Thursday 24 September 2020

വിരുദ്ധാഹാരങ്ങൾ



ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടിച്ചേർക്കുക വഴിയോ വിഷമയമാകുകയും തൽഫലമായി ഇത് ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ആയുർവേദത്തിൽ ഇവയെ വിരുദ്ധാഹാരം എന്ന് അറിയപ്പെടുന്നു  .

ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു. ചിലതരം ഭക്ഷ്യ വസ്തുക്കള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവയുടെ അളവ്, പാചക രീതി എന്നിവയെ അടിസ്ഥാനമാക്കി വിരുദ്ധാഹാരമായി മാറാം. ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

ചില തരം ആഹാരസാധനങ്ങൾ ഒന്നുചേർന്നാൽ‍ ശരീരത്തിലെ ത്രിദോഷങ്ങളെ ഇളക്കി രോഗങ്ങൾക്കു കാരണമാകുമെന്ന് ആയുർ‌വേദത്തിൽ ഒരു വിശ്വാസമുണ്ട്. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക്‌രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടുമത്രെ. പാലും മത്സ്യവും, മോരും മുതിരയും ഉദാഹരണങ്ങളായി പറയപ്പെടുന്നു. മോരും മുതിരയും എന്ന ഒരു ചൊല്ലുതന്നെയുണ്ട്.


ഒരുമിച്ച്‌ കഴിച്ചാല്‍ അപകടം ഉണ്ടാകുന്ന ചില ഭക്ഷണങ്ങള്‍ നമുക്ക് പരിചയപ്പെടാം.

ചിട്ടയോടുകൂടിയ ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ഭക്ഷണം. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ പ്രധാനപ്പെട്ടതു തന്നെയാണ്. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശദ്ധിക്കേണ്ട ഒന്നാണ് വിരുദ്ധാഹാരങ്ങള്‍. വിവിധതരം അലര്‍ജികള്‍ , ബലക്ഷയം, ഓര്‍മ്മക്കുറവ്, എന്നിവയ്ക്ക് കാരണം വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണ്. വിരുദ്ധാഹാരം എന്നാല്‍ പരസ്പരം ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ്. 


പച്ചക്കറികളും പാലും

വിരുദ്ധാഹാരങ്ങളില്‍ പെട്ട രണ്ടു ഭക്ഷണങ്ങളാണ് പച്ചക്കറികളും പാലും. ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുകയോ പാചകം ചെയ്യുകയോ അരുത്. അല്ലെങ്കില്‍ പച്ചക്കറികള്‍ കഴിച്ച ഉടനെ പാല്‍ കുടിക്കാന്‍ ശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്‌തേക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.


പാലും പുളിയുളള ഭക്ഷണസാധനങ്ങളും


പാലും പുളിയുളള ഭക്ഷണസാധനങ്ങളും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. നാരങ്ങാവര്‍ഗത്തില്‍ പെട്ട ഫലവര്‍ഗങ്ങളും പുളിരസമുള്ള പച്ചക്കറികളും പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. പാല്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ അല്‍പം നാരങ്ങ പിഴിഞ്ഞൊഴിച്ച് തൈരുണ്ടാക്കാറുണ്ട്. ഇതുതന്നെയാണ് വയറിലും സംഭവിക്കുക. ഇത്തരം അസിഡിറ്റി നെഞ്ചെരിച്ചിലിനും ഗ്യാസിനും കാരണമാകും.

സോഡയും അതുപോലുളള കോളകളും പുതിനയും ഒരുമിച്ച് ഉപയോഗിച്ചാല്‍ വിഷമായിത്തീരും. ഇവ രണ്ടും തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്താല്‍ വിഷമായ സയനൈഡ് ആയിത്തീരും. ഇവ രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് ബുദ്ധി.


ബീഫും പാലും

ബീഫ് ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാകില്ല. പൊറോട്ടയും കൂട്ടി ബീഫ് കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. എന്നാല്‍ ബീഫും പാലും ഒന്നിച്ചു കഴിക്കാറുണ്ടെങ്കില്‍ അതത്ര നല്ലതല്ല. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ ഒന്നിച്ചു കഴിക്കുന്നതിലൂടെ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലായേക്കാം. അത് കൊണ്ട് ഒരിക്കലും ബീഫും പാലും ഒന്നിച്ച്‌ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.


