Monday 16 March 2020

അസ്വറിന്‍റെ സമയത്ത് ഹൈള് രക്തം നിലച്ചാല്‍ അവള്‍ക്ക് അസ്വര്‍ നിസ്കാരം മാത്രമാണോ നിര്‍ബന്ധമാവുക. അതല്ല ളുഹ്റു കൂടി നിസ്കരിക്കേണ്ടതുണ്ടോ?



ളുഹ്ര്‍ നിസ്കാരം കൂടി നിര്‍വഹിക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാകുന്നതാണ്. അസ്വറിന്‍റെ വഖ്തിന്‍റെ അവസാനത്തില്‍ അഥവാ അസ്വര്‍ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ ഇഹ്റാം ലഭിക്കുന്ന സമയത്താണ് ഹൈള് മുറിഞ്ഞതെങ്കിലും ളുഹ്റും നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. കാരണം യാത്ര പോലുള്ള കാരണങ്ങളുണ്ടാകുന്ന(ഒഴിവുകഴിവ്) അവസരത്തില്‍ അസ്വറിന്‍റെയും ളുഹ്റിന്‍റെയും സമയം ഒന്നാണല്ലോ. അപ്പോള്‍ ഇത്തരം അനിവാര്യ ഘട്ടങ്ങളില്‍ ഏതായാലും ഈ രണ്ട് നിസ്കാരങ്ങളുടെ സമയം ഒന്നാകുന്നതാണ്.


ഇമാം നവവി(റ) പറയുന്നു: മേല്‍ പറഞ്ഞ കാരണങ്ങള്‍ നീങ്ങിയാല്‍ അഥവാ നിസ്കാരം നിര്‍ബന്ധമാകുന്നതിനെ തൊട്ട് വിലങ്ങുന്ന കാരണങ്ങള്‍ നീങ്ങിയാല്‍; വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാമിന്‍റെ സമയം ബാക്കിയുമായാല്‍ നിസ്കാരം നിര്‍ബന്ധമാകുന്നതാണ്. ഇത്തരം അവസരങ്ങളില്‍ ഒരു റക്അത്തിന്‍റെ സമയമെത്തിക്കണം എന്നൊരു അഭിപ്രായമുണ്ട്. അള്വ്ഹറായ അഭിപ്രായമനുസരിച്ച് അസ്വറിന്‍റെ വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാം നിര്‍വഹിക്കാനുള്ള സമയം കിട്ടിയാല്‍ ളുഹ്ര്‍ നിസ്കാരം കൂടി നിര്‍ബന്ധമാകും. അപ്രകാരം തന്നെ ഇശാഇന്‍റെ സമയം ലഭിച്ചാല്‍ മഗ്രിബു കൂടി അതോടൊപ്പം നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നതാണ് (തുഹ്ഫയുടെ പേജ് നമ്പര്‍ ഉള്‍ക്കൊള്ളുന്ന മിന്‍ഹാജ്: 1/485) .

No comments:

Post a Comment