Thursday 21 May 2020

പെരുന്നാളും ആശംസയും


പെരുന്നാൾ ആശംസ നേരാമോ?

അതേ , അതു സുന്നത്താണ് .  (ശർവാനി: 3/56)

ആശംസാ വാക്യമായി ഫുഖഹാക്കൾ വിവരിച്ച പദമേത്?

ഫുഖഹാക്കൾ تقبل الله منا ومنكم എന്ന പദം പഠിപ്പിച്ചിട്ടുണ്ട്.( ശർവാനി: 3/56)

ഒരാൾ നമ്മോട് تقبل الله منا ومنكم എന്നു പെരുന്നാൾ ആശംസ നൽകിയാൽ അതിനു മറുപടിയായി എന്താണു പറയേണ്ടത്?

മറുപടിയായി تقبل الله منكم أحياكم الله لأمثاله كل عام وأنتم بخير എന്നു മറുപടി പറയൽ സുന്നത്താണ്. (ശർവാനി: 3/56)

ആശംസാ സമയം എപ്പോഴാണ് പ്രവേശിക്കുക?

പെരുന്നാൾ രാത്രി മഗ് രി ബോടെ . ഫജ്റ് സ്വാദിഖ് വെളിവാകലോടുകൂടെ എന്നഭീപ്രായവും ഉണ്ട്. ( ശർവാനി: 3/56)

ആശംസാ വാക്യമായി تقبل الله منا ومنكم എന്നു മാത്രമേ പറ്റുകയുള്ളൂ. വേറെ പദങ്ങൾ ഉണ്ടോ?

വേറെ പദങ്ങൾ പറ്റുമെന്നു ഫുഖഹാക്കളുടെ ഇബാറത്ത് അറിയിക്കുന്നുണ്ട്.

     تقبل الله منا ومنكم أي ونحو ذلك مما جرت به العادة في التهنئة
(الشرواني)

തഖബ്ബലല്ലാഹു മിന്നാവമിൻകും , അതുപോലെ ആശംസ വാക്യത്തിൽ പതിവുള്ളതും പറ്റും (ശർവാനി: 3/56)

പതിവുള്ളതിൽ عيد مبارك എന്ന വാക്ക് ഉൾപെടുമോ?

അതു പതിവുള്ളതാണെങ്കിൽ  ഉൾപെടേണ്ടതാണ്.

സ്വഹാബത്ത് പെരുന്നാൾ ആശംസ അർപ്പിച്ചിരുന്നോ?

അതേ , അവർ പരസ്പരവും തിരുനബി(സ) തങ്ങളോടും ആശംസ അർപ്പിച്ചിരുന്നു.

പ്രമുഖ സ്വഹാബി واثلة رضي الله عنه പറയുന്നു. ഞാൻ പെരുന്നാൾ ദിനം നബി(സ്വ)യെ കണ്ടുമുട്ടി. ഉടനെ ഞാൻ تقبل الله منا ومنكم എന്നു തിരുനബി(സ്വ)യോട് പറഞ്ഞു. അപ്പോൾ نعم تقبل الله منا ومنكم എന്നു മറുപടി പറയുകയും ചെയ്തു ( അസ്സുനനുൽ കുബ്റ: ലിൽ ബൈഹഖി (3/446)

No comments:

Post a Comment