Friday 18 September 2020

യാചകനെ സഹായിക്കൽ

 

സമ്പത്തുള്ളവർ യാചന നടത്തൽ നിഷിദ്ധമാണെന്നു കേൾക്കുന്നു. ഇത്തരം ഒരു വ്യക്തിയാണു യാചന നടത്തുന്നതെന്നു മനസ്സിലായാൽ അയാൾക്കു വല്ലതും നല്കൽ ഹറാമാകുമോ? കാരണം, ഇതു ഹറാമിനെ സഹായിക്കലല്ലേ? 


സമ്പന്നനു ദാനം ചെയ്യൽ നിഷിദ്ധമല്ല. അനുവദനീയമാണ്. എന്നിരിക്കെ ചോദ്യത്തിൽ പറഞ്ഞരൂപത്തിൽ സമ്പന്നനാണെന്നറിഞ്ഞു കൊണ്ടുതന്നെ യാചകനു നല്കുന്നതു ഹറാമല്ല. അയാൾക്കു യാചന ഹറാമാകുന്നത് ആരോടാണോ അയാൾ ചോദിക്കുന്നത് അദ്ദേഹത്തെ വഞ്ചിക്കുന്നു എന്ന കാരണം കൊണ്ടാണ്. കൊടുക്കുന്നയാൾ ചോദിച്ചയാളെപ്പറ്റി അറിഞ്ഞു നല്കുമ്പോൾ അയാൾ വഞ്ചിതനാകുന്ന പ്രശ്നമില്ലല്ലോ . തുഹ്ഫ :7- 177


No comments:

Post a Comment