Tuesday 29 September 2020

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംങ്ങ് (MLM ) ഇസ്ലാമിക മാനം

 


എന്താണ് മൾട്ടി ലെവൽ മാർക്കറ്റിംഗ്

നിലവിലുള്ള വിതരണക്കാരെ അവരുടെ റിക്രൂട്ട്‌മെന്റിന്റെ വിൽപ്പനയുടെ ഒരു ശതമാനം ശമ്പളം ലഭിക്കുന്ന പുതിയ വിതരണക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ചില നേരിട്ടുള്ള വിൽപ്പന കമ്പനികൾ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ്. 

വിതരണക്കാരന്റെ "ഡൗൺ‌ലൈൻ" ആണ് റിക്രൂട്ട് ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെയും വിതരണക്കാർ പണം സമ്പാദിക്കുന്നു. ആരോഗ്യം, സൗന്ദര്യം, ഹോം കെയർ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന ആംവേ, മൾട്ടി ലെവൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നതിന് അറിയപ്പെടുന്ന നേരിട്ടുള്ള വിൽപ്പന കമ്പനിയുടെ ഉദാഹരണമാണ്. വിവാദമാണെങ്കിലും മൾട്ടി ലെവൽ മാർക്കറ്റിംഗ് ഒരു നിയമാനുസൃത ബിസിനസ്സ് തന്ത്രമാണ്. പുതിയ റിക്രൂട്ട്‌മെന്റുകളിൽ നിന്നുള്ള പണം ജോലി ചെയ്യുന്നവരെക്കാൾ മുകളിലുള്ള ആളുകൾക്ക് നൽകുന്നതിന് ഉപയോഗിക്കുന്ന പിരമിഡ് സ്കീമുകളാണ് ഒരു പ്രശ്നം. നിയമാനുസൃതമായ മൾട്ടി ലെവൽ മാർക്കറ്റിംഗിൽ ഏർപ്പെടുന്നതായി നടിച്ച് ആളുകളെ പ്രയോജനപ്പെടുത്തുന്നത് ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.    

ഒരു പ്രത്യേക തരം വിപണനരീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് (Multi-level marketing അഥവാ MLM). ഈ വിപണനരീതി നെറ്റ്‌വർക്ക് മാർക്കറ്റിംഗ്', റെഫറൽ മാർക്കറ്റിംഗ്, പിരമിഡ് സെല്ലിംഗ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. വിൽപ്പനസംഘത്തിൽപ്പെട്ട ഒരോ അംഗവും (സിംഗിൾ ലെവൽ മാർക്കറ്റിങ്ങിൽ നിന്ന് വ്യത്യസ്തമായി) താൻ നേരിട്ട് വിൽക്കുന്ന ഉത്പന്നങ്ങളുടെ പ്രതിഫലത്തിന് പുറമേ താൻ മുഖാന്തരം ഈ വിൽപ്പനാശ്രംഖലയിലേക്ക് ചേർക്കപ്പെട്ട മറ്റ് സംഘാംഗങ്ങളുടെ പ്രതിഫലത്തിന്റെയും ഒരു ഭാഗത്തിന് അർഹനാകപ്പെടുന്ന പല തട്ടിലുള്ള പ്രതിഫലശ്രേണി ഈ സമ്പ്രദായത്തിന്റെ ഒരു പ്രത്യേകതയാണ്.


ഉദാ: നിങ്ങള്‍ അതിന്‍റെ നെറ്റ് വര്‍ക്കില്‍ ഒരംഗമാകണം എങ്കില്‍ ആദ്യം നിങ്ങള്‍ അതിന്‍റെ ഒരു പ്രോഡക്റ്റ് വാങ്ങണം, ചില കമ്പനികളില്‍ നിശ്ചിത സംഖ്യ അടച്ച് അംഗത്വം എടുക്കണം (മണി ചെയ്ന്‍). അതുപോലെ ലാഭം ലഭിക്കാൻ മറ്റുള്ളവരെക്കൊണ്ട് അപ്രകാരം നിങ്ങൾ അണിചേർക്കുകയും വേണം. ഈ രണ്ട് രീതികളും നിഷിദ്ധമാണ്. 

ആളുകളിലേക്ക് ചിലവുകുറച്ച് നേരിട്ട് പ്രൊഡക്ടുകൾ എത്തിക്കുകയും കുറഞ്ഞ വിലക്ക് ആളുകൾക്ക് പ്രോഡക്ട് ലഭ്യമാക്കുകയും ചെയ്യുക എന്നത് നല്ല കാര്യം തന്നെ. പക്ഷെ അതിൻ്റെ മറ പിടിച്ച് പിരമിഡ് സ്‌കാം എന്ന ശുദ്ധ തട്ടിപ്പ് ഒളിച്ചുകടത്താൻ ശ്രമിക്കുകയാണ് പല കമ്പനികളും ചെയ്യുന്നത്. അണിചേരാൻ തങ്ങളുടെ മാത്രം പ്രത്യേക പ്രോഡക്റ്റ് കൂടിയ വിലക്ക് നൽകി ആളുകളുടെ പണം അപഹരിക്കുന്ന രീതിയാണിത്.


MLM ബിസിനസിനെ കുറിച്ച് അൽപം കാര്യങ്ങൾ

മുൻപരിചയം വഴിയോ പുതുതായി സ്ഥാപിക്കപ്പെടുന്ന പരിചയം വഴിയോ അതുമല്ലങ്കിൽ പൊതു സുഹൃത്തുക്കളുടെ ശുപാർശകൾ വഴിയോ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു രീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് അംഗങ്ങൾ പിന്തുടരുന്നത്. എന്നാൽ മൾട്ടി ലെവൽ മാർക്കറ്റിങ്ങിനെനേരിട്ടുള്ള വിൽപ്പന (direct selling)സമ്പ്രദായത്തിന്റെ പര്യായമെന്ന് വിശേഷിപ്പിക്കുന്നത് പൂർണ്ണമായും ശരിയല്ല. ഇതു നേരിട്ടുള്ള നേരിട്ടുള്ള വിൽപ്പന സമ്പ്രദായത്തിന്റെ ഒരു രൂപം മാത്രമാണ്.

മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികൾ നിരന്തരമായ വിമർശനങ്ങൾക്കും അടിയ്കടിയുള്ള നിയമനടപടികൾക്കും വിധേയമാകാറുണ്ട്. നിയമപരമല്ലാത്ത പിരമിഡൽ പദ്ധതികളോട് സാദൃശ്യമുള്ള ഇവരുടെ വിപണനശൈലി, നിലവിലുള്ള വിൽപ്പനാ സാധ്യതകളേക്കാളധികം ആളുകളെ അധോതല ശ്രേണിയിലേക്ക് അംഗങ്ങളാക്കുന്നത്, വിൽപ്പനസംഘത്തിലെ അംഗങ്ങളെക്കൊണ്ട് തന്നെ കമ്പനിയുടെ ഉത്പന്നങ്ങൾ വാങ്ങിച്ച് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത് , സങ്കീർണവും ഊതിപ്പെരുപ്പിച്ചതുമായ പ്രതിഫലവാഗ്ദാനങ്ങൾ, വ്യക്തി ബന്ധങ്ങളെയും സൗഹൃദങ്ങളെയും ദുരുപയോഗം ചെയ്തു കൊണ്ടുള്ള വിൽപ്പനകളും വിൽപ്പനസംഘത്തിലെ അംഗമാകുവാൻ പ്രേരിപ്പിക്കുന്നതുമെല്ലാം ഇത്തരം കമ്പനികൾക്കെതിരെയുള്ള മുഖ്യ വിമർശനങ്ങളാണ്. എന്നാൽ ഇവ അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും നിയമവിധേയമായ ശൈലികൾ മാത്രം അടിസ്ഥാനപ്പെടുത്തിയ വിപണനരീതിയാണിതെന്നും ഇതിനെ പിന്തുണക്കുന്നവർ അവകാശപ്പെടാറുണ്ട്.

ഒരു വ്യക്തി  MLM പ്രവേശിച്ചാൽ ആദ്യം ഒരു സ്റ്റാർട്ടാർ കിറ്റ് സ്വന്തമാക്കി Independent Distributor(ID) ആയി മാറുന്നു ശേഷം മൂന്നു രീതിയിൽ കമ്പനിയെ ഉപയോഗപ്പെടുത്താം


1.സാധനം വാങ്ങി അവൻ തന്നെ ഉപയോഗിക്കുക

2. സാധനം വാങ്ങി റീട്ടെയിൽ മാർക്കറ്റിംഗ് ചെയ്യുക.

3.മറ്റു വ്യക്തികളെ കമ്പനിയിലേക്ക് റെഫർ ചെയ്ത് അവർ ചെയ്യുന്ന ബിസിനസിന്റെ പേരിൽ നിശ്ചിത തുക വേതനം പറ്റുക.


ഇന്ത്യയിൽ 1995 ന് ശേഷം വ്യാപകമായി ത്തീർന്ന ഒരു വിപണന സബ്രദായമാണു നെറ്റ്‌വർക്ക് മാർക്കറ്റിംഗ്. 1995-ല് ആംവേകോർപ്പറേഷന് ഇന്ത്യയിൽ ലൈസൻസിന് അപേക്ഷിച്ചതിനെത്തുടർന്ന് ഏവോണ്,ഓറിഫ്ലെയിം, ഓറിയൻസ്, ലോട്ടസ് ലേർണിങ്സ് തുടങ്ങിയ നിരവധി സ്വദേശ വിദേശ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇപ്പോൾ ഇത് നടപ്പിലാക്കുവാൻ കഴിയുകയുള്ളൂ. ഈ മേഖലയിൽ രാക്ഷ്ട്രീയ സംഘടനകൾ ആരംഭിച്ചതോടെ ജോലിയിൽ കൂടുതൽ ഉറപ്പ് നൽകുന്നു. നിലവിൽ നിയമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വ്യാജ കമ്പനികൾ പെരുകുന്നു എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും മികച്ച പേ ഔട്ടും പ്ലാനും വരുമാനവും ഇവരുടെ പ്രത്യേകതയാണ്.


MLM കമ്പനികളുടെ പ്ലാനുകൾ


പണം നൽകാൻ വേണ്ടി വ്യത്യസ്ത പ്ലാനുകളാണ് ഓരോ കമ്പനിയും സ്വീകരിക്കുന്നത്.ചില കമ്പനികൾ മെമ്പർമാരുടെ എണ്ണത്തിൽ ക്ലിപ്തത വെക്കുന്നു ,ചില കമ്പനികൾ എത്ര പേരേയും റഫർ ചെയ്യാൻ അനുവദിക്കുന്നു.

ഓരോ പ്ലാനുകൾക്കും വ്യത്യസ്തമായ പേരുകളുമുണ്ട്. (uni level plan,stairs step,matrices,binary system,etc... )


ഉൽപ്പാദകനിൽ നിന്ന് നേരിട്ട് കസ്റ്റമറിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയാണ് MLM എന്ന് നാം മനസ്സിലാക്കിയല്ലോ.


എം.എൽ.എമ്മിന്റെ പ്രവർത്തന രീതി


കമ്പനി നിശ്ചയിക്കുന്ന തുക നൽകി സ്റ്റാർട്ടർ കിറ്റ് കൈപറ്റുന്നതോടെ ഒരു വ്യക്തിക്ക് കമ്പനിയുടെ അംഗമായി മാറാനും തുടർന്ന് കമ്പനിയുടെ പ്രചാരകൻ, ഉൽപ്പന്നങ്ങളുടെ വിതരണക്കാരൻ എന്നീ നിലകളിൽ പണം സമ്പാദിക്കാനും സാധിക്കും . സ്വതന്ത്ര വ്യാപാരി, ഡീലർ അസോസിയേറ്റ് തുടങ്ങിയ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുക.

ഒരു ഡീലറെ സംബന്ധിച്ചിടത്തോളം പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് ലഭിക്കുക. 

ഒന്ന്: ഹോൾസൈൽ വിലക്ക് വിൽപന വസ്തു ലഭിക്കും. 

രണ്ട്: മൊത്തവിലക്ക് ലഭിക്കുന്ന വസ്തുവകകൾ ചില്ലറ വിലക്ക് വിൽക്കുക വഴി ലാഭമുണ്ടാക്കാം. 

മൂന്ന്: പുതിയ ആളുകൾക്ക് കമ്പനിയെ പരിചയപ്പെടുത്തി, അവരുടെ കച്ചവടത്തിനനുസരിച്ച് ലാഭവിഹിതം നേടാം.


MLM ന്റെ കർമ്മ ശാസ്ത്രം


ബഹുമാനപ്പെട്ട ഇമാം നവവി(റ) തന്റെ മജ്മൂഇന്റെ ആമുഖത്തിൽ പറയുന്നു;ഏത് വിഷയമായാലും അവയെക്കുറിച്ച് വളരെ സ്പഷ്ടമായോ, അത്രയും വ്യക്തമല്ലാതെയോ മദ്ഹബുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതുമല്ലെങ്കിൽ പൊതുനിയമത്തിന്റെ കീഴിൽ പരാമർശ വിധേയമാകാത്തതായി ഒന്നുമില്ല എന്ന് ഇമാമുൽ ഹറമൈനി അഭിപ്രായപ്പെട്ടിട്ടുണ്ട് (മജ്മൂഅ്). 

ഈ അടിസ്ഥാനത്തിലാണ് ഇന്ന് ലോകത്ത് വരുന്ന മുഴുവൻ വിഷയങ്ങളെയും നാം സമീപിക്കുന്നതും അവക്ക് തീരുമാനം കണ്ടെത്തുന്നതും. മൾട്ടി ലെവൽ മാർക്കറ്റിങിന്റെ മതകീയമാനം വിശകലന വിധേയമാക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നത് മതമൂല്യങ്ങൾക്ക് നിരക്കാത്ത പലതും എം.എൽ.എമ്മിന്റെ രീതിയലടങ്ങയിട്ടുണ്ട് എന്നതാണ്. 

എം.എൽ.എമ്മിന്റെ ആകർഷകങ്ങളായ ഹോൾസൈൽ വിലകൊടുത്ത് വസ്തുവകകൾ കൈപറ്റുന്നതും അവ ചില്ലറ വിലക്ക് മറിച്ച് വിൽക്കുന്നതും പ്രഥമ ദൃഷ്ടിയിൽ തന്നെ അനുവദനീയമാണ്.

പക്ഷേ, മുഖ്യ ആകർഷകമായ സ്പോൺസറിങ് (അഥവാ കമ്പനിയുടെ പ്രചാരണ ദൗത്യം ഏറ്റെടുത്ത് കൂടുതൽ സഹകാരികളെ സൃഷ്ടിക്കുക വഴി കമ്പനിക്ക് ലഭിക്കുന്ന ലാഭങ്ങളിൽ നിന്ന് വിഹിതം പറ്റുക) ഗഹനമായി പഠനവിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വിരചിതമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ എം.എൽ.എമ്മിനെക്കുറിച്ച് തന്നെ വ്യക്തമായി പ്രതിപാദിക്കാത്തത് കൊണ്ട് അതിനോട് സദൃശ്യമായ, കർ;മശാസ്ത്ര ഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള കൂലിവേല (ഇജാറത്ത്) യുമായി തുലനം ചെയ്ത് പഠനം മുന്നോട്ട് പോകാവുന്നതാണ്. 

കൂലി ആവശ്യാർഥം മറ്റുള്ളവർക്ക് ഉപകാരം ചെയ്ത് കൊടുക്കലാണ് ഇജാറത്ത്. എം.എൽ.എമ്മില് ഒരു ഡീലറുടെ സേവനം കൂലി ആവശ്യാർഥമാണ്. ഇസ്ലാം നിഷ്കർഷിക്കും വിധം കൂലിവേല സാധുവാകണമെങ്കിൽ കൂലി വ്യക്തമായി അറിഞ്ഞിരിക്കണം (കൂലിയുടെ ഇനം, തോത്, വിശേഷണം, അളവ്)- നിഹായ 5/266. 

കൂലി അജ്ഞാതമാണെങ്കിൽ ഇടപാട് അസാധുവാണെന്നർഥം. 

അബൂസഈദിൽ ഖുദ് രി റിപ്പോർട്ട് ചെയ്യുന്ന പ്രവാചക വചനം ഇതിന് തെളിവാണ്:ആരെങ്കിലും തൊഴിലാളിയെ കൂലിക്ക് വിളിച്ചാ; അവന്റെ വേതനം അറിയിച്ച്കൊള്ളട്ടെ. പ്രസ്തുത വാക്യമാണ് മതവിധിയുടെ അടിസ്ഥാനം.

എം . എൽ , എമ്മിൽ ഡീലർ തന്റെ തൊഴിൽ ഏറ്റെടുക്കുമ്പോൾ തനിക്ക് ലഭിക്കുന്ന വേതനത്തെക്കുറിച്ച് അജ്ഞനാണ്. കാരണം ഇദ്ദേഹം കാരണമായി കമ്പനിയിൽ അംഗമാകുന്നവർ നടത്തുന്ന കച്ചവടത്തിന്റെ ലാഭവിഹിതമാണ് ഇദ്ദേഹത്തിന്റെ വേതനം. ഭാവിയിൽ നടക്കാനിരിക്കുന്ന പ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്നതിനെ ഇടപാടുസമയത്ത് കണ്ടെത്തുക അസാധ്യമായതുകൊണ്ടുതന്നെ വേതനം അവ്യക്തമായിരിക്കും. 

കൂലിവേല സാധുവാകാൻ പണ്ഡിതമഹത്തുക്കൾ നിർദ്ദേശിക്കുന്ന മറ്റൊരു നിബന്ധന; കൂലിക്കാരന്റെ വേതനം അദ്ദേഹത്തിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാകരുത് എന്നാണ്- റൗള:4/251.

അറുക്കപ്പെട്ട ജീവിയുടെ തോൽ പ്രതിഫലമായി നിശ്ചയിച്ച് തൊലി ഉരിയാൻ ഏൽപ്പിക്കുന്നതും പൊടിച്ച ഗോതമ്പിന്റെ ഉമിയോ നിശ്ചിത ഭാഗമോ നൽകാമെന്ന നിലക്ക് പൊടിക്കാൻ ഏൽപ്പിക്കുന്നതും പണ്ഡിതർ ഇതിനുദാഹരണമായി എണ്ണിയിട്ടുണ്ട്. നികുതി പിരിക്കുന്നവന്ന് അവൻ പിരിച്ചെടുത്ത തുകയുടെ നിശ്ചിത ശതമാനം വേതനമായി നിശ്ചയിച്ചിരുന്ന പതിവ് ഈ ഗണത്തിൽ ഉൾപ്പെടുമെന്നും അത് തെറ്റായ രീതിയാണെന്നും ഇമാം സുബുകി വിശദീകരിച്ചതായി മിക്ക കർമശാസ്ത്ര ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എം.എൽ.എം കമ്പനികൾ ഡീലർക്ക് നൽകുന്ന വേതനവും ഈ രീതിയിൽ അറിയപ്പടാത്തതാണ്. കാരണം അദ്ദേഹത്തിന്റെ സേവന, പ്രചരണ പ്രവർത്തനങ്ങളുടെ വേതനം പുതുതായി കടന്നുവരുന്ന ഡീലർമാരുടെ കച്ചവടത്തിനനുസരിച്ചാണ്. ഇത് ഇസ്ലാമിക കർമശാസ്ത്ര നിലപാടുകളെ നിരാകരിക്കുന്നു. 

മാനവചരിത്രത്തിൽ പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുള്ള തൊഴിലാളിയുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള മതമാണ് ഇസ്ലാം. തൊഴിലാളിയുടെ അവകാശങ്ങൾ പൂർണമായി വകവെച്ചുകൊടുക്കാൻ ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട്. തൊഴിലാളിക്ക് തന്റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണം എന്ന പ്രവാചാകാഹ്വാനം ശ്രദ്ധേയമാണ്. ഇവിടെ പ്രതിപാദിക്കപ്പെട്ട വിപണന രീതിയിൽ ഈ അവകാശം ഹനിക്കപ്പെടുന്നതായി കാണാം.

അഥവാ പല കമ്പനികളും പുതിയ കണ്ണികളെ ചേർക്കുന്നതിന്ന് വാഗ്ദാനം ചെയ്തിട്ടുള്ള തുക നൽകണമെങ്കിൽ പല നിബന്ധനകളും മുന്നോട്ട് വെക്കുന്നു. എല്ലാ മാസവും നിശ്ചിത തുകക്ക് സാധനം വാങ്ങുക, വർഷത്തിൽ പണം നൽകി അംഗത്വം പുതുക്കുക, ബൈനറി സിസ്റ്റമാണെങ്കിൽ അംഗത്തിന്റെ ഇരുവശങ്ങളിലും കണ്ണികൾ തുല്യമാക്കുക എന്നിങ്ങനെ നീളുന്നു കമ്പനികൾ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ.

ഇടപാടുകളുടെ സാധ്യതക്ക് മങ്ങലേൽപ്പിക്കുന്ന നിബന്ധനകൾ പ്രവാചകർ വിലക്കിയിരിക്കുന്നു എന്ന ഹദീസ് വചനം ഈ കമ്പനികൾ അവഗണിക്കുന്നു എന്നർഥം.

ഇത് ജോലി ചെയ്ത വ്യക്തികളോട് കാണിക്കുന്ന തികഞ്ഞ അവകാശ നിഷേധമായത് കൊണ്ട് തന്നെ അംഗീകരിക്കാൻ ഇസ്ലാമിനാകില്ല. എം.എൽ.എമ്മിലെ സ്റ്റെയർ സ്റ്റപ് രീതിയിൽ ഡീലർമാരുടെ ഓരോ ഗ്രൂപ്പുകൾ രൂപീകരിക്കും. ഓരോ ഗ്രൂപ്പുകളുടെയും കച്ചവടത്തിന്റെ തോതനുസരിച്ച് ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ വേതനം വിതരണം ചെയ്യും. ഈ രീതിയിൽ തീരേ ജോലി ചെയ്യാത്തവനും വേതനം ലഭ്യമാകും. ഇസ്ലാം നിരസിച്ച ശിർക്കത്തുൽ അബ്ദാൻ (ശരീരത്തിലെ പങ്കാളിത്തം) ഇവിടെ കടന്നുവരുന്നുണ്ട്.

കൂടാതെ ഓരോ വ്യക്തിയുടെയും സേവനം വ്യത്യസ്ഥമായിക്കണ്ട് അതിനനുസരിച്ച വേതനം നൽകാൻ കമ്പനി തയ്യാറാകുന്നുമില്ല. ഇതും തൊഴിലാളിയോട് ചെയ്യുന്ന അവകാശ നിഷേധമായി ഇസ്ലാം കാണുന്നു. സുതാര്യവും ചൂഷണരഹിതവുമായ കച്ചവടരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇസ്ലാം ഇവ്വിധം നിഗൂഢവും വഞ്ചനാത്മകവുമായ വിപണന രീതിയെ കർശനമായി നിരോധിക്കുന്നു. 

പ്രവാചകൻ അപകടം പതിയിരിക്കുന്ന കച്ചവടങ്ങളെ നിരോധിച്ചിരിക്കുന്നു എന്ന അബൂഹുറൈറ(റ)യുടെ വാക്യം ഇതാണ് വ്യക്തമാക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ട ഗറർ (റിസ്ക്) എന്ന പദത്തിന്റെ വിവക്ഷ നഷ്ട സാധ്യത കൂടുതലുള്ള കച്ചവടങ്ങളാണെന്ന് ഇബ്നുഹജർ (റ) തുഹ്ഫയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ വിശദീകരിക്കപ്പെടന്ന മാർക്കറ്റിംഗ് രീതി ഈ ഗണത്തിൽ പെടുമെന്ന് ആർക്കും ബോധ്യമാകും. കാരണം താഴെ വരുന്ന കണ്ണികളുടെ പ്രവർത്തന ഫലം മുകളിലുള്ളവർ ആസ്വദിക്കുമ്പോൾ തന്നെ പുതിയ കണ്ണികളെ കണ്ടെത്താൻ സാധിക്കാതെ അവസാന കണ്ണികൾ വഞ്ചിക്കപ്പെടുമെന്നവർ മനസ്സിലാക്കുന്നുണ്ട്. 

ടൈക്കൂണും ബിസേറും നാനോ എക്സലും തുടങ്ങി പല കമ്പനികളും ഇതിനകം പിടിക്കപ്പെട്ടതും ഇവയിൽ കണ്ണിചേർന്ന ആയിരങ്ങൾ തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് പോലീസിന് മൊഴി നൽകിയതും ഈ രംഗത്തെ വഞ്ചനയുടെയും ചൂഷണത്തിന്റെയും തെളിവുകളാണ്.

ഇത്രയും വലിയ വസ്തുതകൾ പകൽ വെളിച്ചം പോലെ പുറത്ത് വന്നിട്ടും കമ്പനികൾ നൽകുന്ന മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെക്കുന്നവർ തികഞ്ഞ മണ്ടന്മാരെന്നേ വിലയിരുത്താനാവൂ. 

തൂച്ഛമായ നാനൂറ് രൂപ മുടക്കി കോടികളുടെ ഉടമയായി മാറിയ മൊഡികെയറിന്റെയും മറ്റും എം. ഡികൾ വിലസുന്ന ഇക്കാലത്ത് ദുരിതമനുഭവിക്കുന്നവന്റെ യാതനകൾ യാഥാർഥ്യ ബോധത്തോടെ ദർശിക്കാൻ ഇസ്ലാമിന് മാത്രമേ സാധിച്ചിട്ടുള്ളൂ. അത് കൊണ്ടുതന്നെ ചൂഷണാത്മകവും നിഗൂഢവുമായ കച്ചവടരീതികളെ ഇസ്ലാം അതിശക്തമായി തന്നെ നിരുത്സാഹപ്പെടുത്തുന്നു.


ഒരാൾ ഒരു  MLM കമ്പനിയിൽ നിന്ന് ആദ്യ പർച്ചേഴ്സ് ചെയ്യുന്നതോടെ  കമ്പനി അവനെ ജോലിക്കാരനായി ഏൽപ്പിക്കുന്നു പക്ഷേ കമ്പനിക്ക് അവനെ പിരിച്ചു വിടാൻ സാധിക്കുന്നില്ല. ഇത് വക്കാലത്തിന്റെ നിബന്ധനയെ ഭംഗം വരുത്തുന്നു

( الوكالة عقد جائز لكل واحد من الوكيل والموكل فسخها متى شاء )

ഇത്തരം ഇടപാടുകളെ കുറിച്ച് പുറമെ പറയപ്പെടുന്ന വിവരങ്ങള്‍ വെച്ച് ഇതൊരു ഫാസിദായ ഇടപാടെന്ന് വിലയിരുത്താനാവും. യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു ബിസിനസും നടത്താതെ മറ്റുള്ളവരുടെ പണം തട്ടിയെടുത്ത് ലാഭമെന്ന പേരില്‍ ചിലര്‍ക്ക് വിതരണം ചെയ്യുകയും പിന്നീട് ഭീമമായ സംഖ്യ കൈക്കലാക്കിയ ശേഷം ബിസിനസ് പൊട്ടിയെന്ന പേരില്‍ മുങ്ങുകയും ചെയ്യുന്ന ഈ ഇടപാട്  പരിധിയില്‍ നിന്നുപോലും പുറത്താണ്. കൂടാതെ പുതിയ ആളുകളെ ചേര്‍ക്കുന്ന ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന കൂലിയെ കുറിച്ചും പഠിക്കേണ്ടതുണ്ട്. മധ്യവര്‍ത്തി ഇവിടെ കൂലിവേല നടത്തുന്ന കൂലിക്കാരനായേ കണക്കാക്കാനാകൂ. കൂലിവേല സാധുവാകണമെങ്കില്‍ കൂലിയുടെ ഇനം, തോത് വിശേഷണം, അളവ് എന്നിവ വ്യക്തമായി അറിഞ്ഞിരിക്കണം(നിഹായ 5-266). 

കൂടാതെ കൂലിക്കാരന്‍റെ വേതനം അദ്ദേഹത്തിന്‍റെ സേവനപ്രവര്‍ത്തനത്തിന്‍റെ തന്നെ ഭാഗമായി വരരുത്

(لا يجوز أن يجعل الأجرة شيئا يحصل بأجل الأجنبي) (روضة 4-251). 


ഈ വിഷയവുമായി ബന്ധപ്പെട്ട് സുബുക്കി ഇമാം പറയുന്നു ജിസി യ പിരിക്കുന്ന വ്യക്തിക്ക് അദ്ധേഹം പിരിച്ചതിന്റെ പത്തിൽ ഒന്ന് കൂലിയായി നിശ്ചയിക്കൽ ശരിയാവില്ല അത് ഫാസിദായ ഇജാറത്താണ്. ഇനി അദ്ധേഹം പിരിച്ചതിൽ നിന്ന് വേദനം നൽക്കുന്നതിന്ന് പകരം ആ പത്തിലൊന്നിനോട് തത്തുല്യമായത് നൽകിയാലും കൂലി സാധുവാകുകയില്ല. ഇവിടെ പ്രോല്‍സാഹനം നടത്തി പുതിയ ആളുകളെ ചേര്‍ക്കുന്ന മധ്യവര്‍ത്തിക്ക് നല്‍കുന്ന വേതനം ജോലി സമയത്ത് അറിയപ്പെടാത്തതാണ്. പുതിയ ആളെ ചേര്‍ത്ത ശേഷം അയാളുടെ നിക്ഷേപത്തിന്‍റെ 10( ഏകദേശം) )ശതമാനമാണല്ലോ ഇയാളുടെ കൂലി. കൂടാതെ തന്റെ സേവനപ്രവര്‍ത്തനത്തിന്‍റെ ഒരു ഭാഗം തന്നെയാണ് കൂലിയായും നല്‍കപ്പെടുന്നത്. മറ്റൊരു പ്രശ്നം ചില കമ്പനികൾ ഐ ഡിക്ക്  കൂലി നൽകണമെങ്കിൽ (കീഴിലുള്ള ആളുകൾ ബിസിനസ് നടത്തിയതിന്റെ കൂലി ) അവൻ ആ കമ്പനിയിൽ നിന്നും നിർബന്ധമായും വല്ലതും പർച്ചേഴ്സ് ചെയ്യേണ്ടതാണ്.ഇതും ശറഇൽ അംഗീകൃതമല്ല.

അതുപോലെ പല പണ്ഡിത സഭകളും ഇത് ഹറാമെന്ന് ഫത് വ നൽകിയിട്ടുണ്ട്

  (eg;اللجنة الدائمة للبحوث العلمية والإفتاء )

മാത്രമല്ല ഇറ്റലി,ഫ്രാൻസ്,ബ്രിട്ടൻ പോലുള്ള യൂറോപ്യൻ രാജ്യങ്ങളും സഊദി പോലുള്ള അറേബ്യൻ രാജ്യങ്ങളിലും ഇത്തരം ബിസിനസുകളെ പൂർണമായും വിലപ്പെട്ടിട്ടുണ്ട്


എന്തുകൊണ്ട് നിഷിദ്ധമാകുന്നു 


പിരമിഡ് മാര്‍ക്കറ്റിംഗ് സിസ്റ്റം (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്) അതിന്‍റെ രീതിശാസ്ത്രം വളരെ ലളിതമാണ്. താന്‍ വാങ്ങിയതുപോലെ മറ്റുള്ളവരെയും (ആ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാന്‍ പ്രേരിപ്പിച്ചാല്‍) തനിക്ക് അതിന്‍റെ കമ്മീഷന്‍ ലഭിക്കും എന്നതിനെ മുന്‍നിര്‍ത്തി ഒരാള്‍ ഒരു കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നു. പിന്നെ അതില്‍ (അയാളുടെ പ്രേരണയാല്‍ പങ്കാളികളായവരും) അതുപോലെ മറ്റുള്ളവരെ അതില്‍ പങ്കാളികളാക്കാനും പ്രോഡക്റ്റ് വാങ്ങാനും പ്രേരിപ്പിക്കുകയും അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യമാദ്യം ചേര്‍ന്നവര്‍ക്ക് (അതിന്‍റെ ഭാഗമായി) കൂടുതല്‍ കമ്മീഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.


താഴെ പറയുന്ന കാരണങ്ങളാല്‍ ഈ തരത്തിലുള്ള ഇടപാട് ഹറാം (നിഷിദ്ധം) ആണ്:


1- അത് ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ്.

2- ശറഇയ്യായി നിഷിദ്ധമായ غرر (ഊഹക്കച്ചവടം) അതില്‍ അധിഷ്ടിതമാണത്. 


ആളുകളുടെ ധനം അന്യായമായി ഭുജിക്കലാണ് എന്ന് പറയാന്‍ കാരണം:   ഈ രൂപത്തിലുള്ള ഒരു സംവിധാനം 'ഒരാള്‍ക്ക് ലാഭം കൊയ്യണമെങ്കില്‍ മറ്റൊരാള്‍ നഷ്ടം സഹിക്കണം' എന്ന മാനദണ്ഡപ്രകാരമല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല എന്നത് സുവ്യക്തമാണ്. അതിന്‍റെ വളര്‍ച്ച അവസാനിച്ചാലും ഇല്ലെങ്കിലും ഇപ്രകാരം തന്നെ. ഏത് സന്ദര്‍ഭത്തിലാകട്ടെ  അവസാനം അംഗങ്ങള്‍ ആകുന്നവര്‍ക്ക് നഷ്ടം സംഭവിക്കുക എന്നത് നിശ്ചയമാണ്. അതില്ലാതെ മുകളിലുള്ളവര്‍ക്ക് സ്വപ്നതുല്യമായ  ലാഭം കൊയ്യാനും സാധ്യമല്ല. (താഴോട്ട് താഴോട്ട് ശൃംഖല വ്യാപിക്കുക വഴി) ലാഭം കൊയ്യുന്നവര്‍ കുറച്ചും നഷ്ടം സംഭവിക്കുന്നവര്‍ കൂടുതലും ആയിരിക്കും. അഥവാ കൂടുതല്‍ പേരും നല്‍കിയ പണം കുറച്ച് പേര്‍ അനര്‍ഹമായി കരസ്ഥമാക്കി എന്ന് മാത്രം. വിശുദ്ധഖുര്‍ആന്‍ നിഷിദ്ധമായി പ്രസ്ഥാവിച്ച ജനങ്ങളുടെ ധനം അന്യായമായി ഭുജിക്കല്‍ ആണിത്. സാമ്പത്തിക വിദഗ്ദരുടെ ഭാഷയില്‍ (Zero-Sum Game) എന്നാണിതിന് പറയുക. അഥവാ ചിലര്‍ കൊയ്യുന്ന ലാഭം മറ്റു ചിലര്‍ക്കുണ്ടായ നഷ്ടം മാത്രമായിരിക്കും.

ഇനി ഊഹത്തില്‍ അധിഷ്ടിതം എന്ന് പറയാന്‍ കാരണം: ശറഇയ്യായി കച്ചവടത്തില്‍ നിഷിദ്ധമായ ഊഹം എന്ന് പറയുന്നത്. 

[هو بذل المال مقابل عوض يغلب على الظن عدم وجوده أو تحققه على النحو المرغوب] 

അഥവാ: കൂടുതലും ഉണ്ടാകാന്‍ ഇടയില്ല എന്ന് കരുതപ്പെടുന്നതോ, അല്ലെങ്കില്‍ ഉദ്ദേശിച്ച വിധം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതോ ആയ ഒരു കാര്യത്തിന് പണം മുടക്കുക എന്നതാണ്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ (غرر) എന്നാല്‍ ഒന്നുകില്‍ വലിയ ലാഭം അല്ലെങ്കില്‍ നഷ്ടം എന്നിങ്ങനെ രണ്ട് കാര്യങ്ങളില്‍ രണ്ടിനും ഒരുപോലെ സാധ്യതയുള്ളത് എന്ന് വിശേഷിപ്പിച്ചത്. ഈ പറയുന്ന മാര്‍ക്കറ്റിംഗില്‍ അംഗങ്ങലാകുന്നവരെല്ലാം അധികവും തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലാത്ത 'വലിയ ലാഭം' എന്നതിനെ മുന്നില്‍ കണ്ടാണ്‌ പങ്കാളികളാകുന്നത്.  

ചുരുക്കത്തില്‍: ഈ പറയുന്ന പിരമിഡ് മാര്‍ക്കറ്റിംഗ് (അംഗങ്ങളായി താഴോട്ട് വളരുന്ന മാര്‍ക്കറ്റിംഗ് ശൃംഖല) ആളുകളെ (ലാഭം എന്ന പ്രലോഭനം മുന്‍നിര്‍ത്തി) ചൂഷണം ചെയ്യുന്നതിലും ധനം അന്യായമായി അപഹരിക്കുന്നതിലും അധിഷ്ടിതമാണ്. കാരണം ഈ ശൃംഖല അനിശ്ചിതമായി ഒരിക്കലും നിലനില്‍ക്കുകയില്ല. അത് എപ്പോള്‍ നില്‍ക്കുന്നുവോ ആ സന്ദര്‍ഭത്തില്‍ ഒരുപാട് പേരുടെ നഷ്ടത്തിന്‍റെ ഫലമായി കുറച്ച് പേര്‍ ലാഭമുണ്ടാക്കി എന്നേ വരൂ. മാത്രമല്ല ശൃംഖലയില്‍ അംഗമാകുന്ന മുകളിലത്തെ കണ്ണികള്‍ക്ക് താഴത്തെ കണ്ണികളിലുള്ള ആളുകളുടെ നഷ്ടഫലമായി വലിയ ലാഭം എപ്പോഴും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇനി ഈ സംരംഭം നിലച്ചില്ലെങ്കിലും അവസാനമവസാനം പങ്കാളികളാകുന്നവര്‍ എപ്പോഴും മുകളിലുള്ളവരെ അപേക്ഷിച്ച് നഷ്ടക്കാരായിരിക്കും. ഒരു പ്രോഡക്റ്റ് ഉണ്ട് എന്ന കാരണത്താല്‍ ഈ രീതി ഹലാല്‍ ആകുന്നില്ല. മറിച്ച് നിഷിദ്ധമായ ഒരു രീതി അനുവദനീയമാക്കാന്‍ സ്വീകരിച്ച ഒരു കുതന്ത്രമയെ അതിനെ കാണേണ്ടതുള്ളൂ. - 


എന്ത് കൊണ്ട് ഫസ്റ്റ് പർച്ചേഴ്സ്?


ID കമ്പനിയിൽ നിന്ന് പർച്ചേഴ്സ് ചെയ്യാതെ ഇത്തരം ബിസിനസിന്റെ ഭാഗമായാൽ ഇത് മണി ചെയിനാകുന്നതാണ് ഇത് നിയമ വിരുദ്ധമാണ്.

ഓർക്കുക ഇതിനെ വെള്ള പൂശാനുളള പുകമറയാണ് ഫസ്റ്റ് പർച്ചേഴ്സ്.


നിഗമനം

ധനമിടപാട് നടത്തുന്നതിന് ശരീഅത് മുന്നോട്ടുവെച്ച അടിസ്ഥാനപരമായ വിഷയങ്ങളെ  പരിഗണിക്കപ്പെടാത്ത തീര്‍ത്തും ചതിയും വഞ്ചനയും മാത്രം അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഇത്തരത്തിലുള്ള ഇടപാടുകള്‍് ശരീഅത്ത് ഒരുവിധത്തിലും അനുവദിക്കുന്നില്ല എന്ന് മനസിലാക്കേണ്ടതാണ്.

No comments:

Post a Comment