നമസ്ക്കാരത്തിൽ സ്പീക്കർ ഉപയോഗിക്കുന്നത് അനുവദനീയമാണ്. ആവശ്യത്തിലധികം പള്ളിയുടെ പുറത്തേക്ക് ശബ്ദം കടക്കുന്ന രീതിയിൽ സ്പീക്കർ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കറാഹതാണ്.
നമസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ കുറവായിരിക്കുകയും സ്പീക്കർ ഇല്ലാതെയും ഇമാമിന്റെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ടെങ്കിൽ അത്തരം സാഹചര്യത്തിൽ സ്പീക്കർ ഉപയോഗിക്കാതെ നിസ്കരിക്കേണ്ടതാണ്. അതിനാൽ സ്പീക്കറിന്റെ ശബ്ദം മിതമായി നിലനിർത്തുക ആവശ്യമാണ്.
നിസ്കാരത്തിൽ എക്കോ സിസ്റ്റം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ അളവ് മിതമായ രീതിയിൽ ആണെങ്കിൽ അനുവദനീയമാണ്. ഇനി എക്കോയുടെ അളവ് കൂടുതലവുകയും അതിലൂടെ അക്ഷരങ്ങൾ ആവർത്തിക്കപ്പെടുകയോ പദങ്ങൾ തമ്മിൽ കലർന്നുപോകുകയോ ചെയ്യുന്നുവെങ്കിൽ അത്തരത്തിലുള്ള എക്കോ ഉപയോഗിക്കുക ശരിയല്ല. കറാഹതാണ്
وإذا جهر الإمام فوق حاجة الناس فقد أساء؛ لأن الإمام إنما يجهر لإسماع القوم ليدبروا في قراءته ليحصل إحضار القلب. كذا في السراج الوهاج (الفتاوى الهندية(72/1:
قال العلامة ابن عابدين رحمه الله: بأنه صرح في السراج بأن الإمام إذا جهر فوق الحاجة فقد أساء ،اهـ والإساءة دون الكراهة ولا توجب الإفساد.( رد المحتار :1/ 589)
قال العلامة الطحطاوي رحمه الله :والأولى :أن لا يجهد نفسه بالجهر بل بقدر الطاقة ؛لأن إسماع بعض القوم يكفي بحر ونهر .والمستحب :أن يجهر بحسب الجماعة .فإن زاد فوق حاجة الجماعة فقد أساء كما لو جهر المصلي بالأذكار. ) حاشية الطحطاوي على مراقي الفلاح: 253)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment