Monday 21 September 2020

ചെവിക്കുഴി തടവൽ പ്രത്യേകം സുന്നത്തോ?

 

വുളൂഇൽ ചെവിക്കുഴി തടവൽ ചെവി തടവുന്നതിന്റെ ഭാഗമാണോ? അതല്ല, പ്രത്യേകം സുന്നത്തുള്ള മറ്റൊരു കാര്യമായി? ആണെന്ന് ഒരു പണ്ഡിതൻ തറപ്പിച്ചു പറയുന്നു അതു ശരിയാണെങ്കിൽ അങ്ങനെ ആരും ചെയ്തു കാണുന്നില്ലല്ലോ?


ചെവി തടവലിന്റെ ഭാഗമായി രണ്ടു ചെവിക്കുഴിയും ചൂണ്ടുവിരലിന്റെ അഗ്രം കൊണ്ട് തടവിയാലും അടിസ്ഥാന സുന്നത്തു ലഭിക്കും. എങ്കിലും തലയും ചെവിയും തടവിയ ശേഷം വേറെ വെള്ളം കൊണ്ട് ചെവിക്കുഴി തടവുന്നതാണ് ഏറ്റവും ശ്രേഷ്ടമായ രൂപം. ഇതു പരിഗണിച്ചാകാകം വേറെ സുന്നത്താണെന്നു പറയുന്നത്. തുഹ്ഫ: ശർവാനി സഹിതം 1-233, ആരും ചെയ്തുകാണാത്തതു കൊണ്ട് ഒരു കാര്യം സുന്നത്തില്ലെന്നു പറഞ്ഞുകൂടല്ലോ.

No comments:

Post a Comment