സുജൂദ് ശരിയാകുന്നതിന് കാൽപാദങ്ങൾ നിലത്ത് സ്പർശിക്കൽ നിർബന്ധമാണ്. കാലിലെ 10 വിരലുകളിൽ നിന്നും ഒരു വിരലെങ്കിലും സാവധാനത്തിൽ “സുബ്ഹാനല്ലാഹ്” എന്ന് പറയുന്നതിനുള്ള സമയത്തോളം നിലത്ത് തൊട്ടാൽ സുജൂന്റെ നിർബന്ധ ബാധ്യത വീടുന്നതാണ്. കാരണമൊന്നുമില്ലാതെ സുജൂദിലെ മുഴുവൻ സമയവും ഇരുകാലുകളും പൂർണ്ണമായി നിലത്ത് തൊടാതിരുന്നാൽ അത്തരം സുജൂദ് കൊണ്ട് നിസ്കാരം ശരിയാകില്ല. അതിനാൽ നിസ്കാരം മടക്കി നിർവഹിക്കൽ നിർബന്ധമാണ്. എന്നാൽ കാരണം ഒന്നുമില്ലാതെ സുജൂദിന്റെ ഇടയിൽ കാലുകൾ ഉയർത്തി വെക്കൽ കറാഹത്താണ്. കാരണമുണ്ടെങ്കിൽ കറാഹത്ത് ഇല്ലാത്ത തന്നെ അനുവദനീയമാണ്.
എന്നാല്‍ ന്യായവും യുക്തിഭദ്രവുമായ കാരണമുണ്ടെങ്കിൽ സുജൂദ് മുഴുവനും കാലുകൾ ഉയർത്തി വെക്കൽ അനുവദനീയമാണ്.വിരലുകൾ ഖിബ്ലക്ക് നേരെയാക്കൽ സുന്നത്താണ്. നിർബന്ധമില്ല. ഉപേക്ഷിക്കൽ കറാഹത്താണ്.
وَمِنْهَا السُّجُودُ) بِجَبْهَتِهِ وَقَدَمَيْهِ، وَوَضْعُ إصْبَعٍ وَاحِدَةٍ مِنْهُمَا شَرْطٌ،.....(قَوْلُهُ وَقَدَمَيْهِ) يَجِبُ إسْقَاطُهُ لِأَنَّ وَضْعَ إصْبَعٍ وَاحِدَةٍ مِنْهُمَا يَكْفِي كَمَا ذَكَرَهُ بَعْدُ ح. وَأَفَادَ أَنَّهُ لَوْ لَمْ يَضَعْ شَيْئًا مِنْ الْقَدَمَيْنِ لَمْ يَصِحَّ السُّجُودُ وَهُوَ مُقْتَضَى مَا قَدَّمْنَاهُ آنِفًا عَنْ الْبَحْرِ، وَفِيهِ خِلَافٌ سَنَذْكُرُهُ فِي الْفَصْلِ الْآتِي
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/447]
وَمِنْ سُنَنِ السُّجُودِ أَنْ يُوَجِّهَ أَصَابِعَهُ نَحْوَ الْقِبْلَةِ، لِمَا فِي صَحِيحِ الْبُخَارِيِّ وَسُنَنِ أَبِي دَاوُد عَنْ أَبِي حُمَيْدٍ - رَضِيَ اللَّهُ عَنْهُ - فِي صَلَاةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «فَإِذَا سَجَدَ وَضَعَ يَدَيْهِ غَيْرَ مُفْتَرِشٍ وَلَا قَابِضِهِمَا، وَاسْتَقْبَلَ بِأَطْرَافِ أَصَابِعِ رِجْلَيْهِ إلَى الْقِبْلَةِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/504]
(وَيَسْتَقْبِلُ بِأَطْرَافِ أَصَابِعِهِ رِجْلَيْهِ الْقِبْلَةَ، وَيُكْرَهُ إنْ لَمْ يَفْعَلْ) ذَلِكَ،
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/503]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment