Saturday 16 May 2020

മുസ്ഹഫിലെ ചിഹ്നങ്ങൾ



നാമേവരും ഖുർആൻ പാരായണം ചെയ്യുന്നവരാണ് . 30 ജൂസൂഅ് പൂർത്തിയാക്കി ഖത്തം ഓതി തീർക്കുന്നവരാണ് . പക്ഷെ നമ്മളിൽ പലർക്കും ഖുർആനിലുള്ള ചില ചിഹ്നങ്ങൾ ഉള്ള സ്ഥലം എങ്ങനെ പാരായണം ചെയ്യണം എന്നറിയാത്തവരാണ് .

കൂടുതൽ വിശദീകരങ്ങളിലേക്കു കടക്കുന്നില്ല . ഖുർആനിൽ അത്തരത്തിൽ വന്നിട്ടുള്ള ചിഹ്നങ്ങളെ പരിചയപ്പെടാം .




സ്വിലാ എന്ന ഈ ചിഹ്നം അൽ വസ്‌ലു അവ് ലാ - കൂട്ടിച്ചേർത്തു ഓതലാണ് ഏറ്റവും നല്ലത് എന്നതിന്റെ ചുരുക്ക രൂപമാണിത് . 

ഇതിന്റെ വിവക്ഷ , ഇത് വഖ്ഫ് അനുവദനീയമായിട്ടുള്ള ഒരു സ്ഥലമാണെങ്കിലും അവിടെ നിർത്തി ഓതുന്നതിനേക്കാൾ ഉത്തമം ചേർത്തി ഓതലാണ് എന്നുമാണ്.

ഉദാഹരണമായി സൂറത്തു യാസീനിലെ

قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ

"ജന്ന" എന്ന ഭാഗത്തു നിർത്തി അടുത്ത ഭാഗം ഓതാമെകിലും നിർത്താതെ ചേർത്തി ഓതലാണ് ഉത്തമം

(ഖുർആൻ മലയാളത്തിൽ എഴുതുന്നത് പണ്ഡിതന്മാർ ഹറാം ആയാണ് കണക്കാക്കിയിരിക്കുന്നത് . അതിനാൽ ആയത്തുകൾ മലയാളത്തിലേക്ക് പറഞ്ഞു തരുന്നില്ല. ഇത് വായിക്കുന്നവർക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു)

മറ്റൊരു കാര്യം കൂടി . ഇനി ഒരാൾ അവിടെ വഖ്ഫ് ചെയ്തു ഓതിയെങ്കിൽ അടുത്ത ഭാഗം തൊട്ട് ഓതിയാൽ മതിയാകും . മുൻ ഭാഗം വീണ്ടും ഓതേണ്ടതില്ല

ഖുർആനിൽ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ചിഹ്നം കാണാൻ സാധിക്കും .

മറ്റൊരുദാഹരണം നോക്കാം

قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക



/////////////////////////////////////////////////////////////////////////////////////////////////



ഖിലാ എന്ന് ചുരുക്കി വിളിക്കാവുന്ന ഈ ചിഹ്നം അൽ വഖഫു അവ് ലാ മിനൽ വസ്വൽ അഥവാ ചേർത്തി ഓതുന്നതിനേക്കാൾ ഉത്തമം നിർത്തി ഓതലാകുന്നു എന്നതിന്റെ ചുരുക്ക രൂപമാണിത് .


ഉദാഹരണം സൂറത്തുൽ കഹ്ഫിൽ


وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ ۗ مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا


ഇവിടെ "അല്ലാഹ്" എന്ന സ്ഥലത്തു നിർത്താതെ "മുഹ്തദ്" എന്ന ഭാഗം വരുമ്പോൾ നിർത്തലാണ് നല്ലത്.

ഖുർആനിൽ ധാരാളം സ്ഥലത്തു ഈ ചിഹ്നം കാണാൻ സാധിക്കും
.

ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=DP9mDOzxEPc

/////////////////////////////////////////////////////////////////////////////////////////////////




ജീമ് എന്ന ചിഹ്നം ജാഇസ് അഥവാ അനുവദനീയം എന്നതിനെയാണ് കുറിക്കുന്നത്. ഇവിടെ വഖ്ഫ് അനുയോജ്യവും , അനുവദനീയവുമായ സ്ഥലമാണ്. ഇവിടെ ചേർത്ത് ഓതൽ കൊണ്ടും കുഴപ്പമില്ല. എന്നാൽ നിർത്തി ഓതലാണ് ഏറ്റവും നല്ലതെന്നോ അതല്ല ചേർത്ത് ഓതലാണോ ഏറ്റവും അനുയോജ്യമെന്നോ പ്രെത്യേകം പറയാനില്ലാത്ത സ്ഥലങ്ങളിലാണ് ഈ ചിഹ്നം നൽകിയിട്ടുള്ളത്.

ഉദാഹരണം സൂറത്തു യാസീനിലെ

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ 


ഇവിടെ ലഹാ അന്ന് കഴിഞ്ഞു നിർത്തി ഓതാം , ലഹാ കഴിഞ്ഞു നിർത്താതെ ദാലിക്ക എന്ന ആയത്ത് ചേർത്തോതി ആ ആയത്ത് പൂർത്തീകരിക്കാം. രണ്ടും അനുവദനീയമാണ്.


ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=49soKU9xwSo

/////////////////////////////////////////////////////////////////////////////////////////////////



"ലാ" എന്ന ഈ അടയാളം "ലാ തഖ്ഫ്‌" അഥവാ ഇവിടെ വഖ്ഫ് ചെയ്യാൻ പാടില്ല എന്ന അർത്ഥമാണ് സൂചിപ്പിക്കുന്നത്.

ശ്വാസക്കുറവ് പോലെയുള്ള നിർബന്ധിത സാഹചര്യങ്ങളിലല്ലാതെ ഇഷ്ടാനുസരണം വഖ്ഫ് ചെയ്യാൻ പാടില്ല. ഇനി ഈ ചിഹ്നം വരുന്നിടത്തു നിർത്തുന്ന പക്ഷം വീണ്ടും ഓതി തുടങ്ങുമ്പോൾ തൊട്ടു മുൻപിലുള്ള ആയത്തുകൂടി അർഥം യോജിക്കുന്ന രീതിയിൽ ചേർത്തോതേണ്ടതാണ് .

ഉദാഹരണം 

സൂറത്തു സുമറിലെ 33 ആം ആയത്തിൽ


 وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ


ഇവിടെ "സ്വദ്ധഖ ബിഹി" കഴിഞ്ഞ് "ഉലാഇക്ക" എന്ന വാക്കു കൂടി ചേർത്തോതണം.

ഈ ചിഹ്നം നൽകിയിട്ടുള്ളത് അർഥം അപൂർണ്ണമായ സ്ഥലങ്ങളിലാണ്. ചിലർ "ലാ" എന്ന ചിഹ്നം വന്നിടത്ത് അർഥം പൂർണ്ണമായും വന്നെന്നു കരുതി നിർത്താറുണ്ട്. അത് തെറ്റിദ്ധാരണയാണ്. ചേർത്തോതുകയാണ് വേണ്ടത്.

ചില മുസ്ഹഫുകളിൽ ആയത്തിന്റെ അവസാനം ആണ് ലാ എന്ന ചിഹ്നം കാണുന്നത്. അവിടെ ആ ആയത്ത് നിർത്തി അടുത്ത ആയത്ത് ഓതുകയാണ് വേണ്ടത്


ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=-cCPNyn1UiQ

/////////////////////////////////////////////////////////////////////////////////////////////////




ഈ രീതിയിൽ മീം എന്ന അക്ഷരം വന്നെങ്കിൽ ആ ഭാഗത്തു വഖ്ഫ് ചെയ്യൽ അനിവാര്യമാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. 

നിർത്താതെ ചേർത്തോതുമ്പോൾ അർത്ഥത്തിൽ തെറ്റിദ്ധാരണ വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിലാണ് ഈ ചിഹ്നം നൽകിയിട്ടുള്ളത്.

ഉദാഹരണം സൂറത്തു യാസീനിലെ

 فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ


ഈ ഭാഗത്ത് ഖവ് ലുഹും കഴിഞ്ഞു നിർത്തി അടുത്ത വാക്കായ ഇന്നാ എന്ന ഭാഗം ഓതലാണ് വേണ്ടത്.

ഈ സ്ഥലത്തു നിർത്താതെ ചേർത്തോതുന്നത് ശിക്ഷാർഹമായ ഹറാം ആണ് എന്നല്ല ഇതിനർത്ഥം . എങ്കിലും ഖുർആൻ ഓതുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകളിൽ ഈ ഭാഗത്തു നിർത്തി ഓതലാണ് അഭികാമ്യം.



ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=SldwMMPNeYg


/////////////////////////////////////////////////////////////////////////////////////////////////








വഖ്ഫ് അനിവാര്യമെന്ന് സൂചിപ്പിക്കുന്ന മീം എന്ന അക്ഷരത്തിനു വ്യത്യസ്തമായി താഴോട്ട് വാൽ നീട്ടിയ ഒരു മീം ചിഹ്നം മുസ്ഹഫുകളിൽ കാണാൻ സാധിക്കും .

ഇത് ഇഖ്‌ലാബ് എന്ന പാരായണ നിയമത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു സുക്കുനുള്ള നൂനിന്റെയോ , തൻവീനിന്റെയോ ശേഷം ബ എന്ന അക്ഷരമാണ് വരുന്നതെങ്കിൽ ആ പദത്തിലുള്ള സുക്കൂനുള്ള നൂനിനെ അല്ലെങ്കിൽ തൻവീനിൽ അടങ്ങിയിട്ടുള്ള നൂനിനെ മീം ആക്കി മാറ്റി മണിച്ചുച്ചരിക്കണം . 

ഉദാഹരണം 

ഉദാഹരണം സൂറത്തു ഹുമസയിലെ

ഇവിടെ ല യുമ്പദുന്ന (لَيُنبَذَنَّ) എന്ന പദത്തിൽ സുക്കൂനുള്ള നൂനിന് ശേഷം എന്ന അക്ഷരം ആയതിനാൽ ആ നൂനിനെ മറിച്ചു മീം ആക്കി മാറ്റി.അവിടെ ആരെങ്കിലും ആ നൂനിനെ തന്നെ ഉച്ചരിച്ചാൽ ആ ഖിറാഅത്ത് സ്വഹീഹ് ആകുന്നതല്ല

അപ്പോൾ ഓതേണ്ടത് യുൻ എന്നല്ല , യും എന്നാണ് (ഇത്ര മാത്രം എഴുതിയത് ഖുർആൻ മലയാളത്തിൽ എഴുതാതിരിക്കാൻ ശ്രദ്ധിച്ചത് മൂലമാണ്)

മറ്റു ഉദാഹരണം കൂടി പരിശോധക്കാം





ഇവിടെയും ഇഖ്‌ലാബിന്റെ അതേ നിയമത്തിൽ തന്നെയാണ് പാരായണം ചെയ്യേണ്ടത്  .


ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=l-K0FumgcGA


/////////////////////////////////////////////////////////////////////////////////////////////////




സീൻ എന്ന ഈ അക്ഷരം സിക്ത എന്ന നിയമത്തെ കുറിക്കുന്നു.ശ്വാസം അയച്ചു ഒരു സ്ഥലത്തു നിർത്തുന്നതാണ് വഖ്ഫ് എങ്കിൽ ശ്വാസം അയക്കാതെ ശബ്ദം മുറിച്ച് അല്പം അടങ്ങുന്നതിനാണ് സിഖ്ത്ത എന്ന പറയുന്നത്.

ഉദാഹരണം സൂറത്തു യാസീനിലെ .


قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ  ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ

ഇവിടെ മർഖദിന എന്ന വാക്കിനു ശേഷം ശ്വാസം സ്വല്പം അയച്ചു നിർത്താതെ അടുത്ത വരികൾ കൂടി ഓതി പൂർത്തീകരിക്കണം.

ഖുർആനിൽ ഇത് നാല് സ്ഥലങ്ങളിലാണ് ഉള്ളത്


അതിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ഈ ബ്ലോഗിലെ തജ്‌വീദുൽ ഖുർആൻ എന്ന വിഷയത്തിലെ ഈ ഭാഗം വായിക്കുക  

http://nanmyudepookkal.blogspot.com/2020/04/blog-post_622.html


ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=qWanD9LwG2k


/////////////////////////////////////////////////////////////////////////////////////////////////



സ്വാദ് എന്ന അക്ഷരത്തിനു മുകളിലോ , താഴെയോ ആയി സീൻ എന്ന അക്ഷരം അടയാളപ്പെടുത്തിയതായി കാണാം.

ഇതുപോലെയുള്ള 3 പദങ്ങളാണുള്ളത്.


സൂറത്തുൽ ബഖറയിലെ 245 ആം ആയത്ത്


സൂറത്തു അഅറാഫിലെ 69 ആം ആയത്ത്

ഈ രണ്ടു പദങ്ങളിലും സ്വാദ് എന്ന അക്ഷരത്തിനു മുകളിൽ സീൻ നൽകിയതായി കാണാം . ഈ രണ്ടു പദങ്ങളിലും സ്വാദിന് പകരം സീൻ കൊണ്ടാണ് പാരായണം ചെയ്യേണ്ടത് എന്നാണ് ഈ അടയാളത്തിന്റെ വിവക്ഷ.


മൂന്നാമതായി സൂറത്തു ത്വൂർ ലെ 37 മത്തെ ആയത്തിൽ സ്വാദിന് താഴെയായി സീൻ എന്ന അക്ഷരം നൽകിയത് കാണാം . ഈ ഭാഗത്തു സ്വാദു കൊണ്ടും സീൻ എന്ന അക്ഷരം കൊണ്ടും പാരായണം ചെയ്യാവുന്നതാണ്. എന്നാൽ ഇവിടെ സ്വാദ് കൊണ്ടാണ് പാരായണം ചെയ്യൽ ഏറ്റവും നല്ലത്‌ എന്നാണ് ഈ അടയാളം കൊണ്ട് സൂചിപ്പിക്കുന്നത്

ചില മുസ്ഹഫുകളിൽ സൂറത്തു ഗാശിയയിലെ 22 ആം ആയത്തിൽ മുസൈത്തിർ എന്ന പദത്തിൽ സ്വാദിന് താഴെ സീൻ നൽകിയതായി കാണുന്നുണ്ട്. ഇവിടെ സ്വാദ് എന്ന അക്ഷരം കൊണ്ട് തന്നെയാണ് പാരായണം ചെയ്യേണ്ടത്.


ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=KgbkM-YbqUo

/////////////////////////////////////////////////////////////////////////////////////////////////



ഖുർആനിൽ ചില സ്ഥലങ്ങളിൽ മുകളിൽ ഉള്ളത് പോലെ മൂന്നു കുത്തുകളുള്ള രണ്ടു പുള്ളികൾ അടുത്തടുത്ത് വന്നതായി കാണാം .

ഇതിനു വഖ്ഫുൽ മുറാഖബ , വഖ്ഫുൽ മുആനഖ തുടങ്ങിയ പേരുകളിലറിയപ്പെടുന്നു.

ഇതുകൊണ്ടുള്ള ഉദ്ദേശം ഈ ഭാഗത്ത് രണ്ടിൽ ഒരു സ്ഥലത്തു വഖ്ഫ് ചെയ്യാമെന്നും , ഏതെങ്കിലും ഒരു സ്ഥലത്തു നിർത്തിയാൽ മറ്റേ സ്ഥലത്തു നിർത്തരുത് എന്നുമാണ്.

ഉദാഹരണമായി സൂറത്തു ബഖറയിലെ തുടക്കത്തിൽ

ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ


ഈ ഭാഗത്തു ലാ റൈബ് എന്ന് നിർത്തി ഓതാം , അല്ലെങ്കിൽ ഫീഹ് ആകുമ്പോൾ നിർത്താം . ശ്രദ്ധിക്കേണ്ടത് രണ്ടെടുത്തും നിർത്തി ഓതണമെന്നല്ല . ഒരിടത്തു നിർത്തിയാൽ മതി .


ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

https://www.youtube.com/watch?v=pGPjwb3m7kI

/////////////////////////////////////////////////////////////////////////////////////////////////



മുസ്ഹഫിലെ 15 സ്ഥലങ്ങളിൽ ഈ ചിഹ്നങ്ങൾ കാണാൻ സാധിക്കും . ഇത് തിലാവത്തിന്റെ സുജൂദിനെ കുറിക്കുന്നു . ആ ഭാഗത്തു സുജൂദ് ചെയ്യൽ സുന്നത്താണ് .

കൂടാതെ മുസ്ഹഫുകളിൽ ആ ഭാഗത്തു വരയിട്ടു അടയാളപ്പെടുത്തിയിരിക്കുന്നതായും കാണാം .

ഇവിടെ സൂറത്തു സ്വാദിൽ വന്നിട്ടുള്ളതു ശുക്റിന്റെ (നന്ദിയുടെ) സുജൂദും , ബാക്കി 14 സ്ഥലങ്ങളിലുള്ളത് തിലാവത്തിന്റെ സുജൂദുമാണ്.

നിസ്‌ക്കാരത്തിലോ , അല്ലാതെ ഉള്ള ഓതലിലോ ഈ ആയത്ത് ഓതുന്നവർക്കും അത് കേട്ടവർക്കും സുജൂദ് ചെയ്യൽ സുന്നത്തുണ്ട്.

പതുക്കെ ഓതുന്ന നിസ്‌ക്കാരങ്ങളിലും , മഅ്മൂമീങ്ങൾക്കു ആശയക്കുഴപ്പം ഉണ്ടാകുമോ എന്ന് വന്നാലും തിലാവത്തിന്റെ സുജൂദ് നിസ്ക്കാരം കഴിയുന്നതുവരെ പിന്തിക്കൽ സുന്നത്തുണ്ട്.

സുജൂദ് മാത്രം ലക്ഷ്യം വെച്ച് ഈ ഭാഗം നിസ്‌കാരത്തിൽ ഓതൽ ഹറാം ആണെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു.

നിയ്യത്തു ചെയ്തു തക്ബീറത്തുൽ ഇഹ്‌റാം പറഞ്ഞു കൈകെട്ടി ഒരു സുജൂദ് ചെയ്തു സലാം വീട്ടുന്നതാണ് ഇതിന്റെ ചുരുങ്ങിയ രൂപം.

നിസ്‌ക്കാരത്തിലാണെകിൽ ഈ അയത്തെത്തുമ്പോൾ ഒരു സുജൂദ് ചെയ്തു വീണ്ടും ഓതലിലേക്കു മടങ്ങി വരലാണ്.

നിസ്‌കാരത്തിൽ ശുക്റിന്റെ സുജൂദ് ചെയ്‌താൽ നിസ്ക്കാരം ബാഥ്വിലാകും എന്നതിനാൽ സൂറത്തു സ്വാദ് ഓതുമ്പോൾ നിസ്‌ക്കാരത്തിലാന്നെകിൽ തിലാവത്തിന്റെ സുജൂദ് ചെയ്യൽ സുന്നത്തില്ല.

തിലാവത്തിന്റെ സുജൂദിൽ ഓതാനുള്ള ദിക്ർ ഇതാണ്



പ്രസ്തുത ആയത്ത് ഓതിയതിന് ശേഷം

സുജൂദ് ചെയ്യാനുള്ള സാഹചര്യമില്ലെങ്കിൽ  പാരായണം നിർത്തിയതിന് ശേഷം

سُبْحَانَ اللّهِ وَالحَمۡدُ للّهِ وَلا إِلهَ إِلا اللّهُ وَاللّهُ أكبر ولا حَوۡلَ ولا قُوَّۃَ إلا باللّهِ العَلِيِّ العَظِيمۡ

എന്ന ദിക്ർ നാല് തവണ ചൊല്ലണം.
ഈ പറഞ്ഞ ദിക്ർ സുജൂദിൻ്റെ സ്ഥാനത്ത് നിൽക്കുന്നതാണ്

قليوبي ١/٢٠٦,٢١٥

ശുദ്ധീകരണത്തിന് അസൗകര്യമുണ്ടാവുക,എന്തെങ്കിലും തിരക്ക് കാരണം പ്രസ്തുത സുജൂദ് നിർവ്വഹിക്കാൻ കഴിയാതെ വരിക..ഈ ഘട്ടങ്ങളിലെല്ലാം മുകളിൽ പറഞ്ഞ ദിക്ർ പൂർണ്ണമായി ചൊല്ലാമെന്നുണ്ട്‌. (ശർവാനി 2/216)


ഖുർആനിൽ തിലാവത്തിന്റെ സുജൂദ് വന്ന ഭാഗങ്ങൾ





    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക


    /////////////////////////////////////////////////////////////////////////////////////////////////




    മുസ്ഹഫുകളിലെ അലിഫിന്റെ മുകളിൽ കാണുന്ന അപൂർണ്ണമായ സ്വാദിന്റെ ചിഹ്നം ഉള്ള ഈ അക്ഷരം ഹംസത്തുൽ വസ്വിൽ എന്നറിയപ്പെടുന്ന പ്രെത്യേക സ്വഭാവമുള്ള ഒരക്ഷരത്തെ അടയാളപ്പെടുത്തുന്നു .

    അതായത് ഈ അലിഫ് മുൻപുള്ള പദവുമായി ചേർത്തോതുമ്പോൾ ഇതിനു ഉച്ചാരണം ഉണ്ടായിരിക്കുന്നതല്ല. ഇവിടെ നിന്നും തുടങ്ങിയാണ് ഓതുന്നതെങ്കിൽ യോജിച്ച ഹറക്കത്തു നൽകി ഉച്ചരിക്കേണ്ടതാണ്. ഇതിനു ഏതു ഹറക്കത്തു നൽകണം എന്നത് ചെറിയൊരു വിശദീകരണം ആവശ്യമാണ്.

    മുകളിൽ പറഞ്ഞ അല്ലാഹു , അല്ലദീന , അൽഹംദു , അൽ മുൽക്കു‌ എന്നിവ പോലുള്ള പദങ്ങൾ അലിഫ് ലാമിനോട് ചേർന്ന് വരുമ്പോൾ ഫത്ത്ഹ് നൽകിയാണ് ഓതേണ്ടത്.




    മുകളിൽ പറഞ്ഞിരിക്കുന്ന ഏഴു നാമ പദങ്ങളിൽ കിസർ നൽകിയാണ് ഓതേണ്ടത്. ഇതിലെ ഇസ്മ് എന്ന പദം സൂറത്തുൽ ഹുജറാത്തിൽ വന്നിടത്ത് ബിഅ് സ ലിസ് മുൽ എന്നാണ് ഓതേണ്ടത് .








    ഇനി ബാക്കി വന്നിട്ടുള്ളത്‌ ക്രിയകളാണ്. ഇത് വന്നിട്ടുള്ള എല്ലാത്തരം ക്രിയകളിലും ഈ അലിഫ് ഉൾപ്പടെ തുടങ്ങി മൂന്നാം അക്ഷരത്തിനു അടിസ്ഥാനപരമായ ളമ്മാണെങ്കിൽ (ضم) ളമ്മു കൊണ്ടാണ് തുടങ്ങേണ്ടത് 

    ഉദാഹരണം 


    ഉദ്ഖുലുൽ എന്ന് തുടങ്ങാം 


    ഇനി മറ്റൊരു വിഷയം ശ്രദ്ധിക്കേണ്ടത് 

    താഴെ തന്നിരിക്കുന്ന അഞ്ചു പദങ്ങളിൽ വന്നിട്ടുള്ള ളമ്മ് അടിസ്ഥാനപരമല്ലാത്തതിനാൽ ഇവിടെ കിസർ നൽകിയാണ് ഉച്ചരിക്കേണ്ടത് 


    അപ്രകാരം തന്നെ ഇനി ബാക്കിയുള്ള മൂന്നാം അക്ഷരത്തിനു ഫത്‌ഹോ , കെസറോ വരുന്ന എല്ലാ ക്രിയാ പദങ്ങളിലും കെസറായിട്ടാണ് തുടങ്ങി ഓതേണ്ടത്. 

    നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ചിലർക്ക് ഇത് സായത്തമാക്കാൻ കഴിയു എന്നതിനാൽ ഖുർആനുമായി കൂടുതൽ ഇടപഴകുകയോ അല്ലെങ്കിൽ ഖുർആനുമായി ബന്ധമുള്ള ഖുർആൻ പഠിച്ച ഖാരിഉകളുമായി ബന്ധപെട്ടു പഠിച്ചു മനസ്സിലാക്കുകയുമാണ് ചെയ്യേണ്ടുന്നത് .


    ഇനി ഹംസത്തുൽ വസ്വിലുമായി ശ്രെദ്ധിക്കേണ്ടുന്ന രണ്ടു കാര്യങ്ങൾ 

    ഒന്നാമതായി - ഫത്‌ഹോ , കെസറോ , ളമ്മോ ആയ തൻവീനുള്ള അക്ഷരത്തിനു ശേഷം ഈ ഹംസത്തുൽ വസ്വിൽ വരുമ്പോൾ തൻവീനിൽ അടങ്ങിയിട്ടുള്ള നൂനിന് കെസർ നൽകിക്കൊണ്ടാണ് ഇവിടെ ഓതുന്നത് 

    ഉദാഹരണമായി 


    മുകളിൽ ഓതേണ്ടത് ജസാ അൽ ഹുസ്ന എന്നല്ല , ജസാഅനിൽ ഹുസ്ന എന്നാണ്

    മറ്റൊരു ഉദാഹരണം  

    മുകളിൽ തന്നിരിക്കുന്ന ആയത്ത് ഓതേണ്ടത് ബി സീനത്തിൽ കവാക്കിബ് എന്നല്ല , ബി സീനത്തിനിൽ കവാക്കിബ് എന്നാണ് 


    മറ്റൊരുദാഹരണം 


    ഇവിടെ ഉസൈറുനിബു നുല്ലാഹ്‌ എന്നാണ് ശെരിയായ രൂപം 

    ചില മുസ്ഹഫുകളിൽ ഇങ്ങനെയുള്ള ഭാഗത്ത് കെസർ ഉള്ള ഒരു നൂൻ എഴുതി അടയാളം തന്നിട്ടുണ്ടാകും .

    അപ്പോൾ മുകളിൽ തന്നിട്ടുള്ള ആയത്തുകളിൽ നി എന്ന് ഉച്ചാരണം വരാതെ ആണ് ഓതുന്നതെങ്കിൽ അത് തെറ്റായ രൂപമാണ്.


    ഇനി രണ്ടാമതായി ശ്രെദ്ധിക്കേണ്ടത് ഹംസത്തുൽ വസ്വിലിന് ശേഷം സുക്കൂനുള്ള മറ്റൊരു ഹംസ് വരുന്ന സ്ഥലങ്ങളിൽ അതിനു ശേഷം വരുന്ന അക്ഷരത്തിനു അസ്‌ലി യ്യായ ളമ്മാണ് വരുന്നതെങ്കിൽ ഹംസത്തുൽ വസ്വിലിന് ളമ്മ് നൽകുന്നതിനോടൊപ്പം അതിനോട് യോജിപ്പിച്ചു കൊണ്ട് ഈ സുക്കുനുള്ള ഹംസിനെ വാവ് ആക്കിമാറ്റിയാണ് ഓതേണ്ടത്. 


    ഉദാഹരണം സൂറത്തു ബഖറയിലെ (283)


    യുവദ്ധില്ലദീ അ് തുമിന എന്ന സ്ഥലത്തു ഊത്തു മിന എന്നാണ് ആ പദത്തിൽ നിന്നും തുടങ്ങി ഓതേണ്ടത്.

    ഇത്തരം ഒരു സ്ഥലം മാത്രമേ ഖുർആനിൽ വന്നിട്ടുള്ളൂ .


    എന്നാൽ ഈ സുക്കൂനുള്ള ഈ ഹംസിനു ശേഷം അടിസ്ഥാനപരമല്ലാത്ത ളമ്മോ , ഫത്‌ഹോ , കെസറോ വരുന്ന പക്ഷം ഈ സുക്കൂനുള്ള ഹംസിനെ യാഅ് ആക്കി മാറ്റിയാണ് അവിടെ നിന്നും തുടങ്ങി ഓതേണ്ടത്.

    ഉദാഹരണം 

    സൂറത്തുൽ അഹ്‌ഖാഫിലെ (4)


    قُلْ أَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ ۖ ائْتُونِي بِكِتَابٍ مِّن قَبْلِ هَٰذَا أَوْ أَثَارَةٍ مِّنْ عِلْمٍ إِن كُنتُمْ صَادِقِينَ

    ഇഅ് ത്തൂനി എന്ന സ്ഥലത്തു ഈ ത്തൂനി എന്നാണ് ആ പദത്തിൽ നിന്നും തുടങ്ങുമ്പോൾ ഓതേണ്ടത് .

    ഇത്തരം പത്തിലധികം സ്ഥലങ്ങൾ വിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട് .



    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം


    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക



    /////////////////////////////////////////////////////////////////////////////////////////////////






    അലിഫിന്റെ മുകളിൽ കാണുന്ന കുത്തനെ നീളത്തിലുള്ള ഈ പൂജ്യം പോലുള്ള ചിഹ്നം അലിഫ് ചേർത്തോതുമ്പോൾ ഉച്ചരിക്കേണ്ടതല്ലെന്നും ആ പദങ്ങളിൽ വഖ്ഫ് ചെയ്യുമ്പോൾ അലിഫ് ഉച്ചരിക്കണമെന്നും അറിയിക്കുന്നു









    ഒന്നാമതായി -  മുസ്ഹഫുകളിൽ അനാ എന്ന പദത്തിന് ശേഷം ഈ ചിഹ്നം കാണാൻ സാധിക്കും . അതായത് അവ ചേർത്തോതുമ്പോൾ അലിഫ് ഉച്ചരിക്കാതെ അനാ അക്‌സർ , അനാ ആത്തീക്ക എന്നിങ്ങനെയാണ് ഓതേണ്ടത്.

    ഇനി നിർത്തുന്ന പക്ഷം അലിഫ് ഉച്ചരിച്ചു കൊണ്ട് അനാ എന്ന് വഖ്ഫ് ചെയ്യുകയാണ് വേണ്ടത് . ഈ ചിഹ്നം വന്നാൽ അവിടെ നിർത്തണം എന്നല്ല ഇവിടുത്തെ നിയമം. ശ്വാസക്കുറവ് പോലെയൊക്കെ ഉള്ളപ്പോൾ നിർത്താം എന്ന് മാത്രം.


    മറ്റു ഉദാഹരങ്ങൾ നോക്കാം 

    സൂറത്തുൽ കഹ്ഫിലെ ലാക്കിന്നാ എന്ന പദം 




    സൂറത്തുൽ ഇൻസാനിലെ ഖവാരീറാ




    സൂറത്തുൽ അഹ്സാബിലെ ളുനൂനാ



    സൂറത്തുൽ അഹ്സാബിലെ റസൂലാ , സബീലാ




    മുകളിൽ പറഞ്ഞ അഞ്ച്‌ ആയത്തുകളിലാണ് ഈ ചിഹ്നം വന്നിട്ടുള്ളത്.



    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം


    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക



    /////////////////////////////////////////////////////////////////////////////////////////////////




    മുസ്ഹഫുകളിൽ ഇങ്ങനെയുള്ള ചിഹ്നങ്ങൾ അലിഫ് , വാവ് , യാഅ് എന്നീ അക്ഷരങ്ങക്ക് മുകളിലായി പല ഭാഗങ്ങളിലും കാണാൻ സാധിക്കും. ധാരാളമായി കാണുന്ന ഈ ചിഹ്നത്തിന്റെ ഉദ്ദേശം ഇത് ചേർത്തോതുമ്പോഴോ , വഖ്ഫ് ചെയ്യുമ്പോഴോ എന്ന വ്യത്യാസമില്ലാതെ ഒരു സമയത്തും ഉച്ചരിക്കുന്നില്ല എന്നാണ്.

    ഉദാഹരണമായി 



    മുകളിൽ തന്നിരിക്കുന്ന ആയത്തിൽ വാവ് എന്ന അക്ഷരത്തിന്റെ മുകളിൽ ചെറിയ പൂജ്യം കാണാൻ സാധിക്കുന്നു. ഇവിടെ ഓതുമ്പോൾ ഊലാഇക്ക എന്നല്ല , ഉലാഇ‌ക്ക എന്നാണ്.

    ഈ ചിഹ്നം മനസ്സിലാക്കി ശ്രദ്ധിച്ചോതിയില്ലെങ്കിൽ തെറ്റുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.


    ഈ ചിഹ്നം വരുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടുത്താം 


    ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِيْهِۦ فَظَلَمُواْ بِهَا

    ഇവിടെ മല ഈഹി എന്ന് പറഞ്ഞാൽ തെറ്റാണ്. മല ഇഹ് എന്നാണ് നിർത്തേണ്ടത് .(സൂറത്തുൽ അഅ്റാഫ് 103)




    وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ









    وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِن نَّبَإِ الْمُرْسَلِينَ



    അത് പോലെ ഈ ആയത്തിൽ നബ ഈൽ മുർസലീൻ എന്നും ഓതുന്നവരുണ്ട് . നബഇൽ എന്നാണ് ശെരിയായി ഓതേണ്ടുന്ന രൂപം (അൻആം 34)




    മുകളിലത്തെ ആയത്തിൽ ആമനൂ , സ്വല്ലൂ , സല്ലിമൂ എന്ന ഭാഗങ്ങളിൽ അലിഫ് വന്നത് കൊണ്ട് കൂടുതൽ നീട്ടി ഓതുന്നവരുമുണ്ട് . അത് തെറ്റായ രീതിയാണ്.

    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക


    /////////////////////////////////////////////////////////////////////////////////////////////////



    സൂറത്തുൽ ഹൂദിലെ 41 ആം ആയത്തിൽ മജ് റേഹ എന്ന പദത്തിന് താഴെ കാണുന്ന ചിഹ്നം ഇമാലത്ത് എന്ന നിയമത്തെ സൂചിപ്പിക്കുന്നു. ഖുർആനിലെ മറ്റെല്ലാ പദങ്ങളിലും നിന്ന് വ്യത്യസ്തമായി ഫത്‌ഹോ , കെസാറോ , ളമ്മോ അല്ലാതെ - ഫത്ഹിനും കെസറിനും മദ്ധ്യേ വരുന്ന ഒരു സ്വരമാണ് ഇമാലത്ത് അഥവാ ഇമാലത്തുൽ കുബ്റാ എന്നറിയപ്പെടുന്നത്.



    അതായത് ഇവിടെ റാ എന്നതിന്റെയും , രീ എന്നതിന്റേയുമിടയിലായി രേ എന്ന ശബ്ദം നൽകി മജ് രേഹാ വ മുർസാഹാ എന്നാണ് പാരായണം ചെയ്യേണ്ടത്.

    ഇവിടെ കെസർ ഉള്ള റാഇനെ പോലെ ശബ്ദം നേർപ്പിച്ചു രേ എന്നാണ് ഉച്ചരിക്കേണ്ടത്. റേ എന്ന് കനപ്പിച്ചു ഉച്ചരിക്കുവാൻ പാടില്ല. 

    ഒരു അറബ് ഗോത്രത്തിന്റെ ഉച്ചാരണ ശൈലിയോട് യോജിച്ചു കൊണ്ടാണ് ഈ പദത്തിൽ പാരായണം വന്നിട്ടുള്ളത്.

    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക



    /////////////////////////////////////////////////////////////////////////////////////////////////







    സൂറത്തു യൂസുഫിലെ 11 ആം ആയത്തിൽ തഅ് മന്നാ എന്ന പദത്തിലെ മീമിന് മുകളിൽ കാണുന്ന ചെറിയ ചതുരത്തിലുള്ള ആ ചിഹ്നം ഇഷ്‌മാം എന്ന നിയമത്തെ സൂചിപ്പിക്കുന്നു. 





    അതായത് തഅ് മന്നാ എന്ന പദത്തിൽ മീം ഉച്ചരിച്ച ശേഷം നൂനിന് വേണ്ടി മണിക്കുന്ന സമയത്ത് ളമുള്ള അക്ഷരം ഉച്ചരിക്കുമ്പോൾ ചെയ്യുന്നതുപോലെ ചുണ്ട് മുൻപോട്ടു കൂട്ടുന്നതിനെയായാണ് ഇഷ്‌മാം എന്ന് പറയുന്നത്.

    ലാ തഅ് മന്നാ എന്നതിന്റെ അടിസ്ഥാന പദം ലാ തഅ് മനുനാ എന്നാണ്  



    തരിമൂക്കിന്റെ സഹായത്തോടെ ഉച്ചരിക്കുന്ന മൂന്ന് അക്ഷരങ്ങൾ അടുത്തടുത്തു വരുമ്പോൾ ഉച്ചാരണം പ്രയാസമാകുന്നത് കൊണ്ട് തഅ് മനുനാ എന്ന പദത്തിലെ ആദ്യത്തെ നൂനിനെ അടുത്ത നൂനിൻ ലയിപ്പിച്ച് ശദ്ദുള്ള ഒറ്റ നൂനാക്കി കൊണ്ടാണ് ഇവിടെ ഓതുന്നത്.

    തഅ് മനുനാ എന്നാണ് അടിസ്ഥാന പദമെന്ന് ഓതുന്ന ശ്രോദ്ധാവിന് മനസ്സിലാക്കാനാണ് ഇഷ്‌മാം എന്ന ചിഹ്നം ഉപയോഗിക്കുന്നത്.

    എന്നാൽ ഇഷ്‌മാം ചെയ്യുമ്പോൾ ശബ്ദത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല  

    എന്താണ് ഇഷ്മാമിന്റെ നിയമം എന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക 


    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

    /////////////////////////////////////////////////////////////////////////////////////////////////




    മുസ്ഹഫിൽ പല അക്ഷരങ്ങൾക്ക് മുകളിൽ കാണുന്ന ഈ ചിഹ്നം അലിഫ് സഗീറാ അഥവാ ചെറിയ അലിഫ് എന്ന പേരിലറിയപ്പെടുന്നു.

    ഖുർആനിന്റെ എഴുത്തിൽ ഇല്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ അലിഫ് കൊണ്ട് വരേണ്ടതുമായ സ്ഥലങ്ങളിലാണ് ഈ ചിഹ്നം നൽകിയിട്ടുള്ളത്.

    ഉദാഹരണം 



    ചില ഉദാഹരണങ്ങൾ കൂടി നോക്കാം 




    മുകളിൽ തന്നിരിക്കുന്ന ഉദാഹരണങ്ങളിൽ ഫത്ഹ് ഉള്ള അക്ഷരത്തെ നീട്ടാൻ അലിഫിനു പകരം വാവോ , യാഓ വന്ന സ്ഥലങ്ങളിൽ ആ വാവിനും, യാഇനും മുകളിലാണ് ഈ ചെറിയ അലിഫ് ചിഹ്നം നൽകിയിട്ടുള്ളത്. 

    അതുകൊണ്ടു തന്നെ വാവിന്റെയോ , പുള്ളിയില്ലാത്ത യാഇന്റെയോ മുകളിൽ ഈ ചിഹ്നം വന്നാൽ വാവോ , യാഓ ഉച്ചരിക്കേണ്ടതില്ല . മുൻപുള്ള അക്ഷരത്തെ നീട്ടുകയാണ് വേണ്ടത്.

    മുകളിൽ തന്നിരിക്കുന്ന ഉദാഹരങ്ങളിൽ അസ്സഖ്‌വാതു , അസ്വലവാത്തു എന്നൊക്കെ ഉച്ചരിക്കുന്നത് തെറ്റാണ്. 


    (സൂറത്തു ബഖറ 238)

    ഇവിടെ അല സ്വലവാത്തി വസ്വലാത്തിൽ വുസ്ഥാ എന്ന ആയത്തിന്റെ എഴുത്തിൽ നോക്കി മനസ്സിലാക്കാം 

    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക


    /////////////////////////////////////////////////////////////////////////////////////////////////



    ഖുർആനിന്റെ എഴുത്തിൽ ഇല്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ കൊണ്ടുവരേണ്ടതുമായ യാഇനെയും , വാവിനെയും സൂചിപ്പിക്കാനാണ് യാഅ് സഗീറാ , വാവ് സഗീറാ അഥവാ ചെറിയ വാവ് , ചെറിയ യാഅ് എന്നിവ വന്നിട്ടുള്ളത് 

    ഉദാഹരണം സൂറത്തു ആൽ ഇമ്രാൻ (78)




    സൂറത്തു സ്വാദ് (24)




    സൂറത്തു സജദ (18)



    സൂറത്തു അഅ് റാഫ് (20)



    സൂറത്തു ഖുറൈശ് (2)



    സൂറത്തു ഗാഫിർ (18)


    സൂറത്തു ബഖറ (49)



    സൂറത്തു നംല് (36)


    സൂറത്തു അഅ് റാഫ് (196)



    സൂറത്തു ഖിയാമ  (40)



    ഇത് എങ്ങനെയാണ് ഓതേണ്ടത് പരിചയപ്പെടാം

    ഈ വീഡിയോ കണ്ടു മനസ്സിലാക്കുക

    https://www.youtube.com/watch?v=BaOz7HpGwD4

    /////////////////////////////////////////////////////////////////////////////////////////////////


    നമുക്ക് ഇത്ര എളുപ്പത്തിൽ ഖുർആനിന്റെ വിവിധ ചിഹ്നങ്ങൾ ചെറിയ സമയ ക്രമത്തിൽ പഠിപ്പിച്ചു തരുന്നത് കോഴിക്കോട് പാറപ്പള്ളി പ്രവർത്തിക്കുന്ന ഖുർആൻ ഗവേഷണ കേന്ദ്രമായ മർകസ് മാലിക് ദീനാറിന്റെ ഖുർആൻ പാരായണ പാഠശാല *مقرأة بن مسعود رضي الله عنه* എന്ന സംരംഭമാണ്.

    ഈ വിഷയത്തിൽ നിപുണരായ പ്രഗത്ഭ പണ്ഡിതരുടെ  പരിശോധനയോടെയാണ് ആണ് പുറത്തിറക്കുന്നത് എന്നത് ഇതിന് ആധികാരികത നൽകുന്നു.

    ഇതിനുവേണ്ടി പരിശ്രമിക്കുന്നവർക്കും , ഇത് നിങ്ങളിലേക്കെത്താൻ പരിശ്രമിച്ചവർക്കും നിങ്ങളുടെ ദുആയിൽ ഒരിടം എപ്പോഴും നൽകുക.

    No comments:

    Post a Comment