഷികൾ കൂടി വേണമെന്ന് ഇസ്ലാം ശഠിക്കുന്നു അതിരുവിട്ടുള്ള പ്രവണതകൾക്ക് സാധ്യതപോലും ഇല്ലാതാക്കുകയാണ് ഇസ്ലാം തികച്ചും സുതാര്യവും സുവ്യക്തവുമാവണം വിവാഹമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു 

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'സാക്ഷികൾ കൂടാതെ സ്വന്തമായി വിവാഹം ചെയ്തു കൊടുക്കുന്ന സ്ത്രീകൾ വ്യഭിചാരികളാണ് ' (തുർമുദി) 

കച്ചവട ഇടപാട്, ത്വലാഖ് പോലെ വിവാദമുടലെടുത്താൽ സ്വീകരിക്കണം നടത്തൽ വേണ്ടി മാത്രമല്ല നിക്കാഹിന് സാക്ഷികൾ പരസ്യപ്പെടുത്തുകയും അതിന്റെ ലക്ഷ്യമാണ് സാക്ഷികൾ ഉണ്ടാവുക എന്നതല്ല, മറിച്ച് ഖ്യാതിയും വിളംബരപ്പെടുത്തലും ഉണ്ടാക്കലാണ് പ്രധാനമെന്ന് ഇമാം മാലിക് (റ) വിനെ പോലുള്ളവർ പറഞ്ഞിട്ടുണ്ട് സ്ത്രീക്ക് സ്വയം വിവാഹം ചെയ്തുകൊടുക്കാൻ അർഹതയില്ല അങ്ങനെ വരുന്നതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നതിൽ പക്ഷാന്തരമില്ല അതിനാൽ സ്ത്രീയെ വിവാഹം ചെയ്തു കൊടുക്കേണ്ടത് അവളുടെ രക്ഷിതാവാണ് 'നീതിനിഷ്ഠനായ വലിയ്യ് കൂടാതെ വിവാഹമില്ല' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് 

അപ്പോൾ ഏതെങ്കിലും വാടകവലിയ്യിനെ വെച്ച് കാര്യം നടത്താമെന്ന കുബുദ്ധി ഉദിക്കുവാൻ സാധ്യതയുണ്ട് അതിനെയും ഇസ്ലാം സമർത്ഥമായി പ്രതിരോധിക്കുന്നു വധുവിന്റെ കൈക്കാരൻ (വലിയ്യ്) നീതി നിഷ്ഠനും സ്വതന്ത്രനും പ്രായപൂർത്തിയും ബുദ്ധിയും ഉള്ളവനായിരിക്കണം നികാഹ് സാധുവാകാനുള്ള സുപ്രധാന നിബന്ധനയാണിതെന്ന് ഇസ്ലാം പറയുന്നു ഇനിയും പഴുതുകളടക്കുന്നുണ്ട് ഇസ്ലാം ഒന്നാമത്തെ വലിയ്യ് സ്വന്തം പിതാവ് തന്നെയാണ് പിന്നെ പിതാമഹൻ പിന്നെ പിതാമഹന്റെ പിതാവ് അങ്ങനെ പോകുന്നു വലിയ്യിന്റെ പട്ടിക പിതാവും പിതാമഹനുമൊന്നുമില്ലാതെ വന്നാൽ പിന്നത്തെ വലിയ്യ് സഹോദരനാണ് ചുരുക്കത്തിൽ ആരുമറിയാതെ ചുളിവിൽ നടത്തപ്പെടേണ്ടതല്ല വിവാഹം ലൈംഗിക പരിശുദ്ധിയാണ് കണിശമായ ഈ നിബന്ധനകളുടെ പിന്നാലെ മുഖ്യ താൽപര്യം 

ഇതര സമുദായങ്ങൾക്ക് വിവാഹക്കാര്യത്തിൽ ഇത്രമാത്രം കണിശത കാണുന്നില്ല വിവാഹ നിയമങ്ങളെന്ന് പറഞ്ഞ് എടുത്തു കാണിക്കാൻ കാര്യമായ നിയമനിർദ്ദേശങ്ങളൊന്നും അവർക്കില്ലതാനും അതുകൊണ്ട് തന്നെ അനാചാരങ്ങളുടെ വേലിയേറ്റമാണ് എല്ലായിടത്തും ഇസ്ലാം വിവാഹത്തിന്റെ പ്രഥമഘട്ടം മുതൽ തന്നെ അതിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നു 

എന്നാൽ ഇതര സമുദായക്കാർ അത്തരമൊരു നിർബന്ധ ബുദ്ധി കാത്തു സൂക്ഷിക്കുന്നില്ല സ്ത്രീയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന പുരുഷന്റെ കൂടെ എക്കാലവും അവൾ ഭാര്യയായി കഴിയണമെന്നതാണ് ഒറീസയിലെ ആദിവാസി ഗ്രാമങ്ങളിലെ അലിഖിത നിയമം ധിക്കരിക്കുന്ന കുടുംബത്തിന് ഊരുവിലക്കുണ്ടാവും കേരളത്തിലെ കുടിയേറ്റ വിഭാഗമായ കുശവരുടെ വിവാഹം ഇങ്ങനെ 'ഞാൻ കിളക്കും മണ്ണ് നീ കോരുമോ?' എന്ന് പ്രതിശ്രുത വരൻ ചോദിക്കുന്നു: 'നീ കിളക്കും മണ്ണ് ഞാൻ കോരും' എന്ന് വധു മറുപടി പറയുന്നതോടെ വിവാഹം അവസാനിക്കുന്നു ഈജാബും ഖബൂലും മാത്രം അതുതന്നെ വ്യംഗമായ ഭാഷയിൽ മാത്രവുമല്ല, വലിയ്യിന്റെ ഭാഗത്ത് നിന്നല്ല ഈജാബുണ്ടാകുന്നത് 'വൈശാഖീ തേരസി' നു മാത്രം വിവാഹം അനുവദിക്കപ്പെട്ട ഒരു വിഭാഗമാണ് ഗുജറാത്തിലെ അഹിർ സമുദായം 

ജാഹിലിയ്യാ കാലത്ത് അറബികൾക്കിടയിലും ഇതുപോലുള്ള വിവാഹങ്ങൾ നടന്നിരുന്നതായി കാണാം 

ആഇശ (റ) പറയുന്നു: 'ജാഹിലിയ്യാ കാലത്ത് നാല് രൂപത്തിലുള്ള വിവാഹങ്ങൾ നടന്നിരുന്നു, ഒന്ന്; ഇന്നത്തേതു പോലെ ഒരു മനുഷ്യൻ തന്റെ മകളെയോ സംരക്ഷണത്തിലുള്ളവളയെയോ ഒരു പുരുഷനുവേണ്ടി ആലോചിക്കും 'മഹ്റ് ' വാങ്ങി വിവാഹം ചെയ്തു കൊടുക്കുന്ന രീതി 

രണ്ട്; ഒരു പുരുഷൻ തന്റെ ഭാര്യയോട് ആർത്തവ രക്തത്തിൽ നിന്ന് ശുദ്ധിയായതിന് ശേഷം പറയുമായിരുന്നു 'നീ ഇന്നാലിന്ന വ്യക്തിയുടെ അടുക്കൽ പോയി അവനുമായി ബന്ധപ്പെടുക' ആ മനുഷ്യനിൽ നിന്ന് ഇവൾക്ക് ഗർഭധാരണം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത് വരെ ഭർത്താവ് അവളെ തൊടുമായിരുന്നില്ല ഗർഭധാരണം ഉണ്ടായതായി വ്യക്തമായാൽ അവളെ വീണ്ടും സ്വീകരിക്കും കുട്ടി ഉന്നത കുലജാതനാകാൻ വേണ്ടിയാണത്രെ ഇങ്ങനെ ചെയ്യുന്നത് 

മറ്റൊരു വിവാഹം ഇപ്രകാരമായിരുന്നു പത്തിൽ താഴെയുള്ള ഒരു സംഘം ഒരു സ്ത്രീയുടെ അടുക്കൽ ചെല്ലുകയും എല്ലാവരും അവളുമായി ബന്ധപ്പെടുകയും അവൾ ഗർഭം ധരിച്ച് പ്രസവിച്ച് ഏതാനും നാളുകൾ കഴിഞ്ഞാൽ ആ പുരുഷ സംഘത്തിലേക്ക് അവൾ ആളെ അയക്കും നിഷേധിക്കാൻ കഴിയാതെ അവർ അവളുടെ അടുക്കലേക്ക് വരും അപ്പോൾ അവരോട് അവൾ പറയും: 'നിങ്ങൾ ചെയ്ത പ്രവൃത്തി നിങ്ങൾക്ക് നല്ലപോലെ അറിയാമല്ലോ ഇപ്പോൾ ഞാനിതാ പ്രസവിച്ചിരിക്കുന്നു 'ഇത് ഇവന്റെ കുട്ടിയാണ് ' അപ്പോൾ അവൻ ആ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നു ' (ബുഖാരി) 

കളവ് പറയൽ അനുവദനീയമായ അഞ്ച് അവസരങ്ങൾ വിവരിക്കുന്നിടത്ത് പറഞ്ഞ ഒന്ന് കല്യാണാലോചനവരുമ്പോഴാണ് ഇവിടെയാണ് ഇസ്ലാമിന്റെ മാർഗ്ഗവും ലക്ഷ്യവും വേർതിരിയുന്നതും മഹിതമാകുന്നതും വിവാഹം കുട്ടികളിയല്ല ഇതാണ് ഇസ്ലാമിന്റെ നയം അതുകൊണ്ട് തന്നെ അതുസംബന്ധമായ മുഴുവൻ കാര്യങ്ങളും മതം സുതരാംവ്യക്തമാക്കിയിട്ടുണ്ട്


സ്ത്രീയുടെ സമ്മതം

ഇതര സമുദായങ്ങളിൽ ഒരു കാലത്തും സ്ത്രീകൾക്ക് അല്പം പോലും അധികാരമുണ്ടായിട്ടില്ല വിവാഹത്തിന്റെ കാര്യത്തിലും അത് തന്നെയാണവസ്ഥ ഇഷ്ടമില്ലാത്ത പുരുഷന്റെ കൂടെ ജീവിതകാലം മുഴുവൻ നരകിച്ച് കഴിയാൻ അവൾ വിധിക്കപ്പെട്ടു പുരാതന ഗ്രീക്കിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ നിലനിന്നിരുന്നത് തുടർന്നിങ്ങോട്ടും ഏറ്റക്കുറച്ചിലോടെ അത് തുടർന്നു പോന്നു 'പിതാവും കുടുംബവും നിശ്ചയിക്കുന്ന ഭർത്താവിനെ സ്വീകരിക്കാൻ നിർബന്ധിതരായിരുന്നു ഗ്രീക്കു വനിതകൾ പിതാവ്, സഹോദരൻ, പിതൃവ്യന്മാർ തുടങ്ങിയവരുടെ കൽപനകൾ അവൾ അന്ധമായി അനുസരിച്ചു കൊള്ളണം' (അൽമർഅത്തുഫിൽ ഇസ്ലാമി വഖബ്ലഹു പേജ് 22) 

ദാമ്പത്യജീവിതവിജയത്തിന് മനഃസംതൃപ്തിയാണല്ലോ പ്രധാനം മേൽസമ്പ്രദായങ്ങൾ അതിന് വിഘാതം സൃഷ്ടിക്കും അതിനാൽ ഇസ്ലാം അവയെ ശക്തിയായി എതിർക്കുന്നു ഇഷ്ടമില്ലാത്ത ഒരുത്തന്റെ കൂടെ താമസിക്കുന്നതും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും തികച്ചും പീഢനം തന്നെയായിരിക്കും 2008 നവംബർ 10 ന് ന്യൂയോർക്കിൽ വെച്ച് '  Woman of the year by Glamour ' എന്ന പദവി നേടിയ പത്തുവയസ്സുകാരി യമനിലെ നുജൂദ് അലിയുടെ ദയനീയ കഥ ലോകശ്രദ്ധയാകർഷിച്ചിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിതയാണത്രെ അവൾ തനിക്കിഷ്ടമില്ലാത്ത ഒരു മുപ്പതുകാരനുമായി വിവഹത്തിന് നിർബന്ധിക്കപ്പെടുകയായിരുന്നു അവൾ 

നുജൂദ് അലിയുടെ വാക്കുകൾ ശ്രദ്ധിക്കുക: 'തന്റെ നീളൻ വസ്ത്രം അവനഴിച്ചുമാറ്റി ഞാൻ ചുരുണ്ട് കിടന്ന് പ്രതിഷേധിച്ചു അവന്റെ ഷർട്ട് പിടിച്ചു വലിച്ചു കൈകൾ ശരീരത്തിലുടനീളം പായിച്ചു ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കുമീതെ അമർത്തി പുകയിലയുടെയും ഉള്ളിയുടെയും അസഹ്യമായ ദുർഗന്ധം എനിക്ക് ഛർദിക്കാൻ വന്നു ഞാനുറക്കെ കരഞ്ഞു അബ്ബയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പക്ഷെ, നീയെന്റെ ഭാര്യയാണ് എന്നെ അനുസരിച്ചേ പറ്റൂ ' എന്നവൻ വീണ്ടും വീണ്ടും പറഞ്ഞു പെട്ടെന്ന് ഒരു കൊടുങ്കാറ്റ് വന്ന് ആക്രമിച്ചതുപോലെ വട്ടം ചുറ്റി ഞാൻ വീണു മിന്നലേറ്റതു പോലെ പുളഞ്ഞു പ്രതിരോധിക്കാനുള്ള എല്ലാ കരുത്തും ഒഴികിപ്പോയി ഞാനുറക്കെ കരഞ്ഞു ഒരു പ്രയോജനവും ഉണ്ടായില്ല ആരുമെന്നെ സഹായിക്കാനെത്തിയില്ല' (മഹിളാ ചന്ദ്രിക: 2011 ഡിസംബർ) അസംതൃപ്ത ദാമ്പത്യത്തിന്റെ കൗര്യഭാവം പൂർണമായും നിറഞ്ഞു നിൽക്കുന്നുണ്ട് ഈ കൊച്ചു ഭാര്യയുടെ വാക്കുകളിൽ 

ഇക്കാര്യത്തിൽ ഇസ്ലാമിന്റെ വ്യക്തമായ നിലപാട് കാണുക: നബി (സ) പറഞ്ഞു: 'കന്യകയല്ലാത്ത പെണ്ണിനെ വിവാഹം കഴിപ്പിക്കുമ്പോൾ അനുമതി വാങ്ങണം കന്യകയോടും വേണം സമ്മതം വാങ്ങൽ' ഇതുകേട്ട് സ്വഹാബത്ത് ആരാഞ്ഞു: 'എങ്ങനെയാണ് നബിയേ കന്യകയുടെ സമ്മതം?' 'അവളുടെ മൗനം തന്നെയാണ്  സമ്മതം' (ബുഖാരി, മുസ്ലിം) ഒരിക്കൽ ഖിദാമിന്റെ പുത്രി ഖൻസാഇനെ അവൾ കന്യകയല്ലാത്തവളായിരിക്കെ പിതാവ് ഒരാൾക്ക് ഇണയാക്കിക്കൊടുത്തു അവൾക്കത് ഇഷ്ടമായില്ല അവൾ നബി (സ) യുടെ അടുത്ത് വന്നു പരാതി പറഞ്ഞു നബി (സ) ആ വിവാഹം റദ്ദു ചെയ്തു (ബുഖാരി) 

കന്യകയുടെ സമ്മതം സുന്നത്താണ് ദാമ്പത്യജീവിത വിജയത്തിന്  വധുവിന്റെ സമ്മതം നല്ലതാണെന്ന് മനസ്സിലാക്കിയതിനാലാണിത് 'കന്യകയെ പ്രായപൂർത്തിയും സമ്മതവും ഉണ്ടാകുന്നതുവരെ അവളെ വിവാഹം ചെയ്തു കൊടുക്കാതിരിക്കൽ പിതാവിനെ പോലുള്ളവർക്ക് സുന്നത്താണ് ' എന്ന് ഇമാം ശാഫിഈ (റ) യും അനുയായികളും പറഞ്ഞിരിക്കുന്നു (ശറഹു മുസ്ലിം 1/456) ചുരുക്കത്തിൽ ഇസ്ലാമിലെ വൈവാഹിക സമ്പ്രദായം സ്ത്രീ പുരുഷന്മാരെ അടുത്തറിഞ്ഞു കൊണ്ടുള്ളതാണ് 

അപ്പോൾ വിവാഹം ജീവിതത്തിൽ അനിവാര്യമായ ഒന്നായിത്തീരുന്നു ബുദ്ധിയും വിവേകവുമുള്ളവരൊക്കെ വിവാഹം കഴിച്ചതായി കാണാം 

ശ്രീബുദ്ധൻ വിവാഹം കഴിച്ചിട്ടുണ്ട് ജൈനമതത്തിന്റെ ഉപജ്ഞാതാവ് ജിനനും വിവാഹിതനായിട്ടുണ്ട് മാതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണെങ്കിലും കലിംഗരാജാവിന്റെ മകൾ യശോദയെ അദ്ദേഹം വിവാഹിച്ചു ജിന്നുകൾ പോലും വിവാഹബന്ധത്തിലേർപ്പെടുന്നുണ്ടെന്ന് പണ്ഡിതർ പറയുന്നു ഖാസി അബൂ സഅ് ല പറയുന്നു: 'ജിന്നുകൾ നമ്മെപോലെ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു ' (ഗറാഇബ് 43) 

സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാൻ സാധ്യമല്ലാത്തവർ അടിമകളെയെങ്കിലും വേൾക്കണമെന്നാണ് ഖുർആന്റെ ഭാഷ്യം: 'നിങ്ങളിൽ ആർക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം ചെയ്യാൻ കഴിവില്ലാതെ വന്നാൽ നിങ്ങൾ ഉടമപ്പെടുത്തിയിട്ടുള്ള സത്യവിശ്വാസിനികളായ അടിമസ്ത്രീകളിൽ നിന്ന് (ആരെയെങ്കിലും) വിവാഹം ചെയ്യാവുന്നതാണ് നിങ്ങളുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് നിങ്ങളിൽ മറ്റു ചിലരിൽ നിന്ന് ഉത്ഭവിച്ചതാകുന്നു അവർ അതിനാൽ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ അവരെ നിങ്ങൾ വിവാഹം ചെയ്യുക അവരുടെ മഹർ ന്യായമായ നിലയിൽ അവർക്ക് കൊടുക്കുക.....' (4/25)


വിവാഹം നിഷിദ്ധമായവർ

വിവാഹം പരിശുദ്ധമായിരിക്കണം അതിലൂടെ മാത്രമേ ഒരു പരിശുദ്ധ ബന്ധം നിലനിൽക്കുകയുള്ളൂ അല്ലാത്തവ വ്യഭിചാരത്തിന്റെ നീച തലത്തിലേക്ക് അധഃപതിച്ചു പോകും വിവാഹത്തിനപ്പുറം ചില അടിസ്ഥാന ബന്ധങ്ങൾ നിലനിൽക്കേണ്ടതുണ്ട് അതിനാൽ വിവാഹക്കാര്യത്തിലും ചില അതിർ വരമ്പുകൾ അത്യന്താപേക്ഷിതമാണ് ആർക്ക് ആരെയെല്ലാം വിവാഹം കഴിക്കാം, ആരോടൊക്കെ വിവാഹബന്ധം പാടില്ല, എന്നിത്യാദികാര്യങ്ങളെല്ലാം ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട് ബന്ധങ്ങളുടെ പവിത്രതയ്ക്ക് ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട് ലൈംഗികതയുടെ സുഗമമായ ആസ്വാദനത്തിനും അതാവശ്യം തന്നെ സാമൂഹിക അരാജകത്വം, അധാർമികതയുടെ രംഗ പ്രവേശനം എന്നിവ തടയലാണ് ഇസ്ലാമിന്റെ ലക്ഷ്യം  

ഏതെല്ലാം സ്ത്രീകളെ വിവാഹം കഴിക്കാവതല്ല പരിശുദ്ധ ഖുർആൻ അത് സുതരാം വ്യക്തമാക്കിയിട്ടുണ്ട്  ഖുർആൻ പറയുന്നു: 'നിങ്ങളുടെ മാതാക്കളും പുത്രിമാരും സഹോദരിമാരും മാതൃസഹോദരിമാരും സഹോദരീ പുത്രിമാരും നിങ്ങൾക്ക് മുലപ്പാൽ തന്ന മാതാക്കളും മുലകുടിബന്ധത്തിലുള്ള സഹോദരിമാരും ഭാര്യമാരുടെ മാതാക്കളും നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞ ഭാര്യമാരിൽ നിന്നുള്ള നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്തു പുത്രിമാരും നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നാൽ അവരിൽ (ആദ്യ ഭാര്യമാരിൽ) നിങ്ങൾ പ്രവേശിച്ചില്ലെങ്കിൽ (അവരുടെ പുത്രിമാരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് വിരോധമില്ല നിങ്ങളുടെ സ്വന്തം പുത്രന്മാരുടെ ഭാര്യമാരും രണ്ട് സഹോദരിമാരെ (ഒരേ സമയം വിവാഹബന്ധത്തിൽ) ഒരുമിച്ചു കൂട്ടുന്നതും (നിഷിദ്ധമാണ്) എന്നാൽ മുമ്പ് കഴിഞ്ഞുപോയതിന് വിരോധമില്ല തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു' (4/23) 

'സ്വന്തം പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം ചെയ്യരുത് പക്ഷെ മുമ്പ് കഴിഞ്ഞു പോയത് (മാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു) തീർച്ചയായും അത് അതി നീചവൃത്തിയും കോപഹേതുവുമാകുന്നു അതെത്ര ദുഷ്ച്ച മാർഗം '(നിസാഅ് 22) 

'ഭർത്താക്കളുള്ള സ്ത്രീകളെയും നിങ്ങൾക്ക് നിഷിദ്ധമാണ് നിങ്ങൾ ഉടമയാക്കിയ സ്ത്രീകൾ ഒഴികെ (ഇത്) നിങ്ങൾക്ക് അല്ലാഹു നിയമമാക്കിയിക്കുന്നു ഇവർക്ക് പുറമെയുള്ള നിലയിൽ സ്വന്തം ധനം കൊണ്ട് നിങ്ങൾ ആവശ്യപ്പെടുന്നത് നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു' (4/24) 

വിവാഹബന്ധം നിഷിദ്ധമായവരുടെ ഏകദേശ ചിത്രം ഈ ആയത്തുകളിൽ തെളിഞ്ഞുകാണാം  വളരെ യുക്തിഭദ്രമായ ഒരു തീരുമാനമാണിതെന്ന് ആർക്കും ബോധ്യപ്പെടും ആർക്കും ആരെയും വിവാഹം കഴിക്കാമെന്ന സ്ഥിതി നിലനിൽക്കുന്നുവെങ്കിലോ? പിന്നെ ബന്ധങ്ങൾക്ക് വല്ല വിലയുമുണ്ടോ? കൂടപ്പിറപ്പുകളോടൊപ്പം ശയിക്കുക എത്രമാത്രം അനുചിതവും കാട്ടാളത്തവുമാണത് കുടുംബം, സമൂഹം എന്നിവക്കൊക്കെ പിന്നെന്ത് അർത്ഥമാണുണ്ടാവുക? രക്തബന്ധത്തിന്റെ പവിത്രതയ്ക്ക് പിന്നെ എന്ത് പ്രസക്തി? 

ഇവിടെ ഇസ്ലാം നിർണ്ണയിച്ച അതിര് കൃത്യമാണ് അതിനപ്പുറത്തേക്ക് കടക്കുന്നതാണപകടം അവ അത്യന്തം ആക്ഷേപാർഹവും അരുതാത്തതുമാണ് ഇസ്ലാം എന്തിനെങ്കിലും ഒരുപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതിൽ ധാരാളം നന്മകളുണ്ടാവും അത് ലംഘിക്കുമ്പോൾ നിരവധി ദോഷങ്ങളും അതിനാൽ തന്നെ മേൽപറയപ്പെട്ടവരുമായുള്ള വിവാഹബന്ധം നിഷിദ്ധമാണ് അത്തരത്തിലുള്ള വിവാഹബന്ധം അനവധി പ്രത്യാഘാതങ്ങളുണ്ടാക്കും ശാരീരികവും മാനസികവും സാമൂഹികവുമായി അവവരുത്തിവെക്കുന്ന അനർത്ഥങ്ങൾ വലുതായിരിക്കും 

സ്വകുടുംബത്തിൽ നിന്നുള്ള വിവാഹത്തെ ഇസ്ലാം പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല  അനുവദിക്കപ്പെട്ട ബന്ധങ്ങൾ പോലും ഉദാഹരണത്തിന്, ഒരാൾക്ക് തന്റെ മാതൃസഹോദരപുത്രനെ വിവാഹിക്കാം അത് അനുവദനീയമാണ് എന്നാൽ പ്രസ്തുത ബന്ധം ഇസ്ലാമിൽ പ്രോത്സാഹജനകമല്ല രക്തകുടുംബ ബന്ധമുള്ളവർ തമ്മിലുള്ള ബന്ധത്തിലെ അപകടങ്ങൾ തള്ളിക്കളയാവതല്ല വെല്ലൂർ മെഡിക്കൽ കോളേജിൽ നടന്ന ഒരു പഠനം ഇത് ശരിവെക്കുന്നുണ്ട് അവിടുത്തെ ഒ.പി.ഡി ക്ലിനിക്കിൽ പാരമ്പര്യമായ തലച്ചോർ സംബന്ധമായ കുഴപ്പങ്ങൾ പരിശോധിച്ചപ്പോൾ അവരുടെ മാതാപിതാക്കളിൽ 20 ശതമാനവും രക്തബന്ധമുള്ളവരാണെന്ന് കണ്ടെത്തി രക്തബന്ധമുള്ള മാതാപിതാക്കളിൽ 15.1 ശതമാനത്തിനും ജന്മവൈകല്യമുള്ള ഓരോ സന്താനമുണ്ടെന്ന് 1964 ൽ നടത്തിയ മറ്റൊരു പഠനം വ്യക്തമാക്കുന്നു 

ലിംബ് ഗേർഡിൽ മയൊപ്പതി ( Limpgirdilemyo Pathy) ആൽബനിസം തുടങ്ങിയ രോഗങ്ങളാണ് ഇത്തരക്കാരുടെ സന്താനങ്ങളിൽ കണ്ടു വരുന്നത് കയ്യിന്റെ തോളിലെ മാംസപേശിയിൽ തേയ്മാനമുണ്ടാക്കുന്ന നിലയിലാണ് ലിംബ് ഗേർഡിൽ മയൊപ്പതി എന്ന അപൂർവ്വ രോഗത്തിന്റെ ആരംഭം പിന്നീടത് കാലുകളിലേക്ക് ബാധിക്കും 

ആൽബിനിസം തലമുടി മുതൽ ശരീരമാകെ ജന്മനാ വെളുപ്പ് നിറമാകുന്ന അവസ്ഥയാണ് ശരീരത്തിൽ കറുപ്പ് നിറം ഉൽപ്പാദിപ്പിക്കുന്ന ജീനിന്റെ അഭാവമാണിതിന്റെ കാരണം 'ഹീമോഫീല' എന്ന മറ്റൊരു രോഗത്തിനും സാധ്യത ഏറെയാണ് ചെറിയ മുറിവ് പറ്റിയാൽ തന്നെ രക്തം വാർന്നൊലിച്ചു പോകുന്ന അപകടകരമായ അവസ്ഥയാണിത് അതുപോലെ തന്നെ വിവർണ്ണത, തൊലിമുറിയൽ, അന്ധതയോടുകൂടിയ ബുദ്ധിമാന്ദ്യം തുടങ്ങിയ ഭയാനക രോഗങ്ങളും ഇത്തരക്കാരിൽ കണ്ടേക്കാം രോഗപ്രതിരോധശേഷിയുടെ കുറവ് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി ഇവർക്ക് 16 ശതമാനം കുറവാണ് 

മുലകുടി ബന്ധം മുഖേനയും വൈവാഹിക ബന്ധം നിഷിദ്ധമായിവരും അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൊണ്ട് തന്നെയാണിത് മാതാവിന്റെ മാറിടത്തിൽ നിന്ന് ചുരത്തപ്പെടുന്ന മുലപ്പാൽ ഒരു ഈടുറ്റ ബന്ധത്തിന്റെ അതിവിശിഷ്ട പാനീയമാണ് അത് ഏത് സ്ത്രീയിൽ നിന്നാകുമ്പോഴും ആ ഒരു പവിത്രത നിലനിൽക്കുന്നുണ്ട് മേൽ നിഷിദ്ധത മുഖേന അമ്മിഞ്ഞപ്പാലിന്റെ മഹത്വം ഒന്നുകൂടി ശക്തിപ്പെടുകയാണ് കുടുംബബന്ധത്തിലൂടെ വിവാഹം നിഷിദ്ധമാക്കപ്പെടുന്ന (വിശേഷണമുള്ള)വർ മുലകുടിബന്ധത്തിലൂടെയും നിഷിദ്ധമാക്കപ്പെടുമെന്ന് നബി (സ) അരുളിയിരിക്കുന്നു (ബുഖാരി, മുസ്ലിം)  

ഉത്ബത്തുബ്നു ഹാരിസ് (റ) നബി (സ) യുടെ അടുക്കൽ വന്നു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ,ഞാനൊരു സ്ത്രീയെ വിവാഹം ചെയ്തു ' അപ്പോഴതാ ഒരു കറുത്തപെണ്ണ് വന്നു പറയുന്നു: 'ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും മുല തന്നിട്ടുണ്ടെന്ന് അവൾ കള്ളം പറയുന്നവളാണ് ' നബി (സ) പറഞ്ഞു: 'ആ സ്ത്രീ നിങ്ങൾക്ക് രണ്ടു പേർക്കും മുല തന്നിട്ടുണ്ടെന്ന് വാദിക്കുന്ന സ്ഥിതിക്ക് അവളെ നീ എങ്ങനെ സഹധർമ്മിണിയാക്കും? (നീ അവളെ ഒഴിവാക്കുക) ഉത്ബത് (റ) വീണ്ടും നബി (സ) യോട് പറഞ്ഞു: 'നബിയേ, ആ സ്ത്രീ ഒരു കറുത്ത പെണ്ണാണ് അവളുടെ വാക്ക് സ്വീകരിക്കാൻ കൊള്ളില്ല ' നബി (സ) പറഞ്ഞു: 'എന്തായാലും അങ്ങനെ അവൾ പറഞ്ഞില്ലേ?' 

ആ സ്ത്രീ പറഞ്ഞത് യാഥാർത്ഥ്യമാണെങ്കിൽ ഉത്ബത് (റ) വിവാഹിച്ചിരിക്കുന്നത് തന്റെ സഹോദരിയെയാണ് ഒന്നാലോചിച്ചു നോക്കൂ സഹോദരിയുമൊത്ത് ശയിക്കുന്നത് എത്രമാത്രം അപമാനകരമാണത് കടുത്ത തെറ്റാണത് അതിൽ ആർക്കും സംശയവുമില്ല വേണ്ടാവൃത്തി പ്രശ്നമല്ലാത്തവർ പോലും അത്തരമൊരു ചെയ്തിയെക്കുറിച്ച് ആലോചിക്കുകയില്ല മേൽ സംഭവത്തിലെ സ്ത്രീയുടെ സാക്ഷ്യം അംഗീകാരയോഗ്യമല്ലെങ്കിലും സംഭവം പൂർണ്ണമായി നിഷേധിക്കാനാവുന്നില്ല സാധ്യതയുടെ നൂറിലൊരംശമെങ്കിലും ബാക്കിയുണ്ട് അത് സത്യമായാലുള്ള ഗൗരവം കണക്കിലെടുത്തുകൊണ്ടാണ് പ്രവാചകൻ (സ) പ്രസ്തുത ബന്ധം ഒഴിവാക്കാൻ കൽപിച്ചത് തികച്ചും സൂക്ഷ്മതയുടെ മാർഗ്ഗം! അവിശുദ്ധ ലൈംഗിക ബന്ധത്തോടുള്ള ഇസ്ലാമിന്റെ സമീപനം എത്ര കണിശം!


ഇസ്ലാമിലെ വിവാഹ പ്രായം

ഒന്നിനെയും അടച്ചാക്ഷേപിക്കുന്ന നയം ഇസ്ലാമിന്റേതല്ല അതിന്റെ തീരുമാനങ്ങളും നിർദ്ദേശങ്ങളും ദൈവികവും യുക്തിഭദ്രവുമായിരിക്കും അത് വല്ലതിനെയും ആക്ഷേപിക്കുന്നുവെങ്കിൽ അത് കാര്യകാരണബന്ധങ്ങൾക്കധിഷ്ഠിതമായിട്ടായിരിക്കും മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ കാര്യങ്ങൾക്ക് ദോഷമുള്ള കാര്യങ്ങൾ ഇസ്ലാം ശക്തിയുക്തം എതിർക്കും അല്ലാത്തവയെ അവയിലെ നന്മയുടെ തോതനുസരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യും വിവാഹപ്രായത്തിന്റെ കാര്യത്തിലും ഇതേനിലപാട് തന്നെയാണ് ഇസ്ലാം സ്വീകരിച്ചിട്ടുള്ളത് സുതാര്യവും അനുകരണീയവുമാണിവിടെ ഇസ്ലാമിന്റെ സമീപനം 

വിവാഹത്തിന് ഒരു നിശ്ചിത പ്രായം ഇസ്ലാം കണക്കാക്കിയിട്ടില്ല പ്രകൃതിമതമായ ഇസ്ലാമിന് പ്രകൃതിക്കനുയോജ്യമല്ലാത്ത തീരുമാനങ്ങളെടുക്കാനാവില്ലല്ലോ മനുഷ്യനിൽ വികാരവും വിചാരവും ഉടലെടുക്കുന്നതിന് ഒരു നിശ്ചിത കാലം കൃത്യമായി നിശ്ചയിക്കാൻ കഴിയില്ല ശാരീരിക മാനസികാരോഗ്യം, സാമൂഹികാന്തരീക്ഷം ചുറ്റുപാട് തുടങ്ങിയവയൊക്കെ അവയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് 

ആരിലെങ്കിലും അത്തരം ചിന്തകൾ നേരത്തെ തന്നെ മുളപൊട്ടി തീവ്രമായാൽ, അവരുടെ വികാരത്തെ തളച്ചിടാൻ ഇസ്ലാം താത്പര്യപ്പെടുന്നില്ല വികാര വിചാരങ്ങൾ മൊട്ടിടാത്തവരെ വിവാഹക്കാര്യത്തിൽ നിർബന്ധിക്കാനും ഇസ്ലാം ഒരുക്കമല്ല ഇവ രണ്ടും നിയന്ത്രിതമാണെങ്കിൽ അതേറെ ദോഷകരമായാണ് ബാധിക്കുക അത് കൊണ്ട് മനുഷ്യന്റെ സാമൂഹികസ്ഥിതിയും സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് ഇസ്ലാം ശൈശവ വിവാഹം അനുവദിച്ചിട്ടുണ്ട് 

നബി (സ) യും ആഇശ (റ) യും തമ്മിലുള്ള വിവാഹം തന്നെ എടുക്കാം പ്രവാചകനുമായി ആഇശ (റ) യുടെ  വിവാഹം നടന്നത് മഹതിയുടെ ആറാം വയസ്സിലായിരുന്നു ഇത് സർവ്വാംഗീകൃത സത്യമാണ് മുതവാതിറായ ഹദീസിൽ രേഖപ്പെട്ടു കിടക്കുന്ന യാഥാർത്ഥ്യവുമാണ് എന്നാൽ വിവാഹത്തിന്റെ കാര്യത്തിൽ നബി (സ) ക്ക് പ്രത്യേകമായി അനുവദിക്കപ്പെട്ടതാകാം എന്നൊരു വാദം ഉയർന്നേക്കാം കാരണം നബി (സ) ക്ക് ഒരേ സമയം ഒമ്പത് ഭാര്യമാർ വരെ ഉണ്ടായിരുന്നല്ലോ ഇത് മറ്റുള്ളവർക്ക് അനുവദിക്കപ്പെട്ടതല്ല എന്നാൽ ആഇശ ബീവിയുടെ കാര്യം നബി (സ) യുടെ പ്രത്യേകതയിൽ പെട്ടതല്ലെന്ന് വ്യക്തമായ രേഖകളിൽ കാണാം 

ഭർത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദകാലത്തെ പറ്റി ഖുർആൻ പരാമർശിക്കുന്നുണ്ട് അവിടെ ചെറുപ്പം കാരണം ആർത്തവമുണ്ടാകാത്തവളും ഭർത്താവ് മരിച്ചാൽ മൂന്നു മാസം ഇദ്ദ ആചരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട് (ഖു.ശ 65,4) 

ശൈശവ വിവാഹം അനുവദനീയമാണെന്ന് ഈ സൂക്തത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം മഹാന്മാരായ ഇമാമുമാരും ഇക്കാര്യം ശരിവെക്കുന്നുണ്ട് 

ഇമാം നവവി (റ) പറയുന്നു: 'ഇവ്വിഷയത്തിൽ (ശൈശവ വിവാഹം അനുവദനീയമാണെന്ന കാര്യത്തിൽ) മുസ്ലിം സമൂഹം ഏകാഭിപ്രായക്കാരാണ് അങ്ങനെ നടന്ന വിവാഹം പ്രായപൂർത്തിയായതിന് ശേഷം ദുർബലപ്പെടുത്താൻ അവൾക്ക് അവകാശമില്ല ' പ്രായപൂർത്തിയെത്തുന്നതിന് മുമ്പുള്ള വിവാഹം സാധുവാകും എന്ന് ഇതിൽ നിന്നൊക്കെ ഗ്രഹിക്കാം എന്നാൽ പ്രായപൂർത്തിയെത്തിയ ശേഷം സമ്മത പ്രകാരം വിവാഹം കഴിക്കലാണ്  ഉത്തമം എന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പറയുന്നു 

ശാഫീ മദ്ഹബിന്റെ അഭിപ്രായം ഇതാണെന്ന് ശറഹു മുസ്ലിമിൽ ഇമാം നവവി (റ) വ്യക്തമാക്കുന്നുണ്ട് പ്രവാചകൻ (സ) ആഇശ (റ) യെ വിവാഹം കഴിച്ചത് സംബന്ധിച്ചുള്ള മുസ്ലിമിലെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:  'നബി (സ) ആഇശ ബീവിയെ ശൈശവ ദശയിൽ വിവാഹം കഴിച്ചത് ഒരു പ്രത്യേക മസ്വ് ലഹത്തിനുവേണ്ടിയായിരുന്നു ഇങ്ങനെ മസ്വ് ലഹത്തിനു വേണ്ടിയാണെങ്കിൽ  ശൈശവ വിവാഹം ആകാവുന്നതാണ് അല്ലെങ്കിൽ പ്രായപൂർത്തിയായതിന് ശേഷം പെൺകുട്ടികളുടെ സമ്മതപ്രകാരം വിവാഹം കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠകരം ' (ശറഹു മുസ്ലിം)


വിവാഹപ്രായവും വിവാദങ്ങളും

ഇസ്ലാം ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ വ്യാപകമാണിന്ന് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും താറടിച്ച് കാണിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന കുബുദ്ധികളാണിതിന് പിന്നിൽ സാധ്യമാകുന്ന മീഡിയകളൊക്കെ അതിന് വേണ്ടി അവർ ഉപയോഗിക്കുന്നു 'പാഠം ഒന്ന് ഒരു വിലാപം ' ആരും മറന്നുകാണില്ല 'പതിനാലാം വയസ്സിൽ ഭാര്യ, പതിനഞ്ചാം വയസ്സിൽ അമ്മ, പതിനാറാം വയസ്സിൽ വിവാഹമോചിത' എന്ന് പറഞ്ഞ് അത് ഇസ്ലാമിനെ ഏറെ പരിഹസിച്ചു 

തലയിൽ തട്ടമിട്ട പെൺകൊടി പെറ്റുമ്മയെ അണച്ചുകൂട്ടി വാവിട്ടു കരയുന്ന രംഗം ചിത്രീകരിച്ചു 'കളിയും ചിരിയും മാറുന്നതിന് മുമ്പ് കല്യാണമോ?' എന്നു തുടങ്ങിയ പേരുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു വാസ്തവത്തിൽ ഇസ്ലാം ശൈശവ വിവാഹത്തിന് 'ഗുഡ് സർട്ടിഫിക്കറ്റ് ' നൽകിയിട്ടില്ല അത് അനുവദനീയമാക്കിയെന്നുമാത്രം എന്നിട്ടും അതിന്റെ പേരിൽ ഇസ്ലാം നിരന്തരം ആക്ഷേപിക്കപ്പെടുന്നു പരിഹസിക്കപ്പെടുകയും പഴികേൾക്കേണ്ടി വരികയും ചെയ്യുന്നു ഇതിന്റെ പേരിൽ ഇസ്ലാമിനെതിരെ കൊഞ്ഞനം കാട്ടുന്നവർ വസ്തുക്കൾ മനഃപൂർവം വളച്ചൊടിക്കുകയാണ് ചരിത്രമറിയാത്തവരല്ല അവർ എന്നാൽ യഥാർത്ഥ ചരിത്രം പരതുമ്പോൾ ഒരു യാഥാർത്ഥ്യം ഏവർക്കും ബോധ്യപ്പെടും സത്യത്തിൽ ഇസ്ലാമല്ല മറ്റുള്ളവരാണ് ശൈശവവിവാഹത്തെ വഴിവിട്ട് പ്രോത്സാഹിപ്പിച്ചത് 

ശൈശവ വിവാഹത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട് കൗടില്യന്റെ 'അർത്ഥ ശാസ്ത്ര' ത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം 12 ആണെന്നും ആൺകുട്ടികളുടേത് 16 ആണെന്നും പറയുന്നുണ്ട് 

ദക്ഷിണേന്ത്യയിൽ ശൈശവ വിവാഹം നിലനിന്നിരുന്നതായി മെഗസ്തനീസ് പരാമർശിച്ചിട്ടുണ്ട് അവിടെ ആറോ ഏഴോ വയസ്സിലായിരുന്നു പോലും കല്യാണം! ബുദ്ധന്റെ കാലത്ത് പെൺകുട്ടികളുടെ വിവാഹം 12 വയസ്സിന് മുമ്പ് നടത്തിയിരുന്നില്ല എങ്കിലും ഇളം പ്രായത്തിലുള്ള വിവാഹങ്ങൾ എമ്പാടും നിലവിലുണ്ടായിരുന്നു അതുപോലെ ജൈനർ, ഹിന്ദുമതത്തിലെ ഉന്നതജാതിക്കാർ എന്നിവർക്കിടയിലും ബാലവിവാഹങ്ങൾ വേണ്ടുവോളം നടന്നിട്ടുണ്ട് ബ്രിട്ടീഷ് കാലഘട്ടവും ഇതിനപവാദമല്ല വൈദികകാലഘട്ടത്തിലും  തുടർന്നുള്ള കാലഘട്ടങ്ങളിലുമൊക്കെ ഈ സമ്പ്രദായം വ്യാപകമായിത്തന്നെ നിലനിന്നിട്ടുണ്ട് 1931 ലെ സെൻസസ് റിപ്പോർട്ടിൽ രാജ്യത്തെ 72% വിവാഹങ്ങളും 15 വയസ്സിന് മുമ്പാണ് നടന്നിരുന്നതെന്ന് കാണാം കണക്കുകളും ചരിത്രവും ഒക്കെ വിരൽ ചൂണ്ടുന്നത് മുസ്ലിമേതര സമൂഹങ്ങളിലേക്കാണെന്ന് വ്യക്തം 

ഇസ്ലാമേതര സമൂഹങ്ങൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാൻ കഴിഞ്ഞിട്ടില്ല ഇസ്ലാമാകട്ടെ പക്വതയാർന്ന സമീപനമാണ് കൈക്കൊണ്ടത് സ്ത്രീ പുരുഷന്മാർക്ക് ഒരു വിവാഹപ്രായം കണിശമായി കണക്കാക്കുന്നത് അപ്രായോഗികമാണ് ആ സത്യം ഇസ്ലാം ഉൾക്കൊണ്ടിട്ടുണ്ട് മറ്റുള്ളവർക്ക് ആ ബുദ്ധി ഇല്ലാതെ പോയിയെന്ന് വേണം കരുതാൻ ഒരു റിപ്പോർട്ട് കാണുക വിവാഹത്തിന്  പറ്റിയ സമയം മുപ്പതാം വയസ്സാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യൻ യുവാക്കളെന്ന് സർവ്വേ ഫലം വിവാഹത്തിനും കുടുംബജീവിതം ആരംഭിക്കുന്നതിനും ഏറ്റവും പറ്റിയ സമയം മുപ്പതാം വയസ്സാണെന്നാണ് ഇന്ത്യൻ യുവാക്കൾ കരുതുന്നതെന്ന് അന്താരാഷ്ട്ര സർവ്വെയിൽ പങ്കെടുത്ത 79% വും അഭിപ്രായപ്പെട്ടു മുപ്പതാം വയസ്സ് വിവാഹത്തിന് പറ്റിയ പ്രായാമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യക്ക്  പുറത്തുള്ള യുവാക്കൾ 77 ശതമാനമാണ് ഇനിയും കൂടുതലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയ ഇന്ത്യൻ യുവാക്കൾ 

ഈ അഭിപ്രായത്തിന്റെ പ്രേരക ശക്തിയിൽ സംശയിക്കേണ്ടതുണ്ട് വിവാഹം ഇങ്ങനെ വൈകിക്കുകയും നിശ്ചിത പ്രായം കണക്കാക്കുകയും ചെയ്യുന്നതിനാലുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ കൂടി ചർച്ച ചെയ്യേണ്ടിയിരുന്നു 1976 ഏപ്രിൽ ആരോഗ്യവകുപ്പ് മന്ത്രി ഡോ: കരൺസിങ്ങ് പാർലമെന്റിൽ ഒരു ദേശീയ ജനസംഖ്യാനയം അവതരിപ്പിക്കുകയുണ്ടായി അതിലെ പ്രധാന നിർദ്ദേശം ഇവയാണ് പുരുഷന്റെ വിവാഹപ്രായം 18 ൽ നിന്ന് 21 വയസ്സും സ്ത്രീയുടേത് 15 ൽ നിന്ന് 18 വയസ്സും ആക്കി ഉയർത്തുക ഏറെക്കുറെ അംഗീകരിക്കാവുന്ന ഒരു നിർദ്ദേശമാണിത് എങ്കിലും ആത്യന്തികമായി വിലയിരുത്തുമ്പോൾ അവയിലെ അപ്രായോഗികത ബോധ്യപ്പെടും  ഇവിടെയാണ് ഇസ്ലാമിന്റെ യുക്തിഭദ്രമായ നിലപാടിന്റെ പ്രസക്തിയേറുന്നത് 

ഇസ്ലാം മനുഷ്യന്റെ ജൈവപരമായ ആവശ്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് തീരുമാനങ്ങളെടുക്കുന്നത് അതുകൊണ്ട് തന്നെയാണ് ശൈശവ വിവാഹത്തെ അതംഗീകരിച്ചത് എന്നാൽ പലരും ജല്പിക്കും പോലെ അതൊരു പുണ്യകർമ്മമായോ, നിർബന്ധബാധ്യതയായോ മുസ്ലിംകൾ കാണുന്നില്ല ഇസ്ലാമിലെ വിവാഹ പ്രായത്തിന്റെ ഏകദേശ കണക്ക് വ്യക്തമാക്കുന്ന ഖുർആനിക സൂക്തം ഇങ്ങനെ വായിക്കാം: 'അനാഥകളെ നിങ്ങൾ പരീക്ഷിച്ചു നോക്കുക അങ്ങനെ അവർക്ക് വിവാഹപ്രായമെത്തിയാൽ അവരിൽ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കൾ അവർക്ക് വിട്ടുകൊടുക്കുക ' (വിശുദ്ധ ഖുർആൻ : 4:6) കാര്യബോധമുണ്ടാകുന്ന പ്രായം എന്ന് വിവാഹപ്രായത്തെ നമുക്ക് കണക്കാക്കാം 


പ്രണയവും വ്യാപകമാകുന്ന മിശ്രവിവാഹങ്ങളും

പ്രേമം ദിവ്യമാണ് മാനസിക വികാരങ്ങളിലെ അതിതീവ്രമായ ഒന്നുമാണ് പരസ്പരം പ്രണയം അനിവാര്യമാണ് അതില്ലെങ്കിൽ ജീവജാലങ്ങൾക്ക് നിലനിൽക്കാനാവില്ല കരുണാമയനായ ദൈവം കനിഞ്ഞു നൽകുന്നതാണത് ജീവജാലങ്ങളിൽ അവനത് സന്നിവേഷിപ്പിച്ചിരിക്കുന്നു അതുവഴി അവനുദ്ദേശിക്കുന്നത് പ്രകൃതിയുടെ സന്തുലിതമായ നിലനിൽപ്പാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രേമിക്കാനാവുന്നില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ? ഒന്നാലോചിച്ചു നോക്കൂ സ്നേഹത്തോടെ ഒരുമിച്ച് കഴിയാനാവില്ല മനഃപൊരുത്തത്തോടെ ഇണചേരാൻ കഴിയില്ല അനന്തരഫലമോ?

പ്രത്യുത്പാദനം തന്നെ നടക്കാത്ത അവസ്ഥ സംജാതമാകും മനുഷ്യന്റെ വംശപരമ്പര നിലനിർത്തണമെങ്കിൽ മറ്റുവല്ല മാർഗ്ഗങ്ങളും തേടേണ്ടി വരും ഇത് മനുഷ്യരുടെ മാത്രം കാര്യമല്ല ഇതര ജീവികളുടെയും സസ്യങ്ങളുടെയും പോലും കാര്യമാണ് മേൽപ്രതിസന്ധി ഇല്ലാതാക്കാനുള്ള ദൈവത്തിന്റെ സംവിധാനമാണ് പ്രേമം പ്രകൃദിദത്തമായ അതിനെ തലമുറകളിലേക്ക് പകർന്നു നൽകുന്നത് ഇതുകൊണ്ടാണ് എന്നാൽ പ്രേമം ചിലപ്പോൾ അവിശുദ്ധമായെന്നും വരാം അത് പ്രണയിക്കുന്നവന്റെയും പ്രണയിനിയുടെയും അവസ്ഥയനുസരിച്ചാണെന്ന് മാത്രം 'പ്രേമം ഒരു വലിയ വസ്തുവാണ് അതില്ലെങ്കിൽ മനുഷ്യരുടെയും പ്രാണികളുടെയും, ഒന്നിന്റെയും ജന്മവും വളർച്ചയും കൂടി നടക്കാതിരുന്നേനെ' (ആചാര്യവിനോഭാവേ)

പ്രേമ സാഹിത്യകാരന്മാരുടെ ഇഷ്ടവിഷയമാണ് പ്രണയത്തിന്റെ മാധുര്യം വിഷയീഭവിപ്പിക്കാത്ത കവികളില്ല അതിനെ കഥാതന്തുക്കളാക്കാത്ത കഥാകാരന്മാരും സുഗതകുമാരി എഴുതി: 

'ആവർത്തനത്താൽ വിരസമാവാത്തതായ് 

പ്രേമമൊന്നല്ലാതെയെന്തു പാരിൽ? 

എന്നും പറഞ്ഞാൽ മതിവരാതുള്ളൊരു 

നിന്നെക്കുറിച്ചെങ്ങളെത്ര പാടി?' (രാധയെവിടെ ? പേജ് 59)

പ്രേമത്തിന്റെ ഈ അസാധാരണത്വമാണ് എല്ലാവരും വരച്ചു കാട്ടിയത് നമ്മെ നാമാക്കാനും അല്ലാതെയാക്കാനുമൊക്കെയുള്ള കഴിവുണ്ടതിന് വിശുദ്ധവും അവിശുദ്ധവുമായ രണ്ട് രൂപങ്ങളുണ്ടതിന് ഒന്നാമത്തേത് വലിയ നന്മകളുടെ സങ്കേതമാണ് രണ്ടാമത്തേതാകട്ടെ നമ്മെ നശിപ്പിക്കും ആദ്യത്തേത് ദിവ്യമാണെങ്കിൽ, പിന്നത്തേത് ഭീകരമാണ് 'പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാ, വഴിപിഴച്ച കാമ/ കിങ്കരന്മാർ ചെയ്യുന്ന കടും കൈകളാൽ....' എന്ന് കുമാരനാശാൻ 'കരുണ'യിൽ എഴുതിയത് ഈ രണ്ടാമത്തെതിനെക്കുറിച്ചാണ് പ്രേമം ഒരുതരം അന്ധതയാണ് 'പ്രേമത്തിന് കണ്ണും കാതുമില്ല' എന്ന് പറയുന്നതും ഇത്തരം പ്രേമങ്ങളെപ്പറ്റിതന്നെയാണ് ബനൂ ആമിർ ഗോത്രക്കാരിയായ ലൈലയുടെ കാമുകൻ ഖൈസ് തകർന്ന വീടിന്റെ കുറ്റിച്ചുമരുകൾക്കിടയിലൂടെ ഒരിക്കൽ നടന്നു പോയത്രെ പ്രേമപരവശനായ ആ കാമുകന്റെ ചുണ്ടിൽ അപ്പോൾ കവിത വിരിഞ്ഞു: 

'ഞാൻ ലൈലയുടെ ഭവനത്തിനരി കിലൂടെ നടന്നുപോവുന്നു 

ചുമരുകളോരോന്നും മാറിമാറി ചുംബിക്കുന്നു 

എന്റെ ഹൃദയം കീഴടക്കിയത് ചുമരുകളോടുള്ള സ്നേഹമല്ല 

അവിടെ വസിച്ചവളോടുള്ള സ്നേഹമാണ് ' 

പ്രേമത്തിന് മതമോ ജാതിയോ ഒന്നുമില്ല പ്രണയിനിയെ സ്വന്തമാക്കാൻ എന്തു ത്യാഗത്തിനും തയ്യറാവുന്നു കാലങ്ങളായി നെഞ്ചോടു ചേർത്തു പിടിച്ച മതവും വിശ്വാസവും വരെ ത്യജിക്കുന്നു 


പ്രേമത്തിന്റെ ഇസ്ലാമികമാനം

വിശുദ്ധ പ്രേമത്തെ ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട് അവിശുദ്ധ പ്രേമബന്ധങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു പ്രണയം ഒരു മാനസിക വികാരമാണ് നമ്മുടെ നിയന്ത്രണത്തിന് പലപ്പോഴും അത് വിധേയമാകണമെന്നില്ല ഹൃദയാന്തരങ്ങളിൽ ഏത് നിമിഷവും അത് മുളപൊട്ടാം അത് ആരോടുമാവുകയും ചെയ്യാം ഈ അവസ്ഥയെ ഇസ്ലാം ഒറ്റയടിക്ക് വിമർശിക്കുന്നില്ല മുഹമ്മദ് നബി (സ) തങ്ങൾ സൃഷ്ടികളിൽ അത്യുന്നതനാണല്ലോ പുണ്യ റസൂലിന് തന്റെ ഭാര്യമാരിൽ ആഇശ (റ) യോട് പ്രത്യേകം സ്നേഹമുണ്ടായിരുന്നത് സുവിദിതമാണ് ആഇശ (റ) യുടെ കന്യകത്വമാണതിനു കാരണം ഭാര്യമാരോടൊക്കെ തുല്യസ്നേഹം കാണിക്കേണ്ടതല്ലേ? പിന്നെന്തുകൊണ്ടാണ് മാതൃകാ പുരുഷനായ പ്രവാചകൻ (സ) യിൽ നിന്ന് അങ്ങനെയുണ്ടായത്? ഇങ്ങനെയൊക്കെ ചിലർ ചോദിച്ചെന്ന് വരും എന്നാൽ ഇവിടെ ഈ എക്ട്രാ സ്നേഹത്തെ പിടിച്ചു കെട്ടാൻ നബി (സ) ഒരിക്കലും തുനിഞ്ഞില്ല മനസ്സിന്റെ ചായ് വാണത് ഈ മുഹബ്ബത്ത് സ്വന്തം പത്നിയോടാണെന്നതിൽ എതിർക്കപ്പെടേണ്ടതുമില്ല  അപ്പോൾ പ്രേമമല്ല പ്രശ്നം അത് ആരോട് എന്നതിലാണ് കാര്യം 

വിവാഹാനന്തര പ്രേമത്തെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് വിവാഹപൂർവ്വ പ്രേമം ഇസ്ലാമികമല്ല അത് തെറ്റുകളിലേക്കാണ് നമ്മെ നയിക്കുന്നത് നിഷിദ്ധമായതൊക്കെ അത് അനുവദനീയമായി കണക്കാക്കും അതിനാൽ ഒരുത്തിയോട് ഒരാൾക്ക് പ്രേമം തോന്നിയാൽ ആദ്യം അവളെ വിവാഹാലോചന നടത്താനാണ് ഇസ്ലാം കൽപ്പിക്കുന്നത് നിഷിദ്ധതയിലേക്കുള്ള കവാടം അടക്കുകയാണ് ഇതു കൊണ്ടുള്ള ലക്ഷ്യം  

ഇബ്നു അബ്ബാസ് (റ) പറയുന്നു: 'ഒരിക്കൽ തിരുദൂതരുടെയടുത്ത് ഒരു വ്യക്തി വന്നു പറഞ്ഞു: 'തിരുദൂതരെ, എന്റെ  സംരക്ഷണത്തിൽ ഒരു അനാഥ പെൺകുട്ടിയുണ്ട് അവൾക്ക് ഇതിനകം രണ്ട് ചെറുപ്പക്കാർ വിവാഹാലോചനയുമായി വന്നു അവരിൽ ഒരാൾ സമ്പന്നനാണ് അപരൻ ദരിദ്രനും ഞങ്ങൾക്ക് താത്പര്യം സമ്പന്നനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് അവൾക്കാകട്ടെ ഇഷ്ടപ്പെട്ടത് പാവപ്പെട്ടവനെയും ' ഇതുകേട്ട് തിരുനബി (സ) പറഞ്ഞു: 'പ്രണയബദ്ധർക്ക് വിവാഹത്തെപ്പോലെ മറ്റൊന്നും അഭിപ്രായപ്പെടാനാകില്ല ' (ഇബ്നുമാജ, ഹാകിം) 

പ്രേമത്തിന്റെ പേരിൽ ഇന്ന് നടക്കുന്ന പേക്കൂത്തുകൾ അറപ്പുളവാക്കുന്നതാണ് എന്തെല്ലാം ഹറാമുകൾ അതിന്റെ പേരിൽ നടമാടുന്നു? പ്രേമഭാവത്തോടെ പരസ്പരം ദർശിക്കുന്നു സ്പർശിക്കുകയും സംസാരിക്കുകയും ചെയ്യുന്നു ഇവയെല്ലാം നിഷിദ്ധം തന്നെയല്ലേ അന്യസ്ത്രീപുരുഷന്മാർ തമ്മിൽ സലാം പറയൽ പോലും ഇസ്ലാം വിലക്കിയിട്ടുണ്ട് സ്നേഹം ഉണ്ടാവാനുള്ള ഒറ്റമൂലിയായി പ്രവാചകൻ (സ) പരിചയപ്പെടുത്തിയതാണ് സലാം പറച്ചിൽ പ്രേമത്തിന്റെ നേരിയ സാധ്യതകളെല്ലാം ഇല്ലാതാക്കുകയാണ് ഇസ്ലാം 

പരസ്ത്രീ ദർശനവും സ്പർശനവും ഇസ്ലാം കർക്കശമായി വിലക്കിയിട്ടുണ്ട് 'വികാരത്തോട് കൂടിയല്ലെങ്കിലും നാശത്തെ തൊട്ട് നിർഭയമാണെങ്കിലും അന്യസ്ത്രീയുടെ ശരീരദർശനം നിഷിദ്ധമാണെന്നാണ് പണ്ഡിത പ്രബലാഭിപ്രായം ' (ഫത്ഹുൽ മുഈൻ, തുഹ്ഫ) ഇബ്നു അബ്ബാസ് (റ) വിൽ നിന്ന്: 'നബി (സ) ഫള്ലുബ്നു അബ്ബാസ് (റ) നെ ഒരു പെരുന്നാൾ ദിനത്തിൽ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു ഉടനെ ഖശ്അം ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ നബി (സ) യോട് ഫത് വ തേടി വന്നു ഫള്ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി (സ) ഫള്ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചുകൊണ്ടിരുന്നു ' (ബുഖാരി, മുസ്ലിം)

ആകസ്മിക നോട്ടം തെറ്റല്ല എന്നാൽ അത്പോലും ശ്രദ്ധിക്കേണ്ടതാണെന്നാണ് ഇസ്ലാമിക പക്ഷം ജംരീരിബ്നു അബ്ദില്ലാ (റ) പറയുന്നു: 'ഞാൻ നബി (സ) യോട് ആകസ്മികമായുള്ള നോട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ നബി (സ) പ്രതിവചിച്ചു 'നീ കണ്ണ് തിരിക്കുക' (മുസ്ലിം, അഹ്മദ്) 

പുരുഷൻ സ്ത്രീയെ നോക്കുന്നതിനെ സംബന്ധിച്ചാണ് മേൽ പരാമർശങ്ങളൊക്കെ എന്നാൽ അന്യപുരുഷന് സ്ത്രീയുടെ ശരീരം മുഴുവൻ ദർശിക്കൽ നിഷിദ്ധമാണെന്നപോലെ തിരിച്ചും ഹറാമാണെന്ന് ഇമാം നവവി (റ) പ്രബലമാക്കിയിരിക്കുന്നു അന്ധനായ ഉമ്മുമക്തൂം (റ) മൈമൂന, ഉമ്മുസലമ (റ) എന്നിവരുടെ അടുത്തേക്ക് വന്നപ്പോൾ അവർ  അദ്ദേഹത്തെ നോക്കി ഇത് കണ്ട നബി (സ) അവരോട് മറഞ്ഞുനിൽക്കാനാവശ്യപ്പെട്ടു 'അദ്ദേഹം അന്ധനല്ലേ?' അവർ ചോദിച്ചു: 'നിങ്ങൾ അന്ധരല്ലല്ലോ?' എന്ന് നബി (സ) തിരിച്ചു ചോദിച്ചു ഈ സംഭവമാണ് ഇമാം നവവി (റ) യുടെ അഭിപ്രായത്തിനു പിൻബലം നൽകുന്നത് 

വിവാഹാവശ്യാർത്ഥം വധൂവരന്മാർ തമ്മിൽ കാണുന്നത് കുഴപ്പമില്ല എന്നാൽ അതിനും മൂന്ന് നിബന്ധനകൾ പാലിക്കണം 

ഒന്ന്; വിവാഹത്തിന് തീരുമാനിച്ച ശേഷമായിരിക്കുക, 

രണ്ട്; വധു ഇദ്ദയുടെ കാലാവധികഴിഞ്ഞവളും മറ്റൊരാളുടെ ഭാര്യയുമല്ലാതിരിക്കുക, 

മൂന്ന്; കല്യാണം കഴിക്കാൻ പറ്റില്ല എന്ന ഭാവന വർദ്ധിക്കാതിരിക്കുക ഈ നിബന്ധനകൾ പാലിച്ചുകൊണ്ടേ പരസ്പരം കാണുക എന്നിടത്തേക്കെത്താനാവുകയുള്ളൂ (ഫത്ഹുൽ മുഈൻ, ഇആനത്തുത്ത്വാലിബീൻ, വാള്യം 3, പേജ് 257, തുഹ്ഫ) 

ഇവിടെ കാണുന്നതിന് പ്രത്യേക പരിധിയൊന്നുമില്ല പരസ്പരം അറിയാൻ മതിയാകുന്ന അത്ര എന്നതാണ് കണക്ക് നോട്ടം ആവർത്തിക്കൽ കൊണ്ടോ, വികാരത്തോട് കൂടി ആയാൽ തന്നെയോ, ഫിത്നയെ ഭയപ്പെട്ടുകൊണ്ടായാലും കുഴപ്പമില്ല എന്നതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം എന്നാൽ ആവശ്യം മതിയായിട്ടും നോക്കൽ ഹറാമുമാണ് (ഇആനത്തുത്ത്വാലിബീൻ, വാള്യം 3, പേജ് 257) ദർശനവും സ്പർശനവും സംബന്ധമായി മറ്റൊരു ഭാഗത്തിൽ കൂടുതൽ വിവരിക്കുന്നുണ്ട് 

ചുരുക്കത്തിൽ വിവാഹപൂർവ്വപ്രേമത്തിന് ഇസ്ലാമിന്റെ യാതൊരുവിധ ആശിർവാദവുമില്ല വിവാഹാനന്തര പ്രേമത്തെ അത് നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഡേറ്റിങ്ങും ചാറ്റിങ്ങുമൊക്കെ വർദ്ധിച്ച കാലമാണിത് വിവാഹപൂർവ്വ പ്രേമവും ഒന്നിച്ചു താമസിക്കലുമൊക്കെ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടിന്ന് ഡേറ്റിങ്ങിന്റെ ഉപജ്ഞാതാക്കൾ യൂറോപ്യരാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും ഒന്നിച്ചു ജീവിക്കുക, കുറെ നാളത്തെ ജീവിതത്തിൽ പരസ്പരം പൊരുത്തപ്പെട്ടാൽ വിവാഹം! അല്ലെങ്കിൽ സൗഹൃദം നിലനിർത്തി പിരിയൽ തുടർന്ന് മറ്റൊരു പങ്കാളിയെ അന്വേഷിക്കൽ ഇതാണ് ഡേറ്റിംങ്ങ് ഈ രീതിയുടെ പ്രാകൃത രൂപമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന 'സിഫാഹ് ' 


മിശ്രവിവാഹം

പ്രണയം പാരമ്യതയിലെത്തുമ്പോൾ മതവും ജാതിയുമൊന്നും പ്രശ്നമല്ലാതാവുന്നു പ്രണയിനിയെ സ്വന്തമാക്കുകമാത്രമാവും പിന്നെ ലക്ഷ്യം അപ്പോഴാണ് കൂടുതലും മിശ്രവിവാഹങ്ങൾ അരങ്ങേറുന്നത് വിവാഹത്തിന്റെ നിബന്ധനകൾ മുഴുവൻ ഇസ്ലാം വിശദീകരിച്ചിട്ടുണ്ട് മിശ്ര വിവാഹത്തിന് അതിലൊന്നും യാതൊരു സാധുതയും ഇസ്ലാം നൽകിയിട്ടില്ല ഇരുമതക്കാർ തമ്മിലുള്ള വിവാഹത്തെ ഇസ്ലാം വിലക്കുന്നു 

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: 'ബഹുദൈവ വിശ്വാസികളായ സ്ത്രീകൾ സത്യവിശ്വാസം സ്വീകരിക്കുന്നത് വരെയും അവരെ നിങ്ങൾ വിവാഹം ചെയ്യരുത് ബഹുദൈവ വിശ്വാസിനിയായ സ്വതന്ത്ര സ്ത്രീയേക്കാൾ ഏറ്റവും നല്ലത് സത്യവിശ്വാസിനിയായ അടിമസ്ത്രീയാകുന്നു അവർ (ബഹുദൈവ വിശ്വാസിനി) നിങ്ങൾക്ക് എത്ര തന്നെ കൗതുകം ജനിപ്പിച്ചാലും ശരി (അതുപോലെ) ബഹുദൈവവിശ്വാസികൾ സത്യവിശ്വാസികളാകുന്നത് വരെ അവർക്ക് (സത്യവിശ്വാസിനികളെ) നിങ്ങൾ വിവാഹം ചെയ്തു കൊടുക്കരുത് ബഹുദൈവവിശ്വാസിയേക്കാൾ ഏറ്റവും നല്ലത് സത്യവിശ്വാസിയായ അടിമയാകുന്നു അവൻ (ബഹുദൈവവിശ്വാസി) നിങ്ങൾക്ക് എത്ര തന്നെ കൗതുകം ജനിപ്പിച്ചാലും ശരി ' (സൂറത്തുൽ: ബഖറ 221)  

മക്കയിലുണ്ടായിലുണ്ടായിരുന്ന മർസദുൽ ഗസ്നവി എന്നയാളുടെ കാമുകി അയാളോട് നമുക്കൽപം ഒഴിഞ്ഞിരിക്കാം എന്നഭ്യർത്ഥിച്ചു അദ്ദേഹം പറഞ്ഞു: 'ഇസ്ലാം നമുക്കിടയിൽ വിഘാതം സൃഷ്ടിച്ചിരിക്കുന്നു ' 'എങ്കിൽ നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ?' അവൾ ചോദിച്ചു:  'ശരി, നമുക്ക് നബിയോട് ചോദിക്കാം ' എന്നയാൾ പറഞ്ഞു ഈ സാഹചര്യത്തിലാണത്രെ മേൽസൂക്തം അവതരിക്കുന്നത് 

എന്നാൽ ചിലർ മിശ്രവിവാഹത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നുണ്ട് ക്രിസ്ത്യാനിസം അതൊരു തെറ്റായി കാണുന്നില്ല 'ഏതെങ്കിലും സ്ത്രീക്ക് അവിശ്വാസിയായ ഭർത്താവുണ്ടായിരിക്കുകയും അവൻ അവളോടൊത്ത് ജീവിക്കാൻ സമ്മതിക്കുകയും ചെയ്യുന്നപക്ഷം  അവൾ അവനെ ഉപേക്ഷിക്കരുത് എന്തെന്നാൽ അവിശ്വാസിനിയായ ഭർത്താവ് ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ ഭർത്താവ് മുഖേനയും പരിശുദ്ധീകരിക്കപ്പെടുന്നു അല്ലാത്ത പക്ഷം നിങ്ങളുടെ മക്കൾ അശുദ്ധരാകുമായിരുന്നു എന്നാൽ ഈ സ്ഥിതിക്ക് അവർ പരിശുദ്ധരത്രെ ' (കൊറിന്തോസ് 7:13,14) 

പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി നിർബന്ധിച്ച് മതം മാറ്റുന്ന പ്രവണതയും ഇസ്ലാമികമല്ല അത്തരം ഇസ്ലാമിസ്റ്റുകൾ നമ്മുടെ ലക്ഷ്യമല്ല മാത്രമല്ല; അവരെക്കൊണ്ട് ഇസ്ലാമിനോ മുസ്ലിം സമുദായത്തിനോ ദോഷമല്ലാതെ യാതൊരു ഗുണവുമുണ്ടാവില്ലെന്നതാണ് നേര് എന്നിട്ടും ചിലർ ഇതിന്റെ പേരിൽ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നു 'ലൗ ജൗഹിദ് ' എന്ന പുതിയ പദം പോലും അതിനായവർ നിർമ്മിച്ചെടുത്തു ഇസ്ലാമിനെ വ്യാപകമായി ആക്ഷേപിച്ചു കൊണ്ടിരുന്നു എന്നാൽ എല്ലാം ദിവസങ്ങളെക്കൊണ്ടാണ് കെട്ടടങ്ങിയത് മലപോലെ വന്നവർ എലിയെ പോലെ മാളത്തിലേക്ക് ഉൾവലിഞ്ഞു എന്തുകൊണ്ടവർക്ക് പിടിച്ചു നിൽക്കാനായില്ല? ഇസ്ലാമിന്റെ നയനിലപാടുകളിലെ ശരി അത്രയ്ക്ക് കൃത്യമായിരുന്നു എന്നത് കൊണ്ട് തന്നെ


ബ്രഹ്മചര്യം: അസാന്മാർഗ്ഗികതയിലേക്കുള്ള കവാടം

സദാചാരബോധവും വിശുദ്ധിയുമാണ് വിവാഹം മനുഷ്യന് സമ്മാനിക്കുന്നത് അത് ഉപേക്ഷിക്കുന്നവർ പ്രകൃതിയെയാണ് നിഷേധിക്കുന്നത് വിവാഹത്തെ നിരാകരിക്കുന്നവർ ഒട്ടനവധിയുണ്ട് അതിനെ അടച്ചാപേക്ഷിക്കുന്നവരും അവർക്കൊന്നും വികാര വിചാരങ്ങളില്ലെന്നാണോ നമ്മൾ കരുതേണ്ടത്? അതോ വികാരശമനത്തിന് മറ്റു മാർഗ്ഗങ്ങൾ തേടുന്നുണ്ടെന്നോ? എന്ത് തന്നെയായാലും ലൈംഗികത മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതാണെന്നതിൽ രണ്ടഭിപ്രായമില്ല അത് ഒരു ജന്മം മുഴുവൻ ഉപേക്ഷിക്കുന്നവർ വല്ല ദൈവമോ, മാലഖയോ ഒക്കെ ആവണം ഇവിടെ വിവാഹ നിഷേധികൾ ഇത് രണ്ടുമല്ലെന്ന് ഉറപ്പാണല്ലോ എന്നിട്ടും പിന്നെന്തുകൊണ്ട് വിവാഹത്തോടും ലൈംഗികതയോടും ഇവർ പുറംതിരിഞ്ഞ് നിൽക്കുന്നത് ഒരു പരിശോധനക്ക് വിധേയമാക്കിയാൽ പലതും വെളിച്ചത്തുവരും നമ്മേക്കാൾ നാലിരട്ടി ലൈംഗികത ആസ്വദിക്കുന്നവരാണ് അവരെന്നതും കാണാം 

ബ്രഹ്മചര്യത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ക്രിസ്തുമതമാണ് ചില വരികൾ ശ്രദ്ധിക്കുക: 'നിങ്ങൾക്ക് ഉത്കണ്ഠയുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു അവിവാഹിതൻ കർത്താവിനെ എങ്ങനെ സംപ്രീതനാക്കണമെന്ന് ചിന്തിച്ച് കർത്താവിന്റെ കാര്യങ്ങളിൽ തൽപരനാകുന്നു വിവാഹിതൻ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്ന് ചിന്തിച്ചു ലൗകിക കാര്യങ്ങളിൽ തൽപരനാകുന്നു അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു അവിവാഹിതരായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കുന്നവനായി കർത്താവിന്റെ കാര്യങ്ങളിൽ തൽപരരാണ് വിവാഹിതയായ സ്ത്രീയാകട്ടെ, ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ചിന്തിച്ച് ലൗകിക കാര്യങ്ങളിൽ തത്പരയാകുന്നു ഞാൻ ഇത് പറയുന്നത് നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങൾക്ക് ഉചിതമായ ജീവിതക്രമവും കർത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാൻ അവസരവും ഉണ്ടാകുവാൻ വേണ്ടിയാണ് ' (കോറിന്തോസ്: 7:32-35) 

നീ സഭാര്യനാണെങ്കിൽ സ്വതന്ത്രനാകാൻ ശ്രമിക്കേണ്ട, വിഭാര്യനാണെങ്കിൽ വിവാഹിതനാകുകയും വേണ്ട' (കോറിന്തോസ് 7:27)

'നീ വിവാഹം കഴിക്കുന്നെങ്കിൽ അതിൽ പാപമില്ല ഒരു കന്യക വിവാഹിതരാകുന്നവർക്ക് ശാരീരിക ക്ലേശങ്ങൾ ഉണ്ടാകും അതിൽ നിന്നും നിങ്ങളെ ഒഴിവാക്കാനാണ് എന്റെ ശ്രമം ' (കോറിന്തോസ്: 7:28) 

യേശുക്രിസ്തു വിവാഹിതനായില്ലെങ്കിലും വിവാഹത്തെ അദ്ദേഹം എതിർക്കുന്നതായി എവിടെയും കാണുന്നില്ല യേശുവിന്റെ അപ്പോസ്ഥലന്മാരിൽ പലരും വിവാഹിതരായിരുന്നു പിൽക്കാലത്താണ് ബ്രഹ്മചര്യം, മതത്തിന്റെ ഭാഗമെന്നോണം പ്രചരിപ്പിക്കപ്പെട്ടത് ക്രൈസ്തവസഭയിൽ ബ്രഹ്മചര്യത്തിന്റെ ഉപജ്ഞാതാവ് സെന്റ് പോളാണെന്ന് കരുതപ്പെടുന്നു ശരിയായ ക്രിസ്ത്യാനിയാകണമെങ്കിൽ ബ്രഹ്മചര്യം ആവശ്യമാണെന്നാണ് ഇദ്ദേഹം പറയുന്നത് പുരുഷൻ ഒരു നിലക്കും സ്ത്രീയുമായി ബന്ധപ്പെടാതിരിക്കലാണ് നല്ലതെന്നും ഇദ്ദേഹം സിദ്ധിക്കുന്നു ആദിമ ക്രിസ്ത്യാനികൾ പോളിന്റെ വാദഗതി അംഗീകരിച്ചു ബ്രഹ്മചാരികളായി സ്ത്രീകളെ കാണാതിരിക്കാൻ ഒറ്റപ്പെട്ട ദിക്കുകളിൽ താമസിക്കുകവരെ ചെയ്തു 'പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ് ക്രൈസ്തവ സഭയിൽ പുരോഹിതന്മാർ ബ്രഹ്മചര്യം പാലിക്കണമെന്ന നിയമം കർശനമായി പ്രയോഗത്തിൽ വന്നത് ' എന്ന് ഒരു ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു (പി.എ. ജോയി- സ്ത്രീകൾ ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ) 

ക്രിസ്ത്യൻ സഭ കടുംപിടുത്തം തന്നെ ഇവ്വിഷയത്തിൽ നടത്തുന്നുണ്ട് അത് തന്നെയാണ് ആയിരക്കണക്കിന് കന്യാസ്ത്രീകളുടെയും അവിവാഹിതരായ പുരോഹിത വർഗ്ഗത്തിന്റെയും പിറവിക്ക് ഹേതുവായത് 'യേശു സ്വർഗ്ഗത്തിൽ വെച്ച് വിവാഹം കഴിക്കും ' ഈ മോഹവലയത്തിൽ കുടുക്കിയാണ് കന്യാസ്ത്രീകളുടെ ജീവിതം തളച്ചിട്ടിരിക്കുന്നത് കന്യാമഠങ്ങളിൽ വികാരക്ഷോഭത്താൽ എരിപൊരികൊണ്ട് കഴിയാൻ വിധിക്കപ്പെട്ടവരാണവർ അതും ജീവിതാവസാനം വരെ എന്തു വിശ്വാസങ്ങളുടെ പേരിലാവട്ടെ, പ്രകൃതി വിരുദ്ധമായ ഈ നിലപാടിനെ ന്യായീകരിക്കാനാവില്ല അതേ മഠങ്ങളിൽ വികാരം അടിച്ചൊതുക്കിക്കഴിയുന്ന പുരോഹിത വർഗ്ഗവും ഈ സ്ത്രീകൾക്ക് കൂട്ടായുണ്ടെന്നത് ഓർക്കണം അത് പ്രശ്നത്തിന് ഗൗരവ സ്വഭാവം നൽകുന്നുണ്ട് ഇരുമ്പും കാന്തവുമെന്നപോലെ പരസ്പരം ആകർഷിക്കപ്പെടുന്ന തരത്തിലാണ് സ്ത്രീ പുരുഷ സൃഷ്ടിപ്പ് അപ്പോൾ വർഷങ്ങളായി എല്ലാം ഒതുക്കിക്കഴിയുന്നവർ കൂടിയാണെങ്കിലോ? എന്തായിരിക്കും അവിടുത്തെ അവസ്ഥ? തൊട്ടടുത്ത് നിന്ന് അടിച്ചു വീശുന്ന പുരുഷഗന്ധം എന്തായാലും ഈ ദൈവവിശ്വാസികളെ അസ്വസ്ഥമാക്കാതിരിക്കില്ല തിരിച്ചും അങ്ങനെതന്നെ കന്യാമഠങ്ങളുടെ ഇന്നത്തെ അവസ്ഥ അത്കൊണ്ട് തന്നെ ശോചനീയമാണ് വഴിവിട്ട ബന്ധങ്ങളുടെ നൂറ് നൂറ് നാറ്റക്കഥകളാണവിടെ നിന്ന് അരങ്ങത്ത് വന്നുകൊണ്ടിരിക്കുന്നത് 

'കന്യാമഠങ്ങളിൽ സംഭവിക്കുന്നതെന്താണ്? ആത്മീയതയുടെ പുറന്തോട് പൊട്ടിച്ച് കോൺവെന്റുകളിൽ നിന്ന് ദുരൂഹമരണങ്ങളുടെയും പീഢനങ്ങളുടെയും അശുദ്ധ വാർത്തകൾ പുറത്തുവരുന്നു.....' ഒരു റിപ്പോർട്ടിന്റെ തുടക്കമാണിത് (മാധ്യമം ആഴചപ്പതിപ്പ് 2000 ജുലൈ 21) കേരളത്തിലെ വിവിധ കോൺവെന്റുകളിൽ 16 കന്യാസ്ത്രീകൾ അസ്വാഭാവിക രീതിയിൽ മരിച്ചതായി പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു പുരോഹിതന്മാരുടെ പീഢനങ്ങളുടെ കഥകളാണ് റിപ്പോർട്ടിലുടനീളം തെളിഞ്ഞു വരുന്നത് 

കന്യാസ്ത്രീ മഠങ്ങൾ ആരംഭിച്ചത് മുതൽക്ക് തന്നെ പ്രശ്നങ്ങളും ആരംഭിച്ചിട്ടുണ്ട് ക്രൈസ്തവ സഭാചരിത്രം അതാണ് സൂചിപ്പിക്കുന്നത് ഇംഗ്ലീഷ് കവിതയുടെ പിതാവെന്നറിയപ്പെടുന്ന ജെഫ്റി ചോസറി (1340- 1400) ന്റെ പ്രസിദ്ധമായ 'പ്രോലോഗ് ' എന്ന കവിതയിൽ സന്യാസിനികളെയും പരിഹസിക്കുന്ന പരാമർശങ്ങളുണ്ട് അക്കാലത്തെ സന്യാസി മഠങ്ങളുടെ ജീർണ്ണതകൾ പകർത്തുകയായിരുന്നു അദ്ദേഹം കന്യാമഠങ്ങളിലെ അശ്ലിലതകളെക്കുറിച്ച് മാധവിക്കുട്ടി എഴുതിയിട്ടുണ്ട് 'ഞാൻ ഇരുണ്ട ഇടവഴികളിലൂടെ നീങ്ങാം ഇരുണ്ട വഴികളിലൂടെയുള്ള ഓട്ടമായിരുന്നു ജീവിതം ചന്ദ്രി ഓർത്തു ഭയം മാത്രം ഒരു സഹയാത്രിക രക്ഷപ്പെട്ടാൽ താൻ നരേന്റെ ഗൃഹത്തിലേക്ക് ഓടി അണയും ളോഹ ധരിച്ചവരുടെ കാമ പൂരണത്തിന് തയ്യറാകുന്നതിലും ഭേദംനരേന്റെ പ്രേമത്തെ സ്വീകരിക്കുക തന്നെ അയാൾ ആഹ്ലാദിക്കും പുറത്തുപോവാതെ ആ ഗൃഹാന്തർഭാഗത്ത് താൻ ഒരു ഭാര്യയായി ജീവിക്കും അമ്മായി, കുടുംബിനിയായി, സ്ത്രീയായി....' (വണ്ടിക്കാളകൾ, മാധവിക്കുട്ടി പേജ് 141) 

കന്യാസ്ത്രീകളെ പ്രാപിക്കുക അതാണ് എയ്ഡ്സ് ബാധിക്കാതിരിക്കാനുള്ള സുരക്ഷിത മതി രതി ഇങ്ങനെ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരുമുണ്ടത്രെ ആഫ്രിക്കയിൽ! കാഫെഡ് എന്ന കത്തോലിക്കാ ഡെവലപ്മെന്റ് ഏജൻസിക്ക് വേണ്ടി പല ആഫ്രിക്കൻ രാജ്യങ്ങളിലും പഠനപര്യടനം നടത്തിയ സിസ്റ്റർ മൗറാഔഘോന്യൂ എന്ന കന്യാസ്ത്രീയാണിത് വെളിപ്പെടുത്തിയത് വിദേശരാജ്യങ്ങളിൽ മാത്രം സംഭിവിക്കുന്നതല്ല ഇതെന്നും കേരളത്തിലും അശുഭവാർത്തകൾ പലയിടത്തുനിന്നായി കേൾക്കുന്നുണ്ട് വൈദികനും രാഷ്ട്രീയ നേതാവുമായിരുന്ന ഫാദർ വടക്കൻ പറയുന്നത് കാണുക: 'ബ്രഹ്മചര്യമെടുത്ത കാത്തോലിക്കാ വൈദികരിൽ തൊണ്ണൂറ്റിയൊമ്പതുരല,    ശതമാനവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ ബ്രഹ്മചര്യ വ്രതം ലംഘിച്ചു ജീവിക്കുന്നവരാണെന്ന് എനിക്ക് കട്ടായമറിയാം..... സ്ത്രീ കന്യകാത്വം നേർന്ന നിർമലകളായ കന്യാസ്ത്രീകളെ നിരന്തരം അലോസരപ്പെടുത്തുന്നവരല്ലേ ഇന്നത്തെ സഭാസാരഥികളിൽ ബഹുഭൂരിപക്ഷവും ' (ഫാദർ വടക്കൻ ആത്മകഥ, എന്റെ കുതിപ്പും കിതപ്പും) സിസ്റ്റർ അഭയയെ നമുക്ക് മറക്കാറായിട്ടില്ലല്ലോ 

സന്യാസത്തെ പ്രചരിപ്പിക്കുന്ന ക്രിസ്ത്യാനികൾ എമ്പാടും നടത്തുന്നുണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ആരംഭിച്ചതാണിത് 'എസീനി' എന്ന ക്രിസ്ത്യൻ വിഭാഗം സന്യാസം, പ്രായശ്ചിത്തം, ധ്യാനം ഇവയിൽ മാത്രം കഴിഞ്ഞുകൂടിയവരാണ് യേശുക്രിസ്തു ഈ വിഭാഗത്തിൽപ്പെട്ട ആളായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു സുവിശേഷങ്ങൾ പറയുന്നതനുസരിച്ച് യേശുവിന്റെ അടിസ്ഥാന പ്രബോധനങ്ങളിലൊന്ന് ജീവിത വിരക്തിയത്രെ എന്നാൽ 16 ആം നൂറ്റാണ്ടിലെ ക്രിസ്തുമത നവീകരണം (Reformation) ഘട്ടത്തിൽ ചിലരെങ്കിലും ഇതിനെതിരെ ശബ്ദിച്ചിട്ടുണ്ട് 

റോമൻ കാത്തോലിക്ക സഭയിലെ പിളർപ്പാണ് മതനവീകരണത്തിന് വഴി തെളിയിച്ചത് മാർട്ടിൻ ലൂതറയുടെ നേതൃത്വത്തിൽ ജർമനിയിലാണ് ഈ ശുദ്ധികലശം ആരംഭിച്ചത് 'സന്യാസത്തിന്റെ നിബന്ധനകൾ ' എന്ന കൃതിയിൽ ലൂതർ നിരുപാധിക സന്യാസത്തെ ചോദ്യം ചെയ്തു 1525 ൽ അദ്ദേഹം വിവാഹിതനാവുകയും ചെയ്തു ഒരു മുൻ സന്യാസിയായിരുന്ന കാതറീൻ പോൺ ബോറയെയാണ് വിവാഹം കഴിച്ചത് 'പുരോഹിതന്മാർ വിവാഹം കഴിക്കരുത് ' എന്ന സഭാനിയമത്തെ എതിർക്കുക ഇതായിരുന്നു വിവാഹത്തിലൂടെ പ്രധാനമായും അദ്ദേഹം ഉദ്ദേശിച്ചത്

ഗ്രീസിലെ സ്പാർട്ടയും വിവാഹത്തിന്റെ ലക്ഷ്യത്തെ എതിർത്തിരുന്നു രാഷ്ട്ര നന്മക്ക് വേണ്ടിയുള്ള അച്ചടക്കത്തിന്റെ ഭാഗമായി വിവാഹം നിർബന്ധമാണെങ്കിലും കുടുംബജീവിതം നിഷിദ്ധമായിരുന്നു യുവാക്കൾ പട്ടാള ബാരക്കുകളിൽ തന്നെ മുഴുവൻ സമയവും കഴിഞ്ഞുകൂടണം എന്നസ്ഥിതിയായിരുന്നു എപ്പിക്യൂറിസ്റ്റുകളുടെ നിലപാടും വ്യത്യസ്തമല്ല ശാരീരികമായ സുഖങ്ങളെ ഒഴിവാക്കണമെന്നായിരുന്നു ഇവർ നിർദ്ദേശിച്ചിരുന്നത് പ്ലാറ്റോവിന്റെ സദാചാരദർശനവും സന്യാസത്തോട് അടുത്ത് നിൽക്കുന്നതായിരുന്നു എന്നാൽ അരിസ്റ്റോട്ടിലിന്റെ ചിന്ത വ്യത്യസ്തമായിരുന്നു ശരീരത്തെ അദ്ദേഹം ആത്മാവിന്റെ തടവറയായി കണക്കാക്കിയില്ല  ശാരീരികമായ ആഗ്രഹങ്ങൾ തിന്മയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നില്ല 

ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴിവിട്ട ബന്ധങ്ങൾക്ക്  വഴിവെക്കും അതിൽ സംശയിക്കേണ്ടതില്ലല്ലോ? അതൊരു യാഥാർത്ഥ്യമാണെന്ന് ഇതിനകം തന്നെ നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു അല്ലെങ്കിൽ തന്നെ വിവാഹപൂർവ്വ ബന്ധങ്ങൾ പൊടിപൊടിക്കുകയാണ് അമേരിക്കയിലെ ഒരു യൂണിവേഴ്സ് പ്രൊഫസർ റിച്ചാർഡ് വെക്കൻസ് പറയുന്നത് കാണുക: 'നമ്മുടെ രാഷ്ട്ര  സന്തതികളിൽ പകുതിയോളം പേരും വൈവാഹിക ബന്ധങ്ങൾക്കപ്പുറം ജന്മം നൽകപ്പെട്ടവരാണ് ഇതുകൊണ്ട് തന്നെ അവരിലധികപേരും ലൈംഗിക പീഢനങ്ങൾക്കടിമപ്പെടുകയും അതിന്റെ പ്രചാരകരായി മാറുകയും ചെയ്തിട്ടുണ്ട് ഫ്രാൻസിൽ അമ്മമാരിൽ 54% പേർ വിവാഹത്തിന് മുമ്പ് തന്നെ ആദ്യ പ്രസവം കഴിഞ്ഞവരാണത്രെ അവിടെ വിവാഹത്തിന് പുറത്തായി 40% ത്തോളം പ്രസവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു ഇന്ത്യയിൽ കോടതിപോലും ഇതിനെ അനുകൂലിച്ച് രംഗത്ത് വരികയുണ്ടായി വിവാഹം കഴിക്കാതെ തന്നെ ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ചു താമസിക്കാമെന്നും ലൈംഗികതയെ പ്രാപിക്കാമെന്നും 2010 മാർച്ചിൽ കോടതി വിധിച്ചത് 

അവിവാഹിതനായി കഴിയുക എന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല അതിന്റെ അനർഥങ്ങൾ ഇസ്ലാം നേരത്തെ കണ്ടെത്തിയിട്ടുണ്ട് അത് കൊണ്ട് തന്നെയാണ് വിവാഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്നത് ലൈംഗികത മനുഷ്യന്റെ കൂടപ്പിറപ്പാണ് അവിടെ ഉയർച്ച താഴ്ച്ചയുടെ പ്രശ്നമൊന്നുമില്ല അത് ഒരു പരിധിക്കപ്പുറം പിടിച്ചുവെക്കുന്നത് പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും ബ്രഹ്മചര്യത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നതും ഇതിനാലാണ് 

നബി (സ) യുടെ സ്വഹാബികളിൽ പ്രമുഖനാണ് ഫള്ലുൽ ആബിദ് (റ) മതഭക്തനും പ്രപഞ്ചത്യാഗിയുമാണ് ഫള്ൽ ഒരിക്കൽ നബി (സ) അദ്ദേഹത്തോട് ചോദിച്ചു: 'അല്ലയോ, ഫള്ൽ, താങ്കളെന്താണ് വിവാഹം കഴിക്കാത്തത്? അദ്ദേഹം പറഞ്ഞു: 'അല്ലയോ, പ്രവാചകരെ, മുഴുവൻ സമയവും ഇബാദത്തിൽ മുഴുകി ജീവിതം നയിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത് വിവാഹം ഇതിൽ നിന്നെല്ലാം എന്നെ തടയുമോ എന്ന് ഞാൻ ഭയപ്പെടുന്നു ഞാൻ നോമ്പ് നോറ്റ് വികാരം നിയന്ത്രിക്കാനിഷ്ടപ്പെടുന്നു' നബി (സ) അപ്പോൾ എതിരൊന്നും പറഞ്ഞില്ല മദീനയിലെ പ്രഭുകുമാരികളാകട്ടെ സുന്ദരനായ ഫള്ലിൽ കണ്ണ് വെച്ചു അദ്ദേഹം മറ്റൊന്നും ചിന്തിക്കാതെ ഇബാദത്തുകളിൽ മുഴുകി മറ്റൊരവസരത്തിൽ നബി (സ) അദ്ദേഹത്തോട് പറഞ്ഞു: 'പ്രിയ സ്വഹാബീ, നിങ്ങൾക്ക് അല്ലാഹു അപാരമായ സൗന്ദര്യം തന്നു യൂസുഫ് നബി (അ) ക്ക് സൗന്ദര്യം മൂലം പല അപകടങ്ങളും തരണം ചെയ്യേണ്ടിവന്നിട്ടുണ്ട് ആ ചരിത്രം എപ്പോഴും ഓർത്തിരിക്കണം ' 'നബിയേ, എനിക്ക് വല്ല അപകടവും ഉണ്ടാവുമോ? ' 'അപകടപ്പെടുത്താൻ ശ്രമം നടക്കും കരുതലോടെ ജീവിക്കുക' - നബി തങ്ങൾ പ്രതിവചിച്ചു പിന്നീട് ഉമർ (റ) വിന്റെ കാലത്ത് അദ്ദേഹം ഒരാരോപണത്തിൽ കുടുങ്ങുകയുണ്ടായി 

സന്യാസം നന്നല്ല വൈക്കം മുഹമ്മദ് ബഷീർ കുറെക്കാലം സന്യാസജീവിതം  നയിച്ചിട്ടുണ്ട്  അതേപറ്റി അദ്ദേഹം നിരീക്ഷിക്കുന്നതും പ്രസക്തമാണ് 'കുറച്ചുകാലം വൈരാഗിയായ സന്യാസിയായി നടന്ന ബഷീർ വൈരാഗ്യ ജീവിതം ഉപേക്ഷിക്കാൻ കാരണം പറഞ്ഞത് കുറെയാളുകൾ ഒന്നും ചെയ്യാതെ സന്യസിക്കുമ്പോൾ അവരെ തീറ്റിപ്പോറ്റാൻ മറ്റ് കുറെയാളുകൾ കുറെയധികം അധ്വാനിക്കേണ്ടിവരുന്നു അതുശരിയല്ല സൃഷ്ടിയുടെ ഉദ്ദേശം മനുഷ്യൻ പണിയെടുക്കുക എന്നതാണ് പിന്നെ ഭാര്യവേണം മക്കൾ വേണം അതൊക്കെ പ്രകൃതിയുടെ ആവശ്യങ്ങളാണ് ' (എം.എ റഹ്മാന്റെ  'ബഷീർ ദ മാൻ ' ഡോക്യുമെന്ററി) 

അനസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) ഞങ്ങളോട് വിവാഹം കഴിക്കാൻ കൽപ്പിക്കുകയും ബ്രഹ്മചര്യമനുഷ്ടിക്കുന്നതിനെ ശക്തിയായി വിരോധിക്കുകയും ചെയ്തു ' (അഹ്മദ്) 

പരിശുദ്ധ ഖുർആൻ പറയുന്നു: 'സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്കനുവദിച്ച് തന്ന നല്ലകാര്യങ്ങൾ നിങ്ങൾ നിഷിദ്ധമാക്കരുത് അതിരുകവിയുകയും അരുത് തീർച്ചയായും പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല ' (സൂറത്തുൽ: മാഇദ 87) 


ഇസ്ലാമിലെ ലൈംഗിക രീതി ശാസ്ത്രം

പരിശുദ്ധമായ ലൈംഗികതയെ കുറിച്ചു പറയുക മാത്രമല്ല ഇസ്ലാം, അതിന്റെ അതിസൂക്ഷ്മതലങ്ങളെ വിശദീകരിക്കുക കൂടി ചെയ്യുന്നുണ്ട് ഏറെ തെറ്റിദ്ധാരണ നിലനിൽക്കുന്ന ഒരു മേഖലയാണിത് മാർക്കറ്റുകളിൽ സുലഭമായി വിറ്റഴിക്കപ്പെടുന്ന 'മ' പ്രസിദ്ധീകരണങ്ങളാണ് തെറ്റായ ധാരണകൾ വളർത്തിക്കൊണ്ടുവരുന്നത് അവയിലെ പലവിവരങ്ങൾക്കും യാഥാർത്ഥ്യത്തോട് പുലബന്ധംപോലും ഉണ്ടായിക്കൊള്ളണമെന്നില്ല അവ വായിച്ചും പഠിച്ചുമാണ് പലരും ലൈംഗിക ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത് അത്തരക്കാർ ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങുക സ്വാഭാവികം മാത്രം കാരണം നമ്മെ ഇക്കിളിപ്പെടുത്താനും ഉത്തേജിപ്പിക്കാനും വാചകക്കസർത്തുകൾ എഴുതിപ്പിടിക്കുകയാണവ എന്നാൽ ഇസ്ലാം വസ്തുനിഷ്ഠമായിത്തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്  

കേവല ശാരീരിക ബന്ധമല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത് പരസ്പരം അറിഞ്ഞും അംഗീകരിച്ചു കൊണ്ടുമാവണം അത് ആസ്വാദനം രണ്ടുപേർക്കും ലഭിക്കണം അതാണ് ലൈംഗികബന്ധത്തിന്റെ കാതൽ വിശുദ്ധ ഖുർആൻ ഈ താൽപര്യം പ്രകടിപ്പിക്കുന്നത് കാണുക 'ഭാര്യമാർ നിങ്ങൾക്ക് വസ്ത്രങ്ങളാണ് അവർക്ക് നിങ്ങളും വസ്ത്രങ്ങളാണ് '(അൽബഖറ: 187) ലൈംഗിക ബന്ധം പരസ്പരം തൃപ്തിപ്പെട്ടും സന്തോഷത്തോടെയുമാകണം അപ്പോഴേ ബന്ധപ്പെടലിന്റെ യഥാർത്ഥ സുഖവും ആസ്വാദനവും കൈവരിക്കാനാവുകയുള്ളൂ അതൊരിക്കലും ഒരു കീഴടക്കലാവരുത് പീഢനമായി തോന്നുന്ന തരത്തിലേക്ക് തരം താഴുകയുമരുത് ലൈംഗികബന്ധം സുഖദായകവും മതകീയവുമാവണമെങ്കിൽ ചില മര്യാദകൾ പാലിക്കേണ്ടതുണ്ട് 

ഏതൊരു നല്ലകാര്യവും തുടങ്ങേണ്ടത് ബിസ്മി ചൊല്ലിക്കൊണ്ടാവണമല്ലോ ലൈംഗികബന്ധവും അങ്ങനെതന്നെ ബിസ്മി ചൊല്ലിയ ശേഷം സൂറത്ത് ഇഖ്ലാസ്, തക്ബീർ, തഹ്ലീൽ എന്നിവയും ചൊല്ലണം അതോടൊപ്പം ശപിക്കപ്പെട്ട പിശാചിൽ നിന്ന് കാവലിനെ തേടണം നബി (സ) പറഞ്ഞു: 'നിങ്ങൾ ഇണയെ സമീപിക്കുന്ന സന്ദർഭത്തിൽ 'അല്ലാഹുമ്മ ജന്നിബ്ന ശ്ശൈത്വാന വജന്നിബി ശൈത്വാന ഫീമാറസഖ്തനാ' എന്ന് പ്രാർത്ഥിക്കുക എങ്കിൽ ആ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞിനെ ഒരിക്കലും പിശാച് ഉപദ്രവിക്കുന്നതല്ല ' നോക്കൂ എത്രമാത്രം പരിശുദ്ധി കൈവരിക്കാനാകും? അത്രയും പരിശുദ്ധമാവണം ലൈംഗികബന്ധം അത് ഇസ്ലാമിന്റെ നിർബന്ധബുദ്ധിയാണ്  ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഖിബ്ലക്ക് അഭിമുഖമായി കിടക്കാതിരിക്കുക, രണ്ടുപേരും മറക്കുക പരമാവധി മൗനം പാലിക്കുക തുടങ്ങിയവയും മര്യാദകളാണ് നബി (സ) തല പുതക്കുകയും ശബ്ദം താഴ്ത്തുകയും ചെയ്തിരുന്നതായി ഹദീസിൽ കാണാം ഭാര്യയോട് പരമാവധി മൗനം പാലിക്കാനും തങ്ങൾ കൽപിച്ചിരുന്നു (അൽഖത്തീബ്) 

ശുക്ലം പുറപ്പെടാനായാൽ ചുണ്ടുകൾ അനക്കാതെ ഹൃദയത്തിൽ ഇങ്ങനെ ചൊല്ലലും സുന്നത്താണ് الحمد لله الّذى  خلق من الماء بشرا فجعله فسجا وصهرا وكان ربّك قديرًا രതിയിലേർപ്പെടുമ്പോൾ ഭാര്യയോട് പരമാവധി മൃദുവായി പെരുമാറാൻ ശ്രദ്ധിക്കണം മൃഗീയ രതി ഒരിക്കലും ഉണ്ടായിക്കൂടാ അത് ഭാര്യയോടുള്ള ഉപദ്രവവും പീഢനവുമാണ്  അപകടകരവുമാണത് കമലാസുരയ്യ എഴുതുന്നത് കാണുക: 'ലൈസൻസില്ലാത്തവൻ വണ്ടി ഓടിച്ചാൽ പലപ്പോഴും റോഡപകടം സംഭവിക്കാം മൃഗീയ രതിയെ ഒരു വാഹനാപകടത്തോട് താരതമ്യപ്പെടുത്താം സംഘർഷവും ഭയവും വേദനയും രക്തസ്രാവവും രണ്ട് സന്ദർഭങ്ങളിലും ഉണ്ടാവുമല്ലോ വണ്ടിയെ വർക്ക് ഷോപ്പിൽ കയറ്റാം പക്ഷേ, വധുവിനെ കയറ്റാനാവുമോ? വാഹനാപകടത്തിൽ പെട്ടവൻ വാഹനത്തിൽ കയറാൻ പിന്നീട് ഭയക്കുന്നത് പോലെ ഒരിക്കൽ പീഡിതയായ പെൺകുട്ടി പുരുഷന്മാരെ കാണുമ്പോൾ ഭയന്നുപോവുന്നു ' (സസ്നേഹം സുറയ്യ- പേജ് 23) പൂർണ്ണ നഗ്നരായി മൃഗങ്ങളെപ്പോലെ ഇണചേരുന്നത് അനുയോജ്യമല്ല നമ്മുടെ ഏത് കാര്യമായാലും കുറച്ചെങ്കിലും അതിൽ മനുഷ്യത്വം പ്രകടമാണല്ലോ അതുകൊണ്ട് തന്നെയാണ് നബി (സ) ഇങ്ങനെ പറഞ്ഞത്: 'നിങ്ങൾ ഇണചേരുമ്പോൾ കഴുതകളെപ്പോലെ തീർത്തും നഗ്നരാവരുത് ' (ഇബ്നുമാജ) 

നല്ല തയ്യാറെടുപ്പോടെ തന്നെയാവണം ലൈഗികബന്ധത്തിലേർപ്പെടേണ്ടത് അൽപ്പം മയത്തിലും സാവധാനത്തിലുമൊക്കെയാവണം തുടങ്ങേണ്ടത് കോഴികൾ, കാലികൾ എന്നിവയെ പോലെയാവരുത് പെട്ടെന്ന് കയറിയിറങ്ങുന്ന ഇവയുടെ ഏർപ്പാട് നന്നല്ല നബി (സ) പറയുന്നു: 'നിങ്ങൾ ഭാര്യമാരുടെ മേൽ മൃഗങ്ങളെപോലെ പതിക്കരുത് മുന്നോടിയായി രണ്ടുപേർക്കുമിടയിൽ ഒരു ദൂതൻ വേണം' സ്വഹാബത്ത് ചോദിച്ചു: 'എന്താണ് നബിയേ ദൂതൻ? സംസാരവും ചുംബനവും' (ദൈലമി) ലൈംഗികതയുടെ എല്ലാ ആസ്വാദനങ്ങളെയും തൊട്ടുണർത്തണം അത്തരം കാര്യങ്ങൾ ഏറെ ആനന്ദകരമായിരിക്കും പ്രസ്തുത പാഠമാണിവിടെ ഇസ്ലാം പകർന്നു തരുന്നത് 

ഒരാൾക്ക് തന്റെ ഭാര്യയുമായി ഏത് രൂപത്തിലും ലൈംഗിക ബന്ധത്തിലേർപ്പെടാം സൂറത്തുൽ ബഖറയിലെ 87 മത്തെ സൂക്തത്തിൽ സല്ലാപത്തിന് ഉപയോഗിക്കപ്പെട്ടത് 'റഫസ് ' എന്ന പദമാണ് ലൈംഗിക ബന്ധത്തിന്റെ അർത്ഥങ്ങൾ ആഴത്തിൽ തൊട്ടുണർത്തുന്നുണ്ട് ഈ പദമെന്ന് വ്യാഖ്യാതാക്കൾ പറയുന്നു:  'നിങ്ങളുടെ ഭാര്യമാർ നിങ്ങൾക്ക് കൃഷിയിടങ്ങളാകുന്നു നിങ്ങളുടെ കൃഷിയിടത്തെ ഉദ്ദിഷ്ടരൂപത്തിൽ തന്നെ നിങ്ങൾ സമീപിക്കുക ' (അൽബഖറ 223) എന്നാണ് മറ്റൊരിടത്ത് ഖുർആൻ പറയുന്നത് ഇതിന്റെ അവതരണ പശ്ചാത്തലം നമുക്ക് പരിശോധിക്കാം 

ജാബിർ (റ) പറയുന്നു: 'ജൂതന്മാർ ഇങ്ങനെ വാദിക്കുമായിരുന്നു ഭാര്യയെ പിന്നിലൂടെ യോനിയിൽ ഭോഗിച്ചാൽ പിറക്കുന്ന കുഞ്ഞ് കോങ്കണ്ണുള്ളതായി മാറും ' ഈ സന്ദർഭത്തിലാണ് അതവതരിച്ചത് മേർ ഖുർആൻ സൂക്തത്തെ വ്യാഖ്യാനിക്കവെ നബി (സ) പറഞ്ഞതിപ്രകാരമാണ് 'അഭിമുഖമായും പിൻമുഖമായുമൊക്കെ പെണ്ണിനെ ഭോഗിക്കാം ഭോഗം യോനിയിൽ ആവണമെന്നേ നിയമമുള്ളൂ (ബുഖാരി, മുസ്ലിം) 

ഒരിക്കൽ ഒരു സ്ത്രീ ഉമ്മു സലമ ബീവിക്കരികിൽ വന്നു ഭാര്യയെ ചെരിച്ചു കിടത്തി ഭോഗിക്കുന്നവരെ പറ്റി ചോദിച്ചു ബീവി തിരുമേനി (സ) യോട് അതേപറ്റി ആരാഞ്ഞു അപ്പോൾ നബി (സ) പ്രതിവചിച്ചു: 'ഭാര്യമാർ നിങ്ങളുടെ കൃഷിയിടങ്ങളാണെന്നും അതിനെ ഏതുവിധേനയും സമീപിക്കാമെന്നുമാണ് ഖുർആൻ പറഞ്ഞിട്ടുള്ളത് ' 

ഇബ്നു അബ്ബാസ് (റ) പറയുന്നു: 'വേദക്കാരിൽ ചിലർ ഭാര്യമാരെ പാർശ്വഭാഗങ്ങളിലൂടെ മാത്രമേ സമീപിച്ചിരുന്നുള്ളൂ അതാണ് പെണ്ണിന് കൂടുതൽ സൗകര്യം എന്നാണവരുടെ വാദം എന്നാൽ ഖുറൈശികൾ മലർത്തിക്കിടത്തി ഭോഗിക്കും മുന്നിട്ടും പിന്നിട്ടുമൊക്കെ ബന്ധപ്പെടും വേദക്കാരെ അക്ഷരംപ്രതി പിന്തുടർന്ന് ഒരു അൻസ്വാരി ഗോത്രം മദീനയിലുണ്ടായിരുന്നു വേദക്കാർക്ക് വലിയ അറിവാണെന്നധാരണയിൽ അവരെ പിൻപറ്റിയതായിരുന്നു ഇവർ അങ്ങനെയിരിക്കെ നബി (സ) യും സ്വഹാബത്തും ഹിജ്റ ചെയ്ത് മദീനയിലെത്തി മുഹാജിറുകളിൽ പെട്ട ഒരാൾ ഒരു അൻസ്വാരി പെണ്ണിനെ വിവാഹം ചെയ്തു മണിയറയിൽ അഭിമുഖമായി ഭോഗിക്കാനൊരുങ്ങിയപ്പോൾ അവൾ പറഞ്ഞു: ഇല്ല, ഞങ്ങൾ ഇങ്ങനെ ചെയ്യില്ല പാർശ്വഭാഗത്തിലൂടെ മാത്രം ബന്ധപ്പെടുക ഇല്ലെങ്കിൽ എന്നെ ഒഴിവാക്കിത്തരിക' പ്രശ്നം നബിക്കരികിലെത്തി ഈ സന്ദർഭത്തിലാണ് മേൽ ഖുർആൻ വാക്യം അവതരിച്ചതെന്നും കാണാം 

സ്ത്രീ മലർന്നുകിടന്നുള്ള ഭോഗമാണ് ഉത്തമം തിരുനബിയുടെ സാർവ്വത്രിക ഭോഗരീതി അതായിരുന്നുവെന്ന് കാണാം പ്രകൃതിദത്തമായ രീതിയും അതുതന്നെ ഉമറുബ്നുൽ ഖത്താബ് (റ) സ്ത്രീകൾ മലർന്നുകിടന്നുറങ്ങുന്നതിനെ അങ്ങേയറ്റം വെറുത്തിരുന്നു  ആ കിടത്തം പിശാചിനെ സ്വാധീനിക്കും അവൻ പെണ്ണിലും ആണിലും ചീത്തവിചാരങ്ങൾക്ക് ഇടം തേടി നടക്കുകയാണ് 

സ്ത്രീകളെ എങ്ങനെയും ഭോഗിക്കാം എന്ന് പറഞ്ഞതിൽ ഗുദഭോഗം ഉൾപ്പെടുകയില്ല അതിനെ ഇസ്ലാം കർശനമായി വിലക്കിയിട്ടുണ്ട് നബി (സ) പറഞ്ഞു: 'ഭാര്യമാരെ പിന്നിലൂടെ സമീപിക്കുന്നവനെ അല്ലാഹു തിരിഞ്ഞു നോക്കുന്നതല്ല' (നസാഈ) ഒരിക്കൽ ഒരാൾ നബിക്കരികിൽ വന്നു ഭാര്യമാരെ പിന്നിലൂടെ ഭോഗിക്കുന്നതിനെപറ്റി ചോദിച്ചു നബി (സ) പറഞ്ഞു: 'അതനുവദനീയമാണ് ' അയാൾ മറുപടികേട്ട് തിരിഞ്ഞുപോകവേ നബി തങ്ങൾ അയാളെ തിരിച്ചു വിളിച്ചു 'താങ്കൾ ചോദിച്ചത് ഏത് വിധത്തിലുള്ളതാണ് പിന്നിലൂടെ മുൻദ്വാരബന്ധമല്ലേ? പിൻദ്വാരമല്ലല്ലോ? അതാണെങ്കിൽ തെറ്റാണ് അല്ലാഹു സത്യം തുറന്നു പറയാൻ ലജ്ജിക്കുകയില്ല നിങ്ങൾ ആരും ഭാര്യമാരെ ഗുദഭോഗത്തിനിരയാക്കരുത് ' (നസാഈ) 

സഈദ് ബ്നു യാസിർ പറയുന്നു: 'ഞാൻ ഒരിക്കൽ ഇബ്നു ഉമർ (റ) വിനോട് പറഞ്ഞു: 'ഞങ്ങൾ അടിമപെൺകുട്ടികളെ വാങ്ങി  'തഹ്മീള്വ' ചെയ്യാറുണ്ട് 'എന്താണ് തഹ്മീള്വ' 'പിൻദ്വാര ബന്ധം തന്നെ ' ഞാൻ പറഞ്ഞു ഇബ്നു ഉമർ (റ) പറഞ്ഞു: 'ഛെ' എന്താണീ പറയുന്നത് ഒരു മുസ്ലിംമിന് ഇങ്ങനെ ചെയ്യാൻ പറ്റുമോ?' (നസാഈ) 

ലൈംഗിക ബന്ധത്തിന് ഇത്ര ദിവസം എന്നോ മറ്റോ ഇസ്ലാം പരിധിവെക്കുന്നില്ല അത് ഓരോരുത്തരുടെ താത്പര്യത്തിനും ആരോഗ്യത്തിനുമനുസരിച്ച് സ്വയം തെരഞ്ഞെടുക്കാം എങ്കിലും നാലു ദിവസത്തിലൊരു തവണ ബന്ധപ്പെടുക എന്നതാണ് മിതമായ ശൈലി മാസത്തിൽ മൂന്ന് രാത്രികൾ ബന്ധത്തിന് ഗുണകരമല്ല ഒന്നാമത്തെയും മധ്യത്തിലെയും അവസാനത്തിലെയും രാത്രികളാണവ ഈ സമയങ്ങളിൽ പിശാചിന്റെ സാന്നിധ്യമുണ്ടാകും എന്നതിനാലാണിത് എന്നാൽ വെള്ളിയാഴ്ചയിലെ ലൈംഗിക ബന്ധം പ്രത്യേകം സുന്നതാണെന്ന് വന്നിട്ടുണ്ട് നബി (സ) പറഞ്ഞു: 'ഒരാൾ വെള്ളിയാഴ്ചയിലെ ലൈംഗികബന്ധത്തെ തുടർന്ന് കുളിച്ച് വൃത്തിയായി രാവിലെ ജുമുഅക്ക് പോയാൽ ഒരു ഒട്ടകത്തെ ബലിയർപ്പിച്ച പ്രതിഫലം ലഭിക്കും ' (ഹാഫിള് ഇറാഖീ) 

'ഒരാൾ വെള്ളിയാഴ്ച ഭാര്യയെ കുളിപ്പിച്ചു സ്വയം കുളിക്കുകയും ചെയ്തു നേരത്തെ തന്നെ പള്ളിയിലേക്കിറങ്ങി വാഹനം കയറാതെ കാൽനടയായി പള്ളിയിലെത്തി ഇമാമിന്റെ തൊട്ടടുത്തു തന്നെ സ്ഥലം പിടിക്കുകയും ചെയ്തു ഖുത്വുബ നന്നായി ശ്രവിച്ചു എന്നാൽ അയാളുടെ ഓരോ ചവിട്ടടിയും ഒരു കൊല്ലത്തെ സൽകർമത്തിനു പകരമായിത്തീരും ഒരു കൊല്ലത്തെ നോമ്പും നിസ്കാരത്തിനും സമാനമായ  കൂലി ' (അബൂദാവൂദ്) 

അനുവദനീയമായ മാർഗ്ഗത്തിലൂടെ ഗർഭം ധരിക്കുന്നതിനും സ്ത്രീക്ക് വലിയ പ്രതിഫലം തന്നെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് ഗർഭിണി പ്രസവിക്കുന്നതുവരെ അവൾക്ക് ലഭിക്കുന്ന പ്രതിഫലം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അതിര് കാക്കുന്ന ഒരു പട്ടാളക്കാരന്റെ പ്രതിഫലമാണ് ആ ഗർഭത്തിൽ മരണപ്പെട്ടാൽ രക്തസാക്ഷിയുടെ പ്രതിഫലമുണ്ട് ഇങ്ങനെയെല്ലാം ഹദീസുകളിൽ വന്നിട്ടുണ്ട് 

സംയോഗശേഷം ഗുഹ്യഭാഗം കഴുകൽ പ്രത്യേകം സുന്നത്തുണ്ട് അന്നേരം ഉറങ്ങുന്നതിനോ ഭക്ഷിക്കുന്നതിനോ വിരോധമില്ല വുളൂഅ് ചെയ്യലും സുന്നത്താണ് കുളി താമസിപ്പിക്കാതിരിക്കലാണ് ഉത്തമം കുളിക്കുമ്പോൾ നിയ്യത്ത് മറന്നുപോകരുത് സൂക്ഷിക്കണം നിയ്യത്തില്ലാതെ കുളിച്ചാൽ അത് നിർബന്ധക്കുളിയായി പരിഗണിക്കപ്പെടുകയില്ല അപ്പോൾ നിസ്കാരവും ഖുർആൻ ഓതലുമൊക്കെ ഹറാം തന്നെയായിരിക്കും

ലൈംഗികബന്ധത്തിനുശേഷമുള്ള കുളി ഒരു നിലക്കും ഒഴിവാക്കാനോ, അപൂർണ്ണമാകാനോ പാടുള്ളതല്ല ഇത് ഫുഖഹാഅ് കർശനമായി പറഞ്ഞിട്ടുണ്ട് 'ഒരാളുടെ ലിംഗം തന്റെ ഗുദത്തിൽ തന്നെ പ്രവേശിപ്പിച്ചാൽ കുളി നിർബന്ധമാണ് ' (ശർവാനി 1/262) അപ്പോൾ പിന്നെ മറ്റുള്ളവയെ കുറിച്ച് സംശയിക്കേണ്ടതില്ലല്ലോ ലൈംഗിക ബന്ധത്തിലൂടെ നഷ്ടപ്പെട്ട ഓജസ്സ് തിരിച്ചുകിട്ടാനും അത് സഹായകമാണ് ഇന്ദ്രിയസ്ഖലനത്തിൽ നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് ബീജങ്ങളാണ് അതായത് ചേതനകൾ ശരീരത്തിന് അതിനാൽ തന്നെ ദൗർബല്യങ്ങളുണ്ടാകാം ഇനി ശക്തി തിരിച്ചു കിട്ടാൻ ചേതനയുടെ ഉറവിടം തന്നെ ആശ്രയിക്കേണ്ടി വരുന്നു വെള്ളമോ, അല്ലെങ്കിൽ മണ്ണോ ആണാ ഉറവിടം 'നിങ്ങൾ വെള്ളം എത്തിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണ് ലക്ഷ്യമിടുക ' (വി.ഖു 4:43) എല്ലാ ജീവനുള്ള വസ്തുക്കളുടെയും ഉറവിടം ജലമാണെന്ന് ഖുർആൻ പറയുന്നു: 'എല്ലാ സ ചേതന വസ്തുക്കളെയും നാം ജലത്തിൽ നിന്നാണ് ഉണ്ടാക്കിയത് ' (വി.ഖു 30: 21) 

മാരകരോഗങ്ങളെ പോലും ചെറുക്കാൻ ഈ കുളി കൊണ്ടാവുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് 'കേവലം വെള്ളം ഉപയോഗിച്ചു കഴുകൽ കൊണ്ടു തന്നെ സിഫിലിസ് രോഗത്തിനുകാരണക്കാരിയായ ട്രിപ്പോനിമവാലിയം നശിക്കും ലൈംഗികരോഗമായ സിഫിലിസിനെതിരെയുള്ള ഉത്തമമാർഗ്ഗവും ഇതു തന്നെ ' (സിഫിലിസ്മുതൽ എയ്ഡ്സ്  വരെ, പേജ് 22) വിശുദ്ധ ഖുർആൻ പറയുന്നു: 'നിങ്ങൾ ജനാബത്തുള്ളവരാണെങ്കിൽ കുളിച്ചു ശുദ്ധിയാവുക' (മാഇദ: 6) 'ജനാബത്ത് ഉള്ളപ്പോഴും നിസ്കാരത്തെ സമീപിക്കാവതല്ല, കുളിക്കുന്നത് വരെ' (നിസാഅ് 43) ലൈംഗിക ബന്ധത്തിനു ശേഷം കുളി നിർബന്ധമാണെന്ന കാര്യത്തിൽ നാല് മദ്ഹബുകളും ഏകാഭിപ്രായക്കാരാണ്


ശുക്ലം എവിടെ നിന്ന്

ഒരു വിഷയവും ഖുർആൻ പരാമർശിക്കാതെ പോയിട്ടില്ല മനുഷ്യൻ അറപ്പോടെ മാത്രം കാണുന്ന ശുക്ലത്തെക്കുറിച്ചും അത് പറഞ്ഞുവെച്ചിട്ടുണ്ട് സ്രവിക്കുന്ന ദ്രാവകം (മാഉൻ ദാഫിഖ്), അധമമായ ദ്രാവകം (മാഉൻ മഹീൻ) മനിയ്യ് എന്നൊക്കെയാണ് ശുക്ലത്തെ പരിചയപ്പെടുത്താൻ ഖുർആൻ ഉപയോഗിച്ച പദങ്ങൾ മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്താൻ  ശുക്ലത്തെ അല്ലാഹു എടുത്തു പറയുന്നുണ്ട് ഖുർആൻ പറയുന്നു: 'താൻ എന്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടു എന്ന് മനുഷ്യൻ ചിന്തിക്കട്ടെ മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്ന് പുറപ്പെടുന്നതും തെറിച്ചു വീഴുന്നതുമായ ഒരു വെള്ളത്തിൽ നിന്നാണവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇങ്ങനെ സൃഷ്ടിച്ചുണ്ടാക്കിയ അല്ലാഹു അവനെ രഹസ്യങ്ങൾ പരീക്ഷിക്കപ്പെടുന്ന ദിവസം വീണ്ടും തിരിച്ചു കൊണ്ടുവരാൻ തികച്ചും ശക്തനാണ് ' (ത്വാരിഖ്: 59)

'പിന്നെ മനുഷ്യ പരമ്പരയെ നിസ്സാരമായ ഒരു ദ്രവത്തിൽ നിന്ന് അവൻ ഉണ്ടാക്കി ' (വി.ഖു 32:8) 

'അവൻ (ഗർഭാശയത്തിൽ) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തിൽ  നിന്നുള്ള ഒരു ബിന്ദുവായിരുന്നില്ലേ?' (75:37) 

'പലതും കൂടിച്ചേർന്ന ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്ന് നിശ്ചയം മനുഷ്യനെ നാം സൃഷ്ടിച്ചു അവനെ നാം പരീക്ഷിക്കുന്നതാണ് അങ്ങനെ അവനെ നാം കേൾക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു ' (76:2) 

പ്രോസ്റ്റെയ്റ്റ്  (Prostate) സെമിനൽ വെസിക്ക്ൾ (Seminal Vesicles) കോപ്പേർസ് ഗ്ലാൻഡസ് (Cowpers Glands)   ടെസ്റ്റിസ് (Testies) എന്നീ ഗ്രന്ഥികളിൽ നിന്നു ഊറിവരുന്ന ദ്രാവകങ്ങളാണ് പുരുഷേന്ദ്രിയത്തിൽ അടങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു 


സ്ത്രീക്ക് ശുക്ലദ്രവമുണ്ടോ?

'സ്ത്രീക്ക് ശുക്ലമുണ്ടോ' എന്നകാര്യത്തിൽ നമുക്കിടയിൽ പോലും സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ് ഇത് സംബന്ധിയായുള്ള സംശയം പണ്ടു മുതൽക്കേയുള്ളതാണ് അരിസ്റ്റോട്ടിൽ സ്ത്രീക്ക് ശുക്ലദ്രവമില്ലെന്ന് വാദിച്ചിരുന്നു എന്നാൽ ജാലിനൂസ് അദ്ദേഹത്തെ ഖണ്ഡിച്ചു പലകാലങ്ങളിലും ഇത്തരം തർക്കവിതർക്കങ്ങൾ നിലനിന്നിട്ടുണ്ട് എന്നാൽ സ്ത്രീക്ക് ശുക്ലദ്രവമുണ്ടെന്ന് തന്നെയാണ് നേര് സ്ത്രീയുടെ ശുക്ലത്തെ രണ്ട് തരം ദ്രവങ്ങളായിതിരിക്കാം പശിമയുള്ളതും തെറിക്കാതെ ഒലിക്കുന്നതുമായതാണ് ഒരുതരം ദ്രാവകം യോനീ (Vagina) യിലാണിതുള്ളത് വജൈനക്ക് നനവ് തൊട്ടുകൊടുക്കുകയും അതിനെ കൃമികളിൽ നിന്ന് രക്ഷിക്കുകയും ലിംഗപ്രവേശനത്തെ എളുപ്പമാക്കുകയും ചെയ്യുകയാണ് ഇതിന്റെ മുഖ്യധർമ്മം രണ്ടാമത്തേത് സ്രവിക്കുന്ന ദ്രാവകമാണ് അണ്ഡം മൂപ്പെത്തുമ്പോൾ അണ്ഡവാഹിയായ വാതകസഞ്ചിയിൽ നിന്ന് അണ്ഡത്തോടൊപ്പം മാസത്തിൽ ഒരിക്കലാണ് അത് സ്രവിക്കുന്നത് ഇതാണ് സ്ത്രീയുടെ ശുക്ലദ്രവത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയമായ അറിവ് 

എന്നാൽ ഇനി ഇവ്വഷയകമായി ഇസ്ലാമിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം ശാസ്ത്രീയ സത്യങ്ങളെക്കാൾ ഇസ്ലാമിന്റെ അഭിപ്രായങ്ങൾക്കാണല്ലോ നാം മുൻഗണന നൽകേണ്ടത് ഒരു ജൂതൻ നബിസന്നിധിയിൽ വന്ന് ചോദിക്കുകയുണ്ടായി: 'മനുഷ്യൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്? നബി (സ) പറഞ്ഞു: 'എല്ലാറ്റിൽ നിന്നും അതായത് പുരുഷന്റെയും സ്ത്രീയുടെയും നുത്വ് ഫകളിൽ നിന്ന് ' (അഹ്മദ്) 

അബൂത്വൽഹയുടെ ഭാര്യ ഉമ്മുസുലൈം നബി (സ) യുടെ അടുക്കൽ വന്നു ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, തീർച്ചയായും യാഥാർത്ഥ്യം വെളിവാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുകയില്ല, സ്ത്രീക്ക് സ്ഖലനമുണ്ടായാൽ അവൾ കുളിക്കേണ്ടതുണ്ടോ?' തിരുനബി (സ) പ്രതിവചിച്ചു: 'അതെ, ദ്രവം പുറപ്പെട്ടതായി കണ്ടാൽ (ബുഖാരി, മുസ്ലിം) 

മേൽ സംഭവങ്ങൾ വ്യക്തമാക്കുന്നത് സ്ത്രീക്ക് ശുക്ലദ്രവമുണ്ടെന്ന് തന്നെയാണ് സൂറത്തുത്ത്വാരിഖിലെ ഇതു സംബന്ധമായ വചനങ്ങളും സൂചിപ്പിക്കുന്നത് ഈയാഥാർത്ഥ്യം തന്നെയാണ് ഇസ്ലാം എന്നും എപ്പോഴും അജയ്യം തന്നെ!


സ്ത്രീകളും ലൈംഗികാസക്തിയും ഇസ്ലാമിന്റെ പ്രതിവിധിയും

സ്ത്രീകളുടെ ലൈംഗികാസക്തിയെ പറ്റി പല പ്രചാരങ്ങളും നിലവിലുണ്ട് പുരുഷന്റെ മൂന്നിരട്ടിയെന്നും അതല്ല; ഏഴിരട്ടിയെന്നുമൊക്കെ പൊലിപ്പിച്ച് പറയപ്പെടുന്നു ഇപ്പറഞ്ഞതിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്നറിയില്ല സ്ത്രീയെ ലൈംഗിക ഉപകരണമാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗം തന്നെയാവാം ഇത് എന്നാൽ പുരുഷനെ അപേക്ഷിച്ച് താരതമ്യേന സ്ത്രീക്ക് ലൈംഗികാസക്തി കൂടുതലാണെന്നത് യാഥാർത്ഥ്യമാണ് എന്ന് കരുതി സ്ത്രീ എപ്പോഴും ലൈംഗിക മോഹമായി നടക്കുന്നവളൊന്നുമല്ല 

ഫ്രോയിഡ് സ്ത്രീയുടെ മനഃശാസ്ത്രം പറഞ്ഞിടത്ത് അവൾ ആകെ ഒരു ലൈംഗിക സ്രോതസ്സ് മാത്രമാണെന്നാണ് സിദ്ധാന്തിച്ചത് മാതൃത്വവും മുലയൂട്ടലും വരെ ലൈംഗികമാണെന്ന് പറഞ്ഞു അറബികൾ കാമപൂരണത്തിനുള്ള ഏകോപധിയായിട്ടാണ് സ്ത്രീകളെ കണ്ടത് സാവധാനം ഉദ്ദീപിപ്പിക്കപ്പെടുകയും സാവധാനം തണുക്കുകയും ചെയ്യുന്ന ലൈംഗിക വികാരമാണ് പൊതുവെ സ്ത്രീയിൽ നിലനിൽക്കുന്നത് പെട്ടെന്ന് ഉദ്ദീപനമുണ്ടായി പെട്ടെന്ന് ശമിക്കുന്ന പുരുഷന്റേതിൽ നിന്നും വ്യത്യസ്തമാണിത് പക്ഷെ, സന്ദർഭവും സാഹചര്യങ്ങളും അതോടൊപ്പം തന്നെ മാനസിക നിലയുമൊക്കെ സ്ത്രീകളുടെ ലൈംഗികാസക്തിയുടെ കാര്യത്തിൽ കൂടുതൽ പരിഗണനീയമാണ് 

ചില സ്ത്രീകളിൽ അമിതമായ  ലൈംഗികാസക്തി നിലനിൽക്കുന്നുണ്ട് എന്നത് നേരാണ് 'നിംഫോമാനി' എന്നാണ് മനഃശാസ്ത്രജ്ഞർ ഇതിന് പേരിട്ടിരിക്കുന്നത് 

അമേരിക്കൻ കവിയായ റെക്സ്റോത്ത് വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ പറയുന്നുണ്ട് 'രതിയാസ്വാദനം തേടി പുറത്തുപോയി വ്യഭിചരിക്കുന്ന പെൺകുട്ടി  ആരിൽ നിന്നും അവൾ പണം സ്വീകരിക്കാത്തതിനാൽ കുറ്റം തെളിയിക്കാൻ പോലീസിന് സാധിച്ചില്ല റെക്സ്റോത്ത് അംഗമായ സൈക്യാട്രിക് ബോർഡിൽ അവളെ ഹാജരാക്കി വിവാഹദിവസം അവളും ഭർത്താവും കൂടി ഹോട്ടൽ മുറിയിൽ മണിക്കൂറുകൾ ഒരുമിച്ചു കിടന്നു അതിനുശേഷം അവൾ പുറത്തുപോയി സെൻട്രൽ പാർക്കിൽ വെച്ച് അവളെ വിളിച്ച ഒരു പുരുഷന്റെ കൂടെ മറ്റൊരു ഹോട്ടൽ മുറിയിൽ വെച്ച് ബന്ധം നടത്തി പിന്നീട് ഭർത്താവ് ജോലിക്ക് പോയാൽ തെരുവിലിറങ്ങി അവൾ ഏതെങ്കിലും പുരുഷനെ കൂട്ടിക്കൊണ്ട് പോക്ക് പതിവായി ഒരിക്കലവൾ ക്ഷണിച്ചത് ഒരു രഹസ്യ പോലീസുകാരനെയായിരുന്നു അടയാളപ്പെടുത്തിയ നോട്ട് ഏൽപ്പിക്കുക വഴി അയാൾ അവളെ അറസ്റ്റ് ചെയ്തു ഭർത്താവുമായുള്ള ലൈംഗിക ബന്ധം തൃപ്തികരമല്ലാത്തതിനാലാണോ അന്യപുരുഷന്മാരെ തേടിയിറങ്ങിയതെന്ന് ബോർഡ് അവളോട് ചോദിച്ചു  അല്ലാ.... ഞാനത്യധികം സന്തോഷിച്ചു അതിന്റെ ആവർത്തനം ഞാനേറെ ആഗ്രഹിച്ചു ശമിപ്പിക്കാൻ കഴിയാത്ത ലൈംഗിക ദാഹമാണവൾക്കുണ്ടായിരുന്നതെന്നാണ് ബോർഡ് വിലയിരുത്തിയത് ' 

സ്ത്രീയിലെ കാമദാഹത്തിന്റെ രൂക്ഷത അളക്കാൻ വിശ്വവിഖ്യാതമായ 'അനൈസ് നീനി ' ന്റെ ഡയറിക്കുറിപ്പുകൾ വായിക്കുക തളച്ചിടാൻ കഴിയാതെ ഏത് നിമിഷവും നുരഞ്ഞുപൊങ്ങുന്ന വൈകാരികതയെ അത് നന്നായി അടയാളപ്പെടുത്തുന്നുണ്ട് ചിലവരികൾ കാണുക: 

'ചിലപ്പോൾ തെരുവിലോ അല്ലെങ്കിൽ കോഫിക്കടയിലോ വലിയ ഷൂ ധരിച്ച് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്ന ഒരു മൃഗീയ കുറ്റവാളിയാൽ ഞാൻ മോഹനിദ്രയിൽ അകപ്പെടും ഒരുതരം പേടിയുടെയും കാമത്തിന്റെയും വിറയൽ എന്നിലുണ്ടാകുന്നു എന്നിലുള്ള സ്ത്രീത്വം വിറയൽ കൊള്ളുകയും ആകർഷിക്കപ്പെടുകയും ചെയ്യുന്നു അവിടെ ഒരു സെക്കന്റ് പിന്നിൽ നിന്ന് ഒരു കത്ത് പ്രതീക്ഷിക്കുന്ന വേശ്യയായി ഞാൻ മാറുന്നു ഞാൻ സ്വതന്ത്രയാണെന്ന കാര്യം മറന്നു പോകുന്നു ഇതൊരു തരം പ്രാകൃതപെരുമാറ്റമല്ലേ? ഇത് പുരുഷന്റെ മൃഗീയത അനുഭവിക്കാനുള്ള ഒരു ആഗ്രഹം അല്ലേ? നിയമലംഘനം എന്നാൽ സ്ത്രീയുടെ ഒരു ആവശ്യമാണ് അബദ്ധവും രഹസ്യവുമായ ആവശ്യമാണ് അത്....' സൂസൺ ബ്രൗൺ മില്ലറുടെ അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ' Against our will' എന്ന പുസ്തകത്തിലാണ് ഈ ഡറയറിക്കുറിപ്പ് എടുത്തെഴുതിയിരിക്കുന്നത് ബലാത്സംഗത്തിനെതിരെ മാനസിക  ശക്തിയാർജ്ജിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന ഗ്രന്ഥമാണിത് സ്ത്രീയിലെ മദാലസയെ പരിചയപ്പെടുത്താനാണ് ഈ ഡയറിക്കുറിപ്പ് ചേർത്തിട്ടുള്ളത് 

ഈയൊരവസ്ഥ അപൂർവ്വം സ്ത്രീകളിൽ മാത്രമാണുള്ളത് എങ്കിലും ലൈംഗിക സംതൃപ്തി എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട് ഭർത്താവാണ് ഭാര്യയുടെ ലൈംഗിക വികാരത്തെ ഉദ്ദീപിപ്പിക്കുകയും അവളുടെ ആസക്തിക്ക് അറുതി വരുത്തുകയും ചെയ്യേണ്ടത് അല്ലാതിരുന്നാൽ ഒരുപക്ഷെ, അവൾ മറ്റുവഴികൾ അന്വേഷിക്കാം അതുകൊണ്ടാണ് വിവാഹത്തിന്റെ നിബന്ധനകളിൽ 'ലൈംഗികശേഷി ' യെ ഇസ്ലാം പരിഗണിച്ചത് വിവാഹം കഴിക്കാനുള്ള നിബന്ധനയായി 'മുഹമ്മദൻ ലോ' കണിശമാക്കിയത് രണ്ടു കാര്യങ്ങളാണ്, ഒന്ന്: ചെലവിന് കൊടുക്കാൻ കഴിയുക, രണ്ട്: അവളുടെ ലൈംഗിക സംതൃപ്തി ഉറപ്പാക്കുക, ഗർഭിണിയാക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത് അതിന് ലൈംഗികസംതൃപ്തിയൊന്നും ആവശ്യമില്ല ബലാത്സംഗശേഷവും ഗർഭമുണ്ടാകുമല്ലോ 

ഫിഖ്ഹിന്റെയും തസ്വവ്വുഫിന്റെയും ഗ്രന്ഥങ്ങൾ ഇതിന് രണ്ട് തരത്തിലുള്ള വിശദീകരണമാണ് നൽകുന്നത് ഒന്ന്; അവളെ രതിമൂർച്ചയുടെ പൂർണ്ണതയിലെത്തിക്കുക 'എനിക്ക് മതി, സംതൃപ്തിയായി' എന്ന മറുപടി അവളിൽ നിന്ന് വരലാണ് ഇതിന്റെ തെളിവ് ' (എ ഗ്ലിംസ് ഓഫ് മുഹമ്മദൻ ഡോക്രടിൻ, പേജ് 246, എഡി, ഡോ. ത്വാഹിർ മഹ്മൂദ്, ഓക്സ്ഫോർഡ് 2001) 

ആദ്ധ്യാത്മിക മേഖലയിൽ (തസ്വവ്വുഫ്) ഇങ്ങനെയും പോരാ പകരം അൽജാമിഅ് ആയ അല്ലാഹുവിലേക്കുള്ള പ്രയാണമാകണം സംസർഗ്ഗം അവസാനം അവൾ മറ്റൊരു സാധനയിൽ നിന്നും ലഭിക്കാത്ത ആത്മീയപ്രകാശാനുഭവത്തെ എത്തിക്കണം ' (ആർ. നിക്കൾസൺ കശ്ഫുൽ മഹ്ജൂബ്, ഇംഗ്ലീഷ് പരിഭാഷ, പേജ് 386) 

നമുക്ക് ചുറ്റും ദിനംപ്രതി പലവിധ വിവാഹമോചനക്കേസുകൾ നടക്കുന്നു ഒരു പക്ഷെ ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാലാവാം അവയിൽ പലതും സംഭവിക്കുന്നത് ശണ്ഠതയും ലിംഗഛേദവുമൊക്കെ വിവാഹമോചനത്തിനുള്ള അനുവദനീയകാരണമായി ശർഅ് എണ്ണിയിട്ടുണ്ട് ലൈംഗിക സംതൃപ്തി ഭർത്താവിനും അവകാശപ്പെട്ടതാണ് അതിനാൽ തന്നെ ചില സന്ദർഭങ്ങളിൽ ഭർത്താവിന്  ഭാര്യയെയും വിവാഹമോചനം നടത്താം ഭാര്യയുടെ യോനിയിൽ അസ്ഥിയോ മാംസമോ തിങ്ങിയവളാവുക എന്നതാണ് അതിന് കാരണമായി ഫുഖഹാഅ് പറയുന്നത് 

ശരിയാംവണ്ണം കാമപൂർത്തീകരണം ഇന്ന് എത്രപേരിൽ നടക്കുന്നുണ്ട് ശരിയായ അന്വേഷണം സാധ്യമല്ലല്ലോ... എന്നാൽ വിവാഹാനന്തരം ദമ്പതികളിലൂടെ നടത്തിയ ഒരു സർവ്വെ പറയുന്നത് കേരളത്തിൽ 17 ശതമാനം മാത്രമാണെന്നാണ് ലൈംഗിക സംതൃപ്തിയില്ലാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ചരിത്രം പോലുമുണ്ട് നമ്മുടെ രാജ്യത്തിന് ക്രിസ്ത്യൻ വ്യക്തി നിയമവുമായി ബന്ധപ്പെട്ട് ജോർഡൻ ഡിങ്ങ്ഡെ കേസിൽ 1995 മെയ് 10 ന് സുപ്രീം കോടതിയുടെ ഡിവിഷണൽ ബെഞ്ചാണ് വിധി പറഞ്ഞത് (AIR 1985 SC 935) ശാബാനുകേസിന്റെ ബെഞ്ചിലുണ്ടായിരുന്ന ചിന്നപ്പ റെഡ്ഡിയാണ് വിധി പ്രഖ്യാപിച്ചത് 

ഒരു ക്രിസ്ത്യൻ സ്ത്രീയെ വിവാഹം ചെയ്ത ഒരു സിക്കുകാരന് തന്റെ ഭാര്യക്ക് ലൈംഗിക സംതൃപ്തി നൽകാൻ കഴിഞ്ഞില്ല വിവാഹം നടന്നത് 1872 ലെ ക്രിസ്ത്യൻ വിവാഹനിയമപ്രകാരമുള്ള ആചാരങ്ങളോടെയായിരുന്നെങ്കിലും അവർ 1869 ലെ ഇന്ത്യൻ വിവാഹമോചനനിയമപ്രകാരം  വിവാഹമോചനം തേടി കോടതിയെ സമീപിച്ചു ഇപ്പോൾ നിലവിലുള്ള ക്രിസ്ത്യൻ വിവാഹ നിയമമനുസരിച്ച് അവർക്ക് മോചനം നൽകാൻ കോടതിക്ക് സാധിക്കില്ലെന്നും അതിനാൽ ഒരു ഏകീകൃത സിവിൽ നിയമം അനിവാര്യമാണെന്നും കോടതി കണ്ടെത്തി നോക്കൂ ഇസ്ലാമിന്റെ നിയമങ്ങൾക്കുള്ള വലിയ അംഗീകാരം! 

മൂന്ന് പുരുഷ ദൗർബല്യങ്ങളെ തിരുനബി പരിചയപ്പെടുത്തിയിട്ടുണ്ട് അതിലൊന്ന്, 'സംഭോഗവേളയിൽ ഇണയെ പ്രോത്സാഹിപ്പിക്കുകയും വൈകാരിക മൂർദ്ധന്യതയിൽ സ്വന്തം കാര്യം നിർവ്വഹിച്ച് വിരമിക്കുകയും ചെയ്യുക ' എന്നതാണ് ലൈംഗിക സംതൃപ്തി ഭർത്താവിന് ഭാര്യയോടുള്ള കടപ്പാടുകളിൽ സുപ്രധാനമായതാണ് നബി (സ) അത് പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട് അല്ലാത്തരീതികൾ ഭാര്യയോടുള്ള അവഗണനയും നന്ദികേടുമാണ്  

സൽമാൻ (റ) ഒരിക്കൽ അബൂദ്ദർദാഅ് (റ) ന്റെ വീട്ടിൽ ചെന്നു അപ്പോൾ അബുദ്ദർദാഇന്റെ ഭാര്യ ഉമ്മുദ്ദർദാഅ് (റ) തീരെ മുഷിഞ്ഞ വേഷത്തിലായിരുന്നു വിവാഹജീവിതത്തിന്റെ യാതൊരു പുതുമയും അവരുടെ വസ്ത്രത്തിലില്ല സൽമാൻ (റ) ചോദിച്ചു: 'എന്തുപറ്റി ബീവി നിങ്ങൾക്ക്?' ചോദ്യത്തിന്റെ പൊരുൾ മനസ്സിലാക്കിയ ഉമ്മുദർദാഅ് പ്രതികരിച്ചു: 'നിങ്ങളുടെ ഇഷ്ടതോഴന്ന് പകൽ നോമ്പനുഷ്ഠിക്കാനും രാത്രി നിസ്കരിക്കാനും മാത്രമേ നേരമുള്ളൂ മറ്റൊരു ആഗ്രഹവും അദ്ദേഹത്തിനില്ല' തൽക്ഷണം അബുദർദഅ് അവിടെ കടന്നുവന്നു സൽമാനെ (റ) ഹൃദ്യമായി സ്വീകരിച്ചു ഭക്ഷണം കൊടുത്ത് സൽക്കരിച്ചു എന്നാൽ ആതിഥേയൻ കൂടെ ഇരിക്കുന്നത് കാണാത്തതിനാൽ കാര്യമന്വേഷിച്ചു അപ്പോൾ അദ്ദേഹത്തിന് നോമ്പാണെന്നറിയാൻ കഴിഞ്ഞു എന്നാൽ സൽമാൻ (റ) വിട്ടുകൊടുത്തില്ല 'താങ്കൾ നോമ്പു മുറിച്ച് എന്റെ കൂടെ ഇരുന്ന് തിന്നാതെ ഞാൻ  ഒന്നും തിന്നുകയില്ല ഞാൻ ഉറപ്പിച്ചു പറയുന്നു '  നിവൃത്തിയില്ലാതായ അബൂദർദാഅ് സുഹൃത്തിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു അങ്ങനെ അന്ന് രാത്രി അവിടെ അന്തിയുറങ്ങാൻ സൽമാൻ (റ) തീരുമാനിച്ചു ഉറങ്ങാൻ നേരമായപ്പോൾ അബൂദർദാഅ് എണീറ്റു നിസ്കരിക്കാൻ തുടങ്ങി ഉടൻ സൽമാൻ പറഞ്ഞു: 'അരുതേ, അബൂദർദാഅ്, ഇപ്പോൾ നിസ്കരിക്കരുത് താങ്കൾക്ക് താങ്കളുടെ ശരീരത്തോട് ചില കടപ്പാടുകളുണ്ട് താങ്കളുടെ ഭാര്യയോടുമുണ്ട് ബാധ്യത നോമ്പ് നോറ്റോളൂ പക്ഷെ, എപ്പോഴുമരുത് ഇടക്കൊക്കെ നോമ്പ് ഒഴിവാക്കണം നിസ്കരിക്കുന്നതും നന്ന് പക്ഷെ, സഹധർമ്മിണിക്കൊപ്പം കിടക്കുന്നതൊഴിവാക്കരുത് ഓരോന്നിനും അതിന്റെ അവകാശങ്ങൾ വകവെച്ച് നൽകണം ' അദ്ദേഹം കിടന്നുറങ്ങി സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റു അപ്പോൾ സൽമാൻ പറഞ്ഞു: 'ഇനി വേണമെങ്കിൽ എണീക്കൂ ' അബൂദർദാഅ് എണീറ്റു അംഗശുദ്ധി വരുത്തി രണ്ട് പേരും നിസ്കരിക്കാൻ നിന്നു സുബ്ഹി ജമാഅത്തിനായി പള്ളിയിലെത്തി നബി (സ) യുടെ സന്നിധിയിൽ ചെന്നു സൽമാൻ നടന്നത് പറയാൻ തുടങ്ങും മുമ്പ് പ്രവാചകൻ (സ) ഇങ്ങോട്ട് പറഞ്ഞു: 'അബൂദർദാഅ് ശരീരത്തോട് നിങ്ങൾ ചില ബാധ്യത വീട്ടാനുണ്ട് സൽമാൻ പറഞ്ഞത് സത്യമാണ് നിന്റെ ഭാര്യയോട് നിനക്ക് കടപ്പാടുണ്ട് ' (ബുഖാരി, മുസ്ലിം) 

ഭർത്താവിന് ലൈംഗികബന്ധത്തോട് താത്പര്യം വേണം അതില്ലാത്തവർ വിവാഹിതരാകുമ്പോൾ യഥാർത്ഥത്തിൽ ഭാര്യയെ കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് ഇബ്റാഹീമുബ്നു അദ്ഹമിനോട് ഒരാൾ ചോദിച്ചു: 'അങ്ങ് എന്താണ് വിവാഹം കഴിക്കാത്തത് ?' അദ്ദേഹം മറുപടി നൽകി: 'എനിക്ക് പെൺ താത്പര്യം തീരെ ഇല്ലാത്തത് കൊണ്ട് ഈസ്ഥിതിയിൽ ഏതെങ്കിലും തരുണികളെ എന്റെ ജീവിതത്തിലേക്ക് വലിച്ചിഴച്ചുകൊണ്ട് വന്ന് ബലിയാടാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല' 

ഭാര്യക്ക് ലൈംഗിക സംതൃപ്തി നൽകുന്ന കാര്യത്തിൽ ഇസ്ലാം വിട്ടുവീഴ്ചക്കില്ല എന്നാൽ പരസ്യങ്ങൾ ജല്പിക്കുംപോലെ ഉത്തേജന മരുന്നുകളിൽ മാത്രമല്ല ഇത് ലിംഗവലിപ്പവും ശക്തിയും മാത്രം ആശ്രയിച്ചല്ല സംതൃപ്തി നിലനിൽക്കുന്നത് മാനസികാവസ്ഥയാണ് പ്രധാനം താത്പര്യം തുടിച്ചു നിൽക്കുന്ന ഒരു മനസ്സുണ്ടെങ്കിൽ ഏത് ഇണയെയും തൃപ്തിപ്പെടുത്താം ആണിൽ ലൈംഗികാഭിനിവേശം എങ്ങനെ ഉണ്ടാകുന്നുവെന്നറിയാൻ വിദേശത്ത് ഒരു പഠനം നടക്കുകയുണ്ടായി സുന്നത്ത് (Circumcision) വേളയിൽ അബദ്ധത്തിൽ ലിംഗം നഷ്ടപ്പെട്ടുപോയ കുട്ടികളെ തെരഞ്ഞെടുത്ത് സ്ത്രീ സംസർഗ്ഗമൊന്നുമില്ലാതെ വളർത്തി യൗവനാരംഭത്തിൽ അവർ പുറം ലോകത്തെത്തിയപ്പോൾ സ്ത്രീകളോട് ലൈംഗിക ത്വര പ്രകടിപ്പിച്ചു ലൈംഗികാവയവങ്ങളിലല്ല കാര്യം എന്ന് മനസ്സിലായല്ലോ?' (മനോരമ ആരോഗ്യം, ജൂലൈ 2010) 

'ഇണയോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്നവനാണ് വിശ്വാസത്താൽ ഉൽകൃഷ്ടൻ' എന്നാണല്ലോ നബി (സ) പറഞ്ഞത് സ്ത്രീകളുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള സമീപനം ഇക്കാര്യത്തിലും ഉണ്ടാവണമെന്ന് ചുരുക്കം  


ലൈംഗിക ബന്ധവും ആരോഗ്യവും

ഇസ്ലാം പ്രോത്സാഹിപ്പിച്ച ഏതൊരു കാര്യത്തിലും ഗുണമേ ഉണ്ടാവുകയുള്ളൂ നിർഗുണമായ കാര്യത്തിന് ഇസ്ലാം പ്രചോദനം നൽകുന്നില്ല ലൈംഗിക ബന്ധത്തിന്റെ കാര്യവും അപ്രകാരം തന്നെ അനുവദനീയമായ രൂപത്തിലുള്ള ലൈംഗിക ബന്ധം തികച്ചും ആരോഗ്യപ്രദമാണ്  അത്കൊണ്ട് ശാരീരികവും മാനസികവുമായ ഒട്ടേറെ നേട്ടങ്ങളുണ്ട് മനസ്സ് വെച്ചാൽ ആരാധനയായി മാറ്റാവുന്നതാണ് ലൈംഗിക ബന്ധം ഇസ്ലാം ഉദ്ദേശിച്ചതും ഈ ആത്മീയതയെയാണ് ആരാധനകൾക്ക് പിന്നിലെ ശാരീരിക നേട്ടം ഇസ്ലാമിന്റെ ലക്ഷ്യമല്ല എങ്കിലും അവയിലെ ശാരീരിക നേട്ടങ്ങൾ അവഗണിക്കാവതുമല്ല മഹാന്മാരായ ആളുകളൊക്കെയും ലൈംഗിക ബന്ധം പ്രാധാന്യത്തോടെ തന്നെ കണ്ടിരുന്നവരാണ് ആരാധനകളിൽ മുഴുകി ജീവിതം നയിച്ചപ്പോഴും ലൈംഗികതയെ അവർ പൂർണമായും അവഗണിച്ചില്ല ലൈംഗിക ബന്ധം കൊണ്ടുള്ള നേട്ടങ്ങൾ മനസ്സിലാക്കിയതു കൊണ്ടു തന്നെയാണിത് പ്രവാചകന്മാരും ലൈംഗികബന്ധം ഉപേക്ഷിച്ചവരായിരുന്നില്ലല്ലോ?

പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതനായ മുഹമ്മദ് ബ്ൻ ഇബ്റാഹീമുസ്സമർഖന്തി (റ) എഴുതുന്നു: 'മനുഷ്യൻ തീർക്കുന്ന ഏതൊരു വികാരവും അവന്റെ മനസ്സകത്തെ പരുഷമാക്കുകയാണ് ചെയ്യുക കാമവികാരം ഒഴികെ അതിന്റെ പൂർത്തീകരണം മനസ്സിനെ നിർമ്മലമാക്കും ഇത് കൊണ്ടാണ് നബിമാർ വരെ ലൈംഗിക ബന്ധം ചര്യയായി സ്വീകരിച്ചത് ലൈംഗിക ബന്ധം പല ഗുണങ്ങളും നമുക്ക് നേടിത്തരും മനോവിഷമം, നിഷിദ്ധ ചിന്ത, വസ് വാസ് തുടങ്ങിയവ നീക്കാനും കുറക്കാനും ഇതുപകരിക്കും ഹൃദയ സംബന്ധ രോഗങ്ങൾ ഒരു പരിധിവരെ തടയുകയും ചെയ്യും ' (ബുസ്താനുൽ ആരിഫീൻ 119) 

ഇബ്നുൽ ഖയ്യിമുൽ ജൗസി രേഖപ്പെടുത്തുന്നത് കാണുക: 'സെക്സ് തിരുനബി ചര്യയിൽ പ്രധാനപ്പെട്ട ഒന്നാണ് അത് ആരോഗ്യത്തെയും ആനന്ദത്തെയും ഒപ്പം പ്രധാനം ചെയ്യുന്നു ' പ്രമുഖ ഭിഷഗ്വരന്മാരും വൈദ്യശാസ്ത്രജ്ഞൻമാരുമൊക്കെ അഭിപ്രായപ്പെടുന്നതും മറ്റൊന്നല്ല ലൈംഗിക ബന്ധം ആരോഗ്യപ്രദമാണെന്ന് തന്നെയാണ് 

ജാലിയനൂസ് പറയുന്നു: 'ഇന്ദ്രിയത്തിൽ മികച്ചു നിൽക്കുന്ന രസം അഗ്നിയും ആവിയുമാണ് അതിന്റെ സങ്കലനം പച്ചയും ചൂടുമാണ് അത് പുറത്ത് സ്രവിക്കാതെ കെട്ടി നിന്നാൽ ചിത്തഭ്രമം, തലവേദന, ഭ്രാന്ത് എന്നിവ വരെ ഉണ്ടാകും 

' പൂർവ്വികർ പറഞ്ഞു: 'ഒരു മനുഷ്യന്ന് മൂന്ന് കാര്യങ്ങൾ നിർബന്ധമാകുന്നു

ഒന്ന്; നടത്തം, ദിനംപ്രതി അൽപം നടക്കുക, 

രണ്ട്; തീറ്റ, തീരെ തിന്നാതിരുന്നാൽ ആമാശയം ഉഷ്ണിക്കും 

മൂന്ന്; ഭാര്യ- ഭർതൃ ബന്ധം 

' മുഹമ്മദ് ബിൻ സകരിയ്യ (റ) പറയുന്നു: 'കുറെ കാലം ബന്ധം ഉപേക്ഷിച്ചവൻ ഞരമ്പുകളുടെ ശക്തി ക്ഷയിക്കാനും ശുക്ലനാളി  അടഞ്ഞ് ലിംഗം മരവിച്ച് പോകാനും ഇടവരും ലൈംഗിക ബന്ധം പാടെ ഉപേക്ഷിച്ചതിന്റെ പേരിൽ അവരുടെ ശരീരം തണുത്തുറയുകയും ചലനശേഷി മന്ദീഭവിക്കുകയും ചെയ്യുന്നു ഒരുതരം വൈകൃത ഭാവം അവരെ ആവരണം ചെയ്യുന്നു ' (സാദുൽ മആദ് 4/250)

ദീർഘകാലം ലൈംഗിക ബന്ധം തടഞ്ഞു നിർത്തുന്നത് അപകടമാണ് ആരോഗ്യത്തെ അത് സാരമായി ബാധിക്കും മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് അവൻ അടിമപ്പെടും വൈദ്യവിശാരദന്മാരൊക്കെ ഊന്നിപ്പറഞ്ഞതാണിത് പ്രകൃതി ആവശ്യപ്പെടുന്ന ഒന്നാണല്ലോ ലൈംഗിക ബന്ധം അതിനെ തളച്ചിടുകയോ തടഞ്ഞു നിർത്തുകയോ ചെയ്യുന്നത് ഭൂഷണമല്ല ഒരു ഉദ്ധരണി കൂടി കാണുക: 

'പ്രമുഖ അറബി വൈദ്യവിദഗ്ദനായ അല്ലാമ ഇബ്റാഹീമുബ്നു അബ്ദുറഹ്മാൻ (റ) എഴുതുന്നു: 'ശുക്ലം സ്രവിക്കാതെ പിടിച്ചു നിർത്തുന്നത് ചിലപ്പോൾ ഏതെങ്കിലും ഒരു വൃഷ്ണത്തിന്റെ തളർച്ചക്ക് കാരണമാകും അതുമൂലം ദൗർബല്യം വന്നു ചേരുന്നതാണ് 'ഭോഗം ആരോഗ്യപരമായ വൃത്തിയാണെന്ന് ജാല്യനൂസ് അഭിപ്രായപ്പെട്ടത് ഇവിടെ പ്രസ്താവ്യമാണ് ' (തസ്ഹീലുൽ മനാഫിഅ് 71) 

ആധുനിക ശാസ്ത്രജ്ഞരും ഇത് ശരി വെക്കുന്നുണ്ട് മെഡിക്കൽ സയൻസ് പറയുന്നതും വ്യത്യസ്തമല്ല ഇതേകുറിച്ച് ഏറെ പഠനങ്ങളും ലോകത്ത് നടന്നിട്ടുണ്ട് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നടന്ന പത്തുവർഷത്തെ പഠനത്തിൽ  തെളിഞ്ഞത്  കൂടുതൽ ലൈംഗികോത്തേജനം കിട്ടുന്നവർക്ക് ആയുസ്സും കൂടുമെന്നാണ് 45 നും 50 നും ഇടയിൽ പ്രായമുള്ളവരിലായിരുന്നു പഠനം നടന്നത് 

സമാനമായ ഒരു പഠനം ചിക്കാഗോ യൂണിവേഴ്സിറ്റിയിലും നടന്നു പ്രസ്തുത പഠനം പറയുന്നത് ലൈംഗിക ബന്ധത്തിന്റെ വേളയിൽ കൂടുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ പുരുഷന്മാരുടെ പേശികൾക്കും അസ്ഥികൾക്കും ഉത്തമമാണെന്നാണ് സത്യത്തിൽ നല്ല രതിക്രിയകൾ മികച്ച വ്യായാമമാണ് ഒരു തവണ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ 150- 180 കലോറി ചിലവഴിക്കപ്പെടുന്നുണ്ട് ഇങ്ങനെ വർഷത്തിൽ 150 തവണ ബന്ധപ്പെടുമ്പോൾ (ആഴ്ചയിൽ മൂന്നു തവണ എന്ന പ്രകാരം) ഏകദേശം 22,500 കലോറിയാണു ചിലവഴിക്കപ്പെടുന്നത് കൂടാതെ ബന്ധപ്പെടുന്ന വേളയിൽ കൂടുതൽ ഓക്സിജൻ ശരീരത്തിലെത്തുന്നു ഇത് നമ്മുടെ കോശങ്ങളെവരെ ഊർജ്ജ്വസ്വലമാക്കും ശരീരത്തിലെ അവയവങ്ങളെയും കോശങ്ങളും മികച്ച സ്ഥിതിയിലെത്തുന്ന ഘട്ടമാണിത് 'ലൈംഗികതയെ തളച്ചിടുന്നത് വ്യക്തി ത്വരൂപീകരണത്തിന് തടസ്സമാകും' എന്ന് ഫ്രോയ്ഡ് കണ്ടെത്തിയിട്ടുണ്ട് വികാരം പിടിച്ച് നിർത്തുന്നത് മൂലം ശാരീരിക രോഗങ്ങളുണ്ടാവുമെന്നും അദ്ദേഹവും പറയുന്നു 

ഈ പറഞ്ഞതൊക്കെയും മിതവും അനുവദനീയവുമായ സംഭോഗത്തിന്റെ  നേട്ടങ്ങളെക്കുറിച്ചാണ് എന്നാൽ 'അമിതമായാൽ അമൃതും വിഷമാണ് ' എന്നപോലെ അമിത ഭോഗതൃഷ്ണയും അപകടകരമാണ് ആഴ്ചയിൽ ഇത്ര ദിവസമേ ബന്ധപ്പെടാവൂ എന്ന കണിശതയൊന്നും ഇക്കാലത്ത് ഇസ്ലാമിനില്ല അതൊക്കെ ഓരോരുത്തരുടെ വികാരത്തിനും സൗകര്യത്തിനും അനുസൃതമായി ഉണ്ടാവേണ്ടതാണ് 

അങ്ങനെയാണെങ്കിലും അമിത ഭോഗത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തുക തന്നെയാണ് അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നതാണ് കാരണം 'നിങ്ങൾ നിങ്ങളുടെ കരങ്ങളെ നാശത്തിലേക്ക് വലിച്ചിഴക്കരുത് ' എന്ന ഖുർആനിക സൂക്തം സൂചിപ്പിക്കുന്നതും ഇതാണല്ലോ? ശരീരത്തിന് ഹാനികരമായ പ്രവൃത്തിയെ നിരുത്സാഹപ്പെടുത്തുന്നതും ഈ അടിസ്ഥാനത്തിലാണ് അമിത ഭോഗത്തിന്റെ അപകടത്തെ പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട് ഇബ്നു ഹജറുൽ ഹൈതമി (റ) പറഞ്ഞു: 'കെട്ടിമറിഞ്ഞ് നിരന്തരം സംഭോഗം നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ് '(തുഹ്ഫ 7/256) 

മുആവിയ (റ) പറഞ്ഞു: 'വർദ്ധിച്ച സംഭോഗം ആയുസ്സിനെ നശിപ്പിക്കും ' (തസ്ഹീൽ 72) 

മാലിക്ബ്നു അനസ് (റ) വിനോട് സംഭോഗത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: 'അത് നിന്റെ കണ്ണുകൾക്ക് പ്രകാശമാണ് തണ്ടൻകാലുകൾക്ക് ആരോഗ്യപ്രദമാണ് കുറച്ച് മാത്രം നീ ഭോഗം നടത്തുക ' (തസ്ഹീൽ 72) 

'അമിത സംഭോഗം ശരീരത്തേക്കാളെറെ ബുദ്ധിക്കാണ് ക്ഷീണം വരുത്തുക സംയോഗം മിതമായി നടത്തിയാൽ ശരീരത്തിന് തികഞ്ഞ ആരോഗ്യവും ആയുസ്സിന് നീളവും കിട്ടും ജീവികളുടെ ജീവിതം ഇത് തെളിയിക്കുന്നുണ്ട് വയസ്സ് കൂടുതലുള്ള ജീവിയാണ് കോവർ കഴുത വയസ്സ് കുറഞ്ഞ ജീവിയാണ് കുരുവി ഭോഗകാര്യത്തിൽ കുരുവികൾ വളരെ മുന്നിലാണ് കോവർ കഴുത പിന്നിലും' (തസ്ഹീൽ 72) 

ശൈഖ് ഇബ്റാഹീം രേഖപ്പെടുത്തുന്നു: 'നൂറ്റി അമ്പത് വയസ്സായ ഒരു വൃദ്ധനുണ്ടായിരുന്നു അദ്ദേഹത്തിന്റെ ശരീരത്തെളിമയും വികാര വായ്പും ഒരിക്കലും വറ്റിയിരുന്നില്ല എന്താണ് ഇതിന്റെ രഹസ്യമെന്നാരാഞാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: 'ഞാൻ ഒരിക്കലും രണ്ട് ഇനം അന്നങ്ങൾ ഒരുമിച്ചു തിന്നില്ല തികഞ്ഞ ആവശ്യവും വയർ കാലിയാണെന്നും ഉറപ്പിക്കാതെ ഞാൻ ഒന്നും തിന്നില്ല മാനസികമായി പൂർണതാൽപര്യം ജ്വലിച്ചു വന്നാലല്ലാതെ ഞാൻ ഭാര്യയുമായി ബന്ധപ്പെടാറില്ല എന്റെ പിതാവ് തന്ന ഉപദേശം താൽപര്യം തോന്നാതെ വെള്ളം പോലും കുടിക്കരുതെന്നാണ് ' (തസ്ഹീൽ 73) 


ലൈംഗിക ബന്ധത്തിന് ഉത്തമ സമയം

ശാരീരികവും മാനസികവുമായ ഉന്മേഷമുള്ളപ്പോഴാണ് ഭോഗം ഏറ്റവും ഉത്തമം ഇവ രണ്ടിലൊന്നിന്റെ അഭാവം സംഭോഗത്തിന് വേണ്ടത്ര താൽപര്യം ഇല്ലാതാക്കും രോഗങ്ങൾ, ശാരീരിക ക്ഷീണം, മാനസികാസ്വാസ്ഥ്യം എന്നിവയുള്ളപ്പോൾ ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലത് അത് പോലെ തന്നെ ഇണകൾ രണ്ടുപേരും പൂർണ ഉന്മേഷത്തിലാവണം അപ്പോഴുള്ള സംഭോഗം വലിയ ആനന്ദവും ആസ്വാദ്യകരവുമായിരിക്കും 

സംഭോഗത്തിന്റെ സമയത്തിലും ഇസ്ലാമിന് ചില കാഴ്ചപ്പാടുണ്ട് ആത്മീയോന്നതിക്കും ആരോഗ്യ സംരക്ഷണത്തിനും ഉതകുന്ന തരത്തിലുള്ളതാണത് പുലരാൻ നേരം സംഭോഗത്തിന് കൂടുതൽ യോചിച്ച സമയമാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു 'ഇണചേരാൻ അത്താഴ സമയം തിരഞ്ഞെടുക്കുന്നത് പ്രത്യേകം സുന്നത്താണ് ' (ഫത്ഹുൽ മുഈൻ, പേജ് 372) 

ഇവിടെ ഈ സമയം പ്രത്യേകം സുന്നത്തായത് പ്രസ്തുത സമയം സംഭോഗത്തിന് കൂടുതൽ അനുയോജ്യമാണ് എന്നത്കൊണ്ട് തന്നെയാണ് കാരണം ഇണകൾക്ക് കൂടുതൽ ആസ്വാദ്യകരവും ആനന്ദദായകവുമാവൽ സംഭോഗത്തിൽ പ്രധാനമാണല്ലോ? ഇസ്ലാം ഈ സമയത്തെ തിരഞ്ഞെടുത്തതിൽ ഈയൊരു ഉദ്ദേശ്യവും കൂടിയുണ്ടാവണം പകലന്തിയോളമുള്ള അദ്ധ്വാനഭാരവും തലയിലേറ്റിയാണ് മിക്കവരും വീടണയുന്നത് ഇങ്ങനെ ക്ഷീണിച്ചെത്തിയ ഒരാൾ ആദ്യസമയത്ത് തന്നെ ലൈംഗിക ബന്ധത്തിന് മുതിരുമ്പോൾ അത് എത്രമാത്രം ഫലപ്രദമാവും എന്നത് കണ്ടറിയേണ്ടതുണ്ട് ഒരു വഴിപാട് എന്നപോലെയായി അത് മാറാനാണ് മിക്കവാറും സാധ്യത അതേസമയം ഒന്ന് ഉറങ്ങി ഉണർന്ന് ക്ഷീണമകറ്റി നടത്തുന്ന ബന്ധം കൂടുതൽ ആസ്വാദ്യകരം തന്നെയായിരിക്കും എന്നതിൽ സംശയമില്ല ആധുനിക ലൈംഗിക ശാസ്ത്രം ഇക്കാര്യം അടിവരയിടുന്നുണ്ട് 'മറ്റു സമയത്തെ അപേക്ഷിച്ച് പുരുഷ ഹോർമോണുകൾ പ്രഭാതത്തിൽ 47 ശതമാനം കൂടുതൽ കണ്ടുവരുന്നുണ്ടെ'ന്ന് ശാസ്ത്രം പറയുന്നു 

മാത്രമല്ല, അന്തിയുടെ ആദ്യയാമം വയർ നിറഞ്ഞിരിക്കുന്ന സമയം കൂടിയാണ് വയർ നിറഞ്ഞ സമയത്ത് ലൈംഗിക ബന്ധം നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ് ഇമാം സമർഖന്തി രേഖപ്പെടുത്തുന്നത് കാണുക: 'രാത്രിയുടെ അന്ത്യസമയത്തിലെ ബന്ധമാണ് കൂടുതൽ ഉചിതം രാത്രിയുടെ ആദ്യസമയത്ത് വയർ നിറഞ്ഞിരിക്കുക സ്വാഭാവികമാണ് നിറഞ്ഞ വയറുമായി ബന്ധത്തിലേർപ്പെടൽ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ' (ബുസ്താനുൽ ആരിഫീൻ 119) ശൈഖ് ഇബ്റാഹീം അതേ സംബന്ധിച്ച് പറയുന്നത് കാണുക: 'രാത്രിയുടെ അവസാനത്തിൽ ഭോഗിക്കുന്നത് ശാരീരികാരോഗ്യത്തിന് ഉത്തമമാണ് പിറക്കുന്ന കുഞ്ഞിനും അത് നന്ന് കുഞ്ഞിന് ബുദ്ധി ശക്തി വർദ്ധിക്കുമത്രെ രാത്രിയുടെ ആദ്യഭാഗത്ത് ബന്ധത്തിന് നിൽക്കരുത് വയർ നിറഞ്ഞിരിക്കുന്ന സമയമാണത് വയർ നിറഞ്ഞിരിക്കുമ്പോൾ വേഴ്ച നടത്തുന്നത് പുരുഷന്മാർക്ക് മൂത്രവാർച്ചയും കാഴ്ച നഷ്ടവും തലച്ചോറിൽ ദുർബലതയുമൊക്കെ വരുത്തിത്തീർക്കും ' (തസ്ഹീൽ 73) 

അത്താഴസമയത്ത് നടത്തുന്ന  സംഭോഗത്തിന് ആരോഗ്യപരമായ നേട്ടങ്ങൾ മാത്രമല്ല അതിന് ചില ആത്മീയ നേട്ടങ്ങൾ കൂടിയുണ്ടെന്ന് കാണാം വലിയ അശുദ്ധിയോടെ കൂടുതൽ നേരം ഉറങ്ങുന്ന സാഹചര്യം ഒഴിവാക്കലാണ് അവയിൽ പ്രധാനം ഇമാം ഗസ്സാലി (റ) വിശദീകരിക്കുന്നു: 'ജനാബത്തുകാരനായി ഉറങ്ങാൻ ഹേതുവാകുന്നതുകൊണ്ട് രാത്രിയുടെ ആദ്യയാമത്തിൽ ഇണചേരൽ നല്ലതല്ല (കറാഹത്താണ് ' (ഇഹ്‌യ) 

ഇണകൾ തമ്മിൽ സംഭോഗത്തിന് ഏർപ്പെടുന്നതിന് അത്യന്തികമായി ഒരു സമയം നിശ്ചയിക്കുന്നത് പ്രായോഗികമല്ല അത് തീരുമാനിക്കേണ്ടത് ഇണകൾ തന്നെയാണ് കാരണം മേൽപ്പറഞ്ഞ സുന്നത്തായ സന്ദർഭത്തിൽ ഇണകൾക്ക് താത്പര്യം ജനിക്കാതെ വരാം എന്നിട്ടും ആ സമയത്ത് ലൈംഗിക ബന്ധം അടിച്ചേൽപ്പിക്കുന്നത് ഉചിതമല്ലല്ലോ? അപ്പോൾ കൂടുതൽ അനുയോജ്യമായ ഒരു സമയം നിശ്ചയിച്ചു തന്നു എന്നേയുള്ളൂ അതൊരിക്കലും  ഇക്കാര്യത്തിൽ അവസാനവാക്കല്ല പകലിൽ പോലും സ്വഹാബത്ത് ലൈംഗിക ബന്ധം നടത്തിയതായി കാണാം ചുരുക്കത്തിൽ താൽപര്യം എപ്പോൾ ജനിക്കുന്നുവോ, അപ്പോഴൊക്കെയും ലൈംഗിക ബന്ധം ആവാം എന്ന് തന്നെയാണ് ഹദീസുകളിൽ നിന്നും മനസ്സിലാവുന്നത് 'നിങ്ങൾ ഭാര്യമാരെ ഉദ്ധിഷ്ട രൂപത്തിൽ സമീപിക്കുക ' (അൽബഖറ 223) എന്ന വാക്യത്തെ വ്യാഖ്യാനിക്കവെ ഇമാം റാസി (റ) ഉദ്ധരിക്കുന്നത് കാണുക: താത്പര്യമുള്ള ഏത് സമയത്തും ലൈംഗികബന്ധം ആകാമെന്നതാണ് ഇതിന്റെ ഒരർത്ഥം രാത്രി പകൽ എന്ന വ്യത്യാസം കാര്യമാക്കേണ്ടതില്ല ' (തഫ്സീറുൽ കബീർ 6/68) ഈ ആയത്തിന് ഇമാം ഗസ്സാലി (റ) നൽകിയ അർത്ഥവും മറ്റൊന്നല്ല 'ഉദ്ദിഷ്ട സമയത്ത് ബന്ധമാകാമെന്ന് ' തന്നെയാണ് (ഇഹ്‌യ 2/50) 

ഒരു സംഭവം കൂടി ഇതിനോട് ചേർത്ത് വായിക്കുക ഒരിക്കൽ നബി (സ) സൗദാ ബീവിക്കരികിലെത്തി അവർ തിരക്കിട്ട അടുക്കളപ്പണിയിലായിരുന്നു വേറെ സ്ത്രീകളും കൂടെയുണ്ട് തിരുനബി (സ) യുടെ ആവശ്യം മനസിലാക്കിയ മഹതി താമസിയാതെ അടുക്കളയിൽ നിന്നുപിൻവാങ്ങി ' (ദാരിമി) 

മാസത്തിൽ ചില ദിവസങ്ങളിൽ സംഭോഗം നല്ലതല്ലെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട് ആ ദിവസങ്ങളിൽ പിശാചിന്റെ സാന്നിധ്യം ഉണ്ടാകാമെന്നാണ് കാരണം ഇമാം ഗസ്സാലി (റ) പറയുന്നു: 'മാസത്തിലെ ആദ്യം, മധ്യം, അവസാനം എന്നീ ദിനങ്ങളിൽ ഇണ ചേരൽ ഒഴിവാക്കേണ്ടതാണെന്നും ഒരു പക്ഷമുണ്ട് ഈ ദിനങ്ങളിൽ പിശാചിന്റെ രംഗപ്രവേശനം കൂടുതൽ ഉണ്ടാകാമത്രെ ശൈത്വാൻ സംഭോഗത്തിൽ കൈകടത്താൻ ഏറിയ സാധ്യതയുള്ള ദിനരാത്രികളാകുന്നു ഇവ (ഇഹ്‌യ 2/50) എന്നാൽ ദിക്ർ (അല്ലാഹുമ്മ ജന്നിബ്ന....) ചൊല്ലുന്നതിനാൽ പിശാചിനെ തടയുമെന്നും അതിനാൽ ബന്ധം തെറ്റില്ല എന്നും ഖണ്ഡിക്കപ്പെടുന്നുണ്ട് (തുഹ്ഫ 7/256) 


അപൂർണ്ണ രതിയും സന്താന നിയന്ത്രണവും

വിവാഹത്തിന് പല ലക്ഷ്യങ്ങളുമുണ്ട് അവയിൽ പരമപ്രധാനമായ ഒന്നാണ് സന്താനോൽപാദനം പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഈ ഉദ്ദേശ്യത്തോട് കൂടിയാവണം സന്താന നിയന്ത്രണം അഭികാമ്യമല്ല ഇണയിൽ നിന്ന് വേണ്ടുവോളം ലൈംഗിക സുഖാസ്വാദനം നേടൽ അനുവദിക്കപ്പെട്ടതാണ് മനുഷ്യന്റെ മാനസിക പിരിമുറുക്കങ്ങൾക്ക് അറുതിവരാൻ അത്യന്താപേക്ഷിതവുമാണ് 

എന്നാൽ കേവലം സുഖാസ്വാദനം മാത്രമാവരുത് വളരെ പരിപാവനമായ ഒരു ലക്ഷ്യം കൂടി അനിവാര്യമാണ് സന്താനലബ്ധി ആഗ്രഹിക്കാത്ത ലൈംഗിക ബന്ധത്തെ സ്വാഭാവികമായി കാണാനാവില്ല പ്രകൃത്യാധിഷ്ഠിതമായും  ആദിമ മനുഷ്യൻ മുതൽ അവിടുന്നിങ്ങോട്ട് ഏതാണ്ടെല്ലാ സമൂഹവും പ്രജനത്തെ ലക്ഷ്യമാക്കിയുള്ള ലൈംഗിക ബന്ധത്തിനാണ് പ്രാമുഖ്യം നൽകിയിരുന്നതെന്ന് കാണാം കുടുംബാ സൂത്രണത്തിന്റെ പേരിൽ ഇന്ന് നടക്കുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ല സന്താന നിയന്ത്രണം മുഖ്യ അജണ്ടയാക്കിയുള്ള കുടുംബാസൂത്രണ പരിപാടികളാണ് അരങ്ങുവാണുകൊണ്ടിരിക്കുന്നത് 

സന്താന നിയന്ത്രണത്തിന് ഇന്ന് പലമാർഗ്ഗങ്ങളും നിലിവിലുണ്ട് അവയിൽ തന്നെ താൽകാലിക മാർഗ്ഗങ്ങളും സ്ഥിരമാർഗ്ഗങ്ങളുമുണ്ട് സുരക്ഷിത ദിവസം നോക്കിയുള്ള ശാരീരിക ബന്ധമാണ് അതിലൊന്ന്; ഇത് സ്വാഭാവിക നിയന്ത്രണമാർഗ്ഗമായാണ് ഉപയോഗിക്കപ്പെടുന്നത് ബീജവും അണ്ഡവും സംയോജിക്കാൻ സാധ്യതയുള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധം ഒഴിവാക്കുക എന്നതാണിത് 

ആർത്തവാരംഭം മുതൽ 9- 10 മുതൽ 17- 18 ദിവസം വരെ സംസർഗ്ഗം ഒഴിവാക്കിയാൽ ഗർഭ സാധ്യത ഇല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ഇതൊരു താൽക്കാലിക നിയന്ത്രണമാർഗ്ഗമാണ് ഉറകളുടെ ഉപയോഗമാണ് മറ്റൊന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉറകൾ ഉപയോഗിക്കുക വഴി ശുക്ലം ഗർഭാശയത്തിലെത്തതെ തടയപ്പെടുന്നു പുരുഷ ഉറകൾ മുമ്പേ പ്രചാരത്തിലുണ്ടെങ്കിലും സ്ത്രീകൾക്കുള്ളവയും ഇന്ന് വിപണിയിൽ സജീവമത്രെ ഇന്ന് പ്രചാരത്തിലുള്ള മറ്റൊരു നിയന്ത്രണമാർഗ്ഗമാണ് ഗർഭ നിരോധന ഗുളികകൾ ഇത് കൊണ്ട് സ്ത്രീ അണ്ഡം പുറത്തു വരുന്നത് തടയുന്നു ഗർഭാശയത്തിലേക്കുള്ള ബീജത്തിന്റെ യാത്ര തടയാനും ഇതുമൂലം സാധിക്കും ഇത് താത്കാലിക മാർഗ്ഗമായും സ്ഥിരമാർഗ്ഗമായും ഉപയോഗിക്കുന്നു കുത്തിവെപ്പ്, ഡയഫ്രം, വാസക്ടമി, ട്യൂബക്ടമി, സ്റ്റൈൻഡ്, കോപ്പർ ടി തുടങ്ങിയ വ്യത്യസ്ത മാർഗങ്ങൾ നിയന്ത്രണത്തിനായി ഇന്ന് ഉപയോഗിച്ചു വരുന്നുണ്ട് 

സന്താന നിയന്ത്രണത്തിന് സാർവ്വത്രികമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു രീതിയാണ് 'അസ് ല് ' അഥവാ 'പിൻവലിക്കൽ' പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോൾ അവന്റെ ലിംഗം യോനിയിൽ നിന്ന് മാറ്റുക ഇത് മൂലം ബീജങ്ങൾ ഗർഭാശയത്തിൽ എത്താതിരിക്കുന്നു ഇത് താത്കാലിക മാർഗ്ഗമായിട്ടാണ് ഉപയോഗിച്ചു വരുന്നത് വളരെ മുമ്പ് കാലത്ത് തന്നെ ഈയൊരു മാർഗം നിയന്ത്രണത്തിനായി സ്വീകരിക്കപ്പെട്ടിരുന്നതായി കാണാം ഈ രീതിക്ക് 'ഓനാനിസം' എന്നൊരു പേരു കൂടിയുണ്ട് അതിന് പിന്നിൽ ഒരു കഥയുണ്ട് ബൈബിൾ കഥാപാത്രമായ ഒനാൻ ഇത് നടത്തിയിരുന്നു ഹീബ്രു നിയമമനുസരിച്ച് ജ്വേഷ്ഠൻ മരിച്ചാൽ ജ്വേഷ്ഠഭാര്യയെ അനുജൻ വേൾക്കണം ഒനാനിന്റെ ജ്വേഷ്ഠൻ മരിച്ചു പക്ഷെ, സ്വീകരിക്കാനും അവരിൽ സന്താനങ്ങൾ ജനിക്കാനും ഒനാൻ ഇഷ്ടപ്പെട്ടില്ല അതിൽ ഒനാൻ ഈ മാർഗം സ്വീകരിച്ചു അറബികളിലും ഇത് നിലനിന്നിരുന്നതായി കാണാം 

ഒരാൾ നബി (സ) യുടെ അടുക്കൽ വന്നു ഇങ്ങനെ പറയുകയുണ്ടായി 'ദൈവദൂതരെ, എനിക്കൊരടിമ സ്ത്രീയുണ്ട് ഞാനവളിൽ അസ് ല് ചെയ്യുന്നു അവൾ ഗർഭം ധരിക്കുന്നത് ഞാൻ വെറുക്കുന്നു സാധാരണ ആഗ്രഹിക്കുന്നത് ഞാനവളിൽ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാല് അസ് ല് ലഘുവായ വധമാണെന്ന് ജൂതന്മാർ പറയുന്നുണ്ട് ' അപ്പോൾ നബി (സ) ഇപ്രകാരം മറുപടി പറഞ്ഞു: 'ജൂതന്മാർ കള്ളം പറഞ്ഞിരിക്കുന്നു അല്ലാഹു ഒന്നിനെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ താങ്കൾക്ക് അത് ഒഴിവാക്കാൻ സാധ്യമല്ല ' (അബൂദാവൂദ്)  

ജാബിർ (റ) വിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: 'പ്രവാചകരുടെ കാലത്ത് ഖുർആൻ അവതരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഞങ്ങൾ അസ് ല് ചെയ്യാറുണ്ടായിരുന്നു' (ബുഖാരി, മുസ്ലിം) 

ഇവ്വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട് ശാഫീ മദ്ഹബിൽ പ്രബലമായ അഭിപ്രായം 'അസ് ല് അനുവദനീയവും നല്ലതിനെതിരുമാണെന്നാണ് ' (ഇഹ്‌യ 2:53) 

ഇമാം ഗസ്സാലി (റ) ഇത് സംബന്ധമായി ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: 

1. നിരുപാധികം (അടിമസ്വതന്ത്യവ്യത്യാസമില്ലാതെ) അസ് ല് അനുവദനീയം 

2. നിരുപാധികം ഹറാം 

3. സ്ത്രീയുടെ തൃപ്തിയുണ്ടെങ്കിൽ അനുവദനീയം ഇല്ലെങ്കിൽ അനുവദനീയമല്ല

4. സ്വതന്ത്ര സ്ത്രീയിൽ അനുമതിയില്ലാതെ ഹറാം അനുവദിയുണ്ടെങ്കിൽ അനുവദനീയം എന്നാൽ നമ്മുടെ പക്ഷം അത് ഏറ്റവും നല്ലതിനെതിരായ മുബാഹ് ആകുന്നു ' (ഇഹ്‌യ 2: 53) 

അസ് ല് കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചും ഇമാം ഗസ്സാലി (റ) വിശദീകരിക്കുന്നുണ്ട് 'പ്രസവം മൂലം നഷ്ടപ്പെടാൻ സാധ്യതയുള്ള സ്ത്രീയുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കപ്പെടുക, ഇതാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ ഉദ്ദേശ്യം കുറ്റകരമല്ല, അപ്രകാരം തന്നെ സന്താനങ്ങൾ അധികരിച്ചാൽ ധാരാളം തെറ്റുകളിൽ അകപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് അസ് ല് ചെയ്യുന്നു എന്നാണെങ്കിൽ ഈ ലക്ഷ്യം നല്ലതിനോട് എതിരാണെങ്കിലും വിരോധിക്കപ്പെട്ടതല്ല എന്നാൽ പെൺകുഞ്ഞുങ്ങൾ ജനിക്കാൻ സാധ്യതയുണ്ട്, പെൺകുഞ്ഞുങ്ങൾ ഉണ്ടാകൽ തനിക്ക് മോശമാണ് എന്നിങ്ങനെയാണ് ഉദ്ദേശ്യമെങ്കിൽ അസ് ല് കുറ്റകരമാണ് ' (ഇഹ്‌യ 2:54) 

മുസ്ലിം (റ) ഇങ്ങനെ ഉദ്ധരിക്കുന്നു: 'പ്രവാചകരുടെ കാലത്ത് ഞങ്ങൾ അസ് ല് ചെയ്യാറുണ്ടായിരുന്നു പ്രവാചകൻ അതറിഞ്ഞപ്പോൾ ഞങ്ങളെ വിലക്കിയില്ല ' (മുസ്ലിം) 

സ്ഥിരമായ നിയന്ത്രണമാർഗ്ഗങ്ങൾ ഉപയോഗിക്കൽ ഹറാമാണ് (തുഹ്ഫ 8:241) , (ഇആനത്ത് 3:256) പോലുള്ളവ ഇത് വ്യക്തമാക്കുന്നുണ്ട് ഗർഭധാരണത്തെ തടയുന്ന മരുന്നുകൾ ഭാര്യഭർത്താക്കൾ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശൈഖ് ഇസ്സുദ്ദീനോട് ചോദിക്കപ്പെട്ടു 'അതനുവദനീയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ഇതിന്റെ 'ളാഹിർ ' ഹറാമാണെന്നാണ് ഇമാം റംലി (റ) പറയുന്നത് മാത്രമല്ല; ഇമാദുബ്നുയൂനുസ് എന്ന ഫിഖ്ഹ് പണ്ഡിതൻ ഹറാമാണെന്ന് ഫത് വ നൽകിയിട്ടുണ്ട് ശാശ്വത മാർഗമാവുമ്പോഴാണ് ഈ 'ഹറാ'മെന്നാണ് ഇമാം റലം പറയുന്നത് (നിഹായ 8/442) 

കർപൂരം പോലുള്ളത് ഉപയോഗിച്ച് വികാരത്തെ താൽക്കാലികമായി ഇല്ലാതാക്കുന്നത് കറാഹത്തും സ്ഥിരമാണെങ്കിൽ ഹറാമുമാണ് (തുഹ്ഫ 7:186) 

നിയന്ത്രണ മാർഗ്ഗങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ ലൈംഗിക സംതൃപ്തിയെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ അതിന്റെയും വിധി ഇതു തന്നെയാണ് പങ്കാളികൾ പരസ്പരം തൃപ്തിപ്പെടുത്തേണ്ടത് ബാധ്യതയാണല്ലോ അതിന് വിഘ്‌നം വരുന്ന പ്രവർത്തനങ്ങൾ ഇസ്ലാമികമല്ല അനുവദിക്കപ്പെട്ട ഏതു സുഖങ്ങൾ ഉപയോഗിക്കുന്നതിനെയും ഭാര്യ കാരണം കൂടാതെ വിലങ്ങൽ അവൾക്ക് ഹറാമാണെന്ന് ഫത്ഹുൽ മുഈൻ 334 ൽ പറയുന്നുണ്ട് അതുപോലെ സംയോഗം ഭാര്യയുടെ 'ഹഖ് ' ആണെന്നും അത് കാരണം കൂടാതെ ഭർത്താവിന് ഒഴിവാക്കാൻ പാടില്ലെന്നും പണ്ഡിതർ പറഞ്ഞിട്ടുണ്ട് നിയന്ത്രണമാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യം അവഗണിക്കപ്പെട്ടുകൂടാ 

കുടുംബാസൂത്രണം ഇസ്ലാമിന്റെ ശത്രുക്കളുടേതാണ് സയണിസ്റ്റുകളും സംഘ്പരിവാറും ആവിഷ്കരിച്ച പദ്ധതിയാണിത് മുസ്ലിം ജനസംഖ്യ കുറഞ്ഞു കാണാനാഗ്രഹിക്കുന്നവർ കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള ശ്രമങ്ങൾ അവർ നടത്തിയിട്ടുണ്ട് പലവിധ രൂപങ്ങളിലായിരുന്നു അവ ഗർഭ നിരോധ മാർഗ്ഗങ്ങൾക്ക് വേണ്ടി പോരാട്ടങ്ങൾ നടന്നിട്ടുണ്ട് വ്യവസായ വത്കരണത്തിന്റെ കാലത്ത് ഈ ആവശ്യത്തിന് വേണ്ടി സ്ത്രീകൾ രംഗത്ത് വന്നിരുന്നു ഒരു പരിധിവരെ വിജയം കൈവരിക്കാനും അതിന്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടുണ്ട് 20 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കേരളത്തിന്റെ ജനസംഖ്യാ നിരക്ക് (1950- 51) 112.5 വർദ്ധനയുണ്ടായപ്പോൾ അഖിലേന്ത്യാടിസ്ഥാനത്തിൽ ഇത് 51.5 ശതമാനമായിരുന്നു 1951 ന് ശേഷം കേരളത്തിലും ജനസംഖ്യാ വർദ്ധന നിരക്ക് കുറഞ്ഞു 1991- 2001 കാലത്ത് ഇത് കുത്തനെയാണ് ഇടിഞ്ഞത് 9.42 ശതമാനത്തിൽ വരെയെത്തി കേരളത്തിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ നിരക്ക് മലപ്പുറത്തും (17.22) കുറവ് പത്തനംതിട്ടയിലുമാണ് (3.64) 

ജനസംഖ്യാ വിസ്ഫോടനം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിച്ച് കാര്യം സാധിപ്പിച്ചെടുക്കാനാണ് പലരുടെയും പുറപ്പാട് ലോകത്ത് ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ജീവിത വിഭവങ്ങൾ തികയാതെ വരുന്നുവെന്ന കുപ്രചരണമാണ് ഇവർ നടത്തുന്നത് ജനസംഖ്യാ വർദ്ധനവിനെക്കുറിച്ചുള്ള സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ക്ലാസിക്കൽ ധനശാസ്ത്രജ്ഞനായ തോമസ് മാൽത്തൂസാണ് ലോക ജനസംഖ്യാ നിയന്ത്രണങ്ങളൊന്നുമില്ലാതെ വളരെ ഉയർന്ന നിരക്കിൽ വർദ്ധിക്കും ഓരോ ഇരുപത്തിയഞ്ചു വർഷം കഴിയുന്തോറും അത് ഇരട്ടിച്ചു കൊണ്ടിരിക്കും ഇതായിരുന്നു മാൽത്തൂസിന്റെ ജനസംഖ്യാ വളർച്ചയുടെ സിദ്ധാന്തം 

ജനസംഖ്യയുടെ വളർച്ചയെ തടയുന്ന രണ്ട് നിശ്ചിതമാർഗ്ഗങ്ങളേയുള്ളൂവെന്നും അദ്ദേഹം പറയുന്നു ഒന്ന്, യുദ്ധം, രോഗങ്ങൾ, ശിശുഹത്യ, ദുരിതങ്ങൾ, ദാരിദ്ര്യം, രണ്ട്: വൈകിയുള്ള വിവാഹങ്ങളും ധർമ്മബോധത്തിൽ പ്രചോദിതമായ ലൈംഗിക വിരക്തിയും മാൽത്തൂസിന്റെ ഈ സിദ്ധാന്തത്തെ തുടർന്നാണ് ജനസംഖ്യാനിയന്ത്രണത്തിനുള്ള മുറവിളികൾ ലോകത്ത് ഉയർന്ന് തുടങ്ങിയത് 

എന്നാൽ ഇതിലെ പൊള്ളത്തരം സുതരാം വ്യക്തമാണ് ജീവിത വിഭവങ്ങൾ കുറയുന്നതും ദാരിദ്ര്യം വർദ്ധിക്കുന്നതും ജനസംഖ്യ കൊണ്ട് മാത്രമാണെന്ന കണ്ടെത്തൽ തികച്ചും അടിസ്ഥാന രഹിതമാണ് സമ്പന്നൻ പാവപ്പെട്ടവന്റെ ജീവിതം പിടിച്ചു വെക്കുന്നതും അമിതമായ ധൂർത്തുമൊക്കെയാണ് ദാരിദ്ര്യം സൃഷ്ടിക്കുന്നതെന്ന സത്യം മനപ്പൂർവം അവഗണിക്കുകയാണ് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള പുതിയ നൂറ്റാണ്ടിനെ അപഗ്രഥിച്ചു ഡോ: കെ.പി. കണ്ണൻ പറഞ്ഞത്: 'ജനസംഖ്യാവിസ്ഫോടനമെന്ന ഉമ്മാക്കി വെറും കെട്ടുകഥമാത്രമാണെ'ന്നാണ് 

എന്നാൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനങ്ങൾ നിയന്ത്രണത്തിന്റെ രംഗത്ത് വ്യാപകമാണിന്ന് സർക്കാർ തലത്തിൽ തന്നെ ഇതിന് വേണ്ടി പ്രത്യേകവിംഗുകൾ പ്രവർത്തിക്കുന്നു പലപ്പോഴും വലിയ ആഘോഷത്തോടെയാണ് അവ നടത്തപ്പെടുന്നത് സന്താന നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ത്യയിപ്പോൾ സ്വീകരിച്ചിരിക്കുന്നത് മിക്ക സംസ്ഥാനങ്ങളും അതിനു വേണ്ടി കോടികൾ ഒഴുക്കുന്നു കൂടുതൽ സന്താനങ്ങളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ വരെ പല സംസ്ഥാനങ്ങളിലും നിഷേധിക്കപ്പെടുന്നു കേരളവും ആ പാത പിന്തുടരാനുള്ള വഴിയിലാണ് 

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സർക്കാരിന് സമർപ്പിച്ച വനിതാ സംരക്ഷണ ബില്ലിലെ പ്രധാന നിർദ്ദേശവും സന്താന നിയന്ത്രണമായിരുന്നു സംസ്ഥാനങ്ങൾക്ക് കുടുംബാസൂത്രണ പരിപാടികൾക്കായി 80 ശതമാനം കേന്ദ്രസഹായം ലഭിക്കുന്നുണ്ട് അതുപയോഗിച്ചാണ് ഈ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളെ ഇവർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത് ഗർഭ നിരോധനത്തെ കുറിച്ചുള്ള ഗവേഷണത്തിന് അതിലെ നല്ലൊരു ശതമാനം തുക നീക്കി വെക്കുന്നുണ്ടെന്നറിയുമ്പോഴാണ് നാം ഞെട്ടിപ്പോകുന്നത് 1952 ലെ പോപ്പുലേഷൻ പോളിസി കമ്മിറ്റിയും 53 ലെ ഫാമിലി പ്ലാനിങ്ങ് റിസർച്ച് പ്രോഗ്രാം കമ്മിറ്റിയും 56 ലെ കേന്ദ്ര കുടുംബാസൂത്രണ ബോർഡും 'വന്ധ്യംകരണ' ത്തിന് പ്രത്യേക ഊന്നൽ നൽകുകയുണ്ടായി 66 ൽ ആരോഗ്യമന്ത്രാലയത്തിൽ ഒരു കുടുംബാസൂത്രണ വകുപ്പ് രൂപീകരിക്കപ്പെടുകയുണ്ടായി സൗജന്യമായാണ് സർക്കാർ ഇന്ന് സ്ത്രീ പുരുഷന്മാർക്ക് വന്ധ്യംകരണം നടത്തിക്കൊടുക്കുന്നത് നമ്മുടെ നാട്ടിലെ കുഗ്രാമങ്ങളിലെ സർക്കാർ ആശുപത്രികളിൽ വരെ ഇന്നതിന് സൗകര്യമുണ്ട് 

സന്താനലബ്ധിയെ ഒരനുഗ്രഹമായിട്ടാണ് ഇസ്ലാം കാണുന്നത് 'നാം ഒന്ന്, നമുക്ക് ഒന്ന് ' എന്ന നയത്തെ അത് അംഗീകരിക്കുന്നില്ല ഒരാൾക്ക് കൂടുതൽ സന്താനങ്ങളുണ്ടാകുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു തന്റെ സമുദായത്തിന്റെ വർദ്ധനവ് നബി (സ) ആഗ്രിഹിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ് അന്ത്യനാളിൽ അതിന്റെ പേരിൽ അവിടുന്ന് അഭിമാനം കൊള്ളുമെന്ന് നബി തങ്ങൾ അരുളിയിട്ടുണ്ട് (ബൈഹഖി, അബൂദാവൂദ്) വിവാഹാന്വേഷണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് കൂടുതൽ പ്രസവിക്കുന്നവളാകുക' എന്നതാണ് ഇതും പുണ്യനബി (സ) പഠിപ്പിച്ചത് തന്നെ പ്രസവിക്കുന്ന സ്ത്രീക്ക് അവിടുന്ന് പ്രത്യേകം സ്ഥാനം കൽപിച്ചിരിക്കുന്നു 'നിങ്ങളുടെ സ്ത്രീകളിൽ ഗുണവതികൾ കൂടുതൽ പ്രസവിക്കുന്നവരും ഭർത്താക്കളെ സ്നേഹിക്കുന്നവരുമാണ് ' (ബൈഹഖി) എന്ന് നബി (സ) പ്രഖ്യാപിക്കുകയുണ്ടായി മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: 'പ്രസവിക്കാത്ത സുന്ദരിയേക്കാൾ നല്ലത് സൗന്ദര്യമില്ലാത്തവളാണെങ്കിലും പ്രസവിക്കുന്നവളാണ് ' (ഇബ്നു ഹിബ്ബാൻ) 

ഒരിക്കൽ ഒരാൾ തിരുസവിധത്തിൽ വന്നു ചോദിച്ചു: 'സുന്ദരിയും സമ്പന്നയും കുലീനയുമായ ഒരു സ്ത്രീ പക്ഷേ അവർ പ്രസവിക്കില്ല ഞാൻ അവളെ വിവാഹം കഴിക്കട്ടെയോ? 'അത് വേണ്ട ' എന്നായിരുന്നു നബി (സ) യുടെ മറുപടി മൂന്നാം തവണയും അയാൾ ഇതേ ആവശ്യമുന്നയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 'നിങ്ങൾ പ്രസവിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കുക മറ്റു സമുദായങ്ങളുടെ മുന്നിൽ നിങ്ങളുടെ ആധിക്യം ഞാൻ എടുത്തു പറയും ' (അബൂദാവൂദ്) മറ്റൊരിക്കൽ തിരുനബി (സ) പറയുകയുണ്ടായി 'കന്യകത്വം നീങ്ങാത്തവളെ നിങ്ങൾ വിവാഹിക്കുക നിശ്ചയം അവളിൽ നിന്ന് ധാരാളം സന്താനങ്ങൾ നിങ്ങൾ ലഭിക്കും ' (ബുഖാരി) 

ഒരു ഉത്തമ മുസ്ലിം സന്താന നിയന്ത്രണം നടത്തുന്നത് അചിന്തനീയമാണ് പ്രവാചകൻ (സ) യുടെ നിർദ്ദേശങ്ങളെ അവഗണിക്കാൻ അവന് സാധ്യമല്ലല്ലോ മക്കളെ നൽകാനും അവരെ ഉത്തമ സന്താനങ്ങളാക്കിത്തീർക്കാനുമാണ് മുസ്ലിം പ്രാർത്ഥിക്കേണ്ടത് അല്ലാഹുവിന്റെ യഥാർത്ഥ അടിമകളെ പരിചയപ്പെടുത്തുന്നിടത്ത് വിശുദ്ധ ഖുർആൻ പറയുന്നു: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ (പരമകാരുണികന്റെ ദാസൻമാർ)' (സൂറത്തുൽ: ഫുർഖാൻ 74) 

'പ്രജനനത്തെ ലക്ഷ്യമാക്കിയുള്ള ലൈംഗിക ബന്ധം മാത്രമാണ് പ്രകൃത്യാധിഷ്ഠിത ' യെന്ന് ടോൾസ്റ്റോയ് പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം ധാർമ്മികതയെയാണ് പ്രതിനിധീകരിക്കുന്നത് 'കാമസിദ്ധിയെ മാത്രം ലക്ഷ്യം വെച്ചുള്ള ബന്ധം ക്രമവിരുദ്ധ'മെന്നും ടോൾസ്റ്റോയ് പറഞ്ഞിട്ടുണ്ട് 


ആർത്തവഘട്ടത്തിലെ സംഭോഗം: ഇസ്ലാം എന്തു പറയുന്നു?

ആർത്തവ ഘട്ടത്തിലെ ലൈംഗിക ബന്ധത്തെ ഇസ്ലാം കർശനമായി തന്നെ വിലക്കിയിട്ടുണ്ട് അതിന് പിന്നിൽ ആത്മീയവും ആരോഗ്യപരവുമായ  കാരണങ്ങളുണ്ട്  ആർത്തവം എന്നത് ഒരു മാലിന്യമാണ് അതിനാൽ തദവസരത്തിലെ ബന്ധം പരുശുദ്ധമായിത്തീരുന്നില്ല ശുദ്ധിക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ഇസ്ലാമിന് ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല ഏതു കാര്യവും വിശുദ്ധവും പരിപാവനവുമായിരിക്കണം ഇതാണ് ഇസ്ലാമിന്റെ നയവും താത്പര്യവും ആർത്തവമില്ലാത്ത സമയങ്ങളിൽ എങ്ങനെ വേണമെങ്കിലും ലൈംഗികബന്ധമാവാം ഇങ്ങനെ അനുവാദം നൽകുന്ന ഇസ്ലാം ആർത്തവകാലത്ത് അൽപം കടിഞ്ഞാണിടുന്നത് ന്യായക്കേടൊന്നുമല്ല നമ്മുടെ മനസ്സും ശരീരവും ശുദ്ധമാകണമെന്നാണ് ഇസ്ലാം ഉദ്ദേശിക്കുന്നത് യാതൊരു കളങ്കവുമേൽക്കാതെ നമ്മെ സംരക്ഷിക്കുകയാണിസ്ലാം 

ആർത്തവത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: 'ആർത്തവത്തെക്കുറിച്ച് അവർ താങ്കളോട് ചോദിക്കുന്നു താങ്കൾ പറഞ്ഞേക്കൂ അതൊരു മാലിന്യമാണ് അതിനാൽ ആർത്തവ വേളകളിൽ നിങ്ങൾ ഭാര്യമാരുമായി അകന്ന് നിൽക്കുക ശുദ്ധിയാകുംവരെ അവരെ നിങ്ങൾ സമീപിക്കരുത് ശുദ്ധിയായിക്കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച മാർഗേണ നിങ്ങൾക്ക് അവരെ സമീപിക്കാം നിശ്ചയം അല്ലാഹു പശ്ചാത്താപ ബോധമുള്ളവരെ ഇഷ്ടപ്പെടുന്നു നിങ്ങളുടെ ഭാര്യമാർ നിങ്ങൾക്കുള്ള കൃഷിയിടങ്ങളാണ് ഉദ്ദേശിക്കുന്നവിധം കൃഷിയിടത്തെ സമീപിക്കാം' (സൂറത്തുൽ: ബഖറ 222)

ആർത്തവ കാലത്ത് ലൈംഗിക ബന്ധം തീരെ പാടില്ലെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ തൊട്ടുകൂടായ്മയും അയിത്തവും കൽപിച്ചിരുന്നവരായിരുന്നു ജൂതന്മാർ ആർത്തവകാരികൾ തൊട്ടതെല്ലാം മാലിന്യം അവർ സ്പർശിച്ച ചെടികൾ പിന്നെ ഒരിക്കലും പിന്നെ മുളക്കുകയില്ല തുടങ്ങിയ അന്ധവിശ്വാസങ്ങൾ നബി (സ) യുടെ കാലത്തും നിലനിന്നിരുന്നു ഒരേ വീട്ടിൽ ഒരുമിച്ചു താമസിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക ഇതിനൊന്നും ആർത്തവകാരികളെ അവർ അനുവദിച്ചിരുന്നില്ല അക്കാലത്തെ ക്രൈസ്തവരാകട്ടെ, അവരോട് ഇടപഴകുന്നതിലും ലൈംഗികബന്ധം പുലർത്തുന്നതിലും വരെയാതൊരു തടസ്സവും കണ്ടതുമില്ല ഈ സമയത്ത് സ്വഹാബികൾ ഇതേപറ്റി പ്രവാചകൻ (സ) യോട് ആരാഞ്ഞു ഇതിനു മറുപടിയായാണ് മേൽസൂക്തം അവതീർണ്ണമായത് നബി (സ) പറഞ്ഞു: 'സംയോഗമല്ലാത്തതെല്ലാം ചെയ്തോളൂ കൂടെ ഭക്ഷണം കഴിക്കുന്നതിനോ, കൂടെ ശയിക്കുന്നതിനോ, ഒന്നും വിരോധമില്ല ' (മുസ്ലിം) പണ്ഡിതന്മാർ 'സംയോഗത്തിലേക്ക് നയിച്ചേക്കാം ' എന്ന കാരണത്താൽ മുട്ടു പൊക്കിളിന്റെ ഇടയിൽ ബന്ധപ്പെടരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാത്രം  

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം: 'എന്റെ ഭാര്യ ഋതുമതിയാകുമ്പോൾ എനിക്കവളിൽ നിന്ന് എന്തെല്ലാം അനുവദനീയമാകുമെന്ന് ഞാൻ നബി (സ) യോട് ചോദിച്ചു അവിടുന്ന് അരുളി: 'അരയുടുപ്പിന് മുകളിലുള്ളത് നിനക്കനുവദനീയമാണ് ' (അബൂദാവൂദ്)

ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും വിശ്വാസ രീതി ശാസത്രങ്ങളെ പൊളിച്ചെഴുതുകയായിരുന്നു ഇസ്ലാം ഇക്കാര്യത്തിൽ ഇസ്ലാം സ്വന്തമായി തനതായ ഒരു രൂപം സൃഷ്ടിച്ചെടുത്തു മേൽവിധി കേട്ട് ജൂതന്മാർ പറഞ്ഞുവത്രെ 'ഈ മനുഷ്യൻ (മുഹമ്മദ് നബി (സ) ) എല്ലാ നിലക്കും നമ്മുടെ മതത്തിനെതിരാണെന്നു തോന്നുന്നു ' (തഫ്സീറുൽ കബീർ: 6/67) 

ആർത്തവ സമയത്ത് മുട്ടുപൊക്കിളിന്റെ ഇടയിൽ ബന്ധപ്പെടുന്നതിനെക്കുറിച്ച് നേരിയ അഭിപ്രായാന്തരം നിലനിൽക്കുന്നുണ്ട് മേൽ ഖുർആൻ വാക്യത്തിൽ ആർത്തവത്തെക്കുറിച്ച് പരാമർശിച്ച് പറഞ്ഞ പദം 'മഹീള് ' എന്നാണ് ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അർത്ഥം 'മെൻസസ് സ്ഥാനം' എന്നാകുന്നു അപ്പോൾ ഈ വാക്യത്തിന്റെ വിവക്ഷ ആർത്തവാവസരത്തിൽ സ്ത്രീബന്ധം ഉപേക്ഷിക്കണമെന്നാകും' (റാസി 6/68) 

ഫത്ഹുൽ മുഈൻ പറയുന്നു: 'ആർത്തവമുള്ളപ്പോൾ മുട്ട് പൊക്കിളിന്റെ ഇടയിൽ ബന്ധം നിഷിദ്ധമാകുന്നു സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട് നവവീ ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് 'സംയോഗമല്ലാത്ത എന്തുമാകാം ' എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ ' (ഫത്ഹുൽ മുഈൻ, പേജ് 28) 

എന്നാൽ ആർത്തവ സമയത്ത് മുട്ടുപൊക്കിളിന്റെ ഇടയിൽ ബന്ധപ്പെടാതിരിക്കലാണ് നല്ലത് കാരണം അത് അരുതാത്തത് ചെയ്യാൻ ഒരുപക്ഷേ പ്രേരണ നൽകിയേക്കാം ചതിയിൽ അകപ്പെടാനുള്ള മാർഗം അടക്കുകയാണല്ലോ കരണീയം തീരെ നിയന്ത്രണവും ഇച്ഛാ ശക്തിയുമില്ലാത്ത നമ്മെപ്പോലുള്ളവർക്ക് ഇതായിരിക്കും നല്ലത് മുട്ടുപൊക്കിളിനിടയിൽ സംയോഗവും സുഖമെടുക്കലും ഇക്കാരണത്താൽ തന്നെ ഹറാമാണെന്ന് പണ്ഡിതന്മാർ തറപ്പിച്ച് പറയുന്നുണ്ട് 'വേലിക്ക് ചുറ്റും മേയാൻ നിന്നാൽ വേലി ഭേദിക്കാൻ കളമൊരുങ്ങും ' എന്നൊരു ഹദീസിൽ പറഞ്ഞതായി കാണാം ഇമാം ശാഫിഈ (റ) വളരെ കൃത്യമായി ഇക്കാര്യം വിശദീകരിക്കുന്നു 'ആർത്തവകാലത്ത് സംഭോഗം ഹറാമാകാൻ  കാരണം യോനിയിലെ മാലിന്യമാണ് മുട്ടുപൊക്കിളിന്റെ ഇട ഹറാമാണെന്ന് വിധിക്കാൻ കാരണം സംയോഗത്തിൽ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് ' (ഫതാവൽ കുബ്റ 1/120) 

ആർത്തവ സമയത്തെ ഇക്കാര്യത്തിലുള്ള വിധിയെ മൂന്നായി സംഗ്രഹിക്കാം 

1. സൗഭോഗം നിഷിദ്ധമാണ് (ശറഹ് മുസ്ലിം 1/41? തുഹ്ഫ 1/391) ഇതൊരു മഹാപാതകമാണെന്ന് ഇമാം മുഹമ്മദ് ബിൻ ഇദ് രീസുശ്ശാഫി (റ) യും ഇമാം നവവി (റ) യും പ്രഖ്യാപിച്ചിരിക്കുന്നു ഇത് അനുവദനീയമാണെന്ന് വിശ്വസിക്കുന്നവർ ഇസ്ലാമിൽ നിന്ന് പുറത്തുപോകും (തുഹ്ഫ 1/391) മറയോട് കൂടിയാണെങ്കിലും നിഷിദ്ധമാണ് (തുഹ്ഫ 1/389)  

2. മുട്ട് പൊക്കിളിന്റെ ഇടയിലുള്ള സുഖാസ്വാദനം ഇതും നിഷിദ്ധം തന്നെ എന്നതാണ് പ്രബലാഭിപ്രായം (ശർഹ് മുസ്ലിം 141) 

3. മുട്ട് പൊക്കിളല്ലാത്ത സ്ഥലത്തെ സുഖാസ്വാദനം ഇത് അനുവദനീയമാണെന്ന കാര്യത്തിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായം (ഇജ്മാഅ്) ഉള്ളതായി അബൂഹാമിദിൽ ഇസ്ഫറായീനി (റ) അടക്കമുള്ള പ്രബല വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ശർഹു മുസ്ലിം 1/142) ഉറപോലുള്ള ഉപയോഗിച്ചാണെങ്കിലും ആർത്തവ വേളയിലെ സംയോഗം ഹറാമാകുന്നു (തുഹ്ഫ 389) 

ആർത്തവകാലത്തെ ലൈംഗിക ബന്ധത്തെയും സുഖമെടുക്കലിനെയും മാത്രമേ ഇസ്ലാം എതിർക്കുന്നുള്ളൂ എന്നാൽ ആർത്തവത്തിന്റെ പേരിൽ അവളെ അകറ്റി നിർത്താനും അയിത്തം കൽപ്പിക്കാനും ഇസ്ലാം അനുവദിക്കുന്നില്ല മുൻകാലത്ത് ഇത്തരം അനാചാരങ്ങൾ വല്ലാതെ കൊടികുത്തിവാണിരുന്നുവെന്ന് കാണാം ചരിത്രം പരതി യാൽ അവയ്ക്ക് എത്രയോ ഉദാഹരണങ്ങൾ കണ്ടെത്താനാവും 'യഹൂദികളും മജൂസികളും ഹിന്ദുക്കളും തീണ്ടാരിക്കാലത്ത് സ്ത്രീകളുമായി പൂർണമായും അകന്നു നിന്നിരുന്നു ക്രിസ്ത്യാനികളാകട്ടെ അതിനെ തീരെ ഗണ്യമാക്കുന്നുമില്ല അറബികൾ അവരുമായി ഒരുമിച്ചു കിടക്കുകയോ ഒരു സ്ഥലത്ത് ഇരിക്കുകയോ ചെയ്തിരുന്നില്ലെന്ന് മാത്രമല്ല; സാധാരണ താമസിക്കുന്ന വീടുകളിൽ തന്നെ താമസിച്ചിരുന്നില്ല' (ഫത്ഹുൽറഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ 1:295) 

സാംസ്കാരിക കേരളം പോലും ഈ അനാചാരങ്ങളിൽ നിന്ന് മുക്തരല്ല 'തെക്കൻ വയനാട്ടിലെ ചില മലയോര പ്രദേശങ്ങളിലെ സ്ത്രീകളുടെ വിശ്വാസം വളരെ വിചിത്രമാണ് ഋതുരക്തം സ്രവിച്ചു കൊണ്ടിരിക്കുമ്പോൾ തേയില പറിക്കുക, കാപ്പി പറിക്കുക, തോട്ടത്തിലെ പുല്ലു പറിക്കുക തുടങ്ങിയ ജോലികൾക്ക് അവിടങ്ങളിൽ വനിതകൾ പോകാറില്ലത്രെ ആർത്തവക്കാരി ഈ സന്ദർഭത്തിൽ സ്പർശിക്കുന്ന വസ്തുക്കൾ ഉണങ്ങി നശിക്കുമെന്നാണ് ഇവർ ഗണിച്ചുവെച്ചിരിക്കുന്നത് ' (ആർത്തവം, പ്രസവം, പേജ് 25) 

ആർത്തവകാലത്ത് ജാപ്പനീസ് സ്ത്രീകൾക്ക് ലോഹപാത്രങ്ങളൊന്നും പാടില്ല ചാക്കു തുണികളിൽ മാത്രമേ അവർക്ക് ഇരിക്കാൻ പാടുണ്ടായിരുന്നുള്ളൂ പാഴ്സികൾ ആർത്തവം വലിയ കളങ്കമായി കാണുന്നു മാത്രമല്ല, ആർത്തവകാരികളെ ഒരു റൂമിൽ അടച്ചുപൂട്ടുകയും ചെയ്യും ആഹാരപാത്രങ്ങൾ നീണ്ട ഒരു വടിയുടെ അറ്റത്തു കെട്ടി ജനാലയിലൂടെ എറിഞ്ഞ് കൊടുക്കുകയായിരുന്നു പതിവ് എന്നാൽ ക്രിസ്ത്യാനിസത്തിന്റെ വാദമാണ് മനുവിന് 'ഋതുകാലത്ത് ഭാര്യയുമായി സംഭോഗം ചെയ്യാത്ത ഭർത്താവ് നിന്ദ്യനാണെന്നാണ് മനുസ്മൃതി പറയുന്നത് 

ആർത്തവത്തിന്റെ കാരണങ്ങളെ ചൊല്ലിയും വിവിധ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട് മനുഷ്യസ്ത്രീകൾ ദേവന്മാരും ഗന്ധർവന്മാരുമായി സംയോഗവും  നർമസല്ലാപവുമൊക്കെ നടത്തുന്നുണ്ടെന്നും ഈ അവസരത്തിലാണ് ആർത്തവമുണ്ടാകുന്നതെന്നുമാണ് വടക്കേ ഇന്ത്യയിലെ ഗിരിവർഗ്ഗക്കാരിൽ പെട്ട ഒരു വിഭാഗത്തിന്റെ വിശ്വാസം 

ഇസ്ലാമിന്റെ വിശ്വാസം ഇക്കാര്യത്തിലും വ്യതിരിക്തത പുലർത്തുന്നത് കാണാം സ്ത്രീ വർഗ്ഗത്തിന് പ്രകൃത്യാ ഉള്ള പ്രതിഭാസമാണിത് ചില പക്ഷി മൃഗാദികൾക്കുപോലും ഇത് ഉളളതായി പറയപ്പെടുന്നുണ്ട് ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുൽ വദാഅ് വേളയിൽ ഉംറ തുടങ്ങാനിരിക്കെ ബീവി ആഇശ (റ) ക്ക് ആർത്തവം തുടങ്ങി തത്സമയം ബീവി കരയാൻ തുടങ്ങി തിരുമേനി തന്റെ പ്രിയതമയെ സ്വാന്തനിപ്പിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് 'ആദമിന്റെ പെൺമക്കൾക്ക് അല്ലാഹു കണക്കാക്കിയ ഒരു കാര്യമാണിത് അതുകൊണ്ട് ത്വവാഫ്  അല്ലാത്ത കർമ്മങ്ങളെല്ലാം ചെയ്യുക' 

ഇസ്ലാം ആർത്തവകാരികളോട് മനുഷ്യത്വം കാണിച്ചു മറ്റു മതങ്ങളൊക്കെ അവളെ കയ്യൊഴിഞ്ഞിടത്താണിത് നബി (സ) പറഞ്ഞത് നോക്കുക: 'സ്ത്രീകൾ ഋതുമതികളാവുമ്പോൾ വേഴ്ച നടത്തരുത് എന്നാൽ ഭവനങ്ങളിൽ നിന്നു അവരെ പുറത്താക്കാൻ നിങ്ങളോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല അനറബികളാണ് ഇപ്രകാരം ചെയ്തിരുന്നത് ഇസ്ലാമിന്റെ ഈ നയം നീതിയുക്തവും മിതവുമാണ് ജൂത ക്രിസ്തീയുടെ പിഴച്ച സംസ്കാരത്തിൽ ഇസ്ലാം മാന്യമായ പരിവർത്തനമുണ്ടാക്കി അവർ (ക്രിസ്ത്യാനികൾ) ആർത്തവ സമയം ഭോഗിക്കും ആർത്തവം പ്രശ്നമാക്കാറുണ്ടായിരുന്നില്ല ' (ബൈളാവി) 

മഹതി ആഇശാ ബീവി പറയുന്നു: 'ഞാൻ വെള്ളം കുടിച്ച പാത്രം നബി (സ) വാങ്ങും എന്നിട്ട് എന്റെ ചുണ്ടുകൾ വെച്ചിടത്തു തന്നെ അവിടുത്തെ ചുണ്ടുകൾ വെക്കും ഞാൻ എല്ലുകൾ കാർന്നു തിന്നിട്ട് ബാക്കിയുള്ളത് നബിക്ക് നൽകും അവിടുന്ന് ഞാൻ കാർന്നെടുത്ത ഭാഗത്തുനിന്നു തന്നെ കാർന്നെടുക്കും ഇതെല്ലാം ആർത്തവമുള്ള സമയത്തായിരുന്നു ' (മുസ്ലിം)

മൈമൂന (റ) യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം 'നബി (സ) ഭാര്യമാരോടൊത്ത് ആർത്തവകാലത്ത് വസ്ത്രം ധരിച്ച് കൊണ്ട് സഹശയനം നടത്താറുണ്ടായിരുന്നു ' 'ഞാൻ ഋതുമതിയായി വീട്ടിലിരിക്കെ പള്ളിയിലിരിക്കുന്ന നബി (സ) യുടെ മുടി ചീകിക്കൊടുക്കാറുണ്ടായിരുന്നു ' എന്ന് ആഇശ (റ) പറഞ്ഞതായുള്ള മറ്റൊരു ഹദീസും നമുക്ക് കാണാം 


ഇതുവരെ ചർച്ചചെയ്തത് ആർത്തവത്തെ (ഹൈള്) സംബന്ധിച്ചാണ് എന്നാൽ നിഫാസ് (പ്രസവരക്തം) കാലത്തും ഇസ്തിഹാളത്ത് കാലത്തും ബന്ധപ്പെടുന്നതിന്റെ വിധിയെന്താണ്? 

ഹൈള് പോലെ തന്നെ നിഫാസ് കാലത്തും ലൈംഗികബന്ധം ഹറാമാണെന്ന് കർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ കാണാം 'ഹൈള് വേളപോലെ തന്നെയാണ് നിഫാസും ആർത്തവാവസരത്തിൽ വർജ്യമായ എല്ലാ കാര്യങ്ങളും നിഫാസ് അവസരത്തിലും വർജ്യം തന്നെയാണ് ' (തുഹ്ഫ 1/413) 

എന്നാൽ ഇസ്തിഹാളത്ത് (അമിതാർത്തവം) സമയത്ത് ലൈംഗിക ബന്ധം നിഷിദ്ധമല്ലെന്നാണ് പണ്ഡിതമതം ആർത്തവ പ്രസവ രക്തത്തിന്റെ കാലത്തല്ലാതെ സ്രവിക്കുന്ന രക്തമാണല്ലോ ഇസ്തിഹാളത്ത് ഇമാം റാസി (റ) പറയുന്നു: 'ആർത്തവരക്തം ഗർഭപാത്രത്തിൽ നിന്ന് ഒഴുകുന്ന ഒന്നാണ് സ്ത്രീയുടെ ഗർഭപാത്രം പുറന്തള്ളുന്ന ദുഷിച്ച രക്തമാണത് കാഷ്ടം, മൂത്രം പോലെ വർജ്യമായ മാലിന്യമായി വേണം അതിനെ കണക്കാക്കാൻ അത് ഒഴുകിപോകാതിരുന്നാൽ സ്ത്രീ രോഗിയായിത്തീരും എന്നാൽ ഇസ്തിഹാളത്ത്  ഗർഭപാത്രത്തിലെ ഞരമ്പുകളിൽ നിന്നാണ് വരുന്നത്..... 

ഹൈളും ഇസ്തിഹാളത്തും തമ്മിലുള്ള അന്തരം പരിഗണിക്കുമ്പോൾ ആർത്തവകാല ഭോഗ വിലക്ക് അമിതാർത്തവവുമായി (ഇസ്തിഹാളത്ത്) ബന്ധിക്കുന്നില്ലെന്ന് മനസ്സിലാക്കാം ' (റാസി: 6/68,69)  


ആർത്തവകാല സംഭോഗവും അനന്തര ദുരന്തങ്ങളും

ആർത്തവകാല സംഭോഗത്തെ ഇസ്ലാം കണിശമായിതന്നെ വിലക്കിയിട്ടുണ്ട് കളങ്കിതമായ ഒരു ശരീരവും പാപപങ്കിലമായ ഒരു മനസ്സും മാത്രമേ അതിലൂടെ കരഗതമാകൂ മനഃപൂർവം അവയെ ക്ഷണിച്ചു വരുത്തേണ്ട കാര്യമില്ലല്ലോ? തികച്ചും അവിശുദ്ധമായ ഈ ബാന്ധവത്തെ ബുദ്ധിയുള്ളവരൊക്കെ നിരികരിക്കും അനാരോഗ്യകരമായ ഈ പ്രവണതകളെ വിശുദ്ധ ദീനുൽ ഇസ്ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല കാരണം ആത്മാവിനോടൊപ്പം ശരീരവും ശുദ്ധമായിരിക്കുക എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യമാണ് ആർത്തവ ഘട്ടത്തിലെ ലൈംഗിക ബന്ധം സുരക്ഷിതമല്ലെന്ന് ഇസ്ലാം മുന്നറിയിപ്പ് നൽകുന്നു രോഗഗ്രസ്ഥമായ ഒരു ശരീരവും മനസ്സുമായിരിക്കും അതിന്റെ അനന്തര ഫലമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട് ആപൽക്കരമായ ഈ പ്രവണതയെ അവർ പരമാവധി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് 

ഇമാം ഗസ്സാലി (റ) പറയുന്നത് കാണുക: 'ആർത്തവകാലത്ത് സംയോഗം നടത്തി ജനിക്കുന്ന കുഞ്ഞിന് കുഷ്ഠം വരാൻ സാധ്യതയുണ്ട് ' (ഇഹ്‌യാ 2/50) 

ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു: 'ആർത്തവകാരിയുമായുള്ള ബന്ധം വേദനാജനകമായ രോഗങ്ങൾക്കും സന്തതിയുടെ കുഷ്ഠബാധക്കും കാരണമാകുമെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട് ' (ഫതാവൽകുബ്റ 1/120)

നബി (സ) തന്നെ പറഞ്ഞതായി കാണാം 'ആർത്തവരക്തം പുരുഷലിംഗത്തിന് അനാരോഗ്യം പരത്തുന്നതായി അനുഭവമുണ്ട് '  (തസ്ഹീലുൽ മനാഫിഅ് 71, ത്വിബ്ബുന്നബവി 22)

ആർത്തവകാല ഭോഗം പല മാരകരോഗങ്ങൾക്കും കാരണമായിത്തീരുമെന്ന് വൈദ്യശാസ്ത്രവും വെളിപ്പെടുത്തുന്നുണ്ട് 'ഋതുമതികളെ സംയോഗം ചെയ്യുന്ന പുരുഷന് പലവിധത്തിലുള്ള നേത്രരോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട് മാത്രമല്ല, അത് ആയുസ്സിന് ദോഷം ചെയ്യുന്നതും ഓജസ്സ് നശിപ്പിക്കുന്നതുമാണെന്ന് ആയുർവേദം പറയുന്നു ഇതൊരു അധാർമ്മിക കൃത്യമായിട്ടാണ് വൈദ്യശാസ്ത്രം കാണുന്നത് അതിലെല്ലാമുപരി ആർത്തവകാല  സംഭോഗത്തിൽ ജനിക്കുന്ന കുട്ടികൾ വികലാംഗരും നിത്യരോഗികളുമായിരിക്കും ' (ആരോഗ്യബന്ധുമാസിക 1976) 

ആർത്തവം പ്രകൃതിപരമാണെന്ന് പറഞ്ഞുവല്ലോ പ്രകൃതി നൽകുന്ന താത്കാലിക മാലിന്യമാണത് അപ്പോൾ പ്രസ്തുത ഘട്ടത്തിൽ ലൈംഗിക ബന്ധത്തിന് വിശ്രമം അനുവദിക്കേണ്ടതുണ്ട് മാലിന്യമുള്ള സ്ഥലം വൃത്തിയാകുന്നത് വരെയെങ്കിലും അവിടെ പ്രവേശിക്കാതിരിക്കേണ്ടത് അനിവാര്യമാണ് മലിന പ്രദേശത്ത് സഹവാസം നടത്തുമ്പോൾ രോഗങ്ങൾ വരിക സ്വാഭാവികമാണല്ലോ കാരണം മലിന സ്ഥലങ്ങളിൽ ധാരാളം അണുക്കളുണ്ടാവും അവയാണ് രോഗങ്ങൾ പടർത്തുന്നത് 

ആർത്തവ സ്ഥലത്തിന്റെ കാര്യവും അതുപോലെ തന്നെയാണ് ആർത്തവ രക്തത്തിൽ അനേകം അണുക്കൾ ജന്മമെടുക്കും പുരുഷലിംഗത്തിൽ അവ നിവേശിതമായാൽ രോഗങ്ങൾക്ക് പഞ്ഞമുണ്ടാവില്ല മറ്റൊന്ന് ഗർഭപാത്രപാളികൾ കുതിർന്നു നിൽക്കുന്ന സമയമാണ് ആർത്തവകാലം തദവസരത്തിലുള്ള ലൈംഗിക ബന്ധം വേദനാജനകവുമാവും പ്രകൃതി ശാസ്ത്രജ്ഞനായ ഡോ: ബ്രിഫോർട്ട് തന്റെ 'മദർസ് ' എന്ന പുസ്തകത്തിൽ പറയുന്നത് 'ആർത്തവ സമയം വളരെ സൂക്ഷിക്കേണ്ടതാണെന്നും പെൺമൃഗങ്ങൾ ആൺമൃഗങ്ങളെ ആ സമയത്ത് ഇണചേരാൻ അനുവദിക്കാതിരിക്കുമെന്നും ഇത് പ്രകൃതിയുടെ നിയമമാണെന്നുമാണ് ' ഇനി നബി (സ) പറയുന്നത് നോക്കൂ 'ആർത്തവ ഘട്ടത്തിൽ ഭർത്താവിന്റെ ലൈംഗികാവശ്യത്തിന് വഴങ്ങിക്കൊടുക്കരുത് (ഹദീസ്) 

സ്രഷ്ടാവിന്റെ ആജ്ഞക്ക് എതിരായ സൃഷ്ടികളുടെ അഭീഷ്ടത്തിന് വഴങ്ങരുതെന്ന നബി വചനമാണിതിന് തെളിവ് 'ഋതുമതികളെ സംഭോഗം ചെയ്യൽ ഹറാമാണെന്ന അറിവുള്ളതോടു കൂടി അത് ചെയ്യൽ വൻകുറ്റമാണെ'ന്ന് ഇമാം നവവി (റ) ശർഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയിട്ടുണ്ട് 

ശുദ്ധിയാകുന്നത് വരെ കാത്തിരിക്കാൻ വയ്യാത്തവരെ തേടി വരുന്നത് ദുരന്തങ്ങളായിരിക്കും 'ആർത്തവമുള്ള സ്ത്രീകളെ സംഭോഗം ചെയ്താൽ തന്നിമിത്തം സ്ത്രീയുടെയും പുരുഷന്മാരുടെയും ജീവിതത്തിന് ഹാനി സംഭവിക്കും ആ ഘട്ടത്തിലുള്ള സംഭോഗം സ്ത്രീയുടെ അമിതമായ രക്തസ്രാവത്തിനിടവരുത്തും ഗർഭാശയത്തിനും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലും പഴുപ്പ് ഉണ്ടാകാനും സാധ്യതയുണ്ട് ' (ദാമ്പത്യം: സംശയങ്ങളും മറുപടിയും: ഡോ: എം.വി മുഹമ്മദ്) 

'ആർത്തവ സമയത്ത് ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ് അത് ഗർഭാശയത്തിലെ അണുബാധക്ക് വഴിതെളിയിക്കും ലൈംഗിക നിയന്ത്രണത്തിലൂടെ ഇതൊഴിവാക്കേണ്ടതാണ് ' (രോഗങ്ങൾ പ്രതിവിധികൾ 235, ഡോ: വി.കെ. ജയകുമാർ, ശബരിഗിരി) 


ആർത്തവ വിരാമവും കുളിയും

ആർത്തവത്തിന്റെ സമയ പരിധി കുറഞ്ഞത് ഒരു ദിവസവും സാധാരണയിൽ ആറോ ഏഴോ ദിവസവും കൂടിയത് പതിനഞ്ച് ദിവസവുമാണ് ആർത്തവം നിലച്ചതിന് ശേഷം കുളിക്കൽ നിർബന്ധമാണ് അതിനുശേഷമേ ലൈംഗികബന്ധം അനുവദനീയമാകൂ 

'ആർത്തവം നിലച്ചാൽ കുളിക്കും മുമ്പ് അതനുവദനീയമാണ് പക്ഷെ സംഭോഗം അനുവദനീയമല്ല ' (ഫത്ഹുൽ മുഈൻ, പേജ് 28) 

സൂറത്തുൽ ബഖറ 222 ആം ആയത്തിലെ 'ശുദ്ധിയാകും വരെ അവരെ നിങ്ങൾ സമീപിക്കരുത് ' എന്ന പ്രയോഗം ഈ കുളിയെയാണ് സൂചിപ്പിക്കുന്നത് 'ആർത്തവിരാമശേഷം കുളികൂടി കഴിഞ്ഞാലേ ബന്ധമാകാവൂ ' എന്ന് ഈ വാക്യം പഠിപ്പിക്കുന്നു 'എല്ലാ നാടുകളിലെയും ഭൂരിപക്ഷം കർമ്മശാസ്ത്രജ്ഞരും പറയുന്നത് ആർത്തവ കുളി കൂടി കഴിഞ്ഞാലേ സ്ത്രീബന്ധം അനുവദനീയമാകൂ എന്നാണ് '  (തഫ്സീർ റാസി: 6/77) 

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു: 'ആർത്തവ കാലത്ത് സ്ത്രീബന്ധമരുത് രക്തം നിലച്ച് കുളിച്ച ശേഷമേ ബന്ധപ്പെടാവൂ അതിന് മുമ്പുള്ള ബന്ധം ഖുർആൻ കൊണ്ട് നിഷിദ്ധമായ കാര്യമാണ് ' (ഇഹ്‌യാ 2/50) 

എന്നാൽ ഇമാം അബൂഹനീഫ (റ) ന്റെ അഭിപ്രായം മറ്റൊന്നാണ് 'ആർത്തവ വിരാമശേഷം കുളിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെടാമെന്നാണ് ' അദ്ദേഹത്തിന്റെ വീക്ഷണം അതായത് ആർത്തവ ദിനങ്ങൾ പരമാവധി തീർന്നാൽ (അദ്ദേഹത്തിന്റെ വീക്ഷണത്തിൽ 10 ദിവസം) ബന്ധപ്പെടാമെന്നാണദ്ദേഹം പറയുന്നത് 

ആർത്തവ സമയത്ത് സ്ത്രീക്ക് ശ്രേഷ്ഠകരമായ പല ആരാധനാ കർമ്മങ്ങളും നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട് നിസ്കാരം, നോമ്പ്, തുടങ്ങിയ സുപ്രധാനങ്ങളായ ആരാധനകളാണ് തടയപ്പെട്ടിരിക്കുന്നത് മലിനമായ പ്രസ്തുത സമയങ്ങളിൽ അവ നിർവ്വഹിക്കപ്പെടുന്നത് അനുചിതമാണെന്നതാണ് ഈ നിഷേധത്തിന് കാരണം ഒരു മനുഷ്യൻ അവന്റെ അവസാന ശ്വാസം വരെ ഒഴിച്ചു കൂടാനാവാത്തതാണ് നിസ്കാരം നിന്ന് നിസ്കരിക്കാൻ കഴിയാത്ത അവസ്ഥയിൽ ഇരുന്ന് നിസ്കരിക്കണമെന്നും, ഇരിക്കാൻ കഴിയില്ലെങ്കിൽ ചെരിഞ്ഞു കിടക്കണമെന്നും തുടങ്ങി ഓർമ്മശക്തി നിലനിൽക്കുന്നിടത്തോളം കാലം അത് നില നിർത്തണമെന്നുമാണ് ഇസ്ലാമിന്റെ കടുത്ത ശാസന നിസ്കാരത്തിന്റെ അമിത പ്രാധാന്യത്തെയാണ് ഇത് വിളിച്ചറിയിക്കുന്നത് 

എന്നാൽ ഇത്ര പ്രാധാന്യമുള്ള ഈ നിസ്കാരം പോലും  ആർത്തവകാരിക്ക് നിഷിദ്ധമാക്കപ്പെട്ടത് എന്തുകൊണ്ടാണ്? ചിന്തിക്കാൻ ഏറെ വകയുണ്ടതിൽ മാലിന്യം തന്നെയാണ് അതിന് തടസ്സമായത് എന്നിരിക്കെ സംഭോഗത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ 'കുളിക്കുക' എന്നത് പ്രധാനം തന്നെയാണ് നഷ്ടപ്പെട്ടുപോയ ഓജസ്സ് തിരിച്ചു കിട്ടാൻ വെള്ളത്തിന്റെ ഉപയോഗം അനിവാര്യമത്രെ 

ആർത്തവത്തിന് മുമ്പ് മാനസിക അസ്വാസ്ഥ്യങ്ങൾ സ്ത്രീകളിലുണ്ടാവാറുണ്ട് കാര്യമായും അക്ഷമ, തലവേദന, വൈകാരിക വ്യതിയാനങ്ങൾ എന്നിവയാണുണ്ടാവുക ആർത്തവത്തിന് ഏഴ് മുതൽ പത്ത് ദിവസങാങൾക്ക് മുമ്പ് സ്ത്രീകളുടെ ലൈംഗികവ്യവസ്ഥക്ക് ഉണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് മേൽപ്പറഞ്ഞവ ആർത്തവത്തിന് മുമ്പ് ഈസ്ട്രജൻ, പ്രോജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവ് കൂടിയും കുറഞ്ഞും നിൽക്കുന്നു ആർത്തവാരംഭത്തോടുകൂടി ഹോർമോണുകളുടെ അളവ് ക്രമേണ കൂടുന്നു ഇങ്ങനെ ഒരുതരം ക്രമക്കേട് ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ ഉണ്ടാവുന്നു ഈ ഏറ്റക്കുറച്ചിൽ ഒരുതരം അസ്വാസ്ഥ്യവും ഉണ്ടാക്കുക സ്വാഭാവികമാണ് എന്നാൽ ആർത്തവം നിലച്ചു കുളിച്ചു ശുദ്ധിയാകുന്നതോടുകൂടി ശരിയായ 'നോർമൽ' അവസ്ഥയിലേക്ക് അവർ തിരിച്ചെത്തുന്നു 

ആർത്തവകാലത്ത് ബന്ധപ്പെടുന്നത് ഒരു നിലക്കും ഗുണകരമല്ല ഇത്കൊണ്ട് മാത്രമാണ് ഇസ്ലാം അതിനെ എതിർക്കുന്നത് വല്ലവിധേനയും മാർഗ്ഗമുണ്ടെങ്കിൽ ഇസ്ലാം അതിനെ അനുകൂലിക്കും ഉദ്ദേശിക്കുന്ന സമയത്തൊക്കെയും ഭാര്യാഭർത്താക്കന്മാർ ലൈംഗിക ബന്ധത്തിലേർപ്പെട്ട് സന്തോഷിക്കണം എന്നു തന്നെയാണ് ഇസ്ലാമിന്റെ താത്പര്യം വ്രതരാത്രികളിൽ ബന്ധപ്പെടാം എന്ന ഖുർആനികാദ്ധ്യാപനം ഈ താത്പര്യം വ്യക്തമാക്കുന്നുണ്ട് 

'വ്രതരാത്രികളിൽ നിങ്ങളുടെ ഭാര്യമാരുമായി രമിക്കൽ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു കാരണം അവർ നിങ്ങളുടെയും നിങ്ങൾ അവരുടെയും വസ്ത്രമാകുന്നു നിങ്ങൾ സ്വയം വഞ്ചിക്കുന്നുണ്ടായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു അപ്പോൾ അവൻ നിങ്ങളിലേക്ക് കൃപയുമായി മടങ്ങുന്നു നിങ്ങൾക്കവൻ മാപ്പ് നൽകിയിരിക്കുന്നു ഇപ്പോൾ നിങ്ങൾ അവരുമായി ബന്ധപ്പെടുക അല്ലാഹു നിങ്ങൾക്ക് കണക്കാക്കിയത് അന്വേഷിക്കുകയും ചെയ്യുക ' (സൂറത്തുൽ: ബഖറ 187) 


പ്രകൃതി വിരുദ്ധ ലൈംഗികതയും സ്വവർഗ്ഗ വിവാഹവും

മനുഷ്യൻ പ്രകൃതി ജീവിയാണ് അത്തരത്തിലാണവനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതിനാൽ അവന്റെ സകല പ്രവർത്തനങ്ങളും പ്രകൃതിയോട് യോചിച്ചതാവണം പ്രകൃതിക്ക് എതിന് പ്രവർത്തിക്കുന്നത് നാശത്തിന് കാരണമാകും ലൈംഗികതയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ സ്വാഭാവിക വികാര ശമന മാർഗങ്ങൾ അവഗണിക്കുന്നത് നല്ലതല്ല സ്ത്രീയും പുരുഷനും അനുവദനീയ രീതിയിൽ നടത്തുന്ന ലൈംഗിക ബന്ധം മാത്രമാണ് സ്വാഭാവികമായിട്ടുള്ളത് വിശുദ്ധ ദീൻ പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കുന്നതും ഇതിനെ തന്നെ ഇതല്ലാതെ വികാര ശമനത്തിന് മറ്റേത് മാർഗങ്ങൾ സ്വീകരിച്ചാലും അവയൊക്കെയും പ്രകൃതിക്ക് വിരുദ്ധമാണ് വിശുദ്ധ ഇസ്ലാമിന്റെ നിയമ സംഹിതകൾക്കും സ്വവർഗ ഭോഗം, ഗുദഭോഗം, സ്വയം ഭോഗം, ഇതര ജീവജാലങ്ങളുമായുള്ള സംസർഗ്ഗം.... എല്ലാം നിഷിദ്ധവും അസാന്മാർഗ്ഗിക പ്രവണതയുമാണ് 

സ്വവർഗ സംഭോഗം, 'സദൂമിസം' (Sadomism) ലിവാത്വ് എന്ന പേരിലും ലോകത്ത് അറിയപ്പെടുന്നുണ്ട് അതിന് കാരണം ലൂത്വ് നബി (അ) ന്റെ ജനതയാണ് ലോകത്ത് ഇത്തരം ഒരു ദുരാചാരം ആദ്യമായി കാണപ്പെട്ടത് സദൂം നിവാസികളിലാണ് അവർ ഈ ദുരാചാരത്തിന് വല്ലതെ അടിമപ്പെട്ടുപോയിരുന്നു അവരിലെ പുരുഷന്മാർക്ക് സ്ത്രീകളോടായിരുന്നില്ല താൽപര്യം സുന്ദരമായ ആൺകുട്ടികളോടായിരുന്നു അവർക്ക് കമ്പം അതി നീചരായ ഈ പൗരാണിക സ്വവർഗ്ഗ പ്രേമികളെ സംസ്കരിക്കാനാണ് അല്ലാഹു ലൂത്വ് നബി (അ) നെ അവരിലേക്കയച്ചത് വിശുദ്ധ ഖുർആൻ അവരുടെ ദുഷ്ചെയ്തികളെ പറ്റി പറയുന്നുണ്ട്: 'ലൂത്വ് തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഈ നീചകൃത്യം നിങ്ങൾ ചെയ്യുകയോ, നിങ്ങൾക്ക് മുമ്പ് ലോകത്താരും തന്നെ ഇത് ചെയ്തിട്ടില്ല.... സ്ത്രീകളെ ഒഴിവാക്കി വികാരത്തോടെ പുരുഷന്മാരെയാണോ നിങ്ങൾ സമീപിക്കുന്നത്? അല്ലാ! നിങ്ങൾ അതിരു കടന്ന വിഭാഗം തന്നെ ' (സൂറത്തുൽ: അഅ്റാഫ് 80) 

ലൂത്വിനോട് തന്റെ ജനത പരിഹാസ്യരൂപേണ നൽകിയ മറുപടി നോക്കൂ: 'ലൂത്വിനെയും അവന്റെ ആളുകളെയും നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കൂ അവർ പരിശുദ്ധരാണല്ലോ അങ്ങനെ ലൂത്വിനെയും തന്റെ ഭാര്യയല്ലാത്ത കുടുംബങ്ങളെയും നാം രക്ഷപ്പെടുത്തി അവൾ നാശമടയുന്നവരുടെ കൂട്ടത്തിലായിരുന്നു ' (സൂറത്തുൽ: അഅ്റാഫ് 82,83) 

അവർ പറഞ്ഞു: 'ഓ.... ലൂത്വ്, നീ ഇതിൽ (ഉപദേശത്തിൽ നിന്ന്) വിരമിക്കുന്നില്ലെങ്കിൽ നിശ്ചയമായും നീ പുറത്താക്കപ്പെടുന്നവരിൽ പെടുക തന്നെ ചെയ്യും ' (സൂറത്തുൽ: ആശൂഅറാഅ് 167)

ലൂത്വ് നബിയെ ധിക്കരിച്ചവർക്കെതിരെ ശിക്ഷയുമായി മനുഷ്യ രൂപത്തിൽ വന്ന മലക്കുകളെ സമീപിക്കാൻ പോലും അവർ തുനിഞ്ഞു അത്രയ്ക്ക് ഈ ദുരാചാരത്തിൽ അവർ ലയിച്ചിരുന്നു മലക്കുകളെ പോലും വെറുതെ വിടാത്ത ഈ ലൈംഗികാഭിനിവേശം ലൂത്വ് നബി (അ) യിൽ ഏറെ ദുഃഖവും അപമാനവുമുളവാക്കി ഈ സംഭവം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്: 

'നമ്മുടെ ദൂതന്മാർ ചെന്നപ്പോൾ ലൂത്വ് (അ) അവർ നിമിത്തം ദുഃഖിതനാവുകയും അവരെ സംബന്ധിച്ചു വളരെ വിഷമിക്കുകയും ഇത് വളരെ ആപൽക്കരമായ ഒരു ദിവസമാണെന്ന് പറയുകയും ചെയ്തു സ്വജനത ആദ്ദേഹത്തിലേക്ക് പാഞ്ഞടുത്തു നേരത്തെ നീചവൃത്തികൾ ചെയ്യുന്നവരാണവർ അദ്ദേഹം പറഞ്ഞു: 

'എന്റെ സമൂഹമേ! ഇതാ എന്റെ പെൺമക്കൾ ഇവരാണ് വൃത്തിയുള്ളവർ അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക വിരുന്നുകാരെ ചൊല്ലി എന്നെ അപമാനിക്കരുത് വിവേകമുള്ള ഒരാളും നിങ്ങളുടെ കൂട്ടത്തിലില്ലേ?' അവർ പറഞ്ഞു: 'നിന്റെ പുത്രിമാരെക്കൊണ്ട് ഞങ്ങൾക്കൊരാവശ്യവും ഇല്ല ഇത് നിനക്ക് നന്നായി അറിയാം ഞങ്ങൾക്ക് വേണ്ടതെന്താണെന്നും നിനക്കറിയാം ' അദ്ദേഹം പറഞ്ഞു: 'നിങ്ങളെ പ്രതിരോധിക്കാൻ തക്ക ശക്തി എനിക്കുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ അഭയം തേടാൻ സുശക്തമായ ഒരു അവലംബം എനിക്കുണ്ടായിരുന്നെങ്കിൽ ' (സൂറത്തുൽ: ഹൂദ് 77,78,79,80) 

ലൂത്വ് നബി (അ) ന് ഈ ദുഷ്ചെയ്തിയോടുള്ള വെറുപ്പും ഇതിൽ നിന്ന് വായിച്ചെടുക്കാം അതോടൊപ്പം വല്ലാത്തൊരു അപമാനാവസ്ഥയിലുമായിരുന്നു അദ്ദേഹം അതിഥികളായി വന്നെത്തിയ അല്ലാഹുവിന്റെ ദൂതന്മാരെ പോലും വെറുതെ വിടാൻ സമൂദുകാർ തയ്യാറായില്ല അത്യധികമുള്ള ഒരു നിസ്സാഹായവസ്ഥയിൽ സ്വന്തം പെൺ മക്കളെ പോലും തരാം എന്ന് അവരോട് പറയുന്നു അദ്ദേഹം ഇത് അത്രയ്ക്കും നീചകൃത്യമാണ് ഇവ നമ്മെ ബോധ്യപ്പെടുത്തുന്നു കാരണം സദൂമികൾക്ക് മുമ്പ് ലോകത്തിന് ഇത്തരമൊരു ലൈംഗിക രീതി ശാസ്ത്രം അപരിചിതമായിരുന്നു അത് തന്നെ ഖുർആനാണ് നമുക്ക് പരിചയപ്പെടുത്തിയത് ചരിത്ര പ്രസിദ്ധമായ ഡമസ്കസ് പള്ളിയുടെ സ്ഥാപകനായ വലീദുബ്ന് അബ്ദിൽ മലികിന്റെ വാക്കുകൾ ശ്രദ്ധേയമാണ് 'ലൂത്വിന്റെ കഥ ഖുർആൻ പറഞ്ഞിരുന്നില്ലെങ്കിൽ ആൺ അങ്ങനെ പ്രാപിക്കുമെന്ന് ഞാൻ ധരിക്കുക പോലുമില്ലായിരുന്നു '  

പിൽക്കാലത്ത് പല സമൂഹങ്ങളിലും ഈ ദുഷ്ചെയ്തി നിലനിന്നിരുന്നുവെന്ന് കാണാം പെല്ലൻ എസ്പോർട്ട് (pellen esport) ഫ്രാങ്ക് എബീച്ച് (Frank abeach)  എന്നിവർ എഴുപത്തിനാലു സമൂഹങ്ങളിലെ സംസ്കാരങ്ങളെ കുറിച്ച് നടത്തിയ പഠനത്തിൽ നാൽപത്തിയെട്ട് സമൂഹങ്ങളിലും ഈ പ്രവണത കണ്ടെത്തി ഗ്രീക്കു സമൂഹം ഇതൊരു സൽവൃത്തിയായാണത്രെ കാണുന്നത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉന്നതർ പോലും സ്വവർഗ്ഗ ഭോഗത്തിന് (Homo Sexual) അടിമപ്പെട്ടിരുന്നു വിശ്വവിഖ്യാതരായ അരിസ്റ്റോട്ടിലും പ്ലാറ്റോയും പോലും സ്വവർഗപ്രേമികളായിരുന്നുവത്രെ! ഖുർആൻ സദൂമിന്റെ ചെയ്തികൾ വിവരിച്ചിട്ടുണ്ട് പുരുഷ സ്വവർഗ്ഗരതി (Gay) ആണ് പരാമർശിച്ചതെങ്കിലും സ്ത്രീകൾക്കിടയിലും (Lesbian)  ഇത് അക്കാലത്ത് നിലനിന്നിരുന്നുവെന്ന് ചരിത്ര പണ്ഡിതന്മാർ പറയുന്നുണ്ട് 

ചർച്ചിനുള്ളിൽ നിന്ന് രണ്ട് സ്വവർഗ്ഗരതിയും ഏറെ കാലങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു ആസ്ട്രേലിയ, അമേരിക്ക, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചർച്ചിനുള്ളിൽ നേരത്തെ തന്നെ സ്വവർഗ്ഗരതി വല്ലാതെ പടർന്നു പിടിച്ചിട്ടുണ്ടായിരുന്നു കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് ഇതിൽ മുഖ്യമായും കഥാപാത്രങ്ങളായിരുന്നത് സ്വവർഗരതിയോട് സഭകാണിച്ചിരുന്ന ഉദാര സമീപനമാണ് വളരെ വേഗത്തിൽ അത് പടർന്ന് പിടിക്കാൻ കാരണമായിത്തീർന്നത് 

ആദ്യം ഇതേ സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല എന്നാൽ പിൽക്കാലത്ത് ഇരകൾ ശബ്ദിക്കാൻ തുടങ്ങിയതോടെയാണ് വസ്തുതകൾ പുറത്തുവരാൻ തുടങ്ങിയത് ലൈംഗിക വിപ്ലവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് 1987 - ൽ പോപ്പ് പോൾ ആറാമൻ വിശ്വാസികളെ ഉണർത്തുകയും പൗരോഹിത്യത്തിനുള്ള യോഗ്യത കർക്കശമാക്കുകയും ചെയ്യണമെന്ന്  ബിഷപ്പുമാരോടാഹ്വാനം ചെയ്യുകയുമുണ്ടായി പക്ഷേ, പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കുന്ന പുരോഹിതരെ ശിക്ഷിക്കണമെന്ന അയഞ്ഞ വ്യവസ്ഥയാണ് സഭകൊണ്ടുവന്നത് അതിനാൽ ഇന്നും സഭക്കുള്ളിൽ നിന്ന് അതിനീചമായ വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു 

പുതിയ ലോകത്ത് 'സദൂമിസം' വല്ലാതെ തഴച്ചു വളരുന്നു എന്നതാണ യാഥാർത്ഥ്യം ഇന്ന് ഏറ്റവും കൂടുതൽ സ്വവർഗ്ഗാനുരാഗികളുള്ളത് അമേരിക്കയിലാണത്രെ ഡാസസ് ഫോർസ് എന്ന അമേരിക്കൻ സ്വവർഗ്ഗരതിക്കാരുടെ സംഘടനയിൽ 10 ലക്ഷത്തോളം മെമ്പർമാരുണ്ട് 800 ഓളം കീഴ് ഘടകങ്ങളും സംഘടനക്കുണ്ട് കേരളത്തിലും സ്വവർഗ്ഗ പ്രേമികൾ സംഘടനാ രൂപം ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു സഹയാത്രികയും ആവിഷ്കാറും ഫാം ഡോറുമാണ് കേരളത്തിലെ ഇവരുടെ സംഘടനകൾ കേരളത്തിൽ എട്ട് ശതമാനം സ്വവർഗ്ഗ ഭോഗികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് അമേരിക്കയിലെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കായുള്ള അരാസ്ട്രിയ (Arastrea) ഫണ്ടിൽ നിന്നും പത്ത് മാസത്തേക്ക് സഹായം കിട്ടിയതായി സഹയാത്രികയുടെ മുഖ്യ പ്രവർത്തകയായ ദേവകി മേനോൻ സമ്മതിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2004 ജനുവരി) 

സ്വവർഗ്ഗരതിയെ നിസാരമായി കാണാൻ ആഗ്രഹിക്കുന്ന ഒരു സമൂഹമാണ് വളർന്നു വരുന്നത് ബുദ്ധി ജീവികളും മറ്റുമൊക്കെ പലപ്പോഴും ഇതിന് ഏണിവെച്ചു കൊടുക്കുകയാണ് സ്ത്രീ സ്വവർഗ്ഗ ഭോഗം (Lesbians) ഒരു മാനസിക രോഗമായി 1970 കളുടെ ആദ്യത്തിൽ വരെ അമേരിക്കൻ സൈക്യാട്രിസ്റ്റ് അസോസിയേഷൻ കണക്കാക്കിയിരുന്നു എന്നാൽ അവരും പിന്നീട് ഇതിനെ അനുകൂലിച്ചു 1973 ആയപ്പോഴേക്കും രോഗമല്ലെന്ന വാദത്തിലേക്ക് കാലുമാറി ഐക്യരാഷ്ട്ര സഭയുടെ നയവും മറ്റൊന്നല്ല കുടുംബാസൂത്രണത്തിന്റെ മാർഗമെന്നോണം സ്വവർഗരതിയെ അത് ന്യായീകരിക്കുന്നു ഒരു അറബ് രാഷ്ട്രത്തിൽ വെച്ച് നടന്ന ലോകജനസംഖ്യാ സമ്മേനത്തിൽ വെച്ച് പോലും ഇത്തരം ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടുവെന്നത് ഖേദകരമായിപ്പോയി പ്രശസ്ത ചിന്തക മാസ്റ്റേർസ് 1972 ൽ നടത്തിയ പഠനം പറയുന്നത് ഇത്  പ്രകൃതി വിരുദ്ധമോ അസ്വാഭാവികമോ അല്ലെന്നാണ്

പ്രത്യുൽപാദനകരമല്ലാത്തതിനാലാണത്രെ ഇത് പ്രകൃതി വിരുദ്ധമെന്ന് പേരു വന്നത് സ്വവർഗ രതിക്ക് നിയമപ്രാബല്യം നൽകുവാൻ കോടതികൾ കാണിക്കുന്ന വ്യഗ്രതയും കാണാതിരുന്നുകൂടാ പ്രകൃതി വിരുദ്ധമായി ഏതെങ്കിലും സ്ത്രീയുമായോ പുരുഷനുമായോ മൃഗവുമായോ ലൈംഗികമായി സ്വമേധയാ ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണെന്ന് പറയുന്ന ഇന്ത്യൻ പീനൽകോഡിലെ 377 ആം വകുപ്പിന് 149 വർഷം പഴക്കമുണ്ട് അതിനെയാണിപ്പോൾ മൗലികാവകാശങ്ങളുടെ ലംഘനമെന്ന് പറഞ്ഞ് സ്വവർഗരതിക്ക് അനുകൂലമാക്കി മാറ്റാൻ ചില വാദ കോലാഹലങ്ങളുയർത്തുന്നത് 

നാം മനുഷ്യരാണ് ബുദ്ധിയും വിവേകവും വേണ്ടുവോളമുള്ളവർ നാം   ഇങ്ങനെ അധഃപതിക്കുന്നത് ശരിയാണോ? സാധാരണ നാം ഉപയോഗിക്കാറുള്ള 'മൃഗത്തേക്കാൾ അധഃപതിക്കുക ' എന്ന പ്രയോഗം പോലും ഇവിടെ യോജിക്കുന്നില്ല കാരണം ഒരൊറ്റ മൃഗവും സ്വവർഗരതിയും നടത്താറില്ല പക്ഷി പറവകളും മറ്റു സർവ്വജീവജാലങ്ങളും അങ്ങനെത്തന്നെയെന്നാണറിവ് ഭൂമിയുടെ കലപ്പയാണെന്നറിയപ്പെടുന്ന ഞാഞ്ഞൂൽ.... 

അതിനെ തന്നെ എടുക്കുക ഓരോ ഞാഞ്ഞൂലും ഒരേ സമയം അണ്ഡവും പുരുഷബീജവും ഉൽപ്പാദിപ്പിക്കുന്ന ആണും പെണ്ണുമാണെന്ന് പറയാം രണ്ട് തരം ലൈംഗികാവയവങ്ങളും ഒരേ തടിയിൽ എന്നുവെച്ച് അവ സ്വശരീര ഭോഗം നടത്താറില്ല ആണും പെണ്ണുമായാൽ സ്വജാതിയിൽ പെട്ട ആരെ കണ്ടാലും ഇണചേരും പ്രകൃതിയിൽ സകല ജീവികളും സ്വാഭാവികമായാണ് പരസ്പരം ബന്ധവും പ്രത്യുത്പാദനം നടത്തുന്നത് ഇത്തരം അംഗങ്ങളടങ്ങിയ ജീവി സമൂഹത്തെ 'സ്പീഷീസ് ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് നാമം മനുഷ്യർ മാത്രം പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുകയോ? വളരെ അപമാനകരവും അരുതാത്തതുമായ പ്രവൃത്തിയാണിതെന്ന് ഓർക്കുക 

ഇസ്ലാം അത്യധികം ലജ്ജാവഹമായ ഒരു പ്രവൃത്തിയായാണിതിനെ കാണുന്നത് ഈ ദുഷ്ചെയ്തി മൂലം ഒരു സമൂഹത്തെ നിഷ്കരുണം നശിപ്പിച്ച കഥയും ഖുർആൻ പറയുന്നുണ്ട് 'അവരുടെ മേൽ നാം മഴ വർഷിപ്പിച്ചു ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക ' (സൂറത്തുൽ: അൻആം 84)  

അൽബഹ്റുൽ മയ്യിത്ത് ബുഹൈറത്തുലൂത്ത് എന്നൊക്കെ അറയപ്പെടുന്ന 'ചാവുകടൽ' അവരുടെ നാശത്തിന്റെ ജീവിക്കുന്ന തെളിവായി ഇന്നും നിലനിൽക്കുന്നു ഇതിന് ചില പ്രത്യേകതകളുമുണ്ട് 70 കി.മീ. വീതിയും മാത്രമുള്ള ഈ കടലിൽ ജീവികൾ വളരുകയില്ല! ജലസാന്ദ്രത കൂടിയതിനാൽ ഇതിൽ കിടക്കുന്നവർ താഴ്ന്നുപോവുകയില്ല 'നഊദുബില്ലാഹ്!' സ്വവർഗ്ഗ ഭോഗത്തിന് വ്യഭിചാരത്തിന്റെ ശിക്ഷ തന്നെ എന്നാണ് പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ വീക്ഷണം എന്നാൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് സ്വവർഗ ഭോഗിയെ അവൻ വിവാഹിതനാണെങ്കിലും അവിവാഹിതനാണെങ്കിലും വധിക്കണമെന്നാണ് ചിലരുടെ അഭിപ്രായം മദ്ഹബുകളുടെ ഇമാമുമാരായ ഇമാം ശാഫി, മാലിക്, അഹ്മദ് തുടങ്ങിയവരൊക്കെ ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട് നബി (സ) പറഞ്ഞു: 'വല്ലവനും ലൂത്വ്  ജനതയുടെ ചെയ്തിയിൽ ഏർപ്പെടുന്നത് കണ്ടാൽ ചെയ്തവനെയും ചെയ്യപ്പെട്ടവനെയും വധിക്കുക' (അബൂദാവൂദ്) 


മുഷ്ടി മൈഥുനം:

മുഷ്ടി മൈഥുനവും പ്രകൃതി വിരുദ്ധമാണ് കേരളത്തിൽ ചെറുപ്രായത്തിൽ  തന്നെ  ഈ ദുഃശീലം വളർന്നു വരുന്നതു കാണാം ഒരു പഠനപ്രകാരം 97.1 ശതമാനം കൗമാരക്കാരും സ്വയംഭോഗം ചെയ്യുന്നവരാണ് ഇതിൽ 11.7 ശതമാനം സ്ഥിരം സ്വയം ഭോഗം ചെയ്യുന്നവരാണ് 40.8 ശതമാനം പേർ വല്ലപ്പോഴുമേ സ്വയംഭോഗം ചെയ്യാറുള്ളൂ 15 ശതമാനം പേരും മാനസിക സമ്മർദ്ദത്തിനുള്ള മരുന്നായി സ്വയംഭോഗത്തെ ഉപയോഗിക്കുന്നവരാണ് 53.4 ശതമാനവും സ്വയം ഭോഗത്തെ ഒരു സാധാരണ പ്രവൃത്തിയായി കാണുന്നു (മനോരമ ആരോഗ്യം ജൂൺ 2010) 

1943 - ൽ കിൻസി എന്ന മനഃശാസ്ത്ര വിദഗ്ധൻ നടത്തിയ വിശദമായ പഠനത്തിൽ 92 ശതമാനം പുരുഷന്മാരും 54 ശതമാനം സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നവരാണ് ഇബ്നു അബ്ബാസ് (റ) ന്റെ ജ്ഞാന സദസ്സിൽ വന്ന് ഒരാൾ പറഞ്ഞു:  'ഞാനൊരു  അവിവാഹിതനാണ് അത്യാവശ്യം ആരോഗ്യമുള്ളവൻ എന്റെ പുരുഷത്വം നശിച്ചു പോകുമോ എന്നാണെന്റെ ഭയം, ചിലപ്പോൾ ഞാൻ മുഷ്ടി മൈഥുനം നടത്താറുണ്ട് അത് തെറ്റാണോ?' ഇബ്നു അബ്ബാസ് (റ) ഉണ്ടായിരുന്ന സൗമ്യത വിട്ട് ഗൗരവത്തിൽ പറഞ്ഞു: 'ഛെ, ഒരടിമപ്പെണ്ണിനെയെങ്കിലും ഇണയാക്കിക്കൂടെ, നിർത്ത്, അവിഹിത ലൈംഗികതയെക്കാൾ നല്ലതല്ലേ അത് '  


വ്യഭിചാരം: ഇസ്ലാമിലെ ശിക്ഷയും ശിക്ഷണവും

വ്യഭിചാരം അത്യധികം നീചവും നികൃഷ്ടവുമാണ് വികാരശമനത്തിന് അനുവദനീയ മാർഗം ഉള്ളവനും ഇല്ലാത്തവനും ഇത് നിഷിദ്ധം തന്നെ ഈ ദുഷ്ചെയ്തി വിശേഷബുദ്ധിയുള്ളവന് ചേർന്നതല്ല അവസരം കിട്ടുമ്പോൾ അന്യവളുമായി വേഴ്ച നടത്തുന്നത് ചില മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ സ്വഭാവമാണ്  കോഴികളെയും പശുക്കളെയുമൊക്കെ നാം ശ്രദ്ധിച്ചിരിക്കും വഴിയരികിലും തുറന്ന സ്ഥലങ്ങളിലുമൊക്കെ വെച്ച് അവ മറ്റുള്ളവയുടെ പുറത്ത് കയറുന്നത് കാണാം നിമിഷാർദ്ധങ്ങൾക്കുള്ളിൽ വേലയൊപ്പിച്ച് താഴെയിറങ്ങുന്ന ഇവറ്റകളുടെ ഈ ചെയ്തിക്ക് നേരെ നമുക്ക് കണ്ണടക്കേണ്ടിവരുന്നു കാരണം ഈ മിണ്ടാപ്രാണികൾക്ക് വിവേകവും ബുദ്ധിയുമില്ല 

എന്നാൽ അവ രണ്ടും വേണ്ടുവോളമുള്ള മനുഷ്യൻ അതിന് മുതിർന്നാലോ? അത് സ്വാഭാവിക ബുദ്ധിയുള്ള ആരും അംഗീകരിക്കില്ല അതുകൊണ്ടുതന്നെ ഇതൊരു കുറ്റകൃത്യമായി ഇസ്ലാം കാണുന്നു മനുഷ്യനെ എല്ലാം നിലയ്ക്കും അത് നശിപ്പിക്കും അതിനാലാണ് വ്യഭിചാരത്തെ കടുത്ത ഭാഷയിൽ തന്നെ ഇസ്ലാം എതിർക്കുന്നത് 

വിശുദ്ധ ഖുർആൻ പറഞ്ഞു: 'നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചു പോകരുത് തീർച്ചയായും അത് ഒരു നീചവൃത്തിയും ഭുഷിച്ച മാർഗ്ഗവുമാകുന്നു ' (ഇസ്റാഅ് 32) പരമകാരുണികന്റെ ദാസന്മാരെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ ഖുർആൻ ഇങ്ങനെ പറയുന്നു: 'അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവർ ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും ' (ഫുർഖാൻ 25) 

നബി (സ) പറഞ്ഞിട്ടുണ്ട് 'വ്യഭിചാരം മുഖത്തുള്ള രക്തപ്രവാഹത്തെ നഷ്ടപ്പെടുത്തും ആയുസ്സിനെ ചുരുക്കും നിത്യദാരിദ്ര്യമുണ്ടാകും ' (ഹദീസ്) 

മാനവികമൂല്യങ്ങളെയും സാമൂഹിക ബന്ധങ്ങളെയും തകർക്കുന്ന ദുഃശക്തിയാണ് വ്യഭിചാരം ഒരാൾ ഒരു സ്ത്രീയെ വ്യഭിചരിക്കുന്നുവെന്ന് കരുതുക ഒരു പക്ഷെ അവൾ മറ്റാരുടെയെങ്കിലും  ഭാര്യയാകാം അല്ലെങ്കിൽ സഹോദരിയോ ഉമ്മയോ ആകാം ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഓർത്തുനോക്കൂ എത്രമാത്രം ഭീതിതവും ഭീഭത്സവുമാണത് അന്തസ്സും ആത്മാഭിമാനവുമുള്ള ഒരു സമൂഹത്തിന്റെ നിലനിൽപിനെ അത് ബാധിക്കും വ്യഭിചാരം മൂലം ഒരു സാമൂഹിക വിപത്ത് ഉണ്ടാക്കിത്തീർക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല വ്യഭിചാരം ചെയ്യുന്നവർക്ക് അത്തരക്കാർ തന്നെയാണ് യോജിക്കുക വിശുദ്ധ ഖുർആൻ പറയുന്നു: 'വ്യഭിചാരി വ്യഭിചാരിണിയേയോ ബഹുദൈവ വിശ്വാസിനിയേയോ അല്ലാതെ ഇണയാക്കരുത് വ്യഭിചാരിണി വ്യഭിചാരിയേയോ അവിശ്വാസിയേയോ അല്ലാതെ ഇണയാക്കുകയുമരുത് സത്യവിശ്വാസിക്ക് ഈ വിവാഹം നിഷിദ്ധമാകുന്നു ' (നൂർ 3) 

വ്യഭിചാരത്തെ ഉന്മൂലനം ചെയ്യാൻ ഇസ്ലാം ആവതുശ്രമിക്കുന്നുണ്ട് വ്യഭിചാരിയുടെ പ്രശ്നം ശാരീരികം മാത്രമല്ല; മാനസികം കൂടിയാണത് അതിനാൽ തന്നെ മനഃശാസ്ത്രപരമായ ഒരു സമീപനമാണ് ഇസ്ലാം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് 

ഒരിക്കൽ ഒരാൾ പ്രവാചക സന്നിധിയിൽ വന്നു അടങ്ങാത്ത ലൈംഗിക ദാഹവുമായാണയാളുടെ വരവ് വ്യഭിചരിക്കാൻ അനുമതി നൽകണമെന്നതായിരുന്നു അയാളുടെ ആവശ്യം വിചിത്രമായ ഈ ആവശ്യം കേട്ട് അവിടെയുണ്ടായിരുന്ന സ്വഹാബികൾ രോഷാകുലരായി അവരുടെ കൈകൾ തിരിച്ചു എന്നാൽ പ്രവാചകന്റെ സമീപനം വ്യത്യസ്തമായിരുന്നു പ്രവാചകർ അയാളോട് ശാന്തനായി ചോദിച്ചു: 'നിനക്ക് ഉമ്മയില്ലേ? ഭാര്യയും സഹോദരിയുമില്ലേ?' 'അതെ ' - അയാൾ പ്രത്യുത്തരം നൽകി ഉടനെ പ്രവാചകൻ (സ) ചോദിച്ചു 'അവരെ മറ്റാരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ?' ഇത് കേട്ട് അയാൾക്ക് കോപം വന്നു അയാൾ പറഞ്ഞു: 'അവരെ വ്യഭിചരിക്കുന്നത് പോയിട്ട് അവരെ നോക്കുന്നത്പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല' തദവസരം നബി (സ) ചോദിച്ചു: 'എങ്കിൽ, നീ വ്യഭിചരിക്കുന്ന സ്ത്രീയും മറ്റാരുടെയെങ്കിലും ഭാര്യയോ, ഉമ്മയോ, സഹോദരിയോ ഒക്കെ ആയിരിക്കില്ലേ?' തിരുനബിയുടെ ചോദ്യം കേട്ട് അയാൾ തലകുനിച്ചു തന്റെ ഉദ്യമത്തിൽ നിന്നും പിന്മാറി വ്യഭിചാരമോഹവുമായി നടക്കുന്നവർ ഈ സംഭവം ഓർത്തുവെക്കുന്നത് നന്നായിരിക്കും 

ഇസ്ലാമിനോളം ഈ നീചകൃത്യത്തെ കണിശമായെതിർക്കുന്ന മറ്റൊരു മതമില്ല എങ്കിലും മറ്റുമതങ്ങളും വ്യഭിചാരത്തെ എതിർക്കുന്നുണ്ട് ക്രിസ്തുമത ഗ്രന്ഥങ്ങളിൽ വ്യഭിചാരത്തെ നിഷിദ്ധമാക്കുന്ന വരികൾ കണ്ടെത്താനാകും 'വ്യഭിചാരം ചെയ്യരുത് എന്നു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ?' (മത്തായി 27) 'വ്യഭിചാരത്തിൽ നിന്ന് ഓടിയകലുവീൻ മനുഷ്യൻ ചെയ്യുന്ന മറ്റുപാപങ്ങളെല്ലാം ശരീരത്തിൽ വെളിയിലാകുന്നു വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു ' (ക്ലോറിന്തോസ് 18) 

വിവാഹം സാധ്യമാകാത്തവന് പോലും വേലി ചാടാൻ ഇസ്ലാം അനുവാദം നൽകുന്നില്ല അവനോട് നോമ്പ് നോറ്റ് വികാരം ശമിപ്പിക്കാനാണ് ഇസ്ലാം പറയുന്നത് (ബുഖാരി, മുസ്ലിം) 

നാവ്, കണ്ണ്, ചെവി, ലൈംഗികാവയവങ്ങൾ എന്നിവ വ്രതത്തിൽ സജീവ പങ്കു വഹിച്ചേതീരൂ, മാത്രമല്ല, പോഷകാഹാരങ്ങൾ വേണ്ടുവോളം വാരിവലിച്ചകത്താക്കുന്നത് ലൈംഗികാസക്തി കൂടാൻ ഹേതുവാകുകയും ചെയ്യും നോമ്പെടുക്കുന്നതിലൂടെ ഏതാണ്ട് പ്രസ്തുത പ്രശ്നം പരിഹരിക്കപ്പെടും 'വ്രതം ഒരു കവചമാണ് ' (ബുഖാരി) എന്നാണ് പ്രവാചകൻ (സ) പറഞ്ഞത് 


വ്യഭിചാര ശിക്ഷ

വ്യഭിചാരത്തിന് കടുത്ത ശിക്ഷയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത് 'വ്യഭിചരിക്കുന്ന സ്ത്രീ- പുരുഷന്മാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറടി വീതം അടിക്കുക അല്ലാഹുവിന്റെ നിയമം നടപ്പാക്കുന്ന വിഷയത്തിൽ അവരോട് യാതൊരുവിധ അനുകമ്പയും നിങ്ങളെ പിടികൂടാതിരിക്കട്ടെ നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ, സത്യവിശ്വാസികളിൽ ഒരു സംഘം അവരുടെ ശിക്ഷക്ക് ദൃക്സാക്ഷികളാവുകയും ചെയ്യട്ടെ ' (24:2) 

ഈ സൂക്തത്തിൽ പരാമർശിക്കുന്നത് അവിവാഹിതർ  വ്യഭിചരിച്ചാലുള്ള ശിക്ഷയെപ്പറ്റി മാത്രമാണ് എന്നാൽ വിവാഹിതർക്കുള്ള ശിക്ഷ അവരെ എറിഞ്ഞു കൊല്ലുക എന്നതാണ് ഈ വിധിപ്രസ്താവം നബിചര്യവഴി സ്ഥാപിതമായിട്ടുള്ളതാണ്  ശിക്ഷ നടപ്പാക്കുമ്പോൾ ഒരു സംഘം ദൃക്സാക്ഷികളാവണം എന്ന് കൂടി വിശുദ്ധ ഖുർആൻ പറയുന്നുണ്ടല്ലോ മറ്റുള്ളവർക്കൊരു പാഠമാവാൻ വേണ്ടിയാണിതെന്ന് വ്യക്തം മാഇസ്ബ്നു മാലിക് (റ) നെയും ഗാമിദി വംശജയായ ഒരു സ്ത്രീയെയും നബി (സ) യുടെ ആജ്ഞയനുസരിച്ച് പ്രവാചകന്റെ കാലത്ത് എറിഞ്ഞു കൊന്നിട്ടുണ്ട് 

ജൂതമതം വ്യഭിചാരശിക്ഷയെ അത്ര ഗൗരവതരമായി കാണുന്നില്ല വധശിക്ഷയെ അത് അനുകൂലിക്കുന്നില്ല 'ഒരു പുരുഷന് നിശ്ചയിച്ചവളും വീണ്ടെടുക്കപ്പെടുകയോ, സ്വാതന്ത്യംകിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടു കൂടി ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം എന്നാൽ അവർക്ക് മരണശിക്ഷ വിധിക്കരുത് അന്നേരം അവൾ സ്വതന്ത്രയായിരുന്നല്ലോ?' (ലേവ്യ പുസ്തകം 19,20) 

ക്രിസ്ത്യാനിസം ഇതിലും ലാഘവത്തോടെയാണ് വ്യഭിചാര ശിക്ഷയെ സമീപിക്കുന്നത് അത് കാണുക: 'വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടി യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവരുടെ മധ്യത്തിൽ നിറുത്തി അവർ അവനോട് (യേശു) പറഞ്ഞു: 'ഗുരോ, ഈ സ്ത്രീ  വ്യഭിചാരവൃത്തിയിൽ വിധിക്കപ്പെട്ടവളാണ് ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപ്പിച്ചിട്ടുള്ളത്  നീ എന്തു പറയുന്നു?....'  നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു എന്നാൽ ഇതു കേട്ടപ്പോൾ മുതിർന്നവരടക്കം  ഓരോരുത്തരായി സ്ഥലം വിട്ടു ഒടുവിൽ യേശുവും നടുവിൽ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു യേശു നിവർന്ന് അവളോട് ചോദിച്ചു: 'സ്ത്രീയേ, അവരെല്ലാം എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവൾ പറഞ്ഞു: 'ഇല്ല കർത്താവേ!' യേശു പറഞ്ഞു: 'ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊള്ളുക ഇനി മേൽ പാപം ചെയ്യരുത് ' (യോഹന്നാൻ 8:3-11)  

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പടണം എന്നാൽ കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന സ്വഭാവം ഇസ്ലാമിനില്ല കുറ്റം തെളിയിക്കപ്പെടണം എങ്കിൽ മാത്രമേ കുറ്റാരോപിതൻ ശിക്ഷയ്ക്കു വിധേയമാകേണ്ടതുള്ളൂ സ്വയം  സമ്മതിക്കുക, സ്ത്രീ ഗർഭം ധരിക്കുക, നേരിട്ടു കണ്ട നാലുപേർ സാക്ഷി പറയുക ഇവയിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടണം മാഇസ് ബ്നു മാലിക് നബി തങ്ങൾ ക്ക് മുമ്പിൽ സ്വയം കുറ്റം പറഞ്ഞു എന്നിട്ട് പോലും പ്രവാചകർ ഒറ്റയടിക്ക് നടപടിക്കൊരുങ്ങിയില്ല പലതവണ മാഇസ് അതാവർത്തിച്ചു മദ്യലഹരിയിലാണോ പറയുന്നതെന്ന് പ്രവാചകർ അപ്പോഴും സംശയിച്ചു സ്വഹാബികൾ അദ്ദേഹത്തിന്റെ വായ പരിശോധിച്ചു സൂക്ഷ്മമായ പരിശോധന തന്നെ നടത്തി സ്വയം കുറ്റം സമ്മതിച്ചിട്ടും ബോധ്യപ്പെട്ടതിനുശേഷമേ നബി തങ്ങൾ ശിക്ഷ നടപ്പിലാക്കിയുള്ളൂ 

വിട്ടുവീഴ്ചയില്ലാതെ ശിക്ഷ നടപ്പാക്കിയപ്പോഴും പ്രവാചകർ നീതി കൈവിട്ടിരുന്നില്ല മാസങ്ങൾക്കു ശേഷം ഗാമിദി വംശജയായ ഒരു സ്ത്രീയും കുറ്റം ഏറ്റു പറയുകയുണ്ടായി അന്നവൾ ഗർഭിണിയായിരുന്നു അതിനാൽ അവളെ തിരിച്ചയച്ചു പ്രസവാനന്തരം അവൾ ചോരപ്പൈതലുമായി എത്തി മുലകുടി മാറുന്നത് വരെ കാത്തിരിക്കാനായിരുന്നു പ്രവാചകന്റെ നിർദേശം അടുത്ത പ്രവാശ്യം വന്നപ്പോൾ കുഞ്ഞിന്റെ കൈയിൽ റൊട്ടിക്കഷ്ണമുണ്ടായിരുന്നു മുലകുടി നിർത്തി എന്നതിലേക്ക് അത് സൂചന നൽകി കുഞ്ഞിനെ മറ്റൊരാളുടെ സംരക്ഷണത്തിലാക്കി അവളെ എറിഞ്ഞു കൊല്ലാൻ ഉത്തരവിട്ടു ശിക്ഷിക്കുമ്പോഴും അനീതിയുടെ ഒരു ലാഞ്ചന പോലും ഉണ്ടാവരുതെന്ന ഇസ്ലാമിന്റെ കണിശതയാണിവിടെ തെളിയുന്നത് 

ശിക്ഷാവിധികളിൽ നിയമസമത്വം ഉറപ്പാക്കണം അതും ഇസ്ലാമിന്റെ നിർബന്ധബുദ്ധിയാണ് ഹിന്ദുമതത്തിൽ 'നിയമത്തിനു മുമ്പിൽ സമത്വം ' എന്ന ഒന്നേ ഉണ്ടായിരുന്നില്ല  അനീതിയായിരുന്നു അവിടെ എന്നും നിഴലിച്ചു നിന്നിരുന്നത് ഉയർന്ന ജാതിക്കാരനെ കാമിക്കുന്ന കന്യകക്ക് ശിക്ഷയില്ല നീച ജാതിയിൽ പെട്ടവനുമായി ബന്ധപ്പെടുന്ന നീച ജാതിക്കാരന് വധശിക്ഷ സമാനജാതിക്കാരിയായ കന്യകയുടെ യോനിയിൽ ബലാൽക്കാരമായി വിരൽ കടത്തുന്ന പുരുഷന്റെ വിരൽ മുറിച്ചു ശിക്ഷിക്കണം സകാമയാണ് അവളെങ്കിൽ ആ ശിക്ഷ ചുരുക്കാം അപ്പോൾ പിഴ ശിക്ഷ മതി വ്യഭിചാരക്കുറ്റത്തിന് ബ്രാഹ്മണന് ശിക്ഷ മൊട്ടയടി മറ്റുജാതിക്കാർക്ക് കടുത്ത പിഴ മുതൽ വധശിക്ഷവരെ ലഭിക്കും 

എന്റെ മകൾ ഫാത്വിമ മോഷ്ടിച്ചാലും ഞാനവളുടെ  കൈമുറിക്കും ' എന്നാണ് മഖ്സൂം  വംശജയായ ഒരു സ്ത്രീക്ക് ശുപാർശയുമായി വന്ന ഉസാമത്തുബ്നു സൈദ് (റ) നോട് നബി (സ) തങ്ങൾ പറഞ്ഞത് 

എന്നാൽ ഇന്ന് അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നിയമസമത്വം ഇത്തരത്തിലുള്ളതല്ല All are equal, but some more equal! 'എല്ലാവരും സമന്മാരാണ്, എന്നാൽ ചിലർ കൂടുതൽ സമന്മാർ' എന്ന സമത്വത്തിനിടയിലെ ഒരു തരം അസമത്വമാണ് നിലനിൽക്കുന്നത് Equality before the law and equal protection of the law ' 'നിയമത്തിന് മുന്നിൽ സമത്വം; നിയമം മുഖേനയുള്ള സംരക്ഷണം ' എന്നത് ഇന്ത്യൻ ഭരണഘടനയിൽ പൗരന്റെ മൗലികാവകാശമായി രേഖപ്പെടുത്തപ്പെട്ടതാണ് എന്നാൽ ഇവിടെയും നിലനിൽക്കുന്നത് അസമത്വം തന്നെ 'പണത്തിനു മീതെ പരുന്തും പറക്കില്ലെ' ന്ന സത്യം കൂടുതൽ വെളിച്ചത്തു വന്നു കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ 95% ശതമാനം കുറ്റവാളികളും രക്ഷപ്പെടുന്നുവെന്ന ഒരു കണ്ടെത്തൽ കൂടി ഇവയോട് ചേർത്തു വായിക്കുക 

ഇസ്ലാമിൽ വ്യഭിചാരമെന്നത് ഒരു പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന രണ്ടു വ്യക്തികൾ ഉഭയകക്ഷി സമ്മതത്തോടെ നടത്തുന്ന കുറ്റകൃത്യമാണ് എന്നതിനാൽ ഇരവരും ശിക്ഷാർഹമാണ് ഇസ്ലാമിക വീക്ഷണത്തിൽ രണ്ടുപേരും നിയമത്തിനു മുമ്പിൽ തുല്യരാണ് അതോടൊപ്പം തന്നെ ഉഭയകക്ഷി സമ്മതത്തോടെയല്ലെങ്കിൽ, പരാതിപ്പെടാനുള്ള അധികാരവും ഇരുവർക്കുമുണ്ട് 

എന്നാൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമം സ്ത്രീ- പുരുഷന്മാർക്ക് തുല്യത നൽകുന്നില്ല ബ്രിട്ടീഷ് പൊതു നിയമത്തിന്റെ അവശിഷ്ടമായി ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ പീനൽകോഡിന്റെ 497 ആം വകുപ്പ് ഈ അസമത്വം അരക്കിട്ടുറപ്പിക്കുന്നു പുരുഷന്റെ സ്വത്താണ് സ്ത്രീയെന്ന കാഴ്ചപ്പാടാണ് അത് വെച്ചു പുലർത്തുന്നത് അതുകൊണ്ടുതന്നെ പ്രസ്തുത വകുപ്പനുസരിച്ച് വ്യഭിചാരമെന്നത് സ്വതന്ത്രരായ രണ്ടു സ്ത്രീ പുരുഷന്മാർ നടത്തുന്ന വിവാഹബാഹ്യ ലൈംഗികബന്ധമല്ല മറിച്ച് ഒരു പുരുഷന്റെ സ്വകാര്യ സ്വത്തായ ഭാര്യയെ അയാളുടെ അനുമതി കൂടാതെ മറ്റൊരാൾ അനുഭവിക്കുന്നതാണ് ഒരാളുടെ സമ്പത്ത് മറ്റൊരാൾ കൊള്ളയടിച്ചാൽ പരാതിപ്പെടാനുള്ള അവകാശം കൊള്ളടിക്കപ്പെട്ട വ്യക്തിക്കാണല്ലോ അതുപോലെ തന്നെ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുന്നത് കൊള്ളയടിച്ച വ്യക്തിയെയാണ് ഒരാളിൽ നിന്ന് മറ്റൊരാൾ അടിച്ചുമാറ്റിയ പണത്തിന് ഒരിക്കലും ശിക്ഷ അനുഭവിക്കേണ്ടിവരില്ല കൃത്യമായും ഇതുപോലെയാണ് ഇന്ത്യയിൽ ഐ.പി.സി. 497 അനുസരിച്ചുള്ള വ്യഭിചാരം (Domestic Violence Act 2005) 

 കുറ്റകൃത്യങ്ങളിലകപ്പെട്ടവരെ ശിക്ഷിക്കുന്നതിനേക്കാൾ ഇസ്ലാം ഉത്സാഹം കാണിക്കുന്നത് കുറ്റകൃത്യങ്ങളെ തടയാനാണ് കാരണം സാഹചര്യങ്ങളാണ് പലപ്പോഴും മനുഷ്യനെ അരുതായ്മകളിലേക്ക് നയിക്കുന്നത് അപ്പോൾ കുറ്റകൃത്യങ്ങൾക്ക് പ്രചോദനമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടണം അല്ലാതെ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷ നടപ്പിലാക്കുന്നത് നൈതിക മൂല്യങ്ങൾക്ക് ചേർന്നതാവുകയില്ല 

വ്യഭിചാരികൾ, മോഷ്ടാക്കൾ, എന്നിവരിൽ പലരും സാഹചര്യങ്ങളുടെ സൃഷ്ടികളാവും കെ.സി. പീറ്ററുടെ 'ആഫ്രിക ആഫ്രിക്ക ' ഗ്രന്ഥത്തിൽ ഒരു സംഭവം പറയുന്നുണ്ട്, അതിങ്ങനെയാണ്: 'വിശപ്പിന്റെ കാഠിന്യത്താൽ ഒരു ക്രൂരകൃത്യം ചെയ്തതിന് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരാളോട് തന്റെ അന്ത്യാഭിലാഷം എന്താണെന്ന് ചോദിക്കപ്പെട്ടു പട്ടണത്തിൽ ലഭിക്കുന്നത് പോലുള്ള ചപ്പാത്തിയും മീൻകറിയും ലഭിക്കണമെന്നായിരുന്നു മറുപടി അത് ലഭിച്ചപ്പോൾ അയാൾ പകുതി ഭക്ഷിച്ചു പകുതി പൊതിഞ്ഞു അത് ജയിൽ വാർഡനെ ഏൽപ്പിച്ചുകൊണ്ടു പറഞ്ഞു: 'സർ, എന്റെ കൊച്ചുമോൻ ഈ ഗെയ്റ്റിന് പുറത്തുണ്ട് അവൻ ഇത്രയും രൂപയുള്ള ഭക്ഷണം ഇന്നോളം കഴിച്ചിട്ടില്ല ഇപ്പോഴേ ഇത് സാധിക്കൂ ദയവായി ഈ പൊതി അവന് കൊടുക്കുക' വാർഡൻ പുറത്തിറങ്ങിയപ്പോൾ കുറ്റവാളിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു ' (Africa, Africa by KC Peter)  സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇയാളെ കുറ്റവാളിയാക്കിയത് 

ഏതായാലും വ്യഭിചാരത്തോട് അടുക്കുന്നത് കരണീയമല്ല വ്യഭിചാരികൾക്ക് പരലോകത്ത് കടുത്ത ശിക്ഷയാണുള്ളത് സത്യവിശ്വാസികൾക്ക് ഈ നീചകൃത്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല 

നാളെ പരലോകത്ത് അർശിന്റെ തണൽ ലഭിക്കുന്ന ഏഴ് വിഭാഗമുണ്ടാകും അതിലൊന്ന്, സുന്ദരിയും തറവാടിയുമായ സ്ത്രീയുടെ വ്യഭിചാരത്തിലേക്കുള്ള ക്ഷണം നിരസിച്ചവനാണ് യൂസുഫ് നബി (അ) ന് എത്രമാത്രം പ്രലോഭനങ്ങളുണ്ടായി എന്നിട്ടും നബി ഒന്നിലും അകപ്പെട്ടിട്ടില്ല നബി (സ) പറഞ്ഞു: 'രണ്ടുകാര്യങ്ങളിൽ നിങ്ങൾ എനിക്കു വാക്കു തരിക, എങ്കിൽ സ്വർഗ്ഗം തരാമെന്ന് ഞാനേൽക്കുന്നു സത്യം പറയുക, കരാർ പാലിക്കുക, വിശ്വാസവഞ്ചന ചെയ്യാതിരിക്കുക, ഗുഹ്യസ്ഥാനം സൂക്ഷിക്കുക, കണ്ണടക്കുക, കയ്യിനെ നിയന്ത്രിക്കുക എന്നിവയാണവ ' (അഹ്മദ്) 


ദർശനമെന്ന വിഷബീജവും അപകടങ്ങളും

അന്യസ്ത്രീയെ നോക്കുന്നത് ഇസ്ലാം കർശനമായി വിലക്കിയിട്ടുണ്ട് വ്യഭിചാരത്തിലേക്കുള്ള പ്രഥമ കവാടമാണ് അതെന്നതാണ് കാരണം അതിനാൽ ദർശനം നിയന്ത്രിക്കപ്പെടേണ്ടതാണ് ഒരൊറ്റനോട്ടം, അതുമതിയല്ലോ പലപ്പോഴും ഒരു സ്ത്രീ വലയിലകപ്പെടാൻ അവിടെ പരിചയത്തിന്റെയോ അപരിചിതത്വത്തിന്റെയൊന്നും പ്രശ്മില്ല ആരും എപ്പോഴും ഇങ്ങനെ കുടുങ്ങിപ്പോകാം പരസ്ത്രീയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരാവുമ്പോഴാണല്ലോ അവളെ ആസ്വദിക്കാനുള്ള മോഹമുദിക്കുന്നത് ദർശനം ഒഴിവാക്കുന്നതോടെ വ്യഭിചാരത്തിന്റെ കവാടം തന്നെ അടഞ്ഞുപോവുകയാണ് 

ഓവു പാലങ്ങളിലും വഴിവക്കുകളിലും സംഘടിച്ചിരിക്കുന്നവർ ഇന്നിന്റെ നിത്യകാഴ്ചയാണ് പരസ്ത്രീ ദർശനം ഇവിടങ്ങളിൽ നന്നായി നടക്കുന്നുണ്ട് കലാലയങ്ങളുടെ മുമ്പിൽ തമ്പടിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ലല്ലോ നബി (സ) തങ്ങൾ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതും നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ അവിടുന്ന് പറഞ്ഞു: 'നിങ്ങൾ നിങ്ങളെ സൂക്ഷിക്കുക, വഴികളിൽ ഇരിക്കുന്നതിനേയും  സൂക്ഷിക്കുക ' അനുചരർ പറഞ്ഞു: 'ഞങ്ങൾ അവിടെ ഇരിക്കാതെ നിവൃത്തിയില്ല ' നബി (സ) പറഞ്ഞു: എങ്കിൽ വഴിയോടുള്ള ബാധ്യത നിങ്ങൾ നിറവേറ്റുക'  അവർ ചോദിച്ചു: 'എന്താണ് വഴിയോടുള്ള ബാധ്യത ' പ്രവാചകൻ (സ) പ്രതിവചിച്ചു: 'കണ്ണ് ചിമ്മുക, ബുദ്ധിമുട്ടുനീക്കുക, സലാം മടക്കുക, നന്മ കല്പിക്കുക, തിന്മവിരോധിക്കുക ' (ബുഖാരി, മുസ്ലിം) 

വഴിവക്കിലുള്ള ഇരുത്തം നല്ലതല്ലെന്നാണ് മേൽ ഹദീസ് സൂചിപ്പിക്കുന്നത് കാരണം പരസ്ത്രീ ദർശനത്തിന് കൂടുതൽ സാധ്യത നിലനിൽക്കുന്നുണ്ടിവിടെ അതിനുള്ള നേരിയ അവസരങ്ങളെ പോലും ഇല്ലാതാക്കുകയാണ് ഇസ്ലാം ഈസാ നബി (അ) ഒരിക്കൽ പറയുകയുണ്ടായി 'അന്യസ്ത്രീകളിലേക്കുള്ള നോട്ടത്തെ നിങ്ങൾ സൂക്ഷിക്കുക അത് ഹൃദയത്തിൽ വികാരം ജനിപ്പിക്കും നാശത്തിന് അതുതന്നെ മതി ' അന്യസ്ത്രീയെ നോക്കുന്നതിൽ ഒരു പക്ഷെ, പലവിധ ന്യായങ്ങളുണ്ടാകാം 

ദർശനത്തെ അനുവദനീയമാക്കാനുള്ള ശ്രമങ്ങൾ മാത്രമാണവ എത്ര ഇച്ഛാശക്തിയുള്ളവരെയും വഴിതെറ്റിക്കാൻ ചേർന്നതാണ് ദർശനം അതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു മാസ്മരികതയുണ്ട് കയറു പൊട്ടിക്കാൻ അതെപ്പോഴും നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും 'ഭൂമുഖത്ത് ഉണ്ടായതും ഉണ്ടാവാനിരിക്കുന്നതുമായ എല്ലാ ആപത്തുകളും നോട്ടത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ' എന്ന് ദാവൂദ് (അ) പറഞ്ഞിട്ടുണ്ട് 

നാം മനുഷ്യരാണ് നമുക്ക് വിചാരങ്ങളും വികാരങ്ങളുമുണ്ട് അല്ലാഹു തന്നെയാണ് നമ്മിലത് നിക്ഷേപിച്ചത് മനുഷ്യവംശത്തിന്റെ നിലനില്പിന്നാധാരമാണത് പക്ഷെ, അതിര് ലംഘിക്കരുത് അതിന് ചില നിയന്ത്രണരേഖകൾ ഇസ്ലാം നമുക്ക് വരച്ചു തന്നിട്ടുണ്ട് വികാരജീവിയെന്ന തലത്തിൽ നിന്ന് ഒരർത്ഥത്തിൽ പ്രവാചകന്മാർ പോലും മുക്തരല്ല അതുകൊണ്ടാണല്ലോ അവരും ഇണകളെ സ്വീകരിച്ചത് എന്നത് അവർ നമ്മെപ്പോലെയല്ല അവർ വലിയ ഇച്ഛാശക്തിയുള്ളവരാണ് നിഷിദ്ധതയിലേക്കുള്ള മനസ്സിന്റെ ചാഞ്ചാട്ടത്തെ നിയന്ത്രിക്കാൻ അവർക്കാവുന്നു എന്നിട്ടും പരസ്ത്രീ ദർശനത്തിന് അവർ കണിശമായി വർജ്ജിക്കുന്നു 

മൂസാ നബി (അ) ന്റെ  ഒരു സംഭവം കാണുക ഒരു കിണർ, ആളുകൾ അതിൽ നിന്ന് വെള്ളം കോരിക്കൊണ്ടിരിക്കുന്നു വലിയ തിരക്കാണവിടെ അപ്പോഴാണ് തിരക്കിൽ നിന്ന് കുറച്ചകലെയായി മാറി നിൽക്കുന്ന രണ്ടുപെൺകുട്ടികൾ മൂസാ നബി (അ) ന്റെ ശ്രദ്ധയിൽ പതിഞ്ഞത് മൂസാ നബി (അ) അവരോട് ആവശ്യം തിരക്കി: 'നിങ്ങളെന്താണ് വെള്ളം കോരാത്തത്?' 'ഞങ്ങൾ ആളുകൾ ഒഴിഞ്ഞുപോയതിനു ശേഷം കോരാമെന്നു കരുതി മാറി നിൽക്കുകയാണ് ' അപ്പോൾ മൂസാ നബി (അ) തൊട്ടപ്പുറത്തുള്ള കിണറിന്റെ മൂടി പൊക്കി വെള്ളം കോരിക്കൊടുത്തു തരുണികളെ നോക്കാതെ തിരിഞ്ഞു നടന്ന് തന്റേതായ ചിന്തയിൽ തൊട്ടടുത്തുണ്ടായിരുന്ന എലന്തമരച്ചുവട്ടിലിരുന്നു വീട്ടിൽ ചെന്ന പെൺകുട്ടികളാകട്ടെ പിതാവിനോട് വിവരം പറഞ്ഞു അങ്ങനെ മൂസാ നബി (അ) ക്ഷണിക്കപ്പെട്ടു 

പ്രവാചകനെ ക്ഷണിക്കാനായി വന്നത് രണ്ട് പെൺകുട്ടികളിലൊരുവളാണ് മറപിടിച്ചാണ് അവളുടെ വരവ് നബി ക്ഷണം സ്വീകരിച്ചു പെൺകുട്ടി മുന്നിലും പ്രവാചകൻ പിന്നിലും നടന്നു അൽപം പിന്നിട്ടപ്പോൾ പെൺകുട്ടിയുടെ വസ്ത്രം പാറാൻ തുടങ്ങി കണങ്കാലും തണ്ടൻകാലുമൊക്കെ വെളിവായി ഉടനെ പ്രവാചകർ പറഞ്ഞു: 'നീ പിന്നിൽ നടന്നു വഴി പറഞ്ഞു തന്നാൽ മതി, ഞാൻ മുന്നിൽ നടക്കാം '  മൂസ നബി (അ) അല്ലാഹുവിന്റെ പ്രവാചകനാണ് ഒരു അതിരുലംഘനം അദ്ദേഹത്തിൽ നിന്നൊരിക്കലും ഉണ്ടാവുകയില്ല എന്നിട്ടും ദർശനം സംഭവിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ എന്തുമാത്രമാണ്? ഒരു വിപത്തിലേക്കുള്ള സർവ്വ സാധ്യതകളെയും എങ്ങനെ ഇല്ലാതാക്കാം എന്ന പാഠമാണിവിടെ മൂസാ (അ) പകർന്നു നൽകുന്നത് 

നബി (സ) ഒരിക്കൽ അവിടുത്തെ പ്രിയപുത്രി ഫാത്വിമ (റ) യോട് ചോദിച്ചു: 'ഒരു സ്ത്രീക്ക് ഏറ്റവും ഗുണകരമായതെന്താണെന്നു പറയാമോ?' ഫാത്വിമ (റ) പറഞ്ഞു: 'അവൾ അന്യപുരുഷനെയോ പുരുഷൻ അവളെയോ കാണാതിരിക്കലാണ് ' നബിതങ്ങളുടെ മുഖം തിളങ്ങി ഫാത്വിമ (റ) യെ തന്നിലേക്ക് അണച്ചുപിടിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: 'നീ എന്റെ മകൾ തന്നെ ' (ബസ്സാർ) വിശുദ്ധ ഖുർആൻ പറയുന്നു: 'സത്യവിശ്വാസികളോട് അവരുടെ കണ്ണുകൾ ചിമ്മുവാനും അവരുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കാനും അവിടുന്ന് പറയുക അവരുടെ സൗന്ദര്യം അവർ വെളിവാക്കാൻ പാടില്ല അതിൽ നിന്ന് വെളിവായതല്ലാതെ, അവരുടെ മക്കനകൾ അവരുടെ നെഞ്ചിന്മേൽ താഴ്ത്തിയിടട്ടെ '(അന്നൂർ) 

ദർശനത്തെ നിസ്സാരമായി കാണാവതല്ല അതും വ്യഭിചാരം തന്നെയാണ് ഓരോ അവയവത്തിനും അതിന്റേതായ വ്യഭിചാരമുണ്ടെന്ന് നബി (സ) വിശദീകരിച്ചിട്ടുണ്ട് 'കണ്ണിന്റെ വ്യഭിചാരം, ഹറാം കാണലും ചെവിയുടെ വ്യഭിചാരം, ഹറാം കേൾക്കലും, കരങ്ങളുടേത് ഹറാം പിടിക്കലും കാലിന്റേത് ഹറാമിലേക്ക് നടക്കലുമാണ് ' (ഹദീസ്) ക്രിസ്തു മതത്തിലും അത്ര ശക്തമായല്ലെങ്കിലും ഈ സത്യം കാണാം 'എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു: 'അഭിലാഷത്തോടെ സ്ത്രീയെ നോക്കുന്ന ഏതൊരുവനും ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു ' (മത്തായി 28) 

ഒരു ദിവസം എത്രയോ തവണ അന്യസ്ത്രീകളെ ദർശിച്ചവരുണ്ടാകും, പ്രത്യേകിച്ച് ഇക്കാലത്ത്, എവിടെ നോക്കിയാലും ഇന്ന് സ്ത്രീകളാണല്ലോ അങ്ങാടികളിലും റോഡായ റോഡുകളിലുമൊക്കെ വല്ലാത്ത സൂക്ഷ്മത തന്നെ ആവശ്യമാണിന്ന് ഇല്ലായെങ്കിൽ വൈകുന്നേരമാകുമ്പോഴേക്ക് ഹറാമുകളുടെ കൂമ്പാരം തന്നെയുണ്ടാകും സ്ത്രീകൾക്കിവിടെ വലിയ ബാധ്യതയുണ്ട് പുരുഷന്മാരെ അവർ ദർശിക്കരുതെന്ന് മാത്രമല്ല തങ്ങളെ കാണാനുള്ള അവസരം പുരുഷന്മാർക്ക് നൽകാതിരിക്കലും ആവശ്യമാണ് പണ്ഡിതന്മാർ ഇത് വ്യക്തമാക്കുന്നുണ്ട് 'സ്ത്രീ മറഞ്ഞിരിക്കണം പുരുഷൻ കാണാനിടവരുന്ന എല്ലാ വഴികളും അടച്ചു കളയണം ' (തുഹ്ഫ) സ്വഹാബികളുടെ കാലഘട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരെ കാണാതിരിക്കാൻ വേണ്ടി വീടിന്റെ ജനൽ അടക്കമുളള ദ്വാരങ്ങൾ അടക്കാറുണ്ടായിരുന്നു തട്ടിൻമുകളിൽ സ്ത്രീകൾ താമസിക്കുന്നതിനെ അവർ തടയുകയും ചെയ്തിരുന്നു മഹാനായ ഇസ്സുദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു: 'സ്ത്രീകൾ അന്യപുരുഷന്മാരെ നോക്കുന്നതിനെ തടയേണ്ടതും അതുകൊണ്ട് പ്രയോജനപ്പെടുന്നില്ലെന്നുകണ്ടാൽ വീടിന്റെ ജനൽ അടക്കമുളള ദ്വാരങ്ങളെല്ലാം അടച്ചു കളയേണ്ടതുമാണ് ' 

'തൊട്ടാൽ വുളൂഅ് മുറിയുന്ന സ്ത്രീ- പുരുഷന്മാർ അന്യോന്യം കാണൽ ഹറാമാണ് അവരിൽ നിന്ന് പിരിഞ്ഞ മുടി, നഖം എന്നിവയും കാണാൻ പാടില്ല അതിനാൽ ഇവ രണ്ടും മറയ്ക്കൽ നിർബന്ധമാകുന്നു ' (സവാജിർ) കൊമ്പു വെക്കൽ മുതലായവ ചികിത്സാവശ്യാർത്ഥം അത് പഠിച്ച സ്ത്രീകൾ ഇല്ലാത്ത പക്ഷം അവരുടെ ഭർത്താവ്, വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ അന്യപുരുഷന്മാർക്ക് ചികിത്സാവശ്യാർത്ഥം അവളെ കാണൽ അനുവദനീയമാണ് വിരൂപിണിയാണെങ്കിൽ പോലും അന്യസ്ത്രീയെ നോക്കൽ ഹറാം തന്നെയാണെന്നാണ് പണ്ഡിതമതം 

പുരുഷൻ സ്ത്രീയെ നോക്കുന്നതിന് ഏഴ് വിധ നിയമങ്ങൾ ബാധകമാകും 

1. അനുവദിക്കപ്പെട്ട യാതൊരാവശ്യവും കൂടാതെ അന്യസ്ത്രീയെ നോക്കൽ - ഇത് ഹറാമാണ് 

2. സ്വന്തം ഭാര്യയേയും സ്വന്തം ദാസിയേയും ഗുഹ്യസ്ഥാനമടക്കമുള്ള ശരീരഭാഗങ്ങളെല്ലാം നോക്കൽ - ഇത് അനുവദനീയമാണ് പക്ഷേ ഗുഹ്യസ്ഥാനത്ത് നോക്കൽ കറാഹത്തുണ്ട് 

3. വിവാഹം ചെയ്തു കൊടുത്ത തന്റെ ദാസിയുടേയും കുടുംബബന്ധം മുഖേനയോ മറ്റോ താനുമായി വിവാഹം നിഷിദ്ധമായ സ്ത്രീയുടെയും പുരുഷന്മാരുടെയും മുട്ടുപൊക്കിളിന്റെ ഇട അല്ലാത്ത സ്ഥലം നോക്കൽ - ഇത് അനുവദനീയം 

4. താൻ വിവാഹം ചെയ്യാനുറപ്പിച്ച സ്ത്രീയെ നോക്കൽ - വിവാഹാലോചന നടത്തുന്നതിന് അവളുടെ മുഖവും മുൻകൈയും നോക്കൽ സുന്നത്താകുന്നു 

5. ചികിത്സാവശ്യാർത്ഥം നോക്കൽ - അന്യസ്ത്രീയുടെ ശരീരത്തിൽ ചികിത്സാർഥം ആവശ്യമായ സ്ഥലം നോക്കൽ അനുവദനീയമാണ് 

6. ഇടപാട് നടത്തുക, സാക്ഷി പറയുക എന്നീ അവസരങ്ങളിൽ സ്ത്രീയുടെ മുഖം നോക്കൽ അനുവദനീയമാകും 

7. സ്ത്രീകളോ പുരുഷന്മാരോ ആയ അടിമകളെ വാങ്ങുമ്പോൾ മുട്ട് പൊക്കിളിന്റെ ഇട അല്ലാത്തത് നോക്കൽ അനുവദനീയമാണ് 

ഭർത്താവിന്റെ സഹോദരന്മാരെയും മറ്റുബന്ധുക്കളെയും കാണൽ അന്യപുരുഷന്മാരെ കാണുന്നതിനേക്കാൾ കുറ്റകരമാണെന്നും അതിനാൽ പല വിപത്തുകളും സംഭവിക്കാൻ ഇടയുള്ളതുകൊണ്ട് അത് കർശനമായി വിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഇർശാദുസ്സാരി 'യിൽ വ്യക്തമാക്കിയിട്ടുണ്ട് ഒരു ഖുദ്സിയായ ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട് 'നോട്ടം ഇബ്ലീസിന്റെ വിഷത്തിലൂട്ടപ്പെട്ട അമ്പുകളിൽ ഒരു അമ്പാണ് എന്നെ പേടിച്ച് ആര് ഇത് ഉപേക്ഷിക്കുന്നുവോ, അവന് ഹൃദയത്തിൽ മാധുര്യം  ലഭിക്കുന്ന ഈമാനിനെ ഞാൻ പകരമാക്കിക്കൊടുക്കും ' (ത്വബ്റാനി) 

ദർശനത്തെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതം തന്നെയാണ് എന്നാൽ യാദൃശ്ചികമായുള്ള നോട്ടത്തെ ഇസ്ലാം ഒരു കുറ്റമായി കാണുന്നില്ല പക്ഷേ അതിനെ തുടർന്ന് പിന്നെയും നോക്കുന്നത് നിഷിദ്ധം തന്നെ 'അലീ, നീ നോക്കിയതിനെ തുടർന്ന് പിന്നെയും നോക്കരുത് ' എന്ന് നബി (സ) അലി (റ) നോട് പറഞ്ഞിട്ടുണ്ട് പരസ്ത്രീ ദർശനം ഒഴിവാക്കുന്നത് പ്രതിഫലാർഹമായ കാര്യമാണ് അത്തരം കണ്ണുകൾ നരകത്തെതൊട്ട് രക്ഷനേടുന്നവയുമാണ് നബി (സ) പറഞ്ഞു: 

'മൂന്ന് വിഭാഗം കണ്ണ് നരകത്തിൽ കടക്കുകയോ നരകം കാണുകയോ ഇല്ല, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുമ്പോൾ കാവൽ നിന്നുകൊണ്ട് ഉറക്കമൊഴിച്ച കണ്ണും, അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണും, ഹറാം കാണാതിരിക്കാൻ കരുതിക്കൂട്ടി അടച്ച കണ്ണുകളുമാണവ ' (ത്വബ്റാനി)

ദർശനം മൂലം വികാരോത്തേജനമുണ്ടായാൽ ഭാര്യയെ സമീപിക്കുകയാണ് വേണ്ടത് 'നീ മറ്റൊരു സ്ത്രീയിൽ ക്ഷണനേരദർശനത്തിന് അനുരക്തനായാൽ താമസം വിനാ സഹധർമ്മിണിയിലേക്ക് മടങ്ങണം' എന്നാണ് പ്രവാചക കല്പന 

ദർശനം പോലെ സ്പർശനവും നിഷിദ്ധം തന്നെ വ്യഭിചാരത്തിന്റെ പ്രഥമ പടിതന്നെയാണതും നബി (സ) ഇക്കാര്യത്തിൽ വ്യക്തമായ മാതൃക കാണിച്ചു തന്നിട്ടുണ്ട് കയ്യിന്റെ വ്യഭിചാരം ഹറാം പിടിക്കലാണ് എന്ന് നടേ പറഞ്ഞ ഹദീസ് വ്യക്തമാക്കുന്നുണ്ടല്ലോ 'നബി (സ) യുടേയും സ്വതന്ത്രയായ ഒരു അന്യസ്ത്രീയുടെയും കൈകൾ ഒരിക്കലും സ്പർശിച്ചിട്ടു പോലുമില്ല '(ഇർശാദുസ്സാരി)  


അപവാദ പ്രചരണവും അനർത്ഥങ്ങളും

വ്യഭിചാരം വൻകുറ്റമാണ് അതു സംബന്ധമായതൊക്കെയും അങ്ങനെത്തന്നെ എന്നാൽ  ഒരു വ്യഭിചാരിയാണെന്ന് മുദ്രകുത്തണമെങ്കിലോ? വ്യക്തമായ തെളിവുകൾ വേണം അതില്ലാത്തവരെ പറ്റി അങ്ങനെ ജല്പിക്കുന്നത് കടുത്ത അപരാധമാണ് വ്യഭിചാരത്തെ പോലെ വ്യഭിചാരാരോപണത്തെയും ഇസ്ലാം നിശിതമായി വിമർശിക്കുന്നുണ്ട് മറ്റൊരാളുടെ അഭിമാനം കവരാൻ ഇസ്ലാം അനുവദിക്കുന്നില്ല 

ഒരു മുസ്ലിമിന്ന് മറ്റൊരു മുസ്ലിമിന്റെ മേൽ നിഷിദ്ധമായ കാര്യങ്ങൾ മൂന്നാണ് തന്റെ സഹോദരന്റെ രക്തം, ധനം, അഭിമാനം എന്നിവയാണവ അഭിമാനക്ഷതം ആർക്കും താങ്ങാനാവാത്തതാണ് അത് മറ്റുപ്രശ്നങ്ങളിലേക്ക് വഴിവെക്കും അഭിമാന സംരക്ഷണത്തിന് വേണ്ടി നൂറ്റാണ്ടുകൾ പോരാടിയ ഗോത്രങ്ങൾ വരെയുണ്ട് 'കേട്ടതെല്ലാം പറയുന്നതിൽ കളവ് വന്നു ചേരാനിടയുണ്ട് ' എന്ന് നബി (സ) ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ആരെ പറ്റിയും എന്തും വിളിച്ചു പറയുന്നത് കരണീയമല്ല 

പ്രവാചക പത്നി ആഇശ (റ) യെ പറ്റി ശത്രുക്കൾ അപവാദം പറഞ്ഞു പരത്തുകയുണ്ടായി സംഭവം ഇങ്ങനെ ബനുൽ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മടക്കയാത്രയിൽ മദീനയുടെ സമീപത്ത് തിരുമേനി (സ) താവളമടിച്ചു നേരം പുലരുന്നതിന് മുമ്പ് യാത്ര തുടരണം എന്ന് നബി (സ) കൽപിച്ചിരുന്നു യാത്ര പുറപ്പെടാൻ സമയത്ത് ആഇശ (റ) മലമൂത്ര വിസർജ്ജനത്തിന് പോയി ആവശ്യനിർവ്വഹണം കഴിഞ്ഞ് ബീവി തിരിച്ചെത്തിയപ്പോഴാകട്ടെ തന്റെ മാല നഷ്ടപ്പെട്ടതായി അറിഞ്ഞു ബീവി അന്വേഷണത്തിൽ മുഴുകി മാലതെരഞ്ഞു പിടിച്ച് തിരിച്ചെത്തിയപ്പോഴേക്കും യാത്രാസംഘം പുറപ്പെട്ടുകഴിഞ്ഞിരുന്നു വിജനമായ ആ സ്ഥലത്ത് ആഇശ (റ) ഒറ്റയ്ക്കായി ഒടുവിൽ വേറെ നിർവ്വാഹമൊന്നുമില്ലെന്ന് കണ്ടപ്പോൾ മൂടുപടമെടുത്തു പുതച്ചു അവിടെ തന്നെയായിരുന്നു 'ആരെങ്കിലും തന്നെ അന്വേഷിച്ചു വരാതിരിക്കില്ല ' അവർ സ്വയം സമാധാനിച്ചു അപ്പോഴാണ് സ്വഫ് വാനു ബ്നു മുഅത്വൽ (റ) അതുവഴിവന്നത് വല്ലതും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിച്ചു കൊണ്ടുവരാനായി നിയുക്തനായ സ്വഹാബിയായിരുന്നു സ്വഫ് വാൻ അവിടെ ഇരിക്കുന്നത് ആഇശ (റ) യാണെന്ന് സ്വഫ് വാൻ (റ) ക്ക് മനസ്സിലായി ഉടനെ അദ്ദേഹം 'ഇന്നാലില്ലാഹി ' ചൊല്ലി ശബ്ദം കേട്ട് മഹതി ഉണർന്നു സ്വഫ് വാൻ തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചു ആഇശ (റ) അതിൽ കയറി സ്വഫ് വാൻ (റ) ഒട്ടകത്തിന്റെ മൂക്കു കയറും പിടിച്ചു കൊണ്ട് മുമ്പിൽ നടന്നു അവർ പരസ്പരം ഒന്നും സംസാരിച്ചില്ല ഈ രംഗം കണ്ടവരാണ് അപവാദ പ്രചരണവുമായി മുന്നിട്ടിറങ്ങിയത് 

കപട വിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ആയിരുന്നു അപവാദ പ്രചരണത്തിന്റെ മുൻപന്തിയിൽ മിസ്ത്വഹ്, ഹസ്സാനുബ്നു സാബിത് (റ) മുതലായ സ്വഹാബികളും അതിൽ കുടുങ്ങിപ്പോയി എന്നാൽ അപവാദങ്ങൾ പൊടിപൊടിക്കുമ്പോഴും ആഇശ (റ) യുടെ പരിശുദ്ധിയിൽ നബിക്കൊട്ടും സന്ദേഹമുണ്ടായിരുന്നില്ല എങ്കിലും നബി തങ്ങൾ വലിയ ധർമ്മസങ്കടത്തിലായിരുന്നു ദീർഘമായ ഒരു മാസത്തിന് ശേഷമാണ് ഖുർആൻ അവതരിച്ചത് അതുവരെയും പ്രവാചകനും ആഇശ (റ) ക്കും കടുത്ത പരീക്ഷണഘട്ടമായിരുന്നു 

പ്രസ്തുത വാക്യം ഇങ്ങനെയാണ്: 'പതിവ്രതകളെ പറ്റി വ്യഭിചാരാരോപണം ഉന്നയിച്ചു എന്നിട്ട് അവർ നാല് ദൃക്സാക്ഷികളെ ഹാജറാക്കിയതുമില്ല എങ്കിൽ നിങ്ങൾ നിങ്ങൾ അവരെ എൺപത് അടി അടിക്കുക അവരുടെ സാക്ഷിത്വം പിന്നെ ഒരിക്കലും സ്വീകരിക്കരുത് അവർ തന്നെ ഫാസിഖുകൾ അതിനുശേഷം പശ്ചാത്തപിക്കുകയും സുകൃതരായിത്തീരുകയും ചെയ്തവരൊഴികെ നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കരുണചെയ്യുന്നവനുമാണ് (സൂറത്തുന്നൂർ 4-5) 

മേൽ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ അപവാദം പ്രചരിപ്പിച്ചവർ ശിക്ഷിക്കപ്പെടുകയുണ്ടായി ഇതുസംബന്ധമായി മറ്റൊരു സൂക്തം കാണുക: 'സത്യവിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ അപവദിക്കുന്നവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടവരാകുന്നു അവർക്ക് കഠിന ശിക്ഷയുണ്ട് അവരുടെ ചെയ്തികളെക്കുറിച്ച്  അവരുടെ നാവുകളും കരങ്ങളും സാക്ഷിപറയുന്ന ദിനത്തിൽ ' (സൂറത്തുന്നൂർ 23,24) നബി (സ) ഒരിക്കൽ പറയുകയുണ്ടായി 'പതിവ്രതകളെ കുറിച്ച് അപവാദം പറയൽ ഏഴ് വൻകുറ്റങ്ങളിലൊന്നാണ് ' (ബുഖാരി, മുസ്ലിം) 

ആഇശ (റ) യെ പറ്റിയുള്ള അപവാദ സംഭവത്തിൽ നബി (സ) സ്വീകരിച്ച നിലപാട് മാതൃകാപരമായിരുന്നു നബി (സ) യുടെ ഉന്നത വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതായിരുന്നു അത് ധർമ്മ സങ്കടത്തിലായിരുന്ന പ്രവാചകനോട് പ്രമുഖ സ്വഹാബികൾ വരെ സംശയാസ്പദമായ രീതിയിൽ സംസാരിച്ചിരുന്നു 'ലോകത്ത് വേറെയും എത്രയോ പെണ്ണുങ്ങളുണ്ട് ' എന്നു വരെ ചിലർ നബിയെ ഉപദേശിച്ചു പക്ഷേ, പ്രവാചകൻ അപ്പോഴൊക്കെയും മൗനം അവലംബിക്കുകയാണ് ചെയ്തത് അപവാദ സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നതുവരെ ഇതേ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത് 

കാര്യത്തിന്റെ നിജസ്ഥിതി അറിയാതെ വെറുതെ അഭിപ്രായ പ്രകടനങ്ങൾ നടത്തൽ ഉചിതമല്ലെന്ന പാഠമാണ് ഇവിടെ പ്രവാചകൻ പകർന്നു തരുന്നത് രാജ്യമൊന്നടങ്കം ഇളകിമറിഞ്ഞപ്പോഴും നേരും നെറികേടും ഉരിയാടാതെ ഒരു മാസകാലം ദൈവിക വചനത്തിനായി കാതോർത്തിരുന്ന പ്രവാചകന്റെ സമീപനം എത്രമാത്രം മഹിതവും ഉന്നതവുമാണ് ഇതിന് പ്രവാചകനും ഇസ്ലാമിനുമല്ലാതെ ആർക്കു സാധിക്കും?' 

ഹൈന്ദവചരിത്രത്തിൽ ഒരു അപവാദ പ്രചരണ സംഭവം കാണാം: രാവണൻ സീതയെ ആസ്വദിച്ചിരിക്കുമെന്ന് രാമൻ ആരോപിക്കുന്നതാണ് സംഭവം സ്വന്തം ഭർത്താവാണ് ഇവിടെ അപവാദം പ്രചരിപ്പിക്കുന്നത് നിരപരാധിത്വം തെളിയിക്കാൻ സ്വീകരിച്ച മാർഗ്ഗമോ? സീത അഗ്നി പരീക്ഷക്ക് വിധേയമാകുകയും പോറലേൽക്കാതെ അഗ്നിയിൽ നിന്ന് പുറത്തുവരികയും ചെയ്യുക അങ്ങനെ വന്നതിന് ശേഷമത്രെ രാമൻ അവളെ അയോധ്യയിലേക്ക് കൊണ്ട് പോകുന്നത് എന്നാൽ അതിനുശേഷമുണ്ടായ സംഭവം ഇതിനേക്കാൾ ക്രൂരമാണ് അയോധ്യയിലെത്തിയ സീത മാസങ്ങൾക്കകം ഗർഭിണിയാകുന്നു ജനം ഉത്തരവാദിത്തം രാവണനിൽ ആരോപിക്കുന്നു സീതയെ സ്വീകരിച്ച രാമനെ ജനം അവഹേളിച്ചു സംസാരിച്ചു അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ രാമൻ ചെയ്തതോ? അവളെ ഉപേക്ഷിക്കുകയാണുണ്ടായത് സീതക്ക് ശാപമോക്ഷം കിട്ടാൻ പിന്നെയും കുറേക്കാലം കാത്തിരിക്കേണ്ടി വന്നു വാൽമീകിയുടെ ആശ്രമത്തിൽ അഭയം തേടിയ സീത, അവിടെ വെച്ച് ലവൻ, കൂശൻ എന്നീ ഇരട്ടകൾക്ക് ജന്മം നൽകുന്നു ലവകുശന്മാരുടെ പന്ത്രണ്ട് വയസ്സിന് ശേഷം രാമൻ  നടത്തിയ യാഗത്തിൽ വെച്ച് രാമായണമാലപിച്ച അവരെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും സീതയുടെ പുത്രന്മാരാണ് അവരെന്ന് തിരിച്ചറിയുകയും ചെയ്യുന്നു സീതയുടെ പതിവ്രതം തെളിയിക്കാൻ സഭയുടെ മുന്നിൽ വന്ന് പ്രതിജ്ഞയെടുക്കാൻ രാമൻ ആവശ്യപ്പെടുന്നു വാൽമീകിയോടൊപ്പം രാജസദസ്സിൽ പ്രത്യക്ഷപ്പെട്ട സീത, താൻ പതിവ്രതയാണെങ്കിൽ ഭൂമി മാതാവ് പിളർന്ന് എന്നെ കുഴിച്ചു മൂടട്ടെയെന്ന് കഠിനമായി പ്രാർത്ഥിക്കുന്നു ഉടനെ തന്നെ ഭൂമി പിളർന്ന്, സീതയെ സുവർണ്ണ സിംഹാസനത്തിൽ ആരൂഢയാക്കി ഉള്ളിലേക്ക് കൊണ്ടുപോവുകയും ദേവതകൾ അവരുടെ ശിരസ്സിൽ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തുവെന്നാണ് കഥ! ' (വാൽമീകി രാമായണം: യുദ്ധാകാണ്ഡം സർഗ്ഗം 115) 

ഇവിടെ ആരോപണം തെളിയിക്കപ്പെടുന്നതിന്റെ മുമ്പ് തന്നെ സീതയെ ഉപേക്ഷിച്ചുവെന്നത് ക്രൂരമല്ലേ? ആരോപണവിധേയയായ സ്ത്രീയുടെ ഈ സമയത്തെ മനോവ്യഥ അൽപമെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നില്ലേ? 

മനുഷ്യന്റെ അവയവങ്ങളിൽ ഏറ്റവും ബലഹീനമാണ് നാവ് എന്നാൽ അതുണ്ടാക്കുന്ന ആപത്ത് ചെറുതല്ല അതുകൊണ്ട് തന്നെയാണ് നബി തങ്ങൾ പറഞ്ഞത്: 'രണ്ട് തുടയെല്ലുകൾക്കിടയിലുള്ളതും താടിയെല്ലുകൾക്കിടയിലുള്ളതും സൂക്ഷിക്കാമെന്ന് നിങ്ങളാരെങ്കിലും വാക്ക് തന്നാൽ ഞാനവന് സ്വർഗ്ഗം കൊണ്ട് ജാമ്യം നിൽക്കാം ' (ബുഖാരി) 

മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: 'ജനങ്ങളുടെ നാവുകൾ കൊയ്തെടുക്കുന്നതാണ് അവരെ നരകത്തിൽ മുഖം കുത്തിക്കുന്ന കാര്യങ്ങളിൽ അധികവും ' (തുർമുദി) 

സഹോദരന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന പരദൂഷണക്കാരെ 'ശവം തീനികൾ ' എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്  'എന്റെ സമുദായത്തിൽ നിർധനർ ' എന്നും അത്തരക്കാരെക്കുറിച്ച് നബി (സ) വിശേഷിപ്പിച്ചിട്ടുണ്ട് പ്രവാചക പത്നി ആഇശ (റ) ഒരിക്കൽ സഫിയ്യ (റ) യെ കുറിച്ച്  'കുറിയവൾ' എന്നുപയോഗിച്ചപ്പോൾ 'സമുദ്രത്തെപോലും മലിനമാക്കാൻ പര്യാപ്തമായ വാചകം ' എന്നാണതിനെക്കുറിച്ച് നബി (സ) പ്രതികരിച്ചത്  


ജാരസന്തതികളും സാമൂഹികാംഗീകാരവും

വേശ്യാവൃത്തിയിൽ പിറന്നവരെ അപവദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് സമൂഹത്തിൽ നിത്യസംഭവമാണ് വാസ്തവത്തിൽ അവർക്ക് വല്ല അംഗീകാരവും നൽകേണ്ടതുണ്ടോ? ഇതു സംബന്ധമായി ഇസ്ലാമിന്റെ നിലപാട് എന്തെന്ന് നോക്കാം 

വേശ്യാവൃത്തിയിൽ ജനിക്കുന്ന കുഞ്ഞിന് പിതാവില്ല എന്നതാണ് ശർഇന്റെ വീക്ഷണം ഗർഭം ധരിച്ചവളാണ് കുട്ടിയുടെ മാതാവ് ഇവിടെ ജന്മം നൽകിയ പുരുഷനും പിറന്ന കുട്ടികൾക്കും വിവാഹബന്ധത്തിലേർപ്പെടുന്നതിന് കർക്കശവിലക്കൊന്നുമില്ല കുട്ടി 'തന്തയില്ലാത്തവനാ' ണ് എന്നത് തന്നെ കാരണം എന്നാൽ മാതാവുള്ളതിനാൽ പ്രസ്തുത ഭാഗത്തിലൂടെയുള്ള വിവാഹ നിഷിദ്ധത നിലനിൽക്കുന്നുണ്ട് വ്യഭിചാരം മുഖേന ജന്മം കൊണ്ട കുട്ടിയെ തന്റെ മാതാവോ മാതാവുമായി വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട പട്ടികയിലുള്ളവരോ വിവാഹം കഴിക്കൽ നിഷിദ്ധമാണ് കാരണം ഈ കുട്ടി അവളുടെ അല്പവും പൂർണ മനുഷ്യരൂപത്തിൽ അവളിൽ നിന്ന് വേർപിരിഞ്ഞുവന്നതുമാണ് ആകയാൽ കുട്ടിക്ക് മാതാവിന്റെ അനന്തര സ്വത്തുലഭിക്കുമെന്നതിൽ പണ്ഡിതർ ഒത്തൊരുമയിലാണ് ' (തുഹ്ഫ: 7/299) 

വ്യഭിചാരത്തിൽ പിറന്നവൻ 'തന്തയില്ലാത്തവൻ ' തന്നെയാണെന്ന് മനസ്സിലായല്ലോ അതിനാൽ തന്നെ അവന്റെ സാമൂഹിക പദവി ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നാൽ ഇവിടെ കുട്ടി സത്യത്തിൽ കുറ്റക്കാരനല്ല വ്യഭിചാരികളാണ് യഥാർത്ഥ കുറ്റക്കാർ അത് പരിഗണിച്ച് മാത്രം അവന്റെ സാമൂഹികാംഗീകാരം വകവെച്ച് നൽകാം അതാണല്ലോ നീതിയും 


ടെസ്റ്റ്ട്യൂബ് ശിശു

ബീജ സങ്കലനം കൃത്രിമമായി നടത്തിയാണ് ടെസ്റ്റ് ട്യൂബ് ശിശു ജന്മം കൊള്ളുന്നത് പുരുഷ ബീജവും സ്ത്രീ അണ്ഡവും പുറത്തെടുത്തു ഒരുപാത്രത്തിൽ നിക്ഷേപിച്ചാണ് ബീജ സങ്കലനം നടത്തുന്നത് മൂന്നു മാസം അതിനെ ഒരു ട്യൂബിൽ സൂക്ഷിക്കുന്നു പിന്നീട് സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു അങ്ങനെ പൂർണ വളർച്ചയെത്തിയ ശേഷം പ്രസവം വഴിയോ, ശസ്ത്രക്രിയ മുഖേനയോ കുഞ്ഞ് പുറത്ത് വരുന്നു ഈ പ്രക്രിയയിലൂടെ പിറക്കുന്ന കുഞ്ഞാണ് 'ടെസ്റ്റ്ട്യൂബ് ശിശു' എന്നറിയപ്പെടുന്നത് അതിനാൽ തന്നെ ലോകത്ത് ഇന്ന് ധാരാളം ബീജ ബാങ്കുകളുണ്ട് ഇസ്ലാം ഇതിനോട് യോജിക്കുന്നില്ല വേശ്യാവൃത്തിയുടെ മറ്റൊരു രൂപമായാണ് ഇസ്ലാം ഇതിനെ കാണുന്നത് ബീജത്തിന്റെ ബഹുമതി കാത്തു സൂക്ഷിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന കാരണം 

ബീജം പുറത്തെത്തിക്കുന്ന സമയത്തും നിക്ഷേപിക്കുന്ന സമയത്തും ചില ഉപാധികൾ പാലിക്കണം അത്തരം ബീജത്തിനെ ഇസ്ലാമിക ദൃഷ്ടിയിൽ പ്രസക്തിയുള്ളൂ 

ഇബ്നു ഹജർ (റ) രേഖപ്പെടുത്തുന്നത് കാണുക: 'ബീജം പുറത്തുവരുത്തുകയും ഗർഭാശയത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്ന സമയങ്ങളിൽ ബീജത്തിന് ഹുർമത്ത് (ബഹുമതി) ഉണ്ടായിരിക്കണമെന്ന ഉപാധിയോടെ അത് ഗർഭപാത്രത്തിലേക്ക് എത്തിക്കുന്നതിനും അനുവദനീയ സംയോഗത്തിന്റെ പവറുണ്ട് ' (തുഹ്ഫ 7/363) 

'ബീജം പുറത്തെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന സമയങ്ങളിൽ ഹുർമത്തുണ്ടായിരിക്കൽ ബീജം പ്രവേശിക്കുന്നതു കൊണ്ട് ബന്ധങ്ങൾ സ്ഥിരപ്പെടാനുള്ള നിബന്ധനയാണ് ' (ഫതാവൽ കുബ്റ 4/393) 

വ്യഭിചാരം, പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച എന്നിവയിലൂടെയൊക്കെ പുറത്തുവരുന്ന ബീജത്തിന് ഹുർമത്ത് (ബഹുമതി) ഉണ്ടാവുകയില്ലെന്ന് പറയേണ്ടതില്ലല്ലോ? 'ഭർത്താവിന്റെ  വ്യഭിചാരത്തിൽ പുറത്ത് വരുന്ന ബീജത്തിന് ബഹുമതിയില്ല അതുമുഖേന ഒരു ബന്ധവും സ്ഥിരപ്പെടുകയുമില്ല ' (തുഹ്ഫ 7/304)  

'ഹസ്ത മൈഥുനം ഹറാമായതുകൊണ്ട് ശാഫീ മദ്ഹബനുസരിച്ച് മൈഥുനം നടത്തി ബീജം പുറത്തെടുത്താൽ അതിനും ബഹുമതിയില്ല '(ശർവാനി 8/231) 

ഇവിടെയും കുട്ടി പിറക്കാനുണ്ടായ കാര്യകാരണങ്ങൾ മുൻനിർത്തി തന്നെയാണ് കുട്ടിയുടെ സാമൂഹികാംഗീകാരവും മറ്റും നിർണ്ണയിക്കപ്പെടുന്നത് എന്നാൽ ഇവിടെയും ജന്മം കൊള്ളുന്ന കുഞ്ഞ് ഇതിനൊന്നും ഉത്തരവാദിയല്ലാത്തതിനാൽ അവനെ ആക്ഷേപിക്കാൻ തരമില്ല അപ്പോൾ എങ്ങനെയൊക്കെയാണെങ്കിലും അപവാദം പറയൽ അംഗീകരിക്കപ്പെടേണ്ടതല്ല പകരം ശക്തിയായി എതിർക്കേണ്ടതാണ് ഇസ്ലാം എന്നും എപ്പോഴും അതിനെ നഖശിഖാന്തം എതിർക്കുകയും ചെയ്യുന്നു 


പടരുന്ന ലൈംഗികാസക്തിയും മാരകമനോരോഗങ്ങളും

അന്യന്റെ ലൈംഗികത ആസ്വദിക്കാനുള്ള ആഗ്രഹം ഒരു ജ്വരമായി വളർന്നുകൊണ്ടിരിക്കുകയാണിന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ അത് തെളിയിക്കുന്നുണ്ട് അതിന് വേണ്ടി ഏത് ഹീന മാർഗ്ഗവും സ്വീകരിക്കുന്നവരുണ്ട് അമ്പത്കാരൻ അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കുന്നതും പതിനഞ്ചുകാരൻ അമ്പതുകാരിയെ ലൈംഗിക വേഴ്ചക്ക് ഉപയോഗിക്കുന്നതും ഇതിന്റെ ഭാഗമാണ് ലൈംഗിക വേഴ്ചക്ക് അവസരം പാർത്തിരിക്കുന്നവരാണ് സമൂഹത്തിൽ പലരും അത്തരക്കാർക്ക് പ്രായവ്യത്യാസങ്ങളില്ല സ്ഥാനമാനപ്രശ്നങ്ങളുമില്ല ആരും ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാം ഇതാണവസ്ഥ യഥാർത്ഥത്തിൽ ലൈംഗിക മോഹം ഒരു മാരകമനോരോഗമായി വളർന്നു കഴിഞ്ഞിരിക്കുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മനഃശാസ്ത്രജ്ഞൻ വില്യം ഫ്രോയിഡ് മനോരോഗികളായ ഇത്തരം ഒരു സമൂഹത്തെക്കുറിച്ച് പറയുന്നുണ്ട് സ്വയം പ്രദർശനവും അന്യന്റെ നഗ്നത കാണാനുള്ള മോഹവും ഈ മനോരോഗത്തിന്റെ ഭാഗമത്രെ 

മനശാസ്ത്രജ്ഞർ ധാരാളം ലൈംഗിക മനോരോഗങ്ങളെ പറ്റി വിശദീകരിച്ചിട്ടുണ്ട് അവയൊക്കെയും നമ്മുടെ സമൂഹത്തിൽ ഏതെങ്കിലും നിലക്ക് കണ്ടുവരുന്നുണ്ട് അത്തരം ചില മനോരോഗങ്ങളെ പരിചയപ്പെടാം 

ട്രാൻസ് വെറ്റിസം; - എതിർലിംഗത്തിൽപെട്ടവരുടെ വസ്ത്രം ധരിക്കുന്നതിലൂടെ ഉത്തേജനമുണ്ടാകുന്ന അവസ്ഥയാണിത്

എക്സ്ബിഷനിസം:- പുരുഷന്മാരിലാണിത് കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലും മോശമല്ലാത്ത രീതിയിൽ ഇത് കാണുന്നുണ്ട് സ്വന്തം ലൈംഗികാവയവം സ്ത്രീകൾക്കു മുമ്പിൽ പ്രദർശിപ്പിച്ച് ലൈംഗിക തൃഷ്ണ ശമിപ്പിക്കുന്ന രീതിയാണിത് 

ഫെറ്റാഷിസം:- കയ്യുറ (ഗ്ലൗസ്), ഷൂ തുടങ്ങി ഏതെങ്കിലും ഒരു വസ്തുവിനോട് തോന്നുന്ന വികാരാവസ്ഥയാണിത് ഇത്തരം വസ്തുക്കൾ സ്ത്രീയുടേതാകുമ്പോൾ കൂടുതൽ ഭ്രമവും ഉത്തേജനവും ഇത്തരക്കാർക്കുണ്ടാവും 

ഗോയ്ഥേ അമ്പത്തിനാലാമത്തെ വയസ്സിൽ ക്രിസ്റ്റ്യൻ വൾപിയസിനോട് അവളുടെ ഒരു ജോഡി ചെരുപ്പുകൾ തന്റെ ഹൃദയത്തോട് ചേർത്തുവെക്കാൻ ആവശ്യപ്പെടുകയുണ്ടായി ടെലിവിഷൻ അവതാരകയോട് അവളുടെ മുഷിഞ്ഞ നിക്കർ അയച്ചു തരാൻ ഒരു ആരാധകൻ ഒരിക്കൽ ആവശ്യപ്പെടുകയുണ്ടായി 

വോയൂറിസം:- ഒളിഞ്ഞുനോക്കുന്നതിൽ രസംകണ്ടെത്തുന്ന അവസ്ഥയാണിത് എല്ലാ വിധ അരുതായ്മകളുടെയും മൂലകാരണങ്ങളാണ് നോട്ടം അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം 

കൊലയാളിയായ പാട്രിക് ബയൺ പെൺകുട്ടികൾ ഉടുപ്പഴിക്കുന്നത് ജാലകപ്പഴുതിലൂടെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു 1959 ഡിസംബർ 23 ആം തീയ്യതി അയാൾ അമിതമായി മദ്യപിച്ചിരുന്നു അതിനാൽ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും വിമുക്തനായിരുന്നു ഈ അവസരത്തിലാണയാൾ സ്റ്റെഫാനിബയാർഡിനെ കഴുത്തറുത്തത് ബലാത്സംഗം ചെയ്തത് പഞ്ചസാര ചേർത്ത് ബയാർഡിന്റെ ഒരു സ്തനം ഭക്ഷിക്കാനും അയാൾ മുതിർന്നു അന്നു വൈകുന്നേരം തന്നെ അയാൾ മറ്റൊരു പെൺകുട്ടിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു....'  (ലൈംഗിക വാസനയുടെ ഉൽപത്തി - കോളിൻ വിൻൺ) 

സാഡിസം:- പങ്കാളിയെ വേദനിപ്പിച്ച് കൊണ്ട് ലൈംഗികതൃപ്തി നേടലാണിത്

ഫ്രോട്ടെറിസം: ലൈംഗികാവയവം തികച്ചും അപരിചിതരായ വ്യക്തികളുടെ ദേഹത്ത് ഉരസി ആനന്ദിക്കുക തിരക്കുള്ള ബസുകളിലും ആൾക്കൂട്ടങ്ങളിലും ഇത്തരം ചെയ്തികൾക്കു മുതിരുന്നവരെ കാണാം

ഫീഡോഫീലിയ:- കുട്ടികളെ ലൈംഗികാനന്ദത്തിന് ഉപയോഗിക്കലാണിത് ഇത് ദൂരവ്യാപകമായ അപകടങ്ങൾ സമൂഹത്തിൽ വരുത്തി വയ്ക്കുന്നുണ്ട് ഈ ക്രൂരവിനോദത്തിന് നമ്മുടെ കേരളത്തിൽ മാത്രം ഇരയാകേണ്ടി വന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ് ഒരു സാമൂഹിക ദുരന്തം തന്നെയാണിത്

നെക്രോഫീലിയ:- ശവശരീരത്തിൽ നിന്ന് ലൈംഗികാനന്ദം കണ്ടെത്തുക മനുഷ്യൻ തരംതാഴുന്നതിന്റെ പരിധിപോലും ലംഘിക്കപ്പെടുന്നുണ്ടവിടെ ഇത്തരത്തിലുള്ളതിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും മൃതശരീരങ്ങളോടുള്ള ലൈംഗികാഭിനിവേശം കുറച്ചു മുമ്പ് കേരളത്തിലും വാർത്തയായിരുന്നു 

സൂഫീലിയ:- മൃഗങ്ങളോട് തോന്നുന്ന ലൈംഗികാഭിനിവേശമാണ് ഇത് നായ, ആട്, പശു തുടങ്ങിയവയോടാണ് കൂടുതലും ഈ അഭിനിവേശം ഇത്തരം രോഗികൾക്ക് നിലനിൽക്കുന്നത് യൂറോപ്യൻ വളർത്തു നായകളിൽ നിന്ന് ലൈംഗികാസ്വാദനം തേടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ മുമ്പ് തന്നെ പുറത്ത് വന്നിട്ടുണ്ട് 

അന്യന്റെ നഗ്നത കാണുക, അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക ഇതൊക്കെ മഹാപാപമായിട്ടാണ് ഇസ്ലാം കാണുന്നത് അത്തരം ദർശന സാധ്യതകളെ മുൻകൂട്ടിക്കാണാനും ഇസ്ലാം നിർദ്ദേശിക്കുന്നു സ്വന്തം വീട്ടിലേക്ക് ചൊല്ലുമ്പോൾ തന്നെയും മുന്നറിയിപ്പില്ലാതെ കടന്നുചെല്ലരുത് ഇസ്ലാമിന്റെ അദ്ധ്യാപനമാണിത് 

ഒരിക്കൽ യുദ്ധം കഴിഞ്ഞ് വീടുകളിലേക്ക് അർദ്ധരാത്രിയിൽ തന്നെ എത്താൻ തിടുക്കം കൂട്ടിയവരോട് നബി (സ) പറഞ്ഞത്: 'നിങ്ങളീ അസമയത്ത് പോകരുത് ഒരു പക്ഷെ, അഹിമായത് നിങ്ങളവിടെ കണ്ടേക്കാനിടയുണ്ട് ' എന്നായിരുന്നു അന്യവീടുകളിലേക്ക് എത്തിനോക്കുന്നത് മുസ്ലിംമിനെ സംബന്ധിച്ചിടത്തോളം വിരോധിക്കപ്പെട്ടതാണ് അങ്ങോട്ട് കടന്നുചെല്ലണമെങ്കിൽ അനുവാദം വേണം ഒരു മുൻകരുതലാണിത് 

വിശുദ്ധ ഖുർആൻ പറയുന്നു: 'ഏ.... സത്യവിശ്വാസികളെ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത് നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ അതാണ് നിങ്ങൾക്ക് ഗുണകരം നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാൻ വേണ്ടിയാണത്രെ ഇതുപറയുന്നത് ' (സൂറത്തുന്നൂര് 27) 

ആരെയും കണ്ടില്ലെങ്കിൽ അവിടെ ചുറ്റിപ്പറ്റി നിൽക്കാനും പാടില്ല 'ഇനി നിങ്ങൾ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കിൽ നിങ്ങൾക്ക് സമ്മതം കിട്ടുന്നതുവരെ നിങ്ങൾ അവിടെ കടക്കരുത് 'നിങ്ങൾ തിരിച്ച് പോകൂ ' എന്ന് നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ തിരിച്ച് പോകണം അതാണ് നിങ്ങൾക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത് അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു ' (സൂറത്തുന്നൂർ 28) 

അന്യന്റെ സ്വകാര്യതയിലേക്ക് അവരറിയാതെ കടന്നു ചൊല്ലുന്നത് ഗൗരവമുള്ളതാണ് അതിനാലാണ് ഇങ്ങനെ ഒരുകർശന പെരുമാറ്റച്ചട്ടം ഖുർആൻ വിശ്വാസിക്ക് നിശ്ചയിക്കുന്നത് നഗ്നതയും മറ്റു സ്വകാര്യതകളും ദർശിക്കാനുള്ള സാധ്യതകൾ അടക്കുകയാണ് ഈ നിയമങ്ങളിലൂടെ ഇസ്ലാം ചെയ്യുന്നത് അതുകൊണ്ട് തന്നെ ആൾപ്പാർപ്പില്ലാത്ത വീടുകളിലാണെങ്കിൽ ഈ താക്കീതിന്റെ ശക്തി കുറയുന്നുണ്ട് മേൽ സൂക്തത്തെ തുടർന്ന് ഖുർആൻ പറയുന്നത് കാണുക 'ആൾപാർപ്പില്ലാത്തതും, നിങ്ങൾക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളിൽ നിങ്ങൾ പ്രവേശിക്കുന്നതിന് കുറ്റമില്ല' (സൂറത്തുന്നൂർ 29) 

അന്യസ്ത്രീ ദർശനം ഒഴിവാക്കാൻ ലൈംഗിക വിഷയങ്ങളിൽ ആവശ്യമായ മുൻകരുതലെടുക്കൽ എന്നിവയൊക്കെ അനിവാര്യമാണ് സംശുദ്ധ ജീവിതം നിലനിർത്താൻ അതാവശ്യമാണ് എന്നാൽ അയൽ പക്കങ്ങളിലും മറ്റും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പലരും കയറിയിറങ്ങുന്നത് പ്രസ്തുത ബന്ധങ്ങൾ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട് അയൽപക്കക്കാർ, കുടുംബക്കാർ.... എല്ലാവരും ആദരിക്കപ്പെടേണ്ടവർ തന്നെയാണ് എന്നാൽ ഈ ആദരവ് പരസ്പരം കൂടിച്ചേരാനുള്ള ലൈസൻസാണെന്നു ധരിക്കരുത് ബന്ധങ്ങളോടൊപ്പം ഇസ്ലാമിക നിയമങ്ങൾ കൂടി മാനിക്കപ്പെടണം അത് പാലിക്കപ്പെടുകയും വേണം അവർ പരസ്പരം ഇടകലരുന്നതും ദർശിക്കുന്നതും കുറ്റകരം തന്നെയാണ് പത്തുവയസ്സായ കുട്ടിയെ കിടപ്പിൽ നിന്ന് മാറ്റി നിർത്തണമെന്ന് നിർദ്ദേശിച്ച മതമാണിസ്ലാം എന്നോർക്കുക ഇതിലെ ഇസ്ലാംമിന്റെ യുക്തിബോധം കാണാതെപോകരുത് 


സ്ത്രീ- പുരുഷ ഔറത്തുകൾ

നഗ്നത ആർക്കുമുമ്പിലും എപ്പോഴും തുറന്നിടുന്നത് ഉചിതമല്ല മനുഷ്യൻ മൃഗത്തെ പോലെയാവരുതല്ലോ സദാ നഗ്നത പ്രദർശിപ്പിച്ച് നടക്കുന്ന അങ്ങാടിപ്പശുക്കളുടെ നിലവാരത്തിലേക്ക് മനുഷ്യൻ തരം താഴരുത് മനുഷ്യത്വം പ്രകടമാകുന്ന തരത്തിലാണ് നാം നഗ്നത മറക്കേണ്ടത് അത് നമുക്കനിവാര്യവുമാണ് ലൈംഗികതയെ തൊട്ടുണർത്തുന്നതാണ് നഗ്നതാ പ്രദർശനങ്ങൾ അതിന് തടയിടണം എങ്കിൽ ലൈംഗിക മനോരോഗങ്ങളും ഒരു പരിധിവരെ ഇല്ലാതാകും ഇവ്വിഷയത്തിൽ ഇസ്ലാം വ്യക്തമായ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട് 

പുരുഷൻ ഏത് വിധത്തിൽ നഗ്നത മറക്കണം? സ്ത്രീ എങ്ങനെ മറക്കണം?ആർക്കൊക്കെ മുമ്പിൽ? എപ്പോൾ? തുടങ്ങിയവ കർമശാസ്ത്രഗ്രന്ഥങ്ങൾ വിശദീകരിക്കുന്നുണ്ട് 

പുരുഷന് പ്രധാനമായും രണ്ട് ഔറത്തുകളാണുള്ളത് നിസ്കാരത്തിലും പുറത്തും എന്നിങ്ങനെയാണത് സ്വതന്ത്ര സ്ത്രീക്ക് നാലു ഔറാത്താണുള്ളത് നിസ്കാരത്തിൽ, അന്യപുരുഷന്റെ അടുക്കൽ, വിവാഹബന്ധം നിഷിദ്ധമായവരുടെ അടുക്കൽ, അന്യസ്ത്രീകളുടെ അടുക്കൽ എന്നിങ്ങനെയാണവ 

പുരുഷന്റെ മുമ്പിൽ പുരുഷന്റെ ഔറത്ത് മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ് എന്നാൽ രണ്ട് തുടകൾ ഔറത്തല്ലെന്ന് ഒരഭിപ്രായം നിലനിൽക്കുന്നുണ്ട് ഇമാം മാലിക് (റ) ന്റേതാണീ അഭിപ്രായം 

എന്നാൽ തുട ഔറത്താണെന്നത് തന്നെയാണ് പ്രബലം 

ജർഹദ് അസ്ലമി പറയുന്നു: 'ഒരിക്കൽ ഞാൻ നബി (സ) യുടെ അടുക്കൽ വന്നിരുന്നു ഞാൻ തുട തുറന്നിരിക്കുന്നതായി കണ്ട നബി തങ്ങൾ ഉടനെ പറഞ്ഞു: 'തുട ഔറത്താണെന്ന് നിനക്കറിയില്ലേ?' (അബൂദാവൂദ്, തുർമുദി, മുവത്വഅ്)  

അന്യസ്ത്രീക്ക് മുമ്പിൽ  പുരുഷന്റെ ഔറത്തും മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലം തന്നെയാണ് മുട്ടുപൊക്കിളുകൾക്കിടയല്ലാത്ത സ്ഥലം വെളിവാക്കൽ അനുവദീയമാണെന്ന് ഇമാം റാഫി (റ) ക്ക് പ്രബലപ്പെടുത്തിയിട്ടുണ്ട് മദീനാ പള്ളിയിൽ കളിച്ചിരുന്ന എത്യോപ്യക്കാരിലേക്ക് നോക്കാൻ ആഇശ (റ) ക്ക് നബി (സ) സൗകര്യം ഏർപ്പെടുത്തിക്കൊടുത്തുവെന്ന ഹദീസാണ് ഇതിന് അടിസ്ഥാനം 

പുരുഷന്റെ ഔറത്ത് നിസ്കാരത്തിൽ മുട്ടുപൊക്കിളിന്റെ ഇട തന്നെയാണ് ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ അഭിപ്രായം ഇതാണ് മുട്ടുപൊക്കിളിന്റെ ഇട എന്ന് പറയുമ്പോൾ മുട്ടുപൊക്കിളും ഔറത്തിന്റെ പരിധിയിൽ പെടില്ല എങ്കിലും അവയിൽ നിന്നൽപം മറക്കുന്നതോടെയാണ് ഔറത്ത് മറക്കുന്നതിന്റെ പൂർണ്ണത കൈവരുന്നത് 

എന്നാൽ കാൽമുട്ടുകൾ മുഴുവൻ ഔറത്താണെന്നാണ് ഹനഫീ മദ്ഹബിന്റെ അഭിപ്രായം പൊക്കിളിനെ ഇമാം അബൂഹനീഫ (റ) ഔറത്തിൽ പെടുത്തിയിട്ടില്ല മാലികീ മദ്ഹബിലാവട്ടെ പുരുഷന്റെ നിസ്കാരത്തിലെ ഔറത്തിനെ രണ്ടായി തരം തിരിച്ചിട്ടുണ്ട് ഒന്ന്, കഠിനമായത അഥവാ ലിംഗം, രണ്ടു വൃഷ്ണങ്ങൾ, ഗുദദ്വാരം രണ്ട് ലഘുവായത് അഥവാ ഇവയെക്കാൾ മുട്ടുപൊക്കിളിനിടയിലുള്ള അധിക ഭാഗങ്ങൾ 

ഇനി ഏകാന്തതയിലെ പുരുഷന്റെ ഔറത്ത് പരിശോധിക്കാം ഔറത്തിലേക്ക് നോക്കുന്നതും, തുറന്നിടുന്നതും കറാഹത്താണെന്ന് ശാഫീ മദ്ഹബ് പറയുന്നു മലമൂത്ര വിസർജനം, കുളി, ചികിത്സ, തണുപ്പിക്കൽ, അഴുക്കിൽ നിന്ന് സംരക്ഷിക്കൽ എന്നിവയ്ക്ക് വേണ്ടി മേൽപ്പറഞ്ഞ രണ്ടും (നോക്കലും തുറന്നിടലും) അനുവദനീയമാണ് ' (അൽ ഫിഖ്ഹ് അലാ മദാഹിബുൽ അർബഅ: 191) 

നബി (സ) പറഞ്ഞു: 'നഗ്നതയെ നിങ്ങൾ സൂക്ഷിക്കുക മലമൂത്ര വിസർജ്ജനം, ലൈംഗികബന്ധം എന്നിവയുടെ സമയത്തല്ലാത്ത എല്ലാ നേരത്തും നിങ്ങളെ വിട്ട് പിരിയാത്തവർ (മലക്കുകൾ)  നിങ്ങളോടൊപ്പമുണ്ട് (തുർമുദി) മേൽ കാരണങ്ങളൊന്നുമില്ലില്ലെങ്കിൽ ഏകാന്തതയിൽ പുരുഷൻ എത്ര മറക്കണം?' ഒറ്റക്കാവുമ്പോൾ പുരുഷൻ മുന്നും പിന്നും മാത്രമേ മറക്കൽ നിർബന്ധമുള്ളൂ...' (ഫത്ഹുൽ മുഈൻ 31) 

ചെറിയ പ്രായത്തിൽ ആണായാലും പെണ്ണായാലും നിസ്കാരത്തിലെ ഔറത്ത് വലിയവരുടേത് തന്നെയാണെന്ന് ശാഫീ മദ്ഹബ് പറയുന്നു നിസ്കാരത്തിന് പുറത്ത് കണ്ടാൽ ആശിക്കുന്നവരാണെങ്കിൽ ഇത് തന്നെ  


സ്ത്രീയുടെ ഔറത്തുകൾ

അന്യപുരുഷനുമുമ്പിൽ സ്ത്രീയുടെ ഔറത്ത് ശരീരം മുഴുവനുമാണ് ശാഫിഈ, ഹമ്പലീ മദ്ഹബുകൾ ഈ അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത് ഇമാം അഹ്മദ് (റ) വ്യക്തമാക്കുന്നു: 'നഖം തൊട്ട് സ്ത്രീയുടെ ശരീരമാസകലം ഔറത്ത് തന്നെ ' (തഫ്സീർ ഇബ്നു ജൗസി 6/31) 

ഫിത്ന ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവൾ വിരൂപിയാണെങ്കിൽ പോലും അന്യപുരുഷന് മുമ്പിൽ ശരീരം മുഴുവൻ ഔറത്ത് തന്നെയാണ് (തുഹ്ഫ - കിതാബുന്നികാഹ്) പ്രായപൂർത്തിയാകാനടുത്ത ബാലന്മാരും മുഴുഭ്രാന്തന്മാരും പ്രായപൂർത്തിയായ പുരുഷനെ പോലെയാകയാൽ അവരുടെ മുമ്പിലും സ്ത്രീ മുഴുവൻ മറക്കേണ്ടതാണ് (തുഹ്ഫ 7/197) 

സ്ത്രീയുടെ മുഖവും മുൻകൈയും ഔറത്തിൽ പെട്ടതല്ലെന്ന് ഒരഭിപ്രായമുണ്ട് ഇമാം മാലിക് (റ), അബൂഹനീഫ (റ) എന്നിവരുടെയാണീ അഭിപ്രായം 

സ്ത്രീക്ക് മുമ്പിൽ സ്ത്രീയുടെ ഔറത്ത് മുട്ടുപൊക്കിളുകൾക്കിടയിലുള്ള സ്ഥലമാണ് മുസ്ലിം വനിതകൾക്കു മുമ്പിലാണിപ്പറഞ്ഞത് ഇക്കാര്യത്തിലെ പണ്ഡിതന്മാർക്കിടയിൽ ഏകോപനമുള്ളൂ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) മുഴുവൻ സ്ത്രീക്കുമുമ്പിലും (മുസ്ലിം, അമുസ്ലിം) 

ഇത് തന്നെയാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്  'കാഫിറത്തായ സ്ത്രീകൾക്കു മുമ്പിൽ മുഖവും മുൻകൈയും ഒഴിച്ചുള്ള സ്ഥലമാണെന്നതാണ് ഭൂരിപക്ഷാഭിപ്രായം ദുസ്സ്വഭാവികളായ സ്ത്രീകളും കാഫിറത്തായ സ്ത്രീകളുടെ പരിധിയിലാണ് ഉൾപ്പെടുക ' എന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് 

ഉമർ (റ) ഒരിക്കൽ അബൂ ഉബൈദത്തുബ്നു ജർറാഹിന് എഴുതി: 'മുസ്ലിമേതര സ്ത്രീകൾ മുസ്ലിം സ്ത്രീകളോടൊപ്പം കുളിമുറിയിൽ പ്രവേശിക്കുന്നുണ്ടെന്ന് നിശ്ചയം എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് അത് താങ്കൾ തടയണം കാരണം മുസ്ലിമായ സ്ത്രീയുടെ ഔറത്ത് മുസ്ലിമേതര സ്ത്രീകൾ കാണാൻ പാടില്ല (ഖുർത്വുബി 12/233)

വിവാഹബന്ധം നിഷിദ്ധമായവർക്കു മുമ്പിലും സ്ത്രീയുടെ ഔറത്ത് ഇതുതന്നെയാണ് (മുട്ടുപൊക്കിളിന്റെ ഇടയിലുള്ളത്) എന്നാൽ മുഖം, തല, പിരടി, കൈകാലുകൾ എന്നിവ ഒഴിച്ചുള്ള ശരീരഭാഗങ്ങളും അവർക്ക് മുമ്പിൽ ഔറത്താണെന്ന് ഇമാം മാലിക് (റ), അഹ്മദുബ്നു ഹമ്പൽ (റ) എന്നിവരുടെ അഭിപ്രായം (അൽ ഫിഖ്ഹ് അലാ മദാഹിബുൽ അർബഅഃ 1/192)

നിസ്കാരത്തിൽ സ്ത്രീയുടെ ഔറത്ത് മുഖവും മുൻകൈയ്യും ഒഴിച്ചുള്ള ഭാഗങ്ങളാണ് (തുഹ്ഫ 2/111)

ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട ഔറത്തുകൾ മറക്കുകയാണെങ്കിൽ ഒരു പരിധിവരെ അന്യന്റെ ദർശന സുഖത്തെ കെടുത്തിക്കളയാനാകും അപ്പോൾ മാനസിക വൈകല്യങ്ങളും അമിത ലൈംഗികമോഹങ്ങളും നിഷ്കാസിതമാവും തീർച്ച


മണിയറ രഹസ്യം പരസ്യമാക്കൽ

മണിയറ ഒരു നിഗൂഢ സങ്കേതമാണ്: ഒരു സ്വകാര്യ കേന്ദ്രവും സ്വന്തം ഇണയോടൊത്ത് അവിടെ എങ്ങനെയും കളിച്ചുല്ലസിക്കാം ഇഷ്ടാനിഷ്ടങ്ങൾ വേണ്ടുവോളം പങ്ക് വെക്കാം അവളിൽ പൂത്തുനിൽക്കുന്ന പുന്തേൻ ഊറ്റിക്കുടിക്കാം സ്വന്തം പ്രാണപ്രേയസിയോട് കാണിക്കുന്ന ഈ ലൈംഗിക കേളികളെ ആരും എതിർക്കുന്നില്ല അതവന് അനുവദിക്കപ്പെട്ടതാണ് പിന്നെ എന്തിന് എതിർക്കണം? 

എന്നാൽ ചിലരുണ്ട് അവർ സ്വന്തം ഭാര്യമാരോടൊത്ത് മണിയറ പങ്കിടുന്നു എന്നിട്ട് ആ കഥ മാലോകരെ അറിയിക്കുന്നു കൂട്ടുകാരോടും മറ്റും പങ്കുവെച്ച് ആത്മ നിർവൃതി കൊള്ളുന്നു അതു പൊടിപ്പും തൊങ്ങലും വെച്ചാവും അവതരണം പുരുഷൻ മാത്രമല്ല; സ്ത്രീകളും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല യഥാർത്ഥത്തിൽ ഇതും ഒരു മനോരോഗം തന്നെയാണ് പുണ്യപ്രവാചകൻ (സ) ഈ ദുസ്സ്വാഭവത്തെ ശക്തമായ ഭാഷയിൽ തന്നെ എതിർത്തിട്ടുണ്ട് 

അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം ഞങ്ങൾക്ക് ഇമാമായി നബി (സ) നിസ്കരിച്ചു നിസ്കാര ശേഷം ഞങ്ങളെ അഭിമുഖീകരിച്ച് കൊണ്ട് നബി (സ) പറഞ്ഞു: 'നിങ്ങളുടെ സദസ്സുകളെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക  വാതിലടച്ച് മറതാഴ്ത്തി അകത്ത് ചെന്ന് ഭാര്യയുടെ കൂടെ ലൈംഗികത പങ്കിടുകയും പിന്നീട് പുറത്ത് വന്ന് ഞാൻ അത് ചെയ്തു ഇത് ചെയ്തു ' എന്ന് പറഞ്ഞു രസിക്കുകയും ചെയ്യുന്നവർ നിങ്ങളിലുണ്ടോ? ഇതുപോലെ സ്ത്രീകളോടും നബി (സ) ചോദിച്ചു മുടന്തി നടക്കുന്ന ഒരു സ്ത്രീ നബി (സ) തന്നെ കാണട്ടെ എന്ന നിലക്ക് തല ഉയർത്തി എത്തി നോക്കി അവർ പറഞ്ഞു: 'ഉണ്ട് ആണുങ്ങൾ അങ്ങനെ പറയാറുണ്ട് പെണ്ണുങ്ങളും പറയാറുണ്ട് ' നബി (സ): 'നിങ്ങൾ അറിയുമോ? അത്തരക്കാർക്കുള്ള ഉപമ! ആണും പെണ്ണുമായ രണ്ടു പിശാചുക്കളെ കണ്ടുമുട്ടി ജനങ്ങൾ നോക്കി നിൽക്കെ തങ്ങളുടെ വികാരം നിവർത്തിച്ചു പിരിഞ്ഞുപോയവർ '(അബൂദാവൂദ്) 

അബൂ സഈദുൽ ഖുദ്രിയ്യ് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം 'അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നികൃഷ്ടനായ മനുഷ്യൻ ഭാര്യയുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയും പിന്നീട് ആ രഹസ്യം പരസ്യമാക്കുകയും ചെയ്യുന്നവനാണ് ' (മുസ്ലിം)  

അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം 'നബി (സ) പറയുന്നതായി ഞാൻ കേട്ടു എന്റെ സമുദായത്തിൽ രഹസ്യങ്ങൾ പരസ്യമാക്കുന്നവർക്കൊഴികെ മറ്റെല്ലാവർക്കും വിട്ടുവീഴ്ച നൽകപ്പെടും ഒരാൾ രാത്രിയിൽ  വേഴ്ചയിൽ ഏർപ്പെടുകയും അല്ലാഹു അത് മറച്ചു വെച്ചിരിക്കെ ജനങ്ങൾക്കിടയിൽ അത് പരസ്യമാക്കുകയും ചെയ്യുന്നവൻ ആ വിഭാഗത്തിൽ പെടുന്നതാണ് അല്ലാഹു മറച്ചു വെച്ച ഒരു കാര്യം പ്രഭാതമാവുമ്പോഴേക്ക് പരസ്യമാക്കിയവനാണവൻ ' (ബുഖാരി, മുസ്ലിം) 

മണിയറ രഹസ്യം പരസ്യമാക്കുന്നതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്ന ഹദീസുകളിൽ ചിലത് മാത്രമാണ് മേലുദ്ധരിച്ചത് സുകർമ്മിണികളായ സ്ത്രീകളെ ഖുർആൻ പരിചയപ്പെടുന്നത് ശ്രദ്ധേയമാണ് 'അവർ ഭക്തിയുള്ളവരാണ്, ഭർത്താവിന്റെ അഭാവത്തിൽ അല്ലാഹു സൂക്ഷിക്കാൻ പറഞ്ഞതിനെ സൂക്ഷിക്കുന്നവരുമാണ് ' (ഖുർആൻ) എന്നാണ് രഹസ്യങ്ങൾ പുറത്ത് പറയാനുള്ളതല്ല അണിയറ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാവുന്നത് ഉചിതമല്ല ലൈംഗികതയുടെ കാര്യത്തിൽ മാത്രമല്ല ഇത് രഹസ്യസ്വഭാവമുള്ള ഏതു കാര്യവും പരസ്യമാക്കുന്നത് തഥൈവ 

മുസ്ലിം സഹോദരന്റെ രഹസ്യങ്ങൾ പുറത്ത് പറയുന്നത് വലിയ തെറ്റായാണ് ഇസ്ലാം കാണുന്നത് ചാരപ്രവർത്തനങ്ങളെ ഇസ്ലാം ഒട്ടും അനുകൂലിക്കുന്നില്ല അന്താരാഷ്ട്ര തലങ്ങളിൽ പോലും ഇന്ന് രഹസ്യ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടല്ലോ രാഷ്ട്രത്തിന്റെ രഹസ്യങ്ങളാകട്ടെ വിലപ്പെട്ടതാണ് അത് ചോരുന്നത് വലിയ ഗൗരവസ്വഭാവമുള്ളതുമാണ് അത്തരം രഹസ്യങ്ങൾ ചോർത്തുന്നവരെ ക്രിമിനലുകളായാണ് രാഷ്ട്രങ്ങൾ കാണുന്നത് എന്നാൽ ലൈംഗികത പോലുള്ള മനുഷ്യന്റെ സ്വകാര്യത വെളിച്ചത് കൊണ്ടു വരുന്നത് അതിനേക്കാൾ ഗൗരവതരമായാണ് ഇസ്ലാം കാണുന്നത് 


അശ്ലീലത കൊടികുത്തിവാഴുന്ന മതസംവിധാനങ്ങൾ....

അരുതായ്മകൾക്ക് അംഗീകാരം നൽകുന്ന മതങ്ങളും ദർശനങ്ങളും ലോകത്ത് നിരവധിയുണ്ട് പ്രബല മതങ്ങളായ ഹിന്ദു, ക്രിസ്തു മതങ്ങൾ പോലും ഇതിൽ നിന്ന് ഭിന്നമല്ല അവയുടെ ചരിത്രവും പ്രമാണങ്ങളും പരിശോധിക്കുമ്പോൾ ലൈംഗികാതിപ്രസരണമുള്ള ധാരാളം പരാമർശങ്ങൾ കാണാനാകും മതങ്ങളും മതാചാര്യന്മാരും വിളംബരം ചെയ്യേണ്ടത് സദാചാരത്തെയാണ് മറിച്ചാകുമ്പോൾ അത് അപകടകരമാണ് സമൂഹം മൊത്തത്തിൽ ഇന്ന് ലൈംഗിക അരാജകത്വങ്ങളിലകപ്പെട്ടുകൊണ്ടിരിക്കുകയാണ് 

ഈ അവസരത്തിൽ മതങ്ങൾ കൂടി അവക്കു കൂട്ടു നിൽക്കുമ്പോൾ ചിത്രം മറ്റൊന്നാകും എന്നാൽ മതങ്ങൾ മാത്രമല്ല; മതാചാര്യന്മാരും സമൂഹത്തിലെ ഉന്നതരും വരെ ലൈംഗികതക്ക് അരുപറ്റി നടക്കുകയാണിന്ന് ലൈംഗികതയെ സദാചാരത്തിന്റെ വൃത്തത്തിലേക്ക് കൊണ്ടുവരാൻ കിണഞ്ഞുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് മതങ്ങളും സമൂഹങ്ങളും ആത്മീയാചാര്യന്മാരും തൊടുത്തു വിട്ട അവിശുദ്ധ ലൈംഗികത സമാനതകളില്ലാത്തതാണ് അവയിലേക്ക് ചൊറിയൊരു എത്തിനോട്ടമാണിവിടെ ഉദ്ദേശിക്കുന്നത് 


ഹിന്ദു മതത്തിൽ

ഏറ്റവുമധികം അശ്ലീലതകളെ പ്രോത്സാഹിപ്പിച്ചത് ഹൈന്ദവതയാണ് ഹൈന്ദവ ചരിത്രങ്ങളിൽ പലതും അശ്ലീലച്ചുവയുള്ളതാണ് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ എന്നതിനപ്പുറം മിക്കവയും പിൽക്കാലത്ത് കടത്തിക്കൂട്ടിയതാണ് ബ്രാഹ്മണ നേതൃത്വത്തിന് ഇതിൽ വ്യക്തമായ പങ്കുണ്ട് എന്നതാണ് യാഥാർത്ഥ്യം 

കേരളത്തിൽ താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീയുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് കാണാം പുരുഷന്മാരുടെ മുന്നിൽ മാറുമറയ്ക്കാനുള്ള അവകാശം പോലും അവർക്കുണ്ടായിരുന്നില്ല അയിത്തജാതിക്കാരുടെ സ്തനം ഒരു പരിധിയിലധികം വളർന്നാൽ ശിക്ഷയായി മുലക്കരം കൊടുക്കണമായിരുന്നു ശൂദ്രസ്ത്രീകൾ അവരുടെ വാതിലുകൾ ബ്രാഹ്മണർക്കുവേണ്ടി ഏതു സമയത്തും തുറന്നുകൊടുക്കണമായിരുന്നു 

കൃഷ്ണലീലകൾ കണ്ട് വളർന്നവരാണല്ലോ ഹൈന്ദവർ സദാചാരത്തിന്റെ ഉമ്മറപ്പടിയിൽ പോലും കയറ്റാനാവാത്തതാണ് കൃഷ്ണന്റെ ലീലകൾ ഒരുദാഹരണം നോക്കൂ വസ്ത്രങ്ങളെല്ലാം കരയിൽ ഊരിവെച്ച്  കുളിക്കാനിറങ്ങിയ ഗോപികമാരുടെ വസ്ത്രങ്ങൾ കൃഷ്ണൻ എടുത്തു കൊണ്ടുപോകുന്നു എന്നിട്ട് അവയുമായി ഒരു മരത്തിൽ കയറിയിരിക്കുന്നു ഗോപികമാർ വസ്ത്രം തിരികെകൊടുക്കാനാവശ്യപ്പെട്ടപ്പോൾ ഓരോ ഗോപികമാരും നഗ്നരായി വന്ന് വസ്ത്രം ആവശ്യപ്പെട്ടാൽ മാത്രമേ നൽകൂവെന്ന് ശാഠ്യം പിടിക്കുന്നു അങ്ങനെ ഗോപികമാർ നിവൃത്തിയില്ലാതെ ഓരോരുത്തരായി കടന്നുവന്ന് കൃഷ്ണനോട് വസ്ത്രം വാങ്ങി കടന്ന് പോകുന്നു വർണ്ണനയോടു കൂടി ശ്രീ മഹാഭാഗവതം ഇത് വിവരിക്കുന്നുണ്ട് കൃഷ്ണൻ ഹൈന്ദവർക്ക് ദൈവമായിരിക്കാം എന്നാൽ ദൈവത്തിൽ നിന്നോ അവതാരകരിൽ നിന്നോ ഇത്തരം നികൃഷ്ടതകൾ ഉണ്ടാകുന്നത് അഭിലഷണീയമാണോ? 

ഹൈന്ദവ പ്രമാണങ്ങളിൽ ദേവന്മാരുടെയും മറ്റും രതിക്രീഡകൾ ധാരാളമായി കാണാം ലൈംഗികത ആരാധനയാണവർക്ക് ഇല്ലെങ്കിൽ ആരാധനാലയങ്ങളിൽ ലൈംഗികാഭ്യാസങ്ങൾ കാണിക്കുന്ന പ്രതിമകൾ പടച്ചു വെക്കുന്നതെന്തിനാണ്? സ്ത്രൈണാവയവങ്ങൾക്കാണ് അവയിൽ പ്രാധാന്യം കല്പിക്കപ്പെട്ടിരിക്കുന്നത് ശിവലിംഗം ഹൈന്ദവർക്ക് ആരാധ്യവസ്തുവാണ് കാലത്ത് അമ്പലക്കുളത്തിൽ കുളിച്ചതിന് ശേഷം മാറുമറക്കാതെയും ഈറൻ മാറ്റാതെയും വേണം ദൈവത്തെ തൊഴാൻ എന്നാണ് അവരെ ആചാര്യന്മാർ ചൊല്ലിപ്പഠിപ്പിച്ചിരുന്നത് 

എന്നാൽ ഇന്ന് ഏറെക്കുറെ ഈ രീതി മാറിയിട്ടുണ്ട് അതിൽ ചിലത് കുണ്ഠിതപ്പെടുന്നത് തന്നെ കാണുക: 'ക്ഷേത്രങ്ങളിൽ ദർശനത്തിന് പോകുന്നത് കുളിച്ച് ഈറൻ ഉടുത്ത് പോകണമെന്ന പതിവ് പണ്ടു കാലത്ത് നിർബന്ധമായിരുന്നു  'കുളിച്ചു തൊഴുക' എന്ന പ്രയോഗം തന്നെ കുളിയുടെ പ്രധാന്യം കൂടുതൽ ഉയർത്തിക്കാണിക്കുന്നതാണ് അതുപോലെ തന്നെയാണ് കുളിച്ച് പിതൃകർമ്മം ചെയ്യുന്ന രീതിയും മുങ്ങിതോർത്താതെ പോലും പിതൃക്രിയ ചെയ്യുന്ന ഏർപ്പാട് ഇന്നും പലയിടത്തും കാണാം കർമ്മം ചെയ്യുന്നതിനും ഈറൻ ഉടുക്കൽ തന്നെയാണ് പ്രധാനം പിന്നീടത് പിഴിഞ്ഞെടുക്കലും അലക്കിയത് ഉടുക്കലുമായി മാറിയതാണ് നനഞ്ഞ വസ്ത്രം ഉടുത്താൽ വയറിന് ഗുണകരമല്ലെന്ന വാദത്തിന് അടിസ്ഥാനമില്ല ആ പ്രചാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അമിത സ്വാധീനത്തിൽ നിന്ന് ഉണ്ടായതാകാനാണ് സാധ്യത ശരീരത്തിനോ വയറിനോ ഈറൻ ഉടുക്കുന്നതുകൊണ്ട് ദോശമില്ല മാത്രമല്ല, ഭക്ഷണത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിഷാംശങ്ങൾക്ക് ശക്തി കുറക്കുന്നതിനും സുഖശോധന ഉണ്ടാകാനും മലതടസ്സം മൂലമുണ്ടാകുന്ന ഉഷ്ണം അനുഭവിക്കാതിരിക്കാനും കുറെ സമയം നനഞ്ഞ വസ്ത്രം ധരിക്കുന്നതുകൊണ്ട്  സാധിക്കുന്നു അതുകൊണ്ട് പഴയ ആചാരത്തെ അപ്പാടെ തള്ളിക്കളയാതെ അതിന്റെ ശാസ്ത്രീയ വശം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും ' (ഹൈന്ദവ ചരിത്രങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും കുഞ്ഞിക്കുട്ടൻ ഇളയത്, പേ: 89-90) 

പരസ്ത്രീയെ പ്രാപിക്കുന്നത് പാപമല്ലെന്ന് ആചാര്യന്മാർ തന്നെ കാണിച്ചു കൊടുത്തു ദേവന്മാർ പിറന്നത് പോലും പലപ്പോഴും വ്യഭിചാരത്തിൽ നിന്നാണ് പോൽ! വാസുദേവ സഹോദരിയായ കുന്തിയെ ഹസ്തിനപുരത്തിലെ  രാജാവായ പണ്ഡുവാണ് വിവാഹം ചെയ്തത് മാദ്രിയെന്ന മറ്റൊരു ഭാര്യകൂടിയുണ്ടായിരുന്നു പാണ്ഡുവിന് ഭാര്യയുമായി ബന്ധപ്പെട്ടാൽ തൽക്ഷണം മരിക്കുമെന്ന് പാണ്ഡുവിന് ശാപം ലഭിച്ചു അദ്ദേഹത്തിന്റെ ഭാര്യയായ കുന്തി യമ ധർമ്മൻ, വായു, ഇന്ദ്രൻ എന്നിവരിൽ നിന്നും ഗർഭം ധരിച്ച് യഥാക്രമം ധർമ്മപുത്രൻ, ഭീമൻ, അർജുനൻ എന്നീ മക്കളെ പ്രസവിച്ചു മാദ്രിയാകട്ടെ അശ്വനീ ദേവതകളിൽ നിന്ന് ഗർഭം ധരിച്ച് നകുലനെയും സഹദേവനെയും പ്രസവിച്ചു ഈ അഞ്ചുപേരാണ് പാണഡവന്മാർ 

ദൈവത്തിന്റെ ഇഷ്ടദാസന്മാരെ വഴിതെറ്റിച്ച് വ്യഭിചാരത്തിലേക്ക് നയിച്ച ദേവന്മാരെപോലും ഹൈന്ദവതയിൽ കാണാം ഒരു  വിരൽ കൊണ്ട് ഭൂമിയെ കുലുക്കാൻ ശക്തിയുള്ള വിശ്വമിത്രൻ കഠിനമായ തപസ്സ് ചെയ്തുകൊണ്ടിരിക്കെ ശത്രുവായ ഇന്ദ്രന്റെ ഹൃദയം ചൂടാവുകയും തപശക്തി വർദ്ധിക്കുന്നതിനനുസരിച്ച് ഇന്ദ്രന് മനഃസമാധാനം നഷ്ടപ്പെടുകയും ചെയ്തു ഇനിയും തപസ്സ് ചെയ്താൽ തന്റെ സ്ഥാനം തെറിക്കും എന്നു മനസ്സിലാക്കിയ ഇന്ദ്രൻ 'മേനക'എന്ന വേശ്യയെയാണ് ഒരു പോംവഴിയായി കണ്ടത് അതിന് വേണ്ടി പ്രത്യേക നൃത്തം മേനകക്ക് പരിശീലിപ്പിക്കുകയും സഹായത്തിനായി വായു ഭഗവാനേയും കാമദേവനേയും പങ്കു ചേർക്കുകയും ചെയ്തു മേനക വിശ്വാമിത്രരുടെ മുന്നിൽ നൃത്തം വെച്ചു ചിലങ്കകൾ കുലുങ്ങിയതോടെ തപസ്സിലായിരുന്ന വിശ്വാമിത്രന്റെ കണ്ണുകൾ പതുക്കെ തുറന്നു വായു ഭഗവാനാകട്ടെ കാമോദ്ധീപകമായ സുഗന്ധത്തെ ചുറ്റും വെച്ചു പിടിച്ചു അത് വിശ്വാമിത്രന്റെ വാസനയെ ഇളക്കി അങ്ങനെ വിശ്വാമിത്രന്റെ തപസ്സ് ഇളകി മേനകയിൽ ലയിച്ച് ഒരുമിച്ച് നൃത്തത്തിൽ പങ്കു ചേർന്നു ദിവസങ്ങളോളം നൃത്തം തന്നെ അങ്ങനെ ഈ ദൈവത്തിന് നൃത്തകാരിയായ ഈ വേശ്യയിൽ ഒരു പെൺകുഞ്ഞ് പിറന്നു 'ശകുന്തള '! 

ഹൈന്ദവർക്കിടയിൽ വ്യാപകമായി നിലനിന്നിരുന്ന മറ്റൊരു ദുരാചാരമാണ് ദേവദാസി പ്രസ്ഥാനം ക്ഷേത്രത്തിലെ ജോലികൾ ചെയ്യുക, ക്ഷേത്ര ഭരണത്തിനാവശ്യമായ പണം, നൃത്തം, സംഗീതം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ച് സ്വരൂപിക്കുക എന്നിങ്ങനെ സദുദ്ദേശ്യത്തോടെയായിരുന്നു ഇതിന്റെ തുടക്കം രാജാക്കന്മാർ പോലും തങ്ങളുടെ പുത്രിമാരെ ദേവദാസികളാക്കിയിരുന്നു 'രണ്ടാം ചേര സാമ്രാജ്യത്തിന്റെ  സ്ഥാപകൻ ' എന്നറിയപ്പെടുന്ന കുലശേഖർ ആഴ് വാർ തന്റെ രണ്ടു പുത്രിമാരെയാണ് ദേവദാസിമാരാക്കിയത് ചേരമാൻ പെരുമാൾ നായനാർ രണ്ടു പുത്രിമാരിൽ ഒരുവളെ ശ്രീരംഗ ക്ഷേത്രത്തിലും ഒരുവളെ കാഞ്ചീപുരം ക്ഷേത്രത്തിലും ദേവദാസിമാരാക്കി മോഹൻ ജദാരോയിൽ ഉത്ഖനനം നടത്തിയപ്പോൾ കണ്ടുകിട്ടിയ വെങ്കലത്തിൽ കൊത്തിവെക്കപ്പെട്ട ഒരു നർത്തകിയുടെ രൂപം ദേവദാസി പ്രസ്ഥാനം സിന്ധുനദീതട സംസ്കാരത്തോളം പഴക്കമുണ്ടെന്നതിലേക്ക് വിരൽ ചൂണ്ടുന്നു ക്രിസ്തുവിന്റെ പ്രഥമ വർഷങ്ങളിൽ തന്നെ അത് ദക്ഷിണേന്ത്യൻ സമൂഹങ്ങളിൽ വ്യാപകമായ സ്വാധീനം ചെലുത്തുകയുണ്ടായി ചിലപ്പതികാരം, മണിമേഘല തുടങ്ങിയ കൃതികളിലെ പരാമർശങ്ങൾ വെച്ചു നോക്കുമ്പോൾ സംഘകാലത്തും അതിനുശേഷവും ദേവദാസി പ്രസ്ഥാനം വ്യാപകമായിരുന്നതായി കാണാം ക്രിസ്തുവിന് മുമ്പുള്ള ഈജിപ്ഷ്യൻ സംസ്കാരത്തിലും ഈ സമ്പ്രദായം നിലനിന്നിരുന്നതായി കാണുന്നുണ്ട്

എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിനോട് തൊട്ടടുത്ത കാലഘട്ടത്തിൽ വ്യാപകമായ തോതിൽ ദേവദാസികളെ ലൈംഗിക കേളികൾക്കായി ഉപയോഗിക്കപ്പെട്ടു പരശുരാമൻ തൃശൂർ മുതൽ മൂകാംബിക വരെയുള്ള സ്ഥലങ്ങളിൽ ബ്രാഹ്മണരുടെ സുഖത്തിന് വേണ്ടി വേശ്യകളെ താമസിപ്പിച്ചിരുന്നുവെന്നും ഇതിൽ നിന്നാണ് നായർ വർഗം ഉണ്ടായതെന്നും പറയപ്പെടുന്നു ബാൽഗാമിൽ നിന്ന് 60 കി.മീ അകലെയുള്ള സൗദത്തിമലമുകളിൽ യെല്ലമ്മാ ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടികൾക്ക് മംഗല്യ സൂത്രമണിയിക്കുന്ന ഒരു ഏർപ്പാടുണ്ട് അതോടെ അവൾക്ക് വിവാഹം നിഷിദ്ധമായി പിന്നീട് ഏതെങ്കിലും ഒരു പുരുഷൻ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വരെ അവൾ അന്ന പാനീയങ്ങൾ പോലും കഴിക്കാവതല്ല എന്നാണ് നിയമം മംഗല്യസൂത്രം യഥാർത്ഥത്തിൽ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ചതിന്റെ ചിഹ്നമാണ് 1981- ൽ കേന്ദ്രസർക്കാർ 'ദേവദാസി അർപ്പണ നിരോധന നിയമം ' പാസ്സാക്കിയെങ്കിലും ഫലമുണ്ടായില്ല 1990 ഫെബ്രുവരി യിലെ ഒരു പൗർണമി നാളിൽ മാത്രം 30,000 ത്തോളം പേരാണ് ഇന്ത്യയിൽ ദേവദാസികളായത് 

മോഹിനിയാട്ടം എന്ന തനത് കലാരൂപവും അശ്ലീലതയുമായി ബന്ധപ്പെട്ടുകിടക്കുകയാണ് വാസ്തവത്തിൽ അതിന്റെ ചരിത്ര പശ്ചാത്തലം എന്താണ്? രണ്ടോ മൂന്നോ യുവതികളെ സംബന്ധിച്ച് അവരെ കാമാന്ധരായ ആളുകളുടെ അടുക്കൽ കൊണ്ടുപോയി നൃത്തമാടിക്കുകയും കാമപൂർത്തീകരണത്തിന് നൽകി പണമുണ്ടാക്കുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു ഇത് അതേപറ്റി ടി.കെ. ഗോപാലപ്പണിക്കർ തന്റെ 'മലബാർ ആന്റ് ജറ്റസ് ഫോർക്ക് ' എന്ന കൃതിയിൽ പറയുന്നുണ്ട് 

'കിഴക്കൻ തീരങ്ങളിൽ നടപ്പുള്ള ദാസിയാട്ടത്തിനോട് വളരെ യേറെ സാദൃശ്യം പുലർത്തുന്ന ഒരു പ്രസ്ഥാനമാണ് മോഹിനിയാട്ടം നേതാവായ ഒരുവൻ താഴ്ന്ന കുടുംബങ്ങളിൽ നിന്ന് ഒന്നോ രണ്ടോ യുവതികളുടെ സേവനം സമ്പാദിക്കുന്നു എന്നിട്ട് അവരെ അവരുടെ തൊഴിലിന്റെ അശ്ലീലമായ സങ്കേതങ്ങൾ പരിശീലിപ്പിക്കുന്നു ഈ നേതാവിനെ 'നട്ടുവൻ'എന്ന് വിളിക്കുന്നു ഇയാൾ ഈ യുവതികളേയും കൊണ്ട് വീടുതോറും കയറിയിറങ്ങി ഓരോ ദിവസത്തെയും നൃത്തത്തിന് തുച്ഛമായ പ്രതിഫലം സമ്പാദിക്കുന്നു ഇപ്രകാരമാണ് അവർ ജീവിക്കുന്നത് ഈ നൃത്തം സാധാരണ രാത്രിയാണ് നടക്കുന്നത് യുവതികൾ നല്ല ആടയാഭരണങ്ങൾ അണിഞ്ഞ് ഒരുങ്ങിക്കഴിയുമ്പോൾ നൃത്തം ആരംഭിക്കുന്നു നട്ടുവന്റെ നേതൃത്വത്തിലാണിത് എന്തെല്ലാം അശ്ലീലതകളുണ്ടോ അതെല്ലാം ഈ പ്രക്രിയയിൽ അവർ പരിശീലിപ്പിക്കുന്നു ഈ സമ്പ്രദായം ഏറ്റവും വൃത്തികെട്ട ഒന്നാണ് ' (കേരള ചരിത്ര ശിൽപികൾ: പേ 72) 

ഭാര്യമാരെ കൈമാറുന്ന സമ്പ്രദായവും ഭാരതത്തിലുണ്ടായിരുന്നു ചൂതുകളിയിൽ തോറ്റ ധർമ്മപുത്രൻ ഭാര്യ പാഞ്ചാലിയെ അടിമയായി പണം വെക്കുന്നത് മഹാഭാരതത്തിൽ കാണാം പ്രാചീന ഇന്ത്യയിൽ സ്വന്തം പത്നിമാരെ ദാനം ചെയ്യുന്നത് വരെ പുണ്യകരമായിരുന്നുവത്രെ! യൈവനാശ്വ രാജാവ് ഭാര്യയെ ദാനം ചെയ്ത് സ്വർഗ പ്രാപ്തി നേടിയെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു സുദർശൻ രാജാവ് ഭാര്യയെ അതിഥികൾക്ക് കാഴ്ച വെച്ചിരുന്നു ഹരിചന്ദ്രൻ ഭാര്യ ചന്ദ്രമതിയെ സത്യപാലനത്തിനു വേണ്ടി വില്പന നടത്തി വൃദ്ധനും രോഗിയുമായ ഭർത്താവിന് വേശ്യാഗൃഹത്തിൽ പോകണമെന്ന് തോന്നിയാൽ അയാളെ തന്റെ പതിവ്രതയായ ഭാര്യ ഒരു കുട്ടയിലാക്കിച്ചുമന്ന് വേശ്യാഗൃഹത്തിൽ കൊണ്ടെത്തിക്കണമെന്നായിരുന്നു ഭാരതീയ സംസ്കാരത്തിൽ സ്ത്രീകളെല്ലാം വ്യഭിചാരിണികളാണ് നൂറായിരത്തിൽ ഒന്ന് മാത്രം പതിവ്രത ഇതാണ് മഹാഭാരതത്തിന്റെ നയം 

ആയിരം സ്ത്രീകളിലൊരു പെണ്ണൊരിക്കലിരിക്കിലാം 

നൂറായിരത്തിലാണെന്നാം നൽപതിവ്രതയാമവൾ 


കൃസ്ത്യാനിസത്തിൽ

ക്രിസ്ത്യൻ സമൂഹവും പാതിരിമാരും ചെയ്തുകൂട്ടിയ അരുതായ്മകൾ മുൻ അധ്യായത്തിൽ സൂചിപ്പിച്ചതാണല്ലോ എങ്കിലും ക്രിസ്തുമത ഗ്രന്ഥങ്ങളിലെ ചില ഉദാഹരണങ്ങൾ കാണുക: 'അവൾ അവനോട്, എന്റെ സഹോദരാ അരുതെ, എന്നെ അപമാനിക്കരുതേ, ഇസ്രാഈല്യരിൽ ഇത് കൊള്ളരുതാത്തതല്ലോ? ഈ വഷളത്തരം ചെയ്യരുതേ, എന്റെ അപമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും ഇസ്രാഈല്യരിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ? എന്നാൽ അവളുടെ വാക്ക് കേൾപ്പാൻ മനസ്സില്ലാതെ അവളേക്കാൾ ബലമുള്ളവനാകക്കൊണ്ട് ബലാൽക്കാരം ചെയ്ത് അവളോട് കൂടി ശയിച്ചു' (2. സാമുവൽ 13:12-14) 

യഹൂദ അദ്ദേഹത്തിന്റെ മരുമകൾ താമാറിനെ ഭോഗം ചെയ്തു ഗർഭിണിയാക്കി ' (ഉൽപ്പത്തി, 38:18) 'ശേഷം ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു ' (ഉൽപ്പത്തി: 19:36) 'ശേഷം യാഫെത്തും ഒരു വസ്ത്രം എടുത്തു ഇരുവരുടെയും തോളിലിട്ടു വിമുഖതരായി ചെന്നു പിതാവിന്റെ നഗ്നത മറച്ചു അവരുടെ മുഖം തിരിഞ്ഞിരിക്കുന്നതുകൊണ്ട് അവർ പിതാവിന്റെ നഗ്നത കണ്ടില്ല നോഹ പ്രവാചകന്റെ ലഹരി വിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു ' (ഉൽപ്പത്തി 9: 23,24) 

പതിനൊന്നാം നൂറ്റാണ്ടിൽ സ്വന്തം ഭാര്യയെ നിശ്ചിത സമയത്തേക്ക് മറ്റൊരാൾക്ക് നൽകാമെന്ന് ക്രൈസ്തവ സഭ പാസ്സാക്കിയിരുന്നുവത്രെ കർഷകരുടെയും തൊഴിലാളികളുടെയും ഭാര്യമാരെ വിവാഹത്തിന് ശേഷം 24 മണിക്കൂർ നേരം പുരോഹിതനോ ഭൂവുടമയ്ക്കോ നൽകണമെന്നായിരുന്നു നിയമം ജൂതമതത്തിലും സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ലൈംഗിക പേക്കൂത്തുകൾ കാണാനാവുന്നുണ്ട് ജൂതരിൽ പെടാത്ത അന്യസ്ത്രീയെ വ്യഭിചരിക്കുന്നതും അവളെ മാനഭംഗപ്പെടുത്തുന്നതും ദൈവത്തിങ്കൽ പുണ്യമുള്ളതായിപോലും ജൂതഗ്രന്ഥങ്ങൾ പ്രഖ്യാപിക്കുന്നുണ്ട് ' (അൽമർഅത്തു ഫിൽ ഇസ്ലാമി വഖബ്ലഹു, പേ: 32) 

ലൈംഗികോർജ്ജത്തിന്റെ ഉപയോഗത്തിലൂടെ അമരത്വം പോലും നേടാമെന്ന് വിശ്വസിച്ചിരുന്ന താന്ത്രികമതവുമായി ചേർന്ന് ബുദ്ധമതത്തിൽ രൂപപ്പെട്ട വജ്ജയാന ശാഖ പഞ്ചമകാരവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകി മത്സ്യം, മാംസം, മദ്യം, മുദ്ര, മൈഥുനം എന്നിവയായിരുന്നു പഞ്ചമകാരം ജൈനമതത്തിലാണെങ്കിൽ വിശ്വംഭരന്മാർ, ശ്വേതംഭരന്മാർ എന്ന രണ്ട് വിഭാഗമുണ്ടായിരുന്നു ഇതിലെ വിശ്വംഭരന്മാർ വസ്ത്രം  ധരിക്കാത്തവരായിരുന്നു ദിക്കുകളാണവരുടെ വസ്ത്രം


ഇതര സമൂഹങ്ങളിൽ

ലോകത്ത് ഏറെ അതിപുരാതനമായ സംസ്കാരമാണ് ബാബിലോണിയൻ കൾച്ചർ സ്ത്രീകളെ പണയം വെക്കുന്ന ഏർപ്പാട് ഇവിടെയും നിലനിന്നിരുന്നതായി ചരിത്രം പറയുന്നു സ്ത്രീ വിവാഹപ്രായമെത്തിക്കഴിഞ്ഞാൽ ആദ്യമായി അവളെ പുരോഹിതന് കാഴ്ചവെക്കണം കന്യാചർമ്മം ഛേദിക്കാൻ പുരോഹിതന് മാത്രമേ അധികാരമുള്ളൂ അതിനുശേഷമേ അവളെ മറ്റൊരാൾക്ക് വിവാഹിക്കാൻ പാടുള്ളൂ 'ഓരോ ബാബിലോണിയൻ സ്ത്രീയും ജീവിതത്തിലൊരിക്കൽ വീനസ് ദേവതയുടെ ക്ഷേത്രത്തിലിരിക്കുകയും ഏതെങ്കിലും ഒരു അപരിചിതന്റെ കൂടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യാൻ ബാധ്യസ്ഥരായിരുന്നു ' (ജവഹർലാൽ നെഹ്റു- സ്ത്രീ പേ: 42)  ചില പ്രത്യേക സന്ദർഭങ്ങളിൽ സുമേറിയൻ പുരുഷന് ഭാര്യയെ വിൽക്കാനും കൈമാറ്റം ചെയ്യാനും അവകാശമുണ്ടായിരുന്നുവത്രെ 

മരിച്ചയാളുടെ ഭാര്യയെ സ്വത്തിന്റെ ഭാഗമായി പരിഗണിക്കുന്ന സമ്പ്രദായവും ചില സമൂഹങ്ങളിലുണ്ടായിരുന്നു തിരുവിതാംകൂറിലെ ഗിരിവർഗങ്ങൾ ഇതിനൊരുദാഹരണമാണ് മൂത്ത മകനോ മരുമകനോ (സഹോദരിയുടെ മകൻ) ആയിരിക്കും അനന്തിരവൻ സ്ഥാവരജംഗമ സ്വത്തുക്കളോടൊപ്പം മരിച്ചയാളുടെ ഭാര്യയെയും മരുമകൻ കൈവശം വെക്കും ' (സ്ത്രീ, പേജ്: 93) കേരളത്തിൽ താഴ്ന്ന ജാതിക്കാരിയായ സ്ത്രീക്ക് മാറുമറക്കാൻ അവകാശമില്ലായിരുന്നു ചാന്നാർ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് വസ്ത്രം ധരിക്കാനുള്ള അനുമതിക്ക് വേണ്ടിയായിരുന്നല്ലോ ചാന്നാർ ലഹളയുണ്ടായത് 'മേൽമുണ്ട് സമരം ' എന്നും ഇതറിയപ്പെടുന്നു 


ആധുനിക സമൂഹത്തിൽ

ഇന്നിന്റെ ലോകം അശ്ലീലമായാണ് ഏതു മേഖലയും ലൈംഗിക ചൂഷണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതു സംബന്ധമായി നിരവധി റിപ്പോർട്ടുകളും കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ് അവ വിവരിക്കാൻ ഇതിന്റെ താളുകൾ അ പര്യാപ്തമാണ് മനുഷ്യനെ സംസ്കാരത്തിലേക്ക് വഴി നടത്തേണ്ട കലാസാഹിത്യങ്ങൾ വരെ ദുഷിച്ചു കഴിഞ്ഞിരിക്കുന്നു 

ഇന്നത്തെ മിക്ക സാഹിത്യങ്ങൾക്കും നാലാംകിട പൈങ്കിളി മാസികയുടെ നിലവാരമാണുള്ളുത് എം.ടി.യുടെ 'അസുരവിത്ത്,' തകഴിയുടെ 'ചെമ്മീൻ ' എന്നിവ മാത്രമെടുത്താൽ മതി ഇത് മനസ്സിലാകാൻ കുത്തഴിഞ്ഞ ലൈംഗികതയുടെയും വസ്ത്രാക്ഷേപത്തിന്റെയും കഥപറയുന്നുണ്ടവയിൽ മുട്ടത്തുവർക്കി, പുനത്തിൽ, ജോൺ ആലുങ്കൽ.... അങ്ങനെ ആരുടെ കൃതികളെടുത്താലും ഇതുതന്നെയാണവസ്ഥ 

ഒ.വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്നനോവലിന്റെ ഇതിവൃത്തം അച്ഛന്റെ രണ്ടാം ഭാര്യയെ ദ്രോഹിക്കുന്ന പുത്രന്റെ കഥയാണ് ലോകക്ലാസിക്കുകളുടെ അവസ്ഥയും മറിച്ചല്ല ഹോമറുടെ 'ഇലിയഡ് ' ദസ്തോവിസ്കിയുടെ 'ചൂതാട്ടക്കാരൻ ' ഷേക്സ്പിയറുടെ 'ഒഥെല്ലോ' എല്ലാം അശ്ലീലമയമുള്ളതാണ് ഇന്നിന്റെ സർവ്വ മേഖലകളിലും ദുഷിച്ചു നാറിയിരിക്കുന്നുവെന്നത് കൂടുതൽ വിശദീകരണമില്ലാതെതന്നെ ഏവർക്കും ബോധ്യപ്പെടുന്നതാണ് 


ആത്മീയത: ആരാധന: ചൂഷണങ്ങളുടെ പുതിയ രൂപങ്ങൾ

ആത്മീയതയുടെയും ആരാധനകളുടെയും പേരിൽ ലൈംഗികമായ ചൂഷണങ്ങൾ പെരുകുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത് വ്യാജസിദ്ധന്മാരും സ്വാമിമാരും ബീവികളും രംഗം കയ്യടക്കി വാഴുകയാണിന്ന് അത്തരക്കാരെ ആരാധ്യതയോടെ സമീപിക്കുന്ന ഒരു ആൾക്കൂട്ടവും വളർന്നു വരുന്നു എന്നാൽ പലപ്പോഴും ഇത് ലൈംഗിക കേളികൾക്കാണ് വേദിയൊരുക്കുന്നത് അന്ധവിശ്വാസങ്ങളുടെ മറവിലാണ് ഇത് പലപ്പോഴും നടക്കുന്നത് 

പരസ്ത്രീ ദർശനം, സ്പർശനം ഇവയൊന്നും ഇസ്ലാം അനുവദിക്കുന്നില്ലല്ലോ? അത് ആത്മീയതയുടെയോ മറ്റെന്തിന്റെയോ പേരിൽ ആണെങ്കിലും സ്ത്രീകളുടെ കൈപിടിച്ച് ബൈഅത്തു ചെയ്യുന്ന വ്യാജശൈഖുമാരുടെ ചെയ്തികൾ ഇസ്ലാമികമല്ല ലൈംഗികതയിലേക്കാണിതിന്റെയൊക്കെ പോക്ക് എന്നതുതന്നെ കാരണം അതുകൊണ്ട് മതം അവ കർശനമായിത്തന്നെ തടയുന്നുണ്ട് ലോകത്ത് കഴിഞ്ഞു പോയ ഏറ്റവും വലിയ ശൈഖ് പ്രവാചകനാണല്ലോ? എന്നാൽ ആത്മീയതയുടെയോ മറ്റോ പേരിൽ പ്രവാചകൻ ഇന്ന് വരെ ഒരൊറ്റ അന്യസ്ത്രീയുടെയും കൈ സ്പർശിച്ചിട്ടില്ല സ്വഹാബികളുടെ ചരിത്രം പരിശോധിച്ചാലും അങ്ങനെത്തന്നെ 

ലൈംഗിക സാമ്പത്തിക ചൂഷണങ്ങൾക്ക് ആത്മീയരംഗം എന്നും വേദിയായിട്ടുണ്ട് കപട സന്യാസികൾ രംഗത്തുള്ള കാലത്തോളം അത് തുടരുകയും ചെയ്യും ആത്മീയതയുടെ പേരിൽ ലിംഗ- യോനീ പൂജകൾ വരെ നടത്തുന്ന തട്ടിപ്പു വീരന്മാർ കഴിയുന്നുണ്ട് 

റഷ്യയിലെ ഗ്രിഗറി റാസ്പുട്ടിൽ ചരിത്രത്തിലെ അറിയപ്പെടുന്ന കപടഗുരുവായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണദ്ദേഹം ജീവിച്ചിരുന്നത് കൗമാരപ്രായം മുതൽക്കു തന്നെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും രഹസ്യമായും പരസ്യമായും നിരവധി കന്യകകളുടെ ചാരിത്ര്യം കവർന്ന ഗ്രിഗറിയെ ഹിമോവിച്ചിന്ന് നാട്ടുകാർ നൽകിയ പേരാണ് റാസ്പുട്ടിൻ ദുർമാർഗി, തെമ്മാടി എന്നൊക്കെ അർഥം 

അദ്ദേഹം സാർ നിക്കോളാസ് രണ്ടാമന്റെ കൊട്ടാരത്തിൽ തനിക്കുള്ള  സ്ഥാനത്തെ ധന സമ്പാദനത്തിനും സുഖജീവിതത്തിനും ദുരുപയോഗപ്പെടുത്തി ശുപാർശകളുമായി വരുന്നത് സ്ത്രീകളാണെങ്കിൽ രതി ബന്ധം പ്രതിഫലമായി ആവശ്യപ്പെട്ടു അഹങ്കാരം ശമിപ്പിച്ചാലേ സ്വർഗ പ്രാപ്തിയുണ്ടാകൂ എന്ന് അയാൾ സ്ത്രീകളെ ഉപദേശിച്ചിരുന്നു അതിനുള്ള മാർഗ്ഗമായി അദ്ദേഹം നിർദ്ദേശിച്ചിരുന്നത് രണ്ട് കാര്യങ്ങളായിരുന്നു ഒന്ന്, മീൻ സൂപ്പിൽ മുക്കിയ അയാളുടെ വിരലുകൾ നക്കിവൃത്തിയാക്കുക, രണ്ട് അയാളുടെ രതി ബന്ധത്തിലേർപ്പെടുക ഗുരുവിന്റെ വാക്കുകൾ ദൈവികമായി കണ്ട് സ്ത്രീകളാകട്ടെ ഇതിനെ അനുഗ്രഹസിദ്ധിക്കുള്ള അവസരമായി കണ്ടു 

ഗുർജിഫ് എന്ന റഷ്യൻ കൾട്ട് ഗുരു തനിക്ക് താൽപര്യം തോന്നുന്ന ഏത് സ്ത്രീയേയും വംശവദയാക്കുമത്രെ ഇങ്ങനെ ജനിച്ച ഒട്ടേറെ കുഞ്ഞുങ്ങൾ അയാളുടെ റാഞ്ചിൽ (ഷ്യാറ്റൂ ഡ്യൂപ്രയറി) വളർന്നു വന്നു ഓഷോ എന്നറിയപ്പെടുന്ന ഭഗവാൻ രജനീഷും ചെറുതല്ലാത്ത നിലയിൽ ലൈംഗികതയിൽ വ്യാപിച്ചിരുന്നു 'ആഗോള ഗുരു' എന്ന് 'ദ വീക്ക് ' വിശേഷിപ്പിച്ച രജനീഷ് ലൈംഗികതയിൽ ദൈവികതയുടെ സാന്നിധ്യമുണ്ട് എന്ന് ഉപദേശിച്ച കപട ഗുരുവാണ് രജനീഷിന്റെ ആത്മീയ സാമ്രാജ്യത്തിൽ ലൈംഗികതക്കായിരുന്നു കൂടുതൽ ഊന്നൽ നൽകപ്പെട്ടിരുന്നത് രജനീഷിന്റെ ശിഷ്യകൾ ഭഗവാന്റെ ലൈംഗിക പങ്കാളിയാകുന്നതിൽ ആത്മീയാനന്ദമനുഭവിച്ചിരുന്നു 

ആത്മീയതയുടെ മറവിൽ ലൈംഗികസുഖാസ്വാദനങ്ങളിൽ മുഴുകുന്നവർ ലോകത്തിന്റെ ശാപമായി മാറിയിരിക്കുകയാണിന്ന് ഇസ്ലാമിന്റെ പേരിൽ പച്ചപുതച്ചു രംഗത്തുവരുന്നവരൊക്കെയും ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് കരുതുന്നവരിൽ മുസ്ലിംകളാണ് മുൻപന്തിയിൽ നിൽക്കുന്നത് അമൃതാനന്ദമയിയെ കെട്ടിപ്പിടിച്ച് ആനന്ദം നേടുന്നവരിൽ പോലും മുസ്ലിം നാമധാരികൾ ഏറെയുണ്ട് എല്ലാം ഒരു മായയിൽ ലയിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന കപട സന്യാസിമാരെ പക്ഷെ, എന്തുകൊണ്ട് സമൂഹം ഇപ്പോഴും തിരുച്ചറിയുന്നില്ല ഖേദഖരമാണിത് '(കൾട്ട്) ഗുരുക്കന്മാരിൽ പലരും ആരാധ്യതയുടെ അടുത്തുപോലും വരുന്നവരല്ല ശിഷ്യരെ വൈകാരികമായും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുന്ന വ്യാജപ്രവാചകന്മാരോ ഭ്രാന്തന്മാരോ വിശ്വാസത്തട്ടിപ്പുകാരോ അതിവിചിത്രങ്ങളായ ചിന്തകളിലും ചെയ്തികളിലും വ്യാപരിക്കുന്ന മനഃസാക്ഷിക്കുത്തില്ലാത്ത ചിത്തരോഗികളോ ഒക്കെയാണവർ '


ആത്മീയതയും ആരാധനയും ഇസ്ലാമിൽ

ആത്മീയതയിലധിഷ്ടിതമാണ് ഇസ്ലാം മനുഷ്യന്റെ ആത്മീയോന്നതിയാണതിന്റെ പരമമായ ലക്ഷ്യം ആരാധനകളാവട്ടെ ആ ഉയർച്ചക്ക് വഴിയൊരുക്കാനുള്ള മാർഗ്ഗവുമാണ് ആരാധനകളിലൂടെ അല്ലാഹുവിൽ വലയം പ്രാപിക്കണം അതാണ് ദീനിന്റെ താൽപര്യം അല്ലാതെ ഒരുനാൾ വിലായത്തിന്റെ പദവിയിൽ ആസനസ്ഥനാകുക എന്നത് ഇസ്ലാമിക രീതിയല്ല നിരന്തരമായ ആരാധനകളിലൂടെ മനസ്സിനെ സ്ഫുടം ചെയ്തെടുക്കുമ്പോൾ മാത്രമേ ഒരാൾക്ക് ഉന്നത പദവികളിൽ എത്തിച്ചേരാനാകൂ ശരീഅത്തിനെ (മതനിയമങ്ങളെ) പരിഹസിച്ചു കൊണ്ടാകട്ടെ അതിന് സാധ്യവുമല്ല 

ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിങ്ങനെ പടിപടിയുള്ള രീതിയിലാണ് ആത്മീയ മണ്ഡലം സംവിധാനിക്കപ്പെട്ടിരിക്കുന്നത് മഹാനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (റ) തന്റെ പ്രശസ്തമായ 'അദ്കിയാഅ് ' എന്ന ഗ്രന്ഥത്തിൽ ഉദാഹരണ സഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് ശരീഅത്താകുന്ന കപ്പലിൽ ത്വരീഖത്താകുന്ന സമുദ്രത്തിലൂടെ ഹഖീഖത്താകുന്ന സമുദ്രാന്തർഭാഗത്തെ മുത്തുകൾ പെറക്കിയെടുക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത് ശരീഅത്തിനെ അവഗണിച്ച് ത്വരീഖത്ത് ചമയുന്നവരെ ഇസ്ലാം അംഗീകരിക്കുന്നില്ല 

തട്ടിപ്പുകളും വെട്ടിപ്പുകളും ഈ മേഖലയിൽ ഏത് തരത്തിലും അരങ്ങേറാൻ സാധ്യതയുണ്ട് ദിവ്യത്വം ചമയുന്നവർ ചില അത്ഭുത സിദ്ധികൾ വരെ കാണിച്ചേക്കാം 'ബഹ്റിൽ മുസ്വല്ല വിരിച്ച് നിസ്കരിക്കുന്നവനെകണ്ടാൽ പോലും ആത്മീയാചാര്യനായി അംഗീകരിക്കരുതെന്നാണ് ആദ്ധ്യാത്മിക ശാസ്ത്രം (തസ്വവുഫ്) 

നമുക്ക് മുന്നറിയിപ്പ് നൽകുന്നത് ഉമർ (റ) വിന്റെ ഭരണകാലം മദീനാ പള്ളിയിലെ തെരുവിൽ ഒരപരിചിതൻ ഇരിപ്പുറപ്പിച്ചു നിസ്കാരത്തിന്റെ സമയം പിന്നിട്ടിട്ടും ഒറ്റക്കോ ജമാഅത്തായോ ഒന്നും നിസ്കരിക്കാത്തത് ഉമർ (റ) വിന്റെ ശ്രദ്ധയിൽപ്പെട്ടു അദ്ദേഹം മറ്റൊന്നും നോക്കിയില്ല ഉറയിൽ നിന്നും വാൾ വലിച്ചൂരി ഒരൊറ്റവെട്ട് എന്നാൽ ക്ഷണനേരം കൊണ്ടയാൾ ഒരു പക്ഷിയായി രൂപാന്തരം പ്രാപിച്ചു പറന്നുപോയി ഇവിടെ ഉമർ (റ) വിന്റെ പ്രവർത്തനം നോക്കൂ ശരീഅത്തനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് മാത്രമാണ് അദ്ദേഹം നോക്കിയത് 

ഇത് നമുക്ക് പാഠമാണ് വ്യാജ സിദ്ധന്മാർ എന്തെങ്കിലും കോപ്പരാട്ടി കാട്ടുമ്പോഴേക്ക് ചാടി വീണ് കാൽപാദം വന്ദിക്കുന്നവർ സൂക്ഷിച്ചും ചിന്തിച്ചും പെരുമാറണം ആരാധനകളിലോ ആത്മീയതയുടെ പേരിലോ ശരീഅത്തിനു വിരുദ്ധമായി എന്തെങ്കിലുമുണ്ടാകുന്നത് അനിസ്ലാമികമാണ് 

അല്ലാഹു അല്ലാത്തവരെ ദൈവിക പരിവേഷത്തോടെ കാണുന്നത് കടുത്ത തെറ്റും ശിർക്കുമാണ് യഥാർത്ഥ ആത്മീയ ഗുരുക്കന്മാരെ സമീപിക്കുന്നത് മൂലം ശിർക്ക് സംഭവിക്കുന്നില്ല അത് അല്ലാഹുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനേ സഹായിക്കൂ എന്നാൽ വ്യാജന്മാരെ സമീപിക്കുന്നത് സൂക്ഷിക്കണം അല്ലാഹു മാത്രമാണ് എല്ലാറ്റിനും കഴിവുള്ളവൻ പ്രതാപവാനും അവൻ തന്നെ.  അവൻ തന്നെ പ്രഖ്യാപിക്കുന്നത് കാണുക: 'സത്യവിശ്വാസികളെ  വിട്ട് സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവർ (കപടന്മാർ) അവരുടെ (സത്യനിഷേധികളുടെ) അടുക്കൽ പ്രതാപം തേടിപ്പോകുകയാണോ അവർ? എന്നാൽ തീർച്ചയായും പ്രതാപം മുഴുവൻ അല്ലാഹുവിന്റെ അധീനത്തിലാകുന്നു ' (സൂറത്തുൽ: നിസാഅ് 139)

കപട വിശ്വാസികളെ തിരസ്ക്കരിക്കണമെന്നും ഖുർആൻ ആഹ്വാനം ചെയ്യുന്നു: 'സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത് അവരുടെ ദ്രോഹം നീ അവഗണിക്കുകയും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുക കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി ' (സൂറത്തുൽ: അഹ്സാബ് 48)  

നബി (സ) പറഞ്ഞു: 'തന്നിലുള്ളതിനപ്പുറം ഭയഭക്തി ജനങ്ങളെ കാണിക്കുന്നവൻ കപടനാകുന്നു ' (ദൈലമി) വ്യാജന്മാർ ഇങ്ങനെ തന്നെയാണല്ലോ? അവർ ഭക്തി പ്രകടിപ്പിക്കാൻ പലവേലകളും ഒപ്പിക്കും പലവിധ അസത്യങ്ങൾക്കടിപ്പെടും 'അസത്യം കാപട്യത്തിന്റെ കവാടങ്ങളിൽ ഒന്നാകുന്നു ' (ഇബ്നു അദിയ്യ്) എന്നും നബി തങ്ങൾ പറഞ്ഞിരിക്കുന്നു 


ആരാധനകളിലെ സ്ത്രീ പുരുഷ വ്യത്യാസങ്ങൾ

ആരാധനകളുടെയും ആത്മീയതയുടെയും പേരിൽ ലൈംഗികതയെ പുണരുന്നവർ ഇസ്ലാമിലെ ആരാധനാകർമ്മങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ലൈംഗിക ചിന്തകളിലേക്ക് മറ്റുള്ളവരെ നയിക്കുന്ന കാര്യങ്ങളെ മുൻകൂട്ടികണ്ടു കൊണ്ടാണ് ആരാധനകളെ ഇസ്ലാം ആവിഷ്കരിച്ചിരിക്കുന്നത് ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണ് നിസ്കാരം അതിൽ മാത്രം നിരവധി സ്ത്രീ- പുരുഷ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട് റുകൂഇൽ പുരുഷൻ കൈമുട്ടുകൾ അകറ്റിയും സ്ത്രീ അടുപ്പിച്ചുമാണ് നിൽക്കേണ്ടത് സുജൂദിൽ പുരുഷനോട് വയർ കാലിന്റെ തുടയെ തൊട്ട് ഉയർത്താനാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിൽ വയർ തുടയോട് കൂട്ടാനാണ് സ്ത്രീയോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത് ഇതിലെ യുക്തി വ്യക്തമാണ് ലൈംഗിക പ്രചോദനമുണ്ടാക്കുന്ന സ്തനത്തെ പരമാവധി മറച്ചു പിടിക്കുക തന്നെ  

അതുപോലെ ഇമാമിന് മറവി സംഭവിച്ചാൽ പുരുഷൻ 'സുബ്ഹാനല്ലാഹ് ' എന്ന് പറയണം എന്നാൽ കൈകൊട്ടുകയാണ് സ്ത്രീ ചെയ്യേണ്ടത് സ്ത്രീയുടെ ശബ്ദം ഉയരരുതെന്നാണിതിന്റെ താൽപര്യം പുരുഷൻ ഉറക്കെയും സ്ത്രീ പതുക്കെയും ഓതണമെന്നതിലെയും, സ്ത്രീക്ക് ബാങ്ക് സുന്നത്തില്ലാത്തതിലെയും യുക്തി ഇതു തന്നെയാണ് 

ഔറത്തിലാണ് മറ്റൊരു വ്യത്യാസം പുരുഷൻ മുട്ടുപൊക്കിളിന്റെ ഇടയിലാണ് മറക്കേണ്ടത് സ്ത്രീയാകട്ടെ മുൻകൈയും മുഖവും ഒഴിച്ചുള്ള സ്ഥലങ്ങളും (ഔറത്തിലെ വ്യത്യാസം പൊതുവെയുള്ളതാണെങ്കിലും നാഥന്റെ മുമ്പിൽ ആരിക്കെ തന്നെയുള്ള ഈ വ്യത്യാസം ശ്രദ്ധേയം തന്നെ) തുടർച്ചയിലും ഈ വ്യത്യാസം നിലനിൽക്കുന്നു സ്ത്രീക്ക് പുരുഷനെ തുടരാമെങ്കിൽ പുരുഷന് സ്ത്രീയെ തുടരൽ അനുവദനീയമല്ല ഇത് പുരുഷന്റെ നേതൃപാടവത്തേയും അധികാര സ്ഥാനത്തെയും വകവെച്ചു നൽകലാണെങ്കിലും ഒരു ലൈംഗികപാഠം ഇവിടെയും നിലനിൽക്കുന്നു സ്ത്രീയുടേത് ആകർഷണീയ രൂപമാണ് അതിനാൽ തന്നെ സ്ത്രീ പുരുഷന്റെ മുമ്പിൽ നിൽക്കുന്നതിൽ തീർച്ചയായും ഒരനൗചിത്യമുണ്ട് അത് അരുതായ്മകളിലേക്ക് ചിന്തയെ വലിച്ചിഴക്കാനും നിസ്കാരം തന്നെ സ്വീകരിക്കപ്പെടാതിരിക്കാനും കാരണമാകും 

ഇനി മയ്യിത്ത് നിസ്കാരത്തിന്റെ കാര്യം എടുക്കാം പുരുഷനാണ് മയ്യിത്ത് നിസ്കരിക്കേണ്ട ബാധ്യത മാത്രമല്ല; പുരുഷന്റെ മയ്യിത്താണ് നിസ്കരിക്കുന്നതെങ്കിൽ ഇമാം നിൽക്കേണ്ടത് തലഭാഗത്താണ് എന്നാൽ, മയ്യിത്ത് സ്ത്രീയുടേതാകുമ്പോൾ ഇത് അരയുടെ ഭാഗത്താണ് നിൽക്കേണ്ടത് ബന്ധുക്കളാണല്ലോ നിസ്കരിക്കേണ്ടത് അതുകൊണ്ട് അരയുടെ ഭാഗം എന്നത് പ്രശ്നമല്ല എന്നാൽ അരയുടെ ഭാഗം മറഞ്ഞുനിൽക്കുന്നതിനാൽ പിറകിലുള്ള ആളുകൾക്ക് മയ്യിത്തിന്റെ പ്രസ്തുത ഭാഗങ്ങൾ കാണാനാവില്ല പരസ്ത്രീ ലൈംഗികതയിലേക്കുള്ള സകല കവാടങ്ങളും അടക്കുകയാണിവിടെ ഇസ്ലാം 

സങ്കലനം വഴിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജുമുഅയോ പള്ളിയിലെ ജമാഅത്തോ സ്ത്രീക്ക് സുന്നത്തോ നിർബന്ധമോ ആക്കിയില്ല സാമൂഹിക ബാധ്യതകളുടെ കാര്യത്തിലും പുരുഷനോടാണ് പ്രധാന നിർദ്ദേശങ്ങളുള്ളത് സ്ത്രീമൂലം മറ്റുള്ളവരിൽ ലൈംഗിക ചിന്ത ഉടലെടുക്കുകയും അരുതായ്മകൾ സംഭവിക്കുകയും ചെയ്യാതിരിക്കാനാണ് ഇസ്ലാം ഇത്രയും മുൻകരുതലുകളെടുത്തിരിക്കുന്നത് 


വേശ്യാവൃത്തി: നിയമം, ചരിത്രം, വർത്തമാനം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു തൊഴിലാണ് വേശ്യാവൃത്തി വ്യാപാരസ്ഥാനത്തിലുള്ള വേശ്യാവൃത്തി പുരാതന കാലം മുതൽക്ക് തന്നെ ലോകത്തെമ്പാടും നിലനിൽക്കുന്നുണ്ട് ഇപ്പോഴും അത് നിർവിഘ്നം തുടർന്നുകൊണ്ടിരിക്കുന്നു 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 4500- ൽ പരം വേശ്യകൾ പാരീസിലും പരിസര പ്രദേശത്തും മാത്രമായി ഉണ്ടായിരുന്നു 

ഓരോ വേശ്യയും ഗവൺമെന്റ് മാസാന്തം 12 ഫ്ളാങ്ക് തുക നൽകണമായിരുന്നു പശ്ചിമ ജർമ്മനിയിലും മറ്റും വേശ്യകൾക്ക് ട്രേഡ് യൂനിയനുകളുണ്ട് കേരളത്തിൽ വരെ വേശ്യകൾ സംഘടിതരാണിന്ന് ഡോ: അബ്ദുൽ ഹലീം എഴുതുന്നു: 'അമേരിക്കയിൽ സ്ത്രീയെ ഉപയോഗിച്ചു ലാഭം കൊയ്യുന്ന കമ്പനികളുടെ എണ്ണം ഏകദേശം 250 ഓളം വരും അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് ഡിക്സൺ പറയുന്നത് പ്രകാരം സ്ത്രീ കച്ചവടത്തിലൂടെ 1972 കാലത്ത് 200 കോടി രൂപയുടെ ലാഭം കൊയ്യാൻ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട് ന്യൂയോർക്കിൽ മാത്രം 25000 ത്തോളം വേശ്യകൾ ജീവിച്ചുകൊണ്ടിരിക്കുന്നു (മുശ്ക്കിലാത്ത് 37)


വേശ്യാവൃത്തി ഇന്ത്യയിൽ

മഹാഭാരത കഥകളിലും മറ്റും ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ട് മധ്യകാലഘട്ടത്തിൽ പല ഗവൺമെന്റുകളുടെയും പ്രധാന വരുമാനമാർഗ്ഗം കൂടിയായിരുന്നു ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് ഇത് വല്ലാതെ തഴച്ച് വളരുകയുണ്ടായി ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇന്ന് പണത്തിന് വേണ്ടി വേശ്യകളായ പെൺകുട്ടികളുള്ള 'ചുവന്നതെരുവുകൾ' ( Red light area) സജീവമാണ് പ്രായപൂർത്തി എത്താത്തവർ പോലും നിരവധിയുണ്ട് മുംബൈയിലെ ചുവന്ന തെരുവിൽ 20% വേശ്യകൾ പ്രായപൂർത്തിയാകാത്തവരാണത്രെ വൈസ് (വിമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ എജ്യുക്കേഷൻ) എന്ന സന്നദ്ധ സംഘടന നടത്തിയ പഠന റിപ്പോർട്ടാണിത് 

വേശ്യാവൃത്തി എന്താണ് എന്ന് പല സാമൂഹിക ശാസ്ത്രജ്ഞരും നിർവ്വചിച്ചിട്ടുണ്ട് ചിലത് ശ്രദ്ധിക്കുക: 

'പണമോ മറ്റു പ്രതിഫലമോ കൈപ്പറ്റിക്കൊണ്ട് നിയമ വിരുദ്ധമായി നടത്തുന്ന ലൈംഗിക വേഴ്ചയാണ് വേശ്യാവൃത്തി അഥവാ വ്യഭിചാരം എന്ന് പറയുന്നത് വേശ്യാവൃത്തി അവിഹിതവും ക്ഷിണികവും നിന്ദാർഹവുമാണെന്ന് ജിയോഫെരിമേയ് അഭിപ്രായപ്പെടുന്നു 1986 ലെ ഇമ്മോറൽ ട്രാഫിക് ആക്ട് (Immoral traffic act) ഒരു പുതിയ നിർവ്വചനം നൽകുകയുണ്ടായി വ്യാപാര ലക്ഷ്യങ്ങൾക്കായി വ്യക്തികളെ ലൈംഗികമായി ചൂഷണം ചെയ്യുകയോ, ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതിനെയാണ് അത് വേശ്യാവൃത്തിയായി കണ്ടത് വേശ്യാവൃത്തിക്ക് മൂന്ന് പ്രധാന ഘടങ്ങളുണ്ട് ഒന്ന്, നിയമവിരുദ്ധവും വിവേചന രഹിതവുമായ ലൈംഗിക വേഴച രണ്ട്, വ്യാപാരാടിസ്ഥാനത്തിലുള്ളത് പണമോ സാധനങ്ങളോ പ്രതിഫലം ലഭിക്കുന്നത് മൂന്ന് സ്നേഹ ശൂന്യത 

സ്ത്രീ വേശ്യകളിൽ പ്രത്യക്ഷമായി (overt) പ്രവർത്തിക്കുന്നവരും പ്രഛന്ന വേഷധാരികളും (Cladestine) ഉണ്ട് അവരിൽ  തന്നെ വിവിധ പദവിയിലുള്ളവരുണ്ട് തെരുവു വേശ്യകളാണ് ഒരു വിഭാഗം അതിനാൽ തന്നെ കുറഞ്ഞ വേതനമാണിവർക്ക് ലഭിക്കുന്നത് 'കോൾ ഗേൾസ് ' (Call Girls) ആണ് മറ്റൊന്ന് ഫോൺ മുഖേനയാണ് ഇവരുടെ ഇടപാടുകൾ നടക്കുന്നത് ഇവർ വേശ്യകളിലെ ഉയർന്ന വിഭാഗമാണ് ഇവർക്കാകട്ടെ ഉയർന്ന പ്രതിഫലവുമാണ് ലഭിക്കുന്നത് മറ്റൊന്ന് നർത്തകിമാരായ പെൺകുട്ടികളാണ് (Dancing Girls) ഇതു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പരമ്പരാഗത വിഭാഗമാണ് ക്ഷേത്രങ്ങളിലും മറ്റും കഴിഞ്ഞുകൂടുന്നവർ ഇവരും വളരെ ഉയർന്ന പ്രതിഫലം പറ്റുന്നവരാണ് (ദേവദാസി സമ്പ്രദായം ഇതിലുൾപ്പെടും എന്നാൽ ദേവദാസികൾ പലപ്പോഴും പീഢിപ്പിക്കപ്പെടാറാണ് പതിവ് അതും പ്രതിഫലം ഒട്ടുമില്ലാതെ) ബാല വേശ്യാ വൃത്തിയാണ് മറ്റൊന്ന് ( Child prostitution) ടൂറിസം മേഖലയിലാണ് ഇത് കാര്യമായി നടമാടുന്നത് വിദ്യാഭ്യാസവും സംരക്ഷണവുമില്ലാതെ അലഞ്ഞു തിരിഞ്ഞവരാണ് ഇതിൽ കൂടുതലും അകപ്പെടുന്നത് പുരുഷ വേശ്യകളാണ് മറ്റൊന്ന് (Male prostitution)

ദാരിദ്ര്യം, ചീത്ത കൂട്ടുകെട്ട്, അറിവില്ലായ്മ, മാതാപിതാക്കളുടെ ലൈംഗിക പ്രവൃത്തികൾ കുട്ടികൾ കാണാനിടയാവുന്നത്, നഗര വത്കരണവും വ്യവസായിക വത്കരണവും, നൃത്തശാലകൾ, സിനിമകൾ, ശ്രദ്ധക്കുറവ്, ശിഥില കുടുംബം, ദുഷ്പെരുമാറ്റം, ബഹു ഭർതൃത്വം തുടങ്ങിയവയൊക്കെയാണ് വേശ്യാവൃത്തിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളായി സാമൂഹിക ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് 

വ്യക്തിപരമായ ശൈഥില്യം (dissorganisation), കുടുംകലഹത്തിന്റെ ശൈഥില്യം, സമുദായത്തിന്റെ ഛിദ്രത.... ഇവയൊക്കെ പ്രധാന പ്രത്യാഘാതങ്ങളാണ് വേശ്യാ വൃത്തിക്കെതിരെ നിയമനിർമ്മാണങ്ങൾ പലതും നടന്നുവെങ്കിലും അവ നടപ്പാക്കുന്നതിലെ കാര്യക്ഷമതയില്ലായ്മ കാരണം അവ വിഫലമാവുകയാണ് 1956- ൽ ഗവൺമെന്റ് SITA (Suppression of Immoral traffic in women and children Act) പ്രാബല്യത്തിൽ കൊണ്ടുവന്നു ഇതിൽ വേശ്യകളെ ശിക്ഷിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു ഇത് പരാജയപ്പെട്ടു 1986 -ൽ ITPPA  (Immoral Traffic in Prevention Act) എന്ന മറ്റൊരു നിയമം കൊണ്ടുവന്നുവെങ്കിലും ശരിയായ രീതിയിൽ നടപ്പിലാക്കാത്തതിനാൽ ഇതും വിഫലമായി 1956- ലെ വേശ്യാവൃത്തി തടയൽ നിയമപ്രകാരം നടപടികളെടുക്കാൻ ഡി.വൈ.എസ്.പി.യിൽ താഴെയുള്ള പോലീസുദ്യോഗസ്ഥർക്കും അധികാരമില്ല


വ്യഭിചാരത്തിന്റെ അനന്തരഫലവും പൊതുരംഗപ്രവേശനവും

ഇസ്ലാമിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് വഴിവിട്ട ലൈംഗിക ബന്ധങ്ങളിലകപ്പെട്ടാൽ അത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും വ്യഭിചാരം ആത്മീയവും ഭൗതികവുമായ തകർച്ചയ്ക്ക് ഹേതുവാകും വ്യഭിചാരം വഴി പടർന്നു പിടിക്കുന്ന രോഗങ്ങൾ നിരവധിയാണ് അതിനാൽ അത്തരം സാഹചര്യങ്ങളെ തൊട്ട് അകന്നു നിൽക്കേണ്ടതുണ്ട് ഈ മഹമാമാരികൾ ഒന്നിന്റെയും അനന്തരഫലമല്ലെന്ന് വിശ്വസിക്കാനാണ് വ്യഭിചാരികൾക്കിഷ്ടം എങ്കിലല്ലേ തങ്ങളുടെ ദുഷ്ചെയ്തികളുമായി മുന്നോട്ടു പോകാനൊക്കൂ 

എന്നാൽ കാര്യങ്ങൾ മറിച്ചാണ് ഓരോ രോഗത്തിനും പ്രകൃത്യാ ഒരു കാരണമുണ്ട് 'പ്രകൃത്യാ ഉള്ള കാരണങ്ങൾ ഇല്ലാതെ ഒന്നും ഒരിക്കലും സംഭവിക്കുന്നില്ല ' - എന്ന് ഹിപ്പോക്രാറ്റസ് പറഞ്ഞിട്ടുള്ളത് 'മനുഷ്യകരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം വെളിവായിരിക്കുന്നു ' എന്ന് വിശുദ്ധ ഖുർആനും പ്രഖ്യാപിക്കുന്നു അപ്പോൾ അവിഹിത ബന്ധങ്ങളുടെ വരുംവരായ്മകളെ തള്ളിക്കളയാൻ നമുക്കാവില്ല 

അവിഹിത ലൈംഗിക ബന്ധം വഴി പകരുന്ന പ്രധാനമഹാമാരി എയ്ഡ്സ് തന്നെ എച്ച്.ഐവി. വൈറസാണ് ഇതിന് കാരണം റെട്രോ വൈറസ് കുടുംബത്തിൽ പെട്ട വൈറസുകളാണിവ ഈ വൈറസ് രക്തത്തിൽ കലർന്ന് അതിലെ കോശങ്ങളെ നശിപ്പിക്കുന്നു അതിനാൽ മനുഷ്യന്റെ പ്രതിരോധ ശക്തി നശിക്കുകയും വിവിധ രോഗങ്ങൾക്കടിമപ്പെടുകയും ചെയ്യുന്നു വർഷങ്ങൾ മുമ്പത്തെ കണക്കനുസരിച്ച് ലോകത്ത് 4 കോടി എയ്ഡ്സ് രോഗികളുണ്ട് 

2001- ൽ മാത്രം 30 ലക്ഷം എയ്ഡ്സ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത് ഇന്ത്യയിലാകെ 39.7 ലക്ഷം പേർക്ക് എച്ച്.ഐവി ബാധയുണ്ടത്രെ കേരളത്തിൽ വരെ 1219 എയ്ഡഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ളത് തൃശൂർ ജില്ലയിലാണ് 84.31% പേർക്കും എയ്ഡ്സ് പകർന്നത് ലൈംഗിക ബന്ധം വഴിയാണ് വൈദ്യശാസ്ത്രം ഈ രോഗത്തിനു മുമ്പിൽ നിസ്സഹായതോടെയാണ് നിൽക്കുന്നത് രണ്ടര പതിറ്റാണ്ടു മുമ്പു കണ്ടുപിടിക്കപ്പെട്ട ഈ മഹാമാരിയെക്കുറിച്ച് ശാസ്ത്രം ഇന്നും ഇരുട്ടിൽ തപ്പുകയാണ് 

ഈ സാഹചര്യത്തിൽ അതിന് വഴിയൊരുക്കാതിരിക്കുകമാത്രമാണ് പരിഹാരമാർഗം വഴിവിട്ട ലൈംഗിക ബന്ധങ്ങളോട്  അടുക്കുകപോലും ചെയ്യാതിരിക്കുക ഡോ: ഇഖ്ബാലിന്റെ അഭിപ്രായത്തിൽ കേരളത്തിൽ എയ്ഡ്സ് പകർച്ചയുടെ മുഖ്യകാരണം ലൈംഗികബന്ധം മാത്രമാണെന്നാണ് 

മതനിയമങ്ങൾ പാലിക്കുന്നവർക്ക് ഇത്തരം രോഗങ്ങൾ അന്യമാണ് അത് തെളിയിക്കപ്പെട്ട യാഥാർത്ഥ്യവുമാണ് പലരും അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് 'എച്ച്.ഐ.വിയും എയ്ഡ്സും ആധുനിക സമൂഹങ്ങളിൽ കാണുന്ന പ്രതിഭാസങ്ങളാണെന്നും ഇറാനും സൗദി അറേബ്യയും പോലുള്ള രാജ്യങ്ങളിൽ ഈ രോഗബാധ തീരെ ഇല്ലെന്നു തന്നെ പറയാമെന്നും ഉത്തർപ്രദേശ് കുടുംബ ക്ഷേമമന്ത്രി അഹ്മദ് ഹസൻ പാശ്ചാത്യ സ്വാധീനങ്ങൾക്കടിമപ്പെട്ട തുറന്ന സമൂഹങ്ങളുടെ ഫലമാണ് എയ്ഡ്സ് പോലുള്ള രോഗങ്ങൾ എന്നാൽ മതശാസനകൾ പിന്തുടരുന്ന സൗദിയും ഇറാനും പോലുള്ള രാജ്യങ്ങൾ ഈ മാരക രോഗത്തിൽ നിന്ന് മുക്തമാണ് ' എയ്ഡ്സ് ബാധ വത്കരണ ശിൽപശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു (മാധ്യമം ദിനപത്രം 2005, ഡിസംബർ 10 ശനി) 

ലൈംഗിക ബന്ധം വഴി ഉണ്ടാകുന്ന മറ്റൊരു രോഗമാണ് സിഫിലിസ് (ഉഷ്ണപ്പുണ്ണ്) പ്രതിവർഷം മില്യൺ കണക്കിന് ആളുകളെ ഈ രോഗം ബാധിക്കുന്നു അവരിൽ നല്ലൊരു ഭാഗം മരണത്തിന് കീഴടങ്ങുന്നു ദശലക്ഷക്കണക്കിന് പണം ലോകരാഷ്ട്രങ്ങൾ ഈ രോഗത്തിന്റെപ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുന്നു 1964 ലെ റീഡേഴ്സ് ഡൈജസ്റ്റ് പറയുന്നു: 'എല്ലാ കൊല്ലവും നാലായിരത്തിലധികം അമേരിക്കക്കാരെ സിഫിലിസ് ബാധിക്കുന്നുണ്ട് 90% ത്തിലധികം ജനങ്ങൾ സിഫിലിസ് ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുകയാണ് ഗർഭിണികളുടെ സിഫിലിസ് കുഞ്ഞിന് പകരും ഗുണേറിയ എന്ന മറ്റൊരു രോഗവും വ്യാപകമാവുന്നതായി കണ്ടുവരുന്നു അമേരിക്കയിൽ ഓരോ വർഷവും 1,60,000 പേരെ ഇത് ബാധിക്കുന്നുവത്രെ രക്തസ്രാവമാണ് മറ്റൊന്ന് മില്യൺ കണക്കിന് വേശ്യകളെ ഇത് ബാധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത് 

'സ്ത്രീകൾ എയ്ഡ്സിനു പുറമെ ബാക്ടീരിയൽ വജൈനോസിസ്, ഹ്യൂമൺ പാപിലോമാപൈറസ്, ടീക്കോ, മോനിയാസിസ്, ഹെർപിസ്, സിഫിലിസ് എന്നിവയും കണ്ടുവരുന്നു ' (മാതൃഭൂമി ആരോഗ്യമാസിക) 

ഹെർപിസ്ജനിറ്റാലിസ് എന്ന മറ്റൊരു രോഗവും വ്യാപകമാവുന്നുണ്ട് ഇത് വരെയും ഇതിന് പ്രതിവിധി കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടില്ല ഈ രോഗത്തെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അറിയപ്പെടാൻ തുടങ്ങിയതും ഇതൊരു പ്രധാന ഗുഹ്യരോഗമായി കണക്കാക്കാൻ തുടങ്ങിയതും 1966 ന് ശേഷമാണ് ടൈക്കോ മോനിയാസിസ്, കാൻഡി ഡയാസിസ് എന്നിവയും ലൈംഗികബന്ധത്തിലൂടെ ഉണ്ടാകുന്ന മാരകരോഗങ്ങൾ തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങൾ ഹ്യൂമൺ പപ്പിലോമ വൈറസ് (HPV) പരത്തുകയും അതിന്റെ ആക്രമണം എണ്ണമറ്റ മറ്റു ക്യാൻസറുകളിലേക്ക് നയിക്കുകയും ചെയ്യും ഗർഭാശയം, യോനി തുടങ്ങിയ സ്ത്രീ ലൈംഗികാവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് മുഖ്യകാരണം വഴിവിട്ട ലൈംഗികതയാണ് 

ജാരസന്താനങ്ങളുടെ പെരുപ്പമാണ് അവിഹിത ലൈംഗിക ബന്ധത്തിന്റെ മറ്റൊരു ദുരന്തഫലം അച്ചനില്ലാത്ത കുട്ടികൾ പെരുകുകവഴി ലോകം കൂടുതൽ അരാജകത്വത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് പാശ്ചാത്യനാടുകളിൽ ഇതൊരു സാമൂഹിക പ്രശ്നമായി മുമ്പേ തന്നെ ഉയർന്നു വന്നിട്ടുണ്ട് എന്നാൽ നമ്മുടെ നാടുകളിലും ഇന്ന് ഏറെക്കുറെ ജാരസന്തതികളുടെ ഈറ്റില്ലമായിമാറിക്കഴിഞ്ഞിരിക്കുന്നു അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി പ്രഫസർ റിച്ചാർഡ് വെക്കൻസ് പറയുന്നു: 'നമ്മുടെ രാഷ്ട്രസന്തതികളിൽ പകുതിയോളം പേരും വൈവാഹിക ബന്ധങ്ങൾക്കപ്പുറം ജന്മം നൽകപ്പെട്ടവരാണ് ഇതുകൊണ്ട് അവരിലധികപേരും ലൈംഗിക പീഢനങ്ങൾക്കടിമപ്പെടുകയും അതിന്റെ പ്രചാരകരായി മാറുകയും ചെയ്തിട്ടുണ്ട് ' 

1946- ൽ ഇംഗ്ലണ്ടിൽ ജനിച്ച ഓരോ എട്ടുകുട്ടികളിൽ ഒന്നു വീതം ജാരസന്താനമായിരുന്നു: അമേരിക്കയിൽ അഞ്ചിൽ ഒന്നു വീതവും 


ഇസ്ലാം നിർദ്ദേശിക്കുന്നത്

പെണ്ണിനെ ഉപഭോഗവസ്തു ആയി കണ്ടിരുന്ന ഒരു സമൂഹത്തിലേക്കാണ് വിശുദ്ധ നബി (സ) ആദ്യമായി ഇസ്ലാമിക പ്രബോധനവുമായി കാലെടുത്തു വെക്കുന്നത് ഒരു സമൂഹത്തെയാണ് തിരുനബി (സ) അപ്പാടെ മാറ്റി മറിച്ചത് വേശ്യാവൃത്തിയിലകപ്പെട്ടവർ സ്വയം പിന്തിരിഞ്ഞു പീഢനങ്ങൾ നന്നേ കുറഞ്ഞു ഇവിടെ നിയമത്തേക്കാൾ ശക്തമായ മാനസിക പരിവർത്തനമാണ് പ്രവാചകൻ വരുത്തിയത് നിയമം കൊണ്ട് മാത്രം കാര്യമില്ല അതിനെ ഉൾക്കൊള്ളാനുള്ള ഒരു മനസ്സുകൂടി വേണം ആ മനസ്സാണ് പ്രവാചകൻ (സ) അവർക്കുണ്ടാക്കിക്കൊടുത്തത് 

ഒരു സ്ത്രീയെ ആസ്വദിക്കേണ്ടത് അവളുടെ ഭർത്താവാണ് അവന് അവളെ എങ്ങനെയും ആസ്വദിക്കാം ഭർത്താവിന് മുമ്പിലാണ് ഒരു സ്ത്രീ തന്റെ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിക്കേണ്ടത് അന്യന്റെ മുമ്പിലാവുമ്പോൾ അത് അപകടമാണ് വരുത്തി വെക്കുക തുടങ്ങിയുള്ള നിർദ്ദേശങ്ങളാണ് പ്രവാചകൻ (സ) മുന്നോട്ടു വെച്ചത് ഒരിക്കൽ നബി (സ) പറഞ്ഞു: 'ഒരു സ്ത്രീ ഔറത്താകുന്നു അവൾ പുറത്തിറങ്ങിയാൽ പിശാച് അവളെ എത്തിനോക്കും ' (തുർമുദി)

കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധമാണ് ഇസ്ലാം ആദ്യം സമൂഹത്തിൽ ഉണ്ടാക്കിയത് പരമാവധി ബോധവത്കരണം നടത്തി അതിന് ശേഷം മാത്രമാണ് ശിക്ഷാ നടപടികളെക്കുറിച്ച് ചിന്തിച്ചത് ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ പിടിച്ചു ശിക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ? കുറ്റകൃത്യം എന്താണെന്ന് ഇസ്ലാം കൃത്യമായി നിർവ്വചിച്ചിട്ടുണ്ട് 

നബി (സ) പറഞ്ഞു: 'നിന്റെ മനസ്സിൽ അസ്വസ്ഥതയുണ്ടാക്കുന്നതും ആളുകൾ കാണുന്നതിനെ നീ വെറുക്കുന്നതുമായ പ്രവർത്തനങ്ങളാണ് കുറ്റകൃത്യം ' സമൂഹത്തിലെ അംഗങ്ങൾ അനുവർത്തിക്കേണ്ട ഒരു പെരുമാറ്റത്തെ സംബന്ധിച്ച ഒരു കൂട്ടം നിയ നിർദേശങ്ങളുണ്ടാകും അംഗീകൃതമായ ഈ നടപടിക്രമങ്ങളിൽ നിന്നു വ്യതിചലിക്കുന്നത് ധാർമ്മികവും നിയമപരമവുമായ ലംഘനമാണ് ഇതിനെ കുറ്റകൃത്യം എന്നുവിളിക്കാം സാമൂഹിക ശാസ്ത്രജ്ഞനായ പോൾ ടപ്പാൻ (Paul Tappan) കുറ്റകൃത്യത്തെ നിർവ്വചിക്കുന്നത് നോക്കൂ 'ഒരു ന്യായീകരണവുമില്ലാതെ ക്രിമിനൽ നിയമത്തെ ലംഘിച്ചുകൊണ്ട് നടത്തിയിട്ടുള്ള ബോധപൂർവ്വമായ കൃത്യത്തെയോ അതിക്രമത്തെയോ കുറ്റകൃത്യം എന്ന് വിളിക്കാം '  'ഒരു സാമൂഹ്യവിരുദ്ധ പ്രവൃത്തി' എന്നാണ് മോവ് റർ (mowrer) നിർവ്വചിക്കുന്നത് 

പക്ഷെ, ഇവിടെ വളരെ ലളിതമായ നിർവ്വചനം നൽകിയത് പ്രവാചകനാണെന്ന് ആർക്കും ബോധ്യപ്പെട്ടിട്ടുണ്ടാവും ഇസ്ലാം കുറ്റകൃത്യങ്ങൾക്കെതിരെ സ്വീകരിച്ച മാനസിക സമീപനമാണ് ഈ നിർവ്വചനത്തിൽ വേറിട്ടു കാണുന്നത് കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ നിയമത്തിന്റെ പിൻബലം വേണം എന്നാൽ ഈ മാനസിക സജ്ജീകരണം നടന്നാലല്ലാതെ അത്കൊണ്ട് ഉദ്ദേശിച്ച ഫലം ലഭ്യമാവുകയില്ല 

ഇന്ന് സ്ത്രീ ഒട്ടും സുരക്ഷിതയല്ല എവിടെയും അവൾ പീഡിതയാണ് സ്ത്രീ സുരക്ഷക്ക് വേണ്ടി നിയമനിർമ്മാണങ്ങൾ അനുദിനം നടക്കുന്നു എന്നിട്ടും പീഢനങ്ങൾക്ക് യാതൊരു കുറവുമില്ല പരസ്ത്രീ ദർശനം, സ്പർശനം തുടങ്ങിയവ നിഷിദ്ധവും അപകടകരവുമാണെന്ന് ഇസ്ലാം നൂറ്റാണ്ടുകൾക്കു മുമ്പ് പറഞ്ഞുവെച്ചു സാമാന്യ ജനത്തിന് എളുപ്പത്തിൽ ബോധ്യമാകുന്ന രീതിയിൽ എന്നാൽ ഇന്നത്തെ അവസ്ഥയോ? പീഢനം, ബലാത്സംഗം ഇവയൊക്കെ നിർവ്വചനങ്ങൾ കണ്ടെത്താൻ പാടുപെടുകയാണ് അതിനിടയിൽ നിയമം നടപ്പാക്കാൻ മറന്നുപോകുന്നു 

രാജസ്ഥാനിലെ ഒരു സാമൂഹിക പ്രവർത്തക കൂട്ട  ബലാത്സംഗത്തിനിരയാവുകയുണ്ടായി അപ്പോൾ മാത്രമാണ് കോടതി കണ്ണുതുറന്നത് അതോടെ ലൈംഗിക പീഢനം എന്താണെന്ന് നിർവ്വചിക്കാനുള്ള ശ്രമത്തിലായി അവസാനം ഒരു നിഗമത്തിലെത്തിയത് ഇങ്ങനെ 

1. ശാരീരിക സമ്പർക്കങ്ങൾ 

2. അതിനുവേണ്ടിയുള്ള കൽപനകളും അപേക്ഷകളും 

3. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ 

4. അശ്ലീല പ്രദർശനം 

5. ശാരീരികമായോ, സംസാരത്തിലൂടെയോ പ്രകടമാക്കുന്ന ലൈംഗികാസക്തിയോടുള്ള പെരുമാറ്റം ഇവിടെയൊക്കെ ഓരോന്നും വീണ്ടും നിർവ്വചിക്കപ്പെടേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത് 

ഇവയിൽ ധാരാളം പോരായ്മകൾ കാണാം കുറ്റകൃത്യങ്ങളെ നിർവ്വചിക്കാൻ കാണിക്കുന്ന ഈ വ്യഗ്രതയോടൊപ്പം ഇവ്വിഷയത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട ധാർമ്മിക ചുമതലകളായിരുന്നു കൂടുതൽ ചർച്ച ചെയ്യേണ്ടിയിരുന്നത് ഇസ്ലാം അതിനാണ് കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത് കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള പ്രഥമ പടി നിയമനിർമ്മാണമെന്നോണമാണ് ഗവൺമെന്റുകളുടെ പെരുമാറ്റം നിയമങ്ങൾ അണിയറയിൽ വിശ്രമിക്കുന്നത് പതിവു കാഴ്ചയുമാണിന്ന് എബ്രഹാംസൺ (Abraham son) കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം വിവരിക്കുന്നത് കാണുക: 'ഒരു വ്യക്തിയിൽ ക്രിമിനൽ പ്രവണതകൾ കൂടുകയും അതിനെ ചെറുക്കാനുള്ള പ്രവണതകൾ കുറയുകയും ചെയ്യുമ്പോഴാണ് കുറ്റകൃത്യങ്ങളുണ്ടാകുന്നത് '


ശരീര പ്രദർശനത്തിനെതിരെ

വിശുദ്ധ ഖുർആൻ കുറ്റകൃത്യങ്ങൾക്കെതിരെ നിരന്തരം ഉദ്ബോധനം നടത്തുന്നുണ്ട് സ്ത്രീകളുടെ നഗ്നത പ്രദർശനം, അഴിഞ്ഞാട്ടം... തുടങ്ങി സാമൂഹിക ദരുന്തങ്ങൾക്ക് വഴി വെച്ചേക്കാവുന്നവയെ കൂടുതൽ പ്രധാനത്തോടെ അത് എടുത്ത് പറയുന്നുണ്ട് വിശുദ്ധ ഖുർആൻ പറയുന്നു: 'നബിയെ അങ്ങ് അവിടുത്തെ ഭാര്യമാരോടും പെൺമക്കളോടും വിശ്വാസിനികളായ സ്ത്രീകളോടും അവർ അവരുടെ മേൽ തട്ടം താഴ്ത്തിയിടാൻ പറയുക അവരെ തിരിച്ചറിയാൻ പറ്റിയ മാർഗം അതാണ് അങ്ങനെ അവർ  ദ്രോഹിക്കപ്പെടുകയില്ല അല്ലാഹു വളരെയധികം പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു '(വിശുദ്ധ ഖുർആൻ: 33: 59) 

'സ്വന്തം ഭവനങ്ങളിൽ നിങ്ങൾ അടങ്ങിയിരിക്കുക പൂർവ്വ അജ്ഞാന കാലത്തെ പോലെ നിങ്ങൾ സൗന്ദര്യം പ്രദർശിപ്പിക്കരുത് ' ( വിശുദ്ധ ഖുർആൻ 33:32) 

വിവാഹം ജീവിതം ആഗ്രഹിക്കുന്ന വൃദ്ധകൾ, അലങ്കാരങ്ങൾ വെളിപ്പെടുത്താതെ പർദ്ദ വസ്ത്രങ്ങൾ അഴിച്ച് വെക്കുന്നതിൽ കുറ്റമില്ല എന്നാൽ പർദ്ദ അഴിക്കാതിരിക്കലാണ് അവർക്ക് ഉത്തമം എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു ' (വിശുദ്ധ ഖുർആൻ 24: 60) 

'സത്യവിശ്വാസിനികളോടും കണ്ണുകൾ ചിമ്മുവാനും  ജനനേന്ദ്രിയങ്ങൾ സൂക്ഷിക്കുവാനും നബിയേ, തങ്ങൾ പറയുക ബാഹ്യാലങ്കാരങ്ങളല്ലാതെ വെളിപ്പെടുത്തരുതെന്നും അവരോട് പറയുക അവർ അവരുടെ മക്കനകൾ കൊണ്ട് അവരുടെ ശിരസും കഴുത്തും മാറിടങ്ങളും മറക്കട്ടെ ' (വിശുദ്ധ ഖുർആൻ 24: 30,31) 


ഇസ്ലാമിലെ വസ്ത്രധാരണം

കാലത്തിനനുസരിച്ച് വസ്ത്രധാരണ രീതിയിലും കാതലായ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് ആദിമനിവാസികൾ മരത്തൊലിയും ഇലകളും ഉപയോഗിച്ചാണ് നാണം മറച്ചിരുന്നത് പിന്നീട് മനുഷ്യൻ മൃഗരോമങ്ങൾ ഉപയോഗിച്ചു കമ്പിളി നെയ്തു പിൽക്കാലത്തും പലമാറ്റങ്ങൾ ഈ മേഖലയിൽ പ്രകടമായി നാണം മറക്കലായിരുന്നു ഇത് കൊണ്ട് അന്നൊക്കെയും മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം എന്നാൽ ഇന്ന് നാണം മറക്കലിനെക്കാൾ അലങ്കാരങ്ങൾക്ക് ആണ് പ്രാധാന്യം നൽകി വരുന്നത് 

എന്നാൽ ഇസ്ലാം പഴയകാല മനുഷ്യന്റെ നിലപാടുകളോടാണ് യോജിക്കുന്നത് ഈ വിഷയത്തിൽ സ്ത്രീകളുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയും ഇസ്ലാം കാണിക്കുന്നുണ്ട് ഇസ്ലാമിലെ വസ്ത്രം എങ്ങനെയെങ്കിലും ആയിക്കൂടാ ഇതര സംസ്കാരങ്ങളിൽ നിന്ന് അതിന് വ്യത്യസ്ത വേണം അത് സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതാവണം മനുഷ്യന് അല്ലാഹു വസ്ത്രം നിർബന്ധമാക്കിയത് അത്യന്തികമായി അവന്റെ നഗ്നത മറക്കാനാണ് അല്ലാഹു പറയുന്നു: 'ആദം സന്തതികളെ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങളെ മറക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു ധർമനിഷ്ടയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുതൽ ഉത്തമം അവർ ശ്രദ്ധിച്ചു മനസ്സിലാക്കുവാൻ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളുവുകളിൽ പെട്ടതത്രെ അത് ' (വിശുദ്ധ ഖുർആൻ: അഅ്റാഫ് 26) 

ഇബ്നു ഉമർ (റ) നോട് ഒരിക്കൽ ഒരാൾ ചോദിച്ചു: 'ഏത് വസത്രമാണ് ഞാൻ ധരിക്കേണ്ടത്?' 'വിഡ്ഢികൾ പരിഹസിക്കാത്തതും വിവരമുള്ളവർ ആക്ഷേപിക്കാത്തതുമായ വേഷം സ്വീകരിക്കുക ' അദ്ദേഹം പ്രതിവചിച്ചു (ത്വബ്റാനി) 

നഗ്നത മറയാത്ത രീതിയിലുള്ള വസ്ത്രധാരണത്തെ ഇസ്ലാം അടച്ചാക്ഷേപിച്ചിട്ടുണ്ട് അവർക്ക് തക്കതായ ശിക്ഷയാണ് പരലോകത്തുള്ളത് അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി (സ)  പറഞ്ഞു: 'രണ്ട് വിഭാഗം നരകവാസികൾ ഞാൻ അവരെ കണ്ടിട്ടില്ല പശുവിന്റെ വാലുപോലുള്ള ചാട്ടവാറുകൾ കൊണ്ട് ജനങ്ങളെ അടിക്കുന്നവരാണ് ഒരുവിഭാഗം തലമറക്കാത്ത വിവസ്ത്രരായ, കൊഞ്ചിക്കുഴയുകയും ഗാനം ആലപിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് രണ്ടാമത്തെ വിഭാഗം അവർ സ്വർഗത്തിൽ കടക്കുകയോ നാഴികകളോളം അടിച്ചു വീശുന്ന സ്വർഗ്ഗത്തിന്റെ പരിമളം പോലും അവർക്ക് ലഭിക്കുകയോ ഇല്ല ' (മുസ്ലിം) 

ഇന്ന് സ്ത്രീയോ പുരുഷനോ എന്നറിയാത്ത രീതിയിലുള്ള വസ്ത്രധാരണമാണ് പലർക്കും ഇതും ഇസ്ലാം നിരോധിച്ചിട്ടുണ്ട് ഇബ്നു അബ്ബാസ് (റ) പറഞ്ഞു: 'പുരുഷ വേഷം കെട്ടുന്ന സ്ത്രീകളളെയും സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാരെയും നബി (സ) ശപിച്ചിരിക്കുന്നു ' (ബുഖാരി) കനം കുറഞ്ഞതും ആകാരവലുപ്പം എടുത്തു കാട്ടുന്നതുമായ വസ്ത്രവും പാടില്ല ഒരു സംഭവം കാണുക: ഒരിക്കൽ ആഇശ (റ) നെ കാണാൻ അവരുടെ സഹോദരന്റെ മകൾ ഹഫ്സ വന്നു നേരിയ മക്കനയാണ് ഹഫ്സ്വ ധരിച്ചിരുന്നത് ഇത് കണ്ടപ്പോൾ ആഇശ (റ) ക്ക് ദേഷ്യം വന്നു നിനക്കറിഞ്ഞുകൂടെ സൂറത്തുനൂറിൽ അല്ലാഹു എന്താണ് കൽപ്പിച്ചതെന്ന് പറഞ്ഞ് കൊണ്ട് ആ മക്കന അവർ പിച്ചിച്ചീന്തിക്കളഞ്ഞു ഹഫ്സ്വക്ക് വേറെ തടിച്ച മക്കന വാങ്ങിക്കൊടുത്തു 


പർദ്ദ

സ്ത്രീക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രമാണ് പർദ്ദ ഖുർആൻ 'ആകെമൂടുന്ന വസ്ത്രം ' എന്ന അർത്ഥത്തിൽ 'ജിൽബാബ് ' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് സ്ത്രീകളുടെ നഗ്നതയും അലങ്കാരവും വെളിവാകാതിരിക്കാൻ പർദ്ദ സഹായകമാണ് സൂറത്തുൽ അഹ്സാബിലെ അമ്പത്തൊമ്പതാം സൂക്തം പർദ്ദ ധരിക്കാൻ ആവശ്യപ്പെടുന്നു സമ്പൂർണ്ണ പർദ്ദ സമ്പ്രദായം ഇസ്ലാമാണ് കൊണ്ടുവന്നത് എങ്കിലും പല സമൂഹങ്ങളിലും പുരാതനകാലത്ത് തന്നെ പർദ്ദ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് കാണാം 

അഖ്ദാദ് എഴുതുന്നു: 'ഇസ്ലാമേതര പ്രസ്ഥാനക്കാർ വായിച്ചു കൊണ്ടിരിക്കുന്ന മതഗ്രന്ഥങ്ങൾ തന്നെ പർദ്ദയെ കുറിച്ച് നല്ല നിലയിൽ പ്രതിപാദിച്ചിട്ടുണ്ട് മതകീയമല്ലാത്ത മറ്റു ഗ്രന്ഥങ്ങളിലും മറക്കു വേണ്ടിയോ അസൂയയിൽ നിന്ന് രക്ഷപ്പെടാനോ സ്ത്രീ പർദ്ദ ഉപയോഗിച്ചതായി ഒരു ചരിത്രാന്വേഷിക്ക് മനസ്സിലാക്കാം ' (അൽമർഅത്തുഫിൽ ഖുർആൻ പേജ് 58) 

മുഹമ്മദ് കുർദു അലി എഴുതുന്നു: 'പഴയ കാലത്ത് തന്നെ ബാബിലോണിയയിലും അസീരിയയിലും, പേർഷ്യയിലും, റോമിലും, ഇന്ത്യയിലുമൊക്കെ പർദ്ദ സമ്പ്രദായമുണ്ടായിരുന്നു അതിൽ സ്വീകാര്യ യോഗ്യമായത് ഇസ്ലാം തിരഞ്ഞെടുത്തു ' (അൽ ഇസ്ലാം വൽ ഹളാറത്തുൽ അറബിയ്യ: 1:88) 

എന്നാൽ ഇന്ന് മിക്ക സ്ത്രീകളും ധരിക്കുന്ന ന്യൂമോഡൽ പർദ്ദകൾ ഇസ്ലാംമികമല്ല ശരീരത്തിന്റെ നിമ്നോന്നതികൾ അവ എടുത്തു കാട്ടുന്നുണ്ട് അയഞ്ഞ തരം പർദ്ദകളാണ് ഇസ്ലാം താത്പര്യപ്പെടുന്നത് 

പർദ്ദ സത്യവിശ്വാസിയുടെ വേഷമാണ് പർദ്ദാചരണത്തിലൂടെ ഇസ്ലാം അവളോട് കൽപിച്ച നിയമ വ്യവസ്ഥകൾ പാലിക്കുകയാണ് ആത്മീയമായ ഒട്ടനവധി നേട്ടങ്ങൾ അതുവഴി അവൾക്ക് ലഭിക്കുന്നു കൂടെ ഭൗതികവും ആരോഗ്യപരവുമായ നേട്ടങ്ങളും ലഭ്യമാണ് പർദ്ദയുടെ അനിവാര്യത പുതിയ ലോകത്ത് ഏറെ വരുന്നതായാണ് കണ്ട് കൊണ്ടിരിക്കുന്നത് മുസ്ലിം സ്ത്രീകൾ പർദ്ദ ജീവിതത്തിന്റെ ഭാഗമായി തന്നെ എടുക്കേണ്ടതുണ്ട് 

പർദ്ദക്ക് നേരെ പല്ലിളിച്ചു കാട്ടുന്നവർ ധാരാളമുണ്ട് തീവ്രവാദത്തിന്റെ പരിപാവനമെന്ന് വിളിച്ചു കൂവുന്നു മുസ്ലിം സ്ത്രീയെ പർദ്ദയാചരണത്തിലൂടെ തളച്ചിടപ്പെടുന്നുവെന്ന് ഉദ്ഘോഷിക്കുന്നു എന്നാൽ ആരെതിർത്താലും പർദ്ദയുടെ മഹത്വം ചോർന്നുപോകുന്നില്ല അതിന് പ്രസക്തി ഏറി വരിക മാത്രമാണ്  കമലാ സുരയ്യ എഴുതി: 'ഞാൻ എന്റെ ജീവിതത്തിൽ പലപ്പോഴും ബുർഖ ധരിച്ച് പുറത്ത് പോയിട്ടുണ്ട് പർദ്ദയിട്ട മുസ്ലിം സ്ത്രീകളെ പരിഹസിക്കാനോ, തൊടുവാനോ അന്യജാതിക്കാർക്കെന്നല്ല മുസ്ലിം യുവാക്കൾക്കും ധൈര്യം വരാറില്ല പർദ്ദ എന്റെ അഭിപ്രായത്തിൽ ഒരു രക്ഷാകവചമാണ് ' (മലയാള മനോരമ 1995 ഒക്ടോബർ 28)


സ്ത്രീകളും പൊതുരംഗ പ്രവേശനവും

വ്യഭിചാരവും അനന്തര ദുരന്തങ്ങളും സമൂഹത്തിൽ വരുന്നതിന്റെ പ്രധാനകാരണം സ്ത്രീകളുടെ രംഗപ്രവേശനമാണെന്നത് സമ്മതിക്കാതെ തരമില്ല അതുതന്നെയാണ് ഇസ്ലാം സ്ത്രീയുടെ പൊതുരംഗപ്രവേശനത്തെ എതിർക്കുന്നത് സ്ത്രീ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവളാണ് അവളുടെ സൗന്ദര്യം അന്യർക്ക് പ്രദർശിപ്പിച്ചുകൂടാ പുരുഷനെപ്പോലെ അങ്ങാടികളിലും തൊഴിൽ ശാലകളിലും കയറിയിറങ്ങേണ്ടവളല്ല അവൾ അവളുടെ  തന്നെ സുരക്ഷിതത്വത്തിനാണിത് അതോടൊപ്പം സാമൂഹിക ദുരന്തങ്ങൾ നിവാരണം ചെയ്യാനും കൂടിയാണ് പലരും ജല്പിക്കും പോലെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുകയൊന്നുമല്ല വീട്ടിൽ അവൾ സ്വതന്ത്രയാണ് പുറത്തിറങ്ങിയാലാണല്ലോ അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും 

സ്ത്രീ- പുരുഷ സങ്കലനമാണിന്നെവിടെയും അങ്ങാടികൾ, വെയ്റ്റിംഗ് ഷെഡുകൾ, വഴിയോരങ്ങൾ, വാഹനങ്ങൾ, നടുറോഡുകളിൽ വരെ സ്ത്രീ - പുരുഷന്മാർ തൊട്ടുരുമ്മി നിൽക്കുന്നു ആരും അതത്ര കാര്യമാക്കുന്നില്ല അരുതാത്ത സ്പർശനങ്ങൾ ഈ കൂടിക്കലരിൽ എത്രയെങ്കിലും നടക്കുന്നു പലരും ഈ ശല്യം (സുഖം) നന്നായി ആസ്വദിക്കുനു 

അവിഹിത ബന്ധങ്ങളിലേക്കാണ് ഈ സങ്കലനം കൊണ്ടെത്തിക്കുന്നത് ഇത് മുൻകൂട്ടി മനസ്സിലാക്കിയാണ് ഇസ്ലാം ചില കർശന വിലക്കുകൾ ഏർപ്പെടുത്തിയത് വളരെ ഗൗരവമായിത്തന്നെ ഖുർആനും ഹദീസും ഇതിനെതിരെ ശബ്ദിക്കുന്നുണ്ട് നബി (സ) പറഞ്ഞു: 'ഒരാളുടെ തലയിൽ ഇരുമ്പ് കൊണ്ടുള്ള സൂചി തറക്കലാണ് അനുവദനീയമല്ലാത്ത സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ ഉത്തമം ' (ബൈഹഖി) 'രണ്ട് സ്ത്രീകൾക്കിടയിലൂടെ പുരുഷൻ നടക്കുന്നത് നബി (സ) വിരോധിച്ചിരിക്കുന്നു ' (അബൂദാവൂദ്) 

സ്ത്രീ പുരുഷ സങ്കലനം അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുമെന്ന സത്യം പലരും ഉൾക്കൊണ്ട്കൊണ്ടിരിക്കുകയാണിന്ന് ആംഗലേയ ലേഖിക ലാഡികോക്ക് എഴുതുന്നത് നോക്കൂ: 'സ്ത്രീ- പുരുഷ സങ്കലനത്തിന്റെ വർദ്ധനവ് അനുസരിച്ച് ജാരസന്താനങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു ഇതാണ് സ്ത്രീയുടെ ഏറ്റവും വലിയ ദുരിതം പാശ്ചാത്യ നാഗരികതക്കേറ്റ നാണക്കേട് ലഘൂകരിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനായി? നിരപരാധിയായ നൂറുകണക്കിന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് തടയാൻ സമയമായില്ലേ?' 

വ്യവസായിക വിപ്ലവത്തിന്റെ പേരിൽ ഇംഗ്ലണ്ടിൽ സ്ത്രീകളെ തെരുവിലിറക്കിയതിന്റെ ഫലമെന്തായിരുന്നു? തൊഴിൽ ശാലകളിൽ അവൾ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടു പുരുഷന്റെ സുഖാസ്വാദനങ്ങളുടെ കടുത്ത ഇരകളായി മാറി ഇന്നത്തെ അവസ്ഥയും മറിച്ചല്ലല്ലോ തൊഴിൽ ശാലകളിൽ ഏതെങ്കിലും തരത്തിലുള്ള പീഢനങ്ങൾക്ക് ദിനംപ്രതി അവൾ ഇരയായിക്കൊണ്ടിരിക്കുന്നു 

സാമൂഹികമായ പ്രശ്നങ്ങളാണ് അതുവഴി സംജാതമാകുന്നത് സുപ്രസിദ്ധ എക്കണോമിക്ക് ഫിലോസഫർ ജോൺ സൈമൺ പറയുന്നു: 'ഇന്ന് സ്ത്രീകൾ തയ്യൽ ഷോപ്പുകളിലും അച്ചടിശാലകളിലും മറ്റും ജോലിചെയ്യുന്നു ഗവൺമെന്റ് സ്ഥാപനങ്ങളിലും അവൾ ഇന്ന് നിയമിതയായിട്ടുണ്ട് തൊഴിൽ കാരണം, അവൾക്കിന്ന് അൽപം നാണയത്തുട്ടുകൾ  സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട് പക്ഷെ, കൊണ്ടെല്ലാം കുടുംബത്തിന്റെ നെടുംതൂണുകളാണ് പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നത് പുരുഷനാകട്ടെ അവളെ വിവിധ രീതികൾ ചൂഷണം ചെയ്യുന്നു അതോടൊപ്പം തൊഴിൽ രംഗത്തേക്കുള്ള അവളുടെ തള്ളിക്കയറ്റം കാരണം അവന്റെ ജോലിസാധ്യതകൾ കുറഞ്ഞു വരുന്നു ' 

നരവംശ ശാസ്ത്രജ്ഞനായ ജിയോ പെരേറ പറയുന്നു: 'പുരുഷന്മാരുടെ ജോലിചെയ്യുന്ന ധാരാളം സ്ത്രീകൾ ഇന്ന്  യൂറോപ്പിലുണ്ട് ഇത് കാരണം ഇവർ വിവാഹബന്ധത്തിലേർപ്പെടുന്നില്ല സ്ത്രീയും പുരുഷനുമല്ലാത്ത ഇവരെ മൂന്നാം വർഗ്ഗമായി കണക്കാക്കേണ്ടതുണ്ട് മനുഷ്യ പ്രകൃതിക്കെതിരെയുള്ള ഈ നീക്കത്തെക്കുറിച്ച് പണ്ഡിത ലോകം ഇന്ന് ബോധവാന്മാരാകേണ്ടതുണ്ട് ഇതേ നില അഭംഗുരം തുടർന്നാൽ സമുദായത്തിന് വലിയ കോട്ടങ്ങളുണ്ടാകും ' രാഷ്ട്രീയത്തിലും പൊതുവേദികളിലും സ്ത്രീ പ്രത്യക്ഷപ്പെടുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുന്നതിൽ സംശയമില്ല 


സ്ത്രീയുടെ യാത്രയും മതനിയമവും

പൊതുരംഗ പ്രവേശനം സ്ത്രീക്ക് അനുചിതമാണ് അതിനാൽ തന്നെ സ്ത്രീയുടെ യാത്രകളെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട് അനിവാര്യമായ ഘട്ടങ്ങളിലല്ലാതെ അവൾ പുറത്തിറങ്ങരുത് ഇസ്ലാമിന്റെ ആദ്യകാലത്ത് പുരുഷനെപ്പോലെ സ്ത്രീയും ബാഹ്യസഞ്ചാരം അനുവദിക്കപ്പെട്ടവളായിരുന്നു എന്നാൽ അതിന്റെ തിക്തഫലം അവൾ ശരിക്കും അനുഭവിച്ചിരുന്നു പുരുഷന്റെ വികാര- വിചാരങ്ങളുടെ നാറിയ വിഴുപ്പുഭാണ്ഡങ്ങൽ വഹിക്കാനായിരുന്നു ഇത് മൂലം അവൾ നിർബന്ധിക്കപ്പെട്ടത് വിവിധ സമൂഹങ്ങളും ഇപ്രകാരം സ്ത്രീയെ പുറത്തിറക്കി പരമാവധി അവളെ ഊറ്റിക്കുടിക്കാൻ ശ്രമിച്ചതായി കാണാം സ്ത്രീയുടെ ഈ ഗതികേട് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് അവളുടെ സംരക്ഷണത്തിന് വേണ്ടി ഇസ്ലാം നിയമങ്ങളാവിഷ്കരിച്ചത് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചു: 'നിങ്ങൾ വീടിനകത്ത് അടങ്ങിയൊതുങ്ങിക്കഴിയുക അറിവില്ലായ്മയുടെ കാലത്തെ പോലെ പുറം സഞ്ചാരം നടത്താതിരിക്കുക' (സൂറത്തുൽ: അഹ്സാബ് 33) 

സ്ത്രീ പൊതുരംഗപ്രവേശനത്തിനെതിരെ തിരുനബിയും ശബ്ദിച്ചു 'അവർക്ക് അത്യുത്തമം അവരുടെ ഭവനാന്തരങ്ങളാകുന്നു ' (അബൂദാവൂദ്) 'സ്ത്രീ തന്റെ ഭർത്താവിന്റെ ഭവനത്തിലെ കാര്യങ്ങൾ നോക്കേണ്ടവളാകുന്നു ' (ബുഖാരി, മുസ്ലിം) 'നിങ്ങളുടെ കാര്യങ്ങളൊക്കെ സ്ത്രീകളിലേക്ക് ഏൽപ്പിക്കപ്പെടുന്ന കാലം വരുമ്പോൾ ഭൂമിയുടെ അടിഭാഗമാകും പുറം ഭാഗത്തേക്കാൾ നല്ലത് ' (തുർമുദി) 

വീട്ടിൽ നിന്ന് തനിക്ക് സാധിച്ചെടുക്കാൻ കഴിയാത്ത അനിവാര്യങ്ങൾക്ക് വേണ്ടിയും അനുവദനീയ വിഷയങ്ങൾക്ക് വേണ്ടിയുമാകണം സ്ത്രീയുടെ യാത്രയെന്നതാണ് മതനിയമം ഉദാഹരണമായി ഹജ്ജ് എടുത്തു നോക്കുക അത് സ്ത്രീക്കും നിർബന്ധമാണല്ലോ എന്നാലാകട്ടെ ഹജ്ജ് വീട്ടിൽ നിന്ന് നിർവ്വഹിക്കാനാവില്ല അപ്പോൾ യാത്ര അനിവാര്യമായിത്തീർന്നു എന്നാൽ അത് പോലും നിയമങ്ങൾ പാലിച്ചേ ആകാവൂ സ്ത്രീക്ക് ഹജ്ജ് യാത്രക്ക് പുറപ്പെടുന്നതിന് ഒരു പ്രത്യേക നിയമം തന്നെ ഫുഖഹാഅ് പറയുന്നുണ്ട്: 'പെണ്ണിന് ഹജ്ജ് യാത്ര നിർബന്ധമാകാൻ പ്രത്യേകമായ ഒരു നിബന്ധന ഉണ്ട് അത് അവളുടെ കൂടെ സ്വന്തം ഭർത്താവോ, വിവാഹബന്ധം നിഷിദ്ധമായ ബന്ധുക്കളോ, വിശ്വസ്തകളായ മറ്റു സ്ത്രീകളോ ഉണ്ടാവലാണ് ഇതിന്റെ കാരണം വ്യക്തമാണ് അവൾക്ക് ഒറ്റയ്ക്ക് യാത്ര പോകൽ ഹറാമാകുന്നു അത് ചെറിയ യാത്രയാണെങ്കിൽ തന്നെയും' (ഫത്ഹുൽ മുഈൻ 182) 

ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: 'ഒരിക്കൽ നബി (സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: വിവാഹബന്ധം നിഷിദ്ധമായവരല്ലാത്ത ഒരു പുരുഷനും ഒരു പെണ്ണിനോടൊപ്പം തനിച്ചാവുന്ന സ്ഥിതി വരരുത് ഒരു സ്ത്രീയും തനിക്ക് വിവാഹബന്ധം ഹറാമായ പുരുഷനൊപ്പമല്ലാതെ യാത്ര പോകരുത് ' ഇത്കേട്ട പാടെ ഒരു സ്വഹാബി ചോദിച്ചു: 'നബിയേ, എന്റെ ഭാര്യ ഹജ്ജിനു പുറപ്പെടാനൊരുങ്ങുന്നു, ഞാനാകട്ടെ ഇന്നാലിന്ന യുദ്ധത്തിനു പേരും നൽകിയിരിക്കുന്നു ഇനി എന്തുചെയ്യും?' നബി (സ) പറഞ്ഞു: 'നീ പോയി അവൾക്കൊപ്പം ഹജ്ജ് നിർവ്വഹിക്കുക ' (ബുഖാരി, മുസ്ലിം) 

ധർമ്മ കുന്നോളം പ്രതിഫലാർഹമായ കാര്യമാണ് മാത്രവുമല്ല, ഇസ്ലാമിന്ന് ഈ മണ്ണിൽ നിലനിൽക്കാൻ യുദ്ധം അനിവാര്യമായ ഒരു സന്ദർഭം കൂടിയായിരുന്നു അത് എന്നിട്ടും പ്രവാചകൻ ഇങ്ങനെ കല്പിക്കുമ്പോൾ, സ്ത്രീയുടെ തനിച്ചുള്ള യാത്ര എത്രവലിയ ആപത്തുകൾ വരുത്താനിടയുണ്ട് എന്ന് മനസ്സിലാകുന്നു 

ഹജ്ജ് പോലെ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതിനും സ്ത്രീക്ക് പുറത്തുപോവാം ഇത് സ്ത്രീക്കും സുന്നത്താണല്ലോ എന്നാൽ ഇവിടെയും നിയമം പാലിച്ചുള്ള യാത്രകളേ അനുവദിക്കുന്നുള്ളൂ അതുപോലെ അനിവാര്യമായ അറിവ് സമ്പാദനം, ഉപജീവനം, നഴ്സിംഗ്.... തുടങ്ങി ഏറ്റവും അത്യന്താപേക്ഷിതമായ കാര്യങ്ങൾക്ക് മറ്റുമാർഗ്ഗങ്ങളൊന്നുമില്ലെങ്കിൽ നിബന്ധനകളൊത്ത യാത്രകൾ ആവാം സ്ത്രീകൾ വീട് വിട്ട് പുറത്തിറങ്ങുന്നത് വൻദോഷമാണെന്ന് പഠിപ്പിക്കുന്ന ഈ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായിടത്താണെന്ന് കല്പിക്കേണ്ടതുണ്ട് പ്രത്യുത നാശം ഭയപ്പെടുന്നില്ലെങ്കിൽ ഇത് കറാഹത്താണ് നാശം ഉണ്ടെങ്കിൽ വൻദോഷമില്ലാത്ത ഹറാമും ഇത് വ്യക്തമാണല്ലോ ' (സവാജിർ 2:73) 

ഇന്നത്തെ സാഹചര്യങ്ങളിൽ നാശസാധ്യത നിലനിൽക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ ചുരുക്കത്തിൽ പരിധിവിട്ടുള്ള യാത്രകൾ ഇസ്ലാമികമല്ല അനിവാര്യഘട്ടങ്ങളിലെ  യാത്രകളെ മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ 


ബഹുഭാര്യത്വവും അനിവാര്യതയും

അവിഹിത ബന്ധങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ബഹുഭാര്യത്വവും ഇസ്ലാം അനുവദിച്ചിട്ടുള്ളത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പലപ്പോഴും ബഹുഭാര്യത്വത്തിലേക്ക് ആവശ്യമുയരുന്നുമുണ്ട്  ഒരാൾക്ക് ഏത് ഘട്ടത്തിലും ഒരൊറ്റ ഭാര്യമാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്നവർ അനന്തര ദുരന്തങ്ങളെ കാണാതെ പോകുകയാണ് അത്തരം ഒരവസ്ഥയിൽ സ്വന്തത്തെ ഒന്നു നിർത്തി ചിന്തിച്ചു നോക്കൂ അപ്പോഴേ ഈ ആവശ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുകയുള്ളൂ 

എന്നാൽ നിരുപാധികം ഒരാൾക്ക് എത്രയും ഭാര്യമാരാകാമെന്ന് ഇസ്ലാം ലൈസൻസ് നൽകുന്നില്ല നീതി പാലിക്കാനാവുമെങ്കിൽ മാത്രമാണ് ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നുള്ളൂ വിശുദ്ധ ഖുർആൻ ഇക്കാര്യം ഉണർത്തുന്നത് കാണുക: 'അനാഥകുട്ടികളുടെ കാര്യത്തിൽ നീതി പാലിക്കാനാവുകയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്ന പക്ഷം നിങ്ങൾക്ക് ഇഷ്ടമായി തോന്നുന്ന സ്ത്രീകളെ രണ്ട് വീതമോ, മൂന്ന് വീതമോ, നാല് വീതമോ വിവാഹം കഴിക്കുക എന്നാൽ നീതി പാലിക്കാൻ കഴിയുകയില്ലെന്ന് നിങ്ങൾ ഭയപ്പെട്ടാൽ ഒരു സ്ത്രീയെ മാത്രം അല്ലെങ്കിൽ അടിമസ്ത്രീകളെ (കൊണ്ട് മതിയാക്കുക) അനീതി പ്രവർത്തിക്കാതിരിക്കാൻ ഏറ്റവും ഉപയുക്ത മാർഗം ഇതാണ് ' (സൂറത്തുൽ: നിസാഅ് 3)  'നിങ്ങൾ എത്ര തന്നെ ആഗ്രഹിച്ചാലും  ഭാര്യമാർക്കിടയിൽ നീതിപാലിക്കാൻ (സ്നേഹത്തിലും മറ്റും സമത്വം പാലിക്കാൻ) നിങ്ങൾക്ക് കഴിയുന്നതല്ല അത് കൊണ്ട് (ഒരുഭാര്യയിലേക്ക്) നിങ്ങൾ പൂർണ്ണമായും ആകൃഷ്ടനാവുകയും മറ്റവളെ കെട്ടിയിടപ്പെട്ടവളെ പോലെ ഉപേക്ഷിക്കുകയും ചെയ്യരുത് ' (സൂറത്തുൽ: നിസാഅ് 129) 

ഒന്നാമത്തെ സൂക്തം ബഹുഭാര്യത്വം അനുവദനീയമാക്കുന്നതിന്റെ സാഹചര്യമാണ് എടുത്ത് കാട്ടുന്നത് എന്നാൽ മനുഷ്യന്റെ സ്വാഭാവികമായ ദൗർബല്യവും പരിമിതിയും സൂചിപ്പിക്കുകയാണ് രണ്ടാമത്തേത് ഒരു മുന്നറിയിപ്പും കൂടിയാണിത് 'നീതി പാലിക്കുക ' എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പ്രത്യേകിച്ച് ഭാര്യമാർക്കിടയിൽ അതിനാൽ ആലോചിച്ച് തീരുമാനമെടുക്കണമെന്ന സൂചനയാണിതിൽ അപ്പോൾ ഇസ്ലാം ബഹുഭാര്യത്വത്തെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ഇതിൽ നിന്ന് ഗ്രഹിക്കാമല്ലോ 

ബഹുഭാര്യത്വം അനിവാര്യമാകുന്നതിന് സാമൂഹികം, വ്യക്തിപരം എന്നിങ്ങനെ പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട് സാമൂഹികാനിവാര്യത 

1. സ്ത്രീകൾ പുരുഷനേക്കാൾ അധികരിക്കുക അന്ത്യനാളിന്റെ അടയാളങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത് ഒരു പുരുഷന് നാല്പത് സ്ത്രീകൾ വരെ ആയിത്തീരുന്ന കാലം വിദൂരമല്ല ലോഗാസ് വീക്കിലിയിൽ ഒരു ഇംഗ്ലീഷ് വനിത പശ്ചാത്യരുടെ ഇന്നത്തെ അവസ്ഥ വിശദീകരിച്ചുകൊണ്ട് എഴുതിയത് കാണുക: 'അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നമ്മുടെ പുത്രിമാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു അത് കാരണം ഇന്ന് എവിടെയും കുഴപ്പമാണ് ഇതിന്റെ കാരണം അന്വേഷിക്കുന്നതാകട്ടെ  തുലോം വിരളവും ഇവരെ കാണുമ്പോൾ എന്റെ ഹൃദയം പൊട്ടുന്നു പക്ഷേ, അത് കൊണ്ടെന്ത് കാര്യം? ഈ വൃത്തികേട് അവസാനിപ്പിക്കാനായി എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തിയേ മതിയാകൂ' സുപ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന തോമസ് ഈ രോഗം കണ്ടുപിടിക്കുകയും അതിന് യുക്തമായ പ്രതിവിധിയെന്നോണം ബഹുഭാര്യത്വം നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു 

ഇത് നടപ്പിലാക്കിയാൽ ഈ നാശം നീങ്ങുകയും നമ്മുടെ പുത്രിമാർ ഗൃഹനായികകളായി തീരുകയും ചെയ്യുന്നു ഏക ഭാര്യ സമ്പ്രദായം നിർബന്ധമാക്കിയതിനാലാണ് എല്ലാ നാശവും സംഭവിക്കുന്നത് പെൺകുട്ടികൾ ഒളിച്ചോടുന്നവരായതും, പുരുഷൻ ചെയ്യുന്നത് പോലുള്ള ജോലി ചെയ്യാൻ നിർബന്ധിതയായതുമെല്ലാം ഇത്കൊണ്ട് തന്നെ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കിൽ നാശം കൂടിക്കൊണ്ടേയിരിക്കും ബഹുഭാര്യത്വം ഓരോ സ്ത്രീയെയും ഗൃഹനായികയാക്കുകയും അംഗീകൃത കുട്ടികളുടെ മാതാപിതാക്കളാക്കുകയും ചെയ്യും ആ കുട്ടികൾക്കും അവരുടെ മാതാക്കൾക്കും ഒരിക്കലും അഭിമാനക്ഷതം ഏൽക്കുകയുമില്ല 

2. യുദ്ധമോ പ്രകൃതി ദുരന്തമോ വഴി പുരുഷന്മാർ ഗണ്യമായി കുറയുക ബഹുഭാര്യത്വം അംഗീകരിക്കാത്ത ഇംഗ്ലീഷ് തത്വചിന്തകൾ സെവൻ സർ പോലും ഇത്തരം ഘട്ടങ്ങളിൽ അത് അനിവാര്യമാണെന്ന് സമ്മതിക്കുന്നുണ്ട്  

വൈധവ്യത്തിന്റെ നോവും നൊമ്പരവും പേറി കഴിയുന്ന അനേകം സ്ത്രീകളെയും ഇത്തരുണത്തിൽ വിസ്മരിച്ചുകൂടാ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലക്ഷക്കണക്കിന് യോദ്ധാക്കൾ കൊല്ലപ്പെടുകയുണ്ടായി അതിനാൽ അവരുടെ ഭാര്യമാരൊക്കെ വിധവകളായിത്തീർന്നു വികാരം അടിച്ചൊതുക്കാൻ കഴിയാതെ വന്നപ്പോൾ അവർ തങ്ങളുടെ വീടിന്റെ ഗേറ്റിന് മേൽ എഴുതി വെച്ചു: 

'I want an evening guest ' എനിക്ക് രാത്രിയിൽ ഒരു അതിഥിയെ ആവശ്യമുണ്ട്)  പതിനഞ്ചു വയസ്സിന് താഴെയുള്ള നാലു ലക്ഷം പെൺകുട്ടികളും പതിനഞ്ചിന്റെയും ഇരുപത്തിയഞ്ചിന്റെയും ഇടക്ക് പ്രായമുള്ള പത്ത് ലക്ഷം സ്ത്രീകളും പുനർവിവാഹം കാത്തോ അതിനു വിധിയില്ലാതെയോ നമ്മുടെ രാജ്യത്തും കഴിയുന്നുണ്ടെന്നാണ് കണക്ക് ഒരു പുരുഷന്റെ ചൂടേറ്റു കഴിയാൻ കൊതിക്കുന്ന അനേകം പേരെ നമ്മുടെ ചുറ്റുപാടുകളിൽ എത്രയെങ്കിലും നമുക്ക് കാണാമല്ലോ? അകം നീറിക്കഴിയുന്നവർ ബഹുഭാര്യത്വം വഴിയെങ്കിലും അവരുടെ മോഹങ്ങളകറ്റാൻ സാധിച്ചാൽ അതെന്തുമാത്രം ആശ്വാസകരമാകും അവർക്ക്? 

നബി (സ) സൗദ (റ) യെ വിവാഹമാലോചിച്ചത് അങ്ങനെയാണ് സൗദ (റ) യുടെ സൗന്ദര്യത്തിൽ ലയിച്ചു കൊണ്ടോ മറ്റോ ആയിരുന്നില്ല കാരണം സൗദ (റ) തീരെ ചന്തമില്ലാത്തവളായിരുന്നു അഴകിന്റെ അരികത്തുപോലും ചെല്ലാത്തവർ കറുത്ത ശരീരത്തിനുടമ കുല മഹിമയും പ്രതാപവും പണവുമൊന്നുമില്ലാത്തവർ എന്നിട്ടും നബി (സ) സൗദ (റ) വിവാഹം കഴിച്ചു ഏകാന്തതയിൽ വൈധവ്യത്തിന്റെയും നോവും നൊമ്പരവും അനുഭവിച്ച് കഴിയുകയായിരുന്നു അവർ ഇതോടെ ജീവിതത്തിന് താളവും അർത്ഥവും കൈവരുകയായിരുന്നു 

സൗദ (റ) ക്ക് സാമാന്യ ബുദ്ധിയും മനുഷ്യത്വവും അവശേഷിക്കുന്ന ആരും തന്നെ ഇസ്ലാമിലെ ബഹുഭാര്യത്വത്തെ എതിർക്കുകയില്ല എന്നാൽ ക്രിസ്തു മതവും, ഹൈന്ദവ സനാതന ധർമ്മവും വിധവാ പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തുകയാണെന്നോർക്കണം അവളുടെ ലൈംഗിക മോഹങ്ങളെയും വിചാര വികാരങ്ങളെയും തളച്ചിടാനാണവർ ശ്രമിക്കുന്നത് 

'ഏകാകിനിയായ ഒരു യഥാർത്ഥ വിധവയാകട്ടെ, ദൈവത്തിൽ പ്രത്യാശയർപ്പിച്ച് കൊണ്ട് അപേക്ഷകളിലും പ്രാർത്ഥനകളിലും ദിന രാത്രങ്ങൾ ചിലവഴിക്കുന്നു ' (തീമോത്തേ യോസ് 5:5)  'കാരണം അവർ (പ്രായം കുറഞ്ഞ വിധവകൾ) ക്രിസ്തുവിന് വിരുദ്ധമായി സുഖ ഭോഗങ്ങളിൽ മുഴുകി വിവാഹം കഴിക്കാനാഗ്രഹിച്ചുവെന്നു വരാം അപ്പോൾ അവർ തങ്ങളുടെ ആദ്യ വിശ്വാസ്യത ഉപേക്ഷിച്ചതുകൊണ്ട് കുറ്റക്കാരായി വിധിക്കപ്പെടും (നിമോത്തോയോസ്: 5:11:12)  

ഹൈന്ദവമതം ദയാദാക്ഷിണ്യമില്ലാതെയാണ് വിധവകളോട് പെരുമാറുന്നത് ഭർത്താവ് മരിച്ച സ്ത്രീയെ  ബന്ധുക്കൾ ചേർന്ന് ചിതയിൽ ചുട്ടുകൊല്ലുന്നതിലാണ് ഹിന്ദുത്വർ മോക്ഷം കണ്ടിരുന്നത് വിധവാവിവാഹം പാപമാണത്രെ ഇതിനെ എതിർത്ത ഈശ്വര ചന്ദ്രവിദ്യാസാഗറിനെ ഹിന്ദുത്വർ പീഡിപ്പിച്ചിരുന്നു 

വൈയക്തികാനിവാര്യത:- വന്ധ്യയാവുക, രോഗിയാവുക, ദുഃസ്വഭാവിയാകുക, ഭർത്താവ് യാത്രക്കാരനായിരിക്കുക, ഭോഗാസക്തിവർദ്ധിച്ചവനായിരിക്കുക തുടങ്ങിയവയെല്ലാം വ്യക്തിപരമായ കാരണങ്ങളാണ് ഇത്തരം സന്ദർഭങ്ങളിലൊക്കെ ബഹുഭാര്യത്വത്തിന്റെ അനിവാര്യതയെ മനസ്സറിഞ്ഞ് ആരും എതിർക്കുകയില്ല ഭർത്താവ് ഭോഗാസക്തി വർദ്ധിച്ചവനാവുക എന്നത് ഒരു കുറ്റമോ കുറവോ ആയി കാണുന്നതിനു പകരം അത് ശമിപ്പിക്കാനുള്ള മാർഗം തരികയാണിസ്ലാം 

ബഹുഭാര്യത്വം പ്രസക്തമാകുന്ന സന്ദർഭങ്ങൾ നാം മനസ്സിലാക്കി എന്നാൽ ഇസ്ലാമിനെ അതിന്റെ പേരിൽ ആക്ഷേപിക്കുന്നവർ എത്രെയെങ്കിലുമുണ്ട് ചരിത്രത്തെക്കുറിച്ച് അജ്ഞതയോ ഇസ്ലാമിനോടുള്ള വിദ്വേഷമോ ആവാനാണ് സാധ്യത ഇസ്ലാമിൽ മാത്രമല്ല, ബഹുഭാര്യത്വം നിലനിൽക്കുന്നത് വിവിധ സമൂഹങ്ങളിൽ അത് നിലനിന്നതായി കാണാം അവയിലെ ദോഷവശങ്ങളെ പറിച്ചെറിഞ്ഞ് നല്ല വശങ്ങളെ ഏകോപിക്കുക മാത്രമാണ് ഇസ്ലാം ചെയ്തിട്ടുള്ളത് 

മുഹമ്മദ് നബി (സ) യുടെ ആഗമനത്തിന് വളരെ കാലം മുമ്പ് തന്നെ ഈജിപ്തിലും, ഇന്ത്യയിലും, ചൈനയിലും, ബാബിലോണിയയിലുമൊക്കെ ബഹുഭാര്യത്വ സമ്പ്രദായം നിലനിന്നിരുന്നുവെന്നാണ് ചരിത്രം പ്രാചീന ക്രിസ്തീയരിൽ പലരും ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചിരുന്നു ചില ക്രിസ്ത്യൻ പാതിരിമാർ ഒരേ സമയം ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചിരുന്നു വിവാഹ ചരിത്രത്തിലെ അംഗീകൃത പണ്ഡിതനായ വെസ്റ്റേൺ മാർക്ക് പറയുന്നു: 'പതിനേഴാം നൂറ്റാണ്ട് വരെ ചർച്ചുകളുടെ അംഗീകാരത്തോടെ തന്നെ കൃസ്ത്യൻ സമൂഹത്തിൽ ബഹുഭാര്യത്വ സമ്പ്രദായം നിലനിന്നിരുന്നു രാഷ്ട്രത്തിനോ ചർച്ചുകൾക്കോ നിർണ്ണയിക്കാൻ കഴിയാത്തത്ര ഇതാവർത്തിച്ചിരുന്നു

' ആനി ബസന്റ് പറയുന്നു: 'ഇബ്റാഹീം നബി ബഹുഭാര്യത്വം സ്വീകരിച്ചതായി തൗറാത്തിൽ കാണാം പാതിരിമാർക്ക് മാത്രമേ ബൈബിളിൽ ബഹുഭാര്യത്വം നിരോധിച്ചിട്ടുള്ളൂ അത്പോലെ ഇന്ത്യൻ പുരാണ ഗ്രന്ഥങ്ങളിലും ബഹുഭാര്യത്വം അനുവദനീയമാണ് ' 

ഹൈന്ദവ പുരാണങ്ങളിലും ബഹുഭാര്യത്വത്തിന് വിലക്ക് വന്നിട്ടില്ല എല്ലാം പലരും പിൽക്കാലത്ത് സ്വേച്ഛപ്രകാരം പടച്ചുണ്ടാക്കിയ നിയമങ്ങളായിരുന്നു ശ്രീകൃഷ്ണൻ തന്നെ അനേകം വിവാഹം കഴിച്ചതായി കാണാം വിദർഭയിലെ രാജാവായ ഭീഷ്മരുടെ മകൾ രുഗ്മിണിയെയാണ് കൃഷ്ണൻ ആദ്യമായി വിവാഹം ചെയ്യുന്നത് ശേഷം സത്യഭാമ, ജാംബവതി, കാളിന്തി, മിത്രവിന്ദ, സത്യ, ഭദ്ര (കൈകേയി), ലക്ഷമണ തുടങ്ങി പതിനാറായിരത്തി എട്ട് സ്ത്രീകളെ കൃഷ്ണൻ വിവാഹം കഴിച്ചു 

അയോധ്യയിലെ രാജാവായിരുന്ന ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു കൗസല്യ, കൈകേയി, സുമിത്ര ഇതിൽ കൗസല്യയുടെ പുത്രനാണ് രാമൻ സാക്ഷാൽ ബ്രഹ്മാവിന് വരെ രണ്ട് ഭാര്യമാരുണ്ടെന്ന് പുരാണങ്ങളിൽ കാണുന്നു ശതരൂപയും, സരസ്വതിയും ഇവർ രണ്ടും ഒന്നാണോ എന്നതിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട് ഇങ്ങനെ ബഹുഭാര്യത്വത്തിന്റെ പേരിൽ ഇസ്ലാമിനെ എതിർക്കുന്നവരിൽ തന്നെ അടിസ്ഥാനപരമായി ബഹുഭാര്യത്വം കൊടികുത്തി വാണിരുന്നുവെന്ന് കാണാനാവുന്നുണ്ട് എന്നാൽ മുസ്ലിംകളിൽ ബഹുഭാര്യത്വം വളരെ കുറവായിരുന്നുവെന്നും കാണാം പ്രവാചകൻ (സ) യുടെ പതിനൊന്നു ഭാര്യമാരെ പലപ്പോഴും ആക്ഷേപകർ എടുത്ത് കാട്ടാറുണ്ട് എന്നാൽ പ്രസ്തുത വിവാഹങ്ങളുടെ ഓരോന്നിന്റെയും പശ്ചാത്തലം പഠിച്ചാൽ അവ അനിവാര്യമായിരുന്നുവെന്ന് ബോധ്യപ്പെടും മാത്രമല്ല; ദീനിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായിരുന്നുവെന്നും 

കേരളത്തിലെ മുസ്ലിംകളിൽ ബഹുഭാര്യത്വം അത്യപൂർവ്വമാണെന്ന് നരവംശശാസ്ത്ര പഠനത്തിനുള്ള അന്താരാഷ്ട്ര യൂണിയന്റെ മേൽനോട്ടത്തിലുള്ള ഒരു സർവ്വേ വ്യക്തമാക്കി പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ ഡോ.പി.ആർ.ജി. മാത്തൂരിന്റെ നേതൃത്വത്തിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലക്ക് വേണ്ടിയായിരുന്നു പഠനം 

ഇസ്ലാമിലെ ബഹുഭാര്യത്വ സമ്പ്രദായം ബുദ്ധിയും തത്വദീക്ഷയുമുള്ള മുഴുവൻ ആളുകളും പുകഴ്ത്തി പറഞ്ഞിട്ടുണ്ട് ചിലരുടെ വീക്ഷണങ്ങൾ ശ്രദ്ധിക്കുക: 'അബുൽ ഹസൻ നദ് വി ഉദ്ധരിക്കുന്നത് കാണുക ആനിബസന്റ് എഴുതി 'കേവലം ബഹുഭാര്യത്വത്തെ അംഗീകരിച്ചതിന്റെ പേരിൽ ഇസ്ലാമിനെ വിമർശിക്കുന്ന പല ജനങ്ങളെയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും എന്നാൽ ലണ്ടനിൽ ഒരു ഹാളിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഞാൻ പറഞ്ഞ ഒരു കാര്യം നിങ്ങളോടാരും പറയുന്നില്ലതാനും ഞാൻ ശ്രോതാക്കളോട് പറഞ്ഞിരുന്നു ഏക ഭാര്യത്വത്തിനൊപ്പം നല്ലതോതിൽ പെരുകി വരുന്ന സ്ത്രീ കച്ചവടം ഒരുതരം കാപട്യമാണ് ബഹുഭാര്യത്വത്തെക്കാളും നീചവും നിന്ദ്യവുമായതാണ് സ്വാഭാവികമായും ഈ വിലയിരുത്തൽ ജനങ്ങൾ മോശമായി കണക്കാക്കിയേക്കാം പക്ഷെ അത് പറയാതിരിക്കാൻ വയ്യ കാരണം നാമോർക്കണം സ്ത്രീയെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങൾ അടുത്ത കാലം വരെ ഇംഗ്ലണ്ടിൽ നടപ്പാക്കപ്പെട്ടിരുന്നു അത് എല്ലാറ്റിനേക്കാളും നീതി പൂർണ്ണമായ നിയമവുമായിരുന്നു .... ഏക ഭാര്യത്വം ബഹുഭാര്യത്വം എന്നീ പ്രയോഗങ്ങൾ ജനങ്ങളെ വഞ്ചിച്ചു കളഞ്ഞിരിക്കുന്നു പക്ഷെ, മുൻഗാമികൾ വലിച്ചെറിഞ്ഞ ചീഞ്ഞളിഞ്ഞ സംസ്കാരത്തിന് ഇന്ന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയെ രക്ഷപ്പെടുത്താൻ അവർ ശ്രമിക്കുന്നില്ല ' (തഹ്ദീബ് വതമദ്ദുൻ പേ,;74,75) 

വൈക്കം മുഹമ്മദ് ബഷീർ പറയുന്നു: 'ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാമെന്ന ഇസ്ലാമിക നിയമം കാടൻ ഏർപ്പാടൊന്നുമല്ല ബുദ്ധിയുള്ള നിയമമാകുന്നു ദീർഘ വീക്ഷണത്തോടു കൂടിയതും തന്നെ ഇപ്പോൾ ഈ ഭൂഗോളത്തിൽ അഞ്ഞൂറോ എഴുന്നൂറോ ആയിരമോ കോടി സ്ത്രീ പുരുഷന്മാരുണ്ടെന്ന് വിചാരിക്ക്; ഇതിൽ പുരുഷന്മാരേക്കാൾ പതിനേഴരക്കോടി സ്ത്രീകൾ കൂടുതലുണ്ടെങ്കിലോ? ഇവരെ എന്ത് ചെയ്യണം? കൊത്തി അരിഞ്ഞ് കൂട്ടാൻ വെക്കണോ? അതോ തേവിടിശ്ശി, കൊസ്രാകൊള്ളികളാക്കി വിടണോ? ഇവർ സ്ത്രീകളാണ് സ്നേഹം, സംരക്ഷണം, ഗർഭധാരണം, പ്രസവം, മുലകൊടുക്കൽ, ലാളന... ഇതിനൊന്നും ഇവർക്ക് അവകാശമില്ലേ....? ചിന്തിച്ച് വേണ്ടത് ചെയ്യണം അതിനാണല്ലോ ദൈവം തമ്പുരാൻ നമുക്ക് ബുദ്ധി തന്നിരിക്കുന്നത് സൗകര്യമുണ്ടെങ്കിൽ ഓർത്തുനോക്ക് ' (1985 ജനുവരി 8 ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. കാരശ്ശേരി നടത്തിയ അഭിമുഖത്തിൽ നിന്ന്) 

ജർമ്മനിയിലെ പ്രസിദ്ധ ഫിലോസഫർ ശോബിൽ ഹോർ പറയുന്നു: 'ബഹുഭാര്യത്വം അനുവദനീയമാകുന്ന ഒരു സമൂഹത്തിലും സ്ത്രീക്ക് ഭർത്താവിനെ ലഭിക്കാതിരിക്കില്ല വിവാഹിതകൾ നമുക്കിടയിൽ വളരെ കുറവാണ് അവിവാഹിതകളുടെ എണ്ണമാകട്ടെ ദിനംപ്രതി വർദ്ധിക്കുന്നു ഉന്നത കുലജാതരായ സുമുഖികൾ പോലും ഭർത്താക്കളെ ലഭിക്കാതെ വൃദ്ധകളായി ലണ്ടനിൽ മാത്രം എൺപതിനായിരം സ്ത്രീകൾ അവിവാഹിതകളാണ് ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാവൂ എന്ന നിർബന്ധം കാരണം വിവാഹത്തിന്റെ ബലിപീഠത്തിൽ പവിത്രമായ രക്തം കുത്തിയൊലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ' 


ബഹുഭർതൃത്വം

ബഹുഭാര്യത്വത്തെ പോലെ ബഹു ഭർതൃത്വം ഇസ്ലാം അംഗീകരിക്കുന്നില്ല അത് അയുക്തമാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യവുമില്ല മുൻകാലത്ത് പല സമൂഹങ്ങളിലും ബഹുഭർതൃത്വം കെങ്കേമമായി തന്നെ നടന്നിരുന്നു ചില മതപ്രമാണങ്ങളിൽ വരെ ഈ ദുരാചാരം നിലനിന്നതായി കാണാം സ്ത്രീയോട് മാനുഷിക സമീപനം വെച്ചു പുലർത്തുന്നവർക്ക് ഇതിന് സാധ്യമല്ല ഒരുതരം അടിച്ചമർത്തലായും അവഗണനയായും മാത്രമേ ഇതിനെ കാണാനൊക്കൂ പാഞ്ചാലിയെ പാണ്ഡവർ അഞ്ചുപേരും ഭാര്യമാരാക്കിയതായി ഹൈന്ദവതയിൽ കാണാം യൂനാനിലെ ലാറ്റിൻ സമൂഹം ഒരു സ്ത്രീക്ക് എത്ര ഭർത്താക്കന്മാരെയും സ്വീകരിക്കാമെന്ന് വാദിച്ചിരുന്നു 

സന്താനോദ്പാതനമാണല്ലോ ലൈംഗിക ബന്ധത്തിന്റെ ഒരു പ്രധാന താത്പര്യം പ്രസ്തുത കുട്ടി സാമൂഹികാംഗീകാരമുള്ളവനും അഡ്രസുള്ളവനുമാകണം അത് ഏവരും ആഗ്രഹിക്കുന്നു എന്നാൽ ബഹുഭർതൃസംവിധാനത്തിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ സാധ്യമല്ല ഇതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ഇസ്ലാം കാണുന്നത് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള നന്മകളും അതിലുള്ളതായി അറിയപ്പെട്ടിട്ടില്ല എല്ലാറ്റിന്റെയും അത്യന്തിക ഫലം നന്മയാകണമെന്ന നിർബന്ധ ബുദ്ധി ഇസ്ലാമിനുണ്ട്താനും അത് കൊണ്ടാണ് ബഹുഭർതൃത്വം ഇസ്ലാംമിന് അരോജകമായി തോന്നുന്നത്  


ചേലാകർമ്മം ലൈംഗിക രോഗമുക്തിക്ക്

അനാരോഗ്യവും രോഗങ്ങളും സുഖകരമല്ല മനുഷ്യന്റെ ജീവിതത്തിന് അവ പൊറുകേടുണ്ടാക്കും രോഗികൾ എത്രയും വേഗം രോഗമുക്തിയാണ് ആഗ്രഹിക്കുന്നത് അതിനുവേണ്ടി ഫലപ്രദമായ ചികിത്സ തേടി നാം എവിടെയും അലയും രോഗം അല്ലാഹുവാണ് നൽകുന്നത് ശമനം നൽകുന്നതും അവൻ തന്നെ എങ്കിലും ചികിത്സ അത്യന്താപേക്ഷിതമാണ് അത് ശമനത്തിന്റെ നിമിത്തങ്ങളിലൊന്നുമാണ് എന്നാൽ രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് അഭികാമ്യം ചേലകർമ്മം അത്തരത്തിലുള്ളതാണ് ലൈംഗിക രോഗങ്ങൾ വരാതിരിക്കാനുള്ള മാർഗ്ഗങ്ങളിലൊന്നാണ് അത് 

ചേലാകർമ്മം പ്രവാചകന്മാരുടെ ചര്യയാണ് നമ്മുടെ നബി (സ) ചേലാകർമ്മം ചെയ്യപ്പെട്ട നിലയിലാണ് പ്രസവിക്കപ്പെട്ടത് ആദം (അ), ശീസ് (അ), നൂഹ് (അ), ലൂത്വ് (അ), മൂസാ (അ), ഹൂദ് (അ), സ്വാലിഹ് (അ), യൂസുഫ് (അ), സകരിയ്യ (അ), യഹ്‌യാ (അ), സുലൈമാൻ (അ) എന്നീ നബിമാരും പ്രസവിക്കപ്പെട്ടത് ചേലാകർമ്മം ചെയ്യപ്പെട്ട നിലയിലായിരുന്നുവെന്ന് ഒരു ഹദീസിൽ വന്നിരിക്കുന്നു ഈസാ (അ) ചേലാകർമ്മത്തിന് വിധേയനായാണ് ജന്മം കൊണ്ടത് ഇക്കാര്യം ബൈബിളിൽ പറയുന്നുണ്ട്: എൺപതാം വയസ്സിൽ ശാമിൽ വെച്ചാണ് ഇബ്റാഹീം (അ) ന്റെ ചേലാകർമ്മം നിർവ്വഹിക്കപ്പെട്ടതെന്ന് 

നബി (സ) പറഞ്ഞത് മുസ്ലിംമിന്റെ ഹദീസിൽ കാണാം മുഹമ്മദ് നബി (സ) യുടെ അനുയായികളുടെ പ്രത്യേകതയാണ് ചേലാകർമ്മം എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട് വേദങ്ങളും പുരാണങ്ങളും ഒക്കെ വസ്തുത സാക്ഷ്യപ്പെടുത്തുന്നുണ്ട് വ്യാസ മഹർഷിയുടെ അഷ്ടദശ പുരാണങ്ങളിലൊന്നായ പുരാണം പ്രതി സർഗ്ഗധർമ്മത്തിൽ ഇങ്ങനെ കാണാം: 'ലിംഗഛേദി ശഖാഹീന സ്മശ്രുധാരി സധുഷ്ക ഉഛാലപീ സർവൃദക്ഷീ ഭവിഷ്യതീ ജന്മനാ (അദ്ദേഹത്തിന്റെ (മുഹമ്മദ് നബി) അനുയായികൾ ചേലാകർമ്മം ചെയ്യും കുടുമ വെക്കുകയില്ല താടി വളർത്തും അവർ വിപ്ലവകാരികളും ജനങ്ങളോട് ഉച്ചത്തിൽ പ്രാർത്ഥിക്കാൻ കൽപിക്കുന്നവരുമായിരിക്കും) 

മക്കയിൽ ഒരു പുതുനബി ആഗതനായെന്നറിഞ്ഞ ഹിർഖൽ രാജാവ് അദ്ദേഹം സത്യദൂതനാണോ എന്നറിയാൻ ചേലാകർമ്മം ചെയ്യപ്പെട്ടയാളാണോ എന്നന്വേഷിക്കുകയായിരുന്നു ആണെന്നറിഞ്ഞപ്പോൾ സത്യദൂതനാണെന്ന് വിലയിരുത്തി ചേലാകർമ്മം മുസ്ലിംമിന്റെ അടയാളമാണ് അവന് നിർബന്ധമായ കർമ്മവുമാണത് നബി (സ) പറഞ്ഞു: 'വല്ലവനും വിശ്വാസിയായാൽ അവനെത്ര പ്രതാപിയാണെങ്കിലും ചേലാകർമ്മം ചെയ്യപ്പെടട്ടെ ' (ഹദീസ്) ചേലാകർമ്മം ചെയ്യപ്പെടാത്തവനെ ഇമാമത്തിനോ സാക്ഷിക്കോ പറ്റുകയില്ലെന്നാണ് പണ്ഡിതമതം അപ്പോൾ ചേലാകർമ്മം മതം കർശനമായി നിശ്കർശിക്കുന്നു അന്യമതസ്ഥൻ ഇസ്ലാമിൽ പ്രവേശിച്ചാൽ നിർബന്ധമായും ചെയ്യേണ്ട പ്രഥമ കാര്യങ്ങളിൽ ഒന്ന് ചേലാകർമ്മം തന്നെ ഉറച്ച വിശ്വാസത്തിന്റെയും അംഗീകാരത്തിന്റെയും നിദർശനം തന്നെയാണ് ചേലാകർമ്മവും മുസ്ലിംമിന്റെ അസ്തിത്വത്തോട് കലർന്നതാണ് അവന്റെ മതബോധത്തിനും സംസ്കാരത്തിനും ഇതിൽ വ്യക്തമായ പങ്കുണ്ട് 

സത്യത്തിൽ ഒരു കീഴ്പ്പെടലും സമർപ്പവുമാണത് സർവ്വ വിജ്ഞാന കോശം ചേലാകർമ്മത്തെ പരിചയപ്പെടുത്തുന്നത് കാണുക: 'അല്ലാഹു മാത്രമാണ് ഇലാഹെന്നും മുഹമ്മദ് നബി ഈശ്വര പ്രവാചകനാണെന്നും അംഗീകരിച്ചു കൊണ്ട് നടത്തുന്ന കർമ്മം ഇസ്ലാംമിനെ സൂചിപ്പിക്കാൻ 'ചേല' എന്ന പദം പ്രയോഗിക്കാറുണ്ട് 'ചേല' എന്ന പദത്തിന് ശിഷ്യൻ എന്നും അർത്ഥമുണ്ട് ആചാര്യനായ പുരോഹിതനിൽ നിന്ന് സുന്നത്ത് സ്വീകരിച്ച് മതബോധം തേടുന്നവർ എന്ന അർത്ഥത്തിലാണ് മതാനുയായികൾക്ക് 'ചേല' എന്ന് പേര് പറയുന്നത് ' (വാല്യം  11, പേജ് 210) 

ചേലാകർമ്മം നിരവധി രോഗങ്ങളെ തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട് ഒരുതരം ശുദ്ധീകരണമാണ് അതിലൂടെ നടക്കുന്നത് ഇസ്ലാമേതരർപോലും അതിന്റെ ഗുണഫലം മനസ്സിലാക്കിയിട്ടുണ്ട് അതിനാൽ മുസ്ലിംകളല്ലാത്തവരിലും ഇത് വർദ്ധിച്ചു വരുന്നുണ്ടെന്ന് ശുഭ സൂചകമാണ് ലിംഗാർബുദത്തിന് ചേലാകർമ്മം പരിഹാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട് 

ലിംഗാഗ്ര ചർമ്മം കട്ടികൂടി നിൽക്കുന്നത് മൂത്ര സഞ്ചാരത്തിനും സുഖഭോഗത്തിനും തടസ്സമാകും മൂത്രവും ശുക്ലവും തൊലിക്കുള്ളിൽ അടിഞ്ഞുകൂടാൻ കാരണമാവാം ലിംഗാഗ്ര ചർമത്തിൽ കാണപ്പെടുന്ന സ്മെഗ്മ (Smegma) എന്ന വെളുത്ത ദ്രാവകം കൂടുതൽ കാലം കെട്ടി നിന്നാൽ ചൊറിച്ചിലും തുടർന്ന് പഴുപ്പും ലിംഗാർബുദവുമുണ്ടാകും ഡോ: ആൺഡേഴ്സൺ പറയുന്നു: 'ഇന്ത്യയിൽ മതാചാര പ്രകാരം ചേലാകർമ്മം നടത്തുന്ന മുസ്ലിംകളിൽ ലിംഗത്തിനുണ്ടാവുന്ന ക്യാൻസർ വളരെ കുറവാണ് 

എന്നാൽ ചേലാകർമ്മം നടത്താത്ത ഹിന്ദുക്കളിൽ ഇത് എഴുപത് ശതമാനത്തോളം കണ്ടുവരുന്നു ' ന്യൂയോർക്ക് നഗരത്തിൽ നടത്തിയ സർവ്വെയിൽ ജൂത വംശത്തിൽ ക്യാൻസർ ബാധിച്ചതായി കണ്ടു അതേ സമയം നീഗ്രോ വംശജരായ സ്ത്രീകളിൽ ലക്ഷത്തിൽ 47 പേരാണ് ഈ രോഗത്തിന് വിധേയരായത് പുരുഷന്മാർ പരിഛേദം നടത്തുന്നതാണ് അവരുടെ ഭാര്യമാരിൽ ഗർഭാശയ ക്യാൻസർ കുറഞ്ഞിരിക്കുന്നതിന് കാരണമായി പറയുന്നത് (ഡോ: സി. ജോസഫ് വനിത 1983, ഡിസംബർ) 

ആൺകുട്ടികളുടെ ചേലാകർമ്മം മറ്റു പല രോഗങ്ങളെക്കൂടി ചെറുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് അവയിലൊന്നാണ് ഫൈമോസിസ് (Phimosis) ഉദ്ദീപനത്തന് കാരണമാകുന്ന സിരാഗ്രന്ഥിയുമായി ആഗ്രചർമ്മം ഒട്ടിപ്പിടിക്കുന്നതു മൂലമുണ്ടാകുന്ന മൂത്രനാളീ സങ്കോചമാണിത് അത്പോലെ ലൈംഗികപങ്കാളിയുടെ യോനീ ഗളത്തിലെ ക്യാൻസറിനെയും ചേലാകർമ്മം മുഖേന ചെറുക്കാം 'ട്രോപ്പിക്കൽ പെനറോളജി' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ കാണാം:'പുരുഷന്മാരിൽ അഗ്രചർമ്മ പരിഛേദനം ഗോണേറിയ, സിഫിലിസ് തുടങ്ങി രോഗങ്ങൾക്കും പ്രതിവിധിയെങ്കിലും ബലാനിറ്റിസ്, ജനനേന്ദ്രിയ പുഴുക്കടി, ജനനേന്ദ്രിയ മുഴ, പുണ്ണ് തുടങ്ങിയ രോഗങ്ങളെ തടയുന്നു'  (Ary, Bennetit Osoha, Topical venereology, churchill liveing stone 1980,  P 206) 

എയ്ഡിസിനെ പോലും ചേലാകർമ്മം ഒരു പരിധിവരെ തടയുമെന്ന് തെളിഞ്ഞിട്ടുണ്ട് എയ്ഡ്സിന് കാരണമാകുന്ന HIV  ചേലാകർമ്മം ചെയ്തവരിൽ കുറവാണെന്ന് ലണ്ടനിലെ ആതുരാലയത്തിൽ നടന്ന ഒരു പഠനം പറയുന്നു അമേരിക്കയിലെ ന്യൂറോളജിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട് ഇത് കാരണം അമേരിക്ക ചേലാകർമ്മത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നുവത്രെ അമേരിക്കയിൽ വർഷം പ്രതി ഒരു ബില്യണിലധികം കുട്ടികൾ ചേലാകർമ്മം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക് 

മുസ്ലിം സ്ത്രീകളിൽ ഗർഭാശയ ക്യാൻസർ അമുസ്ലിം സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച്ച് സെന്റർ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട് മുസ്ലിം പുരുഷന്മാർ ചേലാകർമ്മം ചെയ്യുന്നുവെന്നതാണ് അതിന് അവർ കണ്ടെത്തിയ കാരണം അർബുധം പിടിപെട്ട 371 മുസ്ലിം പുരുഷന്മാരെ പരിശോധിച്ചപ്പോൾ അവരിൽ ഒരാൾക്കും ലിംഗാർബുദം ഉള്ളതായി കാണാൻ കഴിഞ്ഞില്ല ജനനേന്ദ്രിയ ക്യാൻസർ ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും മുസ്ലിംകളെ അപേക്ഷിച്ച് വളരെ കൂടുതലാണത്രെ 

നിശാസ്ഖലനം പതിവുള്ള പുരുഷന്മാർ നമുക്കിടയിലുണ്ട് അത്തരക്കാർക്ക് ചേലാകർമ്മം അനിവാര്യമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത് ഒരു മുസ്ലിം ശാസത്രജ്ഞന്റെ വാക്കുകൾ ശ്രദ്ധിക്കുക: 'നിശാസ്ഖലനം നിമിത്തം കഷ്ടപ്പെടുന്ന വിഭാഗം ആളുകൾ നമുക്കിടയിൽ കാണാം അവർ ചേലാകർമ്മം നിർവ്വഹിച്ചിട്ടില്ലാത്തവരാണെങ്കിൽ സ്ഖലന സമയത്ത് ഇന്ദ്രീയം പുറപ്പെടുമ്പോൾ ലിംഗാഗ്രത്തിൽ തടിച്ചു ചുരുണ്ടു നിൽക്കുന്ന തൊലി ഉള്ളതുകൊണ്ട് സ്വതന്ത്രമായി പുറത്തുപോരുവാൻ കഴിയാതെ ഇന്ദ്രിയം ലിംഗാഗ്രത്തിൽ തങ്ങി നിൽക്കുന്നു ഇതുകാരണം ലിംഗത്തിന് എരിച്ചിലും പുകച്ചിലും ഉണ്ടാകാറുണ്ട് അത് ഒരു പക്ഷെ സഹിക്കാം എങ്കിലും സ്ഖലനം പതിവുള്ള ഒരാൾക്ക് ഈ ഒരൊറ്റ സംഗതി കൊണ്ട് അവന്റെ ആരോഗ്യം നശിച്ചു പോകുമെന്ന് ഓർക്കണം ' (ഡോ: എം.ജെ. എക്സേണർ, എം.ഡി. ചന്ദ്രിക) 

ലിംഗത്തിന്റെ അഗ്രചർമ്മം ഛേദിക്കലാണ് പുരുഷന്മാരിൽ ചേലാകർമ്മത്തിന്റെ രീതി ഭഗശിശ്നികയെ മൂടി കിടക്കുന്ന ശിശ്നികാഛദവും ലഘൂഭഗേഷ്ടങ്ങളും മുറിച്ചു നീക്കി സ്ത്രീകളിലും ചേലാകർമ്മം നിർവ്വഹിക്കേണ്ടതാണ് ഭഗേഷ്ടങ്ങൾക്കിടയിലും ശിശ്നികാഛദത്തിന്റെ അടിയിലുമാണ് സ്ത്രീയിൽ ശിശ്നമലം അടിഞ്ഞു കൂടുന്നത് ഈ ഭാഗങ്ങൾ നീക്കം ചെയ്യപ്പെടുക മൂലം യോനീ മണ്ഡലം കൂടുതൽ വൃത്തിയുള്ളതായിത്തീരുകയും ചെയ്യും ലൈംഗിക ജീവിതം സുഖ ദായകമാകുന്നതിൽ ചേലാകർമ്മം വഹിക്കുന്ന പങ്ക് ചെറുതല്ല രോഗമുക്തിയോടൊപ്പം ലൈംഗികാസ്വാദനവും അതിലൂടെ ലഭ്യമാകുന്നു 

ശിശ്നികാഛദം മുറിച്ച് നീക്കുന്നതോടെ ശിശ്നിക വെളിവാക്കപ്പെടും അത്  സംഭോഗ വേളയിൽ ലിംഗം ശിശ്നികയിൽ നിരന്തരം ഉരസുന്നതിന്നിടയാക്കുന്നു ശിശ്നികയും യോനീ ഭിത്തിയുമാകട്ടെ സ്ത്രീയുടെ ഏറ്റവും വലിയ ലൈംഗികോത്തേജന കേന്ദ്രമാണ് അവ രണ്ടിലും ഒരേ സമയം സ്പർശിക്കുന്നതു മൂലം അവാച്യമായ ആനന്ദമൂർച്ച ലഭിക്കുന്നു 'ലൈംഗികാസ്വാദനത്തിനുള്ള കഴിവു നശിച്ചു ഞരമ്പു രോഗികളായ പല ഭാര്യമാരെയും പരിശോധിച്ചപ്പോൾ അവരിൽ അമിതമായി വളർന്ന ശിശ്നികാഛദം കണ്ടെത്തിയതായും അതു മുറിച്ചു നീക്കിയപ്പോൾ അവർക്ക് ലൈംഗിക ജീവിതം വീണ്ടെടുക്കുവാൻ കഴിഞ്ഞതായും ചില ലൈംഗിക ശാസ്ത്രജ്ഞൻമാർ രേഖപ്പെടുത്തിയിട്ടുണ്ട് ' (ജനയുഗം വാരിക, 19,12,1976) 

സുന്നത്തുകർമ്മമെന്നും സുന്നത്തു കല്യാണമെന്നുമൊക്കെയാണ് നമുക്കിടയിൽ ചേലാകർമ്മത്തിന് പറഞ്ഞു വരുന്നത് അതിനാൽ തന്നെ അത് നിർബന്ധമില്ലെന്നുള്ള ധാരണ പലർക്കുമുണ്ടാകാം അത് ശരിയല്ല ചേലാകർമ്മം നിർബന്ധം തന്നെയാണ് ഇമാം ശാഫിഈ (റ) യും മറ്റും ധാരാളം ഇമാമുകളും അത് വ്യക്തമാക്കിയിട്ടുള്ളതാണ് 

ഇമാം ഇബ്നു ശുറൈഹ് (റ) പറയുന്നു: 'ഔറത്ത് മറക്കൽ നിർബന്ധമാണെന്നതിൽ അഭിപ്രായന്താരമില്ല, എന്നിരിക്കെ ചേലാകർമ്മം നിർബന്ധമല്ലായിരുന്നുവെങ്കിൽ തദാവശ്യാർത്ഥം ഔറത്ത് വെളിവാക്കുവാൻ അനുവദിക്കപ്പെടുമായിരുന്നില്ല (മിർഖത്ത്) എന്നാൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമില്ലെന്നാണ് പ്രബാലാഭിപ്രായം 

നബി (സ) പറയുന്നു: 'ചേലാകർമ്മം, ഗുഹ്യരോമം, ക്ഷൗരം ചെയ്യൽ, മീശ വെട്ടൽ, താടി വളർത്തൽ, നഖം മുറിക്കൽ, കക്ഷത്തിലെ രോമം നീക്കൽ മുതലായവ ഫിത്വ് റത്തിൽ പെട്ടതാകുന്നു ' (മുസ്ലിം) അഥവാ പ്രവാചകന്മാരുടെ ചര്യകളിൽ പെട്ടതാണ് (ശർഹു മുസ്ലിം) 'ഇബ്റാഹീമിന്റെ മാർഗം നിങ്ങൾ പിന്തുടരുക ' (ആലുഇംറാൻ: 95) എന്നത് ഖുർആന്റെ ആഹ്വാനമാണ് വിജയത്തിലേക്കുള്ള മാർഗ്ഗമാണത് എന്തുകൊണ്ടും പിന്തുടരപ്പെടാൻ മാത്രം ഋജുവായ മാർഗമാണദ്ദേഹത്തിന്റേത് വിശുദ്ധ ഖുർആൻ ഇബ്റാഹീം നബി (അ) നെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: 'അദ്ദേഹം (ഇബ്റാഹീം) ശുദ്ധ മനസ്ഥിതിക്കാരനും (അല്ലാഹുവിന്) കീഴ്പ്പെട്ടവനുമായിരുന്നു ' (ആലുഇംറാൻ 67) 

ഏതൊരു സത്യവിശ്വാസിക്കും ആ പിതാവിന്റെ മാർഗത്തെ തൊട്ട് അകന്ന് നിൽക്കാനാവില്ല പരാജിതർ തന്നെയായിരിക്കും, അതിനോട് പുറം തിരിഞ്ഞു നിൽക്കുന്നത് ബുദ്ധി ശൂന്യതയാണ് അത്തരക്കാരെ സംബന്ധിച്ച് ഖുർആൻ പറയുന്നതിങ്ങനെ: 'സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്റാഹീമിന്റെ മാർഗത്തോട് വിമുഖത കാണിക്കുക ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തിരഞ്ഞെടുത്തിരിക്കുന്നു പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും ' (അൽബഖറ: 130) 

പ്രകൃതി മതമാണ് ഇസ്ലാം ഇസ്ലാമിന്റെ കാഴ്ചപ്പാടുകൾ സമഗ്രവും കാലികവുമാണ് ആത്മീയത മാത്രമല്ല അതിന്റെ ലക്ഷ്യം ആരോഗ്യവും അത് വിഭാവനം ചെയ്യുന്നു ചേലാകർമ്മത്തെ സംബന്ധിച്ച് സഹസ്രാബ്ദത്തിനുമപ്പുറം ഇസ്ലാം പറഞ്ഞുവെച്ചു ഇന്ന് ആധുനികർ മുഴുവൻ അതംഗീകരിച്ചു കൊണ്ടിരിക്കുന്നു കാലം ചൊല്ലുന്തോറും ഇസ്ലാമിന്റെ നിർദ്ദേശങ്ങൾക്ക് ഇനിയും പ്രസക്തി വർദ്ധിച്ചു കൊണ്ടിരിക്കും തീർച്ച! 


ലൈംഗികത: ഇസ്ലാം അംഗീകരിക്കപ്പെടുന്നു

ലൈംഗികത ഇസ്ലാമിൽ ചെറുതല്ലാത്ത നിലയിൽ സ്ഥാനം പിടിക്കുന്നുണ്ട് അതിന്റെ പല നിയമങ്ങളും ലൈംഗികതയോട് കെട്ടുപിണഞ്ഞാണ് കിടക്കുന്നത് അതിലൂടെ ലൈംഗികതക്ക് കൃത്യമായ പരിധി നിശ്ചയിക്കുകയാണ് ഇസ്ലാം ചെയ്യുന്നത് എവിടെയും എപ്പോഴും അഴിച്ചു വിടേണ്ടതല്ലല്ലോ അത് ആ ബോധം വ്യക്തിയിലുണ്ടാക്കാൻ ഈ നിയമങ്ങൾ സഹായമാക്കാം 

മഹ്റിന്റെ കാര്യം തന്നെ എടുക്കാം പുരുഷൻ സ്ത്രീക്ക് മഹ്ർ കൊടുക്കൽ  നിർബന്ധമാവാൻ രണ്ടും കാരണങ്ങളാണ് കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞിട്ടുള്ളത് ഒന്ന്, വധൂവരന്മാരോ, വിധികത്തക്കളോ മഹർ നിശ്ചയിക്കുക രണ്ട് സംയോഗം ചെയ്യുക എന്നിവയാണവ പുരുഷൻ തന്റെ ഇണക്ക് നിർബന്ധമായും നൽകേണ്ടതാണ് മഹർ എന്നാൽ ഇവിടെ മഹ്റും സംയോഗവും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നുണ്ട് വിവാഹാനന്തരം സംയോഗം ചെയ്തെങ്കിലേ മുഴുവൻ മഹ്റും നൽകേണ്ടതുള്ളൂ ഇല്ലായെങ്കിൽ പകുതി മഹർ നൽകിയാൽ മതിയെന്നാണ് നിയമം 

ഭർത്താവ് ഭാര്യക്ക് ചെലവു കൊടുക്കുന്ന കാര്യത്തിലും മേൽബന്ധം കാണാം ഭാര്യ തന്റെ ശരീരത്തെ ഭർത്താവിന് വഴിപ്പെടുത്തിക്കൊടുക്കുക, ഭർത്താവിന്റെ ഹിതമനുസരിച്ച് സുഖാനുഭവത്തിന് സമർപ്പിക്കുക എന്നിവയുണ്ടാകുമ്പോൾ അവൻ അവർക്ക് ചെലവിന് കൊടുക്കൽ നിർബന്ധമാണ് ഇവിടെയും ചെലവ് നൽകുന്ന കാര്യം ബന്ധപ്പെട്ടിരിക്കുന്നത് ലൈംഗികബന്ധവുമായാണ് 

ഇനി ഇദ്ദയുടെ കാര്യം നോക്കാം അപ്പോഴും ഈയവസ്ഥക്ക് മാറ്റമില്ല വിശുദ്ധ ഖുർആൻ ഇക്കാര്യം പ്രഖ്യാപിക്കുന്നത് കാണുക: 'സത്യവിശ്വാസികളേ, നിങ്ങൾ വിശ്വാസിനികളെ വിവാഹം കഴിക്കുകയും അവരുമായി ശാരീരികബന്ധം പുലർത്തുന്നതിനു മുമ്പ് തന്നെ അവരെ മോചനം നടത്തുകയും ചെയ്യുന്ന പക്ഷം അവർ ആചരിക്കേണ്ട ഇദ്ദയൊന്നും അവർക്ക് ബാധ്യതയില്ല അവർക്ക് വിഭവങ്ങൾ നൽകുകയും നല്ലവിധത്തിൽ അവരെ പിരിച്ചയക്കുകയും ചെയ്യണം ' (സൂറത്തുൽ: അഹ്സാബ് 49) വിവാഹം കഴിഞ്ഞു ശാരീരിക ബന്ധം പുലർത്തുന്നതിനു മുമ്പാണ് ത്വലാഖ് ചെയ്യപ്പെട്ടതെങ്കിൽ ഇദ്ദയിരിക്കേണ്ടതില്ല എന്നാണ് ഇവിടെ വ്യക്തമാക്കുന്നത് ലൈംഗിക ബന്ധത്തിന് മുമ്പ് വിവാഹ മോചനം നടത്തുന്നതിന് നിയമതടസ്സവുമില്ല ഉടനെ പുനർ വിവാഹവുമാകാം 

നോമ്പിന്റെയും ഹജ്ജിന്റെയും കാര്യത്തിൽ ലൈംഗിതയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ധാരാളം നിയമങ്ങൾ നിലനിൽക്കുന്നതായിക്കാണാം നോമ്പ് മുറിയുന്ന കാര്യങ്ങളിൽ അന്നപാനീയങ്ങളുപയോഗിക്കാൻ മാത്രമല്ല ഉള്ളത് സംയോഗം ചെയ്യുക, ഇന്ദ്രിയം സ്ഖലിപ്പിക്കുക എന്നിവയും പ്രധാനമാണ് അന്നപാനീയങ്ങളോടൊപ്പം എല്ലാവിധ വികാരവിചാരങ്ങളും വർജ്ജിക്കണമെന്നാണ് ഇസ്ലാമിക പാഠം ഇതിന് വിപരീതം പ്രവർത്തിക്കുന്നവന്റെ നോമ്പ് ബാത്വിലാകുന്നു മാത്രമല്ല; അങ്ങനെ ഒരാൾ നോമ്പ് നഷ്ടപ്പെടുത്തുന്നത് റമാളാനിൽ വളരെ ഗൗരവത്തോടെയാണ് ഇസ്ലാം നോക്കിക്കാണുന്നത് റമളാനിൽ സംയോഗം കൊണ്ട് നോമ്പ് നഷ്ടപ്പെടുത്തിയവൻ പ്രായശ്ചിത്തം നിർബന്ധമാണ് അതോടൊപ്പം പ്രസ്തുത നോമ്പ് ഖളാഅ് വീട്ടുകയും വേണം സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കലാണ് പ്രായശ്ചിത്തം അതിന് സാധിക്കാതെ വരുന്നവർ തുടർച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കണം അതിനും സാധിക്കാത്തവർ അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകണം അത് തന്നെ ഓരോരുത്തർക്കും ഓരോ മുദ്ദ് ഭക്ഷണം വീതവും ലൈംഗിക വികാരത്തെ പിടിച്ചു നിർത്താതെ നിയമലംഘനം നടത്തിയവർക്ക് ഇസ്ലാം നൽകുന്ന ശിക്ഷയാണിത് 

ഹജ്ജിന് ഇഹ്റാം ചെയ്യുന്നതോടൊപ്പം ചില നിബന്ധനകൾ പാലിക്കേണ്ടതായി വരുന്നുണ്ട് അതുവരെ അനുവദനീയമായിരുന്ന ചിലതെല്ലാം ഇഹ്റാമോടെ നിഷിദ്ധമാകുന്നു സംയോഗം, ഇന്ദ്രിയം പുറപ്പെടീക്കൽ, വികാരത്തോട് കൂടി ഇണങ്ങിച്ചേരുക, വിവാഹം തുടങ്ങിയവയൊക്കെ ഹറാമാകുന്നു ഇവിടെയും നിയമലംഘനം നടത്തിയവരെ ഇസ്ലാം വെറുതെ വിടുന്നില്ല വികാരം ഒതുക്കി വെക്കാനാവാത്തവർ 'ഫിദ് യ' നൽകേണ്ടതുണ്ട് ഇഹ്റാമിൽ പ്രവേശിച്ച ശേഷം സംയോഗത്തിലേർപ്പെടുന്നവർക്കുള്ള ഫിദ് യ ഒട്ടകമാണ്  അതിന് കഴിയില്ലെങ്കിൽ പശുവും അതിനും സാധിക്കില്ലെങ്കിൽ ഏഴ് ആടുകളുമാണ് ചെറിയൊരു വീഴ്ചക്കുള്ള വലിയ ശിക്ഷ! ലൈംഗികതയുറയൂരി വിടാനുള്ളതല്ല അത് ഒതുക്കേണ്ട സമയത്ത് ഒത്തുക്കണം അല്ലെങ്കിൽ അതിന്റെ ഗൗരവം ചെറുതല്ല അതിവിടെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ 

ഇതുപോലെ ഇനിയും അനേകം നിയമങ്ങൾ ലൈംഗികതയുമായി ബന്ധപ്പെട്ട് ഇസ്ലാമിൽ നിലനിൽക്കുന്നുണ്ട് ഇസ്ലാം ലൈംഗികതയെ പാടേ അവഗണിക്കുകയല്ല മറിച്ച് അതിനെ വേണ്ടരീതിയിൽ നിയന്ത്രിച്ച് സംശുദ്ധമാക്കുകയാണ് ചെയ്യുന്നത് 


ഇസ്ലാം സൃഷ്ടിച്ച മാതൃക

ഇസ്ലാമേതര മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ലൈംഗികതയോട് എന്നും മൃദു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് അഴിഞ്ഞാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനിയന്ത്രിതമാക്കുകയുമാണ് അവ ചെയ്തത് എന്നാൽ ഇവിടെ ഇസ്ലാമിന്റെ നയങ്ങളും നിലപാടുകളും വേറിട്ടു നിൽക്കുന്നു ഏതുകാര്യത്തിലും ഉദാത്തമായ മാതൃകയാണ് ഇസ്ലാം കാഴ്ചവെച്ചത് 

വഴിവിട്ട ലൈംഗികതയെ അമർച്ച ചെയ്യേണ്ടവരാണ് ഭരണകൂടവും സമൂഹത്തിലെ ഉന്നതരും എന്നാൽ അവരാണ് പലപ്പോഴും ഇവയെ ഉദാത്തവൽക്കരിക്കാനും പ്രോത്സാഹിപ്പിക്കാനും രംഗത്ത് വന്നുകൊണ്ടിരിക്കുന്നത് ലൈംഗിക കേളികൾക്ക് നിയമ പ്രാബല്യം നൽകാനുള്ള  തിരക്കിലാണവർ അതുവഴി നല്ലതെന്ന് കരുതി നാം കൊണ്ടു നടന്നിരുന്ന ശീലങ്ങളെയൊക്കെ തച്ചുടക്കാനാണ് ഇത്തരക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യൻ പരസ്യമായി മൃഗങ്ങളെപ്പോലെ ഇണ ചേരുന്ന കാലത്തിനുവേണ്ടിയാണവർ പണിയെടുക്കുന്നത് 

സദാചാരത്തിന് ഇന്ന് തീരെ വിലകൽപ്പിക്കപ്പെടുന്നില്ല ലൈംഗിക സുരക്ഷിതത്വത്തെക്കുറിച്ചു ആശങ്കപ്പെടുന്നവരും ചെരിപ്പിനൊത്ത് കാൽമുറിക്കുന്ന ദുരവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത് ശാശ്വത പരിഹാരത്തിനുള്ള ചർച്ചകളോ ശ്രമങ്ങളോ നടക്കുന്നില്ല അടുത്ത കാലത്ത് വന്ന ഒരു വാർത്ത ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത് 'സുരക്ഷിത ലൈംഗികബന്ധത്തെക്കുറിച്ച് അവബോധം വളർത്താൻ ഗർഭനിരോധന ഉറകളുടെ പരസ്യം പ്രൈംടൈമിൽ തന്നെ സംപ്രേഷണം ചെയ്യുന്നത് എല്ലാ ടെലിവിഷൻ ചാനലുകൾക്കും നിർബന്ധമാക്കണമെന്നാണ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നിർദ്ദേശം 

ആരോഗ്യമന്ത്രാലയവും വാർത്താവിതരണമന്താലയവും ചേർന്ന് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യണമെന്നും ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട് നഗരത്തെ അപേക്ഷിച്ച് സുരക്ഷിത ലൈംഗികബന്ധത്തെക്കുറിച്ച് അവബോധം കുറവായ ഗ്രാമമേഖലകളിൽ അതിന് പ്രചാരം നൽകാൻ ഗ്രാമസഭ, ആരോഗ്യമേള തുടങ്ങിയ എല്ലാ വഴികളും തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു ' (മാധ്യമം ദിനപത്രം 12, ഡിസംബർ 2008) 

പാശ്ചാത്യ രാജ്യങ്ങളുടെ വഴിയേയാണ് നാമിപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാൽ പല പാശ്ചാത്യ രാജ്യങ്ങളും ഈ അഴിഞ്ഞാട്ടത്തിന്റെ അനന്തരഫലം ശരിക്കും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നിട്ട് ആ സംസ്കാരമാണ് നാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് 1799- ൽ തന്നെ അഴിഞ്ഞാട്ടങ്ങൾക്ക് പച്ചക്കൊടി കാണിച്ച രാജ്യമാണ് ഫ്രാൻസ് രണ്ടുപേരുടെയും സമ്മതത്തോടെ ലൈംഗിക ബന്ധം അനുവദനീയമാക്കുന്ന നിയമം അവിടെ നിലവിൽ വന്നു ഫലം എന്തായിരുന്നു? 

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് സ്ത്രീകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 4500-ൽ പരം വേശ്യകൾ പാരീസിലും പരിസരത്തും മാത്രം ഉണ്ടായി അതോടെ ഒരു തരം അരാജകത്വമാണ് അവിടെ തലപൊക്കിയത് ഫ്രാൻസ് ഇത് തുറന്നു സമ്മതിക്കുന്നുണ്ട് രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രാൻസ് ജർമ്മനിയോട് അടിയറവ് പറയേണ്ടി വന്നത് ഇതിനാലാണത്രെ അന്നത്തെ പ്രസിഡണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം ഇങ്ങനെയായിരുന്നു: 'നമ്മുടെ പരാജയ കാരണം ലൈംഗിക അഴിഞ്ഞാട്ടമാണ് വൈകാരിക ചിന്താഗതി നമ്മുടെ അർപ്പണബോധത്തെ തകർത്തുകളഞ്ഞു സാംസ്കാരികമായ ഒരു കെട്ടുറപ്പിലേക്ക് ഞാൻ നിങ്ങളെ ആദ്യമായി ക്ഷണിക്കുന്നു ' (മുശ്കിലാത്തുശ്ശബാബ് 21-23) 

ഇസ്ലാമിന്റെ നയങ്ങൾക്കും നിലപാടുകൾക്കും ഇന്ന് പ്രസക്തിയേറിക്കൊണ്ടിരിക്കുകയാണ് വഴിവിട്ട ലൈംഗികബന്ധങ്ങളെ തടയുന്നതിൽ ഇസ്ലാം സ്വീകരിച്ച മാർഗം പ്രായോഗികമാണ് അതോടൊപ്പം മറ്റെല്ലാറ്റിനേക്കാളും കൂടുതൽ ഫലപ്രദവുമാണ് ഇസ്ലാമും അതിന്റെ നിയമങ്ങളും കാലഭേദങ്ങളെപോലും അതിജയിക്കുന്നതാണ് ഈ യാഥാർത്ഥ്യം ബുദ്ധിജീവികളും ചിന്തകരുമൊക്കെ അംഗീകരിച്ചു  കൊണ്ടിരിക്കുകയാണ് മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും വ്യക്തമായ നിലപാടുകളുള്ള ഇസ്ലാമിന് ലൈംഗികത അതിലൊന്ന് മാത്രമാണ് എന്നിട്ടും ലൈംഗികമായ സകല കാര്യങ്ങളും അത് വ്യക്തവും യുക്തവുമായി വരച്ചു കാണിച്ചു ലോക പ്രശസ്ത ലൈംഗിക മനഃശാസ്ത്രജ്ഞന്റെ വാക്കുകൾ ശ്രദ്ധേയമാണ് 'The only teacher who faced the problem of sex honesty a squarely was the prophet of Islam ' 

(ലൈംഗിക പ്രശ്നത്തെക്കുറിച്ച് ആധികാരികവും സമ്പൂർണ്ണവുമായി നിർദ്ദേശങ്ങൾ നൽകാൻ കഴിഞ്ഞ ഒരേയൊരു സാമൂഹ്യപരിഷ്കർത്താവ് ഇസ്ലാം മതപ്രവാചകൻ മാത്രമാണ്) ഹാവ് ലോക്ക് എല്ലിസ്, ഇംഗ്ലണ്ട് എന്തൊരു അംഗീകാരമാണിത്! ഇസ്ലാമിനും പ്രവാചകനും നൂറിൽ നൂറ് മാർക്ക്!! മറ്റാരാണ് ലൈംഗികതയെക്കുറിച്ച് ഇത്ര ആധികാരികമായി പറഞ്ഞു കൊടുക്കുന്നത് ഇസ്ലാമും അതിന്റെ നിയമങ്ങളും ഇനിയും ഇവിടെ കൂടുതൽ പ്രോജ്ജ്വലിക്കും തീർച്ചയാണത് അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 



അലി അഷ്ക്കർ - 9526765555

No comments:

Post a Comment