Monday 21 September 2020

സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)



ഇന്ത്യൻ സൂഫികൾക്കിടയിൽ ഉന്നത സ്ഥാനമുള്ള ഖാജാ സലീം ചിശ്ത്തിയുടെ മുമ്പിൽ ഇന്ത്യൻ ഭരണാധികാരിയായ അക്ബർ ചക്രവർത്തി വിനയാന്വിതനായി വന്നുനിന്ന് സലാം പറഞ്ഞു സങ്കടം ബോധിപ്പിച്ചു  

എനിക്ക് ജനിക്കുന്ന കുട്ടികളൊക്കെ മരിച്ചു പോവുന്നു എനിക്കൊരു അനന്തരാവകാശി വേണം  

സലീം ചിശ്ത്തി മറുപടി പറഞ്ഞതിങ്ങനെ: ഇന്ത്യ ഭരിക്കുന്ന രാജാവ് നിങ്ങളാണെന്നാണ് നിങ്ങൾ ധരിച്ചുവെച്ചിരിക്കുന്നത് ഇന്ത്യയുടെ യഥാർത്ഥ ഭരണാധികാരി നിങ്ങളല്ല  

അക്ബർ ഞെട്ടിത്തെറിച്ചുപോയി യഥാർത്ഥ സുൽത്താൻ ആര്? 

യഥാർത്ഥ സുൽത്വാൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) നിങ്ങളെ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തിത്തരാനുള്ള കഴിവ് മാത്രമേ എനിക്കുള്ളൂ ഞാനത് ചെയ്തു അജ്മീറിലേക്കു പോകൂ എളിമയോടെ ചെന്ന് ഖാജയോട് സങ്കടം പറയൂ 

അക്ബർ എളിമയുള്ള അടിമയെപ്പോലെ കൊട്ടാരം മുതൽ അജ്മീർ ശരീഫ് വരെ കാൽനടയായി സഞ്ചരിച്ചു വെളുത്ത ശരീരം കറുത്തുപോയി കിരീടം ഖാജയുടെ പാദത്തിൽ വെച്ച് സങ്കടം പറഞ്ഞു 

ആൺകുട്ടി പിറന്നു സലീം ചിശ്ത്തിയുടെ പേരിട്ടു സലീം രാജകുമാരൻ ലോക പ്രസിദ്ധനായ ജഹാംഗീർ ചക്രവർത്തിയായിത്തീർന്നു കുടുംബസമേതം വിനയാന്വിതനായി സിയാറത്തിന് വന്നു അവിടെ വേണ്ട സേവനങ്ങൾ ചെയ്തു പോന്നു  

ഷാജഹാൻ ചക്രവർത്തി മകൾ ജഹാനാര ബീഗത്തോടൊപ്പം നിരവധി തവണ ഖാജയെ തേടി വന്നു ആവശ്യമായ സേവനങ്ങൾ ചെയ്തു  

സുൽത്വാൻ ഔറംഗസീബ് ആലംഗീർ വളരെ ദൂരെ നിന്ന് ചെരിപ്പുകൾ ഊരിമാറ്റി നഗ്ന പാദനായി നടന്നുവന്നാണ് സിയാറത്ത് ചെയ്തിരുന്നത്  

ഡൽഹി സുൽത്വാന്മാരും മുഗളന്മാരും അജ്മീർ ശരീഫിലും താരാഘട്ടത്തിലും അവിസ്മരണീയമായ സേവനങ്ങൾ ചെയ്തു  

ഇന്ത്യൻ വൈസ്രോയി കഴ്സൺ പ്രഭു അജ്മീരിൽ വന്നു താമസിച്ചു ഖാജയുടെ ചരിത്രം പഠിച്ചു എന്നിട്ടദ്ദേഹം ബ്രിട്ടണിലേക്ക് കത്തെഴുതി 'എട്ടു നൂറ്റാണ്ടു കാലമായി ഇന്ത്യ ഭരിക്കുന്നത് ഒരു ഖബർ ആകുന്നു അടുത്ത കാലത്തൊന്നും അതിന്റെ ഭരണം അവസാനിക്കുമെന്ന് തോന്നുന്നില്ല ' 

സ്വതന്ത്ര ഭാരതം ഭരിച്ച മിക്ക ഭരണാധികാരികളും ദർഗാ ശരീഫിൽ എത്തിയിട്ടുണ്ട് കിഴക്കൻ ലോകവും പടിഞ്ഞാറൻ ലോകവും അവിടെ ഒഴുകിയെത്തുന്നു  

ഇന്ത്യക്ക് മഹാനായ നബി (സ) തങ്ങൾ നൽകിയ വിലമതിക്കാനാവാത്ത സമ്മാനമാണ് മഹാനായ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അർഹിക്കുന്ന എല്ലാ ആദരവോടുംകൂടി ആ സമ്മാനം സ്വീകരീക്കണം അവഗണിച്ചു തള്ളിക്കളയരുത് 


ഹസൻ സഞ്ചരിയ്യ് 

ചരിത്ര സ്മരണകൾ വീണുറങ്ങുന്ന ഗ്രാമം സീസ്ഥാൻ (സഞ്ചർ) പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന അധ്വാനശീലരായ മനുഷ്യർ മണ്ണിൽ വിയർപ്പു ചിന്തി ധാന്യങ്ങളും പഴവർഗ്ഗങ്ങളും വിളയിക്കുന്നു ഗ്രാമത്തിലെ പൗരപ്രമുഖനാണ് ഖാജാ ഗിയാസുദ്ദീൻ  

ധാരാളം കൃഷിസ്ഥലങ്ങളും മുന്തിരിത്തോട്ടങ്ങളും, കാലികളുമുള്ള സമ്പൻ ധനികനാണെങ്കിലും ആ രീതിയിലല്ല അറിയപ്പെടുന്നത് ആലിം, ആബിദ്, സൂഫി എന്നീ നിലകളിൽ പ്രസിദ്ധനാണ് നല്ല മാർഗ്ഗങ്ങളിൽ ധാരാളം ധനം ചെലവഴിക്കുന്ന ധനികനാണ്  

അദ്ദേഹത്തിന്റെ പ്രിയ പത്നിയാണ് സയ്യിദത്ത് മാഹിനൂർ പണ്ഡിത വനിത സൽക്കർമ്മങ്ങൾകൊണ്ട് ധന്യമായ ജീവിതം പാവപ്പെട്ടവരുടെ അഭയകേന്ദ്രം 

ഭാര്യയും ഭർത്താവും ജനിച്ചത് പരിശുദ്ധമായ പരമ്പരയിലാണ് ഭർത്താവിന്റെ പിതൃപരമ്പര ഇമാം ഹുസൈൻ (റ) വിലെത്തിച്ചേരുന്നു ഭാര്യയുടെ പിതൃപരമ്പര ഹസൻ (റ) വിലും എത്തിച്ചേരുന്നു   

ഇവരുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളാണ് സീസ്ഥാൻ, സഞ്ചർ, ഖുറാസാൻ എന്നിവ 

ശാന്തിയും, സമാധാനവും, ഐശ്വര്യവും കളിയാടിയിരുന്ന പ്രദേശങ്ങൾ ആരിഫീങ്ങളുടെയും സൂഫികളുടെയും തലോടലേറ്റ് വളർന്ന സമൂഹം 

 സമീപകാലത്ത് മനുഷ്യമനസ്സുകളിൽ ഭൗതിക ഭ്രമം കടന്നുകൂടി ആഢംബരങ്ങളും അലങ്കാരങ്ങളും മനുഷ്യമനസ്സുകളെ ആകാർഷിക്കാൻ തുടങ്ങി  ആരിഫീങ്ങളുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടു  

ഖാജാ ഗിയാസുദ്ദീൻ ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിച്ചു വളരെ കുറഞ്ഞ ആളുകൾ മാത്രമെ ആ വാക്കുകൾക്ക് ചെവികൊടുത്തുള്ളൂ പിശാച് മനുഷ്യരെ നേർമാർഗ്ഗത്തിൽ നിന്നകറ്റിക്കൊണ്ടിരുന്നു സമൂഹത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി അവ മൂർച്ചിച്ച് വഴക്കും വക്കാണവുമായി ഏറ്റുമുട്ടലുകളുണ്ടായി ജനങ്ങൾ വിവിധ ഗ്രൂപ്പുകളായിമാറി പോർവിളി ഉയർന്നു ആയുധ പരിശീലനം തുടങ്ങി ആർക്കും സ്വസ്ഥതയില്ല യുവാക്കൾ ആയുധങ്ങളുമായി തെരുവിലിറങ്ങി പോർവിളി തുടങ്ങി വെല്ലുവിളി സ്വീകരിച്ച് എതിർ ഗ്രൂപ്പുകൾ രംഗത്തിറങ്ങി  

ആയുധ ധാരികൾ ഏറ്റുമുട്ടി മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടി മനുഷ്യശരീരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു  പിശാച് പൊട്ടിച്ചിരിച്ചു 

പ്രതികാര ചിന്ത ആളിപ്പടർന്നു അത് കുടിപ്പകയായി വളർന്നു സർവ്വത്ര കൊള്ളയും കൊള്ളിവെപ്പും ലഹള പടർന്നു ആളുകൾ കൂട്ടത്തോടെ നാടുവിട്ടുകൊണ്ടിരുന്നു 

ഖാജാ ഗിയാസുദ്ദീൻ കലാപമടക്കാൻ പല ശ്രമങ്ങളും നടത്തി നോക്കി എല്ലാം വിഫലമായി  

ഭാര്യയും ഭർത്താവും കൂടിയാലോചന നടത്തി നമ്മുടെയും മക്കളുടെയും നില അപകടത്തിലാണ് എന്തും സംഭവിക്കാം സംഭവിക്കുന്നതിന് മുമ്പ് നാട് വിടുന്നതാണ് നല്ലത്  

കൈയിലെടുക്കാവുന്ന സാധനങ്ങളെടുത്തു വീടു പൂട്ടി മക്കളെയും കൂട്ടി നാട് വിട്ടു ഖുറാസാനിലേക്ക് വഴിനീളെ അഭയാർത്ഥികളുടെ പ്രവാഹം ഖുറാസാനിലെത്തി ശാന്തമായ ജീവിതം പ്രതീക്ഷിച്ചു പ്രതീക്ഷ തെറ്റി അഹങ്കാരിയായ ഭരണാധികാരി അതിമോഹികളായ ഉദ്യോഗസ്ഥന്മാർ ജനക്ഷേമത്തെക്കുറിച്ചു ചിന്തയില്ല പീഡനങ്ങൾ തുടർക്കഥയായി നീളുന്നു 

ഹിജ്റഃ 530 

റജബ് മാസം 14  

മാഹിനൂർ ഒരാൺകുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിന് ഹസൻ എന്നു പേരിട്ടു മുഈനുദ്ദീൻ ഹസൻ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായിത്തീർന്നു  

കലാപകലുഷിതമായ അന്തരീക്ഷം കുട്ടിയെ നന്നായി പരിപാലിച്ചു വളർത്തണം മാതാപിതാക്കൾ അതിനെക്കുറിച്ചു തന്നെ ചിന്തിച്ചു പോർവിളികളും ഏറ്റുമുട്ടലുകളും നിറഞ്ഞ ചുറ്റുപാടിൽ കുട്ടി വളർന്നു  

ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ പിതൃപരമ്പര ഇമാം ഹുസൈൻ (റ) വിൽ എത്തിച്ചേരുന്നു അതിപ്രകാരമാകുന്നു: 

ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ)

ഖാജാ ഗിയാസുദ്ദീൻ (റ) 

സയ്യിദ് കമാലുദ്ദീൻ (റ) 

സയ്യിദ് അഹ്മദ് ഹുസൈൻ (റ)

സയ്യിദ് നജ്മുദ്ദീൻ (റ) 

സയ്യിദ് ത്വാഹിർ (റ)

സയ്യിദ് അബ്ദുൽ അസീസ് (റ)

സയ്യിദ് ഇബ്റാഹീം (റ) 

സയ്യിദ് ഇദ്രീസ് (റ)

ഇമാം മൂസൽ കാളിം (റ) 

ഇമാം ജഅ്ഫർ സ്വാദിഖ് (റ) 

ഇമാം മുഹമ്മദുൽ ബാഖിർ (റ)

ഇമാം സൈനുൽ ആബിദീൻ (റ) 

ഇമാം ഹുസൈൻ (റ) 


മാതാവിന്റെ പരമ്പര


ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)

സയ്യിദത്ത് മാഹിനൂർ (റ) 

ദാവൂദ് (റ) 

അബ്ദുല്ല ഹമ്പലി (റ) 

യഹ്‌യ സ്സാഹിദ് (റ) 

മുഹമ്മദ് മുഖർരിസ് (റ) 

ദാവൂദ് (റ) 

മൂസൽ ജൗനി (റ) 

അബ്ദുല്ലാഹിൽ മഹളി (റ)

ഹസനുൽ മുസന്ന (റ) 

ഇമാം അലി (റ) 


ജ്വലിക്കുന്ന ഓർമ്മകൾ 

മുലകുടി പ്രായത്തിൽ നടന്ന സംഭവങ്ങൾ അത്ഭുതകരമായിരുന്നു വീട്ടിൽ ചില സ്ത്രീകൾ വരും അവരുടെ കൈയിൽ മുലകുടി പ്രായത്തിലുള്ള കുഞ്ഞുങ്ങൾ കാണും കുഞ്ഞുങ്ങൾ പാലിനുവേണ്ടി കരയാൻ തുടങ്ങും അപ്പോൾ മുഈനുദ്ദീൻ ഹസൻ ഉമ്മാക്ക് ആംഗ്യരൂപേണ സൂചന നൽകും 

'ഉമ്മാ കുഞ്ഞിന് പാൽ കൊടുക്കൂ' എന്നാണ് സൂചന ഉമ്മ കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ മുഈനുദ്ദീൻ സന്തോഷത്തോടെ ചിരിക്കും തന്റെ അവകാശമായ മുലപ്പാൽ ദാനം ചെയ്തു സന്തോഷിക്കുന്നു  

മൂന്നു വയസ്സുള്ളപ്പോൾ അയൽപക്കത്തുള്ള തന്റെ സമപ്രായക്കാരായ കുട്ടികളെ വീട്ടിൽ ക്ഷണിച്ചുകൊണ്ടുവരും എന്നിട്ടവരെ സൽക്കരിക്കും പിൽക്കാലത്ത് ലക്ഷക്കണക്കായ വിരുന്നുകാരെ സൽക്കരിക്കേണ്ട കുട്ടിയാണത് അതിന്റെ സൂചന കുട്ടിക്കാലത്ത് തന്നെയുണ്ടായി  

ഒരു പെരുന്നാൾ ദിവസം മുഈനുദ്ദീൻ ഹസന്ന് വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട് പുതുവസ്ത്രങ്ങൾ ധരിച്ച് ഈദ്ഗാഹിലേക്ക് പുറപ്പെട്ടു വഴിയിൽ തന്റെ പ്രായക്കാരനായ ഒരു കുട്ടി കരഞ്ഞുകൊണ്ട് നിൽക്കുന്നു ആ കുട്ടി മുഷിഞ്ഞു കീറിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് സമീപത്ത് ചെന്ന് നോക്കുമ്പോൾ കുട്ടിക്ക് കാഴ്ചയുമില്ല അന്ധനാണ്

മുഈനുദ്ദീന്റെ മനസ്സലിഞ്ഞു അന്ധനായ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ആഹാരം കൊടുത്തു തന്റെ പുതുവസ്ത്രങ്ങൾ കുട്ടിയെ ധരിപ്പിച്ചു താൻ പഴയത് ധരിച്ചു അന്ധനായ കുട്ടിയെയും കൂട്ടി ഈദ്ഗാഹിൽ പോയി പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു  

തന്റെ പെരുന്നാൾ സഫലമായി അതായിരുന്നു മുഈനുദ്ദീന്റെ ചിന്ത തനിക്കുള്ളതെല്ലാം മറ്റുള്ളവർക്ക് നൽകുക ദാനം ചെയ്യാൻ കഴിയുന്നതിൽ സന്തോഷിക്കുക അതായിരുന്നു ആ കുട്ടിയുടെ രീതി   

മറ്റു കുട്ടികൾ ഓടിക്കളിക്കുകയും ആർത്തു ചിരിക്കുകയും ചെയ്യുമ്പോൾ മുഈനുദ്ദീൻ ഒഴിഞ്ഞുമാറിക്കളയും കുട്ടികളിൽ വലിയ താല്പര്യമൊന്നും കാണിച്ചില്ല  

തനിക്കു ചുറ്റും നടക്കുന്ന ദുഃഖ സംഭവങ്ങൾ ഇളം മനസ്സിനെ നന്നായി വേദനിപ്പിച്ചിരുന്നു  ഭക്തിനിർഭരമായ അന്തരീക്ഷമാണ് വീട്ടിലുള്ളത് പണ്ഡിത കുടുംബമാണ് അവരുടെ സംഭാഷണങ്ങളിൽ നിന്നു തന്നെ ധാരാളം ഇൽമ് ലഭിക്കും 

പണ്ഡിതനായ പിതാവ് തന്നെയായിരുന്നു ആദ്യത്തെ അധ്യാപകൻ പിന്നീട് സഞ്ചറിലെ മദ്റസയിൽ ചേർന്നു  

പണ്ഡിത ശ്രേഷ്ഠനായ ഹള്റത്ത് ഹുസാമുദ്ദീൻ (റ) കുട്ടിയെ വിശുദ്ധ ഖുർആൻ പഠിപ്പിച്ചു  വിശുദ്ധ ഖുർആന്റെ ഓരോ പദവും ഇളം മനസ്സിനെ സ്വാധീനിച്ചു ഒമ്പതാം വയസ്സിൽ ഖുർആൻ മനഃപാഠമായി  ഫാർസി, അറബി ഭാഷകൾ പഠിക്കാൻ തുടങ്ങി  പല ഗ്രന്ഥങ്ങൾ പാരായണം ചെയ്തു മനസ്സിലേക്ക് പുതിയ പ്രകാശം കടന്നുവന്നു വളരെ വേഗത്തിലാണ് ഭാഷകൾ പഠിച്ചത്  

പിൽക്കാലത്ത് പല നാടുകളിലേയും പ്രാദേശിക ഭാഷകൾ പഠിച്ചു സംസൃകൃതവും പഠിച്ചു   അറിവുകളുടെ അനേകം കൈവഴികൾ ബാലമനസ്സിലേക്ക് അവ ഒഴുകിയെത്തുന്നു  

ആത്മീയ ചിന്തകൾ വളരുന്നു ഹസൻ പിൽക്കാലത്ത് മുഈനുദ്ദീൻ സഞ്ചരി എന്ന പേരിലാണ് പ്രസിദ്ധനായത് 

മനസ്സ് നിറയെ നബി (സ) തങ്ങളോടുള്ള മഹബ്ബത്ത് ലോകാനുഗ്രഹിയായ പ്രവാചകൻ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ച മഹാൻ സാഹോദര്യത്തിന്റെ മഹത്വം പഠിപ്പിച്ചു സത്യവിശ്വാസിയെ ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിക്കരുതെന്ന് പഠിപ്പിച്ചു   

ആ മഹാന്റെ പിൻഗാമികളിതാ ദുനിയാവിനുവേണ്ടി പടവെട്ടി മരിക്കുന്നു ഇത് നിന്ദ്യമായ മരണം 

നിന്ദ്യമായി ഒഴുക്കപ്പെട്ട രക്തം ബാലൻ അതു കണ്ട് വല്ലാതെ വേദനിച്ചു ഈ മനുഷ്യരെന്തേ ഇങ്ങനെയായിപ്പോയി? ഏറെക്കഴിയുംമുമ്പെ നടുക്കുന്ന വാർത്ത വന്നു 

താർത്താരികളുടെ പടപ്പുറപ്പാട് സംസ്കാരങ്ങൾ തല്ലത്തകർക്കുന്ന വർഗ്ഗം നാടുകൾ വെട്ടിപ്പിടിക്കും സമ്പത്ത് കൊള്ളയടിക്കും കെട്ടിടങ്ങളും കൃഷിയിടങ്ങളും കത്തിച്ചു ചാമ്പലാക്കും  

പിന്നെ വാർത്തകളുടെ വരവായി സംഭവ വിവരണങ്ങൾ അബലകളായ പെണ്ണുങ്ങളുടെ മാനം പിച്ചിച്ചീന്തപ്പെട്ട വാർത്തകൾ അവരുടെ രോദനത്തിന്റെ നീറുന്ന കഥകൾ  

നാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയ കുട്ടികളുടെ കഥകൾ സ്ത്രീകളും കുട്ടികളും അടിമച്ചന്തകളിൽ വില്പനച്ചരക്കുകളായി മാറിയ നടക്കുന്ന കഥകൾ  

ഖുറാസാൻ ചവിട്ടി മെതിക്കപ്പെട്ടു പട്ടണങ്ങൾ പലതും ശവപ്പറമ്പുകളായി  

മുഈനുദ്ദീന് പതിമൂന്നു വയസ്സ് പ്രായം തെരുവുകളിൽ മനുഷ്യരക്തം തളംകെട്ടിനിന്ന കാലം അതുകണ്ട് ഞെട്ടിയ മുഈനുദ്ദീൻ പിതാവിനോട് ചോദിച്ചു 'ഉപ്പാ.....മുസ്ലിം രക്തത്തിന് ഒരു വിലയുമില്ലാതായിരിക്കുന്നു ഈ അവസ്ഥ എന്നാണവസാനിക്കുക?' 

മകന്റെ വെപ്രാളം നിറഞ്ഞ ചോദ്യം ഉപ്പായുടെ മനസ്സിൽ തട്ടി അദ്ദേഹം മകനെ ആശ്വസിപ്പിച്ചു

'മോനേ..... മുഅ്മിനീങ്ങളുടെ പരീക്ഷണമാണിത് സഹിക്കുക ക്ഷമിക്കുക അഭയം അല്ലാഹു മാത്രം' 

പിതാവ് പുത്രന് വിലപ്പെട്ട ഉപദേശങ്ങൾ നൽകി ഉപ്പായുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഈ പുത്രൻ മനുഷ്യ മനസ്സുകളിൽ ഈമാനിന്റെ  പ്രകാശം മങ്ങിയിരിക്കുന്നു അതുകാരണം പിശാച് മനുഷ്യനെ അധീനപ്പെടുത്തി   

ആ അവസ്ഥയെക്കുറിച്ച് ഖാജാ ഗിയാസുദ്ദീൻ ഭാര്യയോട് സംസാരിച്ചു 

മനുഷ്യമനസ്സുകളിൽ ഈമാൻ ശക്തിപ്പെടുത്തണം അതിനുള്ള വഴി നമ്മുടെ മകൻ കണ്ടെത്തണം അല്ലാഹു അവന് വഴി കാണിച്ചു കൊടുക്കട്ടെ 

അവൻ ആത്മീയ പുരുഷന്മാരുമായി ബന്ധപ്പെടണം കഴിവുറ്റ ആത്മീയ പുരുഷനായി വളർന്നു വരണം അപ്പോൾ അവന്ന് ജനങ്ങളെ ശാന്തിയുടെയും സമാധാനത്തിന്റെയും മാർഗ്ഗത്തിലേക്ക് നയിക്കാൻ കഴിയും ഇക്കാര്യത്തിൽ നീ അവനെ പ്രേരിപ്പിക്കണം മനസ്സറിഞ്ഞു പ്രാർത്ഥിക്കുകയും വേണം 

ഭർത്താവിന്റെ ഓരോ വാക്കും ഭാര്യയുടെ മനസ്സിൽ നന്നായി പതിഞ്ഞു അവർ മകനുവേണ്ടി പ്രാർത്ഥിച്ചു 

ഹിജ്റ 544 മുഈനുദ്ദീന് വയസ്സ് പതിനാല് തനിക്ക് താങ്ങും തണലുമായിരുന്ന പിതാവ് മരണപ്പെട്ടു താങ്ങാനാവാത്ത ദുഃഖം കണ്ണുകൾ നിറഞ്ഞൊഴുകി പിതാവിന്റെ മയ്യിത്ത് ഖബറടക്കപ്പെട്ടു 

ഖബറിന്നരികിൽ വന്നു നിന്ന് മകൻ കൈകളുയർത്തി ദുആ ചെയ്തു പിതാവിന്റെ മഗ്ഫിറത്തിനുവേണ്ടി മർഹമത്തിനും  പതിനഞ്ച് തികയാത്ത ഹസൻ തന്റെ പിതാവിന്റെ ഖബറിലേക്കു നോക്കി 

തന്റെ പ്രിയപ്പെട്ട പിതാവ് 

ആശയും ആവേശവും നൽകിയ മഹാത്മാവ് എല്ലാ സംശയങ്ങളും തീർത്തുതന്നു എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി ആപൽഘട്ടങ്ങളിൽ സഹായിച്ചു മനസ്സിലെ തീ അണയുന്നത് ഉപ്പായുടെ വാക്കുകൾ കേൾക്കുമ്പോഴായിരുന്നു 

ഇനി എങ്ങനെയാണ് തന്റെ മനസ്സിലെ തീ അണയുക? ഓർമ്മകൾക്ക് ജീവൻ വെക്കുകയാണോ? അത് തന്നെ അസ്വസ്ഥനാക്കുന്നുവല്ലോ അതെ, തീജ്വാലകൾ പടരുന്നു, ഭീകരമായ ദൃശ്യം ഓർമ്മയിൽ പടരുന്ന തീജ്വാലകൾ 

തൂസ് പട്ടണം കത്തി എരിയുന്നു അക്രമികൾ പട്ടണം കൊള്ളയടിച്ചു കിട്ടാവുന്നതെല്ലാം പൊറുക്കിയെടുത്ത ശേഷം തീയിട്ടു ചരിത്രമുറങ്ങുന്ന നൈസാപ്പൂർ നഗരം അതും കൊള്ളയടിക്കപ്പെട്ടു അക്രമം ഭയന്നു പട്ടണവാസികൾ കൂട്ടത്തോടെ ഓട്ടിപ്പോയി സമീപ പ്രദേശങ്ങളിലേക്ക് പട്ടിണിയും വറുതിയും അവരെ വേട്ടയാടി  

നിസ്സഹായരായ മനുഷ്യർ ജാമിഅഃ മസ്ജിദ് ശജയിൽ അഭയം തേടി വാതിലുകളും ജനലുകളുമടച്ചു കുറ്റിയിട്ടു  ശത്രുക്കൾ കൂട്ടത്തോടെ പാഞ്ഞെത്തി മസ്ജിദിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ചു വാളകൾ വീശിക്കൊണ്ട് മസ്ജിദ് മുഴുവൻ ഓടിനടന്നു പരാക്രമം കാണിച്ചു 

മരിച്ചുവീണവരെത്ര? 

മുറിവേറ്റവരെത്ര? 

ആരും അതിന്റെ കണക്കെടുക്കാനുണ്ടായില്ല 

പരിക്കേറ്റവരെ ആശുപത്രിയിൽ കിടത്തി 

ബീമാരിസ്ഥാൻ 

ദാറുശ്ശിഫ

പരിമിതമായ സൗകര്യങ്ങൾ മാത്രമേയുള്ളൂ ഏതാനും ഡോക്ടർമാരേയുള്ളൂ മരുന്ന് കുറവ്  എങ്കിലും ചികിത്സ തുടങ്ങി അക്രമികൾ വിവരമറിഞ്ഞു കൂട്ടത്തോടെ കുതിച്ചുവന്നു കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിക്കൊന്നു ഡോക്ടർമാർ വധിക്കപ്പെട്ടു പിന്നെ രോഗികളും 


ഇബ്റാഹീം ഖൻദൂസി (റ)


നിസാപ്പൂർ ഇൽമിന്റെ കേന്ദ്രമാണ് വിദ്യയുടെ പട്ടണം അവിടുത്തെ ലൈബ്രറി ലോകപ്രസിദ്ധമാണ് മുഈനുദ്ദീൻ ആ ലൈബ്രറി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് 

എന്തുമാത്രം ഗ്രന്ഥങ്ങൾ മനുഷ്യന്റെ കരങ്ങൾ എഴുതിത്തീർത്ത ഗ്രന്ഥങ്ങൾ വമ്പിച്ച മനുഷ്യ പ്രയത്നം എന്തുമാത്രം വിജ്ഞാനം അതുൾക്കൊള്ളുന്നു വിദ്യയുടെ എത്രയെത്ര കൈവഴികൾ  എല്ലാം തീജ്വാലകൾ വിഴുങ്ങിയില്ലേ 

ആ ഗ്രന്ഥങ്ങൾ ഓരോന്നോരോന്നായി പാരായണം ചെയ്യണമെന്നാഗ്രഹിച്ചിരുന്നു മോഹങ്ങൾ ചാരമായി മാറി ഓർക്കൂംതോറും മനസ്സ് നീറുന്നു മനസ്സിന്റെ നീറ്റലകറ്റാൻ ഉപ്പയില്ലല്ലോ ഉപ്പക്കുവേണ്ടി ദുആ ഇരന്നു ഉപ്പയോട് സലാം പറഞ്ഞു നീറുന്ന മനസുമായി വീട്ടിലെത്തി 

ഉമ്മ അടുത്തുവന്നിരുന്നു ഉമ്മയുടെ വാക്കുകൾ ഒഴുകിവന്നു പൊന്നുമോനേ  ദുഃഖം കൊണ്ട് ഒന്നും നേടാനാവില്ല ഉപ്പയുടെ എല്ലാ പ്രതീക്ഷയും നീയാണ് നീ പഠിച്ചു വളരണം ആത്മീയ രംഗത്ത് ഉന്നത പദവിയിലെത്തണം അതാണ് ഉപ്പയുടെ പ്രതീക്ഷ അത് സാക്ഷാൽക്കരിക്കുക അതിന്നായി ഒരുങ്ങുക പഠനം തുടരുക  

ഉമ്മായുടെ വാക്കുകൾ ധൈര്യം നൽകി വീണ്ടും പഠനത്തിൽ മുഴുകി ഒരു വർഷം തികഞ്ഞില്ല അതിന്ന് മുമ്പെ അത് സംഭവിച്ചു ഉമ്മയുടെ മരണം  

മനസ്സ് പതറിപ്പോയ ദിവസങ്ങൾ ഉമ്മയും ഉപ്പയും പോയി കൂട്ടിനുള്ളത് ഏകാന്തത ഉമ്മയാണ് ആഹാരം തന്നിരുന്നത് ഉമ്മ പോയി ഇനിയാര് ആഹാരം തരും? 

തന്റെ ആഹാരം താൻ തന്നെ സമ്പാദിക്കണം കൈകൊണ്ട് അധ്വാനിച്ചു നേടണം ഉപ്പായുടെ അനന്തരസ്വത്തായി കിട്ടിയത് ഒരു ആട്ടുകല്ലും ഒരു തോട്ടവുമാണ് അതിൽ പണിയെടുക്കാം തോട്ടത്തിലെ പഴം വിറ്റ് ആഹാരം കഴിക്കാം അങ്ങനെ ഒരു തീരുമാനമെടുത്തു  

തോട്ടത്തിൽ പ്രവേശിച്ചു ധാരാളം ജോലി ചെയ്യാൻ കിടക്കുന്നു മണ്ണ് കിളയ്ക്കണം വളമിടണം വെള്ളം നനയ്ക്കണം മുന്തിരിവള്ളികൾ നന്നായി പരിചരിക്കണം 

പകൽ മുഴുവൻ തോട്ടപ്പണി തന്നെ പഴങ്ങൾ അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കും ജീവിക്കാൻ വേണ്ടി അധ്വാനം  

പഠനം നിലച്ചു അതോർത്ത് ദുഃഖിച്ചു ഒരു ദിവസം തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു ഒരു പുണ്യ പുരുഷൻ സമീപത്തുകൂടി നടന്നുപോവുന്നു  

ഇബ്റാഹീം ഖൻദൂസി (റ)

മുഈനുദ്ദീൻ തോട്ടത്തിൽ നിന്ന് പുറത്തേക്കോടി ആ മഹാന്റെ കൈപിടിച്ചു ചുംബിച്ചു 

ഇബ്റാഹീം ഖൻദൂസി (റ) മന്ദഹസിച്ചു പിന്നെ കുട്ടിയുടെ ശിരസ്സിൽ കൈവെച്ചു പ്രാർത്ഥിച്ചു 

കുട്ടിക്ക് ആശ്വാസമായി  

ആ മഹാൻ മുമ്പോട്ടു നടന്നു കുട്ടി പിന്നാലെ നടന്നു 

'എന്താ പിന്നാലെ വരുന്നത്? ഇനിയെന്തു വേണം?' 

'എന്റെ തോട്ടത്തിലേക്കൊന്നു വരണം ഇങ്ങനെ ഒരവസരം ഇനി കിട്ടുമോ എന്നറിയില്ലല്ലോ' 

കുട്ടിയുടെ വിനീതമായ സംസാരം അത് മനസ്സിൽ തട്ടി കുട്ടിയോടൊപ്പം തോട്ടത്തിൽ കടന്നു  

കുട്ടി മഹാനെ പിടിച്ചിരുത്തി 

'ഞാനിപ്പോൾ വരാം ഇവിടെത്തന്നെ ഇരുന്നാലും' 

സമ്മതം വാങ്ങി കുട്ടി ഓടിപ്പോയി  

രണ്ടു പാത്രം നിറയെ മുന്തിരിയുമായി മടങ്ങിയെത്തി വിനയപൂർവ്വം പാത്രങ്ങൾ മുമ്പിൽവെച്ചു 

'ഈ പാവപ്പെട്ട സേവകന്റെ കൈയിൽ ഇത് മാത്രമേയുള്ളൂ ഇത് സ്വീകരിച്ചാലും ' 

ഇബ്റാഹീം ഖൻദൂസി (റ) ഒരു മുന്തിരിയെടുത്തു വായിലിട്ടു കുട്ടിയുടെ നേരെ അനുഗ്രഹത്തിന്റെ നോട്ടം നോക്കി   

മഹാൻ കുട്ടിയോടിങ്ങനെ പറഞ്ഞു:  

പച്ച പിടിച്ച മനോഹര തോട്ടം നല്ല മധുരമുള്ള പഴങ്ങൾ ഇതെല്ലാം നശിച്ചു പോകും ദുർഭരണം നടത്തുന്ന ഭരണാധികാരികൾ വരും പിന്നെ സമാധാനമുണ്ടാവില്ല നാശം വരും പിൽക്കാലത്തൊരു തോട്ടം ലഭിക്കാനുണ്ട് അതിലെ ഒരു പഴം രുചിച്ചാൽ പിന്നെ മറ്റൊരാഹാരത്തിന്റെ ആവശ്യം വരില്ല  

ആ വാക്കുകൾ മനസ്സിൽ തട്ടി 

നശിക്കുന്ന തോട്ടം തനിക്കെന്തിന്? നശിക്കാത്ത തോട്ടം കിട്ടണം അതിനെന്തു വഴി?

ഇബ്റാഹീം ഖൻദൂസി (റ) പോക്കറ്റിൽ കൈയിട്ടു നന്നായി ഉണങ്ങിയ ഒരു റൊട്ടിക്കഷ്ണം പുറത്തെടുത്തു വായിലിട്ടു ചവച്ചു എന്നിട്ടത് കൈയിലെടുത്തു 

കുട്ടി എന്നെ നന്നായി സൽക്കരിച്ചു ഇത് ഈ ഫക്കീറിന്റെ സൽക്കാരമാണ് അത്രയും പറഞ്ഞ് റൊട്ടിക്കഷ്ണം കുട്ടിക്കു നൽകി  

ഇബ്റാഹീം ഖൻദൂസി (റ) എഴുന്നേറ്റു പെട്ടെന്ന് നടന്നുപോയി  

കുട്ടി റൊട്ടിക്കഷ്ണം വായിലിട്ടു വല്ലാത്ത കടുപ്പം ചവക്കാൻ വലിയ പ്രയാസം  മഹാൻ തന്ന സമ്മാനമാണ് ആദരവോടെ കഴിച്ചു മനസ്സിൽ വലിയ ചലനം റൊട്ടിക്കഷ്ണം തൊണ്ടയിൽ നിന്നിറങ്ങിയതോടെ പരിത്യാഗ മോഹം വളർന്നു   

അടുത്ത ദിവസം തന്നെ തോട്ടം വിറ്റു കിട്ടിയ പണം പാവങ്ങൾക്ക് വീതിച്ചു കൊടുത്തു ബന്ധുക്കൾ പരിഭ്രാന്തരായി മുഈനുദ്ദീന് എന്ത് പറ്റിപ്പോയി ബുദ്ധിഭ്രംശം സംഭവിച്ചോ? 

ഇനിയെങ്ങോട്ട്? 

ഇൽമിന്റെ കേന്ദ്രത്തിലേക്ക് ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോകപ്രസിദ്ധമായ കേന്ദ്രമാണ് ബുഖാറയും സമർക്കന്തും അവിടെയെത്തണം അവിടെനിന്ന് പഠിക്കണം  മഹാന്മാരായ ഉസ്താദുമാരുടെ മുഖത്ത് നിന്നുതന്നെ വിദ്യ നേടണം ഇൽമ് തേടിയുള്ള യാത്ര അങ്ങനെ ആരംഭിച്ചു വർഷങ്ങളോളം നീണ്ടുനിന്നു  ആ യാത്ര 


ശൈഖ് ഉസ്മാൻ ഹാറൂനി (റ)


മുഈനുദ്ദീന്റെ വിദ്യ തേടിയുള്ള സുദീർഘ യാത്ര വളരെ പ്രസിദ്ധമാണ് ഖുറാസാനിൽ വെച്ച് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്നു 

ഓരോ ദിവസവും അത് പാരായണം ചെയ്തു കൊണ്ടിരുന്നു വിദ്യ നേടാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ബുഖാറയിലെത്തി ലോകപ്രസിദ്ധ പണ്ഡിതനായ ഹിസാമുദ്ദീൻ അൽബുഖാരി (റ) അവർകളുടെ ദർസിൽ ചേർന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ പണ്ഡിതന്മാരോടൊപ്പം പഠിച്ചു തഫ്സീർ, ഹദീസ്, ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളിൽ അവഗാഹം നേടി  

ഭാഷകളും അവയുടെ വ്യാകരണ നിയമങ്ങളും പഠിച്ചു ചരിത്രം പഠിച്ചു ബാഹ്യമായി നേടാൻ കഴിയുന്ന വിജ്ഞാന ശാഖകളൊക്കെ പഠിച്ചു പക്ഷെ വിജ്ഞാന ദാഹം ശമിക്കുന്നില്ല  

ആന്തരിക ജ്ഞാനം ലഭിക്കണം

അതെവിടെ കിട്ടും? ആർ തരും? 

മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന അനേകം ഔലിയാക്കളുണ്ട് അവ പല നാടുകളിലാണ് അത്തരം മഖ്ബറകൾ സിയാറത്ത് ചെയ്യണം   

ജീവിച്ചിരിക്കുന്ന ഔലിയാക്കന്മാരുണ്ട് അവരെയും സന്ദർശിക്കണം അതിനുവേണ്ടി ദീർഘയാത്രകൾ നടത്തി പല മഹാന്മാരെയും കണ്ടു ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്തു പുതിയ വിവരങ്ങൾ പലതും ലഭിച്ചു പക്ഷെ, ദാഹം കൂടിക്കൂടി വന്നതേയുള്ളൂ അത് തീർക്കാനാർക്കും കഴിഞ്ഞില്ല  

സംസാരത്തിന്നിടയിൽ അദ്ദേഹം ഒരു മഹാന്റെ പേര് കേട്ടു മഹാനായ ശൈഖ് ഉസ്മാൻ ഹാറൂനി (റ)  

ഹാറൂൻ പട്ടണം (ചില ചരിത്രകാരന്മാർ ഹറൂൻ പട്ടണം എന്നു വിളിക്കുന്നു) 

അവിടെയാണ് ശൈഖ് ഉസ്മാൻ ഹറൂനിയുടെ ഖാൻഖാഹ് ആവേശപൂർവ്വം അങ്ങോട്ട് യാത്ര തിരിക്കണമെന്ന ആഗ്രഹം മനസ്സിലുറച്ചു അതുമുമ്പ് ഇറാഖിലേക്ക് പോവണമെന്ന ചിന്തയും മനസ്സിലുണർന്നു  

ഗൗസുൽ അഅ്ളം ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ബാഗ്ദാദിൽ കത്തി ലങ്കിനിൽക്കുന്ന കാലമാണ് എവിടെച്ചെന്നാലും ജീലാനി (റ) വിനെക്കുറിച്ചുള്ള സംസാരം കേൾക്കാം മുഈനുദ്ദീൻ ഓർമവെച്ച കാലം മുതൽ അത് കേൾക്കുന്നു വീട്ടിൽ എല്ലാവരും ബാഗ്ദാദിലെ ബന്ധുക്കളെക്കുറിച്ചു സംസാരിക്കുന്നു ബാഗ്ദാദിലെ അടുത്ത ബന്ധുക്കളിൽ ഒരാളാണ് മുഹ്‌യിദ്ദീൻ ശൈഖ് (റ)

ഹള്റത്ത് അബ്ദുല്ലാ ഹമ്പലിയുടെ പേരക്കുട്ടിയാണ് മുഹ്‌യിദ്ദീൻ ശൈഖ് (റ) അതേ ഹമ്പലിയുടെ പേരക്കുട്ടിയാണ് ബീവി മാഹിനൂർ മാഹിനൂറിന്റെ മകൻ മുഈനുദ്ദീൻ (റ ) 

മുഈനുദ്ദീൻ (റ) വിന്റെ ഉമ്മായുടെ സഹോദരനായി വരുന്നു മുഹ്‌യിദ്ദീൻ ശൈഖ് (റ) ഉമ്മ വഴി അമ്മാവൻ  

ഖാദിരിയ്യഃ ത്വരീഖത്ത് ലോകപ്രസിദ്ധമാണ് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിറിലേക്ക് ചേർത്തിയാണ് ഖാദിരിയ്യഃ എന്ന് പറയുന്നത് ശൈഖ് മുഈനുദ്ദീൻ ചിശ്ത്തിയിലേക്ക് ചേർത്തി ചിശ്ത്തി ത്വരീഖത്ത് എന്നു പറയുന്നുവെന്ന് ചിലർ ധരിച്ചുവെച്ചിട്ടുണ്ട് അത് തെറ്റായ ധാരണയാണ് ശൈഖ് മുഈനുദ്ദീൻ ജനിക്കുന്നതിന്റെ വളരെ വർഷങ്ങൾക്കു മുമ്പുതന്നെ ചിശ്ത്തി ത്വരീഖത്ത് നിലവിലുണ്ട്  

അബൂ ഇസ്ഹാഖ് ശാമി (റ) വിൽ നിന്നാണ് ചിശ്ത്തി ത്വരീഖത്തിന്റെ തുടക്കം അബൂഇസ്ഹാഖ് ചെറുപ്പകാലത്ത് ത്വരീഖത്ത് സ്വീകരിക്കാൻ വേണ്ടി ബാഗ്ദാദിലെ ഹള്റത്ത് മുംശദ് അലാ ദിന്നൂരി (റ) നെ സമീപിച്ചു 

നിങ്ങളുടെ പേരെന്താണ്?- മുംശദ് (റ) ചോദിച്ചു 

'ഈ എളിയവനെ അബൂഇസ്ഹാഖ് ശാമി എന്നു വിളിക്കും വിനീതമായ മറുപടി ഉടനെ മുംശദ് (റ) പ്രഖ്യാപിച്ചു 

'ഇന്നുമുതൽ നിന്റെ പേര് അബൂഇസ്ഹാഖ് ചിശ്ത്തി എന്നായിരിക്കും നിന്റെ പിൻഗാമികളായി ഈ ത്വരീഖത്തിൽ പ്രവേശിക്കുന്നവരെല്ലാം ഖിയാമംനാൾ വരെ ചിശ്ത്തി എന്ന പേരിൽ അറിയപ്പെടും 

ആ പ്രഖ്യാപനം അക്ഷരംപ്രതി ശരിയായി പുലർന്നു  ഇന്നും ചിശ്ത്തി ത്വരീഖത്ത് സജീവമായി നിലനിൽക്കുന്നു ബുഖാറയിലെയും സമർഖന്തിലെയും വിദ്യാഭ്യാസം അവസാനിച്ചു ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോക പ്രസിദ്ധമായ രണ്ടു കേന്ദ്രങ്ങളാണവ ഇവ  രണ്ടും റഷ്യയിലാണ് റഷ്യയിൽ ഇതുപോലുള്ള ഇസ്ലാമിക കേന്ദ്രങ്ങൾ പലതുണ്ട് മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങൾ എല്ലാ രംഗത്തും മുസ്ലിംകൾ മുൻപന്തിയിലാണ്  

റഷ്യയിലെ മഖ്ബറകൾ പലതും സന്ദർശിച്ചു ഔലിയാക്കന്മാരെ കണ്ടു ആത്മീയ വിജ്ഞാനം കരസ്ഥമാക്കി  എത്രയെത്ര മഹാന്മാർ റഷ്യയുടെ മണ്ണ് അന്ത്യവിശ്രമം കൊള്ളുന്നു അവരുമായുള്ള ആത്മബന്ധം ശക്തിപ്പെടുകയാണ്  ഇറാഖിലേക്ക് പോവാനുള്ള ആഗ്രഹം മനസ്സിനെ വല്ലാതെ അധീനപ്പെടുത്തുന്നു 

ഹിജ്റഃ 550 

മുഈനുദ്ദീന് വയസ്സ് ഇരുപത്

റഷ്യയോട് യാത്ര പറഞ്ഞു ഇറാഖ് യാത്ര ആരംഭിച്ചു വഴിയിൽ എത്രയെത്ര ഔലിയാക്കന്മാരെ കാണാനുണ്ട്   

ജീവിച്ചിരിക്കുന്നവർ മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്നവർ ചില മഖാമുകൾ ജനനിബിഢമാണ് ചിലതിൽ ആൾത്തിരക്കില്ല ജനത്തിരക്ക് കുറഞ്ഞ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ ആത്മീയ പദവികൾ എത്ര ഉന്നതമാണെന്നൊന്നും പൊതുജനങ്ങൾക്കറിയില്ല ഇരുപതുകാരനായ മുഈനുദ്ദീൻ അത് നന്നായറിയുന്നു ഹിജ്റഃ 551-ൽ മുഈനുദ്ദീൻ ഹസൻ സൽബരിയ്യ് (റ) ബാഗ്ദാദിലെത്തി 

ഔലിയാക്കന്മാരുടെ സുൽത്വാനെ കാണാൻ എത്തിയിരിക്കുകയാണ് സുൽത്വാനുൽ ഔലിയ ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ഖാൻഖാഹിലേക്ക് ഔലിയാക്കന്മാരും ആരിഫീങ്ങളും മുഹിബ്ബീങ്ങളും പ്രവഹിക്കുന്നു  

മുഈനുദ്ദീൻ ആ പ്രവാഹത്തിൽ അലിഞ്ഞു ആ ചരിത്ര നിമിഷം പിറന്നു വീണു രണ്ട് ആത്മീയ ശക്തികൾ നേർക്കുനേരെ കണ്ടുമുട്ടി സലാം ചൊല്ലി 

മഹബ്ബത്തിന്റെ കടലുകൾ ഒന്നായിച്ചേർന്നു അലയടിയുയർന്നു 'ഈ ചെറുപ്പക്കാരൻ അനേക ലക്ഷമാളുകൾക്ക് സന്മാർഗത്തിന്റെ വെളിച്ചം കാണിക്കും ഔലിയാക്കളിൽ അത്യുന്നത പദവി നേടും'  

മുഹ്‌യിദ്ദീൻ ശൈഖ് പ്രവചനം പിൽക്കാലത്ത് പുലർന്നു കുറെ നാളുകൾക്കു ശേഷം ഇറാഖ് വിട്ടു അറേബ്യ വഴി ഹാറൂൻ പട്ടണത്തിലേക്ക് യാത്ര പുറപ്പെട്ടു ശൈഖുമാർ മുരീദുമാരെ കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്ന് കേട്ടിട്ടുണ്ട് പരീക്ഷണത്തിന്റെ കടുപ്പമനുസരിച്ച് മേൻമ കൂടും എന്തിനും തയ്യാറായിട്ടുള്ള പുറപ്പാട് 

ഒടുവിൽ മുഈനുദ്ദീൻ ആ പട്ടണത്തിലെത്തി ഉൽകണ്ഠ നിറഞ്ഞ മനസ്സുമായി ഖാൻഖാഹിലെത്തി നിരവധി ഖാദിമുകൾ പലവിധ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നു തനിക്കും അതിനവസരം കിട്ടിയെങ്കിൽ  

ശൈഖിനെ ദൂരെ നിന്നുകണ്ടു എന്തൊരു ഗാംഭീര്യം ഒരു ദിവസം ധൈര്യം സംഭരിച്ചു ശൈഖിന്റെ മുമ്പിലെത്തി സലാം ചൊല്ലി ശൈഖ് സലാം മടക്കി ശാന്തമായ മുഖം, കാര്യം അവതരിപ്പിക്കാൻ പറ്റിയ സമയം  

'ഈ എളിയവനെ ഇവിടത്തെ അടിമയായി സ്വീകരിച്ചാലും ' 

മറുപടി വന്നത് ഇങ്ങനെയായിരുന്നു 

'മകനേ....' എന്റെ ഭാരം താങ്ങാൻ തന്നെ എന്നെക്കൊണ്ടാവുന്നില്ല പിന്നെങ്ങനെ ഞാൻ നിന്റെ ഭാരം കൂടി വഹിക്കും' 

'ഇവിടെ നൂറ് കണക്കിന് ഖാദിമുകളുണ്ടല്ലോ' എന്നെക്കൂടി അവരോടൊപ്പം ചേർത്താലും' 

'അവർക്കെന്തറിയാം? ഞാൻ തന്നെ ലക്ഷ്യമന്വേഷിച്ചു നടന്നു വിഷമിക്കുകയാണെന്ന കാര്യം അവർക്കറിയില്ല അവരെ നേർമാർഗത്തിലേക്കു നയിക്കാൻ ഞാൻ പ്രാപ്തനാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത് 

'ഞാനും അങ്ങെയെപ്പറ്റി അങ്ങനെ തന്നെയാണ് ധരിച്ചിരിക്കുന്നത് അങ്ങയെപ്പറ്റി നല്ലതല്ലാത്ത ഒരു ചിന്തയും എന്റെ മനസ്സിലില്ല എന്നെ ഇവിടുത്തെ അടിമയായി സ്വീകരിച്ചാലും 

