Tuesday 10 March 2020

പണയവസ്തു പണയം വെക്കപ്പെട്ടയാൾക്ക് ഉപയോഗിക്കാൻ പാടുണ്ടോ? പണയവസ്തുവിനെ എന്താണ് അയാൾ ചെയ്യേണ്ടത്?



പണയവസ്തു പണയം വെക്കപ്പെട്ടയാൾക്ക് ഉപയോഗിക്കാൻ പാടില്ല. ഈ വസ്തുവിന്റെ ഉടമക്ക് കൊടുത്ത പണം തിരിച്ചേല്‍പ്പിക്കാന്‍ നിശ്ചയിക്കപ്പെട്ട അവധിക്ക് അയാള്‍ തിരിച്ചു തരുമ്പോള്‍ ഈ പണയ വസ്തു യാതൊരു കേടുപാടും കൂടാതെ അയാള്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിയും വിധം സൂക്ഷിക്കണം. അതിന് കഴിയുന്നവരേ ഈ ഏര്‍പ്പാടിന് നില്‍ക്കാവൂ.

എന്നാല്‍ ഈ പണയ വസ്തുവിന് വാടക നിശ്ചയിച്ച് പണയത്തിന്റെ അവധി വരേ ഉടമക്ക് വാടക  കൊടുത്തു കൊണ്ട് പണയം വെക്കപ്പെട്ടവന് അത് ഉപയോഗിക്കാം. പറഞ്ഞ അവധിക്ക് പണം തിരിച്ചു തന്നില്ലെങ്കില്‍ ഒന്നുകില്‍ അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കാം അല്ലെങ്കില്‍ ആ വസ്തു പണയം വെച്ച ആളോ അയാളുടെ സമ്മതത്തോടെ പണം വെക്കപ്പെട്ടവനോ വില്ക്കാം. എന്നിട്ട് പണയം വെക്കപ്പെട്ടവനില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്ത് ബാക്കിയുള്ളത് ഉടമ എടുക്കണം.


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment