ഭർത്താവിനോടുള്ള കടമകൾ ഒറ്റനോട്ടത്തിൽ
ഭർത്താവ് സ്ഥലത്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും അവന്റെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക അവനെ പരിപൂർണ്ണമായി അനുസരിക്കുക അവനോട് നല്ല നിലയിൽ മാത്രം പെരുമാറുക ഭർത്താവിന് സുഖമനുഭവിക്കാൻ വേണ്ടി അവൾ തന്റെ ശരീരം അവന്ന് വഴിപ്പെടുത്തിക്കൊടുക്കുക, ഭർത്താവിന്റെ വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുക ,അവന് തൃപ്തിയുള്ള കാര്യങ്ങൾ മാത്രം പ്രവർത്തിക്കുക ,തന്റെ ശരീരത്തിലും അവന്റെ സ്വത്തിലും അവനെ വഞ്ചിക്കാതിരിക്കുക, അവന്റെ അനുവാദം കൂടാതെ പുറത്ത് പോവാതിരിക്കുക, അനുവാദത്തോടുകൂടി പുറത്തു പോവുമ്പോൾ തന്നെ താഴ്ന്ന വസ്ത്രങ്ങളണിഞ്ഞും അന്യപുരുഷൻമാരിൽ നിന്നും മറഞ്ഞും അങ്ങാടിയിൽ കൂടിയല്ലാതെ ശബ്ദം പുറത്ത് കേൾപ്പിക്കാതെയും പോവുക, നിസ്കാരം,നോമ്പ്, മുതലയാവയിലുള്ളതുപോലെ വീട്ടുകാര്യങ്ങളിലും ശ്രദ്ധയുണ്ടായിരിക്കുക ,ഭർത്താവ് നൽകിയതുകൊണ്ട് തൃപ്തിപ്പെടുക,സ്വന്തം ആവശ്യങ്ങളെക്കാൾ ഭർത്താവിന്റെ ആവശ്യങ്ങൾക്കു മുൻഗണന നൽകുക ,എപ്പോഴും ശരീരത്തെയും വസ്ത്രത്തെയും ദുർവാസനകളിൽ നിന്നു വിമുക്തമാക്കുക ,ഭർത്താവിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് എപ്പോഴും തയാറാവുക
മക്കളോട് കരുണ കാണിക്കുക ,ഭർത്താവിന്റെ വാക്കുകൾ അനുസരിക്കുകയും എതിര് പറയാതിരിക്കുകയും ചെയ്യുക (ഇഹ്യാ ഉലുമുദ്ദീൻ)
ഭർത്താവിന്റെ സ്നേഹം സമ്പാദിക്കുക, അവന്റെ തൃപ്തി നേടുക ,ഭർത്താവിന് സേവനം ചെയ്യുക ,ഭർത്താവിന് മനഃസംതൃപ്തിയോടെ ശയ്യ ഒരുക്കുക ,അനുവാദമില്ലാതെ ഭർത്താവിന്റെ ധനം ചെലവഴിക്കാതിരിക്കുക, അവനു മുന്നിൽ എപ്പോഴും ലജ്ജാവിവശയാവുക, അവന്റെ കൽപനകൾ ലംഘിക്കാതിരിക്കുക, അവന്റെ സംസാരം സശ്രദ്ധം ശ്രവിക്കുക ,ഭർത്താവ് വരുമ്പോഴും പോവുമ്പോഴും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുക, ശരീരത്തിൽ സുഗന്ധം ഉപയോഗിക്കുക ,ഭർത്താവിന്റെ കുടുംബാംഗങ്ങളെ ബഹുമാനിക്കുക , അവൻ ആവശ്യനിർവഹണത്തിന് ക്ഷണിക്കുമ്പോൾ ഒട്ടകപ്പുറത്താണെങ്കിൽ പോലും നിരസിക്കാതിരിക്കുക , ഭർത്താവിന്റെ സാന്നിധ്യത്തിൽ അവന്റെ സമ്മതം കൂടാതെ സുന്നത്ത് നോമ്പനുഷ്ഠിക്കാതിരിക്കുക, അവൻ ദരിദ്ര്യനും വിരൂപിയും അവൾ ധനികയും സുന്ദരിയും ആയതുകൊണ്ടൊന്നും അവൾ അവനെ നിന്ദിക്കുകയോ ദുരഭിമാനം പറയുകയോ ചെയ്യാതിരിക്കുക , കിട്ടിയത് കുറച്ചാണെങ്കിലും ധാരളമെന്ന് ഗണിക്കുക ,ഒരിക്കലും നന്ദികേട് കാണിക്കാതിരിക്കുക തുടങ്ങിയവ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനോടുള്ള കടമകളാണ്.
ഭർത്താവാണ് എല്ലാം
സ്ത്രീയെ സംബന്ധിച്ച് അവളുടെ എല്ലാമെല്ലാം ഭർത്താവാണ് അവനെക്കഴിച്ചേ അവൾക്കു മറ്റെന്തുമുള്ളൂ അന്യനായിരുന്ന ഒരു പുരുഷൻ അംഗീകൃതമായ രീതിയിൽ തന്റെ ജീവിതത്തിലേക്കു കടന്നു വന്ന നിമിഷം നിക്കാഹിന്റെ വചനം ഉരുവിട്ടതിലൂടെ സത്യത്തിൽ മരണം വരെയുള്ള തന്റെ ഉത്തരവാദിത്തങ്ങൾ അവൻ സ്വയം ഏറ്റെടുക്കുകയായിരുന്നു ഇനി അവൻ പറയുന്നതാണ് അവൾ അനുവർത്തിക്കേണ്ടത് അവന്റെ കൈയിലാണ് അവളുടെ ജീവിതത്തിന്റെ നീക്കുപോക്കുകൾ അവന്റെ കൽപ്പനകൾക്ക് അവൾ കാതോർത്തിരിക്കണം ഭർത്താവിനു സേവനം ചെയ്യുന്നതിൽ ഒരുപേക്ഷയും അവൾ കാണിച്ചു കൂടാ
അവന്റെ അതൃപ്തിക്കു പാത്രമാവുന്ന ഒരു പ്രവർത്തനവും അവളിൽ നിന്നുണ്ടായിക്കൂടാ പ്രിയതമന് സ്നേഹം പകർന്ന് സൗരഭ്യം പരത്തി അവനെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അവൾ ഏർപ്പെടണം ഇതിന് കടകവിരുദ്ധമായ ചെയ്തികൾ ഉണ്ടാവുന്നത് അവന്റെ അതൃപ്തി സമ്പാദിക്കുന്നതിലും തന്മൂലം ഇരുലോക പരാജയത്തിലുമായിരിക്കും കലാശിക്കുക
നബി (സ ) പറയുന്നു: ഭർത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയിലും ജീവിച്ചു കൊണ്ടിരിക്കെ അവൾ മരണപ്പെട്ടാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (തുർമുദി)
ഭർത്താവിനോട് ഭാര്യയ്ക്കുള്ള കടമകൾ തീർത്താൽ തീരാത്തതാണ് അവ പരമാവധി അവൾ നിറവേറ്റണം എത്രത്തോളമെന്നാൽ ഭർത്താവിന്റെ മൂർദ്ധാവ് മുതൽ പാദം വരെ ചീഞ്ഞളിഞ്ഞ് ചലം വരികയും അതിനെ അവൾ ഊമ്പിക്കുടിക്കുകയും ചെയ്താൽ പോലും ഭർത്താവിനോടുള്ള ബാധ്യത അവൾ നിർവഹിച്ചവളാവില്ല എന്ന് ഹദീസിൽ വന്നിരിക്കുന്നു
ആഇശ (റ) പറയുന്നു: സ്ത്രീ സമൂഹമേ ഭർത്താക്കന്മാരോടുള്ള കടമകളെക്കുറിച്ച് അറിവുള്ളവരാണ് നിങ്ങളെങ്കിൽ അവന്റെ കാലിനടിയിലെ പൊടി നിങ്ങളുടെ മുഖം കൊണ്ട് നിങ്ങൾ തുടച്ചു കൊടുക്കുമായിരുന്നേനെ ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ കടമ നിർവഹിക്കാനുള്ളത് തന്റെ ഭർത്താവിനോടു തന്നെയാണ്
ആഇശ (റ) ഒരിക്കൽ നബി (സ) യോട് ചോദിച്ചു: ഒരു സ്ത്രീ ഏറ്റവുമധികം ബാധ്യതപ്പെട്ടത് ആരോടാണ്? നബി (സ) പറഞ്ഞു: അവളുടെ ഭർത്താവിനോട് മഹതി ചോദിച്ചു: ഒരു പുരുഷൻ ജനത്തിൽ ഏറ്റവുമധികം ബാധ്യതപ്പെട്ടത് ആരോടാണ് ? തിരമേനി( സ) പറഞ്ഞു: അവന്റെ ഉമ്മയോട് (ഹാക്കിം)
ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കണമെന്ന ക്രൂരനായമൊന്നും ഇസ്ലാമിനില്ല പരസ്പരബന്ധവും സ്നേഹവും അച്ചടക്കവും നിലനിൽക്കാൻ വേണ്ടി മാത്രമാണ് ഇസ്ലാം ഭാര്യയോട് ഭർത്താവിനെ എല്ലാ നിലയ്ക്കും അനുസരിക്കണമെന്നു പറയുന്നത് അതല്ലാതെ അവളെ അടിമകളെപ്പോലെ പണിയെടിപ്പിക്കാനോ വരച്ച വരയിൽ നിർത്താനോ ഒന്നിനും വേണ്ടിയല്ല
ഭർത്താവിനോടുള്ള കടമകൾ പറയുമ്പോൾ ആധുനികതയുടെ മാറാപ്പുകൾ പേറി നടക്കുന്ന വനിതകൾക്കു വേണ്ടത്ര ഉൾക്കൊള്ളാൻ സാധിച്ചു കൊള്ളണമെന്നില്ല മോഡേൺ സംസ്കാരങ്ങൾ മാത്രം കണ്ടും കേട്ടും പഠിച്ചും നടക്കുന്നവർക്ക് അതെങ്ങനെ ദഹിക്കാനാണ് ?
മോഡേണിസത്തിന്റെ ഭാര്യയ്ക്കാണല്ലോ സ്ഥാനം അവളാണ് എല്ലാം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും മതഗ്രന്ഥങ്ങളിൽ വായിക്കാവുന്ന പഴനഞ്ചനല്ല ആധുനികതയുടെ കാഴ്ചപ്പാടിൽ ഭർത്താവ് ഫെമിനിയം വിഭാവനം ചെയ്യുന്നതിതാണ് മോഡേണിസ്റ്റുകൾക്കും അതിനെ അതിരറ്റു സ്നേഹിക്കുന്നവർക്കും സ്ത്രീപക്ഷ വാദികൾക്കും ഭർത്താവ് അത്ര കാര്യമല്ല തനിക്കു വേണ്ടി ചെലവിടുമ്പോഴേ സ്ത്രീ അവനെ അനുസരിക്കേണ്ടതുള്ളൂ ഉദ്യോഗവും അത്യാവശ്യ വരുമാനവും പഠിപ്പും പത്രാസുമുള്ള ആധുനിക വനിത എന്തിനു ചെലവിന് ഭർത്താവിനെ ആശ്രയിക്കണം ?
ഇരുകാലിൽ നിൽക്കാനുള്ള സാമ്പത്തികസ്രോതസ്സും തന്റേടവുമൊക്കെയുള്ളവരാണല്ലോ ആധുനികർ മാത്രമല്ല ഭർത്താവു തന്നെ വേണ്ട എന്നതിലേക്കു വരെ കാര്യങ്ങൾ എത്തിപ്പെട്ടു അംഗീകൃതവിവാഹത്തിനും ഭർത്താവിനും പകരം ബോയ്ഫ്രണ്ട് സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെട്ടു എപ്പോഴും കെട്ടിയും അഴിച്ചും മാറ്റിയും കൊണ്ടു നടക്കാവുന്ന ഒരു തരം ഉപകരണം ഫെമിനിസത്തിന്റെ ഒരു വാദം നോക്കൂ പുരുഷൻ പലപ്പോഴും ഒന്നിലധികം സ്ത്രീകളുമായി ശാരീരികബന്ധം പുലർത്തുന്നു സ്ത്രീ അങ്ങനെ ചെയ്താൽ വേശ്യ എന്നു മുദ്ര കുത്തുന്നു ആകയാൽ വിവാഹം (അംഗീകൃതബന്ധം ) നമുക്ക് വേണ്ട നമുക്ക് ആൺവേശ്യകളെ (Male Prostitude) സൃഷ്ടിക്കേണ്ടതുണ്ട് വി ഫീമേൽ എന്ന സ്ത്രീ സംഘടന 1935 ൽ പുറത്തിറക്കിയ ലഘുലേഖതിലാണ് ഇക്കാര്യമുള്ളത്
ഇങ്ങ് കേരളത്തിലും ഇത്തരം ശബ്ദങ്ങൾ ഉയരുന്നുണ്ട് ഏതാനും വർസങ്ങൾക്കു മുമ്പ് തൃശൂരിൽ നിന്നിറങ്ങിയ നളിനി ജമീലയുടെ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയുടെ ആമുഖത്തിൽ പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതുന്നതു കാണുക ആസക്തിയുടെ പരകോടിയിൽ പുരുഷന് സഖിയും സാന്ത്വനവുമാവുകയും ഒടുവിൽ മെഴുകുതിരി പോലെ എരിഞ്ഞടങ്ങുകയും ചെയ്യുന്ന സ്ത്രീജനത്തിന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായി നളിനി ജമീല നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ് ചരിത്രം ജമീലയെ കുറ്റക്കാരിയല്ലെന്നു തന്നെ വിധിക്കും ഭർത്താവിനെ സങ്കൽപ്പം തന്നെ തുടച്ചു മാറ്റപ്പെടുകയാണിവിടെയെല്ലാം പുരുഷന് ഭാര്യ ഒഴിച്ചു കൂടാനാവാത്ത ശാപമാണ് എന്ന് ഗിൽബർട്ട് പറഞ്ഞ വിധത്തിലേക്കും ഭാര്യ ഭർതൃ ബന്ധം മാറിപ്പോകരുത്
ജീവിതത്തിൽ സമാധാനവും സ്നേഹവും കളിയാടണം വിവാഹത്തിന്റെ ഒരു ലക്ഷ്യം അതാണ് പരസ്പരബാധ്യതകൾ നിറവേറ്റുമ്പോഴേ ഈ തരത്തിലുള്ള സന്തോഷം നിലനിൽക്കൂ വിശുദ്ധ ഖുർആൻ പറയുന്നു:
നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നു തന്നെ ഇണകളെ സൃഷ്ടിക്കുകയും പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടവുകയും ചെയ്തത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനത്തിന് ദൃഷ്ടാന്തമുണ്ട് (30:21)
ഒരിക്കൽ പ്രവാചകസന്നിധിയിൽ ﷺ ഒരു സ്ത്രീ വന്നു പറഞ്ഞു ജിഹാദ് അല്ലാഹു ﷻ പുരുഷന്മാർക്കാണ് നിശ്ചയിച്ചിട്ടുള്ളത് അവർക്കതിന് പ്രതിഫലം ലഭിക്കുന്നു ഞങ്ങൾ സ്ത്രീകളാണെങ്കിൽ ആ ജിഹാദിന് സൗകര്യം ചെയ്തു കൊടുക്കുന്നു ഞങ്ങൾക്കും അതിൽ വല്ലതും ലഭിക്കുമോ ?
നബി ﷺ പറഞ്ഞു : നീ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളോടും പറയുക ;ഭർത്താവിനോടുള്ള അനുസരണയും ബാധ്യത നിർവഹണവും ജിഹാദിനു തുല്യ പ്രതിഫലാർഹമാണെന്ന് പക്ഷേ നിങ്ങളിൽ അധികപേരും അങ്ങനെയല്ല
നബി ﷺ പറഞ്ഞു: ഞാൻ ഒരാളോട് മറ്റൊരാളുടെ മുന്നിൽ സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നെങ്കിൽ സ്ത്രീയോട് അവളുടെ സ്വന്തം ഭർത്താവിനു മുന്നിൽ സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു (തുർമുദി)
സ്ത്രീക്ക് അവളുടെ ഭർത്താവിനോടുള്ള ബാധ്യതയുടെ ആഴം ഇത് മനസ്സിലാക്കിത്തരുന്നുണ്ട്.
ഭർത്താവിനെ അനുസരിക്കുക
കുറ്റകരമല്ലാത്ത കാര്യങ്ങളിൽ ഭർത്താവിന്റെ ആജ്ഞകൾക്ക് ഭാര്യ വഴിപ്പെടൽ നിർബന്ധമാണ്. ഒരു സ്ത്രീ അഞ്ചുനേരത്തെ നമസ്കാരം റമളാനിലെ നോമ്പനുഷ്ഠിക്കുകയും നിഷിദ്ധകാര്യങ്ങളിൽ നിന്ന് ഗുഹ്യത്തെ സൂക്ഷിക്കുകയും ഭർത്താവിന് വഴിപ്പെടുകയും ചെയ്താൽ അവൾ സ്വർഗാവകാശികളാണെന്ന് ലോകയ്ക ഗുരുവേ മുഹമ്മദ് (സ) പറഞ്ഞതയി ഹദീസിലുണ്ട്. ഭർത്താവിനോടുള്ള അനുസരണയില്ലായ്മയും അവൻ ചെയ്തു തരുന്ന ഉപകാരങ്ങൾക്ക് നന്ദി കാണിക്കാതിരിക്കുകയും ചെയ്യന്ന സ്ത്രീ നരകവാസിയാണെന്നും ഹദീസിലുണ്ട്.
ഭർത്താവിനോട് പിണങ്ങിയാൽ അവൾക്കു ചെലവിനു കൊടുക്കൽ അവന് നിർബന്ധമല്ലാതാവും അനുസരണയില്ലായ്മ പിണക്കമാണ് അപ്പോൾ ഭർത്താവിനെ അനുസരിക്കുന്നെങ്കിലേ ചെലവിനു നൽകൽ ഭർത്താവിനു ബാധ്യതയുള്ളൂ ഭർത്താവിനെ അനുസരിക്കാതിരിക്കുക ,ആർത്തവം, രോഗം, ലിംഗം വലുതാവുക തുടങ്ങിയ കാരണങ്ങൾ കൂടാതെ സുഖാസ്വദനങ്ങളിൽ നിന്നു ഭർത്താവിനെ വിലക്കുക ,അവന്റെ സമ്മതമോ, തൃപ്തിയോ കൂടാതെ അവന്റെ വീട്ടിൽ നിന്നു പുറപ്പെടുക എന്നിവ കൊണ്ടെല്ലാം പിണക്കമുണ്ടാവും (തുഹ്ഫ8/327)
ഭർത്താവിനെ വഴിപ്പെട്ടു ജീവിക്കുന്ന സ്ത്രീക്ക് പക്ഷികളും മത്സ്യങ്ങളും മലക്കുകളും സൂര്യചന്ദ്രാദികളും പൊറുക്കലിനെ തേടുന്നതും ഭർത്താവിന്റെ അതൃപ്തിയിൽ ജീവിക്കുന്ന സ്ത്രീയെ ഇവയെല്ലാം ശപിക്കുന്നതുമാണെന്നു ഹദീസിൽ കാണാം
ഉത്തമഭാര്യ എങ്ങനെയുള്ളവളാണെന്നു നബി (സ) പറയുന്നു: നീ അവളെ നോക്കിയാൽ നിന്നെ അവൾ സന്തോഷിപ്പിക്കുകയും നീ ആജ്ഞപിച്ചാൽ അവൾ അനുസരിക്കുകയും നിന്റെ അഭാവത്തിൽ നിന്റെ ധനത്തിലും അവളുടെ ദേഹത്തിലും നിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ (ഇബ്നു കബീർ)
നബി (സ)യുടെ കാലത്ത് ഒരാൾ യാത്രയ്ക്കൊരുങ്ങിയപ്പോൾ തന്റെ വീടിന്റെ രണ്ടാം നിലയിൽ താമസിക്കുന്ന ഭാര്യയോട് അവിടെ നിന്ന് താഴോട്ടിറങ്ങരുതെന്നു കൽപ്പിച്ചു അങ്ങനെ അദ്ദേഹം യാത്ര പോയി അവളുടെ പിതാവ് വീടിന്റെ താഴെ നിലയിലായിരുന്നു താമസിച്ചിരുന്നത് പിന്നീട് തന്റെ പിതാവിനു രോഗം ബാധിച്ചപ്പോൾ അദ്ദേഹത്തെ ഒന്നു കാണാൻ വേണ്ടി താഴോട്ടിറങ്ങാനായി അവൾ നബി (സ)യുടെ അനുവാദം ചോദിച്ചു നിന്റെ ഭർത്താവിന്റെ കൽപ്പന അനുസരിക്കുക എന്നായിരുന്നു അന്നേരം നബി (സ) പ്രതികരിച്ചത് പിന്നീട് പിതാവ് മരണപ്പെട്ടു അപ്പോഴും സ്വന്തം പിതാവിന്റെ ജനാസയൊന്നു കാണുന്നതിന് വേണ്ടി താഴോട്ടിറങ്ങാനായി അവൾ നബി(സ)യോട് അനുവാദം ആരാഞ്ഞു നിന്റെ ഭർത്താവിനെ അനുസരിക്കുക എന്നു തന്നെയായിരുന്നു അപ്പോഴും നബി തങ്ങളുടെ മറുപടി
അങ്ങനെ വീടിന്റെ ഒന്നാം നിലയിൽ കിടക്കുന്ന പിതാവിനെ കാണാൻ രണ്ടാം നിലയിലുള്ള സ്വന്തം മകൾ ഇറങ്ങി വന്നില്ല പിതാവ് ഖബറടക്കം ചെയ്യപ്പെട്ടു അന്നേരം ആ സ്ത്രീ സ്വന്തം ഭർത്താവിനു വഴിപ്പെട്ട കാരണത്താൽ അല്ലാഹു ആ പിതാവിന്റെ മുഴുവൻ ദോഷങ്ങളും പൊറുത്തു കൊടുത്തിരിക്കുന്നു എന്ന് അവളെ അറിയിക്കുവാൻ വേണ്ടി നബി (സ) അവളുടെ അടുത്തേക്ക് ഒരാളെ അയച്ചു (ത്വബ്റാനി)
ഭർത്താവ് നാട്ടിലുണ്ടായിരിക്കെ സുന്നത്ത് നോമ്പനുഷ്ഠിക്കണമെങ്കിൽ പോലും ഭാര്യയ്ക്ക് അവന്റെ സമ്മതം വേണമെന്നാണ് നബി (സ) പഠിപ്പിച്ചതും ബുഖാരിയും മുസ്ലിംമും ഈ ഹദീസ് ഉദ്ദേശിക്കുന്നുണ്ട്. അതുപോലെ തന്നെ ഭർത്താവിന്റെ സമ്മതമില്ലാതെ മതപഠനക്ലാസ്സുകൾക്കും സ്ത്രീ പോകാവതല്ല. എന്നാൽ പഠിക്കൽ നിർബന്ധമായ അറിവുകൾ നേടാൻ വെറെ നിർവാഹമൊന്നുമില്ലെങ്കിൽ പുറത്തു പോവാം. പഠിക്കൽ നിർബന്ധമായ കാര്യങ്ങൾ തന്റെ ഭർത്താവിൽ നിന്നോ വിവാഹബന്ധം നിഷിദ്ധമായവരിൽ നിന്നോ പഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം അറിവുകൾ നേടാൻ പുറത്തു പോകാവുന്നതാണ് (തുഹ്ഫ 8/327, ഇആനത്ത് 4/81)
ഹജ്ജും ഉംറയും വിലപ്പെട്ടതായതിനാൽ ഒരു ഹജ്ജിനും ഉംറയ്ക്കും ഭർത്താവിന്റെ സമ്മതമില്ലാതെ പോകുന്നതിനു വിരോധമില്ല. എന്നാൽ അത് ഭർത്താവിനോടുള്ള പിണക്കത്തിൽപെടും. പക്ഷേ അതുകാരണം അവൾ കുറ്റക്കാരിയല്ല ഹജ്ജിന്റെയും ഉംറയുടെയും കാര്യങ്ങൾ അത്രയ്ക്കും വിലപ്പെട്ടതിനാലാണിത് (തുഹ്ഫ8/330)
ഭർത്താക്കന്മാരെ അനുസരിക്കാത്ത സ്ത്രീകളെ ശപിക്കുവാൻ 70,000 മലക്കുകളെ അല്ലാഹു നിയോഗിച്ചിട്ടുണ്ട് .
നന്ദിയുള്ളവളാകുക
തന്റെ എല്ലാമെല്ലാമായ തന്നെ സംരക്ഷിക്കുന്ന പ്രാണനാഥനോട് എല്ലായ്പ്പോഴും നന്ദിയുള്ളവളാകുക അവനോട് നന്ദി കാണിക്കുന്നത് അവന്റെ തൃപ്തിക്കും അതുവഴി അല്ലാഹുവിന്റെ ﷻതൃപ്തിക്കും കാരണമാവും നന്ദികേട് കാണിച്ചാൽ ഭർത്താവിന്റെ അതൃപ്തിക്കും അല്ലാഹുവിന്റെ ﷻഅതൃപ്തി സമ്പാദിക്കുന്നതിനും നരകപ്രവേശനത്തിനും ഹേതുവായിത്തീരും.
ഭർത്താവ് ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും ചെറുതായിക്കാണരുത് അങ്ങനെ ചെയ്താൽ അത് നന്ദികേടിന്റെ തുടക്കമാവും
നബി ( സ) പറയുന്നു: ഒരിക്കൽ ഞാൻ നരകം കണ്ടു അപ്പോഴതിൽ കൂടുതലും സ്ത്രീകളായിരുന്നു അന്നേരം സ്വഹാബികൾ ചോദിച്ചു: എന്തുകൊണ്ടായിരുന്നു നബിയേ ﷺ, സ്ത്രീകൾ കൂടുതലായത് ? അല്ലാഹുവിനെയാണോ ﷻഅവർ നിഷേധിച്ചത് ?
അന്നേരം നബി ﷺ പറഞ്ഞു: അല്ല ; അവരുടെ ഭർത്താക്കന്മാരെയും അവർ ചെയ്ത നന്മകളെയുമാണ് അവർ നിഷേധിച്ചത്. വർഷങ്ങളോളം അവരിൽ ഒരാൾക്കു നിങ്ങൾ ഗുണം ചെയ്തുവെന്നിരിക്കട്ടെ അനന്തരം അവൾക്കിഷ്ടമില്ലാത്ത ചെറിയൊരു കാര്യം നിങ്ങളുടെ അടുത്തു നിന്നുണ്ടായാൽ ഉടൻ അവൾ പറയും :നാളിതുവരെ നിങ്ങളിൽ നിന്ന് ഒരു ഗുണവും ഞാൻ കണ്ടിട്ടില്ല (ഹദീസ്)
ഒരു സ്ത്രീ തന്റെ ഭർത്താവിനോട് നിങ്ങളുടെ പക്കൽ നിന്ന് ഇതേവരെ യാതൊരു ഗുണവും എനിക്കു ലഭിച്ചിട്ടില്ല എന്നു പറഞ്ഞാൽ അവളുടെ സൽക്കർമങ്ങളെല്ലാം പൊളിഞ്ഞു പോകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
എന്തുമാത്രം ആക്ഷേപാർഹമായ ദുസ്വഭാവമാണിത് ഭാര്യയെയും മക്കളെയും വിചാരിച്ച് സകലകഷ്ടപ്പാടുകളും സഹിച്ച് മരുഭൂമിയിലും മറ്റും ചോര നീരാക്കി പണിയെടുക്കുന്ന പുരുഷൻ അവർ കഷ്ടപ്പാടുകൾ അറിയരുതെന്ന നിർബന്ധബുദ്ധിയോടെ ഇല്ലായ്മയിലും അവർക്കു പരമാവധി നന്മ ചെയ്യുന്നു സുഖസൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നു മനം നിറയെ എപ്പോഴും ഭാര്യയും കുടുംബവും മാത്രം ഇക്കാരണത്താൽ തന്നെ എല്ലാ നിലയ്ക്കും അവർ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണവന് പക്ഷേ ഭാര്യയുടെ ചില വർത്തമാനങ്ങൾ കേൾക്കുമ്പോൾ ഒന്നും വേണ്ട എന്നു തോന്നിപ്പോവും ജീവിതത്തോടു തന്നെ വിരക്തി അനുഭവപ്പെടും എല്ലാം അവർക്കു വേണ്ടി ത്യജിച്ചിട്ടും തന്നെ അംഗീകരിക്കുകയോ സ്നേഹത്തോടെ ഒരു നന്ദി വാക്കു പറയുകയോ ചെയ്യുന്നില്ല സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്ന നിമിഷം മനസ്സും ശരീരവും തളർന്ന് നിസ്സഹായതയോടെ അങ്ങേയറ്റത്തെ അവസ്ഥ സംജാതമാക്കുന്ന അവസരം പലരും ഈ സമയം വല്ലാതെ പതറിപ്പോവും
ചിലർ നിയന്ത്രണം വിട്ട് തട്ടിക്കയറും ; അക്രമസക്തരാവും പാവം പുരുഷൻ അവൻ എന്തു ചെയ്യും ? വല്ലാത്തൊരു അവസ്ഥ തന്നെയാണിത് ഭാര്യമാരുടെ നന്ദികേടിന്റെ ഫലം സ്ത്രീകളേ ചിന്തിക്കുക ഖൽബ് തുറന്നു തന്നെ നിങ്ങളുടെ വായിൽ നിന്ന് അടർന്ന് വീഴുന്ന നന്ദികേടിന്റെ ഒരൊറ്റ വാക്ക് മതി ചിലർ തകർന്നില്ലാതാവാൻ സൂക്ഷിക്കണം ഒരൊറ്റ സ്ത്രീയിൽ നിന്നും ഇത്തരം നന്ദികേടിന്റെ വർത്തമാനങ്ങൾ പറഞ്ഞു വരരുത് അത്തരം വാക്കുകൾ കൊണ്ട് ഭർത്താവിനെ നോവിപ്പിക്കരുത് പകരം ചെറുതെങ്കിൽ പോലും അവനിൽ നിന്നുണ്ടാവുന്ന ഏതൊരു നന്മയെയും പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അതവന് കൂടുതൽ നന്മകൾ ചെയ്യാൻ ഉണർവും പ്രോത്സാവനവുമാവും
നബി (സ) പറഞ്ഞു: എല്ലാ നിലയ്ക്കും ഭർത്താവിനെ ആശ്രയിച്ചു ജീവിച്ചിട്ടും ഭർത്താവിനോട് നന്ദി പ്രകടിപ്പിക്കാത്ത സ്ത്രീയെ അല്ലാഹു തിരിഞ്ഞു നോക്കുകയില്ല അഥവാ അവന്റെ (അല്ലാഹുവിന്റെ ﷻ) കാരുണ്യം അവർക്കു ലഭിക്കുകയില്ല.
ദേഹം സൂക്ഷിക്കുക
സ്ത്രീയുടെ ശരീരം അവളുടെ ഭർത്താവിനു മാത്രം അവകാശപ്പെട്ടതാണ് അതിനാൽ അതു മറ്റാരുടെ മുന്നിലും പ്രദർശിപ്പിക്കുകയോ അന്യന് കാഴ്ചവയ്ക്കുകയോ സുഖാസ്വദനത്തിന് സൗകര്യം ചെയ്തു കൊടുക്കുകയോ ചെയ്യുന്നത് കടുത്ത അപരാധവും ഭർത്താവിനെ വഞ്ചിക്കലുമാണ് അന്യനുമായി ഇത്തരത്തിലുള്ള ബന്ധങ്ങൾ ഒരു ഭർത്താവും ഇഷ്ടപ്പെടുകയുമില്ല അപ്പോൾ രഹസ്യമായോ പരസ്യമായോ വീടിനകത്തുവെച്ചോ പുറത്തോ ഒരു നിലയ്ക്കും മറ്റുള്ളവർ അവളുടെ ശരീരം ആസ്വദിച്ചു കൂടാ അഴക് വെളിവാക്കുന്ന നടത്തവും ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവുമെല്ലാം അവൾ ഉപേക്ഷിക്കണം അന്യരെ വീട്ടിൽ കയറ്റുകയും വിരിപ്പിൽ ചവിട്ടാനനുവദിക്കുകയും ചെയ്യുന്ന സ്ത്രീകൾ എന്തുമാത്രം കുറ്റമാണ് ചെയ്തു കൂട്ടുന്നത് .
അംറുബ്നുൽ അഹ്വസ് (റ) ഉദ്ധരിക്കുന്നു : ഹജ്ജത്തുൽ വിദാഇൽ നബി (സ)പറയുന്നത് ഞാൻ കേട്ടു നിങ്ങൾക്ക് നിങ്ങളുടെ സ്ത്രീകളോട് ചില ബാധ്യതകളുണ്ട് നിങ്ങൾ വെറുക്കുന്നവർ നിങ്ങളുടെ വിരിപ്പിൽ ചവിട്ടാനനുവദിക്കാതിരിക്കലും നിങ്ങളുടെ വീട്ടിൽ അന്യർക്ക് പ്രവേശനാനുമതി നൽകാതിരിക്കലും സ്ത്രീകൾ നിങ്ങൾക്കു ചെയ്തു തരേണ്ട ബാധ്യതകളാണ് (തുർമുദി)
സ്വർഗത്തിന്റെ ഏതു കവാടത്തിലൂടെയും പ്രവേശനാനുമതി ലഭിക്കുന്ന സ്ത്രീയുടെ വിശേഷണങ്ങൾ പറയവെ നബി (സ) പ്രത്യേകം എണ്ണിയ വിശേഷണം അവളുടെ ഗുഹ്യഭാഗത്തെ അന്യരിൽ നിന്നു സംരക്ഷിച്ചു എന്നാണ് തന്റെ ശരീരത്തിൽ വഞ്ചന നടത്താത്ത ഭാര്യയെ കിട്ടുക എന്നത് വലിയ സൗഭാഗ്യമാണ്
നബി (സ) പറയുന്നു : നാലു കാര്യങ്ങൾ ഒരു മനുഷ്യനു നേടിയെടുക്കാൻ സാധിച്ചാൽ ഇരുലോകനന്മകളും അവൻ കരസ്ഥമാക്കിയവനാവും ഒന്ന്: എപ്പോഴും അല്ലാഹുവിനെ സ്മരിക്കുന്ന നാവ് ,രണ്ട് : അവനെ സ്തുതിക്കുന്ന ഹൃദയം, മൂന്ന് ; പരീക്ഷണങ്ങളിൽ ക്ഷമിക്കുന്ന ശരീരം ,നാല് ഭർത്താവിന്റെ സമ്പത്തിലോ തന്റെ ശരീരത്തിലോ വഞ്ചന നടത്താത്ത ഭാര്യ
ഇമാം ഗസ്സാലി (റ) പറയുന്നു: ഒരു ഭർത്താവിനോട് ഭാര്യയ്ക്ക് പല ഉത്തരവാദിത്തങ്ങളുണ്ട് അവയിൽ സുപ്രധാനമായത് അവളുടെ ദേഹത്തെ അന്യരിൽ നിന്ന് മറക്കലും സംരക്ഷിക്കുകയും ചെയ്യലും അനാവശ്യമായി അവനോട് ഒന്നും ചോദിക്കാതിരിക്കലും ഹറാമായ ജോലി ചെയ്യുന്നതിൽ നിന്ന് അവനെ തടയലുമാണ് ഭർത്താവിന്റെ അനുവാദം കൂടാതെ അവന്റെ വീട്ടിൽ പ്രവേശിക്കുവാൻ അന്യർക്ക് അവൾ അനുവാദം നൽകുകയും അരുത് എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
പരബന്ധം
പരബന്ധം അത്യധികം അപകടകരമാണ് അന്യപുരുഷനുമായി ഒരു നിലയ്ക്കുള്ള ബന്ധവും ഭൂഷണമല്ല പ്രവാസി ഭാര്യമാർ പ്രത്യേകിച്ചും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം ഭാര്യയുടെ വഴിവിട്ട ബന്ധം ഭർത്താവിനെയും കുടുംബത്തെയും തകർക്കും.
ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു മലയാള പ്രസിദ്ധീകരണം സർവേ നടത്തുകയുണ്ടായി കുഗ്രാമങ്ങളിലാണ് പ്രധാനമായും സർവേ നടന്നത് ഭർത്താക്കന്മാരുടെ അത്ര തന്നെ ഭാര്യമാരും അപഥസഞ്ചാരികളാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു 50 ശതമാനത്തോളം ഭർതൃമതികൾ ദാമ്പത്യേതരബന്ധങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ഒരു ഇംഗ്ലീഷ് പത്രം നടത്തിയ മറ്റൊരു സർവേ വ്യക്തമാക്കുന്നത്.
നബി (സ) യുടെ മുന്നിൽ വന്ന് ഒരു സ്വഹാബി സങ്കടപ്പെടുന്നു : നബിയേ ﷺ തൊട്ട കൈ ഒന്നും എന്റെ ഭാര്യ തട്ടുന്നില്ല ഞാനിനി എന്തു ചെയ്യും? ഭാര്യയുടെ സ്വഭാവം കണ്ട് സഹികെട്ടാണ് ആ സ്വഹാബി വന്നത് പരപുരുഷന്മാരുമായി കൊഞ്ചിക്കുഴയുന്നതിൽ ഭാര്യയ്ക്ക് ഒരു മടിയുമില്ല ലജ്ജയില്ല ചിലർ അവളുടെ വസ്ത്രം പിടിച്ചു വലിക്കുന്നു അവൾക്കത് ഹരം വീട്ടിൽ വന്ന് വല്ലവനും വല്ലതുമെടുത്താലും അവൾ തടയില്ല
തൊട്ട കൈ തട്ടുന്നില്ലെങ്കിൽ അവളെ അകറ്റുക വിവാഹം ബന്ധം വേർപ്പെടുത്തുക നബി (സ) പറഞ്ഞു
സ്വഹാബി പറഞ്ഞു: എനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല അവളില്ലാതെ പൊറുക്കാൻ എനിക്കു സാധിക്കില്ല അഥവാ ഞാനവളെ വേർപ്പെടുത്തിയാലും എന്റെ മനസ്സ് അവളെ പിന്തുടരും
എങ്കിൽ നീ അവളു പിറകെ പൊയ്ക്കോ നബി ﷺ പറഞ്ഞു ഇമാം നസാഈ (റ) ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
നന്നായി വസ്ത്രധാരണം ചെയ്യുക ,നഗ്നതാ പ്രദർശനം ഒഴിവാക്കുക, അഴിഞ്ഞാടാതിരിക്കുക ,അന്യരോട് സൗമ്യമായി സംസാരിക്കാതിരിക്കുക ,അന്യൻ ഒരു നിലയ്ക്കും തന്റെ ശരീരം ദർശിക്കാതിരിക്കുക ,ലജ്ജയുണ്ടായിരിക്കുക തുടങ്ങിയവയൊക്കെ ശരീരം സൂക്ഷിക്കുന്നതിൽ പെട്ടതാണ്.
നല്ല നിലയിൽ പെരുമാറുക
കൂലിപ്പണിക്കാരന് അയാൾ അത്യാവശ്യം എല്ലാ നാടൻ ജോലികളും ചെയ്യും തോട്ടം കിളയ്ക്കും ,ചുമടെടുക്കും,പുല്ല് വെട്ടും, നിർമാണപ്രവൃത്തികൾക്ക് സഹായിയായിപ്പോവും ഏതു ജോലിക്കായാലും അതിരാവിലെ വീട്ടിൽ നിന്നിറങ്ങണം പരിസരങ്ങളും അയൽപ്രദേശങ്ങളിലുമെല്ലാം അയാൾ ജോലിക്കെത്തും നേരം ഇരുട്ടിത്തുടങ്ങിയാലേ വീടണയൂ ഏതൊരു സാധാരണ കൂലിപ്പണിക്കാരെയും പോലെ തന്നെ അറുന്നൂറും എഴുന്നൂറും രൂപയ്ക്കാണ് ദേഹമിളക്കിയുള്ള കഠിനജോലികൾ ചെയ്യുന്നത് കൂടിയാൽ 800-900 അത്ര ആരോഗ്യവാനൊന്നുമല്ല അയാൾ കുടുംബം പുലർത്തണം എന്ന ഒറ്റ ഉദ്ദേശ്യത്തിൽ ഏതു ജോലിയും ചെയ്യാൻ സന്നദ്ധനാവുകയാണ് അല്ലാതെ വേറെ നിർവാഹമില്ല
ഒരുദിവസം അയാൾ ജോലി കഴിഞ്ഞ് ക്ഷീണിച്ചവശനായ തന്റെ വീട്ടു മുറ്റത്തെത്തി മണ്ണിൽ പുരണ്ടതിനാൽ അകത്തു കയറിയില്ല ആരെയും കാണുന്നില്ല ഭാര്യയെ നീട്ടി വിളിച്ചു സ്നേഹത്തിന്റെ സുഗന്ധം കലർന്ന വിളി ആഇശ്വോ ..... ആഇശ്വോ ....ജ്ജെവിടെ ? ഒരനക്കവുമില്ല പിന്നെയും വിളിച്ചു പുരയിടത്തിനു ചുറ്റും നടന്നു വിളിച്ചു വിളിയോടു വിളി തന്നെ ഒരു മറുപടിയുമില്ല അവസാനം നിർവാഹമില്ലാതെ വീട്ടിൽ കയറി നോക്കി അപ്പോഴതാ അടച്ചിട്ട മുറിയിൽ നിന്ന് ചെറിയ ശബ്ദം സീരിയൽ ഓടുകയാണ് ദേഷ്യമൊന്നും പ്രകടിപ്പിക്കാതെ തന്നെ സ്നേഹസമ്പന്നനായ അയാൾ വാതിലിൽ മുട്ടിവീണ്ടും വിളിച്ചു ആഇശ്വോ ..... അയാൾ ക്ഷമയോടെ വീണ്ടും വീണ്ടും വാതിൽ മുട്ടി എന്നാൽ വലിയൊരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം വാതിൽ തുറന്ന ഭാര്യ ഭദ്രകളിയെപ്പോലെ ഉറഞ്ഞു തുള്ളുന്നു സ്വസ്ഥമായി ഒന്നു കാണാന്നു വിചാരിച്ചാ അതിനും സമ്മതിക്കൂലാ... അപ്പോ ആഇച്യോ ആഇച്യോ എന്ന് വിളിച്ച് കൂവി നടക്കും എന്താ മനുസാ ഇങ്ങക്ക് വേണ്ടത് ഒന്ന് പറഞ്ഞ് തൊലക്ക് ..... ഒന്നാലോചിച്ചു നോക്കൂ അയാളുടെ ഭാര്യ ഈ നിലയ്ക്കാണ് പ്രതികരിക്കുന്നതെങ്കിൽ അയാളുടെ പോട്ടെ നമ്മുടെ അവസ്ഥ എന്തായിരിക്കും? മാനസികനില താളം തെറ്റില്ലേ ? പകൽ മുഴുവൻ ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി പാടത്തും പറമ്പത്തും എല്ല് മുറിയെ പണിയെടുത്ത് വീട്ടിൽ വന്നു കയറുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ എന്തു ചെയ്യും ?
ഭർത്താവിനോട് വളരെ സൗമ്യതയോടെ മാത്രമേ ഭാര്യ പെരുമാറാവൂ ജീവിതത്തിന്റെ പ്രതിസന്ധികളിൽ പുരുഷന് താങ്ങും തണലും പലപ്പോഴും ഭാര്യ മാത്രമാണ് ജോലി കഴിഞ്ഞ് തിരിച്ചു ക്ഷീണിതനായി വീട്ടിലെത്തുന്ന പ്രിയതമനെ സ്നഹവായ്പോടെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കാൻ കാത്തുനിൽക്കുന്നവളാണ് യഥാർത്ഥ ഭാര്യ സംഘർഷഭരിതമായ അവന്റെ മനസ്സിന് ആശ്വാസത്തിന്റെ തെളിനീര് പകരേണ്ടത് ഭാര്യയുടേതല്ലാതെ മറ്റാരുടെ ബാധ്യതയാണ്? കുടിക്കാൻ വല്ലതും വേണോ എന്നു ചോദിക്കാതെ അല്ലെങ്കിൽ കുടിക്കാൻ വല്ലതും എടുക്ക് എന്നവൻ ആവശ്യപ്പെടുന്നതിനു മുമ്പ് ഗ്ലാസ്സിൽ വെള്ളവുമായി അവനെ സമീപിക്കുന്നത് അവന് എന്തുമാത്രം മധുരതരമായിരിക്കും ആ സ്നേഹമസൃണമായ പെരുമാറ്റം ഏതൊരു ഭർത്താവിനെയും ആഹ്ലാദഭരിതനാക്കും വേണ്ടെങ്കിൽ പോലും അതു വാങ്ങിക്കുടിക്കാൻ അവൻ ആവേശം കാണിക്കും ഒളിച്ചോടിപ്പോയ അടിമയുടെയും ഭർത്താവിനോട് വെറുപ്പുള്ള സ്ത്രീയുടെയും ലഹരി സാധനങ്ങൾ ഉപയോഗിക്കുന്നവരുടെയും അമലുകൾ അല്ലാഹു സ്വീകരിക്കില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്
ദാവൂദ് നബി (അ) പറഞ്ഞു: ദുഃസ്വഭാവിനിയായ സ്ത്രീ പുരുഷനെ സംബന്ധിച്ചിടത്തോളം വൃദ്ധന്റെ തലയിൽ കയറ്റി വെച്ച് ഭാരിച്ച ചുമട് പോലെയും കണ്ണിനു കുളിർമയേകുന്ന സൽസ്വഭാവിനി പുരുഷൻ തന്റെ തലയിൽ ധരിച്ച സ്വർണക്കിരീടത്തിനു തുല്യവുമാണ്.
ഒരിക്കൽ സൽമാനുൽ ഫാരിസി(റ) യോടു കൂടി നബി ( സ) മകൾ ഫാത്വിമ (റ)യുടെ വീട്ടിൽ വരികയുണ്ടായി അപ്പോൾ ഫാത്വിമ (റ) കരഞ്ഞു കൊണ്ടിരിക്കുകയാണ് അവിടുന്ന് കാരണം അന്വേഷിച്ചപ്പോൾ മകൾ പറഞ്ഞു: ഞാനും ഭർത്താവ് അലി(റ)വും തമ്മിൽ കുറച്ചു സംസാരമുണ്ടായി. അറിയാതെ എന്റെ പക്കൽ നിന്നു ചില വാക്കുകൾ വന്നു പോയി അതു കാരണം അദ്ദേഹം എന്നോടു കോപിച്ചു ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നോക്കിയപ്പോൾ ദേഷ്യത്തോടെ മുഖം തിരിച്ചു കളയുകയാണുണ്ടായത് തന്നിമിത്തം ഞാൻ വളരെയധികം വ്യസനിക്കുകയും ചെയ്ത തെറ്റിന് അദ്ദേഹത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു ഇനി ഒരിക്കലും ഇത്തരം സംസാരങ്ങളുണ്ടാവില്ലെന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു അപ്പോൾ അദ്ദേഹം എനിക്കു മാപ്പ് തരികയും എന്റെ മുഖത്തു നോക്കി ചിരിക്കുകയും ചെയ്തു എങ്കിലും ഇങ്ങനെ ഒരു തെറ്റ് എന്റെ പക്കൽ നിന്നു വന്നതിനെ സംബന്ധിച്ച് ഞാൻ അല്ലാഹുവിനെ ﷻ ഭയപ്പെട്ടു കരയുകയാണ് തദവസരം നബി (സ) പറഞ്ഞു: എന്നെ നബിയായി നിയോഗിച്ച അല്ലാഹുവിനെ ﷻ തന്നെ സത്യം അലി പൊരുത്തപ്പെടാതെ നീ മരണപ്പെട്ടു പോവുകയാണെങ്കിൽ ഞങ്ങൾ നിന്റെ മേൽ നമസ്കരിക്കുകയില്ലായിരുന്നു ഭർത്താവിന്റെ പൊരുത്തം ഇല്ലാത്തവർക്ക് അല്ലാഹുവിന്റെ ﷻ പൊരുത്തവും ഉണ്ടാവില്ല എന്നു നീ അറിഞ്ഞിട്ടില്ലേ ?
ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ മുഖത്തു നോക്കുന്നത് കഅബ ത്വവാഫ് ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. ഭർത്താവില്ലാത്ത സ്ത്രീ സാധുവാണെന്നും ഭർത്താവിന്റെ അടുത്ത് ഒരു മണിക്കൂർ ഇരിക്കുന്നത് ഒരു കൊല്ലത്തെ ഇബാദത്തിനേക്കാൾ ശ്രേഷ്ഠമാണെന്നും ഹദീസിൽ വന്നിട്ടുണ്ട്.
അതുപോലെ എപ്പോഴും അവളുടെ ശ്രദ്ധയും സാമീപ്യവും അവന്റെ കൂടെയുണ്ടായിരിക്കണം ഭർത്താവ് എവിടെയെങ്കിലും പോവുകയാണെങ്കിൽ എഴുന്നേറ്റ് യാത്രയാക്കണം. പരമാവധി ഗേറ്റ് വരെ അനുഗമിക്കുക എവിടെ നിന്നെങ്കിലും വരികയാണെങ്കിൽ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന മുഖവുമായി സ്വീകരിക്കുക
ബഹുമാനവും ആദരവും പ്രകടിപ്പിക്കുക തുടങ്ങിയവയൊക്കെ സൗമ്യമായ പെരുമാറ്റത്തിന്റെ ഭാഗമാണ്. വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്വന്തം ഭർത്താവിന് ശല്യമുണ്ടാക്കുന്നത് അവൾ വളരെയധികം സൂക്ഷിക്കണം
നബി (സ) പറയുന്നു: ഇഹലോകത്തു വെച്ച് ഒരു സ്ത്രീ അവളുടെ ഭർത്താവിനെ വിഷമിപ്പിക്കുമ്പോൾ സ്വർഗസ്ത്രീകളിൽ പെട്ട അവന്റെ ഭാര്യ അവളോട് വിളിച്ചു പറയും നീ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് അദ്ദേഹം നിന്റെയടുക്കൽ ഒരു വിരുന്നുകാരൻ മാത്രമാണ് അടുത്തു തന്നെ അദ്ദേഹം നിന്നെ വിട്ട് നമ്മുടെ അടുക്കൽ വരുന്നതാണ് നിന്നെ അല്ലാഹു ﷻ ശപിക്കട്ടെ (തുർമുദി)
നബി (സ) മറ്റൊരിക്കൽ പറഞ്ഞു: വല്ല സ്ത്രീയോടും കോപിച്ച നിലയിൽ അവളുടെ ഭർത്താവ് മരണപ്പെട്ടാൽ ആ സ്ത്രീയുടെ നിസ്കാരം അവളുടെ ചെവിയുടെ മേൽപ്പോട്ടുയരുകയില്ല (തുർമുദി)
സുഖാസ്വദനത്തിന് ശരീരം വഴിപ്പെടുത്തിക്കൊടുക്കുക
ഭാര്യയ്ക്ക് ഭർത്താവിനോടുള്ള അതിപ്രധാനമായ ഒരു കടമയാണ് ഭർത്താവിന് സുഖാസ്വദനം നേടുന്നതിന് തന്റെ ശരീരം വഴിപ്പെടുത്തിക്കൊടുക്കുക എന്നത് വിവാഹം ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ സംഗതിയാണ് കാലങ്ങളുടെ കാത്തിരിപ്പിനും ഭാരമേറിയ പ്രതീക്ഷകൾക്കുമൊടുവിലാണ് വിവാഹസുദിനം ഒരാളുടെ ജീവിതത്തിലേക്കു കടന്നു വരുന്നത് ആദ്യരാത്രിയിലാണ് അതിലെ ഏറ്റവും സമ്മോഹനമായ നിമിഷങ്ങൾ വൈകാരിതകയുടെ ഭയത്തിന്റെ അതിലേറെ പ്രതീക്ഷകളുടെ തിരതള്ളലിൽ സംഘർഷഭരിതമായ മനസ്സ് കാലങ്ങളായി മനസ്സിലും ശരീരത്തിലും മുറ്റിനിന്ന ഈ സംഘർഷം ഇറക്കി വയ്ക്കാൻ പ്രതീക്ഷയുടെ കെട്ടുപൊട്ടിക്കാൻ വെമ്പുന്ന സമയം
വിവാഹത്തിന്റെ അഞ്ചാം നാൾ ഭാര്യയോട് വഴിപിരിയേണ്ടി വന്ന ഹതഭാഗ്യനാണ് സലീം. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു ന്നാലും ഇത്രയും പെട്ടെന്നോ ? ആ ചെക്കന് എന്തുപറ്റി ? സൈനൂന്റെ മോളെ പ്രസവത്തിന് കൊണ്ടുപോവുന്ന പരിപാടിയിൽ വിഭവങ്ങളൊരുക്കാൻ ഒത്തുകൂടിയ ബിയ്യുമ്മത്താത്തയാണ് ആദ്യവെടി പൊട്ടിച്ചത് മൊലകുടി പ്രായം കഴിയാത്ത കുട്ട്യോൾക്ക് പെണ്ണെട്ടിച്ചൊട്ത്താൽ അങ്ങനൊക്കെ ഉണ്ടാവും ഇല്ലേ കൈജ്വോ ? നബീസത്താത്തയുടേതായിരുന്നു ഈ വിധി പറച്ചിൽ ചിലർ അടക്കം പറഞ്ഞു: അവന്ക്ക് വല്ല കൊറച്ചിലും ..... അതോ അവൾക്ക്.... അങ്ങനെ ആ വിവാഹബന്ധ വിഛേദനത്തിന്റെ കല്ലും നെല്ലും വേർതിരിച്ചു കൊണ്ടിരുന്നപ്പോഴേക്ക് 10 കിലോ ഉള്ളി തൊലിച്ചു കഴിഞ്ഞിരുന്നു.
എന്നാൽ സാലിമിന്റേതായിരുന്നില്ല മുഖ്യപ്രശ്നം അഞ്ചു ദിവസം മാത്രം ഓടിയ ഈ നാടകാന്ത്യത്തിലെ നായിക അവന്റെ ഭാര്യയായിരുന്നു, സാലിമിന്റെ സർവപ്രതീക്ഷകളും പ്രഥമരാത്രിയിൽ തന്നെ തകർന്നിരുന്നു. അവൻ ക്ഷമിച്ചു രണ്ടാം ദിവസം വരെ അന്നും പ്രതീക്ഷകൾക്കു ചിറക് മുളച്ചില്ല. നിരാശ മാത്രമായിരുന്നു ഫലം മൂന്നും നാലും അഞ്ചും ദിവസം കടന്നു പോയി അവൾക്കു ലൈംഗികബന്ധത്തിനു താൽപര്യവും സമ്മതുവുമല്ല പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലതാനും. ഇനി വേറെ വല്ലവനെയും മനസ്സിൽ പ്രതിഷ്ഠിച്ചതു കൊണ്ടോ മറ്റോ ആവുമോ ?
ഏതായാലും തന്റെ ശാരീരിക മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താൻ പ്രതീക്ഷയുടെ വൈകാരികതയുടെ ഭാണ്ഡം ഇറക്കി വയ്ക്കാൻ അവൾ കൂട്ടാക്കുന്നില്ലെങ്കിൽ അവളെ ആവശ്യമില്ല അവന് തീരുമാനമെടുക്കാൻ ആറാമതൊരു ദിവസം വേണ്ടിലന്നില്ല തീരുമാനമെടുക്കുന്നതിൽ അവൻ അൽപം ധൃതി കാണിച്ചുവോ ? വീണ്ടുവിചാരങ്ങൾക്ക് അവൻ അവസരം കൊടുത്തില്ലേ ? ഭാര്യയ്ക്കവൻ യാഥാർഥ്യത്തിലേക്കു കടന്നു വരാൻ സാവകാശം നൽകിയില്ലേ ? ഇത്തരം ചോദ്യങ്ങൾ പ്രസക്തമെങ്കിലും അവനെ കുറ്റപ്പെടുത്താൻ വരട്ടെ ചുറുചുറുക്കുള്ള സാലിമിനെപ്പോലുള്ള യുവാവ് ഇതിലപ്പുറം എത്ര കാത്തിരിക്കും ?
വിവാഹത്തിന്റെ ആദ്യനാളിലും അല്ലാത്തപ്പോഴും ഭർത്താവിന്റെ ആവശ്യപൂർത്തീകരണത്തിന് ശരീരം വഴിപ്പെടുത്തിക്കൊടുക്കൽ അവളുടെ ബാധ്യതയാണ് അല്ലാത്ത സ്ഥിതി വന്നാൽ റബ്ബിന്റെ കോപത്തിന് അതു വഴിവെക്കും
നബി (സ) പറയുന്നു: ഒരു പുരുഷൻ സ്വന്തം ഭാര്യയെ തന്റെ ശയ്യയിലേക്കു വിളിക്കുകയും എന്നിട്ടു വരാതിരിക്കുകയും അങ്ങനെ അവൻ അവളോട് കോപിച്ചവനായ രീതിയിൽ രാത്രി താമസിക്കുകയും ചെയ്താൽ നേരം പുലരുന്നതു വരെ മലക്കുകൾ അവളെ ശപിച്ചു കൊണ്ടിരിക്കുന്നതാണ് മറ്റൊരു റിപ്പോർട്ടിൽ അവൾ അവന്റെ അടുത്ത് ചെല്ലുന്നതു വരെ എന്നാണുള്ളത് (ബുഖാരി, മുസ്ലിം)
മനസ്സിൽ കാമഭ്രമം ഉണ്ടായാൽ ഉടനെ ഭാര്യയെ സമീപിക്കണം എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത് അതിന് പ്രത്യേകസമയമോ സന്ദർഭമോ ഒന്നും തന്നെയില്ലെന്നതും ശ്രദ്ധേയമാണ്
ജാബിർ (റ) പറയുന്നു: നിങ്ങളുടെ മാനസാന്തരങ്ങളിൽ കാമഭ്രമമുണ്ടായാൽ ഉടൻ ഭാര്യയെ സമീപിക്കുക അവളുമായുള്ള സംസർഗം നിങ്ങൾക്കു ബാധിച്ച ഭ്രമം തീർത്തു തരും (മുസ്ലിം)
ഇബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു : നബി (സ) പറഞ്ഞു: ഏതെങ്കിലും സ്ത്രീയെ ദൃഷ്ടിയിൽ പെട്ടതു നിമിത്തം ലൈംഗിക ത്വര വന്നാൽ ഉടൻ തന്റെ പ്രിയതമയെ ചെന്നു പ്രണയിക്കട്ടെ ഇവളുടെ അടുത്തുള്ളതൊക്കെ അവളുടെ അടുത്തുമുണ്ടല്ലോ (ദാരിമി)
ഒരിക്കൽ പ്രവാചകൻ (സ) പത്നി സൗദാ ബീവിയുടെ അടുക്കലെത്തി അവർ തിരക്കിട്ട അടുക്കളപ്പണിയിലായിരുന്നു വേറെ സ്ത്രീകളും കൂടെയുണ്ട് തിരുനബി(സ) യുടെ ആവശ്യം മനസ്സിലാക്കിയ പത്നി താമസിയാതെ അടുക്കളയിൽ നിന്നു പിൻവാങ്ങി (ദാരിമി)
ലൈംഗികബന്ധത്തിനു തന്റെ ശരീരത്തെ വഴിപ്പെടുത്തിക്കൊടുക്കാതിരിക്കൽ പിണക്കമാണ് പിണങ്ങിയവൾക്കാവട്ടെ ചെലവിനു കൊടുക്കൽ ഭർത്താവിനു നിർബന്ധവുമില്ല. അപ്പോൾ ലൈംഗികബന്ധത്തിനു ശരീരം അനുവദിച്ചു നൽകുമ്പോൾ മാത്രമേ ഭർത്താവ് അവൾക്കു ചെലവിനു പോലും നൽകേണ്ടതുള്ളൂ നിക്കാഹ് കഴിഞ്ഞ് ഭാര്യയുമായി സുഖമെടുക്കാൻ ഭർത്താവിന് സൗകര്യം ചെയ്തു കൊടുക്കലോടെ അവൾക്കു ചെലവിനു കൊടുക്കൽ ഭർത്താവിനു നിർബന്ധമായി അതു ഭാര്യയുടെ അവകാശമാണ് ഭാര്യ സംയോഗത്തിന് പ്രാപ്തിയില്ലാത്ത കുട്ടിയാണെങ്കിൽ അവളുടെ ചെലവ് ഭർത്താവിനു നിർബന്ധമല്ല. അതേസമയം രോഗംമൂലം ഭാര്യ സംയോഗത്തിന് അശക്തയാണെങ്കിലും ചെലവിനും നൽകൽ ഭർത്താവിനു നിർബന്ധമാണ് (തുഹ്ഫ 8/322, ഇആനത്ത് 4/60)
ഇണയുമായി സംഭോഗത്തിലേർപ്പെടുന്നതിൽ സ്വദഖയുടെ പുണ്യമുണ്ടെന്നു നബി (സ) പ്രസ്താവിച്ചിട്ടുണ്ട് അപ്പോൾ ചില സ്വഹാബികളുടെ സംശയം :കാമശമനാർഥം ഒരാൾ ചെയ്യുന്ന പ്രവൃത്തിക്കു പുണ്യമോ ? നബി (സ) യുടെ പ്രതികരണം ഇങ്ങനെ: കാമശമനാർഥം ഒരാൾ അനുവാദമില്ലാത്ത സ്ത്രീയുമായി ബന്ധപ്പെടുന്നതിന് അയാൾക്കു കുറ്റമുണ്ടോ എന്നു പറയൂ (മുസ്ലിം) നിഷിദ്ധരീതിയിൽ ബന്ധപ്പെടുന്നതിൽ തെറ്റുണ്ടാവുമ്പോൾ അതേ പ്രവർത്തനം അനുവദനീയമാവുമ്പോൾ പുണ്യമുണ്ടെന്നാണ് നബി (സ) പറഞ്ഞതിന്റെ പൊരുൾ.
ഈ ബന്ധത്തിൽ ഗർഭം ധരിക്കുന്ന സ്ത്രീക്ക് പകൽ നോമ്പനുഷ്ഠിക്കുന്നവരുടെയും രാത്രി മുഴുവൻ നിസ്ക്കരിക്കുന്നവരുടെയും അല്ലാഹുവിന്റെ ﷻ മാർഗത്തിൽ യുദ്ധത്തിനു വേണ്ടി കുതിരയെ കെട്ടി അതിർത്തി കാക്കുന്നവരുടെയും പ്രതിഫലമുണ്ട്. ആ ഗർഭത്തിൽ മരണപ്പെട്ടാൽ അവർക്കു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ പ്രതിഫലം എത്രയാണെന്നു കണക്കാക്കുക സാധ്യമല്ല. മറ്റൊരു റിപ്പോർട്ടിൽ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീക്ക് അല്ലാഹു ﷻ നിശ്ചയിച്ച അവർണനീയമായ പ്രതിഫലം ആകാശഭൂമിയിലുള്ളവരാരും അറിയുകയില്ലെന്നുമുണ്ട്.
ഭർത്താവിന്റെ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കുക
സ്ത്രീകളുടെ യഥാർത്ഥലോകം അവളുടെ ഭർത്താവിന്റെ വീടാണ് അതിന്റെ ഭരണാധികാരി കൂടിയാണവൾ. വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയുകയാണ് അവൾ ചെയ്യേണ്ടത്. വീട് വിട്ടിറങ്ങി തോന്നിയത് പോലെ വിലസി നടക്കുന്നത് അവൾക്ക് അനുയോജ്യമല്ല. ഭർത്താവിനോടുള്ള അവളുടെ വലിയ കടമയാണ് വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയുക എന്നത്.
സലീനയെ നോക്കൂ പ്രായം ഇരുപത്തി ഒമ്പതേ ആയുള്ളൂ രണ്ട് കുട്ടികളുടെ മാതാവാണവൾ ഭർത്താവ് യൂസുഫ് പ്രവാസിയാണ്. അത്യാവശ്യം സൗന്ദര്യവും ആകാരസൗഷ്ടവവുമുള്ള സലീനയ്ക്ക് വീട്ടിലിരുന്നാൽ നിൽക്കപ്പൊറുതിയില്ല. ഒരുതരം അസ്വസ്ഥതയാണ് അവൾക്ക് എങ്ങോട്ടെങ്കിലും ഇങ്ങനെ പോവണം. രണ്ട് കുട്ടികളും സ്കൂളിൽ പോയാൽ പിന്നെ പ്രത്യേകിച്ച് പണിയൊന്നുമില്ല .എന്തെങ്കിലും ആവശ്യങ്ങൾക്കായി; ഇല്ലെങ്കിൽ ആവശ്യങ്ങളുണ്ടാക്കി അവൾ പുറത്തിറങ്ങും.
മിക്കപ്പോഴും കിലോമീറ്റർ അപ്പുറത്തുള്ള നഗരത്തിലേക്കാവും അവളുടെ പോക്ക് നിസ്സാര ആവശ്യത്തിനായി അവൾ അവിടെയുമിവിടെയുമൊക്കെയായി കറങ്ങി നടക്കും. കോഫിക്കടകളിൽ ചമഞ്ഞിരുന്ന് ചായ കുടിക്കും. ബസ്സുകളിൽ അവളുടെ സാന്നിധ്യമുണ്ടാവും. വെയ്റ്റിംഗ് ഷെഡ്ഡുകളിൽ സ്ഥിരം അവൾ ബസ് കാത്തു നിൽക്കും. പച്ചക്കറി-പഴക്കടകളിലും മൊബൈൽ ഷോപ്പുകളിലുമെല്ലാം അവൾ സ്ഥിരസന്ദർശകയാണ് അതുകൊണ്ടുതന്നെ സലീനയെ അറിയാത്തവർ ചുരുക്കം.
ബസ് ജീവനക്കാർ അവളോട് വിശേഷങ്ങൾ അറയും. അവൾ സന്ദർശിക്കുന്ന കടകളിലെ ജീവനെക്കാരെല്ലാം അവളോട് അതുമിതും ചോദിക്കും. ലൈംഗികച്ചുവയുള്ളതും അല്ലാത്തതുമായ വർത്തമാനങ്ങൾ പറയും. അവൾ ആരെയും വെറുപ്പിക്കില്ല. ഓപ്പണാണ് എല്ലാം വെട്ടിത്തുറന്നു പറയും. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കും. തൊട്ടുരുമ്മി നിൽക്കും ബസ്സിറങ്ങിയാൽ ഓട്ടോ ഡ്രൈവർമാർ അവളെ ഒളികണ്ണിട്ടു നോക്കും. അവളെ വീട്ടിലെത്തിക്കാൻ അവർ അഹമഹമികയാൽ മുന്നോട്ടു വരും. എല്ലാവരുടെയും സ്വന്തമാണവൾ.
ഇത് ഒരു സലീനയുടെ കാര്യം ഇതുപോലെ നിരവധി സലീനമാരെ നാമും കാണാറില്ലേ? ആർക്കും കൊത്തിവലിക്കാവുന്ന ചില ജന്മങ്ങൾ ഭർത്താവ് ഗൾഫിലായവരുടെ മാത്രം കാര്യമാണെന്ന് കരുതി ആശ്വസിക്കേണ്ട ഭർത്താവ് നാട്ടിലുള്ളവരുടെ പലപ്പോഴത്തെ അവസ്ഥയും ഇതുതന്നെ സ്വയം നിയന്ത്രിക്കുകയുമില്ല; ആരും നിയന്ത്രിക്കാനുമില്ല കഷ്ടം എന്നല്ലാതെന്തു പറയാൻ
അത്യന്താപേക്ഷിതമായ ഘട്ടത്തിലേ സ്ത്രീക്ക് വീട് വിട്ടു പോവാൻ ഇസ്ലാം അനുവാദം നൽകുന്നുള്ളൂ.ഇന്നത്തെ സ്ത്രീകളുടെ പോക്ക് ഏതു ഗണത്തിലാണുൾപ്പെടുത്തുക? ഭർത്താവിന്റെ സമ്മതമില്ലാതെ; അവൻ അറിയുക പോലും ചെയ്യാതെ തോന്നുമ്പോഴെല്ലാം പുറത്തു പോവുന്നതാണ് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ.
ഭർത്താവിന്റെ വരുതിയിൽ നിന്ന് അനുവാദമില്ലാതെ പോകുമ്പോൾ തിരിച്ച് ആ വീട്ടിൽ എത്തുന്നതു വരെ ഭൂമുഖത്തെ സകലസൃഷ്ടികളും അവളെ ശപിക്കുന്നതാണെന്ന് ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച ഹദീസിൽ വന്നിരിക്കുന്നു (ദുർറത്തുൽ വാഖിഈൻ)
സ്ത്രീ തനിച്ച് യാത്ര ചെയ്യാൻ പാടില്ല നബി (സ) പറഞ്ഞു: 'സ്ത്രീ ബന്ധുക്കളോടൊപ്പമല്ലാതെ യാത്ര ചെയ്യരുത് ' (ബുഖാരി, മുസ്ലിം)
ഇബ്നു അബ്ബാസ് (റ) പറയുന്നു: 'ഒരിക്കൽ നബി (സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: വിവാഹബന്ധം നിഷിദ്ധമായവരല്ലാത്ത ഒരു പുരുഷനും സ്ത്രീയോടൊപ്പം തനിച്ചാവുന്ന സ്ഥിതി വരരുത്. ഒരു സ്ത്രീയും തനിക്കു വിവാഹബന്ധം നിഷിദ്ധമായ പുരുഷനോടൊപ്പമല്ലാതെ യാത്ര പോകരുത്. ഇതു കേട്ടപ്പോൾ ഒരു സ്വഹാബി ചോദിച്ചു: നബിയേ ﷺ, എന്റെ ഭാര്യ ഹജ്ജിനു പുറപ്പെടാനൊരുങ്ങുന്നു ഞാനാകട്ടെ ഇന്നാലിന്ന യുദ്ധത്തിനു പേരും നൽകിയിരിക്കുന്നു ഇനി എന്തു ചെയ്യും? നബി (സ) പറഞ്ഞു: നീ പോയി അവൾക്കൊപ്പം ഹജ്ജ് നിർവഹിക്കുക' (ബുഖാരി, മുസ്ലിം)
അനിവാര്യഘട്ടത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനു വിരോധമില്ല അത് എപ്പോഴാണെന്ന് കർമശാസ്ത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വീട് പൊളിഞ്ഞു വീഴാറാവുക, ദുർനടപ്പുകാരനോ മോഷ്ടാവോ തന്റെ ദേഹധനാദികളെ അക്രമിക്കുമെന്നു ഭയപ്പെടുക, ഭർത്താവിൽ നിന്നു ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാൻ വേണ്ടി ഖാളിയുടെ അടുത്തുപോവുക, വിശ്വസ്തനായ ഭർത്താവോ അവളുമായി വിവാഹബന്ധം നിഷിദ്ധമായവരോ അവൾക്കാവശ്യമായ നിർബന്ധവിജ്ഞാനം (പഠിക്കൽ നിർബന്ധമായ കാര്യങ്ങൾ) പഠിപ്പിച്ചു കൊടുക്കാൻ പര്യാപ്തമല്ലെങ്കിൽ അത്തരം അറിവ് നേടാൻ പുറപ്പെടുക, ഭർത്താവ് ദരിദ്രനാണെങ്കിൽ കച്ചവടം ചെയ്തോ ജോലി ചെയ്തോ വിഹിതം ഉണ്ടാക്കാൻ പോവുക എന്നിവയെല്ലാം വീടിനു പുറത്തു പോവാനുള്ള കാരണങ്ങളാണ് (തുഹ്ഫ 8/327)
ഹിജ്റ 510 ൽ വഫാതായ ഇമാം ബഗ് വി (റ) പറയുന്നു: 'നിർബന്ധകാര്യങ്ങൾക്കൊഴിച്ച് ഭർത്താനോ മഹ്റമോ ഇല്ലാതെ സ്ത്രീകൾക്ക് യാത്ര അനുവദനീയമല്ലെന്നാണ് പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകാഭിപ്രായം) എന്നാൽ ശത്രുരാജ്യത്ത് വെച്ച് ഇസ്ലാം സ്വീകരിച്ച പുതുമുസ്ലിം വനിതകൾക്കും ശത്രുക്കളുടെ ബന്ധനത്തിൽ നിന്ന് മോചിതയായവൾക്കും കൂട്ടം പിരിഞ്ഞ് വഴി തെറ്റിയവൾക്കും തനിച്ചു യാത്ര ചെയ്യാം ' (ഫത്ഹുൽ ബാരി 8/201)
മാലികീ പണ്ഡിതനായ ഇബ്നുൽ അറബി 'ആരിളത്തുൽ അഹ് വദി ' എന്ന ഗ്രന്ഥത്തിൽ ഈ അഭിപ്രായം സ്വീകരിച്ചിട്ടുണ്ട് ശത്രുരാജ്യത്തകപ്പെട്ട മുസ്ലിം വനിതയ്ക്ക് ശരീരവും മതവും രക്ഷിക്കാൻ തനിച്ചു യാത്ര ചെയ്യാമെന്ന് ഖാളി ഇയാളും (റ) പറഞ്ഞതായി ഇക്മാലുൽ മുഅല്ലിമീനിൽ (4/445) കാണാം
ഹിജ്റ 852 ൽ വഫാത്തായ സൻആനി പറയുന്നു: 'ശത്രുരാജ്യത്തു നിന്ന് മതവും ശരീരവും സംരക്ഷിക്കാൻ വേണ്ടി സ്ത്രീക്കു തനിച്ചു യാത്ര ചെയ്യാം അതുപോലെ കടം വീട്ടാനും സൂക്ഷിപ്പു ധനം ഏൽപ്പിക്കാനും പിണക്കം തീർന്ന ഭാര്യയ്ക്ക് ഭർത്താവിലേക്കു തിരികെ പോകാനും തനിച്ചു യാത്ര ചെയ്യാം ഹജ്ജിനു തനിച്ചു പോകാമോ എന്നതിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഭർത്താവോ മഹ്റമോ (വിവാഹബന്ധം നിഷിദ്ധമായവർ) ഇല്ലെങ്കിൽ പോവേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം' (സുബുലുസ്സലാം 2/378)
വീട്ടിൽ നിന്നു തനിക്കു സാധിച്ചെടുക്കാൻ കഴിയാത്ത അനിവാര്യങ്ങൾക്കു വേണ്ടിയും അനുവദനീയ വിഷയങ്ങൾക്കു വേണ്ടിയുമാവണം സ്ത്രീയുടെ യാത്ര ഹജ്ജ്, ഉംറ തുടങ്ങിയവയ്ക്കു വേണ്ടി വീട് വിട്ടിറങ്ങുമ്പോൾ തന്നെ നിശ്ചിതനിബന്ധനകൾ പാലിക്കണം 'പെണ്ണിന് ഹജ്ജ് യാത്ര നിർബന്ധമാവാൻ പ്രത്യേകമായ ഒരു നിബന്ധനയുണ്ട് അത് അവളുടെ കൂടെ സ്വന്തം ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ ബന്ധുക്കളോ വിശ്വസ്തകളായ മറ്റു സ്ത്രീകളോ ഉണ്ടാവലാണത് ഇതിന്റെ കാരണം വളരെ വ്യക്തമാണ് അവൾക്ക് ഒറ്റയ്ക്ക് യാത്ര പോവൽ ഹറാമാവുന്നു അത് ചെറിയ യാത്രയാണെങ്കിൽ തന്നെയും (ഫത്ഹുൽ മുഈൻ 182)
നാശം ഭയപ്പെടുമ്പോഴാണ് സ്ത്രീയുടെ തനിച്ചുള്ള യാത്രയും വീടു വിട്ടുള്ള പുറത്തിറങ്ങലും നിഷിദ്ധമാവുന്നതെന്നാണ് പണ്ഡിതർ വിശദീകരിക്കുന്നത് അങ്ങനെയാണെങ്കിൽ തന്നെയും ഏറ്റവുമധികം നാശം ഭയപ്പെടേണ്ട കാലമാണല്ലോ ഇത് എല്ലായിടത്തും ഇന്ന് ഇരയായിത്തീരുന്നത് അവളാണ് 19 പോലീസ് ജില്ലകളിലെ കണക്കനുസരിച്ച് അന്ന് ആകെ 634 ബലാൽസംഗങ്ങൾ നടന്നു 184 തട്ടിക്കൊണ്ടു പോകൽ, 363 കൊലപാതകങ്ങൾ, 361 കൊലപാതകശ്രമങ്ങൾ 2013 അവസാന ആറു മാസത്തിൽ മാത്രം 546 ബലാൽസംഗങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടികൊണ്ടു പോയ കേസുകളുടെ എണ്ണം 101 കൊലപാതകങ്ങൾ 201 ആകെ 632 കേസുകൾ മലപ്പുറത്തു മാത്രം നടന്നു
2016 സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരായി ഉണ്ടായ അക്രമം 14, 753 എണ്ണമാണെന്ന് പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോ ഇതിൽ സ്ത്രീകൾക്കെതിരായ അക്രമം 12,383 ആണ് സ്ത്രീപീഡനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഇവിടെ നഗരത്തിൽ 469 സ്ത്രീകളും റൂറലിൽ 1180 സ്ത്രീകളും അടക്കം 1649 പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കണക്ക് തൊട്ടടുത്ത സ്ഥാനം മലപ്പുറം ജില്ലയിക്കാണ് ഇവിടെ 1474 സ്ത്രീകളാണ് പലവിധത്തിൽ പീഡനത്തിനിരയായെന്ന് കണക്കുകൾ പറയുന്നു
നഗ്നത വെളിപ്പെടുത്തി അഴിഞ്ഞാടി പുറത്തു പോവുന്നതു തന്നെയാണ് പല സ്ത്രീകളും പീഡിപ്പിക്കപ്പെടാൻ മൂലഹേതു ഇനി ഒന്നും വെളിവാക്കിയില്ലെങ്കിലും വീട്ടിൽ നിന്നു പുറത്തിറങ്ങിയതു തന്നെയാണ് 99% പീഡനത്തിനും അവസരമൊരുക്കിയത് വീട്ടിൽ അതിക്രമിച്ചു കയറിയോ മറ്റോ ഉള്ള പീഡനങ്ങൾ വളരെ അപൂർവം മാത്രം
'ചുരുക്കത്തിൽ തൊഴിൽ പോലുള്ള ആവശ്യങ്ങൾക്കും മറ്റും തങ്ങൾക്ക് മസ്ലഹത്തുള്ള കാര്യങ്ങൾക്കും സ്ത്രീകൾ വീട് വിട്ട് പുറത്തിറങ്ങുന്നത് നിരുപാധികമായി തടയപ്പെട്ടിട്ടില്ല നാശം സുനിശ്ചിതമാണെങ്കിലും ധാരണയുണ്ടെങ്കിലും മാത്രമാണ് ഹറാമാകുന്നത് ആശങ്കയുള്ളപ്പോൾ കറാഹത്തും അവർ പുറപ്പെടുന്നതുമൂലം ശറഅ് ഹറാമാക്കിയ ഒരു നാശവും ഭയമില്ലെങ്കിൽ അത് അനുവദനീയമാണ് ഹിജാബും പർദാ വിധികളുമെല്ലാം വന്നശേഷമുള്ള വിധിയാണിത് പക്ഷേ, വീടിനകത്തു തന്നെ ഒതുങ്ങിക്കഴിയുന്നതാണ് സ്ത്രീകൾക്ക് ഉത്തമമെന്നതിൽ സംശയമില്ല ഭർത്താവിന് കാട്ടുപോവുക, ഹജ്ജിനു പോവുക പോലുള്ള പുണ്യകർമ്മങ്ങൾക്ക് മാത്രമേ വീട് വിട്ടു പുറത്തിറങ്ങുന്നതിൽ പുണ്യമുള്ളൂ ഇതാണ് സത്യവിശ്വാസിനികളുടെ വഴക്കവും ' (സ്ത്രീ പള്ളിയിൽ, പേജ് 11)
സ്ത്രീ വീട് വിട്ട് മൊഞ്ചായി പുറത്തിറങ്ങുന്നത് ദോഷമാണെന്നാണ് ഈ ഹദീസുകളുടെ (വിവിധ ഹദീസുകൾ ഉദ്ധരിച്ചശേഷമാണിതു പറയുന്നത്) വ്യക്തമായ ഭാഷ്യം എന്നാൽ നമ്മുടെ പ്രമാണങ്ങളുമായി യോജിക്കാൻ ആ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായേടത്താണെന്ന് കൽപ്പിക്കേണ്ടതുണ്ട് പ്രസ്തുത നാശം ഭയപ്പെടുന്നേയുള്ളൂവെങ്കിൽ ഇത് കറാഹത്താണ് നാശം ഇന്ന് (ധാരണ) ഉണ്ടെങ്കിൽ വൻദോഷമല്ലാത്ത ഹറാമാണ് (സവാജീർ 2:45, ഇബ്നു ഹജറിൽ ഹൈതമി (റ)
സ്ത്രീയും പുറംതൊഴിലും
ഇന്നു തൊഴിലിന്റെ പേരിൽ ധാരാളം സ്ത്രീകളാണ് വീട് വിട്ട് നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ജോലിയുള്ളവളാണ് യഥാർത്ഥ ഭാര്യയെന്നാണ് വെയ്പ് വെറും വീട്ടമ്മയെന്നത് ഇന്ന് പലർക്കും ചിന്തിക്കാനാവുന്നില്ല സ്റ്റാറ്റസ് കുറഞ്ഞു പോവുകയാണ് വിവിധതരം ജോലികളിലാണിന്ന് സ്ത്രീകൾ ഏർപ്പെട്ടിരിക്കുന്നത് അധ്യാപനം ,ഓഫീസ് വർക്കുകൾ, ടൈലറിംഗ്, ബ്യൂട്ടീഷൻ ,മൊബൈൽ ഷോപ്പ്, വസ്ത്രവ്യാപരക്കടകളിൽ, തൊഴിലുറപ്പ് ജോലികളിൽ തുടങ്ങി എല്ലാറ്റിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്.
എന്നാൽ ഇങ്ങനെ ഇഷ്ടമുള്ള ഏതു ജോലിക്കും പോകാൻ ഇസ്ലാം അനുവദിക്കുന്നില്ല ഭർത്താവാണ് ഭാര്യയുടെ ചെലവ് വഹിക്കേണ്ടയാൾ അതിനാൽ സാമ്പത്തിമായ ഒരു ബാധ്യതയും അവൾക്കില്ല വളരെ അനിവാര്യഘട്ടത്തിൽ മാത്രമേ ഇസ്ലാം സ്ത്രീയുടെ പുറംതൊഴിൽ അനുവദിക്കുന്നുള്ളൂ ഭർത്താവ് ദരിദ്രനാവുകയോ രോഗിയാവുകയോ മറ്റു വരുമാനമില്ലാതാവുകയോ ഒക്കേ ചെയ്യുമ്പോൾ ജീവിതവൃത്തിക്കു വേണ്ടി നിബന്ധനകൾക്കു വിധേയയായി മാത്രം ചെയ്യാവുന്നതാണ് അതും എല്ലാ ജോലികളും ആവാമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
ഒരു ബൈക്ക് ഷോറൂമിൽ ഫോൺ അറ്റൻഡറാണ് നസീമ കാണാൻ തരക്കേടില്ലാത്ത അവൾ ദിവസവും മുടങ്ങാതെ കാലത്തു തന്നെ ഷോറൂമിലെത്തുന്നു കാണാൻ കൊള്ളാത്തവരെ ഇത്തരം ഷോറൂമുകളിൽ നിർത്തുന്നത് കുറവാണല്ലോ. വളരെ അപൂർവമായി മാത്രം വാഹനങ്ങൾ മാത്രമല്ലല്ലോ പ്രദർശിപ്പിക്കേണ്ടത് ജീവനക്കാരും പ്രദർശിപ്പിക്കണം. എന്നിട്ട് മറ്റുള്ളവരെ ആകർഷിക്കണം മാത്രമല്ല; ആരെയും ആകർഷിക്കുന്ന സൗമ്യമായ പെരുമാറ്റവും സംസാരവും മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ ഇരിക്കുന്ന സ്ത്രീകളിൽ നിന്നുണ്ടാവാൻ പാടുള്ളൂ.
നസീമ നന്നായി സംസാരിക്കും ആരുടെയും മനം കവരുന്ന സംസാരം അവളുടെ മികവ് കൊണ്ട് പ്രതീക്ഷിച്ചതിലുമധികം വാഹനങ്ങൾ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നു ഷോറൂമിലേക്ക് പല കോണുകളിൽ നിന്നുള്ള നിരന്തര വിളിയാണ് വാഹനത്തെക്കുറിച്ചറിയാൻ മാത്രമല്ല; നസീമയുടെ ശബ്ദം കേൾക്കാനും അവളോടൽപ്പം സംസാരിക്കാനും ആരെയും അവൾ നിരാശരാക്കിയതുമില്ല.
തന്റെ സൗന്ദര്യവും ചാരിത്ര്യവുമാണ് ഇവിടെ പണയപ്പെടുത്തുന്നതെന്ന കാര്യം മാത്രം അവൾ ചിന്തിച്ചില്ല വാഹനഷോറൂമുകളിൽ മാത്രമല്ല; പല സംരഭങ്ങളുടെയും വിപണതന്ത്രം അഴകും മൊഞ്ചും ആകാരവടിവുമുള്ള സ്ത്രീകളെ പ്രതിഷ്ഠിക്കലാണ്. പെൺമക്കൾ ഇതറിയാതെ പോകുന്നു ചൂഷണങ്ങളാണ് തൊഴിൽ മേഖലകളിൽ ഏറെയും നടന്നു കൊണ്ടിരിക്കുന്നത് സാമ്പത്തിക- ശാരീരിക- ലൈംഗികചൂഷണങ്ങൾ വരെ നിത്യവും തൊഴിലിടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു മാത്രമല്ല; സാമൂഹികമായ അസന്തുലിതാവസ്ഥയ്ക്കും ഗാർഹികഭരണത്തിന്റെ തകർച്ചയ്ക്കും സന്താനങ്ങളുടെ ഭാവി അപകടത്തിലായിത്തീരുന്നതിനും കുടുംബത്തകർച്ചയ്ക്കുമെല്ലാം അതു വഴി വെക്കും.
വ്യാവസായിക വിപ്ലവം മൂലം ഇംഗ്ലണ്ടിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമായി വന്നപ്പോഴാണല്ലോ അവർ സ്ത്രീകളെ തൊഴിൽ ശാലകളിലേക്കാനയിച്ചത് എന്നിട്ടെന്തുണ്ടായി ? ശാരീരികമായും സാമ്പത്തികമായും ലൈംഗികമായും അവർ ചൂഷണം ചെയ്യപ്പെട്ടു
സ്ത്രീ വീട് വിട്ടിറങ്ങി തൊഴിൽ മേഖലകളിൽ വ്യാപരിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളെ പലരും നന്നായി വിലയിരുത്തിയിട്ടുണ്ട് ഇംഗ്ലീഷ് പണ്ഡിതനായ സാമുവൽ സ്മയിൽസിന്റെ വാക്കുകൾ ശ്രദ്ധേയമാണ് അദ്ദേഹം പറയുന്നു: സ്ത്രീകൾ തൊഴിൽ ചെയ്ത് എത്ര തന്നെ ലഭിച്ചാലും അതിന്റെ അനന്തരഫലം കുടുംബജീവിതം തകരുകയായിരിക്കും ഗാർഹികനിലനിൽപ്പിനെതിരിലുള്ള ഓരോ ആക്രമണവും കുടുംബഭദ്രതയെ തകർക്കലും സാമൂഹിക ഐക്യത്തെ ഛിദ്രീകരിക്കലുമാണ് വീട് ക്രമീകരണം സന്താനപരിപാലനം തുടങ്ങിയ ഗാർഹിക ഉത്തരവാദിത്വങ്ങൾ അവളെ ഇതിനനുവദിക്കുന്നില്ല അങ്ങനെ വീടുകൾ വീടുകളല്ലാതെയും സന്താനങ്ങൾ പരിപാലനമില്ലാതെയുമായിത്തീരുന്നു
സുപ്രസിദ്ധ എക്കണോമിക് ഫിലോസഫർ ജോൺ സൈമൻ പറയുന്നതു കാണുക : ഇന്ന് സ്ത്രീകൾ തയ്യൽ ഷോപ്പുകളിലും അച്ചടി ശാലകളിലും മറ്റും ജോലി ചെയ്യുന്നു ഗവൺമെന്റ് സ്ഥാപനങ്ങളിലും അവൾ ഇന്നു നിയമിക്കപ്പെട്ടിട്ടുണ്ട് തൊഴിൽ കാരണം അവൾക്കിന്ന് അൽപ്പം നാണയത്തുട്ടുകൾ സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട് പക്ഷേ ഇതു കൊണ്ടെല്ലാം കുടുംബത്തിന്റെ നെടുംതൂണുകളാണ് പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്നത് പുരുഷനാവട്ടെ അവളെ വിവിധ രീതിയിൽ ചൂഷണം ചെയ്യുന്നു അതോടൊപ്പം തൊഴിൽ രംഗത്തേക്കുളള അവളുടെ തള്ളിക്കയറ്റം കാരണം അവന്റെ ജോലി സാധ്യതകൾ കുറഞ്ഞു വരുന്നു
അദ്ദേഹം തുടരുന്നു: ഇവരേക്കാൾ അൽപ്പം കൂടി പുരോഗമിച്ച ചില വനിതകളുണ്ട് അവർ സർക്കാർ ഓഫീസുകളിലും വാണിജ്യസ്ഥാപനങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നു എന്നാൽ ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ ധാർമികബന്ധം പൂർണമായി വിഛേദിക്കുകയാണ് ചെയ്യുന്നത്
സുപ്രസിദ്ധ എഴുത്തുകാരി അന്നാ റോൾഡ് കുറിക്കുന്നു നമ്മുടെ പെൺകുട്ടികൾ അന്യവീടുകളിൽ ആയമാരായി ജോലി ചെയ്യുന്നതാണ് തൊഴിൽ ശാലകളിൽ ജോലി ചെയ്യുന്നതിനേക്കാൾ ഭേദം തൊഴിൽ ശാലകളിൽ ജോലി ചെയ്യുന്നതിനാൽ അവളുടെ സൗന്ദര്യം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു നമ്മുടെ നാടുകളും മുസ്ലിം നാടുകളെപ്പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു അവിടെ ഇപ്പോഴും ചാരിത്ര്യം നിലനിൽക്കുന്നു എല്ലാ വൃത്തികേടുകൾക്കും പാശ്ചാത്യ വനിതകളെ ഉപമയാക്കുന്നതു തന്നെ നമുക്കു നാണക്കേടാണ്
നരവംശ ശാസ്ത്രജ്ഞൻ ജിയോം പെരേറ പറയുന്നു: പുരുഷന്മാരുടെ ജോലി ചെയ്യുന്ന ധാരാളം സ്ത്രീകൾ ഇന്നു യൂറോപ്പിലുണ്ട് ഇവർ അതുകാരണം വിവാഹബന്ധത്തിൽ ഏർപ്പെടുന്നില്ല. സ്ത്രീയും പുരുഷനുമല്ലാത്ത ഇവരെ മൂന്നാം വർഗമായി കണക്കാക്കേണ്ടതുണ്ട് മനുഷ്യ പ്രകൃതിക്കെതിരെയുള്ള ഈ നീക്കത്തെക്കുറിച്ച് പണ്ഡിതലോകം ഇന്നു ബോധവാന്മാരാവേണ്ടതുണ്ട് ഇതേ നില അധികം തുടർന്നാൽ സമുദായത്തിന് വലിയ കോട്ടങ്ങളുണ്ടാവും
അജോസ്റ്റ് ക്വാന്റ് തന്റെ പൊളിറ്റിക്കൽ സിസ്റ്റം എന്ന പുസ്തകത്തിൽ പറയുന്നു: പുരുഷൻ സ്ത്രീക്ക് ഭക്ഷണം നൽകേണ്ടതുണ്ട് ഇത് മനുഷ്യവർഗത്തിന്റെ പ്രകൃതി നിയമമാണ് സ്ത്രീ വർഗത്തിന്റെ ഗാർഹിക ജീവിതത്തിന് ഇതനിവാര്യമാണ് തൊഴിലാളിവിഭാഗം രാഷ്ട്രത്തിലെ ചിന്തകന്മാർക്ക് ഭക്ഷണം നൽകും പ്രകാരമാണിത് സ്ത്രീയുടെ ദൗത്യം പരിപൂർണ്ണമായും നിറവേറ്റാൻ ഈ വ്യവസ്ഥിതി അത്യന്താപേക്ഷിതമാണ് അവൾക്ക് ഭർത്താവോ ബന്ധുക്കളോ ഇല്ലാതെ വരുന്ന ഘട്ടത്തിൽ സാമൂഹികസന്നദ്ധസംഘടനകൾ അവളുടെ സംരക്ഷണച്ചുമതല വഹിക്കേണ്ടതുണ്ട്
പുരുഷന്റെ മേലിലാണ് സ്ത്രീയുടെ ചെലവിന്റെ ബാധ്യത നിക്ഷിപ്തമായിരിക്കുന്നത് പുരുഷന് സ്ത്രീയേക്കാൾ ശ്രേഷ്ഠതയുണ്ടാവാനുള്ള ഒരു കാരണം അവൻ തന്റെ ധനത്തിൽ നിന്നു ചെലവഴിക്കുന്നു എന്നതാണ്
വിശുദ്ധ ഖുർആൻ പറയുന്നു:
പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാവുന്നു മനുഷ്യരിൽ ഒരു വിഭാഗത്തിന് മറ്റു വിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ ശ്രേഷ്ഠത നൽകിയതു കൊണ്ടും (പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചതു കൊണ്ടുമാണത് (സൂറത്തുൽ:നിസാഹ് :34)
പുരുഷന് ലഭിക്കുന്നതിന്റെ പകുതി മാത്രമാണ് സ്ത്രീക്ക് അനന്തരാവകാശ ഓഹരിയുള്ളത് അവളോടുള്ള വിവേചനമല്ലിത് അവൾക്ക് സാമ്പത്തികബാധ്യതകൾ ഇല്ലാത്തതിനാലാണിത് എങ്ങനെയായാലും സ്ത്രീ തൊഴിലിനു പോവേണ്ട അവസ്ഥ സാധാരണഗതിയിൽ ഇല്ല അതിനാൽ തന്നെയാണ് ഇസ്ലാം അവരെ വിലക്കുന്നത് വീട് വിട്ടിറങ്ങാൻ മതിയായ കാരണമല്ല തൊഴിൽ എന്ന് ഇസ്ലാം പഠിപ്പിക്കുന്നു സ്ത്രീ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയാണ് എന്നതിനർത്ഥം ഗാർഹിക കാര്യങ്ങൾ മുഴുവനും നോക്കി നടത്തേണ്ട ചുമതല അവൾക്കാണെന്നാണ് ഇതിനു വിപരീതമായി സംഭവിക്കുമ്പോൾ കുടുംബഭദ്രയ്ക്കു കോട്ടം തട്ടും ഡോ. ഐലിൻ പറയുന്നു
സ്ത്രീ പഴയ ഗാർഹികജീവിതത്തിലേക്കു തന്നെ മടങ്ങി പോകലാണ് പുതിയ തലമുറയ്ക്കേറ്റ പരാജയത്തിനുള്ള ഏക പരിഹാരമാർഗം എന്ന് അനുഭവപാഠം തെളിയിച്ചിരിക്കുന്നു വീടിന്റെ പുറത്ത് ജോലി ചെയ്യാത്ത എല്ലാ സ്ത്രീകൾക്കും ഹിറ്റ്ലർ തന്റെ അവസാനകാലത്ത് പ്രത്യേക സ്റ്റൈപ്പന്റുകൾ നൽകിയിരുന്നു മൂസോളിനിയും ഇപ്രകാരം നൽകിയിരുന്നുവത്രെ പല സ്ത്രീകളും ഗാർഹികഭരണം ആഗ്രഹിക്കുന്നവരാണെന്നതാണ് കാരണം ആധുനികതയുടെ സങ്കൽപ്പങ്ങളാണ് പലരെയും തൊഴിലിനിറക്കുന്നത്
ഗാലൂബ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേയിൽ 65% അമേരിക്കൻ തൊഴിലാളി വനിതകളും ഗാർഹികജീവിതത്തിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരാണെന്നു തെളിഞ്ഞു പശ്ചിമജർമനിയിലെ കമ്പനികളും ഫാക്ടറികളിലും ജോലി ചെലി ചെയ്യുന്ന വനിതകൾക്ക് വേണ്ടിയും ഇതുപോലൊരു സർവേ നടത്തപ്പെട്ടു തൊഴിൽ വിജയമോ ഭാര്യയെന്ന നിലയിലുള്ള വിജയമോ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ചോദ്യം ഭാര്യയെന്ന നിലയിലുള്ള ദൗത്യനിർവഹണത്തിലാണ് അവരെല്ലാം വിജയവും സന്തോഷവും കാണുന്നതെന്നാണ് സർവേ വ്യക്തമാക്കിയത്
പത്തൊമ്പതാം നൂറ്റാണ്ടിലെ എൻസൈക്ലോപീഡിയ പറയുന്നതുനോക്കുക ; റോമൻ സ്ത്രീകൾ വീടിനകത്ത് ജോലി ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു പിതാക്കളും ഭർത്താക്കളും യുദ്ധകാര്യങ്ങളിൽ മുഴുകിയിരുന്നു സ്ത്രീകളുടെ പ്രധാന ജോലി ഗൃഹഭരണവും നെയ്ത്തുമായിരുന്നു പക്ഷേ പിന്നീട് സ്ഥിതിഗതികൾ മാറി വെറും വിനോദത്തിനായി സ്ത്രീകളെ മറയിൽ നിന്നു പുറത്തു കൊണ്ടുവരാൻ തുടങ്ങി അങ്ങനെ പിക്നിക്കുകളിലും മറ്റും അവൾ പുരുഷനോടൊപ്പം ഭാഗഭാക്കായി പുരുഷനാവട്ടെ ഈ അവസരം അവളുടെ ചാരിത്ര്യം കളങ്കപ്പെടുത്താനും അവളെ നിർലജ്ജയാക്കാനും ഉപയോഗപ്പെടുത്തി അങ്ങനെ അവരുടെ നാഗരികതയും സംസ്കാരവും പിഴുതെറിയപ്പെട്ടു
ഒരു സംഭവം നോക്കുക ശുഐബ് നബി ( അ) യുടെ രണ്ട് പുത്രിമാർ വെള്ളത്തിനരികെ ആടിനെ തെളിക്കുന്നത് മൂസ (അ) കാണാനിടയായി മൂസ (അ) അവരോട് സംഗതിയെന്തെന്ന് അന്വേഷിച്ചു അവർ അങ്ങനെ പുറത്ത് തൊഴിൽ ചെയ്യാൻ വന്നത് പിതാവിന്റെ കഴിവുകേട് കൊണ്ടാണെന്ന് സങ്കടപ്പെടുന്നതായി പരിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട് പിതാവ് ശുഐബ് (അ) പ്രായാധിക്യം കാരണം തൊഴിൽ ചെയ്ത് ഉപജീവനം തേടാൻ പറ്റാത്ത അവസ്ഥയിലായതു കൊണ്ടാണ് തങ്ങൾ ഇതിനുവേണ്ടി പുറത്തു വരേണ്ടി വന്നത് എന്നായിരുന്നു അവരുടെ മറുപടിയിലെ ധ്വനി പിന്നീട് അവർ പുറത്തു ജോലി ചെയ്യുന്നതലിള്ള പ്രയാസം ഓർത്ത് മൂസ (അ) യെ വീട്ടിൽ കൂലിപ്പണിക്ക് വിളിക്കാൻ പിതാവിനോട് അഭ്യർത്ഥിച്ചു സ്ത്രീയുടെ പുറംതൊഴിൽ പ്രോത്സാഹജനകമല്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം ശറഈ നിയമങ്ങൾ പാലിച്ചു കൊണ്ടാണെങ്കിൽ തന്നെ പഠനക്ലാസ്,അധ്യാപനം, രോഗശുശ്രൂഷ, ചികിത്സ മുതലായ അത്യാവശ്യതൊഴിലുകൾ മാത്രമേ സ്ത്രീകൾക്ക് അനിവാര്യഘട്ടത്തിൽ പോലും അനുവദനീയമാവും സ്ത്രീ വിദ്യ അഭ്യസിക്കുമ്പോഴും തൊഴിലിനു വേണ്ടിയും പൊളിറ്റിക്കൽ സയൻസ് പോലുള്ള പുരുഷസമ്പർക്കമുണ്ടാവുന്നവ പഠിക്കരുത് വീട് ഭരിക്കാൻ ഹോം സയൻസാണ് അവർ പഠിക്കേണ്ടത് മെഡിസിൻ, നഴ്സിംഗ് എന്നിവ പഠിക്കാം
ആഇശാ ബീവി (റ) യ്ക്ക് ചികിത്സാ മുറകൾ വശമുണ്ടായിരുന്നു തന്റെ സഹോദരീ പുത്രൻ ഉർവത്ബ്നു സുബൈർ (റ) ആഇശ (റ)യോട് അത്ഭുതത്തോടെ പറയുന്നതു നോക്കൂ :
ഉമ്മാ ,അങ്ങയുടെ ജ്ഞാനം എന്നെ അത്ഭുതപ്പെടുത്തേണ്ടതില്ല കാരണം അങ്ങ് നബി പത്നിയും സിദ്ദീഖ് (റ)വിന്റെ മകളുമല്ലേ അങ്ങയുടെ കവിതാ രചനാ വൈഭവത്തിലും ഞാൻ അത്ഭുതപ്പെടുന്നില്ല കാരണം അങ്ങ് സിദ്ദീഖ് (റ)വിന്റെ മകളല്ലേ അദ്ദേഹം ആ വിഷയത്തിൽ പ്രാവീണ്യമുള്ള ആളായിരുന്നുവല്ലോ ജനത്തിന്റെ നാളുകളും കവിതയ്ക്കനുകൂലമായതായിരുന്നു. എന്നാൽ എന്റെ അത്ഭുതം അങ്ങ് എങ്ങനെ വൈദ്യം വശമാക്കി എന്നതാണ് ഇത് എവിടെ നിന്ന് കരഗതമാക്കിയതാണ് ? തദവസരം ആഇശാ ബീവി ഉർവത് (റ)വിന്റെ ചുമലിന് തട്ടിക്കൊണ്ട് പറഞ്ഞു: കൊച്ചു ഉർവ നബി (സ) വഫാത്തിന്നടുത്ത ഘട്ടങ്ങളിൽ രോഗബാധിതനായിരുന്നല്ലോ അപ്പോൾ അറബി ദൗത്യസംഘങ്ങൾ എല്ലാ ദിക്കിൽ നിന്നും വരാറുണ്ടായിരുന്നു അവർ പല ചികിത്സാ മുറകളും നിർദേശിക്കും ഞാനായിരുന്നു ആ നിർദേശാനുസരണം റസൂലുല്ലാഹിയെ ചികിത്സിച്ചിരുന്നത്.
സ്ത്രീയും ഭരണാധികാരിയും
സ്ത്രീ ഭരണസാരഥ്യം ഏറ്റെടുത്താലും വീട് വിട്ടിറങ്ങേണ്ടി വരും വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുക എന്ന ഭർത്താവിനോടുള്ള കടമ നിർവഹിക്കാൻ തന്മൂലം കഴിയില്ല വീട്ടിലിരുന്ന് ഭരിക്കാനാവില്ലല്ലോ നാട് ഭരിക്കാൻ അവൾ ഇറങ്ങിയാൽ അന്യപുരുഷന്മാരോടൊത്ത് കഴിയേണ്ടി വരും പല പരിപാടികളിലും സ്റ്റേജിലും സദസ്സിലും പ്രത്യക്ഷപ്പെടേണ്ടി വരും അന്യപുരുഷനോട് അടുത്തിടപഴുകുകയും സംസാരിക്കുകയും ചെയ്യേണ്ടി വരും മാത്രമല്ല; പുരുഷന്മാരുള്ളപ്പോൾ അവരെ ഭരിക്കാൻ സ്ത്രീക്കു കഴിവില്ല എന്ന കാര്യവും അംഗീകരിക്കപ്പെട്ടതാണ് പ്രസിഡന്റോ മറ്റോ ആയാൽ പോലും അതിലും താഴേക്കിടയിലുള്ള പുരുഷന്റെ ആധിപത്യം തന്നെയായിരിക്കും അവിടെയുണ്ടായിത്തീരുക ഈമാൻ നഷ്ടപ്പെടുന്ന പ്രവർത്തനങ്ങളേ രാഷ്ട്രീയരംഗത്തുണ്ടാവൂ
സാജിദ എന്തുമാത്രം അച്ചടക്കമുള്ള പെണ്ണായിരുന്നു ഒരു ദിവസം എട്ടു പത്തു പേർ അവളുടെ വീട്ടിൽ കയറി വന്നു 'ഇത്തവണ നമ്മുടേത് വനിതാ സംവരണ വാർഡാണ് ആയതിനാൽ നിന്നെയാണ് ഞങ്ങൾ നമ്മുടെ സ്ഥാനാർത്ഥിയായി കണ്ടിരിക്കുന്നത് മറുത്തൊന്നും പറയരുത് ഇതിന് തയാറാവണം ആമുഖമില്ലാതെ വന്നവർ പറഞ്ഞു നിർത്തി
പറ്റില്ലെന്ന് അവൾ തീർത്തു പറഞ്ഞു അപൂർവമായി മാത്രം വീടിനു പുറത്തിറങ്ങുന്ന ഒതുക്കമുള്ള പെൺകുട്ടിയാണ് സാജിദ പുറത്തിറങ്ങുകയാണെങ്കിൽ തന്നെ കുടുംബാംഗങ്ങളോടൊത്തു മാത്രം പർദയും മഫ്തയും അണിഞ്ഞ് അച്ചടക്കത്തോടെ പോവുന്ന, ദീനിചിട്ടകൾ കണിശമായി പാലിക്കുന്ന അവളെക്കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ പക്ഷേ, വന്നവർ വിട്ടില്ല അവർ പലതും പറഞ്ഞ് അവളെ വീഴ്ത്തി അവസാനം അവൾക്കു വഴങ്ങേണ്ടി വന്നു ഇന്നവൾക്ക് പഴയ മതനിഷ്ഠയില്ല പർദയും മഫ്തയും അഴിച്ചു വെച്ചു സാരിയും മറ്റുമുടുത്തു ഒരു മെമ്പറുടെ ലുക്കിൽ തന്നെ അവൾ വിലസി നടക്കുന്നു പഞ്ചായത്തും ചർച്ചകളുമൊക്കെയായി അവൾ സദാ വീടിനു പുറത്തു തന്നെ
നബി (സ) പറഞ്ഞു: 'സ്ത്രീകൾ അധികാരം കൈയാളുന്ന ജനത വിജയിക്കുകയില്ല ' (ത്വബ്റാനി 48/55) 'പേർഷ്യക്കാർ കിസ്റയുടെ മകൾ ബോറാനിനെ രാജ്ഞിയായി അവരോധിച്ച വിവരം അറിഞ്ഞപ്പോഴായിരുന്നു തിരുമേനി (സ) പ്രസ്തുത ഹദീസ് പറഞ്ഞത് ' (ബുഖാരി 41/62)
പേർഷ്യൻ ചക്രവർത്തി കിസ്റയെ തന്റെ മകൻ ശെറെവൈഹി അധികാരക്കൊതിമൂലം വധിച്ചു കൊണ്ട് സിംഹാസനം പിടിച്ചടക്കി തന്റെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ കിസ്റ മരിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ മകന്ന് വേണ്ടിയും മരണക്കെണിയൊരുക്കിയിരുന്നു വിഷദ്രവകം നിറച്ച കുപ്പിക്ക് പുറത്ത് 'വികാരോത്തജന ദ്രാവകം ' എന്നെഴുതിക്കൊണ്ടാണ് ഇയാൾ ഇതു സാധിച്ചത്
സിംഹാസനോപവിഷ്ടനായ പുത്രൻ പിതാവിന്റെ ഭാര്യയുമായി രമിക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ കുപ്പി അയാളുടെ ശ്രദ്ധയിൽപ്പെട്ടത് അതു കാണേണ്ട താമസം; അയാളത് ആർത്തിയോടെ മോന്തിക്കുടിച്ചു അച്ഛൻ കരുതിയതു പോലെ മകൻ തൽക്ഷണം പിടഞ്ഞു മരിച്ചു അധികാരത്തിനു വേണ്ടി മറ്റു സഹോദരങ്ങളെ മുഴുവൻ ഇയാൾ വധിച്ചതു കാരണം പേർഷ്യൻ രാഷ്ട്രത്തിന് സാരഥിയില്ലാതായി കുടുംബത്തിൽ അവശേഷിച്ച കിസ്റയുടെ ഏകപുത്രി ബുറാൻ ചക്രവർത്തിനിയായി ഇതാണ് മേൽ ഹദീസ് പറയാനുണ്ടായ സാഹചര്യം പ്രവാചകന്റെ പ്രവചനം പുലർന്നു പേർഷ്യൻ സാമ്രാജ്യം അധികം താമസിയാതെ നാമാവശേഷമായി
ലോകചരിത്രത്തിൽ സ്ത്രീ ഭരണം അംഗുലീപരിമിതമാണ് ഇംഗ്ലണ്ട്, ശ്രീലങ്ക, ഇസ്രായേൽ, തുർക്കി, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് തുടങ്ങിയ രാഷ്ട്രങ്ങളിലാണ് സമീപകാലങ്ങളിലായി സ്ത്രീകൾ ഭരണനേതൃത്വം വഹിച്ചത് ഈ രാഷ്ട്രങ്ങൾക്ക് ഇക്കാലയളവുകളിൽ താരതമ്യേന പുരോഗതി കുറവായിരുന്നു അമേരിക്കയിലും റഷ്യയിലും ഇതുവരെ സ്ത്രീകൾ പ്രസിഡന്റായിട്ടില്ല പ്രധാനമന്ത്രിയുമായിട്ടില്ല അവിഭക്ത റഷ്യയിൽ പാർട്ടി സെക്രട്ടറി സ്ഥാനം പോലും കമ്മ്യൂണിസ്റ്റുകൾ സ്ത്രീക്കു നൽകിയിട്ടില്ല ഇസ്ലാം സ്ത്രീയെ തഴയുന്നു എന്ന് പറയുന്നതല്ലാതെ ഇവരാരും സ്ത്രീക്ക് വേണ്ടത്ര സ്ഥാനം നൽകിയിട്ടില്ല കാരണം അവർക്കറിയാം അത് വേണ്ടത്ര വിജയിക്കില്ലെന്ന് കേരളത്തിൽ സ്ത്രീ അധികാരം കൈയാളിയ രംഗങ്ങളിൽ അപൂർവം ചിലർക്കു മാത്രമേ കുറച്ചെങ്കിലും തിളങ്ങാനായിട്ടുള്ളൂ
ഇക്കാലമത്രയുമുള്ള മുസ്ലിം ചരിത്രം പരിശോധിച്ചാലും വളരെ കുറഞ്ഞ സ്ത്രീ നാമമേ ഭരണരംഗത്ത് കേൾക്കാനാവൂ അതും പ്രവാചകന്റെയോ സ്വഹാബത്തിന്റെയോ താബിഉത്താബികളുടെയോ കാലത്തല്ല ആധുനികമെന്ന് പറയാവുന്ന കാലത്താണ് അവരെ യഥാർത്ഥ ഇസ്ലാമിന്റെ അഡ്രസ്സിൽ ഉൾപ്പെടുത്തേണ്ടതുമില്ല റസിയാ സുൽത്താന, ചാന്ദ് ബീവി, ബീഗം സാഹിബ തുടങ്ങിയ ചില സ്ത്രീകൾ ഇന്ത്യയിൽ ഭരണം നടത്തിയിരുന്നു എന്നാൽ ഇവർ അക്കാലത്തെ പണ്ഡിതരുടെ വിമർശനത്തിനു വിധേയരായിട്ടുണ്ട് റസിയാ സുൽത്താനയെ തുർക്കി ഖലീഫമാർ അംഗീകരിച്ചതു പോലുമില്ല ഇന്ത്യയിലാവട്ടെ ഇസ്ലാമികഭരണവുമായിരുന്നില്ല പ്രവാചകൻ (സ) യുടെ വഫാത്തിനു ശേഷം ബനൂ സാഇദ ഗോത്രക്കാരുടെ പന്തലിൽ സ്വഹാബികൾ ഒരുമിച്ചു കൂടി ഇനി ആരായിരിക്കണം ഖലീഫയെന്നു ചർച്ച ചെയ്തു ചർച്ചാ യോഗത്തിൽ ഒരൊറ്റ സ്ത്രീയും പങ്കെടുത്തതായോ ഏതെങ്കിലും ഒരു സ്ത്രീയുടെ പേര് ആരെങ്കിലും നിർദേശിച്ചതായോ എവിടെയും കാണുന്നില്ല
സ്ത്രീകൾക്ക് ഭരണാധികാരം കൈയാളാനുള്ള യോഗ്യതയോ കഴിവോ ഇല്ലെന്നു പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ് പണ്ഡിതന്മാർ മുഴുവനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് ഹിജ്റ 388 ൽ വഫാത്തായ ഖതാബി പറയുന്നതു കാണുക 'സ്വന്തം ശരീരത്തെ വിവാഹം ചെയ്തു കൊടുക്കാൻ സ്ത്രീക്ക് അധികാരമില്ലെന്നിരിക്കെ മറ്റധികാര സ്ഥാനങ്ങൾക്ക് അവളെങ്ങനെ അർഹയാവും?' (തുഹ്ഫത്തുൽ അഹ്ദിയ്യ 6/542)
ഇമാം മാവർദി ചോദിക്കുന്നു 'നിസ്കാരത്തിൽ ഇമാമാവാൻ ഫാസിഖിന് (തെമ്മാടി) അനുവാദമുണ്ട് പക്ഷേ, സ്ത്രീക്കില്ല വിധികർത്താവാകാൻ (ഖാളി) ഫാസിഖിനും അനുവാദമില്ല പിന്നെ എങ്ങനെ സ്ത്രീ അതിന് യോഗ്യയാവും?' (അദബുൽ ഖാളി 1/625)
ഭരണാധികാരി പുരുഷനായിരിക്കുക, പ്രായപൂർത്തി എത്തിയ ആളായിരിക്കുക എന്നീ രണ്ട് നിബന്ധനകളുണ്ടെന്ന് മാവർദി 'അഹ്കാമുസ്സ്വുൽത്താനിയ്യ' യിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഖുറൈശീ വനിതയാണെങ്കിൽ പോലും ഭരണാധികാരിയാവാൻ അർഹതയില്ലെന്ന് ഇബ്നു ഹസ്മ് തന്റെ 'അൽ മഹല്ലി ബിൽ ആസാറി' ൽ (8/42) രേഖപ്പെടുത്തി
'തക് ലിമത്തുൽ മജ്മൂഅ് ' എന്ന ഇമാം നവവി (റ) യുടെ പ്രസിദ്ധഗ്രന്ഥത്തിൽ പരാമർശിക്കുന്നത് കാണുക 'സ്ത്രീ ന്യായാധിപയോ വിധികർത്താവോ ആവാൻ പാടുള്ളതല്ല കാരണം ഖാളിമാർക്ക് പണ്ഡിതന്മാർ, സാക്ഷികൾ, പ്രതികൾ പോലുള്ളവരിലെ പുരുഷന്മാരുമായി ചർച്ച വേണ്ടി വരും സ്ത്രീക്കാവട്ടെ, അന്യപുരുഷന്മാരുമൊന്നിച്ചിരിക്കൽ നിഷിദ്ധമാണ് '
വിശുദ്ധ ഖുർആൻ 4:34 സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു കബീർ (റ) എഴുതുന്നു: 'പുരുഷൻ സ്ത്രീയുടെ കാര്യ ദർശിയും അവളേക്കാൾ ഉന്നതനും അവളുടെ അധികാരിയും അവളെ അച്ചടക്കം പഠിപ്പിക്കേണ്ടയാളുമാവുന്നു ഓരോ പുരുഷനും ഓരോ സ്ത്രീയേക്കാളും ഉത്തമനാണ് ഇതുകൊണ്ടാണ് പ്രവാചകത്വം പുരുഷന്മാരിൽ നിക്ഷിപ്തമായത് ഇതുപോലെയാണ് ഭരണാധികാരവും ' (തഫ്സീർ ഇബ്നു കബീർ 1/492)
ഇബ്നു ഖുദാമ (റ) വിന്റെ അഭിപ്രായം കാണുക: 'നാട്ടുഭരണത്തിനോ (പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ) അതിലുമുയർന്ന മറ്റു ഭരണങ്ങൾക്കോ സ്ത്രീ യോഗ്യയല്ല ഇതുകൊണ്ടാണ് തിരുമേനിയും ഖുലഫാഉർറാശിദുകളും അവർക്കു ശേഷം വന്നവരും ഒരു സ്ത്രീയെയും ഭരണാധികാരിയായി നിയമിക്കാതിരുന്നത് അനുവദനീയമായിരുന്നുവെങ്കിൽ സ്ത്രീ സാന്നിധ്യമില്ലാത്ത ഭരണം ഉണ്ടാവുകയില്ല ' (മുഖ്നി 9/393, അൽ മുൻതഖ 5/185)
പ്രസിദ്ധ ഈജിപ്ഷ്യൻ ചരിത്രകാരനായിരുന്ന അഹ്മദുൽ ഖൽ ഖശാന്തി എഴുതുന്നു: ഭരണാധികാരികൾക്ക് ഭരണപരമായ ചർച്ചകൾക്കും മറ്റുമായി പുരുഷന്മാരുമായി കൂടിക്കലരുക അനിവാര്യമാണ് സ്ത്രീക്കാവട്ടെ അതു നിഷിദ്ധവും നിക്കാഹ് പോലുള്ള ആഭ്യന്തര കാര്യങ്ങൾക്ക് തന്നെ അവൾക്ക് അധികാരമില്ലെങ്കിൽ മറ്റുള്ളവരുടെ വിലായത്ത് അവൾ എങ്ങനെ ഏറ്റെടുക്കും ?' (മുത്തസിറുൽ അനാഖ 1/31) 'സന്താനപരിപാലനത്തിനും വീട് സംരക്ഷണത്തിനും സ്ത്രീ അർഹയാണെങ്കിലും മുസ്ലിംകളെ പൊതുവായി ബാധിക്കുന്ന ഒരു കാര്യത്തിന്റെയും നേതൃപദവിക്കവൾ അർഹയല്ല' (സുബുലുസ്സലാം)
ഹിജ്റ 250 ൽ വഫാത്തായ മുഹമ്മദ് റശീദ് രിളയും 'നിദാ ഉൻലിൽ ജിൻസി ഫീ ഹുഖൂഖിൽ ഇൻസാനി ' ൽ സ്ത്രീ മേധാവിത്വത്തെ വിമർശിച്ചിട്ടുണ്ട് ശൈഖുൽ അസ്ഹറായിരുന്ന അബ്ദുൽ ഹമീദ് മഹ്മൂദ് തന്റെ 'ഫതാവ ' യിൽ എഴുതി: 'മുസ്ലിം ലോകം അംഗീകാരിച്ച ഒരു മദ്ഹബും സ്ത്രീയെ അധികാരമേൽപ്പിക്കാൻ അനുവദിക്കുന്നില്ല അപ്പോൾ അത് ജമാഅത്ത് കൊണ്ട് നിഷിദ്ധമാണ് ആരെങ്കിലും വിപരീതം പ്രവർത്തിച്ചാൽ അത് ഇജ്മാഅ് പ്രകാരം ശരീഅത്തിനു വിരുദ്ധമാണ് ' (1/272)
ഇമാം ഗസ്സാലി (റ) യുടെ അഭിപ്രായം ഇങ്ങനെ: 'സ്ത്രീ സ്വതന്ത്രയും പരിപൂർണതയുടെ എല്ലാ സദ്ഗുണങ്ങളും ഒത്തവളാണെങ്കിലും അവളുടെ ഇമാമത്ത് (നേതൃത്വം) സ്വഹീഹ് (നിയമസാധുതയുള്ളത്) അല്ല' (ഫളാഇഹുൽ ബാത്വിനിയ, പേജ് 180) ഇബ്നു അറബിയിൽ മാലികി തന്റെ പ്രസിദ്ധമായ 'ശറഹുത്തുർമുദി 'യിൽ പ്രസ്തുത ഹദീസ് വ്യാഖ്യാനത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് 'പ്രസ്തുത ഹദീസ് വിലായത്ത് (ഭരണാധികാരം) പുരുഷനു മാത്രമേ അനുവദനീയമുള്ളൂ; സ്ത്രീക്കില്ല എന്നതിന്റെ വ്യക്തമായ തെളിവാകുന്നു' (9:119) ഇമാം ഖുർത്വുബി ' അഹ്കാമുൽ ഖുർആൻ ' എന്ന തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നു: 'സ്ത്രീയും നപുംസകയും ഇമാമത്ത് നിൽക്കൽ അനുവദനീയമല്ല എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം സ്ത്രീക്ക് അനുവദനീയമല്ലെന്നതിനു പ്രസ്തുത തെളിവാകുന്നു ' (1/354)
യുദ്ധരംഗങ്ങളിൽ
യുദ്ധരംഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യം പൂർണമായി നിഷേധിക്കാനാവില്ല യുദ്ധഭൂമിയിലേക്ക് അവർ പലപ്പോഴും വീട് വിട്ടിറങ്ങിപ്പോയിട്ടുണ്ട് വാഖിദി പറയുന്നു: 'സ്ത്രീകൾ അവരുടെ വസ്ത്രത്തിന്റെ തലപ്പുകൾ കൊണ്ട് ഭർത്താക്കന്മാരുടെ മുഖം തടവി പറഞ്ഞിരുന്നു: അല്ലാഹുവിന്റെ ഇഷ്ടദാസാ നിങ്ങൾ സ്വർഗം കൊണ്ട് സന്തോഷിക്കുക '
യുദ്ധങ്ങളിൽ പിന്തിരിഞ്ഞോടുന്നവരെ അതിലേക്കു തന്നെ തിരിച്ചു പോവാൻ അവർ പ്രോത്സാഹനം നൽകുമായിരുന്നു 'നിങ്ങൾ എങ്ങോട്ടാണ് പിന്തിരിഞ്ഞോടുന്നത്? ഞങ്ങളെ നിങ്ങൾ ബന്ദികളാക്കുകയാണോ? ഖഡ്ഗവും ശൂലവും ഉയർത്താൻ നിങ്ങൾക്കു സാധ്യമല്ലെങ്കിൽ സ്ത്രീകളെപ്പോലെ നിങ്ങളും ജീവിക്കുക' തുടങ്ങിയ വാചകങ്ങൾ കൊണ്ട് പുരുഷന്മാരെ യുദ്ധക്കളത്തിലേക്ക് അവർ തിരിച്ചു വിളിക്കുക പതിവായിരുന്നു ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾക്ക് പരാജയം നേരിട്ടപ്പോൾ ഉമ്മുഐമൻ (റ) യോദ്ധാക്കൾക്ക് നേരെ തിരിഞ്ഞു നിന്ന് ദഫ് മുട്ടിക്കൊണ്ട് ഇപ്രകാരം പാടി: 'യോദ്ധാക്കളേ ഖൈമകളിൽ ചർക്ക ഇരിപ്പുണ്ട് നിങ്ങൾ അതുകൊണ്ട് നൂൽ നൂൽക്കുക നിങ്ങളുടെ വാളുകൾ ഇങ്ങു തരിക ഞങ്ങൾ അതുകൊണ്ട് ശത്രുക്കളെ നേരിട്ടു കൊള്ളാം'
റോമക്കാരുടെ അക്രമം സഹിക്കവയ്യാതായപ്പോൾ അബൂസുഫ് യാൻ (റ) യുദ്ധക്കളത്തിൽ നിന്നു പിന്തിരിഞ്ഞോടാൻ ശ്രമിച്ചപ്പോൾ ഭാര്യ ഹിന്ദ് അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു 'അബൂസുഫ് യാൻ നിങ്ങളുടെ ധൈര്യം എവിടെപ്പോയി? നിങ്ങൾ ഇസ്ലാമിൽ വന്നപ്പോൾ ഭീരുവാകുകയാണോ? യുദ്ധക്കളത്തിലേക്കു തിരിച്ചു പോയി കൂട്ടുകാരൊന്നിച്ച് ശത്രുക്കളെ നേരിടൂ റസൂൽ (സ) തങ്ങളോട് ചെയ്ത തെറ്റുകൾ പൊറുക്കപ്പെടാനായി രക്തസാക്ഷിത്വം വരിക്കൂ'
ഇതേ യുദ്ധത്തിൽ പങ്കെടുത്ത ഒരു യോദ്ധാവ് പറയുന്നു: 'റോമക്കാരുടെ ആക്രമണത്തേക്കാൾ ഞങ്ങൾക്കു ഭയം സ്ത്രീകളുടെ അധിക്ഷേപവും നാണം വിളിയുമായിരുന്നു ' യർമൂക്ക് യുദ്ധവേളയിൽ ഖാലിദ് (റ) സ്ത്രീകളുടെ പ്രത്യേക സംരക്ഷണസംഘത്തെ ഒരു കുന്നിൻ മുകളിൽ സജ്ജരാക്കി നിർത്തിയിരുന്നു യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടി വരുന്ന യുവാക്കളെ കല്ല്, മണ്ണ്, മരക്കഷ്ണങ്ങൾ എന്നിവകൊണ്ടെറിഞ്ഞ് യുദ്ധക്കളത്തിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു അവരുടെ ജോലി
ഉമ്മു അമ്മാറ (റ) മിക്ക യുദ്ധങ്ങളിലും വാളെടുത്ത് കൊണ്ടു തന്നെ ശത്രുക്കളെ നേരിട്ടിരുന്നതായി കാണാം ഉഹ്ദ് യുദ്ധത്തിലെ തന്റെ ഒരനുഭവം അവർ വിവരിക്കുന്നതു നോക്കൂ 'ഉഹ്ദ് യുദ്ധവേളയിലെ ഒരു പ്രഭാതം മുസ്ലിംകളുടെ സ്ഥിതിഗതികൾ മനസ്സിലാക്കാനായി ഞാൻ ഖൈമയിൽ നിന്ന് ഇറങ്ങിത്തിരിച്ചു കൈയിൽ ഒരു തോൽപ്പാത്രവുമുണ്ട് നേരെ സന്നിധിയിൽ ഹാജരായി അപ്പോൾ വിജയം മുസ്ലിംകൾക്ക് കൈവന്നു കൊണ്ടിരിക്കുകയായിരുന്നു
പക്ഷേ, വളരെ പെട്ടെന്നാണ് കാര്യങ്ങൾ പ്രതികൂലമായത് ഞാൻ ഉടൻ വാളെടുത്ത് വന്ന് തിരുനബി (സ) സന്നിധിയിൽ എത്തി നബിക്കൊരു പരിചയായി പ്രവർത്തിച്ചു തങ്ങൾക്കു നേരെ വരുന്ന അമ്പുകളെല്ലാം ഞാൻ തടഞ്ഞു അതു കാരണം എന്റെ ശരീരത്തിൽ ധാരാളം മുറിവുകളേറ്റു എന്റെ പിരടിയിൽ ഈ കല അംറുബ്നു ഖംശയുടെ അസ്ത്രങ്ങളേറ്റതാണ് മുസ്ലിം സേന അമ്പരപ്പോടെ നാലുപാടും ഓടിക്കൊണ്ടിരുന്നു 'മുഹമ്മദ് എവിടെ? വിളിച്ച് ഇബ്നു വംശ മുന്നേറുന്നു ഈ ശബ്ദം കേട്ട മാത്രയിൽ ഞാൻ അവന്റെ ഭാഗത്തേക്കു തിരിഞ്ഞു ഞങ്ങൾ തമ്മിൽ പൊരിഞ്ഞ പോരാട്ടമായി അല്ലാഹുവാണ് സത്യം; അവൻ കവചം ധരിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ അവന്റെ കഥ കഴിച്ചേനെ'
യുദ്ധവേളയിൽ ഒരാളിലേക്ക് ചൂണ്ടിക്കൊണ്ട് നബി (സ) പറഞ്ഞു: 'ഉമ്മു അമ്മാറാ, ഇവനാണ് നിന്റെ പുത്രഘാതകൻ ' ഇതു കേൾക്കേണ്ട താമസം, ഞൊടിയിടയിൽ ഉമ്മു അമ്മാറ അവന്റെ നേർക്ക് തിരിഞ്ഞു അവനെ വെട്ടി വാഹനപ്പുറത്ത് നിന്നു വീഴ്ത്തി ഉടൻ മറ്റു സ്വഹാബികൾ ചേർന്ന് അവനെ കൊലപ്പെടുത്തി ഇതു കണ്ടപ്പോൾ നബി (സ): പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു: 'നിന്നെ വിജയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും പുത്രഘാതകന്റെ അന്ത്യം നേരിൽക്കാണിക്കുകയും ചെയ്ത അല്ലാഹുവിന് സർവസ്തുതിയും'
ഖൈബർ യുദ്ധത്തിൽ അമീന ബിൻത് ഖൈസ് (റ) ഒറ്റയ്ക്ക് തന്നെ ജൂതന്മാരെ നേരിട്ടു ധാരാളം ജൂതരെ വകവരുത്തി അവരുടെ ധൈര്യം കണ്ട് നബി (സ) കഴുത്തിൽ ഒരു ഹാരം അണിയിച്ചു ജീവിതകാലം മുഴുവൻ ഈ ഹാരം അവരുടെ കഴുത്തിൽ ഉണ്ടായിരുന്നു വഫാത്തായപ്പോൾ അവരുടെ നിർദേശപ്രകാരം അത് ഖബ്റിലും വെച്ചു
ഖന്തഖ് യുദ്ധത്തിലെ ഒരു സംഭവം സഫിയ (റ) വിവരിക്കുന്നു: 'ഞങ്ങളുടെ ടെന്റിനു സമീപം ചുറ്റിത്തിരിയുന്ന ഒരു ജൂതനെ ഹസ്സാനുബ്നു സാബിത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഞാൻ പറഞ്ഞു: ഹസ്സാൻ, ഇവൻ നമ്മുടെ സ്ഥിതിഗതികൾ വീക്ഷിക്കാനായി ഇറങ്ങിത്തിരിച്ചതാണ് അതുകൊണ്ട് ഉടനെ ഇവനെ വകവരുത്തണം അപ്പോൾ ഹസ്സാൻ (റ) പറഞ്ഞു: സഫിയാ, നിനക്കറിഞ്ഞുകൂടെ ഞാനതിന് അർഹനല്ലെന്ന് സഫിയ (റ) പറയുന്നു: ഉടൻ തന്നെ ഖൈമയുടെ ഒരു ആണിയെടുത്ത് ഞാൻ അവനെ തലയ്ക്കടിച്ചു കൊന്നു ' ഇതുപോലെ പല യുദ്ധങ്ങളിലും ചില സ്ത്രീകൾ രംഗത്തിറങ്ങിയതായി കാണാം എന്നാൽ അതൊന്നും സ്ത്രീക്ക് സമരമുറകൾ നടത്തുന്നതിനോ അതിന്റെ പേരിൽ വീട് വിട്ടിറങ്ങുന്നതിനോ ഉള്ള തെളിവല്ല അതെല്ലാം ചില പ്രത്യേക സാഹചര്യത്തിലും അമിത ദീനി ആവേശത്തിലുമായിരുന്നു ജമൽ യുദ്ധത്തിലെ ആഇശ (റ) യുടെ സാന്നിധ്യം എടുത്തു കാട്ടി പൊതുരംഗത്തേക്ക് സ്ത്രീക്കു കടന്നുവരാം എന്നു വാദിക്കുന്നവരുണ്ട് അതു ശരിയല്ല
ഇമാം ഖുർത്വുബി (റ) പറയുന്നു: ഇമാം സഅ്ലബി (റ) യും മറ്റും നിവേദനം ചെയ്യുന്നു: 'നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കുക ' എന്നു സാരം വരുന്ന 'അഹ്സാബ് ' സൂറത്തിലെ സൂക്തം ആഇശ (റ) ഓതുമ്പോൾ തന്റെ മുഖമക്കന നനയും വിധം കരയാറുണ്ടായിരുന്നു ജമൽ യുദ്ധവേളയിൽ വീട്ടിൽ നിന്നിറങ്ങി യാത്ര ചെയ്ത ആലോചനയായിരുന്നു ഈ സൂക്തം ഓതുമ്പോൾ കരയാൻ കാരണം ജമൽ യുദ്ധത്തിൽ കുഴപ്പം വർധിച്ചപ്പോൾ ജനത്തിൽ നല്ലൊരു വിഭാഗം ശമനത്തിന് ആഇശ (റ) യെ സമീപിക്കുകയല്ലാതെ നിർവാഹമില്ലെന്ന് മനസ്സിലാക്കുകയും ആഇശ (റ) യുടെ അരികിൽ ചെന്ന് കാര്യങ്ങൾ ബോധിപ്പിച്ച് പുറപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ പ്രശ്നശാന്തിക്ക് പുറപ്പെടലല്ലാതെ വഴിയില്ലെന്നു മനസ്സിലാക്കി പുറപ്പെട്ടു വീട്ടിൽ അടങ്ങിയൊതുങ്ങിരിക്കാനുള്ള കൽപ്പനയേക്കാൾ കുഴപ്പം അവസാനിപ്പിക്കാനുള്ള കൽപ്പനയ്ക്ക് മുൻഗണന നൽകുകയായിരുന്നു മഹതി യുദ്ധത്തിനു പുറപ്പെട്ടതായിരുന്നില്ല എങ്കിലും ഖുർആനിന്റെ അടങ്ങിയൊതുങ്ങി നിൽക്കാനുള്ള കൽപ്പന ആ സൂക്തം ഓതുമ്പോൾ ഓർമ വരുന്നതു കൊണ്ടാണ് അവിടുന്ന് കരഞ്ഞിരുന്നത് (അൽ ജാമിഉ ഫീ അഹ്കാമിൽ ഖുർആൻ 14/118)
സ്ത്രീയുടെ പള്ളിപ്രവേശനം
അല്ലാഹുവിന്റെ ﷻ ഭവനമായ പള്ളിയിലേക്കായാൽ പോലും സ്ത്രീ വീട് വിട്ടിറങ്ങുന്നത് ഭൂഷണമല്ല സ്ത്രീ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവളാണ് എന്നതിനാലാണ് പുരുഷനെപ്പോലെ പള്ളിയിൽ വരാൻ ഇസ്ലാം അവരെ നിർബന്ധിക്കാത്തത് അവർ പള്ളിയിലേക്കാണെങ്കിൽ പോലും പുറത്തു വരാതിരിക്കലാണ് കരണീയം അവൾക്ക് നിസ്കരിക്കാൻ പള്ളിയേക്കാൾ വീടിന്റെ ഉള്ളറയാണുത്തമം പെണ്ണിനെ പുറത്തിറക്കാൻ താൽപ്പര്യപ്പെടുന്നവരാണ് അവളെ പള്ളിയിലേക്ക് ആനയിക്കുന്നത്
ഉമ്മു ഹുമൈദ് (റ) എന്ന സ്ത്രീ തിരുമേനി (സ) യുടെ സന്നിധിയിൽ വന്നു പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു ' തിരുമേനി (സ) പ്രതികരിച്ചു: 'എന്റെ കൂടെ നിസ്കരിക്കാൻ നീ ഇഷ്ടപ്പെടുന്നുണ്ട് എന്നെനിക്കറിയാം നീ നിന്റെ വീടിന്റെ ഉള്ളറയിൽ നിസ്കരിക്കലാണ് നടുവറയിൽ നിസ്കരിക്കുന്നതിലും ഉത്തമം പൊതുവറയിൽ നിസ്കരിക്കലാണ് നടുവറയിൽ നിസ്കരിക്കുന്നതിലും ഉത്തമം പൊതുവറയിൽ നിസ്കരിക്കലാണ് എന്റെ ബന്ധുക്കളുടെ പള്ളിയിൽ നിസ്കരിക്കുന്നതിലും ഉത്തമം ബന്ധുക്കളുടെ പള്ളിയിൽ നിസ്കരിക്കലാണ് എന്റെ പള്ളിയിൽ നിസ്കരിക്കുന്നതിലും ഉത്തമം ' ഇതുകേട്ടപ്പോൾ ഉമ്മു ഹുമൈദ് (റ) തന്റെ വീടിന്റെ ഏറ്റവും ഇരുട്ടുള്ള റൂമിൽ നിസ്കരിക്കാൻ സ്ഥലം തയാറാക്കുകയും വഫാത്താവും വരെ അവിടെ നിസ്കരിക്കുകയും ചെയ്തു (മജ്മഉസ്സവാഹുദ് 2/33,34)
ഇമാം ശാഫിഈ (റ) പറയുന്നു: 'ഉമ്മഹാത്തുൽ മുഅ്മിനീങ്ങളിൽ വെച്ച് ഒരാളും ഒരു പള്ളിയിലും ജുമുഅയ്ക്കോ ജമാഅത്തിനോ പങ്കെടുത്തതായി നാമറിഞ്ഞിട്ടില്ല' അദ്ദേഹം തുടരുന്നു: 'തിരുമേനി (സ) യോടു കൂടെ അവിടുത്തെ വീട്ടുകാരും മക്കളും ഭാര്യമാരും അടിമകളുമായി ഒട്ടേറെ സ്ത്രീകളുണ്ടായിരുന്നു അവരിൽ നിന്നൊരാളും ജുമുഅയ്ക്കോ ജമാഅത്തിനോ പുറപ്പെട്ടതായി ഞാനറിഞ്ഞിട്ടില്ല രാത്രിയിലും പോയിട്ടില്ല; പകലിലും പോയിട്ടില്ല നബി (സ) സ്ഥിരം നടന്നും വാഹനമേറിയും പോവാറുണ്ടായിരുന്ന ഖുബാ പള്ളിയിലോ മറ്റു പള്ളികളിലോ പോയതായും അറിവില്ല അവർക്ക് നിർബന്ധമുള്ള ഒരു കാര്യം അവരോട് കൽപ്പിക്കാതെ അവിടുന്ന് വിട്ടേക്കുമെന്നു ഞാൻ സംശയിക്കുന്നുമില്ല മുസ്ലിംകളിലെ മുൻകാല പണ്ഡിതരിൽ ഒരാളും തങ്ങളുടെ ഭാര്യമാരോട് ജുമുഅയ്ക്കോ ജമാഅത്തിനോ പങ്കെടുക്കാൻ കൽപ്പിച്ചതായും എനിക്കറിയില്ല' (ഇഖ്തിലാഫുൽ ഹദീസ്, പേജ് 625, 626)
ഇമാം നവവി (റ) പറയുന്നു: 'വൃദ്ധയാണെങ്കിലും വീടിനേക്കാൾ ഉത്തമമായ ഒരു സ്ഥലം സ്ത്രീക്കില്ല ഇബ്നു ഉമർ (റ) വെള്ളിയാഴ്ച സ്ത്രീകളെ പള്ളിയിൽ നിന്നു പുറത്തിറക്കാറുണ്ടായിരുന്നു ' അബ്ദു അംറ് ശൈബാനി (റ) പറയുന്നു: 'ഇബ്നു മസ്ഊദ് (റ) ശക്തമായി സത്യം ചെയ്തു പറയാറുണ്ടായിരുന്നു: വീട്ടിൽ നിന്ന് നിസ്കരിക്കുന്ന നിസ്കാരത്തേക്കാളും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരൊറ്റ നിസ്കാരവും ഒരു പെണ്ണും നടത്തിയിട്ടില്ല '
ഹസനുൽ ബസ്വരി (റ) യോട് തന്റെ ഭർത്താവ് ജയിൽ മോചിതനായാൽ ബസ്വറയിലെ എല്ലാ പള്ളിയിലും ഈരണ്ട് റക്അത്ത് നിസ്കരിക്കുമെന്നു സത്യം ചെയ്ത പെണ്ണിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു അവിടുന്ന് പറഞ്ഞു: 'അവൾ അവളുടെ ബന്ധുക്കളുടെ പള്ളിയിൽ വെച്ച് നിസ്കരിച്ചു കൊള്ളട്ടെ മറ്റു പള്ളിയിൽ നിസ്കരിക്കാൻ അവൾക്ക് സാധ്യമല്ല കാരണം ഉമർ (റ) അറിഞ്ഞിരുന്നെങ്കിൽ അവളുടെ തലയ്ക്കടിക്കുമായിരുന്നു ' (ഉംദതുൽ ഖാരി 6/157)
അപ്പോൾ ഒരു നിലയ്ക്കും സ്ത്രീക്ക് പള്ളിപ്രവേശനവും അതിനു വേണ്ടി വീട് വിട്ടിറങ്ങലും നല്ലതല്ലെന്നാണ് മുകളിൽ നിന്ന് മനസ്സിലാകുന്നത് പിന്നെ സ്ത്രീയുടെ പള്ളിപ്രവേശനത്തെ അനുകൂലിച്ചു കൊണ്ട് ചിലർ ചില ഹദീസുകൾ എടുത്തു കാട്ടാറുണ്ട് സ്ത്രീയെ പുറത്താക്കി ആസ്വദിക്കാൻ കണ്ടെത്തുന്ന വഴി മാത്രമാണത് ചില ഹദീസുകൾ കാണുക 'നിങ്ങളോടാരെങ്കിലും തന്റെ ഭാര്യ പള്ളിയിൽ പോവാൻ അനുവാദം ചോദിച്ചാൽ അവളെ തടയാതിരിക്കട്ടെ'(മുസ്ലിം) , 'നിങ്ങൾ (സ്ത്രീകൾ) ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ സുഗന്ധം ഉപയോഗിക്കാതിരിക്കട്ടെ' (മുസ്ലിം) തുടങ്ങിയ ഹദീസുകളാണ് ചില തൽപ്പരകക്ഷികൾ എടുത്തുകാട്ടുന്നത്
ഇമാം നവവി (റ) എഴുതുന്നു: 'ഇതും ഇതുപോലുള്ള ഹദീസുകളും സ്ത്രീയെ പള്ളിപ്രവേശനത്തിൽ നിന്ന് തടയരുത് എന്നാണ് പ്രത്യക്ഷത്തിൽ മനസ്സിലാക്കിത്തരുന്നത് പക്ഷേ വിവിധ ഹദീസുകളിൽ നിന്നു മനസ്സിലാക്കിയെടുത്ത ഒരുപാട് നിബന്ധനകൾ ഉലമാക്കൾ ഇവിടെ പറഞ്ഞിട്ടുണ്ട് അതനുസരിച്ചായിരിക്കണം തടയാതിരിക്കുന്നത് ഒന്ന്: സുഗന്ധം പൂശാതിരിക്കുക രണ്ട്: അണിഞ്ഞൊരുങ്ങാതിരിക്കുക മൂന്ന്: ശബ്ദം കേൾക്കുന്ന പാദസരം ധരിക്കാതിരിക്കുക നാല്: മുന്തിയ വസ്ത്രം ധരിക്കാതിരിക്കുക അഞ്ച്: പുരുഷന്മാരുമായി കലരാതിരിക്കുക ആറ്: കണ്ടാൽ നശമുണ്ടാവും വിധം യുവതിയോ മറ്റോ ആവാതിരിക്കുക ഏഴ്: വഴിയിൽ കുഴപ്പം ഭയപ്പെടുന്ന ഒന്നും ഇല്ലാതിരിക്കുക'
പ്രസിദ്ധ ഹനഫീ മദ്ഹബ് പണ്ഡിതനും ബുഖാരിയുടെ വ്യാഖ്യാതാവുമായ ബദറുദ്ദീൻ ഐനി (റ) എഴുതുന്നു: 'അവളിൽ നിന്നോ അവൾക്ക് നേരെയോ നാശം ഭയപ്പെടാതിരിക്കുമ്പോഴാണ് ഈ നിയമം (തടയാൻ പാടില്ലെന്ന നിയമം) വരുന്നത് അന്നത്തെ കാലത്ത് അതായിരുന്നു കൂടുതൽ ഉണ്ടായിരുന്നതും പക്ഷേ, നമ്മുടെ ഇക്കാലത്ത് നാശവും നാശകാരികളും വർധിച്ചു വരികയാണ് ' ആഇശ (റ) പറയുന്നു: 'ആദ്യകാലങ്ങളിൽ റസൂൽ തിരുമേനി (സ) യോടൊപ്പം സുബ്ഹ് ജമാഅത്ത് നിസ്കാരത്തിൽ സ്ത്രീകൾ പങ്കെടുക്കാറുണ്ടായിരുന്നു അവർ പരുപരുത്ത ദേഹമാസകലം മറയുന്ന മൂടുവസ്ത്രണിഞ്ഞു വരികയും ആരും അവരെ കാണാതിരിക്കാൻ ഇരുൾ മറയും മുമ്പ് വീട്ടിലേക്ക് അതേപോലെ തിരിച്ചു പോവുകയും ചെയ്യുമായിരുന്നു
എന്നാൽ തിരുമേനി (സ) ക്കു ശേഷം സ്ത്രീകൾ വരുത്തിയത് പോലുള്ള പരിഷ്കാരം അന്നവർ നടത്തിയിരുന്നെങ്കിൽ പള്ളിയിലേക്ക് ഒരു നിലയ്ക്കും വരാൻ തിരുനബി (സ) അവരെ അനുവദിക്കില്ലായിരുന്നു ' (ബുഖാരി, മുസ്ലിം) നബി തങ്ങളുടെ വഫാത്തിന് ശേഷം ആഇശ (റ) യുടെ കാലത്ത് തന്നെയുണ്ടായ സ്ത്രീകളുടെ മാറ്റമാണ് മഹതി സൂചിപ്പിക്കുന്നത് ആ മാറ്റം കണ്ടാൽ പോലും തിരുനബി (സ) അവരെ പള്ളിയിലേക്കു വരാൻ സമ്മതിക്കില്ലായിരുന്നു എന്നു പറയുമ്പോൾ 1500 വർഷം ഇപ്പുറത്തുള്ള ഈ ആൾട്രാ മോഡേൺ പരിഷ്കാരികളെ കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഇതിൽ നിന്ന് ഒരു നിലയ്ക്കും സ്ത്രീ പള്ളിയിൽ പോവുന്നത് നബി തങ്ങൾ ഇഷ്ടപ്പെടുകയില്ലെന്ന് ഏതൊരാൾക്കും മനസ്സിലാവില്ലേ?
ബനൂ ഇസ്രാഈലിൽ സ്ത്രീകളുടെ ആരാധനാലയങ്ങളിലെ ഇബാദത്തുകൾ അവരുടെ അഴിഞ്ഞാട്ടം മൂലം പിന്നീട് തടയപ്പെടുകയായിരുന്നുവെന്ന് ബുഖാരിയും മുസ്ലിംമും ഉദ്ധരിക്കുന്ന ഹദീസിൽ കാണുന്നുണ്ട് ഇബ്നു മസ്ഊദ് (റ) വും ആഇശ ബീവി (റ) യും പറയുന്നതു കാണുക 'ഇന്നത്തെ സ്ത്രീകൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ തിരുമേനി (സ) യുടെ കാലക്കാരായ സ്ത്രീകളിൽ കണ്ടിരുന്നുവെങ്കിൽ അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതു തന്നെ തിരുമേനി (സ) തടയുമായിരുന്നു '
മണവാട്ടിയോട് 10 ഉപദേശങ്ങൾ
ഉമാമ ബിൻത് അൽ ഹാരിസ് എന്ന അറബ് വനിത തന്റെ പ്രിയപ്പെട്ട മകൾ ഉമ്മു ഇയാസ് ബിൻത് ഔഫിന് അവളുടെ വിവാഹരാത്രിയിൽ നൽകിയ 10 ഉപദേശങ്ങൾ അറേബ്യയിൽ പ്രസിദ്ധമാണ് അറബ് സാഹിത്യത്തിൽ പ്രചുരപ്രചാരം നേടിയവയാണവ ഭർത്താവിനോട് ഒരു ഭാര്യ എങ്ങനെ വർത്തിക്കണമെന്ന പാഠം ഇത് നന്നായി പകർന്നു നൽകുന്നുണ്ട് അവ അനുവർത്തിച്ചാൽ ഒരു നല്ല ഭാര്യയാവാൻ സാധിക്കും ഭർത്താവിന്റെ തൃപ്തി നേടി സ്വർഗത്തിലെത്താൻ കഴിയും
എന്റെ പ്രിയപ്പെട്ട മകളേ, നീ വളർന്ന, നീ നടക്കാൻ പഠിച്ച വീട്ടിൽ നിന്ന് നീ അറിയാത്ത, നിനക്ക് പരിചയമില്ലാത്ത ഒരു കൂട്ടുകാരനിലേക്കു നീ പോവുകയാണ് ആ കൂട്ടുകാരനെ ഇണയാക്കുന്നതിലൂടെ അദ്ദേഹം നിന്റെ ഒരു യജമാനനായി മാറുകയാണ് അതുകൊണ്ട് ഭർത്താവിന് വേണ്ട വിധം നീ സേവനം ചെയ്യുക അപ്പോൾ അദ്ദേഹം നിനക്കു വേണ്ടിയും സേവനം ചെയ്യും എന്നിൽ നിന്ന് 10 ഗുണങ്ങൾ പഠിക്കുക അത് നിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകവും ഒരു ഓർമിപ്പിക്കുന്ന വസ്തുവുമായിരിക്കും
ഇതിൽ ഒന്നാമത്തേയും രണ്ടാമത്തേയും ഉപദേശം ഭർത്താവുമായുള്ള കുടുംബജീവിതത്തിൽ നീ സംതൃപ്തയായിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക ഭർത്താവിനെ തൃപ്തിപ്പെടുത്തുന്നതിലൂടെ നിനക്ക് മനഃസമാധാനം ലഭിക്കും ഭർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കലും അനുസരിക്കലും കാരുണ്യവാനും സർവശക്തനുമായ അല്ലാഹുവിനെ തൃപ്തിപ്പെടുത്തലാണ്
മൂന്ന്, നാല്: ഭർത്താവിന്റെ മുന്നിൽ സുമുഖിയും പരിമളം പരത്തുന്നവളുമായി പ്രത്യക്ഷപ്പെടുക കാരണം നിന്റെ വൈരൂപ്യം ഭർത്താവ് ഇഷ്ടപ്പെടുകയില്ല നിന്റെ പരിമളമാണ് ഭർത്താവ് ഇഷ്ടപ്പെടുന്ന ഏറ്റവും ഉൽകൃഷ്ട സുഗന്ധം
അഞ്ച്, ആറ്: ഭർത്താവിന് സമയത്തിന് ഭക്ഷണം തയാറാക്കിക്കൊടുക്കുക അദ്ദേഹം ഉറങ്ങുമ്പോൾ നീ നിശ്ശബ്ദത പാലിക്കുക കാരണം ഉറക്കത്തെ ശല്യപ്പെടുത്തുന്നത് ഭർത്താവിനെ കോപ്ഷ്ടനാക്കും
ഏഴ്, എട്ട്: ഭർത്താവിന്റെ സഹപ്രവർത്തകരെയും കൂട്ടുകാരെയും ഇസ്ലാം അനുവദിക്കുന്ന രീതിയിൽ നീ പരിഗണിക്കുക ഭർത്താവിന്റെ സമ്പത്ത് സൂക്ഷിക്കുകയും ചെയ്യുക ഇതിലൂടെ നീ ഭർത്താവിനെ സന്തോഷിപ്പിക്കുന്നു നിങ്ങളുടെ ദാമ്പത്യാരാമത്തിൽ വിരിഞ്ഞ കുസുമങ്ങളെയും ഭർത്താവിന്റെ കൂട്ടുകാരെയും ശ്രദ്ധിക്കൽ നിന്നിലെ 'ഗുഡ് മാനേജ്മെന്റി'നു തെളിവാണ്
ഒമ്പത്, പത്ത്: ഭർത്താവിന്റെ കൽപ്പനകൾ നീ അവഗണിക്കരുത് അനുസരണക്കേടും രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കലും ഭർത്താവിന്റെ വെറുപ്പ് സമ്പാദിക്കാൻ കാരണമാവും
എന്റെ പ്രിയപ്പെട്ടവളെ, ഭർത്താവ് ദുഃഖിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ നീ സന്തോഷം വിതറുക ഭർത്താവ് ആഹ്ലാദവാനാണെങ്കിൽ ദുഃഖം നിഴലിച്ച മ്ലാനമുഖവുമായി നീ നിൽക്കരുത്
ഭർത്താവിന്റെ സമ്പത്ത് സൂക്ഷിക്കുക
സ്വന്തം ദേഹമെന്ന പോലെ അവന്റെ സമ്പത്തും സൂക്ഷിക്കൽ അവളുടെ ബാധ്യതയാണ് അവന്റെ സമ്പത്തിൽ ഒരു നിലയ്ക്കും വഞ്ചന കാണിക്കരുത് അവ പൂർണമായും സംരക്ഷിക്കണം അവന്റെ അനുവാദമില്ലാതെ ആർക്കും അതെടുത്ത് കൊടുക്കരുത് 'സദ് വൃത്തരായ സ്ത്രീകൾ അവന്റെ അഭാവത്തിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചതെല്ലാം സൂക്ഷിക്കുന്നവരാണ് പ്രവാസി ഭാര്യമാർ പ്രത്യേകിച്ച് ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം.
പ്രിയതമൻ മരുഭൂമിയിൽ ചോര നീരാക്കി അധ്വാനിച്ച് കഷ്ടപ്പെട്ട് നാട്ടിലേക്ക് അയയ്ക്കുന്ന പണം ഒരു തത്വദീക്ഷയുമില്ലാതെയാണ് പല പ്രവാസി ഭാര്യമാരും ചെലവഴിക്കുന്നത് ഈ പണം എങ്ങനെ ലഭിക്കുന്നുവെന്നോ ഇതു നിലച്ചാൽ തങ്ങളുടെ അവസ്ഥ എന്തായിത്തീരുമെന്നോ മിക്ക കുടുംബിനികളും ഓർക്കാറില്ല അവർക്ക് ഉള്ളത് അപ്പപ്പോൾ ചെലവഴിക്കണം പ്രവാസി നാട്ടിലേക്കയയ്ക്കുന്ന ധനത്തിലധികവും ആസൂത്രണമില്ലാതെ ആർഭാടങ്ങൾക്കും പൊങ്ങച്ചത്തിനും വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്
നബി (സ) പറയുന്നു: 'ഭർതൃഹൃഹത്തിൽ വെച്ച് ഒരു സ്ത്രീയും യാതൊന്നും ഭർതൃസമ്മതമില്ലാതെ ചെലവിടാൻ പാടില്ല ചോദ്യം ഉയർന്നു: ഭക്ഷണം പോലും? തങ്ങൾ പറഞ്ഞു: അതല്ലേ നമ്മുടെ ധനത്തിൽ പ്രധാനം' (തുർമുദി)
അവന്റെ തൃപ്തിയും അനുമതിയും ഉണ്ടെങ്കിൽ ദാനം പോലുള്ള മാർഗത്തിൽ ചെലവ് ചെയ്യാം അനുവാദം രണ്ടു വിധമുണ്ട് ഒന്ന്: ദാനം ചെയ്യുവാനും ചെലവഴിക്കാനുമുള്ള വ്യക്തമായ അനുവാദം രണ്ട്: നാട്ടാചാരങ്ങളിൽ നിന്ന് ഗ്രാഹ്യമാവുന്ന അനുവാദം വീട്ടിൽ യാചിച്ചു വരുന്നവർക്ക് അൽപ്പം ഭക്ഷണമോ മറ്റോ കൊടുക്കൽ സാധാരണ പതിവാണ്
സ്ത്രീകൾ അങ്ങനെ കൊടുക്കുന്നതിൽ ഭർത്താക്കന്മാർ സംതൃപ്തരാവലുമാണ് പതിവ് ഇത്തരുണത്തിൽ ഭർത്താവ് വാക്ക് മുഖേന സമ്മതം നൽകിയിട്ടില്ലെങ്കിലും അതുണ്ടെന്ന് വെക്കാം നാട്ടാചാരങ്ങൾ സംരക്ഷിക്കുന്നതിൽ അവനിഷ്ടക്കെടില്ലെന്ന് അറിയപ്പെട്ടാലാണിപ്പറഞ്ഞത് ഇനി അവർ അതൊന്നും ഇഷ്ടപ്പെടുന്ന സാധാരണ പ്രകൃതക്കാരനല്ലെങ്കിൽ നാട്ടാചാരത്തെ മാനിച്ച് അവന്റെ ധനത്തിൽ നിന്ന് വല്ലതും ദാനം ചെയ്യൽ ഭാര്യയ്ക്ക് അനുവദനീയമല്ല
മേൽപ്പറഞ്ഞ് രണ്ട് തരത്തിലുള്ള അനുവാദങ്ങളിൽ ഒന്ന് കൂടിയേ തീരൂ എന്നു സാരം സാധാരണ ഉടമസ്ഥന് തൃപ്തികരമായിരിക്കണമെന്ന് ധരിക്കാവുന്ന കുറഞ്ഞ അളവ് മാത്രമേ ഇങ്ങനെ ചെലവഴിക്കാവൂ അതിൽ കൂടുതൽ അനുവദനീയമല്ല 'സ്ത്രീ മിതമായി ദാനം ചെയ്യൽ' എന്നു നബി (സ) പ്രത്യേകം പറഞ്ഞതിന്റെ താൽപര്യം അതാവണം വീട്ടിലെ ഭക്ഷണസാധനത്തിൽ നിന്ന് ഭാര്യമാർ ദാനം ചെയ്യുന്നതിൽ സാധാരണ ഭർത്താക്കന്മാർക്ക് അതൃപ്തിയുണ്ടാവാറില്ല അതേ അവസരം അനുവാദം വാങ്ങാതെ വീട്ടിലുള്ള പണവും മറ്റു സാധനങ്ങളും സ്ത്രീകൾ എടുത്തു ദാനം ചെയ്യകയാണെങ്കിൽ അതിഷ്ടപ്പെടാത്തവരാണ് പുരുഷന്മാരിൽ പലരും ഇക്കാര്യം സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് (ബുഖാരി, മുസ്ലിം പേജ് 409) അപ്പോൾ പള്ളി, നേർച്ചപിരിവുകാർക്കും പണം നൽകണമെങ്കിൽ ഭർതൃ അനുമതി നിർബന്ധമാണ്
അവളുടെ സ്വന്തം ധനം പോലും അവന്റെ അനുമതിയോടെ മാത്രമേ ആർക്കെങ്കിലും നൽകാനും ചെലവഴിക്കാനും പാടുള്ളൂ നബി (സ) പറഞ്ഞു: 'ഒരു പെണ്ണ് ഭർത്താവിന്റെ സംരക്ഷണത്തിലും അധീനതയിലുമായതിനാൽ അവളുടെ സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്തിന്റെ ക്രയവിക്രയം പോലും ഭർത്താവിന്റെ അനുമതിയില്ലാതെ നടത്തരുത് ' (അഹ്മദ്)
കോടിക്കണക്കിനു രൂപയാണ് പ്രവാസി നാട്ടിലേക്കയയ്ക്കുന്നത് അവ അനാവശ്യമായി ചെലവഴിക്കപ്പെടുന്നത് ഖേദകരമാണ് 2006- 07 ഒരു കണക്കനുസരിച്ച് 24525 കോടി രൂപയാണ് കേരളത്തിലേക്ക് പ്രവാസികളുടെ അധ്വാനഫലമായി എത്തിയത് ഇത് 61% വടക്കൻ കേരളത്തിലും 39% തെക്കൻ കേരളത്തിലുമാണ് 2007 ൽ 18.5 ലക്ഷമാണ് പ്രവാസികളായവരുടെ എണ്ണം 2003 ലെ കണക്കു പ്രകാരം ഇത് 18.4 ലക്ഷമായിരുന്നു മൊത്തം മലയാളി പ്രവാസികൾ ഇന്ന് 27.4 ലക്ഷമാണ് ഭൂരിഭാഗവും മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലക്കാരാണ് മലപ്പുറത്തെ 71% വീടുകളിലും പ്രവാസികളോ മടങ്ങിയെത്തിയവരോ ഉണ്ട് ഏറ്റവും കൂടുതൽ മലയാളികൾ യു.എ.യിലേക്കാണ് കുടിയേറിയിരിക്കുന്നത് മുമ്പ് സൗദിയിലേക്കായിരുന്നു പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തുന്നവരിൽ 29.% പേർ പിന്നീട് തൊഴിൽ രഹിതരായി മാറുന്ന ദുരവസ്ഥയാണുള്ളത് പ്രവാസികളിൽ പകുതി പേരും മുസ്ലിംകളാണത്രെ നാല് മുസ്ലിം കുടുംബങ്ങളിൽ മൂന്നിലും ഓരോ പ്രവാസിയെങ്കിലും ഉണ്ടായിരിക്കും തിരുവന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യമുള്ളത്
ധനമുണ്ടെങ്കിൽ അത് അഹങ്കരിക്കാനും തോന്നിയതു പോലെ ചെലവഴിക്കാനുമുള്ളതല്ല ചോർന്നൊലിക്കുന്ന ചെറ്റപ്പുരയിൽ ഓട്ടയടയ്ക്കാൻ പാടുപെട്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു താളും തവരയും തിന്ന് വിശപ്പടക്കിയ കാലം 1970 കളിൽ ഗൾഫിന്റെ പച്ചപ്പിലേക്കു കാലെടുത്തു വെച്ച നാം ആകെ മാറിപ്പോയി സമ്പത്ത് തോന്നിയത് പോലെ ചെലവഴിച്ചാൽ നാളെ ചോദ്യം ചെയ്യപ്പെടും അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു നബി (സ) പറഞ്ഞു: 'നാലു കാര്യങ്ങൾ ചോദിക്കപ്പെടാതെ ഒരാളുടെയും പാദങ്ങൾ അന്ത്യനാളിൽ അൽപ്പം പോലും അനങ്ങുകയില്ല ആയസ്സ്- ഏതു വിഷയത്തിൽ സമ്പാദിച്ചു വിജ്ഞാനം- അതുകൊണ്ട് എന്ത് പ്രവർത്തിച്ചു? ധനം- എവിടെ നിന്ന് സമ്പാദിച്ചു? എങ്ങനെ ചെലവഴിച്ചു? ആരോഗ്യം- എന്തിനു വിനിയോഗിച്ചു?' (തുർമുദി)
സമ്പത്തിനോടുള്ള പ്രിയം നമ്മെ നശിപ്പിച്ചു കളയും നബി (സ) പറഞ്ഞു: 'അല്ലാഹു തന്നെ സത്യം ദാരിദ്ര്യത്തെയല്ല നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നത് മറിച്ച് ഞാൻ നിങ്ങളെക്കുറിച്ച് പേടിക്കുന്നത് നിങ്ങളുടെ മുമ്പുണ്ടായിരിക്കുന്നവർക്ക് ദുനിയാവ് വിശാലമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും വിശാലമാക്കപ്പെടുന്നതിനെയാണ് എന്നിട്ട് അവർ കിടമത്സരം നടത്തുകയും തന്നിമിത്തം അവരെ അത് നശിച്ചതു പോലെ നിങ്ങളെയും അത് നശിപ്പിച്ചു കളയുകയും ചെയ്യന്നതാണ് ' (ബുഖാരി, മുസ്ലിം) ധനം പരീക്ഷണമാണെന്നും അവിടുന്ന് പറഞ്ഞു 'അല്ലാഹുവിന്റെ റസൂൽ പറഞ്ഞിരിക്കുന്നു എല്ലാ സമുദായങ്ങൾക്കും ഓരോ പരീക്ഷണമുണ്ട് എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താകുന്നു ' (തുർമുദി)
നാം സമ്പാദിച്ചുണ്ടാക്കിയ ധനം നമുക്കെതിരാവും അത് നമ്മുടെ ശത്രുവായിത്തീരാനും സാധ്യതയുണ്ട് 'നീ ഒരാളെ (യുദ്ധത്തിൽ) കൊലപ്പെടുത്തിയാൽ അവൻ നിനക്ക് പ്രകാശമാവുകയും അവൻ നിന്നെ കൊലപ്പെടുത്തിയാൽ നീ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും അങ്ങനെയുള്ള വ്യക്തിയല്ല നിന്റെ ശത്രു മറിച്ച് ശത്രുക്കളിൽ ഏറ്റവും വലിയ ശത്രു നിന്റെ മുതുകിൽ നിന്നു പുറത്തു വരുന്ന സന്തതിയാണ് പിന്നെ എന്റെ ഏറ്റവും വലിയ ശത്രു നിന്റെ കരങ്ങൾ ഉടമയാക്കിയ ധനവുമാണ് ' (ത്വബ്റാനി) കെട്ടിയിടപ്പെട്ട രണ്ട് ചെന്നായകളെ ഒരാടിന്റെ അടുത്തേക്ക് അഴിച്ചുവിട്ടാൽ ആടിനെ ചെന്നായകൾ എപ്രകാരം കടിച്ചു കീറുമോ, അതിനേക്കാളുപരി ധനമോഹിയായ മനുഷ്യൻ ധനലബ്ധിക്കു വേണ്ടി തന്റെ മതത്തെ കടിച്ചു കീറുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (തുർമുദി, ഇബ്നുമാജ)
സമ്പത്ത് സമാധാനമല്ല; അസ്വസ്ഥതയാണ് സമ്മാനിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിയുണ്ടായിരുന്ന, ആഡംബരത്തിൽ ആറാടിയിരുന്ന പലരുടെയും അന്ത്യം ദയനീയമായിരുന്നു നാം എപ്പോഴും ഓർക്കേണ്ട വസ്തുതയാണിത് 1923 ൽ ചിക്കാഗോയിലെ എഡ്ജ് വാട്ടർ ബീച്ച് ആഡംബര ഹോട്ടലിൽ അന്ന് ലോകത്തിലെ മഹാസമ്പന്നരായി വാണിരുന്ന എട്ട് കോടീശ്വരന്മാർ ഒത്തുകൂടി അന്ന് അമേരിക്കൻ ട്രഷറിയിലുണ്ടായിരുന്ന സമ്പത്തിനേക്കാൾ പതിന്മടങ്ങായിരുന്നു ഇവരിൽ ഓരോരുത്തരുടെയും ആസ്തി
ആ ദിവസം ആഡംബരത്തോടെ അവർ ഉല്ലസിച്ചു തീർത്തു ഈ എട്ടു പേരുടെയും നീണ്ട ജീവിതയാത്രയുടെ പര്യവസാനം ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട് അധികപേരും സാമ്പത്തികക്കുരുക്കലും വഞ്ചനയിലും പെട്ട് ആത്മഹത്യ ചെയ്യുകയാണുണ്ടായത് ധനം നടക്കുന്ന നിഴലാണ് അത് ഇന്ന് നമ്മുടെ മുറ്റത്താണെങ്കിൽ നാളെ മറ്റൊരാളുടെ മുറ്റത്തായിരിക്കും അതിനാൽ ധനം കൊണ്ടുള്ള കളി സൂക്ഷിച്ചു വേണം പറഞ്ഞു വരുന്നത് പ്രവാസി ഭാര്യമാർ അഹങ്കരിക്കേണ്ടെന്നാണ് ഭർത്താവിനെ മറന്ന് തോന്നിയതു പോലെ അവന്റെ അഭാവത്തിൽ അവ ചെലവഴിക്കരുത് അവന്റെ അറിവോടെ അത്യാവശ്യത്തിനു മാത്രം ചെലവഴിക്കുക
ഭർത്താവിന്റെ കഷ്ടപ്പാടുകൾ അറിയുക
ഭർത്താവിൽ നിന്നു ലഭിക്കേണ്ട പല അവകാശങ്ങളുണ്ടെങ്കിലും അവനെക്കൊണ്ട് സാധിക്കാത്ത അവസ്ഥയിൽ അവ ലഭിക്കാനായി അവനെ നിർബന്ധിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും നല്ലതല്ല അവകാശങ്ങൾക്കപ്പുറം ഭർത്താവിന്റെ കഷ്ടപ്പാടുകൾ അറിയുക എന്നത് സഹയാത്രിക എന്ന നിലയ്ക്ക് ബാധ്യതയാണ് ചെലവിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ കടന്നു വരാം
ഇവിടെ സാന്ത്വനവും ധൈര്യവും പകർന്ന് കൂടെ നിൽക്കുകയാണ് ഉത്തമസഹധർമിണികൾ ചെയ്യേണ്ടത് റസൂലുല്ലാഹി (സ) യുടെ സഹധർമിണികൾ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകയാണ് പട്ടിണിയും പരിവട്ടവുമായി ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു കൂടിയിട്ടും അവർക്കാർക്കും ഒരു നിമിഷം പോലും ആ ജീവിതത്തോട് വെറുപ്പോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ല അതുപോലെ തന്നെ വീട്ടിലെ സൗകര്യങ്ങളുടെയും വേലക്കാരന്റെയും അഭാവംമൂലം വീട്ടുജോലിയുടെ മുഴുവൻ ഭാരവും അവർ ഒറ്റയ്ക്ക് പേറിയപ്പോഴും ലവലേശം പോലും പ്രയാസം അവർക്കു തോന്നിയിട്ടില്ല അപൂർവമായി അങ്ങനെ തോന്നിയവരോട് അവധാനപൂർവം കാര്യങ്ങൾ ഗ്രഹിപ്പിച്ചപ്പോൾ ആ മുഷിപ്പ് നിമിഷങ്ങൾക്കകം അലിഞ്ഞില്ലാതായി
ആഇശ (റ) ഉർവ (റ) യോട് പറയുന്നു: 'എന്റെ മോനേ, ഞങ്ങൾ ബാലചന്ദ്രന്മാരെ ഒന്നിനു പിറകെ മറ്റൊന്നായി നോക്കുമായിരുന്നു രണ്ട് മാസത്തിനകം മൂന്നു തവണ ബാലചന്ദ്രനെ കാണുമ്പോഴും റസൂലുല്ലാഹി (സ) യുടെ വിവിധ വീടുകളിൽ തീ എരിഞ്ഞിട്ടുണ്ടാവില്ല ' ഉർവയുടെ ചോദ്യം: 'നിങ്ങളുടെ ഉപജീവനം എന്തായിരുന്നു?' ആഇശ (റ): 'വെള്ളം, കരക്ക എന്നീ രണ്ടു കറുത്ത വസ്തുക്കൾ തന്നെ റസൂലുല്ലാഹി (സ) യുടെ അയൽക്കാരായ അൻസ്വാരികൾ വശം പോറ്റാൻ വാങ്ങിയ ആടുകളുണ്ടായിരുന്നു എന്നതൊഴിച്ചാൽ ആ അയൽക്കാർ ഈ വളർത്തു ജീവികളുടെ പാലിൽ നിന്ന് നബി (സ) ക്കു നൽകുമായിരുന്നു അത് ഞങ്ങൾക്കു കുടിക്കാൻ ലഭിക്കും ' (ബുഖാരി)
ഭർത്താവിന്റെ കഷ്ടപ്പാടിൽ സഹയാത്രികരാവാൻ വ്രതമെടുത്തവരായിരുന്നു പ്രവാചകപത്നിമാർ നബി (സ) പ്രഭാതങ്ങളിൽ തന്റെ ഭാര്യമാരുടെ വീടുകളിൽ കയറി ഭക്ഷണസ്ഥിതി അന്വേഷിക്കും ഒമ്പത് ദിവസത്തിലൊരിക്കൽ കിട്ടുന്ന ഊഴമാണ് അവർക്ക് ഭർത്താവിന്റെ ഒരു ദിവസം എങ്ങനെയെങ്കിലും ഭർത്താവിനെ സൽക്കരിക്കാൻ ആഗ്രഹമില്ലാതെയല്ല പക്ഷേ, പലപ്പോഴും ഭർത്താവ് വരുമ്പോൾ പ്രാതൽ ഉണ്ടാവില്ല അപ്പോൾ പ്രവാചകൻ (സ) പറയും: 'ഇന്ന് ഞാൻ നോമ്പെടുത്തു കൊള്ളാം'
ഒരു കുഗ്രാമത്തിലാണ് അസീസ്ക്കയുടെ വീട് അടുത്തിടെ പണി കഴിപ്പിച്ച ചെറിയൊരു ടെറസ് വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം ഭാര്യയും മൂന്നു മക്കളുമുണ്ട് വീടിനോട് ചേർന്ന് തയ്യൽക്കട നടത്തുകയാണ് അസീസ്ക്ക തരക്കേടില്ലാത്ത മട്ടിൽ നിത്യവൃത്തി കഴിഞ്ഞുപോവും എന്നേയുള്ളൂ അതിലപ്പുറം വരുമാനമൊന്നുമില്ല മൂത്തവൾക്ക് 16 കഴിഞ്ഞു താഴെയുള്ളവൾ 11 ആം വയസ്സിലാണ് ഇളയത് നാലു വയസ്സുള്ള ആൺ കുട്ടിയും ഭാര്യയാണ് അസീസ്ക്കയുടെ പ്രശ്നം ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണവൾക്ക് വീട്ടിലേക്ക് ആവശ്യമുള്ളവ തന്നെയാണവ ആവശ്യമേയുള്ളൂ; അത്യാവശ്യമൊന്നുമില്ല കഴിഞ്ഞാഴ്ച ഫ്രിഡ്ജിനായിരുന്നു അവൾ കിടന്ന് കൂകിയിരുന്നത് അടവുകാരൻ വന്നപ്പോൾ നിവൃത്തിയില്ലാതെ അഡ്വാൻസ് കൊടുത്ത് വാങ്ങേണ്ടി വന്നു
ഇപ്പോഴിതാ വാഷിങ് മെഷീനിന് വേണ്ടിയുള്ള കരച്ചിലാണ് അതൊന്നും ഇപ്പോൾ വേണ്ട; പിന്നെ വാങ്ങാം എന്ന് പറഞ്ഞാൽ അവൾ പല ന്യായങ്ങളും നിരത്തും 'എല്ലാ വീട്ടിലുമുണ്ട് നമ്മുടെ വീട്ടിൽ മാത്രമേ ഇല്ലാത്തതൊള്ളൂ ഈ കണ്ടതെല്ലാം കൂട്ടി എനിക്കു വയ്യ അലക്കാൻ ' ഇങ്ങനെയൊക്കെ നീണ്ടുപോവും അവളുടെ കാരണങ്ങൾ മൂപ്പെത്തി നിൽക്കുന്ന പെൺക്കുട്ടിയെക്കുറിച്ചോ മറ്റോ അല്ല അവളുടെ വേവലാതികൾ ഇത്തരം അത്യാവശ്യമില്ലാത്ത; അതും സാമ്പത്തികഭാരമുള്ള കാര്യങ്ങളിലാണവൾക്ക് താൽപ്പര്യം ഒരു ഭർത്താവ് കഷ്ടപ്പെടാൻ ഇതിലപ്പുറം എന്തു വേണം?
'കുറഞ്ഞതായാലും ഭർത്താവ് നൽകുന്നതു കൊണ്ട് തൃപ്തിപ്പെടാത്തവളെ - അവൾ നബിയുടെ മകളായിരുന്നാലും അല്ലാഹു തൃപ്തിപ്പെടുകയില്ല ' എന്ന് ഹദീസിൽ വന്നിട്ടുണ്ട് സ്നേഹത്തോടെ ജീവിച്ച ഭാര്യാ ഭർത്താക്കൾ അന്ത്യനാളിൽ വിളിക്കപ്പെടുന്നതും അവരെ പ്രകാശത്താലുള്ള ഒരു പീഠത്തിൽ ഇരുത്തി ഓരോരുത്തരോടും തന്റെ ഇണയെ പുകഴ്ത്തിപ്പറയാൻ കൽപ്പിക്കപ്പെടും അങ്ങനെ അവർ പരസ്പരം പുകഴ്ത്തപ്പെടുന്നതിന്റെ ഭാഗമായി ഭർത്താവ് പറയും: 'എനിക്ക് കഴിവില്ലാത്തത് എന്നോട് നീ നിർബന്ധിക്കുകയോ എന്നെ നീ വഞ്ചിക്കുകയോ ചെയ്തില്ല അല്ലാഹുവിന്റെ ദീനിൽ അടിയുറച്ചു നിൽക്കുവാൻ എന്നെ നീ സഹായിച്ചു ഞാൻ തന്നതു കൊണ്ട് നീ തൃപ്തിപ്പെട്ടു അല്ലാഹു നിനക്കു ഗുണം നൽകട്ടെ'
ഭർത്താവിന് കഴിവില്ലാത്തത് ആവശ്യപ്പെടുകയും അവനെ വഞ്ചിക്കുകയും വഴിപ്പെടാതിരിക്കുകയും അവൻ നൽകിയതു കൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും ചെയ്ത ഭാര്യയെയും അഗ്നിയാലുള്ള ഒരു സ്റ്റേജിൽ ഇരുത്തി പരസ്പരം പഴി പറയിച്ചശേഷം അവരെ നരകത്തിൽ കടത്താൻ അല്ലാഹു ആജ്ഞപിക്കുന്നതാണ് ഇപ്രകാരം മഹാനായ കഅ്ബുൽ അഹ്ബാർ (റ) പറഞ്ഞിരിക്കുന്നു
ഭർത്താവിന്റെ സാമ്പത്തികസ്ഥിതിയും പ്രയാസങ്ങളും കണക്കിലെടുക്കാത്ത നീക്കുപോക്കുകൾ അവന്റെ അതൃപ്തിയും അതുവഴി അല്ലാഹുവിന്റെ ഇഷ്ടക്കേടും സമ്പാദിക്കാനേ ഉപകരിക്കൂ ഭർത്താവിന്റെ സാമ്പത്തിക നിലയ്ക്കപ്പുറമുള്ള ആവശ്യങ്ങൾ നിരത്തുക എന്നത് ഒരു പുരുഷനും സഹിക്കാനാവാത്ത കാര്യമാണ് തന്നെ മനസ്സിലാക്കാനാവുന്നില്ല ഭാര്യയ്ക്ക് എന്ന തോന്നൽ അതുവഴി ശക്തമാവും മാത്രമല്ല; മറ്റുള്ളവരുമായി താരതമ്യം ചെയ്തു തന്നെ വില കുറച്ചു കാണുന്നു എന്ന ചിന്തയും അവനിലുണ്ടാവുന്നു എങ്ങനെയെങ്കിലും ഭാര്യയോട് അങ്ങേയറ്റത്തെ അതൃപ്തിയുണ്ടാവാനേ ഇത് വഴിവെക്കൂ എന്നതിൽ സംശയമില്ല
വീട്ടുകാര്യങ്ങൾ ചെയ്യുന്നതിലെ വിമുഖതയും തഥൈവ എടുത്താൽ പൊങ്ങാത്ത ഉപകരണങ്ങളുടെ പേരു പറഞ്ഞ്, എനിക്കിനി അവയില്ലാതെ വയ്യ എന്നൊക്കെപ്പറയുന്നത് എന്തുമാത്രം അഹങ്കാരമാണ് അത്യാവശ്യ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും ഇല്ലാത്തതിനെച്ചൊല്ലി പരാതിപ്പെട്ട് കഴിഞ്ഞു കൂടുക ഒരിക്കലും ഉത്തമഭാര്യയ്ക്ക് യോജിച്ചതല്ല വസ്ത്രങ്ങൾ അലക്കുക, പാത്രങ്ങൾ കഴുകുക, വീട് അടിച്ച് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ സാധാരണയിൽ സാധാരണമായവരാണ് ഏതൊരു സ്ത്രീയും ചെറുപ്പം മുതൽ ചെയ്തു ശീലിച്ചു വരുന്നവയാണ് ഇവയൊക്കെ ചെയ്തു തീർക്കാൻ പെട്ടെന്നൊരു നാളിൽ അലസതയുണ്ടാവുകയും തനിക്കു ചെയ്യാൻ ബുദ്ധിമുട്ടെന്നു പറയുകയും ചെയ്യുന്നതിനെ എന്തു പേരു ചൊല്ലി വിളിക്കും?
ഭർതൃവീട്ടിൽ കഷ്ടപ്പെടുന്ന ഭാര്യയ്ക്ക് പ്രതിഫലത്തിന്റെ കൂമ്പാരങ്ങൾ പ്രവാചകൻ (സ) വാഗ്ദാനം ചെയ്തിട്ടുണ്ട് 'ഭക്ഷണം പാകം ചെയ്യാൻ അവൾ പാത്രം അടുപ്പത്തു വെച്ചാൽ ഭൂമുഖത്തുള്ളവരുടെ എണ്ണം കൊണ്ട് അവൾക്ക് പ്രതിഫലം കിട്ടും ഉള്ളി മുറിക്കുമ്പോൾ പൊടിയുന്ന കണ്ണീർക്കണങ്ങൾ നിമിത്തം അല്ലാഹുവിനെ ഭയപ്പെട്ടു കരഞ്ഞവരുടെ പ്രതിഫലം ലഭിക്കും ' (ഹദീസ്) പ്രവാചകപുത്രി ഫാത്വിമ (റ) ആട്ടുകല്ല് തിരിച്ച് കൈയിൽ തഴമ്പ് പൊട്ടിയിരുന്നു തീ ഊതിക്കത്തിച്ചതിനാൽ വസ്ത്രങ്ങൾ പുക പിടിച്ചിരുന്നു തോൽ പാത്രത്തിൽ വെള്ളം ചുമന്നതു കാരണം നെഞ്ചിൽ തഴമ്പ് വന്നിരുന്നു ഇഹ്‌യാ ഉലൂമുദ്ദീനിൽ രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതയാണിതെല്ലാം
ഇന്ത്യയിലെ മഹാനായ ഒരു ഭരണാധികാരിയായിരുന്നു സുൽത്താൻ നസ്വ് റുദ്ധീൻ ആ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ചെറു സംഭവം സി.എച്ച്. മുഹമ്മദ് കോയ തന്റെ 'മുസ്ലിം രാജനീതിക്കഥകൾ' എന്ന പുസ്തകത്തിൽ വിവരിച്ചതു നോക്കൂ 'ഒരിക്കൽ അദ്ദേഹത്തിന്റെ പത്നി സന്നിധിയിൽ ചെന്ന് ഇങ്ങനെ ആവശ്യപ്പെട്ടു: നാഥാ, എന്റെ കൈവിരലുകൾ നോക്കൂ അങ്ങേയ്ക്കുള്ള പത്തിരി ചുടുമ്പോൾ പൊള്ളിയതാണീ കൈകൾ വേലക്കാരികളില്ലാതെ കഴിച്ചു കൂട്ടുവാൻ ഇനി എനിക്ക് സാധിക്കുമെന്നു തോന്നുന്നില്ല ' നസ്വ് റുദ്ധീൻ കണ്ണീരൊലിപ്പിച്ച് തന്റെ ഇണയോട് പറഞ്ഞതിങ്ങനെ: 'പ്രിയതമേ, കാലമിങ്ങനെ കഴിഞ്ഞു പോവുകയാണ് അൽപ്പകാലം കൂടി ഈ കഷ്ടപ്പാടുകൾ ക്ഷമിക്കൂ അവസാനകാലത്ത് അല്ലാഹു ﷻ നിനക്ക് പ്രതിഫലം തരും ബൈത്തുൽ മാലിൽ നിന്ന് പണമെടുത്ത് ഒരു വേലക്കാരിയെ വെച്ചു തരാൻ എനിക്ക് നിർവാഹമില്ല ഞാൻ അതിന്റെ സൂക്ഷിപ്പുകാരൻ മാത്രമാണ് '
വിവാഹമോചനം തേടരുത്
വിവാഹമോചനം എന്നത് അനുവദനീയമായവയിൽ വെച്ച് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാര്യമാണ് അന്യരായിരുന്ന രണ്ട് പേർ അംഗീകൃതമാർഗത്തിലൂടെ വിവാഹിതരാവുന്നതോടെ അവർ തമ്മിലുള്ള ബന്ധം സുദൃഢമായിക്കഴിഞ്ഞു ജീവിതാവസാനം വരെ ഒന്നിച്ചു കഴിയുമെന്ന കരാറാണ് സത്യത്തിൽ വിവാഹം ഏത് കാറ്റിലും കോളിലും പതറാതെ, ഉഴലാതെ ആ ദാമ്പത്യനൗക മുന്നോട്ട് തുഴയാൻ രണ്ടു പേരും നന്നായി ശ്രമിക്കണം കെട്ടിയും അഴിച്ചും കളിക്കുന്ന കുട്ടിക്കളിയല്ല ദാമ്പത്യം അതിന് ഊടും ഉറപ്പും ഉണ്ടാവണം
തോന്നുമ്പോൾ പിരിയാവുന്ന പാശ്ചാത്യന്റെ ഫ്രണ്ട്ഷിപ്പ് സംസ്കാരമായി അത് തരംതാഴരുത് അതിനാൽ തന്നെ ഭർത്താവിന്റെ അടുക്കൽ നിന്ന് സംഭവിക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് എപ്പോഴും 'തന്നെ വിവാഹമോചനം നടത്തണം ' എന്ന് ത്വലാഖ് ആവശ്യപ്പെടരുത് ചില സ്ത്രീകൾ അങ്ങനെയാണ് വളരെ ചെറിയ പ്രശ്നങ്ങൾക്കു പോലും ഭർത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ട് ശല്യം ചെയ്യും
നബി (സ) പറയുന്നു: 'തക്കതായ കാരണം കൂടാതെ വല്ല സ്ത്രീയും അവളുടെ ഭർത്താവിനോട് വിവാഹമോചനം തേടിയാൽ സ്വർഗത്തിന്റെ സുഗന്ധം അവൾക്ക് ഹറാമാവുന്നതാണ് ' (തുർമുദി)
ഭർത്താവിന്റെ അടുക്കൽ നിന്നുണ്ടാവുന്ന പൊറുക്കാൻ പറ്റാത്ത ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ക്ഷമിക്കണം അതുമൂലം ദാമ്പത്യത്തിൽ വിള്ളൽ വരാതെ സൂക്ഷിക്കാനും അല്ലാഹുവിൽ നിന്ന് അളവറ്റ പ്രതിഫലം ലഭിക്കാനും കാരണമാവും ഭർത്താവിന്റെ ദുഷ്ചെയ്തികളിൽ ക്ഷമിച്ച ഭാര്യയ്ക്ക് ഫിർഔനിന്റെ ദുഷ്ചെയ്തികളിൽ ക്ഷമിച്ച ഭാര്യ ആസിയാ ബീവി (റ) യുടെ പ്രതിഫലം ലഭിക്കുമെന്നു വന്നിട്ടുണ്ട്
ഭാര്യയാവാൻ യോഗ്യതയില്ലാത്ത 6 വിഭാഗം സ്ത്രീകൾ
ചില സ്ത്രീകളെ വിവാഹത്തിനു കൊള്ളില്ല പൊറുപ്പിക്കാൻ പറ്റാത്ത, ദാമ്പത്യബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന ദുഃസ്വാഭവമുള്ളവരാണ് അവർ അവരെ വിവാഹം കഴിക്കുന്നതിലൂടെ ദാമ്പത്യജീവിതത്തിൽ ഉദ്ദേശിക്കുന്ന സന്തോഷവും സമാധാനവും ഒന്നും ലഭിക്കില്ല അത്തരം സ്ത്രീകളെ വിവാഹം കഴിക്കാതിരിക്കലാണ് നല്ലത് വിവാഹം കഴിക്കാൻ കൊള്ളാത്ത ആ ആറുവിഭാഗം സ്ത്രീകൾ ഇവരാണ്:
ഒന്ന്: ഹന്നാന- ഒരു ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയശേഷവും അയാളോടുള്ള പ്രേമം നിലനിൽക്കുകയും അദ്ദേഹത്തിലേക്കു തന്നെ മടങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവൾ ഇവളെ വിവാഹം ചെയ്താൽ രണ്ടാം ഭർത്താവിനെ വേണ്ട വിധം സ്നേഹിക്കാനും പരിചരിക്കാനും അവൾക്കു കഴിയില്ല ഇത് സ്വഭാവികമായും അവന്ന് മനഃക്ലേശമുണ്ടാക്കും
രണ്ട്: അന്നാന - രോഗം ഇല്ലാതിരുന്നിട്ടും രോഗിയെപ്പോലെ മുഴുവൻ സമയവും മുക്കിയും മൂളിയും സമയം കഴിക്കുന്നവൾ ഇവൾ ഭർത്താവിന് വലിയ സാമ്പത്തികബാധ്യതയും പ്രയാസങ്ങളും വരുത്തി വെക്കും മനഃസമാധാനവും നശിക്കും ഭാര്യയുടെ ചികിത്സാച്ചെലവ് ഭർത്താവ് വഹിക്കേണ്ടതില്ല എന്നാണ് നിയമം എങ്കിലും പരസ്പരം പൊരുത്തത്തിന്റെയും മനുഷ്യത്വത്തിന്റെയും പേരിൽ ഇത് വഹിക്കേണ്ടതായി വരുമല്ലോ ഭർത്താവിനെതിരെ കേസിലൂടെ ചികിത്സാച്ചെലവ് നേടിയെടുക്കാൻ സാധിക്കില്ല എന്നേയുള്ളൂ ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു പറഞ്ഞു ഭർത്താവിനെ ശല്യപ്പെടുത്താനും അതിന്റെ പേരിൽ ഒരുപക്ഷേ കോടതി മുഖേന വിവാഹം ദുർബലപ്പെടുത്താനും ഭാര്യ തുനിഞ്ഞേക്കുമെന്നതാണ് അവളുടെ ചികിത്സാച്ചെലവ് ഭർത്താവിന് നിർബന്ധമില്ലാതാക്കിയതിന്റെ യുക്തി
മൂന്ന്: മന്നാന - വല്ല സാധനവും കൊടുത്താൽ അതെടുത്തു പറയുന്നവൾ ഈ നയം അവൾ ഭർത്താവിനു നേരെയും തുടർന്നേക്കാം അവനത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല അത്തരത്തിൽ എടുത്തു പറയുന്നതിൽ ഭർത്താവിനെ നിസ്സാരനാക്കലും തന്റെ അധികാരം എടുത്തു കാണിക്കലും ഉണ്ട്
നാല്: ഹദ്ദാഖ - അടുത്തവീടുകളിലെ വിശിഷ്ടവസ്തുക്കളിലേക്കും വെളിയിലൂടെ വല്ലവരും കൊണ്ടുപോവുന്ന സാധനങ്ങളിലേക്കും ആഗ്രഹത്തോടെ നോക്കുന്നവൾ ഇത്തരം ദുരാഗ്രഹങ്ങൾ നിറവേറ്റാൻ ഭർത്താവിനെ അവൾ നിർബന്ധിക്കാം അങ്ങനെ വന്നാൽ ആ ഭർത്താവിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെയായിരിക്കും ഇതു സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുത്തുകയും ചെയ്യും
അഞ്ച്: ശദ്ദാഖ - വായ നിറച്ച് പരുഷമായി സംസാരിക്കുന്നവൾ ഈ നില ഭർത്താവിനോടു തുടർന്നാൽ കുടുംബം കുളംതോണ്ടും ദാമ്പത്യം പൊട്ടിച്ചതറാനും അധികനാൾ വേണ്ടിവരില്ല
ആറ്: ബർറാഖ - സദാ ഒരു കണ്ണാടിയും പിടിച്ച് ചുണ്ടുകൾക്ക് ചായം പുരട്ടിയും മുഖത്ത് സൗന്ദര്യവർധക പൗഡറുകൾ ഉപയോഗിച്ചും മുഖകാന്തി കാട്ടുന്നവൾ ഇവൾക്ക് ഭർത്താവിനെ ശുശ്രൂഷിക്കാനും സന്താനങ്ങളെ പരിപാലിക്കാനും സമയമുണ്ടായിക്കൊള്ളണമെന്നില്ല അമിതമായ ഈ സൗന്ദര്യബോധം എല്ലാ നിലയ്ക്കും അപകടം വരുത്തും
ഇത്തരം വിശേഷണങ്ങളുടെ ഉടമകളാവാതിരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം ഭർത്താവിന്റെ അസംതൃപ്തിക്ക് ഇവ കാരണമാവും അവനോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ നിന്ന് ഇവ നിങ്ങളെ വഴി തിരിച്ചു വിടും
ദുരഭിമാനം ഒഴിവാക്കുക
സമ്പത്തിലും സൗന്ദര്യത്തിലും ഒരുപക്ഷേ ഏറെ പിറകിലാണ് ഭർത്താവെന്നിരിക്കട്ടെ അതിന്റെ പേരിൽ ഒരു നിലയ്ക്കും ദുരഭിമാനം പാടില്ല ഭർത്താവ് കൂലിവേല ചെയ്യുന്നവനും ഭാര്യ വലിയ സാമ്പത്തിക ഭദ്രതയുള്ളവളുമാവാം സൗന്ദര്യത്തിന്റെ കാര്യത്തിലും ഇങ്ങനെയുണ്ടാവും ഭർത്താവ് വിരൂപനും ഭാര്യ അതി സുന്ദരിയുമാവാം ഒരു നിമിത്തമെന്നോണം വൈവാഹികജീവിതത്തിലേക്കു കടന്നു വരികയും പിന്നീട് ഇവയുടെ പേരിൽ അസ്വാരസ്യങ്ങളുണ്ടാവുകയും ചെയ്യാറുണ്ട് വിവാഹത്തിൽ കുഫ് വ് (യോജിപ്പ്) ഒക്കണം എന്നു പറയുന്നത് ഈ അസ്വാരസ്യങ്ങൾ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാനാണ് എന്നാലും പലപ്പോഴും മേൽപ്പറഞ്ഞതു പ്രകാരം വിരുദ്ധരൂപത്തിൽ സംഭവിക്കാം അന്നേരം ഈ വക കാര്യങ്ങളൊന്നുമെടുത്ത് ഭർത്താവിനെ വിഷമിപ്പിക്കരുത്
സുപ്രസിദ്ധ അറബി പണ്ഡിതനും സാഹിത്യകാരനുമായ അസ്മഈ പറയുകയാണ്: ഒരു കുഗ്രാമത്തിലെ വീട്ടിൽ മഹാ സുന്ദരിയായ യുവതിയും അതിവിരൂപനായ ഭർത്താവും താമസിക്കുന്നതു കണ്ടു ഞാൻ അവളോട് ചോദിച്ചു: 'ഈ മനുഷ്യന്റെ ഭാര്യയാവുന്നതിൽ നീ തൃപ്തയാണോ?' ഉടനെ അവൾ പ്രതികരിച്ചു: 'ഇത്തരം വാക്കുകൾ മിണ്ടിപ്പോകരുത് വളരെ മോശമായ വാക്കാണ് താങ്കൾ പറഞ്ഞത് ഒരുപക്ഷേ, അദ്ദേഹം തന്റെ സ്രഷ്ടവിനോട് നന്മ പ്രവർത്തിച്ചിരിക്കാം അതിനു പ്രതിഫലമായി അല്ലാഹു ഈ ലോകത്തു വെച്ചു തന്നെ അദ്ദേഹത്തിന് എന്നെ ഭാര്യയാക്കിക്കൊടുത്തതായിരിക്കാം അതല്ലെങ്കിൽ സ്രഷ്ടാവിനോട് ഞാൻ തിന്മ പ്രവർത്തിച്ചിരിക്കാം അതിന് ഇവിടെ വെച്ചു തന്നെ അല്ലാഹു എനിക്ക് ശിക്ഷയായി നൽകിയതായിരിക്കാം അദ്ദേഹത്തെ ഏതായാലും അല്ലാഹു എനിക്കു തൃപ്തിപ്പെട്ടത് ഞാനും തൃപ്തിപ്പെടേണ്ടതല്ലേ' മഹാനായ അസ്മഈ പറയുന്നു: 'അവൾ എന്നെ ഉത്തരം മുട്ടിച്ചു'
ഭർത്താവിനു മുന്നിൽ സുന്ദരിയാവുക
ഭർത്താവിനു മുന്നിലാണു ഭാര്യ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത് അവൻ വീട്ടിലുണ്ടാവുമ്പോൾ അണിഞ്ഞൊരുങ്ങിയും സൗന്ദര്യം വരുത്തിയും സുഗന്ധം പരത്തിയും അവൾ നടക്കണം അവന്റെ അഭാവത്തിൽ വീട്ടിലായാലും അവ ഒഴിവാക്കണം മിക്ക സ്ത്രീകളും വീട്ടിലാവുമ്പോൾ തീരെ വൃത്തിയും വെടിപ്പുമില്ലാതെ നടക്കും കരിപുരണ്ട വസ്ത്രവും മറ്റും മാറ്റാതെ പോലും കിടന്നുറങ്ങും പുറത്തിറങ്ങുമ്പോഴാവട്ടെ അണിഞ്ഞൊരുങ്ങി സുന്ദരിയാവും സുഗന്ധം വേണ്ടുവോളും ഉപയോഗിക്കും ഇത് നല്ല ഏർപ്പാടല്ല
ഒരു സ്ത്രീ ഭർത്താവിന്റെ അഭീഷ്ടമനുസരിച്ച് പ്രവർത്തിക്കുകയും അവന്റെ തൃപ്തിക്കൊത്ത് നല്ല വസ്ത്രങ്ങൾ ധരിച്ച് ഭംഗിയാവുകയും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ അവൾക്ക് 10 ഗുണങ്ങൾ എഴുതപ്പെടുന്നതും 10 ദോഷങ്ങൾ മായ്ക്കപ്പെടുന്നതും സ്വർഗത്തിൽ 10 പദവികൾ ഉയർത്തപ്പെടുന്നതുമാണ് ഭർത്താക്കളുള്ള സ്ത്രീകൾ സുറുമയിടാതെയും മൈലാഞ്ചി മുതലായവ കൊണ്ട് കൈയിന് നിറം പിടിപ്പിക്കാതെയും കാണുന്നതിനെ നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല
പുരികം വെട്ടി സൗന്ദര്യം വരുത്തൽ അനുവദനീയമല്ല തിരുനബി (സ) യുടെ ശാപത്തിന് അത്തരക്കാർ പാത്രമാവും 'പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന് നബി (സ) പറഞ്ഞിരിക്കുന്നു ' (മുസ്ലിം 2/205)
എന്നാൽ ഭർത്താവിനു മുന്നിൽ സൗന്ദര്യം വരുത്തുക എന്ന ഉദ്ദേശ്യത്തിലാണെങ്കിൽ അത് അനുവദനീയമായിത്തീരുന്നു നോക്കൂ, ഭർത്താവിനെ തന്റെ സൗന്ദര്യം ആസ്വദിപ്പിക്കുക എന്നത് എത്രമാത്രം നല്ല കാര്യമാണ് സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതിയോടെ സൗന്ദര്യവർധനയ്ക്കു വേണ്ടി പുരികങ്ങൾ വെട്ടി അലങ്കാരം നടത്താവുന്നതാണ് (ശർവാനി 2/128)
മുഖവിശാലതയ്ക്കും സൗന്ദര്യത്തിനും വേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃദുലമായ രോമങ്ങൾ നീക്കുന്ന പതിവ് ചില സ്ത്രീകൾക്കുണ്ട് അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത് ഭർതൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ അതുതന്നെ അവന്റെ സമ്മതത്തോടെ മാത്രം (ശർവാനി 2/128)
മൈലാഞ്ചിയണിഞ്ഞ് ഭർത്താവിനു മുന്നിൽ സുന്ദരിയാവണം സ്ത്രീ സൗന്ദര്യപ്രകടനങ്ങളെല്ലാം ഭർതൃമതിക്കാണ് അനുവദിക്കപ്പെടുന്നത് മൈലാഞ്ചിയുടെ കാര്യവും അങ്ങനെത്തന്നെയാണ് 'പുരുഷൻ അലങ്കാരത്തിന് വേണ്ടി കൈകാലുകളിൽ അലങ്കാരമണിയൽ നിഷിദ്ധമാണ് എന്നാൽ രോഗം പോലുള്ള അനിവാര്യ കാരണങ്ങൾക്കു വേണ്ടി അനുവദനീയമാവും സ്ത്രീ ഭർതൃമതിയെങ്കിൽ കൈകാലുകളിൽ മൈലാഞ്ചിയണിയൽ സുന്നത്തും ഭർതൃമതിയല്ലെങ്കിൽ കറാഹത്തുമാണ് ഭർതൃമതിയായ സ്ത്രീക്കു തന്നെ മൈലാഞ്ചി കൊണ്ടുളള ചിത്രപ്പണിയും വിരൽത്തലപ്പുകളിൽ മാത്രം കറുപ്പ് വർണം ചേർത്ത അലങ്കാരപ്പണിയും നടത്തൽ ഭർത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തല്ല മാത്രമല്ല; കറാഹത്തുമാണ്
ഭർത്താവിന്റെ സമ്മതമോ ഇഷ്ടമോ ഇല്ലാതെ ഭർതൃമതി ഇപ്രകാരം അലങ്കരിക്കൽ നിഷിദ്ധമാണ് ഭർത്താവിന്റെ മരണംമൂലം ഇദ്ദ ആചരിക്കുന്നവൾ മൈലാഞ്ചിയണിയൽ ഹറാമാവുന്നു പ്രായം തികയാത്ത ആൺകുട്ടികൾ മൈലാഞ്ചിയണിയുന്നതു തടയൽ രക്ഷിതാവിനു നിർബന്ധമില്ല (തുഹ്ഫ, ശർവാനി)
തലമുടി കറുപ്പിക്കാൻ പാടുള്ളതല്ല എന്നാൽ ഭർതൃമതിക്ക് അതും അനുവദനീയമാണ് 'വുളൂ, കുളി എന്നിവയ്ക്ക് കോട്ടം പറ്റാത്ത കറുത്ത ചായം നരച്ച മുടിക്ക് കൊടുക്കൽ ഭർതൃമതിക്ക് അനുവദനീയമാണ് ഭാര്യയുടെ അനുമതിയുണ്ടെങ്കിലും ഇല്ലെങ്കിലും ഭർത്താവിന് അനുവദനീയമല്ല ' (ശർവാനി 1/128)
അലി അഷ്ക്കർ

No comments:
Post a Comment