Tuesday 12 May 2020

നമ്മുടെ നാടുകളിൽ ലോക്ഡൌൺ പ്രമാണിച്ചു മയ്യിത്ത് നമസ്കാരത്തിനു 20 പേർക്കേ അനുവാദം ഉളളൂ. ഈ സാഹചര്യത്തിൽ മയ്യിത്ത് നമസ്കാരം പല സ്ഥലതായി പല പ്രാവശ്യം നമസ്കരിക്കുന്നതിന്റെ വിധി എന്ത്



ഹനഫി മദ്ഹബ് പ്രകാരം മയ്യിത്ത് നിസ്ക്കാരം ഒരു പ്രാവശ്യമേ അനുവദനീയമുള്ളൂ . ഒന്നിൽ കൂടുതൽ അനുവദനീയമല്ല . ഇനി ആദ്യ പ്രാവശ്യം വലിയ്യ്‌ നിസ്‌കാരത്തിന് പങ്കെടുത്തില്ലാ എങ്കിൽ , അതുമല്ല വലിയ്യുടെ അറിവോടെയല്ല നിസ്ക്കാരം നടന്നതെങ്കിൽ ആ വലിയ്യിനു ആ മയ്യിത്ത് നിസ്‌കരിക്കാൻ ആഗ്രഹം ഉണ്ടാവുകയും ചെയ്‌താൽ മാത്രം ആ നിസ്ക്കാരം ഒന്ന് കൂടി നിസ്കരിക്കാം. അപ്പോൾ ശ്രെദ്ദിക്കേണ്ടത് ആദ്യ പ്രാവശ്യം നിസ്‌ക്കരിച്ചവർ രണ്ടാമത് നിസ്‌ക്കരിക്കുന്നതിൽ നിന്നും ഒഴിവായി നിൽക്കേണ്ടതാണ് 

No comments:

Post a Comment