മുഈനുദ്ദീൻ കേണപേക്ഷിച്ചു ശൈഖിന്റെ മനസ്സലിഞ്ഞു ഖാദിമായി സ്വീകരിച്ചു  

വളരെ സന്തോഷമായി സേവനത്തിനുള്ള ഒരു സന്ദർഭവും പാഴാക്കാരുത് രാത്രി ഉണർന്നിരിക്കണം ശൈഖ് എപ്പോഴെങ്കിലും ഉണർന്നാൽ വെള്ളത്തിന്റെ ആവശ്യം വരും വെള്ളപ്പാത്രവുമായി ഓടിച്ചെല്ലും പാദരക്ഷകൾ എടുത്തുകൊടുക്കും ചൂടുവെള്ളം ചോദിച്ചാൽ ഉണ്ടാക്കിക്കൊടുക്കും 

ഖിദ്മത്തിന് വേണ്ടി ആവേശത്തോടെ കാത്തിരുന്നു ശൈഖിന്റെ ഓരോ ചലനവും മുഈനുദ്ദീൻ ശ്രദ്ധിച്ചു മനസ്സിലാക്കി ശൈഖിന്റെ ജീവിതമാകുന്ന മഹൽഗ്രന്ഥം സൂക്ഷ്മതയോടെ പഠിക്കുകയായിരുന്നു ജീവിതത്തിലെ അഭിരുചികളും താൽപര്യങ്ങളും ഉപേക്ഷിച്ചു നല്ല ഭക്ഷണമില്ല ഉറക്കമില്ല സദാനേരവും ആരാധനകളിൽ തന്നെ 

മുഈനുദ്ദീന് എപ്പോഴും വുളൂ കാണും മലമൂത്ര വിസർജ്ജന സമയത്ത് മാത്രമാണ് വുളൂഅ് നഷ്ടപ്പെടുക അത് കഴിഞ്ഞ ഉടനെ വുളൂ എടുക്കും കടുത്ത ത്യാഗങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലം ഈ നില ഇരുപത് വർഷക്കാലം തുടർന്നു 

ശൈഖ് ഉസ്മാൻ ഹാറൂനി (റ) അഗാധ പണ്ഡിതനാണ് പക്ഷേ, പാണ്ഡിത്യം ഈ ഘട്ടത്തിൽ പുറത്ത് കാണിക്കുന്നില്ല അതു കാരണം ആളുകൾ സംശയത്തിലായി 

കറാമത്തുകൾ കാണിക്കാൻ ശക്തിയുണ്ട് പക്ഷേ, ഈ ഘട്ടത്തിൽ കറാമത്തുകൾ കാണിക്കുന്നില്ല മുരീദുമാർ പോലും സംശയലുക്കളായി മാറി 

ഇൽമ് കാണുന്നില്ല കറാമത്തുമില്ല ഇദ്ദേഹം മുറബ്ബിയായ ശൈഖ് തന്നെയോ? ജനമനസ്സുകളിൽ ചോദ്യമുയർന്നു ആളുകൾ അകലാൻ തുടങ്ങി മുരീദന്മാർ പിൻവാങ്ങി ഖാദിമുകളുടെ എണ്ണം ചുരുങ്ങി മുഈനുദ്ദീൻ ക്ഷമിച്ചിരുന്നു  

എല്ലാവരും പോയത് കണ്ടില്ലേ? നിനക്കും പോയിക്കൂടേ? എന്റെ കൈവശം  വല്ലതുമുണ്ടായിരുന്നെങ്കിൽ അവരൊക്കെ എന്നെ വിട്ടു പോകുമായിരുന്നോ? ശൈഖ് ചോദിച്ചു സഹിക്കാൻ കഴിയാത്ത ചോദ്യം  

മുഈനുദ്ദീൻ കരഞ്ഞു പോയി അതീവ സങ്കടത്തോടെ മറുപടി പറഞ്ഞു 

'ഞാനങ്ങയെ വിട്ടുപോവില്ല ഞാനങ്ങയുടെ അടിമയാണ് ഞാനങ്ങയെ ശൈഖായി സ്വീകരിച്ചു ഞാൻ ഇവിടം വിട്ടുപോവില്ല ' 

ആ വാക്കുകൾ ശൈഖിന്റെ മനസ്സിൽ പതിഞ്ഞു മുരീദിന്റെ മുഖത്തേക്ക് കരുണയോടെ നോക്കി മുരീദ് ആശ്വാസത്തോടെ നെടുവീർപ്പിട്ടു 

ഖാജാ ഉസ്മാൻ ഹാറൂനി ചിശ്തി അവർകളെ ശൈഖായി കിട്ടിയത് തന്റെ ജീവിതത്തിലെ മഹാ ഭാഗ്യമായി മുഈനുദ്ദീൻ കരുതി രണ്ടര വർഷകാലം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു   

ഒട്ടനേകം കാര്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചു എത്രയെത്ര മജ്ലിസുകൾ ഉപദേശങ്ങൾ ഇനിയും ഒരുപാട്  കേന്ദ്രങ്ങളിൽ പോവാനുണ്ട് പല മഹാന്മാരെയും കാണാനുണ്ട് ശൈഖ് യാത്രക്കുള്ള അനുമതി നൽകി മുഈനുദ്ദീൻ ചിശ്ത്തി (റ ) ദീർഘ യാത്ര പുറപ്പെട്ടു 

അക്കാലത്ത് ജീവിച്ചിരുന്ന ലോക പ്രസിദ്ധരായ ദർവേശുമാരെ തേടിയാണ് പുറപ്പെട്ടത് അവരുടെ ദറജകൾ എത്ര ഉന്നതമാണെന്ന് ശൈഖിൽ നിന്ന് തന്നെ കേട്ടു മനസ്സിലാക്കിയിരുന്നു  

സിറിയയിലെത്തി സുൽത്താൻ നൂറുദ്ദീൻ മഹമൂദാണ് സിറിയയുടെ ഭരണാധികാരി ധാരാളം വൈജ്ഞാനിക സാംസ്കാരിക കേന്ദ്രങ്ങൾ വളർന്നു വന്നിട്ടുണ്ട്  

 ലോപ്രസിദ്ധനായ ശൈഖ് ഔഹദ് മുഹമ്മദ് അൽ വാഹിദി ഗസ്നവി (റ) അവർകൾ ഒരു ഗുഹയിലാണ് തമാസം മുഈനുദ്ദീൻ വിജനമായ ഗുഹയിലെത്തി മഹാനെ കണ്ടു മറക്കാനാവാത്ത രംഗം ആ ഗുഹയിൽ രണ്ട് സിംഹങ്ങളുണ്ടായിരുന്നു  

ഒരിക്കലും മറക്കാനാവാത്ത ഉപദേശം ലഭിച്ചു  പിൽക്കാലത്ത് ഇന്ത്യയിലെ മജ്ലിസുകളിൽ സംസാരിക്കുമ്പോൾ ഈ കൂടിക്കാഴ്ചയെക്കുറിച്ച് വികാരാവേശത്തോടെ മുഈനുദ്ദീൻ (റ) അനുസ്മരിക്കാറുണ്ടായിരുന്നു  

ശൈഖ് ഔഹദ് മുഹമ്മദ് അൽവാഹിദി ഗസ്നവി (റ) അവർകൾ വന്യജീവികളെ സാക്ഷി നിർത്തിക്കൊണ്ട് വളരെ ഗൗരവത്തിൽ സംസാരിച്ചത് നിസ്കാരത്തെക്കുറിച്ചായിരുന്നു നിസ്കാരം കൃത്യമായി നിലനിർത്തുന്നവർക്ക് ലഭിക്കാൻ പോവുന്ന പ്രതിഫലം പറഞ്ഞാൽ തീരില്ല  

ഒരിക്കലും മറക്കാത്ത ഓർമകളുമായി ആ മഹാനോട് യാത്ര പറഞ്ഞുപോന്നു മഹാൻ മുഈനുദ്ദീനെ നന്നായി അനുഗ്രഹിച്ചു  

പിന്നീടുള്ള യാത്ര ഇറാനിലേക്കായിരുന്നു ലോക പ്രസിദ്ധനായ സൂഫിവര്യൻ ശൈഖ് യൂസുഫ് ഹമദാലി അവർകളുടെ നാട് നിരവധി മഹാന്മാരെ കണ്ടുമുട്ടി  അനുഗ്രഹം നേടി 

ഇറാനിലെ മറ്റൊരു പട്ടണമായ തിബ്രീസിലേക്കാണ് അദ്ദേഹം പിന്നീട് പോയത് പ്രസിദ്ധനായ ഹള്റത്ത് ഖാജാ അബൂസഈദ് തിബ് രീസ് (റ) അവർകളെ ഇവിടെ വെച്ചാണ് കണ്ടുമുട്ടിയത്  പ്രസിദ്ധനായ ഹള്റത്ത് ജലാലുദ്ദീൻ തിബ് രീസി (റ) ഇദ്ദേഹത്തിന്റെ ശിഷ്യനാകുന്നു 

ഇന്ത്യൻ സൂഫി വിഹായസ്സിലെ ഉജ്ജ്വല താരമായ ഹള്റത്ത് നിളാമുദ്ദീൻ ഔലിയ ഇദ്ദേഹത്തെപ്പറ്റി രേഖപ്പെടുത്തിയതെന്താണെന്നോ? 'ഖാജാ അബൂസഈദ് തിബ് രീസി (റ) വിന്റെ മഹത്വം മനസ്സിലാക്കാൻ ഒരൊറ്റ കാര്യം നോക്കിയാൽ മതി ഹള്റത്ത് ജലാലുദ്ദീൻ തിബ് രീസിയെപ്പോലുള്ള എഴുപത് മഹാന്മാർ അദ്ദേഹത്തിന്റെ മുരീദന്മാർക്കിടയിലുണ്ടായിരുന്നു 

അങ്ങനെയുള്ള മഹാനിൽ നിന്ന് ആത്മീയ പ്രകാശവും അനുഗ്രഹവും നേടാൻ ചെറുപ്പക്കാരനായ മുഈനുദ്ദീന് കഴിഞ്ഞു  

പിന്നീട് മുഈനുദ്ദീൻ ഉസ്ത്തുറാബാദിലേക്കാണ് പോയത് ഏറെ പ്രശസ്തനായ ശൈഖ് നാസിറുദ്ദീൻ ഉസ്ത്തുറാബാദി (റ) അവർകളെ ഇവിടെവെച്ചു കണ്ടുമുട്ടി ഈ മഹാന്റെ വലിയ മഹത്വമായി സൂഫിയാക്കൾ എടുത്തു പറയുന്ന ഒരു കാര്യമുണ്ട് 

ആരീഫീങ്ങളുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഹള്റത്ത് ശൈഖ് ബായസീദിൽ ബിസ്ത്വാമി (റ) അവർകളുമായുള്ള വളരെ സുദൃഢമായ ബന്ധം 

ശൈഖ് അബുയസീദിൽ ബിസ്ത്വാമി (റ) വിൽ നിന്ന് ഈ ആത്മീയ വെളിച്ചം മുഈനുദ്ദീൻ (റ) വിന് ഇപ്പോൾ ലഭച്ചു ശൈഖ് നാസിറുദ്ദീൻ ഉസ്ത്തുറാബാദിലൂടെ  

വീണ്ടും ബൂഖാറയിലെത്തി അവിടെവെച്ച് അന്ധനായ ദർവേശിനെ കണ്ടു നിങ്ങളുടെ കാഴ്ച എപ്പോഴാണ് നഷ്ടപ്പെട്ടത്? ഖാജ ചോദിച്ചു ഒരു മഹാ സംഭവത്തിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് കേട്ടത് 

'ആത്മീയതയുടെ പദവിയിലെത്തിയ മഹാൻ മനസ്സിൽ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത മാത്രം കാണുന്ന ഏത് സാധനത്തിലും അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു എവിടെയും അല്ലാഹു കാഴ്ച, കേൾവി, ചിന്ത എല്ലാം അല്ലാഹു മാത്രം  അപ്പോൾ അത് സംഭവിച്ചു ഏതോ കാഴാചകളിൽ കണ്ണുകൾ ഉടക്കി ചിന്ത അതിലേക്ക് വഴുതിവീണു നിമിഷങ്ങളുടെ ചലനം   ആ അവസ്ഥയിലെത്തിയ വലിയ്യിന് സംഭവിച്ചുകൂടാത്ത കാര്യം പെട്ടെന്ന് മനസ്സ് നിയന്ത്രിച്ചു ഏകാഗ്രത വന്നു അതിനു മുമ്പെ ആ വിളിയാളം വന്നു  

'ഞാനല്ലാത്തതിലേക്ക് കണ്ണുകൾ തെറ്റുകയാണോ? ഉടനെ മനസ്സ് തുറന്നിങ്ങനെ പ്രാർത്ഥിച്ചു 'അല്ലാഹുവേ, നീയല്ലാത്തതിലേക്ക് തിരിയുന്ന കാഴ്ച നീ തന്നെ എടുത്തുമാറ്റുക' 

പറഞ്ഞു തീരും മുമ്പെ രണ്ടു കണ്ണുകളുടെയും കാഴ്ച പോയി അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച മഹാപുരുഷൻ അദ്ദേഹം മുഈനുദ്ദീനെ സ്വീകരിച്ചു നല്ല ഉപദേശങ്ങൾ നൽകി  അനുഗ്രഹിച്ചു  മനസ് നിറയെ സംതൃപ്തിയുമായി മുഈനുദ്ദീൻ (റ) മഹാനോട് യാത്ര പറഞ്ഞു: 

പിൽക്കാലത്ത് ഇന്ത്യയെലെ മജ്ലിസുകളിൽ ഈ സംഭവം അദ്ദേഹം വിവരിക്കുകയുണ്ടായി  

ശൈഖ് അബുൽ ഹസൻ  ഹർഖാനി (റ)വിന്റെ ദർഗയിലെത്തണം അത് ഹർഖാനിലാണ് ദീർഘമായി യാത്ര ചെയ്ത് ഹർഖാനിലെത്തി മഹാനുമായി ആത്മീയ ബന്ധം പുലർത്തി  

മുഈനുദ്ദീൻ (റ) സമർഖന്തിലെത്തി പലതവണ കണ്ട പ്രദേശമാണ് നിരവധി മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം  ശൈഖ് അബുല്ലൈസ് സമർഖന്തി (റ) വിന്റെ സന്നിധിയിലെത്തി അദ്ദേഹവും അനുയായികളും വളരെ അസ്വസ്ഥരായി കാണപ്പെട്ടു ഒരു വിവാദം കത്തിപ്പടരുകയായിരുന്നു  

അവിടുത്തെ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഖിബ് ലയുടെ ശരിയായ ദിശയിലാണോ അല്ലേ? 

മുഈനുദ്ദീൻ (റ) തന്റെ ആത്മീയ ശക്തിയും ഭൗതിക വിജ്ഞാനവും ഉപയോഗപ്പെടുത്തി മസ്ജിദ് ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തി എല്ലാവർക്കും ആശ്വാസമായി 

വീണ്ടും ദീർഘയാത്ര അഫ്ഗാനിസ്ഥാനിലെ മംന (മഹ്ന) എന്ന പ്രദേശത്തെത്തി ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നു വഴിതെറ്റിപ്പോയ സമൂഹത്തെ നേർവഴിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി ഇത് വിജയിപ്പിക്കാൻ രണ്ടു വർഷക്കാലം അവിടെ താമസിക്കേണ്ടിവന്നു ഹള്റത്ത് ഖാജാ അബൂസഈദ് അബ്ദുൽ ഖാദിർ (റ) അവർകളുടെ മഖാമിൽ നിന്ന് ആത്മീയ വെളിച്ചം നേടി 

പിന്നീട് ഹർറാത്ത് എന്ന സ്ഥലത്തെത്തി ഹിജ്റ 481 ൽ മരണപ്പെട്ട ശൈഖ് അബ്ദുല്ലാ അൻസാരി (റ) വിന്റെ മഖ്ബറയിലെത്തി ഇബാദത്തുകൾ വർദ്ധിപ്പിച്ചു ഉറക്കമില്ലാ രാവുകൾ, ഇശാഇന്റെ വുളൂ കൊണ്ട് സുബ്ഹി നിസ്കരിച്ചു  

നബി (സ) തങ്ങളുടെ ഹിജ്റ കഴിഞ്ഞിട്ട് 560 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഹിജ്റ വർഷം 560 അവസാനിച്ചു   

പുതുവർഷം പിറന്നു മുഹർറം മുൽത്താനിലേക്ക് യാത്ര തിരിച്ചു പാക്കിസ്ഥാന്റെ ഭാഗമായ മുൽത്താനിൽ എത്തിച്ചേരുന്നത് ചരിത്ര സ്മരണകളുണർത്തുന്ന സുദിനത്തിൽ   ഹിജ്റ 561 മുഹറം 10 

മുൽത്താനിലെ അനുഭവങ്ങളെക്കുറിച്ച് മുഈനുദ്ദീൻ (റ) പിൽക്കാലത്ത് പ്രസ്താവിച്ചതിങ്ങനെയായിരുന്നു

'മഹാനായൊരു ദർവേശിനെ ഞാൻ കണ്ടെത്തി തൗബയെക്കുറിച്ചാണ് സംസാരിച്ചത് ആരിഫീങ്ങളുടെ തൗബ മൂന്നു വിധത്തിലാണ് ഒന്ന് പാപങ്ങൾ വന്നു പോയല്ലോ എന്നോർത്ത് ലജ്ജിച്ച് തല താഴ്ത്തി തൗബ ചെയ്യുന്നു   

പാപങ്ങൾ വന്നു പോകുമോയെന്ന് ഭയന്നും വന്ന് പോയത് ഒഴിവാക്കാനും വേണ്ടിയുള്ള തൗബ  

കോപം, അസ്വസ്ഥത എന്നീ ദോഷങ്ങളിൽ നിന്ന് സ്വയം ശുദ്ധീകരണത്തിനുള്ള തൗബ 

കേട്ടതും പഠിച്ചതും പ്രയോഗികമാക്കി വീണ്ടും യാത്ര പാക്കിസ്ഥാനിലെ മറ്റൊരു പട്ടണമായ ലാഹോറിലേക്ക് സുൽത്താൻ ഖുസ്രുമാലിക് ആയിരുന്നു അന്ന് ലാഹോർ ഭരിച്ചിരുന്നത് അദ്ദേഹത്തിന്റെ പിതാവ് ഖുശ്രുഷാ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധനായ ബഹ്റാം ഷാ 

ലാഹോറിലെത്തിയ ഉടനെ മുഈനുദ്ദീൻ (റ) പോയത് പ്രസിദ്ധ സൂഫിവര്യൻ ശൈഖ് പീർ അലി ഹജ് വീരി (റ) വിന്റെ  ദർഗയിലേക്കായിരുന്നു പീർ അലി ഹജ് വീരി (റ) കൂടുതൽ അറിയപ്പെടുന്നത് ദാദാ ഗഞ്ച് ബക് ഷ് എന്ന പേരിലാകുന്നു രാണ്ടാഴ്ചക്കാലം ഈ ദർഗയിൽ താമസിച്ചു ധാരാളമാളുകൾ കാണാനെത്തി 

ലാഹോറിൽ നിന്ന് നേരെ പോയത് ഗസനിയിലേക്ക് അൽപകാലത്തെ താമസത്തിന് ശേഷം ബൽഖ് പട്ടണത്തിലെത്തി  

ബൽഖിൽ നിന്ന് ഉസ്ത്വുറാബാദ്, റയ്യ്, വഴി ബാഗ്ദാദിൽ തിരിച്ചെത്തി ഇക്കാലത്ത് ശൈഖ് ഉസ്മാൻ ഹാറൂനി (റ) അവർകളും ദീർഘയാത്രയിലായിരുന്നു അദ്ദേഹവും ബാഗ്ദാദിൽ തിരിച്ചെത്തി ഗുരുവും ശിഷ്യനും കണ്ടുമുട്ടി 

ശിഷ്യൻ നല്ല ആത്മീയ ശിക്ഷണം നേടേണ്ടതുണ്ടായിരുന്നു അത് കൊണ്ടാണ് വർഷങ്ങളോളം നീണ്ട പഠനയാത്രക്കയച്ചത് എല്ലാം വിജയകരമായി പൂർത്തിയാക്കി മുരീദ് ഇതാ തിരിച്ചെത്തിയിരിക്കുന്നു ശൈഖ് പൂർണ്ണ സംതൃപ്തിയോടെ മുരീദിനെ സ്വീകരിച്ചു  

ശൈഖിൽ നിന്നുള്ള ശിക്ഷണത്തിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുന്നു ഹിജ്റ 562ൽ അവർ കണ്ടുമുട്ടി തുടർന്നുള്ള രണ്ട് പതിറ്റാണ്ടു കാലം ഗുരുവും ശിഷ്യനും ഒന്നിച്ചാണ് യാത്ര മഹാനായ ജുനൈദുൽ ബഗ്ദാദി (റ) വിന്റെ മസ്ജിദിൽ വെച്ച് ശിക്ഷണം ആരംഭിച്ചു   


ത്യാഗത്തിന്റെ പതിറ്റാണ്ടുകൾ 

ശൈഖിനോടൊപ്പമുള്ള ഇരുപത് വർഷങ്ങൾ 

കഠിനമായ ത്യാഗത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ ആ ത്യാഗത്തെക്കുറിച്ച് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ (ന.മ) അവർകൾ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് 

'ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) വിദ്യ തേടി പുറപ്പെട്ടു ഖുറാസാനിലെത്തി അവിടെ വെച്ച് വിശുദ്ധ ഖുർആൻ മനഃപാഠമാക്കി പിന്നീട് ബുഖാറയിലെത്തി മൗലാനാ ഹിസാമുദ്ദീൻ അവർകളുടെ ദർസിൽ ചേർന്നു തഫ്സീർ, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ളാഹിരിയ്യായ ഇൽമുകളെല്ലാം നേടി അതിനു ശേഷം മഹാന്മാരായ ഔലിയാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറകൾ സന്ദർശിക്കാൻ പോയി ജീവിച്ചിരിപ്പുള്ള ഔലിയാക്കളെയും കാണാൻ ചെന്നു മരണപ്പെട്ടവർ സ്വപ്നത്തിലൂടെ ജീവിച്ചിരിപ്പുള്ളവർ നേരിട്ടും സൂചന നൽകിയതനുസരിച്ച് ഹാറൂൻ പട്ടണത്തിലേക്ക് പുറപ്പെട്ടു ഔലിയാക്കന്മാരുടെ ഇമാമും ആരിഫീങ്ങളുടെ സുൽത്താനുമായ അശൈഖ് ഉസ്മാൻ ഹാറൂനി (റ) വിനെ തേടിയായിരുന്നു ആ യാത്ര ഈ ചെറുപ്പക്കാരന്റെ ആഗമനത്തെക്കുറിച്ച് ശൈഖിന് നേരെത്തെ തന്നെ ഖുദ്സിയ്യായ ഇശാറത്ത് കിട്ടിയിരുന്നു ശൈഖ് അദ്ദേഹത്തെ സ്വീകരിക്കുകയും തന്റെ മുരീദന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു ദീർഘകാലം ത്യാഗങ്ങൾ സഹിച്ച് ശൈഖിന്റെ കൂടെ നിലനിന്നു 

ശൈഖ് മുഈനുദ്ദീൻ ചിശ്ത്തി (റ) അവർകളുടെ പ്രധാന ഖലീഫയാണ് സുൽത്താനുൽ ആരിഫീൻ ഖുത്ബുദ്ദീൻ ബക്ത്തിയാർ കഅകി (റ) അവർകൾ മുഈനുദ്ദീൻ ചിശ്ത്തി (റ) അവർകൾ ശൈഖ് ഉസ്മാൻ ഹാറൂനിയുടെ കൂടെ കഴിഞ്ഞ ത്യാപൂർണ്ണമായ കാലഘട്ടത്തെക്കുറിച്ച് ഖുത്ബുദ്ദീൻ ബക്തിയാർ കഅകി (റ) തന്റെ 'ദലീലുൽ ആരിഫീൻ 'എന്ന കൃതിയിൽ   ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു 

ശൈഖ് മുഈനുദ്ദീൻ ചിശ്ത്തി അവർകൾ ശൈഖ് ഉസ്മാൻ ഹാറൂനി അവർകളുടെ കൂടെ ഇരുപത് വർഷം ജീവിച്ചു ജീവിതത്തിന്റെ സുഖങ്ങളും ആശ്വാസങ്ങളും നിഷേധിക്കപ്പെട്ട ഇരുപത് വർഷങ്ങൾ തന്റെ ശരീരത്തിന് താൻ തന്നെ അത് നിഷേധിക്കുകയായിരുന്നു (ശംസുൽ ഉലമ രചിച്ച മൗലിദ് പേജ്: 6,7) 

ശൈഖ് ഖുത്ബുദ്ദീൻ ബക്തിയാർ കഅകി (റ) അവർകളുടെ മുരീദായിരുന്നു ശൈഖ് ഫരീദുദ്ദീൻ ഗഞ്ച് ശകർ (റ) ശൈഖും മുരീദും തമ്മിൽ ആത്മീയ കാര്യങ്ങളെക്കുറിച്ച് ദീർഘ സംഭാഷണങ്ങൾ നടന്നിട്ടുണ്ട് സംഭാഷണത്തിന്നിടയിൽ മുഈനുദ്ദീൻ ചിശ്തി (റ) അവർകളെ കുറിച്ച് ഗുരു അത്ഭുതത്തോടെ സംസാരിക്കുമായിരുന്നു അങ്ങനെ കേട്ട കാര്യങ്ങൾ ശൈഖ് ഫരീദുദ്ദീൻ ഗഞ്ച് ശകർ (റ) തന്റെ കൃതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അവയിൽ ചിലത് ശംസുൽ ഉലമ ഉദ്ധരിക്കുന്നത് കാണുക 

'ശൈഖ് മുഈനുദ്ദീൻ ചിശ്ത്തി (റ) എഴുപത് വർഷം തുടർച്ചയായി നോമ്പ് നോറ്റു പകൽ നോമ്പ്, രാത്രി സുന്നത്ത് നിസ്കാരം, ഇതായിരുന്നു ചിട്ട സദാനേരവും വുളു നിലനിർത്തുമായിരുന്നു മലമൂത്ര വിസർജ്ജന സമയത്തു മാത്രമേ വുളൂ നഷ്ടപ്പെടുമായിരുന്നുള്ളൂ  

ഇശാഇന്റെ വുളൂ കൊണ്ട് സുബ്ഹി നിസ്കരിച്ചു ഒരു ചെറിയ കഷ്ണം റൊട്ടിയാണ് നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കുക ഉണങ്ങി രുചി കുറഞ്ഞ റൊട്ടിക്കഷ്ണം  

ഓരോ ദിവസവും വിശുദ്ധ ഖുർആൻ രണ്ടു തവണ ഓതിത്തീർക്കുമായിരുന്നു ഓരോ ഖത്മ് തീരുമ്പോഴും ഒരു ശബ്ദം മുഴങ്ങി കേൾക്കുമായിരുന്നു 'ഓ..... മുഈനുദ്ദീൻ ..... നിങ്ങളുടെ ഖത് മ് നാം സ്വീകരിച്ചിരിക്കുന്നു ' 

'സിയരിൽ അഖ്ത്വാബ് ' 'സിയരിൽ ആരിഫീൻ ' എന്നീ കൃതികളിൽ ഈ സംഭവം പറഞ്ഞിട്ടുണ്ട് (ശംസുൽ ഉലമ രചിച്ച മൗലിദ്: പേജ്:7) 

തമഴ്നാട്ടിൽ ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്നു അല്ലാമാ മാപ്പിള ലബ്ബ  ആലിം സാഹിബ്  

അസ്സയ്യിദ് മുഹമ്മദ് ഹസൻ അസ്സഞ്ചരിയ്യ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അവർകളെക്കുറിച്ച് അല്ലമാ മാപ്പിള ആലിം ലബ്ബ സാഹിബ് അവർകൾ ദീർഘമായ മൗലിദ് രചിച്ചിട്ടുണ്ട് 'മൗലിദ് അത്വാഇ റസൂൽ ' എന്നാണ് മൗലിദിന് നാമകരണം ചെയ്തിരിക്കുന്നത് അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു  

പ്രമുഖ പണ്ഡിതനായ ഹാഫിള് അഹ്മദ് ളിയാഉദ്ദീൻ തന്റെ 'രിയാളുൽ ആരിഫീൻ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് മാപ്പിള ലബ്ബ ആലിം സാഹിബ് ഉദ്ധരിക്കുന്നു 

ശൈഖ് മുഈനുദ്ദീൻ ചിശ്ത്തി (റ) ളാഹിറായ ഇൽമുകളെല്ലാം നേടിയതിന് ശേഷം ഹഖാഇഖിന്റെയും തൗഹീദിന്റെയും ഇൽമുകൾ തേടി ഇറാഖിന്റെ ഭാഗത്തേക്ക് സഞ്ചരിച്ചു 

ശൈഖ് ഉസ്മാൻ ഹാറൂനിയെ കണ്ടെത്തി അദ്ദേഹത്തോടൊപ്പം ഇരുപത് വർഷം ഖാദിമായി കഴിഞ്ഞു കൂടി മുരീദിന്റെ ചര്യകളിൽ സംതൃപ്തനായി ആത്മീയതയുടെ ഉന്നത പദവിയിലേക്ക് ഉയർത്തി (മൗലിദ് അത്വാഇ റസൂൽ: പേ: 10)

കെ.പി.എം ഇമ്പിച്ചിക്കോയ തങ്ങൾ രചിച്ച 'ഫൈളുൽ ഇലാഹിൽ ബാരി ഫീ മനാഖിബി അശൈഖ് മുഈനുദ്ദീൻ അൽ അജ്മീരി ' എന്ന മൗലിദിൽ ഇങ്ങനെ കാണാം 

'ശൈഖ് മുഈനുദ്ദീൻ തന്റെ സഞ്ചാരത്തിനിടയിൽ ശൈഖ് അബിന്നൂർ ഉസ്മാൻ അൽ ഹാറൂനിയെക്കുറിച്ച് കേട്ടു അദ്ദേഹത്തിന്റെ സന്നധിയിലെത്തി ഖാദിമായി ബൈഅത്ത് ചെയ്തു  

രിയാള, മുജാഹിദ, ഇബാദത്ത്, മുറാഖബ എന്നിവയിൽ വ്യാപൃതനായി ഇരുപത് വർഷക്കാലം സഹവസിച്ചു യാത്രകളിൽ അനുഗമിച്ചു 'ഹിർഖ' നൽകി ആദരിക്കപ്പെട്ടു ചിശ്ത്തി ത്വരീഖത്തിലെ ഖിലാഫത്ത് ലഭിച്ചു  

ശൈഖ് അബിന്നൂർ ഉസ്മാൻ ഹാറൂനി (റ) അവർകളുടെ ഖബർ മക്കയിലാകുന്നു (പേജ്:8) 

എല്ലാവരും ശൈഖ് ഉസ്മാൻ ഹാറൂനിയെ വിട്ടുപോയപ്പോൾ മുഈനുദ്ദീൻ ക്ഷമയോടെ കൂടെ നിന്നു ശൈഖിന്റെ പൊരുത്തം നേടി  

ശൈഖ് ഇൽമ് പറയാൻ തുടങ്ങി ജനം അത്ഭുതത്തോടെ ഓടിയടുത്തു കറാമത്തുകൾ പ്രകടമായി പോയവരെല്ലാം മടങ്ങിയെത്തി ഖാൻഖാഹ്  സജീവമായി മുരിദന്മാർ തിക്കിത്തിരക്കിവന്നു  

ശൈഖിന്റെ ഖ്യതി ദൂരെ ദിക്കുകളിലെല്ലാം വ്യാപിച്ചു വമ്പിച്ച ജനപ്രവാഹം തന്നെയുണ്ടായി  തനിക്ക് എന്തെല്ലാം കഴിവുകൾ ലഭിച്ചിട്ടുണ്ടോ അവയെല്ലാം ശിഷ്യനായ മുഈനുദ്ദീന് നൽകാൻ ശൈഖ് മനസ്സിൽ തീരുമാനിച്ചു കഴിഞ്ഞു


പുതിയ പദവി 


മഹാനായ ഉസ്മാൻ ഹാറൂനി (റ) അവർകൾ ചിശ്ത്തി ത്വരീഖത്തിന്റെ ശൈഖായിരുന്നു  

ചിശ്ത്തി ത്വരീഖത്തിന്റെ സ്ഥാപകൻ ഖാജാ അബൂഇസ്ഹാഖ് ശാമി (റ) ആകുന്നു അദ്ദേഹം സിറിയയിലാണ് ജനിച്ചു വളർന്നത്  പിന്നീട് ചിശ്ത് എന്ന പ്രദേശത്ത് വന്നു താമസമാക്കി  അഫ്ഗാനിസ്ഥാനിൽ ഹാരിറൂദ് നദിയുടെ കരയിലുള്ള ഒരു പ്രദേശമാണ് ചിശ്ത് 

ചിശ്ത്തും പരിസര പ്രദേശങ്ങളും സൂഫികളുടെ പ്രധാന കേന്ദ്രമായി വളർന്നു ഖാജാ അബൂഇസ്ഹാഖ് ശാമിലൂടെ ചിശ്ത്തിന്റെ പേര് ലോകമെങ്ങും വ്യാപിച്ചു  

അബൂഇസ്ഹാഖ് ശാമി സ്ഥാപിച്ച ത്വരീഖത്തിന് ചിശ്ത്തി ത്വരീഖത്ത് എന്ന പേർ ലഭിച്ചു അദ്ദേഹത്തിന്റെ ഗുരുപരമ്പര (സിൽസില) അലി (റ) വിൽ ചെന്നു ചേരുന്നു അതിപ്രകാരമാകുന്നു: 

അബൂഇസ്ഹാഖ് ശാമി (റ)

മംശദ് അൽവി ദിനാവരി (റ) (മുംശാദ് അലവി ദൈനൂരി (റ)) 

അബൂ ഹുബൈറാ ബസരി (റ)

സദീ ഉദ്ദീൻ ഹുസൈഫ (റ) (ഹുദൈഫത്തുൽ മർഅശി (റ))

ഇബ്റാഹീമുബ്നു അദ്ഹം (റ)

ഹുളൈലുബ്നു ഇയാള് (റ)

അബ്ദുൽ വാഹിദ് ബ്നു സൈദ് (റ) 

ഹസൻ ബസ്വരി (റ) 

അലി (റ) 

അബൂഇസ്ഹാഖ് ശാമി (റ) അവർകളുടെ പിൻഗാമികളുടെ കൂട്ടത്തിൽ പെടുന്ന പ്രമുഖനാണ് ഖാജാ ഉസ്മാൻ ഹാറൂനി (റ) ഹാറൂനിയുടെ പ്രധാന ശിഷ്യൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)  ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) വിൽ നിന്ന് ഖാജാ അബൂ ഇസ്ഹാഖ് ശാമി (റ) വരെയുള്ള സിൽസില ഇപ്രകാരമാകുന്നു  

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)

ഖാജാ ഉസ്മാൻ ഹാറൂനി ചിശ്ത്തി (റ) 

ഖാജാ ശരീഫ് സന്ദ്നി ചിശ്ത്തി (റ)

ഖാജാ ഖുത്വുബുദ്ദീൻ മൗദൂദ് ചിശ്ത്തി (റ)

ഖാജാ അബൂയൂസുഫ് ചിശ്ത്തി (റ) 

ഖാജാ അബൂ മുഹമ്മദ് ചിശ്ത്തി (റ)

ഖാജാ അബൂ അഹ്മദ് ചിശ്ത്തി (റ)

ഖാജാ അബൂഇസ്ഹാഖ് ശാമി ചിശ്ത്തി (റ) 

ഖാജാ ഉസ്മാൻ ഹാറൂനി (റ) തന്റെ ശിഷ്യൻ മുഈനുദ്ദീന് മഹത്തായ പദവികൾ കൈമാറുന്ന രംഗം ശംസുൽ ഉലമ  ഹൃദയസ്പർശിയായ നിലയിൽ വിവരിക്കുന്നത് കാണുക 

ഖാജാ മുഈനുദ്ദീൻ തസ്ക്കിയത്തിന്റെ ഉന്നത പദവിയിലെത്തിക്കഴിഞ്ഞു അപ്പോൾ ശൈഖ് തന്റെ പദവികൾ ശിഷ്യന് നൽകാൻ തീരുമാനിച്ചു ഒരു ദിവസം ശൈഖ് ശിഷ്യനോട് കല്പിച്ചു: 

വുളു പുതുക്കി വന്നു 

അപ്പോൾ ഇങ്ങനെ കല്പന കിട്ടി 

'രണ്ട് റക്അത്ത് നിസ്കരിക്കുക ഒന്നാമത്തെ റക്അത്തിൽ ഒരു ഫാത്തിഹ ഓതിയശേഷം ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതുക രണ്ടാമത്തെ റക്അത്തിൽ ആയിരം തവണ ഫാത്തിഹ ഓതുക സൂറത്തുൽ ഇഖ്ലാസ് ഒരു തവണ ഓതുക ' 

മുഈനുദ്ദീൻ അപ്രകാരം രണ്ട് റക്അത്ത് നിസ്കരിച്ചു നബി (സ) തങ്ങളുടെ മേൽ നൂറ് തവണ സ്വലാത്ത് ചൊല്ലുക   

നൂറ് തവണ സ്വലാത്ത് ചൊല്ലി ഒരു രാവും പകലും ഏകനായി രിയാളിൽ ഇരിക്കുക ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതുക ശൈഖ് കല്പിച്ചതെല്ലാം ചെയ്തു കടുത്ത പരീക്ഷണമെല്ലാം വിജയിച്ചു ശിഷ്യന്റെ കഴിവിൽ ഗുരു പൂർണ സംതൃപ്തനായി   

ഗുരു തന്നെക്കുറിച്ചു ചിന്തിച്ചു കാലം അവസാനിക്കുകയാണ് തന്റെ ആയുസ്സിന്ന് ഇനി ഏറെ ദൈർഘ്യമില്ല തനിക്കു പ്രഗത്ഭനായൊരു പിൻഗാമി വേണം ചിശ്ത്തി ത്വരീഖത്തിന്റെ വെളിച്ചം ലോകമെങ്ങും പരുത്താൻ കഴിവുള്ള പിൻഗാമി    തനിക്കു ലഭിച്ചതെല്ലാം പിൻഗാമിയെ ഏല്പിക്കാം ശാന്തമായ മനസ്സോടെ വിട പറയാം മുഈനുദ്ദീൻ അതിനു യോഗ്യനാണെന്ന് ബോധ്യം വന്നിരിക്കുന്നു 

'ശിരസ്സ് ഉയർത്തി മേല്പോട്ടു നോക്കുക' ശൈഖ് കല്പിച്ചു  കണ്ണിന്റെ മുമ്പിലെ മറകൾ ഉയർത്തപ്പെട്ടു അർശ്, കുർസ് എന്നിവ വ്യക്തമാക്കപ്പെട്ടു  

'താഴോട്ട് നോക്കുക' 

താഴോട്ട് നോക്കി മറകൾ നീക്കപ്പെട്ടു ഭൂമിയുടെ അടിഭാഗം വരെ കണ്ടു  അൽഹംദുലില്ലാഹ് 

സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു 

'ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതുക' വീണ്ടും കല്പന 

അവ ഓതിത്തീർന്നു  അല്ലാഹു നിന്നെ ഉന്നത പദവിയിൽ എത്തിച്ചിരിക്കുന്നു ഗുരു സംതൃപ്തിയോടെ പറഞ്ഞു  

ശംസുൽ ഉലമാ മൗലിദിൽ വിവരിച്ചതിന്റെ ചുരുക്കരൂപമാണ് നിങ്ങൾ മീതെ കണ്ടത് ശൈഖിന്റെ രണ്ട് വിരലുകൾക്കിടയിലൂടെ മുഈനുദ്ദീന്റെ പതിനെണ്ണായിരം ലോകങ്ങൾ കണ്ടു   

ഖാജായുടെ ചരിത്രമെഴുതിയവർ ഈ രംഗം വിവരിച്ചിട്ടുണ്ട് ഗുരു ശിഷ്യനുവേണ്ടി നടത്തിയ പ്രാർത്ഥനയും ഹൃദയസ്പർശിയായിരുന്നു 

അല്ലാഹുവേ മുഈനുദ്ദീനെ നീ സ്വീകരിക്കേണമേ നിസ്സഹായനാക്കരുതേ എന്റെ പിൻഗാമിയാക്കേണമേ ഒറ്റക്ക് ആക്കരുതേ  

പെട്ടെന്നൊരു പ്രകാശം കടന്നുപോയി അത് ഹൃദയത്തിൽ തട്ടി മനസ്സിൽ വല്ലാത്ത തെളിച്ചം ഇതുവരെയും മുരീദായി നടക്കുകയായിരുന്നു ആ ഘട്ടം അവസാനിച്ചിരിക്കുന്നു ഇനി പുതിയ തൗത്യം തന്നിൽ നിന്ന് ത്വരീഖത്ത് വാങ്ങാൻ വന്നവരോട് ഖാജാ ഉസ്മാൻ ഹാറൂനി (റ) ഇങ്ങനെ പറഞ്ഞു: 

'എല്ലാം മുഈനുദ്ദീനെ ഏല്പിച്ചു കഴിഞ്ഞു ഇനി അവിടെനിന്ന് ത്വരീഖത്ത് സ്വീകരിക്കുക '  

അങ്ങനെ ജനശ്രദ്ധ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയിലേക്ക് തിരിഞ്ഞു 


അല്ലാഹുവിൽ ഏല്പിച്ചു 


മുഈനുദ്ദീൻ ചിശ്ത്തി (റ) തന്റെ ജീവിതയാത്രയെക്കുറിച്ചു ഇന്ത്യയിലെ സദസ്സുകളിൽ വെച്ചു സംസാരിക്കാറുണ്ടായിരുന്നു അതിന്റെ ചുരുക്കം ഇങ്ങനെയാകുന്നു 

'ബാഗ്ദാദിൽ വെച്ച് ഞാൻ എന്റെ ശൈഖും വഴികാട്ടിയുമായ ശൈഖ് ഉസ്മാൻ ഹാറൂനി (റ) അവർകളുമായി കണ്ടുമുട്ടി അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്നെ ആത്മീയ ലോകത്തേക്ക് കൈപിടിച്ചുയർത്തി ' 

ഹിജ്റ: 562 കാലം ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദ്ദി (റ) അവർകൾ അന്ന് ബഗ്ദാദിലുണ്ട് ആത്മീയ ലോകത്തേക്ക് കടന്നുവന്നിട്ടേയുള്ളൂ അദ്ദേഹം എന്റെ സഹവാസം ആഗ്രഹിച്ചു പിൽക്കാലത്ത് സുഹ്റവർദ്ദി ത്വരീഖത്തിന്റെ മഹാഗുരുവായി ഉയർന്നുവന്ന ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദ്ദിക്ക് ഇത് വളരെയേറെ ഫലം ചെയ്തിട്ടുണ്ട് 

ഞാനും എന്റെ വന്ദ്യഗുരുവും മക്ക ലക്ഷ്യമാക്കിയുള്ള ദീർഘയാത്രയിലാണ് ഒരു പട്ടണത്തിലിറങ്ങി അവിടത്തെ  ഖാൻഖാഹിൽ ചെന്നു കുറെ ദർവേശുമാരെ കണ്ടു അല്ലാഹുവിനോടുള്ള സ്നേഹത്തിൽ സ്വയം മറന്നു മയങ്ങുന്നവർ പരിസരം മറന്നവർ  

അവരോട് ആശയവിനിമയം നടത്താൻ പോലും കഴിഞ്ഞില്ല അവരുടെ അബോധാവസ്ഥയിൽ നിന്ന് ഉണർന്നതേയില്ല  

പിന്നീട് ഞങ്ങൾ ഫലൂജ എന്ന സ്ഥലത്തെത്തി അവിടത്തെ പ്രധാന മസ്ജിദിൽ ഏതാനും ദിവസം താമസിച്ചു   

യാത്രയിലുടനീളം ശൈഖിന്റെ യാത്രാസാമഗ്രികളെല്ലാം ഞാൻ തലയിൽ ചുമക്കുകയായിരുന്നു പാചകം ചെയ്യുക, വസ്ത്രമലക്കുക തുടങ്ങിയ സേവനങ്ങളും ചെയ്തു  

ദീർഘയാത്രയുടെ അവസാനം ഞങ്ങൾ പുണ്യമക്കാശരീഫിലെത്തി ആവേശപൂർവ്വം ത്വവാഫ് ആരംഭിച്ചു   

എന്റെ വന്ദ്യരായ ശൈഖ് എന്നെ അല്ലാഹുവിൽ ഏല്പിക്കാൻ പോവുകയാണ് അവിടത്തെ പുണ്യംനിറഞ്ഞ കൈകൊണ്ട് ഈ എളിയവന്റെ കൈ പിടിച്ചു കൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചു  

അല്ലാഹുവേ 

കാരുണ്യവാനായ അല്ലാഹുവേ 

റഹ്മാനും റഹീമുമായ റബ്ബേ....

മുഈനുദ്ദീനെ സ്വീകരിക്കൂ  

മുഈനുദ്ദീനെ സ്വീകരിക്കൂ  

എന്തൊരു നിഷ്കളങ്കമായ ശബ്ദം എത്ര പ്രതീക്ഷാനിർഭരമായ പ്രാർത്ഥന എത്ര താഴ്മയായ തേട്ടം   

മുഈനുദ്ദീൻ സർവ്വവും ശൈഖിന്റെ പാദത്തിൽ സമർപ്പിച്ച് വിനയാന്വിതനായി നിൽക്കുകയാണ്   

ശൈഖ് മുരീദിനുവേണ്ടി അല്ലാഹുവിനോട് താണുകേണപേക്ഷിക്കുകയാണ്  സർവ്വ ലോകങ്ങളും കോരിത്തരിച്ചുപോയ നിമിഷം

അപ്പോൾ  ഒരു ശബ്ദം കേട്ടു ഗുരുവും ശിഷ്യനും വ്യക്തമായി കേട്ടു 

'ഖബിൽനാ മുഈനുദ്ദീൻ' 

മുഈനുദ്ദീനെ നാം സ്വീകരിച്ചിരിക്കുന്നു  

ശൈഖിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അല്ലാഹുവിന് നന്ദി പറയാൻ വാക്കുകളില്ല  

റൂഹ് പിടഞ്ഞുപോയ നിമിഷങ്ങൾ 

മുഈനുദ്ദീൻ (റ) കരഞ്ഞു പറയാൻ വാക്കുകൾ കിട്ടുന്നില്ല 

അഭിവന്ദ്യരായ ശൈഖ് തന്നെ അല്ലാഹുവിൽ ഏല്പിച്ചു കഴിഞ്ഞു അല്ലാഹു എന്നെ സ്വീകരിച്ചു  ഈ നടന്ന പ്രാർത്ഥന അതാണെന്റെ സമ്പാദ്യം അമലുകൾ ഓരോന്നായി പൂർത്തിയാക്കി  

ഇനി പുണ്യ മദീനയിലേക്ക് ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) മദീനയിലെ റൗളാശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു 

തന്റെ വന്ദ്യരായ ഉപ്പൂപ്പ 

ഉപ്പവഴിയും ഉമ്മ വഴിയുമുള്ള പിതൃപരമ്പര ഈ ഉപ്പൂപ്പയിൽ എത്തിച്ചേരുന്നു  ഉപ്പൂപ്പയോടുള്ള നിഷ്കളങ്ക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ചുണ്ടിൽ സ്വലാത്ത് തന്നെ   

ഞങ്ങൾ പുണ്യറൗളാശരീഫിലെത്തി വന്ദ്യരായ ശൈഖ് എന്നോടിങ്ങനെ പറഞ്ഞു 

'മുഈനുദ്ദീൻ സലാം പറഞ്ഞോളൂ....'  വിറയ്ക്കുന്ന ചുണ്ടുകൾകൊണ്ട് സലാം ചൊല്ലി  

'അസ്സലാമു അലൈക്കും യാ സയ്യിദൽ മുർസലീൻ' 

വൈകിയില്ല സലാം മടക്കുന്ന ശബ്ദം കേട്ടു 

'വ അലൈക്കസ്സലാം യാ വലദീ ഖുത്വുബുൽ മശാഇഖ് ' 

മശാഇഖന്മാരുടെ ഖുത്വുബായ മകനേ നിനക്ക് സലാം  

ഖാജാ ഉസ്മാൻ ഹാറൂനി (റ) ഇങ്ങനെ പറഞ്ഞു: 

'ഇപ്പോൾ നീ ആത്മീയതയുടെ പൂർണ്ണത പ്രാപിച്ചിരിക്കുന്നു ' 

കുറച്ചു ദിവസം താമസിച്ചു പിന്നെ മടക്കയാത്ര റൗളാ ശരീഫിൽ ചെന്നു ഉപ്പൂപ്പയോട് സലാം പറഞ്ഞു 

ശൈഖിന്റെ കൂട്ട മടക്കയാത്ര 

മടക്കയാത്രയിൽ ഒരു കൂട്ടം ദർവേശുമാരെ കണ്ടു ഔശ് എന്ന സ്ഥലത്തെത്തിയപ്പോൾ ശൈഖ് ബഹാഉദ്ദീൻ ഔശ് (റ) അവർകളെ കണ്ടു   

ഞങ്ങൾ ബഡാക് ഷാൻ എന്ന പ്രദേശത്തെത്തി പല ദർവേശുമാരെയും കണ്ടു അവിടെ നിന്ന് ബുഖാറയിൽ വന്നു ദിവസങ്ങളോളം താമസിച്ചു മജ്ലിസുകളിൽ പങ്കെടുത്തു    

ദീർഘ യാത്രകൾക്കിടയിൽ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ഒടുവിൽ ഞങ്ങൾ ബാഗ്ദാദിൽ തിരിച്ചെത്തി  

ശൈഖ് ഉസ്മാൻ ഹാറൂനി (റ) രിയാളയിൽ മുഴുകി ഏകാന്തതയിൽ ഇരുന്ന് ആരാധന ശൈഖിനെ ബാഗ്ദാദിൽ കണ്ടെത്തിയ ശേഷമുള്ള പത്ത് വർഷങ്ങൾ നിരന്തര യാത്രകളായിരുന്നു  

ശൈഖ് അവർകളുടെ ബെഡ്, പുതപ്പ്, വെള്ളപ്പാത്രം തുടങ്ങിയ സാധനങ്ങൾ ഖാജാ മുഈനുദ്ദീൻ ശിരസ്സിൽ ചുമന്നുകൊണ്ട് പോവുകയായിരുന്നു  

പത്ത് വർഷങ്ങൾ യാത്രക്കിടയിൽ ചോർന്നുതീർന്നു അടുത്ത പത്ത് വർഷത്തേക്കുള്ള യാത്ര ആരംഭിക്കുകയായി ഓരോ യാത്രയിലും നിരവധി പരീക്ഷണങ്ങൾ വരും  യാത്ര ക്ഷീണം, വിശപ്പ്, ഉറങ്ങാൻ കഴിയാതിരിക്കുക, വഴിയിലെ ബുദ്ധിമുട്ടുകൾ  എല്ലാം സഹിക്കുക ക്ഷമിക്കുക ക്ഷമയിലൂടെ ശൈഖിന്റെ പൊരുത്തം നേടുക ശൈഖിന്റെ തൃപ്തിയിലൂടെ അല്ലാഹുവിന്റെ തൃപ്തി നേടുക 

ഔശ് പ്രദേശത്തെ ആളുകൾ ആഹ്ലാദം കൊള്ളുകയാണ് എല്ലാ വീടുകളിലും ആനന്ദം  മഹാന്മാരായ രണ്ട് ഔലിയാക്കന്മാർ എത്തിയിരിക്കുന്നു  അവരെക്കൊണ്ട് ബർക്കത്ത് സിദ്ധിക്കണം 

കുഞ്ഞുങ്ങളെയും എടുത്തു കൊണ്ടാണ് ചിലർ വരുന്നത് 

ഒരു നോട്ടം ഒരു വാക്ക് ഒരു മന്ദഹാസം ഒരു സ്പർശനം അതിനു വേണ്ടി ആളുകൾ തിരക്ക് കൂട്ടുന്നു   

വന്നതാരൊക്കെയാണ്? 

പ്രസിദ്ധനായ ഖാജാ ഉസ്മാൻ ഹാറൂനി ചിശ്ത്തി അവർകൾ

പ്രിയ ശിഷ്യൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി അവർകളും 

ഒരു ഉമ്മ തന്റെ മകനെയും  കൊണ്ടുവന്നു മകന് ബിസ്മി എഴുതിക്കൊടുക്കണം മഹാന്മാർ ബിസ്മി എഴുതി വായിച്ചുകൊടുത്താൽ തന്റെ കുട്ടി മഹാ പണ്ഡിതനായിത്തീരുമെന്ന് ഉമ്മ മനസ്സിലാക്കിയിട്ടുണ്ട് 

മകന് പ്രായമെത്രയായി? മുഈനുദ്ദീൻ (റ) ചോദിച്ചു 

നാല് വർഷം നാല് മാസം നാലു ദിവസം 

എങ്കിൽ അത്ഭുത ബാലൻ തന്നെ പിൽക്കാലത്ത് ലോകമറിയുന്ന ആരിഫ് ആയിത്തീരും  

ബിസ്മി എഴുതാനുള്ള പലക കൊണ്ടുവന്നിട്ടുണ്ട് 

കുട്ടിയുടെ പേര്? 

ഖുത്വുബുദ്ദീൻ 

അതെ, ഭാവിയെ ഖുത്വുബ് തന്നെ 

'പലക തരൂ' മുഈനുദ്ദീൻ ആവശ്യപ്പെട്ടു 

കുട്ടി പലക കൊടുത്തു മുഈനുദ്ദീൻ എഴുതാൻ പോവുകയാണ് അപ്പോൾ ശൈഖ് ഉസ്മാൻ ഹാറൂനി (റ) പറഞ്ഞു: 

'മുഈനുദ്ദീൻ എഴുതാറായിട്ടില്ല അല്പംകൂടി കാത്തിരിക്കൂ  ഖാളി ഹമീദുദ്ദീൻ നാഗോരി വന്നുചേരും ഖുത്വുബുദ്ദീന് അദ്ദേഹം ബിസ്മി എഴുതിക്കൊടുക്കട്ടെ 

പിൽക്കാലത്ത് ഡൽഹി ആസ്ഥാനമായി ഇന്ത്യയിൽ ഇസ്ലാംമത പ്രചരണം നടത്തിയ മഹാപുരുഷൻ ഖാജാ ഖുത്വുബുദ്ദീൻ ബക്തിയാർ കഅ്കി (റ) ആയിരുന്നു അന്ന് ബിസ്മി എഴുതിക്കാൻ വന്ന ആ കുട്ടി പിന്നീട് ഗുരുവും ശിഷ്യനും സീസ്ഥാനിലേക്കു പോയി അവിടെ വെച്ച് ദർവേശ് സദറുദ്ദീൻ മുഹമ്മദ് അഹമ്മദ് സീസ്ഥാനിയെ കണ്ടു ഏതാനും ദിവസങ്ങൾ അവിടെ താമസിച്ചശേഷം സ്ഥലംവിട്ടു 


പിൻഗാമി 

ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) പിൽക്കാലത്ത് അനുസ്മരിക്കാറുണ്ടായിരുന്നു ഒരു സംഭവം  

ഹള്റത്ത് ഖാജാ ഉസ്മാൻ ഹാറൂനിയും ശൈഖ് ഔഹദുദ്ദീൻ കിർമാനിയും ഈ വിനീതനുംകൂടി മദീനയിലേക്കു പുറപ്പെട്ടു ഞങ്ങൾ ദമസ്ക്കസിൽ എത്തിച്ചേർന്നു പ്രധാന മസ്ജിദിൽ വന്നുചേർന്നു 

പന്ത്രണ്ടായിരം പ്രവാചകന്മാർ ആ പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ജനങ്ങൾ കൂട്ടമായി വന്നു ദുആ ചെയ്തു പോവുന്നു അന്ത്യവിശ്രമം കൊള്ളുന്ന നബിമാർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥന നടത്തി  

വളരെയേറെ സൂഫികൾ അവിടെയുണ്ടായിരുന്നു അവരുമായി സംസാരിച്ചു ഒന്നിച്ചു പ്രാർത്ഥിച്ചു ഒരു ദിവസം ഞങ്ങൾ മൂന്നുപേരും കൂടി ദമസ്ക്കസിലെ പള്ളിയിൽ ഇരിക്കുകയായിരുന്നു മുഹമ്മദ് ആരിഫ് എന്ന മഹാനും വന്നു ചേർന്നു  

മുഹമ്മദ് ആരിഫ് ഇങ്ങനെ പറഞ്ഞു: 'ഖിയാമം നാളിൽ കണക്ക് ചോദ്യം വരുമ്പോൾ പരിത്യാഗികളായ ദർവേശുമാർക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല എന്നാൽ ധനികന്മാർക്ക് എല്ലാ കണക്കും പറയേണ്ടിവരും' 

ഇത് കേൾക്കേണ്ട താമസം ഒരു ദർവേശ് ചാടിയെണീറ്റ് ചോദിച്ചു 'അതിനെന്താണ് തെളിവ് ? ഏത് കിതാബിലാണതുള്ളത് ?'  

മുഹമ്മദ് ആരിഫിന് പെട്ടെന്ന് കിതാബിന്റെ പേര് കിട്ടിയില്ല അദ്ദേഹം ഉടനെ മുറാഖബ ഇരുന്നു മലക്കുകൾ വന്നു കിതാബ് കാണിക്കപ്പെട്ടു അദ്ദേഹം എഴുന്നേറ്റുനിന്നു കിതാബിന്റെ പേര് പറഞ്ഞു ചോദ്യകർത്താവായ ദർവേശ് ഉടനെ മുഹമ്മദ് ആരിഫിന്റെ പാദത്തിൽ തലവെച്ചു വിനയം കാണിച്ചു  

ഹിജ്റഃ 581 മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ ജീവിതത്തിലെ സുപ്രധാന വർഷമാണ് മൂന്നു സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച വർഷം  

ശൈഖ് നജ്മുദ്ദീൻ കുബ്റ (റ) വിനെ കണ്ടുമുട്ടി  

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിനെ സന്ദർശിച്ചു 

'അനീസുൽ അർവാഹ് ' എന്ന ഗ്രന്ഥം എഴുതിത്തീർത്തു പതിനെട്ട് അധ്യായങ്ങളുള്ള ഒരു ഗ്രന്ഥമാണത് തന്റെ ശൈഖിന്റെ വിലപ്പെട്ട ഉപദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ശൈഖിനോടൊപ്പമുള്ള ജീവിതയാത്രക്ക് ഇരുപത് വർഷം തികഞ്ഞു ഇനി സുപ്രധാന വഴിത്തിരിവാണ് അതിന് സമയമായിരിക്കുന്നു  

രണ്ടു പതിറ്റാണ്ട് കാലത്തെ കഠിന ശിക്ഷണം കൊണ്ട് ശൈഖ് ഉസ്മാൻ ഹാറൂനി തന്റെ ശിഷ്യനെ പാകപ്പെടുത്തിയെടുത്തു തന്റെ ദൗത്യം പൂർത്തിയായിരിക്കുന്നു ഇനി എല്ലാം ശിഷ്യനെ ഏല്പിക്കാം 

ചിശ്ത്തി ഖിലാഫത്തിന്റെ വിളക്ക് ശിഷ്യൻ ഭദ്രമായി സൂക്ഷിക്കും വെളിച്ചം മങ്ങാതെ നോക്കിക്കൊള്ളും ഖിലാഫത്ത് നൽകൽ ഹിർഖ ധരിപ്പിക്കൽ 

പിൻഗാമിയായി നിയോഗിക്കൽ 

എല്ലാം ചിശ്ത്തി മാർഗ്ഗത്തിലെ സുപ്രധാന ചടങ്ങുകളാണ് സജ്ജാദെ നശീൻ അതാണ് ചടങ്ങിന്റെ പേര് ആത്മീയ നായകന്മാരുടെ നാടായ ബഗ്ദാദിൽ തന്നെയാണ് സജ്ജാദെ നശീൻ ഒരുക്കുന്നത് 

ആത്മീയ ലോകത്തെ മഹാരഥന്മാരുടെ അനുഗ്രഹീത സാന്നിധ്യം അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) യിൽ നിന്ന് ലഭിച്ചത്, പരമ്പരാഗതമായി കൈമാറിവന്ന ചില അനുഗ്രഹീത വസ്തുക്കൾ സദസ്സിൽ കൊണ്ടുവന്നുവെച്ചു സ്ഥാനവസ്ത്രവും കൊണ്ടുവന്നു  

എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മുഈനുദ്ദീൻ സ്ഥാനവസ്ത്രം ധരിച്ചു മുഈനുദ്ദീനെ കൊണ്ടുവന്നിരുത്തി  ശൈഖ് ഉസ്മാനി ഹാറൂനി (റ) വന്നിരുന്നു 

സലാം ചൊല്ലി എല്ലാവരും സലാം മടക്കി  

ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലി എന്നിട്ടിങ്ങനെ പറഞ്ഞു തുടങ്ങി: 'ഓ..... മുഈനുദ്ദീൻ ഇതെല്ലാം നിനക്കു വേണ്ടിയുള്ള ഒരുക്കങ്ങളാകുന്നു ഞാൻ നിനക്കു വേണ്ടതെല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട് അവയെല്ലാം കർശനമായി പിൻപറ്റണം നീ എന്റെ ആത്മീയ പുത്രനും പിൻഗാമിയും ആകുന്നു പരമ്പരാഗതമായി ചിശ്ത്തി മാർഗ്ഗത്തിൽ എനിക്കു കിട്ടിയതെല്ലാം ഞാൻ നിനക്കു കൈമാറുന്നു' 

ഇത്രയും പറഞ്ഞശേഷം, ചിശ്ത്തി ശൈഖുമാരിലൂടെ പരമ്പരാഗതമായി കൈമാറിവന്ന വടി ശൈഖ് ഉസ്മാൻ ഹാറൂനി കൈയിലെടുത്തു മുഈനുദ്ദീന്റെ നേരെ നീട്ടി വളരെ ആദരവോടെ കൈകൾ നീട്ടി അത് വാങ്ങി വിശേഷപ്പെട്ട ഷാൾ പുതപ്പിച്ചു സുഗന്ധദ്രവ്യം നൽകി മുസ്വല്ല കൊടുത്തു തലപ്പാവ് ധരിപ്പിച്ചു  

ശൈഖ് ഉസ്മാൻ ഹാറൂനി (റ) ഇങ്ങനെ തുടർന്നു ഇവയെല്ലാം നമ്മുടെ മുൻഗാമികൾ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചു എന്റെ ശൈഖിന്റെ കരങ്ങളിലൂടെ എനിക്ക് കിട്ടി ഞാൻ ഇവയെല്ലാം നിന്നെ ഏല്പിക്കുന്നു  ഇനി നീയാണ് ഇവ സൂക്ഷിക്കേണ്ടത് നമ്മുടെ മാർഗ്ഗത്തിന്റെ ചിഹ്നങ്ങളാണിവ നിന്റെ കാലം കഴിയാറാവുമ്പോൾ നല്ലൊരു പിൻഗാമിയെ കണ്ടുപിടിച്ച് ഇവയെല്ലാം നൽകണം   ജനങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത് ആരോടും ഒന്നും ആവശ്യപ്പെടരുത് എല്ലാറ്റിനും അല്ലാഹു മതി  ശൈഖ് തന്റെ ഖലീഫയെ ആലിംഗനം ചെയ്തു  ശിരസ്സിലും കണ്ണിലും ചുംബിച്ചു  

'അല്ലാഹുവേ ഞാൻ ഈ ആത്മീയ പുത്രനെ നിന്നെ ഏല്പിക്കുന്നു '  

അതോടെ ചടങ്ങുകൾ അവസാനിച്ചു 

ശൈഖ് ഖലീഫക്ക് സലാം ചൊല്ലി വേർപിരിയുകയാണ് ഇരുപത് വർഷത്തെ സഹവാസത്തിനു ശേഷം ഗുരുവും ശിഷ്യനും വഴിപിരിയുന്നു  

ഏറെ കഴിഞ്ഞില്ല ശൈഖ് ഉസ്മാൻ ഹാറൂനി ബഗ്ദാദ് വീട്ടു 

മുഈനുദ്ദീൻ ശൈഖായിരിക്കുന്നു ഇന്നുമുതൽ ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി എന്നറിയപ്പെടും ഹിജ്റഃ 582-ലായിരുന്നു ഈ സംഭവങ്ങൾ   

ഖാജായുടെ ആദ്യയാത്ര ഔശിലേക്കായിരുന്നു നല്ല സ്വീകരണം പ്രബോധന പ്രവർത്തനങ്ങൾ നടത്തി അവിടെ നിന്ന് ഇസ്ഫഹാനിലെത്തി ശൈഖ് മുഹമ്മദ് ഇസ്ഫഹാനിയുമായി കണ്ടുമുട്ടി  

ഹിജ്റഃ 583 മറ്റൊരു പ്രധാന സംഭവം നടക്കുന്നു പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഖുത്ബുദ്ദീൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയുടെ മുരീദായി ബൈഅത്ത് ചെയ്തു  

ഇനിയുള്ള ജീവിതയാത്രയിൽ ജാജാസാഹിബിന് ഖുതുബ് സാഹിബിന്റെ കൂട്ടുണ്ടായിരിക്കും  അതേ വർഷം തന്നെ രണ്ടുപേരുംകൂടി മക്കയിലേക്ക് തിരിക്കുകയാണ് ഹജ്ജും ഉംറയും നിർവ്വഹിക്കാൻ  


അല്ലാഹുവിന്റെ സഹായി 


ഹിജ്റഃ 583 

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഖുത്വുബുദ്ദീൻ ബക് ത്തിയാർ കഅകിയോടൊപ്പം ഹജ്ജിന് പുറപ്പെട്ടു രണ്ടുപേരും മക്കയിലെത്തിച്ചേർന്നു കഅ്ബ ത്വവാഫ് ചെയ്തു കൊണ്ടിരിക്കുന്നു അപ്പോൾ ഒരു വിളിയാളം കേട്ടു 

'ഓ.... മുഈനുദ്ദീൻ ചോദിച്ചുകൊള്ളൂ.... നിങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കപ്പെടുന്നതാണ് ' 

'അല്ലാഹുവേ മുഈനുദ്ദീന്റെ സകല മുരീദന്മാരെയും നീ അനുഗ്രഹിക്കേണമേ ' 

ഉടനെ വിളിയാളം വന്നു 

മുഈനുദ്ദീൻ ഖിയാമം നാൾവരെ നിങ്ങളുടെ മുദീദന്മാരായിവരുന്ന എല്ലാവർക്കും അനുഗ്രഹം ലഭിക്കുന്നതാണ്  

ഹജ്ജ് കർമ്മം നിർവ്വഹിച്ചതിന് ശേഷം റൗള സിയാറത്തിനായി അവർ മദീനയിലെത്തി  

ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയെ നബി (സ) തങ്ങൾ റൗളയിലേക്കു വിളിച്ചു വളരെ ആദരവോടും താഴ്മയോടും കൂടി ഖാജ റൗളാശരീഫിൽ വന്നുനിന്നു  

സലാം ചൊല്ലി ദുആ ഇരന്നു  മസ്ജിദുന്നബവിയിൽ തന്നെ അധിക നേരവും കഴിച്ചുകൂട്ടി ഒരു ദിവസം റൗളാശരീഫിനു സമീപം ഇരിക്കുകയായിരുന്നു അപ്പോൾ റൗളയിൽ നിന്ന് വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ വിളി വന്നു ഉടനെ അടുത്തേക്ക് ചെന്നു 

യാ മുഈനുദ്ദീൻ 

അൻത മുഈനുൽ ലിദീനില്ലാഹി

ഓ മുഈനുദ്ദീൻ 

നിങ്ങൾ അല്ലാഹുവിന്റെ സഹായി ആകുന്നു 

കുളിരണിഞ്ഞു പോയ നിമിഷങ്ങൾ വീണ്ടും കനിവിന്റെ വാക്കുകൾ ഒഴുകിവന്നു 

'ഇന്ത്യാരാജ്യം ഞാൻ നിങ്ങളെ ഏല്പിക്കുന്നു അല്ലാഹുവിൽ നിന്നുള്ള ഒരു സമ്മാനമാണത് അവിടെ ഈമാനിന്റെ പ്രകാശം എത്തിയിട്ടില്ല സന്മാർഗ്ഗ ഭോഭയുമായി നിങ്ങളവിടേക്ക് പോവുക ഇരുളകറ്റുക ഇന്ത്യയിൽ നിങ്ങളുടെ സ്ഥാനം അജ്മീർ ആകുന്നു അവിടെ ധാരാളമാളുകൾ നിങ്ങളെ സമീപിക്കും അവരെ സന്മാർഗ്ഗത്തിലേക്ക് നയിക്കുക അവരുടെ കൂട്ടത്തിൽ ഫഖീറന്മാരും അമീറന്മാരും കാണും  

നിങ്ങളുടെ കർമ്മവേദിയാണ് അജ്മീർ അന്ത്യവിശ്രമസ്ഥലവും അജ്മീർ തന്നെ നിങ്ങളുടെ സന്താനപരമ്പരകളുടെ കേന്ദ്രവും അജ്മീർ ആകുന്നു അന്ത്യനാൾവരെ അങ്ങനെ തന്നെ ' 

സന്ദേശം ശ്രവിച്ചപ്പോൾ സന്തോഷമുണ്ടായി മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞുപോയി ഒപ്പം ഉൽക്കണ്ഠയും  

ഇന്ത്യ അതെവിടെയാണ്? 

അജ്മീർ എവിടെയാണ്? അങ്ങോട്ടുള്ള വഴിയേത്? 

പകൽ മുഴുവൻ അതായിരുന്നു ചിന്ത വിദൂരമായ നാട് പല ദൈവങ്ങളിൽ വിശ്വസിക്കുന്ന ജനത അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുക എത്ര ശ്രമകരമായ ജോലി  

ഉറങ്ങിയപ്പോൾ സ്വപ്നം കണ്ടു 

നബി (സ) തങ്ങൾ സ്വപ്നത്തിൽ വന്നു എത്ര മനോഹരമായ രൂപം ആവേശത്തോടെ നോക്കി നിന്നു പിന്നെ ആലിംഗനം  

സ്വപ്നത്തിൽ നബി (സ) തങ്ങളെ കണ്ടു ഒരു ഉറുമാൻ പഴം തന്നു സൂക്ഷിച്ചു നോക്കി അതിൽ ഭൂമിയുടെ രൂപം കരയും കടലുമുണ്ട്  

ഇന്ത്യ കണ്ടു അജ്മീർ കണ്ടു അവിടേക്കുള്ള വഴികൾ കണ്ടു സന്തോഷമായി  

ഒരു വലിയ ജനസമൂഹത്തെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരാനുള്ള ദൗത്യമാണ് ഏല്പിച്ചിരിക്കുന്നത്  

നബി (സ) തങ്ങളോട് യാത്ര പറഞ്ഞു പുണ്യഭൂമിയിൽ നിന്ന് മടങ്ങി ബഗ്ദാദിലെത്തി ശൈഖ് അബുല്ലൈസ് സമർഖന്തിയുടെ മസ്ജിദിൽ വന്നു അവിടെവെച്ച് ഒരു മഹത്തായ ചടങ്ങ് നടക്കാൻ പോവുന്നു  ഖുത്വുബുദ്ദീൻ ബക് ത്തിയാർ കഅകിയെ ഖലീഫയായി നിയോഗിക്കുന്ന ചടങ്ങ് അതിന് സാക്ഷ്യം വഹിക്കാൻ പല മഹാന്മാരും സന്നിഹിതരായിട്ടുണ്ട്  

ശൈഖ് ദാവൂദുൽ ദാവൂദുൽ കിർമാനി, ശൈഖ് സഹാബുദ്ദീൻ, ശൈഖ് ബുർഹാനുദ്ദീൻ മുഹമ്മദ് ചിശ്ത്തി, ശൈഖ് താജുദ്ദീൻ മുഹമ്മദ് ഇസ്ഫഹാനി തുടങ്ങിയവർ  നാലു മൂലകളുള്ള തൊപ്പി ഖുത്വുബുദ്ദീന്റെ ശിരസ്സിൽ വെച്ചു കൊടുത്തു 

അദൃശ്യ ഭാഗങ്ങളിൽ നിന്ന് ഖാജാ മുഈനുദ്ദീൻ ചിശ്ത്തിക്ക് പല സന്ദർഭങ്ങളും കിട്ടിക്കൊണ്ടിരുന്നു ഖുത്വുബുദ്ദീനെക്കുറിച്ച് പല വിവരങ്ങളും കിട്ടി അദ്ദേഹത്തെ ഖലീഫയാക്കണമെന്ന നിർദ്ദേശവും കിട്ടി അതനുസരിച്ചാണ് ഖലീഫയാക്കിയത് 

ഖാജായുടെ യഥാർത്ഥ പിൻഗാമിയായി വരേണ്ടത് ഖുത്വുബുദ്ദീൻ തന്നെയാണ് അതിനനുസരിച്ചുള്ള ശിക്ഷണമാണ് അദ്ദേഹത്തിന് ലഭിക്കാൻ പോവുന്നത്  

ഖലീഫയായി നിയോഗിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് പതിനേഴ് വയസ്സ് പ്രായമായിരുന്നു  ബാഗ്ദാദിലെ കർമ്മങ്ങളെല്ലാം കഴിഞ്ഞശേഷം അവർ ചിശ്ത്തിയിലേക്ക് യാത്രയായി


സമാഇ


ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) സുദീർഘമായ യാത്രക്കൊരുങ്ങി ഔലിയാക്കന്മാരുടെ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തണം ഔലിയാക്കന്മാരുടെ സുൽത്വാനാണ് ശൈഖ് മുഹ്‌യിദ്ദീൻ  അബ്ദുൽ ഖാദിർ ജീലാനി (റ) മഹാനെ സന്ദർശിക്കാൻ വേണ്ടി ബഗ്ദാദിൽ വന്നു വന്ദ്യരായ മാപ്പിള ആലിം ലബ്ബ സാഹിബിന്റെ വിവരണം കാണുക 

നാല്പത് അനുയായികളോടൊപ്പം ബാഗ്ദാദിലെത്തി മുഹ്‌യിദ്ദീൻ ശൈഖ് (റ) അവരെ ആഹ്ലാദപൂർവ്വം സ്വീകരിച്ചു ആഗതരുടെ സലാം മടക്കിയശേഷം മുഹ്‌യിദ്ദീൻ ശൈഖ് (റ) വിളിച്ചുപറഞ്ഞു കൊണ്ടവരെ സ്വാഗതം ചെയ്തത് 

മർഹബൻ ബി അത്വാഇ റസൂൽ

മർഹബൻ ബി റസൂലി റസൂൽ 

റസൂലിന്റെ ഔദാര്യത്തിന് സ്വാഗതം 

റസൂലിന്റെ ദൂതന്ന് സ്വാഗതം 

ഇന്ത്യൻ ജനതക്ക് നബി (സ) നൽകിയ ഔദാര്യമാണ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിലമതിക്കാനാവാത്ത പാരിതോഷികം റസൂൽ (സ) തങ്ങൾ അല്ലാഹുവിന്റെ ദൂതനാകുന്നു ആ ദൂതന്റെ ദൂതനായിട്ടാണ് ഖാജാ വന്നിരിക്കുന്നത്  

വളരെ മാന്യവും ഹൃദ്യവുമായ സ്വീകരണം ഉന്നതമായ രീതിയിൽ തന്നെ സൽക്കാരമൊരുക്കി മുഹ്‌യിദ്ദീൻ ശൈഖ് (റ) കത്തി ലങ്കിനിൽക്കുന്ന കാലം പ്രശസ്തിയുടെ കൊടുമുടിയിലാണ്

  ഖാജാ മുഈനുദ്ദീൻ ചിശ്ത്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യണം അങ്ങനെ അദ്ദേഹത്തെ സന്തോഷിപ്പിക്കണം  നബി (സ) ആദരിച്ച വ്യക്തിയാണ് നാമും അദ്ദേഹത്തെ ആദരിക്കണം ചിശ്ത്തി ത്വരീഖത്തിൽ വളരെ പ്രാധാന്യമുള്ള കാര്യം ഖാദിരിയ്യഃ ത്വരീഖത്തിൽ അതിന്ന് പ്രാധാന്യമില്ല അങ്ങനെയുള്ള കാര്യം അത് ചെയ്യേണ്ടിയിരിക്കുന്നു ഖാജായെ സന്തോഷിപ്പിക്കാൻ അത് വേണം അത് ചെയ്യാൻ തന്നെ മുഹ്‌യിദ്ദീൻ  ശൈഖ് (റ) തീരുമാനിച്ചു  

സമാഇ സദസ്സ്  

ഗായകരുടെ സദസ്സൊരുക്കുക ഇശ്ഖിന്റെ ഗാനങ്ങൾ ഗായകർ ചേർന്നു പാടും കവാലി ഖാജാമുഈനുദ്ദീൻ അതിൽ ലയിച്ചുചേരും ഇശ്ഖിന്റെ നിർവൃതിയിലേക്കു വരും പ്രകൃതിപോലും പ്രകമ്പനം കൊണ്ട് നിന്നുപോവും  

ബഗ്ദാദിലെ ഗായകരെ വിളിച്ചു കൂട്ടി ഗായകരുടെ സദസ്സൊരുങ്ങി കേൾവിക്കാരായി നിരവധിപേരെത്തി  

ഖാജാ സന്തോഷപൂർവ്വം സദസ്സിലെത്തി ഗാനാലാപനം തുടങ്ങാറായപ്പോൾ മുഹ്‌യിദ്ദീൻ ശൈഖ് (റ) ഖാൻഖാഹിലേക്ക് മടങ്ങി മുരീദന്മാർക്ക് ദർസ് തുടങ്ങി  

ഒരു ഭാഗത്ത് ഗാനസദസ്സ് 

മറ്റൊരു ഭാഗത്ത് ദർസ് 

മുരീദന്മാർ നോക്കിനിൽക്കെ മുഹ്‌യിദ്ദീൻ ശൈഖ് (റ) വിന്റെ ഭാവം മാറി ഗൗരവം പൂണ്ടു മുഖം ചുവന്നു തുടുത്തു  പെട്ടെന്ന് ഒരു കുന്തം കൈയിലെടുത്തു നിലത്ത് കുത്തിപ്പിടിച്ചു ഭൂമിക്ക് വിറയൽ ബാധിച്ചു കുന്തം ശക്തമായി ഭൂമിയിൽ അമർത്തിപ്പിടിച്ചു പിന്നെ എല്ലാം ശാന്തമായി   

എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല പിറ്റെ ദിവസം പ്രഭാതത്തിൽ ആളുകൾ സംഭവത്തെക്കുറിച്ചന്വേഷിച്ചു 

മുഹ്‌യിദ്ദീൻ ശൈഖ് (റ) ഇങ്ങനെ വിവരിച്ചു 

ഗാനാലാപന സമയത്ത് ഖാജാ മുഈനുദ്ദീൻ അല്ലാഹുവിനോടുള്ള ഇശ്ഖ് കൊണ്ട് സ്വയം മറന്നു ഇശ്ഖിന്റെ ശക്തികൊണ്ട് ബാഗ്ദാദ് കീഴ്മേൽ മറിഞ്ഞുപോവുമെന്ന് ഞാൻ ഭയന്നുപോയി അപ്പോൾ ഞാൻ കുന്തംകൊണ്ട് അമർത്തിപ്പിടിച്ചു അങ്ങനെ ഞാൻ ചെയ്തില്ലെങ്കിൽ ബാഗ്ദാദ് കീഴ്മേൽ മറിയുമായിരുന്നു 

തന്നോട് കാണിച്ച ഔദാര്യത്തിന് ഖാജാ മുഈനുദ്ദീൻ വളരെ നന്ദിയുള്ളവനായിരുന്നു ആലിംഗനം ചെയ്ത് ആശിർവദിച്ചാണ് ഖാജയെ യാത്രയാക്കിയത് 

മുഹ്‌യിദ്ദീൻ  ശൈഖ് (റ) വും ഖാജായും തമ്മിലുള്ള പ്രത്യേക ബന്ധം വ്യക്തമാക്കുന്ന മറ്റൊരു സംഭവം പറയാം 

ഒരിക്കൽ മുഹ്‌യിദ്ദീൻ ശൈഖ് (റ) ഇങ്ങനെ പ്രഖ്യാപിച്ചു അമ്പതോളം ഔലിയാക്കന്മാരുള്ള സദസ്സിൽ വെച്ചായിരുന്നു പ്രഖ്യാപനം 

'ഖദമീ അലാ റഖബത്തി കുല്ലി വലിയ്യിൻ ലില്ലാഹി' 

(അല്ലാഹുവിന്റെ എല്ലാ ഔലിയാക്കന്മാരുടെയും ചുമലിൽ എന്റെ പാദം ഉണ്ട്) 

പ്രസിദ്ധമായ മുഹ്‌യിദ്ദീൻ മാലയിൽ ഇങ്ങനെ ഒരു വരിയുണ്ട് 

'എല്ലാ മശാഇഖന്മാരുടെ തോളുമ്മൽ 

ഏകൽ അരുളാലെ എന്റെ കാൽ

എന്നോവർ' 

(അല്ലാഹുവിന്റെ കല്പന പ്രകാരം എല്ലാ മശാഇഖന്മാരുടെയും ചുമലിൽ എന്റെ കാലുണ്ട്) 

ശൈഖ് അബുസ്സഊദ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് 

'അല്ലാഹുവിന്റെ ഔലിയാക്കന്മാരുടെ ചുമലിൽ എന്റെ പാദമുണ്ട് എന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി പറയുമ്പോൾ ആ സദസ്സിൽ ഞാനുണ്ടായിരുന്നു അക്കാലത്തെ പ്രഗത്ഭരായ അമ്പതോളം ശൈഖുമാർ സദസ്സിലുണ്ടായിരുന്നു പാദം വെക്കാൻ വേണ്ടി എല്ലാവരും കഴുത്ത് നീട്ടിക്കൊടുക്കുന്നത് ഞാൻ കണ്ടു ശൈഖ് അലിയ്യുബ്നു ഹീതി എഴുന്നേറ്റു പാദം ചുമലിൽ വെക്കുന്നതും ഞാൻ കണ്ടു ' 

അടുത്തുള്ളവരും അകലെയുള്ളവരുമായ ഔലിയാക്കൾ ചുമലിൽ കാൽവെക്കത്തക്കവണ്ണം കുനിഞ്ഞുകൊടുത്തു  

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഇക്കാര്യത്തിൽ എല്ലാവരെക്കാളും മുൻകടന്നു 

'അങ്ങയുടെ പാദം എന്റെ ശിരസ്സിൽ വെക്കുക എന്റെ കണ്ണുകളിലും വെക്കുക '  

ഇത് പറഞ്ഞു കൊണ്ട് ശിരസ്സ് തന്നെ താഴ്ത്തിക്കൊടുത്തു 

'എന്റെ സഹോദരൻ വിനയത്തിൽ എല്ലാവരെയും പിന്നിലാക്കി അല്ലാഹു അദ്ദേഹത്തിന് അത്യുന്നത സ്ഥാനം നൽകി അനുഗ്രഹിക്കുന്നതാണ് ' 

ഇതായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പ്രതികരണം 


യാദ്കാർ മുഹമ്മദ് 


സബ്സുവാർ 

ഖാജായുടെ ജീവിതയാത്രയിലെ ചില നിർണ്ണായക സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പ്രദേശമാണ് സബ്സുവാർ  

ഇവിടെ ഭരണം നടത്തുന്നത് ക്രൂരനായ മുഹമ്മദ് യാദ്കാർ ആളൊരു റാഫിളിയാണ് മഹാന്മാരെപ്പറ്റി പരിഹാസപൂർവ്വം സംസാരിക്കും  മദ്യപാനിയാണ് മദ്യപാന കേന്ദ്രങ്ങളുണ്ട് മദ്യപാന്മാരുടെ സംഘങ്ങൾ തന്നെയുണ്ട് മദ്യം നുരയുന്ന ഉല്ലാസ സായാഹ്നങ്ങൾ 

സത്യവും, നീതിയും, ധർമ്മവും പമ്പകടന്നു അക്രമവും പിടിച്ചുപറിയും നിത്യ സംഭവങ്ങൾ ജനം ഭരണം മടുത്തു ഒരു മാറ്റത്തിനുവേണ്ടി ദാഹിച്ചു അപ്പോഴാണ് ആ സന്തോഷവാർത്ത കേട്ടത് 

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വരുന്നു ജനം ആവേശഭരിതരായി ഖാജാ അവർകൾക്ക് സബ്സുവാറിലേക്ക് സ്വാഗതം 

ഖാജയെത്തി ജനം ആവേശപൂർവ്വം ചുറ്റുംകൂടി യാദ്കാർ മുഹമ്മദിന്റെ കിങ്കരന്മാർ ഖാജായെ എത്തിനോക്കി കുറെ പട്ടിണിപ്പാവങ്ങൾ അവർക്കു മധ്യെ പരുക്കൻ വസ്ത്രം ധരിച്ച ഒരു ഫഖീർ  

അവർക്ക് പുച്ഛം തോന്നി ആളുകൾ ഖാജായുടെ മുമ്പിൽ വന്നുനിന്നു സങ്കടപ്പെട്ടു കരഞ്ഞു  

'ഖാജാ.... ഞങ്ങളെ രക്ഷിക്കൂ അങ്ങ് ദുആ ചെയ്യൂ ഒന്നുകിൽ യാദ്കാർ മുഹമ്മദ് സന്മാർഗ്ഗത്തിലാവണം അല്ലെങ്കിൽ അവൻ നശിക്കണം എങ്കിലേ നാട്ടിനു രക്ഷയുള്ളൂ ' 

ക്ഷമിക്കൂ കുറച്ചു നാൾകൂടി കഴിയട്ടെ 

നാളുകൾ നീങ്ങി ദുർഭരണത്തിന്റെ ദുരന്ത കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്  

ജനം ഖാജായുടെ വാക്കുകൾക്ക് കാതോർക്കുകയാണ് മഹാന്റെ ചലനങ്ങൾ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്തെങ്കിലും സംഭവിക്കും അതുറപ്പാണ്  

ജനങ്ങൾക്കു സദുപദേശങ്ങൾ നൽകി 

അവർ ആവേശപൂർവ്വം സൽക്കർമ്മങ്ങളിൽ മുഴുകി നാട്ടിലെ ചലനങ്ങൾ യാദ്കാറും കൂട്ടരും അറിയുന്നുണ്ട്  

ഈ ഫഖീർ ഒരു ശല്യമായി മാറുകയാണ് ഓടിച്ചുവിടണം ഭീഷണിയുടെ സ്വരമുയർന്നു 

ഒരു സംഘർഷത്തിന്റെ സാധ്യത തെളിഞ്ഞു വന്നു  ഖാജായുടെ മുഖത്ത് ഗൗരവം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു ധൃതിയിൽ മുമ്പോട്ടു നടന്നു   

ജനം അത്ഭുതത്തോടെ നോക്കി നിന്നു യാദ്കാർ മുഹമ്മദിന്റെ കൂറ്റൻ കൊട്ടാരം മുമ്പിലൊരു കാവൽക്കാരൻ  

ഖാജ കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ നോക്കും കാവൽക്കാരൻ വാൾകൊണ്ട് ആക്രമിക്കും ജനം നടുക്കത്തോടെ നിൽക്കുന്നു കാവൽക്കാരൻ ഖാജയെ തടുത്തു  

ഖാജ  അവന്റെ മുഖത്തേക്കു നോക്കി അവൻ ഭയന്നു വിറച്ചു വാൾ താഴെ വീണു പിന്നാലെ അവനും വീണു ബോധമില്ലാതെ  

കൊട്ടാരത്തിൽ പ്രവേശിച്ചു 

അകത്തും കാവൽക്കാരൻ അവരെ അമർത്താൻ ഒരു നോട്ടം മതി ഖാജ ദർബാറിൽ പ്രവേശിച്ചു   

യാദ്കാർ മുഹമ്മദ് സിംഹാസനത്തിലിരിക്കുന്നു  

ഖാജായുടെ ശബ്ദമുയർന്നു 

'യാദ്കാർ.... ജനങ്ങളുടെ രക്തത്തിൽ മുക്കിയ കുറെ റൊട്ടിക്കഷ്ണങ്ങളാണ് നിന്റെ കൈവശമുള്ളത് ഞാനതിന്റെ കണക്കെടുപ്പ് പൂർത്തിയാക്കാൻ വന്നതാണ് ' 

യാദ്കാർ ഭയന്നു വിറച്ചു സിംഹാസനത്തിൽ നിന്നിറങ്ങിവന്നു കാലുകൾ വിറച്ചു.......  

ഖാജ കൊട്ടാരത്തിൽ നിന്നിറങ്ങിപ്പോയി  പിന്നീട് ജനം ആ അത്ഭുതം കണ്ടു  

ഒരുപാട് സമ്മാനങ്ങളുമായി യാദ്കാർ മുഹമ്മദ് ഖാജായെ കാണാൻ വന്നു 

'ക്ഷമിക്കണം ഈ പാരിതോഷികങ്ങൾ സ്വീകരിക്കണം ' 

'ഈ ഫഖീറിനെന്തിനാണ് പാരിതോഷികങ്ങൾ അവ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യൂ' 

അവ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടു  

ഖാജായുടെ കാരുണ്യത്തിന്റെ നോട്ടം 

യാദ്കാറിന്റെ മനസ്സ് മാറി ഭൗതിക സുഖങ്ങൾ വെറുത്തു  

'എന്നെ അങ്ങയുടെ അടിമയായി സ്വീകരീക്കൂ ' 

വുളൂ എടുത്തു വരൂ 

വുളൂ എടുത്തു വന്നു ഖാജ ദുആ ഇരന്നു എല്ലാവരും ആമീൻ ചൊല്ലി 

'എനിക്കുള്ള സകല സ്വത്തും ഞാൻ ഈ കാൽക്കീഴിൽ സമർപ്പിക്കുന്നു സ്വീകരിച്ചാലും ഒരടിമയായി അങ്ങയെ പിന്തുടരാൻ എന്നെ അനുവദിച്ചാലും ' 

കഴിവുള്ളവർ നാട് ഭരിക്കട്ടെ നാട്ടുകാർക്ക് നല്ല ഭരണാധികാരിയെ കിട്ടി  

യാദ്ക്കാർ മുഹമ്മദ് പരിത്യാഗിയായി മാറിക്കഴിഞ്ഞു ഖാജായുടെ ഖാദിമായി മാറി  ആത്മീയ പദവിയിലേക്കുള്ള പടവുകൾ ചവിട്ടിക്കയറാൻ തുടങ്ങി  

ഖാജയും സംഘവും പിന്നീട് ബൽഖീലേക്ക് നീങ്ങി ശൈഖ് അഹ്മദ് ഖള്റവൈഹി (റ) ന്റെ ഖാൻഖാഹിൽ മാസങ്ങളോളം താമസിച്ചു  

ജനങ്ങളെ തത്വശാസ്ത്രം പറഞ്ഞ് വഴിതെറ്റിക്കുന്ന ഒരു പണ്ഡിതൻ അവിടെയുണ്ടായിരുന്നു  

ഹകീം ളിയാഉദ്ദീൻ അദ്ദേഹത്തിന്റെ ഖുതുബ്ഖാനയിൽ തത്വശാസ്ത്രസംബന്ധമായ നിരവധി ഗ്രന്ഥങ്ങളുണ്ടായിരുന്നു പലരേയും വാദപ്രതിവാദം നടത്തി ഉത്തരംമുട്ടിച്ചിട്ടുണ്ട് കുറെ ശിഷ്യന്മാരുമുണ്ട്  

ഖാജായുടെ ഖാദിമീങ്ങൾ അമ്പും വില്ലും ഉപയോഗിച്ചു പക്ഷികളെ വേട്ടയാടിപ്പിടിച്ചു ഇറച്ചി പാകം ചെയ്തു നോമ്പു തുറക്കാനുപയോഗിക്കും 

ഒരു ദിവസം ഭക്ഷണം പാകം ചെയ്തു വെച്ചു ഖാജാ നിസ്കാരത്തിൽ പ്രവേശിച്ചു  

ഹകീം ളിയാഉദ്ദീൻ കുറച്ചു ദിവസമായി ഖാജായെ നേരിട്ടൊന്നു കാണാൻ നടക്കുകയാണ് ഒരു സംവാദം നടത്താൻ  

അദ്ദേഹം കയറിവന്നു ഒരു കഷ്ണം മാംസം നൽകി അത് തിന്നതോടെ മനസ്സിൽ വെളിച്ചം പടർന്നു ബോധം കെട്ടു വീണു  

ഒരു കഷ്ണം കൂടി കഴിപ്പിച്ചു ബോധം വന്നപ്പോൾ ദീൻഘനേരം ഖാജായെ നോക്കി നിന്നു മനസ്സാകെ മാറി ഖാജാ അദ്ദേഹത്തിന്റെ വിജ്ഞാനം ഊരിയെടുത്തു 

എന്നെ അവിടത്തെ അടിമയാക്കൂ അദ്ദേഹം അപേക്ഷിച്ചു ബൈഅത്ത് ചെയ്തു മുരീദായി 

ലൈബ്രറിയിലെ വികല ആശയങ്ങളുള്ള ഗ്രന്ഥങ്ങൾ നദിയിൽ ഒഴുക്കിക്കളഞ്ഞു   

ഖാജായെ പിന്തുടരാൻ അനുവാദം നൽകി  ചിശ്ത്തി ത്വരീഖത്തിന്റെ പ്രചാരകനായി ഹകീം ളിയാഉദ്ദീൻ രംഗത്തു വന്നു പല പ്രദേശങ്ങളിലും ചെന്ന് ചിശ്ത്തി ത്വരീഖത്തിന്റെ പ്രകാശം പരത്തി 

നബി (സ) തങ്ങളുടെ കല്പന ശിരസാവഹിച്ചുകൊണ്ട് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അജ്മീറിലേക്ക് വരികയാണ്   അജ്മീറിന് പല പേരുകൾ പറയപ്പെട്ടിട്ടുണ്ട് ജാംഗീർ, ജിറാഗ്, ജീമീർ, ആദ്മീർ, ജലൂപൂർ  

രാജപുത്രന്മാർ രൂപീകരിച്ച രാജവംശം രാജവംശത്തെ ശക്തമാക്കിയത് രാജാ ജയ്പാൽ രാജാവും ജനങ്ങളും ബഹുദൈവ വിശ്വാസികൾ മാരണവിദ്യ ശക്തി പ്രാപിച്ച കാലം ശക്തന്മാരായ മാരണക്കാർ ധാരാളമുണ്ടായിരുന്നു കൊട്ടാരവുമായി ചുറ്റിപ്പറ്റിയാണ് പലരുടെയും ജീവിതം സ്ത്രീകളുടെ കൂട്ടത്തിലും ധാരാളം മാരണക്കാരികളുണ്ടായിരുന്നു ധാരാളം പ്രവചനക്കാരുമുണ്ടായിരുന്നു ലക്ഷണ നോക്കലും രാശി നോക്കലും സർവ്വത്ര പ്രചാരത്തിലുണ്ട്  

ഖാജ വരുന്ന കാലത്ത് അജ്മീർ ഭരിച്ചിരുന്നത് വൃഥി രാജ് ചൗഹാൻ ആയിരുന്നു രാജാവിന്റെ മാതാവ് നക്ഷത്രഫലം പറയുന്നതിൽ വിദഗ്ധയായിരുന്നു   

ഖാജ വരുന്നതിന്റെ പന്ത്രണ്ട് കൊല്ലം മുമ്പ് അവർ ഗണിച്ചു നോക്കി പ്രവചനം നടത്തി    

അറേബ്യയിൽ നിന്ന് ഒരു ഫഖീർ വരും ദൈവകൃപയുള്ള ആളായിരിക്കും അദ്ദേഹം ഏകദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ ക്ഷണിക്കും അദ്ദേഹം അത്ഭുതങ്ങൾ കാണിക്കും നിരവധി പേർ അദ്ദേഹത്തിൽ വിശ്വസിക്കും നീയും വിശ്വസിക്കണം അക്കാലത്ത് ഞാനുണ്ടെങ്കിൽ വിശ്വസിക്കും   ആ ഫഖീറിനെ തിരിച്ചറിയാനുള്ള ധാരാളം അടയാളങ്ങൾ പറഞ്ഞു കൊടുത്തു 

പൃഥിരാജിന്റെ മനസ്സിൽ അപ്പോൾ മുതൽ വെറുപ്പു തുടങ്ങി ആ ഫഖീർ വരുന്നത് തടയണം അതിനുള്ള വഴികൾ ആരായാൻ തുടങ്ങി അതിർത്തി സേനയോട് കരുതിയിരിക്കാൻ ആവശ്യപ്പെട്ടു 

അല്ലാഹുവിന്റെ ഭൂമി അവൻ സൃഷ്ടിച്ച ജനങ്ങൾ അല്ലാഹുവിന്റെ ജനങ്ങളെ അവനിലേക്ക് അടുപ്പിക്കുവാനാണ് പ്രവാചകന്മാർ വന്നത് പ്രവാചകന്മാരുടെ കാലം കഴിഞ്ഞു ഇനി ആ ദൗത്യം നിർവ്വഹിക്കേണ്ടത് ആരിഫീങ്ങളാണ്  ആരിഫീങ്ങളുടെ നേതാവാണ് ഖാജ 

അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ വിളിക്കാനാണ് ഖാജ എത്തിയിരിക്കുന്നത് പടപ്പുകളെ പടച്ചവനിലേക്ക് ക്ഷണിക്കുമ്പോൾ അതിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല  

ആയിരക്കണക്കായ വർഷങ്ങളായി തൗഹീദിന്റെ വെളിച്ചമെത്താത്ത നാട് പിശാചുക്കൾ അടക്കി ഭരിക്കുന്ന സ്ഥലം ആ നാട് ഔലിയാക്കളുടെയും സൂഫിയാക്കളുടെയും നാടായി മാറാൻ പോവുകയാണ് 

ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാതെ പൃഥിരാജ് നിലക്കൊണ്ടു  ഖാജായുടെ ആഗമനം കൊണ്ട് എന്ത് നേട്ടമുണ്ടായി   

അബുൽ ഹസൻ അലി നദ് വി സാഹിബിന്റെ വരികൾ ഉദ്ധരിക്കാം: 

'നിശ്ചിത ദാർഢ്യത്തോടെയുള്ള ഖാജായുടെ പരിശ്രമവും ആത്മാർത്ഥതയും ത്യാഗമനസ്ഥിതിയും സമർപ്പണവും ആയിരക്കണക്കിന് വർഷങ്ങളായി വിഗ്രഹാരാധനയുടെ അന്ധകാരത്തിൽ മുങ്ങിയ ഒരു രാജ്യത്തെ, മതപണ്ഡിതന്മാരുടെയും സൂഫികളുടെയും നാടാക്കി മാറ്റി ഈ നാട് മതവിജ്ഞാനത്തിന്റെയും ആത്മീയോൽക്കർഷത്തിന്റെയും ശേഖരമായിത്തീർന്നു ഇന്നാടൊട്ടുക്കും അല്ലാഹു അക്ബർ മുഴങ്ങിയതും, എങ്ങും ഖുർആന്റെയും ഹദീസിന്റെയും സ്നേഹ ഗീതങ്ങളാൽ നിറഞ്ഞതും ഖാജ കാരണമായിരുന്നു ' 

ഇന്ത്യൻ മുസ്ലിംകളുടെ സവിശേഷതകൾ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി അബുൽ ഹസൻ അലി നദ് വി സാഹിബ് അറബി ഭാഷയിൽ സമഗ്രമായൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട് അൽ മുസ്ലിമൂന ഫിൽ ഹിന്ദ് ഖാജായും ശിഷ്യന്മാരും ഇന്ത്യക്ക് നൽകിയ സംഭാവനകൾ അതിൽ വിവരിച്ചിരിക്കുന്നു 


തടാകം വറ്റി 


ഖാജാ ആദ്യമെത്തിയത് ഡൽഹിയിലാണ് ജനസേവനവുമായി രംഗത്തിറങ്ങി പലവിധ ബുദ്ധിമുട്ടുകൾ സഹിക്കുന്ന ആളുകൾ അവർ വന്നു സങ്കടം പറഞ്ഞു  

ഖാജ അവരെ ആശ്വസിപ്പിച്ചു അവർക്കുവേണ്ടി പ്രാർത്ഥിച്ചു വിശന്നവർക്കാഹാരം നൽകി മഹാൻ നൽകിയ ആഹാരവും വെള്ളവും അവർക്ക് ദിവ്യഔഷദം പോലെയായിരുന്നു 

ഒരു വലിയ ജനക്കൂട്ടത്തെ കനത്ത ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരികയായിരുന്നു ഖാജ (റ)  

കല്ല്, മരം, പാമ്പ് തുടങ്ങി നിരവധി വസ്തക്കളെ ആരാധിച്ചിരുന്നവർ ഏകനായ റബ്ബിനെക്കുറിച്ച് കേട്ടു  

ജാതിയുടെയും ഉപജാതിയുടെയും മതിൽക്കെട്ടുകളില്ലാത്ത മതം ഏകദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യർ സഹോദരങ്ങൾ  

ഖാജായുടെ വാക്കുകൾ അവർ വിശ്വസിച്ചു ആയിരങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു അവരെ നയിക്കാൻ ഒരാൾ വേണം ഒരു നേതാവ് അതിന് യോഗ്യനായ മഹാനാണ് ഖുത്ബുദ്ദീൻ ബക് ത്തിയാർ കഅ്കി (റ)  

മഹാൻ ഡൽഹിയിൽ താമസിക്കും ഇസ്ലാം മതപ്രചരണം നടത്തും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ ഖാജായിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കും 

ഖാജ ഡൽഹി വിടുകയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ് ഇന്തയുടെ ഹൃദയഭാഗം അജ്മീർ   

അതിശക്തനാണ് അവിടത്തെ രാജാവ് ലക്ഷക്കണക്കിൽ വരും രാജാവിന്റെ സൈന്യം രാജപുത്രവംശം വമ്പിച്ച സ്വത്തുണ്ട് സ്വർണ്ണ കൂമ്പാരമുണ്ട്  

പല സ്ഥലത്തും പടുകൂറ്റൻ കോട്ടകൾ കെട്ടിയിട്ടുണ്ട് ചമ്പൽ നദിക്കരയിൽ കെട്ടിയ കോട്ട അമ്പരപ്പിക്കുന്നതാണ് കോട്ടക്കു ചുറ്റും വളർന്നു വന്ന പട്ടണത്തിന്റെ പേര് കോട്ട എന്നാകുന്നു 

 ഇന്ന് പ്രധാന റെയിൽവെ ജംഗ്ഷനാണ് കോട്ട അജ്മീറിലേക്ക് പോകുന്ന പലരും ഇവിടെ ഇറാങ്ങാറുണ്ട് ചിലർ ജയ്പൂരിൽ ചെന്നിറങ്ങും ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും  അജ്മീറിലേക്ക് നേരിട്ട് ട്രെയിൻ സർവ്വീസുണ്ട്   

അജ്മീറിൽ പൃഥിരാജിന്റെ കൊട്ടാരം പ്രൗഢിയോടെ ഉയർന്നു നിന്നു താരാഘട്ടിലാണ് മറ്റൊരു പ്രധാന കോട്ട 

'ശക്തിയിലും സമ്പത്തിലും പൃഥിരാജ് പഴയ കാലത്തെ കിസ്റാ ചക്രവർത്തിക്ക് തുല്യനായിരുന്നു' വെന്നാണ് ശംസുൽ ഉലമ രേഖപ്പെടുത്തിയിരിക്കുന്നത് 

പേരെടുത്ത ജ്യോത്സ്യന്മാർ ഒരു ഫഖീർ വരുമെന്നും, അദ്ദേഹം കാരണമായി രാജ്യഭരണം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു ഫഖീറിന്റെ രൂപവിവരണവും നൽകിയിരുന്നു  

ആ ഫഖീർ ഇതാ എത്തിയിരിക്കുന്നു അല്ലാഹു എന്നു പറയാൻ ഒരാളില്ലാത്ത അജ്മീറിൽ ഒരു തണൽ മരം കണ്ടു അതിന്നു താഴെ വിശ്രമിച്ചു രാജാവിന്റെ ഒട്ടകങ്ങൾ രാത്രി വിശ്രമിക്കുന്ന സ്ഥലമാണത് വൈകുന്നേരം ഒട്ടകങ്ങളുടെ സൂക്ഷിപ്പുകാരെത്തി 

ഒട്ടിയ വയറും പരുക്കൻ വസ്ത്രവുമായി നിൽക്കുന്ന ഫഖീറിനെ അവർ പുച്ഛത്തോടെ നോക്കി 

'ഇത് ഒട്ടകങ്ങൾക്ക് കിടക്കാനുള്ള സ്ഥലമാണ് മാറിപ്പോകൂ ഇവിടെ നിന്ന് ' ഒട്ടകക്കാർ ഗൗരവത്തോടെ പറഞ്ഞു അവർ ശകാരിക്കാൻ തുടങ്ങി  

ഫഖീർ ശാന്തസ്വരത്തിലിങ്ങനെ പറഞ്ഞു: 'ഒട്ടകങ്ങൾ കിടക്കട്ടെ ഞാൻ പോയേക്കാം'

ഖാജ തന്റെ സാധനങ്ങളുമായി അനാസാഗറിന്റെ സമീപത്തേക്കു പോയി വുളൂ എടുത്തു നിസ്കരിച്ചു പതിവുള്ള ആരാധനകളിൽ മുഴുകി 

അടുത്ത പ്രഭാതം ഒട്ടകക്കാർ സാധാരണ പോലെ വന്നു എന്നും ഒട്ടകങ്ങൾ എഴുന്നേറ്റു പുറത്തേക്കു പോവാൻ തയ്യാറായി നിൽക്കും അത്ഭുതം, ഒരൊറ്റ ഒട്ടകവും അന്ന്  എഴുന്നേറ്റിട്ടില്ല നല്ല പ്രഹരം നൽകി എഴുന്നേൽക്കുന്നില്ല 

മടിയാണെന്ന് കരുതി അടുക്കാനും കുത്താനും തുടങ്ങി ചിലതിന്റെ തോൽ പൊട്ടി രക്തം വന്നു എന്നിട്ടും എഴുന്നേറ്റില്ല വാർത്ത നാടാകെ പരന്നു രാജാവും അറിഞ്ഞു  

മുന്നറിയിപ്പ് നൽകപ്പെട്ട ഫഖീർ എത്തിയോ? 

