Friday 25 September 2020

സത്യം ചെയ്ത് പിന്നെ അത് പാലിക്കാന്‍ കഴിയാതെ വന്നാല്‍ പ്രായാശ്ചിത്തമായി മൂന്ന് നോമ്പ് നിർബന്ധമാണല്ലോ. അതിന്റെ നിയ്യത്ത് എങ്ങനെ ആണ്..?

 

സത്യം ചെയ്തത് പാലിക്കാൻ കഴിയാതെ പോയാൽ പ്രായശ്ചിത്തം നിർബന്ധമാണ്. നേർച്ചയിലെ പോലെത്തന്നെ മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ നാട്ടിലെ മുഖ്യ ആഹാരത്തിൽ നിന്ന് പത്ത് സാധുക്കൾക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നൽകുകയോ, പത്ത് മിസ്കീൻമാർക്ക് വസ്ത്രം നൽകുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്ന് കാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരുമ്പോഴാണ് പ്രായശ്ചിത്തമായി മൂന്ന് നോമ്പനുഷ്ഠിക്കൽ നിർബന്ധമാക്കുന്നത്.

പ്രായാശ്ചിത്തമായി എടുക്കുന്ന നോമ്പിന് മറ്റു ഫർള് നോമ്പിന്റെ നിയ്യത്ത് പോലെത്തന്നെ രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യലും പ്രായാശ്ചിത്തമാണെന്ന് കരുതലും നിർബന്ധമാണ്. പ്രായാശ്ചിത്തമെന്നോണം നിർബന്ധമായ നോമ്പിനേ ഞാൻ അല്ലാഹുവിനുവേണ്ടി നാളെ നോറ്റ് വീട്ടുന്നു എന്ന് നിയ്യത്ത് ചെയ്യാവുന്നതാണ്. എന്തിന്റെ പ്രായാശ്ചിത്തമാണെന്ന് പ്രത്യേകം കരുതണമെന്ന് നിർബന്ധമില്ല. 


മറുപടി നൽകിയത് : അബ്ദുൽ മജീദ് ഹുദവി പുതുപ്പറമ്പ്


No comments:

Post a Comment