Sunday 3 May 2020

ഇൽമിന്റെ സദസ്സിൽ പങ്കെടുത്തവർക്ക് ലഭിക്കുന്ന ഏഴു ബഹുമതികൾ



അല്ലാമാ സമർഖന്തി(റ) പറയുന്നു: ഒരാൾ ഒരു പണ്ഡിതന്റെ അടുക്കൽ ഇൽമ് പഠിക്കാൻ വേണ്ടി ചെന്നിരുന്ന് ഒന്നും പഠിക്കാൻ സാധിച്ചില്ലെങ്കിലും അവനു ഏഴ് ബഹുമതികളുണ്ട്.

1-മുതഅല്ലിമീങ്ങളുടെ ശ്രേഷ്ഠത

2-ഇരിക്കുന്ന സമയം മുഴുവൻ തെറ്റുകളിൽനിന്ന് തടയപ്പെടുന്നു

3-വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങുന്നു

4-അവൻ ഇരിക്കുന്ന മജ്‌ലിസിൽ റഹ്മത്ത് ഇറങ്ങുമ്പോൾ അവരുടെ ബറക്കത്തുകൊണ്ട് അവനും ലഭിക്കുന്നു

5-ശ്രദ്ധിച്ച് കേൾക്കുന്ന സമയം മുഴുവൻ നന്മകൾ എഴുതപ്പെടുന്നു

6-മജ്ലിസിൽ മലക്കുകൾ തൃപ്തിപൂർവ്വം ചിറകുവിരിക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നു.

7- ഒരോ ചെരിപ്പടിയും പാപമോചനത്തിനും സ്ഥാന ഉയർച്ചയ്ക്കും നന്മകൾ വർദ്ധിക്കാനും കാരണമാകുന്നു   (തൻബീഹുൽ ഗാഫിലീൻ:159)


ﻗﺎﻝ اﻟﻔﻘﻴﻪ ﺭﺣﻤﻪ اﻟﻠﻪ: ﻳﻘﺎﻝ ﻣﻦ اﻧﺘﻬﻰ ﺇﻟﻰ اﻟﻌﺎﻟﻢ، ﻭﺟﻠﺲ ﻣﻌﻪ، ﻭﻻ ﻳﻘﺪﺭ ﻋﻠﻰ ﺃﻥ ﻳﺤﻔﻆ اﻟﻌﻠﻢ
ﻓﻠﻪ ﺳﺒﻊ ﻛﺮاﻣﺎﺕ

ﺃﻭﻟﻬﺎ: ﻳﻨﺎﻝ ﻓﻀﻞ اﻟﻤﺘﻌﻠﻤﻴﻦ

ﻭاﻟﺜﺎﻧﻲ: ﻣﺎ ﺩاﻡ ﺟﺎﻟﺴﺎ ﻋﻨﺪﻩ ﻛﺎﻥ ﻣﺤﺒﻮﺳﺎ ﻋﻦ اﻟﺬﻧﻮﺏ ﻭاﻟﺨﻄﺄ

ﻭاﻟﺜﺎﻟﺚ: ﺇﺫا ﺧﺮﺝ ﻣﻦ ﻣﻨﺰﻟﻪ ﺗﻨﺰﻝ ﻋﻠﻴﻪ اﻟﺮﺣﻤﺔ

ﻭاﻟﺮاﺑﻊ: ﺇﺫا ﺟﻠﺲ ﻋﻨﺪﻩ، ﻓﺘﻨﺰﻝ ﻋﻠﻴﻬﻢ اﻟﺮﺣﻤﺔ، ﻓﺘﺼﻴﺒﻪ ﺑﺒﺮﻛﺘﻬﻢ

ﻭاﻟﺨﺎﻣﺲ: ﻣﺎ ﺩاﻡ ﻣﺴﺘﻤﻌﺎ ﺗﻜﺘﺐ ﻟﻪ اﻟﺤﺴﻨﺔ

ﻭاﻟﺴﺎﺩﺱ: ﺗﺤﻒ ﻋﻠﻴﻬﻢ اﻟﻤﻼﺋﻜﺔ ﺑﺄﺟﻨﺤﺘﻬﺎ ﺭﺿﺎ ﻭﻫﻮ ﻓﻴﻬﻢ

ﻭاﻟﺴﺎﺑﻊ: ﻛﻞ ﻗﺪﻡ ﻳﺮﻓﻌﻪ، ﻭﻳﻀﻌﻪ ﻳﻜﻮﻥ ﻛﻔﺎﺭﺓ ﻟﻠﺬﻧﻮﺏ، ﻭﺭﻓﻌﺎ ﻟﻠﺪﺭﺟﺎﺕ ﻟﻪ، ﻭﺯﻳﺎﺩﺓ ﻓﻲ اﻟﺤﺴﻨﺎﺕ
(تنبيه الغافلين-١٥٩)

No comments:

Post a Comment