അന്വേഷണമായി സംഗതി സത്യം തന്നെ തൽക്കാലം ക്ഷമ ചോദിക്കാൻ രാജാവ് കല്പിച്ചു ഒട്ടക പാലകർ ഫഖീറിനെ കണ്ട് ക്ഷമ ചോദിച്ചു 

'ഒട്ടകങ്ങൾ എഴുന്നേൽക്കട്ടെ' ഖാജ കല്പിച്ചു ഒട്ടകങ്ങൾ എഴുന്നേറ്റു സംഭവം നാട്ടിലാകെ സംസാരമായി 

പൃഥിരാജ് ഫഖീറിനെ ആട്ടിപ്പുറത്താക്കാൻ തീരുമാനിച്ചു ആളുകൾ ചെറിയ സംഘങ്ങളായി വന്നു ഫഖീറന്മാരെ ഒളിഞ്ഞു നോക്കി എന്താണവർ ചെയ്യുന്നത്? 

അനാസാഗറിൽ പോവുന്നു വെള്ളമെടുക്കുന്നു വുളൂ എടുക്കുന്നു നിസ്കരിക്കുന്നു നിസ്കാരം തദ്ദേശവാസികളിൽ പലരും നിസ്കാരം ആദ്യം കാണുകയാണ്  

നിൽക്കുന്നു കുനിയുന്നു നിവരുന്നു കുമ്പിടുന്നു മുമ്പിൽ ഒന്നുമില്ല ആരെ കണ്ട് ആരാധിക്കുന്നു? അദൃശ്യനായ ദൈവത്തെ അത് അതിശയകരം തന്നെ   

മ്ലേച്ചന്മാർ അനാസാഗറിലെ വെള്ളമെടുക്കുകയോ? പാടില്ല വെള്ളം നിരോധിച്ചു ഇനി വെള്ളം കിട്ടില്ല കാവൽ ഏർപ്പെടുത്തി  

ഖാജ ശിഷ്യന്റെ കൈയിൽ പാത്രം കൊടുത്തു ശിഷ്യൻ പാത്രവുമായി പോയി ഭടന്മാർ തടയാൻ വന്നു തടയാനാകുംമുമ്പെ പാത്രം വെള്ളത്തിൽ മുക്കി  അനാസാഗറിലെ വെള്ളം മുഴുവൻ പാത്രത്തിൽ ശേഖരിച്ചു പാത്രവുമായി മടങ്ങി   

അനാസാഗർ തടാകം വറ്റിവരണ്ടു എവിടെയും വെള്ളമില്ല ആളുകൾ നെട്ടോട്ടമായി  

പൃഥിരാജ് ഉറക്കെ പ്രഖ്യാപിച്ചു 

'ആ ഫഖീർ വലിയ മാരണക്കാരനാണ് അയാളുടെ മാരണം കാരണമാണ് അനാസാഗർ വറ്റിയത് ' 

ഖാജായുടെ സമീപത്തേക്ക് ജനങ്ങൾ കരഞ്ഞുകൊണ്ട് വന്നു മാപ്പക്കണമെന്നപേക്ഷിച്ചു 

ഖാജായുടെ മനസ്സലിഞ്ഞു വെള്ളം അനാസാഗറിലൊഴുക്കാൻ ഖാദിമിനോട് പറഞ്ഞു   

ഖാദിം വെള്ളിപ്പാത്രവുമായി അനാസാഗറിലെത്തി വെള്ളം അതിലൊഴിച്ചു അത്ഭുതം അനാസാഗർ നിറഞ്ഞു ഇതറിഞ്ഞപ്പോൾ പൃഥിരാജും കൂട്ടരും പറഞ്ഞു: 

'വല്ലാത്ത മാരണവിദ്യ തന്നെ ' 

ആളുകൾ ഖാജായുടെ താമസസ്ഥലത്ത് എത്തിനോക്കും ഖാജ അവരുടെ പ്രാദേശിക ഭാഷയിൽ സംസാരിക്കും 

അവർ അടുത്തുവന്നു ഖാജ അവരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു അവക്കു പരിഹാരമുണ്ടാക്കിക്കൊടുത്തു  വിശന്നവർക്കാഹാരം കിട്ടി രോഗികൾക്കു ചികിത്സ കിട്ടി അഫ്ഘാനിസ്ഥാനിൽ നിന്ന് തുണി കൊണ്ടുവന്നു പാവങ്ങൾക്കിടയിൽ വിതരണം ചെയ്തു അവർ സന്തോഷിച്ചു ഖാജയുമായി കൂടുതൽ അടുതടാകം വറ്റി 


ഖാജാ ആദ്യമെത്തിയത് ഡൽഹിയിലാണ് ജനസേവനവുമായി രംഗത്തിറങ്ങി പലവിധ ബുദ്ധിമുട്ടുകൾ സഹിക്കുന്ന ആളുകൾ അവർ വന്നു സങ്കടം പറഞ്ഞു  

ഖാജ അവരെ ആശ്വസിപ്പിച്ചു അവർക്കുവേണ്ടി പ്രാർത്ഥിച്ചു വിശന്നവർക്കാഹാരം നൽകി മഹാൻ നൽകിയ ആഹാരവും വെള്ളവും അവർക്ക് ദിവ്യഔഷദം പോലെയായിരുന്നു 

ഒരു വലിയ ജനക്കൂട്ടത്തെ കനത്ത ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരികയായിരുന്നു ഖാജ (റ)  

കല്ല്, മരം, പാമ്പ് തുടങ്ങി നിരവധി വസ്തക്കളെ ആരാധിച്ചിരുന്നവർ ഏകനായ റബ്ബിനെക്കുറിച്ച് കേട്ടു  

ജാതിയുടെയും ഉപജാതിയുടെയും മതിൽക്കെട്ടുകളില്ലാത്ത മതം ഏകദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യർ സഹോദരങ്ങൾ  

ഖാജായുടെ വാക്കുകൾ അവർ വിശ്വസിച്ചു ആയിരങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു അവരെ നയിക്കാൻ ഒരാൾ വേണം ഒരു നേതാവ് അതിന് യോഗ്യനായ മഹാനാണ് ഖുത്ബുദ്ദീൻ ബക് ത്തിയാർ കഅ്കി (റ)  

മഹാൻ ഡൽഹിയിൽ താമസിക്കും ഇസ്ലാം മതപ്രചരണം നടത്തും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ ഖാജായിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കും 

ഖാജ ഡൽഹി വിടുകയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ് ഇന്തയുടെ ഹൃദയഭാഗം അജ്മീർ   

അതിശക്തനാണ് അവിടത്തെ രാജാവ് ലക്ഷക്കണക്കിൽ വരും രാജാവിന്റെ സൈന്യം രാജപുത്രവംശം വമ്പിച്ച സ്വത്തുണ്ട് സ്വർണ്ണ കൂമ്പാരമുണ്ട്  

പല സ്ഥലത്തും പടുകൂറ്റൻ കോട്ടകൾ കെട്ടിയിട്ടുണ്ട് ചമ്പൽ നദിക്കരയിൽ കെട്ടിയ കോട്ട അമ്പരപ്പിക്കുന്നതാണ് കോട്ടക്കു ചുറ്റും വളർന്നു വന്ന പട്ടണത്തിന്റെ പേര് കോട്ട എന്നാകുന്നു 

 ഇന്ന് പ്രധാന റെയിൽവെ ജംഗ്ഷനാണ് കോട്ട അജ്മീറിലേക്ക് പോകുന്ന പലരും ഇവിടെ ഇറാങ്ങാറുണ്ട് ചിലർ ജയ്പൂരിൽ ചെന്നിറങ്ങും ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും  അജ്മീറിലേക്ക് നേരിട്ട് ട്രെയിൻ സർവ്വീസുണ്ട്   

അജ്മീറിൽ പൃഥിരാജിന്റെ കൊട്ടാരം പ്രൗഢിയോടെ ഉയർന്നു നിന്നു താരാഘട്ടിലാണ് മറ്റൊരു പ്രധാന കോട്ട 

'ശക്തിയിലും സമ്പത്തിലും പൃഥിരാജ് പഴയ കാലത്തെ കിസ്റാ ചക്രവർത്തിക്ക് തുല്യനായിരുന്നു' വെന്നാണ് ശംസുൽ ഉലമ രേഖപ്പെടുത്തിയിരിക്കുന്നത് 

പേരെടുത്ത ജ്യോത്സ്യന്മാർ ഒരു ഫഖീർ വരുമെന്നും, അദ്ദേഹം കാരണമായി രാജ്യഭരണം നഷ്ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു ഫഖീറിന്റെ രൂപവിവരണവും നൽകിയിരുന്നു  

ആ ഫഖീർ ഇതാ എത്തിയിരിക്കുന്നു അല്ലാഹു എന്നു പറയാൻ ഒരാളില്ലാത്ത അജ്മീറിൽ ഒരു തണൽ മരം കണ്ടു അതിന്നു താഴെ വിശ്രമിച്ചു രാജാവിന്റെ ഒട്ടകങ്ങൾ രാത്രി വിശ്രമിക്കുന്ന സ്ഥലമാണത് വൈകുന്നേരം ഒട്ടകങ്ങളുടെ സൂക്ഷിപ്പുകാരെത്തി 

ഒട്ടിയ വയറും പരുക്കൻ വസ്ത്രവുമായി നിൽക്കുന്ന ഫഖീറിനെ അവർ പുച്ഛത്തോടെ നോക്കി 

'ഇത് ഒട്ടകങ്ങൾക്ക് കിടക്കാനുള്ള സ്ഥലമാണ് മാറിപ്പോകൂ ഇവിടെ നിന്ന് ' ഒട്ടകക്കാർ ഗൗരവത്തോടെ പറഞ്ഞു അവർ ശകാരിക്കാൻ തുടങ്ങി  

ഫഖീർ ശാന്തസ്വരത്തിലിങ്ങനെ പറഞ്ഞു: 'ഒട്ടകങ്ങൾ കിടക്കട്ടെ ഞാൻ പോയേക്കാം'

ഖാജ തന്റെ സാധനങ്ങളുമായി അനാസാഗറിന്റെ സമീപത്തേക്കു പോയി വുളൂ എടുത്തു നിസ്കരിച്ചു പതിവുള്ള ആരാധനകളിൽ മുഴുകി 

അടുത്ത പ്രഭാതം ഒട്ടകക്കാർ സാധാരണ പോലെ വന്നു എന്നും ഒട്ടകങ്ങൾ എഴുന്നേറ്റു പുറത്തേക്കു പോവാൻ തയ്യാറായി നിൽക്കും അത്ഭുതം, ഒരൊറ്റ ഒട്ടകവും അന്ന്  എഴുന്നേറ്റിട്ടില്ല നല്ല പ്രഹരം നൽകി എഴുന്നേൽക്കുന്നില്ല 

മടിയാണെന്ന് കരുതി അടുക്കാനും കുത്താനും തുടങ്ങി ചിലതിന്റെ തോൽ പൊട്ടി രക്തം വന്നു എന്നിട്ടും എഴുന്നേറ്റില്ല വാർത്ത നാടാകെ പരന്നു രാജാവും അറിഞ്ഞു  

മുന്നറിയിപ്പ് നൽകപ്പെട്ട ഫഖീർ എത്തിയോ? 

അന്വേഷണമായി സംഗതി സത്യം തന്നെ തൽക്കാലം ക്ഷമ ചോദിക്കാൻ രാജാവ് കല്പിച്ചു ഒട്ടക പാലകർ ഫഖീറിനെ കണ്ട് ക്ഷമ ചോദിച്ചു 

'ഒട്ടകങ്ങൾ എഴുന്നേൽക്കട്ടെ' ഖാജ കല്പിച്ചു ഒട്ടകങ്ങൾ എഴുന്നേറ്റു സംഭവം നാട്ടിലാകെ സംസാരമായി 

പൃഥിരാജ് ഫഖീറിനെ ആട്ടിപ്പുറത്താക്കാൻ തീരുമാനിച്ചു ആളുകൾ ചെറിയ സംഘങ്ങളായി വന്നു ഫഖീറന്മാരെ ഒളിഞ്ഞു നോക്കി എന്താണവർ ചെയ്യുന്നത്? 

അനാസാഗറിൽ പോവുന്നു വെള്ളമെടുക്കുന്നു വുളൂ എടുക്കുന്നു നിസ്കരിക്കുന്നു നിസ്കാരം തദ്ദേശവാസികളിൽ പലരും നിസ്കാരം ആദ്യം കാണുകയാണ്  

നിൽക്കുന്നു കുനിയുന്നു നിവരുന്നു കുമ്പിടുന്നു മുമ്പിൽ ഒന്നുമില്ല ആരെ കണ്ട് ആരാധിക്കുന്നു? അദൃശ്യനായ ദൈവത്തെ അത് അതിശയകരം തന്നെ   

മ്ലേച്ചന്മാർ അനാസാഗറിലെ വെള്ളമെടുക്കുകയോ? പാടില്ല വെള്ളം നിരോധിച്ചു ഇനി വെള്ളം കിട്ടില്ല കാവൽ ഏർപ്പെടുത്തി  

ഖാജ ശിഷ്യന്റെ കൈയിൽ പാത്രം കൊടുത്തു ശിഷ്യൻ പാത്രവുമായി പോയി ഭടന്മാർ തടയാൻ വന്നു തടയാനാകുംമുമ്പെ പാത്രം വെള്ളത്തിൽ മുക്കി  അനാസാഗറിലെ വെള്ളം മുഴുവൻ പാത്രത്തിൽ ശേഖരിച്ചു പാത്രവുമായി മടങ്ങി   

അനാസാഗർ തടാകം വറ്റിവരണ്ടു എവിടെയും വെള്ളമില്ല ആളുകൾ നെട്ടോട്ടമായി  

പൃഥിരാജ് ഉറക്കെ പ്രഖ്യാപിച്ചു 

'ആ ഫഖീർ വലിയ മാരണക്കാരനാണ് അയാളുടെ മാരണം കാരണമാണ് അനാസാഗർ വറ്റിയത് ' 

ഖാജായുടെ സമീപത്തേക്ക് ജനങ്ങൾ കരഞ്ഞുകൊണ്ട് വന്നു മാപ്പക്കണമെന്നപേക്ഷിച്ചു 

ഖാജായുടെ മനസ്സലിഞ്ഞു വെള്ളം അനാസാഗറിലൊഴുക്കാൻ ഖാദിമിനോട് പറഞ്ഞു   

ഖാദിം വെള്ളിപ്പാത്രവുമായി അനാസാഗറിലെത്തി വെള്ളം അതിലൊഴിച്ചു അത്ഭുതം അനാസാഗർ നിറഞ്ഞു ഇതറിഞ്ഞപ്പോൾ പൃഥിരാജും കൂട്ടരും പറഞ്ഞു: 

'വല്ലാത്ത മാരണവിദ്യ തന്നെ ' 

ആളുകൾ ഖാജായുടെ താമസസ്ഥലത്ത് എത്തിനോക്കും ഖാജ അവരുടെ പ്രാദേശിക ഭാഷയിൽ സംസാരിക്കും 

അവർ അടുത്തുവന്നു ഖാജ അവരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു അവക്കു പരിഹാരമുണ്ടാക്കിക്കൊടുത്തു  വിശന്നവർക്കാഹാരം കിട്ടി രോഗികൾക്കു ചികിത്സ കിട്ടി അഫ്ഘാനിസ്ഥാനിൽ നിന്ന് തുണി കൊണ്ടുവന്നു പാവങ്ങൾക്കിടയിൽ വിതരണം ചെയ്തു അവർ സന്തോഷിച്ചു ഖാജയുമായി കൂടുതൽ അടുത്തു.


അബ്ദുല്ല ബായാബാനി 


രാജാവിന്റെയും കൂട്ടരുടെയും ശത്രുത വർദ്ധിച്ചു കൊട്ടാരത്തിൽ സദസ്സൊരുങ്ങി ഗൗരവപൂർണമായ ചർച്ച  

'എന്ത് വില കൊടുത്തും ഈ മാരണക്കാരനെ പൂറത്താക്കണം ' 

'നാമും മാരണക്കാരെ രംഗത്തിറക്കണം ' 

'മാരണക്കാർ ഏറ്റുമുട്ടട്ടെ വിജയം നമുക്കായിരിക്കും' 

ചർച്ച ചൂടുപിടിച്ചു  

'ശാദീ ദേവിനെ വരുത്തണം '  

എല്ലാവരും ആ അഭിപ്രായത്തിൽ യോജിച്ചു ശാദീദേവിന്റെ അടുത്തേക്ക് ദൂതന്മാർ കുതിച്ചു   

ഇതിന്നിടയിൽ ആവേശം മൂത്ത ഒരു കൂട്ടർ ഖാജയെ ആക്രമിക്കാൻ പുറപ്പെട്ടു കല്ലുകളും വടികളും പൊക്കിപ്പിടിച്ചു കൊലവിളിയുമായി വരികയാണവർ  

ഖാജ അനുയായികളെ ആശ്വസിപ്പിച്ചു 

'ഒട്ടും ഭയപ്പെടരുത് ധൈര്യമായിരുന്നോളൂ '  

അവർ മുന്നേറിവരികയാണ്  

ഖാജ ഒരു പിടി മണ്ണ് വാരി ആയത്തുൽ കുർസിയ്യി ഓതി മന്ത്രിച്ചു ആക്രമികളുടെ നേരെ എറിഞ്ഞു ഏറുകൊണ്ടവർ നിലംപതിച്ചു ബാക്കിയുള്ളവർ ജീവനുംകൊണ്ടോടി 

നക്ഷത്ര ശാസ്ത്രത്തിലും ആഭിചാരത്തിലും നല്ല പാണ്ഡിത്യമുള്ള ആളായിരുന്നു ശാദീദേവ് ധാരാളം ശിഷ്യന്മാരുമുണ്ട് നാട്ടിലെല്ലാവരും അദ്ദേഹത്തെ ആദരിച്ചിരുന്നു  

ശാദീദേവും സംഘവും എത്തി ഖാജായുടെ താമസസ്ഥലത്തു വന്നു ശാദീദേവ് ഖാജായുടെ മുഖത്തേക്ക് നോക്കി ഇതുപോലൊരു മുഖം ഇതിന്ന് മുമ്പു കണ്ടിട്ടില്ല ഒരു മനുഷ്യന്റെ മുഖത്തിന്ന് ഇത്രയും തേജസ്സോ? ഇത് സാധാരണ മനുഷ്യനല്ല ഇദ്ദേഹത്തെ പരാജയപ്പെടുത്താനാവില്ല ഖാജ കാരുണ്യപൂർവ്വം ശാദീദേവിനെ നോക്കി നോട്ടം മനസ്സിലേക്കിറങ്ങിച്ചെന്നു മനസ്സിളകിമറിഞ്ഞു അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന പിശാചുക്കൾ ഓടിപ്പോയി ശാദീദേവ് ഖാജായുടെ കാൽക്കൽ വീണു  

'ഒരു പാത്രം വെള്ളം കൊണ്ടുവരൂ' ഖാജ കല്പിച്ചു ഒരു ഖാദിം വെള്ളം കൊണ്ടുവന്നു ശാദീദേവ് വെള്ളം കുടിച്ചു എന്നെ സ്വീകരിച്ചാലും അങ്ങയുടെ സേവകനാക്കിയാലും സൗഭാഗ്യത്തിന്റെ (സആദത്തിന്റെ) പ്രകാശം ശാദീദേവിൽ പ്രത്യക്ഷപ്പെട്ടു അദ്ദേഹം ഇസ്ലാം മതം വിശ്വസിച്ചു അദ്ദേഹത്തിന് സഅ്ദി എന്നു പേരിട്ടു  

ശിഷ്യന്മാർ അദ്ദേഹത്തെ ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തു ശക്തമായ ഈമാൻ കാരണം അതെല്ലാം അദ്ദേഹം അതിജീവിച്ചു  

വീണ്ടും കൊട്ടാരത്തിൽ ആലോചനായോഗം ചേർന്നു ഉഗ്ര മാരണക്കാരനായ ജയപാലിനെ വരുത്തണമെന്ന് എല്ലാവരും നിർദ്ദേശിച്ചു അദ്ദേഹം വന്നാൽ വിജയം നിശ്ചയം വന്നുകിട്ടണ്ടേ? മരുഭൂമിയിലോ വനാന്തരങ്ങളിലോ ചുറ്റി നടക്കും പിശാചുക്കളുമായിട്ടാണ് സഹവാസം അന്വേഷിച്ചു കണ്ടുപിടിക്കണം രാജകല്പന പുറപ്പെടുവിച്ചു അന്വേഷകർ പുറപ്പെട്ടു സാഹസപ്പെട്ടു കണ്ടുപിടിച്ചു  

ജയപാൽ കൊട്ടാരത്തിലെത്തി രാജാവ് മാരണക്കാരനെക്കുറിച്ചു വിവരിച്ചു ഏത് മാരണക്കാരനേയും പരാജയപ്പെടുത്തുമെന്ന് അയാൾ വീമ്പിളക്കി രാജാവും, പ്രമുഖന്മാരും, സാധാരണക്കാരും വന്നുചേർന്നു എല്ലാവരും ഫഖീറിന്റെ പരാജയം കാണാൻ കാത്തുനിൽക്കുകയാണ് 

ജയപാലും വമ്പിച്ച അനുയായികളും വന്നു മാരണവിദ്യകൾ തുടങ്ങാൻ സമയമായി കയറുകളും വടികളും ഉയർത്തി 

അവ നിലത്തിട്ടു അവ പാമ്പുകളായി മാറി അക്രമിക്കാൻ വരുന്നു ഖാജ വൃത്തം വരച്ചു ഖാജായും അനുയായികളും അതിൽ കയറിനിന്നു പാമ്പുകൾ ഖാജായുടെ വൃത്തത്തിനടുത്തെത്തുമ്പോൾ ചത്തു വീഴുന്നു ഒരുപദ്രവവും വരുത്തുന്നില്ല പല ഭാഗത്തുനിന്ന് പാമ്പുകളും തേളുകളും പാഞ്ഞുവരുന്നു വൃത്തത്തിനടുത്തെത്തുമ്പോൾ നശിക്കുന്നു 

പിന്നെ അന്തരീക്ഷത്തിൽ നിന്ന് അഗ്നി വരാൻ തുടങ്ങി അതും ഖാജായുടെ അടുത്തെത്തുമ്പോൾ കെട്ടുപോവുന്നു ജയപാൽ പഠിച്ച പണികളെല്ലാം പയറ്റുന്നു ഒന്നും വിജയിക്കുന്നില്ല കോപവും നിരാശയും വർദ്ധിച്ചു വിജയിക്കണം തോൽക്കാൻ പറ്റില്ല 

ഖാജാ (റ) തന്റെ അനുയായികളോടിങ്ങനെ കല്പിച്ചു 

'ചത്തുവീണുകിടക്കുന്ന പാമ്പുകളെയും തേളുകളെയും എടുത്ത് ദൂരേക്കു വലിച്ചെറിയുക'

പിന്നെ ഒട്ടും താമസമുണ്ടായില്ല ചത്ത പാമ്പുകളെയും തേളുകളെയും വലിച്ചെറിഞ്ഞു അവ വീണ സ്ഥലത്ത് സസ്യങ്ങൾ മുളക്കാൻ തുടങ്ങി അവ വളർന്നു വലുതായി മരങ്ങളായി  

ഖാജ (റ) ഒരു ചത്ത തേളിനെ കൈയിലെടുത്തു കുഴിച്ചിട്ടു ആ സ്ഥലത്ത് ഒരു മരം വളർന്നു വന്നു അതിന്റെ ചില്ലകൾ തേളിന്റെ വിഷത്തിന് ഔഷധമായി മാറി  

ശത്രുക്കൾ ഇതെല്ലാം കണ്ട് ഭയചകിതരായിമാറി ഉള്ളിൽ കോപം തിളച്ചു മറിയുകയാണ് ശാദീദേവിനെ ഉച്ചത്തിൽ ചീത്തവിളിക്കുന്നുമുണ്ട് അദ്ദേഹം അപ്പോഴും വൃത്തത്തിനുള്ളിൽ ഖാജയോടൊപ്പം നിൽക്കുകയാണ്   

ജയപാൽ മുമ്പോട്ട് വന്ന് ഖാജയോടിങ്ങനെ വിളിച്ചലറി 

'ഈ നാട് വിട്ട് പോയ്ക്കൊള്ളണം അല്ലെങ്കിൽ ജീവൻ കിട്ടില്ല ഞാനിതാ ഒരു കർമ്മംകൂടി നിർവ്വഹിക്കാൻ പോവുകയാണ് അത് ചെയ്താൽ നിങ്ങൾ ജീവനോടെ ബാക്കിയാവില്ല അതിനു മുമ്പെ സ്ഥലം വിട്ടുകൊള്ളണം ജീവൻ വേണമെങ്കിൽ പോയ്ക്കൊള്ളൂ' 

ഖാജ ഇങ്ങനെ മറുപടി നൽകി: 

'നിന്റെ കർമ്മം നടക്കട്ടെ വേഗമാവട്ടെ എന്തിന് കാത്തുനിൽക്കുന്നു ' 

ജയപാൽ കോപാന്ധനായി മാറി 

ഏറ്റവും അപകടകരമായ മാരണവിദ്യ നടക്കാൻ പോവുന്നു ജനം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് ജയപാൽ ഒരു മൃഗത്തിന്റെ തോലെടുത്തു അത് വായുവിൽ വിരിച്ചു എന്നിട്ടതിലേക്ക് ചാടിക്കയറി അത് അന്തരീക്ഷത്തിലേക്ക് ഉയർന്നുപോയി ഇപ്പോൾ അത് കാണാനേയില്ല എവിടെ മറഞ്ഞു എന്നറിയില്ല   

ഖാജ (റ) തന്റെ മെതിയടികളോട് ഇങ്ങനെ കല്പിച്ചു  

'പോകൂ..... ജയപാലിനെ കണ്ടുപിടിക്കൂ അവനെ ഭൂമിയിൽ കൊണ്ടുവരൂ.....' 

കല്പന കിട്ടേണ്ട താമസം മെതിയടികൾ ഉയർന്നു ജയപാലിനെ സമീപിച്ചു തലക്ക് അടി തുടങ്ങി അടിയേറ്റ് പുളയാൻ തുടങ്ങി ഭൂമിയിലേക്ക് വീണു  

വേദനകൊണ്ട് പുളയുന്ന ജയപാൽ നിരാശനും ക്ഷീണിതനുമാണ് ദാഹജലം വേണം രാജാവും പ്രധാനികളും സാധാരണക്കാരും ജയപാലിന്റെ ദയനീയ പരാജയം നേരിൽ കണ്ടു അമ്പരന്നു നിൽക്കുകയാണെല്ലാവരും 

ഖാജ ഒരു പാത്രം വെള്ളം കൊടുത്തയച്ചു ജയ്പാൽ അത് വാങ്ങി അത്യാഗ്രഹത്തോടെ കുടിച്ചു അതോടെ അദ്ദേഹത്തിന്റെ അവസ്ഥയാകെ മാറി  

എല്ലാ ശക്തിയും ചോർന്നുപോയിരിക്കുന്നു ഖാജായുടെ സമീപത്തേക്ക് നടന്നു വന്നു കാൽക്കൽ വീണു കരഞ്ഞു ഇസ്ലാം മതം സ്വീകരിച്ചു   

എന്നെ അവിടുത്തെ അടിമയായി സ്വീകരിച്ചാലും ഖാജ തന്റെ പുണ്യം നിറഞ്ഞ കരം ജയപാലിന്റെ ശിരസ്സിൽ വെച്ചുകൊണ്ട് പേർ വിളിച്ചു  അബ്ദുല്ലാ 

അബ്ദുല്ലായുടെ കണ്ണുകൾ നിറഞ്ഞൊഴുകി സന്തോഷത്തിന്റെ കണ്ണീർ  

'നിനക്കെന്ത് വേണം? എന്ത് വേണമെങ്കിലും തരാം ചോദിച്ചോളൂ' ഖാജ പ്രോത്സാഹിപ്പിച്ചു 

'ഇതുവരെ ഞാൻ മറ്റൊരു സമൂഹത്തിലായിരുന്നു അവിടെ എനിക്ക് അത്യുന്നത സ്ഥാനമുണ്ടായിരുന്നു ഇനി എനിക്ക് ആത്മീയ ലോകത്ത് ഉന്നത സ്ഥാനം വേണം ' 

ഖാജ ജയപാലിന്റെ മുഖത്തേക്ക് വല്ലാത്തൊരു നോട്ടം നോക്കി അപ്പോഴേക്കും ജനങ്ങളുടെ ദൃഷ്ടിയിൽ നിന്നും അദ്ദേഹം മറഞ്ഞുകഴിഞ്ഞിരുന്നു  

അദ്ദേഹം തന്റെ ശൈഖിനോടൊപ്പം ഉയർന്നു ആലമുൽ മലക്കൂത്തിൽ എത്തിച്ചേർന്നു അത്ഭുത കാഴ്ച കണ്ടു അത്ഭുത ശബ്ദങ്ങൾ കേട്ടു 

'കണ്ണടക്കൂ' ഖാജ കല്പിച്ചു അബ്ദുല്ല കണ്ണടച്ചു അല്പം കഴിഞ്ഞു ഖാജ കല്പിച്ചു കണ്ണു തുറക്കൂ അപ്പോൾ യാത്ര തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു  

'ഇനിയെന്താണ് നിന്റെ ആഗ്രഹം?' ഖാജ ചോദിച്ചു  അങ്ങയുടെ ഖാദിമായി ജീവിക്കുക സുദീർഘ കാലം ഖാജ അദ്ദേഹത്തിന്റെ ശിരസ്സ് തടവി ശരീരവും തടവി 

'എന്നിട്ടിങ്ങനെ പറഞ്ഞു നീ ദീർഘകാലം ജീവിക്കും ലോകാവസാനം വരെ ജീവിക്കും നിനക്ക് കണക്കാപ്പെട്ട ആയുസ്സ് കഴിഞ്ഞാൽ പിന്നെ നീ ജനങ്ങളുടെ കാഴ്ചയിൽ പെടാതെയായിരിക്കും ജീവിക്കുക' 

ഖാജ ആശീർവദിച്ചു ശിഷ്യന് ആശ്വാസമായി ഈ ശിഷ്യനാണ് അബ്ദുല്ലാ ബായാബാനി അജ്മീറിന് ചുറ്റുമുള്ള മലകളിലാണ് താമസം അജ്മീറിലും താരാഘട്ടിലും വഴിതെറ്റിപ്പോയവർ അബ്ദുല്ലാ ബായാബാനിയെ വിളിച്ചാൽ ഉടനെയെത്തി ശരിയായ വഴിയിലെത്തിച്ചുതരും വിശന്നവർക്കാഹാരം നൽകും ദാഹിച്ചു വലഞ്ഞവർക്ക് ദാഹജലം നൽകും  ഇന്നും അബ്ദുല്ല ബായാബാനി അവിടെയുണ്ട്   

രാജാവും കൂട്ടരും കടുത്ത നിരാശയിലായി മനസ്സിൽ കോപം തിളച്ചുമറിയുകയാണ് വല്ലാത്ത മാരണം തന്നെ  

അല്ലാഹു നൽകിയ ശക്തിയാണെന്ന് സമ്മതിക്കാൻ അവർ തയ്യാറില്ല ശൈഖിനെയും കൂട്ടരേയും തുരത്തിയോടിക്കണം അതിനുള്ള മാർഗമന്വേഷിക്കുകയാണവർ ബലപ്രയോഗം തന്നെ വേണ്ടിവരും ആയുധ ധാരികളായ സൈന്യത്തേ അയക്കാം കൊട്ടാരത്തിൽ രാജാവും പ്രമാണിമാരും ആ രാത്രിയിൽ ചർച്ച നടത്തുന്നു  

ഖാജായും കൂട്ടരും മറ്റൊരു രീതിയിലുള്ള ചർച്ചയിലാണ് തന്റെ അനുയായികളിൽ മൂന്നുപേരെ ഖാജ അടുത്തേക്ക് വിളിച്ചു സബ്സുവാറിൽ വെച്ച് ഖാജായുടെ മുരീദായി മാറിയ മുഹമ്മദ് യാദ് കാറിനെ ഓർക്കുമല്ലോ അദ്ദേഹം ഖാജായുടെ പ്രധാന ഖാദിമാണ് ധാരാളം ഇബാദത്തുകളെടുത്തുകഴിഞ്ഞു കഴിഞ്ഞുപോയ കാലത്തെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി ഇപ്പോൾ കടുത്ത ത്യാഗം അനുഷ്ഠിക്കുകയാണ് ആത്മീയ ലോകത്ത് ഉന്നത പദവി നേടിക്കഴിഞ്ഞു ഇനിയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രധാനികളിൽ ഒരാളാണദ്ദേഹം 

ഖാജ കൂടിയാലോചനക്കുവേണ്ടി അടുത്തേക്കു വിളിച്ച ഒന്നാമത്തെ ആൾ അദ്ദേഹമാണ് രണ്ടാമത് വിളിച്ചത് സഅ്ദ് പഴയ ശാദീദേവ് മൂന്നാമത് വിളിച്ചത് അബ്ദുല്ലാ ബായാബാനി


ഖാൻഖാഹ് 


'നമുക്കിവിടെ നിന്ന് മാറിത്താമസിക്കണം ഒരു ഖാൻഖാഹ് പണിയണം ധാരാളമാളുകൾ ഇസ്ലാം മതം സ്വീകരിക്കും അവർക്ക് മതപഠനം അനിവാര്യമാണ് അനുഷ്ഠാനകർമ്മങ്ങൾ പഠിപ്പിച്ചുകൊടുക്കണം പാവങ്ങൾക്ക് ആഹാരം പാകം ചെയ്തു കൊടുക്കണം രോഗികളെ പരിചരിക്കണം നമ്മെ കാണാൻ വരുന്നവരെ സ്വീകരിക്കുകയും  സംസാരിക്കുകയും വേണം അതിനെല്ലാം ഒരു കേന്ദ്രം വേണം നിങ്ങൾ പോയി പറ്റിയ സ്ഥലം കണ്ടുപിടിക്കണം' 

ഖാജ മൂന്നു പേരെയും ഉപദേശിച്ചു 

അവർ പറ്റിയ സ്ഥലം അന്വേഷിച്ചു അന്തർകോട്ട് എന്ന സ്ഥലമാണ് പരിഗണിച്ചത് 

ഇപ്പോൾ മഖ്ബറ നിലനിൽക്കുന്ന സ്ഥലം അവിടെ ഖൻഖാഹ് പണിയാൻ തീരുമാനിച്ചു   എല്ലാവരും കൂടി ചില ഷെഢുകൾ കെട്ടിപ്പൊക്കി 

ജമാഅത്ത് ഖാന, ഇബാദത്ത് ഖാന, ലങ്കർ ഖാന, എന്നിവ മത്ബഖിൽ ലളിതമായ രീതിയിൽ പാചകം തുടങ്ങി  വിശന്നൊട്ടിയ വയറുമായി നിരവധിയാളുകൾ വരാൻ തുടങ്ങി  

അവിടെ ജാതിയും മതവും നോക്കാതെ ഭക്ഷണം നൽകുന്നു ദിവസങ്ങൾ നീങ്ങുതോറും ആൾകളുടെ തിരക്ക് വർദ്ധിക്കുകയാണ് വിശക്കുന്നവരുടെ വിശപ്പ് തീരുന്നു  

രോഗികളുടെ രോഗം മാറുന്നു നഗ്നത മറയ്ക്കാൻ നിവൃത്തിയില്ലാത്തവർക്ക് വസ്ത്രം ലഭിക്കുന്നു 'അനുഗ്രഹത്തിന്റെ കേന്ദ്രം ' ഖാജ വന്നത് വലിയ അനുഗ്രഹമായെന്ന് പലരും കരുതി  

ആ അനുഗ്രഹത്തിലേക്ക് ഖാജ പൃഥിരാജനെയും ക്ഷണിച്ചു ആ ക്ഷണം സ്വീകരിക്കാൻ അഹങ്കാരം അദ്ദേഹത്തെ അനുവദിച്ചില്ല ഖാജയെയും കൂട്ടരെയും ആട്ടിയോടിക്കുക അതിൽ കുറഞ്ഞ ഒരു പദ്ധതിയും മുമ്പിലില്ല കർക്കശ നിലപാട് തന്നെ അയവില്ല ഖാജ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മാർഗ്ഗം സ്വീകരിച്ചു 

ഖാൻഖാഹിന്റെ മേൽപ്പുര പുല്ല് മേഞ്ഞതായിരുന്നു ഖാജായുടെ മുറിയിൽ ഒരു മുസ്വല്ല, വെള്ളം വെക്കാനുള്ള പാത്രം, ഒരു ജോഡി വസ്ത്രം എന്നിവയാണുണ്ടായിരുന്നത് 

ഖാജ ഔറാദിൽ  ലയിച്ചിരിക്കുകയാണ് ഒരു കൂട്ടം ധിക്കാരികൾ കടന്നുവന്നു കുറെ നേരം മുറിയിലേക്കുനിന്നു പിന്നെ പരുഷ സ്വരത്തിൽ സംസാരിച്ചു  

'ഞാനിവിടെയിരുന്ന് ആരാധനകർമ്മങ്ങൾ നിർവ്വഹിക്കുന്നതുകൊണ്ട് നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ?' ഖാജ വിനയസ്വരത്തിൽ ചോദിച്ചു 

'നിങ്ങളാരാണ്? എന്തിനിവിടെ വന്നു?' ധിക്കാരികളുടെ ചോദ്യം 

'ഞാനൊരു ഫഖീർ അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വന്നു ' 

'ഈ സന്ദേശം പ്രചരിപ്പിക്കാനാണല്ലോ ശിഹാബുദ്ദീൻ ഗോറി ഇവിടെ വന്നത്? എന്നിട്ടെന്തുണ്ടായി അല്ലാഹുവിന്റെ സന്ദേശം ഞങ്ങളിവിടെ കുഴിച്ചുമൂടി ഗോറിയുടെ സൈന്യത്തെ ഞങ്ങൾ തകർത്തു തരിപ്പണമാക്കി മുറിവേറ്റ് രക്തം പുരണ്ട വസ്ത്രവുമായാണ് ഓടിരക്ഷപ്പെട്ടത് ഇനി അയാൾ ഇങ്ങോട്ട് വരില്ല മടങ്ങിപ്പോവുന്നതാണ് നിങ്ങൾക്കു നല്ലത് ' 

'ശിഹാബുദ്ദീൻ ഗോറി യുദ്ധത്തിൽ തോറ്റു മടങ്ങിപ്പോയി പക്ഷെ അല്ലാഹുവിന്റെ സന്ദേശം കുഴിച്ചുമുടാനാവില്ല അത് മാനവരാശിക്കുള്ളതാണ് അതിന്റെ ശോഭ ലോകമെങ്ങും പരക്കും കാരണം അത് സ്രഷ്ടാവായ അല്ലാഹുവിന്റെ സന്ദേശമാണ് ദുനിയാവ് മുഴുവൻ തകർന്നാലും അല്ലാഹുവിന്റെ സന്ദേശം നിലനിൽക്കും നിങ്ങൾ കാതുകൾ അടച്ചുപിടിച്ചാലും ഈ സന്ദേശം നിങ്ങളുടെ ഹൃദയങ്ങളിലെത്തും ഇത് അല്ലാഹുവിന്റെ ഭൂമിയാണ് ഇവിടെ ജീവിക്കുന്നവരെല്ലാം, പരലോകത്ത് അല്ലാഹുവിന്റെ ദർബാറിൽ ഹാജരാക്കപ്പെടും' 

'നിർത്തൂ അല്ലാഹു എന്നു പറയരുത് ഭൂമിയിലും ആകാശത്തും ദേവതകളുടെ ഭരണമാണ് ' 

'എനിക്ക് അല്ലാഹു എല്ലാമെല്ലാമാണ് എന്റെ ജീവിതം അവനുവേണ്ടിയാണ് ഞാൻ അവന്റെ നാമത്തിൽ ജീവിക്കുന്നു നിങ്ങളും അങ്ങനെ ജീവിക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു ഈ ഉപദേശം തരാനാണ് ഞാൻ വന്നത്  

പരിഹാസത്തിന്റെ പൊട്ടിച്ചിരി ഉയർന്നു  

'ഈ വാദവുമായി നിങ്ങളിവിടെ തുടർന്നാൽ നിങ്ങൾക്ക് ആഹാരമില്ല, വസ്ത്രമില്ല, പാർപ്പിടമില്ല, ഓർമ്മയിരിക്കട്ടെ' 

'കാട്ടിലെ പഴങ്ങൾ ഭക്ഷിക്കും, ആരാധനകൾക്ക് ഒരല്പം സ്ഥലം മതി ഒരു ജോഡി വസ്ത്രം മതി ' 

സൂറത്തുൽ ഇഖ്ലാസ് ഓതി സംസ്കൃതത്തിൽ വിവരണം നൽകി പിന്നൊരു നോട്ടം അക്രമികളുടെ കൈയിലെ വാളുകൾ താഴെ വീണു ധൈര്യം ചോർന്നു  

നിരാശയോടെ മടങ്ങിപ്പോയി  

ഈ സംഭാഷണം നാട്ടിലാകെ സംസാരവിഷയമായി ഗോറിക്ക് വൻ സൈന്യത്തിന്റെ അകമ്പടിയുണ്ടായിട്ട് നമ്മെ നേരിടാനായില്ല ആ ഫഖീർ ഒറ്റക്ക് നമ്മെ നേരിട്ട് കളഞ്ഞല്ലോ? 

ഇതെന്ത് കഥ? 

ധിക്കാരികൾ വീണ്ടും വന്നു ആയുധ ധാരികൾ ഖാജ ളുഹർ നിസ്കരിക്കുകയാണ് അവർ വന്നു കയറുമ്പോൾ സുജൂദിലാണ് വെട്ടിക്കൊല്ലാൻ എന്തെളുപ്പം?  വാൾ വലിച്ചൂരാൻ നോക്കി അപ്പോഴേക്കും സുജൂദിൽ നിന്നുയർന്നു നിർത്തത്തിലായി ചുണ്ടുകൾ ചലിക്കുന്നു ആരോടോ സംസാരിക്കുന്നു  കാണാത്ത ദൈവത്തോടാണോ സംസാരം കൊള്ളാം വീണ്ടും സുജൂദിലെത്തിയപ്പോൾ വാൾ ഊരാൻ നോക്കി കഴിയുന്നില്ല  

സലാം വീട്ടി ദുആ ഇരന്നു പിന്നെ ശത്രുക്കളെ നോക്കി പുഞ്ചിരി തൂകി 

'സുഹൃത്തുക്കളേ നിങ്ങളെ സൽക്കരിക്കാൻ ഈ ഫഖീറിന്റെ കൈവശം യാതൊന്നുമില്ല കുറച്ചു ഈത്തപ്പഴമുണ്ട് അതു തരാം ' 

അവർ മിണ്ടുന്നില്ല ചലനമില്ല  

ഈ ദർവേശിന്റെ ശരീരത്തിൽ എന്ത് ചെയ്യണമെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്, അത് ചെയ്യാം '  

ആഗതരുടെ ജീവിത രഹസ്യങ്ങളിൽ ചിലത് പറഞ്ഞു അത് കേട്ടതോടെ അവർ അട്ടഹസിച്ചു പിന്തിരിഞ്ഞോടി പിന്തിരിഞ്ഞോടിയവരിൽ ചിലർ വീണ്ടും വന്നു  അത് ഇസ്ലാം മതം സ്വീകരിക്കാനായിരുന്നു ഇസ്ലാം മതം സ്വീകരിച്ചവർ വളരെ സന്തോഷവാന്മാരായി കാണപ്പെട്ടു 

കൊട്ടാരത്തിൽ വീണ്ടും ചർച്ച തുടങ്ങി ഫഖീറിന്നെതിരെ സൈന്യത്തെ അയക്കണമെന്ന് ചിലർ വാദിച്ചു മറ്റു ചിലർ പിന്താങ്ങി ചർച്ച ചൂടുപിടിച്ചപ്പോൾ ശബ്ദമുയർന്നു സദസ്സിലുള്ള ഒരു വൃദ്ധൻ സംസാരിക്കാൻ തുടങ്ങി  

'മഹാരാജാവേ.... അങ്ങയുടെ മാതാവിന്റെ വാക്കുകൾ മറന്നുപോയോ? മറന്നുപോയെങ്കിൽ ഞാനത് വീണ്ടും ഉണർത്തുന്നു ഈ ഫഖീറിന്റെ ആഗമനത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് അങ്ങയുടെ മാതാവ് മുന്നറിയിപ്പ് തന്നിട്ടുണ്ട് ഫഖീറിനെ എതിർക്കരുത് ബുദ്ധിമുട്ടിക്കരുത് അദ്ദേഹം പറഞ്ഞത് അനുസരിക്കണം എന്നൊക്കെയാണ് മാതാവ് പറഞ്ഞത് അങ്ങ് അമ്മയെ അനുസരിക്കൂ ഫഖീർ വരുന്ന കാലത്ത് ഞാൻ ജീവിച്ചിരുന്നാൽ അദ്ദേഹത്തിൽ വിശ്വസിക്കുമെന്ന്  അമ്മ പറഞ്ഞിട്ടുണ്ട് പക്ഷെ അമ്മക്ക് ഭാഗ്യമുണ്ടായില്ല രോഗം വന്നു മരണപ്പെട്ടു ' 

വൃദ്ധന്റെ വാക്കുകൾ ഒരു നടുക്കത്തോടെ സദസ്സ് കേട്ടു പക്ഷെ ആരും അതിനെ പിന്താങ്ങിയില്ല ഫഖീറിനെ പുറത്താക്കാൻ തീരുമാനിച്ചു  

ഉന്നത കുടുംബത്തിൽ പെട്ട ചിലർ ഇസ്ലാം മതം സ്വീകരിച്ചു കൊട്ടാര  സേവകരിൽ പെട്ട ചിലരും ഇസ്ലാം മതം സ്വീകരിച്ചു അവരെ രാജാവ് പിടികൂടി ക്രൂരമായി പീഡിപ്പിച്ചു  ഇത് ഖാജായെ വേദനിപ്പിച്ചു  

മുരീദന്മാർക്കിടയിലെ ഒരു പ്രമുഖനായിരുന്ന റോശൻ അലിക്ക് ഒരു ദിവസം പാലിന്റെ ആവശ്യം നേരിട്ടു നല്ല പശുവിൻ പാൽ കിട്ടിയാൽ കൊള്ളാം പാലും ചുമന്ന് കൊണ്ടുപോവുന്ന ഗ്രാമീണ സ്ത്രീകളെ കാണാറുണ്ട് ചോദിച്ചു നോക്കാം  

പുറത്തിറങ്ങിനിന്നു ഒരു സ്ത്രീ വലിയ പാത്രം പാലുമായി വരുന്നു പാൽ ആവശ്യപ്പെട്ടു സ്ത്രീ പാത്രം താഴെ വെച്ചു പാലിന്റെ രുചി നോക്കാൻ വേണ്ടി ചൂണ്ടുവിരൽ കൊണ്ട് പാലിൽ തൊട്ട് നാക്കിൽ വെച്ചുനോക്കി 

ഉടനെ സ്ത്രീ ബഹളം വെക്കാൻ തുടങ്ങി മ്ലേച്ചൻ പാലിൽ തൊട്ട് അശുദ്ധമാക്കി കൊട്ടാരത്തിലേക്കുള്ള പാൽ അശുദ്ധമായി  

ആളുകൾ ഓടിക്കൂടി റോശൻ അലിയെ പിടികൂടി വാർത്ത കൊട്ടാരത്തിലെത്തി   

കുതിരകളുടെ കുളമ്പടി ശബ്ദം പട്ടാളക്കാർ കുതിച്ചെത്തി റോശൻ അലിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി 

'ഈ ഫഖീറിന്റെ പാലിൽ തൊട്ട വിരൽ മുറിച്ചുനീക്കുക ' രാജാവ് കല്പിച്ചു 

റോശൻ അലി പറഞ്ഞതൊന്നും അവർ സ്വീകരിച്ചില്ല അവർ ഖാജായോടുള്ള പക തീർക്കുകയായിരുന്നു  

കൈ ബലമായി പിടിച്ചു വിരൽ മുറിച്ചു കളഞ്ഞു രക്തം തെറിച്ചു വിരൽ താഴെ വീണു കൊട്ടാരത്തിൽ ആഹ്ലാദപ്രകടനം 

റോശൻ അലി തന്റെ പ്രിയപ്പെട്ട വിരൽ കുനിഞ്ഞെടുത്തു അതുമായി നടന്നു  ഖാജായുടെ മുമ്പിലെത്തി വേദന മുഖത്ത് പ്രകടിപ്പിക്കാതെയാണ് വന്നത് എന്തോ പന്തികേട് തോന്നിയ ഖാജ ചോദ്യം ചെയ്തു അപ്പോഴാണ്  സംഭവം പറഞ്ഞത്  

മുസ്ലിംകൾ രോഷമടക്കി നിൽക്കുകയാണ് ഖാജാ വിശുദ്ധ ഖുർആൻ വചനം ഓതി 

ലൻ തനാലുൽ ബിർറ ഹത്താ തുൻഫിഖു മിമ്മാ തുഹിബ്ബൂൻ 

(തനിക്ക് പ്രിയപ്പെട്ടത് ചിലവഴിക്കുന്നതുവരെ പുണ്യം നേടുകയില്ല ) 

റോശൻ അലിക്ക് സമാധാനമായി തന്റെ വിരൽ തനിക്ക് പ്രിയപ്പെട്ടതാണ് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആ വിരൽ ശഹീദായി  

ഖാജായുടെ മുഖത്ത് ഭാവമാറ്റം ഗൗരവഭാവം ഗാംഭീര്യം നിറഞ്ഞ വാക്കുകൾ പുറത്തുവന്നു 

'വിരൽ ഖബറടക്കുക ആ വിരലിന്റെ മുകളിൽ മണ്ണ് വീഴുന്നതോടെ പൃഥിരാജിന്റെ ഭരണത്തിനു മുകളിലും മണ്ണ് വീഴും ' 

വളരെയേറെ ആദരവോടെ വിരൽ ഖബറടക്കി 

കൊട്ടാരത്തിലെ പ്രമുഖന്മാർ ഒത്തുചേർന്നിരിക്കുന്നു ചർച്ച സജീവം ഒരു ഉന്നത ഉദ്യോഗസ്ഥൻ സംസാരിച്ചു  

'ആ ഫഖീറിനെ ഉപദ്രവിക്കുന്നത് മഹാപാപമാണ് ദൈവാനുഗ്രഹം സിദ്ധിച്ച മനുഷ്യനാണ് അദ്ദേഹത്തെ ഉപദ്രവിച്ചാൽ നാം അപകടത്തിൽ പെടും ' 

എല്ലാവരും കുടെ അദ്ദേഹത്തിനു നേരെ തിരിഞ്ഞു ഈ വഞ്ചകനെ പിരിച്ചുവിടുക രാജാവ് അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിട്ടു

 താനിതുവരെ ഇരുന്ന കസേരയിലേക്ക് അവസാനമായി നോക്കി എന്നിട്ട് തല ഉയർത്തിപ്പിടിച്ച് ഇറങ്ങിനടന്നു നേരെ ഖാജായുടെ സന്നിധിയിലേക്ക് കാര്യങ്ങൾ ബോധിപ്പിച്ചു ഖാജാ ഇങ്ങനെ നിർദ്ദേശിച്ചു 

'രാജാവിന്റെ സമീപം ചെന്നു ഇക്കാര്യം പറയൂ ആകാശത്ത് വിധി ആയിട്ടുണ്ട് അവസാനമായി ഒന്നുകൂടി ഉപദേശിച്ചുനോക്കൂ ' 

അദ്ദേഹം രാജസന്നിധിയിലെത്തി ഗൗരവത്തോടെ സംസാരിച്ചു 

'മഹാരാജാവ് ഇനിയെങ്കിലും നല്ല വഴിക്ക് ചിന്തിക്കൂ അങ്ങ് ആപത്തിന്റെ വക്കിലാണ് ആകാശത്ത് വിധി ആയിട്ടുണ്ടെന്ന് ഖാജ സാഹിബ് മുന്നറിയിപ്പ് നൽകുന്നു ' 

'നിർത്തെടാ.... ധിക്കാരി...' രാജകിങ്കരന്മാർ ചാടിവീണു ഉഗ്രമർദ്ദനം ശരീരത്തിൽ  മുറിവുണ്ടായി വസ്ത്രത്തിൽ രക്തം പുരണ്ടു ആ വസ്ത്രവുമായി ഖാജായുടെ മുമ്പിലെത്തി  

ഖാജ പ്രഖ്യാപിച്ചു: ഞാൻ ആ രാജാവിനെ ജീവനോടെ മുസ്ലിം സൈന്യത്തെ ഏൽപിച്ചിരിക്കുന്നു 

പിന്നീട് അത് തന്നെയാണ് സംഭവിച്ചത് 


ശിഹാബുദ്ദീൻ ഗോറി 


ഇന്ന് പാക്കിസ്ഥാൻ എന്ന പേരിലറിയപ്പെടുന്ന പ്രദേശത്ത് മുഹമ്മദ് ബ്നു ഖാസിമിന്റെ കാലത്താണ് ഇസ്ലാം എത്തിയത് മുസ്ലിം ലോകം അക്കാലത്ത് ഉമയ്യാ വംശത്തിന്റെ കീഴിലായിരുന്നു മക്റാൻ, സിന്ധ്, മുൽത്താൻ എന്നീ പ്രദേശങ്ങളിൽ മുസ്ലിം ഭരണം നിലവിൽ വന്നു  

അഫ്ഗാനിസ്ഥാനിൽ കാബൂളിന് തെക്കുള്ള ഒരു പ്രദേശമാണ് ഹസ്തി ഇവിടെ ലോകപ്രസിദ്ധമായൊരു മുസ്ലിം ഭരണകൂടം വളർന്നു വന്നു ഇതാണ് ഹസനിസുൽത്വാന്മാർ അവരിൽ ഏറ്റവും പ്രസിദ്ധൻ സുൽത്താൻ മഹ്മൂദ് ഗസനി ആയിരുന്നു   ധീരനായ പോരാളിയും, നല്ലൊരു പണ്ഡിതനും, പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു മഹ്മൂദ് ഗസ്നി 

അദ്ദേഹത്തിന്റെ പിൻഗാമിയാണ് ശംസുദ്ദീൻ മുഹമ്മദ് ഗോറി വിശാലമായ രാജ്യത്തിന്റെ അധിപൻ   

ഒരിക്കൽ ശിഹാബുദ്ദീൻ ഗോറി അടിമച്ചന്തയിൽ നിന്ന് ഒരുകൂട്ടം അടിമകളെ വിലക്കു വാങ്ങി ആ കൂട്ടത്തിൽ ഖുത്ബുദ്ദീൻ ഐബക് എന്നു പേരുള്ള ഒരടിമയും ഉണ്ടായിരുന്നു  കാണാൻ അഴകില്ലാത്ത അടിമ അഴകില്ലാത്തതിനാൽ ആ അടിമയെ ഒഴിവാക്കി ബാക്കിയുള്ളവരുടെ വില കൊടുത്തു ഇത് കണ്ടപ്പോൾ ഖുതുബുദ്ദീൻ ഐബക് ഇങ്ങനെ പറഞ്ഞു: 

'സുൽത്താൻ അങ്ങ് അങ്ങേക്ക് വേണ്ടി ഇത്രയും അടിമകളെ വാങ്ങി അല്ലാഹുവിനുവേണ്ടി എന്നെക്കൂടി വാങ്ങിയാലും' 

ആ വാക്കുകൾ സുൽത്താന്റെ മനസ്സിൽ തട്ടി ഐബക്കിനെയും വാങ്ങി കൊട്ടാരത്തിലെത്തി ഐബക്കിനെ കിട്ടിയത് ഗോറിയുടെ ഭാഗ്യം  ധീരൻ, യോഗ്യൻ, സംസ്കാര സമ്പന്നൻ, വിശ്വസ്ഥൻ, ആപൽഘട്ടത്തിൽ സഹായി ഇതൊക്കെയായിരുന്നു ഖുത്ബുദ്ദീൻ ഐബക് ഖുറാസാനിൽ വെച്ചു നടന്ന യുദ്ധത്തിൽ ഐബക് കാണിച്ച സാഹസങ്ങൾ വളരെ പ്രസിദ്ധമായിരുന്നു ഡൽഹി മുതൽ ബനാറസ് വരെയുള്ള പ്രദേശങ്ങൾ കീഴടക്കിയത് അദ്ദേഹമാണ് 

ശിഹാബുദ്ദീൻ ഗോറിയും ഖുത്ബുദ്ദീനും അജ്മീറിൽ യുദ്ധത്തിനെത്തി ഉഗ്രയുദ്ധം നടന്നു യുദ്ധം ഗോറിക്കെതിരായി മാറി  പൃഥിരാജിന്റെ വമ്പിച്ച സൈന്യം ഗോറിയുടെ സൈന്യത്തെ നിലം പരിശാക്കി സൈന്യം ചിന്നിച്ചിതറിപ്പോയി 

ഖിൽജികളും, ഗോറിവംശജരും, ഖുറാസാനികളും ശിഹാബുദ്ദീൻ ഗോറിയെ യുദ്ധക്കളത്തിൽ വിട്ടിട്ട് ഓടിപ്പോയി സഹായം ഏറ്റവും അനിവാര്യമായ സമയത്ത് എല്ലാവരും ഓടിമറഞ്ഞു  

ഖുത്ബുദ്ദീൻ ഐബക് ഓടിയില്ല അദ്ദേഹം തന്റെ യജമാനനെ നോക്കി വെട്ടേറ്റ് കിടക്കുന്നു ശത്രുക്കൾ വട്ടമിട്ട് ഓടി വരുന്നു മരണഭയമില്ലാതെ ഖുത്ബുദ്ദീൻ കുതിരപ്പുറത്ത് കുതിച്ചു വന്നു  ഗോറിയുടെ ശരീരം പൊക്കിയെടുത്തു കുതിരപ്പുറത്ത് വെച്ചു സാഹസികമായി രക്ഷപ്പെട്ടു ശത്രുക്കൾക്ക് പിടികിട്ടിയില്ല  

ഇതറിഞ്ഞപ്പോൾ പൃഥിരാജ് പറഞ്ഞു: 

'അടിമ തിന്ന ചോറിന്ന് നന്ദി കാണിച്ചു ' 

തകർന്ന മനസ്സും ശരീരവുമായി ഗോറി ഗസനിയിൽ തിരിച്ചെത്തി വൈദ്യന്മാർ പരിചരിക്കാൻ ഓടിയെത്തി തളരാത്ത ശബ്ദത്തിൽ ഗോറി പറഞ്ഞു: 'മരുന്നുകൾ എന്റെ ശരീരത്തിന്റെ മുറിവ് ഉണക്കും മനസ്സിന്റെ മുറിവ് എങ്ങനെ ഉണങ്ങും? ഈ നാണംകെട്ട പരാജയത്തിന് പകരംവീട്ടാതെ ഞാൻ ചോരപുരണ്ട ഈ വസ്ത്രം മാറ്റില്ല ഞാനെന്റെ ഭാര്യയുടെ മുഖത്ത് നോക്കില്ല '  

അത് കേട്ട അനുയായികൾ അദ്ദേഹത്തെ ഉപദേശിച്ചതിങ്ങനെയായിരുന്നു 

'സുൽത്താൻ സാഹസം കാണിക്കരുത് പൃഥിരാജിന്റെ ലക്ഷക്കണക്കിൽ വരുന്ന സുശക്തമായ സൈന്യത്തോട് പൊരുതാൻ നമുക്കൊരിക്കലും കഴിയില്ല '  

ഇതു കേട്ട് ഗോറി നിരാശനായി ഈ സംഭവത്തിന് ശേഷമാണ് ഖാജ അജ്മീറിലെത്തിയത് 

ഒരുദിവസം ശിഹാബുദ്ദീൻ ഗോറി ഒരു സ്വപ്നം കണ്ടു 

'മഹാനായ ഒരു വലിയ്യ് തന്നെ സമീപിക്കുന്നു ശാന്തസ്വരത്തിൽ ഉപദേശിക്കുന്നു സുൽത്താൻ നിരാശനാകരുത് ഇന്ത്യയുടെ ഭരണം അല്ലാഹു താങ്കൾക്ക് ഏല്പിച്ചു തരാൻ പോവുകയാണ് ഉടനെ സൈന്യവുമായി പുറപ്പെടുക' 

ഞെട്ടിയുണർന്നു വല്ലാത്ത പ്രസരിപ്പും ആവേശവും വന്നു ആരാണ് സ്വപ്നത്തിൽ തന്റെ അടുത്തു വന്നത്? പറഞ്ഞത് സത്യം തന്നെയോ?  

തന്റെ സ്വപ്നവാർത്ത പലരോടും പറഞ്ഞു ഇന്ത്യയിലേക്ക് പോവുന്നതിനോട് അവർക്കൊന്നും യോജിപ്പില്ല അപകടം പിടിച്ച സുദീർഘമായ റൂട്ട് പരിചയമില്ലാത്ത രണഭൂമി നശിച്ചത് തന്നെ   

പിന്നെയും സ്വപ്നം   ആ മഹാപുരുഷൻ തന്നെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു രാജാവ് യുദ്ധത്തിന് സജ്ജമായി വരുന്നു  

അജ്മീറിൽ പൃഥിരാജിന്റെ ആക്രമണം വളരുകയാണ് ഖാജയെ ദുഃഖിപ്പിക്കുന്ന പല സംഭവങ്ങളുണ്ടായി  ഇസ്ലാം മതം വിശ്വസിച്ച പലർക്കും കുടുംബബന്ധം വിഛേദിക്കാൻ കഴിഞ്ഞില്ല  കുടുംബക്കാർ ഇസ്ലാം മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു ഇത്തരക്കാരെ ആശ്വസിപ്പിക്കണം അവരുടെ വിശ്വാസം ഉറപ്പിക്കണം  

പുതുവിശ്വാസികളുടെ പരിചരണം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ഒരു കൂട്ടർക്ക് ശിക്ഷണം നൽകി ശരിയാക്കിയെടുക്കുമ്പോഴേക്കും പുതിയ പുതിയ നവമുസ്ലിം സംഘങ്ങൾ ഉയർന്നു വരും പിന്നെ അവരുടെ ശിക്ഷണം ഇതൊരു നിരന്തര പ്രക്രിയയാണ് ഇസ്ലാംമത വിശ്വാസികൾ പലേടത്ത് വെച്ചും മർദ്ദിക്കപ്പെട്ടു ഓരോ മർദ്ദനവും ഖാജായെ വേദനിപ്പിച്ചു 

'പൃഥിരാജിനെ ഞാൻ ഗോറിയുടെ സൈന്യത്തിന് ഏല്പിച്ചിരിക്കുന്നു ' ഖാജായുടെ പ്രഖ്യാപനം 

ഇതറിഞ്ഞപ്പോൾ കൊട്ടാരത്തിൽ പരിഹാസത്തിന്റെ പൊട്ടിച്ചിരി ഗോറിയോ? അയാൾ ഇനി ഇന്നാട്ടിലേക്ക് വരില്ല പേടിച്ചോടിപ്പോയതല്ലേ? ഒരു നേരത്തെ റൊട്ടിക്ക് വകയില്ലാത്ത ഈ ഫഖീറിന്റെ വാക്കുകൾ ആരും ഗൗനിക്കേണ്ടതില്ല' 

'മൂന്നു ദിവസത്തിനുള്ളിൽ നാടുവിട്ട് പോവണം' 

രാജാവിന്റെ അന്ത്യശാസന വന്നു  

'മൂന്നു ദിവസം കഴിയട്ടെ അപ്പോൾ അറിയാം, ആരാണ് നാട് വിടേണ്ടതെന്ന് നീയോ ഞാനോ?' ഖാജായുടെ പ്രതികരണം 

ശിഹാബുദ്ദീൻ മുഹമ്മദ് ഗോറി ഒരു വൻ സൈന്യത്തെ സജ്ജമാക്കി യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി    

ഗോറി വരുന്നു എന്ന് പൃഥിരാജിന് വിവരം കിട്ടി  ഉടനെ കൂടിയാലോചനകൾ തുടങ്ങി ഗോറിയെ തകർത്തു തരിപ്പണമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അനേകം നാട്ടുരാജാക്കന്മാർ ഒത്തുകൂടി നൂറ്റി അമ്പതോളം രാജാക്കന്മാർ അവരുടെ സംയുക്ത സേന ആഘോഷകരമായ ഒരുക്കം  

ഗോറിയും തന്റെ അടിമയായ ഖുത്ബുദ്ദീൻ ഐബക്കും ചേർന്നതാണ് സൈന്യത്തെ നയിക്കുന്നത് അവരുടെ സൈന്യത്തിന്റെ നാലിരട്ടിയിലേറെ വരും പൃഥിരാജിന്റെ സൈന്യം സ്വന്തം സൈന്യം തന്നെ ലക്ഷക്കണക്കിൽ വരും മുവ്വായിരം ആനകൾ സഹായ സൈന്യവും ലക്ഷക്കണക്കിലാണ് സ്വന്തം നാട്ടിലാണ് യുദ്ധം വേണ്ട ആയുധങ്ങൾ ഭക്ഷ്യ വസ്തുക്കൾ എല്ലാം സുലഭം 

ഗോറിയും സൈന്യവുമെത്തി യുദ്ധം തുടങ്ങി ഇരുപക്ഷത്തും അടങ്ങാത്ത ആവേശം അതിഘോര യുദ്ധം   പൃഥിരാജ് പിടിയിലായി ബന്ധിക്കപ്പെട്ടു ഗോറിയുടെ വിജയം നാടാകെയറിഞ്ഞു  ചരിത്രം മാറ്റിയെഴുതി  പീഢിപ്പിക്കപ്പെട്ടവർ ഭരണാധികാരികളായി 

'ആകാഭൂമികൾ അല്ലാഹുവിന്റെതാകുന്നു അവൻ ഉയർത്തുന്നവർ ഉയരുന്നു താഴ്ത്തുന്നവർ താഴുന്നു ' ഖാജായുടെ വചനം  

യുദ്ധം ജയിച്ച ശിഹാബുദ്ദീൻ ഗോറിയോട് ആളുകൾ ഒരു കാര്യം അറിയിച്ചു അജ്മീറിൽ ഒരു മഹാൻ താമസിക്കുന്നുണ്ട് 

'അങ്ങനെയാണോ? എങ്കിൽ അദ്ദേഹത്തെ സന്ദർശിക്കാം '  

ഗോറിയും ചില അടുത്ത അനുയായികളും കൂടി ഖാജായെ കാണാനെത്തി ഗോറി ഖാജായുടെ മുഖത്തേക്കു നോക്കി  അത്ഭുതം ഈ മഹാനാണ് സ്വപ്നത്തിൽ വന്ന് എന്നോട് സംസാരിച്ചത് ഈ മുഖം നല്ല പരിചയം  

ശിഹാബുദ്ദീൻ വളരെ ആദരവോടെ കുനിഞ്ഞുനിന്നു തന്റെ തലപ്പാവ് എടുത്ത് ഖാജായുടെ കാൽക്കൽ വെച്ചു ഖാജ തലപ്പാവെടുത്ത് ഗോറിയുടെ ശിരസ്സിൽ കെട്ടിക്കൊടുത്തു   

രാജ്യം നല്ല നിലയിൽ ഭരിക്കണം സത്യവും നീതിയും പുലരണം എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'  ഖാജായുടെ വിലപ്പെട്ട ഉപദേശം   

'അവിടുന്ന് ദുആ ചെയ്യണം അനുഗ്രഹിക്കണം ' 

'എന്റെ ദുആയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കും '  

ഗോറിയും കൂട്ടരും ഖാൻഖാഹിൽ നിന്നു മടങ്ങി  ഖാജായുടെ വാക്കുകൾക്കെന്തു ശക്തി ജനം അതിശയം കൊണ്ടു 


സംസ്കാരം


ഡൽഹിയും ലാഹോറും മറ്റനേകം പ്രദേശങ്ങളും ഗോറിയുടെ ഭരണത്തിനു കീഴിലായി തന്റെ അടിമയായ ഖുത്ബുദ്ദീൻ ഐബക്കിനെ ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരിയായി നിയോഗിച്ചു   

ഖുത്ബുദ്ദീൻ അജ്മീർ ഭരിക്കാനായി സയ്യിദ് ഹുസൈൻ മശ്ഹദിയെ ഏല്പിച്ചു അദ്ദേഹം വെള്ളക്കുതിരസവാരിക്കാരനായിരുന്നു എപ്പോഴും കുതിര കൂടെക്കാണും കുതിര വളരെ പ്രസിദ്ധനായിത്തീർന്നു  

ഖുത്ബുദ്ദീൻ നീതിമാനായ ഭരണാധികാരിയായിരുന്നു ഡൽഹിയെ സാമ്രാജ്യ തലസ്ഥാനമായി വളർത്തിയെടുത്തു  ഇടക്കിടെ അജ്മീരിൽ പോവും ഖാജായെ കാണും ഉപദേശങ്ങൾ തേടും 

ഖാജായുടെ ഖലീഫ ഖുത്ബുദ്ദീൻ ബക്തിയാർ കഅകി ഡൽഹിയിലാണുള്ളത് അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രചാരണ പ്രവർത്തനങ്ങൾക്ക് ഐബക് എല്ലാ സഹായങ്ങളും ചെയ്തുവന്നു  

എ.ഡി. 1206 -ൽ ശിഹാബുദ്ദീൻ മുഹമ്മദ് ഗോറി മരണപ്പെട്ടു ആ ദുഃഖവാർത്ത അജ്മീറിനെയും, ഡൽഹിയെയും കനത്ത ദുഃഖത്തിലാഴ്ത്തി ഖാൻഖാഹുകളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു  

ഗോറിയുടെ മരണത്തോടെ കുത്ബുദ്ദീൻ ഐബക് ഗസനി സാമ്രാജ്യത്തിന്റെ സുൽത്താനായിത്തീർന്നു അതുവരെ ഇന്ത്യൻ പ്രദേശങ്ങളുടെ ചുമതല മാത്രമാണുണ്ടായിരുന്നത് ഇപ്പോൾ സാമ്രാജ്യം മുഴുവൻ തന്റെ കീഴിലായി തിരക്കുകൾ വർദ്ധിച്ചു  

പലപ്പോഴും ലാഹോറിലായിരിക്കും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇടക്കിടെ ലോഹോറിൽ തങ്ങേണ്ടിവന്നു  ഖുത്ബ്മിനാറിന്റെ പണി തുടങ്ങിവെച്ചത് അദ്ദേഹമാണ് പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല പിൻഗാമിയായ ഇൽ തത്മിഷ് ആണ് അത് പൂർത്തിയാക്കിയത് 

ഖാജായുടെ തിരക്കുകൾ വർദ്ധിച്ചു കൊണ്ടേയിരുന്നു രാജ്യം ഭരിക്കുന്ന സുൽത്താനെക്കാൾ വലിയ സുൽത്താനായി ഉയരുകയായിരുന്നു അദ്ദേഹം  

ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ഇസ്ലാമിലേക്ക് വരുന്നത് അവർക്ക് ദീനീവിജ്ഞാനം നൽകണം തൗഹീദ് ഉറപ്പിച്ചു കൊടുക്കണം  

ഖാജായുടെ കീഴിൽ ഇപ്പോൾ ധാരാളം മതപണ്ഡിതന്മാരുണ്ട് അവർ പ്രബോധന കാര്യങ്ങളിൽ വ്യാപൃതരാണ് മുരീദന്മാർ നാട്ടിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചു ഇസ്ലാമിനെ പരിചയപ്പെടുത്തി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഇസ്ലാമിന്റെ സന്ദേശം എത്തിക്കഴിഞ്ഞു   ഖാജായുടെ ഖാൻഖാഹ് വികസിപ്പിച്ചു ഓരോ ദിവസവും ആയിരങ്ങൾക്ക് ആഹാരം നൽകണം അതിനുള്ള വക പല ഭാഗങ്ങളിൽ നിന്നായി വന്നുകൊണ്ടിരുന്നു  

ഇന്ത്യയിൽ ഒരേ സമയം രണ്ട് സാമ്രാജ്യങ്ങൾ ഉടലെടുത്തുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്  മുഹമ്മദ് ഗോറിയുടെ രാഷ്ട്രീയ സാമ്രാജ്യവും ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ ആത്മീയ സാമ്രാജ്യവും രണ്ട് സുൽത്വാന്മാർ രണ്ട് ഭരണം   

ഇവരുടെ ഭരണം ഇന്ത്യൻ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി അവരുടെ ആഗമനത്തിന് മുമ്പ് ഇന്ത്യൻ ജനതക്ക് പുറംലോകവുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല 

നദ് വി സാഹിബിന്റെ വരികൾ ഉദ്ധരിക്കാം  

'ഈ ജനസമൂഹം ഏറെ നൂറ്റാണ്ടുകളോളം ഈ നാടിന്റെ നാല് അതിരുകൾക്കുള്ളിൽ ചുരുണ്ടുകൂടി ജീവിച്ചു പുറമെനിന്ന് യാതൊരു ചിന്താഗതിയും മതവും വ്യവസ്ഥയും കലയും ശാസ്ത്രവും ഇറക്കുമതി ചെയ്യപ്പെടുകയോ കയറ്റി അയക്കപ്പെടുകയോ ചെയ്തില്ല ' 

ഇന്ത്യയിലേക്ക് വരുമ്പോൾ പൗരസ്ത്യ നാട്ടിലെ മാത്രമല്ല, ഭൂലോകത്തിലെ തന്നെയും ഏറ്റവും പുരോഗമിച്ച സമുദായമായിരുന്നു മുസ്ലിംകൾ ലളിത സുന്ദരമായ മതവും ധാരാളം ശാസ്ത്രങ്ങളും, മഹത്തായൊരു സംസ്കാരവും വഹിച്ചുകൊണ്ടാണവർ വന്നത് അറബികളുടെയും, പേർഷ്യക്കാരുടെയും, തുർക്കികളുടെയും വ്യത്യസ്ഥമായ സവിശേഷതകളെ കൂട്ടിയിണക്കിയ മുസ്ലിംകൾ അസാധാരണവും അമൂല്യവുമായ ധാരാളം സംഭാവനകൾ ഇന്ത്യക്കാർക്കു നൽകി  

മതവിഷയത്തിൽ  അവർ നൽകിയ അപൂർവ്വമായ സംഭാവനയാണ് തൗഹീദ് ഏകനും, പരാശ്രയ രഹിതനുമായ, സന്തതികളോ സമന്മാരോ ഇല്ലാത്ത, ആകാശ ഭൂമികളുടെ ഉടമസ്ഥാവകാശമുള്ള ഒരു ദൈവത്തിൽ വിശ്വസിക്കണമെന്ന് ആ സിദ്ധാന്തം ഉൽഘോഷിക്കുന്നു 

സാമൂഹിക രംഗത്ത് മുസ്ലിംകൾ ഇന്ത്യക്ക് കാഴ്ചവെച്ച അത്ഭുതകരമായ സംഭാവനയാണ് മനുഷ്യസമത്വം മുസ്ലിംകളിൽ ജാതിവ്യവസ്ഥയില്ല തൊട്ടുകൂടായ്മയില്ല ജനനം കൊണ്ട് ആരും മലിനപ്പെടുകയില്ല  ആർക്കും വിദ്യാഭ്യാസം വിലക്കാൻ പാടില്ല തൊഴിലിനും വേലക്കും കൈകളെ തരംതിരിക്കില്ല എല്ലാവരും ഒന്നിച്ചു ജീവിക്കുന്നു ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു ആർക്കും വിദ്യ അഭ്യസിക്കുന്നതിന് വിരോധമില്ല ഇഷ്ടമുള്ള തൊഴിലും വേലയും ചെയ്യാം മുസ്ലിംകളുടെ ഈ സാമൂഹിക രീതി കാരണം ഭാരതത്തിന് ലഭിച്ച നേട്ടങ്ങൾ കുറച്ചൊന്നുമല്ല ജാതിവ്യവസ്ഥയുടെ കാഠിന്യം കുറച്ചത് ഈ രീതിയാണ് സാമൂഹിക പരിഷ്കരണത്തിനും അയിത്തം നിരോധിക്കാനും ഇത് പ്രേരണ നൽകി  

മുസ്ലിംകളുടെ മൂന്നാമത്തെ സംഭാവന അവർ സ്ത്രീകളോട് കാണിച്ച ആദരവും അവരുടെ അവകാശങ്ങൾ അംഗീകരീച്ചുകൊടുത്തതുമാണ് മുസ്ലിംകൾ സ്ത്രീയെ പുരുഷന്റെ തോഴിയെയും കുടുംബത്തിലെ ബഹുമാനിക്കപ്പെടുന്ന  അംഗമായും കണക്കാക്കി ഭർത്താവ് മരിച്ചാൽ സ്ത്രീ ചിതയിൽ ചാടി മരിക്കുന്ന ഒരു നാട്ടിൽ മുസ്ലിംകളുടെ ഈ സമ്പ്രദായത്തിന്റെ മഹത്വം എന്താണെന്ന് മനസ്സിലാക്കണം ഭർത്താവിന് ശേഷം സ്ത്രീക്ക് ജീവിക്കാനവകാശമില്ലെന്ന് അവളും സമുദായവും വിധിയെഴുതിയിരുന്ന ഒരു നാട്ടിൽ മുസ്ലിംകളുടെ ആഗമനം വലിയ അനുഗ്രഹമായിരുന്നു (മുസ്ലിംകൾ ഇന്ത്യയിൽ:18,19,20) 

ഷാജഹാൻ ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ സന്ദർശിച്ച പ്രശസ്ത സഞ്ചാരി ബർനീർ എഴുതി 

'ഹിന്ദുകളുടെ മതകാര്യങ്ങളിൽ ഇടപെടുക അവരുടെ ഭരണരീതി ആയിരുന്നില്ല മതപരമായ കടമകളും ആചാരങ്ങളും നടത്താൻ ഹിന്ദുക്കൾക്ക്, അവർ അനുമതി നൽകിയിരുന്നു ' 

മുസ്ലിം ഭരണാധികാരികൾ നെയ്ത്ത്, ചിത്രവേല, കൊത്തുപണി, പട്ടുനെയ്ത്ത്, കടലാസു നിർമ്മാണം തുടങ്ങി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു 

പള്ളികളും സ്കൂളുകളും നിർമ്മിച്ചു റോഡുകൾ നിർമ്മിച്ചു കൃഷി വികസനത്തിന് പദ്ധതികൾ നടപ്പാക്കി തോട്ടങ്ങളും തോപ്പുകളും നിർമ്മിച്ചു കിണറുകൾ കുഴിച്ചു മരങ്ങൾ നട്ടുപിടിപ്പിച്ചു ആരോഗ്യക്ഷേമ പരിപാടികൾ നടപ്പാക്കി ആശുപത്രികൾ, അബല മന്ദിരങ്ങൾ, പാർക്കുകൾ, തടാകങ്ങൾ, കുളങ്ങൾ എന്നിവ നിർമ്മിച്ചു ശില്പകലയാണ് മറ്റൊരു സംഭാവന  ഇന്ത്യൻ ജനതയുടെ ജീവിതത്തിലും വമ്പിച്ച മാറ്റങ്ങളാണ് മുസ്ലിംകളുടെ ആഗമനം കൊണ്ടുണ്ടായത് 

ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയാണ് മറ്റൊരു പ്രധാന നേട്ടം അറബി, പേർഷ്യൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെ സ്വാധീനിച്ചു പദങ്ങൾ ധാരാളം വിനിമയം ചെയ്യപ്പെട്ടു  

ഇസ്ലാം മതപ്രചരണത്തിന് സമഗ്രമായൊരു പദ്ധതിയാണ് ഖാജ ആവിഷ്കരിച്ചത് ദീനീ സന്ദേശങ്ങൾ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമെത്തിക്കാൻ ഖലീഫമാരെ നിയോഗിച്ചു അവരെ സഹായിക്കാൻ ധാരാളം മുരീദുമാരും ഉണ്ടായിരുന്നു    

പിൽക്കാലത്ത് ഈ ഖലീഫമാരെല്ലാം ശൈഖുമാരായിത്തീർന്നു അവരുടെ പക്കൽ നിന്ന് ആളുകൾ ത്വരീഖത്ത് വാങ്ങി  ശരീഅത്തും ത്വരീഖത്തും ഒന്നിച്ചു പഠിക്കുന്നു ഒന്നിച്ചു പരിശീലിക്കുന്നു  അതായിരുന്നു അന്നത്തെ അവസ്ഥ  ഒരാൾ ശൈഖിന്റെ മുമ്പിൽ വന്നു ഇസ്ലാം മതം സ്വീകരിക്കുന്നു ഉടനെ ശിഷ്യനായി മാറുകയും ചെയ്യുന്നു  ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും ഒന്നിച്ചു നേടുന്നു ഖാജ നിയോഗിച്ച ഖലീഫമാരിൽ ചിലരുടെ പേര് പറയാം   

ശൈഖ് ഖുത്ബുദ്ദീൻ ബക് ത്തിയാർ കഅകി (റ) 

ശൈഖ് ഹമീദുദ്ദീൻ നാഗൂരി (റ) 

ശൈഖ് ളിയാഉദ്ദീൻ അൽഹകീം (റ) 

ശൈഖ് ഖുത്ബുസ്സമാൻ അഹ്മദുൽ ചിശ്ത്തി (റ) 

ശൈഖ് മജ്ദുദ്ദീൻ സൻഞ്ചരി (റ)

ശൈഖ് ഹമീദുദ്ദീൻ ദഹ് ലവി (റ)

ശൈഖുൽ ഇസ്ലാം അബ്ദുൽ അഹദ്ബ്നുൽ ബുർഹാനിൽ ഗസ്നവി (റ) 

ഖാജാ ഫഖ്റുദ്ദീൻ ഇബ്നു ശൈഖ് മുഈനുദ്ദീൻ (റ) 

ശൈഖുൽ അഅ്ളം മുഹമ്മദ് ബഹാഉദ്ദീനുൽ ബഗ്ദാദി (റ) 

ശൈഖുൽ അകമൽ ഫഖ്റുദ്ദീനുൽ കർവീസി (റ) 

ശൈഖുൽ മുഖദ്ദസ് ജമാലുദ്ദീനുൽ ഔശി (റ) 

ശൈഖുൽ കാമിൽ ഔഹദുദ്ദീനുൽ കർമാനി (റ) 

ശൈഖുൽ മുകർറം ബുർഹാനുദ്ദീൻ (റ) 

ശൈഖ് ഇസ്ലാം ശൈഖ് മുഹമ്മദുൽ ഇസ്ഫഹാനി (റ) 

ശൈഖ് സക്റാൻ സിജിൻ ദീവാന (റ) 

ശൈഖ് വാഹിദുൽ ചിശ്ത്തി (റ)

ശൈഖുൽ ഇസ്ലാം ശൈഖ് ഹസൻ ഹയ്യാത്വ് (റ)

ശൈഖുൽ ഇസ്ലാം ശൈഖ് ഇബ്റാഹീം സ്വഫിയുദ്ദീൻ (റ) 


വിവാഹം 


ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഇടക്കിടെ തന്റെ ഉപ്പൂപ്പയായ നബി (സ) തങ്ങളെ സ്വപ്നത്തിൽ ദർശിക്കാറുണ്ട്   

ഒരിക്കൽ നബി (സ) ഖാജായോട് ഇങ്ങനെ കല്പിച്ചു 

'നിക്കാഹ് എന്ന സുന്നത്ത് നിർവ്വഹിക്കുക '  

പ്രായം ഏറെയായിട്ടുണ്ട് ഇതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ നേരം കിട്ടിയിട്ടില്ല   ഒരു സുന്നത്ത് കൂടി വീടാൻ കല്പന വന്നിരിക്കുന്നു  

ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു 

പട്ട്ലി കോട്ടയുടെ ഭരണാധികാരി മലിക് ഖത്താബ് ശത്രുരാജാവുമായി യുദ്ധം ചെയ്തു ശത്രുരാജാവ് പരാജയപ്പെട്ടു പലരെയും പിടികൂടി കൂട്ടത്തിൽ രാജാവിന്റെ മകളും പിടിക്കപ്പെട്ടു  

മലിക് ഖത്താബ് രാജകുമാരിയെ ഖാജായുടെ മുമ്പിൽ കൊണ്ടുവന്നു ഖാജായുടെ കാൽ ചുംബിച്ച ശേഷം മലിക് ഇങ്ങനെ ബോധിപ്പിച്ചു ഇത് രാജകുമാരിയാണ് ഇവളെ അടിമപ്പെണ്ണായി സ്വീകരിച്ചാലും 

ഖാജായുടെ മറുപടി ഇങ്ങനെയായിരുന്നു  

'വേണ്ട ദർവേശിന് അടിമപ്പെണ്ണിന്റെ ആവശ്യമില്ല '  

മലിക് പല തവണ നിർബന്ധിച്ചുനോക്കി ഫലമുണ്ടായില്ല  

'രാജകുമാരിയെ എന്റെ മുമ്പിൽ നിന്ന് കൊണ്ടുപോകൂ അവളോട് വളരെ നല്ല രീതിയിൽ പെരുമാറണം മര്യാദകേട് കാണിക്കരുത് അവൾക്ക് ഇഷ്ടമാണെങ്കിൽ ഇസ്ലാം മതം സ്വീകരിച്ചു കൊള്ളട്ടെ'  

രാജകുമാരി ഖാജായുടെ മുഖം ശ്രദ്ധിച്ചു സംസാരം കേട്ടു പെരുമാറ്റം കണ്ടു  

മലിക് ഖത്താബ്  അവളെ ഖാജായുടെ മുമ്പിൽ നിന്ന് കൊണ്ടു പോവാൻ ഒരുങ്ങുകയാണ് അപ്പോൾ രാജകുമാരി ഖാജായോട് ഇങ്ങനെ അപേക്ഷിച്ചു: 'ഞാൻ ഇസ്ലാം മതം സ്വീകരിക്കാൻ ഒരുക്കമാണ് എന്നെ എങ്ങോട്ടും കൊണ്ടുപോവരുത് എന്നെ ഈ കാൽക്കീഴിൽ തന്നെ ജീവിക്കാൻ അനുവദിച്ചാലും ' 

ഖാജ അതനുവദിച്ചു രാജകുമാരി മുസ്ലിംമായി 'അമത്തുല്ലാഹ് ' എന്ന പേർ സ്വീകരിച്ചു അവളെ വിവാഹം ചെയ്യാൻ ഖാജാക്ക് നിർദ്ദേശം ലഭിച്ചു സന്തോഷവാർത്ത പരന്നു എല്ലാവർക്കും ആശ്വാസം ഖാജാക്ക് ഇവിടെ അനന്തരാവകാശികളുണ്ടാവട്ടെ   

വിവാഹം നടന്നു അമത്തുല്ലാഹ് ഇൽമിലും ഇബാദത്തിലും ഉയർന്നു വന്നു സുൽത്വാനുൽ ഹിന്ദിന്റെ സഹധർമ്മിണി ആത്മീയ ദർജകൾ നേടി   

ഇവർ ഗർഭിണിയായി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിന് ഹാഫിളത്ത് ജമാൽ എന്നു പേരിട്ടു  

ഖുത്ബുദ്ദീൻ ഐബക്കിന്റെ കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥനാണ് സയ്യിദ് വജീഹുദ്ദീൻ ചിശ്ത്തി അദ്ദേഹത്തിന് സൽഗുണസമ്പന്നയായ ഒരു മകളുണ്ട് പേര് ബീബി ഇസ്മത്ത് 

പല വിവാഹാലോചനകൾ വരുന്നുണ്ട് ഒന്നും തീരുമാനമായില്ല ഒരു ദിവസം വജീഹുദ്ദീൻ ഒരു സ്വപ്നം കണ്ടു  

നബി (സ) തങ്ങളുടെ  പേരക്കുട്ടിയായ ഇമാം ജഅ്ഫർ സ്വാദിഖ് (റ) വിനെ സ്വപ്നത്തിൽ കണ്ടു ജഅ്ഫർ സ്വാദിഖ് (റ) ഇങ്ങനെ പറഞ്ഞു നിങ്ങളുടെ മകളെ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് നബി (സ) തങ്ങൾ കല്പിച്ചിരിക്കുന്നു  

പിറ്റേന്ന് രാവിലെ സയ്യിദ് വജീഹുദ്ദീൻ ചിശ്ത്തി തന്റെ ശൈഖായ ഖാജായെ കാണാനെത്തി  

നബി (സ) തങ്ങളുടെ കല്പന ബഹുമാനപൂർവ്വം സ്വീകരിച്ചു ഖാജായും ബീവി ഇസ്മത്തും തമ്മിലുള്ള വിവാഹം നടന്നു ഈ ദാമ്പത്യത്തിലാണ് മഹാന്മാരായ മൂന്നു പുത്രന്മാർ ജനിച്ചത് 

ഖാജാ ഫഖ്റുദ്ദീൻ (റ) 

ഖാജാ ളിയാഉദ്ദീൻ (റ) 

ഖാജാ ഹുസാമുദ്ദീൻ (റ) 

മൂന്നു പേരും പിതാവിന്റെ ശരിയായ പിൻഗാമികളായിത്തീർന്നു ആത്മീയതയുടെ ഉന്നത പദവികൾ പ്രാപിച്ചു   മനുഷ്യ സേവനത്തിന് ലഭിക്കുന്ന ഒരവസരവും പാഴാക്കിയില്ല അതുകാരണം എല്ലാ ജനവിഭാഗങ്ങളുടെയും കണ്ണിലുണ്ണികളായിത്തീർന്നു ഈ കുട്ടികൾ  

അജ്മീറിൽ നിന്ന് ഏതാണ്ട് അറുപത് കിലോമീറ്റർ അകലെ സൽവാർ എന്ന പ്രദേശമായിരുന്നു ഖാജാ ഫഖ്റുദ്ദീന്റെ പ്രവർത്തന കേന്ദ്രം ധാരാളമാളുകൾ അദ്ദേഹം കാരണമായി ഇസ്ലാമിൽ വന്നു ഖാജായുടെ വഫാത്തിനു ശേഷം മുപ്പതു വർഷം ജീവിച്ചു ഇസ്ലാമിന്റെ ശത്രുക്കളുമായി പോരാടേണ്ടിവന്നു ഒരു യുദ്ധത്തിൽ അദ്ദേഹം വീര രക്തസാക്ഷിയായി അജ്മീർ സന്ദർശിക്കുന്നവർ സൽവാറിലെ ഖാജാ ബയറുദ്ദീൻ (റ) വിന്റെ മഖ്ബറയും സന്ദർശിക്കാറുണ്ട്


ശംസുദ്ദീൻ ഇൽതുത്മിഷ് 


തുർക്കിയിലെ അൽബരി ഗോത്രത്തിലെ ഒരു പ്രമുഖനാണ് ഈലം ഖാൻ അദ്ദേഹത്തിന് കുറെ പുത്രന്മാരുണ്ട് പുത്രന്മാരിൽ പലർക്കും ദുർഗുണങ്ങളുണ്ട് അഹങ്കാരം, അസൂയ, സ്വാർത്ഥത തുടങ്ങിയ ദുർഗുണങ്ങൾ 

അവർക്കിടയിൽ പ്രായം കുറഞ്ഞ ഒരു സഹോദരൻ കാണാൻ നല്ല ഭംഗി അതിനൊത്ത സൽസ്വഭാവം എല്ലാവരും ആ കുട്ടിയെ ഇഷ്ടപ്പെട്ടു സ്നേഹിച്ചു   

ദുർഗുണങ്ങളുള്ള മറ്റു സഹോദരങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല അവരുടെ മനസ്സിൽ അസൂയ വളർന്നു കുട്ടിയെ എങ്ങനെയെങ്കിലും കുടുംബത്തിൽ നിന്നകറ്റണമെന്ന് സഹോദരങ്ങൾ തീരുമാനിച്ചു അടിമച്ചന്തയിൽ കൊണ്ടുപോയി  വിൽക്കുക അതാണവരുടെ പരിപാടി  പരിപാടി നടപ്പാക്കി ഹാജി ബുഖാരി എന്നൊരാൾ നല്ല വിലകൊടുത്ത് കുട്ടിയെ വാങ്ങി 

അദ്ദേഹം കുട്ടിയെ ഹാജി ജമാലുദ്ദീൻ എന്നൊരാൾക്ക് കൂടുതൽ വിലക്ക് വിറ്റു അദ്ദേഹം ഈ കുട്ടിയെയും മറ്റൊരടിമക്കുട്ടിയെയും കൊണ്ട് ഗസനിക്കൽ വന്നു   

ഉന്നത നിലവാരമുള്ള സാധനങ്ങൾ വിൽക്കപ്പെടുന്ന ലോക വിപണി ഗസനിയിലുണ്ടായിരുന്നു  ഒന്നാംതരം രണ്ടടിമക്കുട്ടികൾ മുന്തിയ വില കിട്ടണം  

ശിഹാബുദ്ദീൻ ഗോറി കുട്ടികളെ കണ്ടു സന്തോഷമായി രണ്ടായിരം ദീനാർ വീതം വില പറഞ്ഞു  ഉടമസ്ഥൻ വിൽക്കാൻ തയ്യാറായില്ല രണ്ടായിരം ദീനാറിന് വിൽക്കാൻ തയ്യാറില്ലെങ്കിൽ ഈ അടിമകളെ ഗസനി മാർക്കറ്റിൽ വെച്ച് ആരും വാങ്ങരുത്  ഗോറി പ്രഖ്യാപിച്ചു  

ഹാജി ജമാലുദ്ദീൻ നിരാശനായി ബുഖാറയിലേക്ക് മടങ്ങി ഒരു കൊല്ലം ശ്രമിച്ചിട്ടും വിചാരിച്ച വില കിട്ടിയില്ല  ഒരു കൊല്ലം കഴിഞ്ഞ് ഗസനിയിൽ തന്നെ മടങ്ങിയെത്തി ഈ സന്ദർഭത്തിലാണ് നെഹർവാല യുദ്ധം വിജയിച്ചു ഖുത്ബുദ്ദീൻ ഐബക് ഗസനിയിൽ തിരിച്ചെത്തിയത് ഗോറി  സന്തുഷ്ടനായി ഐബക്കിന്റെ ഏത് ആഗ്രഹവും സാധിച്ചു കിട്ടുന്ന സന്ദർഭം ഖുത്ബുദ്ദീൻ പറഞ്ഞു: ഹാജി ജമാലുദ്ദീന്റെ കൈവശമുള്ള രണ്ട് അടിമക്കുട്ടികളെ വാങ്ങാൻ എന്നെ അനുവദിച്ചാലും  

അനുവദിക്കാം ഇവിടെ വെച്ചു വാങ്ങരുത് ഡൽഹിയിൽ വെച്ച് വാങ്ങിക്കൊള്ളൂ  

സമ്മതിച്ചു മന്ത്രി നിളാമുദ്ദീൻ അടിമക്കുട്ടികളെ ഡൽഹിൽ എത്തിക്കുന്ന ചുമതലയേറ്റു  ഡൽഹിയിൽ വെച്ച് വൻ വില കൊടുത്ത് അടിമക്കുട്ടികളെ വാങ്ങി തുർക്കിയിലെ സഹോദരങ്ങൾ അടിമയാക്കി വിറ്റ കുട്ടിക്ക് പുതിയ പേൽ നൽകി ഇൽതുത്മിഷ്   

ഇൽതുത്മിഷിനെ കൊട്ടാരം കാവൽക്കാരനായി നിയമിച്ചു മികച്ച കുതിര സവാരിക്കാരനും ആയുധാഭ്യാസിയുമായി മാറി ഡൽഹിയുടെ സമീപമുള്ള ഒരു കാട്ടുപ്രദേശത്തുകൂടെ സഞ്ചരിക്കുകയാണ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അവർകളും അനുയായികളും ഖുത്ബുദ്ദീൻ ബക് ത്തിയാർ കഅകിയെപ്പോലുള്ള മഹാന്മാർ അക്കൂട്ടത്തിലുണ്ട്  

സുമുഖനായ ഒരു ചെറുപ്പക്കാരൻ മിന്നൽ വേഗതയിൽ കുതിരപ്പുറത്ത് കയറി പാഞ്ഞു പോവുകയായിരുന്നു പെട്ടെന്നാണ് ഖാജായെയും സംഘത്തെയും കണ്ടത് പെട്ടെന്ന് താഴെ ഇറങ്ങി ആദരവോടെ നിന്നു  കുറച്ചു നേരം സംസാരിച്ചു പിന്നെ വിട ചോദിച്ചു   

കുതിരയെ നടത്തിക്കൊണ്ട് മഹാന്മാരുടെ കണ്ണിൽ നിന്ന് മറഞ്ഞശേഷമാണ് കുതിരപ്പുറത്ത് കയറിയത്   

ഖാജായുടെ മുഖഭാവം മാറി ഗൗരവം പൂണ്ടു കൂടെയുള്ളവർ പരിഭ്രാന്തരായി  

ഖാജാ ഇങ്ങനെ പറഞ്ഞു: ആ ചെറുപ്പക്കാരനിൽ അല്ലാഹുവിന്റെ പ്രകാശം കാണുന്നു അവൻ കിരീടം ധരിക്കും ഇന്ത്യ ഭരിക്കും  ആ  ചെറുപ്പക്കാരൻ ഇൽതുത്മിഷ് ആയിരുന്നു    

കൊട്ടാരം പാറാവുകാരനായി സേവനമാരംഭിച്ച ഇൽതുത്മിഷ് ഏറെനാൾ കഴിയുംമുമ്പെ പട്ടാളക്കാരനായി പദവികൾ ഉയർന്നുയർന്നു വന്നു  

ഇൽതുത്മിഷ് പിന്നീട് അജ്മീറിൽ വരികയും കാൽ ചുംബിക്കുകയും ചെയ്ത അദ്ദേഹം ഡൽഹിയിലായിരിക്കുമ്പോൾ ഇടക്കിടെ ശൈഖ് ഖുത്ബുദ്ദീൻ ബക് ത്തിയാർ കഅകിയെ കാണാൻ പോവുമായിരുന്നു സൂഫികളുടെ സഹവാസം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു അവരുടെ ഉപദേശം കേൾക്കുന്നതും പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതും വളരെ സന്തോഷമുള്ള കാര്യമായിരുന്നു   

മുസ്ലിം രാജാക്കന്മാർ തങ്ങൾക്കു കീഴടങ്ങിയ പല പ്രദേശങ്ങളും ഭരിക്കാൻ അവിടുത്തെ രാജാക്കന്മാരെത്തന്നെ ഏൽപിക്കുമായിരുന്നു തങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കണമെന്നേയുള്ളൂ  

അജ്മീറിന്റെ ഭരണം നല്ല നിലയിൽ നടത്തണമെന്ന് ഖുത്ബുദ്ദീൻ ഐബക്കിന് നിർദ്ദേശം നൽകിയശേഷം ശിഹാബുദ്ദീൻ ഗോറി മടങ്ങിപ്പോയി 

അജ്മീറിന്റെ ഭരണം ആരെ ഏല്പിക്കണമെന്നതിനെക്കുറിച്ചു അവിടത്തെ നേതാക്കളുമായി ഐബക് ചർച്ച നടത്തി ഖാജായുമായി നല്ല ബന്ധം പുലർത്തുന്ന ധാരാളം ഹിന്ദുക്കൾ അവിടെയുണ്ടായിരുന്നു അവരുമായും ചർച്ച നടത്തി  

അജ്മീർ ഹിന്ദുക്കളുടെ പുണ്യനഗരമാണ് അവരുടെ മതവിശ്വാസങ്ങൾക്കോ ചടങ്ങുകൾക്കോ ഒരു ബുദ്ധിമുട്ടും നേരിടരുത് തങ്ങളുടെ ആരാധനാകർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും സ്വതന്ത്രമായി ജീവിക്കുന്നതിനും തടസ്സം നിൽക്കാത്ത ആരുമായും സഹകരിക്കാൻ മുസ്ലിംകൾ സന്നദ്ധരായിരുന്നു  

പൃഥിരാജിന്റെ മകൻ ആനന്ദ്പാൽ ഒരു മിതവാദിയായിരുന്നു മുസ്ലിംകളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാഗ്രഹിക്കുന്ന ആളായിരുന്നു അദ്ദേഹത്തിന് അജ്മീറിന്റെ ഭരണം നൽകാൻ ഐബക് തീരുമാനിച്ചു  

അദ്ദേഹത്തെ ഉപദേശിക്കാൻ സയ്യിദ് ഹുസൈൻ മശ്ഹദിയെയും നിയോഗിച്ചു എല്ലാ കാര്യങ്ങളും ഹുസൈൻ മശ്ഹദിയുമായി കൂടിയാലോചിച്ചശേഷം നിർവ്വഹിക്കണം  

രണ്ടുപേരുടെയും സൽബുദ്ധി ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ അജ്മീറിന് സൽഭരണം സിദ്ധിച്ചു സിവിൽ സർവ്വീസിലും പട്ടാളത്തിലും പ്രധാധ പദവികൾ പലതും വഹിച്ചിരുന്നത് ഹിന്ദുക്കളായിരുന്നു  

സയ്യിദ് ഹുസൈൻ മശ്ഹദി പ്രസിദ്ധനായൊരു കുതിരസവാരിക്കാരനായിരുന്നു വെള്ളക്കുതിരപ്പുറത്ത് ഓടിച്ചു പോവുന്ന ഹുസൈൻ മശ്ഹദിയെ ആളുകൾ ഏറെ നേരം നോക്കി നിൽക്കും 

പലപ്പോഴും അദ്ദേഹത്തെ താരാഘട്ടിൽ കാണാം അനുയായികളോടൊപ്പം മലകളിൽ ചുറ്റി സഞ്ചരിക്കും ധീരപോരാളിയാണ്, പുണ്യപുരുഷനുമാണ് 

അജ്മീറിലും പരിസര പ്രദേശങ്ങളിലും ഖാജായോട് അസൂയയും വെറുപ്പുമുള്ള പലരുമുണ്ടായിരുന്നു പൃഥിരാജിന്റെ അടുത്ത ബന്ധുക്കളിൽ ചിലർ ഇത്തരക്കാരായിരുന്നു ഇവർ രഹസ്യമായി യോഗം ചേരുകയും ആനന്ദ് പാലിന്റെ ഭരണം തകർക്കാൻ പ്ലാനിടുകയും ചെയ്തു പൃഥിരാജിന്റെ അടുത്ത ബന്ധുവായ ഭീംരാജ് ആയിരുന്നു ഇവരുടെ നേതാവ്  

ഭീംരാജ് രഹസ്യമായി ഒരു സൈന്യത്തെ സജ്ജമാക്കി പരമരഹസ്യമായി സൈനിക നീക്കം നടത്തി പെട്ടെന്നൊരു ദിവസം അജ്മീറിനെ ആക്രമിച്ചു ആനന്ദ് പാലിന് പിടിച്ചു നിൽക്കാനായില്ല  

സയ്യിദ് ഹുസൈൻ മശ്ഹദിയും കൂട്ടരും താരാഘട്ടിലായിരുന്നു അവിടെ ഭീംരാജിന്റെ ആളുകൾ ഒരു കള്ളവാർത്ത പ്രചരിപ്പിച്ചു ഖുത്ബുദ്ദീൻ ഐബക് മരണപ്പെട്ടിരിക്കുന്നു ഇനി അജ്മീറിലേക്ക് വരില്ല   

മുസ്ലിം സൈന്യത്തിന്റെ മുന്നേറ്റം തടയാനുള്ള ഒരു അടവ് മാത്രമായിരുന്നു അത് ആളുകൾ നിശ്ചലരായിപ്പോയി  

ഭീംരാജിന്റെ സൈന്യം താരാഘട്ടിൽ വമ്പിച്ച ആക്രമണം അഴിച്ചു വിട്ടു രാത്രിയുടെ അവസാനയാമത്തിൽ മഹാനായ ഹുസൈൻ മശ്ഹദിയും അനേകം അനുയായികളും വധിക്കപ്പെട്ടു  

പ്രഭാതത്തിൽ മുറാഖബ ഇരുന്ന ഖാജാ രക്തസാക്ഷികളുടെ രക്തത്തിന്റ മണം അറിഞ്ഞു ഉടനെ താരാഘട്ടിലേക്കു പുറപ്പെട്ടു രക്തസാക്ഷികളെയെല്ലാം ഖബറടക്കി  

താരാഘട്ടിലും സമീപത്തുള്ള പർവ്വതങ്ങളിലും രക്തസാക്ഷികളുടെ ഖബറുകൾ കാണാം നിരവധി ഔലിയാക്കന്മാർ ഈ കാടുകളിലിരുന്ന് ആരാധനകൾ നിർവ്വഹിച്ചിട്ടുണ്ട് ഇന്ത്യയിലെ അതി പ്രശസ്തമായ സിയാറത്ത് കേന്ദ്രമാണ് താരാഘട്ട് ഇന്ത്യ ഭരിച്ച സുൽത്വാന്മാർ പള്ളികളും മറ്റ് കെട്ടിടങ്ങളുമുണ്ടാക്കി ഇങ്ങോട്ടുള്ള വഴി സുഗമമാക്കി അജ്മീറിൽ വരുന്നവരെല്ലാം താരാഘട്ടിലും വരാറുണ്ട് 

ഖുത്ബുദ്ദീൻ ഐബക്ക് അജ്മീറിലെത്തി ഭീം രാജിനെതിരെ യുദ്ധം ചെയ്തു ഭീംരാജ് ഓടി രക്ഷപ്പെട്ടു അജ്മീറും താരാഘട്ടുമെല്ലാം മുസ്ലിം ഭരണത്തിൻകീഴിൽ തന്നെ വന്നു   

ഖാജായുടെയും ഖലീഫമാരുടെയും പേരും പ്രശസ്തിയും നാൾക്കുനാൾ വർദ്ധിക്കുകയാണ് എല്ലാ മതവിഭാഗക്കാരും അവരെ ആദരിക്കുന്നു അനുസരിക്കുന്നു 

ചിലരുടെയൊക്കെ മനസ്സിൽ അസൂയ വളരാൻ ഇത് കാരണമായി ഡൽഹി ആസ്ഥാനമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത് ശക്തനായ ശംസുദ്ദീൻ ഇൽതുത്മിഷ് എന്ന ചക്രവർത്തിയാകുന്നു  

ഡൽഹിയുടെ ആത്മീയ നേതൃത്വം ഖാജാ ഖുത്ബുദ്ദീൻ ബക് തിയാർ കഅകി (റ) അവർകളുടെ കരങ്ങളിലാകുന്നു എല്ലാ വിഭാഗം ജനങ്ങളും മഹാനെ ആദരിക്കുന്നു അദ്ദേഹത്തെ സന്ദർശിക്കാൻ സുൽത്താൻ ഇൽതുത് മിഷ് ഖാൻഖാഹിൽ ചെല്ലുന്നു സുൽത്താൻ ഇൽതുത്മിഷ് മഹാന്റെ മുരീദാകുന്നു മുരീദ് ശൈഖിനോട് കാണിക്കുന്ന എല്ലാ ആദരവും സുൽത്താൻ തന്റെ ശൈഖിനോട് കാണിക്കുന്നു 

കൊട്ടാരത്തിലെ ചില ഉന്നത ഉദ്യോഗസ്ഥന്മാക്കും ചില പണ്ഡിതന്മാർക്കും ഇതൊന്നും രസിച്ചില്ല പിശാച് അവരെ വല്ലാതെ വഴിതെറ്റിച്ചു അസൂയ വളർന്നു വലുതായപ്പോൾ അവർ കടുംകൈ ചെയ്യാൻ തന്നെ തീരുമാനിച്ചു  

ബക്തിയാർ കഅക്കിക്കെതിരെ അപവാദ പ്രചരണം നടത്തുക അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു  

ഒരു ദിവസം ഒരു യുവതി രണ്ടു മാസം പ്രായമുള്ള കൈക്കുഞ്ഞുമായി കൊട്ടാരത്തിലെത്തി സുൽത്താനെ മുഖം കാണിച്ചു  

'യജമാനരേ ഈ പാവപ്പെട്ട അബലയായ പെണ്ണിനോട് കരുണ കാണിക്കണം ഞാൻ നീതി തേടി വന്നതാണ്  ' 

'പറയൂ എന്താണ് നിന്റെ പരാതി?' രാജാവ് ചോദിച്ചു  

'ഇത് ഞാൻ പ്രസവിച്ച കുഞ്ഞാണ് രണ്ടു മാസം പ്രായമായി ഇതിന്റെ പിതാവ് ഖുത്ബുദ്ദീൻ ബക്തിയാർ കഅകിയാണ് അയാൾ എന്നെ വഞ്ചിച്ചു വിവാഹ വാഗ്ദാനം നടത്തി എന്നെ ഗർഭിണിയാക്കി ഇപ്പോൾ വാക്കു മാറി എന്നെയും കുഞ്ഞിനെയും അയാൾ സ്വീകരിക്കുന്നില്ല എനിക്ക് നീതി ലഭിക്കണം ' 

രാജാവ് ഞെട്ടിപ്പോയി എന്റെ ശൈഖിനെക്കുറിച്ചാണോ ഈ കേൾക്കുന്നത് 

വാർത്ത കൊട്ടാരത്തിൽ പരന്നു ഖാളി കേസെടുത്തു കഅകി കോടതിയിൽ ഹാജരാവണമെന്ന് ഖാളി വിധിച്ചു  

ആളുകൾ ഞെട്ടി എന്തൊരു വാർത്തയാണിത്  ഖൻഖാഹിലേക്ക് വാർത്ത ഒഴുകിയെത്തി ശൈഖും മുരീദുമാരും അസഹ്യമായ ദുഃഖത്തിലായി  

കഅകി (റ) അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു റഹ്മാനായ റബ്ബേ ഇത് വല്ലാത്തൊരു പരീക്ഷണം തന്നെ രക്ഷപ്പെടുത്തിത്തരേണമേ   

മുറാഖബ ഇരുന്നു മുറാഖബയിൽ ഖാജായുമായി ബന്ധപ്പെട്ടു ഖാജാ ഇങ്ങനെ കല്പിച്ചു 

'കഅകീ വിഷമിക്കേണ്ട ക്ഷമിക്കുക ഞാനുടനെ ഡൽഹിയിലേക്ക് വരുന്നു ഞാനെത്തിച്ചേരുന്നതുവരെ കേസ് എടുക്കരുതെന്ന് രാജാവിനെ അറിയിക്കുക '  

കഅകി (റ) വിവരം രാജാവിനെ അറിയിച്ചു 

ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി ഖാളിയും കൂട്ടരും കേസെടുക്കാൻ ധൃതി കൂട്ടി അബലയായ യുവതിക്ക് നീതി ലഭിക്കാൻ സമയം വൈകിച്ചുകൂടെന്ന് അവർ രാജാവിനെ അറിയിച്ചു   

നീതിമാനായ രാജാവ് വല്ലാതെ സങ്കടപ്പെട്ടു കേസെടുക്കാൻ വൈകിയാൽ ജനം തന്നെ ആക്ഷേപിക്കും ഖാജാ വരുന്നതുവരെ കാത്തിരിക്കാൻ കല്പനയും വന്നിരിക്കുന്നു  

പിടിച്ചു നിന്നു ദിവസങ്ങൾക്കു ശേഷം ഖാജ എത്തി ഖാജായെ സ്വീകരിക്കാൻ ജനം ആവേശപൂർവ്വം വന്നു ഒരു ചെറിയ വിഭാഗം മാറിനിന്നു  

കേസെടുത്തു കഅകിക്കുവേണ്ടി വാദിക്കാൻ ഖാജ കോടതിയിലെത്തി ഖാളിയോടിങ്ങനെ പറഞ്ഞു  

'ഖുത്ബുദ്ദീൻ ബക്തിയാർ കഅകി എന്റെ മുരീദാണ് എന്റെ ഖലീഫയാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇത്രയേറെ മുസ്ലിംകളുണ്ടായത് കഅകിയുടെ പ്രവർത്തനംകൊണ്ടാണ് എനിക്ക് കഅകിയെ കുട്ടിക്കാലം മുതൽക്കറിയാം ഒരു തെറ്റും ചെയ്യാത്ത പരിശുദ്ധനാണ് അല്ലാഹുവിനെ ഭയന്നു ജീവിക്കുന്ന അടിമയാണ് അങ്ങനെയുള്ള വിശുദ്ധനെക്കുറിച്ച് നിങ്ങൾക്കെങ്ങനെ ഇത്രയും നീചമായ അപവാദം പ്രചരിപ്പിക്കാൻ കഴിഞ്ഞു? ഇത് പ്രചരിപ്പിച്ചവരുടെ മരണം എത്ര നീചമായിരിക്കും? പരലോകത്ത് അവർ എത്ര കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും? അല്ലാഹുവിനെ ഭയന്നുകൊള്ളുക ഈ ആരോപണങ്ങൾ ഉന്നയിച്ചവർ അത് പിൻവലിച്ചു കഅക്കിയുടെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുക അജ്മീറിൽ നിന്ന് ഡൽഹിവരെ, ഇത്രയും ദൂരം യാത്ര ചെയ്ത് ഞാൻ വന്നത് ഇത് പറയാനാണ്  

ഖാളിയുടെ മുഖം ചുവന്നു അദ്ദേഹം ശബ്ദമുയർത്തി പറഞ്ഞു ഇത് കോടതിയാണ് ഇത് ഉപദേശം നൽകാനുള്ള വേദിയല്ല തെളിവുകൾ ഹാജരാക്കണം അല്ലെങ്കിൽ ശിക്ഷ ഏറ്റുവാങ്ങണം   

ഖാളിയുടെ കല്പന കേട്ട് ജനം നടുങ്ങി  

ഖാജ സംസാരിച്ചു: തെളിവു തരാം' 

എല്ലാവരും ആകാംക്ഷാഭരിതരായി  

'എന്താണ് തെളിവ് കഅക്കി നിരപരാധിയാണെന്ന് തെളിയിക്കുന്ന എന്ത് തെളിവാണ് നിങ്ങൾക്ക് ഹാജരാക്കാൻ കഴിയുക?' 

ഖാളിയുടെ ചോദ്യം കേട്ടപ്പോൾ ഖാജാ ശാന്തനായി പറഞ്ഞു  

'കുഞ്ഞിന്റെ വാക്ക് അതാണ് തെളിവ് നിന്റെ പിതാവ് ആരാണെന്ന് കുഞ്ഞിനോട് ചോദിച്ചുനോക്കൂ' 

'ഇതെന്ത് തമാശ? രണ്ടു മാസം പ്രായമായ കുഞ്ഞ് സംസാരിക്കുമോ? എങ്കിലും താങ്കൾ നിർദ്ദേശിച്ചത് കൊണ്ട് ചോദിക്കാം  

കുഞ്ഞേ നിന്റെ പിതാവ് ആരാണ്?'  

മറുപടിയില്ല പലതവണ ചോദിച്ചു കുഞ്ഞ് മറുപടി പറഞ്ഞില്ല വിമർശകന്മാർ പരിഹസിച്ചു തുടങ്ങി   ഖാളി ഖാജയെ നോക്കി ചിരിച്ചു  

ഖാജ ഇങ്ങനെ അറിയിച്ചു 'കോടതി സമ്മതിക്കുകയാണെങ്കിൽ ഞാനൊന്നു ചോദിച്ചുനോക്കാം അല്ലാഹുവിന്റെ അനുമതിയോടെ കുഞ്ഞ് സംസാരിക്കട്ടെ 

'ശരി ചോദിച്ചുകൊള്ളൂ ' ഖാളി അനുമതി നൽകി  

'കുഞ്ഞേ നിന്റെ പിതാവ് ആരാണ്?' 

കുഞ്ഞ് വ്യക്തമായ ഭാഷയിൽ  മറുപടി പറഞ്ഞു കൊട്ടാരത്തിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ പേര് മോഡിയിൽ വസ്ത്രം ധരിച്ച് ഗമയിൽ ഇരിക്കുകയായിരുന്ന ആ ഉദ്യോഗസ്ഥൻ ആളുകളെല്ലാം അയാളെ നോക്കി  

പെട്ടെന്ന് അയാൾ ബോധംകെട്ട് താഴെ വീണു കൈകുഞ്ഞുമായി വന്ന സ്ത്രീയും ബോധംകെട്ടു വീണു 

കഅകി (റ) വിനെ ഖാളിയുടെ മുമ്പിൽ ഹാജറാക്കി  

'നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ? ഖാളി ചോദിച്ചു  

'ഉണ്ട്, ഇത്രമാത്രം ഞാൻ ആ സ്ത്രീക്ക് പൊറുത്തുകൊടുത്തിരിക്കുന്നു ആ ഉദ്യോഗസ്ഥനും പൊറുത്തുകൊടുത്തിരിക്കുന്നു ' 

ഖാജായും കൂട്ടരും കഅകിയുടെ ഖാൻഖാഹിലേക്കു മടങ്ങി അപ്പോൾ അപാവാദ പ്രചാരകർക്കെതിരെ ജനരോഷം ഉയരുകയായിരുന്നു 

ഖാൻഖാഹ് ജനനിബിഢമാണ് ഖാജ മുരീദന്മാർക്ക് ഉപദേശം നൽകിക്കൊണ്ടിരിക്കുന്നു 

സുൽത്താൻ ഇൽതുത്മിഷിന്റെ ദർബാറിലേക്ക് ജനങ്ങൾ ഒഴുകിയെത്തി അപവാദം പ്രചരിപ്പിച്ചവരെ ശിക്ഷിക്കണം അതാണവരുടെ ആവശ്യം   

അവരെ നോക്കി സുൽത്താൻ ഇൽതുത്മിഷ് ഇങ്ങനെ പ്രഖ്യാപിച്ചു 'കുറ്റക്കാർക്ക് എന്റെ ശൈഖ് മാപ്പ് നൽകിയിരിക്കുന്നു അതുകൊണ്ട് ഞാനും മാപ്പ് നൽകുന്നു ഇനി ശിക്ഷയില്ല ' 

കഅകിയുടെ ഖാൻഖാഹിലേക്ക് തുണി കൊണ്ട് മുഖം മറച്ച ഒരാൾ കയറിവന്നു ഖാജായുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു 

'അങ്ങയുടെ അടിമകളുടെ കൂട്ടത്തിൽ എന്നെയും ചേർക്കൂ ഞാൻ പാപിയായിപ്പോയി ഞാനാണ് ആ സ്ത്രീയെ ഇതിന് പ്രേരിപ്പിച്ചത് എന്നോട് പൊറുക്കൂ' 

അയാൾ പശ്ചാത്തപിച്ചു ഖാജായുടെ അനുയായി ആയി മാറി അപ്പോൾ മുഖം മറച്ച മറ്റൊരാൾ കഅകിക്കെതിരെ കേസ് കൊടുത്ത സ്ത്രീ പശ്ചാത്തപവിവശയായി വന്നിരിക്കുന്നു അവളും ഖാജായുടെ ശിഷ്യയായി പിന്നീടവർ വിശുദ്ധ ജീവിതം നയിച്ചു  

ഏതാനും ദിവസങ്ങൾ കടന്നുപോയി ഖാജ മടങ്ങിപ്പോവുകയാണ്  ഖാജായുടെ സാന്നിധ്യമുണ്ടായപ്പോൾ ഡൽഹി ആനന്ദം കൊള്ളുകയായിരുന്നു ഇപ്പോഴിതാ വേർപാടിന്റെ വേദന  

നിറഞ്ഞ കണ്ണുകളുമായി മുമ്പിൽ നിൽക്കുന്ന ജനങ്ങളോട് ഖാജ (റ) പറഞ്ഞു 

'അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ നമുക്ക് ഇനി മഹ്ശറയിൽവെച്ചു കാണാം ' 

കെട്ടുനിന്നവർ വിങ്ങിപ്പൊട്ടിപ്പോയി ഡൽഹിയിലേക്കുള്ള അവസാന യാത്രയാണിത് ഇനി ഡൽഹിയിലേക്കില്ല അതിന്റെ സൂചനയാണ് ഈ വാക്കുകൾ  ഖാജ യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ ഡൽഹി നഗരം പൊട്ടിക്കരയുകയായിരുന്നു  


നാലു സംഭവങ്ങൾ 


ഖുത്ബുദ്ദീൻ ബക്തിയാർ കഅകി ഖൻഖാഹ് മുരീദുമാർ തിങ്ങി നിറഞ്ഞിരിക്കുന്നു  കഅകി (റ) അവരോട് സംസാരിക്കുന്നു ഖാജായുടെ മഹത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്  

അല്ലാഹുവിന്റെ ഔലിയാക്കൾക്ക് കറാമത്തുകൾ കാണിക്കാൻ സാധിക്കും കഴിയുന്നതും അവരത് വെളിപ്പെടുത്താതെ നോക്കും നിവൃത്തിയില്ലാതെ വരുമ്പോഴാണ് കറാമത്ത് വ്യക്തമാക്കുക  

ഒരു കറാമത്ത് വ്യക്തമായിപ്പോയാലോ? പിന്നെ കരച്ചിലും പറച്ചിലും പശ്ചാത്താപവും തന്നെ അത്തരം ഒരു സംഭവമാണ് കഅകി (റ) വിവരിക്കുന്നത് 

ഒരു ദുഷ്ടനായ രാജാവിന്റെ കൊട്ടാരത്തിൽ നടന്ന സംഭവം രാജാവിന്റെ പുത്രൻ ഒരു ക്രൂരകൃത്യം ചെയ്തു തൂക്കിക്കൊല്ലുക എന്ന ശിക്ഷ ലഭിക്കേണ്ട കുറ്റം 

മിടുക്കനും സൂത്രക്കാരനുമായ രാജകുമാരൻ കുറ്റം നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ തലയിൽ വെച്ചുകെട്ടി വൃദ്ധയായ മാതാവിന്റെ ആശ്രയമായ ഏക പുത്രൻ പിതാവ് മരിച്ചുപോയ യതീം   

ചെറുപ്പക്കാരന് താൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കാനായില്ല അയാളെ തൂക്കിക്കൊന്നു  

വിവരമറിഞ്ഞ മാതാവ് ഓടിയെത്തി നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി  

രാജകുമാരന്റെ കൂട്ടുകാർ വൃദ്ധയുടെ ചുറ്റും കൂടി അവരെ കളിയാക്കാൻ തുടങ്ങി അവർ ഖാജായുടെയും ശത്രുക്കളായിരുന്നു  ഒരേ സമയം ഖാജായെയും വൃദ്ധയെയും കളിയാക്കാനാണവർ സൂത്രം കണ്ടുപിടിച്ചത് 

'ഉമ്മാ.... നിങ്ങളുടെ മകനെ ജീവിപ്പിച്ചുതരാൻ കഴിവുള്ള ഒരാളുണ്ട് നിങ്ങൾ അദ്ദേഹത്തെ കണ്ട് നിലവിളിച്ച് സങ്കടം പറയണം '  

പാവപ്പെട്ട വൃദ്ധ അത് കേട്ട് വിശ്വസിച്ചു  

ഖാജായുടെ ഖാൻഖാഹിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു  വൃദ്ധ ഓട്ടം തുടങ്ങി ചെറുപ്പക്കാർ ആർത്തു ചിരിച്ചു രസിക്കാനും തുടങ്ങി  

ഖാജ ളുഹർ നിസ്കാരത്തിന് വുളൂ ഉണ്ടാക്കുകയാണ് ഒരു സേവകൻ വെള്ളം ഒഴിച്ചു കൊടുക്കുന്നുണ്ട് അപ്പോൾ പുറത്ത് വൃദ്ധയുടെ നിലവിളി ഉച്ചത്തിൽ കേട്ടു  

'നിങ്ങളാരാണ്? നിങ്ങൾക്കെന്തു വേണം?' ഖാദിമീങ്ങൾ ചോദിച്ചു   

'ആ ആൾ എവിടെ? എനിക്കദ്ദേഹത്തെ കാണേണ്ടത്?' 

'പാവങ്ങളുടെ കഷ്ടപ്പാടുകൾ തീർത്തുകൊടുക്കുന്ന ആ മനുഷ്യനെയാണ് എനിക്ക് കാണേണ്ടത് ' 

വുളൂ എടുത്തുകൊണ്ടിരുന്ന ഖാജാ (റ) വെള്ളമൊഴിച്ചുകൊടുത്തു കൊണ്ടിരുന്ന ഖാദിമിനോടിങ്ങനെ പറഞ്ഞു  

'ഞാൻ സ്വയം വുളൂ എടുത്തുകൊള്ളാം നീ പോയി നിലവിളിക്കുന്ന ആൾ ആരാണെന്ന് നോക്കിവാ'   

ഖാദിം പുറത്തേക്കോടിപ്പോയി 

അല്പം കഴിഞ്ഞ് ഖാജ (റ) വൃദ്ധയുടെ മുമ്പിലെത്തി ഉറക്കെ കരഞ്ഞുകൊണ്ട് വൃദ്ധ പറഞ്ഞു എന്റെ മോനെ.... അവർ കൊന്നു അവനെ എനിക്ക് വേണം അവനെ മടക്കിത്തരൂ 

ഖാജ (റ) ചിന്താകുലനായി കാണപ്പെട്ടു എന്ത് വേണം?  

വൃദ്ധ നിർത്താതെ കരയുന്നു മാതൃവേദന സഹിക്കാനാവുന്നില്ല ഖാജ ഇറങ്ങി വൃദ്ധയുടെ കൂടെ പോയി കൂടെ കുറെ ഖാദിമീങ്ങളും  

കൊട്ടാരത്തിലെത്തി കൊലമരത്തിനു താഴെ പ്രിയപുത്രന്റെ ചലനമറ്റ ശരീരം വൃദ്ധ നിലവിളിച്ചു കൊട്ടാര സേവകന്മാർ വൃദ്ധയെ ആട്ടിയോടിക്കാൻ നോക്കി അപ്പോൾ ഖാജായുടെ ശബ്ദമുയർന്നു 

'ക്രൂരന്മാർ സ്വന്തം പുത്രനെ കൊന്ന് നിങ്ങളവരെ വേദനിപ്പിച്ചു വാക്കുകൾകൊണ്ടെങ്കിലും അല്പം ആശ്വാസം നൽകിക്കൂടേ....' 

അസർ നിസ്കാരത്തിന് സമയമായി ഖാജായും കൂട്ടരും അസർ നിസ്കരിച്ചു നിസ്കാരശേഷം ഖാജ ഇങ്ങനെ ദുആ ഇരന്നു  

'അല്ലാഹുവേ ഇതൊരു പാവം സ്ത്രീയാണ് കൊല്ലപ്പെട്ട മകന്റെ ജീവൻ തിരിച്ചു കിട്ടണമെന്നവരാഗ്രഹിക്കുന്നു ഞാൻ വിചാരിച്ചാൽ അത് നടക്കുമെന്ന് അവർ വിശ്വസിക്കുന്നു  അല്ലാഹുവേ നീ സർവ്വശക്തനാണ് നീ ആ വൃദ്ധയോട് കരുണ കാണിക്കേണമേ' 

ഖാജായുടെ ദുആ കേട്ടവരെല്ലാം കരഞ്ഞുപോയി ഖാജ തന്റെ വടിയുമായി മയ്യിത്തിന്റെ സമീപത്തെത്തി വടി കഴുത്തിൽ കുത്തിക്കൊണ്ട് ഖാജ പറഞ്ഞു നീ അക്രമമായി വധിക്കപ്പെട്ടതാണെങ്കിൽ അല്ലാഹുവിന്റെ അനുമതിയോടുകൂടി എഴുന്നേൽക്കുക 

മയ്യിത്ത് ഒന്നനങ്ങി പിന്നെ കണ്ണുകൾ തുറന്നു ചുറ്റും നോക്കി എഴുന്നേറ്റിരുന്നു   

വൃദ്ധ സന്തോഷംകൊണ്ട് കരഞ്ഞു മാതാവും പുത്രനും ഖാജായുടെ കാൽക്കൽ വീണു  

'അല്ലാഹുവിന് നന്ദി പറയൂ' ഖാജ ഉപദേശിച്ചു  

രാജാവും സേവകന്മാരുമെല്ലാം അമ്പരുന്നു നിൽക്കുമ്പോൾ ഖാജായും അനുയായികളും ഖാൻഖാഹിലേക്ക് മടങ്ങിപ്പോയി  

കഅകി (റ) ഇത് പറയുമ്പോൾ കേട്ടിരിക്കുന്നവർ കരയാൻ തുടങ്ങി മേൽ പറഞ്ഞ സംഭവത്തിന് ശേഷം നിരവധി പേർ ഇസ്ലാം മതം സ്വീകരിച്ചു അവരോട് ഖാജ പറഞ്ഞതിങ്ങനെ 

'അല്ലാഹുവാണ് സർവ്വശക്തൻ മാതാവും പിതാവുമില്ലാതെ ആദം നബി (അ) നെ പടച്ചവൻ പിതാവില്ലാതെ ഈസാ (അ) നെ പടച്ചവൻ അവനിലേക്ക് അടുക്കുക അതിന്നായിരിക്കട്ടെ നിങ്ങളുടെ ശ്രമം  

ഖാജായുടെ ഖാദിമും ഖലീഫയുമായിരുന്ന യാദ്കാർ മുഹമ്മദ് ഒരു കാലത്ത് സബ്സുവാറിലെ ക്രൂരനായ രാജാവായിരുന്നു അക്കാലത്ത് നടന്നതായിരിക്കാം മേൽ പറഞ്ഞ സംഭവമെന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്  

കഅ്കി (റ) മറ്റൊരു സംഭവം വിവരിക്കാൻ തുടങ്ങി  

ബാഗ്ദാദിലെ ഒരു നദിയുടെ കരയിൽ ഏഴ് അഗ്നിയാരാധകന്മാർ താമസിച്ചിരുന്നു അവർ പലവിധ അത്ഭുതങ്ങൾ കാണിച്ച് ജനങ്ങളെ ആകർഷിക്കാൻ തുടങ്ങി മന്ത്രം ചൊല്ലി വെള്ളത്തിൽ ചാടും മൂന്നും നാലും ദിവസം വെള്ളത്തിൽ കിടക്കും ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കഴിയും ഭൂമിയിൽ തലകുത്തനെ നിൽക്കും   

അത്ഭുതം കാണാൻ ധാരാളമാളുകൾ വന്നുകൂടി ഇതെല്ലാം അഗ്നിയാരാധനകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളാണ് നിങ്ങളും അഗ്നിയെ ആരാധിക്കുക  പലരും വിശ്വസിച്ചു ആരാധന തുടങ്ങി  

മുസ്ലിംകൾക്ക് തങ്ങളുടെ സഹോദരങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനായില്ല അവർ ഖാജായെ സമീപിച്ചു സങ്കടം പറഞ്ഞു ഖാജായും മുരീദന്മാരും വന്നു  

'പരലോകത്തെ അഗ്നിയെ നിങ്ങൾ ഭയപ്പെടുക' ഖാജായുടെ മുന്നറിയിപ്പ്  

'പരലോകത്തെ അഗ്നിയിൽ നിന്ന് രക്ഷപ്പെടാനാണ് ഞങ്ങൾ അഗ്നിയാരാധന നടത്തുന്നത് ' 

'ആരാധ്യൻ അല്ലാഹു മാത്രം അഗ്നി അവന്റെ സൃഷ്ടിയാണ് സൃഷ്ടിയെ ആരാധിക്കരുത് അഗ്നിക്ക് കരിക്കാനുള്ള കഴിവ് നൽകുന്നത് അല്ലാഹുവാണ് ചൂടുള്ള അഗ്നിയെ തണുപ്പുള്ളതാക്കി മാറ്റാൻ അല്ലാഹുവിന് പ്രയാസമില്ല ഇബ്റാഹീം നബി (അ) ന്റെ ശരീരത്തെ അഗ്നി കരിച്ചില്ല അല്ലാഹുവാണ് സർവ്വശക്തൻ അവനെ ആരാധിക്കുക '

അഗ്നിയാരാധകരായ സന്യാസിമാർ ഖാജായുമായി കുറെനേരം സംവാദം നടത്തി  

ഖാജ തന്റെ ചെരിപ്പ് ഊരി ഖാദിമിന്റെ കൈയിൽ കൊടുത്തു അഗ്നിയിലിടാൻ പറഞ്ഞു  

ചെരിപ്പ് അഗ്നിയിലിട്ടു കുറെ നേരം കഴിഞ്ഞ് ചെരിപ്പ് പുറത്തെടുത്തു അത്ഭുതം ചെരിപ്പ് കരിഞ്ഞില്ല  സന്യാസിമാരുടെ മനസ്സുമാറി അവർ വിനയപൂർവ്വം ഇങ്ങനെ പറഞ്ഞു 

'അങ്ങയുടെ ദൈവത്തിലേക്ക് ഞങ്ങളെയും കൊണ്ടുപോകൂ' 

സന്യാസിമാർ നദിയിൽ നിന്ന് വെള്ളം കോരിക്കൊണ്ട്  വന്നു തീയിലൊഴിച്ചു തീയണഞ്ഞു   അവരെല്ലാം ഇസ്ലാം മതം സ്വീകരിച്ചു  

കഅകി (റ) മറ്റൊരു സംഭവം വിവരിച്ചു   

പൃഥിരാജിന്റെ കൊട്ടാരത്തിൽ നിന്ന് ഒരു ചാരൻ ഖാജയെ കാണാൻ വന്നു  

'എന്നെ ഇസ്ലാം മതത്തിൽ ചേർക്കണം ' അയാൾ ആവശ്യപ്പെട്ടു പൂർവ്വികരുടെ മതം എന്തിന് കൈവെടിയുന്നു? എനിക്ക് ഏകനായ ദൈവത്തെ ആരാധിക്കണം എത്രയൊക്കെ പറഞ്ഞിട്ടും അവന് കലിമ ചൊല്ലിക്കൊടുത്തില്ല മുനാഫിഖിന് ഞാൻ കലിമ ചൊല്ലിക്കൊടുക്കില്ല ലൗഹുൽ മഹ്ഫൂളിൽ നിനക്ക് ഹിദായത്ത് വെച്ചിട്ടില്ല 

അവനെ വെറുതെ വിട്ടു പുറമെ ഇസ്ലാം മതം സ്വീകരിച്ചെന്ന് വരുത്തി ഖാജായുടെ രഹസ്യങ്ങൾ ചോർത്താനായിരുന്നു ചാരൻ വന്നത്  

ഗോറിയുമായി നടന്ന യുദ്ധത്തിൽ ഈ ചാരനും പങ്കെടുത്തിരുന്നു ആത്മരക്ഷാർത്ഥം പുഴയിൽ ചാടി മുങ്ങിച്ചത്തു ഹിദായത്തില്ലാത്ത നിർഭാഗ്യവാൻ   പേര്കൊണ്ട് മാത്രം മുസ്ലിമായി ഹിദായത്തില്ലാതെ മരിച്ചു പോയവരും കുറെയുണ്ട് 

ഒരു രജപുത്ര യുവാവിന്റെ ചരിത്രം വളരെ പ്രസിദ്ധമാണ് സമ്പന്ന കുടുംബത്തിൽ പിറന്ന യുവാവ് കൗമാരത്തിൽ പിഴച്ച കൂട്ടുകെട്ടിൽ പെട്ടുപോയി മദ്യപാനം തുടങ്ങി പിന്നെ ദുർമാർഗ്ഗികളുടെ പാതയിലൂടെയെല്ലാം സഞ്ചരിച്ചു    

ഒരു നാൾ പിതാവ് മരണപ്പെട്ടു കണക്കില്ലാത്ത സ്വത്ത് കൈവശം വന്നുചേർന്നു വൈകുന്നേരം മദ്യപർ ഒത്തുകൂടും പിന്നെ കുടിതന്നെ ഇരുട്ടിയാൽ സുന്ദരിമാരുടെ ഡാൻസ് പാതിരാത്രിവരെ തുടരും പിന്നെ എവിടെയെങ്കിലും കിടന്നുറങ്ങും   

പകൽ സമയത്തും ബോധം കാണില്ല ആടിയാടി നടക്കും ഒരു ദിവസം ഖാജായും കൂട്ടരും ഇരിക്കുന്നതിന്നടുത്തുകൂടി ചെറുപ്പക്കാരൻ നടന്നുപോയി ഖാജ മറ്റുള്ളവരോട് പറഞ്ഞു  

'അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ആൾ നടന്നുപോവുന്നു ' എല്ലാവരും അതിശയിച്ചു   പിന്നൊരിക്കൽകൂടി അയാൾ അതുവഴി നടന്നു   

'അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരാൾ നടന്നു പോവുന്നു '  

കേട്ടുനിന്നവരുടെ അതിശയം വർദ്ധിച്ചു മൂന്നാമതൊരിക്കൽ കൂടി അയാൾ അതുവഴി നടന്നുപോയി 

'അല്ലാഹുവിന്റെ കൂട്ടുകാരൻ അതുവഴി നടന്നുപോയി ' 

ഒരു മുരീദ് ഇങ്ങനെ പറഞ്ഞു: 'അയാൾ ബിംബാരാധകനാണ് മദ്യപാനിയാണ് രാത്രി മുഴുവൻ നൃത്തം കാണും '  

'അറിയാം അതെല്ലാം എനിക്കറിയാം ' 

ഏതാനും ദിവസങ്ങൾ കടന്നുപോയി ഒരു നാൾ അയാൾ ഖാജായെ കാണാൻ വന്നു  

'എനിക്ക് മനസ്സമാധാനം വേണം മനസ്സമാധാനത്തിനുവേണ്ടിയാണ് ഞാനിതെല്ലാം ചെയ്യുന്നത് എന്നിട്ടും സമാധാനമില്ല എന്നെ അങ്ങയുടെ കാവൽക്കാരനാക്കൂ എന്നെ അടിമയാക്കൂ അങ്ങയുടെ പാദം എന്റെ ശിരസ്സിൽ വെക്കൂ അതാണെന്റെ കിരീടം ' 

ഖാജ അദ്ദേഹത്തെ ആലിംഗനം ചെയ്തു ചെറുപ്പക്കാരൻ ഉറക്കെ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിമായി  

'ഞാനെന്റെ ജീവിതം ഖാജാക്ക് വഖ്ഫ് ചെയ്തു ' യുവാവിന്റെ പ്രഖ്യാപനം  

ഖാജായുടെ ദർസ് നടക്കുമ്പോൾ നിശ്ചലമായി ഇരുന്ന് കേൾക്കും മുരീദുമാരുടെ വാക്കുകൾ രാജകല്പന പോലെ അനുസരിക്കും   

എല്ലാവരും ഉറങ്ങുമ്പോൾ ചെറുപ്പക്കാരൻ ഖാജായെ നോക്കി നിൽക്കും   

നിന്റെ ശരീരത്തോടുള്ള കടമ നിൽവഹിക്കൂ പോയി കിടന്നുറങ്ങൂ ഖാജ ഉപദേശിച്ചു   

എന്റെ കാലുകളുടെ പ്രായശ്ചിത്തമാണ് ഈ നിൽപ്പ് എന്റെ കണ്ണിന്റെ ഹഖ് അങ്ങയുടെ മുഖത്തേക്കുള്ള ഈ നോട്ടമാണ് എന്റെ ജീവന്റെ ഹഖ് അങ്ങേക്കു വേണ്ടി ജീവൻ സമർപ്പിക്കുകയെന്നതാണ്   

ഖാജയോടും മുരീദന്മാരോടുമുള്ള ഇശ്ഖ് ആ ചെറുപ്പക്കാരനെ ഔലിയാക്കളുടെ പദവിയിലേക്കുയർത്തി ഇങ്ങനെ എത്രയോ ചെറുപ്പക്കാരുടെ കഥകൾ ഖുത്ബുദ്ദീൻ ബക്തിയാർ കഅകി (റ) തന്റെ മജ്ലിസിൽ പറയാറുണ്ടായിരുന്നു   

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ മജ്ലിസ്, മുരീദന്മാർക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു  വളരെ അദബോടുകൂടി ശിഷ്യന്മാർ ഗുരുവിന്റെ ഉപദേശങ്ങൾ കേട്ടു കൊണ്ടിരിക്കുന്നു  

നിസ്കാരം  നിലനിർത്തണം അതിൽ യാതൊരു അലംബാവവും പാടില്ല നല്ല മനസ്സാന്നിധ്യത്തോടെ നിസ്കരിക്കണം  അല്ലാഹുവിന്റെ മുമ്പിലാണ്  നിൽക്കുന്നതെന്ന ഓർമ്മ വേണം അല്ലാഹുവാണ് യജമാനൻ നിസ്കരിക്കുന്നവൻ അടിമയാണ് അടിമ യജമാനനോട് വേണ്ടതെല്ലാം ചോദിച്ചു വാങ്ങണം അലസരായി നിന്ന് ചോദിക്കരുത് നല്ല കരുത്തോടും പ്രതീക്ഷയോടും കൂടി ചോദിക്കണം അവൻ തരും  

ത്വരീഖത്തുകാർ അഞ്ചു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം ഒന്ന് അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി മാതാപിതാക്കളെ പരിചരിക്കുക മഹാനായ ബായസീദ് (റ) ഇത്രയും ഉന്നതമായ പദവിയിലെത്തിയതെങ്ങനെയാണ് മാതാപിതാക്കളെ നന്നായി പരിചരിച്ചു അതുതന്നെയാണ്  കാരണം  

മരം കോച്ചുന്ന അതിശൈത്യമുള്ള ഒരു രാത്രി ഉമ്മ വെള്ളം ആവശ്യപ്പെട്ടു ബായസീദ് വെള്ളവുമായി വന്നു ഉമ്മ ഉറങ്ങിപ്പോയിരുന്നു വെള്ളപ്പാത്രവുമായി അവിടെത്തന്നെ നിന്നു അതിശൈത്യം കാരണം വെള്ളപ്പാത്രം കൈയിൽ ഒട്ടിപ്പിടിച്ചുപോയിരുന്നു വളരെ വൈകി ഉമ്മ ഉണർന്നു ഉമ്മ പാത്രം പിടിച്ചു വാങ്ങിയപ്പോൾ കുറച്ചു ഭാഗത്തെ തൊലി ഇളകിപ്പോയി 

ഉമ്മാക്ക് വല്ലാത്ത സങ്കടം വന്നു ആ സങ്കടത്തോടെ തന്റെ മകനു വേണ്ടി പ്രാർത്ഥിച്ചു ഉമ്മ മകനെ മാറോടു ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു  

ഉമ്മയുടെ പൊരുത്തം ആ പൊരുത്തം അമൂല്യമായ നിധിയാണ് അതാണ് ബായസീദിന് കിട്ടിയത് 

രണ്ട്, വിശുദ്ധ ഖുർആൻ പാരായണം നോക്കി ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട് ഖുർആൻ മജീദിനെ സിയാറത്ത് ചെയ്ത പ്രതിഫലം പിന്നെ പാരായണം ചെയ്തതിന്റെ പ്രതിഫലം  

വിശുദ്ധ ഖുർആനിൽ നിന്ന് ഒരു ഹർഫ് ഓതിയാൽ പത്ത് നന്മകൾ ലഭിക്കും പത്ത് തിന്മകൾ മായ്ക്കപ്പെടും  

വിശുദ്ധ ഖുർആനിലേക്ക് അദബോടെ നോക്കിയാൽ കണ്ണിന്റെ പ്രകാശം വർദ്ധിക്കും 

മൂന്ന്, അല്ലാഹുവിന്റെ ഔലിയാക്കൾ, ആരിഫീങ്ങൾ തുടങ്ങിയവരെ സന്ദർശിക്കലും അവരുടെ മുഖത്ത് നോക്കലും പൂർണമായ അദബോടും ഇഖ്ലാസോടും കൂടി മഹാത്മാക്കളെ നോക്കിയാൽ ഒരു മലക്കിനെ അല്ലാഹു അവനുവേണ്ടി ചുമതലപ്പെടുത്തും അന്ത്യനാൾവരെ ആ മലക്ക് അവനുവേണ്ടി പൊറുക്കലിനെ തേടിക്കൊണ്ടിരിക്കും  

മഹാന്മാരെ ആക്ഷേപിക്കുന്നവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെടും അന്ത്യനാളിൽ അവൻ കരടിയുടെ രൂപത്തിൽ വരും 

നാല്, കഅ്ബ സന്ദർശനം പൂർണ്ണമായ അദബോടും പ്രതീക്ഷയോടുകൂടി കഅ്ബത്തിങ്ങൽ ചെന്ന് ഇബാദത്ത് എടുത്താൽ കണക്കാക്കാനാവാത്ത പ്രതിഫലം ലഭിക്കും ഔലിയാക്കളുടെ പദവി ലഭിക്കും 

അഞ്ച്, ശൈഖിനെ സന്ദർശിക്കണം ശൈഖുമായുള്ള സുഹ്ബത്താണ് മുരീദിന്റെ വിജയരഹസ്യം ശൈഖിനെ സന്ദർശിക്കുക കല്പനകൾ അനുസരിക്കുക നിസ്കാരം നിലനിർത്തുക ഉപദേശങ്ങൾ അതീവ ശ്രദ്ധയോടെ കേൾക്കുക ഔറാദുകൾ കല്പനപോലെ ചൊല്ലിത്തീർക്കുക അങ്ങനെ ശൈഖിന്റെ പൊരുത്തത്തിലായി ജീവിച്ചുമരിക്കുക  

എന്റെ ശൈഖായ ഖാജാ ഉസ്മാൻ ഹാറൂനി (ഖ.സി) പറഞ്ഞു: ഒരാളിൽ മൂന്നു കാര്യങ്ങളുണ്ടായാൽ അവൻ അല്ലാഹുവിന്റെ ഇഷ്ടദാസനായിത്തീർന്നു 1. നദിപോലുള്ള ഔദാര്യം 2. സൂര്യനെപ്പോലുള്ള കാരുണ്യം 3. ഭൂമിയെപ്പോലുള്ള വിനയം 

ഔഹുൽ സാഹിദ് അൽ ഗസ്നവി എന്ന മഹാനെ ഒരു ഗുഹയിൽ വെച്ചാണ് ഞാൻ സന്ദർശിച്ചത് അദ്ദേഹം നൽകിയ ഉപദേശം  ഇതായിരുന്നു നിസ്കാരം കൃത്യസമയത്ത് നിർവ്വഹിക്കുക എപ്പോഴും വുളൂ കൊണ്ടു നടക്കുക ഞാൻ സന്ദർശിക്കുമ്പോൾ രണ്ട് സിംഹങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു  സുബ്ഹി നിസ്കരിച്ചാൽ മുസ്വല്ലയിൽ തന്നെ ഇരിക്കണം സൂര്യനുദിക്കുംവരെ മലക്കുകൾ അവർക്കു വേണ്ടി പ്രാർത്ഥന നടത്തും  

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ മജ്ലിസിൽ പങ്കെടുക്കുന്നവർ അധികവും നവമുസ്ലിംകളാണ് ജീവിതത്തിന്റെ സകല മേഖലകളെക്കുറിച്ചും അവരെ പഠിപ്പിക്കേണ്ടതുണ്ട്   

ജനാബത്ത് കുളിയെക്കുറിച്ചാണ് ഒരിക്കൽ സംസാരിച്ചത് ജനാബത്ത് കുളിയുടെ പ്രാധാന്യം നന്നായി കുളിക്കുന്നവർക്കുള്ള പ്രതിഫലം   

ഒരാൾ നല്ല രീതിയിൽ ജനാബത്ത് കുളിക്കുകയാണ് അയാളുടെ ശരീരത്തിൽ നിന്നൊഴുകിപ്പോവുന്ന ഓരോ തുള്ളി വെള്ളത്തിനും പ്രാധാന്യമുണ്ട് എത്ര തുള്ളി വെള്ളം ഒഴുകിപ്പോയെന്ന് കൃത്യമായി അറിയുന്നവൻ അല്ലാഹുവാകുന്നു അതിന്റെ കണക്കനുസരിച്ച് മലക്കുകളെ സൃഷ്ടിക്കുന്നു അവർ അവനുവേണ്ടി പൊറുക്കലിനെ തേടുന്നു ഖിയാമം നാൾവരെ   

ഈ ഉപദേശം ഒരിക്കൽ കേട്ടാൽ മതി പിന്നീടൊരിക്കലും സദസ്സിലുള്ളവർ അത് മറന്നുപോവില്ല ജനാബത്ത് കുളി മരണം വരെ ഒരു ഇബാദത്തായി അവർ ഗൗരവത്തോടെ കൊണ്ടു നടക്കും   

വ്യഭിചാരത്തിന്റെ ഗൗരവത്തെക്കുറിച്ച് താക്കീത് നൽകി പരസ്ത്രീ ബന്ധമുള്ളവർ പേടിച്ചു വിറച്ചുപോയി  അവരൊക്കെ ആ ദുഷിച്ച മാർഗ്ഗം എന്നെന്നേക്കുമായി ഉപേക്ഷിച്ചു 

വ്യഭിചാരക്കാരൻ തന്റെ കാമപൂർത്തീകരണം കഴിഞ്ഞ് കുളിക്കുമ്പോൾ, അവന്റെ ശരീരത്തിൽ നിന്നൊഴുകിപ്പോവുന്ന ഓരോ തുള്ളി വെള്ളത്തിൽ നിന്നും ഓരോ പിശാചിനെ സൃഷ്ടിക്കപ്പെടുന്നു ആ പിശാചുക്കൾ പിന്നീട് ചെയ്യുന്ന സകല ദുഷ്പ്രവർത്തികളുടെയും ശിക്ഷ അവന് അനുഭവിക്കേണ്ടിവരും ആയിരക്കണക്കായ ദുർമാർഗ്ഗികളെയാണ് ഈ പ്രഭാഷണം നേർമാർഗ്ഗത്തിലേക്ക് കൊണ്ടുവന്നത്  

വിശന്നവർക്കാഹാരം നൽകുന്നതിന്റെ മഹത്വത്തെക്കുറിച്ചാണ് ഒരിക്കൽ സംസാരിച്ചത് വിശന്നവർക്കാഹാരം നൽകുന്നവന്നും നരകത്തിനുമിടയിൽ എഴുപത് മറകളുണ്ട് ഒരു മറയിൽ നോക്കിയാൽ അടുത്ത മറ കാണാൻ കഴിയില്ല  രണ്ട് മറകൾക്കിടയിൽ അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമുണ്ടെന്ന് മറ്റൊരിക്കൽ പറഞ്ഞു   

ഖബറുകൾക്കരികിൽ പോവണം അവിടെ ഗുണപാഠമുണ്ട് ഖബറുകൾക്കരികിൽ വെച്ച് ചിരിക്കരുത് നിനക്ക് വരാൻ പോവുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കണം അതിനെക്കുറിച്ചു നീ ശരിയായ രീതിയിൽ ചിന്തിച്ചാൽ നീ ഉരുകിപ്പോകും 

മലകുൽ മൗത്ത് വരും ഓരോ മനുഷ്യരുടെ നേരെയും വരും അതൊരു സത്യമാണ് മലകുൽ മൗത്തിനെ എങ്ങനെ അഭിമുഖീകരിക്കും? ആ രംഗത്തെക്കുറിച്ചോർക്കുന്നവന് എങ്ങനെ ചിരിവരും?  

ഒരിക്കൽ ഹസനുൽ ബസ്വരി (റ) ഖബറുകൾക്കടുത്തുകൂടി പോവുകയായിരുന്നു പരലോക ചിന്ത മനസ്സിനെ പിടികൂടിയിട്ടുണ്ട് അപ്പോൾ വല്ലാത്തൊരു കാഴ്ച അദ്ദേഹം കണ്ടു 

ഒരു കൂട്ടമാളുകൾ ഖബറുകൾക്കിടയിലായിരുന്നു മദ്യപിക്കുന്നു ആഹാരം കഴിക്കുന്നു ഹസൻ ബസ്വരി (റ) രോഷത്തോടെ വിളിച്ചു ചോദിച്ചു  

'നിങ്ങൾ മുസ്ലിംകളാണോ? അതോ മുനാഫിഖുകളോ?'  

ഖാജ (റ) പരലോക ജീവിതത്തെക്കുറിച്ചു പറഞ്ഞാൽ സദസ്സ് ഭയന്ന് വിറയ്ക്കാൻ തുടങ്ങും 

  മഹാൻ ശരീഅത്തിനെക്കുറിച്ച് വിശദമായി സംസാരിക്കും അതോടൊപ്പം ത്വരീഖത്തിനെക്കുറിച്ചും പറയും ശരീഅത്ത് വേണം ത്വരീഖത്തും വേണം 

ഖാജായും മുരീദന്മാരും നടത്തിയ ദീനീ സേവനങ്ങൾ കാരണമായി ഇസ്ലാം മതം സ്വീകരിച്ചവരുടെ എണ്ണം ലക്ഷക്കണക്കിൽ വരും അവരെല്ലാം ഇതേ രീതിയിൽ ചിന്തിക്കുന്നവരായിരുന്നു  ദിക്റുകൾ വർദ്ധിപ്പിക്കുക ദിക്റുകൾ വർദ്ധിപ്പിക്കുമ്പോൾ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ മനസ്സിൽ നിറഞ്ഞു നിൽക്കും അപ്പോൾ കുറ്റം ചെയ്യാൻ കഴിയില്ല നിങ്ങൾ പുണ്യാത്മാക്കളായി മാറും 

നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട്: ഏറ്റവും ബലഹീനൻ നാവിനെ നിയന്ത്രിക്കാനാവാത്തവനും, ശരീരേഛകളുടെ അടിമയായി ജീവിക്കുന്നവനുമാകുന്നു ഏറ്റവും ബലവാൻ നാവിനെ നിയന്ത്രിക്കുന്നവനും ശരീരേഛകളിൽ നിന്ന് മുഖം തിരിക്കുന്നവനുമാകുന്നു 

നബിവചനം ഉദ്ധരിച്ച ശേഷം വളരെ ഗൗരവത്തിലാണ് ഖാജ സംസാരിച്ചത് നാവിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാക്കും ശ്രദ്ധിക്കണം അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകൾ പുറത്ത് വരരുത് അല്ലാഹു ഇഷ്ടപ്പെടുന്ന വാക്കുകൾ മാത്രം പറയണം  തന്റെ സഹോദരങ്ങൾക്ക് ആശ്വാസം പകരുന്ന വാക്കുകൾ മാത്രം പറയണം സഹോദന്റെ മനസ്സ് വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കരുത്  

നല്ലത് പറയുന്ന സദസ്സിൽ അനുഗ്രഹമിറങ്ങും മോശമായത് പറയുന്ന സദസ്സിൽ ശാപമിറങ്ങും കരുതിയിരിക്കുക  

പുതിയ പുതിയ ആളുകൾ വരുമ്പോൾ ഖാജ (റ) ഇവയെല്ലാം ആവർത്തിച്ചു പറയും അങ്ങനെ വമ്പിച്ചൊരു ജനസമൂഹത്തെ സംസ്കാരസമ്പന്നരാക്കിമാറ്റി 


കത്തുകൾ


ഖാജ (റ) വിന് ധാരാളം കത്തുകൾ വരും ഇന്ത്യ ഭരിക്കുന്ന സുൽത്താൻ വരെ കത്തെഴുതും എല്ലാം വായിക്കും കത്തുകൾക്ക് മറുപടി എഴുതും 

കത്തുകൾ നിറയെ ഉപദേശമായിരിക്കും കത്തിലെ വാക്കുകൾ വായനക്കാരന്റെ മനസ്സിൽ പ്രകാശം പരത്തും  

ഖുത്ബുദ്ദീൻ ബക്തിയാരിക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു  

പ്രിയപ്പെട്ട ഖുത്ത്ബുദ്ദീൻ അവർകൾക്ക്, അല്ലാഹു ഇരുലോക വിജയം നൽകി താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ   

സുന്നത്തായ സലാമിന് ശേഷം എന്റെ ആദരണീയ ഖാജാ ഉസ്മാൻ ഹാറൂനിയുടെ സദസ്സിൽ ഞാനും, ഖാജാ നജ്മുദ്ദീൻ സഗീറും, ഖാജാ മുഹമ്മദ് ത്വാരിഖും മറ്റും ഇരിക്കുകയായിരുന്നു അപ്പോൾ ഒരാൾ കടന്നുവന്നു സലാം ചൊല്ലി എന്നിട്ടൊരു ചോദ്യം  

'ഒരാൾക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചിട്ടുണ്ട് എന്ന് എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുക?' 

ഈ ചോദ്യത്തിനുത്തരമായി ശൈഖ് അവർകൾ ഒരു സംഭവം വിവരിക്കുകയാണ് ചെയ്തത് 

ഒരു പ്രമുഖ വ്യക്തിയുടെ വീട്ടിൽ ഒരു അടിമപ്പെണ്ണ് ഉണ്ടായിരുന്നു വീട്ടുജോലികളെല്ലാം ചെയ്ത് ക്ഷീണിച്ച് രാത്രി വൈകിയാണ് ഉറങ്ങാൻ കിടക്കുക അർദ്ധരാത്രി കഴിഞ്ഞ് അവൾ എഴുന്നേൽക്കും വുളൂ ഉണ്ടാക്കി വന്നു നിസ്കരിക്കും പിന്നെ കുറേ നേരം ദുആ ഇരക്കും  ഇവളെന്താണ് അല്ലാഹുവിനോട് പറയുന്നത്? അതൊന്നറിയാൻ യജമാനന് താല്പര്യം 

'അല്ലാഹുവേ നീ കരുണയുള്ളവനാണ് നിന്റെ കാരുണ്യത്താൽ എനിക്ക് നീ നിന്റെ സാമീപ്യം നൽകി ഈ സാമീപ്യം നീ എടുത്ത് മാറ്റിക്കളയരുതേ ' 

ഇതാണ് ദുആ ഇത് കേട്ടപ്പോൾ യജമാനൻ ചോദിച്ചു  

'അല്ലാഹുവിന്റെ സാമീപ്യം നിനക്ക് ലഭിച്ചുവെന്ന് നിനക്കെങ്ങനെ മനസ്സിലായി?' 

രാത്രിയിൽ ഉണരാനും വുളു ഉണ്ടാക്കാനും നിസ്കരിക്കാനും ദുആ ഇരക്കാനും അവൻ എനിക്ക് തൗഫീഖ് നൽകി സൽക്കർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് ലഭിക്കുന്നത് അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുമ്പോഴാണ് 

അടിമപ്പെണ്ണിന്റെ മറുപടികേട്ട് യജമാനൻ കോരിത്തരിച്ചു നിന്നു പോയി വിലക്ക് വാങ്ങിയ അടിമപ്പെണ്ണ് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയിരിക്കുന്നു താനെവിടെ? തന്റെ അടിമപ്പെണ്ണെവിടെ? തനിക്കും ഒരു സൽക്കർമ്മം ചെയ്യണം ഉടനെ വേണം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാൻ കാരണമാവുന്ന ഒരു സൽക്കർമ്മം  വളരെ മഹത്തായൊരു കർമ്മം നിർവ്വഹിക്കാൻ അദ്ദേഹം സന്നദ്ധനായി അദ്ദേഹം ഇങ്ങനെ അറിയിച്ചു 

'അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞാൻ നിന്നെ സ്വതന്ത്രയാക്കിയിരിക്കുന്നു ' 

അടിമയെ സ്വതന്ത്രയാക്കുകയെന്നത് സ്വാലിഹായ അമലാകുന്നു സംഭവ വിവരണം കേട്ട് സദസ്സ് കോരിത്തരിച്ചു  

സദസ്സിലുള്ളവർക്കെല്ലാം അല്ലാഹുവിന്റെ സാമീപ്യം വേണം അതിനുള്ള അവസരം എങ്ങനെ സിദ്ധിക്കുമെന്നും മനസ്സിലായി ചില ഉപദേശങ്ങൾ കൂടി എഴുതി സലാമോടെ കത്ത് അവസാനിപ്പിച്ചു  

അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ ഖാജ (റ) ഇങ്ങനെ പറഞ്ഞു: 

'അല്ലാഹുവിന്റെ ബാർഗാഹിൽ (ദർബാറിൽ) നിസ്കാരം കൊണ്ടാണ് അവന്റെ സാമീപ്യം നേടാനാവുക നിസ്കാരം കൃത്യമായി നിർവ്വഹിക്കുന്നവർക്ക് അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കും' 

ഖാജായുടെ മുരീദന്മാർ നിസ്കാരത്തിന്റെ കാര്യത്തിൽ വളരെ ജാഗ്രതയുള്ളവരായിരുന്നു ധാരാളം സുന്നത്ത് നിസ്കാരങ്ങൾ നിർവ്വഹിച്ച് അല്ലാഹുവിന്റെ സാമീപ്യം സമ്പാദിച്ചു 

മറ്റൊരു മജ്ലിസിൽ ഖാജ (റ) ഇങ്ങനെ പറഞ്ഞു:  മുസ്ലിം സഹോദരനെ ബുദ്ധിമുട്ടിക്കരുത് അത് വലിയ പാതകം തന്നെയാണ് സഹോദരന്റെ ബുദ്ധിമുട്ടുകൾ തീർത്തുകൊടുക്കാനാണ് ശ്രമിക്കേണ്ടത്  

സഹോദരനെ പ്രയാസപ്പെടുത്തുന്നവൻ ശാപമാണ് നേടുന്നത് സഹോദരനെ സഹായിക്കുന്നവൻ അനുഗ്രഹം നേടുന്നു പരസ്പരം സഹായിക്കുക പ്രതിഫലം അല്ലാഹുവിൽ നിന്നാണ് ലഭിക്കുക 

സഹോദരനെ സഹായിക്കാൻ കിട്ടുന്ന ഒരു സന്ദൻഭവും പാഴാക്കാതിരിക്കുക അല്ലാഹുവിന്റെ രേഖയിൽ അതെല്ലാമുണ്ടാകും സൃഷ്ടികളെ അങ്ങോട്ട് സഹായിക്കുക അവർ ചോദിക്കാതെ കണ്ടറിഞ്ഞ് സഹായിക്കുക അല്ലാഹു അത് കാണുന്നുണ്ട് പ്രയാസങ്ങളെക്കുറിച്ചു പരാതി പറയാതിരിക്കുക അവിടെ തവക്കുൽ സംഭവിക്കുന്നു  

ത്വരീഖത്തിൽ പ്രവേശിക്കുന്നവരുടെ ലക്ഷ്യം അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കലാണ് അതൊരു വിശാലമായ ലോകമാണ് പുറത്തുള്ളവർക്ക് ആ ലോകത്തിലെ  വിശേഷങ്ങളറിയില്ല  

ആരിഫീങ്ങളുടെ ദറജയെക്കുറിച്ച് മനസ്സിൽ തട്ടുംവിധം വിവരിച്ചു ആരിഫീങ്ങൾ ഉണർന്നിരിക്കും സദാസമയം ഇബാദത്തിലായിരിക്കും ഓരോ നിമിഷത്തിലും അല്ലാഹുവിലേക്ക് അടുത്തുകൊണ്ടിരിക്കും എത്രത്തോളം അടുക്കും? ദുനിയാവും അതിലുള്ള സകലതും തന്റെ രണ്ട് വിരലുകൾക്കിടയിൽ ആരിഫ് കാണും അബൂയസീദിൽ ബിസ്ത്വാമി (റ) അങ്ങനെ കണ്ടിട്ടുണ്ട്   

ഖുത്വുബുദ്ദീൻ ബക്തിയാരി (റ) ഖാജാ (റ) വിന്റെ കത്ത് കിട്ടിയപ്പോൾ വളരെ സന്തോഷവാനായി കത്ത് നിധിപോലെ സൂക്ഷിച്ചു ആ സന്തോഷമെല്ലാം നിറഞ്ഞൊഴുകുന്ന മറുപടിക്കത്ത് തയ്യാറാക്കി അയച്ചു 

അങ്ങയുടെ സലാം എത്തി അതോടെ ഞാൻ ധന്യനായി ഇരു ലോകത്തും അല്ലാഹു അങ്ങേക്ക് ആഫിയത്ത് പ്രധാനം ചെയ്യട്ടെ തനിക്കുള്ളതെല്ലാം ഖാജായുടെ പാദത്തിൽ സമർപ്പിച്ചുകൊണ്ടാണ് കത്തവസാനിക്കുന്നത്   

ജനങ്ങൾക്ക് ഗുണം സിദ്ധിക്കുന്നവിധം പ്രവർത്തിക്കാൻ കഴിയണം അതിന് പ്രാർത്ഥിക്കാൻ യാചിച്ചുകൊണ്ട് കത്തവസാനിക്കുന്നു ആ കത്തിനും ഖാജ (റ) മറുപടി എഴുതി  മഅ് രിഫത്ത് മനസ്സിലാക്കിക്കൊടുക്കുന്ന കത്ത്  

പ്രിയ സഹോദരാ..... 

എന്റെ ശൈഖ് ഖാജാ ഉസ്മാൻ ഹാറൂനി (റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് മഅ് രിഫത്തിന്റെ ആളുകൾക്കല്ലാതെ ഇശ്ഖിന്റെ യാഥാർത്ഥ്യം മനസ്സിലാവില്ല അപ്പോൾ ശൈഖ് സഅ്ദി മിഗോയി ചോദിച്ചു മഅ് രിഫത്തിന്റെ ആളുകളെ എങ്ങനെ തിരിച്ചറിയും ശൈഖ് ഹാറൂനി (റ) പറഞ്ഞു: 

ഖൽബിൽ നിന്ന് ദുനിയാവ് ഒഴിവാക്കിയവരാണവർ ആരുടെ ഖൽബിൽ ദുനിയാവ് ഇല്ലയോ അവിടെ മഅ് രിഫത്തിന്റെ സുഗന്ധമുണ്ടാവും 

ധനവും പദവിയും, സ്ഥാനമാനങ്ങളും മനുഷ്യന്റെ മോഹങ്ങളാണ് ഈ മോഹം ഒരു ബിംബം പോലെ മനസ്സിലുണ്ട് ആ ബിംബത്തെ മനുഷ്യൻ ആരാധിക്കുന്നു ഇത് പൂർണമായി ഒഴിവാക്കണം അപ്പോൾ മഅ് രിഫത്ത് വരും 

ഓർക്കുക, കലിമത്തുശ്ശഹാദ അല്ലാഹുവിന്റെ മഅ് രിഫത്ത് ആകുന്നു സദാസമയവും തൗഹീദിന്റെ കലിമ ചൊല്ലുക സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കുക ഇരുലോക വിജയം നേർന്നുകൊണ്ട്, 

വസ്സലാം


വേർപാട് 


ഹിജ്റ: 627 ജമാദുൽ ആഖർ മാസം ഖുത്വുബുദ്ദീൻ ബക്തിയാർ കഅകി (റ) അജ്മീറിലുണ്ട് ഖാജായെ വിട്ടുപിരിയാൻ മനസ്സ് വരുന്നില്ല ഖാജ സംസാരിക്കാൻ തുടങ്ങുന്നു ബക്തിയാരി ശ്രദ്ധിച്ചു കേൾക്കുന്നു ഖാജായുടെ കണ്ണുകൾ നിറഞ്ഞു മെല്ലെ സംസാരിച്ചു  

'എന്നെ ഈ പ്രദേശത്തേക്കയച്ചു ഇത് എന്റെ കർമ്മവേദിയാക്കിത്തന്നു ഇനി എനിക്ക് മടക്കമില്ല ഇവിടെയാണെന്റെ വിശ്രമ കേന്ദ്രം ഇവിടെ അന്ത്യവിശ്രമം കൊള്ളാനാണ് എന്നെ അയച്ചത് ഇനി ഏതാനും ദിവസങ്ങൾ മാത്രം അത് കഴിഞ്ഞാൽ ഞാനുണ്ടാവില്ല' 

കേട്ടു സഹിക്കാനാവാത്ത വാക്കുകൾ ബക്തിയാരി കരഞ്ഞുപോയി ഖാജാസാഹിബ് തന്റെ ഖാദിമായ ഖാജാ അലി സഞ്ചരിയെ വിളിച്ചു  

'ഖിലാഫത്ത് നാമ തയ്യാറാക്കുക' 

സജ്ജാദാനശീൻ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തീയാക്കുക അല്പ സമയത്തിനുള്ളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി   

ഖാജാ ഖുത്വുബുദ്ദീൻ ബക്തിയാർ കഅകി (റ) തന്നെ ആ രംഗം വിവരിക്കുന്നുണ്ട് 

എനിക്ക് സ്ഥാനവസ്ത്രം ധരിപ്പിക്കപ്പെട്ടു ഞാൻ തല താഴ്ത്തി നിന്നു എന്നോട് ചേർന്നു നിൽക്കാൻ പറഞ്ഞു ഞാൻ ശൈഖിനോട് ചേർന്നു നിന്നു എന്റെ ശിരസ്സിൽ തൊപ്പി വെച്ചുതന്നു തലപ്പാവ് കെട്ടിത്തന്നു എന്നെ ഷാൾ പുതപ്പിച്ചു അനുഗ്രഹീതമായ വടി എന്നെ ഏൽപിച്ചു ഞാൻ ബഹുമാനപൂർവ്വം ഏറ്റുവാങ്ങി വിശുദ്ധ ഖുർആന്റെ കോപ്പി തന്നു മുസ്വല്ല നൽകി സുഗന്ധം നൽകി  തന്റെ ശൈഖായ ഖാജാ ഉസ്മാൻ ഹാറൂനിയിൽ നിന്ന് ലഭിച്ച പുണ്യവസ്തുക്കളെല്ലാം തന്നു ഖിലാഫത്ത് നാമയും ഏല്പിച്ചു പിന്നെ വിലപ്പെട്ട ഉപദേശം നൽകി 

'നോക്കൂ.... ഈ സാധനങ്ങളെല്ലാം നബി (സ) തങ്ങളിൽ നിന്ന് പൂർവ്വികന്മാർക്ക് ലഭിച്ച പുണ്യ വസ്തുക്കളാണ് ചിശ്ത്തി ത്വരീഖത്തിലെ ഖാജമാർ വഴിക്കുവഴി കൈമാറിവന്നതാണ് ഒടുവിൽ ശൈഖ്  ഉസ്മാൻ ഹാറൂനിയിൽ വന്നുചേർന്നു മഹാൻ അത് ഈയുള്ളവനെ ഏല്പിച്ചു ഞാനത് ഇക്കാലമത്രയും സൂക്ഷിച്ചു ഇപ്പോൾ നിങ്ങളെ ഏല്പിച്ചു എല്ലാ ആദരവോടുംകൂടി സൂക്ഷിക്കുക പ്രാപ്തനായ പിൻഗാമിയെ കണ്ടെത്തണം അയാൾക്ക് കൈമാറുക അങ്ങനെ ചെയ്താൽ അന്ത്യനാളിൽ എനിക്ക് ലജ്ജിക്കേണ്ടിവരില്ല' 

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ഖാജ എന്റെ കരം പിടിച്ചു ആകാശത്തിലേക്ക് നോക്കി എന്നിട്ട് ആ വചനങ്ങൾ മൊഴിഞ്ഞു 

'അല്ലാഹുവേ ഞാനിതാ ഖുത്വുബുദ്ദീനെ നിന്നെ  ഏല്പിക്കുന്നു സ്വീകരിച്ചാലും... സ്വീകരിച്ചാലും.... ശൈഖിന്റെ പദവികൾ നൽകി അനുഗ്രഹിച്ചാലും '  

ഞാൻ ആ പാദങ്ങൾക്കടിയിലെ മണ്ണ് ചുംബിച്ചു 

എനിക്കുള്ളതെല്ലാം നൽകിക്കഴിഞ്ഞു ഇനി പോയ്ക്കൊള്ളൂ ഡൽഹിയിലേക്ക് പോയ്ക്കൊള്ളൂ പൂർണ്ണ മനുഷ്യനായി ജീവിക്കുക  

മടങ്ങാനുള്ള കല്പന കിട്ടിക്കഴിഞ്ഞു ഇനി തങ്ങാൻ പറ്റില്ല ഇനി യാത്രയാണ്  കാൽകുത്തി സലാം ചൊല്ലി ഖാൻഖാഹിൽ നിന്നിറങ്ങി  

ഹിജ്റ: 627 ജമാദുൽ ആഖർ 14

അന്നാണ് ഖാജായെ പിരിഞ്ഞു പോന്നത് അത് അവസാനത്തെ കാഴ്ചയായിരുന്നു  ഡൽഹിയിലെത്തി ഇതാഎന്റെ താമസസ്ഥലം ഇതുതന്നെയാണ് അന്ത്യവിശ്രമ കേന്ദ്രവും കഅകി മടങ്ങിയെത്തിയപ്പോൾ ഖാൻഖാഹ് ജനനിബിഢമായി ഖിലാഫത്ത് കിട്ടിയ വിവരം മുരീദന്മാരെ ആവേശഭരിതരാക്കി ഡൽഹി നഗരം ചിശ്ത്തി ത്വരീഖത്തിന്റെ തലസ്ഥാനമായി മാറുകയാണ് അജ്മീറിനു ശേഷമുള്ള പ്രധാന കേന്ദ്രം   

ഖാജാ (റ) സുദീർഘമായ തന്റെ ജീവിതപാതയിലേക്ക് തിരിഞ്ഞു നോക്കി എന്തെല്ലാം സംഭവങ്ങൾ  അല്ലാഹുവെ സ്നേഹിച്ചു അവൻ നൽകിയ അനുഗ്രഹങ്ങൾ ഓരോന്നും ചിന്തിച്ചു നബി (സ) തങ്ങൾ ലോകത്തിന്റെ അനുഗ്രഹമാണ് ആ അനുഗ്രഹം നൽകിയത് അല്ലാഹുവാണ് ആ പ്രവാചകന്റെ വിശുദ്ധ പരമ്പരയിൽ അല്ലാഹു തന്നെ ജനിപ്പിച്ചു 

നബി (സ) തങ്ങൾ അങ്ങനെ തന്റെ ഉപ്പൂപ്പയായി അല്ലാഹുവേ, നീ തന്ന അനുഗ്രഹം  അവർണ്ണനീയം ആ ഉപ്പൂപ്പ എന്നെ വിളിച്ചു പല തവണ വിളിച്ചു കോരിത്തരിപ്പോടെ ഓടിച്ചെന്നു റൗളാ ശരീഫിലേക്ക് അറിയപ്പെടാത്ത നാട്ടിലേക്ക് പോവാൻ പറഞ്ഞു റബ്ബേ.... എല്ലാം നിന്നിലർപ്പിച്ചു ഞാൻ പോന്നു നീയെന്നെ കൈവെടിഞ്ഞില്ല എവിടെയും എപ്പോഴും നിന്റെ സഹായം എന്നോടൊപ്പമുണ്ടായിരുന്നു 

അല്ലാഹുവേ നീയെന്നെ  ഹിന്ദുസ്ഥാനിന്റെ സുൽത്വാനാക്കി ഈ പാവപ്പെട്ട ഫഖീറിനെ നീ സുൽത്വാനാക്കി നിന്റെ ആരിഫീങ്ങൾ എന്റെ ചുറ്റും കൂടി അവരെന്നെ സുൽത്വാനുൽ ഹിന്ദ് എന്നു  വിളിച്ചു റബ്ബേ.... എല്ലാം നിന്റെ കൃപ നിന്നോടുള്ള ഹുബ്ബ് എന്റെ മനസ്സിൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു 

നിന്നിലേക്കെത്തിച്ചേരുക അതാണെന്റെ വലിയ മോഹം ഇനി വൈകിക്കൂടാ..... നിന്നിലേക്കെത്തണം ചില സൂചനകൾ ലഭിച്ചു യാത്രക്കു സമയമായിരിക്കുന്നു സമീപ കാലത്ത് കാണാനാഗ്രഹിച്ച പലരെയും കണ്ടു തൃപ്തിയായി ഉപ്പൂപ്പ ഏല്പിച്ച ദൗത്യം നിർവ്വഹിച്ചിരിക്കുന്നു  

പിന്നാലെ വരുന്നവർ ബാക്കി കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊള്ളും ഇൻശാ അല്ലാഹ് പിൻഗാമികളിൽ നല്ല പ്രതീക്ഷയുണ്ട്  

മശാഇഖന്മാരെ ഓർത്തു അവരെല്ലാം പോയിക്കഴിഞ്ഞു ഇതാ ഞാനും വരികയായി  

പകൽ സമയം പല ഖലീഫമാരും വന്നു മുരീദുമാർ വന്നു ഫഖീറന്മാർ വന്നു ധാരാളം സ്നേഹജനങ്ങളെത്തി   

ജീവിതം വളരെ ചുരുങ്ങിയ കാലത്തേക്കുള്ളതാണ് ശാശ്വത ജീവിതം പരലോകത്താണ് അതിന് തയ്യാറാവുക മരണം അതിനെ നേരിടുകതന്നെ വേണം  നല്ല മരണം ലഭിക്കാൻ വേണ്ടി ആരോഗ്യ കാലത്ത് കഠിനാദ്ധ്വാനം ചെയ്യുക മരണത്തെക്കുറിച്ച് പല തവണ ആവർത്തിച്ചു പറഞ്ഞു അത് യാത്രയുടെ തുടക്കമായിരുന്നു അന്നത്തെ സംസാരം വിട ചൊല്ലലായിരുന്നു  

ഒരു പകൽ അവസാനിക്കുകയാണ് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴുകയാണ് ഇതവസാന സായാഹ്നമാണ്  നാളെ ഇതേ  നേരത്ത് ഇത് കാണാൻ ഖാജയുണ്ടാവില്ല  അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് അനാസാഗറിലെ ജലകണങ്ങൾ തിളങ്ങി  

അനാസാഗറും സമീപത്തെ കുന്നുകളും വേർപാടിന്റെ വേദനകൊണ്ട് മൂകമാവാൻ പോവുകയാണ്  സൂര്യൻ അസ്തമിച്ചു നാളെ പ്രഭാതത്തിൽ സൂര്യന്റെ ആഗമനം ദുഃഖസാഗരത്തിലേക്കായിരിക്കും  

എങ്ങും നേർത്ത ഇരുൾ പരന്നു മസ്ജിദുകളിൽ മഗ്രിബിന്റെ ബാങ്കുയർന്നു അനുഗ്രഹത്തിന്റെ മലക്കുകൾ ഇറങ്ങിക്കൊണ്ടിരുന്നു ഖാൻഖാഹുകൾ തിങ്ങിനിറഞ്ഞു   

മഗ്രിബ് നിസ്കാരം കഴിഞ്ഞു ഖാജ മനസ്സ് തുറന്നു ദുആ ചെയ്തു തനിക്കും തന്റെ മുൻഗാമികൾക്കും വേണ്ടി തന്റെ സമകാലീനർക്കുവേണ്ടി ഇനിയും പിറന്നിട്ടില്ലാത്ത പിൻഗാമികൾക്കു വേണ്ടി ഇശാ മഗ്രിബിനിടയിലെ ഭക്തിനിർഭരമായ സമയം അതവസാനിക്കുകയാണ് എല്ലാ മനസ്സിലും ഭക്തി മാത്രം   

ഇശാഇന്റെ ബാങ്കുയർന്നു ഖാജ (റ) അത് ശ്രദ്ധിച്ചു സംവത്സരങ്ങൾക്ക് മുമ്പ് താനിവിടെ വന്നപ്പോൾ ഈ അന്തരീക്ഷത്തിൽ ഈ ശബ്ദം ഉയർന്നില്ല  ഇന്ന് അനേകം മസ്ജിദുകളിൽ നിന്ന്  ബാങ്കുയരുന്നു അൽഹംദുലില്ലാഹ് റബ്ബേ എല്ലാം നിന്റെ അനുഗ്രഹം ഇശാ നിസ്കാരത്തിന് നിരവധി പേരെത്തിയിരുന്നു ഖാജാ (റ) വിന്റെ നേതൃത്വത്തിലുള്ള അവസാനത്തെ ജമാഅത്ത് നിസ്കാരമായിരുന്നു   അത്

പിന്നീട്  ഖാജ (റ) തന്റെ മുറിയിൽ പ്രവേശിച്ചു വാതിലടച്ചു അല്പം കഴിഞ്ഞപ്പോൾ മുറിയിൽ നിന്ന് ദിക്റിന്റെ ശബ്ദമുയർന്നു ഇമ്പമാർന്ന സ്വരം 

വാതിലിന്നു പുറത്ത് മുരീദന്മാർ കൂട്ടംകൂടിനിന്നു വളരെ നേരം അത് കേൾക്കാമായിരുന്നു സുബ്ഹിക്ക് മുമ്പെ അതവസാനിച്ചു 

പിന്നെ എല്ലാം നിശ്ശബ്ദം ആ രാത്രിയിൽ ചില ഔലിയാക്കന്മാർ നബി (സ) തങ്ങളെ സ്വപ്നത്തിൽ കണ്ടു നബി (സ) അവരോട് പറഞ്ഞു: മുഈനുദ്ദീൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു നമ്മിലേക്ക് വന്നുചേരുകയാണ്  

ആ രാത്രി കടന്നുപോയി പ്രഭാതം അടുത്തെത്തിനിൽക്കുന്നു പതിവുപോലെ വാതിൽ തുറന്നു കണ്ടില്ല കാത്തിരുന്നു സുബ്ഹി ബാങ്ക് ഉയർന്നു വാതിൽ തുറന്നു കണ്ടില്ല  

സമയം നീങ്ങുകയാണ് ഇനി വിളിച്ചു നോക്കാം ചില ഖാദിമീങ്ങൾ മുമ്പോട്ടു വന്നു വാതിൽ തുറന്നു അകത്ത് കയറി  എന്തൊരു സുഗന്ധം നിലത്ത് വിരിച്ച വിരിപ്പിൽ ശാന്തഗംഭീരമായ കിടപ്പ് ചലനമില്ല ശ്വാസമില്ല വിശ്വസിക്കാനാവുന്നില്ല ഖാജ അന്ത്യശ്വാസം വലിച്ചിരിക്കുന്നു 

ഒരു ഖാദിം തുണിയുമായി വന്നു മയ്യിത്ത് പുതപ്പിക്കാൻ ഖാജ (റ) വിന്റെ നെറ്റിയിൽ അദ്ദേഹം ഇങ്ങനെ കണ്ടു   

ഹാദാ ഹബീബുല്ലാഹ് 

മാത്ത ഫീ ഹുബ്ബില്ലാഹി 

ഇത് അല്ലാഹുവിന്റെ ഹബീബാകുന്നു 

അല്ലാഹുവിനോടുള്ള സ്നേഹത്തിലായി മരണപ്പെട്ടു  

നെറ്റിയിൽ കണ്ട വചനം തന്നെ നിരവധി പേരുടെ ഇസ്ലാം മത സ്വീകരണത്തിന് കാരണമായിത്തീർന്നു  ജനം വാർത്തയറിഞ്ഞ് നിശ്ചലരായി നിന്നുപോയി പിന്നെ നാടും നഗരവും ഒരു പ്രവാഹമായി രൂപംകൊണ്ടു സമതലവും ചുറ്റുമുള്ള കുന്നുകളും ജനനിബിഢമായിമാറി  

ഇനി മണ്ണിലേക്ക് മടക്കം വഫാത്തായ മുറിയിൽ തന്നെ ഖബർ തയ്യാറാക്കി അണമുറിയാത്ത ജനപ്രവാഹം അതവസാനിക്കുന്നില്ല   

കുളിപ്പിച്ചു കഫൻ ചെയ്തു മയ്യിത്ത് ഖബറിലേക്ക് താഴുകയാണ് അപ്പോൾ ഖബറിൽ കണ്ട പ്രകാശം   

ആ പ്രകാശം കണ്ട് നിൽക്കാനാവാതെ ചിലർ ബോധരഹിതരായി അല്ലാഹുവിന്റെ മഹാന്മാരായ ഔലിയാക്കൾ അന്നവിടെ സമ്മേളിച്ചു അവരുടെ ഒത്തുചേരൽ പിന്നെയും തുടർന്നു നൂറ്റാണ്ടുകളിലൂടെ..... തലമുറകളിലൂടെ  ബാഹ്യദൃഷ്ടിയിൽ നിന്ന് മറഞ്ഞു എന്നേയുള്ളൂ ഇന്നും ഹിന്ദുസ്ഥാന്റെ സുൽത്വാൻ ഖാജ തന്നെ  

ഖുത്ബുദ്ദീൻ ബക്ത്തിയാർ കഅകി (റ) ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് 

'ഞാൻ അജ്മീറിൽ നിന്ന് മടങ്ങി ഡൽഹിയിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഒരാൾ എന്നെ കാണാൻ വന്നു അദ്ദേഹം അജ്മീറിൽ നിന്ന് വരികയായിരുന്നു അദ്ദേഹം പറഞ്ഞു: നിങ്ങൾ അജ്മീറിൽ നിന്ന് മടങ്ങി ഇരുപത് ദിവസം കഴിഞ്ഞപ്പോൾ ഖാജാ സാഹിബ് വഫാത്തായി '  

ഖുത്വുബുദ്ദീൻ ബക്തിയാർ കഅകി (റ) തരിച്ചിരുന്നുപോയി വല്ലാത്ത നഷ്ടബോധം ജ്വലിച്ചുനിന്ന ദീപം എടുത്തു മാറ്റിയത് പോലെ ഇല്ല ആ പ്രകാശം മായില്ല മങ്ങില്ല കൂടിക്കൂടി വരികയേയുള്ളൂ  

ഖാജയില്ലാത്ത ലോകം എന്തൊരു ഏകാന്തത അത് ശരിയല്ല ഖാജ എങ്ങും പോയിട്ടില്ല ഖാജായുടെ ശക്തി വർദ്ധിച്ചിട്ടേയുള്ളൂ  

ഖുത്വുബുദ്ദീൻ അമ്പരപ്പിൽ നിന്നുണർന്നു ഓർത്തിരുന്നു സമയം കളയാൻ പറ്റില്ല  ഇനി തന്റെ കാലഘട്ടമാണ് ചിശ്ത്തി ത്വരീഖത്തിന്റെ പ്രകാശം രാജ്യമെങ്ങും എത്തിക്കണം ഇരുൾ ബാക്കി കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തണം അവിടെ പ്രകാശമെത്തിക്കണം   

ഖാജായുടെ ഖലീഫമാരും മുരീദുമാരും ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു അവരുടെ ശ്രദ്ധാകേന്ദ്രം ഇനി താനായിരിക്കും തന്നെയാണ് പിൻഗാമിയായി നിയോഗിച്ചത്  

സുൽത്താൻ ഇൽതുത്മിഷ് തന്റെ ശൈഖിനെ കാണാനെത്തി ഖാജായുടെ വഫാത്ത് അറിഞ്ഞ് സുൽത്താൻ വളരെ ദുഃഖിതനായിരുന്നു ശൈഖ് ഖുത്ബുദ്ദീൻ ബക്തിയാർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു  

ഹിജ്റ: 627 റജബ് 6 തിങ്കളാഴ്ച 

എ.ഡി 1229 മെയ്1 

ശൈഖ് ഖാജാ മുഈനുദ്ദീൻ  ചിശ്ത്തി വഫാത്തായി മഹാൻ അന്ത്യശ്വാസം വലിച്ചു തീരുമ്പോൾ അനേകം മസ്ജിദുകളിൽ സുബ്ഹിബാങ്ക് ഉയരുകയായിരുന്നു  

അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 


സമ്പന്നമായ പരമ്പര 


ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു ബീബി അമത്തുല്ല, ഇസ്മത്ത് ബീവി 

ഖാജാ (റ) വിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു പുത്രന്മാർ ഖാജാ ഫഖ്റുദ്ദീൻ, ഖാജാ ഹുസാമുദ്ദീൻ, ഖാജാ ളിയാഉദ്ദീൻ മകളുടെ പേര് ഹാഫിള ജമാൽ എന്നായിരുന്നു  

ഖാജാ ഫഖ്റുദ്ദീൻ ബാഹ്യവും ആന്തരികവുമായ വിജ്ഞാനം നേടിയ മഹാനായിരുന്നു അധികവും ജലാലിയത്തിന്റെ അവസ്ഥയിൽ കാണപ്പെട്ടു ഔലിയാക്കളുടെ കൂട്ടത്തിൽ ഉന്നത പദവിയാണുള്ളത്  

ഹിജ്റഃ 653 ശഅ്ബാൻ 5-നാണ് വഫാത്ത് അജ്മീറിന്റെ സമീപ പ്രദേശമായ സൽവാർ എന്ന സ്ഥലത്താണ് മഖ്ബറ വഫാത്ത് ദിവസം പ്രസിദ്ധമായ ഉറൂസ് നടക്കുന്നുണ്ട് 

ഖാജാ ഫഖ്റുദ്ദീനിൽ നിന്ന് സമ്പന്നമായൊരു പരമ്പര വന്നിട്ടുണ്ട് പിൽക്കാലത്ത് ഈ പരമ്പരയിൽ പല ശൈഖന്മാരും വന്നിട്ടുണ്ട് അവരാണ് ചിശ്ത്തി ത്വരീഖത്ത് സജീവമായി നിലനിർത്തിയതും പിൽക്കാലക്കാർക്ക് എത്തിച്ചു കൊടുത്തതും 

ഖാജ ഫഖ്റുദ്ദീൻ (റ) വിന്റെ പുത്രൻ ഹുസാമുദ്ദീൻ നല്ല പണ്ഡിതനും സൂഫിയുമായിരുന്നു ഹുസാമുദ്ദീന്റെ മകൻ മുഈനുദ്ദീൻ ചിശ്ത്തി ത്വരീഖത്തിന്റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു അക്കാലത്തെ ഖലീഫയുമായിരുന്നു ഇദ്ദേഹം മുഈനുദ്ദീൻ രണ്ടാമൻ എന്നറിയപ്പെടുന്നു 

ഹുസാമുദ്ദീന്റെ മറ്റൊരു പുത്രൻ ധീരനായ ഖിയാമുദ്ദീൻ ബാബദിയാൻ ആയിരുന്നു അസാധാരണ ധീരത കാരണം അദ്ദേഹത്തെ ഹഠീലബാഗ് (ധീരപുലി) എന്നു വിളിച്ചിരുന്നു 

മുഈനുദ്ദീന്റെയും ബാബദിയാന്റെയും ഖബറുകൾ അജ്മീരിൽ തന്നെയാകുന്നു മുഈനുദ്ദീൻ ഹിജ്റ 767 -ലും ഖിയാമുദ്ദീൻ ഹിജ്റ 776-ലും വഫാത്തായി 

ഖാജാ ഖിയാമുദ്ദീൻ (റ) അവർകളുടെ പുത്രനാണ് പ്രസിദ്ധനായ ഖാജാ നജ്മുദ്ദീൻ ഇദ്ദേഹം ഹിജ്റ 776-ൽ വഫാത്തായി 

ഖാജാ നജ്മുദ്ദീന് രണ്ട് പുത്രന്മാരുണ്ടായിരുന്നു സയ്യിദ് കമാലുദ്ദീൻ ഹസൻ അഹ്മദ്, സയ്യിദ് അബൂ യസീദ് ചിശ്ത്തി ത്വരീഖത്തിന്റെ അക്കാലത്തെ നായകന്മാർ ഹിജ്റ 786- ൽ സയ്യിദ് കമാലുദ്ദീൻ ഹസൻ അഹ്മദ് വഫാത്തായി ഇദ്ദേഹത്തിന്റെ മകൻ സയ്യിദ് ശിഹാബുദ്ദീൻ സയ്യിദ് ശിഹാബുദ്ദീന്റെ മകൻ സയ്യിദ് താജുദ്ദീൻ ബായസീദ് ഇദ്ദേഹം അക്കാലത്തെ മഹാപണ്ഡിതനും ചിശ്ത്തി ത്വരീഖത്തിന്റെ ശൈഖുമായിരുന്നു ശൈഖുൽ ഹിന്ദ് മഹ്മൂദ് ദഹ് ലവിയുടെ മകളെ വിവാഹം ചെയ്തു ഹിജ്റ: 880-ൽ താജുദ്ദീൻ വഫാത്തായി 

അദ്ദേഹത്തിന്റെ മകൻ സയ്യിദ് നൂറുദ്ദീൻ ളാഹിർ ഇദ്ദേഹം ഖാജാ ഹുസൈൻ നാഗൂരിയുടെ മകളെ വിവാഹം ചെയ്തു ഹിജ്റ: 905-ൽ വഫാത്തായി ഇദ്ദേഹത്തിന്റെ മകൻ ഖാജാ റഫീഉദ്ദീൻ ബായസീദ് ഇൽമ്, അമല്, കറാമത്ത് ഇവ മൂന്നുകൊണ്ടും പ്രസിദ്ധനായിത്തീർന്നു ഇദ്ദേഹം ചിശ്ത്തി ത്വരീഖത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ ആത്മീയരംഗം കൂടുതൽ ചൈതന്യവത്തായിത്തീർന്നു 

നൂറ്റാണ്ടുകൾക്കു ശേഷമാണെന്ന് ഓർക്കുക ഖാജാ ഹമീദുദ്ദീൻ നാഗോരിയുടെ പരമ്പരയിൽ നിന്ന് വിവാഹം കഴിച്ചു റൗളാ ശരീഫിൽ ദർസ് നടത്തിയിട്ടുണ്ട് ഹിജ്റ:922-ൽ വഫാത്ത് 

ഇദ്ദേഹത്തിന്റെ മകനാണ് പ്രസിദ്ധനായ മുഈനുദ്ദീൻ മൂന്നാമൻ ഖാജാ ഹമീദുദ്ദീൻ നാഗോരിയുടെ പരമ്പരയിൽ നിന്നാണ് വിവാഹം മഹാപണ്ഡിതനും ചിശ്ത്തി ത്വരീഖത്തിന്റെ ശൈഖുമായിരുന്നു ഹിജ്റ: 940-ൽ വഫാത്ത് 

ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അജ്മീരിൽ വഫാത്തായി അഞ്ഞൂറ് കൊല്ലം കഴിയുമ്പോൾ ചിശ്ത്തി ത്വരീഖത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുന്നത് ഖാജാ മുഈനുദ്ദീൻ മൂന്നാമന്റെ പുത്രന്മാരായ ഖാജാഹസനും, ഖാജാ ഹുസൈനും, ഖാജാ അബുൽ ഖൈറും അവരുടെ പുത്രന്മാരും ചേർന്നായിരുന്നു അവരുടെ സന്താന പരമ്പരയിലൂടെ ഇന്നും ദീപശിഖ കത്തിജ്വലിച്ചുനിൽക്കുന്നു  

ഇത്രയും പറഞ്ഞത് ഖാജാ (റ) വിന്റെ മൂത്ത പുത്രന്റെ പരമ്പരയാണ് രണ്ടാമത്തെ മകൻ ഹുസാമുദ്ദീന് ഏഴ് മക്കളുണ്ടായിരുന്നു അവരിലൂടെ പരമ്പര വരുന്നുണ്ട് 

ഇളയ പുത്രൻ ഖാജാ ളിയാഉദ്ദീന്റെ പുത്രന്മാരാണ് ഖാജാ അഹ്മദ്, ഖാജാ വഹീദ് എന്നിവർ ഖാജാ വഹീദ് ശൈഖ് ബാബാ ഫരീദിന്റെ മുരീദായിരുന്നു 

ഖാജാ (റ) വിന്റെ ഏക മകൾ ഫാഫിള ജമാലിനെ വിവാഹം കഴിച്ചത് ഖാജാ ഹമീദുദ്ദീൻ നാഗോരിയുടെ മകൻ ശൈഖ് റളിയുദ്ദീൻ അബ്ദുല്ലയായിരുന്നു രണ്ടു മക്കൾ ജനിച്ചു ചെറുപ്പത്തിൽ മരണപ്പെട്ടു ഹാഫിള ജമാൽ ആബിദത്തും ആലിമത്തും ആയിരുന്നു ഖാജായുടെ മഖ്ബറയുടെ തെക്കുഭാഗത്തുള്ള മുറിയിൽ അന്ത്യവിശ്രമം കൊള്ളുന്നു റജബ് 17- ന് ഉറൂസ് 


സിയാറത്ത് 


ലോകത്തിന്റെ നാനാഭാഗത്തുനിന്നും അജ്മീറിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്  

ഖാജാ (റ) മനുഷ്യവർഗ്ഗത്തെയാണ് സ്നേഹിച്ചത് അതുകൊണ്ട് മനുഷ്യവർഗ്ഗം അദ്ദേഹത്തെയും സ്നേഹിക്കുന്നു  വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും, മത-രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അവിടെയെത്തുന്നു  സന്ദർശനവേളയിൽ പലർക്കും ഹിദായത്തിന്റെ വെളിച്ചം ലഭിക്കുന്നുണ്ട് ഖാജായുടെ മാർഗ്ഗം സ്വീകരിച്ചാണവർ പുറത്തുപോവുന്നത്  

മുസ്ലിംകളായ നാം അജ്മീറിലേക്കു പോവുന്നത് വെറുമൊരു സന്ദർശനത്തിന് വേണ്ടിയല്ല ഈമാൻ രക്ഷപ്പെടണം പരലോക വിജയം നേടണം അതിനുള്ള മാർഗ്ഗം ഖാജ (റ) കാട്ടിത്തരണം  ഖാജായുടെ പാദമുദ്രകൾ പിൻപറ്റാൻ കഴിയണം  

ചിശ്ത്തി ത്വരീഖത്തിലെ ഒരു യഥാർത്ഥ ശൈഖിന്റെ കൈപിടിച്ച് ബൈഅത്ത് ചെയ്താൽ ഖാജായുടെ മാർഗ്ഗത്തിലെത്താം വ്യാജന്മാർ വിളയാടുന്ന ഇക്കാലത്ത് യഥാർത്ഥ ശൈഖിനെ എങ്ങനെ കണ്ടെത്താൻ കഴിയും? 

