Friday 18 September 2020

സുജൂദും നെറ്റിയിലെ മറയും

 

സുജൂദ് ചെയ്യുന്ന വേളയിൽ നെറ്റിത്തടത്തിൽ നിന്നും അല്പം വയ്ക്കലാണല്ലോ നിർബ്ബന്ധം. എന്നാൽ, നെറ്റിത്തടത്തിൽ മറയുണ്ടാവരുത് എന്നു പറഞ്ഞത് അല്പത്തിൽ മറയുണ്ടാവാതിരുന്നാൽ മതിയാകുമോ? നെറ്റിയിൽ നിന്ന് അല്പ്പം മറയോടു കൂടിയും അല്പം മറയില്ലാതെയും സുജൂദ് ചെയ്താൽ സുജൂദ് ശരിയാകുമോ? ഒന്ന് വ്യക്തമാക്കിയാലും.


നെറ്റിത്തടത്തിൽ നിന്ന് അല്പഭാഗം മറച്ചും അല്പം മറക്കാതെയുമുള്ള ഒരാൾ മറക്കാത്ത ഭാഗം നിലത്തു വച്ചു സുജൂദ് ചെയ്താൽ സുജൂദ് ശരിയാകും. എങ്കിലും അത് കറാഹത്താണ്. തുഹ്ഫ: ശർവാനി സഹിതം 2-69. (മൗലാനാ നജീബുസ്താദ് പ്രശ്നോത്തരം : 3-105)

No comments:

Post a Comment