Monday 16 March 2020

അക്വേറിയത്തിലെ വെള്ളം നജസോ?



വെള്ളം പകര്‍ച്ചയായിട്ടില്ലെങ്കില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. ഇമാം റംലി(റ) പറയുന്നു: തേനീച്ചയുടെ കൂട്ടില്‍ തേനിനെ അതിന്‍റെ കാഷ്ഠം സ്പര്‍ശിച്ചാല്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. വെള്ളത്തില്‍ മത്സ്യത്തെ വെറുതെ ഇട്ടതല്ലെങ്കില്‍ മേല്‍പറഞ്ഞ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ടും പ്രസ്തുത വെള്ളത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് (നിഹായതുല്‍ മിന്‍ഹാജ്: 1/85).

നിറങ്ങള്‍ കൊണ്ടുള്ള ആനന്ദം ഒരുതരം ഉപയോഗം തന്നെയാണ്. പരിഗണനീയമായ ഉപകാരമെടുക്കലുകളെ സംബന്ധിച്ച് വിശദീകരിച്ചപ്പോള്‍ സുലൈമാനുല്‍ ജമല്‍(റ) പറഞ്ഞ വാചകം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: മയിലിന്‍റെ നിറം കണ്ട് ആനന്ദമെടുക്കാന്‍ വേണ്ടി അതിനെ വാങ്ങല്‍ അനുവദനീയമാണ്. അതിന്‍റെ വില കൂടുതലാണെങ്കിലും ശരി (ഹാശിയതുല്‍ ജമല്‍: 3/26).

No comments:

Post a Comment