ബീഫും ശര്‍ക്കരയും

ഭക്ഷണത്തില്‍ പുതുമ പരീക്ഷിക്കുന്നവര്‍ ഇവ എല്ലാം ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ളവര്‍ ബീഫും ശര്‍ക്കരയും ഒന്നിച്ച്‌ കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഒരിക്കലും ഈ രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളും ഒന്നിച്ചു കഴിക്കുകയോ അല്ലെങ്കില്‍ ഒന്നിച്ചു പാചകം ചെയ്യുകയോ അരുത്.


തൈരും ചിക്കനും

പലപ്പോഴും ചിക്കനും തൈരും നമ്മള്‍ ഒന്നിച്ചു കഴിക്കുന്നവരാണ്. ഹോട്ടലില്‍ ഒരു ചിക്കന്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ കല്യാണ വീട്ടില്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍ തൈരും സാമ്ബാറും ചിക്കനും ബീഫും എല്ലാം ഒന്നിച്ച്‌ ഉണ്ടാകും. പലപ്പോഴും ചിക്കന്റെ കൂടെ തൈരും കൂട്ടി കഴിക്കാനാണ് നമ്മലില്‍ പലരും താല്‍പര്യപ്പെടാറ്.എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ആരോഗ്യപരമായി ഏറ്റവും വലിയ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ചിക്കനും തൈരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രുണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത് കൊണ്ട് ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.


മത്സ്യവും മോരും

ഉച്ചക്ക് ഊണിനൊപ്പം മോര് കൂട്ടി കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ മീനും മോരും ഒന്നിച്ച്‌ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം മീനും മോരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ ക്ഷയിപ്പിച്ചേക്കും.


മത്സ്യവും മാംസവും

പല സല്‍ക്കാരങ്ങളിലും പല വിധത്തിലുള്ള വിഭവങ്ങള്‍ മേശപ്പുറത്ത് ഇരിപ്പുണ്ടാകും. ഒരു ഭാഗത്ത് മീന്‍ വിഭവങ്ങള്‍, മറുഭാഗത്ത് മാംസ വിഭവങ്ങള്‍, മറ്റൊരു ഭാഗത്ത് പച്ചക്കറി വിഭവങ്ങള്‍ അങ്ങനെ തുടങ്ങിയ എല്ലാ വിഭവങ്ങളും മേശപ്പുറത്തിരിപ്പുണ്ടാകും.

മത്സ്യവും മാംസവും ഒന്നിച്ച്‌ കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുക. കരള്‍, വൃക്ക, മസ്തിഷ്‌കം എന്നിവയുടെ ആരോഗ്യത്തെയാണ് ഇവ രണ്ടും ബാധിക്കുന്നത്. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്.


തേനും നെയ്യും

തേനും നെയ്യും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം, നെയ്യും തേനും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച്‌ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ച്‌ കളയും.


മാങ്ങയും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സും

മാങ്ങ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മാങ്ങ കഴിക്കുമ്ബോള്‍ അതോടൊപ്പം ഒരു കാരണവശാലും കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും അപകടം ക്ഷണിച്ച്‌ വരുത്തുന്ന ഒന്നാണ്.


പാല്‍ക്കട്ടിയും ചീരയും

പാല്‍ക്കട്ടിയും ചീരയും നമുക്ക് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് രണ്ടും ഒരിക്കലും ഒരുമിച്ച്‌ കഴിക്കരുത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച്‌ മാത്രം ഇവ രണ്ടും കഴിക്കാന്‍ നില്‍ക്കുക.


ഗ്യാസ് നല്‍കുന്ന മിഠായികളും കോളയും

പലരും കഴിക്കുന്ന ചില ഗ്യാസ് നല്‍കുന്ന മിഠായികളുണ്ട്.ഇതിനോടൊപ്പം കോള കുടിക്കുമ്ബോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. ഇത് സയനൈഡിന് സമാനമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാക്കുക. പലപ്പോഴും വയറിനകത്ത് പൊട്ടിത്തെറി നടക്കുന്നതിന് വരെ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കോംപിനേഷന്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.


മുട്ടയും പഴവും

മുട്ടയും പഴവും പലരും ആരോഗ്യത്തിന് വേണ്ടി കഴിക്കാറുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ച്‌ മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. കാരണം വയറ്റിലെത്തിയാല്‍ ഇത് വിഷമായി മാറുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. അത്രക്ക് വില്ലനാണ് പല സമയങ്ങളിലും മുട്ടയും പഴവും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിച്ച്‌ മാത്രം ഉപയോഗിക്കുക. രണ്ടും ഒരുമിച്ച്‌ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.


വറുത്ത കോഴിയും ഉരുളക്കിഴങ്ങ് വറുത്തതും

വറുത്ത കോഴിയും ഉരുളക്കിഴങ്ങ് വറുത്തതും ഒരുമിച്ച് കഴിക്കരുതെന്ന് പറയും. ഇവ രണ്ടിന്റേയും ദഹനക്രമം വ്യത്യസ്തമാണ്. കോഴിയില്‍ പ്രോട്ടീനുണ്ട്. ഉരുളക്കിഴങ്ങില്‍ സ്റ്റാര്‍ച്ചും. പ്രോട്ടീന്‍ ദഹനം നടക്കുന്നത് വയറിലാണ്. എന്നാല്‍ സ്റ്റാര്‍ച്ചകട്ടെ, ചെറുകുടലിലും. പ്രോട്ടീന്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. അതേ സമയം ഇവ സ്റ്റാര്‍ച്ചിനെ ദഹിക്കുവാന്‍ അനുവദിക്കുകയുമില്ല. ഇത് വയറിന് അസ്വാസ്ഥ്യം ഉണ്ടാക്കും.


നെയ്യ്, തേന്‍, വെളളം ഇവ തുല്യ അളവിലെടുത്ത് ഉപയോഗിക്കരുത്

മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുന്നത് ദോഷമാണ്

ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ല

പാലിനൊപ്പം മത്സ്യം, ചെമ്മീന്‍, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, മുളളങ്കി, പുളിരസമുളള മാങ്ങ, മോര്, മുതിര എന്നിവ കഴിക്കാൻ പാടില്ല

മോരും മീനും കോഴിയിറച്ചിയും തൈരും ഒരുമിച്ച് ഉപയോഗിക്കുന്നത് സോറിയാസിസ് ഉണ്ടാകാൻ കാരണമാകും

മത്സ്യത്തിനൊപ്പം തേന്‍, ശര്‍ക്കര, എളള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം എന്നിവ കഴിക്കരുത്

മുയല്‍, പോത്ത്, പന്നി, കുളക്കോഴി ഇവയുടെ മാംസത്തിനൊപ്പം പാല്‍, തേന്‍, ഉഴുന്ന്, ശര്‍ക്കര, മുളളങ്കി, മുളപ്പിച്ച ധാന്യം

പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .

ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്.

തൈരിനൊപ്പം പായസം, കോഴിയിറച്ചി, മാനിറച്ചി എന്നിവ കഴിക്കരുത്

വാഴപ്പഴത്തിനൊപ്പം തൈരും മോരും കഴിക്കരുത്

ചൂടുളള ആഹാരത്തിനൊപ്പം മദ്യം, തൈര്, തേന്‍ എന്നിവ കഴിക്കരുത്

തേനിനൊപ്പം ശര്‍ക്കര കുരുമുളക്, തിപ്പലി എന്നിവ കഴിക്കരുത്

കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യുന്നത് നന്നല്ല

തേൻ ചൂടാക്കരുത്

തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്.

ചൂടാക്കിയോ , ചൂടുള്ള ഭക്ഷണത്തോടോപ്പമോ തേന്‍ കഴിക്കരുത്.

നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്.

ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്.

പഴുത്തതും പഴുക്കാത്തതുമായ പഴങ്ങള്‍ ഒരേ സമയം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

നല്ല തണുത്തതും ഏറെ ചൂടുളളതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്

പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്ബഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാമ്ബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.

മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്.

എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്.

പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്.

പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്.

കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്.

തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്.

തൈരും കോഴിമംസംവും ചേര്‍ത്ത് കഴിക്കരുത്.

പാല്‍പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്.

മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്.

പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വച്ച നെയ്യ് കഴിക്കരുത്.

ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് - (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )


ഇത്തരത്തില്‍ പലരും അറിവില്ലായ്മ കൊണ്ട് വിരുദ്ധാഹാരങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷ്യവിഷബാധയോ അല്ലങ്കില്‍ മറ്റു പ്രശ്‌നങ്ങളോ വരുമ്ബോഴാണ് ശ്രദ്ധിച്ചു തുടങ്ങാറ്. പലപ്പോഴും ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ആഴത്തില്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. അത് കൊണ്ട് വിരുദ്ധാഹാരങ്ങളെക്കുറിച്ച്‌ അറിവ് ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ്.


No comments:

Post a Comment