അത് ഖാജ തന്നെ അറിയിച്ചു തരും സ്വപ്നത്തിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും അറിയിച്ചുതരും വേണമെന്ന് വെച്ച് ചോദിക്കണം പറഞ്ഞു തരും മനസ്സിന്റെ ദൃഢത പ്രധാനമാണ് കളങ്കമില്ലാത്ത പ്രതീക്ഷയും വേണം  

അജ്മീറിലേക്ക് പുറപ്പെടുമ്പോൾ ഒന്നാമതായി നമ്മുടെ മനസ്സിൽ വരേണ്ടത് ഈ ചിന്തയാണ്  മഖാമിലെ ചിട്ടകളും അദബുകളും മനസ്സിലാക്കിവെക്കണം സിയാറത്ത് മൂലം അദബുകേട് വാങ്ങാൻ ഇടയാവരുത് അവിടെ നടക്കുന്ന ചടങ്ങുകളെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട് അവയിൽ പ്രധാനപ്പെട്ട ചിലത് വായനക്കാരുടെ അറിവിലേക്കായി ഇവിടെ പകർത്തട്ടെ  

സുബ്ഹിയുടെ ഏതാണ്ട് ഒന്നര മണിക്കൂർ മുമ്പെ ദർഗയുടെ കിഴക്ക് വശത്തെ പ്രധാന കവാടം തുറക്കും അതിനു മുമ്പുതന്നെ ആളുകൾ മുറ്റത്ത് കൂട്ടംകൂടിയിട്ടുണ്ടാവും  ഒരു ഖാദിം വാതിലിന്നഭിമുഖമായി നിൽക്കുന്നു അപ്പോൾ അദ്ദേഹം ഖിബ് ലാക്ക് മുന്നിട്ടാണ് നിൽക്കുന്നത് ബാങ്ക് കൊടുക്കുന്നു  

അപ്പോഴേക്കും കലീദ് ബർദാർ വരുന്നു അദ്ദേഹത്തിന്റെ കൈയിൽ വാതിലിന്റെ താക്കോൽ അദ്ദേഹം വാതിൽ തുറക്കുന്നു നിലം അടിച്ചുവാരി ശുദ്ധീകരിക്കാൻ ചുമതലപ്പെട്ടവർ അകത്ത് പ്രവേശിക്കുന്നു വാടിയ പൂക്കൾ നീക്കുന്നു പുതിയ സുഗന്ധമുള്ള പൂക്കൾ വിരിക്കുന്നു ഉലുവാൻ പുകയ്ക്കും ഖാദിമീങ്ങൾ ജോലികളെല്ലാം ആദരവോടെയും ക്രമം തെറ്റാതെയും ചെയ്തു തീർക്കുന്നു ഓരോ കാര്യത്തിലും നല്ല സൂക്ഷ്മത പാലിക്കുന്നു  ക്രമീകരണങ്ങൾ പൂർത്തിയായാൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും 

എത്രയും എളിമയോടെ പ്രവേശിച്ച് ഗരീഭ് നവാസിന് സലാം ചൊല്ലുന്നു വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതുന്നു ഫാത്തിഹ, യാസീൻ, ഒരോരുത്തരും ദുആ ചെയ്യുന്നു  

തലേന്ന് തന്നെ വന്ന് താമസിച്ച് പ്രഭാത വേളയിൽ സിയാറത്ത് കരുതിയവരുടെ തിരക്കായിരിക്കും അപ്പോൾ   പള്ളികളിൽ സുബ്ഹി ബാങ്ക് ഉയരുന്നു അതോടെ ജനം പള്ളികളിലേക്കൊഴുകുന്നു  

ഷാജഹാനി മസ്ജിദ്, സന്തൽ മസ്ജിദ്, ഔലിയ മസ്ജിദ്, അക്ബരി മസ്ജിദ് എന്നിവിടങ്ങളിൽ സുബ്ഹി നിസ്കാരം നടക്കുന്നു  

സുബ്ഹിക്കുശേഷം തിരക്കു പിടിച്ച സിയാറത്താണ് നേരം പുലരുന്നു നാനാഭാഗത്തു നിന്നും ആളുകൾ വന്നു ചേർന്നുകൊണ്ടിരിക്കും ഖാദിമുകളാണ് സിയാറത്തിന് നേതൃത്വം വഹിക്കുക 

ഉസ്മാനി ദർവാസ, ഷാജഹാനി ദർവാസ എന്നിവിടങ്ങളിൽ നിശ്ചിത സമയങ്ങളിൽ നകാരമുട്ടും നടക്കാൻ പോവുന്ന കർമ്മങ്ങൾ സുചിപ്പിച്ചുകൊണ്ടാണ് നകാര മുട്ടുന്നത്  

പകൽ മൂന്ന് മണി നേരത്ത് നകാര മുട്ടും ഇത് ഖാദിമുകൾക്ക് സൂചനയാണ് ഖുബ്ബയിലെ ശുചീകരണത്തിന് സമയമായിരിക്കുന്നു മഗ്രിബിന്റെ പതിനഞ്ച് മിനിറ്റ് മുമ്പ് നകാര മുട്ടും മഖ്ബറയിൽ കത്തിക്കാൻ പ്രത്യേക രീതിയിൽ നിർമ്മിക്കപ്പെട്ട മെഴുകുതിരികൾ കൊണ്ടു വരുന്നു  ഈ സമയം കണക്കാക്കി ആളുകൾ ധാരാളം വന്നുകൂടും ചിശ്ത്തിയുടെ വെളിച്ചത്തിന്റെ പ്രതീകം 

ഖദിമീങ്ങൾ കത്തിച്ച മെഴുകുതിരികളുമായി വരുമ്പോൾ എല്ലാവരും ബഹുമാനപൂർവ്വം എഴുന്നേറ്റ് നിന്ന് ഫാർസി ബൈത്ത് ചൊല്ലും  

ഇലാഹീ താ ബുവദ് ഖുർശിദ് വ മാഹീ 

ചിറാഗെ ചിശ്ത്തിയാൻ റാ റോശ്നാഇ 

സൂര്യനും ചന്ദ്രനും നിലനിൽക്കുന്ന കാലത്തോളം ചിശ്ത്തീ ദീപത്തിന്റെ പ്രകാശം നിലനിൽക്കട്ടെ 

എല്ലാവരും ചേർന്ന് ഉച്ചത്തിൽ ഈ പ്രാർത്ഥനാഗാനം ആലപിക്കുന്നു ഉലുവാൻ പുകയ്ക്കും എല്ലായിടത്തും സുഗന്ധം പരക്കും  അതോടെ ദർഗയിലും പരിസരങ്ങളിലും അലങ്കാര ദീപങ്ങൾ തെളിയും മസ്ജിദുകളിൽ മഗ്രിബ് ബാങ്ക് ഉയരുന്നു പള്ളികൾ നിറഞ്ഞു കവിയുന്നു 

അസർ മുതൽ മഗ്രിബ് വരെ പ്രത്യേകതയുള്ള സമയമാണ് ഖാജായുടെ പ്രത്യേക അനുഗ്രഹങ്ങളുടെ വെളിച്ചം തേടുന്നവർ സന്നിഹിതരാകുന്ന സമയമാണിത്  മഗ്രിബിന് ശേഷം നല്ല തിരക്ക് അനുഭവപ്പെടും ഇത് ഇശാവരെ തുടരും ഇശാ ബാങ്ക് കേൾക്കുന്നതോടെ ജനം പള്ളികളിലേക്കൊഴുകും   

ഇശാഇന് ശേഷം കവാലിയുടെ സമയമാണ് രണ്ട് മുറ്റത്തും കവാലി നടക്കാറുണ്ട് ദർഗയുടെ കിഴക്കു ഭാഗത്തുള്ള പ്രാധന മുറ്റം ശാഹി ചൗകി കവ്വാൽമാരാണ് ഇവിടെ പ്രധാനമായും കവാലി നടത്താറുള്ളത് 

ഖാജാ (റ) വിന്റെ പാദങ്ങൾക്കു നേരെയുള്ള മുറ്റത്തും കവാലി നടക്കും സാമിൽ അലിശാഹ് വാലി ചൗകി കവാൽമാമരാണ് ഇവിടെ പ്രധാനമായും കവാലി അവതരിപ്പിക്കാറുള്ളത് 

ദർഗയുടെ കവാടങ്ങൾ അടക്കുന്നതും പ്രധാധ ചടങ്ങുതന്നെ പ്രത്യേക വേഷം ധരിച്ച ഖാദിമുകൾ അകം ശുദ്ധീകരിക്കും അതിനു ശേഷം ചൂലുമായി പുറത്ത് വരും  

വാതിൽ പൂട്ടുന്നു എന്നാലും ജനം പിരിയുന്നില്ല അവർ മുറ്റത്ത് കൂട്ടം കൂടി നിൽക്കും വിശുദ്ധ ഖുർആൻ പാരായണം മനസ്സ് തുറന്ന ദുആ പള്ളികളിൽ വൈകിയെത്തിയവരുടെ നിസ്കാരം  ആരാധനാ ധന്യമായ രാവുകൾ ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അമൂല്യമായ രചനകൾ നിർവ്വഹിച്ചിട്ടുണ്ട് ആത്മശുദ്ധീകരണത്തിന് സഹായകമായ മഹത്തായ ഗ്രന്ഥങ്ങൾ 

#ഗഞ്ചെ #അസ്റാർ: ഒരു പ്രധാന കൃതിയാണ് ശൈഖ് ഉസ്മാൻ ഹാറൂനിയുടെ നിർദ്ദേശപ്രകാരം സുൽത്വാൻ ഇൽതുത്മിഷിനുവേണ്ടി ഫാർസി ഭാഷയിൽ രചിക്കപ്പെട്ടത് ബാഹ്യവും ആന്തരികവുമായ ശുദ്ധീകരണത്തെക്കുറിച്ചുള്ള വിശദീകരണം മഅ് രിഫത്തിനെക്കുറിച്ചുള്ള പഠനം 

#ഇൽഹാമിയത്തെ #ഖാജാ #മുഈനുദ്ദീൻ: ഖാജ തന്റെ ഇൽഹാമുകളും സ്വപ്നങ്ങളും ബക്തിയാരോട് പറഞ്ഞു: ബക്തിയാരി നബി (സ) തങ്ങളെ സ്വപ്നം കണ്ടു നബി (സ) തങ്ങൾ പറഞ്ഞു: ഖാജ എന്ത് പറഞ്ഞാലും എഴുതിക്കൊള്ളുക അങ്ങനെ എഴുതിയ ഗ്രന്ഥമാണിത് 

#അനീസുൽ #അർവാഹ്: തന്റെ ശൈഖിന്റെ മജ്ലിസുകളുടെ  അവസ്ഥകളെക്കുറിച്ച് ഖാജ (റ) രചിച്ച ഗ്രന്ഥം ഈ പേർഷ്യൻ കൃതിക്ക് ഉർദു പരിഭാഷ വന്നിട്ടുണ്ട്  

#കശ്ഫുൽ #അസ്റാർ: മറ്റൊരു പ്രധാന ഗ്രന്ഥം മിഅ്റാജുൽ അൻവാർ എന്ന പേരിലും അറിയപ്പെടുന്നു   

ഖൽബിയ്യായ ദിക്റിനെപ്പറ്റിയുള്ള 'ദിക്റെ ഖഫിയ്യ് ' മറ്റൊരു പ്രധാന രചനയാകുന്നു  

ഖാജായുടെ കവിതാ രചനാ വൈഭവം വിളിച്ചോതുന്ന കൃതിയാണ് 'രിസാലയേ തസവ്വുഫ് ' 

രിസലയേ ആഫാഖി വന്നഫ്സ് മറ്റൊരു പ്രധാന രചനയാണ് അച്ചടി പ്രചാരത്തിൽ വരാത്ത കാലത്ത് രചിക്കപ്പെട്ട പല വിലപ്പെട്ട രചനകളും കാലത്തിന്റെ പ്രവാഹത്തിൽ നഷ്ടപ്പെട്ടുപോയിട്ടുണ്ട്   

ശൈഖ് ഉസ്മാൻ ഹാറൂനി (റ) വിനെപ്പറ്റി ആരെങ്കിലും സംസാരിച്ചാൽ ഖാജാക്ക് വളരെ സന്തോഷമാണ് പറയുന്നവർ എന്ത് ചോദിച്ചാലും കൊടുക്കും അത്രക്ക് സന്തോഷമാണ്   മരണശേഷവും ഇത് തന്നെയാണവസ്ഥ ആരെങ്കിലും തന്റെയടുത്ത് വന്നു ശൈഖ് ഉസ്മാൻ ഹാറൂനിയുടെ പേരിൽ ചോദിച്ചാൽ കിട്ടുമെന്നതുറപ്പ്  

ഖാജായുടെ മദദ് (സഹായം) ചോദിക്കാൻ ഫാർസിയിൽ ബൈത്തുകൾ രചിക്കപ്പെട്ടിട്ടുണ്ട്  നാലുവരികൾ താഴെ കൊടുക്കാം ഖാജായുടെ സമീപം ചെന്ന് ഈ വരികൾ പ്രതീക്ഷയോടെ ചൊല്ലുന്ന ധാരാളമാളുകളെ കാണാം 

ബ ഗർദാബേ ബലാ ഉഫ്താദ കശ്തി 

ളഈഫാനോ ശികസ്ത്ത റൗ തു പുശ്തി  

ബ ഹഖെ ഖാജ ഏ ഉസ്മാൻ ഹാറൂനി 

മദദ് കുൻ യാ മുഈനുദ്ദീൻ ചിശ്ത്തി 

പരീക്ഷണങ്ങളുടെ ചുഴിയിൽ കുടുങ്ങിയ കപ്പലിലെ ദുർബ്ബലർക്കും അശരണർക്കും അങ്ങ് താങ്ങാവുക  

ഓ.... മുഈനുദ്ദീൻ ചിശ്ത്തീ.... ഖാജാ ഉസ്മാൻ ഹാറൂനിയുടെ ഹഖു കൊണ്ട് ഞങ്ങൾക്ക് അങ്ങ് സഹായിക്കുക 

ഖാജായുടെ വഫാത്തിനു ശേഷം പിൻഗാമിയായ ഖാജാ ഖുത്വുബുദ്ദീൻ ബക്തിയാർ കഅകി (റ) താമസിച്ചതും ചിശ്ത്തി ത്വരീഖത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും ഡൽഹിയിൽ വെച്ചായിരുന്നു അങ്ങനെ ഡൽഹി സൂഫികളുടെ ആസ്ഥാനമായി 

സൂഫി ഗായക സംഘങ്ങളുടെ ഗാനങ്ങൾ ബക്തിയാരി ആസ്വദിക്കുമായിരുന്നു ഒരിക്കൽ ഇശ്ഖിന്റെ അനുഭൂതിയിൽ ലയിച്ചുപോയി ഗായകർ പാടിയ ഒരു വരി അദ്ദേഹത്തിന്റെ മനസ്സിനെ സ്പർശിച്ചു 

'അല്ലാഹുവിന്നുവേണ്ടി സമർപ്പണം നടത്തുകയെന്ന കഠാരിക്ക് ഇരയാകുന്നവർക്ക് അദൃശ്യ ലോകത്തുനിന്ന് നവജീവൻ വന്നുകൊണ്ടിരിക്കും' 

ഈ അർത്ഥം വരുന്ന ഫാർസി വരികളാണ് ബക്തിയാരിയെ സ്പർശിച്ചത് അദ്ദേഹം ബോധരഹിതനായി വീണു നിസ്കാര സമയമാവുമ്പോൾ ഉണരും നിസ്കരിക്കും വരികൾ ഓർമ്മവരും അബോധാവസ്ഥയിലാവും ഈ നില അഞ്ച് ദിവസം തുടർന്നു അഞ്ചാം ദിവസം വഫാത്തായി 

ഖുത്വുബുദ്ദീന് ലഭിച്ച സ്ഥാനപ്പേരായിരുന്നു 'ബക്തിയാരി' 'ഭാഗ്യത്തിന്റെ സ്നേഹിതൻ' എന്നാണ് അർഥം 

ശൈഖ് അബുല്ലൈസ് സമർഖന്തിയുടെ മസ്ജിദിൽ വെച്ച് ഖിലാഫത്ത് നൽകിയ ശേഷം ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയാണ് ഈ സ്ഥാനപ്പേര് ഖുത്വുബുദ്ദീന് നൽകിയത് 

ഖുത്വുബുദ്ദീൻ ബക്തിയാരി (റ) തന്റെ സജ്ജാദെ നാശിൻ (പിൻഗാമി) ആയി നിയോഗിച്ചത് ഖാജാ ഫരീദുദ്ദീൻ ഗഞ്ച്ശകർ അവർകളെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് അജോദാൻ എന്ന പ്രദേശത്തായിരുന്നു പാക് പട്ടൺ എന്നറിയപ്പെടുന്ന സ്ഥലം പടിഞ്ഞാറൻ പഞ്ചാബിലാണത് 

ചിശ്ത്തി ത്വരീഖത്തിന്റെ ആസ്ഥാനം ഡൽഹിയിൽ നിന്ന് പാക്ക് പട്ടണത്തിലേക്ക് മാറി നിയന്ത്രണങ്ങളും കല്പനകളും അവിടെ നിന്ന് വരാൻ തുടങ്ങി ജനശ്രദ്ധ അങ്ങൊട്ട് തിരിഞ്ഞു   

അജ്മീർ ഡൽഹി സുൽത്താന്റെ കീഴിലുള്ള ഒരു പ്രദേശമായി മാറി ഒരു ഗവർണർ അജ്മീറിന്റെ ഭരണം നിർവ്വഹിക്കുന്നു രാജാവിന്റെ ഭരണ സിരാകേന്ദ്രം എന്ന അവസ്ഥ പോയി  അജ്മീർ സിയാറത്ത് കേന്ദ്രമായി നിലനിന്നു  കുന്നുകളിൽ കാടുകൾ വളർന്നു കാടുകളിൽ വന്യജീവികൾ നിറഞ്ഞു മഖാമിന്റെ അടുത്തുവരെ അവ വരാൻ തുടങ്ങി   മുന്നൂറ് വർഷങ്ങൾ അങ്ങനെ കടന്നുപോയി 

സുൽത്വാൻ ഗിയാസുദ്ദീൻ കിൽജിയുടെ കാലം വന്നു ഒരു നേർച്ച വീട്ടാൻ വേണ്ടി അദ്ദേഹം അജ്മീറിൽ വന്നു   അക്കാലത്ത് ചിശ്ത്തി ത്വരീഖത്തിന്റെ ശൈഖ് ഖാജാ ഹുസൈൻ നാഗോരി അവർകളായിരുന്നു ഖാജാ ഹമീദുദ്ദീൻ നാഗോരിയുടെ സന്താന പരമ്പരയിൽ പെട്ട ആളുമാണ്  സുൽത്വാൻ ഗിയാസുദ്ദീൻ അജ്മീറിൽ വെച്ച് ഖാജാ ഹുസൈൻ നാഗോരിയുമായി കണ്ടുമുട്ടി 

'ഖാജാക്കുവേണ്ടി ഒരു കെട്ടിടം പണിയണമെന്ന് ഞാനാഗ്രഹിക്കുന്നു എന്താണ് പണിയേണ്ടത്? സുൽത്വാൻ ചോദിച്ചു  

'ഇത് സുൽത്വാനുൽ ഹിന്ദാണ് സുൽത്താനു പറ്റിയ ഒരു ദർബാർ പണിയണം'  

അങ്ങനെ വെള്ള ഖുബ്ബയുടെ പണി തുടങ്ങി  ഖുബ്ബ അതിമനോഹരമായ രീതിയിൽ പണി തീർന്നു  പിന്നീട് ഖുബ്ബയുടെ മുകളിൽ സ്വർണ്ണത്തിന്റെ താഴികക്കുടം വന്നു ഖാജായുടെ ഓമന മകൾ ഹാഫിള ജമാലിന്റെ ഖബർ ദർഗാശരീഫിന്റെ തെക്കെ വാതിലിനു സമീപമാകുന്നു  അവരുടെ രണ്ട് പുത്രന്മാരുടെ ഖബ്റുകളും ഈ മുറിയിൽ തന്നെയാണ്  

ദർഗാ ശരീഫ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കാനുള്ള ഗെയ്റ്റ് ആരെയും അമ്പരപ്പിക്കും ഇത് നൈസാം ഗെയ്റ്റ് എന്നറിയപ്പെടുന്നു ഹൈദരാബാദ് നൈസാമാണ് ഇത് പണി കഴിപ്പിച്ചത് എഡി. 1912-ൽ നിർമ്മാണം തുടങ്ങി 1915-ൽ പൂർത്തിയായി  

മറ്റൊരു പ്രധാന ഗെയ്റ്റാണ് ബുലൻദ് ദർവാസ മാൾവായിലെ സുൽത്താൻ മുഹമ്മദ് ഖിൽജിയാണ് ഇത് നിർമ്മിച്ചത് നിർമ്മാണ വർഷം ഹിജ്റഃ 859

മറ്റൊരു പ്രധാന ഗെയ്റ്റിന്റെ പേര് കൽമാ ദർവാസ എന്നാകുന്നു ഹിജ്റഃ 1047-ൽ ഷാജഹാൻ ചക്രവർത്തിയാണ് ഇത് നിർമ്മിച്ചത്  നവാബ് മീർ ഉസ്മാൻ അലിഖാൻ നഖാർ ഖാനയെ ഉസ്മാനി നിർമ്മിച്ചു 

ഹിജ്റഃ 1045-ൽ ഷാജഹാൻ ചക്രവർത്തി നഖാർ ഖാനയെ ഷാജഹാനി നിർമ്മിച്ചി  

ദർഗയുടെ പടിഞ്ഞാറ് വശം ജന്നത്തീ ദർവാസ ഖാജ (റ) നിന്ന് നിസ്കരിച്ച സ്ഥലമാണ് ഔലിയാ മസ്ജിദ് ആദ്യഘട്ടത്തിൽ അക്ബർ ചക്രവർത്തിയുടെ കുഞ്ഞുങ്ങൾ മരിച്ചു പോകുമായിരുന്നു ഒന്നും അവശേഷിക്കുന്നില്ല വളരെ ദുഃഖത്തോടുകൂടി അദ്ദേഹം സൂഫിവര്യനായ സലീം ചിശ്ത്തിയെ കണാൻ ചെന്നു സലീം ചിശ്ത്തി ഇങ്ങനെ ഉപദേശിച്ചു 

'താങ്കൾ ഇന്ത്യയുടെ ഭരണാധികാരിയാണ് സുൽത്താനാണ് ബാഹ്യമായി അത് ശരിയാണ് എന്നാൽ ഇന്ത്യയുടെ യഥാർത്ഥ സുൽത്താൻ നിങ്ങളല്ല ' 

അക്ബർ ചക്രവർത്തി ഞെട്ടിപ്പോയി 

ഇന്ത്യയുടെ യഥാർത്ഥ സുൽത്താൻ ആരാണ്? 

'അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖാജാ മുഈനുദ്ദീൻ ഹസൻ സഞ്ചരി ചിശ്ത്തി (ഖ.സി) ആ മഹാനുമായി താങ്കളെ ബന്ധപ്പെടുത്താൻ മാത്രമേ എനിക്ക് കഴിവുള്ളൂ അവിടെച്ചെന്ന് സങ്കടം പറയൂ' 

അക്ബർ ചക്രവർത്തി കടുത്ത ത്യാഗത്തിന്നൊരുങ്ങി അജ്മീർ വരെ കാൽനടയായി സഞ്ചരിച്ചു കാലുകൾ വേദനിച്ചു ശരീരമാകെ കറുത്തുപോയി ഖാജായുടെ കോടതിയിൽ സ്വയം സമർപ്പിച്ചു കരഞ്ഞു പ്രാർത്ഥിച്ചു പ്രാർത്ഥന സഫലമായി  ആൺകുഞ്ഞിന് സലീം എന്നു പേരിട്ടു  

സലീം ചിശ്ത്തിയുടെ പേര് 

സലീം എന്ന കുട്ടി പിറന്ന സന്തോഷവുമായി അക്ബർ അജ്മീറിലെത്തി നന്ദി സൂചകമായി മനോഹരമായൊരു മസ്ജിദ് നിർമ്മിക്കാൻ നിയ്യത്താക്കി ഹിജ്റഃ 977-ൽ മസ്ജിദിന്റെ പണി പൂർത്തിയായി ഇതാണ് അക്ബരി മസ്ജിദ്  

അക്ബർ ചക്രവർത്തി നിരവധി തവണ അജ്മീറിലും താരാഘട്ടിലും വന്നിട്ടുണ്ട് താരാഘട്ടിൽ പല നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് 

ദർഗയോട് ചേർന്നുള്ള മസ്ജിദ് സന്തൽ ഖാനാ മസ്ജിദ് എന്നറിയപ്പെടുന്നു സുൽത്താൻ മഹ്മൂദ് ഖിൽജിയാണ് ഇത്  നിർമ്മിച്ചു ഹിജ്റഃ 859-ൽ നിർമ്മാണം പൂർത്തിയായി 

ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹാനാര പണ്ഡിതയും മത ഭക്തിയും, കവയത്രിയും ആയിരുന്നു ഖാജായോട് വളരെ സ്നേഹമായിരുന്നു  

ഹിജ്റഃ 1047-ൽ വെളുത്ത മാർബിൾ കൊണ്ട് മനോഹരമായി അലങ്കരിക്കപ്പെട്ട മസ്ജിദ് നിർമ്മിച്ചു മുറ്റം പോലും മാർബിൾ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട് ഇതാണ് ഷാജഹാനി മസ്ജിദ്  

നൂറ്റാണ്ടുകളിലൂടെ കടന്നുപോയ മുസ്ലിം ഭരണാധികാരികൾ ഇവിടെ നിർമ്മിച്ചുകൂട്ടിയ മനോഹര സൗധങ്ങളും, കമാനങ്ങളും, വിളക്കുമാടങ്ങളും നിരവധിയാണ് ഓരോന്നിന്നു പിന്നിലും ചരിത്രം തുടിച്ചുനിൽക്കുന്നു 

രണ്ട് ചെമ്പു കിടാരങ്ങൾ വലിയ അത്ഭുതമായി ഇപ്പോഴും നില നിൽക്കുന്നു ചെമ്പുപാത്രത്തിലേക്കിറങ്ങാൻ കോണി വേണം അതിൽ പാകം ചെയ്ത ഭക്ഷണം എത്ര പേർ കഴിച്ചിട്ടുണ്ടാവും ലങ്കർ എന്നാണതിന്റെ പേര് ധാന്യങ്ങളും പഴവർഗ്ഗങ്ങളുമെല്ലാം കാണും  

അക്ബർ ചക്രവർത്തി ചിറ്റൂർ യുദ്ധത്തിൽ വിജയിച്ചു അതിന്റെ നന്ദിസൂചകമായി ഹിജ്റഃ 974-ൽ സ്ഥാപിച്ചതാണ് ഈ ചെമ്പു പാത്രം 

അത്രതന്നെ വലിപ്പമില്ലാത്ത മറ്റൊരു ചെമ്പ് കിടാരംകൂടി സമീപത്ത് തന്നെ കാരണം ജഹാംഗീർ ചക്രവർത്തി ഹിജ്റഃ 1022-ൽ സമ്മാനിച്ചതാണിത് 

ഹിജ്റഃ 1207-ൽ ആർക്കാട് നവാബ് നിർമ്മിച്ചതാണ് ആർക്കാട്ടി ദലാൻ എന്ന ഹാൾ 

ഹിജ്റഃ 1309-ൽ മഹ്ഫിൽ ഖാന നിർമ്മിക്കപ്പെട്ടു ബാബാ ഫരീദുദ്ദീൻ ഗഞ്ച് ശകർ (റ) വിന്റെ ചില്ല സുപ്രധാനമാണ് കൊല്ലത്തിലൊരിക്കൽ മാത്രമാണത് തുറന്നുകൊടുക്കുക മുഹർറം 5-ന് 


അന്ധന്മാർക്ക് കാഴ്ച കിട്ടി 


ദർഗായിലും പരിസരത്തും ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്നു ഖാദിമീങ്ങളും ഫഖീർമാരും സന്ദർശകരുമെല്ലാം ഒരുതരം ബദ്ധപ്പാടിലാണ് കൈനീട്ടി ദാനം സ്വീകരിക്കാൻ വന്നവർക്ക് ഉൽക്കണ്ഠ ഒരു കൂട്ടം അന്ധന്മാരുണ്ട് അവർക്കുമുണ്ട് ബേജാറ് 

സുൽത്വാൻ ഔറംഗസീബ് ആലംഗീർ സിയാറത്തിന് വരികയാണ് ഖാജായോട് വല്ലാത്ത ബഹുമാനമാണ് നഗ്നപാദനായി നടന്നുവരും അവിടെ വന്നുകൂടിയവരിൽ ആരെങ്കിലും ഖാജായോട് വേണ്ടത്ര ആദരവ് കണിച്ചില്ലെന്ന് തോന്നിയാൽ കോപം വരും എന്ത് ശിക്ഷ വിധിക്കുമെന്നറിയില്ല 

സുൽത്താൻ വാക്കു പറഞ്ഞാൽ അത് തന്നെ വിധി അതാണ് എല്ലാവരുടെയും ഭയത്തിന് കാരണം   

സുൽത്താൻ എത്തി എവിടെയും കനത്ത നിശബ്ദത നേരെ പോയത് അന്ധന്മാരുടെ അടുത്തേക്കാണ് ഒരന്ധനോട്  ചോദിച്ചു നീ എന്തിനിവിടെ വന്നു? 

അയാൾ വിറച്ചുകൊണ്ടു പറഞ്ഞു: എന്റെ കാഴ്ച കിട്ടാൻ 

നീ എത്ര കൊല്ലമായി വന്നിട്ട്? 

അഞ്ചു കൊല്ലം  

അടുത്ത അന്ധനെ വിളിച്ചു ഇതേ ചോദ്യം ആവർത്തിച്ചു പലരും അവിടെ എത്തിയിട്ട് എട്ടും പത്തും വർഷങ്ങളായി ആർക്കും ഇതുവരെ കാഴ്ച കിട്ടിയിട്ടില്ല പ്രാർത്ഥിക്കുന്നുണ്ട് കിട്ടണ്ടേ? 

സുൽത്വാൻ വളരെ ഗൗരവത്തിൽ ഇങ്ങനെ പറഞ്ഞു: 

'ഞാൻ സിയാറത്തിനുവേണ്ടി റൗളയിലേക്ക് പോവുകയാണ് സിയാറത്ത് കഴിഞ്ഞ് തിരിച്ചു വരുമ്പോഴേക്കും നിങ്ങൾക്കെല്ലാം കാഴ്ച കിട്ടിയിരിക്കും ആർക്കെങ്കിലും കാഴ്ച കിട്ടിയില്ലെങ്കിൽ അവരെ കഴുത്ത് വെട്ടിക്കൊല്ലും ' 

അന്ധന്മാർ ഭയന്നു വിറച്ചു കൂട്ടക്കരച്ചിലായി സുൽത്വാൻ പറഞ്ഞാൽ പറഞ്ഞതുതന്നെ മാറ്റമുണ്ടാവില്ല ആരുടെയൊക്കെ തല പോകുമെന്നറിയില്ല 

അന്ധന്മാർ പ്രാർത്ഥന തുടങ്ങി ഇതുപോലെ മനസ്സ് തുറന്നൊരു തേട്ടം ജീവിതത്തിലുണ്ടായിട്ടില്ല അതൊരു കാഴ്ച തന്നെയായിരുന്നു  

സുൽത്വാൻ റൗളയിൽ പ്രവേശിച്ചു ഖാദിമുകൾ ആദരവോടെ മാറി നിന്നു  ഔറംഗസീബ് വളരെ ആദരവോടെ ഖാജായുടെ ഖബറിന്നരികിൽ നിന്നു ഫാത്തിഹയും സൂറത്തുകളും ഓതി വളരെ നേരം ദുആ ഇരന്നു കണ്ണുകൾ നിറഞ്ഞൊഴുകി  

ആ താഴ്മയും കരച്ചിലും കാണണം സുൽത്വാനുൽ ഹിന്ദിന്റെ മുമ്പിൽ താനെത്ര  നിസ്സാരൻ എന്ന ഭാവം  ദുആ കഴിഞ്ഞു ഖാജാക്ക് സലാം ചൊല്ലി പുറത്ത് കടന്നു ഖാദിമീങ്ങൾക്ക് ഹദ് യ നൽകി 

അന്ധരന്മാരുടെ അടുത്തേക്ക് വന്നു അവിടെ കൂട്ടക്കരച്ചിൽ കേൾക്കാനില്ല പകരം ആഹ്ലാദപ്രകടനം എല്ലാവർക്കും കാഴ്ച കിട്ടിയിരിക്കുന്നു ആ അതിശയം കാണാൻ നിരവധിപേർ വന്നുകൂടിയിട്ടുണ്ട്  

കാഴ്ച കിട്ടിയ കൂട്ടരോട് ഔറംഗസീബ് 

ഇതുവരെ നിങ്ങൾ മനസ്സറിഞ്ഞ് ദുആ ചെയ്തിട്ടില്ല അതുകൊണ്ടാണിതുവരെ കാഴ്ച കിട്ടാത്തത് ഖൽബ് ഇടറി ചോദിച്ചാൽ ഖാജാ എന്തും തരും 

ഔറംഗസീബ് ഒരുപാടുതവണ അജ്മീർ സന്ദർശിച്ചിട്ടുണ്ട് മലകയറി താരാഘട്ടിലും പോവും വളരെ ബഹുമാനപൂർവ്വമാണ് താരാഘട്ട് ശുഹദാക്കളുടെ മഖ്ബറയിൽ വന്നു കയറുക   

ഔലിയാക്കന്മാരുടെ പാദസ്പർശനമേറ്റു പുളകിതമായ മണൽതരികൾ എല്ലാവരെയും വരവേറ്റു സുൽത്വാന്മാരെയും സാധാരണക്കാരെയും ഫഖീർമാരെയും സ്വീകരിച്ചു സ്നേഹിച്ചു സന്തോഷിപ്പിച്ചു അവർ മനുഷ്യരെ മനുഷ്യരായിക്കണ്ടു സ്നേഹവും വാത്സല്യവും പങ്കുവെച്ചു   

അവരുടെ സദസ്സുകളിൽ അല്ലാഹുവിന്റെ അനുഗ്രഹം അതിരുകളില്ലാതെ ഒഴുകി അവിടെച്ചെന്നവർ അനുഗ്രഹീതരായി രാജ്യം ഭരിക്കുന്ന സുൽത്വാന്മാർക്ക് ലക്ഷക്കണക്കിന് പട്ടാളക്കാരുണ്ടായിരുന്നു എന്നിട്ടുമവർ ആത്മീയ സുൽത്വാന്മാരുടെ മുമ്പിൽ ഫഖീർമാരെപ്പോലെയാണ് നിന്നത് ഔലിയാക്കന്മാരുടെ ആത്മീയ ശക്തിയെ അവർ ഭയപ്പെട്ടു അല്ലാഹുവിനെ ഭയന്നവരെ എല്ലാവരും ഭയക്കും ഇന്ത്യ തന്നെ അതിന് സാക്ഷി 


താരാഘട്ട് 


താരാഘട്ട് ഒരു അത്ഭുത ലോകമാണ് വളരെ ഉയരമുള്ള മലയുടെ മുകളിൽ ഒരു കൊച്ചു പട്ടണം കുറെ മുസ്ലിം ഭവനങ്ങൾ വ്യാപാര കേന്ദ്രങ്ങൾ  

മഹാന്മാരായ ശുഹദാക്കളുടെ അനേകം ഖബറുകൾ ചുറ്റുപാടും നിരവധി മലകൾ കാടുമൂടിക്കിടക്കുന്നു ഔലിയാക്കന്മാർ പല കാലങ്ങളിലായി ഇബാദത്തെടുത്തു കഴിഞ്ഞ വനങ്ങൾ അറിയപ്പെടുന്നതും അതിലേറെ അറിയപ്പെടാത്തതുമായ നിരവധി ഖബറുകൾ ആ കാടുകളിലുണ്ട് 

ശൗകത്തെ ഖങ്ക് സവാരി (കുതിര സവാരിക്കാരന്റെ മഹാത്മ്യം) എന്ന ഗ്രന്ഥം താരാഘട്ടിന്റെ പൂർവ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട് 

പൃഥിരാജ് ചൗഹാന്റെ സുശക്തമായ കോട്ട ഇവിടെയുണ്ടായിരുന്നു തകർന്നുപോയ കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം സീസ്താനിൽ നിന്നു വന്ന സൂഫിവര്യനായ റോശൻ അലി ഷാ സാഹിബ് (റ) വിന്റെ യാത്രാവിവരണത്തോടെയാണ് 'ശൗഖത്തെ ഖങ്ക് സവാരി ' ആരംഭിക്കുന്നത് ദുർഘടം പിടിച്ച വഴികളിലൂടെ ദീർഘദൂരം യാത്ര ചെയ്തു അജ്മീറിലെത്തി ശക്തരായ മാരണക്കാരുമായി ഏറ്റുമുട്ടേണ്ടി വന്നു  

കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പാലിൽ വിരൽ തൊട്ട് രുചിച്ചുനോക്കി എന്ന കുറ്റം ചുമത്തി രാജാവ് വിരൽ മുറിക്കാൻ കല്പിച്ചു രാജാവിന്റെ കല്പന നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവർ മൂർച്ചയുള്ള ആയുധംകൊണ്ട് വിരൽ വെട്ടിയെടുത്തപ്പോൾ മഹാൻ ഉറക്കെ 'അല്ലാഹു അക്ബർ ' വിളിച്ചു കൊട്ടാരം വിറച്ചുപോയി  

വിരൽ ആദരവോടെ ഖബറടക്കി വേദന സഹിച്ചു പുണ്യഭൂമിയിലേക്ക് പോവാനാഗ്രഹമുണ്ടായി മക്കയും മദീനയും സന്ദർശിക്കാൻ പോയി മുഹർറം പത്തിന് റൗളാ ശരീഫിലെത്തി നബി (സ) തങ്ങൾക്ക് സലാം ചൊല്ലി കരഞ്ഞു പ്രാർത്ഥിച്ചു   

നബി (സ) തങ്ങളിൽ നിന്ന് സന്ദേശം ലഭിച്ചു 

'അമീർ സയ്യിദ് ഹുസൈൻ ബങ്ക്സവാർ (റ) അവർകളെ സമീപിക്കുക അദ്ദേഹത്തിന്റെ സഹായത്തോടെ ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കുക പ്രായസങ്ങൾ വരുമ്പോൾ ക്ഷമിക്കുക ' 

വീണ്ടും യാത്ര അമീർ സയ്യിദ് ഹുസൈൻ ബങ്ക്സവാറിനെ കണ്ടു മുട്ടി അധിക നേരവും കുതിരപ്പുറത്താണ് അത്ഭുതശക്തിയുള്ള കുതിര ആ കുതിരയുടെ മഖ്ബറ താരാഘട്ടിൽ കാണാം   

സയ്യിദ് ഇബ്റാഹീം മുഹദ്ദിസ് എന്ന പണ്ഡിതന്റെ മകനാണ് കുതിര സവാരിക്കാരൻ സയ്യിദ് ഹുസൈൻ (മശ്ഹദ് എന്ന പ്രദേശത്ത് നിന്നാണ് അദ്ദേഹം വന്നതെന്നും അതിൽ ഹുസൈൻ മശ്ഹദ് എന്നു പേർ പറയുന്നുവെന്നും ചില ഗ്രന്ഥങ്ങളിൽ കാണുന്നു) അദ്ദേഹത്തിന്റെ ഓമനപ്പേര് സയ്യിദ് അസ്ഗർ  അദ്ദേഹത്തിന്റെ പിതൃപരമ്പര ഇമാം മുഹമ്മദ് തഖി (റ) വിൽ എത്തിച്ചേരുന്നു അതിപ്രകാരമാകുന്നു 

പിതാവ് സയ്യിദ് ഇബ്റാഹീം 

സയ്യിദ് അഹ്മദ് 

സയ്യിദ് മുഹമ്മദ് അഅ്റാജ് 

സയ്യിദ് അബൂഅലി 

സയ്യിദ് അക്ബർ 

സയ്യിദ് അബൂ ജഅ്ഫർ മൂസൽ മുബർഖഅ് 

സയ്യിദ് ഇമാം മുഹമ്മദ് തഖി 

മാതാവ് സയ്യിദ് മുഹമ്മദ് ജാഇദിയുടെ മകൾ ബീവീ ഹാജറ

പ്രസിദ്ധരായ രണ്ട് അമ്മാവന്മാരുണ്ടായിരുന്നു ഒരാൾ ഉപ്പൂപ്പയുടെ പേരുള്ള ആളാണ് സയ്യിദ് മുഹമ്മദ് തഖി മറ്റെയാൾ സയ്യിദ് മുഹമ്മദ് നഖി 

സയ്യിദ് ഹുസൈൻ ഇന്ത്യയിലെത്തിയത് ശിഹാബുദ്ദീൻ ഗോറിയുടെ സൈന്യത്തോടൊപ്പമാണെന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് സയ്യിദ് ഹുസൈൻ (റ) ഖാജായുടെ ഖലീഫയായിരുന്നുവെന്നും, അദ്ദേഹം മുഖേന നിരവധിപേർ ഖാജായുടെ മുമ്പിൽ വന്നു ഇസ്ലാം മതം സ്വീകരിച്ചുവെന്നും രേഖകളിലുണ്ട് അദ്ദേഹത്തിന് രാജാവിന്റെ ഭാഗത്തുനിന്ന് പല ഉപദ്രവങ്ങളും നേരിടേണ്ടിവന്നു  

മഴ കോരിച്ചൊരിയുകയും അനാസാഗർ നിറഞ്ഞൊഴുകുകയും ചെയ്തു പ്രദേശത്താകെ വെള്ളപ്പൊക്കമുണ്ടായി ഇത് സയ്യിദ് ഹുസൈന്റെ കറാമത്തായി പറയപ്പെട്ടിട്ടുണ്ട്  

താരാഘട്ടിലെ കോട്ടക്ക് ഏകദേശം രണ്ടായിരം വർഷത്തെ പഴക്കമുണ്ടാകുമെന്ന് പറയപ്പെടുന്നു പൃഥിരാജ് അത് ഭദ്രമാക്കി താരാഘട്ട് യുദ്ധത്തിൽ ശത്രുസൈന്യത്തെ നയിച്ചയ് പൃഥിപത് ആണെന്ന് കാണുന്നു യുദ്ധം അതിശക്തമായിരുന്നു ആദ്യ വിജയങ്ങൾ മുസ്ലിംകൾക്കായിരുന്നു  

അവസാന യുദ്ധത്തിൽ കൂട്ടക്കുരുതി തന്നെ നടന്നു സയ്യിദ് ഹുസൈൻ (റ) ശഹീദായി ധീരനായ കുതിരയും പൊരുതി മരിച്ചു തുടർന്നു വളരെയേറെപ്പേർ ശഹീദായി ശഹീദ് ഇബ്റാഹീം, ശഹീദ് ഹരേബരേ, ശഹീദ് നൗഗുസ, ശഹീദ് പീർ ഗാഇബ് തുടങ്ങിയവരൊക്കെ ശഹീദായി റജബ് 18-നാണ് സയ്യിദ് ഹുസൈൻ ശഹീദായത് അവശേഷിച്ച മുസ്ലിംകളിൽ പ്രധാനികൾ സയ്യിദ് മുഹമ്മദ് തഖി, സയ്യിദ് അലി ഹമദാനി എന്നിവരായിരുന്നു മുഹമ്മദ് തഖി സമ്പൽഘട്ടിലും ഹമാദാനി (റ) ഗട്ട് ബഠേലിയിലും താമസിച്ചു 

ഒരിക്കൽ സയ്യിദ് ഹുസൈൻ ശഹീദിൽ നിന്നൊരു വിളിയാളമുണ്ടായി 'വംശ പരമ്പര നിലനിർത്താൻ സയ്യിദ് അലി ഹമദാനി വിവാഹം കഴിക്കണം അതനുസരിച്ച് അദ്ദേഹം വിവാഹിതനായി സമ്പന്നമായൊരു സന്താന പരമ്പര ഉണ്ടാവുകയും ചെയ്തു ഹമദാനിയുടെ പുത്രനാണ് സയ്യിദ് ഗദാ അലി എന്ന പേരിൽ പ്രസിദ്ധനായ സയ്യിദ് ശറഫുദ്ദീൻ അലി  

ഡൽഹി സുൽത്താന്മാർ ഇവിടെ വരികയും ഖബറുകൾ തിരിച്ചറിയാൻ കഴിയുംവിധം കെട്ടുകയും ചെയ്തു മസ്ജിദും ഗെയ്റ്റുകളും, പാർപ്പിടങ്ങളുമുണ്ടാക്കി കിണറുകൾ കുഴിച്ചു   

അക്ബർ ചക്രവർത്തി ബുലന്ദ് ദർവാസ നിർമ്മിച്ചു ഇതിന്നു സമീപമാണ് ഖാജാ റോശൽ അലി (റ) വിന്റെ ഖബർ  റജബ് 15 മുതൽ 18 വരെയാണ് ഉറൂസ്  

ഔറംഗസീബ് ആലംഗീർ പല തവണ ഇവിടെ വന്നിട്ടുണ്ട് ഡക്കൻ യുദ്ധത്തിന് മുമ്പ് ഇവിടെ വന്നു സയ്യിദ് ഹുസൈൻ (റ) വിന്റെ ഖബറിന്നരികിൽ വന്നുനിന്ന് താഴ്മയോടെ ദീർനേരം ദുആ ചെയ്തു ഡക്കാൻ യുദ്ധത്തിൽ വിജയിക്കുമെന്ന് സയ്യിദ് ഹുസൈൻ (റ) അറിയിച്ചു കൊടുത്തു 

യുദ്ധം നടന്നു വിജയിച്ചു പക്ഷെ താരാഘട്ടിൽ ഒരിക്കൽ കൂടി വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല മരണം സംഭവിച്ചു താരാഘട്ടിലും മൂന്ന് ചെമ്പ് പാത്രങ്ങളുണ്ട് ഗ്വാളിയോർ രാജാക്കന്മാർ സമ്മാനിച്ചതാണ് സുൽത്വാൻ മഹ്മൂദ് ഖിൽജിയാണ് മസ്ജിദ് നിർമ്മിച്ചത് പിന്നെ പല മസ്ജിദുകളുണ്ടായി 

നിരവധി കറാമത്തുകൾ വെളിപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു അജ്മീർ സന്ദർശിക്കുന്നവർ താരാഘട്ടും സന്ദർശിക്കും പണ്ടൊക്കെ കാട്ടിലൂടെ മൈലുകളോളം മല കയറിയാണ് ആളുകൾ വന്നിരുന്നത് ഇന്നിപ്പോൾ സൗകര്യപ്രദമായ റോഡുണ്ട് വാഹനങ്ങൾ താരാഘട്ടിൽ നിരന്തരം വന്നു പോയ്ക്കൊണ്ടിരിക്കുന്നു വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ സഞ്ചരിക്കുമ്പോൾ അജ്മീർ പട്ടണം നന്നായി കാണാം ഒരിക്കലും മായാത്ത ചിത്രമായി അത് നമ്മുടെ മനസ്സിൽ അവസേഷിക്കും 

റജബ് 16 മുതൽ 18 വരെയാണ് താരാഘട്ടിലെ ഉറൂസ്  

ശൈഖ് ഖാജാ ഉസ്മാൻ ഹാറൂനി (റ) ഖാജ മുഈനുദ്ദീൻ ചിശ്ത്തി (റ) നെ തന്റെ പിൻഗാമിയായി നിയോഗിച്ചു സജ്ജാദെ നശീൻ  അദ്ദേഹം തന്റെ സജ്ജാദെ നശീനായി ഖാജാ ഖുത്ബുദ്ദീൻ ബക്തിയാർ കഅകി (റ) വിനെ നിയോഗിച്ചു  

ബക്തിയാരി (റ) തന്റെ പിൻഗാമിയായി ഖാജാ ഫരീദുദ്ദീൻ ഗഞ്ച് ശകർ (റ) വിനെ നിയോഗിച്ചു  

ഗഞ്ച് ശകർ (റ) തന്റെ പിൻഗാമിയായി ഖാജാ ഹള്റത്ത് നീളാമുദ്ദീൻ ഔലിയ (റ) നെ നിയോഗിച്ചു  

ചിശ്ത്തി ത്വരീഖത്ത് കാലത്തിനൊപ്പം സഞ്ചരിക്കുന്നു അല്ലാഹുവിന്റെ മഹത്തായ  തൗഫീഖ് കൊണ്ട് അത് സഞ്ചാരം തുടരും അതിൽ അണിചേർന്നവർ സൗഭാഗ്യവാന്മാർ ആ സൗഭാഗ്യം തട്ടിക്കളയാതിരിക്കുക


അലി അഷ്‌കർ : 95267 65555

No comments:

Post a Comment