Friday 15 May 2020

ലോക് ഡൗണും ഇഅ്തിക്കാഫും



ഹനഫി മദ്ഹബ് അനുസരിച്ച് റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തിക്കാഫ് ഇരിക്കൽ സാമൂഹികമായ, ശക്തിയായ സുന്നത്താണ്. അതായത് നാട്ടിലെ പള്ളിയിൽ നാട്ടുകാരിൽ ആരെങ്കിലും കുറച്ചുപേർ  ഇഅ്തിക്കാഫ് ഇരുന്നാൽ ബാക്കിയുള്ളവരിൽ നിന്നുകൂടി ആ ബാധ്യത നിർവഹിതമാകുന്നതാണ്.


وهو أى: الاعتكاف--سنة مؤكدة فى الشعر الأخير من رمضان)أى سنة كفاية كما فى البرهان و غيره لاقترانها بعدم الإنكار على من لم يفعله من الصحابة
(الدر المختار مع رد المحتار _,431,430/3)

قوله "سنة كفاية"نظيرها إقامة التراويح بالجماعة فاذا قام بها البعض سقط الطلب عن الباقين فلم يأثموا بمواظبة  الترك بلا عذر ولو كان سنة عين لأثموا بترك السنة المؤكدة إثما دون إثم ترك الواجب كما مر بيانه فى كتاب الطهارة (رد المحتار)
كل من يريد أن يتم له اعتكاف العشر لزمه أن يدخل المسجد معتكفا قبيل غروب الشمس من العشرين  والا لم يتم له العشر فإن الليالي الماضية لاحقة بالأيام التالية .(معارف السنن 5/517)


നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും രൂപത്തിൽ പള്ളി തുറന്നു  5 വഖ്ത് നമസ്കാരം ചെറിയ രൂപത്തിൽ നടത്തി  ആ പള്ളിയിൽ അന്നാട്ടിലെ  ഒരാളെങ്കിലും ഇഅ്തിക്കാഫ്  ഇരിക്കുന്ന തിന് വേണ്ടി ശ്രമിക്കുക ഒരാൾക്കെങ്കിലും ഇഅ്തിക്കാഫ് ഇരിക്കാനുള്ള സൗകര്യം ഒരുക്കുക. എല്ലാ നിലക്കും പരിശ്രമിച്ചിട്ടും അതിന് സൗകര്യം ഒരുങ്ങുന്നി ല്ലെങ്കിൽ (പള്ളികൾ തുറന്നു കിട്ടുന്നില്ല എങ്കിൽ) ഇഅ്തിക്കാഫ് ഒഴിവാക്കുക. ന്യായമായ കാരണത്താൽ,  ഇഅ്തിക്കാഫ് ഒഴിവാക്കിയതിന്റെ പേരിൽ ആരും കുറ്റക്കാരാവുകയില്ല.

പുരുഷന്മാർ പള്ളിയിലാണ് ഇഅ്തിക്കാഫ് ഇരിക്കേണ്ടത്. വീടുകളിൽ ഇരിക്കാൻ പാടില്ല വീടുകളിൽ ഇരുന്നാൽ ഇഅ്തിക്കാഫ് ശരിയാവുകയോ അതിൻറെ പ്രതിഫലം ലഭിക്കുകയോ ഇല്ല.എന്നിരുന്നാലും റമളാനിലെ വിലപ്പെട്ട സമയങ്ങൾ  പാഴാക്കാതെ വീടുകളിൽ ഖുർആൻ പാരായണത്തിലും ദിക്റിലും നമസ്കാരത്തിലുംഒക്കെയായിട്ട് അവർ കൂടുതൽ സമയം ചെലവഴിക്കേണ്ട താണ്.


أخرج البيهقى عن ابن عباس رضي الله عنهما قال إن أبغض الأمور إلى الله تعالى البدع، وإن من البدع الاعتكاف فى المساجد التى فى الدور
(فتح القدير 2/109)

وأماشروطه فمنها------- مسجد الجماعة فيصح فى كل مسجد له أذان وإقامة هو الصحيح كما فى الخلاصة
(فتاوى هندية--3/311)


സ്ത്രീകൾ വീടുകളിൽ അവർക്ക് നമസ്കാരത്തിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട റൂമിൽ, സ്ഥലത്ത് ആണ് ഇഅ്തിക്കാഫ് ഇരിക്കേണ്ടത്. അല്ലാത്ത സ്ഥലങ്ങളിൽ ഇരുന്നാൽ ഇഅ്തിക്കാഫ് ശരിയാവില്ല.


قال أبو حنيفة رحمه الله: يصيح اعتكاف المرأة في مسجد  بيتها, وهو الموضع المهيؤ من بيتها لصلاتها، قال ولا يجوز للرجل فى مسجد بيته
(المنهاج شرح الصحيح لمسلم-- 1/371)

وللمرأة الاعتكاف في مسجد بيتها وهو محل عينته المرأة للصلوة فيه فان لم تعين لها محلا لا يصح الاعتكاف فيه وهي ممنوعة عن حضور المساجد
(مراقى الفلاح مع حاشية الطحطاوى عليه /700)

No comments:

Post a Comment