Monday 26 February 2018

എന്താണ് ഹൃദയാഘാതവും , ഹൃദയസ്തംഭനവും






ഇന്ന് ചെറുപ്പക്കാർ , കുട്ടികൾ , പ്രായമുള്ളവർ എന്നിവരെ പ്രായഭേദമന്യേ പെട്ടെന്ന് മരണം കവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഹൃദയാഘാതവും , ഹൃദയസ്തംഭനവും . എന്താണ് ഇതിന്റെ കാരണം എന്ന് പലർക്കും അറിയില്ല . ഇത് രണ്ടും ഒന്ന് തന്നെയാണ് എന്നാണ് ചിലരുടെയൊക്കെ ധാരണ. കാര്‍ഡിയാക് അറസ്റ്റ് എന്നത് ഏത് സമയത്തും ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. ഹൃദയസ്തംഭനവും ഹൃദയാഘാതവും രണ്ടും രണ്ടാണ്. ഹൃദയ പേശികള്‍ക്ക് ദോഷകരമാവുന്ന വിധത്തില്‍ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നിലക്കുമ്പോഴാണ് ഹൃദയാഘാതം എന്ന അവസ്ഥ ഉണ്ടാവുന്നത്. എന്നാല്‍ ഹൃദയാഘാതത്തില്‍ നിന്ന് വ്യത്യസ്തമായി ഹൃദയമിടിപ്പിലെ തകരാറുകള്‍ മൂലം ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാതാവുകയും അത് മൂലം രക്തത്തിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയ സംതംഭനം. ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. കാര്‍ഡിയാക് അറസ്റ്റിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ചില ലക്ഷണങ്ങളും ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.




ഹൃദയമിടിപ്പിലെ തകരാറുകള്‍ ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദതത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനാവാത്ത അവസ്ഥ. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലൊരു അവസ്ഥ സംഭവിക്കാവുന്നതാണ്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്.

പള്‍സ് നിര്‍ണയിക്കപ്പെടാതാവുന്നു പള്‍സിനാണ് ആദ്യം പ്രശ്‌നം സംഭവിക്കുന്നത്. നാഡീമിടിപ്പ് നിലക്കുകയാണ് ആദ്യം സംഭവിക്കുന്നത്. ഹൃദയമിടിപ്പിന്റെ പ്രതിഫലനമാണ് നാഡിമിടിപ്പ്. അതുകൊണ്ട് തന്നെ ഹൃദയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പള്‍സ് നിര്‍ണയിക്കപ്പെടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു.

ബോധക്ഷയം ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധക്ഷയം സംഭവിക്കുന്നു. ബോധക്ഷയം സാധാരണ സംഭവിക്കുന്ന ഒരു അവസ്ഥയാണല്ലോ എന്ന് കരുതി കാര്യമായ ചികിത്സകള്‍ തുടങ്ങാതിരുന്നാല്‍ ഇത് മരണത്തിലേക്ക് വരെ രോഗിയെ എത്തിക്കുന്നതിന് പലപ്പോഴും കാരണമാകുന്നു.

നെഞ്ച് വേദന നെഞ്ച് വേദനയാണ് മറ്റൊരു ലക്ഷണം. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. പലരിലും നെഞ്ച് വേദന പോലും ഉണ്ടാവുകയില്ല.



ഛര്‍ദ്ദി ഛര്‍ദ്ദി ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. കുഴഞ്ഞ് വീണ ഉടനേ തന്നെ ഇവരില്‍ ഛര്‍ദ്ദി അനുഭവപ്പെടുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം രോഗിക്ക് മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

കിതപ്പ് ഒരു കാര്യവും ചെയ്തില്ലെങ്കില്‍ പോലും പലരിലും കിതപ്പ് അനുഭവപ്പെടുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് രക്തവും ഓക്‌സിജനും എത്താത്തതും എല്ലാമാണ് ഇത്തരത്തില്‍ കിതപ്പിന് കാരണം. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരം ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഹൃദയമിടിപ്പിലെ തകരാറുകള്‍ ഹൃദയമിടിപ്പിലെ തകരാറുകളാണ് പ്രധാനമായും ഹൃദയസ്തംഭനത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് മരണത്തിലേക്ക് പലരേയും എത്തിക്കുന്നത്. ഹൃദയമിടിപ്പിന് തകരാറു സംഭവിക്കുന്നതിലൂടെയാണ് പലപ്പോഴും രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദം കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളവരിലും ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് കഴിവതും ആരോഗ്യകാര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കി മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക. ഇതിനായി ശ്വാസഗതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ടെന്‍ഷന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുക.

ഹൃദയധമനീ രോഗം ഹൃദയസ്തംഭനത്തിന് കാരണമാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട കാരണം മറ്റൊന്നാണ്, ഹൃദയധമനീ രോഗം. ഇത് മൂലം രക്തത്തിന്റെ ഒഴുക്കിന്റെ താളം തെറ്റുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലം പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ആരോഗ്യ പരിപാലനം ഏത് സമയത്തും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ഹൃദയമിടിപ്പിലെ വൈകല്യങ്ങള്‍ ഹൃദയമിടിപ്പിലുണ്ടാവുന്ന വൈകല്യങ്ങള്‍ ഹൃദയത്തിന്റെ അറകളിലുണ്ടാവുന്ന വീക്കം എന്നിവയെല്ലാം പലരേയും മരണത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഈ അവസ്ഥയില്‍ മരണ നിരക്കാകട്ടെ വളരെ കൂടുതലാണ്. നാഡിമിടിപ്പ് തന്നെയാണ് ഇവിടെ താളം തെറ്റുന്നത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലേക്ക് തന്നെ നമ്മെ എത്തിക്കുന്നു. 

ശ്രദ്ധിക്കേണ്ടവ ഹൃദയത്തെ പൊന്നു പോലെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കുമുണ്ട്. ആഹാരത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും എല്ലാം അല്‍പം ശ്രദഅധ കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്.

പെട്ടെന്നുണ്ടാവുന്ന ആഘാതങ്ങള്‍


മനസ്സിനും ശരീരത്തിനും പെട്ടെന്നുണ്ടാവുന്ന ആഘാതങ്ങള്‍ പല തരത്തിലാണ് നമ്മളെ ബാധിക്കുക. ഇത് ഹൃദയത്തിനും നാഡിസംവേദനങ്ങളിലും എല്ലാം സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നു. ഇതെല്ലാം ഹൃദയസ്തംഭനം എന്ന അവസ്ഥയിലേക്ക് പലരേയും എത്തിക്കുന്നു.

ആഹാര രീതികള്‍


എരിവ്, ഉപ്പ്, മധുരം എന്നീ രസങ്ങളെല്ലാം തന്നെ കൂടുതല്‍ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രക്തത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഇത് രക്തത്തിന്റെ വിതരണ കേന്ദ്രമായ ഹൃദയത്തെ നശിപ്പിക്കാന്‍ അധികം സമയം വേണ്ട എന്ന കാര്യവും മനസ്സിലാക്കണം.

വ്യായാമം കൂട്ടുന്നത്


വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ വ്യായാമം കൂടുന്നത് ഹൃദയത്തിന്റെ അധ്വാനം വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തമര്‍ദ്ദത്തിന്റെ വ്യതിയാനത്തിന് കാരണമാകുകയും ഇത് വഴി ഹൃദയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുൻപുള്ള ലക്ഷണങ്ങൾ 

നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ തോന്നുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ അവഗണിക്കരുത്. ഈ വേദന തോളിലേയ്ക്കും കൈകളിലേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചാല്‍ സൂക്ഷിക്കുക.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊടൊപ്പം ശക്തമായ ജലദോഷം പനി എന്നിവ ഉണ്ടാകുന്നതും അവഗണിക്കാതിരിക്കുക. ഇത് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.

ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.

ശരീരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തപ്രവാഹം കുറഞ്ഞുവരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.


ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്താണ് ഹൃദയാഘാതം?

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥ. അതിനെയാണ് നമ്മൾ ഹൃദയാഘാതം എന്ന് പറയുന്നത്. ഹൃദയപേശികളിൽ രക്തമെത്തിക്കുന്നത് കൊറോണറി ധമനികൾ ആണ്. ഈ ധമനികളിൽ തടസ്സമുണ്ടാകുന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം കുറയും. ഇതാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. വാർദ്ധക്യം, പുകവലി, രക്താതിമർദ്ദം, ചില തരം കൊഴുപ്പുകൾ എന്നിവയും ഹൃദ്രോഗത്തിനു കാരണമാകുന്നുണ്ട്.

ഹൃദയാഘാത സാധ്യത എങ്ങനെ കുറയ്ക്കാം?

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ദിവസവും ഏത്തപ്പഴമോ വെണ്ണപ്പഴമോ(അവോക്കോഡ) കഴിച്ചാൽ മതിയെന്നാണ് ഗവേഷകരുടെ നിഗമനം. എന്തെന്നാൽ ഈ ഫലങ്ങൾ ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ കട്ടി കുറയ്ക്കുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. പൊട്ടാസ്യം ധാരളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം ഒരുപരിധിവരെ തടയാൻ സഹായിക്കും.

ആർട്ടറിയുടെ കട്ടി കൂടുന്നതാണ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നത്. പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എലികൾക്കു നൽകി ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ അവയുടെ പ്രധാന ഹൃദയധമനിയായ അരോട്ടയുടെ കട്ടി കുറഞ്ഞതായി കണ്ടു. പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നത്. ആർട്ടറിയുടെ ഇലാസ്തികത നിലനിർത്തുന്നതിന് പൊട്ടാസ്യം സഹായിക്കുമെന്നു ഗവേഷകർ പറയുന്നു. പൊട്ടാസ്യം അടങ്ങിയ ആഹാര സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക.


തൊലി കളയാത്ത ഗോതമ്പ്, തവിട് കളയാത്ത അരി, ബജ്റ, മുത്താറി, ചണ, ഒാട്സ് പോലുള്ള പദാർഥങ്ങൾ എന്നിവ കഴിക്കുന്നതും ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. ദിവസവും ഒരു കൈപ്പിടി അഥവാ കാൽ കപ്പ് അണ്ടിപ്പരിപ്പുകൾ കഴിക്കാം. ഹൃദയപ്രശ്നങ്ങളിൽ ഭക്ഷണമാറ്റങ്ങളുൾപ്പെടെയുള്ളവ ഗുണം ചെയ്യും. ദിവസവും 2400 മി.ഗ്രാം വെളുത്തുള്ളി നീര് ഒരു വർഷത്തോളം കഴിച്ചവരിൽ ഹൃദ്രോഗം ഒഴിവായതായും കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment