Saturday 21 March 2020

ഭാര്യയും , ഭർത്താവും ജമാഅത്തായി നിസ്‌ക്കരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം



ഭാര്യയും ഭര്‍ത്താവും നിസ്കരിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്റെ പിന്നിലാണ് നില്‍ക്കേണ്ടത്. അന്യ പുരുഷന്മാര‍്‍ കേള്‍ക്കില്ലെങ്കില്‍ ഭര്‍ത്താവിന്റെ കൂടെ നിസ്കരിക്കുമ്പോള്‍ പുരുഷന്മാരെപ്പോലെ ആമീന്‍ പറയാം. പള്ളിയില്‍ പോകാതെ വീട്ടില്‍ നിന്ന് ഭാര്യയോടൊപ്പം നിസ്കരിച്ചാല്‍ ജമാഅത്തിന്റെ ശ്രേഷ്ഠത ലഭിക്കും. എന്നാല്‍ പുരുഷന് ഫര്‍ള് നിസ്കാരം പള്ളിയില്‍ വെച്ച് ജമാഅത്തായിട്ട് നിസ്കരിക്കലാണ് ഉത്തമം. പള്ളിയിലെത്തിയാല്‍ ഒറ്റക്ക് നിസ്കരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ വെച്ചുള്ള ജമാഅത്താണ് ഉത്തമം. എന്നാല്‍ സ്ത്രീക്ക് വീടാണ് നിസ്കരിക്കാന്‍ ഉത്തമമായ സ്ഥലം.  അവര്‍ക്ക് ജമാഅത്തും വീട്ടില്‍ വെച്ചാണ് സുന്നത്ത്. സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നിസ്കരിക്കാന്‍ പലപ്പോഴും പ്രയാസങ്ങളും പരിമിതികളും ഉണ്ടാകാം. അത്തരം സഹാചര്യങ്ങളില്‍ ജമാഅത്ത് ഒഴിവാക്കല്‍ അവര്‍ക്ക് കറാഹത്ത് പോലുമില്ല. (ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ).

No comments:

Post a Comment