Monday 2 August 2021

ആശൂറാഅ്‌; പത്ത് നബിമാരെ ആദരിച്ച ദിവസം

 

ﻟِﻢَ ﺳُﻤِّﻲَ اﻟْﻴَﻮْﻡ اﻟْﻌَﺎﺷِﺮ ﻋَﺎﺷُﻮﺭَاء؟ اﺧْﺘﻠﻔُﻮا ﻓِﻴﻪِ، ﻓَﻘﻴﻞ: ﻷَِﻧَّﻪُ ﻋَﺎﺷﺮ اﻟْﻤﺤﺮﻡ، ﻭَﻫَﺬَا ﻇَﺎﻫﺮ، ﻭَﻗﻴﻞ: ﻷَِﻥ اﻟﻠﻪ ﺗَﻌَﺎﻟَﻰ ﺃﻛْﺮﻡ ﻓِﻴﻪِ ﻋﺸﺮَﺓ ﻣﻦ اﻷَْﻧْﺒِﻴَﺎء، ﻋَﻠَﻴْﻬِﻢ اﻟﺼَّﻼَﺓ ﻭَاﻟﺴَّﻼَﻡ ﺑﻌﺸﺮ ﻛﺮاﻣﺎﺕ. اﻷﻭﻝ: ﻣُﻮﺳَﻰ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓَﺈِﻧَّﻪُ ﻧﺼﺮ ﻓِﻴﻪِ، ﻭﻓﻠﻖ اﻟْﺒَﺤْﺮ ﻟَﻪُ، ﻭﻏﺮﻕ ﻓِﺮْﻋَﻮْﻥ ﻭَﺟُﻨُﻮﺩﻩ. اﻟﺜَّﺎﻧِﻲ: ﻧﻮﺡ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ اﺳْﺘَﻮَﺕ ﺳﻔﻴﻨﺘﻪ ﻋﻠﻰ اﻟﺠﻮﺩﻱ ﻓِﻴﻪِ. اﻟﺜَّﺎﻟِﺚ: ﻳُﻮﻧُﺲ، ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﺃﻧﺠﻲ ﻓِﻴﻪِ ﻣﻦ ﺑﻄﻦ اﻟْﺤُﻮﺕ. اﻟﺮَّاﺑِﻊ: ﻓِﻴﻪِ ﺗَﺎﺏَ اﻟﻠﻪ ﻋﻠﻰ ﺁﺩﻡ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻗَﺎﻟَﻪ ﻋِﻜْﺮِﻣَﺔ. اﻟْﺨَﺎﻣِﺲ: ﻳُﻮﺳُﻒ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓَﺈِﻧَّﻪُ ﺃﺧﺮﺝ ﻣﻦ اﻟْﺠﺐ ﻓِﻴﻪِ. اﻟﺴَّﺎﺩِﺱ: ﻋِﻴﺴَﻰ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓَﺈِﻧَّﻪُ ﻭﻟﺪ ﻓِﻴﻪِ، ﻭَﻓِﻴﻪ ﺭﻓﻊ. اﻟﺴَّﺎﺑِﻊ: ﺩَاﻭُﺩ، ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓِﻴﻪِ ﺗَﺎﺏَ اﻟﻠﻪ ﻋَﻠَﻴْﻪِ. اﻟﺜَّﺎﻣِﻦ: ﺇِﺑْﺮَاﻫِﻴﻢ، ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻭﻟﺪ ﻓِﻴﻪِ. اﻟﺘَّﺎﺳِﻊ: ﻳَﻌْﻘُﻮﺏ، ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓِﻴﻪِ ﺭﺩ ﺑَﺼَﺮﻩ. اﻟْﻌَﺎﺷِﺮ: ﻧَﺒﻴﻨَﺎ ﻣُﺤَﻤَّﺪ، ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ، ﻓِﻴﻪِ ﻏﻔﺮ ﻟَﻪُ ﻣَﺎ ﺗﻘﺪﻡ ﻣﻦ ﺫَﻧﺒﻪ ﻭَﻣَﺎ ﺗَﺄَﺧّﺮ.

ﻫَﻜَﺬَا ﺫﻛﺮُﻭا ﻋﺸﺮَﺓ ﻣﻦ اﻷَْﻧْﺒِﻴَﺎء، ﻋَﻠَﻴْﻬِﻢ اﻟﺼَّﻼَﺓ ﻭَاﻟﺴَّﻼَﻡ. ﻗﻠﺖ: ﺫﻛﺮ ﺑَﻌﻀﻬﻢ ﻣﻦ اﻟْﻌﺸْﺮَﺓ: ﺇِﺩْﺭِﻳﺲ، ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓَﺈِﻧَّﻪُ ﺭﻓﻊ ﺇِﻟَﻰ ﻣَﻜَﺎﻥ ﻓِﻲ اﻟﺴَّﻤَﺎء، ﻭَﺃَﻳﻮﺏ، ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓِﻴﻪِ ﻛﺸﻒ اﻟﻠﻪ ﺿﺮﻩ، ﻭَﺳﻠﻴﻤَﺎﻥ؟ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡ، ﻓِﻴﻪِ ﺃﻋﻄﻲ اﻟْﻤﻠﻚ. (عمدة القاري:١١/١١٨)


ഇമാം ബദ്റുദ്ദീനുല്‍ ഐനി (റ) സ്വഹീഹുല്‍ ബുഖാരിയുടെ ശറഹായ ഉംദത്തുല്‍ ഖാരീയില്‍ പറയുന്നു: മുഹര്‍റം പത്തിന് ആശൂറാഅ് എന്ന് പേര് വരാന്‍ കാരണമെന്ത് എന്നതിനെ കുറിച്ച് പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

⛱️ മുഹര്‍റം 10 ആയത്‌കൊണ്ട്.

⛱️ അല്ലാഹു തആല അമ്പിയാക്കളില്‍ നിന്ന് പത്ത് പേര്‍ക്ക് ഈ ദിനത്തില്‍ ആദരവ് കൊടുത്തത് കൊണ്ട്.

1) മൂസാനബി(അ)ന് ചെങ്കടല്‍ പിളര്‍ത്തിക്കൊടുത്ത് ഫിര്‍ഔനില്‍ നിന്നും അവന്റെ സൈന്യത്തില്‍ നിന്നും രക്ഷ നല്‍കിയ ദിനം. 

2) നൂഹ് നബി(അ)ന്റെ കപ്പല്‍ ജൂദിയ്യ് പര്‍വ്വതത്തില്‍ ചെന്ന് നിന്ന ദിനം.

3)യൂനുസ് നബി(അ) മത്സ്യവയറ്റില്‍ നിന്നു പുറത്ത് വന്ന ദിനം

4) ആദം നബി(അ)ന് ആദരവ് നല്‍കിയ ദിനം. 

5) യൂസുഫ് നബി(അ) പൊട്ടക്കിണറ്റില്‍ നിന്നു രക്ഷപ്പെട്ട ദിനം. 

6) ഈസാ നബി(അ) പ്രസവിക്കപ്പെട്ടതും ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതും ഈ ദിനത്തിലാണ്. 

7) ദാവൂദ് നബി(അ)ന് വലിയ പദവി നല്‍കിയ ദിനം. 

8) ഇബ്‌റാഹീം നബി(അ)നെ പ്രസവിക്കപ്പെട്ട ദിനം.

9) യഅ്ഖൂബ് നബി(അ)ന്റെ കണ്ണിന്റെ മങ്ങല്‍ മാറ്റിക്കൊടുത്ത ദിനം. 

10) നബിﷺയില്‍ നിന്ന് തെറ്റുകളുണ്ടാവില്ലെന്ന് അല്ലാഹു ﷻ ഓഫര്‍ നല്‍കിയ ദിനം.

ഇമാം ബദ്റുദ്ദീനുല്‍ ഐനി (റ) തുടരുന്നു : ചില പണ്ഡിതന്മാര്‍ ഈ പത്ത് നബിമാരില്‍ ഇദ്‌രീസ് നബി(അ)നേയും അയ്യൂബ് നബി(അ)നേയും സുലൈമാന്‍ നബി(അ)നേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്‌രീസ് നബി(അ)നെ ആകാശത്തിലേക്ക് ഉയര്‍ത്തിയതും അയ്യൂബ് നബി(അ)ന്റെ പ്രയാസം നീക്കി കൊടുത്തതും സുലൈമാന്‍ നബി(അ)ന് അധികാരം നല്‍കിയതും ഈ ആശൂറാഅ് ദിനത്തിലായിരുന്നു...(ഉംദതുൽ ഖാരി :11/118)



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment