Monday 19 February 2018

പ്രപഞ്ചം



• പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രശാഖ ഏത്

കോസ്മോളജി

• പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ഏറ്റവും പ്രബലമായ സിദ്ധാന്തം ഏത്

മഹാവിസ്ഫോടനസിദ്ധാന്തം
(Big Bang theory)

• പ്രപഞ്ചത്തിന്റെ ഉത്ഭവം ഉദ്ദേശ്യം എത്ര വർഷം മുമ്പാണെന്നാണ് മഹാവിസ്ഫോടന സിദ്ധാന്തം സമർത്ഥിക്കുന്നത്

1370 കോടി വർഷംമുമ്പ്

• പ്രപഞ്ചത്തിൽ ഏറ്റവും അകലെയായി കണ്ടെത്തിയിട്ടുള്ള വസ്തുക്കൾ ഏവ

ക്യാസറുകൾ

• സൂര്യനും സൗരയൂഥവും ഉൾപ്പെടുന്ന നമ്മുടെ മാതൃഗ്യാലക്സി അറിയപ്പെടുന്നതെങ്ങിനെ

ക്ഷീരപഥം

• ക്ഷീരപഥത്തിന്റെ മറ്റൊരു പേരെന്ത്

ആകാശഗംഗ

• ആകാശഗംഗയിൽ ഉദ്ദേശ്യം എത്ര നക്ഷത്രങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്

2000 കോടിയിലേറെ നക്ഷത്രങ്ങൾ

• രൂപഘടന യുടെ അടിസ്ഥാനത്തിൽ ഗാലക്സികളെ( നക്ഷത്ര സമൂഹങ്ങൾ )എത്രയായി തിരിക്കാറുണ്ട്

മൂന്നായി

• മൂന്നുതരം നക്ഷത്രസമൂഹങ്ങൾ ഏതെല്ലാം

ക്രമരഹിതം, സർപ്പിളാകൃതം, അണ്ഡാകൃതം

• പ്രത്യേക ആകൃതിയില്ലാത്ത ഗ്യാലക്സികൾ ഏത്

ക്രമരഹിത ഗ്യാലക്സികൾ

• പുതിയ നക്ഷത്രങ്ങൾ കൂടുതലുണ്ടാകുന്നത് ഏതിനം നക്ഷത്രസമൂഹത്തിലാണ്

ക്രമരഹിത ഗ്യാലക്സികൾ

• നമ്മുടെ ക്ഷീരപഥം ഏതുതരത്തിലുള്ള നക്ഷത്ര സമൂഹം ആണ്

സർപ്പിളാകൃത നക്ഷത്രസമൂഹം

• പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായുള്ളത് ഏതിനം നക്ഷത്രസമൂഹങ്ങൾ ആണ്

അണ്ഡാകൃത നക്ഷത്രസമൂഹങ്ങൾ

• നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന ഗാലക്സികളിലെ പ്രദേശങ്ങൾ അറിയപ്പെടുന്നതെങ്ങനെ

വ്യോമപടലം(നെബുല)

• നെബുലകളുടെ പ്രധാന ഉള്ളടക്കം എന്ത്

വാതകങ്ങളും,ധൂളികളും

• രണ്ടുതരം നെബുലകൾ ഏതെല്ലാം

പരന്നനെബുലകൾ, ഗ്രഹനെബുലകൾ

• പ്രപഞ്ച പഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ

താണു പത്മനാഭൻ

• ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്

ആര്യഭടൻ

• ശാസ്ത്രീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്

ജോഹന്നാസ് കെപ്ലർ

• ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്

എം.കെ.വൈനുബാപ്പു

• ഇന്ത്യൻ വാനശാസ്ത്രത്തിന്റെ പിതാവ്

വരാഹമിഹിരൻ

No comments:

Post a Comment