Tuesday 10 March 2020

ഹദിയയും സ്വദഖയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് കർമ്മശാസ്ത്രപരമായി വിശദീകരിക്കാമോ?



ഒരാൾ അല്ലാഹുവിലേക്ക് അടുക്കാനുള്ള ആരാധനയെന്ന ഉദ്ദേശ്യത്തോടെ ഒരു അത്യാവശ്യക്കാരന് വല്ലതും ഫ്രീയായി കൊടുക്കുന്നതാണ് സ്വദഖഃ. എന്നാൽ ഒരാളോടുള്ള ഇഷ്ടം കാരണം അയോളോട് അടുപ്പം കാണിക്കാൻ വേണ്ടി വല്ലതും ഫ്രീയായി കൊടുക്കുന്നതാണ് ഹദ് യ. ഇത് രണ്ടും കൊടുക്കൽ സുന്നത്താണ്. നബി (സ്വ) പ്രോത്സാഹിപ്പിച്ച കാര്യങ്ങളുമാണ്. (ശറഹുൽ മുഹദ്ദബ്)


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

2 comments:

  1. സ്വദഖയും ഹദിയയും ഒന്ന് കൂടി വിശദീകരണം ആവശ്യം ഉണ്ട് ഉസ്താദെ, ഒന്ന് കൂടി വിശദീകരിക്കാമോ, ആർക്കൊക്കെ സ്വദഖ സ്വീകരിക്കാം

    ReplyDelete
    Replies
    1. ഒന്നുകൂടി വിശദമായി പറഞ്ഞാൽ - സ്വദഖ കൊടുക്കുമ്പോൾ അല്ലാഹുവിന്റെ തൃപ്തിയും , പൊരുത്തവും , പ്രതിഫലവും മാത്രമാണ് ഉദ്ദേശം . നമ്മൾ സദഖ കൊടുക്കുന്ന വ്യക്തിയെ ഒരു പക്ഷെ നമുക്കറിയാമായിരിക്കാം അല്ലെങ്കിൽ നമുക്ക് പരിചയമില്ലാത്ത അർഹരായ വ്യക്തികളായിരിക്കാം.

      ഇനി ഹദിയ എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ ഭാഗത്തുള്ള തൃപ്തിയും , പൊരുത്തവും , പ്രതിഫലവും കിട്ടുന്നതിനോടൊപ്പം , കൊടുക്കപ്പെടുന്ന വ്യക്തി ചെയ്തു തന്ന എന്തെങ്കിലും ഉപകാര ഫലമായിട്ടോ , അല്ലെങ്കിൽ ബന്ധത്തിന്റെ പേരിലോ , ആ ബന്ധം കൂടുതൽ ദൃഢമാകാൻ വേണ്ടിയോ , അതുമല്ലെങ്കിൽ അദ്ദേഹത്തെ ആദരിക്കുക എന്ന ഉദ്ദേശമൊക്കെ വെച്ച് കൂടി കൊടുക്കുന്ന രൂപയ്ക്കോ മറ്റു വസ്തുക്കൾക്കോ ആണ് ഹദിയ എന്ന് പറയുന്നത്. ഹദിയയിൽ പണക്കാരെന്നോ , പാവപ്പെട്ടവരെന്നോ , ഉള്ളവരെന്നോ , ഇല്ലാത്തവനെന്നോ ഉള്ള പ്രെത്യേക പരിഗണന ഇല്ല.

      പക്ഷെ സദഖ കൊടുക്കുമ്പോൾ ദുനിയവിയായ ഒരു ലക്ഷ്യവും നമ്മൾ ആഗ്രഹിക്കാൻ പാടില്ല. ആഖിറത്തിലെ പ്രതിഫലം മാത്രമായിരിക്കണം ലക്ഷ്യം.

      Delete