Monday 16 March 2020

പുതുവസ്ത്രം കഴുകണോ?



പുതുവസ്ത്രം കഴുകല്‍ ആക്ഷേപാര്‍ഹമായ പുത്തനാചാരമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രത്തില്‍ നജസുണ്ടാവാനുള്ള സാധ്യത കൂടുതലാകാതിരിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പൊടിപടലങ്ങള്‍ വസ്ത്രത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണിത്. പുതുവസ്ത്രം കഴുകല്‍ ആക്ഷേപാര്‍ഹമായ പുത്തനാചാരത്തില്‍പെട്ടതാണെന്ന് ഹാശിയതുല്‍ ജമലില്‍ പറഞ്ഞതായി കാണാം. ഇത് വസ്ത്രത്തില്‍ നജസുണ്ടെന്ന ധാരണ കൂടുതലാവാതിരിക്കുമ്പോഴാണ്. വസ്ത്രം നെയ്തുണ്ടാക്കുന്നവരും വസ്ത്ര നിര്‍മാതാക്കളും നജസിനെ തൊട്ട് അശ്രദ്ധരാകല്‍ പതിവാകുക എന്നത് നജസുണ്ടാവാനുള്ള ധാരണ മികക്കുന്നതില്‍പെട്ടതാണ് (ഹാശിയതുല്‍ ജമല്‍: 5/55).

No comments:

Post a Comment