Tuesday 10 March 2020

ഒരാൾ നിസ്കരിക്കുന്നതിൻെറ മുന്നിലൂടെ അറിഞ്ഞോ അറിയാതെയോ നടന്നാൽ എന്താണ് വിധി. അങ്ങനെ സംഭവിച്ചുപോയാൽ എന്താണ് പരിഹാരം?



നിസ്കരിക്കുന്നവന്റെ മുന്നിലൂടെ മനപ്പുര്‍വ്വം നടക്കല്‍ ഹറാമാണ് (ഫത്ഹുല്‍ മുഈന്‍).

നബി (സ്വ) അരുള്‍ ചെയ്തു: നിസ്കക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവന്‍ അവന്‍ ചെയ്യുന്ന തെറ്റുിന്റെ ഗൌരവം എത്രയെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവന്റെ നിസ്കാരം കഴിയാന്‍ വേണ്ടി 40 വര്‍ഷം കാത്തു നില്‍ക്കലാണ് നിസ്കരിക്കുന്നവനെ മുറിച്ചു കടക്കുന്നതിനേക്കാള്‍ ഉത്തമമായി അവന്‍ പരിഗണിക്കുക. (ബുഖാരി, മുസ്ലിം  റഹ് ).

മുന്നില്‍ മറയോട് കൂടി നിസ്കാരിക്കുന്നവന്റെ മുന്നിലൂടെ നടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അയാളെ അവന്‍ തടുക്കട്ടേ, എന്നിട്ടും അയാള്‍ പിന്മാറുന്നില്ലെങ്കില്‍ അയാളോട് യുദ്ധം ചെയ്യട്ടേ, കാരണം അവന്‍ പിശാചാണ് (ബുഖാരി, മുസ്ലിം റഹ് )

ചുരുക്കത്തില്‍ മനപ്പൂര്‍വ്വം ഇങ്ങനെ ചെയ്യല്‍ വലിയ തെറ്റാണ്. തെറ്റ് ചെയ്തവന്‍ ഇനിയത് ആവര്‍ത്തി്ക്കാതിരിക്കുകയും അങ്ങേ അറ്റത്തെ ഖേദത്തോടെ തൌബ ചെയ്യുകയും ചെയ്യണം. എന്നാല്‍ ഒരാള്‍ നിസ്കരിക്കുന്നത് വഴിയിലാണെങ്കില്‍ അയാളെ മുറിച്ചു കടക്കാം, കാരണം വഴി നടക്കാനുള്ളതാണ്.

അതുപോലെ മുന്നിലെ സ്വഫ്ഫുകളില്‍ നില്‍ക്കാന്‍ വിടവ് ഉണ്ടെങ്കില്‍, ആ വിടവ് എത്രയുണ്ടെങ്കിലും എത്ര സ്വഫ്ഫ് അപ്പുുറത്താണെങ്കിലും, നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നു പോയി ആ വിടവ് നികത്തണം. കാരണം മുന്നിലെ സ്വഫ്ഫുകളില്‍ വിടവ് ഉണ്ടായിരിക്കെ പിന്നില്‍ നിസ്കരിച്ചാല്‍ ജമാഅത്തിന്റെ ഫളീലത്ത് നഷ്ടപ്പെടും (ഫത്ഹുല്‍ മുഈന്‍, ഇആനത്ത്).


മനപ്പൂര്‍വ്വമല്ലാതെ നടന്നാല്‍ അത് കുറ്റമായി പരിഗണിക്കില്ല. എന്നാല്‍ നടക്കുന്നതിനിടയില്‍ നിസ്കരിക്കുന്നവന്‍ ഓര്‍മ്മപ്പെടുത്തിയിട്ടോ മറ്റോ അബദ്ധം മനസ്സിലായാല്‍ ഉടന്‍ പിന്മാറേണ്ടതാണ്.


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി


No comments:

Post a Comment