Sunday 27 September 2020

റേഷൻ കാർഡിനെ കുറിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്രദമെന്നു കരുതുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും

 

1.ഞങ്ങൾ  പ്രത്യേക സാഹചര്യത്താൽ 3 മാസം റേഷൻ വാങ്ങിയില്ല എന്ന കാരണത്താൽ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത  വാടകക്ക് താമസിക്കുന്ന ഞങ്ങളെ BPL നിന്നും APL ആക്കി. ഇതിന്റ പേരിൽ ഞങ്ങൾക്ക് ലഭിക്കേണ്ട മറ്റു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്?


ഒരു കുടുംബത്തിന് റേഷൻ കാർഡ് നല്കുന്നതിനുള്ള പ്രധാന ഉദ്ദേശം എന്നത് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനാണ്. അതിൽ തന്നെ പിങ്ക് കളർ (PHH) റേഷൻ കാർഡ് നല്കുന്നത് താരതമ്യേന ജീവിത സാഹചര്യങ്ങളിൽ പിന്നോട്ട് നിൽക്കുന്ന ഒരു കുടുംബത്തിന് കുറഞ്ഞ വിലയിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനാണ്. നിലവിലുള്ള ഉത്തരവുകൾ പ്രകാരം, കുറഞ്ഞത് 3 മാസമെങ്കിലും റേഷൻ വാങ്ങാത്ത പിങ്ക് (PHH), കാർഡുകളെ വെള്ള (NPNS) കാർഡാക്കി മാറ്റും. കാരണം ഇങ്ങനെ സ്ഥിരമായി റേഷൻ വാങ്ങാത്ത കുടുംബത്തിന് റേഷൻ ആവശ്യമില്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്. അതിനാലാണ് താലൂക്ക് സപ്ലൈ ഓഫീസർ ഇത് വെള്ള കാര്ഡാ്ക്കി മാറ്റിയത് ഇനി ഈ കാർഡ് തിരിച്ച് പിങ്ക് ആക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നല്കാവുന്നതാണ്. അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർ പരിശോധിച്ച് അർഹതയുണ്ടെന്ന് കാണുന്ന പക്ഷം പിങ്ക് കാർഡിനുള്ള വേക്കൻസി വരുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കും.  


2. എൻ്റെ ഭർത്താവിന് Mahindra യുടെ 4 ചക്ര വാഹനമാണ് ഉള്ളത്.  ആ വണ്ടിയാണ് ഞങ്ങളുടെ ആകെയുള്ള ഉപജീവന മാർഗ്ഗം. വേറെ യാതൊരു വണ്ടിയും ഞങ്ങൾക്കില്ല. 1000 Sqftൽ താഴെയുള്ള ഒരു ചെറിയ വാർക്ക വീടാണ് ഞങ്ങളുടേത്. ആകെ മൊത്തം 15 അര സെൻ്റ് സ്ഥലം മാത്രമേയുള്ളൂ. പുതിയ റേഷൻ കാർഡ് കിട്ടിയപ്പോൾ വെള്ളയാണ് കിട്ടിയത്. ഞങ്ങൾക്ക് ഇത് മാറ്റാൻ കഴിയുമോ ?


താലൂക്ക് സപ്ലൈ ഓഫീസര്ക്ക് അപേക്ഷ നല്കുക. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഉപജീവനമാർഗ്ഗമല്ലാത്ത ഏക നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം. നിങ്ങളുടേത് ഉപജീവനമാർഗ്ഗമമായ ഏക നാല് ചക്ര വാഹനമായതിനാല് അപേക്ഷിക്കുന്നതിന് തടസ്സമില്


3. ഇപ്പോൾ റേഷൻ കാർഡിന് അപേക്ഷിക്കുന്നവർക്ക്  24 മണിക്കൂറിനുള്ളിൽ കിട്ടും എന്നറിഞ്ഞു. എന്റെയും ഭാര്യയുടെയും   സ്വന്തം വീടുകളിൽ  ആലപ്പുഴ ആണ് റേഷൻ കാർഡിൽ പേരുള്ളത്  ഞങ്ങൾ തിരുവനന്തപുരം ജില്ലയിൽ വാടകക്ക് താമസിക്കുന്നു.(ജോലി ചെയ്യുന്നു) പേര് ഒരു കാർഡിൽ അല്ല. ഞങ്ങൾക്ക് എങ്ങനെ ഒരു കാർഡ് കിട്ടും?


രണ്ട് ഘട്ടമായാണ് ഇത് ചെയ്യേണ്ടത്. ചേര്ത്തലയിലുള്ള കാര്ഡുകളില് നിന്നും പേരുകള്‍ തിരുവനന്തപുരം സിറ്റി റേഷനിംഗ് ഓഫീസ് (നോര്ത്ത്) പരിധിയിലേക്ക് transfer ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. അതിനായി അക്ഷയ വഴി അപേക്ഷ നല്കുക. നിലവിൽ പേരുള്ള റേഷൻ കാർഡുകള്‍, ആ കാർഡുകളിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡുകളുടെ ഉടമകള്‍ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്കുക. ‍‍‍‍ആ അപേക്ഷള് ചേര്ത്തല താലൂക്ക് സപ്ലൈ ഓഫീസര്  approve ചെയ്തതിന് ശേഷം മാത്രമേ പുതിയ കാര്ഡിന് തിരുവനന്തപുരത്ത് അപേക്ഷിക്കുന്നതിന് സാധിക്കൂ.  

NB: നിലവില് ഒരു കാർഡിലും പേരില്ലാത്തവരെ ഉദ്ദേശിച്ചാണ് 24 hours ല്‍ കാര്‍ഡ് നല്‍കുമെന്നുള്ള  ഉത്തരവ്‍. 


4. എന്റെ റേഷൻ കാർഡ് (പിങ്ക് ) register ചെയ്തിരിക്കുന്നത് വിഴിഞ്ഞം മേഖല ആണ്. എന്നാൽ ഞാൻ ഇപ്പോൾ അവിടെ അല്ല താമസിക്കുന്നത്. ഇവിടത്തെ റേഷൻ കടയിൽ നിന്നും കിറ്റ് കിട്ടില്ല അവിടെ പോയി തന്നെ വാങ്ങിക്കണം എന്നാണ് പറയുന്നത്. lock down കാരണം യാത്ര പറ്റില്ല. ഞൻ ഇതിനു എന്താണ് ചെയ്യേണ്ടത്?


കാർഡ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മറ്റൊരു റേഷൻ കടയിൽ നിന്നും കിറ്റ് ലഭിക്കുന്നതിന് നിലവിൽ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.. അതാത് റേഷൻ കടകളിലെ റേഷൻ കാർഡുകളുടെ പട്ടിക പ്രകാരമുള്ള അത്രയും എണ്ണം കിറ്റുകളാണ് പായ്ക്ക് ചെയ്ത് ആദ്യം റേഷൻ കടകളിലെത്തിക്കുന്നത്. അതിനാൽ സ്വാഭാവികമായും ആദ്യം അതാത് കടകളിലെ കാർഡിനായിരിക്കും ലഭിക്കുക. പോർട്ടബിലിറ്റി പ്രകാരം റേഷൻ കൊടുക്കുന്നതും പോർട്ടബിലിറ്റി പ്രകാരം കിറ്റ് കൊടുക്കുന്നതും തമ്മിൽ പ്രായോഗികവും സാങ്കേതികവുമായ ചില വ്യത്യാസങ്ങളുണ്ട്. അതിനാലാണ് ആദ്യം കിറ്റ് വിതരണത്തിന് പോർട്ടബിലിറ്റി ഏർപ്പെടുത്താതിരുന്നത്. കിറ്റ് വിതരണത്തിനും കൂടി പോർട്ടബിലിറ്റി ഏർപ്പെടുത്തണമെന്ന് നിരന്തരമായ അഭ്യർത്ഥന പൊതുജനങ്ങളിൽ നിന്നും വന്നതിനാലാണ് വിതരണത്തിന് Practical issues ഉണ്ടെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇത് പ്രകാരം ചെയ്യുന്നത്, ലഭിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കടയിൽ അധികമായി വേണ്ട കിറ്റുകളുടെ എണ്ണം കണക്കാക്കുകയും അത് എത്തിക്കുന്നതിന് സപ്ലൈകോയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുക എന്നതുമാണ്. അതിനാൽ നമ്പരടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള അതേ തീയതിയിൽ തന്നെ ലഭിക്കുന്നതിന്  രജിസ്റ്റർ ചെയ്ത കടയിൽ തന്നെ പേകേണ്ടതായിവരുന്നതാണ്. അധിക കിറ്റിന് കണക്കെടുക്കേണ്ടതുള്ളതിനാലും നിലവിലെ സാഹചര്യത്തില് തിരക്ക് കുറയ്ക്കേണ്ടതുള്ളതിനാലും സത്യവാങ്മൂലപ്രകാരമുള്ള കിറ്റ് വിതരണത്തിന് അൽപം കൂടി സമയം എടുക്കും. എന്തായാലും കിറ്റ് കിട്ടും. സത്യവാങ്മൂലം നല്കുക. For details please contact Taluk Supply Officer.


5. വൈക്കത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് ഒരു കുടുംബത്തിന്റെ റേഷൻ കാർഡ് ട്രാൻസ്ഫർ ചെയ്യുവാൻ വേണ്ട നടപടികൾ എന്തൊക്കെയാണ്?


ഇതിന് രണ്ട് ഘട്ടമായിട്ടാണ് അപേക്ഷിക്കേണ്ടത്. ആദ്യം വൈക്കം താലൂക്കിൽ നിന്നും ഈ കാർഡ് ഡാറ്റ കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിനായി Transfer of Cards എന്ന online അപേക്ഷ അക്ഷയ / സിറ്റിസൺ ലോഗിൻ വഴി നൽകണം.   റേഷൻ കാർഡ്, ആ കാർഡ് വൈക്കത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് മാറ്റുന്നതിന്  സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി കാർഡുടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ആ അപേക്ഷ വൈക്കം താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, അത് സംബന്ധിച്ച രേഖയും കരുനാഗപ്പള്ളി താലൂക്കിലെ പുതിയ വിലാസവുമായി ബന്ധപ്പെട്ട രേഖകളും സഹിതം അക്ഷയ / സിറ്റിസൺ ലോഗിൻ വഴി Add Transferred Cards എന്ന online അപേക്ഷ നൽകണം. ആ അപേക്ഷ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്യുമ്പോൾ കരുനാഗപ്പള്ളി താലൂക്കിൽ പുതിയ നമ്പരുള്ള റേഷൻ കാർഡ് ലഭിക്കും.


കടപ്പാട് - Department  of Food and Civil Supplies. 

No comments:

Post a Comment