Monday 21 September 2020

ടെലിഫോണിലൂടെ വിവാഹം നടത്തിയാൽ

 

വലിയ്യും വരനും ടെലിഫോണിൽ കൂടി 'ഈജാബ്‌ - ഖബൂലി'ന്റെ വാചകങ്ങൾ പറഞ്ഞ്‌ ടെലിവിഷനിൽ പരസ്പരം കാണുകയും അതേ പ്രകാരം സാക്ഷികളും കാണുകയും കേൾക്കുകയും ചെയ്യുന്നു. ഈ രൂപത്തിൽ നികാഹ്‌ ചെയ്താൽ സഹീഹാകുമോ? ടെലിഫോണിലെ കേൾവിയും ടെലിവിഷനിലെ കാഴ്ചയും ശറഇൽ സ്വീകാര്യമായ യഥാർത്ഥ കാഴ്ചയും കേൾവിയുമല്ലാത്തത്‌ കൊണ്ട്‌ നികാഹ്‌ സഹീഹാകുകയില്ലെന്ന് ചിലർ പറയുന്നു. മറ്റു ചിലർ മറിച്ചും. ഇത്‌ രണ്ടിൽ ഏതാണ്‌ ശരി?


ചോദ്യത്തിൽ പറഞ്ഞ നികാഹ്‌ സഹീഹാകുകയില്ല. കാരണം ടെലിഫോണിലെ ശബ്ദം വലിയ്യിന്റെയും വരന്റെയും സാക്ഷാൽ ശബ്ദമല്ല. ടെലിവിഷനിൽ കാണുന്നത്‌ ആളെയല്ല പ്രതിരൂപങ്ങളാണ്‌. നികാഹ്‌ സഹീഹാകേണ്ടതിനുള്ള കാഴ്ചയും കേൾവിയും അവ കൊണ്ടുണ്ടാകുന്നതല്ല. അത്‌ കൊണ്ട്‌ ആ നികാഹ്‌ സഹീഹാകുകയില്ലെന്ന് പറഞ്ഞതാണ്‌ ശരി.

(താജുൽ ഉലമാ ശൈഖുനൽ മർഹൂം: കെ. കെ. സദഖത്തുല്ല മൗലവി(ഖു. സി.)യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 207) 

No comments:

Post a Comment