Saturday 16 May 2020

ലോക് ഡൗൺ കാലത്തെ പെരുന്നാൾ നമസ്കാരത്തിന്റെ രീതി എങ്ങനെ - ഹനഫി മദ്ഹബ്




ഹനഫി മദ്ഹബ് 

ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ യാണ്. ഈ സന്ദർഭത്തിൽ പെരുന്നാൾ നമസ്കാരം പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്.ജുമുഅയുടെ നിബന്ധനകൾ തന്നെയാണ് പെരുന്നാൾ നമസ്കാരത്തിൻറെ നിബന്ധനയായി വരുന്നതെങ്കിലും ജുമുഅ നഷ്ടപ്പെട്ടാൽ പകരം ളുഹർ ഉണ്ട് പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ അതിന് പകരം നമസ്കാരം ഇല്ല എന്നത് അത് ഈ വിഷയത്തിന് ഗൗരവം കൂട്ടുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ പള്ളികളും ആരാധനാലയങ്ങളും ഒന്നും സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും പാലിച്ചുകൊണ്ട് പോലും ആളുകൾ  ഒരുമിച്ചു കൂടുന്ന തരത്തിൽ തുറന്നു കിട്ടുക ഒരുനിലക്കും സാധ്യമല്ലെങ്കിൽ ഹനഫീ മദ്ഹബ് അനുസരിച്ച് ജുമുഅ നമസ്കാരം നിർബന്ധമായ,  പുരുഷന്മാർ പെരുന്നാൾ നമസ്കാരം
വീടുകളിലും മറ്റും നമസ്കരിക്കുകയാണ് വേണ്ടത്.  ചെറു ചെറു സംഘങ്ങളായി തിരിഞ്ഞ് സൗകര്യമുള്ള പല പലസ്ഥലങ്ങളിലായി( വീട് മറ്റ് സൗകര്യ  സ്ഥലങ്ങൾ)  ഒരുമിച്ചുകൂടി   പെരുന്നാളിന്റെ  രണ്ട് റക്അത്ത് നമസ്കാരംപൂർത്തീകരിക്കുക (ഹനഫി മദ്ഹബ് അനുസരിച്ച് സ്ത്രീകൾക്ക് പെരുന്നാൾ നമസ്കാരം നിർബന്ധമില്ല എങ്കിലും വീടുകളിൽ പുരുഷന്മാരുടെ നമസ്കാരത്തിൽ അവർക്ക് പങ്കെടുക്കാവുന്നതാണ്).

പെരുന്നാൾ നിസ്‌കരിക്കാൻ ആരെയും കിട്ടിയില്ല എങ്കിൽ ഒറ്റയ്ക്ക് നിസ്‌കരിക്കാൻ പറ്റുകയില്ല . ഒരാളെങ്കിലും വേണം എന്നുള്ളത് നിബന്ധനയാണ് .


(و شرط لافتراضها) تسعة تختص بها................ (و ذكورة) محققة
قوله:(محققة) ذكره فى النهر بحثا لإخراج الخنثى المشكل ، ونقله الشيخ إسماعيل البرجندى : قبل معاملتهبالأضر تقتضى وجوبها عليه. أقول فيه نظر ، بل تقتضى عدم خروجه إلى مجامع الرجال ولذا لا تجب على المرأة ، فافهم
(الدر المختارمع رد المحتار------3/27)
(البحر الرائق----3/262)


പെരുന്നാൾ നമസ്കാരത്തിന് ഖുതുബ നിർവ്വഹിക്കൽ സുന്നത്ത് മാത്രമേ ഉള്ളൂ അതുകൊണ്ട് പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, അധികസമയം ഒരുമിച്ച് ഇരിക്കൽ തടസ്സം ഉണ്ടെങ്കിൽ ഖുത്ബ ഉപേക്ഷിക്കാവുന്നതാണ്.
ഓതാൻ സൗകര്യമുണ്ടെങ്കിൽ  അധികം ദീർഘിപ്പിക്കാതെ ചെറിയ രൂപത്തിൽ ഓതാവുന്നതാണ്. ഓതിയാൽ സുന്നത്തിന്റെ പ്രതിഫലം കിട്ടും.


(تجب صلاتها) فى الأصح(على من تجب عليه الجمعة بشرائطها ) المتقدمة (سوى الخطبة)فإنها سنة بعدها.
قوله(بشرائطها) متعلقة بتجب الأول و الضمير راجع الجمعة شمل شرائط الوجوب وشرائط الصحة
(رد المحتار-------3/45,46)
(البحر الرائق--2/276


അതുപോലെ  പെരുന്നാൾ നമസ്കാരത്തിന് നിശ്ചിത എണ്ണം ആളുകൾ ജമാഅത്തിന് ഉണ്ടായിരിക്കണമെന്നും നിബന്ധനയില്ല. ഇമാമിനോടൊപ്പം ഒരാൾ മാത്രം ആയിരുന്നാലും മതിയാകുന്നതാണ്. എത്രപേർക്കാണോ സാഹചര്യമനുസരിച്ച് ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാൻ  പറ്റുന്നത് അത്രയും ആളുകൾ ഒരുമിച്ചുകൂടി നമസ്കരിക്കാവുന്നതാണ്.


قلت: وفي امامة البحرأن الجماعة فى العيد تسن على القول بسنيتها و تجب على القول بوجوبها اه‍. و ظاهره أنها غير شرط على القول بالسنية، لكن صرح بعده بأنها شرط لصحتها على كل من القولين :أي فتكون شرطا لصحة الاتيان بها على وجه السنة  و إلا كانت نفلا مطلقا .تأمل . لكن اعترض ط ما ذكره المصنف  بأن الجمعة من شرائطها الجماعة التى هي جمع ، والواحد هنا مع الإمام جماعة كما فى النهر 
(رد المحتار مع الدر المختار -----------3/46)
(الفقه الميسر----
(و تؤدى بمصر ) واحد (بمواضع) كثيرة (اتفاقا)
(رد المحتار مع الدر المختار----3/59


എവിടെയാണോ പെരുന്നാൾ  നമസ്കാരം നിർവഹിക്കുന്നത് അവിടെ   നമസ്കരിക്കാൻ വരുന്നതിൽ നിന്നും ആരെയും തടയാത്ത രൂപത്തിൽ അവിടേക്കുള്ള വാതിലുകൾ തുറന്നിടുക. ഇത് പൊതു അനുവാദമുണ്ട് എന്ന് കാണിക്കുവാൻ വേണ്ടിയാണ്, എന്നാൽ നിശ്ചിത സ്ഥലത്ത്  ആരെയൊക്കെ കൂട്ടിയാണോ നമസ്കരിക്കാൻ ഉദ്ദേശിക്കുന്നത് അവരെ അല്ലാതെ മറ്റാരെയും പരസ്യമായി അറിയിക്കാതിരിക്കുക. 

ഭാഗം4 (فقهى مقالات مع حوالة الكتب الفقهية المعتبرة---31---38)


മേൽ പറയപ്പെട്ട പ്രകാരം പെരുന്നാൾ നമസ്കാരത്തിന് സാധിക്കാത്തവർ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ട് صلاة الضحى പോലെ നാല് റക്അത്ത് (രണ്ട് രണ്ട് റക്അത്തുകൾ വീതം) നമസ്കരിക്കുക.


فإن عجز صلى أربعا كالضحى
قوله: (صلى أربعا كالضحى)أي استحبابا كما فى القهستانى وليس هذا قضاء لأنه ليس على كيفيتها ط.
(الدر المختار مع رد المحتار---3/59)
قلت: وهي صلاة الضحى كما فى الحالية عن الخانية ، فقوله تبعا للبدائع " كالضحى" معناه أنه لا يكبر فيها للزوائد مثل العيد. تأمل 
(الدر المختار مع رد المحتار---3/59)
(البحر الرائق--2/284)

 ان فسدت بخروج الوقت أو فاتت عن وقتها مع الامام سقطت ، و لایقضیہا عندنا و قال الشافعی یصلیها وحدها کما یصلی الامام یکبر فیها تکبیرات العید و الصحیح قولنا لأن الصلاة بہذہ الصفة ما عرفت قربة الا بفعل رسول للہ ﷺ کالجمعة ورسول للہ ﷺ ما فعلها الا بالجماعة کالجمعة ، فلایجوز ادائها الا بتلک الصفة و لانها مختصة بشرائط یتعذر تحصلیها فی القضاء فلا تقضی کالجمعة و یصلی اربعا مثل صلاة الضحی ان شاء لانها اذا فاتت لا یمکن تدارکها بالقضاء لفقد الشرائط فلو صلی الضحی لینال الثواب کان حسنا لکن لا یجب لعدم دلیل الوجوب ( بدائع الصنائع ۱/۲۷۹)

البحر الرائق



പെരുന്നാൾ നിസ്കാരത്തിൻറെരൂപം 

വാജിബായ രണ്ട് റക്അത്ത് പെരുന്നാൾ നമസ്കാരം അല്ലാഹുവിനു വേണ്ടി നമസ്കരിക്കുന്നു എന്ന് നീയത്ത് ചെയ്ത് തക്ബീറതുൽ ഇഹ്റാം പറഞ്ഞ്  കൈ കെട്ടി സനാഅ് ഓതിയതിന് ശേഷം രണ്ടു പ്രാവശ്യം തക്ബീർ പറഞ്ഞു കൈകൾ ഉയർത്തി താഴ്ത്തി ഇടുക.

മൂന്നാമത്തെ തക്ബീർ പറഞ്ഞു കൈ കെട്ടി ഫാത്തിഹയും സൂറത്തും ഓതുക. റുകൂഉം  സുജൂദും കഴിഞ്ഞ് രണ്ടാമത്തെ റക്അത്തിലെ ഫാതിഹയും സൂറത്തും ഓതിയതിനുശേഷം മൂന്നു പ്രാവശ്യം തക്ബീർ പറഞ്ഞ് കൈകളുയർത്തി താഴ്ത്തിയിടുക. നാലാമത്തെ തക്ബീർ പറഞ്ഞ് റുകൂഇലേക്ക്‌ പോകുക. ശേഷം സാധാരണ പോലെ നമസ്കാരം പൂർത്തീകരിക്കുക.


പെരുന്നാൾ നമസ്കാരത്തിൻറെ ഖുതുബ

ഒന്നാമത്തെ ഖുതുബ


اللّہُ اَکْبَرُ،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر․اَلْحَمْدُلِلّہِ رَبِّ العَالَمِینَ وَ الصَّلاةُ وَ السَّلامُ عَلی سَیِّدِنَامُحَمَّدٍخَاتَمِ النَبِیینَ و عَلیَ آلِہِ وَاَصْحَابِہِ أجْمَعِینَ۔أمّا بَعْدُ!فَقَدْ قَالَ اللّہُ تَعَالَی: قَدْ أَفْلَحَ مَن تَزَکَّی ․ وَذَکَرَ اسْمَ رَبِّہِ فَصَلّی․ بَلْ تُؤْثِرُونَ الْحَیَاةَ الدُّنْیَا ․وَالْآخِرَةُ خَیْْرٌ وَأَبْقَی ․ إِنَّ ہَذَا لَفِیْ الصُّحُفِ الْأُولَی․ صُحُفِ إِبْرَاہِیْمَ وَمُوسَی․وَقَالَ رَسُوْلُ اللّہُﷺ:اِنَّ لِکُلِّ قَوْمٍ عِیْداً وَہَذَا عِیْدُنَا۔بَارَکَ اللّہُ لَنَا وَلَکُمْ فِی القُرْآنِ العَظِیْمِ وَ نَفَعَنَا وَ اِیّاکُمْ بِہَدْیِ سِیِّدِ المُرْسَلِینَ

രണ്ടാമത്തെ ഖുതുബ


اللّہُ اَکْبَرُ،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اللّہُ اَکْبَر،اَلْحَمْدُ لِلّہِ نَحْمَدُہُ وَ نَسْتَعِینُہُ وَ نَسْتَغْفِرُہُ وَ نُوٴْمِنُ بِہِ وَ نَتَوَکَّلُ عَلَیْہِ وَنَعُوذُبِاللَہِ مِنْ شُرُورِأنْفُسِنَا وَ مِنْ سَیِّأتِ أعْمَاْلِنَا،وَ نَشْہَدُأنْ لَا اِلہَ اِلاّ اللّہُ وَ نَشْہَدُأنَّ مُحَمّداًرَسُوْلَ اللَہِﷺوَعَلَی آلِہِ وَصَحْبِہِ وَ بَارَکَ وَ سَلَّمَ۔أمَّا بَعْدُ!قَالَ رَسُوْلُ اللّہِﷺزَکَاةُالفِطْرِطُہْرَةٌلِلصَائِمِ مِنَ اللَغْوِوَالرَّفَثِ وَطُعْمَةٌ لِلمَسَاکِینِ أو کَمَا قَالَ عَلَیْہِ السَّلَا مُ وَقَالَ  تَعَالی:َإِنَّ اللّہَ یَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِیْتَاء ذِیْ الْقُرْبَی وَیَنْہَی عَنِ الْفَحْشَاء وَالْمُنکَرِ وَالْبَغْیِ یَعِظُکُمْ لَعَلَّکُمْ تَذَکَّرُون۔وَلَذِکْرُاللّہِ اَکْبَرُ۔





ഹനഫി മദ്ഹബുകാർ പെരുന്നാളും , ജുമുഅയും വീട്ടിൽ നിസ്‌ക്കരിച്ചാൽ സ്വഹീഹ് ആകുമോ എന്നുള്ളതിന്റെ മറ്റൊരു വശം കൂടി കാണുക..


റമളാൻ ആയിട്ട് കൂടി നമ്മുടെ നിസ്‌കാരങ്ങൾ എല്ലാം വീട്ടിൽ തന്നെയാണ് . കാരണം നമ്മുടെ രാജ്യത്തിൻറെ ഇപ്പോഴത്തെ സ്ഥിതി തന്നെ .

ജുമുഅ പോലും നിസ്‌കരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് നാമിപ്പോൾ കടന്നു പോകുന്നത് . വെള്ളിയാഴ്ച ദിവസം അതിനു പകരമായി നാം ളുഹർ നിസ്‌ക്കരിക്കലാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

കാരണം ജുമുഅ നിസ്‌കാരത്തിന് പല നിബന്ധനകൾ ഒത്തു വരേണ്ടതായിട്ടുണ്ട് അതിനാൽ വീട്ടിലുള്ള ജുമഅ നിസ്ക്കാരം സ്വഹീഹ് ആവുകയില്ല

അപ്പോൾ മറ്റൊരു സംശയം പെരുന്നാൾ നിസ്കാരം വീടുകളിൽ വെച്ച് നിസ്‌ക്കരിച്ചാൽ എന്താണ് പ്രശ്നമെന്ന് തോന്നാം.

നമുക്കിനി പെരുന്നാൾ നിസ്ക്കാരം ശെരിയാവണമെങ്കിൽ എന്തൊക്കെ ശർത്തുകൾ ബാധകമാണെന്ന് നോക്കാം.

ഹനഫി മദ്ഹബിലെ ഫുഖഹാക്കൾ പറയുന്നു : ജുമുആ നിസ്ക്കാരം ശെരിയാവാൻ എന്തൊക്കെ ശർത്തുകൾ ആവശ്യമുണ്ടോ അതെല്ലാം പെരുന്നാൾ നിസ്‌ക്കാരത്തിനും ആവശ്യമാണ്. ഖുതുബ എന്ന നിബന്ധനയൊഴികെ . ബാക്കിയുള്ള എല്ലാ നിബന്ധനകളും ഒത്തുവരൽ അനിവാര്യതയാണ്.അതല്ലാത്തപക്ഷം ആ നിസ്ക്കാരം സ്വഹീഹാകുകയില്ല.

ജുമുആ നിസ്ക്കാരം ശെരിയാവാൻ അനിവാര്യമായ കടകങ്ങൾ ഏതൊക്കെയെന്നു പരിശോധിക്കാം. അതിനു ശർത്തുകൾ എന്ന് കിത്താബുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ആറ് ശർത്തുകളാണ് ജുമുആ നിസ്ക്കാരം സ്വഹീഹ് ആകാൻ വേണ്ടുന്നത്.

ഈ പറയപ്പെടുന്ന ശർഥുകളിൽ ഒന്നുപോലും നഷ്ടപ്പെടാൻ പാടില്ല എന്നുള്ളത് നിബന്ധനയാണ് . ഒന്ന് നഷ്ടപ്പെട്ടാൽ പോലും ആ ജുമുആ സാധുവാകുകയില്ല.

ഈ ശർത്തുകൾ ചിലതൊക്കെ നഷ്ടപ്പെട്ടതുകൊണ്ടാണ് വീടുകളിൽ നാം വെള്ളിയാഴ്ച നിസ്‌കാരത്തിന് പകരം ളുഹർ നിസ്‌ക്കരിക്കുന്നത്.


ഒന്നാമതായി - ജുമുഅ നടത്തപ്പെടേണ്ടത് പട്ടണത്തിൽ ആയിരിക്കണം. അല്ലെങ്കിൽ അതിനോട് അനുബന്ധമായ സ്ഥലത്തായിരിക്കണം . മിസിർ എന്ന പദമാണ് പണ്ഡിതന്മാർ പറയുന്നത് .

ആ പട്ടണത്തിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ പല ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്ന ചില സ്ഥലങ്ങൾ ഉണ്ടായിരിക്കും. ആ സ്ഥലങ്ങളിലും ജുമുഅ നിസ്‌ക്കരിച്ചാൽ സ്വഹീഹ് ആകും . ഫിനാ ഉൽ മിസിർ എന്നാണ് അതിനെ അറിയപ്പെടുന്നത് .

ഇതല്ലാത്ത ഉൾപ്രെദേശങ്ങൾ , ചെറിയ ഗ്രാമങ്ങൾ ഇവയിലൊക്കെയുള്ള നിസ്കാരം സാധുവാകുകയില്ല.

രണ്ടാമതായി - ജുമുഅയ്ക്കു നേതൃത്വം കൊടുക്കേണ്ടത് ഇസ്ലാമിക രാജ്യം ആണെങ്കിൽ ആ രാജ്യത്തെ സുൽത്താനാണ്. അല്ലെങ്കിൽ സുൽത്താൻ നിയമിക്കുന്ന പകരക്കാരൻ ആയിരിക്കണം.

നമ്മുടെ നാടുകളിൽ ഇങ്ങനെ ഒരു അവസ്ഥ അല്ലാത്തതിനാൽ അവിടെ ജുമുഅയ്ക്കു നേതൃത്വം കൊടുക്കേണ്ടത് ആ നാട്ടിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഖതീബിനാണ്.(പള്ളി കമ്മിറ്റിക്കാർ തിരഞ്ഞെടുക്കുന്ന വ്യക്തി)

ഈ ഖത്തീബിന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ആ ദിവസം ഉണ്ടായാൽ മറ്റൊരാളെ പകരമായി ഏൽപ്പിക്കാവുന്നതാണ്.

മൂന്നാമതായി - പൊതു സമ്മതം ഉണ്ടായിരിക്കണം (اذن عام)

അതായതു ആർക്കും ജുമുആ നിസ്‌കരിക്കാൻ ഒരു തടസ്സവും പാടില്ല എന്നുള്ളതാണ്. ആ നാട്ടിൽ ജുമുആ നിസ്‌കരിക്കാൻ ആരെല്ലാം ആഗ്രഹിക്കുന്നുവോ അവർക്കെല്ലാം പങ്കെടുക്കുന്നതിന് ഒരു നിലയ്ക്കുമുള്ള വിലക്കോ , തടസ്സമോ പാടില്ല എന്നുള്ളത് ശർത്ത് തന്നെയാണ്.

പക്ഷെ പല പള്ളികളിലും ഗേറ്റുകൾ പൂട്ടിയിട്ട് , നാലോ - അഞ്ചോ പേർ പങ്കെടുത്തു ജുമുആ നടത്തുന്നുണ്ട്. അവർ പറയുന്നത് ജുമുആ ഒഴിവാക്കാൻ പറ്റുകയില്ലല്ലോ അതിനാൽ ഇവിടെ കൂടിയ ഞങ്ങൾ മറ്റുള്ളവർ കടന്നുവരാത്ത രീതിയിൽ നിസ്ക്കാരം പൂർത്തിയാക്കുന്നു എന്ന വസ്തുതയാണ്.

അങ്ങനെ ഗേറ്റുകൾ പൂട്ടിയിട്ട് , പള്ളിയുടെ വാതിൽ ലോക്ക് ചെയ്തു മറ്റുള്ളവർക്ക് പ്രവേശനാനുമതി നിഷേധിച്ചു തിരഞ്ഞെടുക്കപ്പെട്ട ചില ആളുകൾ മാത്രം നടത്തുന്ന ജുമുആ സാധുവാകുകയില്ല എന്ന് ഹനഫി ഫുഖഹാക്കൾ വ്യക്തമാക്കുന്നു . (അത് ഏതു സാഹചര്യമാണെങ്കിൽ കൂടി)

ഇത് മൂന്നാമതു പറഞ്ഞ ശർത്ത് പൊതു സമ്മതത്തിന് എതിരാണ്.

നാലാമതായി - ളുഹറിന്റെ സമയത്തായിരിക്കൽ

അഞ്ചാമതായി - ജുമുആ നിസ്ക്കാരം നിർബന്ധമായിത്തീരുന്നവരിൽ ഒരാളെങ്കിലും ഖുത്തുബയ്ക്കു ഹാജരുണ്ടായിരിക്കൽ. ആ ഖുതുബ നിസ്‌കാരത്തിന് മുന്നേ ആയിരിക്കണം

ആറാമതായി - ജമാഅത്തായി നിർവഹിക്കപ്പെടുക (ജമാഅത്തായി നിർവഹിക്കാൻ ഇമാമിനെക്കൂടാതെ മൂന്നു‌ പേരെങ്കിലും ഉണ്ടായിരിക്കണം)

ഇനി പെരുന്നാൾ നിസ്‌ക്കാരത്തിലേക്കു വന്നാൽ മുകളിൽ പറയപ്പെട്ട ശർഥുകളിൽ ഖുതുബ ഓതൽ എന്നുള്ളത് ഒഴികെ ബാക്കി എല്ലാ നിബന്ധനകളും പെരുന്നാൾ നിസ്ക്കാരം സ്വഹീഹ് ആകാൻ ആവശ്യമാണ്.

മുകളിൽ സൂചിപ്പിച്ച ചില ശർത്തുകൾ യോജിച്ചു വരാത്തതിനാൽ വീട്ടിലുള്ള പെരുന്നാൾ നിസ്ക്കാരം സ്വഹീഹ് ആവുകയില്ല എന്നാണ് മറ്റൊരു വിഭാഗം പണ്ഡിതർ തെളിവുകൾ നിരത്തി സമർത്ഥിക്കുന്നത്.

ആയതിനാൽ പെരുന്നാൾ നിസ്ക്കാരം സ്വഹീഹ് ആകുകയില്ലെന്നും ഫാസിദായ ഇബാദത്തുമായി ബന്ധപ്പെടാൻ ഒരു മുസ്ലിമിനെ സംബന്ധിച്ച് നല്ലതല്ലെന്നും ഉണർത്തുന്നു.

പെരുന്നാൾ നിസ്‌കരിക്കാൻ പറ്റാത്തവർ അതിനു പകരമായി മറ്റൊരു നിസ്ക്കാരം പണ്ഡിതർ പഠിപ്പിക്കുന്നില്ലെന്നും അതിനു പകരമായി ളുഹാ നിസ്‌ക്കാരമോ , മറ്റു സുന്നത്തു നിസ്ക്കാരം നിർവഹിച്ചോ അല്ലാഹുവിനോട് കൂടുതൽ അടുക്കുക.

/////////////////////////////////////////////////////////////////////////////////////////////////

കാര്യങ്ങൾ വ്യക്തമായി അറിയുന്നവൻ അല്ലാഹു മാത്രമാണ് . ഈ രണ്ടു ഫത്വകളും ഇവിടെ എഴുതിയിരിക്കുന്നത് രണ്ടു രീതിയിലും പണ്ഡിതർ അഭിപ്രായം പറഞ്ഞതിനാലാണ്.

കാര്യങ്ങൾ അറിഞ്ഞു അമൽ ചെയ്യാൻ നമുക്കേവർക്കും പടച്ചവൻ തൗഫീക്ക് നൽകി അനുഗ്രഹിക്കട്ടെ 

2 comments:

  1. ആദ്യം പറഞ്ഞ ഫത്‌വ ഒരിക്കലും ശരിയാകാൻ സാധിക്കുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതിൽ യാതൊരു തെളിവും അവർ ഉദ്ധരിക്കുന്നില്ല. പക്ഷെ രണ്ടാമത്തെ പത്തിൽ പറഞ്ഞത് വാസ്തവമുണ്ട് അതിനു വ്യക്തമായ ശര്ത്തുകൾ പറയുന്നുണ്ട് ആ ശർത്തുകൾ വീടുകൾ നമസ്കരിക്കുമ്പോൾ ഒത്തു വരുന്നില്ല.ഫസാദായ അമലുകളുടെ കൂട്ടത്തിൽ ഒരുമിക്കാൻ ഇരിക്കുക

    ReplyDelete
    Replies
    1. ആദ്യ ഫത്‍വ അൽ കൗസർ പണ്ഡിതരുടേതാണ്. ഈ വിഷയം പലയിടങ്ങളിലും ചർച്ചയായിരുന്നു . ബാഖിയാത്ത് സ്വാലിഹാത്തിലെ പണ്ഡിതരുടെ അഭിപ്രായം രണ്ടാമത് വിശദീകരിച്ചതാണ് . അവരുടെ ഫത്‍വ എന്റെ കൈവശം ഉണ്ട് . തമിഴ് പതിപ്പാണ് . സൂക്ഷ്മതയ്ക്കു വേണ്ടി ശർത്തുകൾ എപ്രകാരമാണോ പറഞ്ഞിരിക്കുന്നത് അപ്രകാരം അമൽ ചെയ്യലാണ് ഉചിതം. ഒരേ വിഷയം രണ്ടു ചർച്ചകൾ ഉടലെടുത്തത് കൊണ്ട് രണ്ടു അഭിപ്രായവും എഴുതി .

      Delete