Tuesday 10 March 2020

ത്വവാഫ് ചെയ്യുമ്പോൾ പലരും പാദരക്ഷ ഒരു കവറിലിട്ട് കയ്യിൽ പിടിക്കുകയോ പേപ്പറിൽ പൊതിഞ്ഞു അരയിൽ തിരുകുകയോ ചെയ്യാറുണ്ട്. അഥവാ ചെരുപ്പിൽ നജസ് ഉണ്ടെങ്കിൽ ( ഉണ്ടാവാൻ സാധ്യതയുണ്ടല്ലോ ) എന്താണ് വിധി ?



ത്വവാഫ് ചെയ്യുമ്പോള്‍ ചെരിപ്പ് കയ്യില്‍ പിടിക്കുകയോ അരിയില്‍ സൂക്ഷിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ ചെരിപ്പ് ശുദ്ധിയുള്ളതായിരിക്കല്‍ നിര്‍ബ്ബന്ധമാണ്. അല്ലെങ്കില്‍ അഥവാ നജസായ ചെരിപ്പുമായി ത്വവാഫ് ചെയ്താല്‍ അത് സ്വഹീഹാകില്ല. കാരണം നിസ്കാരത്തിലെന്ന പോലെ ത്വവാഫ് ചെയ്യുന്നവന്റെ ശരീരവും വസ്ത്രവും ത്വവാഫ് ചെയ്യുന്ന സ്ഥലവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കല്‍ നിര്‍ബ്ബന്ധമാണ് (ജമല്‍, ശറഹുല്‍ മുഹദ്ദബ്)


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment