Thursday 14 May 2020

നിസ്കാരത്തിലെ സ്ത്രീ - പുരുഷ അന്തര മസ്അലകൾ


നിറുത്തത്തിൽ

നിസ്കാരത്തിലെ നിറുത്തത്തിൽ ഇരു കാലുകൾക്കിടയിൽ ഒരു ചാൺ അകൽച്ചയുണ്ടാവൽ പുരുഷന്മാർക്ക് സുന്നത്താണ്.

സത്രീകൾക്ക് സുന്നത്തില്ല ,മാത്രമല്ല ,അവർ കാൽ ഒരു ചാൺ അകലത്തിൽ വെക്കൽ കറാഹത്താണ്. ഇരുകാലുകളും സ്ത്രീ ചേർത്തി വെക്കണം
(ബുഷ്റൽ കരീം: 1/235 ,നിഹായ :1/516 )


تكره التفرقة للمرأة
 يفرق الرجل قدميه قدر شبر وتضم المرأة



റുകൂഇൽ

പുരുഷൻ റുകൂഇൽ രണ്ടു കൈ മുട്ടുകളെ രണ്ടു പാർശ്വങ്ങളിൽ നിന്നു അകറ്റിവെക്കലാണ് സുന്നത്ത്.

സ്ത്രീ ചേർത്തിവെക്കലാണ് സുന്നത്ത് (നിഹായ : 1/516)


يرفع الذكر  مرفقيه عن جنبيه في ركوعه وتضم المرأة


സുജൂദിൽ

പുരുഷൻ സുജൂദിൽ വയറിനെ ഇരു തുടയിൽ നിന്നു അകറ്റി വെക്കലാണ് സുന്നത്ത്. (നിഹായ :1/516)

സത്രീ ചേർത്തിവെക്കലാണ് സുന്നത്ത്.


يرفع الرجل بطنه عن فخذيه في سجوده وتضم المرأة

     

ഇമാമിന്റെ പിന്നിൽ

ഇമാമിന്റെ കൂടെ മഉമുമായി ഒരാൾ മാത്രമാണുള്ളതെങ്കിൽ ഇമാമിന്റെ വലതു  ഭാഗത്ത് ഇമാമിന്റെ അടുത്ത് നിൽക്കലാണ് സുന്നത്ത്. മഉമൂം പുരുഷനാണെങ്കിലാണ് ഈ നിയമം.

പുരുഷ ഇമാമിന്റെ പിന്നിൽ തുടർന്നത്  സ്ത്രീയാണെങ്കിൽ ഇമാമിന്റെ പിന്നിൽ കൂടുതൽ ( മൂന്നു മുഴത്തിനേക്കാൾ ) പിന്തി നിൽക്കണം.(ഫത്ഹുൽ മുഈൻ)


ندب وقوف ذكر عن يمين الإمام متأخرا عنه قليلا فتقف الأنثى خلفه مع مزيد تأخر


സ്ത്രീകളുടെ ഇമാം

ഇമാമിന്റെ പിന്നിൽ മൂന്നു മുഴത്തിന്റെ ഉള്ളിൽ മഉമൂമുകൾ നിൽക്കലാണ് സുന്നത്ത് .  ഇമാമുംമഉമൂമുകളും പുരുഷന്മാരാണങ്കിലാണ് ഈ സുന്നത്ത്.

രണ്ടു പേരും സ്ത്രീകളാണെങ്കിൽ മഉമൂ മുളുടെ മധ്യത്തിൽ സ്വഫ്ഫുകൾക്കിടയിൽ ഇമാം നിൽക്കലാണ് സുന്നത്ത് .പുരുഷ ഇമാം മുന്തി നിൽക്കുപോലെ നിൽക്കൽ കറാഹത്താണ്. ഇമാമിനെ വേർതിരിച്ചറിയാൻ വേണ്ടി അല്പം കയറി നിൽക്കാം.


മുടി ചുരുട്ടി വെച്ച് നിസ്കരിക്കൽ കറാഹത്താണ്. 

എന്നാൽ ഈ കറാഹത്ത് പുരുഷന്മാർക്കാണ്.
സ്ത്രീകൾക്കില്ല . അവർ മുടി കെട്ടിവെക്കുകയാണ് വേണ്ടത്. കാരണം,അവരോട് മുടി അഴിച്ചിടാൻ കൽപ്പിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടുണ്ട്. മാത്രവുമല്ല. അതു  അവരുടെ ഭംഗിക്കു എതിരായ രൂപമാറ്റം വരുത്തലുമാണ് (നിഹായ :2/58)

يكره كف شعره.... وينبغي كما قال الزركشي تخصيصه
في الشعر بالرجل أما المرأة ففي الأمر بنقضها الضفائر مشقة وتغيير لهيئتها المنافية للتجمل
نهاية
قوله كما قال الزركشي معتمد


സ്ത്രീകൾ മുടി മുടഞ്ഞു കെട്ടൽ നിസ്കാരം സ്വഹീഹാകാൻ അനിവാര്യമാകുമെങ്കിൽ (മുടഞ്ഞു കെട്ടാതിരുന്നാൽ നിസ്കാരം ബാത്വിലാകാൻ കാരണമാകുമെങ്കിൽ ) മുടഞ്ഞു കെട്ടൽ നിർബന്ധമാണ്. അവർക്ക് മുടി മുടഞ്ഞുവെക്കൽ കറാഹത്തില്ല ( ഖൽ യൂബി: 1/193 ,ഇബ്നു ഖാസിം :ശർവാനി: 2/162

 يجب كف شعر امرأة توقفت صحة الصلاة عليه ولا يكره بقائه مكفوفا بالضفر فيها
القليوبي 

No comments:

Post a Comment