Tuesday, 4 November 2025

തഹജ്ജുദ് നിസ്കാരത്തിൽ മൊബൈലിൽ ഖുർആൻ നോക്കി ഓതൽ അനുവദനീയമാണോ ദീർഘനേരം നിസ്കരിക്കാൻ കൂടുതൽ സൂറത്തുകൾ അറിയില്ല


നിസ്‌കാരത്തിൽ ഖുർആൻ നോക്കി ഓതൽ നിസ്കാരത്തെ ബാത്വിലാക്കും അത് മുസ്ഹഫിലാവട്ടെ മൊബൈലിലാകട്ടെ അതിനാൽ തഹജ്ജുദ്  നിസ്കാരത്തിൽ ഖുർആൻ നോക്കി ഓതൽ ശരിയല്ല. കുറച്ച് സൂറത്തുകൾ മാത്രമേ മനപ്പാഠമുള്ളുവെങ്കിൽ തഹജ്ജുദ് പോലുള്ള നഫൽ നിസ്കാരങ്ങളിൽ ഒന്നിലധികം സൂറത്തുകൾ ആദ്യ റകഅത്തിൽ ഓതി രണ്ടാം റകഅത്തിലും അതേ സൂറത്തുകൾ തന്നെ വീണ്ടും ആവർത്തിച്ച് ഓതാവുന്നതാണ്. അതിൽ യാതൊരു കറാഹത്തും ഇല്ല. കൂടുതൽ സൂറത്തുകൾ മനഃപാഠമാക്കാൻ പരിശ്രമിക്കുക

(وَ) يُفْسِدُهَا....(وَقِرَاءَتُهُ مِنْ مُصْحَفٍ) أَيْ مَا فِيهِ قُرْآنٌ (مُطْلَقًا).....قَوْلُهُ أَيْ مَا فِيهِ قُرْآنٌ) عَمَّمَهُ لِيَشْمَلَ الْمِحْرَابَ، فَإِنَّهُ إذَا قَرَأَ مَا فِيهِ فَسَدَتْ فِي الصَّحِيحِ بَحْرٌ (قَوْلُهُ مُطْلَقًا) أَيْ قَلِيلًا أَوْ كَثِيرًا، إمَامًا أَوْ مُنْفَرِدًا، أُمِّيًّا لَا يُمْكِنُهُ الْقِرَاءَةُ إلَّا مِنْهُ أَوْ لَا (قَوْلُهُ لِأَنَّهُ تَعَلُّمٌ) ذَكَرُوا لِأَبِي حَنِيفَةَ فِي عِلَّةِ الْفَسَادِ وَجْهَيْنِ. أَحَدُهُمَا: أَنَّ حَمْلَ الْمُصْحَفِ وَالنَّظَرِ فِيهِ وَتَقْلِيبِ الْأَوْرَاقِ عَمَلٌ كَثِيرٌ. وَالثَّانِي أَنَّهُ تَلَقُّنٌ مِنْ الْمُصْحَفِ فَصَارَ كَمَا إذَا تَلَقَّنَ مِنْ غَيْرِهِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٢٤/١]

وَيُكْرَهُ تَكْرَارُ السُّورَةِ فِي رَكْعَةٍ وَاحِدَةٍ فِي الْفَرَائِضِ وَلَا بَأْسَ بِذَلِكَ فِي التَّطَوُّعِ كَذَا فِي فَتَاوَى قَاضِي خَانْ 

[مجموعة من المؤلفين، الفتاوى الهندية، ١٠٧/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment