Friday 20 August 2021

പാപത്തിന്റെ ഭവിഷ്യത്തുകൾ

 

ﻭَﻟِﻠْﻤَﻌَﺎﺻِﻲ ﻣِﻦَ اﻵْﺛَﺎﺭِ اﻟْﻘَﺒِﻴﺤَﺔِ اﻟْﻤَﺬْﻣُﻮﻣَﺔِ، اﻟْﻤُﻀِﺮَّﺓِ ﺑِﺎﻟْﻘَﻠْﺐِ ﻭَاﻟْﺒَﺪَﻥِ ﻓِﻲ اﻟﺪُّﻧْﻴَﺎ ﻭَاﻵْﺧِﺮَﺓِ ﻣَﺎ ﻻَ ﻳَﻌْﻠَﻤُﻪُ ﺇِﻻَّ اﻟﻠَّﻪُ

ﻭَﻣِﻨْﻬَﺎ: اﻟْﻮَﺣْﺸَﺔُ اﻟَّﺘِﻲ ﺗَﺤْﺼُﻞُ ﻟَﻪُ ﺑَﻴْﻨَﻪُ ﻭَﺑَﻴْﻦَ اﻟﻨَّﺎﺱِ، ﻭَﻻَﺳِﻴَّﻤَﺎ ﺃَﻫْﻞُ اﻟْﺨَﻴْﺮِ ﻣِﻨْﻬُﻢْ، ﻓَﺈِﻧَّﻪُ ﻳَﺠِﺪُ ﻭَﺣْﺸَﺔً ﺑَﻴْﻨَﻪُ ﻭَﺑَﻴْﻨَﻬُﻢْ، ﻭَﻛُﻠَّﻤَﺎ ﻗَﻮِﻳَﺖْ ﺗِﻠْﻚَ اﻟْﻮَﺣْﺸَﺔُ ﺑَﻌُﺪَ ﻣِﻨْﻬُﻢْ ﻭَﻣِﻦْ ﻣُﺠَﺎﻟَﺴَﺘِﻬِﻢْ، ﻭَﺣُﺮِﻡَ ﺑَﺮَﻛَﺔَ اﻻِﻧْﺘِﻔَﺎﻉِ ﺑِﻬِﻢْ، ﻭَﻗَﺮُﺏَ ﻣِﻦْ ﺣِﺰْﺏِ اﻟﺸَّﻴْﻄَﺎﻥِ، ﺑِﻘَﺪْﺭِ ﻣَﺎ ﺑَﻌُﺪَ ﻣِﻦْ ﺣِﺰْﺏِ اﻟﺮَّﺣْﻤَﻦِ، ﻭَﺗَﻘْﻮَﻯ ﻫَﺬِﻩِ اﻟْﻮَﺣْﺸَﺔُ ﺣَﺘَّﻰ ﺗَﺴْﺘَﺤْﻜِﻢَ، ﻓَﺘَﻘَﻊَ ﺑَﻴْﻨَﻪُ ﻭَﺑَﻴْﻦَ اﻣْﺮَﺃَﺗِﻪِ ﻭَﻭَﻟَﺪِﻩِ ﻭَﺃَﻗَﺎﺭِﺑِﻪِ، ﻭَﺑَﻴْﻨَﻪُ ﻭَﺑَﻴْﻦَ ﻧَﻔْﺴِﻪِ، ﻓَﺘَﺮَاﻩُ ﻣُﺴْﺘَﻮْﺣِﺸًﺎ ﻣِﻦْ ﻧَﻔْﺴِﻪِ

(الداء والدواء لإبن قيم الجوزي:٥٢) 


ഇബ്നുഖയ്യിമിൽ മിൽ ജൗസി പറയുന്നു : "പാപികൾക്ക് മനസ്സിനും ശരീരത്തിനും ദുനിയാവിലും ആഖിറത്തിലും  പ്രയാസങ്ങൾ വരുത്തുന്ന വളരെ മോശമായ ഭവിഷ്യത്തുകളുണ്ടാകുന്നതാണ്.

മഹാനവർകൾ  ഏതാനും ഭവിഷ്യത്തുകളെ എണ്ണുന്ന കൂട്ടത്തിൽ പറഞ്ഞു: 

പാപികൾക്ക് അവരുടേയും  മറ്റു ജനങ്ങളുടെയും ഇടയിൽ ഏകാന്തത അനുഭവപ്പെടും. പ്രത്യേകിച്ച് സ്വാലിഹീങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കാതെ വരും. ആ ഏകാന്തത വർദ്ധിക്കുന്തോറും മഹാന്മാരുമായും, അവരുടെ സദസ്സുകളുമായും അവൻ അകലുന്നതാണ്. അവരെക്കൊണ്ട് ലഭിക്കുന്ന ഉപകാരവും ബറകത്തും അവനിക്ക് തടയപ്പെടും. അവൻ എത്രത്തോളം സ്വാലിഹീങ്ങളുമായി അകലുന്നുവോ അത്രത്തോളം പിശാചിന്റെ സൈന്യവുമായി അവൻ അടുത്തുകൊണ്ടിരിക്കുന്നതാണ്. ആ ഏകാന്തത ശക്തിപ്രാപിച്ച് അവനിൽ അത് ആധിപത്യം ചെലുത്തും. അങ്ങനെ  ഭാര്യ, മക്കൾ, മറ്റു കുടുംബാംഗങ്ങൾക്കിടയിലും സ്വന്തം മനസ്സാക്ഷിക്ക് മുന്നിലും അവൻ ഒറ്റപ്പെടും. (അദ്ദാഉ വദ്ദവാഅ്:52)



മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment