ദുആയുടെ അടിസ്ഥാനലക്ഷ്യം അല്ലാഹുവിന്റെ ﷻമുന്നിൽ വിനയം, താഴ്മ, അപേക്ഷ പ്രകടിപ്പിക്കമാക്കലാണ്. ചിലർ ചെയ്യുന്നതുപോലെ നീട്ടി ഈണത്തിൽ പാടുന്നതു പോലുള്ള രീതി സ്വീകരിച്ച് ദുആയെ സംഗീതതാളത്തിലാക്കി മാറ്റുന്നത് അനുചിതവും അനാചാരവുമായ രീതിയാണ് ഇത് ഒഴിവാക്കേണ്ടതാണ്. അല്ലാഹുവിന്റെ ﷻ മുമ്പിൽ ദുആ ഇരക്കുന്നതിന്റെ ലക്ഷ്യം ശരിയായി മനസ്സിലാക്കിയവർ ഈണത്തിൽ ദുആ ചെയ്യുകയില്ലന്ന് ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഭരണാധികാരിയോട് തന്റെ ആവശ്യം ചോദിക്കുമ്പോൾ ഈണത്തിൽ അവതരിപ്പിക്കാറില്ലല്ലോ
وَلَا أَرَى ذَلِكَ يَصْدُرُ مِمَّنْ فَهِمَ مَعْنَى الصَّلَاةِ وَالْعِبَادَةِ، كَمَا لَا أَرَى تَحْرِيرَ النَّغَمِ فِي الدُّعَاءِ كَمَا يَفْعَلُهُ الْقُرَّاءُ فِي هَذَا الزَّمَانِ يَصْدُرُ مِمَّنْ فَهِمَ مَعْنَى الدُّعَاءِ وَالسُّؤَالِ وَمَا ذَلِكَ إلَّا نَوْعُ لَعِبٍ، فَإِنَّهُ لَوْ قُدِّرَ فِي الشَّاهِدِ سَائِلَ حَاجَةٍ مِنْ مَلِكٍ أَدَّى سُؤَالُهُ وَطَلَبُهُ تَحْرِيرَ النَّغَمِ فِيهِ مِنْ الرَّفْعِ وَالْخَفْضِ وَالتَّغْرِيبِ وَالرُّجُوعُ كَالتَّغَنِّي نُسِبَ أَلْبَتَّةَ إلَى قَصْدِ السُّخْرِيَةِ وَاللَّعِبِ، إذْ مَقَامُ طَلَبِ الْحَاجَةِ التَّضَرُّعُ لَا التَّغَنِّي
[الكمال بن الهمام، فتح القدير للكمال ابن الهمام، ٣٧١/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment