Wednesday 25 March 2020

മയ്യിത്തിനെ ചുംബിക്കുന്നതിന്റെ വിധിയെന്താണ്??




മയ്യിത്തിനെ ചുംബിക്കൽ അനുവദനീയവും സുന്നത്തുമാകുന്ന രൂപങ്ങളുണ്ട്. അന്യ സ്ത്രീ-പുരുഷന്മാർ മയ്യിത്ത് കാണൽ ഹറാമാകുന്നു...


ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: മയ്യിത്തിന്റെ കുടുംബക്കാർക്കും സ്നേഹിതന്മാർക്കും മയ്യിത്തിന്റെ മുഖം ചുംബിക്കൽ അനുവദനീയമാണ്...
(തുഹ്ഫ: 3/183)

കയ്യും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ചുംബിക്കൽ അനുവദനീയമാണ്...
(ശർവാനി: 3/183)

മയ്യിത്ത് സ്വാലിഹാണെങ്കിൽ മയ്യിത്തിനെ കൊണ്ട് ബറകത്ത് ലഭിക്കുവാൻ വേണ്ടി എല്ലാവർക്കും ചുംബിക്കൽ അനുവദനീയമാണ്...
(തുഹ്ഫ: 3/183)

ഇമാം ജലാലുദ്ദീൻ മഹല്ലി(റ) എഴുതുന്നു: നബി ﷺ ഉസ്മാനുബ്ൻ മള്ഊൻ(റ) വിനെയും നബി ﷺ യെ അബൂബക്കർ സിദ്ദീഖ് (റ) വും വഫാത്തിനു ശേഷം ചുംബിച്ചിരുന്നു... (കൻസുർറാഗിബീൻ: 1/344)

മയ്യിത്തിന്റെ കുടുംബക്കാരോ സ്നേഹിതന്മാരോ അല്ലാത്തവർ മയ്യിത്തിനെ ചുംബിക്കൽ ഖിലാഫുൽ ഔല (നല്ലതല്ല) ആണ്...(തുഹ്ഫ 3/183)

പുരുഷന്മാർ അന്യസ്ത്രീകളെയും സ്ത്രീകൾ അന്യ പുരുഷന്മാരെയും ചുംബിക്കൽ അനുവദനീയമല്ല...(ശർവാനി: 3/183)

No comments:

Post a Comment