Tuesday, 4 November 2025

ഒരു സ്ത്രീക്ക് മാസത്തിൽ 5 ദിവസം രക്തം വരുന്നു. എല്ലാ മാസവും ഇതാണ് പതിവ്. കുളിച്ചു ശുദ്ധി ആയി രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചെറിയ രക്തനിറം കാണുന്നു. മൂന്നു ദിവസം കഴിഞ്ഞ് നിൽക്കുന്നു. ഈ രക്തത്തിന്റെ വിധി എന്താണ് ?


ഹൈളിന്റെ കുറഞ്ഞ കാലപരിധി മൂന്ന് ദിവസമാണ് ഏറ്റവും കൂടിയത് 10 ദിവസമാണ്.

ഹൈള് ആരംഭിച്ച് പത്തു ദിവസത്തിനുള്ളിൽ തുടർച്ചയായ നിലയിലോ ഇടവിട്ടോ രക്തം കണ്ടാൽ അത് ഹൈളായിട്ടാണ് പരിഗണിക്കുക. അഞ്ചുദിവസത്തെ പതിവുള്ളവൾ ശേഷം രക്തം കണ്ടാൽ അവളുടെ പതിവിൽ മാറ്റം വന്നു എന്ന് മനസ്സിലാക്കണം.

ചോദ്യത്തിൽ മൊത്തം രക്തം വന്നത് 10 ദിവസമാണ്. അതിനാൽ അത് മുഴുവൻ ഹൈളാണ്. ഈ ദിവസങ്ങളിൽ നിസ്കാരം നോമ്പ് ഒന്നും തന്നെ അനുവദനീയമല്ല.

ഇനി 10 ദിവസത്തിനേക്കാൾ രക്തം അധികരിച്ചാൽ അത് ഇസ്തിഹാളയാണ്. ഈ സാഹചര്യത്തിൽ അവളുടെ പതിവ് (ചോദ്യത്തിൽ 5 ദിവസം) ഹൈളായി പരിഗണിക്കും. പിന്നീട് വരുന്നത് ഇസ്തിഹാളയായി കണക്കാക്കണം. ആ ദിവസങ്ങളിലെ നിസ്കാരം ഖളാ വീട്ടൽ നിർബന്ധമാണ്.

وَ (أَقَلُّهُ ثَلَاثَةٌ بِلَيَالِيِهَا) الثَّلَاثِ، فَالْإِضَافَةُ لِبَيَانِ الْعَدَدِ الْمُقَدَّرِ بِالسَّاعَاتِ الْفَلَكِيَّةِ لَا لِلِاخْتِصَاصِ، فَلَا يَلْزَمُ كَوْنُهَا لَيَالِيَ تِلْكَ الْأَيَّامِ؛ وَكَذَا قَوْلُهُ (وَأَكْثَرُهُ عَشْرَةٌ)

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/283]

أَمَّا الْمُعْتَادَةُ فَمَا زَادَ عَلَى عَادَتِهَا وَيُجَاوِزُ الْعَشَرَةَ فِي الْحَيْضِ وَالْأَرْبَعِينَ فِي النِّفَاسِ يَكُونُ اسْتِحَاضَةً كَمَا أَشَارَ إلَيْهِ بِقَوْلِهِ أَوْ عَلَى الْعَادَةِ إلَخْ. أَمَّا إذَا لَمْ يَتَجَاوَزْ الْأَكْثَرَ فِيهِمَا، فَهُوَ انْتِقَالٌ لِلْعَادَةِ فِيهِمَا، فَيَكُونُ حَيْضًا وَنِفَاسًا رَحْمَتِيٌّ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/285]

وَدَمُ اسْتِحَاضَةٍ) حُكْمُهُ (كَرُعَافٍ دَائِمٍ) وَقْتًا كَامِلًا (لَا يَمْنَعُ صَوْمًا وَصَلَاةً) وَلَوْ نَفْلًا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٩٨/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment