കമ്മീഷൻ അടിസ്ഥാനത്തിൽ സംഭാവന പിരിച്ചു നൽക്കുന്നതിൽ ഷറഇയ്യായ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അനുവദനീയമല്ല.
1. ആദ്യത്തെ കാരണം اجرة من العمل ആണ്. ജോലിയിൽ നിന്ന് തന്നെ കൂലി ഇത് അനുവദനീയമല്ല അതായത് ഈ വേതനം ശേഖരിച്ച സംഭാവനയിൽ നിന്ന് തന്നെയാണ് നൽകുന്നതെങ്കിൽ ഈ രീതി അനുവദനീയമല്ല.
കാരണം ഇത് قفیز طحان രൂപമാണ്. ഇത് നിരോധിച്ചു കൊണ്ട് ഹദീസുകൾ വന്നിട്ടുണ്ട്. സ്ഥാപനം സ്വന്തം ഫണ്ടിൽ നിന്ന് നൽകിയാൽ ഈ പ്രശ്നം നിലനിൽക്കില്ല പക്ഷേ ഇനിപ്പറയുന്ന മറ്റ് പ്രശ്നങ്ങൾ നിലനിൽക്കും. (അഹം മസാഇൽ 1/287)
2. പിരിക്കുന്നയാൾ സ്വന്തം നിലക്ക് ഈ ജോലിക്ക് (സ്ഥാപനത്തിന് പണം എത്തിച്ചു നൽകൽ) കഴിവുള്ളവനല്ല. മറിച്ച് മറ്റുള്ളവരുടെ ശക്തിയാൽ മാത്രമേ കഴിയൂ (قادر بقدرة الغیر). തന്റെ ജോലി സംഭാവന നൽകുന്നവരുടെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.അതിനാൽ മറ്റുള്ളവരുടെ കഴിവാൽ മാത്രം കഴിവുള്ളവൻ എന്ന നിലയിൽ അവൻ ശരീഅത്തിന്റെ നോട്ടത്തിൽ അശക്തനായി (عاجز) കണക്കാക്കപ്പെടുന്നു.
ഒരു ജോലി ഏൽപ്പിക്കുന്നത് ശരീഅത്തിന്റെ അടിസ്ഥാനത്തിൽ ശരിയാകണമെങ്കിൽ കരാർ സമയത്ത് ജോലി ചെയ്യേണ്ടയാൾ സ്വന്തമായി ആ ജോലിക്ക് സ്വതന്ത്രമായി കഴിവുള്ളയാൾ ആയിരിക്കണം. അതുപോലെ ജോലി നൽകുന്നയാൾ വേതനം നൽകാൻ കഴിവുള്ളവൻ ആയിരിക്കണം ഇവ രണ്ടും ജോലി കരാറിന്റെ സ്വഹീഹാകാനുള്ള നിബന്ധനകളാണ്. ഈ നിബന്ധന പാലിക്കപ്പെടാത്തതിനാൽ ഇത് അസാധുവാണ്. അതിനാൽ സംഭാവന നൽകുന്ന വ്യക്തിക്ക് ഒരു നിശ്ചിത ശതമാനത്തിന്റെശതമാനത്തിന്റെ രൂപത്തിലുള്ള വേതനം അനുവദനീയമല്ല. (അഹ്സനുൽ ഫതാവ 7/276)
3. ഇവിടെ പ്രതിഫലവും പ്രയോജനവും ജോലിയും അജ്ഞാതമാണ്.
ഒരു ദിവസം എത്ര മണിക്കൂർ ആളുകളിലേക്ക് പോകണമെന്ന് ഒരു നിശ്ചിത സമയമില്ലാത്തതിനാൽ തുടങ്ങിയ കാരണങ്ങളാൽ കമ്മീഷൻ അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അനുവദനീയമല്ല.
പിരിക്കുന്നയാൾക്ക് കൂലി നൽകാനുള്ള ഏറ്റവും നല്ല മാർഗ്ഗം
സംഭാവനകൾ ശേഖരിക്കാൻ നിയമിക്കുന്ന വ്യക്തിക്ക് അത് പ്രതിമാസമോ ദിവസേനയോ ആകട്ടെ ഒരു നിശ്ചിത ശമ്പളം നിശ്ചയിക്കണം. കൂടാതെ ആ വ്യക്തി ഈ നിശ്ചിത ഫീസ് അനുസരിച്ച് സംഭാവനകൾ ശേഖരിക്കുകയാണെങ്കിൽ, അത് നിസ്സംശയമായും അനുവദനീയമാണ്. ഇരിക്കുന്നയാൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന് ഒരു നിശ്ചിത തുക ശമ്പളത്തിന് പുറമേ പ്രോത്സാഹന സമ്മാനമായി പ്രതിഫലമായി തുക അദ്ദേഹത്തിന് നൽകാൻ അനുവാദമുണ്ട്.
ചുരുക്കത്തിൽ രണ്ടു കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. ഒന്ന്. കമ്മീഷന്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കുക. ഇത് അനുവദനീയമല്ല രണ്ട്. നിർണ്ണിതമായ ശമ്പളത്തിന് പുറമേ ബോണസും നൽകുക. ഇത് അനുവദനീയമാണ്.
രണ്ടും തമ്മിലുള്ള വ്യത്യാസം കമ്മീഷൻ വേതമായിട്ടാണ് പരിഗണിക്കുക. ഇത് ഇജാറ ഫാസിദിന്റെ വിഭാഗത്തിൽ ഉൾപ്പെടുന്നു. വേതനത്തിന് പുറമേ നല്ല പ്രകടനത്തിനുള്ള ബോണസും നൽകുന്നു ശരീഅത്ത് അനുസരിച്ച് അനുവദനീയമായതാണ്. എന്നിരുന്നാലും ബോണസ് എത്ര ശതമാനം നൽകിയാലും അനുവദനീയമാണ്. കാരണം ഇത് വേതനം അല്ല. അങ്ങനെ അല്ലെങ്കിൽ അവ്യക്തമായ ശമ്പളത്തിന് ഇവിടെ ഒരു സാധ്യത ഉണ്ടാകുന്നു. ശമ്പളത്തിലെ അവ്യക്തത അനുവദനീയമല്ല.
(وَلَوْ) (دَفَعَ غَزْلًا لِآخَرَ لِيَنْسِجَهُ لَهُ بِنِصْفِهِ) أَيْ بِنِصْفِ الْغَزْلِ (أَوْ اسْتَأْجَرَ بَغْلًا لِيَحْمِلَ طَعَامَهُ بِبَعْضِهِ أَوْ ثَوْرًا لِيَطْحَنَ بُرَّهُ بِبَعْضِ دَقِيقِهِ) فَسَدَتْ فِي الْكُلِّ؛ لِأَنَّهُ اسْتَأْجَرَهُ بِجُزْءٍ مِنْ عَمَلِهِ، وَالْأَصْلُ فِي ذَلِكَ نَهْيُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ قَفِيزِ الطَّحَّانِ وَقَدَّمْنَاهُ فِي بَيْعِ الْوَفَاءِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٧/٦]
وَمِنْهَا أَنْ تَكُونَ الْأُجْرَةُ مَعْلُومَةً. وَمِنْهَا أَنْ لَا تَكُونَ الْأُجْرَةُ مَنْفَعَةً هِيَ مِنْ جِنْسِ الْمَعْقُودِ عَلَيْهِ كَإِجَارَةُ السُّكْنَى بِالسُّكْنَى وَالْخِدْمَةِ بِالْخِدْمَةِ.
[مجموعة من المؤلفين، الفتاوى الهندية، ٤١١/٤]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment